/sathyam/media/media_files/2025/08/29/new-project-august-29-2025-08-29-06-34-36.jpg)
ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
. ' JYOTHIRGAMAYA '
. °=°=°=°=°=°=°=°=°
. 🌅ജ്യോതിർഗ്ഗമയ🌅
.
കൊല്ലവർഷം 1201
ചിങ്ങം 13
ചോതി / ഷഷ്ഠി
2025 ആഗസ്റ്റ് 29,
വെള്ളി
ഇന്ന് ;
* ഇന്ത്യ : ദേശീയ കായിക ദിനം ![1936 ലെ ബെർലിൻ ഒളിമ്പിക്സ് ഹോക്കി ഫൈനലിൽ ഇന്ത്യ ഏറ്റുമുട്ടുന്നത് ജർമ്മനിയോടാണ്. കളി കാണാൻ ജർമ്മൻ സ്വേച്ഛാധിപതി അഡോൾഫ് ഹിറ്റ്ലറുമുണ്ട്. ഒരു തോൽവി ഒരിയ്ക്കലും സഹിയ്ക്കാൻ പറ്റാത്ത ഹിറ്റ്ലറെയും ജർമ്മൻ കാണികളെയും നിരാശപ്പെടുത്തിക്കൊണ്ട് ജർമ്മനി ഇന്ത്യയോട് ആ കളിയിൽ ഒന്നിനെതിരെ - എട്ടു ഗോളുകൾക്ക് (8-1 ന് ) തോറ്റ് തുന്നം പാടി. 1928, 1932, 1936 വർഷങ്ങളിലെ ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യയുടെ തുടർച്ചയായ 3 -ാം സുവർണ്ണ വിജയമായിരുന്നു അത്. അന്ന് നമ്മുടെ ടീമിനെ മുന്നിൽ നിന്ന് നയിച്ചത് ഇന്ത്യ ഹോക്കി എന്ന കായികമത്സരത്തിനു സമ്മാനിച്ച ; ഇന്ത്യൻ ഹോക്കിയെ ലോകത്തിന്റെ നെറുകയിൽ പ്രതിഷ്ഠിച്ച ധ്യാൻ ചന്ദ് എന്ന ആ ഹോക്കി മാന്ത്രികനായിരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് അദ്ദേഹത്തിൻ്റെ ജന്മദിനമായ ഇന്ന് ഇന്ത്യ, ഇന്ത്യൻ ദേശീയ കായിക ദിനമായി ആചരിയ്ക്കുന്നത്.]
/filters:format(webp)/sathyam/media/media_files/2025/08/29/2c10d9fa-c347-47c0-96ed-a89b16d4894e-2025-08-29-06-25-37.jpeg)
* തെലുഗു ദേശീയ ദിനം ![തെലുങ്ക് കവി ഗിഡുഗു വെങ്കട രാമമൂർത്തിയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് തെലുങ്കാനയിലും ആന്ധ്രയിലും ഈ ദിനം ഈ പേരിൽ ആഘോഷിക്കുന്നത്]
/filters:format(webp)/sathyam/media/media_files/2025/08/29/8a570b79-98ff-4c34-b591-514b82436e83-2025-08-29-06-25-38.jpeg)
* വ്യക്തിഗത അവകാശ ദിനം ! [ Individual Rights Day -ഓരോ മനുഷ്യൻ്റെയും അവകാശങ്ങൾക്കായി വാദിച്ച
പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് തത്ത്വചിന്തകനായ ജോൺ ലോക്കിൻ്റെ ബഹുമാനാർത്ഥം, അദ്ദേഹത്തിൻ്റെ ജന്മദിനമായ ഓഗസ്റ്റ് 29-ന് ലോകം വ്യക്തിഗത അവകാശ ദിനമായി ആഘോഷിക്കുന്നു. ]
* ആണവ പരീക്ഷണത്തിനെതിരെ സർവലോക ദിനം ![ ലോകമെമ്പാടുമുള്ള ആണവപരീക്ഷണങ്ങൾ ഒഴിവാക്കേണ്ടതിൻ്റെ അടിയന്തിര ആവശ്യകതയുടെ ശക്തമായ ഓർമ്മപ്പെടുത്തലാണ് ഈ ദിനാചരണം. ]
/filters:format(webp)/sathyam/media/media_files/2025/08/29/7d62cf40-338d-4999-ba38-f8b9e768def1-2025-08-29-06-25-38.jpeg)
* കളിമണ്‍ നിര്‍മ്മാണങ്ങളുടെ ദിനം ! [ Potteries Bottle Oven Day - USA -മനുഷ്യരാശിയുടെ ഭൂതകാലത്തെ ഓർത്തു കൊണ്ട് കളിമണ്ണിൽ നിർമ്മാണ പ്രവർത്തനം നടത്തുന്നവരുടെ പ്രവൃത്തിയെ ആദരിയ്ക്കുന്നതിനാണ് ഈ ദിനം ആചരിയ്ക്കുന്നത്. ]
*കൂടുതൽ ഔഷധസസ്യങ്ങൾ, കുറഞ്ഞ ഉപ്പ് ദിവസം! [More Herbs, Less Salt Day - USA-എല്ലാവർക്കും വേണ്ടി ആരോഗ്യ പ്രദമായ ചില പുതിയ പാചകക്കുറിപ്പുകൾ കണ്ടെത്തുക, അല്ലെങ്കിൽ കൂടുതൽ രുചിയുള്ള ഔഷധങ്ങൾക്ക് പകരം കുറച്ച് ഉപ്പ് ഉപയോഗിച്ച് നിങ്ങളുടെ പഴയ പാചകക്കുറിപ്പുകൾ ആരോഗ്യ പ്രദമാക്കുക എന്നതിന് ഒരു ദിനം. ]
/filters:format(webp)/sathyam/media/media_files/2025/08/29/6d1ad8fe-c0b3-4ffd-803a-07729d917149-2025-08-29-06-25-38.jpeg)
*ദേശീയ നാരങ്ങ നീര് ദിനം ! [ National Lemon Juice Day - USA - നാരങ്ങ നീര് ഉപയോഗിച്ച് അത്ഭുതങ്ങൾ അനുഭവിക്കാൻ ലോകത്തിലെ എല്ലാവർക്കും അവസരം നൽകുന്നു. വർഷത്തിൽ എല്ലാ ദിവസവും ഇത് ലഭ്യമാണെങ്കിലും, എല്ലാവർക്കും ഈ ഒരു ഉൽപ്പന്നം കൈയിലെടുക്കാനും അത് വ്യത്യസ്ത രീതികളിൽ ഉപയോഗിക്കാനും വേണ്ടി ഒരു ദിവസം മുഴുവൻ സമർപ്പിക്കുന്നതാണീ ദിനം]
* ഉക്രെയ്ൻ: മൈനേഴ്സ് ഡേ !(ഖനി തൊഴിലാളി ദിനം)
* പോളണ്ട്: മുൻസിപ്പൽ പോലീസ് ദിനം!
/filters:format(webp)/sathyam/media/media_files/2025/08/29/5b4c6040-f660-4f22-ad06-f0e5395ca57f-2025-08-29-06-25-38.jpeg)
* പൌരസ്ത്യ ഓർത്തഡോക്സ് സഭകളും റോമൻ കത്തോലിക്കാസഭയും ഈ ദിനം സ്നാപക യോഹന്നാന്റെ തിരുനാളായി ആചരിക്കുന്നു.!
***********
/filters:format(webp)/sathyam/media/media_files/2025/08/29/8b235e9f-1bed-48c9-9642-e4f60f3897fa-2025-08-29-06-29-27.jpeg)
ഇന്നത്തെ മൊഴിമുത്ത്
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
"നിങ്ങൾ തറ തുടയ്ക്കുകയോ മേൽത്തട്ട് പെയിൻ്റ് ചെയ്യുകയോ ചെയ്യുകയാണെങ്കിലും, ലോകത്തിലെ മറ്റാരെക്കാളും നന്നായി അത് ചെയ്യുക, നിങ്ങൾ എന്ത് ചെയ്താലും. അതിൽ ഏറ്റവും മികച്ചവനായിരിക്കുക, മറ്റുള്ളവരോട് ബഹുമാനം പുലർത്തുക, നിങ്ങളെക്കുറിച്ച് അഭിമാനിക്കുകയും ബഹുമാനിക്കുകയും ചെയ്യുക. "
[ - മൈക്കൽ ജാക്സൺ ]
+++++++++++++++
ഇന്നത്തെ പിറന്നാളുകാർ
+++++++++++++++++
/filters:format(webp)/sathyam/media/media_files/2025/08/29/79a6c6fc-26b9-4b82-9c11-2631ba859319-2025-08-29-06-29-27.jpeg)
2009 നവംബറിനും 2014 ഡിസംബറിനും ഇടയിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ ( ISRO) തലവനായ ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞനായ കോപ്പിള്ളിൽ രാധാകൃഷ്ണൻ്റെയും 1949) ,
തെലുങ്കു നടൻ നാഗേശ്വരറാവുവിന്റെ മകനും സിനിമ സംവിധായകനും നിർമ്മാതാവും നടനുമായ അക്കിനേനി നാഗാർജ്ജുനയുടെയും (1959),
തമിഴിലെ ശ്രദ്ധേയനായ നായക നടൻ വിശാലിൻ്റെയും ജന്മദിനം
********
/filters:format(webp)/sathyam/media/media_files/2025/08/29/74d8bb58-eede-4eab-a7d4-90922d553053-2025-08-29-06-29-27.jpeg)
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പ്രിയങ്കരരായിരുന്ന പ്രമുഖരിൽ ചിലർ
+++++++++++++
തോമസ് ചാണ്ടി ജ. (1947-2019)
രാമകൃഷ്ണ ഹെഗ്‌ഡേ ജ. (1927-2004)
മൈക്കൽ ജാക്സൺ ജ. (1958-2009)
ധ്യാൻ ചന്ദ് ജ. (1905 -1979)
ജോൺ ലോക്ക് ജ. (1632-1704)
ഒലൊഫ് ഡാലിൻ ജ. (1708 -1763 )
അഗസ്റ്റേ ആംഗ്ര ജ. (1780-1867)
മോറിസ് മെറ്റർലിങ്ക് ജ.(1862-1949)
റിച്ചാർഡ് ആറ്റൻബറോ ജ. (1923-2014)
ഇൻഗ്രിഡ് ബർഗ് മൻ ജ. (1915-1982)
/filters:format(webp)/sathyam/media/media_files/2025/08/29/9ee46314-dc61-4abf-a946-02e95016643e-2025-08-29-06-29-27.jpeg)
പ്രമുഖ എൻ.സി.പി നേതാവും കുട്ടനാട് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനും സംസ്ഥാന ഗതാഗതവകുപ്പ് മന്ത്രിയുമായിരുന്ന തോമസ് ചാണ്ടി.(ഓഗസ്റ്റ് 29, 1947- ഡിസംബർ 20, 2019 )
ഇന്ത്യക്ക് തുടർച്ചയായി മൂന്നുതവണ ഒളിമ്പിക്സ് ഹോക്കിയിൽ സ്വർണ്ണമെഡൽ നേടിക്കൊടുത്ത ടീമുകളിലെ സുപ്രധാനകളിക്കാരനും1956ൽ പത്മഭൂഷൺ നൽകി ആദരിക്കുകയും ചെയ്ത ഹോക്കി മാന്ത്രികനായ ധ്യാൻചന്ദ്. (ആഗസ്റ്റ് 29, 1905- ഡിസംബർ 3, 1979)
മൂന്ന് തവണ കർണാടകയിൽ മുഖ്യമന്ത്രിയാവുകയും കേന്ദ്രവാണിജ്യ മന്ത്രിയും ജനതാദൾ നേതാവുമായിരുന്ന രാമകൃഷ്ണ മഹാബലേശ്വർ ഹെഗ്‌ഡെ(29 ഓഗസ്റ്റ് 1926 - 12 ജനുവരി 2004) \
/filters:format(webp)/sathyam/media/media_files/2025/08/29/9caf1d38-0278-4961-9aa7-93d0e09c55b4-2025-08-29-06-29-27.jpeg)
പോപ്പ് സംഗീതത്തിന്റെ രാജാവ് (King of Pop) എന്നറിയപ്പെടുകയും, ലോകത്ത് ഏറ്റവും കൂടുതലാളുകളെ വിനോദിപ്പിച്ച വ്യക്തി എന്ന പേരിൽ ഗിന്നസ് പുസ്തകത്തിൽ വരികയും ചെയ്ത ഒരു അമേരിക്കൻ സംഗീതജ്ഞനും, നർത്തകനും, അഭിനേതാവുമായ മൈക്കൽ ജോസഫ് ജാക്സൺ(ഓഗസ്റ്റ് 29, 1958 – ജൂൺ 25, 2009),
ഡെവിഡ് ഹ്യൂം, ഇമ്മാനുവേൽ കാന്റ്, റൂസ്സോ മുതലായ ചിന്തകരുടെ കൃതികളിൽ സുപ്രധാനസ്ഥാനം നേടിയ വ്യക്തിത്വത്തെ ക്കുറിച്ചുള്ള ആധുനിക ചിന്തകൾക്ക് വിത്തുപാകിയ മനസ്സിനെ ക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ നിർവ്വചിക്കുകയും, ദെക്കാർത്തിന്റെ ദർശനത്തിൽ നിന്നും ക്രിസ്തീയ തത്ത്വചിന്തയിൽ നിന്നും വ്യത്യസ്തമായി, മനസ്സ് ശൂന്യമായ ഒരു സ്ലേറ്റാണെന്ന് (tabula rasa അതായത്, മനുഷ്യർ ജനിക്കുന്നത് അന്തർഗ്ഗതങ്ങളില്ലാതെയാണെന്നും അനുഭവത്തിലൂടെ മാത്രമാണ് ജ്ഞാനം ആർജ്ജിക്കപ്പെടുന്നതെന്നും ) പരികല്പന ചെയ്ത പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇംഗ്ലീഷ് ദാർശനികൻ ജോൺ ലോക്ക്(ഓഗസ്റ്റ് 29 1632 - ഒക്ടോബർ 28 1704),
/filters:format(webp)/sathyam/media/media_files/2025/08/29/aabe5a8d-d6e7-4a2f-bb4c-f450a382458d-2025-08-29-06-30-25.jpeg)
ഹിസ്റ്ററി ഒഫ് ദ് സ്വീഡിഷ് കിങ്ഡം എന്ന മൂന്നു വാല്യങ്ങളുളള ചരിത്രഗ്രന്ഥം രചിച്ച സ്വീഡനിലെ ചരിത്രകാരനും സാഹിത്യകാരനുമായിരുന്ന ഒലൊഫ് വൊൺ ഡാലിൻ (1708 ഓഗസ്റ്റ്. 29-1763 ആഗസ്റ്റ്. 12 ),
ഇമ്പ്രഷനിസത്തിന്റെ ഉപജ്ഞാതക്കളിലൊരാളായി ഇദ്ദേഹത്തെ കണക്കാക്കുന്നു വെങ്കിലും ഒരു റിയലിസ്റ്റായി അറിയപ്പെടാൻ ഇഷ്ടപ്പെട്ടിരുന്ന ഒരു ഫ്രഞ്ചു ചിത്രകാരനും ശില്പിയുമായിരുന്ന അഗസ്റ്റേ ഡൊമിനിക് ആംഗ്ര( ഓഗസ്റ്റ് 29 1780 – ജനുവരി 14 1867),
/filters:format(webp)/sathyam/media/media_files/2025/08/29/47683ec3-1a96-46cb-9148-36b8671fabc6-2025-08-29-06-30-25.jpeg)
നാടകം, കവിത എന്നിവയിലായി ജീവിതവും പുഷ്പങ്ങളും, വിനീതന്റെ വിധി, നീലപ്പക്ഷി, മോണാവാന, ജോയ്നെല്ലി, ടിൻടാജിലിസിന്റെ മരണം, ഏഴു രാജകുമാരിമാർ, അന്ധൻ തുടങ്ങിയ നിരവധി കൃതികൾ രചിച്ച 1911-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ഫ്രഞ്ച് കവിയും നാടകകൃത്തുമായ മോറിസ് മെറ്റർലിങ്ക് (1862 ആഗസ്റ്റ് 29 - 1949 മെയ് 6),
മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ഉൾപ്പെടെ എട്ട് ഓസ്‌കർ അവാർഡുകൾ നേടിയ 'ഗാന്ധി' സിനിമയുടെ സംവിധായകനും അഭിനേതാവും നിർമ്മാതാവും വ്യാപാരസംരംഭകനുമായിരുന്നു റിച്ചാർഡ് ആറ്റൻബറോ എന്നറിയപ്പെടുന്ന റിച്ചാർഡ് സാമുവൽ ആറ്റൻബറോ ബാരൻ ആറ്റൻബറോ(29 ഓഗസ്റ്റ്,1923 - 24 ഓഗസ്റ്റ് 2014)
/filters:format(webp)/sathyam/media/media_files/2025/08/29/5880fe37-4bd6-422d-ae58-1c1903f0f8a9-2025-08-29-06-30-25.jpeg)
അഞ്ച് പതിറ്റാണ്ട് നീണ്ട കരിയറിൽ] സിനിമാ ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള സ്‌ക്രീൻ വ്യക്തികളിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഒട്ടനവധി അക്കാദമി അവാർഡുകൾ നേടിയിട്ടുള്ള സ്വീഡിഷ് നടിയായ
ഇൻഗ്രിഡ് ബെർഗ്മാൻ( 29 ഓഗസ്റ്റ് 1915 - 29 ഓഗസ്റ്റ് 1982)
++++++++++++++++++
സ്മരണാഞ്ജലി !!!
******
തുഷാർ കാന്തി ഘോഷ് മ. (1898-1994)
സിസ്റ്റർ എവുപ്രാസ്യമ്മ മ. (1877-1952)
വെണ്ണിക്കുളം ഗോപാലക്കുറുപ്പ് മ. (1902-1980)
വയലാ വാസുദേവൻപിള്ള മ.(1943-2011)
ശ്രീധരൻ നീലേശ്വരം മ. (1946-2011 )
ഖാസി നസ്രുൾ ഇസ്ലാം മ. (1899 -1976)
മനുഭായ് പഞ്ചോലി മ. (1914-2001)
ജയശ്രീ ഗഡ്‌കർ മ. (1942-2008)
ജോയെൽ അല്ലെൻ മ. (1838-1921)
യേമൻ ഡി വലേറ മ. (1882-1975 )
/filters:format(webp)/sathyam/media/media_files/2025/08/29/322d9c05-b367-40e0-9dd4-0bf1952cbd1d-2025-08-29-06-30-25.jpeg)
ഒരു ഇന്ത്യൻ പത്രപ്രവർത്തകനും എഴുത്തുകാരനും അമൃത ബസാർ പത്രിക എന്ന ഇംഗ്ലീഷ് പത്രത്തിൻ്റെ എഡിറ്ററായിരുന്ന തുഷാർ കാന്തി ഘോഷ്.(21 സെപ്റ്റംബർ 1898 - 29 ഓഗസ്റ്റ് 1994)
ഒല്ലൂർ സെന്റ് മേരീസ് മഠത്തിൽ 45 വർഷത്തോളം പ്രവർത്തിക്കുകയും,1987-ൽ സഭ ദൈവദാസിയായി പ്രഖ്യാപിക്കുകയും, പിന്നീട് വിശുദ്ധയാക്കുകയും ചെയ്ത 'പ്രാർത്ഥിക്കുന്ന അമ്മ' എന്ന് അറിയപ്പെട്ടിരുന്ന ചാവറയച്ചൻ സ്ഥാപിച്ച സി.എം.സി. സന്യാസസഭയിലെ അംഗമായിരുന്ന സിസ്റ്റർ എവുപ്രാസ്യമ്മ (17 ഒക്ടോബർ 1877 - 29 ഓഗസ്റ്റ് 1952),
/filters:format(webp)/sathyam/media/media_files/2025/08/29/82bdbfc1-d20c-4434-b373-ca80d45d8c5e-2025-08-29-06-30-25.jpeg)
അമൃതാഭിഷേകം, കദളീവനം, കേരളശ്രീ, ജഗത്സമക്ഷം, പുഷ്പവൃഷ്ടി, പൊന്നമ്പലമേട്, ഭർതൃപരിത്യക്തയായ ശകുന്തള, മാണിക്യവീണ തുടങ്ങിയ കവിതകളും, കാളിദാസന്റെ കണ്മണി, പ്രിയംവദ എന്നീ നാടകങ്ങളും, നീലജലത്തിലെ പത്മം, വിജയരുദ്രൻ എന്നി നോവലുകളും, ജീവചരിത്രം, ബാലസാഹിത്യം, നാടോടിക്കഥകൾ, വിവർത്തനങ്ങൾ, നിഘണ്ടു തുടങ്ങി എല്ലാ സാഹിത്യ മേഖലകളിലും പ്രത്യേകിച്ച് കവിതകളിൽ തന്റെ പ്രാഗൽഭ്യം തെളിയിച്ച പ്രശസ്തനായ കവിയാണ് വെണ്ണിക്കുളം ഗോപാലക്കുറുപ്പ് (1902 മെയ് 10-1980 ഓഗസ്റ്റ് 29 ),
തൃശ്ശൂർ സ്ക്കൂൾ ഓഫ് ഡ്രാമയുടെ ഡയറക്ടറും, കേരള സർവ്വകലാശാലയുടെ കീഴിലുള്ള സെന്റർ ഫോർ പെർഫോമിങ് ആന്റ് വിഷ്വൽ ആർട്‌സ് ഡയറക്ടറും, പാശ്ചാത്യ നാടക സങ്കൽപ്പങ്ങളെ മലയാളിക്കു പരിചയപ്പെടുത്തുകയും ചെയ്ത കേരളത്തിലെ പ്രമുഖ നാടകകാരനായിരുന്ന വയലാ വാസുദേവൻ പിള്ള (1943-ഓഗസ്റ്റ് 29, 2011),
/filters:format(webp)/sathyam/media/media_files/2025/08/29/ab06d1ad-4630-4e85-b181-57c4940c1acb-2025-08-29-06-31-13.jpeg)
കാഞ്ഞങ്ങാട് കാകളി തിയറ്റേഴ്‌സിന്റെ അങ്കച്ചുരിക, കോഴിക്കോട് ചിരന്തനയുടെ പടനിലം , അങ്കമാലി നാടകനിലയം, കോഴിക്കോട് ചിരന്തന, തിരുവനന്തപുരം സംഘചേതന, കൊല്ലം ട്യൂണ, തിരുവനന്തപുരം സൗപർണിക, അഭിരമ്യ, ചങ്ങനാശേരി പ്രതിഭ എന്നീ സമിതികളിൽ അഭിനയിച്ച മികച്ച നടനുള്ള പുരസ്കാരം ലഭിച്ച നാടകനടൻ ശ്രീധരൻ നീലേശ്വരം (1953 -29 ഓഗസ്റ്റ് 2011 ),
ഏകദേശം 250ഓളം ചലച്ചിത്രത്തിൽ അഭിനയിച്ച പ്രമുഖ മറാത്തി സിനിമാതാരം ജയശ്രീ ഗഡ്‌ക (ഫെബ്രുവരി 22, 1942 – ഓഗസ്റ്റ് 29, 2008),
/filters:format(webp)/sathyam/media/media_files/2025/08/29/c77a99f1-6094-43eb-ac4e-41fc35908abb-2025-08-29-06-31-13.jpeg)
അമേരിക്കൻ ഓർണിത്തോളജിക്കൽ യൂണിയന്റെ ആദ്യ പ്രസിഡന്റും അമേരിക്കൻ നാചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ ആദ്യ ക്യൂറേറ്ററും ആ മ്യൂസിയത്തിലെ പക്ഷിശാസ്ത്ര വിഭാഗത്തിന്റെ ആദ്യ തലവനും, അല്ലെന്റെ നിയമം എന്നറിയപ്പെടുന്ന നിയമത്തിന്റെ ഉപജ്ഞാതാവും ജന്തുശാസ്ത്രജ്ഞനും, സസ്തനിശാസ്ത്രജ്ഞനും, പക്ഷിശാസ്ത്രജ്ഞനും ആയിരുന്ന ജോയെൽ അസഫ് അല്ലെൻ (ജൂലൈ 19, 1838 – ആഗസ്റ്റ് 29, 1921),
ഗുജറാത്ത് നിയമസഭയിൽ 1967 മുതൽ 1971 വരെ വിദ്യാഭ്യാസ മന്ത്രിയും 1981 മുതൽ 1983 വരെ ഗുജറാത്തി സാഹിത്യ പരിഷത്തിന്റെ പ്രസിഡന്റും ആയിരുന്ന സ്വാതന്ത്ര്യ സമര സേനാനിയും നോവലിസ്റ്റും ആയിരുന്ന മനുഭായ് പഞ്ചോലി(15 ഒക്ടോബർ1914- 29 ഓഗസ്റ്റ് 2001)
ബംഗാളിൽ നിന്നുമുള്ള കവിയും, എഴുത്തുകാരനും, പത്രപ്രവർത്തകനും, സംഗീതജ്ഞനും സ്വാതന്ത്ര്യ സമര സേനാനിയും വിപ്ലവകാരിയും ബംഗാൾ ദേശീയ കവിയും ആയിരുന്ന വിമത കവി എന്ന് വിളിച്ചിരുന്ന കാസി നസ്രുൾ ഇസ്ലാം( 24 മേയ് 1899 – 29 ഓഗസ്റ്റ് 1976),
/filters:format(webp)/sathyam/media/media_files/2025/08/29/c7f05ed3-0c4b-4f13-a7b0-c2858b8a2243-2025-08-29-06-31-13.jpeg)
മൂന്നു നാലു പ്രാവിശ്യം അയർലണ്ടിന്റെ പ്രസിഡന്റും പ്രധാനമന്ത്രിയും ആയ ഐറിഷ് സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിച്ച രാജ്യതന്ത്രജ്ഞനായിരുന്ന യേമൻ ഡി വലേറ ( 1882 ഒക്ടോബർ 14-1975 ഓഗസ്റ്റ് 29 ),
ചരിത്രത്തിൽ ഇന്ന്
********
708 - ജപ്പാനിൽ ആദ്യമായി ചെമ്പു നാണയങ്ങൾ നിർമ്മിക്കപ്പെടുന്നു
/filters:format(webp)/sathyam/media/media_files/2025/08/29/b9f9d76d-e333-4814-82fd-7f0635e34377-2025-08-29-06-31-13.jpeg)
1009 - മെയിൻസ് കത്തീഡ്രലിന് തീപിടുത്തത്തിൽ വ്യാപകമായ നാശനഷ്ടമുണ്ടായി, അത് ഉദ്ഘാടന ദിവസം തന്നെ കെട്ടിടം നശിപ്പിച്ചു.
1741 - ഒഷിമ-ഓഷിമയുടെ പൊട്ടിത്തെറിയും കാംപോ സുനാമിയും : ഒഷിമ പൊട്ടിത്തെറി മൂലമുണ്ടായ സുനാമിയിൽ ജാപ്പനീസ് തീരത്ത് 2,000 പേരെങ്കിലും മുങ്ങിമരിച്ചു.
/filters:format(webp)/sathyam/media/media_files/2025/08/29/af757f5f-e89b-4c21-864e-6f0be6b81c89-2025-08-29-06-31-13.jpeg)
.
1911 - കനേഡിയൻ നേവൽ സർവീസ് റോയൽ കനേഡിയൻ നേവിയായി .
1912 - ചൈനയിൽ ചുഴലിക്കാറ്റ് വീശി 50,000 പേർ മരിച്ചു.
/filters:format(webp)/sathyam/media/media_files/2025/08/29/d5cf0852-6d14-497e-a49f-8babfef73f1b-2025-08-29-06-32-14.jpeg)
1914 - ഒന്നാം ലോകമഹായുദ്ധം : സെൻ്റ് ക്വെൻ്റിൻ യുദ്ധത്തിൻ്റെ തുടക്കം , അതിൽ ഫ്രഞ്ചുകാരായ അഞ്ചാം സൈന്യം ജർമ്മൻകാർക്കെതിരെ ആക്രമണം നടത്തിയ സെയിൻ്റ്-ക്വെൻ്റിൻ, ഐസ്നെയിൽ പ്രത്യാക്രമണം നടത്തി .
1915 - യുഎസ് നാവികസേനയുടെ മുങ്ങൽ വിദഗ്ധർ എഫ്-4 ഉയർത്തി, അപകടത്തിൽ മുങ്ങിയ ആദ്യത്തെ യുഎസ് അന്തർവാഹിനി .
/filters:format(webp)/sathyam/media/media_files/2025/08/29/dc75c4ea-13a7-4ea3-a132-34efebefff23-2025-08-29-06-32-14.jpeg)
1916 - അമേരിക്ക ഫിലിപ്പൈൻ സ്വയംഭരണ നിയമം പാസാക്കി .
1918 - ഒന്നാം ലോകമഹായുദ്ധം: നൂറുദിവസത്തെ ആക്രമണത്തിൽ ന്യൂസിലാൻഡ് ഡിവിഷൻ ബാപൗമെ പിടിച്ചെടുത്തു .
1930 - സെൻ്റ് കിൽഡയിലെ അവസാനത്തെ 36 നിവാസികളെ സ്കോട്ട്ലൻഡിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് സ്വമേധയാ ഒഴിപ്പിച്ചു.
/filters:format(webp)/sathyam/media/media_files/2025/08/29/f5019dc9-483f-4115-8a2d-2e84db3594d7-2025-08-29-06-32-14.jpeg)
1931 - മൈക്കിൾ ഫാരഡെ ഇലക്രോണിക്ക് magnetic induction കണ്ടു പിടിച്ചു.
1941 - രണ്ടാം ലോകമഹായുദ്ധം : സോവിയറ്റ് യൂണിയൻ്റെ അധിനിവേശത്തെത്തുടർന്ന് എസ്തോണിയയുടെ തലസ്ഥാനമായ ടാലിൻ നാസി ജർമ്മനി കൈവശപ്പെടുത്തി .
1947 - ഡോ . ബി.ആർ അംബേദ്‌കർ
ചെയർമാനായി ഭരണഘടനാ കരട് നിർമാണ സമിതി രൂപികരിച്ചു.
1949 - USSR (first lightening അഥവാ izdeliya (Russian) എന്ന പേരിൽ അറിയപ്പെടുന്ന അണു പരീക്ഷണം നടത്തി.
1974 - ഡി.സി ബൂക്സ് ആരംഭിച്ചു.
1982 -109 ആറ്റാമിക സംഖ്യയുള്ള Meitnerium കണ്ടു പിടിച്ചു.
/filters:format(webp)/sathyam/media/media_files/2025/08/29/e631ea22-9851-40c6-ad8e-57d6d0156191-2025-08-29-06-32-14.jpeg)
1988 - അബ്ദുൾ മുഹമ്മദ് USSR ന്റെ സഹായത്താൽ ബഹിരാകാശത്ത് എത്തുന്ന ആദ്യ അഫ്ഗാനിസ്ഥാൻ കാരനായി.
1991- IRS. 1 B വിക്ഷേപിച്ചു.
1991 - സോവ്യറ്റ് പരമാധികാര സമിതി സോവ്യറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്പ്പിക്കുന്നു
2005 - കത്രീന ചുഴലിക്കാറ്റ് അമേരിക്കൻ ഐക്യനാടുകളിലെ ലൂയിസിയാന മുതൽ ഫ്ലോറിഡ പാൻഹാൻഡിൽ വരെയുള ഗൾഫ് തീരത്ത് സംഹാര താണ്ഡവമാടുന്നു. 1,836 പേർ മരിക്കുന്നു; 115 ബില്യൻ ഡോളറിന്റെ നാശനഷ്ടം.
2012 - സിചുവാൻ പ്രവിശ്യയിലെ പൻസിഹുവയിൽ സ്ഥിതി ചെയ്യുന്ന സിയോജിയാവാൻ കൽക്കരി ഖനിയിൽ ഉണ്ടായ സ്ഫോടനത്തെത്തുടർന്ന് 26 ചൈനീസ് ഖനിത്തൊഴിലാളികൾ കൊല്ലപ്പെടുകയും 21 പേരെ കാണാതാവുകയും ചെയ്തു.
/filters:format(webp)/sathyam/media/media_files/2025/08/29/dadafeeb-a9fa-482f-be19-9bcefcd6a81e-2025-08-29-06-32-14.jpeg)
2012 - ലണ്ടൻ , ഇംഗ്ലണ്ട് , യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളിൽ XIV പാരാലിമ്പിക് ഗെയിംസ് ആരംഭിച്ചു .
2016 - പശ്ചിമ ബംഗാളിന്റെ പേര് ബംഗ ( ബംഗാളി ഭാഷ) എന്നാക്കി മാറ്റുന്ന പ്രമേയം പശ്ചിമ ബംഗാൾനിയമസഭ പാസാക്കി.
2022 - റുസ്സോ-ഉക്രേനിയൻ യുദ്ധം : കെർസൺ ഒബ്ലാസ്റ്റിൽ ഉക്രെയ്ൻ അതിന്റെ തെക്കൻ പ്രത്യാക്രമണം ആരംഭിച്ചു , ഒടുവിൽ കെർസൺ നഗരത്തിന്റെ വിമോചനത്തിൽ കലാശിച്ചു.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us