/sathyam/media/media_files/80rg3ISvB4aqKMkzGA5A.jpg)
ചരിത്രത്തിൽ ഇന്ന് വർത്തമാനവും
' JYOTHIRGAMAYA '
🌅ജ്യോതിർഗ്ഗമയ🌅
1200 ചിങ്ങം 11
രോഹിണി/നവമി
2024 ആഗസ്റ്റ് 27/ ചൊവ്വ
അന്തഃദേശീയ വവ്വാൽ രാത്രി ![ International Bat Night - വവ്വാലുകളെ ആദരിയ്ക്കുന്നതിനായി എല്ലാ വർഷവും നടക്കുന്ന ഒരു ആഘോഷമാണ് ഇൻ്റർനാഷണൽ ബാറ്റ് നൈറ്റ്, പൊതുജനങ്ങൾക്ക് പരസ്പരം ഇടപഴകുന്നതിനായി ലോകമെമ്പാടും നിരവധി വ്യത്യസ്ത വവ്വാൽ ഇവൻ്റുകൾ നടക്കുന്നുണ്ട്. ഈ ഇവൻ്റുകൾ വവ്വാലുകളെ സംരക്ഷിക്കാനും ഈ ജീവികളെ കുറിച്ച് കൂടുതലറിയാനും പഠിയ്ക്കാനും അവസരം നൽകുന്നു. ]
/sathyam/media/media_files/screenshot-2024-08-26-230750.png)
*അന്താരാഷ്ട്ര ലോട്ടറി ദിനം! [ആളുകളെ ഒരു പ്രത്യേക സ്ഥലത്ത് ഒരു പ്രത്യേക ഉദ്ദേശത്തോടെ ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള സവിശേഷമായ മാർഗ്ഗം എന്ന നിലയ്ക്കാണ് അന്താരാഷ്ട്ര ലോട്ടറി ദിനം ലോകം മുഴുവനും ആഘോഷിക്കുന്നത്. ഇഷ്ടാനുസരണം ടിക്കറ്റ് വാങ്ങുന്നതോ സുഹൃത്തുക്കളുമായി ലോട്ടറി പൂളിൽ ചേരുന്നതോ ആകട്ടെ, വിജയിക്കുമെന്ന പ്രതീക്ഷയിൽ ഓരോരുത്തരും പങ്കുവയ്ക്കുന്ന അവരവരുടെ അനുഭവങ്ങൾ അവിശ്വസനീയമാംവിധം അവരെ പരസ്പരം ബന്ധപ്പെടുത്തുന്നതാണ് എന്നതാണ് ഇതിലെ പ്രത്യേകത. ]
*റോക്ക് പേപ്പർ കത്രിക ദിനം! [ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഒന്നായി കണക്കാക്കപ്പെടുന്ന ഈ ലളിതമായ ഗെയിമിൽ നിന്ന് ആസ്വദിക്കാൻ കഴിയുന്ന രസകരമായ കാര്യങ്ങൾ ആളുകളെ ഒരുമിച്ച് കൊണ്ടുവരാൻ ഉദ്ദേശിച്ചുള്ളതാണീ ദിനം]
/sathyam/media/media_files/screenshot-2024-08-26-230800.png)
*ദേശീയ വടംവലി ദിനം ![ലോകമെമ്പാടും നടക്കുന്നതും ദീർഘവും പുരാതനവും ചരിത്ര പ്രാധാന്യവുമുള്ള ഒരു കായിക മത്സര വിനോദമാണ് വടംവലി. ചില ചരിത്ര ഗവേഷകർ കരുതുന്നത് ഈ ഗെയിം സൈനിക കമാൻഡർമാർ നടത്തിയിരുന്നതും ബിസി 2500 വരെ പഴക്കമുള്ളതുമാണെന്നാണ്. ആവേശകരവുമായ ഈ ഗെയിമിന് അതിൻ്റെതായ അർഹത പ്രകടിപ്പിക്കാനാണീ ദിനം ആചരിയ്ക്കുന്നത്]
*National Banana Lovers Day ![എല്ലാ വർഷവും ഓഗസ്റ്റ് 27-ന് നടക്കുന്ന രസകരമായ ഒരു ആഘോഷമാണ് നാഷണൽ ബനാന ലവേഴ്‌സ് ഡേ. ഏത്തപ്പഴത്തെ സ്നേഹിക്കുന്ന ഏവർക്കും സന്തോഷം നിറഞ്ഞ ഒരു ദിനം. ഈ പ്രത്യേക ദിനം എല്ലാ രൂപത്തിലും വാഴപ്പഴം ആസ്വദിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നു, ]
/sathyam/media/media_files/screenshot-2024-08-26-230728.png)
*National Just Because Day![ ബീച്ചിലോ മറ്റ് പൊതു സ്ഥലങ്ങളിലോ അലസമായി അവരവരുടെ സായാഹ്നങ്ങൾ ആഘോഷിക്കുന്നതിനും സമയം ചിലവഴിയ്ക്കുന്നതിനും ആ സമയം നമുക്ക് ആവശ്യമുള്ളതോ ആ നിമിഷത്തിൽ തോന്നുന്നതോ ആയ എന്തു കാര്യവും ചെയ്യുന്നതിനുമുള്ളതാണ് ഈ ദിനം എന്നതാണ് ഈ ദിനത്തിൻ്റെ പ്രത്യേകത]
/sathyam/media/media_files/I2aeH9gix9lrYJ4hfXYv.jpg)
*ദേശീയ പെട്രോളിയം ദിനം ![21-ാം നൂറ്റാണ്ടിലെ ജീവിതത്തിൽ പെട്രോളിയം ചെലുത്തുന്ന വൻ പ്രാധാന്യവും ദുരന്തവുംനമ്മെ പഠിപ്പിയ്ക്കുന്നതിനായി സ്വന്തം കാർ മുതൽ എല്ല വാഹനങ്ങളിലും മറ്റും ഗ്യാസ് മുതൽ പെട്രോൾ വരെയുള്ള, എല്ലാ പെട്രോളിയം ഉൽപ്പന്നങ്ങളും ഉപയോഗിക്കാതെ ഒരു ദിവസം ചിലവഴിയ്ക്കുക എന്നതാണി ദിനാചരണം കൊണ്ട് ഉദ്ദേശിയ്ക്കുന്നത്]
/sathyam/media/media_files/screenshot-2024-08-26-230739.png)
* റഷ്യ: ഫിലം ആൻഡ് മൂവിസ് ഡേ !
* ടെക്സാസ്: ലിൻഡൻ ബി ജോൺസൺ ഡേ !
* മൊൾഡോവ - സ്വാതന്ത്ര്യദിനം ! (സോവിയറ്റ് യൂണിയനിൽ നിന്ന്, 1991).
*പോട്ട്സ് ഡി ക്രീം ദിനം![ പതിനേഴാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടുത്തങ്ങളിലൊന്നാണ് പോട്ട്സ് ഡി ക്രീം, അതിനുശേഷം നൂറ്റാണ്ടുകളായി അവ യൂറോപ്യൻ ജനതയുടെ പ്രിയപ്പെട്ട ട്രീറ്റായി തുടർന്നു വന്നു. ഇപ്രകാരം സ്വാദിഷ്ടമായ ട്രീറ്റുകളും അവയുടെ നീണ്ട ചരിത്രത്തേയും നമ്മെ ഓർമ്മപ്പെടുത്താനാണി ദിനം ആഘോഷിക്കുന്നത്.]
/sathyam/media/media_files/screenshot-2024-08-26-230820.png)
*ഇന്നത്തെ മൊഴിമുത്ത് !
"അഭിനിവേശമില്ലാതെ ലോകത്ത് മഹത്തായ ഒന്നും നേടിയിട്ടില്ല."
"ചരിത്രത്തിൽ നിന്ന് പഠിക്കാത്തത് ചരിത്രത്തിൽ നിന്ന് നമ്മൾ പഠിക്കുന്നു."
"പൊതുജനാഭിപ്രായത്തിൽ നിന്ന് സ്വതന്ത്രനാകുക എന്നത് മഹത്തായ എന്തെങ്കിലും നേടുന്നതിനുള്ള ആദ്യത്തെ ഔപചാരിക വ്യവസ്ഥയാണ്."
"ലോകത്തിലെ യഥാർത്ഥ ദുരന്തങ്ങൾ ശരിയും തെറ്റും തമ്മിലുള്ള സംഘർഷങ്ങളല്ല. അവ രണ്ടു അവകാശങ്ങൾ തമ്മിലുള്ള സംഘർഷങ്ങളാണ്"
"ചുറ്റുമുള്ള തിന്മയെ ഗ്രഹിക്കുന്ന നോട്ടത്തിലാണ് തിന്മ കുടികൊള്ളുന്നത്"[ -ഫ്രെഡ്രിക്ക് ഹെഗൽ ]
ഇന്ന് ജന്മദിനമാചരിയ്ക്കുന്നചില പ്രമുഖർ
ദിൽ ചാഹ്താ ഹെ, ലെഗാ ചുനരി മെയ്ൻ ദാഗ് , ഫാഷൻ , പേജ് 3 തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച നടിയും മോഡലും അവതാരകയും ,പോപ് സിംഗറുമായ സുചിത്ര പിള്ളയുടെയും (1970),
/sathyam/media/media_files/screenshot-2024-08-26-230844.png)
തൂവാനത്തുമ്പികൾ, ന്യൂ ഡൽഹി, താഴ്വാരം, ഇസബെല്ല, ഈ തണുത്ത വെളുപ്പാൻ കാലത്ത് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച തെന്നിന്ത്യൻ നടി സുമലതയുടെയും (1963),
ബാലതാരമായി ചലച്ചിത്രരംഗത്തേക്ക് കടന്നുവരികയും. തുടര്‍ന്ന് ഒരു യാത്രയില്‍, കുഞ്ഞനന്തന്റെ കട, മല്ലൂസിംഗ്, ഡോക്ടര്‍ ലൗ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും 2013ല്‍ പുറത്തിറങ്ങിയ ജീത്തു ജോസഫ് ചിത്രം 'ദൃശ്യ' ത്തിലൂടെ ചലച്ചിത്രരംഗത്ത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത. നടി എസ്തർ അനിലിന്റേയും (2001),
/sathyam/media/media_files/screenshot-2024-08-26-230810.png)
തിരുവിതാംകൂർ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും ഇപ്പോൾ ബി.ജെ.പി നേതാവുമായ അഡ്വ. ജി രാമൻ നായരുടേയും (1951),
"അന്ധേരേ മേ സുലഗ്‌തീ വർണ്ണമാലാ", "ഭഗത്‌സിംഹ് കേ രാജ്‌നീതിക് ദസ്താവേശ് " തുടങ്ങിയ കൃതികൾ രചിച്ച പഞ്ചാബി സാഹിത്യകാരൻ ചമൻ ലാലിന്റെയും (1947),
ചലചിത്ര നടിയും, മോഡലും, 2002-ലെ ഫെമിന മിസ് ഇന്ത്യ ജേതാവുമായ നേഹ ധൂപിയയുടെയും (1980),
പ്രൊഫഷണൽ റെസ്‌ലിംഗ് മേഖലയിൽ ദ ഗ്രേറ്റ് ഖലി എന്നറിയപ്പെടുന്ന ദിലീപ് സിംഗ് റാണയുടെയും (1972),
/sathyam/media/media_files/screenshot-2024-08-26-230855.png)
കൊളംബിയൻ ഫുട്ബോൾ ടീമിന്റെ മുൻ ഗോൾ കീപ്പർ ജോസെ റെനെ ഹിഗ്വിറ്റ സപാറ്റ എന്ന ഹിഗ്വിറ്റയുടെയും (1966) ജന്മദിനമാണ് ഇന്ന് !
സ്മരണാഞ്ജലി !!!
നമ്മൾ ഇന്ന് ചരമദിനമാചരിയ്ക്കേണ്ടവരായ ചില പ്രമുഖർ
ഒറവങ്കര നീലകണ്ഠന്‍ നമ്പൂതിരി മ. (1857 -1916)
വി. എസ്. ആൻഡ്രൂസ് മ. (1872 - 1968)
കെ.ടി. രാമവർമ്മ മ. (1931- 1993)
ടി പി ബാലകൃഷ്ണൻ നായർ മ. (1923-1993),
കെ.എസ്. നമ്പൂതിരി മ. (1937-2008 )
മുകേഷ് മ. (1923 -1976)
ആനന്ദമയി മാ മ. (1896 -1982 )
ഋഷികേശ് മുഖർജി മ. ( 1922-2006)
"അബി" നഥാൻ മ. (1927 - 2008)
ടിഷ്യൻ വെസല്ലി മ. (1485 -1576)
/sathyam/media/media_files/screenshot-2024-08-26-230834.png)
ലക്ഷ്മീസ്തവം, അംബാസ്തവം, അംബികാവിംശതി, കാളീസ്തവം, ദേവീസ്തവം തുടങ്ങിയ ദേവി സ്തുതികളും ,കുമാരസംഭവം, അഴകാപുരിവര്‍ണനം, ദേവീമാഹാത്മ്യം തുടങ്ങിയ പരിഭാഷകളും, സരസ്വതീസ്തുതി, നാരദചിന്ത, കാളീയമര്‍ദനം തുടങ്ങിയ കൈകൊട്ടിക്കളിപ്പാട്ടുകളും ,രചിച്ച കൊടുങ്ങല്ലൂര്‍ കവിസദസ്സിലെ ഒരു പ്രധാന അംഗമായിരുന്ന ഒറവങ്കര നീലകണ്ഠന്‍ നമ്പൂതിരി(1857- ഓഗസ്റ്റ് 27,1916),
23 സംഗീതനാടകങ്ങൾ അടക്കം മിശിഹാചരിത്രം,ജ്ഞാനസുന്ദരി, പറുദീസാനഷ്ടം, അക്ബർ മഹാൻ, രാമരാജ്യം, പ്രമാദം, വിശ്വാസവിജയം, സുപ്രതീക്ഷാവിജയം തുടങ്ങി 46ൽപ്പരം മലയാളകൃതികൾ രചിച്ച സംഗീതനാടകരചയിതാവായ വി. എസ്. ആൻഡ്രൂസ് ( 1872 മെയ് 5 - 1968 ആഗസ്റ്റ് 7)
കാലിക്കറ്റ് സർവ്വകലാശാലയുടെ തുടക്കം രസതന്ത്രവിഭാഗത്തിന്റെ. വകുപ്പു തലവനും,സഞ്ചാര സാഹിത്യം , ശാസ്ത്ര സാഹിത്യം, നോവലുകൾ , ചെറുകഥകൾ,ജീവചരിത്രങ്ങൾ ,ചിത്രകല,സാഹിത്യപഠനങ്ങൾ, അനുഭവ കഥകൾ, തർജ്ജമകൾ, തുടങ്ങി സാഹിത്യത്തിലെ എല്ലാ ശാഖകളിലും ശ്രദ്ദേയമായ സംഭാവനകൾ നൽകിയ കെ.ടി. രാമവർമ്മ(1931- ഓഗസ്റ്റ് 27, 1993),
മഹാകാവ്യ പ്രസ്ഥാനം, കേരളോദയ, ഗീതാഗോവിന്ദം, ആദി.ശങ്കരാചായ്യർ - ചരിത്രവും തത്വദർശനവും,. രാമകഥ മലയാളത്തിൽ, ആർഷ പ്രകാശം, ഭാഷ പ്രദീപം, പ്രബന്ധ പൂർണ്ണിമ തുടങ്ങിയ കൃതികൾ രചിച്ച നിരുപകനും വിവർത്തകനും ആയിരുന്ന ടി പി ബാലകൃഷ്ണൻ നായർ (ജൂലൈ 24, 1923- ഓഗസ്റ്റ് 27, 1993),
പതിനൊന്നോളം നാടകങ്ങൾ രചിക്കുകയും, ‘യാഗം’ എന്ന ദേശീയ അവാർഡു നേടിയ ചലച്ചിത്രത്തിന്റെ തിരക്കഥയും, മുത്ത് എന്ന ചലച്ചിത്രത്തിന്റെ ഗാനരചനയും നിർവഹിച്ച കെ.എസ്. നമ്പൂതിരി ( 1937 നവംബർ 6-2008 ആഗസ്‌റ്റ് 27),
/sathyam/media/media_files/screenshot-2024-08-26-230904.png)
രാജ് കപൂറിന്റെ ആവാരാ, മേര നാം ജോക്കർ തുടങ്ങിയ സിനിമകളിലും മറ്റു പല പടങ്ങളിലും അനശ്വരമായ പാട്ടുകൾ നമുക്ക് പാടി കേൾപ്പിച്ച പ്രമുഖ ബോളിവുഡ് പിന്നണിഗായകനായിരുന്ന മുകേഷ് ചാന്ദ് മാഥൂർ എന്ന മുകേഷ് (ജൂലൈ 22, 1923 - ഓഗസ്റ്റ് 27, 1976),
/sathyam/media/media_files/screenshot-2024-08-26-230926.png)
ഭാരതത്തിലെ യോഗാത്മക പാരമ്പര്യത്തിൽ അസാധാരണമായ ഒരു സാന്നിദ്ധ്യവും പ്രമുഖയായ ഒരു ആത്മീയ വ്യക്തിത്വവുമായിരുന്ന ബംഗാളിലെ ആനന്ദമയി മാ(1896 ഏപ്രിൽ 30-1982 ആഗസ്റ്റ് 27 )
ചുപ്കെ ചുപ്കേ, അനുപമ, ആനന്ദ് തുടങ്ങി ഏകദേശം അൻപതോളം ചലച്ചിത്രങ്ങൾ സംവിധാനം ചെയ്യുകയും മലയാളത്തിൽ ചെമ്മീൻ, നെല്ല് അടക്കം15 ചിത്രങ്ങളുടെ ചിത്രസംയോജകനായും പ്രവർത്തിച്ച ഋഷികേശ് മുഖർജി (സെപ്റ്റംബർ 30, 1922 – ഓഗസ്റ്റ് 27, 2006)
/sathyam/media/media_files/screenshot-2024-08-26-230914.png)
വോയ്സ് ഓഫ് പീസ് എന്ന റേഡിയോ നിലയം സ്ഥാപിക്കുകയും പലസ്‌തീൻ പ്രശ്‌നത്തിന്റെ പേരിൽ ഇസ്രയേൽ അറബ് ബന്ധം ഏറെ വഷളായിരുന്നപ്പോൾ ഈജിപ്‌തിലേക്കും പലസ്‌തീനിലേക്കും യാത്രചെയ്‌ത് ജയിൽശിക്ഷ ഏറ്റുവാങ്ങിയ ഇറാനിൽ ജനിച്ച് ഇന്ത്യയിൽ വളർന്ന് ഇസ്രയേലിൽ സമാധാനപ്രവർത്തകനായി മാറിയ അവ്രഹാം "അബി" നഥാൻ എന്ന അബിനാഥൻ (ഏപ്രിൽ 29, 1927 – ഓഗസ്റ്റ് 27, 2008)
അസംപ്ഷൻ ഒഫ് ദ് വെർജിൻ, ഡത്ത് ഒഫ് സെന്റ്പീറ്റർ മർട്യർ,മർട്യർഡം ഒഫ് സെന്റ് ലാറൻസ്, ആദം ആന്റ് ഈവ് തുടങ്ങിയ വിശ്വ പ്രശസ്ത ചിത്രങ്ങൾ വരച്ച പ്രമുഖ ഇറ്റാലിയൻ ചിത്രകാരനായിരുന്ന ടിഷ്യൻ വെസല്ലി (1485 - ഓഗസ്റ്റ് 27, 1576),
/sathyam/media/media_files/screenshot-2024-08-26-230946.png)
നമ്മൾ ഇന്ന് ജന്മദിനമാചരിയ്ക്കേണ്ടവരായ നമുക്ക്മുന്നെ നമ്മെ വിട്ടുപിരിഞ്ഞുപോയ പ്രമുഖരിൽ ചിലർ
ഹെഗൽ ജ. (1770-1831)
ഡൊണ്‍ ബ്രാഡ്മാൻ ജ. (1908 -2001)
ലിൻഡൻ ബി. ജോൺസൺ ജ.(1908-1973)
ഇറാ മാർവിൻ ലെവിൻ ജ( 1929 – 2007).
/sathyam/media/media_files/screenshot-2024-08-26-231005.png)
ശുദ്ധ ആശയവാദചിന്തയിൽ നിന്നും വൈരുദ്ധ്യാത്മക ആശയവാദം രൂപപ്പെടുത്തുകയും, യുക്ത്യധിഷ്ഠിതമായ തുടക്കത്തിൽ നിന്ന് സമഗ്രവും ക്രമബദ്ധവുമായ സത്താമീമാംസ (സത്താശാസ്ത്രം - Ontology) വികസിപ്പിച്ചെടുക്കാൻ തന്റെ രചനകളിലും പ്രസംഗങ്ങളിലും ശ്രമിക്കുകയും, ക്രമവും കെട്ടുറപ്പുമുള്ള ഒരു തത്ത്വചിന്താ വ്യവസ്ഥയുടെ സമഗ്രമായ ചട്ടക്കൂടിനുള്ളിൽ പ്രകൃതിയും മനസ്സും തമ്മിലും, അറിയുന്നവനും അറിവിന്റെ വിഷയവും തമ്മിലും, രാഷ്ട്രം, ചരിത്രം, കല, മതം, ദർശനം എന്നിവകൾ തമ്മിലുമുള്ള ബന്ധം വിശദീകരിക്കാൻ ശ്രമിക്കുകയും, പ്രകൃതി-സ്വാതന്ത്ര്യം, അനുഭവം-അതീന്ദ്രിയത (immanence-transcendence) തുടങ്ങിയവ പോലെ, ഒന്നൊന്നിനെ ഇല്ലാതാക്കാതെ രമ്യപ്പെടുകയും സംയോജിക്കുകയും ചെയ്യുന്ന വൈരുദ്ധ്യങ്ങളുടേയും വൈപരീത്യങ്ങളുടേയും കൂട്ടായ്മയായി മനസ്സിനെ ആല്ലെങ്കിൽ ആത്മാവിനെ സങ്കല്പിക്കുകയും ചെയ്ത ജർമ്മനിയിൽ ജീവിച്ചിരുന്ന പ്രമുഖ യൂറോപ്യൻ തത്ത്വചിന്തകൻ ജോർജ് വിൽഹെം ഫിഡ്രിച്ച് ഹെഗൽ എന്ന ഹെഗൽ (ഓഗസ്റ്റ് 27, 1770-നവംബർ 14, 1831),
/sathyam/media/media_files/screenshot-2024-08-26-230955.png)
ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന് ക്രിക്കറ്റ് ലോകം വിലയിരുത്തുന്ന സുപ്രസിദ്ധനായ ഓസ്ട്രേലിയൻ ക്രിക്കറ്റ്കളിക്കാരന്‍ സർ ഡൊണാൾഡ് ജോർജ് ബ്രാഡ്മാൻ എന്ന ഡൊണ്‍ ബ്രാഡ്മാൻ(ജനനം:ഓഗസ്റ്റ് 27 1908 –ഫെബ്രുവരി 25 2001)
അമേരിക്കൻ ഐക്യനാടുകളുടെ മുപ്പത്തിയാറാം പ്രസിഡന്റായിരുന്ന ലിൻഡൻ ബി. ജോൺസൺ(ഓഗസ്റ്റ് 27, 1908 – ജനുവരി 22, 1973) ,
അമേരിക്കൻ നോവലിസ്റ്റും ഗാനരചയിതാവുമാണ് ഇറാ മാർവിൻ ലെവിൻ ( ഓഗസ്റ്റ് 27, 1929 – നവം: 12, 2007).
/sathyam/media/media_files/screenshot-2024-08-26-231014.png)
ചരിത്രത്തിൽ ഇന്ന് …
1859 - ലോകത്തെ ആദ്യഎണ്ണക്കിണറായ പെൻസിൽവാനിയയിലെ റ്റിറ്റുസ്വില്ലയിൽ പെട്രോളിയം കണ്ടെത്തി.
1962 - മാരിനർ 2 ശുക്രനിലേക്ക് വിക്ഷേപിക്കുന്നു.
/sathyam/media/media_files/screenshot-2024-08-26-230936.png)
1991 - മൊൾഡോവ സോവിയറ്റ് യൂണിയനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു.
2003 - ഏതാണ്ട് 60,000 വർഷങ്ങൾക്കുശേഷം ചൊവ്വ ഭൂമിയോട്ഏറ്റവും അടുത്ത്,
By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us