/sathyam/media/media_files/2025/02/18/US4oblsNBpblZszpSN81.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
.
കൊല്ലവർഷം 1200
കുംഭം 6
ചിത്തിര / ഷഷ്ഠി
2025, ഫിബ്രവരി 18,
ചൊവ്വ
ഇന്ന്;
* പ്ലൂട്ടോ ദിനം ! (Pluto Day - 1930 ജനുവരിയിൽ ചിത്രീകരിച്ച ചില ഫോട്ടോഗ്രാഫുകൾ പഠിക്കുന്നതിനിടയിൽ, ക്ലൈഡ് ടോംബോ പ്ലൂട്ടോ എന്ന ആകാശ ഗോളത്തെ കണ്ടെത്തിയത് ഇന്നേ ദിവസമായിരുന്നു. അതിൻ്റെ ഓർമ്മയ്ക്കായി ഒരു ദിനം)
* ദേശീയ ബാറ്ററി ദിനം! [National Battery Day ; വൈദ്യുത ബാറ്ററി കണ്ടുപിടിച്ച ഇറ്റാലിയൻ ഭൗതിക ശാസ്ത്രജ്ഞനും രസതന്ത്രജ്ഞനുമായ അലസ്സാൻഡ്രോ വോൾട്ടയുടെ ജന്മദിനമാണിന്ന് : (1745) അദ്ദേഹത്തിൻ്റെ ഓർക്കായി ഒരു ദിനം]
* വീഞ്ഞ് നുകരാൻ ഒരു ദേശീയ ദിനം! [ National Drink Wine ഡേ ; വീഞ്ഞിൻ്റെ ചരിത്രം 8,000 വർഷത്തിലേറെ പഴക്കമുള്ളതാണ്, ആ വീഞ്ഞിനെക്കുറിച്ചറിയാൻ അതിൻ്റെ രുചിയറിയാൻ ഒരു ദിവസം.]
* പ്രഭാതഭക്ഷണത്തോടൊപ്പം ഐസ് ക്രീം! [ National Eat Ice Cream for Breakfast ഡേ ; "ജീവിതം ചെറുതാണ്, അത് മധ്യരതരമാക്കാൻ ഒരു ദിവസം.]
USA ;* യഥാർത്ഥ ബ്രെഡ് ആഴ്ച![ Real Bread week ; Feb 17th, - Feb 25ത് ]
* നാഷണൽ ക്രാബ് സ്റ്റഫ്ഡ് ഫ്ലൗണ്ടർ ഡേ![NATIONAL CRAB STUFFED FLOUNDER DAY ; ഞണ്ടും ഫ്‌ളൗണ്ടറും( ഒരുതരം പരന്ന മത്സ്യം) കൂടിച്ചേർത്തുള്ള ഒരു ഭക്ഷണ പദാർത്ഥം അതിനെ അറിയാൻ അതിൻ്റെ സ്വാദ് നുകരാൻ ഒരു ദിവസം. ]
* ഇന്ത്യൻ നാവിക കലാപം ആരംഭിച്ചു.
അരീക്കൽ വർഗ്ഗീസ് രക്ത സാക്ഷി ദിനം!
* ഐസ്‌ലാൻഡ് : കൊനുഡാഗുർ പത്നി
ദിനം!
* നേപ്പാൾ : ദേശീയ ജനാധിപത്യ ദിനം!
* ജപ്പാൻ: ദ്വീപ് ഭാഷ ദിനം!
* ഗാംബിയ: സ്വാതന്ത്ര്യ ദിനം !
* ഇറാക്ക് (കുർദിസ്ഥാൻ): കുർദിഷ് !
വിദ്യാർത്ഥി സംഘടന ദിനം !
ഇന്നത്തെ മൊഴിമുത്ത്
. ്്്്്്്്്്്്്്്്്്്്‌്
''എല്ലാ സ്ത്രീകളിലും ദേവി അധിവസിക്കുന്നുവെന്ന് അമ്മ തന്നെ എനിക്ക് കാണിച്ചുതരികയുണ്ടായി. അതിനാൽ എല്ലാ സ്ത്രീകളെയും ദേവിയെപ്പോലെ കാണുവാൻ ഞാൻ അഭ്യസിച്ചുകഴിഞ്ഞിരിക്കുന്നു.''
. [ - ശ്രീരാമകൃഷ്ണ പരമഹംസർ ]
************
ഇന്നത്തെ പിറന്നാളുകാർ
+++++++++++++++++++
2011 മുതൽ ആലുവ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നിയമസഭാ സമാജികനായ അൻവർ സാദത്തിന്റേയും (1975),
ചലച്ചിത്രനടനും മോഡലും ക്രിക്കറ്റ് കളിക്കാരനുമായ രാജീവ് ഗോവിന്ദ പിള്ളയുടെയും (1982),
2015ൽ അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച പ്രേമം എന്ന മലയാളചിത്രത്തിൽ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമാ രംഗത്ത് ചുവടുറപ്പിച്ച അഭിനേത്രി അനുപമ പരമേശ്വരന്റേയും (1996),
കേരളത്തിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ എത്തിയ ആദ്യത്തെ പൂർണ്ണ മലയാളി ടിനു യോഹന്നാന്റെയും (1979),
1950-60 കളിൽ ബർസാത്ത്, ആൻ, മേരെ മെഹബൂബ് തുടങ്ങിയ ചിത്രങ്ങളിൽ നായികയായി അഭിനയിച്ച നിമ്മി എന്നറിയപ്പെടുന്ന നവാബ് ബാനുവിന്റെയും (1933),
ജാപ്പനീസ് ഗായികയും കലാകാരിയും സമാധാന പ്രവർത്തകയും ജോൺ ലെനനുമായുള്ള ബന്ധത്തിന് പ്രശസ്തയും ബീറ്റിൽസിൻ്റെ തകർച്ചയ്ക്ക് കാരണക്കാരിയുമായ യോക്കോ ഓനോയുടേയും (1933),
50 ഓളം സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തി യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ചരിത്രത്തിലെ രണ്ടാമത്തെ സീരിയൽ കില്ലറും ലൈംഗിക കുറ്റവാളിയുമായി മാറിയ 'ഗ്രീൻ റിവർ കില്ലർ' എന്നറിയപ്പെടുന്ന ഒരു അമേരിക്കൻ കൊലപാതകി ഗാരി ലിയോൺ റിഡ്‌വേയുടേയും ( 1949) ജന്മദിനം
++++++++++++++++++++++++
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
++++++++++++++++++++++++++
എൽ.പി.ആർ വർമ്മ ജ.(1926-2003)
ഡോ. കെ.ജി അടിയോടി ജ. (1937 -1987)
ശ്രീരാമകൃഷ്ണ പരമഹംസൻ ജ. (1836-1886)
മുഹമ്മ രമണൻ ജ. (1943-2020)
ജീബനാനന്ദ ദാസ് ജ.(1899- 1954)
നിക്കോസ് കസൻദ്സക്കിസ് ജ.(1883 -1957)
ടോണി മോറിസൺ ജ (1931-2019)
ലൂയിസ് കംഫർട്ട് ടിഫാനി ജ. (1848 -1933)
അലസ്സാൻഡ്രോ വോൾട്ട, (1745 - 1827)
ചലച്ചിത്ര ഗാനരചയിതാവും, കവിയും, സംഗീത സംവിധായകനും, ഗായകനും, കർണാടക സംഗീത വിദ്വാനും ലക്ഷ്മിപുരം കൊട്ടാരം പൂരം തിരുനാൾ രവിവർമ്മ എൽ.പി.ആർ വർമ്മ(ഫെബ്രുവരി 18, 1926-2003 ജൂലൈ 6) ,
പ്രമുഖനായ ജന്തു ശാസ്ത്രജ്ഞനും, ശാസ്ത്ര സാഹിത്യകാരനും, UPSC യിലെ ആദ്യ മലയാളി മെബറും, കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സ്ഥാപകരിലൊരാളുമായിരുന്ന കേണോത്ത് ഗോവിന്ദൻ അടിയോടി എന്ന ഡോ. കെ.ജി അടിയോടി(1937 ഫെബ്രുവരി 18 – 2001 മേയ് 28),
കണ്ണൻ കാക്കയുടെ കൌശലങ്ങൾ എന്ന കൃതിക്ക് ബാല സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുള്ള ബാലസാഹിത്യം, നോവൽ, മനശാസ്‌ത്ര പുസ്‌തകം എന്നീ വിഭാഗങ്ങളിലായി നാൽപ്പതോളം പുസ്തകങ്ങൾ രചിട്ടുള്ള മുഹമ്മ രമണൻ എന്ന പേര് ചിദംബരൻ കെ . (18 ഫെബ്രുവരി 1942-13 ഏപ്രിൽ 2020)
ഈശ്വരസാക്ഷാത്കാരത്തിന് മതങ്ങളല്ല, കർമ്മമാണ് പ്രധാനം എന്നു കരുതിയ ആധുനിക ആദ്ധ്യാത്മികാചാര്യൻമാരിൽ ഏറ്റവും പ്രമുഖനും സ്വാമി വിവേകാനന്ദന്റെ ഗുരുവും ആയിരുന്ന ശ്രീരാമകൃഷ്ണ പരമഹംസൻ(ഫെബ്രുവരി 18, 1836 - ഓഗസ്റ്റ് 16, 1886)
ധാരാളം കവിതകളും ചെറുകഥകളും നോവലുകളും എഴുതി ബംഗാളി സാഹിത്യലോകത്ത് പ്രത്യേക മുദ്ര പതിപ്പിച്ചിട്ടുളള കവിയും കഥാകൃത്തുമായ ജീബനാനന്ദ ദാസ് (18 ഫെബ്രുവരി 1899 – 22 ഒക്ടോബർ 1954) ,
ഗ്രീക്കുകാരൻ സോബ്രാ" (Zorba the Greek -1946), "ഗ്രീക്ക് പീഡാനുഭവം" (The Greek Passion -1948), "ക്യാപ്റ്റൻ മിക്കാലിസ്" (Captain Michalis -1950), "യേശുവിന്റെ അന്ത്യപ്രലോഭനം" (The Last Temptation of Christ -1951) , അസീസ്സിയിലെ ഫ്രാൻസിസിന്റെ ജീവിതത്തെ ആധാരമാക്കി എഴുതിയ "ദൈവത്തിന്റെ നിസ്വൻ" (God's Pauper - 1956), തുടങ്ങിയ കൃതികൾ രചിച്ച ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഗ്രീക്ക് എഴുത്തുകാരനും ദാർശനികനുമായിരുന്ന നിക്കോസ് കസൻദ്സക്കിസ് (1883, ഫെബ്രുവരി 18- 1957 ഒക്ടോബർ 26) ,
അലങ്കാര കലകളിൽ പ്രവർത്തിച്ചിരുന്ന ഒരു അമേരിക്കൻ കലാകാരനും ഡിസൈനറുമായിരുന്ന ലൂയിസ് കംഫർട്ട് ടിഫാനി (ഫെബ്രുവരി 18, 1848 - ജനുവരി 17, 1933)
ഇലക്ട്രോ കെമിക്കൽ ബാറ്ററിയുടെ കണ്ടുപിടിത്തത്തിന്റെ പേരിൽ അറിയപ്പെടുന്ന ഇറ്റാലിയൻ ഭൗതികശാസ്ത്രജ്ഞനാണ് അലസ്സാൻഡ്രോ വോൾട്ട (18 ഫെബ്രുവരി 1745-5 മാർച്ച് 1827 )
പുലിറ്റ്സർ പുരസ്ക്കാരവും സാഹിത്യത്തിനുള്ള നോബൽ സമ്മാനവും നേടിയിട്ടുള്ള നോവലിസ്റ്റും എഡിറ്റർ, പ്രൊഫസ്സർ എന്നീ നിലകളിൽ പ്രശസ്തിയും ആർജിച്ച ആഫ്രോ-അമേരിക്കൻ സാഹിത്യകാരി ടോണി മോറിസൺ ( 18 ഫെബ്രുവരി1931- 2019),
+++++++++
ഇന്നത്തെ സ്മരണ !!!
********
എ. (അരീക്കൽ) വർഗ്ഗീസ് മ. (1938-1970)
കെ. ശ്രീധരൻ മ. (1939-2012)
ചെറുശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ മ.(1937- 2016)
ദഗ്ഗുഭട്ടി രാമനായിഡു മ.( 1936-2015)
അഗ്രിപ്പ ഫോൺ നെറ്റേഷീം മ.(1486-1535)
മാർട്ടിൻ ലൂഥർ മ. (1483-1546)
എഫ്. ഇ. പർഗിറ്റർ മ. (1852-1927)
റോബർട്ട് ഓപ്പൻഹൈമർ മ.(1904-1967)
കുബ്ലായ് ഖാൻ മ. (1215-1294 )
ജോസഫ് ഗിൽബർട്ട് ഹാമിൽട്ടൺ മ.(1907 - 1957)
കാൾ ഗുസ്താവ് ജേക്കബ് ജേക്കബ് മ.(1804 1851)
ആദ്യം സി.പി.ഐ.എം നു വേണ്ടി പ്രവർത്തിക്കുകയും, വയനാട്ടിലെ ആദിവസികൾക്കിടയിലെ പ്രവർത്തന കാലത്ത് നക്സലൈറ്റ് പ്രസ്ഥാനത്തിലേക്ക് മാറുകയും പോലീസ് പിടിയിലായി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്നു ആദ്യം ഔദ്യോഗികവിശദീകരണം വന്നെങ്കിലും മരിച്ച് 18 വർഷങ്ങൾക്കു ശേഷം പോലീസ് പിടിയിൽ വെടിവെച്ചു കൊല്ലപ്പെട്ട നക്സലൈറ്റു് നേതാവ് അരീക്കൽ വർഗ്ഗീസ് എന്ന എ. വർഗ്ഗീസ് (ജൂൺ 14, 1938 - ഫെബ്രുവരി 18, 1970) ,
പൊന്നാനി താലൂക്കിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്കു വഹിക്കുകയും ആറാം കേരള നിയമ സഭയിലെ അംഗവും, അവസാനകാലത്ത് പാർട്ടിക്കനഭിമതനാകുകയും ചെയ്ത കെ. ശ്രീധരൻ ( 15 സെപ്റ്റംബർ 1939 - 18 ഫെബ്രുവരി2012),
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് വൈസ് പ്രസിഡന്റ്, പരീക്ഷാ ബോര്‍ഡ് വൈസ് ചെയര്‍മാന്‍, സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ്, താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളജ് മാനേജര്‍, നിരവധി മഹല്ലുകളുടെ ഖാസി എന്നിങ്ങനെ വിവിധ പദവികൾ അലങ്കരിച്ച ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴിസിറ്റിയുടെ പ്രോ ചാന്‍സലറായിരുന്ന ചെറുശേരി സൈനുദ്ദീന്‍ മുസ്‌ലിയാർ (1937-2016 ഫെബ്രുവരി 18),
13 ഭാഷകളിലായി150 സിനിമകൾ നിർമ്മിച്ച് ഏറ്റവും കൂടുതൽ സിനിമ നിർമ്മിച്ച വ്യക്തി എന്ന നിലയിൽ ഗിന്നസ് ബുക്കിൽ കയറിയ തെലുഗ് സിനിമ നിർമ്മിതാവും, സുരേഷ് പ്രൊഡക്ഷൻസിന്റെ സ്ഥാപകനും ബാപ ടാല യിൽ നിന്നും ലോകസഭ അംഗവും ആയിരുന്ന ദഗ്ഗുഭട്ടി രാമനായിഡു(6 ജൂൺ 1936–18 ഫെബ്റുവരി 2015),
മംഗോളിയൻ സാമ്രാജ്യത്തെ അതിൻ്റെ ഏറ്റവും ഉയർന്ന ഉയരത്തിൽ എത്തിച്ച ഒരു മംഗോളിയൻ ഖാൻ അല്ലെങ്കിൽ സൈനിക ഭരണാധികാരിയായിരുന്ന, ചൈനയുടെ അധിനിവേശം പൂർത്തിയാക്കിയ അദ്ദേഹം യുവാൻ രാജവംശത്തിൻ്റെ സ്ഥാപകൻ കൂടിയായിരുന്ന കുബ്ലായ് ഖാൻ (23 സെപ്തംബർ 1215 - 18 ഫെബ്രുവരി 1294)
വിശുദ്ധ റോമൻ ചക്രവർത്തിയായ മാക്സിമിലിയൻ ഒന്നാമന്റെയും, ഇറ്റലിയിൽ മൊൺഫെററ്റോയിലെ വില്യം ആറാമന്റെയും സാവോയിയിലെ ചാൾസ് മൂന്നാമന്റെയും കീഴിൽ സേവനമനുഷ്ഠിക്കുകയും,. മന്ത്രവാദം തുടങ്ങിയ നിഗൂഢവിദ്യകളിലുള്ള താത്പര്യം നിമിത്തം സഭയുടെ എതിർപ്പിനു പാത്രീഭവിച്ചതിനെ ത്തുടർന്ന് വൈദ്യവൃത്തിയിൽ ഏർപ്പെടുകയും സാവോയിയിലെ മാർഗററ്റ് പ്രഭ്വിയുടെ ആസ്ഥാനഗ്രന്ഥപ്പുര സൂക്ഷിപ്പുകാരനായും ഔദ്യോഗികചരിത്രകാരനായും, സൈനികന്‍, വൈദ്യന്‍, മാന്ത്രികൻ എന്നീ നിലകളിലും പ്രസിദ്ധനായ ജർമൻ സാഹിത്യകാരൻ അഗ്രിപ്പ ഫോൺ നെറ്റേഷീം (1486 സെപ്റ്റംബർ 14 - ഫെബ്രുവരി 18, 1535),
പതിനാറാം നൂറ്റാണ്ടിൽ ജർമ്മനിയിൽ ജീവിച്ചിരുന്ന പുരോഹിതനും ദൈവശാസ്ത്രജ്ഞനും സർവകലാശാലാദ്ധ്യാപകനും സഭാനവീകർത്താവുമായിരുന്ന മാർട്ടിൻ ലൂഥർ(10 നവംബർ 1483- 18 ഫെബ്രുവരി 1546),
ചന്ദ്രഗുപ്തമൗര്യന്റെ കാലഘട്ടത്തെയും അക്കാലത്തെ സാമൂഹ്യജീവിതത്തെയും കുറിച്ച് ആധികാരികമായ വിവരങ്ങൾ ശേഖരിച്ച പൗരസ്ത്യപൈതൃക ഗവേഷകനും ബ്രിട്ടീഷ് ഇന്ത്യയിലെ ഉയർന്ന സിവിൽ ഉദ്യോഗസ്ഥനുമായിരുന്ന എഫ്. ഇ. പർഗിറ്റർ എന്ന ഫ്രെഡറിക് ഈഡൻ പർഗിറ്റർ (1852 - 18 ഫെ ബ്രുവരി1927) ,
പ്രശസ്തനായ അമേരിക്കൻ സൈദ്ധാന്തികഭൗതികശാസ്ത്രജ്ഞനും,ആദ്യത്തെ അണുബോംബ് നിർമ്മാണപദ്ധതിയായിരുന്ന മൻഹാട്ടൻ പദ്ധതിയുടെ ഡയറക്ടറും ആയിരുന്ന ജെ. റോബർട്ട് ഓപ്പൻഹൈമറെയും (ഏപ്രിൽ 22, 1904 – ഫെബ്രുവരി 18, 1967),
അമേരിക്കൻ മെഡിക്കൽ ഫിസിക്സ്, എക്സ്പിരിമെന്റൽ മെഡിസിൻ, ജനറൽ മെഡിസിൻ, എക്സ്പിരിമെന്റൽ റേഡിയോളജി പ്രൊഫസറും ലോറൻസ് ബെർക്ക്ലി നാഷണൽ ലബോറട്ടറിയുടെ ഭാഗമായ ക്രോക്കർ ലബോറട്ടറിയുടെ ഡയറക്ടറും (1948–1957) ആയിരുന്നു. റേഡിയോ ആക്ടീവ് ഐസോടോപ്പുകളുമായി സമ്പർക്കം പുലർത്തുന്നതിന്റെ മെഡിക്കൽ ഫലങ്ങളെക്കുറിച്ച് പഠിച്ചജോസഫ് ഗിൽബർട്ട് ഹാമിൽട്ടൺ(നവംബർ 11, 1907 - ഫെബ്രുവരി 18, 1957 )
എലിപ്റ്റിക് ഫംഗ്ഷനുകൾ , ഡൈനാമിക്സ് , ഡിഫറൻഷ്യൽ സമവാക്യങ്ങൾ , ഡിറ്റർമിനന്റുകൾ , സംഖ്യാ സിദ്ധാന്തം എന്നിവയിൽ അടിസ്ഥാനപരമായ സംഭാവനകൾ നൽകിയ ഒരു ജർമ്മൻ ഗണിതശാസ്ത്രജ്ഞനായിരുന്ന കാൾ ഗുസ്താവ് ജേക്കബ് ജേക്കബി ( 10 ഡിസംബർ 1804 – 18 ഫെബ്രുവരി 1851)
ചരിത്രത്തിൽ ഇന്ന്…
********
ബി.സി.ഇ. 3102 - ഹൈന്ദവ വിശ്വാസപ്രകാരം കലിയുഗത്തിന്റെ ആരംഭം.
1229 - വിശുദ്ധ റോമൻ ചക്രവർത്തിയായ ഫ്രെഡറിക് രണ്ടാമൻ, അൽ- കാമിലുമായി പത്തുവർഷത്തെ ഉടമ്പടിയിൽ ഒപ്പുവച്ചു, ആറാം കുരിശുയുദ്ധത്തിൽ ജറുസലേം, നസ്രത്ത്, ബെത്‌ലഹേം എന്നിവ തിരിച്ചുപിടിച്ചു.
1332/1329 - എത്യോപ്യയുടെ ചക്രവർത്തി അംദ സെയോൺ ഒന്നാമൻ ദക്ഷിണ മുസ്ലീം പ്രവിശ്യകൾക്കു നേരെയുള്ള സൈനികനടപടികൾ ആരംഭിച്ചു.
1519 - തെക്കേ അമേരിക്കയുടെ കോളനിവൽക്കരണത്തിന് ഉത്തരവാദിയായ സ്പാനിഷ് കോൺക്വിസ്റ്റഡോർ ഹെർണൻ കോർട്ടെസ് ക്യൂബയിൽ നിന്ന് 11 കപ്പലുകളും 500 ആളുകളുമായി മെക്സിക്കോയിലെ യുകാറ്റൻ പെനിൻസുലയിലേക്ക് പുറപ്പെട്ടു.
1797 - റാൽഫ് ആബെർക്രോംബിയുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പടയോട് ട്രിനിഡാഡ് കീഴടങ്ങി.
1814 - മോണ്ടിറോ യുദ്ധം
1861 - ഇറ്റലിയുടെ ഏകീകരണം ഏറെക്കുറേ പൂർത്തീകരിച്ച്, വിക്റ്റർ ഇമ്മാനുവൽ രണ്ടാമൻ രാജാവ്, ഇറ്റലിയുടെ രാജാവ് എന്ന നാമധേയം സ്വീകരിച്ചു.
1885 - മാർക്ക് ട്വയിന്റെ അഡ്വഞ്ചേഴ്സ് ഓഫ് ഹക്കിൾബറി ഫിൻ പ്രസിദ്ധീകരിച്ചു.
1901 - ബ്രിട്ടീഷ് പൊതുസഭയിൽ വിൻസ്റ്റൺ ചർച്ചിൽ തന്റെ ആദ്യ പ്രസംഗം നടത്തി.
1905 - ശ്യാംജി കൃഷ്ണവർമ ലണ്ടനിൽ ഇന്ത്യാ ഹോം റൂൾ സൊസൈറ്റി സ്ഥാപിച്ചു.
1911 - ബ്രിട്ടീഷ് ഇന്ത്യയിലെ അലഹബാദിൽ നിന്ന് നൈനിയിലേക്ക് ആദ്യത്തെ ഔദ്യോഗിക മെയിൽ ഫ്ലൈറ്റ് നടന്നു, ഫ്രഞ്ച് പൈലറ്റ് ഹെൻറി പെക്വെറ്റ് തൻ്റെ ഹംബർ ബൈപ്ലെയിനിൽ 6,000 കാർഡുകളും കത്തുകളും എത്തിച്ചു
1913 - റയ്മണ്ട് പോയിൻകേറി ഫ്രാൻസിന്റെ പ്രസിഡണ്ടായി.
1913 - ഫ്രഞ്ച് കലാകാരനായ മാർസെൽ ഡുഷാംപ് ന്യൂയോർക്കിൽ "നഗ്നത ഇറങ്ങുന്ന ഒരു സ്റ്റെയർകേസ്" എന്ന മോഡേണിസ്റ്റ് പെയിൻ്റിംഗ് കാരണം വിവാദം സൃഷ്ടിച്ചു.
1929 – ആദ്യ അക്കാദമി അവാർഡ് (ഓസ്കാർ അവാർഡ്) പ്രഖ്യാപിച്ചു.
1930 - ജനുവരിയിൽ ചിത്രീകരിച്ച ചില ഫോട്ടോഗ്രാഫുകൾ പഠിക്കുന്നതിനിടയിൽ, ക്ലൈഡ് ടോംബോ പ്ലൂട്ടോയെ കണ്ടെത്തി.
1932 - മഞ്ചൂറിയ ചൈനയിൽ നിന്നും സ്വാതന്ത്ര്യം പ്രാപിച്ചതായി ജപ്പാൻ സാമ്രാജ്യം പ്രഖ്യാപിച്ചു.
1933 - പള്ളിവാസൽ ജലവൈദ്യുത പദ്ധതിക്ക് തിരുവിതാംകൂർ ഗവൺമെൻറ് അംഗീകാരം നൽകി. ഇത് കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയാണ്
1943 - വൈറ്റ് റോസ് പ്രസ്ഥാനത്തിലെ അംഗങ്ങളെ നാസികൾ അറസ്റ്റ് ചെയ്തു.
1946 - റോയൽ ഇന്ത്യൻ നേവി കലാപം മുംബൈയിൽ ആരംഭിച്ചു, താമസിയാതെ ബ്രിട്ടീഷ് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചു, 20,000 നാവികർ പങ്കെടുത്തു.
1965 - ഗാംബിയ യു.കെ.യിൽ നിന്നും സ്വാതന്ത്ര്യം നേടി.
1971 - അർവി സാറ്റലൈറ്റ് സ്റ്റേഷൻ വഴി ബ്രിട്ടനുമായി ഇന്ത്യ ആദ്യമായി ഉപഗ്രഹ ബന്ധം സ്ഥാപിച്ചു.
1979 - സഹാറാ മരുഭൂമിയിൽ ആദ്യമായി തെക്കൻ അൾജീരിയ പ്രദേശത്ത് ഹിമപാതം. രേഖപ്പെടുത്തിയിട്ടുള്ള ചരിത്രത്തിൽ ആദ്യത്തേയും അവസാനത്തേയുമായിരുന്നു ഈ സംഭവം.
1981 - 20-കാരനായ എഡ്മൻ്റൺ സെൻ്റർ വെയ്ൻ ഗ്രെറ്റ്‌സ്‌കി, ഭാവിയിലെ ഐസ് ഹോക്കി ഇതിഹാസം, 21 വയസ്സിന് മുമ്പ് അഞ്ച് കരിയർ ഹാട്രിക്കുകൾ നേടിയ എൻഎച്ച്എൽ ചരിത്രത്തിലെ ആദ്യത്തെ കളിക്കാരനായി.
2000 - സ്റ്റ്ജെപാൻ മെസിക് ക്രൊയേഷ്യയുടെ രണ്ടാമത്തെ പ്രസിഡണ്ടായി.
2001 - സോവ്യറ്റ് യൂണിയനു വേണ്ടി ചാരപ്രവർത്തനം നടത്തി എന്നാരോപിച്ച്, എഫ്.ബി.ഐ. ഏജന്റ്‍ റോബർട്ട് ഹാൻസനെ അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തെ പിന്നീട് ജീവപര്യന്തം തടവിനു ശിക്ഷിച്ചു.
2003 - ദക്ഷിണകൊറിയയിൽ ഡാഗ്യൂ സബ്‌വേ തീപിടുത്തത്തിൽ ഇരുനൂറോളം പേർ മരിച്ചു.
2006 - ഇന്ത്യയും പാകിസ്ഥാനുമിടയിൽ സർവീസ് നടത്തിയിരുന്ന താർ എക്സ്പ്രസ് വീണ്ടും ഓടിത്തുടങ്ങി.
2007 - ഇന്ത്യ-പാക് ട്രെയിനായ സംഝോത എക്‌സ്പ്രസിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടു.
2014 - ഉക്രേനിയൻ വിപ്ലവം പോലീസും പ്രകടനക്കാരും തമ്മിൽ മാരകമായ ഏറ്റുമുട്ടലുകൾക്ക് കാരണമായി. 76 പേർ കൊല്ലപ്പെട്ടു, പ്രസിഡൻ്റ് വിക്ടർ യാനുകോവിച്ചിനെ പാർലമെൻ്റ് പുറത്താക്കി.
2021 - സംസ്ഥാന അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗത്തിൽ കോട്ടയവും ജൂനിയറിൽ പാലക്കാടും ചാംപ്യൻമാർ.
2021-ൽ, നാസയുടെ പെർസെവറൻസ് റോവർ പുരാതന ജീവൻ്റെ അടയാളങ്ങൾ തേടുന്നതിനും പാറ സാമ്പിളുകൾ ശേഖരിക്കുന്നതിനുമായി ചൊവ്വയിൽ വിജയകരമായി ഇറങ്ങി.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya