/sathyam/media/media_files/2025/08/09/new-project-agugust-9-2025-08-09-08-31-38.jpg)
. ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
. **************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
.
കൊല്ലവർഷം 1200
കർക്കടകം 24
തിരുവോണം / പൗർണമി
2025 ആഗസ്റ്റ് 9,
ശനി
ഇന്ന്;
തത്ത്വമസി - ഡോ. സുകുമാർഅഴീക്കോട് പുരസ്കാര സമർപ്പണം അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ ഓഡിറ്റോറിയത്തിൽ നടക്കുന്നു.
പിള്ളേരോണം!* കർക്കിടകത്തിലെ തിരുവോണം [ ചിങ്ങമാസത്തിലെ തിരുവോണം പോലെ തന്നെ കർക്കിടകമാസത്തിലെ തിരുവോണ ദിവസം കൊണ്ടാടി വന്നിരുന്ന ഒരു ആഘോഷമാണ് പിള്ളേരോണം. പൂക്കളം, ഓണപ്പുടവ തുടങ്ങിയുള്ള ഉണ്ടാവാറില്ല, എങ്കിലും കർക്കിടക വറുതിയിൽ പോലും ഓണാഘോഷത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള സദ്യ ഈ ആഘോഷത്തിന്റെ ഒരു പ്രത്യേകതയാണ്..!]
*രക്ഷാ ബന്ധൻ![ മുമ്പ് വടക്കേ ഇന്ത്യയിലും ഇപ്പോൾ ഏകദേശം ഇന്ത്യ മുഴുവനും സഹോദരീസഹോദരന്മാർ തമ്മിലുള്ള അതുല്യമായ ബന്ധത്തിന്റെ ഉഷ്മളതയെ കാണിയ്ക്കുന്നതിന് വേണ്ടി ആചരിയ്ക്കുന്ന ഒരു സന്തോഷകരമായ ആഘോഷമാണ് രക്ഷാബന്ധൻ. ഈ ദിവസം, സഹോദരിമാർ സഹോദരന്റെ കൈത്തണ്ടയിൽ "രാഖി" എന്ന അലങ്കാര നൂൽ കെട്ടുന്നു. ജീവിതത്തിലെ ഉയർച്ച താഴ്ചകളിൽ എപ്പോഴും എന്നും അവൾക്കൊപ്പം നിൽക്കുമെന്ന് സഹോദരൻ ഈ സമയം വാഗ്ദാനം ചെയ്യുന്നു. ഒരു കുടുംബത്തിലെ ( സമൂഹത്തിലെ ) സഹോദരിമാരുടെ ഉത്തരവാദിത്വം സഹോദരന്മാർക്കുള്ളതാണ് എന്ന ഇന്ത്യൻ സംസ്കാരത്തിൻ്റെ പ്രതിഫലനമാണ് ഈ ആചാരത്തിൻ്റെ ദൃഷ്ടാന്തം. ]
*നാഗസാക്കി ദിനം ! [ ജപ്പാനിൽ അമേരിക്ക രണ്ടാമത്തെ അണുബോബ് ഇട്ടതിന്റെ ഓർമ്മ ദിനമാണ് ഇന്ന്. ഈ പ്രവൃത്തികൊണ്ട് ഏകദേശം എഴുപതിനായിരത്തോളം പേർ തൽക്ഷണം മരണമടഞ്ഞു എന്നതാണ് ചരിത്ര വസ്തുത. ]
* ലോക ആദിവാസി ദിനം ! [ International Day of the World's Indigenous People) . ലോകമെമ്പാടുമുള്ള ആദിവാസി ജനതയുടെ അവകാശങ്ങളെ സംരക്ഷിക്കുകയും അവരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിയ്ക്കുകയും ചെയ്യുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം.]
*ക്വിറ്റ് ഇൻഡ്യ ദിനം ! [Quit India Movement Day, ബ്രിട്ടീഷ് കോളനി വാഴ്ചയ്ക്കെതിരെ ഇന്ത്യന്‍ ജനതയുടെ മുന്നേറ്റത്തിന്‍റെ ഒരു പ്രധാന സ്റ്റേജായിരുന്ന ക്വിറ്റ് ഇന്ത്യ പ്രക്ഷോഭങ്ങള്‍ ആരംഭിച്ച ദിനമാണ് ഇന്ന്. ഇന്ന് ഓഗസ്റ്റ് ക്രാന്തി ദിവസം അഥവാ ഓഗസ്റ്റ് വിപ്ലവ ദിനം കൂടിയാണ്.]
*ദേശീയ ബില്ല്യാർഡ്‌സ് & പൂൾ ദിനം!
*ദേശീയ സഹപ്രവർത്തക ദിനം!
*ദേശീയ പുസ്തക പ്രേമികളുടെ ദിനം!
*ദേശീയ വനിതാ ദിനം!
*National Rice Pudding Day !
* സിംഗപ്പൂർ: ദേശീയ ദിനം !
* ദക്ഷിണ ആഫ്രിക്ക: വനിതാ ദിനം !
* കാനഡ: ദേശീയസമാധാനപാലന ദിനം!
***********
* ഇന്നത്തെ മൊഴിമുത്ത്*
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
''ആവശ്യമായ ഒരു ദൂഷ്യം എന്നു പലപ്പോഴും വിശേഷിപ്പിക്കാൻ കഴിയുന്ന ഒരു സ്ഥാപനമാണ് വിവാഹം''
"പ്രലോഭനത്തിനെ ജയിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം അതിനു കീഴടങ്ങുകയാണ്"
[ - കെ സുരേന്ദ്രൻ ]
*********
ഇന്നത്തെ പിറന്നാളുകാർ
***********
കേരള സർക്കാരിന്റെ നിലവിലെ സഹകരണ-രജിസ്‌ട്രേഷൻ മന്ത്രിയും രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിൽ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാർക്സിസ്റ്റ്) കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ അസംബ്ലി മണ്ഡലത്തിലെ എംഎൽഎ കൂടിയായവി എൻ വാസവൻ്റെയും (1954),
പത്മഭൂഷൺ, സ്വാതി സംഗീത പുരസ്കാരം, കലൈമാമണി, കേരള സംഗീത നാടക അക്കാദമി അവാർഡ്, ചെമ്പൈ അവാർഡ്, സംഗീത കലാനിധി തുടങ്ങി പലേ പുരസ്കാരങ്ങളും നേടിയ കർണാടക സംഗീതജ്ഞൻ തൃശ്ശൂർ വി. രാമചന്ദ്രന്റെയും (1940),
കാളിനാടകം, ബഹുജീവിതം, പത്തുകല്പനകൾക്കിടയിൽ രണ്ടു പേർ, ആലീസിന്റെ അത്ഭുതലോകം, മുദ്രാരാക്ഷസം, ലീല എന്നിങനെ ശ്രദ്ധിക്കപ്പെട്ട കഥകളുടെ രചയിതാവും, ബിഗ് ബി, കേരള കഫേ, ചാപ്പാ കുരിശ്, ബാച്ചിലര്‍ പാര്‍ട്ടി, മുന്നറിയിപ്പ്, കുള്ളന്റെ ഭാര്യ, ചാര്‍ലി, ലീല തുടങ്ങി പത്തോളം ചിത്രങ്ങളുടെ തിരക്കഥാകൃത്തും മുൻ മാധ്യമ പ്രവർത്തകനും (പത്തൊൻപത് വർഷം ഏഷ്യാനെറ്റ് ന്യൂസിൽ ജോലി ചെയ്തിരുന്നു) ഉത്തരാധുനിക മലയാള ചെറുകഥാകൃത്തും, തിരക്കഥാ കൃത്തുമായ ഉണ്ണി. ആർ.(1971) ന്റേയും,
2013ല്‍ പുറത്തിറങ്ങിയ നേരം എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുകയും തുടര്‍ന്ന് ഓം ശാന്തി ഓശാന, പ്രേമം, രണ്ട് പെണ്‍കുട്ടികള്‍, കവി ഉദ്ധേശിച്ചത് എന്നീ ചിത്രങ്ങളിലും 2019ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം ജാക്ക് ഡാനിയേലില്‍ ദിലീപിന്റെ നായികയുമായിരുന്ന പ്രശസ്ത മോഡലും ചലച്ചിത്ര നടിയുമായ അഞ്ജു കുര്യന്റേയും(1993),
പ്രമുഖ തെലുങ്ക് നടനായ കൃഷ്ണയുടെ മകനും എറ്റവും കൂടുതൽ ആരാധകരുള്ള പ്രമുഖ നടൻ പ്രിൻസ് എന്നറിയപ്പെടുന്ന ഘട്ടമനേനി മഹേഷ് ബാബുവിന്റെയും ( 1974),
തെലുഗു ഹിന്ദി സിനിമ നടി ഹൻസിക മോട്‌വാനിയുടെയും (1991),
8 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ, WW2-ന് ശേഷമുള്ള ബെസ്റ്റ് സെല്ലറാകുകയും രണ്ട് തവണ ടെലിവിഷൻ പരമ്പരയായി രൂപാന്തരപ്പെടുത്തുകയും ചെയ്ത,തന്റെ ബാല്യകാലം ചിത്രീകരിക്കുന്ന ആത്മകഥാപരമായ പുസ്തകം, 'ടോട്ടോ-ചാൻ: ദി ലിറ്റിൽ ഗേൾ അറ്റ് ദ വിൻഡോ ' എന്ന രചനയുടെ ഗ്രന്ഥകർത്താവും ജാപ്പനീസ് നടിയും ടെലിവിഷൻ വ്യക്തിത്വവും വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ അഡ്വൈസറും യുനിസെഫിന്റെ ഗുഡ്‌വിൽ അംബാസഡറുമായ ടെറ്റ്‌സുക്കോ കുറോയാനഗിയുടേയും 1933),
ദി തിയറി ഓഫ് ഇൻഡസ്ട്രിയൽ ഓർഗനൈസേഷൻ, ഗെയിം തിയറി തുടങ്ങിയ പുസ്തകങ്ങൾ രചിച്ച നോബൽ സമ്മാന ജേതാവും പ്രമുഖ ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഷോൺ മാർസെൽ ടീറോളിന്റെയും (1953),
ഒരു അമേരിക്കൻ നടിയായ അന്ന കുക്ക് കെൻഡ്രിക്കിൻ്റേയും(1985) ,
സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡും നാഷണൽ ബോർഡ് ഓഫ് റിവ്യൂ അവാർഡും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ച ഒരു അമേരിക്കൻ നടനായ സാമുവൽ പാക്ക് എലിയട്ടിൻ്റെയും(1944),
1970 കളിൽ തന്റെ കരിയർ ആരംഭിച്ച്, 1980 കളുടെ മധ്യത്തിൽ മുഖ്യധാരാ വിജയം കൈവരിക്കുന്നതിന് മുമ്പ് നിരവധി സ്വതന്ത്ര ത്രില്ലർ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട അമേരിക്കൻ അഭിനേത്രി മെലാനി റിച്ചാർഡ്സ് ഗ്രിഫിത്തിനേയും (1957) ജന്മദിനം !
**********
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
************
പൌലോസ് മാർ ഗ്രിഗറിയോസ് ജ. (1922-1996)
എം എം ജേക്കബ് ജ. (1928-2018)
വി കെ ഗൊകാക് ജ. (1909-1992)
തോമസ് ടെൽഫെഡ് ജ. (1757-1834)
എലിസബത്ത് ഹാമിൽട്ടൺ ജ.(1757-1854)
ഷോൺ പിയാഷേ ജ. ( 1896-1980)
കെൻ നോർട്ടൻ ജ. (1943-2013)
വിറ്റ്നി ഹ്യൂസ്റ്റൺ ജ.(1977-2012)
പത്രപ്രവർത്തകനായി ജീവിതം തുടങ്ങുകയും പോസ്റ്റ് & ടെലിഗ്രാഫിലും പിന്നീട് ഇത്യോപ്യയിൽ ടീച്ചറായി ജോലി ചെയ്യുകയും അവിടുത്തെ ചക്രവർത്തി സെലാസ്സിസ് വലിയ സ്ഥാനമാനങൾ കൊടുക്കുകയും അമേരിക്കയിലും കൽക്കട്ടയിലും പഠിത്തം കഴിഞ്ഞ് അച്ചൻ പട്ടം എടുക്കുകയും ഡെൽഹി ഓർത്തഡോക്സ് സഭ രൂപികരിച്ച് അതിന്റെ സഭാധിപതിയാകുകയും കേരള സെനറ്റ് മെംബർ, കേരള ഫിലോസഫിക്കൽ കോൺഗ്രസ്സിന്റെ വൈസ് പ്രസിഡന്റ് അമേരിക്കൻ യൂണിവേർസിറ്റികളിലെ വിസിറ്റിഗ് പ്രഫസർ തുടങ്ങിയ പദവികൾ വഹിച്ച പൌലോസ് മാർ ഗ്രിഗറിയോസ് (9 ഓഗസ്റ്റ് 1922-1996),
ഒരു കോൺഗ്രസ്സ് രാഷ്ട്രീയ നേതാവും ,കേരള ഘടകത്തിന്റെ ജനറൽ സെക്രട്ടറി, ട്രഷറർ എന്നീ നിലകളിലും കേരള സേവാ ദൾ ബോർഡിന്റെ ചെയർമാനായും കോൺഗ്രസിന്റെ താത്വിക സെല്ലിന്റെ കൺവീനറായും, രണ്ടു വട്ടം രാജ്യസഭാ മെംബറായും,ഡെപ്യൂട്ടി ചെയർമാനായും രണ്ടു വട്ടം മേഘാലയ ഗവർണറായും സേവനമനുഷ്ടിച്ച മുണ്ടക്കൽ മാത്യു ജേക്കബ് എന്ന എം എം ജേക്കബ് (ആഗസ്റ്റ് 9, 1928 - ജൂലൈ 8, 2018 )
വിശ്വാമിത്രനെ കഥാനായകനാക്കി പന്ത്രൺട് ഖണ്ഡികകളും 35,000 വരികളും ഉൾപ്പെട്ടുകൊണ്ട് വേദ കാലഘട്ടത്തേക്കുറിച്ച് പ്രതിപാദിക്കുന്ന 20-ആം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഏറ്റവും വലിയ ഇതിഹാസ കൃതിയായ "ജനനായക" എന്നപ്രസിദ്ധ നാടകമെഴുതിയ, ജ്ഞാനപീഠ പുരസ്കാരം നേടിയ കന്നഡ സാഹിത്യകാരൻ വിനായക കൃഷ്ണ ഗൊകാക്(ഓഗസ്റ്റ് 9, 1909 - ഏപ്രിൽ 28, 1992),
വെയിൽസിലെ മെനയി തൂക്കുപാലം (suspension bridge) നിർമ്മാണം ലണ്ടനിൽ നിന്ന് ഹോളിഹെഡിലേക്കുള്ള പ്രധാന റോഡിന്റെ പദ്ധതി, നിരവധി കനാലുകൾ, റോഡുകൾ, പാലങ്ങൾ, തുറമുഖങ്ങൾ എന്നിവയുടെ നിർമ്മാണം നടത്തുകയും വെട്ടുകല്ലു പാകി റോഡു നിർമ്മിക്കുന്ന രീതി കണ്ടുപിടിക്കുക തുടങ്ങി ഗതാഗത എൻജിനീയറിങ്ങിന് നിരവധി സംഭാവനകൾ നൽകിയ സ്കോട്ടിഷ് ഗതാഗത
എഞ്ചിനീയറും ആർടെക്കുമായിരുന്ന തോമസ് ടെൽഫെഡ് ( 1757 ഓഗസ്റ്റ് 9 -1834 സെപ്റ്റംബർ 2),
ന്യൂയോർക്ക് നഗരത്തിലെ ആദ്യ സ്വകാര്യ അനാഥാലയം നിർമ്മിച്ചവരിലൊ രാളായിരുന്ന എലിസബത്ത് ഹാമിൽട്ടൺ(ആഗസ്റ്റ് 9, 1757 – നവംബർ 9, 1854),
ജനിതക ജ്ഞാനനിർമിതിവാദം എന്ന പേരിൽ അറിയപ്പെടുന്ന വിജ്ഞാനിക വികാസത്തെ കുറിച്ചും ജ്ഞാനനിർമിതിയെക്കുറിച്ചുമുള്ള സിദ്ധാന്തങ്ങൾക്ക് രൂപം കൊടുത്ത ഫ്രഞ്ച് ഭാഷ സംസാരിച്ചിരുന്ന സ്വിറ്റ്‌സർലന്റുകാരനായ മനഃശാസ്ത്രജ്ഞനുംതത്ത്വചിന്തകനുംആയിരുന്ന ഷോൺ പിയാഷേ ( 9 ഓഗസ്റ്റ് 1896 – 16 സെപ്റ്റംബർ1980),
ജോ ഫ്രേസിയർക്കു ശേഷം ബോക്സിങ് ഇതിഹാസമായ മുഹമ്മദ് അലിയെ അദ്ദേഹത്തിന്റെ ഉച്ചസ്ഥായിലുള്ള കായിക ജീവിതത്തിനിടയ്ക്ക് പരാജയപ്പെടുത്തിയിട്ടുള്ള രണ്ടാമത്തെ ഹെവിവെയ്റ്റ് ബോക്സറായിരുന്ന
കെൻ നോർട്ടൻ(ഓഗസ്റ്റ് 9, 1943 – സെപ്റ്റംബർ 18, 2013),
ഏകദേശം 20 കോടിയോളം ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിക്കുകയും,2009 ലെ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ് പ്രകാരം ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടുകയും ചെയ്ത അമേരിക്കൻ ഗായികയും, ഗാനരചയിതാവും, സംഗീത സംവിധായകയും,നടിയും,മോഡലും ആയിരുന്ന വിറ്റ്നി എലിസബത്ത് ഹ്യൂസ്റ്റൻ
( 9 ഓഗസ്റ്റ് 1977 - 2012 ഫെബ്രുവരി 11),
**********
ഇന്നത്തെ സ്മരണ !!!
********
കെ. സുരേന്ദ്രൻ മ. (1922-997)
കയ്യാർ കിഞ്ഞണ്ണ റേ മ. (1915 -2015)
ഹെർമൻ ഹെസ്സെ മ. (1877-1962)
എഡ്വേർഡ് തോൺഡൈക് മ.(1874-1949)
കാട്ടുകുരങ്ങ് , താളം ,മായ ,സീമ , മരണം ദുർബ്ബലം ,ഗുരു തുടങ്ങിയ നോവലുകളും, കലയും സാമാന്യ ജനങ്ങളും , നോവൽ സ്വരൂപം, സൃഷ്ടിയും നിരൂപണവും തുടങ്ങിയ അവലോകനങ്ങളും, ജീവചരിത്രങ്ങളും, നാടകങ്ങളും എഴുതിയമലയാളത്തിലെ പ്രശസ്ത സാഹിത്യകാരനും നിരൂപകനും നാടക കൃത്തുമായിരുന്ന കെ. സുരേന്ദ്രൻ (1922- ഓഗസ്റ്റ് 9, 1997),
ശ്രീ മുഃഖ, ഇക്യഗാന, പുനർനവ, ശതമാനദ ഗാന, മക്കള പദ്യമഞ്ജരി, കൊറഗ തുടങ്ങിയ കൃതികൾ എഴുതിയ കന്നട കവിയും, സ്വാതന്ത്യ സമര സേനാനിയും, പത്രപ്രവർത്തകനും, അദ്ധ്യാപകനും, കർഷകനും ആയിരുന്ന കൈയാര കിൻഹണ്ണ റായ് (8 ജൂൺ 1915 – 9 ഓഗസ്റ്റ് 2015),
ഒരു വ്യക്തിയുടെ സമൂഹത്തിനു പുറത്തുള്ള ആത്മീയാന്വേഷണം എന്ന ആശയത്തെ അവലോകനം ചെയ്യുന്ന സ്റ്റെപ്പെൻവുൾഫ്, സിദ്ധാർത്ഥ, ദ് ഗ്ലാസ് ബീഡ് ഗെയിം (മജിസ്റ്റർ ലൂഡി എന്നും ഇത് അറിയപ്പെടുന്നു) തുടങ്ങിയ കൃതികൾ രചിച്ച ജർമ്മൻ കവിയും നോവലിസ്റ്റും ചിത്രകാരനും നോബൽ സമ്മാന ജേതാവുമായിരുന്ന
ഹെർമൻ ഹെസ്സെ(ജൂലൈ 2 1877 – ഓഗസ്റ്റ് 9 1962) ,
മൃഗങ്ങളിൽ, പ്രത്യേകിച്ച് പൂച്ചകളിൽ നടത്തിയ ഗവേഷണത്തിൽനിന്ന് ഉദ്ദേശിച്ച ഫലം നൽകുന്ന പ്രതികരണങ്ങൾ മാത്രം സ്വായത്തമാക്കപ്പെടുകയും മറ്റുള്ളവ സ്വായത്തമാക്കപ്പെടുന്നില്ല എന്ന ശ്രമ-പുനഃശ്രമപഠന സിദ്ധാന്തം (Trial and Error Learning Theory) അവതരിപ്പിക്കുകയും ചോദന-പ്രതികരണ മനഃശാസ്ത്രം (Stimulus-response Psychology) അഥവാ സംബന്ധവാദം (Connection) എന്ന ശാഖക്ക് ജന്മം കൊടുക്കുകയും ചെയ്ത അമേരിക്കൻ മനഃശാസ്ത്രജ്ഞൻ എഡ്വേർഡ് തോൺഡൈക്(1874 ഓഗസ്റ്റ് 31- 1949 ഓഗസ്റ്റ് 9 )
ചരിത്രത്തിൽ ഇന്ന്…
********
48 ബിസി - സീസറിൻ്റെ ആഭ്യന്തരയുദ്ധം : ഫാർസലസ് യുദ്ധം : ജൂലിയസ് സീസർ പോംപിയെ ഫാർസലസിൽ വെച്ച് നിർണ്ണായകമായി പരാജയപ്പെടുത്തി , പോംപി ഈജിപ്തിലേക്ക് പലായനം ചെയ്തു .
378 - ഗോതിക് യുദ്ധം : അഡ്രിയാനോപ്പിൾ യുദ്ധം : വലൻസ് ചക്രവർത്തിയുടെ നേതൃത്വത്തിലുള്ള ഒരു വലിയ റോമൻ സൈന്യം വിസിഗോത്തുകൾ പരാജയപ്പെടുത്തി . വലൻസ് സൈന്യത്തിൻ്റെ പകുതിയിലേറെയും കൊല്ലപ്പെട്ടു.
1173 - പിസ കത്തീഡ്രലിൻ്റെ ( ഇപ്പോൾ പിസയിലെ ലീനിംഗ് ടവർ എന്നറിയപ്പെടുന്നു ) ക്യാമ്പനൈലിൻ്റെ നിർമ്മാണം ആരംഭിച്ചു; അത് പൂർത്തിയാക്കാൻ രണ്ട് നൂറ്റാണ്ടുകൾ വേണ്ടിവരും.
1322 - കൊല്ലം ഇന്ത്യയിലെ പ്രഥമ രുപതയായി മാർപാപ്പജോൺ 28-മൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
1329 - ആദ്യത്തെ ഇന്ത്യൻ ക്രിസ്ത്യൻ രൂപതയായ ക്വയിലോൺ , ജോൺ XXII മാർപ്പാപ്പ സ്ഥാപിച്ചു . ഫ്രഞ്ച് വംശജനായ ജോർഡാനസിനെ ആദ്യത്തെ ബിഷപ്പായി നിയമിച്ചു.
1815 - നെപ്പോളിയനെ സെന്റ് ഹെലേനയിലേക്ക് നാടുകടത്തി
1875 - ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായി.
1877 - വിംബിൾഡൺ ടെന്നിസിന്റ ഒന്നാം പതിപ്പ് ലണ്ടനിൽ തുടങ്ങി
1898 - റുഡോൾഫ് ഡീസൽ ഡീസൽ എൻജിൻ കണ്ടു പിടിച്ചു.
1907 - ലോകത്തിലെ ആദ്യ ബോയസ് സ്കൗട്ട് ക്യാമ്പ് ഇംഗ്ലണ്ടിലെ പേൾ ഹാർബറിൽ തുടങ്ങി
1936 - ജെസ്സി ഓവൻസിന് ബെർലിൻ ഒളിമ്പിക്സിൽ 4ാം സ്വർണം
1942 - ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ പേരിൽ മഹാത്മാഗാന്ധി അറസ്റ്റിലായി.
1945 - സ്വദേശി വൽക്കരണത്തിന് പ്രാധാന്യം ഓതുന്ന അന്താരാഷ്ട്ര ദിനം.
1945 - രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്കൻ സേനയുടെ യുദ്ധക്കൊതി ആഗസ്ത് 6 ലെ ഹിരോഷിമക്കു പിന്നാലെ ജപ്പാനിലെ നാഗസാക്കിയിലും അണു ബോംബ് വർഷിച്ചു. ലക്ഷക്കണക്കിനാളുകൾ കൊല്ലപ്പെട്ടു. ജീവിക്കുന്ന രക്തസാക്ഷികൾ എണ്ണമറ്റത്. രണ്ടാം ലോക മഹായുദ്ധത്തിൽ നിന്ന് ജപ്പാൻ പിൻമാറാൻ തീരുമാനിച്ചപ്പോഴായിരുന്നു ഈ ആക്രമണം.
1965 - മലേഷ്യയിൽ നിന്നും വേർപിരിഞ്ഞ് സിംഗപ്പൂർ സ്വതന്ത്രരാജ്യമായി.
1974 - വാട്ടർഗേറ്റ് വിവാദത്തിന്റെ ഫലമായി റിച്ചാർഡ് നിക്സൺ അമേരിക്കൻ പ്രസിഡണ്ട് പദം രാജിവച്ചു. വൈസ് പ്രസിഡണ്ടായിരുന്ന ജെറാൾഡ് ഫോർഡ് പ്രസിഡണ്ടായി സ്ഥാനമേറ്റു.
1991 - 21 വർഷത്തെ വിലക്കിന് ശേഷം ദക്ഷിണ ആഫ്രിക്കക്ക് ഒളിമ്പിക്സിൽ പ്രവേശനം നൽകി.
1995 - സംസ്ഥാനത്തെ ആദ്യത്തെ ദുർഗുണ പരിഹാര പാoശാല (ഏക ) കാക്കനാട്ട് തുറന്നു.
2011 - സൗത്ത് സുഡാൻ നിലവിലുള്ള രാജ്യങ്ങളിൽ ഏറ്റവുമവസാനം സ്വാതന്ത്ര്യം നേടുന്ന രാജ്യം
2012 - ഉസൈൻ ബോൾട്ട് തുടർച്ചയായ രണ്ടാം ഒളിമ്പിക്സിലും 100 മീറ്റർ 200 മീറ്റർ ഓട്ടത്തിൽ സ്വർണ മെഡൽ നേടുന്ന ആദ്യ താരമായി
2013 - ക്വറ്റ നഗരത്തിലെ ഒരു സുന്നി പള്ളിയിൽ തോക്കുധാരികൾ നടത്തിയ വെടിവയ്പ്പിൽ പത്ത് പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2014 - മിസോറിയിലെ ഫെർഗൂസണിൽ 18 കാരനായ ആഫ്രിക്കൻ അമേരിക്കൻ പുരുഷൻ മൈക്കൽ ബ്രൗൺ, ഓഫീസറെ ആക്രമിച്ച് ആയുധം മോഷ്ടിക്കാൻ ശ്രമിച്ചതിന് ശേഷം ഒരു ഫെർഗൂസൺ പോലീസ് ഉദ്യോഗസ്ഥൻ വെടിവച്ചു കൊന്നു
2021 - ടാംപെരെ ലൈറ്റ് റെയിൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya