/sathyam/media/media_files/2025/05/30/9nT6yI4ULU9zv6838PQR.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200
എടവം 16
പുണർതം / ചതുർത്ഥി
2025 മെയ് 30,
വെള്ളി
ഇന്ന്,
* ഉരുളക്കിഴങ്ങിൻ്റെ അന്താരാഷ്ട്ര ദിനം! [ International Day of the Pottatto ; കോടിക്കണക്കിന് ആളുകളുടെ ഇഷ്ട ഭക്ഷണവും, കർഷകർക്ക് നല്ലൊരു വരുമാന മാർഗ്ഗവുമായ ഉരുളക്കിഴങ്ങിനെക്കുറിച്ച് അറിയാൻ ഒരു ദിനം. ]
/sathyam/media/media_files/2025/05/30/0e2b9db6-44fc-431c-80a7-093f5f49ac68-352656.jpg)
* ദേശീയ ഇ-ബൈക്ക് ദിനം! [National E-Bike Day ;.ഇലക്ട്രിക് ബൈക്കുകൾക്കും ( ബൈസിക്കിൾസ് ) ഒരു ദിനം. ]
*ലൂമിസ് ദിനം ![Loomis Day; മഹ്ലോൺ ലൂമിസ് എന്ന ഒരു ദന്തരോഗവിദഗ്ദ്ധൻ
"വയർലെസ് ടെലിഗ്രാം" എന്ന കണ്ടുപിടുത്തം നടത്തിയപ്പോൾ ലോകത്തെ വാർത്താ വിനിമയരംഗത്തിന് സംഭവിച്ച വലിയ മാറ്റത്തെക്കുറിച്ചറിയാൻ ഒരു ദിവസം. മൊബെൽ ഫോണോ വൈഫൈയോ ടിവിയോ റേഡിയോയോ ഇല്ലാത്ത ഒരു ജീവിതം സങ്കല്പിയ്ക്കാൻ കഴിയാത്ത ഇന്നത്തെ കാലത്ത് ഈ കണ്ടുപിടുത്തത്തിൻ്റെ പ്രത്യേകതയെക്കുറിച്ച് അറിയാൻ ഒരു ദിനം.]/sathyam/media/media_files/2025/05/30/2e5f6a4d-0df0-4dd1-a429-a6e5254d521c-117506.jpg)
*മള്‍ട്ടിപ്പിൾ സ്ക്ലീറോസിസ് ദിനം ![ multiple sclerosis day- ദീർഘകാലം നീണ്ടുനിൽക്കുന്ന ന്യൂറോളജിക്കൽ രോഗങ്ങളിൽ പെടുന്നതാണ് എംഎസ് എന്നറിയപ്പെടുന്ന മള്‍ട്ടിപ്പിൾ സ്ക്ലീറോസിസ്. തലച്ചോറിനെയും സുഷുമ്ന നാഡിയെയും കണ്ണിന്റെ ഞരമ്പിനെയുമാണ് ഈ രോഗം പ്രധാനമായും ബാധിക്കുന്നത്. ഈ രോഗത്തെക്കുറിച്ചറിയാൻ ഒരു ദിനം.]
* മൗറീഷ്യസ്: ഇൻഡ്യക്കാർ വന്നിറങ്ങിയ ദിനം ![Indian Arrival Day ; കരീബിയൻ ദ്വീപുകളിലും മൌറീഷ്യസിലും ഭാരതീയർ ആദ്യമായി കപ്പലിൽ വന്നിറങ്ങിയ ദിനത്തെക്കുറിച്ചറിയാൻ ഒരു ദിനം.]/sathyam/media/media_files/2025/05/30/02cb2972-ddf6-4c2a-b74b-c28d2473eafe-281469.jpg)
* നിക്കാരഗ്വേ: മാതൃദിനം !
* ക്രോഷ്യാ : പാർലിമെന്റ് ഡേ !
* പോർട്ടൊ റിക്കൊ: ലോഡ് എയർപോർട്ട് കൂട്ടക്കൊല ഓർമ്മ ദിനം !
USA;
*ദേശീയ സർഗ്ഗാത്മക ദിനം ![National Creativity Day ; സർഗ്ഗാത്മകതയ്ക്കും ഒരു ദിനം!]/sathyam/media/media_files/2025/05/30/05aaf538-bae9-4aa4-a24a-73c870c61a29-228150.jpg)
*ദേശീയ മിൻ്റ് ജൂലെപ്പ് ദിനം ![National Mint Julep Day ; തെക്കൻ ക്ലാസിക് കെൻ്റക്കി ഡെർബിയുടെ ഒരു പരമ്പരാഗത പാനീയമായ മിൻ്റ് ജൂലിപ്പിനെക്കുറിച്ച് അറിയാൻ ഒരു ദിനം.]
*ദേശീയ വാട്ടർ എ ഫ്ലവർ ഡേ ![National Water a Flower Day ; ദേശീയ വാട്ടർ എ ഫ്ലവർ ഡേ എന്നത് നമ്മുടെ പൂക്കളെ അവയുടെ മനോഹരമായ നിറങ്ങൾ, സുഗന്ധമുള്ള പൂക്കൾ, ഔഷധഗുണങ്ങൾ, മാരകമായ ഗുണങ്ങൾ എന്നിവയ്ക്ക് എത്രമാത്രം വിലമതിക്കുന്നുവെന്ന് കാണിക്കാനുള്ള ഓർമ്മപ്പെടുത്തലാണ്.]/sathyam/media/media_files/2025/05/30/3ef4b95e-f128-405e-a1ba-666562c1b528-676472.jpg)
* നാഷണൽ ഹോൾ ഇൻ മൈ ബക്കറ്റ് ഡേ![National Hole In My Bucket Day; ഒരു വിചിത്രവും അതുല്യവുമായ ദിവസമാണ്. ആഘോഷം ഒരു ആഘോഷത്തിനായുള്ള ഒരു തമാശയായി തോന്നിയേക്കാം - കുറഞ്ഞത് ആദ്യം. എന്നാൽ ഇതിന് യഥാർത്ഥത്തിൽ ആകർഷകവും ചരിത്രപരവുമായ കുട്ടികളുടെ ഗാനത്തിൽ വേരുകൾ ഉണ്ട്. പാട്ട് വൃത്താകൃതിയിലുള്ളതും അൽപ്പം നിരാശാജനകവുമായ വിവരണത്തെ പിന്തുടരുന്നു. എന്നിരുന്നാലും, നിരവധി നൂറ്റാണ്ടുകളായി ഇത് ബാല്യകാല ഓർമ്മകളുടെ ഭാഗമാണ്, ഇന്നും രസകരവും വിനോദവും തുടരുന്നു.,]/sathyam/media/media_files/2025/05/30/5c45db73-e09e-4e48-a058-1931543e4499-909539.jpg)
* മോദി സർക്കാരിന് 11 വയസ്സ് !
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്‌്‌്
നാളത്തെ പ്രഭാതമേ, നിൻമുഖം ചുംബിക്കുവാൻ
നാളെത്രയായീ കാത്തുനില്പിതെന്നാശാപുഷ്പം!
നീളത്തിൽ നിന്നെക്കണ്ടു കൂകുവാനായിക്കണ്ഠ-
നാളത്തിൽ ത്രസിക്കുന്നുണ്ടെന്നന്ത്യസംഗീതകം!
പാടിഞാനിന്നോളവും നിന്നപദാനംമാത്രം
വാടിയെൻ കരളെന്നും നിന്നഭാവത്താൽമാത്രം!
ഗോപുരദ്വാരത്തിങ്കൽ നിൽക്കും നിന്നനവദ്യ
നൂപുരക്വാണം കേട്ടെൻ കാതുകൾ കുളുർക്കുന്നു!
ബദ്ധമാം കവാടം ഞാനെന്നേയ്ക്കും തുറന്നാലും
മുഗ്ദ്ധ നീ മുന്നോട്ടെത്താനെന്തിനു ലജ്ജിക്കുന്നു!
അങ്ങു വന്നെതിരേൽക്കാനാകാതെ ചുഴലവും
തിങ്ങുമീയിരുൾക്കുള്ളിൽ വീണു ഞാൻ വിലപിച്ചു.
തെല്ലൊരു വെളിച്ചമില്ലോമനേ, യിതായെന്റെ
പുല്ലുമാടവും കത്തിച്ചെത്തുകയായീ ദാസൻ!....
. [ - ഇടപ്പള്ളി രാഘവൻ പിള്ള ]
*************
/sathyam/media/media_files/2025/05/30/1fa5e339-ead1-4a51-8351-420af7b19ce5-927619.jpg)
ഇന്നത്തെ പിറന്നാളുകാർ
**********
കവിയും ചലച്ചിത്രഗാന രചയിതാവും മാധ്യമ പ്രവർത്തകനും ടെലിവിഷൻ അവതാരകനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേന്ദ്ര/കേരള സാഹിത്യ അക്കാദമി അവാർഡ്, ആശാൻ പ്രൈസ്, വയലാർ അവാർഡ്, വള്ളത്തോൾ അവാർഡ്, ഉള്ളൂർ അവാർഡ്, പത്മ പ്രഭാ പുരസ്ക്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടുകയും, ശ്യാമ മാധവം, കനൽച്ചിലമ്പ്, രൗദ്രസാത്വികം തുടങ്ങിയ കാവ്യാഖ്യായികകളടക്കം പതിനഞ്ചിലേറെ കൃതികളുടെ രചയിതാവും നിലവിൽ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും കേന്ദ്ര സാഹിത്യ അക്കാദമി എക്സി്സിക്യൂട്ടീവ് കമ്മറ്റിയംഗവുമായ പ്രഭാ വർമ്മയുടേയും (1959),/sathyam/media/media_files/2025/05/30/0a0cb2e6-2d00-4722-8c3d-b84a2b12612f-735370.jpg)
കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും അഭിഭാഷകനും കേരള മന്ത്രിസഭയിൽ മുൻ കൃഷിമന്ത്രിയും നിലവിൽ തൃശ്ശുർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയുമായിരുന്ന വി.എസ്. സുനിൽ കുമാറിന്റേയും(1967),
കവിയും സാംസ്കാരിക പ്രവർത്തകനും ആയ രാജീവ് നെടുമങ്ങാടിൻ്റേയും ( 1967)/sathyam/media/media_files/2025/05/30/007ac1e4-59f1-4e86-8b0c-a8a42e12ea71-899329.jpg)
കേരള കോൺഗ്രസ് (ജോസഫ്) നേതാവും മുൻ കേരള പൊതുമരാമത്തു മന്ത്രിയും ഇപ്പോൾ കടുത്തുരുത്തി എം എൽ എ യു മായ മോൻസ് ജോസഫിന്റെയും (1964),
കലാമണ്ഡലം കൃഷ്ണൻ നായരുടെ പ്രധാന ശിഷ്യനും, കഥകളിയിൽ ദമയന്തി, പാഞ്ചാലി, മോഹിനി, കുന്തി തുടങ്ങിയ സ്ത്രീ വേഷങ്ങൾ പ്രധാനമായും അഭിനയിക്കുന്ന മാർഗ്ഗി വിജയകുമാറിന്റെയും (1960),/sathyam/media/media_files/2025/05/30/8d1fd00c-bc7a-40ff-b335-5f4721c535a4-341680.jpg)
ഒരു ഇന്ത്യൻ ചലച്ചിത്ര സൗണ്ട് ഡിസൈനറും, സൗണ്ട് എഡിറ്ററും, സൗണ്ട് മിക്സറുമായ, മികച്ച ശബ്ദമിശ്രണത്തിനുള്ള ഓസ്കാർ പുരസ്കാരവും ,ബാഫ്റ്റ പുരസ്കാരവും നേടിയിട്ടുള്ള റസൂൽ പൂക്കുട്ടിയുടേയും (1972),
ഇരുപതിൽപ്പരം മലയാള ചലച്ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ച ഒപ്പം, പ്രമുഖരായ നിരവധി സംഗീതസംവിധായകർക്ക് വേണ്ടി പ്രോഗ്രാമറായും പ്രവർത്തിച്ചിട്ടുള്ള, അൻവർ എന്ന ചിത്രത്തിന്റെ സംഗീതസംവിധാനത്തിന് മികച്ച സംഗീതസംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരം നേടിയ മലയാളചലച്ചിത്ര രംഗത്തെ പ്രമുഖ സംഗീതസംവിധായകൻ ഗോപി സുന്ദറിന്റേയും (1977),/sathyam/media/media_files/2025/05/30/6459f7e3-dc29-4878-9c50-a7935457ff90-417445.jpg)
മോളി ആന്റി റോക്ക്‌സ്, വീപ്പിങ്ങ് ബോയ്, മത്തായി കുഴപ്പക്കാരനല്ല, ദേശീയ പുരസ്‌ക്കാരം നേടിയ മലേറ്റം എന്നീ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയ സംഗീത സംവിധായകനും ചില ചിത്രങ്ങള്‍ക്കായി ഗാനങ്ങള്‍ എഴുതുകയും ആലപിക്കുകയും ചെയ്തിട്ടുള്ള ഗാന രചയിതാവും ഗായകനും കൂടിയായ ആനന്ദ് മധുസൂദനന്റേയും (1988),
സംഗീത സംവിധായകൻ ദേവരാജൻ മാസ്റ്ററുടെ ശിഷ്യനും ഒരു പിന്നണി ഗായകനുമായ പന്തളം ബാലൻ എന്ന തങ്കപ്പൻ ബാലന്റെയും (1970),/sathyam/media/media_files/2025/05/30/6903d4fe-96da-4269-8088-6dd088019bf6-451747.jpg)
വിവര സാങ്കേതികവിദ്യയെ സംബന്ധിച്ച് ആനുകാലികങ്ങളിൽ പതിവായി എഴുതി വരുന്ന മലയാളിയായ സാങ്കേതിക എഴുത്തുകാരൻ വി.കെ. ആദർശിന്റെയും (1979),
വില്ലൻ വേഷവും ഹാസ്യവേഷവും നന്നായി അഭിനയിച്ചു ഫലിപ്പിക്കുന്ന ബോളിവുഡിലെ സ്വഭാവ നടൻ പരേശ് റാവലിന്റെയും (1950),/sathyam/media/media_files/2025/05/30/32a46f0c-6538-48b3-a8ec-32a968f9f1d2-282619.jpg)
ദീർഘകാലം ഗൂഗ്‌ളിന്റെ എക്സിക്യുട്ടീവായിരിക്കുകയും, പിന്നീട് യാഹു കമ്പനിയുടെ സി.ഇ.ഒ. യും പ്രസിഡണ്ടുമായിരിക്കുകയും ഇപ്പോൾ പാൾ ആൾട്ടൊയിൽ സൺഷൈൻ എന്ന ഒരു എ ഐ കമ്പനി നടത്തുകയും ചെയ്യുന്ന മരിസ്സ മേയർ എന്ന മരിസ്സ ആൻ മേയറുടെയും (1975)ജന്മദിനം !
***********
/sathyam/media/media_files/2025/05/30/25e58b16-23ac-4971-9eff-d88b559d7f86-331367.jpg)
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
***********
മുന്‍ഷി രാമക്കുറുപ്പ് ജ. (1848-1897)
ഇടപ്പള്ളി രാഘവൻ പിള്ള ജ. (1909-1936 )
കെ.സി.എസ്. പണിക്കർ ജ. (1911-1977)
ഇബ്രാഹിം ബേവിഞ്ച ജ. (1954-2023).
ഹീരാബായ് ബരോദ്കർ ജ. (1905-1989)
ജഗ്മോഹൻ ഡാൽമിയ ജ. (1940-2015)
മൈക്കൽ ബക്കുനിൻ ജ. (1814-1876)
അബ്ദുൽ മജീദ് II ജ. (1868-1944)/sathyam/media/media_files/2025/05/30/57f641ba-6e45-47d6-a192-1256ce477ea1-562215.jpg)
ഒരു നാടകത്തിലൂടെ അന്നത്തെ നാടക പ്രവര്‍ത്തകരേയും നാടക രചയിതാക്കളേയും കളിയാക്കിക്കൊണ്ടു്, ‘ചക്കി ചങ്കരം’എന്ന കൃതിയുടെ രചയിതാവായ തിരുവനന്തപുരത്തെ മഹാരാജ കോളേജില്‍ മലയാളം പണ്ടിറ്റായിരുന്ന മുന്‍ഷി രാമക്കുറുപ്പ് (മെയ് 30, 1848-1897)
.വിഷാദം, അപകർഷവിചാരങ്ങൾ, പ്രേമതരളത, മരണഭീതി തുടങ്ങിയ ഭാവധാരകൾ അടങ്ങുന്ന കവിതകൾ രചിച്ച് മലയാളകവിതയിൽ കാല്പനികവിപ്ലവം കൊണ്ടുവന്ന ഒരു കവിയായ ഇടപ്പള്ളി രാഘവൻ പിള്ള
(1909 മെയ് 30 - 1936 ജൂലൈ 5),
/sathyam/media/media_files/2025/05/30/7b04c8ee-1c3f-453c-9189-004003936f34-730315.jpg)
ഭാരതത്തിന്റെ പുരാതനമായ അതീന്ദ്രിയ ജ്ഞാനത്തെയും ആത്മീയ ജ്ഞാനത്തെയും ചിത്രകലയിലൂടെ വ്യാഖ്യാനിക്കുവാൻ ശ്രമിക്കുകയും, . ഇന്ത്യൻ കലാരംഗത്തെയും ചിത്രകാരന്മാരെയും പാശ്ചാത്യ സ്വാധീനത്തിൽ നിന്നു പുറത്തു കൊണ്ടുവന്ന് സ്വന്തമായ വ്യക്തിത്വം സ്ഥാപിക്കുവാൻ പ്രേരിപ്പിക്കുകയും, ചെന്നൈയിൽ നിന്ന് 20 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിന്റെ തീരത്ത് തിരുവാന്മിയൂരിനടുത്തു ഈൻജംപാക്കത്ത് 'ചോളമണ്ഡലം' എന്ന പേരിൽ ചിത്രകാരൻമാർ ക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ കലാഗ്രാമം സ്ഥാപിക്കുകയും ചെയ്ത കോവലെഴി ചീരമ്പത്തൂർ ശങ്കരൻ പണിക്കർ എന്ന കെ.സി.എസ്. പണിക്കർ ( 1911 മേയ് 30- ജനുവരി 16, 1977),/sathyam/media/media_files/2025/05/30/399353d5-4c8c-491e-a2b9-83eec93bfbf5-715441.jpg)
മലയാള സാഹിത്യകാരൻ, ഗ്രന്ഥകർത്താവ്, നിരൂപകൻ, കേരള സാഹിത്യ അക്കാദമി അംഗം, കോഴിക്കോട് സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് (മലയാളം) അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച ഇബ്രാഹിം ബേവിഞ്ച( 30 മെയ്1954-2023),
ഖയാൽ, ഠുമ്രി, ഗസൽ, ഭജൻ തുടങ്ങിയ സംഗീത ശൈലിയിൽ പ്രവീണയും, കിരാന ഘരാന ശൈലി പിന്തുടർന്നിരുന്ന ഹിന്ദുസ്ഥാനി ഗായിക ഹീരാബായ് ബരോദ്കർ (30 മെയ് 1905 - 20 നവംബർ 1989)/sathyam/media/media_files/2025/05/30/a8fe1a8a-e3e2-41c0-bd68-c49fc2082f73-400567.jpg)
മുൻ ഇന്ത്യൻ ക്രിക്കറ്റ് കമ്മിറ്റി കാര്യനിർവാഹകനും ബിസിനസ്സ്മാനും, ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യയുടെയും ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാളിന്റെയും അദ്ധ്യക്ഷനും, ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുള്ള ജഗ് മോഹൻ ഡാൽമിയ
(30 മെയ് 1940 – 20 സെപ്റ്റംബർ 2015),/sathyam/media/media_files/2025/05/30/343596ef-74b1-4160-9464-2d1989289c63-369756.jpg)
റഷ്യൻ അരാജകവാദത്തിന്റെ ഉപജ്ഞാതാവ് ആയ മൈക്കൽ അലക്സാണ്ട്രോവിച്ച് ബക്കുനിൻ (1814 മെയ് 30- ജൂലൈ 1,1876),
തുർക്കിയിലെ ഒട്ടോമൻ (ഉസ്മാനിയ) വംശത്തിലെ അവസാനത്തെ ഖലീഫയായിരുന്ന അബ്ദുൽ മജീദ് II ( 1868 മേയ് 30-1944 ആഗസ്റ്റ് 23),
*********
/sathyam/media/media_files/2025/05/30/a91a1451-35c1-4053-a6d6-e3f7f11f6994-409459.jpg)
ഇന്നത്തെ സ്മരണ !!!
********
ആയില്യം തിരുനാൾ രാമവർമ്മ മഹാരാജാവ്. മ. (1832-1880)
കെ.കുഞ്ചുണ്ണിരാജ മ.(1920 -2005)
ഗുൻട്ടുരു ശേഷേന്ദ്രശർമ്മ മ.(1927-2007)
വിന മസുംദാർ മ. (1927 - 2013)
ഋതുപർണ ഘോഷ് മ(1963-2013)
അലക്സാണ്ടർ പോപ്പ് മ. (1688- 1744)
വോൾട്ടയർ മ. (1694 - 1778)
വിൽബർ റൈറ്റ് മ. (1867- 1912)
ജോർജ്ജി പ്ലെഖാനോവ് മ.(1856-1918 )
ബോറിസ് പാസ്തനാർക്ക് മ.(1890-1960)
/sathyam/media/media_files/2025/05/30/b290115f-6373-4ae0-bdeb-0a106bea97e3-767194.jpg)
മലയാളനാടകത്തിന് തുടക്കം കുറിച്ച ശാകുന്തളം പരിഭാഷ എഴുതുകയും , ആധുനിക മലയാളസാഹിത്യത്തിന് മികച്ച സാഹിത്യ സംഭാവനകൾ നൽകുകയും, തിരുവനന്തപുരം നഗരത്തിലെ പുത്തൻ കച്ചേരി, ആലപ്പുഴയിലെ വിളക്കുമരം, ശുചീന്ദ്രം, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലെ ക്ഷേത്ര ഗോപുരങ്ങളുടെ നിർമ്മാണം പൊതുമരാമത്ത് വകുപ്പ് സ്ഥാപിക്കുകയും, പത്മതീർത്ഥം ശുചീകരിക്കുവാൻ നടപടി സ്വീകരിക്കുകയും തിരുവനന്തപുരം ആർട്സ് കോളേജ്നിർമ്മാണം പൂർത്തീകരിക്കുകയും, കൂടാതെ തിരുവനന്തപുരത്തും സമീപ പ്രദേശങ്ങളിലുമായി ഗവ. ആർട്സ് കോളേജ്, സയൻസ് കോളേജ്, വെർണാക്കുലർ സ്കൂൾ, ലോ കോളേജ്, സർവ്വേ സ്കൂൾ, ട്രെയിനിംഗ് സ്കൂൾ, ഗേൾസ് സ്കൂൾ, ബുക്ക് സെലക്ഷൻ കമ്മിറ്റി, ആശുപത്രികൾ, മനോരോഗാശുപത്രി എന്നിവ സ്ഥാപിക്കുകയും , രോഗപ്രതിരോധത്തിനായി വാക്സിനേഷൻ ഏർപ്പെടുത്തുകയും, പുനലൂർ തൂക്കുപാലം നിർമ്മിക്കുകയും, വർക്കല തുരങ്കംസ്ഥാപിക്കുകയും ചെയ്ത തിരുവിതാംകൂർ ഭരിച്ചിരുന്ന ആയില്യം തിരുനാൾ രാമവർമ്മ മഹാരാജാവ്.(1832 മാർച്ച് 14 -1880 മേയ് 30),/sathyam/media/media_files/2025/05/30/ab71d1bc-1056-471a-886b-1d98a37798bb-268839.jpg)
30 പുസ്തകങ്ങളും 200-ൽ ഏറെ ഗവേഷണ പ്രബന്ധങ്ങളും രചിച്ച കേരളത്തിലെ ഒരു പ്രമുഖ സംസ്കൃത പണ്ഡിതന്‍ കെ.കുഞ്ചുണ്ണി രാജ (1920 ഫെബ്രുവരി 26 - 2005 മേയ് 30) ,
നാ ദേശം നാ പ്രജുലു, കാല രേഖ തുടങ്ങി അൻമ്പതിൽ കൂടുതൽ കൃതികൾ രചിച്ച യുഗ കവി എന്ന് അറിയപ്പെടുന്ന തെലുഗു കവിയും, നിരുപകനും, സാഹിത്യകാരനും, ആയിരുന്ന ഗുൻട്ടുരു ശേഷേൻദ്ര ശർമ്മ ബി എ ബി എൽ (ഒക്ടോബർ 20, 1927 – മെയ് 30, 2007),/sathyam/media/media_files/2025/05/30/a7d1450a-7261-4247-a11c-4eb25d454591-695682.jpg)
ഇന്ത്യൻ വനിതകളുടെ സാമൂഹിക പദവിയെക്കുറിച്ച് പഠിക്കാൻ 1971ൽ കേന്ദ്രസർക്കാർ നിയോഗിച്ച സമിതിയുടെ മെമ്പർ സെക്രട്ടറിയും, 1980ൽ സെന്റർ ഫോർ വിമൻസ് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസിന്റെ (സി.ഡബ്ല്യു.ഡി.എസ്) സ്ഥാപക ഡയറക്ടറും, എഴുപതുകൾക്കു ശേഷമുള്ള ഇന്ത്യൻ ഇടതുപക്ഷ വനിതാ പ്രസ്ഥാനത്തിന് സൈദ്ധാന്തിക മാർഗനിർദ്ദേശം നൽകിയവരിൽ പ്രമുഖയും, വിദ്യാഭ്യാസവിചക്ഷണയും ഇന്ത്യൻ സ്ത്രീപഠനരംഗത്തെ ആദ്യപഥികയുമായിരുന്ന വിന മജുംദാർ (1927 - 30 മേയ് 2013),
രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന തന്റെ സിനിമാ ജീവിതത്തിൽ ഘോഷ് പന്ത്രണ്ടോളം ദേശീയ പുരസ്ക്കാരങ്ങൾക്ക് അർഹനായ ബംഗാളി ചലച്ചിത്ര സംവിധായകനായിരുന്ന ഋതുപർണ ഘോഷ്(ഓഗസ്റ്റ് 31 1963 –മേയ് 30 2013),
/sathyam/media/media_files/2025/05/30/a6b41a76-73c5-4fc9-8ff1-9da1c3fa757b-395575.jpg)
തുഷ പരിഹാസശീലമുള്ള കവിതകൾക്കും, ഹോമറിന്റെ കൃതികളുടെ വിവർത്തനത്തിനും, ഷേക്സ്പിയർ കഴിഞ്ഞാൽ എറ്റവും കൂടുതൽ ഉദ്ധരിക്കപ്പെടുന്ന വ്യക്തിയുo, പ്രശസ്ത ആംഗലേയ കവിയും വിമർശകനും സാഹിത്യകാരനുമായിരുന്ന അലക്സാണ്ടർ പോപ്പ്(മെയ് 21, 1688- മെയ് 30, 1744),
ഫ്രഞ്ച് ബോധോദയ പ്രവർത്തകനും, ചരിത്രകാരനും, തത്വജ്ഞാനിയും, കത്തൊലിക്കാസഭയ്ക്കും നിലവിലുണ്ടായിരുന്ന ഫ്രഞ്ച് വ്യവസ്ഥയ്ക്കും എതിരേയും ശബ്ദിച്ച മതസ്വാതന്ത്ര്യo, ആവിഷ്ക്കാര സ്വാതന്ത്ര്യം എന്നിവക്കു വേണ്ടി പ്രവർത്തിക്കുകയും കവിതകൾ, നാടകങ്ങൾ, നോവലുകൾ, ഉപന്യാസങ്ങൾ, ചരിത്രപരവും ശാസ്ത്രപരവുമായ ഗ്രന്ഥങ്ങൾ എന്നിവയെല്ലാം രചിക്കുകയും ഫ്രഞ്ച്, അമേരിക്കൻ വിപ്ലവങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തിയ വോൾട്ടയർ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന ഫ്രാൻസ്വ മരീ അറൗവേ (François-Marie Arouet) (21 നവംബർ, 1694 - മേയ് 30, 1778),/sathyam/media/media_files/2025/05/30/d0bdf5e1-9bdb-4e00-b0b4-7622ccfe425d-636267.jpg)
ലോകത്താദ്യമായി വായുവിൽ വച്ച് നിയന്ത്രിക്കാവുന്ന വിമാനം നിർമ്മിച്ച റൈറ്റ് സഹോദരന്മാർ (1903 ഡിസംബർ 17ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് അവരിരുവരും ചേർന്ന് നിർമ്മിച്ച വിമാനം 52 സെക്കന്റ് നേരം വായുവിൽ ഏകദേശം 852 അടി ദൂരം പറപ്പിച്ചു ) എന്നറിയപ്പെടുന്നവരിൽ ഒരാളായ സൈക്കിൾ നിർമ്മാതാവും ശാസ്ത്രജ്ഞനും, പൈലറ്റ് പരിശീലകനും ആയിരുന്ന വിൽബർ റൈറ്റ് (ഏപ്രിൽ 16, 1867- 1912, മെയ് 30)/sathyam/media/media_files/2025/05/30/c95de847-ad6b-4b13-8b5b-000f39ee094d-361716.jpg)
സാർ ചക്രവർത്തി ഭരിച്ച റഷ്യയുടെ കാലത്തും, സോവിയറ്റ് യൂണിയന്റെ ആദ്യകാലത്തുമായി എഴുതിയ 'ഡോക്ടർ ഷിവാഗോ’, എന്റെ സഹോദരിയുടെ ജീവിതം’ (my sister's life) എന്ന കവിതാസമാഹാരം തുടങ്ങിയ പുസ്തകങ്ങൾ എഴുതിയ പ്രശസ്ത റഷ്യൻ കവിയും എഴുത്തുകാരനും ആയിരുന്ന ബോറിസ് ലിയൊനിഡോവിച്ച് പാസ്തനാർക്ക് ( 1890 ജനുവരി 29, - 1960 മെയ് 30),,
റഷ്യയിലെ സോഷ്യൽ ഡെമോക്രാറ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളും റഷ്യൻ വിപ്ലവകാരിയും മാർക്സിസ്റ്റ് സൈദ്ധാന്തികനുമായിരുന്ന ജോർജ്ജി വാലെന്റിനോവിച്ച് പ്ലെഖാനോ (29 നവംബർ 1856 – 30 മേയ് 1918 ),
/sathyam/media/media_files/2025/05/30/ef4df84c-18ae-4cb0-9593-0cbf6b69758a-407297.jpg)
ചരിത്രത്തിൽ ഇന്ന് …
*********
1574 - ഹെൻറി മൂന്നാമൻ ഫ്രാൻസിലെ രാജാവായി.
1871 - പാരീസ് കമ്മ്യൂണിന്റെ അന്ത്യം./sathyam/media/media_files/2025/05/30/bc41d75b-d17c-41a5-9279-c6f68e95bed1-506369.jpg)
1917 - അലക്സാണ്ടർ ഒന്നാമൻഗ്രീസിലെ രാജാവായി.
1925 - മെയ് മുപ്പതാം പ്രസ്ഥാനം : ഷാങ്ഹായ് മുനിസിപ്പൽ പോലീസ് സേന പ്രതിഷേധിച്ച 13 തൊഴിലാളികളെ വെടിവച്ചു കൊന്നു.
1937 - മെമ്മോറിയൽ ഡേ കൂട്ടക്കൊല : ഷിക്കാഗോ പോലീസ് പത്ത് തൊഴിലാളി പ്രകടനക്കാരെ വെടിവെച്ചു കൊന്നു.
/sathyam/media/media_files/2025/05/30/cd0528d2-6dd9-45b8-bbe3-b1796216dbec-306058.jpg)
1941 - രണ്ടാം ലോകമഹായുദ്ധം : മനോലിസ് ഗ്ലെസോസും അപ്പോസ്തോലോസ് സാന്താസും ഏഥൻസിലെ അക്രോപോളിസിൽ കയറി ജർമ്മൻ പതാക തകർത്തു.
1941 - രണ്ടാം ലോക മഹായുദ്ധം: ജർമ്മനി ഗ്രീസിലെ ക്രീറ്റ് പിടിച്ചടക്കി./sathyam/media/media_files/2025/05/30/bbfcad70-6ea9-4247-82ab-ab1a093f2495-375240.jpg)
1942 - രണ്ടാം ലോകമഹായുദ്ധം: ആയിരം ബ്രിട്ടീഷ് ബോംബറുകൾ ജർമ്മനിയിലെ കൊളോണിൽ 90 മിനിറ്റ് ആക്രമണം നടത്തി.
1943 - ഹോളോകോസ്റ്റ് : ജോസഫ് മെംഗലെ ഓഷ്വിറ്റ്സ് കോൺസെൻട്രേഷൻ ക്യാമ്പിലെ Zigeunerfamilienlager ( റൊമാനി ഫാമിലി ക്യാമ്പ്) ൻ്റെ ചീഫ് മെഡിക്കൽ ഓഫീസറായി ./sathyam/media/media_files/2025/05/30/ca03b689-dcda-47b2-803e-dc99778c484f-846934.jpg)
1989 - 1989-ലെ ടിയാനൻമെൻ സ്ക്വയർ പ്രതിഷേധം : 10 മീറ്റർ ഉയരമുള്ള " ഡെമോക്രസിയുടെ ദേവി " പ്രതിമ ടിയാനൻമെൻ സ്ക്വയറിൽ വിദ്യാർത്ഥി പ്രകടനക്കാർ അനാച്ഛാദനം ചെയ്തു .
1990 - ക്രൊയേഷ്യൻ പാർലമെന്റ് സ്ഥാപിതമായ ആദ്യത്തെ സ്വതന്ത്ര ബഹുകക്ഷി തെരഞ്ഞെടുപ്പിന് ശേഷം ഇന്ന് ക്രൊയേഷ്യയുടെ ദേശീയ ദിനമായി ആഘോഷിക്കപ്പെടുന്നു ./sathyam/media/media_files/2025/05/30/ba578501-d45a-4003-8b89-d12142dd3fab-272405.jpg)
1998 - 6.5 M w അഫ്ഗാനിസ്ഥാൻ ഭൂകമ്പം വടക്കൻ അഫ്ഗാനിസ്ഥാനിലെ തഖർ പ്രവിശ്യയെ കുലുക്കി , പരമാവധി VII ( വളരെ ശക്തമായ ) തീവ്രതയോടെ 4,000-4,500 പേർ മരിച്ചു.
1998 - ആണവ പരീക്ഷണം : ഖരൻ മരുഭൂമിയിൽ പാകിസ്ഥാൻ ഭൂഗർഭ പരീക്ഷണം നടത്തി . ഇത് 20kt TNT തുല്യമായ വിളവ് നൽകുന്ന പ്ലൂട്ടോണിയം ഉപകരണമാണെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു ./sathyam/media/media_files/2025/05/30/fcdb6e60-5658-4eb7-9bba-d35d9772657e-542919.jpg)
2003 - ഡെപായിൻ കൂട്ടക്കൊല : നാഷണൽ ലീഗ് ഫോർ ഡെമോക്രസിയുമായി ബന്ധപ്പെട്ട കുറഞ്ഞത് 70 പേരെ ബർമ്മയിൽ സർക്കാർ സ്പോൺസർ ചെയ്ത ജനക്കൂട്ടം കൊലപ്പെടുത്തി . ഓങ് സാൻ സൂകി സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി, എന്നാൽ ഉടൻ തന്നെ അറസ്റ്റ് ചെയ്യപ്പെടുന്നു./sathyam/media/media_files/2025/05/30/fdabac5b-6b50-4196-9594-0e2886326c15-220902.jpg)
2008 - ക്ലസ്റ്റർ യുദ്ധോപകരണങ്ങളുടെ കൺവെൻഷൻ അംഗീകരിച്ചു.
2008 - TACA ഫ്ലൈറ്റ് 390 ഹോണ്ടുറാസിലെ ടെഗുസിഗാൽപയിലെ ടോൺകോണ്ടിൻ ഇന്റർനാഷണൽ എയർപോർട്ടിൽ റൺവേ മറികടന്ന് അഞ്ച് പേർ മരിച്ചു. /sathyam/media/media_files/2025/05/30/f2da976c-28fc-4913-9f6c-1767bd01da2b-661142.jpg)
2012 - മുൻ ലൈബീരിയൻ പ്രസിഡന്റ് ചാൾസ് ടെയ്‌ലറെ സിയറ ലിയോൺ ആഭ്യന്തരയുദ്ധത്തിൽ നടത്തിയ അതിക്രമങ്ങളിൽ പങ്കിന് 50 വർഷം തടവിന് ശിക്ഷിച്ചു .
2013 - നൈജീരിയ സ്വവർഗ വിവാഹം നിരോധിക്കുന്ന നിയമം പാസാക്കി ./sathyam/media/media_files/2025/05/30/f561b0da-bac3-4a39-ab78-b587e71179f6-121605.jpg)
2020 - ക്രൂ ഡ്രാഗൺ ഡെമോ -2 കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിക്ഷേപിച്ചു , 2011 ന് ശേഷം യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്ന് വിക്ഷേപിക്കുന്ന ആദ്യത്തെ ക്രൂഡ് ഓർബിറ്റൽ ബഹിരാകാശ പേടകവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യത്തെ വാണിജ്യ വിമാനവുമായി . /sathyam/media/media_files/2025/05/30/fd14c5bf-d4e6-473d-b1a8-c9b085f70351-524377.jpg)
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us