ഇന്ന് മാര്‍ച്ച് 3; ലോക കേള്‍വി ദിനം ! പി. ബാലചന്ദ്രന്റേയും വിനയ് ഗോവിന്ദിന്റേയും വരലക്ഷ്മി ശരത്കുമാറിന്റേയും ജന്മദിനം: യുജീന്‍ നാലാമന്‍ മാര്‍പ്പാപ്പയായി സ്ഥാനമേറ്റതും സൗദി അറേബ്യയിൽ എണ്ണനിക്ഷേപം കണ്ടുപിടിക്കപ്പെടുന്നതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

New Update
New Project March 3

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                         ' JYOTHIRGAMAYA '
.                         ്്്്്്്്്്്്്്്്
.                         🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം 1200 
 കുംഭം 19
അശ്വതി  /  ചതുർത്ഥി
2025,  മാർച്ച്  3 
തിങ്കൾ,

Advertisment

ഇന്ന്;

* വലിയ നോമ്പ് ആരംഭം!
*പൂന്താന ദിനം !

* ലോക കേൾവി ദിനം ![ World Hearing Day ;കേൾവിക്കുറവിനെ കുറിച്ച് കൂടുതലറിയാൻ, ചെവിയിലെ പ്രശ്‌നങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും ശ്രവണ വൈകല്യത്തിനുള്ള ചികിത്സയെ കുറിച്ചുംസുരക്ഷയെക്കുറിച്ചും  അവബോധം സൃഷ്‌ടിക്കുന്നതിനായി ഒരു ദിനം.]publive-image

*  ആഗോള ഒമേഗ-3 ദിനം! [ Global Omega-3 Day ;  ഒമേഗ -3 എന്ന പദം മിക്കപ്പോഴും ഒരു കൂട്ടം ഫാറ്റി ആസിഡുകളെയാണ് സൂചിപ്പിക്കുന്നത്. ഭക്ഷണത്തിൽ രണ്ടു തരം ഒമേഗ -3 ഫാറ്റി ആസിഡുകൾ ഉണ്ട് : ഒന്ന് ആൽഫ-ലിനോലെനിക് ആസിഡ് (എഎൽഎ), ഇത് ചില സസ്യ എണ്ണകളായ സോയാബീൻ എണ്ണ, കടുകെണ്ണ, ചെറുചന വിത്ത് എണ്ണ, വാൽനട്ട് എണ്ണ എന്നിവയിൽ കാണപ്പെടുന്നു. മുളപ്പിച്ച പയർ, ഇല കാബേജ്, ചീര, സാലഡ് ഇലക്കറികൾ എന്നിവ പോലുള്ള ചില പച്ച ഇലക്കറികളിലും ഇത് (എഎൽഎ) കാണപ്പെടുന്നുണ്ട്. സാൽമൺ പോലുള്ള മത്സ്യങ്ങളിലും ഇത് ലഭ്യമാണ്. ഇതിനെക്കുറിച്ചറിയാൻ പൊതുവായ ബോധവൽക്കരണം നടത്താൻ ഒരു ദിനം]

* ലോക വന്യജീവി ദിനം![ World Wildlife Day ; നമ്മുടെ സഹജീവികളായ വന്യമൃഗങ്ങളെക്കുറിച്ചിയാൻ ഒരു ദിനം.  സവന്നയിലെ അപൂർവ്വമായ മൃഗങ്ങളും  നമ്മുടെ വീട്ടുമുറ്റത്തെ ചെറിയ ജീവികളും.ആകാശത്തിലെ പക്ഷികളും കടലിലെ തിമിംഗലങ്ങളും വരെ ഇതിൽ ഉൾപ്പെടുന്നു .]publive-image

*ലോക ടെന്നീസ്  ദിനം![ കായികലോകത്ത് ഏറ്റവുംകൂടുതൽ പ്രേക്ഷകരുള്ള ഒരു വിനോദമാണ് ടെന്നീസ്, ആ ടെന്നീസിനെക്കുറിച്ചറിയാൻ പഠിയ്ക്കാൻ ഒരു ദിനം. ! ]

*അന്താരാഷ്ട്ര ട്രിപ്പൽ  ദിനം![ബൽജിയത്തിൽ നിന്നും വന്ന ട്രിപ്പൽ എന്ന ഈ ബിയറിനെക്കുറിച്ച് അറിയാം രുചിയ്ക്കാൻ ഒരു ദിനം.]

*പരിചാരകർക്കുള്ള അഭിനന്ദന  ദിനം![പരിചാരകർ സമൂഹത്തിനു നൽകുന്ന  സമർപ്പണത്തിൻ്റെയും അനുകമ്പയുടെയും ആദരസൂചകമായി അവരെ അറിയാൻ അനുമോദിയ്ക്കാൻ ഒരു ദിനം. ]

publive-image

*സൂപ്പ് ഇറ്റ് ഫോർവേഡ്  ഡേ | [2009-ൽ ഷാരോൺ ഹാംപ്ടൺ സൂപ്പ് സിസ്റ്റേഴ്‌സ് സ്ഥാപിച്ചു. അന്നുമുതൽ, വീടില്ലാതെ ഷെൽട്ടറുകളിൽ കഴിയുന്നവർക്കും, തെരുവുകളിൽ കഴിയുന്നവർക്കും, ഭക്ഷണം നൽകുന്നതിനായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയായി ഇത് പ്രവർത്തിച്ചു. 2018-ൽ ഇതേ ദിവസം അവർ സൂപ്പ് സിസ്റ്റേഴ്‌സ് അവധി രജിസ്റ്റർ ചെയ്യാൻ മുൻകൈയെടുത്തു, അങ്ങനെ സൂപ്പ് ഇറ്റ് ഫോർവേഡ് ഡേ പിറന്നു. അശരണർക്കും നിരാലംബർക്കും ഒരു നേരത്തെ ഭക്ഷണം നൽകാൻ ഒരു ദിവസം. ]

*33 ഫ്ലേവേഴ്‌സ്  ദിനം![ഐസ്ക്രീമിലെ രുചിയെ വൈവിധ്യത്തെ അറിയാൻ ആസ്വദിയ്ക്കാൻ ഒരു ദിനം.

publive-image

ചൈനയിലാണ് ഐസ്ക്രീം ഉത്ഭവിച്ചത്. അവിടെ നിന്ന് പ്രശസ്ത പര്യവേക്ഷകനായ മാർക്കോ പോളോയാണ് ഇത് ഇറ്റലിയിലേക്ക് കൊണ്ടുവന്നത്. 1271-ൽ ഒരു വ്യാപാര പര്യവേഷണത്തിനായി അദ്ദേഹം തന്റെ പിതാവിനോടും സഹോദരനോടും ഒപ്പം ചൈനയിലേക്ക് പോയി. പെക്കിംഗിലെ തെരുവുകളിൽ കൈവണ്ടികളിൽ നിന്ന് ശീതീകരിച്ച ഭക്ഷണം വിൽക്കുന്നത് കണ്ട് അദ്ദേഹം അത്ഭുതപ്പെട്ടു. അത് ശീതീകരിച്ച പാലായിരുന്നു, ചിലപ്പോൾ അതിൽ പഴച്ചാറുകളും ചേർത്തിരുന്നു. മാർക്കോ പോളോയ്ക്ക് അതവർ സമ്മാനമായി നൽകി. അദ്ദേഹം അത് ഇറ്റലിയിലേക്ക് കൊണ്ടുപോയി.

ഇറ്റലിയിൽ നിന്ന്, ഈ ആശയം ഫ്രാൻസിലും എത്തി. 1533-ൽ, ഇറ്റലിയിലെ കാതറിൻ ഡി മെഡിസി ഫ്രാൻസിലേക്ക് പോയി ഫ്രാൻസിലെ ഫ്രാൻസിസ് ഒന്നാമന്റെ രണ്ടാമത്തെ മകനെ വിവാഹം കഴിച്ചു. കാതറിൻ ഒരു വലിയ പാചക സംഘത്തെയും കൂടെ കൊണ്ടുപോയി. ഫ്രഞ്ചുകാർക്ക് പുതിയ പലഹാരം പരിചയപ്പെടുത്തിയത് അവരാണ്,  രസകരമെന്നു പറയട്ടെ, പിന്നീട് അത് ഇംഗ്ലണ്ടിലേക്ക് കൊണ്ടുവന്നതും  ഒരു വധുവായിരുന്നു. 1630-ൽ ചാൾസ് ഒന്നാമനെ വിവാഹം കഴിച്ച ഫ്രാൻസിലെ ഹെൻറിയേറ്റ മരിയയായിരുന്നു ഇത്. ]publive-image

* ദേശീയഗാന ദിനം ! [ National Anthem Day ;1931- മാർച്ച് 3ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് " ദി സ്റ്റാർ-സ്പാംഗിൾഡ് ബാനർ " ദേശീയഗാനമായി അംഗീകരിച്ചതിൻ്റെ സ്മരണാർത്ഥമാണ് ഇന്ന് അവരുടെ ദേശീയഗാന ദിനം ആചരിയ്ക്കുന്നത്.]

* അന്താരാഷ്ട്ര ഐറിഷ് വിസ്കി ദിനം[ International Irish Whiskey Day ; ]

* ദേശീയ മൾഡ് വൈൻ ദിനം[ National Mulled Wine Day ;.]

* ദേശീയ കനേഡിയൻ ബേക്കൺ ദിനം![ഈ രുചികരമായ മാംസം ഒരു പ്രഭാത
 ഭക്ഷണമാണ്, ഇതിനോടൊപ്പം പലപ്പോഴും അവർ മുട്ടയും ടോസ്റ്റും കഴിയ്ക്കാറുണ്ട്.]

* ദേശീയ കോൾഡ് കട്ട്സ് ദിനം !!![ National Cold Cuts Day ; ഡെലി കൌണ്ടർ ഡിലൈറ്റുകൾ, കഷ്ണങ്ങൾക്കിടയിൽ ഉയരത്തിൽ അടുക്കിവച്ചുള്ള  സാൻഡ്‌വിച്ചിനെക്കുറിച്ചറിയാൽ രുചിയ്ക്കാൻ ഒരു ദിനം.]publive-image

* ജപ്പാൻ: ഹിന മത്സുരി /ഡോൾ ഫെസ്റ്റിവൽ /ഗേൾസ് ഡേ!   [കുമാരിമാരുടെ ദിനം]
* ബൾഗേറിയ: വിമോചന ദിനം!
* മലാവി: രക്തസാക്ഷി ദിനം !
* ജ്യോർജിയ: മാതൃദിനം !
* ഈജിപ്റ്റ്: കളിക്കാരുടെ ദിനം !
* ലെബനൺ: അദ്ധ്യാപക ദിനം !        
* അമേരിക്ക; 

.        ഇന്നത്തെ മൊഴിമുത്ത്
.    ്്്്്്്്്്്്്്്്്്്്‌്‌്‌്

ചങ്ങമ്പുഴയെക്കുറിച്ച്;

ചോദ്യം, ഉത്തരം:“ചങ്ങമ്പുഴ മദ്യപാനിയായിരുന്നോ?”

“പ്രകൃത്യതീത ശക്തിയുള്ളവരെക്കുറിച്ചു പറയുമ്പോള്‍ അവരുടെ ആ ശക്തിവിശേഷത്തെക്കുറിച്ചു വേണം പറയാന്‍. Poetic inspiration എന്നതില്‍ എഴുത്തച്ഛന്‍ പോലും ഈ കവിയുടെ അടുത്തു വരില്ല. അങ്ങനെയുള്ള ഒരുജ്ജ്വല പ്രതിഭാശാലി കുടിച്ചിരുന്നോ എന്നു ചോദിക്കുന്നത് തികഞ്ഞ മര്യാദകേടാണ്. ഹിമാലയപര്‍വ്വതം കാണുമ്പോള്‍ അതിന്റെ ഉദാത്ത സൗന്ദര്യം ആസ്വദിക്കണം. പര്‍വ്വതത്തെ നോക്കാതെ അതിന്റെ ചുവട്ടില്‍ കിടക്കുന്ന നായ്ക്കാട്ടത്തെ മാത്രം നോക്കരുത്. [മദ്യപന്‍ എന്നു വേണം പറയാന്‍. മദ്യപാനിയെന്നു കേട്ടാല്‍ മദ്യം വച്ചിരിക്കുന്ന പാത്രമെന്ന് തോന്നിയെന്നു വരാം.]

publive-image

.    [  - എം കൃഷ്ണൻ നായർ ]
.          (സാഹിത്യവാരഫലം)
.     *************
ഇന്നത്തെ പിറന്നാളുകാർ
******
അഗ്രൊ മഷീനറി കോർപ്പറേഷൻ മുൻ ചെയർമാനും തൃശൂരില്‍ നിന്നുള്ള എം.എൽ.എയും  സി.പി.ഐ തൃശൂര്‍ ജില്ലാ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയുമായ  പി. ബാലചന്ദ്രന്‍ (1965)ന്റേയും,

സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) പാർട്ടിയെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പ്രവർത്തകനും, മുൻനിയമസഭ അംഗവും മുൻ കൃഷിമന്ത്രിയുമായ കെ.പി മോഹനന്റെയും (1950),

കിളി പോയി (2013), കോഹിനൂര്‍ (2015) തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ പെരിന്തല്‍മണ്ണ സ്വദേശി വിനയ് ഗോവിന്ദിന്റേയും (1988),publive-image

മലയാളത്തില്‍ മമ്മൂട്ടിയോടൊപ്പം കസബ എന്ന ചിത്രത്തിലും നിരവധി തമിഴ്, കന്നട ഭാഷകളിലും
അഭിനയിക്കുന്ന, തമിഴ് നടന്‍ ശരത് കുമാറിന്റെ മകളും കൂടിയായ വരലക്ഷ്മി ശരത്കുമാറിന്റേയും (1985),

ഇന്ത്യയുടെ മുൻ വനം, പരിസ്ഥിതി വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുണ്ടായിരുന്ന  സഹമന്ത്രിയും ഡെൽഹിയിലെ കോൺഗ്രസ് നേതാവുമായ  കൃഷ്ണ തീറഥിന്റെയും (1955),

'ബ്രീത്‌ലസ്സ്' എന്ന സംഗീത ആൽബത്തിലൂടെ  പ്രസിദ്ധനായ പിന്നണി ഗായകനും സംഗീത സംവിധായകനും  കത്യാർ കളേജാത്ത് ഗുസ്ലി എന്ന മറാത്തി സിനിമയിലൂടെ അഭിനയ രംഗത്തും പ്രതിഭ തെളിയിച്ച ശങ്കർ മഹാദേവന്റെയും (1967),publive-image

മുൻ ബോളിവുഡ് അഭിനേത്രിയും ജുവല്ലറി ഡിസൈനറുമായ നീലം കോത്താരിയുടെയും (1968),

അമേരിക്കൻ നടിയും, മോഡലും, നിർമാതാവും, ഗായികയുമായ   ജെസ്സിക്ക ക്ലെയർ ടിംബർലേക്ക് ബീൽ ന്റെയും (1982),

പാകിസ്താൻ അന്താരാഷ്ട്ര ക്രിക്കറ്ററും മുൻ ക്യാപ്റ്റനുമായിരുന്ന   ഇൻസമാം-ഉൾ-ഹഖിന്റെയും (1970)

ഹോളിവുഡിലെ ഏറ്റവും പ്രശസ്തയായ നടിമാരിൽ ഒരാളും 7th Heaven എന്ന ടിവി സീരീസിലൂടെ അരങ്ങേറ്റം കുറിച്ച്, അത് പിന്നീട് ഒരു തകർപ്പൻ താരമായി ഉയർന്നുവന്ന ജെസീക്ക ബിയലിൻ്റെയും (1982),

publive-image

അമേരിക്കൻ ഗായികയും ഗാനരചയിതാവുമായ ഫിഫ്ത്ത് ഹാർമണി എന്ന ഗേൾ ബാൻഡിലെ അംഗമായി പ്രശസ്തിയിലേക്ക് ഉയർന്ന അത് എക്കാലത്തെയും മികച്ച വിൽപ്പനയുള്ള പെൺകുട്ടികളുടെ ഗ്രൂപ്പുകളിൽ ഒന്നായി മാറിയ കാമില കാബെല്ലോയുടെയും (1997),

 ഒരു ഓസ്‌ട്രേലിയൻ സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവും വൈവിധ്യമാർന്ന വിഭാഗങ്ങളിൽ പ്രവർത്തിച്ചുവെങ്കിലും ഫ്യൂച്ചറിസ്റ്റിക് ആക്ഷൻ സീരീസായ മാഡ് മാക്‌സിന് പേരുകേട്ട ജോർജ്ജ് മില്ലർൻ്റെയും(1945), ജന്മദിനം !!! publive-image

*********
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
*********,
എം കൃഷ്ണൻ നായർ ജ.(1923- 2006)
ആർച്ച് ഡിക്കൻ ഉമ്മൻ മാമ്മൻ ജ. (1830-1904) 
അയ്യത്താൻ ഗോപാലൻ ജ. (1861-1948)
ഡി പി ഉണ്ണി ജ.( 1886-1962)
കുറിശ്ശേരി ഗോപാലപിള്ള ജ.(1914-1978)
ബോംബെ രവി ജ. (1926 -2012)
ജംഷഡ്ജി ടാറ്റ  ജ.( 1839 -1904)
ജസ്​പാൽ ഭട്ടി ജ.(1955-2012)
ദോർജി ഖണ്ഡു ജ.(1955- 2011)
എമിലി എഡൻ  ജ. (1797-1869)
വില്യം ഗോഡ്വിൻ ജ. (1756-1836)
അലക്സാണ്ടർ ഗ്രഹാം ബെൽ ജ.(1847-1922)publive-image

രാജാറാം മോഹൻറോയ്  സ്ഥാപിച്ച ബ്രഹ്മസമാജത്തിന്റെ  കേരളത്തിലെ പ്രചാരകനാകുകയും
വിഗ്രഹാരാധനയെ എതിർക്കുക, മിശ്ര വിവാഹം നടത്തുക, മിശ്ര ഭോജനം നടത്തുക, സ്ത്രീ വിദ്യാഭ്യാസം വ്യാപകമാക്കുക, സ്ത്രീ പുരുഷ സമത്വം പാലിക്കുക, അയിത്തവും ജാതി വ്യത്യാസവും നിർമാർജ്ജനം ചെയ്യുക, കൂട്ട പ്രാർത്ഥനകളും കൂട്ടായ്മ സംവാദങ്ങളും നടത്തുക തുടങ്ങിയ ബ്രഹ്മ സമാജ പരിപാടികൾ ഏറ്റെടുക്കുകയും പ്രാർത്ഥനകൾക്കാവശ്യമായ കീർത്തനങ്ങൾ രചിക്കുകയും .ചുരുങ്ങിയ കാലത്തിനിടെ മലബാറിലും തിരുവിതാംകൂറിലും നിരവധി ബ്രഹ്മ സമാജ ശാഖകൾ സ്ഥാപിക്കുകയും,  ബ്രഹ്മ സമാജത്തിന്റെ ബൈബിൾ എന്നറിയപ്പെട്ടിരുന്ന ദേവേന്ദ്ര നാഥ ടാഗോറിന്റെ 'ബ്രഹ്മധർമ്മ' എന്ന കൃതിയുടെ മലയാള പരിഭാഷ നിർവഹിക്കുകയും ചെയ്ത  അലോപ്പതി ഡോക്ടര്‍ അയ്യത്താൻ ഗോപാലൻ  (3 മാർച്ച് 1861 - 2 മേയ് 1948),publive-image

1969 മുതൽ മരണത്തിനു ഒരാഴ്ച്ച മുൻപു വരെ 36 വർഷത്തോളം തുടർച്ചയായി സാഹിത്യവാരഫലം എഴുതിയ മലയാള സാഹിത്യ. നിരുപകൻ എം കൃഷ്ണൻ നായർ (മാർച്ച് 3, 1923 - ഫെബ്രുവരി 23, 2006),

എക്കാലവും മലയാളികൾ ഇഷ്ടപ്പെടുന്ന " മഞ്ഞലയിൽ മുങ്ങിത്തോർത്തി ; ധനു മാസ ചന്ദ്രിക വന്നു" എന്ന ഗാനം പാടി മലയാള ചലചിത്ര രംഗത്തു വന്ന ഭാവഗായകൻ പി ജയചന്ദ്രൻ
(മാർച്ച് 3,1944- 2024)

publive-image

2) ആദ്യമായി ഔപചാരിക സൺഡെ സ്കൂൾ 1880 ൽ മല്ലപ്പള്ളിയിൽ തുടങ്ങിയ ആർച്ച് ഡിക്കൻ ഉമ്മൻ മാമ്മൻ ( 3 മാർച്ച്,1830- ഓഗസ്റ്റ് 23, 1904 ),

സാഹിത്യ രാഗം, സാഹിത്യ സരണി, പ്രതാപസിംഹന്‍, സുരാജ ദവള തുടങ്ങിയ കൃതികൾ രചിച്ച അദ്ധ്യാപകനും സാഹിത്യകാരനും നിരൂപകനും, പത്രകാരനും കുറച്ചുകാലം സ്വരാട് പത്രം നടത്തുകയും ചെയ്ത ഡി പി ഉണ്ണി എന്ന ഡി പത്മനാഭൻ ഉണ്ണി ( 3 മാർച്ച് 1886-17 നവംബർ 1962),publive-image

ഭാഷാസാഹിത്യത്തിന്റെയും ശാസ്ത്രത്തിന്റെയും വിഭാഗത്തിൽ അദ്വിതീയമായ സ്ഥാനമുള്ള  ന്യായശാസ്ത്രത്തിന്റെ അടിസ്ഥാന രേഖയായ കേരളഗൗതമീയം,  ചട്ടമ്പി സ്വാമികളുടെ ജീവിതം ആസ്പദമാക്കിയ "വിദ്യാധിരാജൻ", 1971ലെ ഇന്തോ-പാക് യുദ്ധ വിജയത്തെ കുറിച്ചുള്ള "വിജയലഹരി", 1970കളിൽ കേരള സർവ്വകലാശാല പാഠ്യപദ്ധതിയുടെ ഭാഗമായിരുന്ന "ഉദയകിരണങ്ങൾ", സംസ്കൃത-മലയാള നിഘണ്ടുവായ "ശബ്ദ വൈജയന്തി" തുടങ്ങിയ  ഗ്രന്ഥങ്ങളെഴുതിയ സംസ്‌കൃത പണ്ഡിതനും താർക്കികനും കവിയുമായിരുന്ന കുറിശ്ശേരി ഗോപാലപിള്ള (3 മാർച്ച് 1914 - 5 മാർച്ച് 1978),

ഹിന്ദി, മലയാളം, തമിഴ്,തെലുഗു, ഗുജറാത്തി ഭാഷകളിലായിഇരുനൂറ്റിഅൻപതോളം[2] ചലച്ചിത്രങ്ങൾക്ക്  സംഗീതം പകർന്നിട്ടുള്ള സംഗീത സംവിധായകനായിരുന്ന ബോംബെ രവിഎന്ന രവി ശങ്കർ ശർമ്മ (3 മാർച്ച് 1926 - 7 മാർച്ച് 2012),publive-image

ഇന്ത്യൻ വ്യവസായത്തിന്റെ പിതാവും  അടിത്തറപാകിയ  ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപകനും ആയ  ജംഷഡ്ജി നുസ്സർവാൻ‌ജി ടാറ്റ എന്ന  ജംഷഡ്ജി ടാറ്റ   (മാർച്ച് 3, 1839 - മേയ് 19, 1904)

 'ഉൾട്ടാ പുൾട്ടാ', 'ഫ്ളോപ്പ്ഷോ' എന്നീ ടെലിവിഷൻപരിപാടികളിലൂടെ കുടുംബസദസ്സുകളുടെ പ്രിയങ്കരനായി മാറിയ പ്രശസ്ത പഞ്ചാബി കാർട്ടൂണിസ്റ്റും ഹാസ്യനടനും സംവിധായകനുമായിരുന്ന ജസ്​പാൽ ഭട്ടി (3 മാർച്ച് 1955 – 25 ഒക്ടോബർ 2012)publive-image

 ബംഗ്ലാദേശ് മോചനത്തിനായി ഇന്ത്യ നടത്തിയ യുദ്ധത്തിൽ ആർമി ഇൻറലിജൻസ് ഓഫിസറായി പ്രവർത്തിച്ചതിന് മികച്ച സേവനത്തിനുള്ള സ്വർണ്ണപതക്കം ലഭിക്കുകയും പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)-യുടെ നേതാവും അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന ദോർജി ഖണ്ഡു(മാർച്ച് 3 1955 - ഏപ്രിൽ 30 2011)

ഇന്ത്യയിൽ ഗവർണർ ജനറലായിരുന്നു. ജോർജ്ജ് ഏഡന്റെ സഹോദരിയും 
പത്തൊമ്പതാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് ജീവിതം തൻറെ കൃതികളിലൂടെ നർമ്മരസത്തോടെ  അവതരിപ്പിച്ചിരുന്ന ഒരു ഇംഗ്ലീഷ് കവയിത്രിയും നോവലിസ്റ്റുമായിരുന്ന എമിലി എഡൻ (3 മാർച്ച് 1797-1869 ഓഗസ്റ്റ് 5),

publive-image

തൻ്റെ ജീവിതത്തിലുടനീളം നോവലുകൾ, ചരിത്രം, ജനസംഖ്യാശാസ്‌ത്രം എന്നീ വിഭാഗങ്ങളിൽ സമൃദ്ധമായി എഴുതിയഒരു ഇംഗ്ലീഷ് പത്രപ്രവർത്തകനും രാഷ്ട്രീയ തത്ത്വചിന്തകനും  നോവലിസ്റ്റുമായിരുന്ന വില്യം ഗോഡ്വിൻ  (3 മാർച്ച് 1756 - 7 ഏപ്രിൽ 1836),

അമ്മയും ഭാര്യയും ബധിരരായിരുന്നതിനാല്‍  കേൾവി-സംസാര ശക്തികളേക്കുറിച്ചുള്ള പഠനങ്ങൾ നടത്തുവാന്‍ പ്രേരിതനാകുകയും അത്   ടെലിഫോണിന്റെ കണ്ടുപിടിക്കുകയും ചെയ്ത   സ്കോട്ട്‌ലാന്റ്റ് കാരന്‍ ശാസ്ത്രഞ്ജന്‍ അലക്സാണ്ടർ ഗ്രഹാം ബെൽ(മാർച്ച് 3, 1847 -ഓഗസ്റ്റ് 2, 1922),
******
ഇന്നത്തെ സ്മരണ !!!
*********
ഇളം‌കുളം കുഞ്ഞൻപിള്ള     മ.(1904  1973 )‌.
എം രവീന്ദ്രൻ മ. (1943-2005)
(കുളത്തുപ്പുഴ രവി)
പ്രൊഫ.വി. രാധാകൃഷ്ണൻ മ. (1929-2011)
ഒ. ഭരതൻ മ. (1931-2001)
റോബർട്ട് ഹുക്ക്  മ. (1635-1703)
മാർട്ടിൻ ക്രോ മ. (1962-2016)
ആൽബെർട്ട് സാബിൻ മ. (1906-1993 )
ഔറംഗസീബ് മ (c.1618-3 മാർച്ച് 1707),publive-image

മലയാള ഭാഷയ്ക്കും ചരിത്രത്തിനും നിസ്തുലമായ സംഭാവനകൾ നൽകിയ പണ്ഡിതനും ഗവേഷകനുമായിരുന്നു ഇളംകുളം പി.എൻ. കുഞ്ഞൻപിള്ള എന്ന ഇളം‌കുളം കുഞ്ഞൻപിള്ള (1904 നവംബർ 8 -  1973 മാർച്ച്‌ 3)‌.

മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി ഇരുനൂറിലേറെ ചിത്രങ്ങൾക്ക് സംഗീതം നൽകുകയും “ഭരതം” എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് 1991-ലെ സംസ്ഥാന പുരസ്കാരം നേടുകയും ചെയ്ത  പ്രശസ്തനായ സംഗീത സംവിധായകൻ രവീന്ദ്രൻ( 1941 നവംബർ 9-2005 മാർച്ച് 3),publive-image

സി.വി. രാമന്റെ മകനും  റേഡിയോ അസ്‌ട്രോണമിയിൽ അന്താരാഷ്ട്ര പ്രശസ്തി നേടിയ വ്യക്തിയും, ബാംഗ്ലൂരിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിന്റെ ചുമതലക്കാരനും, ട്രസ്റ്റിയും ആയിരുന്ന   പ്രൊഫ.വി. രാധാകൃഷ്ണൻ (18 മെയ് 1929 -03 മാർച്ച് 2011),

3 തവണ കേരള നിയമസഭയിലും ലോക്സഭയിലും അംഗമായിരിക്കുകയും 
1970 മെയ് 30ന് സിഐടിയു രൂപീകൃതമായതു മുതൽ 1998 വരെ  സെക്രട്ടറിയായി പ്രവർത്തിക്കുകയും ഗ്രൂപ്പ് വഴക്കിന്റെ പേരിൽ സിഐടിയു സംസ്ഥാന നേതൃസ്ഥാനത്തു നിന്നും സിപിഎം സംസ്ഥാന കമ്മിറ്റിയിൽ നിന്നും പുറത്താക്കപ്പെടുകയും അതോടെ സജീവരാഷ്ട്രീയത്തിൽ നിന്നും പിൻവലിയുകയും ചെയ്ത കണ്ണൂരിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവും തൊഴിലാളി യൂണിയൻ പ്രവർത്തകനുമായിരുന്ന ഒ. ഭരതൻ (ഡിസംബർ 20, 1931-2001, മാർച്ചു് 3),

ഹുക്കിൻ്റെ നിയമം എന്നറിയപ്പെടുന്നഇലാസ്റ്റിറ്റി നിയമം കണ്ടുപിടിച്ച ഭൗതിക ശാസ്ത്രജ്ഞനും  പ്രകൃതി തത്ത്വജ്ഞാനിയും ശിൽപിയും സസ്യകോശമുൾപ്പെടെ നിരവധി കണ്ടുപിടിത്തങ്ങൾ നടത്തിയ ഇംഗ്ലീഷുകാരനായ  ശാസ്ത്ര പ്രതിഭയുമായിരുന്ന റോബർട്ട് ഹുക്ക് 28 ജൂലൈ  1635-1703,  മാർച്ച്‌ 3),publive-image

1982 നും 1995 നും ഇടയിൽ ന്യൂസിലൻഡ് ദേശീയ ക്രിക്കറ്റ് ടീമിനായി കളിച്ച,  രാജ്യത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഒരു ന്യൂസിലൻഡ് ക്രിക്കറ്റ് കളിക്കാരനും ടെസ്റ്റ്, ഏകദിന ക്യാപ്റ്റനും കമൻ്റേറ്ററും ആയിരുന്ന മാർട്ടിൻ ഡേവിഡ് ക്രോ (22 സെപ്റ്റംബർ 1962 - 3 മാർച്ച് 2016), 

ജോനാസ് സാൽക്കിന്റെ  കുത്തിവെയ്പ്പാണ് പോളിയോക്ക് എതിരെ ഉണ്ടായ ആദ്യത്തെ പ്രത്യൌഷധം എങ്കിലും ലോകമെങ്ങും സ്വീകരിക്കപ്പെട്ട പോളിയോ തുള്ളിമരുന്നിന്റെ ഉപജ്ഞാതാവായ പോളണ്ട്കാരന്‍   ആൽബെർട്ട് സാബ് (1906 ഓഗസ്റ്റ് 26 -1993 മാർച്ച് 3),publive-image

മുഗൾ ചക്രവർത്തി ഷാജഹാൻ്റെയും മുംതാസിൻ്റെയും മൂന്നാമത്തെ മകനും  മുഗൾ ചക്രവർത്തിമാരിൽ അവസാനത്തെ ആളുമായിരുന്ന ഔറംഗസേബിന്റെയും (അദ്ദേഹത്തിൻ്റെ ഭരണത്തിൻ കീഴിൽ, മുഗൾ സാമ്രാജ്യം അതിൻ്റെ ഏറ്റവും വലിയ പരിധിയിലെത്തി) സാധാരണയായി ഔറംഗസീബ് എന്നറിയപ്പെടുന്ന മുഹി അൽ-ദിൻ മുഹമ്മദ് (c. 1618 – 3 മാർച്ച് 1707),

ചരിത്രത്തിൽ ഇന്ന് …
*********
1431 - യുജീൻ നാലാമൻ മാർപ്പാപ്പയായി സ്ഥാനമേൽക്കുന്നു.publive-image

1502 - വാസ്കോഡഗാമയുടെ നേതൃത്വത്തിൽ 15 കപ്പലുകൾ മലബാറിലേക്ക് അയക്കുവാൻ പോർട്ടുഗീസ് രാജാവ് തീരുമാനിച്ചു.

1671 - സംഗീതസംവിധായകൻ റോബർട്ട് കാംബെർട്ടിൻ്റെ പോമോണിൻ്റെ പ്രകടനത്തോടെയാണ് പാരീസ് ഓപ്പറ ആദ്യമായി തുറന്നത്.

1820 - അടിമത്തത്തിൻ്റെ വിഷയത്തിൽ അമേരിക്കയെ വിഭജിച്ച മിസോറി ഒത്തുതീർപ്പ് പാസാക്കാൻ ഹെൻറി ക്ലേ സഹായിച്ചു.

1861- റഷ്യൻ ചക്രവർത്തി അലക്സാണ്ടർ രണ്ടാമൻ വിമോചന മാനിഫെസ്റ്റോ പുറത്തിറക്കി, അത് സെർഫുകളെ മോചിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.publive-image

1911 - ഇന്ത്യയുടെ പ്രവേശന കവാടമായ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ നിർമാണത്തിന് തറക്കല്ലിട്ടു.

1918 - ബ്രെസ്റ്റ്-ലിറ്റോവ്സ്കിൻ്റെ രണ്ട് ഉടമ്പടികളിൽ രണ്ടാമത്തേത് ഒന്നാം ലോകമഹായുദ്ധസമയത്ത് കേന്ദ്രശക്തികളും സോവിയറ്റ് റഷ്യയും തമ്മിലുള്ള എതിർപ്പിലെത്തി.publive-image

1920 -  ക്യൂബെക് ബുൾഡോഗ്‌സിനെ 16-3 തോൽപ്പിച്ച് ഒരു ഗെയിമിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതിന് മോൺട്രിയൽ കനേഡിയൻസ് ഒരു NHL റെക്കോർഡ് സ്ഥാപിച്ചു.

1923 - അമേരിക്കൻ വാരികയുടെ ആദ്യ ലക്കം 'ടൈം' പുറത്തിറങ്ങി.

1938 - സൗദി അറേബ്യയിൽ എണ്ണനിക്ഷേപം കണ്ടുപിടിക്കപ്പെടുന്നു.

1921 - തെക്കൻ ചൈന കടൽ ഹോങ്മോ എന്ന സ്റ്റീമർ മുങ്ങി 862 പേർ കൊല്ലപ്പെട്ടു.

1924 -  തുർക്കിയിലെ ഒട്ടോമൻ സാമ്രാജ്യത്തിൻ്റെ അവസാന അവശിഷ്ടങ്ങൾ നിർത്തലാക്കി മുസ്തഫ കെമാൽ അത്താതുർക്കിൻ്റെ കീഴിൽ രാജ്യത്തിൻ്റെ നവീകരണത്തിലേക്ക് നയിച്ചു.publive-image

1925 - മലകൾ തുരന്ന് അമേരിക്കൻ പ്രിസിഡന്റുമാരുടെ  മുഖം നിർമ്മിച്ചതിലൂടെ പ്രസിദ്ധമായ സൗത്ത് ഡക്കോട്ട് ജില്ലയിലെ റഷ്മോർ മല ഉദ്ഘാടനം ചെയ്തു.

1931 - കോൺഗ്രസിൻ്റെ നിയമപ്രകാരം സ്റ്റാർ-സ്പാംഗൽഡ് ബാനർ യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ ദേശീയ ഗാനമായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു.

1934 -  അമേരിക്കൻ ബാങ്ക് കൊള്ളക്കാരൻ ജോൺ ഡില്ലിംഗർ ഇന്ത്യാനയിലെ ക്രൗൺ പോയിൻ്റിലെ ജയിലിൽ നിന്ന് രക്ഷപ്പെട്ടു.

1938 -  മണിക്കൂറിൽ 100 ​​മൈലിലധികം വേഗത കൈവരിക്കാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും വേഗതയേറിയ ആവി ലോക്കോമോട്ടീവ് നിർമ്മിച്ചു.

1938 - സൗദി അറേബ്യയിൽ എണ്ണനിക്ഷേപം കണ്ടുപിടിക്കപ്പെടുന്നു.

1969 - NASA അപ്പോളോ 9 വിക്ഷേപിക്കുന്നു.publive-image

1969 - NASA അപ്പോളോ 9 വിക്ഷേപിക്കുന്നു.

1974 - റോമൻ കത്തോലിക്കാ സഭയും ലൂഥറൻ സഭയും കാലക്രമേണ ഒന്നിക്കുന്നതിനു സന്നദ്ധമായി ഉടമ്പടിയിൽ ഒപ്പുവയ്ക്കുന്നു.

1974 - ഫ്രാൻസിലെ പാരീസിനു സമീപം തുർക്കിഷ് എയർലൈൻസ് ജെറ്റ് വിമാനം തകർന്ന് 300-ലധികം പേർ മരിച്ചു.

1985 - സിറ്റ്കോമിൻ്റെ ആദ്യ എപ്പിസോഡ്, 'മൂൺലൈറ്റിംഗ്' അമേരിക്കൻ ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്തു.

publive-image

1985 - വില്ലി ഷൂമേക്കർ, കാലിഫോർണിയ, ആർക്കാഡിയയിലെ സാന്താ അനിത ഹാൻഡിക്‌കാപ്പിൽ ലോർഡ് അറ്റ് വാർ റൈഡുചെയ്‌ത് വിജയത്തിലേക്ക് നയിച്ചതിന് ശേഷം 100 മില്യൺ ഡോളർ കരിയർ പേഴ്‌സ് നേടിയ ആദ്യത്തെ ജോക്കിയായി.

1987 -  ലാസ് വെഗാസിൽ ജെയിംസ് "ബോൺക്രഷർ" സ്മിത്തിനെ 12 റൗണ്ട് തീരുമാനത്തോടെ മൈക്ക് ടൈസൺ WBA ഹെവിവെയ്റ്റ് കിരീടം നേടി.

1989 - മൂലൂർ സ്മാരകം തുടക്കം

1991 - റോഡ്‌നി കിംഗിനെ പോലീസ് ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചു,

1989 - മൂലൂർ സ്മാരകം തുടങ്ങി.

1992 - ബോസ്നിയ സ്ഥാപിതമാവുന്നു.

1992 - മോചിപ്പിക്കപ്പെട്ടു, ഇത് നഗരത്തിൽ വലിയ തോതിലുള്ള കലാപങ്ങൾക്ക് കാരണമായി.publive-image

1995 - സൊമാലിയയിൽ‍ ഐക്യരാഷ്ട്ര സമാധാനസംരക്ഷണ സേനയുടെ ദൗത്യം അവസാനിക്കുന്നു.

2005 -  അമേരിക്കൻ റാപ്പർ 50 സെൻ്റ് തൻ്റെ ആൽബം "ദി മസാക്കർ" പുറത്തിറക്കി, അത് മികച്ച റാപ്പ് ആൽബത്തിനുള്ള ഗ്രാമി അവാർഡ് നാമനിർദ്ദേശം നേടി.

2009 - ലാഹോറിൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീം സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ഭീകരാക്രമണം.

2010-ൽ, ജോണി ഡെപ്പും മിയ വാസികോവ്സ്കയും അഭിനയിച്ച "ആലിസ് ഇൻ വണ്ടർലാൻഡ്" പുറത്തിറങ്ങി.

2013 - പാകിസ്ഥാനിലെ കറാച്ചിയിൽ ഒരു ബോംബ് സ്ഫോടനത്തിൽ കുറഞ്ഞത് 45 പേർ കൊല്ലപ്പെടുകയും 180 പേർക്ക് പരിക്കേൽക്കുകയും ചെയ്തു . 

2017 - നിൻ്റെൻഡോ സ്വിച്ച് ലോകമെമ്പാടും പുറത്തിറങ്ങി

.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment