/sathyam/media/media_files/2024/10/22/TjUiTY1FBECrs8nLst5u.jpg)
ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
' JYOTHIRGAMAYA '
🌅ജ്യോതിർഗ്ഗമയ🌅
. കൊല്ലവർഷം 1200
തുലാം 6
തിരുവാതിര / ഷഷ്ഠി
2024 / ഒക്ടോബര്‍ 22,
ചൊവ്വ
ഇന്ന് ;
* 'വിക്ക് ' ബോധവൽക്കരണ ദിനം[ International slulttering awareness day - ചില വ്യക്തികൾക്കുള്ള വിക്ക് പോലുള്ള വൈകല്യങ്ങളെക്കുറിച്ച് തമാശകൾ ആ വൈകല്യമുള്ളവരോടും അവരുടെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പറയുന്നത് വളരെ മോശവും വേദനാജനകവുമാണ്. വികലാംഗരുടെ വൈകല്യങ്ങൾ താരതമ്യേന ചെറുതാണെന്ന് നമുക്ക് തോന്നുമ്പോൾ പോലും അവരുടെ ജീവിതം എത്രത്തോളം ബുദ്ധിമുട്ടുള്ളതാണെന്ന് മനസ്സിലാക്കാൻ നമ്മളെ സഹായിക്കുന്നതിനാണ് ഇതു പോലുള്ള വ്യത്യസ്ത വൈകല്യ അവബോധ ദിനങ്ങൾ ആചരിയ്ക്കുന്നത്. . The Power of Listening. എന്നതാണീ ദിനവുമായി ബന്ധപ്പെട്ട് 2024 ലെ തീം]/sathyam/media/media_files/2024/10/22/joju-george-1681464329.jpeg)
*അന്തഃരാഷ്ട്ര ക്യാപ്‌സ് ലോക്ക് ദിനം![International Caps Lock Day ] ;
*അമ്മായിയമ്മ ദിനം ![National Mother-in-Law Day ]
ദേശീയ വർണ്ണ ദിനം / National Color Day !
*നാഷണൽ മേക്ക് എ ഡോഗ്സ് ഡേ!(National Make a Dog’s Day; )
*വോമ്പാറ്റ് ദിനം / Wombat Day ! [ ഓസ്‌ട്രേലിയയിലെ വൊംബാറ്റ് എന്നറിയപ്പെടുന്ന മാളങ്ങളിൽ താമസിക്കുന്ന ഒരു ചെറിയ, മാർസുപിയലിന്റെ പേരിൽ ഒരു ദിനം ]
* ദേശീയ നട്ട് ദിനം / National nut day ! [ലഘുഭക്ഷണത്തിൽ പെട്ട തികഞ്ഞ സംതൃപ്തി നൽകുന്ന ഈ ചെറിയ, പ്രോട്ടീൻ കടികളുടെ ആസ്വാദ്യകരമായ ക്രഞ്ച് ആസ്വദിക്കാൻ ഒരു ദിനം]/sathyam/media/media_files/2024/10/22/56f728e2-83ef-4aee-a266-66a358e0ae43.jpg)
*സ്മാർട്ട് ഈസ് കൂൾ ഡേ! [Smart is Cool Day ; അറിവിന്റെ ശക്തി തുറന്ന് ജിജ്ഞാസയെ ഉൾക്കൊണ്ടാൽ അത് അനന്തമായ സാധ്യതകളുടെ ലോകത്തിലേയ്ക്ക് നമ്മെ നയിക്കുന്നു എന്ന ബോധം ജനിപ്പിക്കാൻ ഒരു ദിനം. Smart is the new trendsetter! ]
*Leave a Review Day ![പോസിറ്റീവോ നെഗറ്റീവോ ആകട്ടെ, ഓൺലൈൻ ഉപഭോക്തൃ ഫീഡ്‌ബാക്ക് സ്വീകരിക്കാനും ഇടപെടാനും ബിസിനസുകൾ തുറന്നിരിക്കുമ്പോൾ, ഉൽപ്പന്നങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഉപഭോക്തൃ വിശ്വസ്തത വർദ്ധിപ്പിക്കുന്നതിനും മികച്ച സേവനങ്ങൾ നൽകുന്നതിനുമുള്ള നിരവധി അവസരങ്ങൾ സ്വയം പ്രത്യക്ഷപ്പെടുന്നു. ഇവയെല്ലാം പ്രോത്സാഹിപ്പിക്കുന്നതിനും ഒരു ദിനം Leave a Review Day]/sathyam/media/media_files/2024/10/22/08b13d04-35ed-457b-8ace-fb278c191e96.jpg)
ഇന്നത്തെ മൊഴിമുത്ത്
''പൂ കൊഴിയുമ്പോൾ,ചിരി മായുമ്പോൾ, ചെരാതിലെ നാളവും കെടുമ്പോൾ നാം ആരെയോ പഴിക്കുന്നു.പഴിചാരുവാനെത്രയെളുപ്പം,എന്നാൽ സ്വന്തം വഴിയിൽ സ്വയം വെട്ടമാകലാണഭികാമ്യം'' [-മുല്ലനേഴി ]
ജന്മദിനം
ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷനും, കേന്ദ്രആഭ്യന്തര മന്ത്രിയുമായ അമിത് അനിൽചന്ദ്ര ഷാ എന്ന അമിത് ഷായുടെയും (1964),
/sathyam/media/media_files/2024/10/22/a42e810b-b79e-439d-a1da-f26a3f371419.jpg)
അസിസ്റ്റന്റ് ഡയറക്ടറായി ചലച്ചിത്രരംഗത്തേക്ക് കടന്നുവരുകയുംമികച്ച സ്വഭാവനടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം (2018),അറുപത്തിയാറാമത് ദേശീയ പുരസ്‌ക്കാരത്തിൽ മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം തുടങ്ങിമികച്ച നടനുള്ള 2022 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് (നായാട്ട്, മധുരം, ഫ്രീഡം ഫൈറ്റ്) അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ നടനും സഹസംവിധായകനും നിർമ്മാതാവും (2015ല്‍ ചാര്‍ലി, 2017ല്‍ ഉദാഹരണം സുജാത ) ആയ ജോജു ജോര്‍ജ്ജിന്റേയും (1977),/sathyam/media/media_files/2024/10/22/49797964-124b-46ce-a5e4-851032a3401d.jpg)
നാമഗിരിപേട്ടൈ കൃഷ്ണനും ഷേക്ക് ചിന്ന മൗലാനയുമുൾപ്പെടുള്ള നാഗസ്വര കലാകാരന്മാർക്ക് തവിലിൽ അകമ്പടി സേവിച്ച പ്രസിദ്ധ തവിൽ വാദക വിദ്വാൻ തിരുവളപുത്തൂർ ടി എ കാളിയമൂർത്തിയുടെയും (1948),
/sathyam/media/media_files/2024/10/22/4d3bf7cb-2189-4cdd-a119-0bb170cfac1a.jpg)
ജുറാസിക് പാർക്ക് (1993), ഇൻഡിപെൻഡൻസ് ഡേ (1996) എന്നിവ പോലെ ഏറ്റവും കൂടുതൽ വരുമാനം നേടിയ ചില ചിത്രങ്ങളിലും അവയുടെ തുടർച്ചകളിലും അഭിനയിച്ച ഒരു അമേരിക്കൻ നടനും സംഗീതജ്ഞനുമായ ജെഫ്രി ലിൻ ഗോൾഡ്ബ്ലമിന്റെയും ( 1952),
2015 മുതൽ 2020 വരെ 10 വിജയകരമായ പ്രതിരോധങ്ങൾ നടത്തി WBC ഹെവിവെയ്റ്റ് .ടൈറ്റിൽ സ്വന്തമാക്കിയ ഒരു അമേരിക്കൻ പ്രൊഫഷണൽ ബോക്‌സറായ ഡിയോണ്ടേ ലെഷുൻ വൈൽഡറിന്റെയും (1985),
ഫ്രഞ്ചുകാരനായ ഫുട്ബോൾ മാനേജറും മുൻ കളിക്കാരനുമായ ആഴ്സൻ വെംഗറിന്റെയും (Arsène Wenger1949) ജന്മദിനം !/sathyam/media/media_files/2024/10/22/8a37c45e-c6fc-4e9a-ac2e-43ec63849485.jpg)
സ്മരണാഞ്ജലി !!!
ഡോ. പി.കെ. മേനോൻ മ. (1917 -1979)
പി.കെ.എസ് (കാർട്ടൂണിസ്റ്റ്)കുട്ടി മ. (1921-2011 )
മുല്ലനേഴി മ. (1948 - 2011)
അശോക് കുമാർ മ. (1942-2014)
ജീബനാനന്ദ ദാസ് മ. (1899 -1954)
വാസിലി പെട്രോവിച്ച് ബോട്കിൻ മ(( 1812 – 1869)
മേ ഇർവിൻ മ. (1862 -1938)
എ.ജെ. ടോയൻബി മ. (1889 -1975)
മഹാരാജ ദുലീപ് സിങ് മ. (1838-1893)
ആധുനികകാലത്ത് ഗണിതശാസ്ത്രത്തിന്ഗണ്യമായ സംഭാവന നൽകിയ കേരളീയരിൽ പ്രധാനിയായ ഡോ. പി.കെ. മേനോൻ എന്ന പുളിയക്കോട് കേശവ മേനോർ (സെപ്റ്റംബർ 4, 1917 - ഒക്ടോബർ 22, 1979)/sathyam/media/media_files/2024/10/22/7ce5852c-e5d2-42b5-b199-ac0e61361e98.jpg)
വായിക്കാനറിയാത്തവർക്കുപോലും ആസ്വദിക്കാൻ കഴിയുന്നതാവണം കാർട്ടൂൺ എന്ന് വിശ്വസിച്ചിരുന്നതിനാൽ അതിനാൽ തന്റെ രചനകളിൽ കഴിയുന്നടത്തോളം കമന്റ്‌സ് കുറക്കുവാനും ചിത്രീകരണം ശക്തമാക്കുവാനും ശ്രദ്ധിച്ചിരുന്ന പ്രസിദ്ധ കാർട്ടൂണിസ്റ്റുകളിലൊരാളായിരുന്ന പി.കെ.എസ്. കുട്ടി (പുതുക്കൊടി കൊട്ടുതൊടി ശങ്കരൻകുട്ടി) എന്ന കാർട്ടൂണിസ്റ്റ് കുട്ടി (1921 സെപ്തംബർ 4 - 2011 ഒക്ടോബർ 22) ,
നീലത്താമര,സൂഫി പറഞ്ഞ കഥ,കഥ തുടരുന്നു, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്, മൌനം,സ്നേഹവീട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച കവിയും ചലച്ചിത്രഗാന രചയിതാവും അഭിനേതാവുമായ മുല്ലനേഴി എന്ന മുല്ലനേഴി എം.എൻ. നീലകണ്ഠൻ(മേയ് 16 1948 - ഒക്ടോബർ 22 2011),
/sathyam/media/media_files/2024/10/22/3cfeee02-ae00-457a-8443-915010909718.jpg)
സിഖ് സാമ്രാജ്യത്തിൻ്റെ അവസാനത്തെ മഹാരാജാവായിരുന്ന മഹാരാജ സർ ദുലീപ് സിംഗ് ,
(6 സെപ്റ്റംബർ 1838 - 22 ഒക്ടോബർ 1893),
ധാരാളം കവിതകളും ചെറുകഥകളും നോവലുകളും എഴുതി ബംഗാളി സാഹിത്യ ' ലോകത്ത് പ്രത്യേക മുദ്ര പതിപ്പിച്ചിട്ടുളള കവിയും കഥാകൃത്തുമായ ജീബനാനന്ദ ദാസ് (18 ഫെബ്രുവരി 1899 – 22 ഒക്ടോബർ 1954) ,
കാമാഗ്നി, അഭിനന്ദന, നീരാജ്ഞനം, അന്ദ്രു പെയ്ത മഴയിൽ എന്നി സിനിമകൾ സംവിധാനം ചെയ്യുകയും കുട്ടിയേടത്തി, നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ തുടങ്ങി ധാരാളം ദക്ഷിണേന്ത്യൻ സിനിമകളുടെ ചലച്ചിത്ര ഛായാഗ്രാഹകനായിരുന്ന എ അശോക് കുമാർ എന്ന അശോക് കുമാർ അഗർവാൾ ( 1941/1942 –22 ഒക്ടോബർ2014),/sathyam/media/media_files/2024/10/22/3f7ecca8-0af4-49dd-bda7-bd3dd492a793.jpg)
റഷ്യക്കാരനായ പ്രബന്ധകാരനും സാഹിത്യ, കലാ, സംഗീതവിമർശകനും വിവർത്തകനുമായിരുന്ന വാസിലി പെട്രോവിച്ച് ബോട്കിൻ (ജനുവരി 8, 1812 – ഒക്ടോബർ 22, 1869)
ഒരു കനേഡിയൻ നടിയും ഗായികയും ആയിരുന്നു മേ ഇർവിൻ (ജൂൺ 27, 1862 – ഒക്ടോബർ 22, 1938).
ലോകത്തിലെ ആദ്യകാല ചലച്ചിത്രങ്ങളിലൊന്നായ ദ കിസ്സിൽ മേ അഭിനയിച്ച ഒരു കനേഡിയൻ നടിയും ഗായികയും ആയിരുന്ന ജോർജ്ജീന മേയ് ക്യാമ്പൽ എന്ന മേ ഇർവിനെയും (ജൂൺ 27, 1862 – ഒക്ടോബർ 22, 1938),contdസംഭവങ്ങളുടെ ഉത്ഭവം,വളർച്ച , പതനം എന്ന ചാക്രിക പ്രക്രിയയെ അടിസ്ഥാനപ്പെടുത്തി ചരിത്രത്തെ ഒരു ആഗോള പരിപ്രേക്ഷ്യത്തിൽ പരിശോധിക്കുന്ന "എ സ്റ്റഡി ഓഫ് ഹിസ്റ്ററി" (ചരിത്രത്തെ കുറിച്ചുള്ള ഒരു പഠനം) എന്ന ലോകചരിത്രം എഴുതിയ ബ്രിട്ടീഷ് ചരിത്രകാരൻ എ.ജെ. ടോയൻബി എന്ന അർണോൽഡ് ജോസഫ് ടോയൻബി
(ഏപ്രിൽ 14, 1889 – ഒക്ടോബർ 22, 1975)
/sathyam/media/media_files/2024/10/22/1bcbe3cf-57ae-40ff-ab7e-be9789a8880f.jpg)
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
അകവൂർ നാരായണൻ ജ. (1929 -009)
ടാറ്റാപുരം സുകുമാരൻ ജ. (1923-1988)
സ്വാമി രാം തീരത്ഥ് ജ. (1873 -1906)
അഷ്‌ഫാഖുള്ള. ഖാൻ ജ. (1900 -1927 )
ജയന്ത മഹാപത്ര ജ (1928- 2023)
മൻസൂർ അലി ഖാൻ പട്ടൗഡി ജ. (1941-2011)
ഇവാൻ ബുനിൻ ജ. (1870-1953)
അഷ്ഫാഖുള്ള ഖാന്‍ ജ. (1900- 1927)
ഡോറിസ് ലെസ്ലിങ്ങ് ജ. (1919- 2013)
ലെവ് യാഷിൻ ജ. ( 1929-1990)
/sathyam/media/media_files/2024/10/22/fbee1361-0edc-43fe-9f7b-8cfe4c07a6dd.jpg)
ഡയറക്ടറേറ്റ് ഓഫ് ഓഡിയോ വിഷ്വൽ പബ്ലിസിറ്റി'യിൽ മലയാളം സബ് എഡിറ്റർ, ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചർ റിസർച്ചിൽ (ഐ.സി.എ.ആർ.) മലയാളം എഡിറ്റർ,ഡൽഹി സർവകലാശാലയിലെ ആധുനിക ഭാഷാവിഭാഗത്തിൽ മലയാളവിഭാഗം അദ്ധ്യാപകൻ,അലിഗഢ് സർവകലാശാല, പഞ്ചാബ് സർവകലാശാല, യു.പി.എസ്.സി., സി.ബി.എസ്.ഇ., യു.ജി.സി. തുടങ്ങിയ ഒട്ടേറെ പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഉപദേശകസമിതിയംഗം, മസൂറിയിലെ സിവിൽ സർവീസ് പരിശീലന അക്കാദമിയിലും ഉപദേശകൻ എന്നി നിലകളിൽ സേവനം അനുഷ്ഠിക്കുകയും വെൺമണി പ്രസ്ഥാനം, കഥകളിരസായനം, അകവൂരിന്റെ ലോകം, വകതിരിവ് , കവികോകിലം, ഉത്തരരാമചരിതം എന്നിങ്ങനെ ഇംഗ്ലീഷിലും മലയാളത്തിലുമായി 17 പുസ്‌തകങ്ങളുടെ രചയിതാവും, മലയാള ഭാഷാ പണ്ഡിതനും നിരൂപകനുമായിരുന്ന ഡോ. അകവൂർ നാരായണൻ
( 22 ഒക്ടോബർ 1929-ഡിസംബർ 2 2009),
/sathyam/media/media_files/2024/10/22/14ccec77-1f83-4685-8acb-2b6db88c9308.jpg)
ഇന്ത്യയിലെ കേരളത്തിലെ കൊച്ചിയിലെ കലൂരിൽ ജനിച്ച ഒരു മലയാള സാഹിത്യകാരനായിരുന്ന ടാറ്റാപുരം സുകുമാരൻ(22 ഒക്ടോബർ 1923 - 26 ഒക്ടോബർ 1988)
വിവേകാന്ദ സ്വാമികളുടെ പിന്മുറകാരനായി അറിയപെടുകയും, അമേരിക്കയിൽ നിരവധി പ്രഭാഷണങ്ങൾ നടത്തുകയും, നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നേടികൊടുക്കുവാൻ പ്രയത്നിക്കുകയും ചെയ്ത ഭാരതത്തിലെ പ്രശസ്തനായ തത്ത്വജ്ഞാനിയും ഹിന്ദു സന്യാസിയുമായിരുന്ന സ്വാമി രാം തീരത്ഥ് (ഒക്ടോബർ 22, 1873 – 27 ഒക്ടോബർ 1906),
ഇംഗ്ലിഷ് കവിതാവിഭാഗത്തിൽ ആദ്യമായി സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കവിയും. ആധുനിക ഇന്ത്യൻ ഇംഗ്ലീഷ് ഭാഷയിലെഴുതുന്ന ഭാരതീയനായ കവിയാണ് ജയന്ത മഹാപത്ര
(22 ഒക്ടോബർ 1928 – 27 ഓഗസ്റ്റ് 2023)
/sathyam/media/media_files/2024/10/22/66941e09-5c01-4335-bd83-fa1fb649e914.jpg)
സ്വാതന്ത്ര്യ സമരത്തിൽ രാജേന്ദ്ര ലഹിരിയോടൊപ്പം കകോരി തീവണ്ടിക്കൊള്ളയിൽ പങ്കെടുത്ത് തൂക്കിലേറ്റപെട്ട് രക്തസാക്ഷികളായ വിപ്ലവകാരി അഷ്‌ഫാഖുള്ള ഖാൻ (1900 ഒക്ടോബർ 22 -1927 ഡിസംബർ 1927),
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഇന്ത്യയിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളും ആയ ടൈഗർ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന മൻസൂർ അലി ഖാൻ പട്ടൗഡി ( 5 ജനുവരി 1941 - :22 സെപ്റ്റംബർ 2011),
/sathyam/media/media_files/2024/10/22/b1d601c4-9e59-40f0-80e2-9651d78bcf1d.jpg)
സാഹിത്യത്തിനു നോബൽ സമ്മാനം നേടിയ ആദ്യ റഷ്യൻ സാഹിത്യകാരനായ ഇവാൻ ബുനിൻ (22 ഒക്ടോബർ 1870 – 8 നവംബർ 1953)
ദ ഗ്രാസ് ഈസ് സിങ്ങിങ് , ദ ഗോൾഡൺ നോട്ട്ബുക്ക് , ബ്രീഫിങ് ഫോർ ഡീസന്റ് ഇൻറ്റു ഹെൽ തുടങ്ങിയ കൃതികൾ രചിച്ച സാഹിത്യത്തിനുളള നോബൽ പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട ഇംഗ്ലീഷ് സാഹിത്യകാരി ഡോറിസ് ലെസ്സിംഗ്(22 ഒക്ടോബർ 1919 - 17 നവംബർ 2013),/sathyam/media/media_files/2024/10/22/257a0be9-2506-4efe-878a-e4a044c4f729.jpg)
ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും മികച്ച ഫുട്ബോൾ ഗോളികളിലൊരാളാണ്. ‘കരിഞ്ചിലന്തി ‘(The Black Spider) എന്ന പേരിൻ കായികലോകത്ത് അറിയപ്പെട്ടിരുന്ന സോവിയറ്റ് റഷ്യയിൽ ജനിച്ച ഒരു ഫുട്ബോൾ കളിക്കാരനായിരുന്നു ലെവ് ഇവാനോവിച്ച് യാഷിൻ( 22 ഒക്ടോബർ1929 -1990 മാർച്ച് 20) /sathyam/media/media_files/2024/10/22/99a249f3-03be-47cb-9162-2c81c850629e.jpg)
.ചരിത്രത്തിൽ ഇന്ന്…
1784 - റഷ്യ അലാസ്കയിലെ കോഡിയാക് ദ്വീപിൽ കോളനി സ്ഥാപിച്ചു.
1797 - ചരിത്രത്തിലെ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ പാരച്യൂട്ട് ഉപയോഗിച്ചുള്ള ചാട്ടം പാരീസിനു ആയിരം മീറ്റർ (3200 അടി) ഉയരെ നിന്നും ആന്ദ്രെ-ജാക്വസ് കാർനെറിൻ നടത്തി, പാരച്യൂട്ട് ഉപയോഗിച്ച് ചാടുന്ന ആദ്യ വ്യക്തിയായി.
1884 - വാഷിങ്ടണിൽ 26 രാജ്യങ്ങൾ ചേർന്ന് ഗ്രീൻവിച്ച് ( 0 ഡിഗ്രി രേഖാംശം) അടിസ്ഥാനമായി അംഗീകരിക്കുകയും ഒരു ദിവസം 24 മണിക്കൂറായി ക്ലിപ്തപ്പെടുത്തുകയും ചെയ്തു.
1897 - കേരളത്തിലെ ആദ്യ കാർ വ്യാപാരം ലണ്ടനിൽ നടന്നു./sathyam/media/media_files/2024/10/22/9e8d7c88-debf-4963-8e15-dce3f5860ba0.jpg)
1904 - ശ്രീ മൂലം പ്രജാസഭ പ്രഥമ യോഗം ചേർന്നു.
1936 - ചൈനിസ് നേതാവ് മാവോ സേ തുങ്ങിന്റെ നേതൃത്വത്തിൽ 6000 ലേറെ പേരടങ്ങിയ ലോങ്ങ് മാർച്ച് പര്യവസാനിപ്പിച്ചു.
1948 - പറവൂർ ടി.കെ. നാരായണപ്പിള്ളയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ ജനകീയ മന്ത്രിസഭ തിരുവിതാംകൂറിൽ നിലവിൽ വന്നു.
1949 - സോവിയറ്റ് യൂണിയൻ ആദ്യത്തെ ആണവായുധം പരീക്ഷിച്ചു.
1960 - മാലി ഫ്രാൻസിൽ നിന്നും സ്വതന്ത്രമായി./sathyam/media/media_files/2024/10/22/5386a7cc-7486-4f27-9f2b-b34db22adb74.jpg)
1962 - ക്യൂബൻ മിസൈൽ ക്രൈസിസ് പ്രസിഡണ്ട് കെന്നഡി നാവിക ഉപരോധം പ്രഖ്യാപിക്കുന്നു.
1963 - ഭക്രാനംഗൽ അണക്കെട്ട് പ്രധാനമന്ത്രി നെഹ്റു രാഷ്ട്രത്തിന് സമർപ്പിച്ചു.
1968 - അപ്പോളോ 7 ഉപഗ്രഹം ഭൂമിയെ 163 പ്രാവശ്യം വലം വെച്ച് സുരക്ഷിതമായി അറ്റ്‌ലാന്റിൿ സമുദ്രത്തിൽ വീണു.
1965 - രണ്ടാം ഇന്ത്യാ-പാകിസ്താൻ യുദ്ധം അവസാനിച്ചു./sathyam/media/media_files/2024/10/22/75858f46-5c5c-405a-b821-e5b93f942d77.jpg)
1998 - രാംദാസ് വൈദ്യർ. കേരളത്തിന്റെ വർത്തമാന കാല വിദൂഷകൻ. ആക്ഷേപ ഹാസ്യത്തിലുടെ മലയാളി കളുടെ പ്രതീകമായി മാറിയ കോഴിക്കോടിന്റെ ചിരി വൈദ്യൻ അന്തരിച്ചു.
2003- ആണവോർജ വകുപ്പിന് കീഴിൽ ഭാവിനി ( ഭാരതീയ വിദ്യുത് നിഗാം) നിലവിൽ വന്നു.
2006 – കേരളത്തിൽ കണ്ണൂരിൽ നടക്കുന്ന രാഷ്ട്രീയ കൊലപാതകത്തിൽ ആദ്യമായി CBl ഏറ്റെടുത്ത ഫസൽ വധക്കേസ് നടന്ന ദിനം.
2008- ഇന്ത്യയുടെ ചന്ദ്ര പര്യവേക്ഷണ ഉപഗ്രഹം ചന്ദ്രയാൻ വിക്ഷേപിച്ചു, നവംബർ 14 ന് ചന്ദ്രോപരിതലത്തിൽ എത്തി.
/sathyam/media/media_files/2024/10/22/13694082-883a-44cd-8273-6937a3359524.jpg)
2009 - 'വിൻഡോസ് 7' പുറത്തിറങ്ങി.
2014 - മൈക്കൽ സെഹാഫ്-ബിബ്യൂ കാനഡ പാർലമെന്റ് ആക്രമിച്ച് ഒരു സൈനികനെ കൊല്ലുകയും മറ്റ് മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2019 - വടക്കൻ അയർലൻഡ് അസംബ്ലി പുനഃസ്ഥാപിക്കാത്തതിന്റെ ഫലമായി വടക്കൻ അയർലണ്ടിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കുകയും ഗർഭച്ഛിദ്രം ക്രിമിനൽ കുറ്റമാക്കുകയും ചെയ്തു.
/sathyam/media/media_files/2024/10/22/d6bfdbcf-8ec8-454f-b10c-52261b46b522.jpg)
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us