ഇന്ന് ഡിസംബര്‍ 4: ഇന്ത്യന്‍ നാവികസേനാദിനവും ലോക വന്യജീവിസംരക്ഷണ ദിനവും ഇന്ന്! അജിത് അഗാര്‍ക്കറുടേയും ജാവേദ് ജാഫ്‌റിയുടെയും ജന്മദിനം: ഔറംഗസീബ് സഹോദരൻ മുറാദിനെ വധിച്ചതും നോർവെക്കാരനായ റൊണാൾഡ് ആമുണ്ട് സെൻ ദക്ഷിണ ധ്രുവത്തിൽ കാല് കുത്തിയതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

New Update
New Project december 4

.  ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                   ' JYOTHIRGAMAYA '
.                   ്്്്്്്്്്്്്്്്
.                    🌅ജ്യോതിർഗ്ഗമയ🌅

Advertisment

കൊല്ലവർഷം 1200 
വൃശ്ചികം 19
പൂരാടം / തൃതീയ
2024 ഡിസംബർ 4, 
ബുധൻ
**********

ഇന്ന്;
.           
.ഇന്ത്യൻ നാവികസേനാദിനം! [ 1971ലെ ബംഗ്ലദേശ് വിമോചന യുദ്ധത്തിന്റെ ഭാഗമായി പാക്കിസ്ഥാനിലെ കറാച്ചി തുറമുഖത്ത് ഇന്ത്യൻ നാവികസേന നടത്തിയ കപ്പൽവേധ മിസൈൽ ആക്രമണത്തിൻ്റെ (ഓപ്പറേഷൻ ട്രൈഡന്റ്) ഓർമ്മയ്‌ക്കായാണ് ഈ ദിവസം നാവികസേനാ ദിനമായി ആഘോഷിക്കുന്നത്.] publive-image

*സതി നിരോധന ദിനം !

*1971-ൽ ഇന്ന് ഇന്ത്യ-പാക് യുദ്ധം ആരംഭിച്ചു.

* ലോക വന്യജീവിസംരക്ഷണ ദിനം ![ World Wildlife Conservation Day ;  നമ്മുടെ ഗ്രഹത്തിലെ ജീവജാലങ്ങളെയും അവയുടെ ആവാസവ്യവസ്ഥകളെയും സംരക്ഷിക്കുന്നതിനുള്ള സമർപ്പിത ശ്രമങ്ങൾ, ഭാവിതലമുറയ്ക്ക്‌ പ്രകൃതിയുടെ അനുഗ്രഹത്തിൽ പങ്കാളിയാവാൻ സാധിക്കുമെന്ന് ഉറപ്പാക്കുന്നതിന്ന് ഒരു ദിവസം.]

*അന്താരാഷ്ട്ര ചീറ്റപ്പുലി ദിനം !  [International Cheetah Day ; ഇളം മഞ്ഞ നിറവും കറുത്ത പുള്ളികളുമുള്ള ഒരു തരം പുള്ളിപ്പുലി (ചെമ്പുലി) ;  പ്രകൃതിയി മികച്ച ഓട്ടക്കാരായ ഈ ജീവികൾ സൗന്ദര്യവും വേഗതയും ഒരുമിച്ച് ഉൾക്കൊള്ളുന്നവരാവുന്നു, അവർക്കായി അവരുടെ വംശം കുറ്റിയറ്റു പോകാതിരിയ്ക്കാനായി ഒരു ദിവസം.]publive-image

* തായ്ലാൻഡ്: പരിസ്ഥിതി ദിനം!

USA;* ദേശീയ പകിട ദിനം ! [National Dice Day ; ചൂതുകരു (പകിട ) ലോകമെമ്പാടും  ജനപ്രിയമാണ്‌. സംസ്‌കൃത ഇതിഹാസങ്ങളിൽ വരെ പരാമർശിക്കുകയും വിവിധ പുരാവസ്തു സൈറ്റുകളിൽ പ്രദർശിപ്പിച്ചിരിക്കുകയും ചെയ്യുന്ന ഇവ നാഗരികതയുടെ കാലത്തോളം പ്രായോഗികമായി ഉണ്ടായിരുന്നിരിക്കാം.  പലരും 'ഡൈസ് 'ചൂതാട്ടത്തിനുള്ള ഒരു ഉപകരണം മാത്രമാണ് ഇതെന്ന് കരുതുന്നുണ്ടെങ്കിലും, ബാക്ക്ഗാമൺ, മോണോപൊളി തുടങ്ങിയ ഗെയിമുകൾക്കും ഇവ അത്യന്താപേക്ഷിതമാണ്. ഇവയെക്കുറിച്ച് അറിയാൻ പഠിയ്ക്കാൻ ഒരു ദിവസം.]publive-image

* സാന്തയുടെ ലിസ്റ്റ് ദിനം ! [Santa’s List Day !]

* കാബർനെറ്റ് ഫ്രാങ്ക് ദിനം ! [Cabernet Franc Day ; കാബർനെറ്റ് ഫ്രങ്ക് എന്ന  വൈനിനെക്കുറിച്ചറിയാനും പഠിയ്ക്കാനും ആസ്വദിയ്ക്കാനും ഒരു ദിവസം.]

* വാൾട്ട് ഡിസ്നി ദിനം ! [Walt Disney Day ; ലോകമെമ്പാടുമുള്ള കുട്ടികൾക്ക് പ്രിയങ്കരനായ വാൾട്ട് ഡിസ്നിയെക്കുറിച്ച് അറിയാനും അനുസ്മരിയ്ക്കാനും ഒരു ദിനം.]publive-image

*പാക്കേജ് സംരക്ഷണ  ദിനം!

* ബ്രൗൺ ഷൂസ് ധരിക്കുന്നതിനുള്ള ദിനം! [Wear Brown Shoes Day ; ഒരു കാലത്ത് മാന്യതയുടെ ഔന്നിത്യത്തിൻ്റെ അടയാളമായിരുന്ന ബ്രൗൺ ഷൂ എല്ലാവർക്കും ധരിയ്ക്കാം എന്ന വിപ്ലവകരമായ മാറ്റത്തെ അനുസ്മരിയ്ക്കുന്നതിന് ഒരു ദിവസം. ശരിക്കും, അതൊരു വിപ്ലവമായിരുന്നു, ഒരു വീണ്ടെടുക്കലായിരുന്നു.]

* ദേശീയ കുക്കി ദിനം !!!!National Cookie Day .]

* ദേശീയ സോക്ക് ദിനം [National Sock Day ; ദിവസം മുഴുവൻ കാലിന് തണുപ്പും സുഖവും തരുന്ന നമ്മുടെ കാലുകളെക്കുറിച്ച് അറിയാനും അനുഭവിയ്ക്കാനും ഒരു ദിവസം ]publive-image
.                       
ഇന്നത്തെ മൊഴിമുത്ത്
'‘ഇരിപ്പില്ല, നമുക്കേറെ നിമിഷങ്ങൾ…
ഒരിക്കൽ നാം മരിച്ചെന്നാൽ തിരിച്ചൊരു വരവുമില്ല… …’'

[ - ഒമർ ഖയ്യാം ]
.  ******
ഇന്ന് ജന്മദിനമാചരിയ്ക്കുന്നവർ
*******
ഇന്ത്യൻ അസോസിയേഷൻ ഓഫ്‌ ലോയേഴ്സ്‌ സംസ്ഥാന സെക്രട്ടറിയും രാഷ്ട്രീയ നിരീക്ഷകയും മനുഷ്യാവകാശ /സാംസ്കാരിക പ്രവർത്തകയും എഴുത്തുകാരിയുമായ അഡ്വ. ആശ ഉണ്ണിത്താന്റേയും (1973),

publive-image

ഏകദിനത്തിൽ ഏറ്റവും കുറവ് മത്സരങ്ങളിൽ നിന്ന് 50 വിക്കറ്റുകൾ വീഴ്ത്തിയതിന്റെ റെക്കോർഡ് സ്വന്തം പേരിൽ എഴുതിച്ചേർത്തെങ്കിലും ടീമിൽ സ്ഥിരമായ ഒരു സ്ഥാനം നേടാൻ കഴിയാത്ത ഫാസ്റ്റ് ബൗളിങ് ഓൾറൗണ്ടറായ ഇന്ത്യൻ ക്രിക്കറ്റർ അജിത് അഗാർക്കറുടേയും(1977),

ഹിന്ദി ചലചിത്ര നടൻ ജാവേദ് ജാഫ്റിയുടെയും (1963) ,

റാപ്പർ, സംഗീത നിർമ്മാതാവ് എന്നി നിലയിൽ പ്രസിദ്ധനായ ഷോൺ കോറി കാർട്ടർ എന്ന ജെയ്-ഇസഡിൻറെയും (1969 ),publive-image

അമേരിക്കൻ നടി  മാരിസ ടോമിയുടെയും (1964),

പോൾവാൾട്ട് ചാമ്പ്യൻ ഉക്രേനിയൻ താരം സർജി ബുബ്ക്കയുടെയും (1960) ജന്മദിനം!

 സ്മരണാഞ്ജലി !!!
്്്്്്്്്്്്്
ജസ്റ്റീസ്‌ വി.ആർ. കൃഷ്ണയ്യർ മ.(1915-2014)
ഹരീശ്വരന്‍ തിരുമുമ്പ് മ. (1903  - 1955 )
കെ.എ. കൊടുങ്ങല്ലൂർ മ. (1921 -1989) 
കെ.തായാട്ട് മ. (1927 -2011 )
തോപ്പിൽ ആന്റോ മ. (1940-2021)
ശശി കപൂർ മ. (1938-2017)
ഒമർ ഖയ്യാം മ. ( 1048 – 1131)
ലൂയ്ജി ഗാൽ‌വനി മ. (1737-1798)publive-image

ഇന്ന്‍ ; നിയമഗ്രന്ഥരചനാശാഖയിലെ നാഴികക്കല്ലുകളായി കണക്കാക്കപ്പെടുന്ന നിയമതത്ത്വങ്ങളേയും അവയ്ക്ക് മനുഷ്യാവകാശവുമായുള്ള ബന്ധത്തേയും കുറിച്ച്  ഗ്രന്ഥങ്ങൾ  രചിക്കുകയും, 1952-ൽ മദ്രാമച്ചാസ് നിയമസഭാംഗവും ,1957-ൽ കേരള നിയമസഭാംഗവും, ഇ.എം.എസ് മന്ത്രി സഭയിൽ ആഭ്യന്തരം, നിയമം, ജയിൽ, വൈദ്യുതി, സാമൂഹികക്ഷേമം, ജലസേചനം എന്നീ വകുപ്പുകളുടെ മന്ത്രിയാകുകയും, 1968-ൽ ഹൈക്കോടതി ജഡ്ജിയും 1970-ൽ ലോ കമ്മിഷൻ (Law Commission) അംഗവും. 1973 മുതൽ 1980 വരെ സുപ്രീം കോടതി ജഡ്ജിയും ആയിരുന്ന  വി.ആർ. കൃഷ്ണയ്യർ എന്ന പേരിലറിയപ്പെടുന്ന വൈദ്യനാഥപുര രാമകൃഷണ അയ്യർ
 (1915, നവംബർ 15 - 2014 ഡിസംബർ 4),publive-image

കുടുമ്മ മുറിച്ച് പൂണൂൽ പൊട്ടിച്ച് ദേശീയ സമരത്തിനു ഇറങ്ങിയ തിരുമുമ്പ് സഹോദരന്മാരിൽ ഒരാളും,ഗാന്ധിജിയുടെ നേതൃത്വത്തില്‍ സൈമണ്‍ കമ്മീഷന്‍ ബഹിഷ്‌കരണത്തോടുകൂടി ദേശീയ പ്രസ്ഥാനത്തില്‍ എത്തുകയും . ഉപ്പ് സത്യാഗ്രഹം  കേരളത്തിൽ നടത്താൻ പ്രമേയം അവതരിപ്പിക്കുകയും  കേളപ്പജിക്കു ശേഷം സമരത്തിന്റെ സർവ്വാധികാരിയാവുകയും, പന്തിഭോജനം നടത്തുകയും ചെയ്ത സ്വാതന്ത്ര്യസമര സേനാനി ഹരീശ്വരന്‍ തിരുമുമ്പ്
 (1903 ഏപ്രിൽ - 1955 ഡിസംബർ 4),

publive-image

മൗലികചിന്തകനും സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനും  മാധ്യമത്തിന്റെ വാരാദ്യപതിപ്പ് എഡിറ്ററും സാഹിത്യകാരനുമായിരുന്ന  കറുകപ്പാടത്ത് അബ്ദുല്ല എന്ന കെ.എ. കൊടുങ്ങല്ലൂർ(1921 ജൂലൈ 1-1989 ഡിസംബർ 4), 

സാഹിത്യകാരനും, നാടകനടനും, നാടകകൃത്തുമായിരുന്ന  തായാട്ട് കുഞ്ഞനന്തൻ എന്ന കെ.തായാട്ടിനെയും (1927 ഫെബ്രുവരി 17-2011 ഡിസംബർ 5),publive-image

ത​​ന്റേ​തു​മാ​ത്ര​മാ​യ ഗാ​നാ​വ​ത​ര​ണ ശൈ​ലി​കൊ​ണ്ട് സാ​ധാ​ര​ണ​ക്കാ​രാ​യ സം​ഗീ​താ​സ്വാ​ദ​ക​രു​ടെ ഹൃ​ദ​യ​ത്തി​ൽ ഇ​ടം നേ​ടാ​ൻ കഴിഞ്ഞമലയാള പിന്നണി ഗായകൻ തോപ്പിൽ ആന്റോ (6 ജൂൺ1940 – 4 ഡിസംബർ 2021). 

ബോളിവുഡിലെ  അഭിനേതാക്കളായ രാജ് കപൂർ, ഷമ്മി കപൂർ, എന്നിവരുടെ സഹോദരനും, കരൺ കപൂർ, കുണാൽ കപൂർ, സഞ്ജന കപൂർഎന്നിവരുടെ അച്ഛനും മികച്ച അഭിനേതാവും സിനിമ നിർമ്മാതാവുമായിരുന്ന ശശി കപൂർ എന്നറിയപ്പെട്ടിരുന്ന ബൽബീർ രാജ് കപൂർ (മാർച്ച് 18, 1938 - ഡിസംബർ 4, 2017),

1780-ൽ, വൈദ്യുത തീപ്പൊരിയുടെ ആഘാതത്തിൽ ചത്ത തവളകളുടെ കാലുകളുടെ പേശികൾ വിറയ്ക്കുന്നതായി  കണ്ടെത്തിയ ഇറ്റാലിയൻ ഫിസിഷ്യനും, ഭൗതികശാസ്ത്രജ്ഞനും, ജീവ ശാസ്ത്രജ്ഞനും, തത്ത്വ ചിന്തകനുമായിരുന്ന ലൂയിജി ഗാൽവാനി(സെപ്റ്റംബർ 9, 1737 - ഡിസംബർ 4, 1798),

publive-image

തരളമായ റുബൈയത്തുകള്‍ (നാല് വരി കവിതകള്‍ ) എഴുതുക മാത്രമല്ല ശാസ്ത്രകാരനും ദാര്‍ശനികനും, ജലാലി എന്ന ഇസ്ളാമിക കലണ്ടര്‍ കണ്ടുപിടിക്കുകയും, ആള്‍ജിബ്രയില്‍ ക്യൂബിക് സമവാക്യങ്ങള്‍ക്ക് ഉത്തരം കണ്ടുപിടിക്കാനുള്ള ജ്യായാമിതീയ രീതികള്‍ കണ്ടെത്തുകയും,. ജ്യോതിശാസ്ത്രപരമായ പട്ടിക തയ്യാറാക്കുകയും ചെയ്ത  പേര്‍ഷ്യന്‍ കവി ഗിയാസുദ്ധീൻ അബുൽ ഫതാഹ് ഉമർ ബിൻ ഇബ്രാഹീം ഖയ്യാം നിഷാബുരി   അഥവാ ഒമർ ഖയ്യാം ( മെയ് 18, 1048 – ഡിസംബർ 4, 1131),

publive-image

ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട  ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖർ
ആര്‍ വെങ്കടരാമൻ ജ. (1910 -2009)
ഐ.കെ. ഗുജ്റാൾ ജ. ( 1919 - 2012),
കെ.എസ്‌. കൃഷ്‌ണൻ ജ. ( 1898 - 1961)
കമുകറ പുരുഷോത്തമൻ ജ. (1930-1995 )
ഘണ്ഡശാല വെങ്കടേശ്വരറാവു ജ. (1922-1974) 
യാക്കോവ്  പെരൽമാൻ ജ. (1882–1942)
കോർണെൽ വൂൾറിച്ച് ജ. (1903 -1968)

publive-image

ഭാരതത്തിലെ ശാസ്‌ത്ര സാങ്കേതിക രംഗത്ത്‌ പല മികച്ച സ്ഥാപനങ്ങളുടെയും വളർച്ചയിൽ നിർണായകമായ സംഭാവനകൾ നൽകുകയും, ശാസ്‌ത്രത്തിന്‌ പുറമേ ശാസ്‌ത്രസാഹിത്യത്തിലും സ്‌പോർട്‌സിലും രാഷ്‌ട്രീയത്തിലും ഒക്കെ താത്‌പര്യമുള്ള ബഹുമുഖ പ്രതിഭയും, അറ്റോമിക്‌ എനർജി കമ്മീഷൻ, കൗൺസിൽ ഓഫ്‌ സയന്റിഫിക്‌ ആൻഡ്‌ ഇൻഡസ്‌ട്രിയൽ റിസർച്ച്‌ (CSIR), യു.ജി.സി എന്നീ സ്ഥാപനങ്ങളുടെ വളർച്ചയിൽ സഹകരിക്കുകയും, മികച്ച അദ്ധ്യാപകൻ, ഗവേഷണാചാര്യൻ, ശാസ്‌ത്രജ്ഞൻ ,സി.വി. രാമന്‌ നോബൽ സമ്മാനം ലഭിച്ച രാമൻ ഇഫക്‌ട്‌ എന്ന കണ്ടുപിടുത്തത്തിന്റെ മുഖ്യസഹായി, 1928 മാർച്ച്‌ ലക്കം 'നേച്ചറിൽ' പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിന്റെ സഹരചയിതാവ്, എന്നി നിലകളിലും പ്രവർത്തിച്ച കരിമാണിക്കം ശ്രീനിവാസ കൃഷ്‌ണൻ എന്ന കെ.എസ്‌. കൃഷ്‌ണൻ ( 1898 ഡിസംബർ 4-ജൂൺ 14, 1961),

"ഈശ്വരചിന്തയിതൊന്നേ മനുജന്", "ആത്മവിദ്യാലയമേ ", "മറ്റൊരു സീതയെ  കാട്ടിലേക്കയക്കുന്നു","മധുരിക്കും ഓര്‍മകളെ" സംഗീതമീ ജീവിതം", "ഏകാന്തതയുടെ അപാര തീരം' തുടങ്ങി മലയാളികള്‍ എന്നും ഓര്‍മ്മിക്കുന്ന ഒരു പിടി ഗാനങ്ങള്‍ പാടിയ പ്രശസ്തനായ  പിന്നണി ഗായകന്‍ കമുകറ പുരുഷോത്തമൻ(1930 ഡിസംബർ 4  -1995 മേയ് 26),publive-image

സ്വതന്ത്ര ഇന്ത്യയുടെ എട്ടാമത് രാഷ്ട്രപതി യായിരുന്ന രാമസ്വാമി വെങ്കടരാമൻ എന്ന ആര്‍ വെങ്കട 
 (ഡിസംബർ 4, 1910 -ജനുവരി 27, 2009),

പാർലമെന്ററികാര്യ, വാർത്താ വിനിമയ മന്ത്രാലയത്തിലും വിവര-പ്രക്ഷേപണ മന്ത്രാലയത്തിലും പൊതുമരാമത്ത്- ഭവനനിർമ്മാണ മന്ത്രാലയത്തിലും ആസൂത്രണ മന്ത്രാലയത്തിലും വിദേശകാര്യ മന്ത്രാലയത്തിലും മന്ത്രിപദം അലങ്കരിക്കുകയും പിന്നീട് ഇന്ത്യയുടെ പന്ത്രണ്ടാമത്തെ പ്രധാനമന്ത്രിയുമായ ഐ.കെ. ഗുജ്റാൾ എന്ന ഇന്ദർ കുമാർ ഗുജ്റാൾ
(ഡിസംബർ 4 1919 - നവംബർ 30 2012), publive-image         .

തെലുങ്ക്, തമിഴ്, മലയാളം, തുളു, ഹിന്ദി എന്നീ ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ചിട്ടുള്ള ചലച്ചിത്ര പിന്നണി ഗായകനും, സംഗീതഞ്ജനും ആയിരുന്ന  ഘണ്ഡശാല വെങ്കടേശ്വരറാവു എന്ന ഘണ്ഡശാല(4 ഡിസംബർ 1922 - 11 ഫെബ്രുവരി 1974) 

Arithmetic for entertainment, Mechanics for entertainment, Geometry for Entertainment, Astronomy for entertainment  തുടങ്ങിയ  കൃതികൾ  രചിച്ച   പ്രസിദ്ധനായ റഷ്യൻ ശാസ്ത്ര സാഹിത്യകാരനും ഒട്ടേറെ ജനപ്രിയ ശാസ്ത്ര കൃതികളുടെ കർത്താവും ആണ് യാക്കോവ് ഇസിദോരോവിച് പെരൽമാൻ ( ഡിസംബർ 4, 1882 – മാർച്ച് 16, 1942),

publive-image

വില്ല്യം ഐറിഷ്, ജോർജ്ജ് ഹോപ്‍ലി എന്നീ തൂലികാ നാമങ്ങളിൽ ഗ്രന്ഥരചന നിർവ്വഹിച്ചിരുന്ന ഒരു അമേരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്ന കോർണെൽ ജോർജ്ജ് ഹോപ്‍ലി വൂൾറിച്ച് (4 ഡിസംബർ 1903 – 25 സെപ്‍റ്റംബർ 1968) publive-image

ചരിത്രത്തിൽ ഇന്ന്…
1661 - കിരിടാവകാശ പോരാട്ടം. ഔറംഗസീബ് സഹോദരൻ മുറാദിനെ വധിച്ചു.

1791 - ചരിത്രത്തിലാദ്യമായി ഒരു പത്രം, ബ്രിട്ടിഷ് പത്രം 'ഒബ്സർവർ ' ആദ്യമായി ഞായറാഴ്ച പ്രസിദ്ധീകരിച്ചു.

publive-image

1829 - ഇന്ത്യയുടെ സാമൂഹിക നവോത്ഥാന രംഗത്ത് പ്രകമ്പനം സൃഷ്ടിച്ച ദിവസം. ബ്രഹ്മ സമാജം സ്ഥാപിച്ച രാജാറാം മോഹൻ റോയ് എന്ന സാമൂഹ്യ പരിഷ്കർത്താവിന്റെ അശ്രാന്ത ശ്രമഫലമായി ലോർഡ് വില്യം ബന്റിക്ക് സതി ( ഭർത്താവ് മരിച്ചാൽ ഭാര്യ ചിതയിൽ ചാടി ആത്മഹത്യ ചെയ്യൽ ) നിരോധിച്ചു കൊണ്ട്‌ ഉത്തരവിറക്കി.

1911 - നോർവെക്കാരനായ റൊണാൾഡ് ആമുണ്ട് സെൻ ദക്ഷിണ ധ്രുവത്തിൽ കാല് കുത്തി.publive-image

1959 - നാസയുടെ ശൂന്യാകാശ യാത്രാപരീക്ഷണത്തിൽ ഭൂമിയുടെ അന്തരീക്ഷത്തിനു പുറത്തേക്ക് 55 കി.മീ സഞ്ചരിച്ച കുരങ്ങൻ സുരക്ഷിതമായി ഭൂമിയിലത്തി.
     
1971-ലെ ഇന്ത്യ-പാക് യുദ്ധം ആരംഭിച്ചു.

1971 - ഭാരതീയ നാവികസേന പാകിസ്താനിലെ കറാച്ചിയും പാക്ക് നാവികസേനയേയും ആക്രമിച്ചു.

1971 - ഡിസംബർ നാലിന് പാകിസ്താൻ, ഇന്ത്യയുടെ പടിഞ്ഞാറൻ മേഖലകളിലെ വ്യോമ താവളങ്ങളിൽ വ്യോമാക്രമണം നടത്തി. 'ഓപ്പറേഷൻ ചെങ്കിസ് ഖാൻ' എന്നപേരിൽ നടത്തിയ ആക്രമണത്തിൽ പഠാൻകോട്ട്, അമൃത്‌സർ എന്നീ വ്യോമ ആസ്ഥാനങ്ങളുടെ റൺവേകളിലും അമൃത്‌സറിലെ റഡാർ സംവിധാനത്തിനും കേടുപാടുണ്ടായി. കേടുപാടു പരിഹരിച്ചശേഷം ഇവിടെനിന്നുതന്നെ പാക് താവളങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ തിരിച്ചടിച്ചു. ശ്രീനഗർ, അവന്തിപ്പോർ എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളിലായിരുന്നു പാകിസ്താന്റെ അടുത്ത ആക്രമണം. പിന്നീട് ഫരീദാകോട്ട് റഡാർ സ്റ്റേഷനിലും ആഗ്രയിലും ലുധിയാനയ്ക്കടുത്തുള്ള ഹൽവാരയിലും പാകിസ്താന്റെ ബി-57 വിമാനങ്ങൾ ബോംബ് വർഷിച്ചു. ഇതുകൂടാതെ ഉത്തർലേ, ജോധ്പുർ, ജയ്സാൽമേർ, ഭുജ്, ജാംനഗർ എന്നിവിടങ്ങളിലും പാകിസ്താൻ വ്യോമാക്രമണം നടത്തുകയും ജമ്മുകശ്മീർ അതിർത്തിയിൽ നിയന്ത്രണരേഖയിൽ ആക്രമണം അഴിച്ചുവിടുകയും ചെയ്തു.publive-image

പാകിസ്താന്റെ വ്യോമകേന്ദ്രങ്ങളും റഡാർ സ്റ്റേഷനുകളും ആക്രമിച്ച് ഇന്ത്യ അതേനാണയത്തിൽ തിരിച്ചടിച്ചു. പാകിസ്താനെ എല്ലാ അർഥത്തിലും വളയാൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കരസേനാ മേധാവിയായിരുന്ന സാം മനേക് ഷായ്ക്ക് ഉത്തരവു നൽകിയതോടെ 1971-ലെ ഇന്ത്യ-പാക് യുദ്ധത്തിന് ഔദ്യോഗിക തുടക്കമായി.

1978 - യു.എസ്.എ യിലെ പ്രഥമ വനിതാ മേയറായി ഡയാന ഫിയർ സ്റ്റൈൻ Thru ഫ്രാൻസിസ്കോയിൽ ചുമതലയേറ്റു.publive-image

1982 - ചൈനയിൽ പുതിയ ഭരണഘടന നിലവിൽ വന്നു.

1982 - ഒമ്പതാമത് (ഇന്ത്യയിൽ നടന്ന രണ്ടാമത് )ഏഷ്യൻ ഗെയിംസിന് ന്യൂഡൽഹിയിൽ കൊടിയിറങ്ങി, പ്രഥമ ഏഷ്യൻ ഗയിംസും ഇന്ത്യയിലായിരുന്നു.

1991 - 1927 ൽ പ്രവർത്തനം ആരംഭിച്ച പാൻ അമേരിക്കൻ എയർ ലൈൻസ് പ്രവർത്തനം അവസാനിപ്പിച്ചു.

publive-image

2008 - ഡിസംബര്‍ 4ന് വൈകീട്ട്  ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാന ഹൈവേയോരത്തു കൂടി സ്‌കൂള്‍ വിട്ട് വീടുകളിലേക്ക് നടന്നു വരികയായിരുന്ന 22 കുരുന്നുകളുടെ നേരെ നിയന്ത്രണം വിട്ട ജീപ്പ് കയറിയിറങ്ങി. ഇരിക്കൂര്‍ പെരുമണ്ണ് ശ്രീനാരായണ വിലാസം സ്‌കൂളിലെ കുട്ടികളായിരുന്നു ഇവര്‍. 

2009 - ആഗോളതാപനത്തെ ചെറുക്കുന്നതിനായി നേപ്പാൾ ക്യാബിനറ്റ് 5262 മീറ്റർ ഉയരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാമ്പിൽ സമ്മേളിച്ചു.

2020 - മികച്ച അദ്ധ്യാപകനുള്ള 10 ലക്ഷം ഡോളർ വർക്കി ഫൗണ്ടേഷൻ ഗ്ലോബൽ പ്രൈസ് മഹാരാഷ്ട്ര സ്വദേശി രഞ്ജിത് സിൻഹ് ദിസാലെക്ക് ലഭിച്ചു.publive-image

2020 - ഇന്ത്യൻ അത്‌ലറ്റിക്സ് ചീഫ് കോച്ചായി പി.രാധാകൃഷ്ണൻ നായർ നിയമിതനായി. ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാണ് പി.രാധാകൃഷ്ണൻ

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment