ഇന്ന് ഫിബ്രവരി 15: അന്താരാഷ്ട്ര ബാല്യകാല ക്യാന്‍സര്‍ ദിനം ! സി രാധാകൃഷ്ണന്റെയും മീര ജാസ്മിന്റയും രാജീവ് രവിയുടെയും ജന്മദിനം: സോക്രട്ടീസിനെ ഏഥന്‍സില്‍ വച്ച് യുവാക്കളുടെ മനസ്സിനെ ദുഷിപ്പിച്ചതിന് വധശിക്ഷയ്ക്ക് വിധിച്ചതും ഇകേ ദിനം തന്നെ; ചരിത്രത്തില്‍ ഇന്ന്

New Update
New Project february 15

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                     ' JYOTHIRGAMAYA '
.                     ്്്്്്്്്്്്്്്്
.                     🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം 1200  
കുംഭം 3
ഉത്രം / തൃതീയ
2025., ഫിബ്രവരി 15, 
ശനി

Advertisment

ഇന്ന്;

* ബുദ്ധന്റെ പരിനിർവാണ ദിനം [ശ്രീബുദ്ധൻ്റെ നിർവാണ ദിനം എന്നും അറിയപ്പെടുന്ന ഈ പരിനിർവാണ ദിനം, പല ബുദ്ധമതക്കാർക്കും ഒരു സുപ്രധാന ദിവസമാണ്. ശ്രീബുദ്ധൻ മരണത്തിന്റെയും പുനർജന്മത്തിന്റെയും ചക്രം ഉപേക്ഷിച്ച് പൂർണ്ണ നിർവാണം നേടിയ നിമിഷമാണിത് എന്ന് അവർ ഉറച്ചു വിശ്വസിയ്ക്കുന്നു. ലോകമെമ്പാടുമുള്ള ബുദ്ധമതക്കാർ അദ്ദേഹത്തിന്റെ ചിന്തകളെയും ഉദ്ബോധനങ്ങളെയും കുറിച്ച് ചിന്തിച്ച് ധ്യാനിച്ചു സ്വയം ആത്മീയ ഉണർവ്വിലേയ്ക്ക് ഉയരേണ്ട ദിവസം കൂടിയാണിന്ന്.]publive-image

* അന്തഃരാഷ്ട്ര ബാല്യകാല ക്യാൻസർ ദിനം !  [International Childhood Cancer Day ; ക്യാൻസറുമായി പൊരുതുന്ന ലോകമെമ്പാടുമുള്ള കുട്ടികൾക്ക് മെച്ചപ്പെട്ട ചികിത്സയുടെയും പിന്തുണയുടെയും ആവശ്യകതയെ കുറിച്ച് അവബോധം വളർത്തുന്നതിനും അസുഖം നേരത്തെ തന്നെ കണ്ടെത്താൻ വേണ്ട പ്രോത്സാഹനം നൽകുന്നതിനും ആയി ഈ ദിനം സമർപ്പിക്കുന്നു.… let us unite in action, raise our voices, and work together to ensure that every child, no matter where they are born, has access to the care, treatment എന്നതാണ് ഈ വർഷത്തെ തീം ]

* അന്താരാഷ്ട്ര ഏഞ്ചൽമാൻ ദിനം ![International Angelman Day !ഏഞ്ചൽമാൻ സിൻഡ്രോം എന്ന അപൂർവ ന്യൂറോ-ജനിതക വൈകല്യത്തെക്കുറിച്ച് അറിയാനു ബോധവൽക്കരണം നടത്താനും ഒരുദിനം.]

publive-image

* അവിവാഹിത അവബോധ ദിനം ! [ Singles Awarenes Day ;  അല്ലെങ്കിൽ സിംഗിൾസ് അപ്രീസിയേഷൻഡേ. അവിവാഹിതരായ ആളുകൾ ആഘോഷിക്കുന്ന ഒരു അനൗദ്യോഗിക ആഘോഷമാണിത്.  പങ്കാളിയുടെ മുൻഗണനകൾക്കോ പദ്ധതികൾക്കേ വേണ്ടി ജീവതം വിട്ടുവീഴ്ച ചെയ്യാതെ വ്യക്തിപരമായ ലക്ഷ്യങ്ങൾ, ഹോബികൾ, സൗഹൃദങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള വിവാഹിതർക്കില്ലാത്ത സ്വാതന്ത്ര്യം ഇവർ ശരിയ്ക്കും ആസ്വദിക്കുന്നു എന്ന് ലോകത്തെ അറിയിയ്ക്കാൻ ഒരു ദിനം.]

* ലോക ഹിപ്പോ ദിനം! [ hippopotamus Day ; ഹിപ്പൊപ്പൊട്ടാമസുകളെ കാണാനും അറിയാനും പഠിയ്ക്കാനുമായി ഒരു ദിവസം ]

publive-image

*ലോക ഈനാംപേച്ചി  ദിനം! [ ഈ ഗ്രഹത്തിലെ ഏറ്റവും സവിശേഷ ജീവികളിൽ ഒന്നായ ഈനാംപേച്ചിയെ അറിയാനും കാണാനും ആയി ഒരു ദിനം ] 

* അനോയ് സ്ക്വിഡ്വാർഡ് ഡേ ![Annoy Squidward Day ; ]

* ദേശീയ ഗംഡ്രോപ്പ് ദിനം! [ National Gumdrop Day ; ഗംഡ്രോപ്സ് ഒരു തരം മിഠായിയാണ്, ആ മിഠായിയെ കുറിച്ച് അറിയാൻ രുചിയ്ക്കാൻ ഒരു ദിനം ] publive-image

*ലവ് റീസെറ്റ്  ഡേ [പ്രണയത്തിന്റെ യഥാർത്ഥ അന്തസത്ത മനസ്സിലാക്കുന്നതിനായി ഒരു ദിനം.
വിലയേറിയ സമ്മാനങ്ങളോ വിപുലമായ പദ്ധതികളോ അല്ല പ്രണയം എന്ന് നമ്മെ ഓർമ്മിപ്പിക്കുന്നതിനാണ് ഈ ദിനം ആഘോഷിക്കുന്നത്. നമ്മൾ നമ്മൾക്കായ് കരുതിവയ്ക്കുന്ന ചെറിയ ചെറിയ നിമിഷങ്ങളും പരിഗണനകളുമാണ് യഥാർത്ഥ പ്രണയം എന്ന് നമ്മെ ഓർമ്മിപ്പിയ്ക്കുന്നതിന് ഒരു ദിവസം.]

*ദേശീയ ബ്ലാക്ക് ഗേൾ മാജിക്  ദിനം! [കറുത്ത വർഗക്കാരായ സ്ത്രീകളുടെ സൗന്ദര്യം, ശക്തി, നേട്ടങ്ങൾ സംഭാവനകൾ എന്നിവയെ അംഗീകരിക്കുന്നതിന് ഒരു ദിനം.]publive-image

*ദേശീയ ഐ വാണ്ട് ബട്ടർസ്കോച്ച്  ദിനം! [ബട്ടർസ്കോച്ചിന്റെ സമ്പന്നവും വെണ്ണയുടെ രുചിയും ആസ്വദിക്കുന്നതിനും വിലമതിക്കുന്നതിനുമായി ഒരു ദിനം ] 

*സെന്റ് സ്കെലിറ്റേഴ്സ്  ദിനം! [അവിവാഹിതരായവർക്ക് സെന്റ് സ്കെലിറ്റേഴ്‌സ് ദിനം ഒരു ഉജ്ജ്വലമായ ആഘോഷമാണ്. വാലന്റൈൻസ് ദിനത്തിലെ പ്രണയം നിറഞ്ഞ അന്തരീക്ഷത്തിനുപകരം, ഈ ദിവസം കഥയെ മാറ്റിമറിക്കുന്നു. കഴിഞ്ഞ ദിവസത്തെ പ്രണയ ആഘോഷങ്ങളിൽ നിന്ന് ഒറ്റപ്പെട്ടതായി തോന്നുന്നവർക്കായി ഈ ദിനം സമർപ്പിയ്ക്കപ്പെട്ടിരിയ്ക്കുന്നു.]publive-image

* കാനഡയുടെ ദേശീയ പതാക  ദിനം! [കാനഡയുടെ ദേശീയ പതാക ദിനം കാനഡയെ പ്രതീകപ്പെടുത്തുന്ന ചുവപ്പും വെള്ളയും നിറത്തിലുള്ള മേപ്പിൾ ഇല പതിച്ച ദേശീയ പതാകയെ ആദരിയ്ക്കുവാൻ ഒരു ദിനം.  കാനഡക്കാർക്ക് അവരുടെ ദേശീയ ചിഹ്നത്തോട് തോന്നുന്ന ഐക്യത്തിന്റെയും അഭിമാനത്തിന്റെയും ഓർമ്മപ്പെടുത്തൽ കൂടിയാണ് ഇന്ന്.]

* റഷ്യ: അന്തഃരാഷ്ട്ര കർത്തവ്യങ്ങളുടെ ഓർമ്മ ദിനം!.
* വനുവാടു: ജോൺ ഫ്രം ദിനം!
* അഫ്ഗാനിസ്ഥാൻ: വിമോചന ദിനം!

* സെർബിയ: സംസ്ഥാന പദവി ദിനം!
* സിംഗപ്പൂർ: പൂർണ്ണ പ്രതിരോധ ദിനം!publive-image

 * ഫിലഡെൽഫിയ: ENIAC ദിനം! [ ലോകത്തെ ആദ്യത്തെ കംപ്യൂട്ടർ Electronic Numerical Integrator and Computer -എനിയാക്ക് ] കണ്ടു പിടിച്ചിട്ട് 72 വർഷം !
.                   
.    * ഇന്നത്തെ മൊഴിമുത്ത്*
  ***********

" വാല്മീകികോകിലം കോൾമയിർകൊള്ളിച്ച
പൊന്മലർക്കാവെന്റെ പുണ്യമാം ഭാരതം
ആ മലർക്കാവിൽ ഞാൻ വീണുരുണ്ടീടുന്ന
ശ്യാമളപുല്പരപ്പാണെന്റെ കേരളം;
തുഞ്ചന്റെ പൈങ്കിളിയിപ്പുഷ്പവാടിയിൽ
പഞ്ചാമൃതത്തിലെപ്പഞ്ചാര പിന്നെയും "

.         [ - വി വി  കെ നമ്പ്യാർ ]
ഇന്നത്തെ പിറന്നാളുകാർ
*********
ശാസ്ത്രജ്ഞനായും ശാസ്ത്രമാസികാ പത്രാധിപസമിതിയംഗമായും  പ്രവർത്തിച്ച നോവലിസ്റ്റ്, കഥാകൃത്ത്, ചലച്ചിത്രകാരൻ എന്നി നിലകളിൽ പ്രശസ്തനായ "തീക്കടൽ കടഞ്ഞ്‌ തിരുമധുരം " എന്ന  എഴുത്തച്ഛന്റെ  ജീവിതത്തെ ആധാരമാക്കി എഴുതിയ നോവൽ മലയാളത്തിനു സമ്മാനിച്ച സി രാധാകൃഷ്ണന്റെയും (1939),publive-image

മികച്ച നടിക്കുള്ള  ദേശീയ പുരസ്ക്കാരമടക്കം നിരവധി അവാർഡുകൾ  നേടിയ മലയാള ചലച്ചിത്ര താരം  ജാസ്മിൻ മേരി ജോസഫ് എന്ന മീര ജാസ്മിന്റയും (1984),

മുപ്പതിനായിരത്തോളം ക്രിസ്തീയ ഭക്തിഗാനങ്ങൾ എഴുതിയിട്ടുള്ള   സി.എം. ഐ സഭാവൈദികനും കവിയും ഗാന രചയിതാവുമായ ഡോ ചെറിയാൻ കുനിയന്തോടത്തിന്റെയും (1945),

മലയാള സിനിമ നിർമ്മാതാവും, സംവിധായകനും, ഗീതു മോഹൻദാസിന്റെ ഭർത്താവുമായ രാജീവ് രവിയുടെയും (1973),publive-image

അമീർ ഖാന്റെ ഓസ്ക്കാറിന് നിർദ്ദേശിച്ച പ്രസിദ്ധ ഹിന്ദി ചലചിത്രം 'ലഗാൻ' സംവിധാനം ചെയ്ത അഷുതോഷ് ഗോവാരിക്കറുടെയും (1964 ),

 നേപ്പാളിലുള്ള ഷേഖൻ ടെന്നെയ് ഡാർജിലിങ് മൊണാസ്റ്ററിയിൽ താമസിക്കുന്ന ലോകത്തിലെ ഏറ്റവും സന്തോഷാവാനായ മനുഷ്യൻ ("happiest person in the world")എന്ന ഖ്യാതി നേടിയ      ഫ്രഞ്ച്  എഴുത്തുകാരനും  ബുദ്ധമത സന്ന്യാസിയുമായ മാത്യു റികാർഡിന്റെയും (1946),

രാജ് കപൂറിന്റെ മകനും ഹിന്ദി ചലച്ചിത്ര  നടനും,  നിർമ്മാതാവും,   സംവിധായകനുമായ രൺധീർ കപൂറിന്റെയും(1947),publive-image

ലോകമെമ്പാടുമുള്ള ആരാധകരെ പ്രചോദിപ്പിക്കുന്ന അഭിനിവേശം, കഴിവ്, കഠിനാധ്വാനം എന്നിവയിലൂടെ റാപ്പ് ലോകത്ത്  ദ്രുതഗതിയിൽ ഉയർന്ന സംഗീതത്തിലെ ഊർജ്ജസ്വലമായ വ്യക്തിത്വമായ മേഗൻ തീ സ്റ്റാലിയന്റേയും (1995)

അമേരിക്കൻ കാർട്ടൂണിസ്റ്റും ആനിമേറ്റഡ് പരമ്പരയായ ദി സിംസൺസ് ആൻഡ് ഫ്യൂച്ചുരാമയുടെ സ്രഷ്ടാവുമായ മാറ്റ് ഗ്രോണിംഗിനേയും (1954)

നിരവധി അന്തഃരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ ഇറാൻ ചലച്ചിത്ര നിർമ്മാതാവും തിരക്കഥാകൃത്തും സംവിധായികയു മായ സമീറാ മക്മൽബഫിന്റെയും   (1980) ജന്മദിനം !!! 
*********
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
*********
അഴകത്ത് പത്മനാഭക്കുറുപ്പ് ജ. (1869-1931)
കുമ്പളത്തു ശങ്കുപിള്ള ജ. (1898-1969)
വി വി കെ നമ്പ്യാർ ജ. (1901)
മലേഷ്യ രാമകൃഷ്ണപിള്ള ജ.(1910-1990)
തിക്കോടിയൻ ജ. (1916 -2001)
കൊട്ടരപ്പാട്ട് ചാത്തുകുട്ടൻ ജ.(1920-2014)
സി.കെ നാരായണൻകുട്ടി ജ. (1927-2009)
നരേഷ് മേത്ത ജ. (1922-2000)
കെ ജി സുബ്രഹ്മണ്യൻ   ജ (1924  2016 )
സർ ഫ്രാൻസീസ് ഡ്രേക്ക്  ജ.(1540-1596)
ഗലീലിയോ ജ. (1564-1642)
ഏണസ്റ്റ് ഷാക്കിൾട്ടൺ ജ. (1874-1922 )
ജെറേമി ബെൻതാം ജ. (1748-1832)
സൂസൻ ബി. ആന്റണി ജ. (1820-1906)
ദിൻഗിരി ബന്ദ വിജേതുംഗ ജ.(1916-2008)
ക്രിസ് ഫാർലി ജ. (1964-1997)

publive-image

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ രാമചന്ദ്രവിലാസത്തിന്റെ   രചയിതാവായ അഴകത്ത് പത്മനാഭക്കുറുപ്പ് (15 ഫെബ്രുവരി 1869 - 6 നവംബർ 1931) ,

ചവറ-പന്മന-കരുനാഗപ്പള്ളി പ്രദേശങ്ങളിൽ എൻ എസ്എസിന്റെ കരയോഗ പ്രവർത്തനങ്ങൾ സജീവമാക്കുകയും,  തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തകനാകുകയും  സർ സി.പി. രാമസ്വാമി അയ്യരുടെ  സ്വേഛാ ഭരണത്തിനെതിരെ സജീവമായി പ്രക്ഷോഭിക്കുകയും  സി.പിയുടെ നിരോധനാജ്ഞ അവഗണിച്ച് കരുനാഗപ്പള്ളിയിൽ നടന്ന ആദ്യത്തെ കോൺഗ്രസ് വാർഷിക സമ്മേളനത്തിന് നേതൃത്വം നൽകുകയും  അയിത്തോച്ചാടന പരിപാടികളില്‍ സജീവമാകുകയും ചെയ്ത  കുമ്പളത്തു ശങ്കുപിള്ള  (15 ഫെബ്രുവരി 1898 - 16 ഏപ്രിൽ 1969), publive-image

ശുഭാപ്തി വിശ്വാസത്തോടൊപ്പം, കാല്പനീകതയുടെ മുഗ്ദ സൗന്ദര്യം നിറഞ്ഞ കവിതകൾ രചിച്ച ഒരു നല്ല കവിയും, പ്രസംഗകനും, കൃഷിക്കാരനും, ബാഡ്മിൻറ്റൻ കളിക്കാരനും ആയിരുന്ന വി വി കെ എന്ന തൂലികാനാമത്തിൽ എഴുതിയിരുന്ന കുഞ്ഞിക്കണ്ണൻ നമ്പ്യാർ ( 15 ഫെബ്രുവരി 1901-16 മാർച്ച് 1962)

നര്‍ത്തകിയും ഗായികയും, ലീലാശുകം , കൊയ്തുകാരന്‍ , തുടങ്ങിയ കൃതികള്‍ എഴുതിയ INA യില്‍ സജീവ പങ്കു വഹിക്കുകയും ഇന്ത്യന്‍ ഇൻഡിപെന്‍ഡന്റ്റ് ലീഗിന്റെ പ്രസിഡന്റും ആയിരുന്ന മലേഷ്യ രാമകൃഷ്ണ പിള്ള(1910 ഫെബ്രുവരി 15-1990 ഏപ്രില്‍ 8 )publive-image

നിരവധി നാടകങ്ങൾ, നോവലുകൾ, തിരക്കഥകൾ, ഗാനങ്ങൾ എന്നിവ  രചിച്ചിട്ടുള്ള   പി. കുഞ്ഞനന്തൻ നായർ   എന്ന  തിക്കോടിയൻ(1916 ഫെബ്രുവരി 15 – ജനുവരി 28, 2001) 

ലോകത്തിലെ ഏറ്റവും പ്രശസ്തനായ, അല്ലെങ്കിൽ പ്രായം ചെന്ന ഹോട്ടൽ പരിചാരകൻ എന്ന വിശേഷണത്തിനുടമയും, ഒട്ടനധികം വിശിഷ്ടവ്യക്തികളേ പരിചരിച്ചതിലൂടെയും, ഒട്ടനധികം സഞ്ചാരമാസികളുടെ മുഖചിത്രം ആയതിലൂടെയും ശ്രീലങ്കയിലെ വളർന്നു കൊണ്ടിരിക്കുന്ന ഹോട്ടൽ വ്യവസായത്തിന്റെ തന്നെ മുഖമുദ്രയായി  മാറുകയും ചെയ്ത കൊട്ടരപ്പാട്ട് ചാത്തു കുട്ടൻ
(ഫെബ്രുവരി 15, 1920 - നവംബർ 18, 2014),publive-image

ഒന്നാം കേരളനിയമ സഭയിൽ   പറളി നിയോജക മണ്ഡലത്തെ  സി.പി.ഐ.യുടെ നേതാവായി  പ്രതിനിധീകരിച്ച  സി.കെ. നാരായണൻ കുട്ടി (15 ഫെബ്രുവരി 1927 - 28 ഏപ്രിൽ 2009),

50-ഓളം കൃതികകളുടെ രചയിതാവും  1992- ലെ  ജ്ഞാനപീഠം പുരസ്‌കാരം, സാഹിത്യ അക്കാദമി പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള ഹിന്ദി സാഹിത്യകാരനായിരുന്ന നരേഷ് മേത്ത (15 ഫെബ്രുവരി 1922 - 22 നവംബർ 2000)

ഇന്ത്യൻ കലാകാരൻ, ശിൽപി, ചുമർചിത്രകാരൻ, സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുകയും പിന്നീട് ബറോഡ സർവകലാശാലയിൽ കല പഠിപ്പിക്കുകയും ചെയ്ത കെ ജി സുബ്രഹ്മണ്യൻ (1924 ഫെബ്രുവരി 15- 29 ജൂൺ 2016 )publive-image

ഭൂമിയെച്ചുറ്റി നാവിക പര്യടനം നടത്തിയ ബ്രിട്ടീഷുകാരനായ നാവികൻ  സർ ഫ്രാൻസീസ് ഡ്രേക്ക്(1540 ഫെബ്രുവരി 15- 1596 ജനുവരി 27)

ഭൗതികശാസ്ത്രജ്ഞൻ, വാന നിരീക്ഷകൻ, ജ്യോതി ശാസ്ത്രജ്ഞൻ, തത്ത്വചിന്തകൻ എന്നീ നിലകളിലൊക്കെ കഴിവുതെളിയിച്ച ഇറ്റലിക്കാരന്‍,  ദൂരദർശിനി ഉപയോഗിച്ച് വാനനിരീക്ഷണം നടത്തിയ ആദ്യത്തെ വ്യക്തി, നിരീക്ഷണം, പരീക്ഷണം, ഗണിതവത്‌ക്കരണം -ഇവയാണ്‌ ശാസ്‌ത്രത്തിന്റെ പണിയായുധങ്ങളെന്ന്‌  ലോകത്തിന്‌ ആദ്യമായി കാട്ടിക്കൊടുത്തയാള്‍, മതവിരുദ്ധ മായി കോപ്പർനിക്കസ്‌ പ്രപഞ്ചമാതൃക( ഭൂമി ഉരുണ്ടതാണ്, സൂര്യനെ വലം വയ്ക്കുന്നു ) ശരിയാണ് എന്ന്‍ പുസ്തകം എഴുതിയതിനു ജീവ പര്യന്തം   തടവുശിക്ഷ അനുഭവിക്കേണ്ടി വന്ന ഗലീലിയോ ഗലീലി(ഫെബ്രുവരി 15, 1564 –ജനുവരി 8 1642),publive-image

അൻ്റാർട്ടിക്കയിലേക്കുള്ള നാല് പര്യവേഷണങ്ങൾക്ക് നേതൃത്വം നൽകിയ ഐറിഷ്-ഇംഗ്ലീഷ് പര്യവേക്ഷകൻ  ഏണസ്റ്റ് ഷാക്കിൾട്ടൺ (1874 ഫെബ്രുവരി 15 - 1922  ജനുവരി 5),

ആധുനിക ഉപഭോഗസിദ്ധാന്തത്തിന്റെ സ്ഥാപകനും ബ്രിട്ടീഷ് തത്വചിന്തകനും, സാമൂഹിക നവോത്ഥാനപ്രവർത്തകനും ജഡ്ജിയുമായിരുന്ന   ജെറേമി ബെൻതാം (15 ഫെബ്രുവരി 1748 – 6 ജൂൺ 1832)

publive-image

സ്ത്രീ സമ്മതി ദാനത്തിനും  അടിമത്ത നിരോധനത്തിനും വേണ്ടി പ്രവർത്തിച്ച അമേരിക്കൻ സാമൂഹ്യ പരിഷ്കർത്താവായിരുന്ന  സൂസൻ ബി. ആന്റണി (1820 ഫെബ്രുവരി 15 - 1906 മാർച്ച് 13),

ശ്രീലങ്കയുടെ മൂന്നാമത്തെ പ്രസിഡണ്ടും, പതിനൊന്നാമത് പ്രധാനമന്ത്രിയുമായിരുന്ന ദിൻഗിരി ബന്ദ വിജേതുംഗ (ഫെബ്രുവരി 15, 1916 – സെപ്റ്റംബർ 21 2008)

സജീവമായ ഊർജ്ജത്തിനും നർമ്മത്തിനും പേരുകേട്ട ഒരു ശ്രദ്ധേയനായ അമേരിക്കൻ ഹാസ്യനടനായിരുന്ന ക്രിസ് ഫാർലി (ഫെബ്രുവരി 15, 1964-1997  ഡിസംബർ 18)publive-image

ഇന്നത്തെ സ്മരണ !!!!
*********
ഗൗതമ ബുദ്ധൻ മ. (BC 564-BC 483)
സി.എം അബ്ദുല്ല മൗലവി മ. (1933-2010)
ബാപ്പി ലാഹിരി മ. (1952 -2022)
സുഭദ്രകുമാരി ചൗഹാൻ മ. (1904-1948)
മിര്‍സ  ഗാലിബ് മ. (1797 -1868)
അക്ബർ ഇലാഹാബാദി മ. (1846-1921)
റിച്ചാർഡ് ഫെയ്ൻമാൻ മ. (1918- 1988)
ഫെർഡിനാൻഡ് മ. (1619-1637)
നാറ്റ് കിംഗ് കോൾ മ. (1919-1965)

തന്റെ ജീവകാലത്തു തന്നെ ധനവാൻമാർ, ദരിദ്രന്മാർ, വിദ്വാന്മാർ, മൂഢന്മാർ, ജൈനർ, ആജീവകർ, ബ്രാഹ്മണർ, ചണ്ഡാളർ, ഗൃഹസ്ഥന്മാർ, സന്യാസിമാർ, പ്രഭുക്കന്മാർ, കൃഷിക്കാർ മുതലായ പലേതരക്കാരായ അനവധി പുരുഷന്മാരെയും സ്ത്രീകളെയും തന്റെ മതത്തിൽ ചേർത്ത ബുദ്ധമത സ്ഥാപകനും  ആത്മീയ നേതാവും ആയിരുന്ന ബുദ്ധൻ എന്നു പിന്നീടു നാമധേയം സിദ്ധിച്ച  ഗൌതമനെന്നും ശാക്യമുനി എന്നും അറിയപ്പെടുന്ന സിദ്ധാർത്ഥൻ(BC 563 മെയ്- BC 483 ഫെബ്രുവരി),

publive-image

കേരളത്തിലെ സുന്നി മുസ്ലീം മതപണ്ഡിതരിൽ പ്രമുഖനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ്‌ പ്രസിഡന്റും മംഗലാപുരം, കീഴൂർ സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസിയും  മതപണ്ഡിതൻ, ഗ്രന്ഥകർത്താവ്‌, നേതാവ്‌, ഖാസി, വിദ്യാഭ്യാസവിദഗ്ദ്ധൻ എന്നീ നിലകളിൽ പ്രശസ്തനും മലബാർ ഇസ്‌ലാമിക് കോംപ്ലെക്, ജാമിഅ: സഅദിയ്യ അറബിയ്യ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപക അംഗവുമായിരുന്ന സി.എം. അബ്ദുല്ല മൗലവി എന്ന ഖാസി സി.എം. അബ്ദുല്ല മൗലവി ചെമ്പരിക്ക(സെപ്റ്റംബർ 3, 1933-2010 ഫെബ്രുവരി 15)

ഇന്ത്യൻ സംഗീത വ്യവസായത്തിൽ ഡിസ്കോയെ ജനപ്രിയമാക്കിയ ഇന്ത്യൻ പിന്നണി ഗായകനും സംഗീത സംവിധായകനുമായ , (പ്രത്യേകിച്ച് 80-കളിലും 90-കളിലും "യാദ് ആ രഹാ ഹേ", "തമ്മ തമ്മ ലോഗെ" തുടങ്ങിയ ബോളിവുഡ് ട്രാക്കുകൾ)'ബാപ്പി ലാഹിരി' എന്ന അലോകേഷ് അപരേഷ് ലാഹിരി ( 27 നവംബർ 1952 - 15 ഫെബ്രുവരി 2022),publive-image

പ്രശസ്ത ഹിന്ദി കവിയും എഴുത്തുകാരിയുമായ, ഝാൻസി കി റാണി എന്ന പ്രശസ്തമായ കവിതയെഴുതിയ ദേശീയ അവബോധമുള്ള കവിയായ, സ്വാതന്ത്ര്യ സമര കാലത്ത് നിരവധി ജയിൽ പീഡനങ്ങൾ അനുഭവിച്ച സുഭദ്ര കുമാരി ചൗഹാൻ ( 16 ഓഗസ്റ്റ് 1904 - 15 ഫെബ്രുവരി 1948 )

പ്രസിദ്ധനായ ഉർദു കവിയും ഗസൽ രചയിതാവും   സൂഫിയുമാ  യിരുന്ന    മിർസ അസദുല്ല ഖാൻ  അഥവാ  മിർസ നൗഷ എന്ന  മിര്‍സ ഗാലിബ്  (1797 - 1869 ഫെബ്രുവരി 15) ,

മുസ്ലീം അനാചാരങ്ങളെ കവിതയിലൂടെ  ശക്തിമത്തായി വിമർശിച്ച പുരോഗമനാശയക്കാരനായ കവി സയ്യദ് അക്ബർ ഹുസൈൻ എന്ന അക്ബർ ഇലാഹാബാദി  (1846 നവംബർ 16 -1921 ഫെബ്രുവരി 15) ,

publive-image

1965-ൽ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടിയ ക്വാണ്ടം ഇലക്ട്രോ ഡൈനാമിക്സിലെ പ്രവർത്തനത്തിന് പേരുകേട്ട അമേരിക്കൻ സൈദ്ധാന്തിക ഭൗതിക ശാസ്ത്രജ്ഞനായിരുന്ന റിച്ചാർഡ് ഫിലിപ്സ് ഫെയ്ൻമാൻ(മെയ് 11, 1918 - ഫെബ്രുവരി 15, 1988)

പ്രതി- നവീകരണവും സമ്പൂർണ്ണ ഭരണവും മുപ്പതു വർഷത്തെ യുദ്ധവും നടത്തിയ റോമൻ കത്തോലിക്കരുടെ പ്രധാന ചാമ്പ്യനും1619 മുതൽ 1637 വരേ വിശുദ്ധ റോമൻ ചക്രവർത്തിയും, ബൊഹീമിയ, ഹംഗറി, ക്രൊയേഷ്യ എന്നിവയുടെ രാജാവുമായിരുന്ന ഫെർഡിനാൻഡ് || ചക്രവർത്തി( ജൂലൈ 9, 1578 - 1637 ഫെബ്രുവരി 15, ),publive-image

 തൻ്റെ മൃദുവായ ബാരിറ്റോൺ ശബ്ദത്തിനും "അവിസ്മരണീയം", "സ്മൈൽ", "മോണലിസ" തുടങ്ങിയ ഹിറ്റ് ഗാനങ്ങൾക്കും പേരുകേട്ട അമേരിക്കൻ ഗായകനും, ജാസ് പിയാനിസ്റ്റും നടനുമായിരുന്ന നാറ്റ് കിംഗ് കോൾ എന്നനഥാനിയൽ ആഡംസ് കോൾ സ്(മാർച്ച് 17, 1919 –ഫെബ്രുവരി 15, 1965),

ചരിത്രത്തിൽ ഇന്ന്…
********
ബിസി 399-ൽ ഗ്രീക്ക് തത്ത്വചിന്തകനായ സോക്രട്ടീസിനെ ഏഥൻസിൽ വച്ച് യുവാക്കളുടെ മനസ്സിനെ ദുഷിപ്പിച്ചതിന് വധശിക്ഷയ്ക്ക് വിധിച്ചു.

590 - മുസ്ലീം അധിനിവേശത്തിനുമുമ്പ് ഇറാനിലെ അവസാനത്തെ സസാനിയൻ രാജാവ്, ഖോസ്രു രണ്ടാമൻ പേർഷ്യൻ രാജാവായി കിരീടമണിഞ്ഞു.publive-image

1764 - സ്പാനിഷ് ലൂസിയാനിൽ സെന്റ് ലൂയിസ് നഗരം (ഇപ്പോൾ മിസ്സോറി, യു.എസ്.എ) സ്ഥാപിക്കപ്പെട്ടു

1794 - അമേരിക്കൻ ഐക്യനാടുകളിലെ മിസോറി സംസ്ഥാനത്തിലെ സെന്റ് ലൂയിസ് നഗരം സ്ഥാപിതമായി.

1835 - ആധുനിക സെർബിയയിലെ ആദ്യത്തെ ഭരണഘടനാ നിയമം അംഗീകരിച്ചു.

1898 - ഹവാനയിൽ യുഎസ്എസ് മെയ്ൻ എന്ന യുദ്ധക്കപ്പൽ മുങ്ങി 260 നാവികർ കൊല്ലപ്പെട്ടതിനെത്തുടർന്ന് സ്പാനിഷ്-അമേരിക്കൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടു.

1903 -  ആദ്യത്തെ ടെഡി ബിയർ സോഫ്റ്റ് കളിപ്പാട്ടം കണ്ടുപിടുത്തക്കാരനും കളിപ്പാട്ട നിർമ്മാതാവുമായ മോറിസ് മിച്ചോം വിൽപ്പനയ്‌ക്കെത്തി.publive-image

1906 - ബ്രിട്ടീഷ് ലേബർ പാർട്ടി സ്ഥാപിതമായി.

1906 - കാനഡ ചുവപ്പും വെളുപ്പും കലർന്ന മേപ്പിൾ ഇല ആലേഖനം ചെയ്ത പതാക ഔദ്യോഗികമായി അംഗീകരിച്ചു.

1909 - മെക്സിക്കോയിലെ അകോപുൽകോയിൽ ഫ്ലോർസ് തീയേറ്റർ തീപിടിച്ച് 250 പേർ മരിച്ചു.

1912 - മഞ്ചു രാജഭരണത്തിൽ നിന്നു മുക്തമായ ചൈന റിപ്പബ്ലിക്കായി.

1922 - ദേശീയ സ്വാതന്ത്ര്യ സമര നേതാക്കളായ 20000 പേർ 5 രൂപയുടെ വീതം ഓഹരി എടുത്ത് (മൂലധനം 1 ലക്ഷം) ദേശീയ ദിനപത്രമായ മാതൃഭുമി പ്രിൻറിങ് & പബ്ലിഷിങ്ങ് കമ്പനി റജിസ്റ്റർ ചെയ്തു.publive-image

1923 - ഗ്രിഗോറിയൻ കലണ്ടർ സ്വീകരിച്ച അവസാന യൂറോപ്യൻ രാജ്യമായി ഗ്രീസ് മാറി.

1942 - 80,000 ഇന്ത്യൻ, ഇംഗ്ലീഷ്, ഓസ്‌ട്രേലിയൻ സൈനികർ അടങ്ങുന്ന ബ്രിട്ടീഷ് സൈന്യത്തിൻ്റെ കീഴടങ്ങലിന് ശേഷം രണ്ടാം ലോകമഹായുദ്ധത്തിൽ സിംഗപ്പൂർ ജാപ്പനീസ് സേനയുടെ കീഴിലായി.

1950 - ക്ലാസിക് ഡിസ്നി ആനിമേറ്റഡ് ഫിലിം സിൻഡ്രെല്ല പ്രദർശിപ്പിച്ചു.

1965 - കാനഡ ചുവപ്പും വെളുപ്പും കലർന്ന മേപ്പിൾ ഇല ആ ലേഖനം ചെയ്ത പതാക അഗീകരിച്ചു.

1978 -  നവാഗതനായ ലിയോൺ സ്‌പിങ്ക്‌സ് ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലിയെ പരാജയപ്പെടുത്തി ഹെവിവെയ്റ്റ് കിരീടം നേടി.

1985 -  ഗാരി കാസ്പറോവും അനറ്റോലി കാർപോവും തമ്മിലുള്ള ലോക ചെസ് ചാമ്പ്യൻഷിപ്പ് മത്സരം വിവാദപരമായി ഉപേക്ഷിക്കപ്പെട്ടു, കാർപോവ് 5-3 ന് മുന്നിലായിരുന്നു.publive-image

1989 - സോവിയറ്റ്-അഫ്ഗാൻ യുദ്ധം ഔദ്യോഗികമായി അവസാനിച്ചു, സോവിയറ്റ് യൂണിയൻ തങ്ങളുടെ എല്ലാ സൈനികരും അഫ്ഗാനിസ്ഥാനിൽ നിന്ന് പുറപ്പെട്ടുവെന്ന് പ്രഖ്യാപിച്ചു.

1995 - കമ്പ്യൂട്ടർ ഹാക്കർ കെവിൻ മിറ്റ്നിക്കിനെ അതീവസുരക്ഷാ കമ്പ്യൂട്ടർ നെറ്റ്‌വർക്കിൽ കടന്നു കയറിയ കുറ്റത്തിന്‌ എഫ്.ബി.ഐ. അറസ്റ്റ് ചെയ്തു.

1997 - അന്ധർക്കായി ആദ്യമായി ഒരു പത്രം പുറത്തിറങ്ങി.

2001 - മനുഷ്യന്റെ സമ്പൂർണ ജനിതക ഘടനയുടെ ആദ്യ കരട് നേച്ചർ മാസികയിൽ പ്രസിദ്ധീകരിച്ചു.

2003 -  ഇറാഖ് യുദ്ധത്തിനെതിരായ വ്യാപകമായ പ്രതിഷേധം ലോകമെമ്പാടുമുള്ള 600 നഗരങ്ങളിൽ നടന്നു, 8-30 ദശലക്ഷം ആളുകൾ പങ്കെടുത്തു, ഇത് ചരിത്രത്തിലെ ഏറ്റവും വലിയ സമാധാന പ്രകടനമായി മാറി

2005 - യൂട്യൂബ് പ്രവർത്തനമാരംഭിച്ചു.

2005 - ചൈനയിലെ ഫുക്സിനിലെ സിനിമയിലെ ഖനിയിലുണ്ടായ പൊട്ടിത്തെറിയിൽ 200 മരണം.

2012 - കോമയാഗ്വുവ നഗരത്തിലെ ഹോണ്ടുറാസ് ജയിലിൽ ഉണ്ടായ തീപ്പിടുത്തത്തിൽ മുന്നൂറ്റി അറുപത് പേർ മരിച്ചു.

2016 - എഡ് ഷീരൻ മികച്ച ഗാനം ("തിങ്കിംഗ് ഔട്ട് ലൗഡ്"), 58-ാമത് ഗ്രാമി അവാർഡുകളിൽ ടെയ്‌ലർ സ്വിഫ്റ്റ് മികച്ച ആൽബം ("1989")publive-image

2017 - ഇന്ത്യൻ ബഹിരാകാശ റോക്കറ്റ് പിഎസ്എൽവി-സി37 ഒറ്റ പറക്കലിൽ 104 ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ച് ചരിത്രം സൃഷ്ടിച്ചിരുന്നു.

2017 - ജയലളിതയുടെ തോഴി ശശികലയെ സുപ്രീംകോടതി 4 വർഷം തടവ്‌ ശിക്ഷയ്ക്ക്‌ വിധിച്ചു.

2021 - ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) ഡയറക്ടർ ജനറലായി നൈജീരിയൻ മുൻ ധനമന്ത്രി എൻഗോസി ഒകോൻജോ ഇവേല നിയമിതായി. ഈ പദവിയിലെത്തുന്ന ആഫ്രിക്കയിൽ നിന്നുള്ള ആദ്യ വ്യക്തിയാണ്.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment