/sathyam/media/media_files/2025/06/23/new-project-june-23-2025-06-23-06-35-41.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം1200
മിഥുനം 9
കാർത്തിക / ത്രയോദശി
2025 ജൂൺ 23,
തിങ്കൾ
പ്രദോഷം
ഇന്ന് ;
* ടൈപ്പ്റൈറ്റർ ദിനം! [ National Typewriter Day ; ടൈപ്പ്റൈറ്ററിന് പേറ്റൻ്റ് ലഭിച്ചതിൻ്റെ വാർഷികം അനുസ്മരിക്കുന്ന ദിനമാണിന്ന്.]
* ദേശീയ കഞ്ഞി ദിനം ! [ National Porridge Day ; 'ചാമ്പ്യൻമാരുടെ പ്രഭാതഭക്ഷണം' എന്നത് മാത്രമല്ല, കഞ്ഞി സമ്പന്നവും രുചികരവും ആരോഗ്യദായകവുമായ ഭക്ഷണമാണ്. പാലിൽ ധാന്യം തിളപ്പിച്ച് ഉണ്ടാക്കുന്ന ഈ ഭക്ഷണം ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും നല്ല പ്രഭാതഭക്ഷണമാണ്. ഈ പരമ്പരാഗത ബ്രിട്ടീഷ് വിഭവം നമുക്കും ഏറ്റവും പ്രിയങ്കരമായ ഒന്നാണ്, കൂടാതെ ഇത് നമ്മുടെ സ്വന്തം ഭക്ഷണമാണെന്നാണ് നാം പോലും ഇതുവരെ ധരിച്ചു വച്ചിരിയ്ക്കുന്നത്.] /filters:format(webp)/sathyam/media/media_files/2025/06/23/3640a768-e8a9-432a-8faa-b449d718599b-2025-06-23-06-29-14.jpg)
* അന്താരാഷ്ട്ര ഒളിമ്പിക് ദിനം ! [ International Olympic Day ; 1894 ജൂൺ 23-ന് പാരീസിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (IOC) സ്ഥാപിതമായതിൻ്റെ സ്മരണാർത്ഥമാണ് അന്താരാഷ്ട്ര ഒളിമ്പിക് ദിനം ആചരിക്കുന്നത്. നിരന്തരമായ കായിക പ്രവർത്തനങ്ങളിലൂടെ ആരോഗ്യകരമായ ഒരു ജീവിതശൈലിയുടെ പ്രാധാന്യം ഈ ദിനം സമൂഹത്തിനു മുന്നിൽ എടുത്തു കാണിക്കുന്നു.
അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തിൻ്റെ പ്രധാന ലക്ഷ്യങ്ങൾ ഇവയാണ്: കായികരംഗത്തും ആരോഗ്യകരമായ ജീവിതശൈലിയിലും ഏർപ്പെടാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക:ഒളിമ്പിക് ദിനം വിവിധ കായിക വിനോദങ്ങളിൽ ഏർപ്പെടാനും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനും ആളുകളെ പ്രോത്സാഹിപ്പിക്കുന്നു.ഒളിമ്പിക് പ്രസ്ഥാനത്തിൻ്റെ മൂല്യങ്ങൾ പ്രചരിപ്പിക്കുക: കായികക്ഷമത, ഐക്യം, ന്യായമായ കളികൾ, പരസ്പരബഹുമാനം തുടങ്ങിയ ഒളിമ്പിക് പ്രസ്ഥാനത്തിൻ്റെ മൂല്യങ്ങൾ ഈ ദിനം ലോകമെമ്പാടുമുള്ള ആളുകൾക്ക് പകർന്നു നൽകുന്നു.
ഒളിമ്പിക് ദിനത്തിൽ ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ കായിക മത്സരങ്ങൾ, പ്രദർശനങ്ങൾ, വിദ്യാഭ്യാസ പരിപാടികൾ എന്നിവ സംഘടിപ്പിക്കാറുണ്ട്. ഈ ദിനം കായികരംഗത്ത് ഒത്തുചേരലിൻ്റെയും ആരോഗ്യത്തിൻ്റെയും പ്രാധാന്യം കൂടി നമ്മെ ഓർമ്മിപ്പിക്കുന്നു.]
/filters:format(webp)/sathyam/media/media_files/2025/06/23/8b28068c-8ec6-4c3a-b053-45d6356f6b14-2025-06-23-06-25-15.jpg)
* യു. എൻ പബ്ലിക് സർവീസ് ഡേ! [ Public Service Day ; ലോകമെമ്പാടും പൊതുജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പൊതു സേവകരെ ആദരിക്കുന്ന ദിവസമാണിത്. വികസനത്തിൽ പൊതു സേവനങ്ങളുടെ പ്രാധാന്യം ഈ ദിനം എടുത്തു കാണിക്കുന്നു.ഈ ദിനത്തിൽ, പൊതുജനങ്ങൾക്ക് വേണ്ടി സേവനമനുഷ്ഠിക്കുന്ന എല്ലാവരെയും ആദരിക്കുന്നു. കൂടാതെ, പൊതു സേവനത്തിന്റെ പ്രാധാന്യം ലോകത്തിന് മുന്നിൽ എത്തിക്കുകയും ചെയ്യുന്നു.ഈ ദിനത്തിൽ, പൊതുജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന എല്ലാവരെയും ആദരിക്കുന്നു. കൂടാതെ, പൊതു സേവനത്തിന്റെ പ്രാധാന്യം ലോകത്തിന് മുന്നിൽ എത്തിക്കുകയും ചെയ്യുന്നു.കൊടുങ്കാറ്റ് സമയത്ത് വൈദ്യുതി പുനഃസ്ഥാപിക്കുന്നത് മുതൽ ഗ്യാസ് ചോർച്ചയും മറ്റും പരിശോധിക്കുന്നത് വരെ നമ്മെ സേവിക്കുന്നതിനായി ജീവിതം സമർപ്പിക്കുന്നവരുടെ പൊതു സേവനത്തിൻ്റെ മൂല്യവും ഗുണവും അംഗീകരിച്ചുകൊണ്ട് , നന്ദി പറയാൻ ഒരുദിനം. ]/filters:format(webp)/sathyam/media/media_files/2025/06/23/8f729d3d-7607-4250-8367-f6827264b655-2025-06-23-06-25-15.jpg)
* വിധവകളുടെ അന്താരാഷ്ട്ര ദിനം! [ International Widows Day ; പല രാജ്യങ്ങളിലും ദശലക്ഷക്കണക്കിന് വിധവകളും അവരുടെ ആശ്രിതരും അഭിമുഖീകരിക്കുന്ന ദാരിദ്ര്യവും അനീതിയും പരിഹരിക്കാനുള്ള ഒരു ദിനം. വിധവാത്വത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി ദി ലൂംബ ഫൗണ്ടേഷൻ അന്താരാഷ്ട്ര വിധവ ദിനം സ്ഥാപിച്ചു . 1954-ൽ ഇ ദിവസമാണ് ഫൗണ്ടേഷന്റെ സ്ഥാപകനായ ലോർഡ് ലൂംബയുടെ അമ്മ ശ്രീമതി പുഷ്പവതി ലൂംബ വിധവയായത് എന്നതാണ് ജൂൺ 23-ന്റെ പ്രാധാന്യം. 2010-ൽ പുറത്തിറങ്ങിയ " ഇൻവിസിബിൾ, ഫോർഗോട്ടൺ സഫറേഴ്‌സ്: ദി പ്ലൈറ്റ് ഓഫ് വിഡോസ് എറൗണ്ട് ദി വേൾഡ്" എന്ന പുസ്തകം ലോകമെമ്പാടും 245 ദശലക്ഷം വിധവകളുണ്ടെന്ന് കണക്കാക്കുന്നു, അവരിൽ 115 ദശലക്ഷം പേർ ദാരിദ്ര്യത്തിൽ കഴിയുന്നു, ഭർത്താക്കന്മാരെ നഷ്ടപ്പെട്ടതിനാൽ മാത്രം സാമൂഹികമായ അപമാനവും സാമ്പത്തിക പരാധീനതയും അനുഭവിക്കുന്നു എന്നതാണ് കണക്കുകൾ സൂചിപ്പിയ്ക്കുന്നത്. ലൂംബ ഫൗണ്ടേഷന്റെ ബോധവൽക്കരണ കാമ്പെയ്‌നിന്റെ ഭാഗമായി, ഈ പഠനം 2010 ജൂൺ 22-ന് യുഎൻ സെക്രട്ടറി ജനറൽ ബാൻ കി-മൂണിന് സമർപ്പിച്ചു.
2005-ൽ ആദ്യത്തെ അന്താരാഷ്ട്ര വിധവാ ദിനം നടന്നു, ലോർഡ് ലൂംബയും ഫൗണ്ടേഷന്റെ പ്രസിഡന്റ് ചെറി ബ്ലെയറും ചേർന്നാണ് ഇത് ഉദ്ഘാടനം ചെയ്തത് . 2010-ൽ ആറാം അന്താരാഷ്ട്ര വിധവാ ദിനമായപ്പോഴേക്കും റുവാണ്ട , ശ്രീലങ്ക , യുണൈറ്റഡ് സ്റ്റേറ്റ്സ്, യുകെ, നേപ്പാൾ , സിറിയ , കെനിയ , ഇന്ത്യ, ബംഗ്ലാദേശ് , ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ വിവിധ പരിപാടികൾ നടന്നു .]
/filters:format(webp)/sathyam/media/media_files/2025/06/23/9a609317-4f61-4ce7-a4ed-078bf09d4dd0-2025-06-23-06-25-15.jpg)
* എഞ്ചിനീയറിംഗിലെ സ്ത്രീകൾ, ഇൻ്റർനാഷണൽ ദിനം ! [ International Women in Engineering Day ; എഞ്ചിനീയറിംഗിൽ ഒരു കരിയർ പിന്തുടരാൻ താൽപ്പര്യമുള്ള പെൺകുട്ടികൾക്കുള്ള അത്ഭുതകരമായ അവസരങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുവാൻ ഒരു ദിനം, ലോകമെമ്പാടുമുള്ള വനിതാ എഞ്ചിനീയർമാരുടെ മികച്ച നേട്ടങ്ങളെ ഈ ദിനം ആഘോഷിക്കുന്നു.]
*സെന്റ് ജോൺസ് ഈവ്![ജൂൺ 23 ന് സൂര്യാസ്തമയത്തോടെ ആരംഭിക്കുന്ന ഒന്നാണ് സെന്റ് ജോൺസ് ഈവ് , വിശുദ്ധ സ്നാപക യോഹന്നാന്റെ തിരുനാളിന്റെ തലേദിവസമാണ് ഈ ദിനം ആചരിയ്ക്കപ്പെടുന്നത് . ഒരു വിശുദ്ധന്റെ മരണത്തെയല്ല, മറിച്ച് അവരുടെ ജനനത്തെ അടയാളപ്പെടുത്തുന്ന വളരെ ചുരുക്കം ചില തിരുനാൾ ദിവസങ്ങളിൽ ഒന്നാണിത്.
ലൂക്കോസിന്റെ സുവിശേഷം (ലൂക്കോസ് 1:26–37, 56–57) യോഹന്നാൻ യേശുവിന് ആറ് മാസം മുമ്പ് ജനിച്ചുവെന്ന് പറയുന്നു ; അതിനാൽ, ക്രിസ്മസിന് ആറ് മാസം മുമ്പ്, ജൂൺ 24 ന് യോഹന്നാൻ സ്നാപകന്റെ തിരുനാൾ നിശ്ചയിച്ചു . റോമൻ കലണ്ടറിൽ , ജൂൺ 24 വേനൽക്കാല അറുതി ദിനമായിരുന്നു , യൂറോപ്പിലെ മധ്യവേനൽ ആഘോഷങ്ങളുമായി സെന്റ് ജോൺസ് ഈവ് അങ്ങനെ അടുത്ത ബന്ധപ്പെട്ടിരിക്കുന്നു . മെയ് ദിനത്തിലെ ഈ പാരമ്പര്യങ്ങളിൽ, തീ കൊളുത്തൽ (സെന്റ് ജോൺസ് തീ), വിരുന്നു, ഘോഷയാത്രകൾ, പള്ളിയിലെ സേവനങ്ങൾ, കാട്ടുചെടികൾ ശേഖരിക്കൽ എന്നിവ ഉൾപ്പെടുന്നുണ്ട്.]/filters:format(webp)/sathyam/media/media_files/2025/06/23/08c9413e-705e-4d56-b896-e314668018a9-2025-06-23-06-25-15.jpg)
* ലക്സംബർഗ് ദേശീയ ദിനം (ഫ്രാൻസ്)[ Luxembourg National Day ; ലക്സംബർഗ് ദേശീയ ദിനം ജൂൺ 23 നാണ്. ഇത് ലക്സംബർഗിലെ ഗ്രാൻഡ് ഡ്യൂക്കിൻ്റെ ഔദ്യോഗിക ജന്മദിനമായാണ് ആഘോഷിയ്ക്കുന്നത്. അതായത് ഗ്രാൻഡ് ഡച്ചസ് ഷാർലറ്റിൻ്റെ ജന്മദിനം ജനുവരി 23 ആയിരുന്നു. എന്നാൽ 1962 ൽ, ആ പൊതു അവധി ആരുടെ ഒക്കെയോ സൗകര്യത്തിനു വേണ്ടി ജൂൺ മാസത്തിലേക്ക് മാറ്റി, ജനുവരിയിലെ തണുപ്പിനെക്കാൾ കൂടുതൽ അനുകൂലമായ കാലാവസ്ഥയിൽ ആ ആഘോഷങ്ങൾ നടത്താൻ അവർ തീരുമാനിച്ചു. അങ്ങനെ ഈ ദിവസം ലക്സംബർഗിൽ ഒരു പൊതു അവധിയായി.]
USA ;
* ദേശീയ പിങ്ക് ദിനം!
/filters:format(webp)/sathyam/media/media_files/2025/06/23/7b44565f-7198-439d-9edf-95b6c1b6aff2-2025-06-23-06-25-15.jpg)
* ദേശീയ ലെറ്റ് ഇറ്റ് ഗോ ദിനം ! [ National Let It Go Day ; നിഷേധാത്മകതയിലും പകയിലും ഊർജം പാഴാക്കുന്നത് നിർത്തുക, ജീവിതത്തിൻ്റെ പോസിറ്റീവ് വശങ്ങൾക്ക് കൂടുതൽ ഇടം നൽകാൻ തുടങ്ങുക. മനഃസാന്നിധ്യം പരിശീലിക്കുകയും ക്ഷമിക്കുകയും ചെയ്യുക. നമുക്കാവശ്യമില്ലാത്ത അനാവശ്യ കാര്യങ്ങളെ മനസ്സിൽ നിന്ന് ആട്ടി അകറ്റാൻ ശ്രമിയ്ക്കുക അതിനായി ഒരു ദിനം]
* കാനഡ: ഭീകരപ്രവർത്തനത്തിന്റെ ഇരകളുടെ ഓർമ്മക്കായി ദേശീയ ദിനം!
* നീക്കറാഗ്വ, പോളണ്ട്: പിതൃദിനം !
* ജപ്പാൻ: ഒക്കിനാവ ഓർമ്മദിനം !
* എസ്റ്റോണിയ: വിജയ ദിനം !
/filters:format(webp)/sathyam/media/media_files/2025/06/23/1b5fb7d5-4dc4-4aad-af7d-c584a9e7f72a-2025-06-23-06-25-15.jpg)
ഇന്നത്തെ മൊഴിമുത്ത് ്്്്്്്്്്്്്്്്്്്്്്്
''അധികാരം ഒറ്റപ്പെടുത്തുന്ന പകർച്ചവ്യാധി പോലെയാണ് തൊടുന്നതൊക്കെയും ദുഷിപ്പിക്കുന്നു.''
[ - പി ബി ഷെല്ലി ]
***********
ഇന്നത്തെ പിറന്നാളുകാർ
**********
വ്യവസായപ്രമുഖനും സിനിമാ നിർമ്മാതാവും സാമൂഹിക പ്രവർത്തനങ്ങളിൽ തത്പരനുമായ ഗോകുലം ഗോപാലന്റേയും (1944),
/filters:format(webp)/sathyam/media/media_files/2025/06/23/6b0624e1-48ae-4c14-ab23-b30a64f313cb-2025-06-23-06-25-15.jpg)
വിൻമീംഗലിൽ സെറിബ്രൽ പക്ഷാഘാതമുള്ള ഒരു മനുഷ്യനായും സൂര്യ നാഗരാമിലെ മെക്കാനിക്കായും പ്രധാന വേഷങ്ങൾ ചെയ്യുന്നതിനുമുമ്പ് മോസ്കോവിൻ കാവേരി (2010) എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുകയും തെലുങ്ക് ചിത്രമായ ചി ലാ സോ (2018) എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറുകയും മികച്ച ഒറിജിനൽ തിരക്കഥയ്ക്കുള്ള ദേശീയ അവാർഡ് നേനേടുകയും ചെയ്ത ചലച്ചിത്ര നടനും സംവിധായകനുമായ രാഹുൽ രവീന്ദ്രൻ (1981)ന്റേയും,
ദൂരദർശനിൽ സംപ്രേക്ഷണം ചെയ്തിരുന്ന ശക്തിമാൻ എന്ന പരമ്പരയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രശസ്ത ടെലിവിഷൻ /സിനിമാ താരം മുകേഷ് ഖന്നയുടേയും (1951),/filters:format(webp)/sathyam/media/media_files/2025/06/23/0e5daf79-0bfc-4b8e-9a47-05dd280f6d3d-2025-06-23-06-25-15.jpg)
ഇന്ത്യൻ സംഗീത വ്യവസായം, ഹിന്ദി ചലച്ചിത്രങ്ങൾ, ബംഗാളി, കന്നഡ, തെലുങ്ക്, സിന്ധി, ഗുജറാത്തി, ഛത്തീഡിൽ ഭാഷകളിലും പ്രത്യേകിച്ച് മറാത്തി പ്രാദേശിക സംഗീത വ്യവസായം എന്നിവയിൽ നിർമ്മാതാവും ഗായികയും അവതാരകയുമാണ് നേഹ രാജ്പാൽ (1978) ന്റേയും,
ഒരു ഇന്ത്യൻ സംഗീതസംവിധായകനും ക്രമീകരണക്കാരനും പ്രോഗ്രാമറുമാണ് എബി ടോം സിറിയക് (1989)ന്റേയും,
മുൻപ് സമാജ് വാദി പാർട്ടിയുടെയും ഇപ്പോൾ കോൺഗ്രസ്സിന്റെയും നേതാവും പഴയ ബോളിവുഡ് അഭിനേതാവുമായ രാജ് ബബ്ബറിന്റെയും (1952),
/filters:format(webp)/sathyam/media/media_files/2025/06/23/9a811657-04f7-4f15-b8c7-c36b36b22efe-2025-06-23-06-27-02.jpg)
നിയമത്തിലും നീതിയിലും ഒരു പ്രധാന അടയാളം ഉണ്ടാക്കുകയും . നിശ്ചയദാർഢ്യവും കഠിനാദ്ധ്വാനവും കൊണ്ട് യുഎസ് സുപ്രീം കോടതിയിലെ പ്രധാന ന്യായാധിപനാകാൻ കഴിഞ്ഞ ക്ലാരൻസ് തോമസിന്റെയും (1948),
" ജൊനാത്തൻ ലീവിങ്ങ്സ്റ്റൺ സീഗൾ" എന്ന വിഖ്യാത പുസ്തകം എഴുതിയ റിച്ചാർഡ് ബാക്കിന്റെയും (1936),
1980 ജൂൺ 23 നാണ് സ്വന്തം ജീവിത കഥ അഭിനയം സ്വപ്നം കാണുന്ന പലർക്കും പ്രചോദനമാക്കും വിധം അറിയപ്പെടുന്ന നടിയും ഹാസതാരവുമായി വളർന്ന മെലിസ റൗച്ച് ന്റേയും ( 1980),/filters:format(webp)/sathyam/media/media_files/2025/06/23/42f78349-db2b-48d8-9d33-19f01fc292f6-2025-06-23-06-27-02.jpg)
സിനിമകളിലും ടിവി ഷോകളിലും അവിസ്മരണീയമായ വേഷങ്ങളിലൂടെ കരിയർ വളർത്തിയ, മൾട്ടിപ്പിൾ സ്ക്ലിറോസിസുമായുള്ള തൻ്റെ പോരാട്ടങ്ങൾ ധീരമായി പങ്കുവെക്കുകയും പലർക്കും പ്രചോദനകരമാക്കുകയും ഉയർച്ച താഴ്ചകളിലൂടെ, വിനോദവ്യവസായത്തിൽ പ്രിയപ്പെട്ട വ്യക്തിയായി തുടരുകയും ചെയ്യുന്ന സെൽമ ബ്ലെയറിന്റേയും ( 1972),
ഇൻറ്റർനെറ്റ് പ്രോട്ടോ കോൾ വികസിപ്പിച്ച കാരണം ഇൻറർനെറ്റിൻറെ പിതാവായി അറിയപ്പെടുന്ന വിൻറൺ സെർഫിന്റെയും (1943),
മികച്ച അഭിനേത്രിക്കുള്ള ടോണി, എമ്മി, ഓസ്ക്കാർ പുരസ്കാരങ്ങൾ നേടി ‘ട്രിപ്പിൾ ക്രൗൺ ഓഫ് ആക്ടിംഗ്’ എന്ന നേട്ടം കരസ്ഥമാക്കിയ അമേരിക്കൻ അഭിനേത്രി ഫ്രാൻസിസ് ലൂയിസ് മക്ഡോർമൻറ്ന്റിയെയും (1957),/filters:format(webp)/sathyam/media/media_files/2025/06/23/94d008d6-523b-4616-a1fb-81794d481b9b-2025-06-23-06-27-02.jpg)
2006 ലോകകപ്പിൽ ഫ്രാൻസ് ടീമിനെ നയിച്ച, അതേ ലോകകപ്പിൽത്തന്നെ ഏറ്റവും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ നേടിയ, ലോകത്തെ ഏറ്റവും മികച്ച കളിക്കാരിലൊരാളായി അറിയപ്പെടുന്ന സിനദിൻ സിദാന്റേയും (1972),
ഒരു ഇന്ത്യൻ പരിസ്ഥിതി പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ 1964-ൽ ഗോപേശ്വറിൽ ദശോലി ഗ്രാമ സ്വരാജ്യ സംഘം (ഡിജിഎസ്എസ്) സ്ഥാപിച്ച ചന്ദി പ്രസാദ് ഭട്ടിൻ്റേയും ( 1934),/filters:format(webp)/sathyam/media/media_files/2025/06/23/63e116f8-5db2-4238-ba61-8733dd235cd5-2025-06-23-06-27-02.jpg)
പ്രദീപ് കുമാർ ബാനർജി, ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായ ,1962ലെ ഏഷ്യൻ ഗെയിംസിൻ്റെ ഫൈനലിൽ ഇന്ത്യക്കായി ആദ്യ ഗോൾ നേടി. പിന്നീട് ഈ മത്സരത്തിൽ ഇന്ത്യ സ്വർണം നേടി. 1960ലെ റോം ഒളിമ്പിക്‌സിൽ ഇന്ത്യൻ ഫുട്‌ബോൾ ടീമിൻ്റെ ക്യാപ്റ്റനായിരുന്ന പികെ ബാനർജി (1936)
ഒരു ഫ്രഞ്ച് പ്രൊഫഷണൽ ഫുട്ബോൾ ഹെഡ് കോച്ചും മുൻ കളിക്കാരനുമാണ് പാട്രിക് വിയേരയുടേയും (1976) ജന്മദിനം.!
*********
/filters:format(webp)/sathyam/media/media_files/2025/06/23/9ad04146-5867-4d5a-8b2b-9c3cca4a3cb9-2025-06-23-06-27-02.jpg)
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
*************
വി.വി. രാഘവൻ (1923-2004)
കൊടുപ്പുന്ന ഗോവിന്ദ ഗണകൻ ജ (1924-1988)
വിലാസിനി (എം.കെ മേനോൻ) ജ. ( 1928-1993)
ജയദേവൻ ജ. (1930 -2012)
(പാമടത്ത് ജനാർദ്ദനമേനോൻ)
മാടമ്പ് കുഞ്ഞുകുട്ടൻ ജ. (1941-2021)
കല്യാണി മേനോൻ ജ. (1941-2021)
സന്ദീപ് മൈക്കൽ ജ. (1981- 2018).
നബാരുൺ ഭട്ടാചാര്യ ജ (1948-2014,
നോർമൻ പ്രിച്ചാഡ് ജ. (1877-1929)
ആൽഫ്രഡ് കിൻസി ജ. (1894 -1956)
അലൻ ട്യൂറിങ്ങ് ജ. (1912-1954)
രണസിംഗെ പ്രേമദാസ ജ. (1924-1993)
ജോൺ ബാരൺ ജ. (1925-2010)
വിൽമ റുഡോൾഫ് ജ. (1940-1994)
റഹ്മാൻ ജ(1921 - 1984),
/filters:format(webp)/sathyam/media/media_files/2025/06/23/12b1bab0-7d0a-4ae3-88bf-c88ff46e804c-2025-06-23-06-27-02.jpg)
കേരളത്തിലെ ഒരു രാഷ്ട്രീയപ്രവർത്തകൻ, 1987 മുതൽ 91 വരെ കേരളത്തിലെ കൃഷി മന്ത്രിയായിരുന്ന. 1996-ലും 1998-ലും ഇദ്ദേഹം തൃശൂർ ലോകസഭാമണ്ഡലത്തിൽ നിന്ന് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വി.വി. രാഘവൻ (1923 ജൂൺ 23 - 2004 ഒക്റ്റോബർ 27)
ഗോപുരം എന്ന നിരൂപണ കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡു നേടിയ മഹാ സംസ്കൃത പണ്ഡിതനും ഭാഷാപോഷിണിയുടെ പത്രാധിപ സമിതി അംഗവും ആയിരുന്ന കൊടുപ്പുന്ന ഗോവിന്ദ ഗണകൻ (1924 ജൂൺ 23-നവംബർ 20,1988)
/filters:format(webp)/sathyam/media/media_files/2025/06/23/9cb6f245-121e-4c84-8a5c-97f897ffe58d-2025-06-23-06-27-02.jpg)
നോവൽ വിഭാഗത്തിലെ ഇൻഡ്യയിലെ തന്നെ ഏറ്റവും വലിയ കൃതിയായ് ക കരുതപ്പെടുന്നഅവകാശികൾ എന്ന നോവൽ ഉൾപ്പടെ നിരവധി പുസ്തകങ്ങൾ രചിച്ച വിലാസിനി എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന എം.കെ. മേനോൻ എന്ന എം. കുട്ടികൃഷ്ണമേനോൻ(ജൂൺ 23, 1928 - മേയ് 14, 1993) ,
അഡീഷണൽ ലെജിസ്ലേറ്റീവ് കൗൺസൽ, ഇൻകംടാക്‌സ് അപ്പലറ്റ് ട്രിബ്യൂണൽ ജുഡീഷ്യൽ മെമ്പർ, കോമൺവെൽത്ത് സെക്രട്ടേറിയറ്റ് നിയമിച്ച ലീഗൽ എക്‌സ്​പർട്ട് എന്ന നിലയിൽ ഗയാന ഗവൺമെന്റിന്റെ ഉപദേശകൻ എന്നീ തസ്തികകളിൽ പ്രവർത്തിച്ച മലയാള സാഹിത്യ രംഗത്തെ ശ്രദ്ധേയനായ നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്ന ജയദേവൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പാമടത്ത് ജനാർദ്ദനമേനോൻ (1930 ജൂൺ 23-2012 ജൂലൈ 5 ),/filters:format(webp)/sathyam/media/media_files/2025/06/23/141ff026-88e1-4209-aff8-82b3248186d7-2025-06-23-06-27-02.jpg)
പ്രശസ്തനായ മലയാള സാഹിത്യകാരനും, തിരക്കഥാകൃത്തും, അഭിനേതാവുമായ മാടമ്പ് കുഞ്ഞുകുട്ടൻ (23 ജൂൺ 1941-11 മെയ് 2021))
ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിൽ പ്രവർത്തിച്ചിരുന്ന ഒരു ഇന്ത്യൻ പിന്നണി ഗായികയായിരുന്ന1970 കളിൽ ഒരു ക്ലാസിക്കൽ ഗായികയായി തൻ്റെ കരിയർ ആരംഭിച്ച ശേഷം, ചലച്ചിത്രമേഖലയിൽ ഒരു ഗായികയായി ഒരു സമാന്തര കരിയർ സ്ഥാപിക്കുകയും 1990 കളുടെ അവസാനത്തിലും 2000 കളുടെ തുടക്കത്തിലും എആർ റഹ്മാനൊപ്പം വിപുലമായി പ്രവർത്തിക്കുകയും ചെയ്ത കല്യാണി മേനോൻ(23 ജൂൺ 1941 - 2 ഓഗസ്റ്റ് 2021)/filters:format(webp)/sathyam/media/media_files/2025/06/23/9ad8a920-2fb4-4324-a8d2-28df1fe326b9-2025-06-23-06-27-02.jpg)
ഒരു ഇന്ത്യൻ ഫീൽഡ് ഹോക്കി കളിക്കാരനായിരുന്ന ദേശീയ ടീമിൻ്റെ ഫോർവേഡായി കളിച്ച സന്ദീപ് മൈക്കൽ (23 ജൂൺ 1985 - 23 നവംബർ 2018)
ഇപ്റ്റ’യുടെ സ്ഥാപകരിൽ ഒരാളും പ്രശസ്ത നാടകകൃത്തുമായ ബിജോൻ ഭട്ടാചാര്യയുടെയും മഹാശ്വേത ദേവിയുടെയും മകനും,
ഏഷ്യയിലെയും യൂറോപ്പിലെയും സാഹിത്യരചനകളുടെ പരിഭാഷയ്ക്ക് ഊന്നൽ കൊടുക്കുന്ന 'ഭാഷാബന്ധൻ' എന്ന പ്രസിദ്ധീകരണം ഏറെ നാൾ നടത്തിയ വ്യക്തിയും,, മാജിക്കൽ റിയലിസത്തിന്റെ മേമ്പൊടിയോടെ സൃഷ്ടിച്ച 'ഫ്യാതാരു' എന്ന പ്രത്യേകതരം കഥാപാത്രങ്ങൾ വായനക്കാരെ ഏറെ ആകർഷിക്കുകയും, ഈ പുസ്തകത്തെ ആസ്പദമാക്കി സുമൻ മുഖോപാദ്ധ്യായ സംവിധാനം ചെയ്ത 'കാങ്ങാൽ മാൽഷാത്' (പാവപ്പെട്ടവന്റെ യുദ്ധവിലാപം) എന്ന സിനിമ മമതാ ബാനർജിയെ വിമർശിക്കുന്നെന്നു പറഞ്ഞ് ബംഗാൾ സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിക്കുകയും ചെയ്ത , ബംഗാളി നോവലിസ്റ്റും പത്രാധിപരുമായിരുന്ന നബാരുൺ ഭട്ടാചാര്യ(23 ജൂൺ 1948 – 31 ജൂലൈ 2014),/filters:format(webp)/sathyam/media/media_files/2025/06/23/9ac2d8b7-bf37-47ac-b262-9a73eb5982bc-2025-06-23-06-27-02.jpg)
1900 ലെ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുകയും രണ്ടു മെഡലുകൾ സ്വന്തമാക്കുകയും ചെയ്യുകയും പിന്നീട് അമേരിക്കയിൽ കുടിയേറി നോർമൻ ട്രെവർ എന്ന പേരിൽ നിശബ്ദ സിനിമകളിൽ അഭിനയിക്കുകയും ചെയ്ത കൽക്കത്തയിൽ ജനിച്ച് വളർന്ന ബ്രിട്ടീഷ് - ഇന്ത്യൻ അത്ലറ്റ് നോർമൻ പ്രിച്ചാഡ് (23 ജൂൺ1877 – 31 ഒക്റ്റോബർ 1929),
ലൈംഗിക പെരുമാറ്റം ആണുങ്ങളിൽ ", "ലൈംഗിക പെരുമാറ്റം പെണ്ണുങ്ങളിൽ " എന്നി രണ്ടു കൃതികൾ എഴുതിയ വ്യക്തിയും, അവ ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ എത്തുകയും, പിന്നീട് കിൻസി റിപ്പോർട്ട് എന്ന പേരിൽ പ്രസിദ്ധമാകുകയും ചെയ്ത അമേരിക്കൻ ജീവ ശാസ്ത്രജ്ഞനും, ഷട്പദ ശാസ്ത്രജ്ഞനും ആയിരുന്ന ആൽഫ്രഡ് ചാൾസ് കിൻസി ( ജുൺ 23, 1894 – ആഗസ്റ്റ് 25, 1956)
/filters:format(webp)/sathyam/media/media_files/2025/06/23/738472c3-ff6c-42a9-9133-5c484d9caca2-2025-06-23-06-29-14.jpg)
രഹസ്യ ഭാഷയിലുള്ള സന്ദേശം ചോർത്താനായി "ക്രിപ്റ്റോഗ്രാഫി" സംവിധാനങ്ങൾ വികസിപ്പിക്കുകയും, അൽഗൊരിഥം എന്ന ആശയം കൊണ്ടുവരികയും കമ്പ്യൂട്ടറുകളുടെ ബുദ്ധി അളക്കാൻ "ട്യൂറിംഗ് ടെസ്റ്റ്" എന്നൊരു പരീക്ഷണം നിർദ്ദേശിക്കുകയും അതു വഴി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന നൂതന കമ്പ്യൂട്ടർ ശാഖക്ക് തുടക്കമിടുകയും ചെയ്ത ആധുനിക കമ്പ്യൂട്ടർ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ആംഗലേയ ഗണിതശാസ്ത്രജ്ഞൻ അലൻ മാതിസൺ ട്യൂറിംഗ് (23 ജൂൺ 1912 - 7 ജൂൺ 1954),
/filters:format(webp)/sathyam/media/media_files/2025/06/23/4443f393-cc2c-486e-9335-ba3d37be7da9-2025-06-23-06-29-14.jpg)
ജെ.ആർ. ജയവർദ്ധനെ നേതൃത്വം നൽകിയിരുന്ന മന്ത്രിസഭയിൽ പ്രധാനമന്ത്രിയായും, പിന്നിട് മൂന്നാമത്തെ പ്രസിഡണ്ടായി സേവനമനുഷ്ഠിക്കുകയും . 1993 മേയ് 1-നു കൊളംബോയിൽ എൽ.ടി.ടി.ഇ. നടത്തിയ ഒരു ബോബ് സ്ഫോടനത്തിൽ കൊല്ലപ്പെടുകയും ചെയ്ത രണസിംഗെ പ്രേമദാസ(ജൂൺ 23, 1924 - മേയ് 1, 1993).
1940-കളുടെ അവസാനം മുതൽ 1970-കളുടെ അവസാനം വരെ ഇന്ത്യൻ ചലച്ചിത്ര നടൻ,ഗുരു ദത്ത് ടീമിൻ്റെ അവിഭാജ്യ ഘടകമായിരുന്ന റഹ്മാൻ (23 ജൂൺ 1921 - 5 നവംബർ 1984),
എ.ടി.എം. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഓട്ടോമേറ്റഡ് ടെല്ലർ മെഷീന്റെ കണ്ടുപിടിത്തത്തിന് തുടക്കമിട്ട ഷില്ലോങ്ങിൽ ജനിച്ച സ്കോട്ടിഷ് ശാസ്ത്രജ്ഞൻ ജോൺ ആഡ്രിയാൻ ഷെപ്പേർഡ് ബാരൺ(23 ജൂൺ 1925 – 15 മേയ് 2010),/filters:format(webp)/sathyam/media/media_files/2025/06/23/bcb6a003-af18-4f9d-8c88-752a5c3d3e8d-2025-06-23-06-29-14.jpg)
1956-ലെയും 1960-ലെയും ഒളിമ്പിക്സുകളിലൂടെ നൂറുമീറ്റർ ഓട്ടം, ഇരുനൂറുമീറ്റർ ഓട്ടം, നൂറുമീറ്റർ റിലേ എന്നീ ഇനങ്ങളിൽ ചാമ്പ്യൻഷിപ്പ് നേടി പ്രശസ്തയായി മാറുകയും, കൊടുങ്കാറ്റ്, കറുത്ത മാൻപേട, കറുത്തമുത്ത് എന്നെല്ലാം മാധ്യമങ്ങൾ വിശേഷിപ്പിച്ച അമേരിക്കൻ കായികതാരം വിൽമ റുഡോൾഫ് എന്നറിയപ്പെടുന്ന വിൽമ ഗ്ലോഡിയൻ റുഡോൾഫ് (1940 ജൂൺ 23 – 1994 നവംബർ 12),
*********
ഇന്നത്തെ സ്മരണ !!!
********
അഡ്വ.എ. സുജനപാൽ മ. (1949-2011)
സുജാത ദേവി മ. (1946-2018)
സഞ്ജയ് ഗാന്ധി മ. (1946-1980)
ശ്യാമപ്രസാദ് മുഖർജി മ. (1902-1953)
സുബ്രഹ്മണ്യ ശർമ്മ മ. (1916-1998)
വി.വി ഗിരി മ. (1894-1980)
സിസ്റ്റർ നിർമ്മല മ. (1934-2015)
ഹരീന്ദ്രനാഥ ചട്ടോപാദ്ധ്യായ മ. (1898-1990)
എം.ജെ. സ്ക്ലീഡൻ മ. (1804-1881)
ഗംഗാപ്രസാദ് വർമ്മ മ(1863 - 1914),
ബാലാജി ബാജിറാവു മ(1721-1761)
/filters:format(webp)/sathyam/media/media_files/2025/06/23/b9264ec1-b4cd-47b2-a3e3-ec4908730b47-2025-06-23-06-29-14.jpg)
പൊരുതുന്ന പലസ്തീൻ, ബർലിൻ മതിലുകൾ, മൂന്നാംലോകം, ഗാന്ധിസം ഇരുപത്തൊന്നാം നൂറ്റാണ്ടിൽ, മരണം കാത്തുകിടക്കുന്ന കണ്ടൽക്കാടുകൾ തുടങ്ങിയ പുസ്തകങ്ങൾ എഴുതിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും സാംസ്‌കാരിക പ്രവർത്തകനു മായിരുന്ന എ സുജനപാൽ(1949 ഫെബ്രുവരി 1 - 2011 ജൂൺ 23),
കേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ എഴുത്തുകാരിയും വിദ്യാഭ്യാസ വിചക്ഷണയും പരിസ്ഥിതി പ്രവർത്തകയുമായിരുന്ന എറണാകുളം മഹാരാജാസ് കോളേജിലും തിരുവനന്തപുരം വിമൻസ് കോളേജിലും ഇംഗ്ലീഷ് അധ്യാപികയായി സേവനമനുഷ്ഠിച്ച,1999-ൽ കടുകളുടെ താളം തേടി എന്ന യാത്രാവിവരണത്തിന് മികച്ച യാത്രാവിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ബി. സുജാത ദേവി (1946 - 23 ജൂൺ 2018) /filters:format(webp)/sathyam/media/media_files/2025/06/23/b5abbbd4-4ddf-4cde-bd0a-219d80bd3c9a-2025-06-23-06-29-14.jpg)
ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനും ഇന്ദിരാഗാന്ധിയുടെ മകനുമായ തൻ്റെ ജീവിതകാലം മുഴുവൻ, തൻ്റെ അമ്മയുടെ പിൻഗാമിയായി ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ തലവനാകുമെന്ന് പരക്കെ പ്രതീക്ഷിക്കപ്പെട്ടിരുന്ന എന്നാൽ ഒരു വിമാനാപകടത്തിൽ മരിച്ച സഞ്ജയ് ഗാന്ധി(14 ഡിസംബർ 1946 - 23 ജൂൺ 1980),
ഭാരതീയ ജനസംഘം സ്ഥാപക നേതാവും ജവഹർലാൽ നെഹ്‌റു മന്ത്രിസഭയിൽ വ്യവസായ വിതരണ വകുപ്പ് മന്ത്രിയുമായി സേവനമനുഷ്ഠിച്ചിരുന്ന ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും അഭിഭാഷകനും പണ്ഡിതസഭാംഗവുമായിരുന്ന
ശ്യാമ പ്രസാദ് മുഖർജി( 6 ജൂലൈ 1901 - 23 ജൂൺ 1953).
/filters:format(webp)/sathyam/media/media_files/2025/06/23/a1f5f0e1-4a37-4762-ba82-87abd4aaa50e-2025-06-23-06-29-14.jpg)
വിദ്യാർഥിയായിരിക്കെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുകയും കോൺഗ്രസ് പ്രവർത്തകനായി രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് വരികയും പിന്നീട് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലും പിന്നിട് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തിനായി ചേർന്ന 1939 ലെ പാറപ്രം സമ്മേളനത്തിന്റെ സംഘാടകരിലൊരാളാകുകയും, കേരളത്തില്‍ ജനകീയാസൂത്രണ പരിപാടികള്‍ക്ക് തുടക്കം കുറിച്ച കാലത്ത് ‘വികസനം’ എന്ന പ്രക്രിയയെക്കുറിച്ച് അടിസ്ഥാനപരവും സത്യസന്ധവും ആയ പുനര്‍വിചിന്തനവും നിര്‍വചനവും ആവശ്യമാണ് മെന്ന് ഇ എം എസിന് എഴുതുകയും ചെയ്ത ശർമ്മാജി എന്ന സുബ്രഹ്മണ്യ ശർമ്മ (1916 - 1998 ജൂൺ 23)
തൊഴിലാളിപ്രസ്ഥാന പ്രവർത്തനങ്ങളിൽ മുഴുകയും 1923ൽ All India Railwaymen’s Federation സ്ഥാപിക്കുകയും, പത്തുവർഷത്തോളം അതിന്റെ ജനറൽ സെക്രട്ടറിയായി സേവിക്കുകയും ഉത്തർ പ്രദേശ് (1957-1960), കേരളം (1960-1965)
എന്നീ സംസ്ഥാനങ്ങളുടെയും, മൈസൂരിന്റെയും (1965-1967) ഗവർണർ ആയും , ആക്ടിംഗ് പ്രസിഡന്റ് ആയും പിന്നീട് സ്വതന്ത്ര ഇന്ത്യയുടെ നാലാമത് രാഷ്ട്രപതി ആകുകയും ചെയ്ത വി.വി.ഗിരി എന്നറിയപ്പെടുന്ന വരാഹഗിരി വെങ്കട ഗിരി (ഓഗസ്റ്റ് 10, 1894 - ജൂൺ 23, 1980),
/filters:format(webp)/sathyam/media/media_files/2025/06/23/af4646db-fde4-4f62-a239-7e9c9600cc10-2025-06-23-06-29-14.jpg)
ഇഗ്ലീഷ് കവിയും, കഥാകൃത്തും, അഭിനേതാവും, സംഗീതജ്ഞനും, കമ്യൂണിസ്റ്റ് അനുഭാവിയും സരോജിനി നായ്ഡുവിന്റെ സഹോദരനും ആയിരുന്ന ഹരീന്ദ്രനാഥ ചട്ടോപാദ്ധ്യായ(2 ഏപ്രിൽ 1898 – 23 ജൂൺ 1990) ,
1950-ൽ മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയിൽ മദറിനു ശേഷം സുപ്പീരിയർ ജനറലായി നിയമിക്കപ്പെട്ട റോമൻ കത്തോലിക്കാ സഭയിലെ കന്യാസ്ത്രീയായിരുന്ന സിസ്റ്റർ നിർമ്മല എന്ന നിർമ്മല ജോഷി (1934-2015 ജൂൺ 22),
പ്രിൻസിപ്പിൾസ് ഓഫ് സയന്റിഫിക് ബോട്ടണി അഥവാ ബോട്ടണി ആസ് ആൻ ഇൻഡക്ടീവ് സയൻസ് എന്ന പുസ്തകം രചിക്കുകയും , കോശസിദ്ധാന്തം ആവിഷ്കരിക്കുന്നതിൽ തിയോഡർ ഷ്വാനോടും റുഡോൾഫ് വിർഷോവിനോടുമൊപ്പം പ്രധാന പങ്കുവഹിച്ച എം.ജെ. സ്ക്ലീഡൻ (1804 ഏപ്രിൽ 5- 23 ജൂൺ 1881),/filters:format(webp)/sathyam/media/media_files/2025/06/23/421c0331-8be3-42d1-bd7d-6b7f2de48c5a-2025-06-23-06-29-14.jpg)
ബാജിറാവു ഒന്നാമൻ്റെ മൂത്ത മകനായിരുന്ന പിതാവിൻ്റെ മരണശേഷം അദ്ദേഹം പേഷ്വയായ ബാലാജി ബാജിറാവു (8 ഡിസംബർ 1721 - 23 ജൂൺ 1761)
1885-ൽ മുംബൈയിൽ നടന്ന കോൺഗ്രസിൻ്റെ ആദ്യ സ്ഥാപക സമ്മേളനത്തിൽ പങ്കെടുത്ത ഉത്തർപ്രദേശിൽ നിന്നുള്ള കോൺഗ്രസിൻ്റെ പ്രധാന പ്രതിനിധി ഗംഗാപ്രസാദ് വർമ്മ (1863 ഓഗസ്റ്റ് 13 - 23 ജൂൺ 1914),
ചരിത്രത്തിൽ ഇന്ന്…
********
930-ൽ ഈ ദിവസം, ലോകത്തിലെ ഏറ്റവും പഴക്കമുള്ള പാർലമെൻ്റ്, അലീംഗി ഐസ്‌ലൻഡിൽ സ്ഥാപിതമായി.
1305 - ഫ്ലെമിഷ്-ഫ്രെഞ്ച് സമാധാന ഉടമ്പടി ഒപ്പു വച്ചു./filters:format(webp)/sathyam/media/media_files/2025/06/23/a69252f0-c66e-4c33-ac08-7c500972eb97-2025-06-23-06-29-14.jpg)
1757 - പ്ലാസി യുദ്ധം: റോബർട്ട് ക്ലൈവിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യം, സിറാജ് ഉദ് ദൗളയെ പ്ലാസിയിൽ വച്ച് പരാജയപ്പെടുത്തി.
1794 – റഷ്യയിലെ കാതറിൻ II ചക്രവർത്തി കീവിൽ
അധിവാസമുറപ്പിക്കാൻ ജൂതന്മാർക്ക് അനുമതി നൽകി.
1810 - ബോംബെയിലെ ഡങ്കൻ ഡോക്കിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി.
1812 - ഗ്രേറ്റ് ബ്രിട്ടൻ അമേരിക്കൻ വാണിജ്യത്തിന്മേലുള്ള നിയന്ത്രണങ്ങൾ പിൻവലിച്ചു, 1812ലെ യുദ്ധത്തിൻ്റെ പ്രധാന കാരണങ്ങളിലൊന്നിനെ അഭിസംബോധന ചെയ്തു. /filters:format(webp)/sathyam/media/media_files/2025/06/23/3824e2d6-5930-490f-acca-2b8cd8fbc21b-2025-06-23-06-29-14.jpg)
1848 - ഫ്രാൻസിൽ "ജൂൺ ഡേയ്‌സ് പ്രക്ഷോഭം" ആരംഭിക്കുകയും ചെയ്തു, ഇത് ഒരു പ്രധാന സംഭവമായിരുന്നു. 19-ാം നൂറ്റാണ്ടിലെ വിപ്ലവ തരംഗങ്ങളിൽ. ഈ സംഭവങ്ങൾ, മറ്റുള്ളവയ്‌ക്കൊപ്പം, ലോകമെമ്പാടുമുള്ള സമൂഹങ്ങളുടെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക ഘടനയിൽ ശാശ്വതമായ സ്വാധീനം ചെലുത്തി
1868 - ക്രിസ്റ്റഫർ എൽ. ഷോൾസിന് ഈ ദിവസം ടൈപ്പ്റൈറ്ററിന് പേറ്റൻ്റ് ലഭിച്ചു.
1888 - അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ ആഫ്രിക്കൻ അമേരിക്കക്കാരനായി ഫ്രെഡറിക് ഡഗ്ലസ്.
1894 - അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പാരീസിലെ സോർബോണിൽ രൂപവൽക്കരിച്ചു.
1919 - എസ്റ്റോണിയയുടെ സൈന്യം വടക്കൻ ലാത്വിയയിൽ ജർമ്മൻ സൈന്യത്തെ പരാജയപ്പെടുത്തി./filters:format(webp)/sathyam/media/media_files/2025/06/23/988d7fef-7b7e-40a8-ac39-2977d47ed631-2025-06-23-06-29-14.jpg)
1927- ബോംബെയിൽ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് കോർപറേഷൻ, ആദ്യ പ്രക്ഷേപണം തുടങ്ങി.
1930 - സൈമൺ കമ്മീഷൻ ലണ്ടനിൽ ഒരു ഫെഡറൽ ഇന്ത്യയും ബർമ്മയും വേർപെടുത്താൻ ശുപാർശ ചെയ്തു
1950- സ്വിസ് പാർലമെന്റ്, വനിതകൾക്കു വോട്ടവകാശം നിഷേധിച്ചു
1956 - ഗമാൽ അബ്ദെൽ നാസ്സർഈജിപ്തിന്റെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.
1960 - ആർട്ടിക് ഉടമ്പടി 1960-ൽ അവസാനിച്ചു. ഇതിന് കീഴിൽ ആർട്ടിക് ഭൂഖണ്ഡത്തെ ശാസ്ത്രീയ പ്രവർത്തനങ്ങൾക്കുള്ള സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചു.
1961 - അൻറാർട്ടിക്ക ഉടമ്പടി നിലവിൽ വന്നു.
/filters:format(webp)/sathyam/media/media_files/2025/06/23/cd4176cf-1bbf-44f2-b8b4-528bd1f2d7e1-2025-06-23-06-31-58.jpg)
1968 - അർജന്റീനയിലെ ബ്യൂണസ് അയേഴ്സിലെ ഒരു ഫുട്ബോൾ സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് 74 പേർ മരിക്കുകയും 150 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
1981 - പോളണ്ടിലെ സാമൂഹിക സംഘർഷം കണക്കിലെടുത്ത് പട്ടാള നിയമം പ്രഖ്യാപിക്കപ്പെട്ടു, അതിനുശേഷം സോളിഡാരിറ്റി നിരോധിച്ചു.
/filters:format(webp)/sathyam/media/media_files/2025/06/23/eb7d6762-717c-4daa-9429-680200328472-2025-06-23-06-31-58.jpg)
1985 - തീവ്രവാദികൾ വച്ച ബോബ് പൊട്ടി എയർ ഇന്ത്യയുടെ 182-ആം നമ്പർ ബോയിംഗ് 747 വിമാനം 9500 മീറ്റർ ഉയരത്തിൽ നിന്നും അയർലന്റിനു തെക്കായി അറ്റ്ലാന്റിക് സമുദ്രത്തിൽ പതിച്ച് വിമാനത്തിലുണ്ടായിരുന്ന 329 പേരും മരിച്ചു.
1990 - മോൾഡാവിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
1991 - ആഫ്രിക്കൻ രാജ്യമായ മോൾഡോവ ഈ ദിവസം സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
1993 - സ്വിറ്റ്സർലാൻഡിലെ ലൗസേനിൽ ഒളിമ്പിക്സ് മ്യൂസിയം തുറന്നു./filters:format(webp)/sathyam/media/media_files/2025/06/23/e4d40a24-2be7-4e7a-95f3-820c266bdfff-2025-06-23-06-31-58.jpg)
1993 - ഹെയ്തിക്ക് എതിരെ ഐക്യരാഷ്ട്ര സഭ എണ്ണ ഉപരോധം പ്രഖ്യാപിച്ചു.
1994 - ദക്ഷിണാഫ്രിക്ക വീണ്ടും ഐക്യരാഷ്ട്ര സഭയിലെ അംഗമായി
1994 - അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനായുള്ള പുതിയ അത്യാധുനിക നിർമ്മാണ കെട്ടിടമായ നാസയുടെ സ്‌പേസ് സ്റ്റേഷൻ പ്രോസസ്സിംഗ് ഫെസിലിറ്റി ഔദ്യോഗികമായി കെന്നഡി സ്‌പേസ് സെന്ററിൽ തുറന്നു.
1995 - സോവിയറ്റ് ഐസ് ഹോക്കി കോച്ചും ആധുനിക ഐസ് ഹോക്കി തന്ത്രത്തിൻ്റെ ശിൽപ്പികളിൾ ഒരാളുമായ അനറ്റോലി വ്‌ളാഡിമിറോവിച്ച് താരസോവ് അന്തരിച്ചു.
1996 - ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ഷെയ്ഖ് ഹസീന വാജെദ് സത്യപ്രതിജ്ഞ ചെയ്തു./filters:format(webp)/sathyam/media/media_files/2025/06/23/df473d76-07f2-40ec-9947-1650a12f3b9b-2025-06-23-06-31-58.jpg)
2008 - നേപ്പാളിലെ നിലവിലെ സർക്കാർ യുഎൻ ദൗത്യത്തിൻ്റെ വിപുലീകരണത്തിന് അംഗീകാരം നൽകി.
2008 - പ്രശസ്ത ബംഗാളി നടൻ സൗമിത്ര ചാറ്റർജിക്ക് ദാദാസാഹേബ് ഫാൽക്കെ അവാർഡ് നൽകാൻ സെലക്ഷൻ കമ്മിറ്റി ശുപാർശ ചെയ്തു.
2008 – രാജ്യത്തെ മുൻനിര ടയർ നിർമ്മാതാക്കളായ ജെകെ ടയർ ഇന്ത്യ ലിമിറ്റഡ്, മെക്സിക്കൻ ടയർ കമ്പനിയായ ടോർണലും അതിൻ്റെ അനുബന്ധ സ്ഥാപനങ്ങളും 270 മില്യൺ ഡോളറിന് ഏറ്റെടുത്തു.
2012 - യുണൈറ്റഡ് സ്റ്റേറ്റ്സ് ഒളിമ്പിക് ട്രയൽസിലെ ഡെക്കാത്ത്‌ലോൺ ലോക റെക്കോർഡ് ആഷ്ടൺ ഈറ്റൺ തകർത്തു.
2014 - ഗുജറാത്തിലെ 'റാണി കി വാവ്', ഹിമാചലിലെ 'ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക്' എന്നിവ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.
/filters:format(webp)/sathyam/media/media_files/2025/06/23/d29374e2-baab-46c4-b404-4ea47cbe2b33-2025-06-23-06-31-58.jpg)
2016 - ബ്രിട്ടനിൽ ഹിതപരിശോധന. യുണൈറ്റഡ് കിംഗ്ഡം യൂറോപ്യൻ യൂണിയൻ (ബ്രക്സിറ്റ്) വിടാനുള്ള റഫറണ്ടത്തിൽ 52% മുതൽ 48% വരെ വോട്ട് ചെയ്‌തു, ബ്രക്സിറ്റ് വിടാൻ തീരുമാനം.
2017 - മുഹമ്മദ് ബിൻ നായിഫിന് ശേഷം, ഈ ദിവസം സൗദി അറേബ്യയുടെ പുതിയ പിൻഗാമിയായി മുഹമ്മദ് ബിൻ സൽമാൻ നിയമിതനായി.
/filters:format(webp)/sathyam/media/media_files/2025/06/23/d71bf4cb-c546-4da1-9c9d-8ee53fa43836-2025-06-23-06-31-58.jpg)
2018 - ഇന്ത്യൻ ചെസ്സ് പ്രതിഭ, രമേഷ്ബാബു പ്രഗ്‌നാനന്ദ.. ചെസ്സ് ചരിത്രത്തിൽ ഗ്രാൻഡ് മാസ്റ്റർ പദവി ഏറ്റവും ചെറു പ്രായത്തിൽ ലഭിച്ച ലോകത്തെ രണ്ടാമത്തെ വ്യക്തി 12 വയസ്സും 10 മാസവും 13 ദിവസവും ആയിരുന്നു പ്രായം
2018 - തായ്‌ലൻഡിലെ ഒരു സോക്കർ ടീമിലെ പന്ത്രണ്ട് ആൺകുട്ടികളും അസിസ്റ്റന്റ് കോച്ചും പെട്ടെന്ന് പെയ്ത കനത്ത മഴയിൽ ഒരു ഗുഹക്കകത്തു അകപ്പെട്ടു. 18 ദിവസത്തെ പ്രയത്നത്തിനൊടുവിൽ എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിച്ചു./filters:format(webp)/sathyam/media/media_files/2025/06/23/d1de376f-7a7d-4ab6-938c-b876f69bafbf-2025-06-23-06-31-58.jpg)
2018 - മധ്യപ്രദേശിൽ 40 ബില്യൺ രൂപയുടെ നഗര പദ്ധതികൾക്കു പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു.
2018 - മംഗോളിയ തങ്ങളുടെ ആദ്യത്തെ എണ്ണ ശുദ്ധീകരണശാലയുടെ നിർമ്മാണം ആരംഭിച്ചു. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും മംഗോളിയൻ പ്രധാനമന്ത്രി ഖുറൽസുഖ് ഉഖ്‌നയും പങ്കെടുത്ത ചടങ്ങിൽ ഇന്ത്യ ഒരു ബില്യൺ ഡോളർ ധനസഹായം നൽകി.
2019 - ഇന്ത്യൻ വനിതാ ഹോക്കി ടീം ജപ്പാനെ തോൽപ്പിച്ച് FIH സീരീസ് 2019 നേടി./filters:format(webp)/sathyam/media/media_files/2025/06/23/c4978edf-24d3-4a32-bd34-6d6edb12294c-2025-06-23-06-31-58.jpg)
2020 - ക്രയശേഷി സന്തുലന കണക്കിൽ (പി പി പി - പർച്ചേസിംഗ് പവർ പാരിറ്റി) ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ എന്ന സ്ഥാനം ഇന്ത്യ നിലനിർത്തി.
2024-ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 42 പേർ കൊല്ലപ്പെട്ടു
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us