ഇന്ന് ഫിബ്രവരി 22: ലോക ചിന്താദിനം! ബാബു ആന്റണിയുടേയും ശാലിന്‍ സോയയുടേയും ജന്മദിനം; ഫ്രാന്‍സിലെ ചാള്‍സ് എട്ടാമന്‍ രാജാവ് നേപ്പിള്‍സില്‍ കടന്ന് അധികാരം പിടിച്ചടക്കിയതും ഡച്ച് കാരുമായുള്ള യുദ്ധത്തിൽ കൊച്ചി രാജാവ് രാമവർമ്മ വധിക്കപ്പെട്ടതും ഇതേ ദിനം തന്നെ : ചരിത്രത്തില്‍ ഇന്ന്

New Update
New Project february 22

.  ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                    ' JYOTHIRGAMAYA '
.                    ്്്്്്്്്്്്്്്്
.                    🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം 1200 
കുംഭം 10
തൃക്കേട്ട   / നവമി
2025 ഫിബ്രവരി 22, 
ശനി
 ഇന്ന്;

Advertisment

* ലോക ചിന്താദിനം! [World Thinking Day ; ലോകമെമ്പാടുമുള്ള സ്കൗട്ട് ആൻഡ് ഗൈഡ് സംഘടനകൾ ചിന്താ ദിനം എന്ന പേരിൽ ആചരിയ്ക്കുന്ന ഈ ദിനം തന്നെയാണ് ലോക ചിന്താ ദിനം.publive-image

നേതൃത്വപരമായ കാര്യങ്ങൾ,  സാമൂഹ്യസേവനം, സാഹസിക പ്രവർത്തനങ്ങൾ എന്നിവയ്ക്ക്  പെൺകുട്ടികളെ പ്രാപ്തരാക്കുന്ന ഒരു സംവിധാനത്തിൻ്റെ  മുഖമുദ്രയാണ് ഈ ദിനം.]

* ലോക യോഗ ദിനം![ World Yoga Day.]

* ദേശീയ മാർഗരിറ്റ ദിനം ![ National Margarita Day ; തക്കാളി, ചീസ്, തുളസി എന്നിവ ചേർത്ത ഇറ്റലിയിലെ ക്വീൻ മാർഗരിറ്റയുടെ പേരിൽ അറിയപ്പെടുന്ന ഈ പിസ്സയെ കുറിച്ചറിയാൻ ആസ്വദിയ്ക്കാൻ  ഒരു ദിനം.]

publive-image

* ദേശീയ വിനോദ കായിക ശാരീരികക്ഷമതാ ദിനം !  [ National Recreational Sports and Fitness Day ; വിനോദത്തിൻ്റെയും കായികമത്സരങ്ങളുടെയും ശാരീരികക്ഷമതയുടെയും കാര്യത്തെക്കുറിച്ചറിയാൻ പഠിയ്ക്കാൻ ഒരു ദിനം! ]

* എളിമ ശീലിക്കാൻ ഒരു ദിനം! [ Be humble day ;  പൊങ്ങച്ചങ്ങൾ സ്വയം പ്രമോഷനായി മാറി അരങ്ങു വാഴുന്ന ഒരു ലോകത്ത്, നിശബ്ദമായി താൻ ചെയ്യുന്ന കാര്യങ്ങൾ ആരോരുമറിയാതെ സൂക്ഷിച്ച് മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുന്നതിന് ഒരു ദിനം. താൻ ചെയ്ത കാര്യങ്ങളെ പെരുപ്പിച്ചു കാട്ടാതെ ജീവിയ്ക്കാൻ ഒരു ദിനം. ] 'publive-image

*ദേശീയ കാലിഫോർണിയ  ദിനം!

*ദേശീയ ഹൃദയ വാൽവ് രോഗ അവബോധ  ദിനം! [ഹൃദയത്തിൻ്റെ വാൽവിനു സംഭവിയ്ക്കുന്ന രോഗത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി ഒരു ദിനം.!]

*അബു സിംബൽ  ഉത്സവം![ഈജിപ്തിലെ മനോഹരമായ അബു സിംബെൽ ക്ഷേത്രങ്ങളിൽ വർഷത്തിൽ രണ്ടുതവണ നടക്കുന്ന ഒരു ആഘോഷമാണ് ഇത്.  ഈ ചടങ്ങിൽ, സൂര്യപ്രകാശം അകത്തെ ശ്രീകോവിലിനെ പൂർണ്ണമായി പ്രകാശിപ്പിക്കുകയും, റാംസെസ് രണ്ടാമന്റെയും ദൈവങ്ങളുടെയും പ്രതിമകളെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു.
നൂറ്റാണ്ടുകളായി ആളുകളെ അത്ഭുതപ്പെടുത്തിയിട്ടുള്ള, ഈ അത്ഭുതം കാണാൻ ലോകമെമ്പാടുമുള്ള സന്ദർശകരെത്തുന്നു എന്നതും ഈ ദിനത്തിൻ്റെ ഒരു പ്രത്യേകതയാണ്.]publive-image

*സൂപ്പർമാർക്കറ്റ് ജീവനക്കാരുടെ  ദിനം!

*സിംഗിൾ ടാസ്കിംഗ്  ദിനം ! [ഗതാഗതക്കുരുക്കിൽ അകപ്പെടുന്നതിനു പകരം ഒരു തുറന്ന റോഡിലൂടെ സഞ്ചരിക്കുന്നത് പോലെ തോന്നുന്നത് നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?പത്ത് കാര്യങ്ങൾ ഒരേ സമയം ചെയ്തു തീർക്കേണ്ടി വന്നിട്ടും എല്ലാം ഉപേക്ഷിച്ചതായി നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? നിങ്ങളെ സഹായിക്കാൻ സിംഗിൾ ടാസ്കിംഗ് ദിനത്തിൽ പങ്കെടുക്കൂ! ' ഈ ദിവസം നമ്മളെ നമ്മുടെ മൾട്ടിടാസ്കിംഗ് ഭ്രാന്തിൽ നിന്ന് ഒരു സമയം ഒരു കാര്യം ചെയ്യുന്നതിലേക്ക് മാറ്റാൻ പ്രേരിപ്പിക്കുന്നു. ഇത് നിങ്ങളുടെ തലച്ചോറിന് സുഖകരവും ശ്രദ്ധ കേന്ദ്രീകരിച്ചതുമായ ഒരു ആലിംഗനം നൽകുന്നത് പോലെയാണ്, ഇത് നമ്മുടെ കുഴപ്പങ്ങളുടെ കലണ്ടറിലെ ഒരു വേറിട്ട നിമിഷമാക്കി മാറ്റുന്നു. ]publive-image

* സെയ്ന്റ് ലൂസിയ: സ്വാതന്ത്ര്യ ദിനം !

.      ഇന്നത്തെ മൊഴിമുത്ത്
.    ്്്്്്്്്്്്്്്്്്്്്
''ആകാശത്തു നിന്നൊരു മാലാഖ ഇറങ്ങിവന്ന്‌, കുത്തബ്‌മിനാറിന്റെ മുകളില്‍ കയറി നിന്ന്‌ എന്നോട്‌ സ്വാതന്ത്ര്യം വേണോ അതോ ഹിന്ദു-മുസ്‌ലിം മൈത്രി വേണോ എന്നു ചോദിച്ചാല്‍ ഞാൻ, ഈ അബുൽകലാം ആയിരം വട്ടം ആവശ്യപ്പെടുന്നത്‌ ഹിന്ദു-മുസ്‌ലിം മൈത്രിയായിരിക്കും."

   [ - അബുൽകലാം ആസാദ് ]
 ************
ഇന്നത്തെ പിറന്നാളുകാർ
++++++++++++++++++++++
മലയാള ചലചിത്രങ്ങളിലെ   സംഘട്ടന രം‌ഗങ്ങൾക്ക് ഒരു പുതിയ മാനം നൽകിയ  ബാബു ആന്റണിയുടേയും (1966),

publive-image

സ്പീട് ട്രാക്ക്, കേരളോത്സവം,  പെണ്‍പട്ടണം, മകരമഞ്ഞ്, നാന്‍ഗ്, ക്രൈം സ്‌റ്റോറി, നോട്ടി പ്രെഫസര്‍, പുതുമുഖങ്ങള്‍ തേവയ്, ബാങ്കിംഗ്‌ ഹവേഴ്‌സ് 10 ടു 4, കമ്മത്ത് & കമ്മത്ത്, ലിസ്സമ്മയുടെ വീട്, പോലീസ് മാമന്‍, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി തുടങ്ങിയ ചിത്രങ്ങളിലൂടെ ചച്ചിത്രലോകത്ത്‌ സുപരിചിതയായ, നർത്തകിയും മോഡലും കൂടിയായ വിഷ്ണു പ്രിയയുടേയും (1987),

ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ  അഭിനയരംഗത്തേക്ക്‌ കടന്നു വരുകയും തുടർന്ന് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്ത  പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടി ശാലിന്‍ സോയയുടേയും (1997),publive-image

കേരളത്തിലെ വിഷചികിത്സാ ഗ്രന്ഥങ്ങളുടെ വൈജ്ഞാനിക- സാംസ്കാരിക വിശകലനം എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള എം ഇ എസ് മമ്പാട് കോളേജിൽ അധ്യാപികയും എഴുത്തുകാരിയും നിരവധി കൃതികളുടെ രചയിതാവുമായ ഇടുക്കി സ്വദേശി ഡോ. മൈന ഉബൈമാന്റെയും (1978),

"ബ്ലേഡ് റണ്ണർ", "കുങ് ഫു പാണ്ട" എന്നിവയുൾപ്പെടെ 500-ലധികം സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും പ്രത്യക്ഷപ്പെട്ട അമേരിക്കൻ നടനും ശബ്ദ നടനുമായ ജെയിംസ് ഹോങിൻ്റെയും(1929),publive-image

സാധാരണയായി ഡോ. ജെ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഒരു അമേരിക്കൻ മുൻ പ്രൊഫഷണൽ ബാസ്കറ്റ്ബോൾ കളിക്കാരനായ ജൂലിയസ്  എർവിംഗിൻ്റെയും ( 1950), 

ഒരു അമേരിക്കൻ സംവിധായിക, മോഡൽ, മുൻ അശ്ലീല നടി എന്നീ നിലകളിലറിയപ്പെടുന്ന, നിരവധി അഡൾട്ട് ഇൻഡസ്ട്രി അവാർഡുകൾ നേടിയിട്ടുള്ള ജെന്ന ഹെയ്സിന്റേയും (1982) ജന്മദിനം !
++++++++++++++++

publive-image
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത  നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
+++++++++++++++++++

ബി കല്യാണി അമ്മ ജ. (1884-1959)
കാരൂർ നീലകണ്ഠപ്പിള്ള ജ. (1898-1975)
ഒ.ടി. ശാരദ കൃഷ്ണൻ ജ. (1905- 1973)
കെ.സി അബ്ദുല്ല മൗലവി ജ. (1920-1995)
എം. ആർ വേലുപിള്ള ശാസ്ത്രികൾ ജ. (1877-2017) 
കെ സുരേന്ദ്രൻ ജ. (1922- 1997)
പ്രൊ. കാളിയത്ത് ദാമോദരൻ ജ.(1945-2009)
 കെ.പി. ബ്രഹ്മാനന്ദൻ ജ. (1946-2004)
ടി. രാമലിംഗം‌പിള്ള ജ. (1880-1968)
ഇന്ദുലാൽ  യാഗ്നിക് ജ. (1892- 1972)
മഹേഷ്ചന്ദ്ര ന്യായരത്ന ഭട്ടാചാര്യ ജ. (1836-1906)
മഹാരരാജ രാമരാജേന്ദ്ര വോഡയാർ ജ. (1863-1894)
പുഷ്പ മിത്ര ഭാർഗവ ജ. ( 1930- 2017)
ജയശ്രീ ഗഡ്‌കർ ജ. (1942 -2008)
എസ്.എച്ച്. റാസ ജ. (1922-2016)
സഹജാനന്ദ് സരസ്വതി ജ. (1889-1950)
സ്വാമി ശ്രദ്ധാനന്ദ് (മഹാത്മാ മുൻഷി രാം വിജ്) ജ. (1856-1926)
പീറ്റർ ആർത്തേദി ജ. (1705 -1735)
 ജോർജ്ജ്‌ വാഷിംഗ്ടൺ, ജ.( 1732- 1799)
റോബർട്ട്  പവ്വൽ ജ.(1857 -1841)
സ്റ്റീവ് ഇർവിൻ ജ. (1962 -2006)
യഹ്യ  അയ്യശ്  ജ.( 1966 -1996)
 ചാൾസ് ഏഴാമൻ ജ. (1403 -1461)
ആർതർ ഷോപ്പൻഹോവർ ജ. (1788-1860)‍.
അൽ " ഗ്രോസ് ജ. (1918- 2000)
ഹെൻറിച്ച് റുഡോൾഫ് ഹെർട്സ് ജ.( 1857- 1894)
നിക്കി " ലൗഡ ജ. (1949 -2019),publive-image

അദ്ധ്യാപികയും സാഹിത്യകാരിയും സ്വദേശാഭിമാനിയുടെ ഭാര്യയും ആയിരുന്ന ബി കല്യാണി അമ്മ(1884 ഫെബ്രുവരി 22- 1959 ഒക്ടോബർ 9) ,

സാഹിത്യ പ്രസാധക സഹകരണ സംഘത്തിന്റെസ്ഥാപക സെക്രട്ടറിയും, അദ്ധ്യാപകനും പ്രശസ്തനായ ചെറുകഥാകൃത്തും ആയിരുന്ന കാരൂർ എന്ന കാരൂർ നീലകണ്ഠപ്പിള്ള(ഫെബ്രുവരി 22 1898 -സെപ്റ്റംബർ 30 1975) , publive-image

ഒന്നും, രണ്ടും കേരളനിയമസഭകളിൽ  കോഴിക്കോട് നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചകോൺഗ്രസ്  നേതാവും വനജ എന്ന മലയാളം നോവലിന്റെ ഗ്രന്ഥകർത്തി യു.മായിരുന്ന ഒ.ടി. ശാരദ കൃഷ്ണൻ  (22 ഫെബ്രുവരി 1905 - 14 ഏപ്രിൽ 1973), 

 ജമാഅത്തെ ഇസ്‌ലാമിയുടെ നേതാവ്, മുസ്‌ലിം വിദ്യാഭ്യാസ പ്രവർത്തകൻ എന്നീ നിലകളിൽ  അറിയപ്പെട്ട  ഇസ്‌ലാമിക പണ്ഡിതന്‍  കെ.സി. അബ്ദുല്ല മൗലവി(1920 ഫെബ്രുവരി 22-1995 ഓഗസ്റ്റ് 13) ,publive-image

3)  കൊല്ലം ശ്രീനാരായണ കോളേജില്‍ മലയാളാദ്ധ്യാപകൻ അസാധാരണമായ ബുദ്ധിശക്തിയാല്‍ അനുഗൃഹീതൻ, തികഞ്ഞ പാണ്ഡിത്യം, അനന്യമായ സഹൃദയത്വം, ഉരുളയ്ക്ക് ഉപ്പേരിയെന്ന മട്ടില്‍ മറുപടി നല്കാനുള്ള വൈദഗ്ദ്ധ്യം, എന്നീ ഗുണങ്ങൾ ഉള്ള  എം ആർ വേലുപിള്ള ശാസ്ത്രികൾ ( ഫെബ്രുവരി 22, 1877- 2017 ഒക്ടോബർ 14),

സിനിമാനിരൂപണം, സാമൂഹിക വിമര്‍ശനം. നോവല്‍, നാടകം, തര്‍ജ്ജമ, ജീവചരിത്രം, ആത്മകഥ എന്നീ  മേഖലകളിൽ സാനിദ്ധ്യം തെളിയിച്ച കെ സുരേന്ദ്രൻ (1922 ഫെബ്രുവരി 22- 1997 ഓഗസ്റ്റ് 9) publive-image

മറാത്തിയിൽ നിന്നും അക്കർമാശി, സിംഹാസൻ പോലുള്ള കൃതികൾ മലയാളത്തിൽ വിവർത്തനം ചെയ്ത പ്രൊ.കാളിയത്ത് ദാമോദരൻ (ഫെബ്രുവരി 22, 1945- 2009 ജനുവരി 27),

കാൽനൂറ്റാണ്ടോളം ചലച്ചിത്രലോകത്തു സജീവമായിരുന്നിട്ടും നൂറോളം പാട്ടുകൾ മാത്രo ആലപിച്ചെങ്കിലും ശ്രോതാക്കളുടെ മനസ്സിൽ സ്ഥാനം നേടിയ ഒരുപിടി ഗാനങ്ങൾ പാടി ശ്രദ്ധേയനായ പിന്നണി ഗായകൻ   കെ.പി. ബ്രഹ്മാനന്ദൻ  (ഫെബ്രുവരി 22, 1946 - ഓഗസ്റ്റ് 10, 2004),

മുപ്പത്തഞ്ചുവർഷത്തെ നിരന്തര പരിശ്രമംകൊണ്ട് 76-ആം വയസ്സിൽ ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം നിഘണ്ടുവും,മലയാള ശൈലീ നിഘണ്ടുവും  രചിച്ച പണ്ഡിതൻ ടി. രാമലിംഗം‌പിള്ള (ഫെബ്രുവരി 22, 1880 - ഓഗസ്റ്റ് 1, 1968),publive-image

ഇന്ത്യ കിസാൻ സഭയുടെ നേതാവ്, മഹാഗുജറാത്ത് പ്രസ്ഥാനത്തിന്റെ നേതാവ്, ഗുജറാത്തിന്‌ പ്രത്യേക സംസ്ഥാന പദവിക്ക് നേതൃത്വം നൽകിയാൾ മാത്രമല്ല സിനിമാ നിർമാതാവും,എഴുത്തുകാരനും  സ്വാതന്ത്ര്യ സമര സേനാനിയുമായിരുന് ഇന്ദു ചാച്ച എന്ന ഇന്ദുലാൽ കനൈയ്യാലാൽ യാഗ്നിക്(ഫെബ്രുവരി 22 , 1892 – ജൂലൈ 17, 1972),

1868 നും 1894 നും ഇടയിൽ മൈസൂരിലെ ഇരുപത്തിമൂന്നാമത്തെ മഹാരാജാവായിരുന്നു ചാമരാജേന്ദ്ര വോഡയാർ (22 ഫെബ്രുവരി 1863 - 28 ഡിസംബർ 1894).,publive-image

ഇന്ത്യക്കാരനായ ശാസ്ത്രജ്ഞനും എഴുത്തുകാരനും ഭരണകർത്താവും ആണ് പി.എം. ഭാർഗവ   എന്നറിയപ്പെടുന്ന പുഷ്പ മിത്ര ഭാർഗവ ( 22 ഫെബ്രുവരി 1930- ആഗസ്റ്റ് 1, 2017)

 ഏകദേശം 250ഓളം ചലച്ചിത്രത്തിൽ അഭിനയിച്ച പ്രമുഖ മറാത്തി സിനിമാതാരം  ജയശ്രീ ഗഡ്‌കർ
(ഫെബ്രുവരി 22, 1942 – ഓഗസ്റ്റ് 29, 2008),

വിഖ്യാതനായ ഇന്ത്യൻ ചിത്രകാരനായ പത്മശ്രീ, പത്മവിഭൂഷൺ, പത്മഭൂഷൺ ബഹുമതികൾ ലഭിച്ച, 2007 ൽ വരച്ച 'മഹാഭാരത' എന്ന ചിത്രത്തിന് 1.05 കോടി രൂപ പ്രതിഫലം ലഭിച്ചിരുന്ന സെയ്ദ് ഹൈദർ റാസ എന്ന എസ്.എച്ച്. റാസ(22 ഫെബ്രുവരി 1922 - 23 ജൂലൈ 2016),publive-image

ഇന്ത്യയിലെ ഒരുസന്യാസിയും ദേശീയവാദിയും കർഷക നേതാവുമായിരുന്ന, എഴുത്തുകാരനും സാമൂഹിക പരിഷ്കർത്താവും വിപ്ലവകാരിയുമായിരുന്ന സഹജാനന്ദ് സരസ്വതി
( 22 ഫെബ്രുവരി 1889 - 26 ജൂൺ 1950),

4) 4) ഒരു ഇന്ത്യൻ വിദ്യാഭ്യാസ വിദഗ്ദ്ധനായിരുന്ന സ്വാമി ശ്രദ്ധാനന്ദൻ (മഹാത്മാ മുൻഷി രാം വിജ്) 
(22 ഫെബ്രുവരി 1856 - 23 ഡിസംബർ 1926) ,publive-image

മത്സ്യശാസ്ത്രത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന സ്വീഡിഷ് പ്രകൃതി ശാസ്ത്രജ്ഞൻ  പീറ്റർ ആർത്തേദി അഥവാ പീറ്റ്രസ് അറ്റ്രേഡിയസ( 22 ഫെബ്രുവരി 1705 - 27 സെപ്തംബർ 1735 ) ,

അമേരിക്കൻ ഐക്യനാടുകളുടെ ആദ്യത്തെ പ്രസിഡൻറ്റും, അമേരിക്കൻ സ്വാതന്ത്ര്യ യുദ്ധത്തിന്റെ സർവസൈന്യാധിപനും ആയിരുന്ന ജോർജ് വാഷിംഗ്‌ടൺ(1732 ഫെബ്രുവരി 22, – 1799 ഡിസംബർ 14),

റോ:യൽ ബ്രിട്ടീഷ് സേനയിൽ ലഫ്‍റ്റനന്റ്-ജനറൽ പദവി വഹിക്കുകയും, ഒ.എം., ജി.സി.എം.ജി., ജി.സി.വി.ഓ.,കെ.സി.ബി. തുടങ്ങിയ ബ്രിട്ടീഷ് ബഹുമതികളാൽ ആദരിക്കപ്പെടുകയും സ്‍കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകനും ലോക ചീഫ് സ്‍കൗട്ടും ആയ ബി-പി, ബേഡൻ പവ്വൽ പ്രഭു എന്നീ പേരുകളിലും അറിയപ്പെടുന്ന  റോബർട്ട് സ്റ്റീഫൻസൺ സ്‍മിത് ബേഡൻ പവ്വൽ(1857 ഫെബ്രുവരി 22 - 1941 ജനുവരി 8 ) ,

publive-image

ഡിസ്കവറി നെറ്റ്‌വർക്സ് വഴി സം‌പ്രേഷണം ചെയ്ത ക്രോക്കൊഡൈൽ ഹണ്ടർ (മുതലവേട്ടക്കാരൻ) എന്ന പരിപാടിയിലൂടെ ഏറെ പ്രശസ്തനും മുതലവേട്ടക്കാരൻ എന്ന അപരനാമധേയനും, ഒരു പരമ്പരയുടെ ചിത്രീകരണത്തിനായി ഗ്രേറ്റ് ബാരിയർ റീഫിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ സ്റ്റിങ്‌റേ എന്ന തിരണ്ടി മീനിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുകയും ചെയ്ത ഓസ്ട്രേലിയൻ പ്രകൃതിജ്ഞൻ സ്റ്റീവ് ഇർവിൻ അഥവാ സ്റ്റീഫൻ റോബർട്ട് ഇർവിൻ (1962 ഫെബ്രുവരി 22-2006 സെപ്റ്റംബർ 4),

ഹമാസിന്റെ പ്രധാന ബോംബു നിർമ്മാതാവും, ദി എഞ്ചിനീയർ" ( അൽ-മുഹന്തിസ്) എന്ന വിളിപ്പേരിലറിയപ്പെട്ടിരുന്ന,    ഇസ്സദ് ദിൻ അൽ ഖസം ബ്രിഗേഡിന്റെ (വെസ്റ്റ് ബാങ്ക് ബറ്റാലിയന്റെ ) നേതാവുമായിരുന്ന യഹ്യ അബ്ദ്-അൽ-ലത്തീഫ് അയ്യശ്(ഫെബ്രുവരി 22,1966 – 5 ജനുവരി 1996),publive-image

1422 മുതൽ 1461-ൽ മരിക്കുന്നതുവരെ ഫ്രാൻസിലെ രാജാവായിരുന്ന ചാൾസ് ഏഴാമൻ (22 ഫെബ്രുവരി 1403 - 22 ജൂലൈ 1461),

പത്തൊൻപതാം നൂറ്റാണ്ടിലെ പ്രമുഖ ജർമ്മൻ തത്ത്വചിന്തകന്മാരിൽ ഒരാളായിരുന്നു ആർതർ ഷോപ്പൻഹോവർ (ഫെബ്രുവരി 22, 1788 - സെപ്റ്റംബർ 21, 1860)‍,publive-image

മൊബൈൽ വയർലെസ് കമ്മ്യൂണിക്കേഷനിലെ പയനിയർ ആയിരുന്ന വാക്കി-ടോക്കി ,  സിറ്റിസൺസ് ബാൻഡ് റേഡിയോ , ടെലിഫോൺ പേജർ  കോർഡ്‌ലെസ് ടെലിഫോൺ എന്നിവയുടെ ആദ്യകാല പതിപ്പുമായി ബന്ധപ്പെട്ട്  നിരവധി ആശയവിനിമയ ഉപകരണങ്ങൾ സൃഷ്ടിക്കുകയും പേറ്റൻ്റ് നേടുകയും ചെയ്ത ഇർവിംഗ് " അൽ " ഗ്രോസ്( ഫെബ്രുവരി 22, 1918 - ഡിസംബർ 21, 2000),

റേഡിയോ ആശയവിനിമയത്തിൻ്റെ വികാസത്തിലേക്ക് നയിച്ച വൈദ്യുതകാന്തിക തരംഗങ്ങളെക്കുറിച്ചുള്ള തൻ്റെ പ്രവർത്തനത്തിന് പേരുകേട്ട ജർമ്മൻ ഭൗതിക ശാസ്ത്രജ്ഞനായ  ഹെൻറിച്ച് റുഡോൾഫ് ഹെർട്സ്  (1857 ഫെബ്രുവരി 22-  1894)publive-image

 ഒരു ഓസ്ട്രിയൻ ഫോർമുല വൺ ഡ്രൈവറും വ്യോമയാന സംരംഭകനുമായിരുന്ന ആൻഡ്രിയാസ് നിക്കോളസ് " നിക്കി " ലൗഡ(22 ഫെബ്രുവരി 1949 - 20 മെയ് 2019) 

ഇന്നത്തെ സ്മരണ  !!"
*********
അബുൽകലാം ആസാദ് മ. (1888-1958)
പട്ടണക്കാട് പുരുഷോത്തമൻ മ. (1949-2005)
എം.എ ജോൺ മ. (1936-2011)
പുളിമാന പരമേശ്വരൻപിളള മ.(1915-1948)
സേതുലക്ഷ്മിഭായി മ. (1895-1985)
കെ.പി.എ.സി ലളിത മ. (1947-2022)
കെ. കൊച്ചുകുട്ടൻ മ.(1910-1987)
ഇടക്കൊച്ചി പ്രഭാകരൻ മ.( 2005)
സുഖ്ബീർ മ. (1925-2012)
ഹുമയൂൺ മ. ( 1508-1556 )
കസ്തൂർബാ ഗാന്ധി മ.(1869- 1944)
ടെന്നന്റ് സ്മിത്ത്സൺ മ. (1761-1815 )
ഫെർഡിനാൻഡ് ഡെ സൊസ്യൂർ മ. (1857-1913)
ആൻഡി വോഹോൾ മ. (1928-1987)
റെമി ഒക്ലിക് മ. (1983-2012)
മാരി കോൾവിൻ മ. (1956-2012)
അമേരിഗോ വെസ്പുസി മ. (1454-1512)
അന്തോണിയോ മച്ചാദോ മ.(1875-1939)
 സുബി സുരേഷ് (1981 -2023)publive-image

വിഭജത്തെ ഏതിർത്ത സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയും, തർജുമാനുൽ ഖുർആൻ എന്ന ഖുർആൻ വിവർത്തനകൃതിയുടെ കർത്താവും ഹിന്ദു-മുസ്ലിം സാഹോദര്യത്തിനായി നിലകൊണ്ട ശക്തനായ നേതാവും മായിരുന്നു മൗലാനാ ആസാദ് അബുൽകലാം ആസാദ് അഥവാ മൗലാന അബുൽകലാം മൊഹിയുദ്ദീൻ അഹമ്മദ് (നവംബർ 11, 1888 – ഫെബ്രുവരി 22, 1958),

ഉദയയുടെ മാനിഷാദ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ  മുപ്പതോളം ചലച്ചിത്രഗാനങ്ങൾ പാടിയ ,1975-ൽ സിനിമാരംഗത്തെത്തിയെങ്കിലും 3000-ത്തോളം നാടക-ലളിത ഗാനങ്ങളാൽ  ശ്രദ്ധേയനായ ഇന്ത്യൻ പനോരമയിലേക്ക്  തിരഞ്ഞെടുക്കപ്പെട്ട ചായം എന്ന സിനിമയിലെ 'ബ്രഹ്മാണ്ഡമുകുളം' അവസാനമായി  ശബ്ദം പകർന്ന  പട്ടണക്കാട് പുരുഷോത്തമൻ(1949- ഫിബ്രവരി 22, 2005),publive-image

കേരളത്തിലെ കെ.എസ്.യുവിന്റേയും യൂത്ത് കോൺഗ്രസിന്റേയും സ്ഥാപക നേതാവിൽ ഒരാളായ എം.എ ജോൺ (1936, ജൂൺ 26-2011, ഫെബ്രുവരി 22),

നാടകകൃത്ത്‌, അഭിനേതാവ്‌, ഗായകൻ, കഥാകാരൻ എന്നീ നിലകളിൽ പ്രശസ്‌തി നേടുകയും മലയാളത്തിലെ ആദ്യത്തെ എക്സ്പ്രഷനിസ്റ്റ് നാടകം എന്നറിയപ്പെടുന്ന 'സമത്വവാദി' രചിക്കുകയും ചെയ്ത പുളിമാന പരമേശ്വരൻപിളള (8 സെപ്‌റ്റംബർ 1915 - 22 ഫെബ്രുവരി 1948),  publive-image

തിരുവിതാംകൂറിലെ  അവസാന രാജപ്രതിനിധി (റീജെന്റ്) ആയിരുന്ന   
ശ്രീ പദ്മനാഭാസേവിനി പൂരാടം തിരുനാൾ സേതു ലക്ഷ്മിഭായി(1895 നവംബർ 19-1985 ഫെബ്രുവരി 22),

കേരള സംഗീത നാടക അക്കാദമി ചെയർ പേഴ്സണും പ്രശസ്തയായ മലയാള ചലച്ചിത്ര അഭിനേത്രിയുമായിരുന്ന കെ.പി.എ.സി ലളിത എന്നറിയപ്പെടുന്ന മഹേശ്വരിയമ്മ(1947- ഫിബ്രവരി 22, 2022) ,

ഒന്നും രണ്ടും കേരളനിയമസഭകളിൽ   വടക്കാഞ്ചേരി നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു കോൺഗ്രസ് നേതാവായിരുന്ന കെ. കൊച്ചുകുട്ടൻ(28 ജൂൺ 1910 - 22 ഫെബ്രുവരി 1987),publive-image

പ്രസിദ്ധ കാഥികൻ ഇടക്കൊച്ചി പ്രഭാകരൻ (15 മെയ് 1932- ഫെബ്രുവരി 22, 2005),

ഏഴ് നോവലുകൾ, 11 ചെറുകഥാ സമാഹാരങ്ങൾ, അഞ്ച് കവിതാ സമാഹാരങ്ങൾ, ലോക സാഹിത്യം, ലേഖനങ്ങൾ, കത്തുകൾ, പുസ്തക നിരൂപണങ്ങൾ എന്നിവയുടെ നിരവധി വിവർത്തനങ്ങൾ  എഴുതി പ്രസിദ്ധീകരിച്ച പഞ്ചാബി നോവലിസ്റ്റും ചെറുകഥാകൃത്തും കവിയും ഉപന്യാസകാരനുമായിരുന്ന സുഖ്ബീർ എന്ന  സുഖ്ബീർ സിംഗ് ( ജൂലൈ 1925 - 22 ഫെബ്രുവരി 2012),   

ബാബറിന്റെ മൂത്തപുത്രനും ദില്ലി കീഴടക്കി മുഗൾ സാമ്രാജ്യം സ്ഥാപിക്കുന്നതിൽ ബാബറിനോടൊപ്പം  യുദ്ധത്തിൽ പങ്കെടുക്കുകയും മുഗൾ വംശത്തിലെ രണ്ടാമത്തെ ചക്രവർത്തിയാകുകയും ചെയ്ത ഹുമായൂൺ (1508 മാർച്ച് 8 – 1556 ഫെബ്രുവരി 22) ,publive-image

പ്രമുഖ ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനിയും മഹാത്മാ ഗാന്ധിയുടെ പത്നിയുമായിരുന്ന കസ്തൂർബാ ഗാന്ധി (ഏപ്രിൽ 11, 1869 –ഫെബ്രുവരി 22, 1944),

ഓസ്മിയം, ഇറിഡിയം എന്നീ മൂലകങ്ങളുടെ ഉപജ്ഞാതാവായ ബ്രിട്ടീഷ് രസതന്ത്രജ്ഞൻ ടെന്നന്റ് സ്മിത്ത്സൺ (1761 നവംബർ 30-1815 ഫെബ്രുവരി 22),

20-ആം നൂറ്റാണ്ടിൽ ഭാഷാശാസ്ത്രത്തിനുണ്ടായ ഒട്ടേറെ വികാസപരിണാമങ്ങൾക്ക് അടിസ്ഥാനമായ ആശയങ്ങൾക്ക്  പ്രത്യേകിച്ച്, ഭാഷാശാസ്ത്രരംഗത്ത്  ചില പരികല്പനകൾ അവതരിപ്പിച്ച്, ഘടനാവാദത്തിന് വിത്തുപാകുകയും, ആധുനികഭാഷാ ശാസ്ത്രത്തിന്റെ രൂപവത്കരണത്തിൽ മുഖ്യപങ്കു വഹിക്കുകയും ചെയ്ത സ്വിസ് ഭാഷാശാസ്ത്രജ്ഞൻ ഫെർഡിനാൻഡ് ഡെ സൊസ്യൂർ(നവംബർ 26,1857 – ഫെബ്രുവരി 22,1913) ,publive-image

പരീക്ഷണാത്മക (അവാന്ത് ഗാർഡ്) ചലച്ചിത്ര നിർമ്മാതാവ്, സംഗീത നിർമ്മാതാവ്, എഴുത്തുകാരൻ എന്നീ നിലകളിൽ ലോക പ്രശസ്തനാകുകയും പോപ്പ് ആർട്ട് എന്ന ദൈനംദിന വസ്തുക്കളെയും ചിത്രങ്ങളെയും അതേപോലെ വരയ്ക്കുന്ന കലാരൂപത്തിന്റെ മുന്നേറ്റത്തിന്റെ കേന്ദ്രബിന്ദുവായി തീർന്ന അമേരിക്കൻ കലാകാരൻ  ആൻഡി വോഹോൾ (ഓഗസ്റ്റ് 6, 1928 - ഫെബ്രുവരി 22, 1987), 

സിറിയയിലെ ആഭ്യന്തര കലാപം ചിത്രീകരിക്കുന്നതിനിടെ പരിക്കേറ്റ് മരണമടഞ്ഞ പ്രമുഖനായ ഒരു ഫ്രഞ്ച് ഫോട്ടോ ജേണലിസ്റ്റായിരുന്ന റെമി ഒക്ലിക്  (16 ഒക്റ്റോബർ 1983– 22 ഫെബ്രുവരി 2012)

ബ്രിട്ടീഷ്പത്രമായ ദ സൺഡേ ടൈംസിന്റെ ലേഖികയും, ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിന്റെ അവസാന നാളുകളിൽ തമിഴ് പുലികൾക്കും ഐക്യരാഷ്ട്ര സഭയ്ക്കുമിടയിൽ സമാധാന ദൂതയായി പ്രവർത്തിക്കുകയും,സിറിയയിലെ സംഘർഷത്തിൽ കൊല്ലപ്പെടുകയും ചെയ്ത ‌ പ്രമുഖയായ അമേരിക്കൻ പത്രപ്രവർത്തകയും അറിയപ്പെടുന്ന യുദ്ധകാര്യലേഖികയുമായിരുന്നു മാരി കോൾവിൻ (12 ജനുവരി 1956– 22 ഫെബ്രുവരി 2012)publive-image

 ഒരു ഇറ്റാലിയൻ പര്യവേഷകനും, ധനസഹായകനും, നാവിഗേറ്ററും, കാർട്ടോഗ്രാഫറുമായിരുന്ന റിപ്പബ്ലിക്ക് ഓഫ് ഫ്ലോറൻസിൽ ജനിച്ച അദ്ദേഹം 1505-ൽ ക്രൗൺ ഓഫ് കാസ്റ്റിലിലിലെ  പൗരനായിത്തീർന്ന അമേരിഗോ വെസ്പുസി എന്ന നാവികൻ (മാർച്ച് 9, 1454 - ഫെബ്രുവരി 22, 1512),

സ്പാനിഷ് കവിയും 'തൊണ്ണൂറ്റിയെട്ടാം തലമുറ 'എന്നറിയപ്പെടുന്ന ആധുനിക സ്പാനിഷ് സാഹിത്യ പ്രസ്ഥാനത്തിലെ പ്രമുഖ വ്യക്തിത്വവുമായിരുന്ന അന്തോണിയോ മച്ചാദോ(1875 ജൂലൈ 26 - ഫെബ്രുവരി 22, 1939)

ഒരു ഇന്ത്യൻ മലയാള നടി, ടെലിവിഷൻ അവതാരക, ഹാസ്യതാരം, സ്റ്റേജ്-ഷോ അവതാരക എന്നി നിലകളിൽ ശ്രദ്ധേയയായിരുന്ന സുബി സുരേഷ് (23 ഓഗസ്റ്റ് 1981 - 22 ഫെബ്രുവരി 2023)publive-image

ചരിത്രത്തിൽ ഇന്ന്…
*********

1495 - ഫ്രാൻസിലെ ചാൾസ് എട്ടാമൻ രാജാവ്‌ നേപ്പിൾസിൽ കടന്ന് അധികാരം പിടിച്ചടക്കി.

1632 - ഗലീലിയോയുടെ “dialogue concerning the two chief world systems” എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു.

1662 - ഡച്ച് കാരുമായുള്ള യുദ്ധത്തിൽ കൊച്ചി രാജാവ് രാമവർമ്മ വധിക്കപ്പെട്ടു.publive-image

1797 - വിപ്ലവ യുദ്ധങ്ങളിൽ ഫ്രഞ്ചുകാർ ആരംഭിച്ച ബ്രിട്ടൻ്റെ അവസാന അധിനിവേശം വെയിൽസിലെ ഫിഷ്ഗാർഡിന് സമീപം ആരംഭിച്ചു.

1792 - ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ യുദ്ധത്തിൽ പരാജയപ്പെട്ടതിനെ തുടർന്ന് ടിപ്പുസുൽത്താൻ ശ്രീരംഗപട്ടണം ഉടമ്പടിയിൽ ഒപ്പിട്ടു. കരാർ വഴി മലബാർ പ്രദേശം ബ്രിട്ടീഷുകാർക്ക് നൽകേണ്ടി വന്നു.

1819 - സ്‌പെയിൻ ആഡംസ്-ഓനിസ് ഉടമ്പടിയിൽ ഒപ്പുവെച്ചു, ഫ്ലോറിഡയെ അമേരിക്കയ്ക്ക് വിട്ടുകൊടുത്തു.

publive-image

1854 - ഇന്ത്യയിലെ ആദ്യത്തെ കോട്ടൺ സ്പിന്നിങ്ങ് മിൽ ബോംബെ കോട്ടൺ മിൽ പ്രവർത്തനം തുടങ്ങി.

1855 - പെൽസിൽ‌വേനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി സ്ഥാപിതമായി.publive-image

1876 - ബാൾട്ടിമോറിൽ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി സ്ഥാപിതമായി.

1896 - മലയാളത്തിലെ ആദ്യകാല ചെറുകഥയായ 'കലികാലവൈഭവം' മലയാള മനോരമയിൽ പ്രസിദ്ധീകരിച്ചു. മൂർക്കോത്ത് കുമാരനായിരുന്നു കഥാകൃത്ത്.

1923 - അമേരിക്ക ആദ്യത്തെ ഭൂഖണ്ഡാന്തര വ്യോമ തപാൽ സം‌വിധാനം ആരംഭിച്ചു.

1924 - ജോസഫ് ചാഴിക്കാടനും എം എം വർക്കിയും ചേർന്ന് സ്വാതന്ത്ര്യ സമരത്തിന് തീവ്ര പിന്തുണ നൽകുന്ന കേരള ദാസൻ പത്രം ആരംഭിച്ചു.publive-image

1935 - വൈറ്റ് ഹൗസിന്റെ മുകളിലൂടെ ഉള്ള വ്യോമ ഗതാഗതം നിരോധിച്ചു

1943 - നാസി ജർമ്മനിയിലെ അഹിംസാത്മക പ്രതിരോധ ഗ്രൂപ്പായ വൈറ്റ് റോസിൻ്റെ അംഗങ്ങളായ സോഫി ഷോൾ, ഹാൻസ് ഷോൾ, ക്രിസ്റ്റോഫ് പ്രോബ്സ്റ്റ് എന്നിവരെ അറസ്റ്റ് ചെയ്യുകയും പിന്നീട് ശിരഛേദം ചെയ്യുകയും ചെയ്തു.

1944 - അമേരിക്കൻ വ്യോമസേന ഡച്ച് പട്ടണങ്ങളായ നിജ്മെഗൻ, ആർൻഹേം, എൻഷെഡ്, ഡെവെൻ്റർ എന്നിവിടങ്ങളിൽ തെറ്റായി ബോംബാക്രമണം നടത്തി, രണ്ടാം ലോകമഹായുദ്ധസമയത്ത് 800-ലധികം
സിവിലിയൻമാർ കൊല്ലപ്പെട്ടു.

1945 - അറബ് ലീഗ് സ്ഥാപിതമായി

publive-image

1959 - നാസ്‌കാർ കപ്പ് സീരീസിൻ്റെ പ്രഥമ ഡേടോണ 500-ൽ ലീ പെറ്റി വിജയിച്ചു.

1960 - പട്ടം താണുപ്പിള്ളയുടെ നേതൃത്വത്തിലുള്ള കേരളത്തിന്റെ രണ്ടാം മന്ത്രിസഭ അധികാരമേറ്റു.

1969 - 10 കി.ഗ്രാം ഭാരമുള്ള പെൻസിൽ റോക്കറ്റ് തുമ്പയിൽ നിന്ന് വിക്ഷേപിച്ചു.

1979 - ഇറാനിലെ ഖുമൈനി അനുയായികളും കുർദുകളും തമ്മിൽ ഏറ്റുമുട്ടി നൂറിലേറെ മരണം.publive-image

1980 - ലേക്ക് പ്ലാസിഡ് വിൻ്റർ ഒളിമ്പിക്‌സിൽ യുഎസ് ഐസ് ഹോക്കി ടീം സോവിയറ്റ് യൂണിയനെ ഞെട്ടിച്ചുകൊണ്ട് പരാജയപ്പെടുത്തി സ്വർണ്ണ മെഡൽ നേടി.

1988 - ബോണി ബ്ലായേർ 500 മീറ്റർ സ്കേറ്റിങ്ങിൽ, 39.10 സെക്കൻഡിൽ പൂർത്തിയാക്കി പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചു…

1995 - സ്റ്റീവ് ഫോസറ്റ് പസിഫിക് സമുദ്രത്തിലൂടെ ആദ്യമായി 9600 കിലോമീറ്റർ ദൂരം എയർ ബലൂൺ പറത്തി.

1997 - സ്കോട്ടിഷ് ശാസ്ത്രജ്ഞർ, പ്രായപൂർത്തിയായ ഒരു കോശത്തിൽ നിന്ന് ക്ലോൺ ചെയ്ത ആദ്യത്തെ സസ്തനിയായ ഡോളി എന്ന ആടിനെ ക്ലോൺ ചെയ്തതായി പ്രഖ്യാപിച്ചു.

2000 - കൊല്ലത്തെ കല്ലുവാതുക്കലിലും കൊട്ടാരക്കരയിലുമുണ്ടായ വിഷമദ്യ ദുരന്തത്തിൽ മുപ്പതിലധികം മരണം.

2003ൽ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊയ്ബ് അക്തർ 161.3 കിലോമീറ്റർ വേഗതയിൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ പന്ത് എറിഞ്ഞു.

2006 - ബ്രിട്ടനിലെ ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് കൊള്ള നടന്നു. 53 മില്യൻ പൗണ്ട് കെന്റിലെ സെക്യൂരിറ്റീസ് ബാങ്കിൽ നിന്ന് കൊള്ള ചെയ്തു.

2008 - ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ പാർക്ക് തെന്മലയിൽ തുറന്നു.

2009 - സംഗീതസംവിധായകൻ എ.ആർ റഹ്മാനും സൗണ്ട് എൻജിനീയറായ റസൂൽപൂക്കുട്ടിയ്ക്കും ഓസ്കാർ പുരസ്കാരം ലഭിച്ചു.

2009 - സ്ലംഡോഗ് മില്യണയർ 81-ാമത് അക്കാദമി അവാർഡിൽ മികച്ച ചിത്രത്തിനുള്ള ഓസ്കാർ നേടി. മരണാനന്തരം "മികച്ച സഹനടനുള്ള" അവാർഡ് ഹീത്ത് ലെഡ്ജർ നേടി.

2014 - ഉക്രെയ്നിന്റെ പ്രസിഡന്റ് വിക്ടർ യാനുകോവിച്ച് യൂറോമൈഡൻ വിപ്ലവത്തിന്റെ ഒരു പ്രധാന ലക്ഷ്യം നിറവേറ്റിക്കൊണ്ട് ഉക്രൈനിലെ വെർക്കോവ്ന റഡയെ 328-0 വോട്ടിന് കീഴടക്കി.

2015 - പദ്മ നദിയിൽ 100 യാത്രക്കാർ കയറിയ ഒരു ഫെറി മുങ്ങി 70 പേർ മരിച്ചു.publive-image

2015 -  എഡ്ഡി റെഡ്മെയ്‌നും ജൂലിയാൻ മൂറും 87-ാമത് ഓസ്‌കാർ അവാർഡുകളിൽ മികച്ച നടനും മികച്ച നടിക്കുമുള്ള ഓസ്‌കാറുകൾ നേടി.

2017 - അമേരിക്കൻ റാപ്പറും ബിസിനസുകാരനുമായ ജെയ്-ഇസഡ്, മാക്സ് മാർട്ടിൻ, ജിമ്മി ജാം, ടെറി ലൂയിസ് എന്നിവരോടൊപ്പം ഗാനരചയിതാക്കളുടെ ഹാൾ ഓഫ് ഫെയിമിൽ ഇടം നേടിയ ആദ്യത്തെ റാപ്പറായി.

2020 ൽ പോർച്ചുഗലും റയൽ മാഡ്രിഡും ഫോർവേഡ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തൻ്റെ 1,000-ാം ഗെയിം കളിച്ചു.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment