/sathyam/media/media_files/2025/04/02/Zh8mqgdWBsQQZye0DgUX.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
.
കൊല്ലവർഷം 1200
മീനം 19
കാർത്തിക / പഞ്ചമി
2025 ഏപ്രിൽ 2,
ബുധൻ
ഇന്ന്;
.*ലോക ഓട്ടിസം അവബോധ ദിനം ! [World Autism Awareness Day !ശാരീരിക മാനസിക വെല്ലുവിളികൾ അനുഭവിയ്ക്കുന്നവരെയും അവരുടെ കുടുംബത്തെയും കാണുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം. 2025 ലെ ലോക ഓട്ടിസം അവബോധ ദിനത്തിന്റെ പ്രമേയം "ന്യൂറോഡൈവേഴ്‌സിറ്റിയുടെ പുരോഗതിയും യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങളും (എസ്‌ഡിജികൾ)".]/sathyam/media/media_files/2025/04/02/9c433996-a357-4052-be64-0f65c1711a19-921490.jpeg)
*അന്താരാഷ്ട്ര ബാലപുസ്തക ദിനം![ International Children’s Book Day.1967 മുതൽ ആചരിക്കുന്നു. Hans Christian Andersen എന്ന കുട്ടികളുടെ പ്രിയ സാഹിത്യകാരന്റെ ജന്മദിനത്തിന്റെ ഓർമയ്ക്ക് ]
*അന്താരാഷ്ട്ര വസ്തുതാ പരിശോധന ദിനം ![International Fact-Checking Day !ലോകമെമ്പാടുമുള്ള വസ്തുതാ പരിശോധനാ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ഇൻ്റർനാഷണൽ ഫാക്റ്റ് ചെക്കിംഗ് നെറ്റ്‌വർക്കാണ് അന്താരാഷ്ട്ര വസ്തുതാ പരിശോധന ദിനം പ്രോത്സാഹിപ്പിക്കുന്നത്]/sathyam/media/media_files/2025/04/02/90acb59b-a67e-4fc1-a920-28626192a7ab-977175.jpeg)
*ദേശീയ DIY ദിനം![ദേശീയ Do It Yourself ദിനത്തിൽ പുതിയൊരു വൈദഗ്ദ്ധ്യം പഠിക്കുകയും "സ്വയം അത് ചെയ്യുന്നതിലൂടെ" ലഭിക്കുന്ന ആത്മസംതൃപ്തി ആസ്വദിക്കുകയും ചെയ്യുക. ഒരു സ്കാർഫ് നെയ്യാനോ, ഒരു കസേര പണിയാനോ, അല്ലെങ്കിൽ പുതിയ എന്തെങ്കിലും പാചകം ചെയ്യാനോ ശ്രമിക്കുക. ]
* Don’t Walk Your Dog Day! [ഡോണ്ട് വാക്ക് യുവർ ഡോഗ് ഡേനിങ്ങളുടെ നായ കൂട്ടാളിക്കായി ഇതര പ്രവർത്തനങ്ങൾ പര്യവേക്ഷണം ചെയ്യുന്നത്, പരമ്പരാഗത ദൈനംദിന നടത്തത്തേക്കാൾ കൂടുതൽ പ്രയോജനകരമായിരിക്കും. ]
*ദേശീയ വെള്ളക്കീരി ദിനം ![National Ferret Day -ദേശീയ ഫെററ്റ് ദിനംദേശീയ ഫെററ്റ് ദിനത്തിൽ നിങ്ങളുടെ വളർത്തുമൃഗ ഫെററ്റിനൊപ്പം സമയം ചെലവഴിക്കുക, ഒരു ഫെററ്റ് രക്ഷാപ്രവർത്തനത്തെയോ ദത്തെടുക്കൽ കേന്ദ്രത്തെയോ പിന്തുണയ്ക്കുക, അല്ലെങ്കിൽ ഈ ആകർഷകമായ മസ്റ്റലിഡുകളെക്കുറിച്ച് അറിയുക. ]/sathyam/media/media_files/2025/04/02/69bac0a3-8965-4ae2-aa78-0640c79974be-726876.jpeg)
*National Love Your Produce Manager Day ![ലോകത്തിലെ ഏറ്റവും മികച്ചതും തിളക്കമുള്ളതുമായ ഉൽപ്പന്നങ്ങൾ നേരിട്ട് നിങ്ങളുടെ കടയിലേക്ക് എത്തിക്കുന്നതിന് പ്രൊഡ്യൂസ് മാനേജർമാർ നടത്തിയ എല്ലാ കഠിനാധ്വാനത്തെയും ആഘോഷിക്കുന്നതിനായി 2012 ൽ നാഷണൽ ലവ് യുവർ പ്രൊഡ്യൂസ് മാനേജർ ദിനം ആരംഭിച്ചു ]
*National Peanut Butter and Jelly Day![അമേരിക്കയിലെ ഏറ്റവും ജനപ്രിയമായ സാൻഡ്‌വിച്ചാണ് നാഷണൽ പീനട്ട് ബട്ടർ ആൻഡ് ജെല്ലി ദിനം ആഘോഷിക്കുന്നത്! നിങ്ങൾക്ക് മുന്തിരി, സ്ട്രോബെറി, ഓറഞ്ച് മാർമാലേഡ്, ബ്ലാക്ക്‌ബെറി, അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള ജെല്ലി ഇഷ്ടമാണോ എന്നത് പ്രശ്നമല്ല, അവയ്ക്ക് ഏറ്റവും മികച്ച പൂരകം അതിശയകരവും സ്വാദിഷ്ടവുമായ പീനട്ട് ബട്ടർ ആണ്!]/sathyam/media/media_files/2025/04/02/87d3f93d-dcc0-4703-aa57-6a9f904bade6-516704.jpeg)
*ദേശീയ അനുരഞ്ജന ദിനം![പഴയ മുറിവുകൾ ആളുകളെ പിന്നോട്ട് വലിക്കാതിരുന്നെങ്കിൽ എത്ര നല്ലതായിരിക്കും അല്ലേ? ദേശീയ അനുരഞ്ജന ദിനം എല്ലാവരെയും ഓർമ്മിപ്പിക്കുന്നു, പ്രായശ്ചിത്തം ചെയ്യാൻ കഴിയുമെന്ന്. അഭിപ്രായവ്യത്യാസങ്ങൾക്കും തെറ്റിദ്ധാരണകൾക്കും അപ്പുറത്തേക്ക് ഒരു ചുവടുവെക്കാനും, ഒരിക്കൽ വേദനിച്ചിടത്ത് ദയ കാണിക്കാനുമുള്ള ഒരു അവസരമാണിത്.]
*ദേശീയ നടത്ത ദിനം! [ശുദ്ധവായു ശ്വസിക്കുകയും പ്രകൃതിദൃശ്യങ്ങൾ ആസ്വദിക്കുകയും ചെയ്യുക - വ്യായാമം ചെയ്യാനും മനസ്സ് ശുദ്ധീകരിക്കാനും ചുറ്റുമുള്ള ലോകം പര്യവേക്ഷണം ചെയ്യാനുമുള്ള ഒരു മികച്ച മാർഗം. ]
/sathyam/media/media_files/2025/04/02/0b9aca7f-31a1-4ee2-9fd3-4d245a7dfe11-637338.jpeg)
*പാരാപ്രൊഫഷണൽ അഭിനന്ദന ദിനം![പ്രത്യേക വൈദഗ്ധ്യമുള്ള സപ്പോർട്ട് സ്റ്റാഫ് ജോലിസ്ഥലത്തെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും വൈവിധ്യമാർന്ന പദ്ധതികളിലും ജോലികളിലും വിലപ്പെട്ട വൈദഗ്ദ്ധ്യം കൊണ്ടുവരികയും ചെയ്യുന്നു. ]
ജോലി ലോകത്ത് കാര്യങ്ങൾ കുറച്ചുകൂടി ഫലപ്രദമാക്കുന്നതിനും കുറച്ചുകൂടി സുഗമമായി നടത്തുന്നതിനും കൂടെ നിൽക്കുന്ന ആളുകളോട് ആദരവും നന്ദിയും പ്രകടിപ്പിക്കുക.
* അർജൻറ്റിന: മാൽവിനാ ദിനം !
* തൈലാൻഡ്: തൈ പൈതൃകസംരക്ഷണ ദിനം
* ബെലാറസ്: റഷ്യൻ ജനതയുടെയും
ബെലാറസിന്റെയും ഐക്യദിനം !
. ഇന്നത്തെ മൊഴിമുത്ത്
. ്്്്്്്്്്്്്്്്്്്്്‌്
"നാം കുട്ടിക്കാലം മുതൽക്കേ സദാസമയവും വെളിയിലുള്ള വല്ലതിനേയും കുറ്റം ചുമത്താനാണു് യത്നിച്ചു കൊണ്ടിരിക്കുന്നതു്; നാം എപ്പോഴും മറ്റുള്ളവരെ നേരെയാക്കാനാണു നിലകൊള്ളുന്നതു് , നമ്മെത്തന്നെയല്ല."
. [ - സ്വാമി വിവേകാനന്ദൻ ]
***********
ഇന്നത്തെ പിറന്നാളുകാർ
**********
ആം ആദ്മി പാർട്ടിയുടെ സംസ്ഥാന കൺവീനറായിരുന്ന ഒരു സാമുഹ്യ,പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ സി.ആർ. നീലകണ്ഠൻ എന്ന സി.ആർ. നീലകണ്ഠൻ നമ്പൂതിരിയുടെയും (1957),/sathyam/media/media_files/2025/04/02/8fb10517-714c-4508-a040-cf2265949f1a-925484.jpeg)
ആക്‌ഷൻ നായകനായിട്ട് 1990-കളിൽ സിനിമയിലേക്ക് പ്രവേശിച്ച്, ശേഷം ഒട്ടേറെ സ്വഭാവ വേഷങ്ങളും ചില ഹാസ്യ വേഷങ്ങളും അഭിനയിച്ച് തന്റെ സാന്നിധ്യം ബോളിവുഡ് ചലച്ചിത്രവേദിയിൽ ഉറപ്പിച്ച അജയ് ദേവഗണിന്റേയും (1969),
ലണ്ടൻ ഒളിംപിക്സിൽ വനിതകളുടെ 63 കിലോ ജൂഡോ വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഗരിമ ഛൗധരിയുടെയും (1990),/sathyam/media/media_files/2025/04/02/8a40309c-25ff-40b8-ac9a-369f88edd331-148085.jpeg)
വലം കൈ ബാറ്റ്സ്മാനും പാർട്ട് ടൈം ഇടം കൈ സ്പിന്നറുമായ ആസ്ട്രേലിയൻ ക്രിക്കറ്റ് കളിക്കാരൻ മൈക്കൽ ക്ലാർക്കിന്റെയും (1981),
ന്യൂസിലൻഡിനുവേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുന്ന തോമസ് വില്യം മാക്സ്വെൽ ലാതം എന്ന ടോം ലാതമിന്റെയും(1992) ജന്മദിനം !!
************
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
**********"***
കെ.എം റോയ് ജ. (1927-2021)
എൻ. വിജയൻ പിള്ള ജ .( 1951- 2020)
വി.വി.എസ് അയ്യർ ജ. (1881-1925)
ജയാ ബെൻ ദേശായി ജ. (1933-2010)
ജഹനാര ബീഗം ജ. (1614-1681)
ഉസ്താദ് ബഡേ ഗുലാം അലിഖാൻ ജ. (1902-1968)
ഹാൻസ് ക്രിസ്ത്യൻ ആൻഡേഴ്സൺ, ജ. (1805-1875)
പിട്രോഡെല്ല വെല്ലി ജ. (1586-1682)
ഡൊമോയിനിക് സാവ്യോ ജ. (1842-1857)
/sathyam/media/media_files/2025/04/02/3cc6bbeb-6726-4558-8f61-d5a4dbb7f371-856008.jpeg)
ഇ​രു​ൾ നി​റ​യാ​ത്ത സ​മൂ​ഹ​ത്തി​നാ​യി തൂ​ലി​ക​യി​ലൂ​ടെ വെ​ളി​ച്ചം പ്ര​സ​രി​പ്പി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും കൃ​ത്യ​മാ​യ നി​ല​പാ​ടു​ക​ൾ വ​സ്തു​ത​ക​ളു​ടെ പി​ൻ​ബ​ല​ത്തോ​ടെ അ​വ​ത​രി​പ്പി​ച്ച് പ​ത്ര​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തി​ന് ദി​ശാ​ബോ​ധം ന​ൽ​കി​യ കെ.​എം. റോ​യ് (ഏപ്രിൽ 2,2021 - 18 സെപ്റ്റംബർ 2021 ),
കേരള നിയമസഭയിൽ ചവറ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന എൻ. വിജയൻ പിള്ള(02ഏപ്രിൽ 1951-8 മാർച്ച് 2020)
/sathyam/media/media_files/2025/04/02/51134ea5-3fb7-47bb-a42d-a564904c4dba-521568.jpeg)
ആധുനിക തമിഴ് ചെറുകഥാ സാഹിത്യത്തിന്റെ പിതാവും, കമ്പർ എഴുതിയ രാമാവതാരവും, തിരുവള്ളുവർ രചിച്ച തിരുക്കുറളും, ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്യുകയും ചെയ്ത ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികൂടിയായിരുന്ന വരഹനേരി വെങ്കടേശ സുബ്രഹ്മണ്യ അയ്യർ എന്ന വി.വി.എസ്. അയ്യർ (2 ഏപ്രിൽ 1881 – 3 ജൂൺ 1925),
ബ്രിട്ടീഷ് തൊഴിലാളി നേതാവായ ഇന്ത്യൻ വംശജയും സാരിക്കാരി നേതാവെന്ന് ലോകമെമ്പാടും അറിയപ്പെടുന്ന ജയാ ബെൻ ദേശായി (2 ഏപ്രിൽ 1933–23 ഡിസംബർ 2010),/sathyam/media/media_files/2025/04/02/06430b40-0a42-49a9-b7b6-27b2ca9e0a35-900814.jpeg)
ഔറംഗസേബിന്റെ മൂത്ത സഹോദരിയും, മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാന്റേയും, പത്നി മുംതാസ് മഹലിന്റേയും മൂത്ത മകളും ആയിരുന്ന ജഹനാര ബീഗം(ഏപ്രിൽ 2, 1614 – സെപ്തംബർ 16, 1681),
ഹിന്ദുസ്ഥാനി സംഗീതത്തിലെ എന്നത്തേയും പ്രതിഭാസമ്പന്നരായ ഗായകരിലൊരാളും പട്യാല ഘരാനയിലെ മുഖ്യഗായകനുമായിരുന്ന ഉസ്താദ് ബഡെ ഗുലാം അലിഖാൻ(. 2 ഏപ്രിൽ1902 - 25 ഏപ്രിൽ 1968),
150-ലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട "ദ സ്റ്റഡ്ഫാസ്റ്റ് ടിൻ സോൾജ്യർ", "ദ സ്നോ ക്വീൻ", "ദ ലിറ്റിൽ മെർമെയ്ഡ്", "തംബലിന", "ദ ലിറ്റിൽ മാച്ച് ഗേൾ", "ദ അഗ്ളി ഡക്ക്ലിംഗ്" തുടങ്ങിയ പ്രസിദ്ധ കൃതികൾ രചിച്ച ഡാനിഷ് എഴുത്തുകാരനും കവിയും ബാലസാഹിത്യകാരനും ആയിരുന്ന എച്. സി. ആൻഡേഴ്സൻ എന്ന ഹാൻസ് ക്രിസ്ത്യൻ ആൻഡേഴ്സൺ (ഏപ്രിൽ 2, 1805 – ഓഗസ്റ്റ് 4, 1875),/sathyam/media/media_files/2025/04/02/877f6bfc-c0c0-497e-a0c5-fb0437d31e93-524457.jpeg)
1624 - ഡിസമ്പർ ഇരുപത്തിയൊന്നിന് കാലിക്കറ്റിൽ കപ്പലിറങ്ങി. കേരളീയരുടെ അതിലളിതമായ വസ്ത്രധാരണ രീതിയെപ്പറ്റിയും കേശാലങ്കാരത്തെപ്പറ്റിയും സാമൂതിരിയെ കണ്ടതിനെ പറ്റിയും എഴുതിയ പതിനേഴാം ശതകത്തിൽ ഇന്ത്യ സന്ദർശിച്ച ഇറ്റാലിയൻ യാത്രികന്‍ പിട്രോ ഡെല്ല വെല്ലി ( 2 ഏപ്രിൽ 1586-21 ഏപ്രിൽ 1652),
/sathyam/media/media_files/2025/04/02/837aca13-2be6-4579-a3bf-02cde02d9f59-660127.jpeg)
അതിഹ്രസ്വമായ സാധാരണ ജീവിതത്തിൽ പ്രകടിപ്പിച്ച പുണ്യധീരത (heroic virtue) കാരണം , കത്തോലിക്കാ സഭയിലെ വിശുദ്ധ പദവിയിലേക്കുയർത്തപ്പെട്ട ഇറ്റലി സ്വദേശിയായ ഡൊമിനിക് സാവിയോ ( ഏപ്രിൽ 2, 1842 – മാർച്ച് 9, 1857)
***********
ഇന്നത്തെ സ്മരണ !
********
ഗുരു കുഞ്ചുക്കുറുപ്പ് മ. 1881-1973
പി.സി കുറുമ്പ മ. (1911-2013)
ഉണ്ണികൃഷ്ണൻ പുതൂർ മ. 1933-2014
രഞ്ജിത് സിങ്ങ്ജി മ. 1872-1933
മെറിസ് കൊണ്ടെ മ. (1934-2024)
ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ മ. 1920-2005
പോൾ ഹേയ്‌സ് മ. (1830-1914)
വിന്നി മണ്ഡേല മ. (1936-2018)
സാമുവൽ മോർസ് മ. (1791-1872)
/sathyam/media/media_files/2025/04/02/76955316-8bbc-4022-ae39-09075433d0bb-228085.jpeg)
കഥകളിക്ക് രസവും ഭാവവും സംയോജിപ്പിച്ച് പുതിയ സൗന്ദര്യ മാനങ്ങൾ നൽകിയ കലാകാരനും, പ്രശസ്ത മലയാള നോവലിസ്റ്റും ജ്ഞാനപീഠം ജേതാവുമായ തകഴി ശിവശങ്കര പിള്ളയുടെ അമ്മാവനും പച്ച, കത്തി വേഷങ്ങളിൽ പ്രസിദ്ധനും കേരളത്തിലെ കഥകളി കലാകാരന്മാരിൽ ഏറ്റവും പ്രഗൽഭരുടെ ഗണത്തില്‍ കരുതപ്പെടുന്ന പ്രശസ്ത കഥകളി നടനും ആചാര്യനുമായിരുന്ന ഗുരു കുഞ്ചു കുറുപ്പ് ( 1880 - ഏപ്രില്‍ 2 1972),
കേരള നവോത്ഥാന സമരങ്ങളുടെ ചരിത്രത്തിലെ സുപ്രധാനമായ കുട്ടൻകുളം സമരത്തിന്റെ നായികയും കേരളത്തിലെ ഒരു സാമൂഹ്യപരിഷ്‌കർത്താവും രാഷ്ട്രീയ പ്രവർത്തകയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന പി.സി. കുറുമ്പ (മ ഏപ്രിൽ 2 2013),/sathyam/media/media_files/2025/04/02/2706a8c0-52bb-4e6d-a341-cf3d9d3c8ef8-385342.jpeg)
ഗുരുവായൂർ ദേവസ്വം ലൈബ്രറി എസ്റ്റാബ്ലിഷ്മെന്റിന്റെ വകുപ്പുമേധാവിയും അറുന്നൂറോളം കഥകൾ അടങ്ങിയ 29 കഥാ സമാഹാരങ്ങളും 15 നോവലുകളും ഒരു കവിതാസമാഹാരവും ജീവചരിത്രവും അനുസ്മരണവും ഉൾപ്പെടെ അമ്പതിലേറെ കൃതികൾ രചിച്ചിട്ടുള്ള എഴുത്തുകാരന്‍ ഉണ്ണിക്കൃഷ്ണൻ പുതൂർ. (20 ജൂലൈ 1933 - 2 ഏപ്രിൽ 2014),
ഇന്ത്യൻ രാജകുമാരനും ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിനു വേണ്ടി ടെസ്റ്റ് ക്രിക്കറ്റ്കളിച്ച ഒരു ക്രിക്കറ്റ് കളിക്കാരനും കേംബ്രിഡ്ജ് സർവ്വകലാശാലക്ക് വേണ്ടിയും ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റും സസക്സിനു വേണ്ടി കൗണ്ടി ക്രിക്കറ്റും കളിച്ചിട്ടുള്ള രഞ്ജിത് സിങ്ജി (10 സെപ്റ്റംബർ 1872 – 2 ഏപ്രിൽ 1933),/sathyam/media/media_files/2025/04/02/369fcf39-76be-4307-bd9b-946c161d8971-102055.jpeg)
റോമൻ കത്തോലിക്കാ സഭയുടെ ആത്മീയാചാര്യനും സഭയുടെയും വത്തിക്കാൻ രാഷ്ട്രത്തിന്റെയും പരമാധികാരിയും റോമാ മെത്രാനും കത്തോലിക്കാ വൈദികനും ഭാരത ത്തില്‍ രണ്ട് പ്രാവിശ്യം വന്ന ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ( ജന്മനാമം-Karol Józef Wojtyła(18 മേയ് 1920 – 2 ഏപ്രിൽ 2005),
മനുഷ്യജീവിതത്തിന്റെ വൈചിത്ര്യങ്ങളും വിധിയുടെ സ്വച്ഛന്ദ വ്യാപാരങ്ങളും ലളിതസുന്ദരമായ ശൈലിയിൽ കർത്തുന്ന ചരിത്രനാടകങ്ങളും കഥയും നോവലുമടക്കം ഇരുനൂറ്റമ്പതോളം കൃതികൾ രചിക്കുകയും 1910-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടുകയും ചെയ്ത ജർമൻ നാടകകൃത്ത് പോൾ ഹെയ്സ്( :1830 മാർച്ച് 15 -1914 ഏപ്രിൽ 2),/sathyam/media/media_files/2025/04/02/735ba3ec-d9f1-409f-8800-0cbdef0aa88f-364070.jpeg)
പ്രമുഖ ദക്ഷിണാഫ്രിക്കൻ രാഷ്ട്രീയ പ്രവർത്തകയും ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് വിമൻ ലീഗിന്റെ നേതാവുമായിരുന്ന ദക്ഷിണാഫ്രിക്കൻ ഇതിഹാസം നെൽസൺ മണ്ടേലയുടെ മുൻ ഭാര്യയായിരുന്ന വിന്നി മണ്ടേല എന്നറിയപ്പെടുന്ന വിന്നി മഡികിസേല മണ്ടേല ( 26 സെപ്റ്റംബർ 1936- ഏപ്രിൽ 2 ,2018),
ഒരു അമേരിക്കൻ കണ്ടുപിടുത്തക്കാരനും ചിത്രകാരനുമായിരുന്ന പോർട്രെയിറ്റ് ചിത്രകാരൻ എന്ന നിലയിൽ പ്രശസ്തി നേടിയ ശേഷം, തൻ്റെ മധ്യവയസ്സിൽ മോഴ്സ് കമ്പനി ടെലിഗ്രാഫുകളെ അടിസ്ഥാനമാക്കിയുള്ള ഒരു സിംഗിൾ-വയർ ടെലിഗ്രാഫ് സിസ്റ്റം കണ്ടുപിടിക്കുന്നതിൽ സംഭാവന നൽകിയ സാമുവൽ ഫിൻലി ബ്രീസ് മോർസ്(ഏപ്രിൽ 27, 1791 - ഏപ്രിൽ 2, 1872),
/sathyam/media/media_files/2025/04/02/b5d3f9f4-08ce-4829-818a-f559cbd21902-234168.jpeg)
ചരിത്രത്തിൽ ഇന്ന് ...!
********
1827- ജോസഫ് ഡിക്സൻ, ലെഡ് പെൻസിൽ നിർമ്മാണം ആരംഭിച്ചു..
1845 - സൂര്യന്റെ ചിത്രം ആദ്യമായി H L Fizeau & Leon Foucault എന്നിവർ പകർത്തി../sathyam/media/media_files/2025/04/02/daddfbe2-ec36-42c4-b07d-917bc909c678-764489.jpeg)
1872 - internal combustion engine (Brayton Cycle)ന്റെ പേറ്റന്റ് ജോർജ് ബ്രെയ്‌റ്റന് ലഭിച്ചു.
1930 - Haile Selassie എത്യോപ്യൻ രാജാവായി അധികാരമേറ്റു../sathyam/media/media_files/2025/04/02/c4ff76a3-4abb-4221-85e5-63a0e658ca1c-546114.jpeg)
1935 - സ്കോട്ടിഷ് ശാസ്ത്രഞൻ റോബർട്ട് വാട്സൻ വാട്ടിനു, റഡാർ കണ്ടു പിടിച്ചതിന്റെ പേറ്റന്റ് ലഭിച്ചു…
1966 - സോവിയറ്റ് യൂണിയന്റെ ലൂണ 10 ഉപഗ്രഹം, ചന്ദ്രനെ വലം വെയ്ക്കുന്ന ആദ്യ കൃത്രിമ ഉപഗ്രഹം ആയി…
/sathyam/media/media_files/2025/04/02/c51d4d51-9b78-4c76-91a1-8d688308ce33-304091.jpeg)
1970 - മേഘാലയ പ്രദേശത്തിന് അസ്സാമിനുള്ളിൽ തന്നെ സ്വയം ഭരണാവകാശം നൽകി.
1982 - ഫോൿലാൻഡ് യുദ്ധം. തെക്കെ അമേരിക്കയിലെ ഫോൿലാൻഡ് ദ്വീപിന്റെ അവകാശത്തെച്ചൊല്ലി ബ്രിട്ടണുംഅർജന്റീനയും തമ്മിൽ സംഘർഷം./sathyam/media/media_files/2025/04/02/b221e943-29a6-464f-84f3-e6129b14321a-161950.jpeg)
1984 - റഷ്യൻ ശൂന്യാകാശവാഹനമായ സോയുസ് ടി-11-ൽ സഞ്ചരിച്ച് രാകേഷ് ശർമ്മ ശൂന്യാകാശയാത്ര നടത്തുന്ന ആദ്യ ഇന്ത്യക്കാരനായി.
2011 - ഏകദിന ലോകകപ്പ് ക്രിക്കറ്റ് കിരീടം വീണ്ടും ഇന്ത്യയിലേക്ക്… മഹേന്ദ്ര സിങ് ധോണിയുടെ ടീം ഇന്ത്യ , ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ചാണ് രണ്ടാം വട്ടം കിരീടം ചൂടിയത്… (1983ൽ കപിൽ ദേവ് നായകനായാണ് ആദ്യ കിരീടം ചൂടിയത്)/sathyam/media/media_files/2025/04/02/beb309ff-cef9-42f0-9cf7-fd29199b67f1-869877.jpeg)
2013 - ഐക്യരാഷ്ട്ര സംഘടന ആയുധ വ്യാപാര കരാർ അംഗീകരിച്ചു..
2015 - സൈന നെഹ്‌വാൾ ബാഡ്മിന്റൺ ലോക റാങ്കിങ്ങിൽ ആദ്യമായി ഒന്നാമതെത്തി.
2017 - 10.89 കി.മി ദൂരമുള്ള ഏഷ്യയിലെ ഏറ്റവും വലിയ തുരങ്കം (ഉധംപൂർ ജില്ലയിലെ ചേനാനിയും- റംബാൻ ജില്ലയിലെ നശ്രീയും തമ്മിൽ ബന്ധിപ്പിക്കുന്ന തുരങ്കം) ജമ്മു- ശ്രീനഗർ ദേശീയ പാതയിൽ തുറന്നു. 2011 ൽ പണി ആരംഭിച്ച തുരങ്കം./sathyam/media/media_files/2025/04/02/d4d975f9-7963-4b5e-9c8f-4aacb7f8d684-985343.jpeg)
2020 - COVID-19 പാൻഡെമിക് : സ്ഥിരീകരിച്ച കേസുകളുടെ ആകെ എണ്ണം ഒരു ദശലക്ഷത്തിലെത്തി.
2021 - തായ്‌വാനിൽ ട്രെയിൻ പാളം തെറ്റി 49 പേർ മരിച്ചു , ട്രക്ക് അബദ്ധത്തിൽ ട്രാക്കിലേക്ക് മറിഞ്ഞു .
2021 - യുണൈറ്റഡ് സ്റ്റേറ്റ്സ് ക്യാപിറ്റോളിന് പുറത്തുള്ള ബാരിക്കേഡിലേക്ക് ഒരു അക്രമി കാർ ഇടിച്ച് ഒരു ക്യാപിറ്റൽ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു ./sathyam/media/media_files/2025/04/02/cc34603e-09b5-4f29-b8b4-8b1bbdcfe5ba-643632.jpeg)
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us