/sathyam/media/media_files/2025/02/17/PsT9IprsrQN1aPL3koYP.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
.
കൊല്ലവർഷം 1200
കുംഭം 5
ചിത്തിര / പഞ്ചമി
2025 ഫിബ്രവരി 17,
തിങ്കൾ
ഇന്ന്;
* ബ്രൂണോയെ ചുട്ടുകൊന്നു (1600)
*കുടുംബ ദിനം! [കുടുംബങ്ങളെ ഒരുമിച്ച് കൊണ്ടുവന്ന് അവരുടെ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനു വേണ്ടി ആഘോഷിക്കുന്ന ഒരു ആഘോഷമാണ് കുടുംബദിനം. പ്രിയപ്പെട്ടവരുമായി കൂടുതൽ സമയം ചിലവഴിയ്ക്കാനും അത് ആസ്വദിക്കുന്നതിനും, ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും, കുടുംബം നൽകുന്ന പിന്തുണയെ വിലമതിക്കുന്നതിനുമായി ഉദ്ദേശിച്ചിരിക്കുന്ന ഈ ദിവസം, കുടുംബത്തോടൊപ്പം ചെലവഴിക്കുന്നതിലൂടെ, നിലനിൽക്കുന്ന ബന്ധങ്ങളുടെ ഓർമ്മകൾ പുന:സൃഷ്ടിക്കാനും പങ്കിട്ട അനുഭവങ്ങളിലൂടെ ബന്ധങ്ങൾ ആഴത്തിലാക്കാനും കഴിയും!]/sathyam/media/media_files/2025/02/17/5bb65a1c-470c-4234-971c-cc2d99cf3c70-542893.jpeg)
* ലോക മനുഷ്യ ജീവചൈതന്യ ദിനം! [World Human Spirit Day ; ജീവൻ എന്ന മഹത്തരമായ നമുക്ക് അറിയാൻ പാടില്ലാത്ത ഒന്നുമായുള്ള അഗാധമായ ബന്ധം എന്തെന്നറിയാനും, മന:സമാധാനത്തിൻ്റെയും ആഗ്രഹ പൂർത്തീകരണത്തിൻ്റെയും ആഴത്തിലുള്ള അവബോധം നമുക്ക് ലഭിയ്ക്കുന്നതിന്നും വേണ്ടി ഈ ദിനം കൊണ്ടാടപ്പെടണം എന്ന് ആത്മാവുണ്ടെന്ന് വിശ്വസിയ്ക്കുന്നവർ ഉറച്ച് വിശ്വസിച്ച് അനുവർത്തിച്ചു വരുന്നതിന്നായി ഒരു ദിനം. ആത്മാവിനെ പരിപോഷിപ്പിക്കുന്നത് ശാന്തിയുടെയും സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും ലോകത്തിലേയ്ക്ക് മനുഷ്യജീവിതത്തെ നയിക്കും എന്ന് അവർ വിശ്വസിയ്ക്കുന്നുന്നു.]/sathyam/media/media_files/2025/02/17/1f1c3524-8d29-4b25-a7fd-0863f8854011-566265.jpeg)
*ആഗോള ടൂറിസം പുനഃസ്ഥാപന ദിനം![മഞ്ഞുമൂടിയ കൊടുമുടികൾ മുതൽ വെയിൽ നിറഞ്ഞ ബീച്ചുകൾ വരെ, കാണാനും പര്യവേക്ഷണം ചെയ്യാനും പഠിക്കാനും വേണ്ടി സഞ്ചരിയ്ക്കുന്ന സഞ്ചാരികളാൽ നിറഞ്ഞ ഒരു ലോകം, പെട്ടെന്ന്, ഒരു ദിവസം ഒരു ആഗോള മഹാമാരിയാൽ അടച്ചുപൂട്ടപ്പെട്ട്, ആർക്കും വീടുവിട്ട് എങ്ങോട്ടും പോകാനാവാതെ കിടക്കേണ്ടി വന്ന സാഹചര്യത്തിൽ ആണ് ആഗോള ടൂറിസം പ്രതിരോധ ദിനം ആരംഭിയ്ക്കാൻ തീരുമാനിയ്ക്കുന്നത്. ഭാവിയിലെ ഇത്തരം ആഘാതങ്ങൾക്കെതിരെ ടൂറിസം മേഖലയെ തയ്യാറാക്കി എടുക്കാനും, ഏതൊരു സാഹചര്യവുമായി പൊരുത്തപ്പെടുത്താനും, അതിനെ പ്രതിരോധിയ്ക്കാനും നമ്മെ പഠിപ്പിയ്ക്കുന്നതിനും ഓർമ്മിപ്പിക്കുന്നതിനും ഒരു ദിവസം !]
*ദയയുടെ പ്രവൃത്തികൾക്കായുള്ള ദേശീയ ദിനം! [National Random Acts of Kindness Day!]/sathyam/media/media_files/2025/02/17/3e5e2ca6-a594-48f8-ab89-1766f8928c98-591917.jpeg)
*ദേശീയ പൊതു ശാസ്ത്ര ദിനം ! [ National Public Science Day ; ഇന്ധന പര്യവേക്ഷണം, കണ്ടെത്തൽ, നമുക്ക് ചുറ്റുമുള്ള ലോകത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ എന്നിവയിലെ ജിജ്ഞാസയും അത്ഭുതവും ഉൾക്കൊണ്ട് ചിന്തിക്കാനും പ്രവർത്തിക്കാനും ഒരു ദിനം ]
*എനിക്കെൻ്റെ വഴി ദിനം! [ My Way Day ; ഒരു ട്രയൽബ്ലേസർ ആകുക, ഒരു കാരണമുള്ള ഒരു വിമതൻ ആകുക, അതുല്യമായ വിചിത്രതകൾ സ്വീകരിക്കുക. വേറിട്ടു നിൽക്കുക, നിങ്ങളുടെ ആകർഷണീയത തിളങ്ങട്ടെ!]
*ദേശീയ ടെന്നീസ് പ്രോ ദിനം ! [ National Tennis Pro Day : ടെന്നീസ് ലോകത്ത്, തിരഞ്ഞെടുത്ത ചുരുക്കം ചിലർക്ക് സമാനതകളില്ലാത്ത വൈദഗ്ധ്യമുണ്ട് - അവരുടെ കഴിവുകളും അർപ്പണബോധവും ശരിക്കും ശ്രദ്ധേയമാണ്. അവരെ അനുസ്മരിയ്ക്കാൻ ഒരു ദിനം]/sathyam/media/media_files/2025/02/17/4d2d8e02-6896-4bfc-b98d-31ca761e235c-919768.jpeg)
*ദേശീയ കാബേജ് ദിനം ![ National Cabbage Day.]
*ദ്വീപുവാസി ദിനം! [കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ ആഘോഷിക്കുന്ന ഒരു ശ്രദ്ധേയമായ ആഘോഷമാണ് ഐലൻഡർ ദിനം.
ദ്വീപുവാസികൾക്ക് അവരുടെ പതിവുകളിൽ നിന്ന് ഒരു ഇടവേള നൽകി, ശൈത്യകാലം വിശ്രമിക്കാനും ആസ്വദിക്കാനുമുള്ള അവസരം നൽകുന്നതിന്ന് ഒരു ദിനം. ]
*റാൻഡം ആക്റ്റ്സ് ഓഫ് ദയ വാരം ![*Random Acts of Kindness Week[Feb 12th, 2024 - Feb 18th, 2024]
എല്ലാ വർഷവും ഫെബ്രുവരി 12മുതൽ ഫെബ്രുവരി 18 വരെ റാൻഡം ആക്റ്റ്സ് ഓഫ് ദയ വീക്ക് ആഘോഷിക്കുന്നു. ജീവിതത്തിൽ പരസ്പരം വളരെ ദയയോടെ ഇരിയ്ക്കുക. ദയവ് എന്നത് അവനവനും അന്യനും ഒരേ സമയം പകർന്നുകിട്ടുന്ന ശാന്തിയുടെയും സമാധാനത്തിൻ്റെയു സ്നേഹതരംഗങ്ങളാണ്. അത് തിരച്ചറിയാൻ ഒരു ദിനം ]/sathyam/media/media_files/2025/02/17/00e61f3f-6c13-4ef5-98c1-1cdb53f616b8-242456.jpeg)
* കൊസോവൊ : സ്വാതന്ത്ര്യ ദിനം ! (ഭാഗികം)
* ലിബിയ: വിപ്ലവ ദിനം !
* ജിദ്ദു കൃഷ്ണമൂർത്തിയുടെ ചരമ ദിനം !
.
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്്്് ''
അധികാരത്തെ മര്‍ദ്ദനോപാധി ആക്കുന്നത് തിന്മയാണ്. സംഘടിതമായ അധികാരമാണ് തിന്മയുടെ സ്രോതസ്സ്. ഒരു രാജ്യം ക്രൂരത കാട്ടിയെന്ന് നിങ്ങളാരോപിക്കുമ്പോള്‍, നിങ്ങളുടെ രാജ്യം ചെയ്ത ക്രൂരതകള്‍ കണ്ടില്ലെന്നു നടിക്കുന്നു. തോറ്റ രാജ്യം മാത്രമല്ല, യുദ്ധത്തിനു കാരണക്കാരായ എല്ലാ രാജ്യങ്ങളും കുറ്റക്കാരാണ്. യുദ്ധം ഒരു ദാരുണ സംഭവമാണ്. ഒരാള്‍ മറ്റൊരാളെ കൊല്ലുന്നത് വലിയ പാതകമാണ്. തിന്മയെ മനസ്സില്‍ കുടിയിരുത്തിയാല്‍, അപകടങ്ങള്‍ പെരുകും.''
. [ -ജിദ്ദു കൃഷ്ണമൂര്‍ത്തി ]
**********/sathyam/media/media_files/2025/02/17/2eb4085e-f0db-40d5-bd3b-9c1ae36f2b6c-389463.jpeg)
ഇന്നത്തെ പിറന്നാളുകാർ
************
അണ്ണ ഹസാരെയുടെ അഴിമതിവിരുദ്ധ പ്രസ്ഥാനത്തിൽ പങ്കാളിയായിരുന്ന ഫ്രീലാൻസ് കാർട്ടൂണിസ്റ്റും അഴിമതിവിരുദ്ധ, ഇന്റർനെറ്റ് സ്വതന്ത്രപ്രവർത്തകനുമായ അസീം ത്രിവേദിയുടെയും (1987),
എക്കാലത്തെയും മികച്ച ബാസ്ക്കറ്റ്ബോൾ കളിക്കാരിലൊരാളായി അറിയപ്പെടുന്ന
മൈക്കെൽ ജെഫ്രി ജോർഡന്റെയും (1963),
/sathyam/media/media_files/2025/02/17/2eb4085e-f0db-40d5-bd3b-9c1ae36f2b6c-389463.jpeg)
അന്യൻ ജയം ഉന്നാലെ ഉന്നാലെ , ക്ലിക്ക് തുടങ്ങിയ സിനിമയിൽ അഭിനയിച്ച ദക്ഷിണേന്ത്യൻ ചലചിത്ര നടിയും മോഡലുമായ സദ എന്ന സദാഫ് മുഹമ്മദ് സയദിന്റെയും (1984),
ബ്രിട്ടീഷ് സംഗീത ലോകത്ത് വിമ൪ശകരും ആസ്വാദകരും ഒരു പോലെ ഇഷ്ടപ്പെടുന്ന അതുല്യ സംഗീത പ്രതിഭയായ എഡ് ഷീര൯ എന്ന എഡ്വാർഡ് ക്രിസ്റ്റഫർ ഷീര നിന്റെയും (1991),
ചൈനീസ് നോവലിസ്റ്റും നോബൽ സമ്മാന ജേതാവുമായ മോ യാൻ്റെയും(1955),/sathyam/media/media_files/2025/02/17/0e04f1a6-adf8-44df-aeae-5fea22f2c44b-596129.jpeg)
ദക്ഷിണാഫ്രിക്കക്കും, നോർത്തേൺ ടൈറ്റാൻസിനു വേണ്ടിയും കളിക്കുന്ന ഒരു ക്രിക്കറ്റ് കളിക്കാരനായ എബ്രഹാം ബെഞ്ചമിൻ ഡി വില്ലിയേഴ്സിന്റെയും (1984),
പാർട്ടിയെ നയിക്കുകയും സഹസ്ഥാപിക്കുകയും ചെയ്ത ആഫ്രിക്കൻ-അമേരിക്കൻ പൗരാവകാശ പ്രവർത്തകൻ ഹ്യൂയി പി. ന്യൂട്ടൺ, ബ്ലാക്ക് പാന്തറിൻ്റെയും (1942),/sathyam/media/media_files/2025/02/17/5f159a26-52a0-4808-a7c0-306eb07f08ed-121190.jpeg)
പ്രശസ്ത അമേരിക്കൻ ടെലിവിഷൻ പരമ്പരയായ പ്രിസൺ ബ്രേക്കിലെ പ്രധാന വേഷത്തിലൂടെ പ്രശസ്തനായ ഇംഗ്ലീഷ്-ഓസ്‌ട്രേലിയൻ നടൻ ഡൊമിനിക് പർസെലിൻ്റെയും (1970) ,
ദ വേൾഡ് ഇൻസ് നോട്ട് ഇനഫ് എന്ന സിനിമയിൽ ബോണ്ട് ഗേൾ ആയി അഭിനയിച്ച , അമേരിക്കൻ നടിയും മോഡലും ടെലിവിഷൻ വ്യക്തിത്വവുമായ ഡെനിസ് റിച്ചാർഡ്സിൻ്റേയും( 1971),
അമേരിക്കൻ സംഗീതജ്ഞനും ഗ്രീൻ ഡേ എന്ന റോക്ക് ബാൻഡിൻ്റെ സഹസ്ഥാപകനുമായ ബില്ലി ജോ ആംസ്ട്രോങിൻ്റേയും ( 1972),/sathyam/media/media_files/2025/02/17/a8ed60df-2df9-442d-afc1-b8c51ecea5c5-388049.jpeg)
ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റും മുൻ ക്യാപ്റ്റനും തൻ്റെ ചടുലമായ ഫീൽഡിംഗിനും സ്‌ഫോടനാത്മക ബാറ്റിംഗിനും പേരുകേട്ട എബി ഡിവില്ലിയേഴ്‌സിന്റെയും (1984) ,
2022 ൽ കുക്കിംഗ് ടിവി ഷോയായ ദി ബിയറിലെ മികച്ച പ്രകടനത്തിലൂടെ പ്രശസ്തിയിലേക്ക് ഉയർന്ന ജെറമി അലൻ വൈറ്റിൻ്റെയും(1991 )ജന്മദിനം !
********
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പൂർവ്വികരായ പ്രമുഖരിൽ ചിലർ
*"""""""""""""*"""""""**
പൊയ്കയിൽ യോഹന്നാൻ ജ.(1879- 1939)
സി എ ജോസഫ് ജ. (1910 -1994)
കെ.തായാട്ട് ജ. (1927-2011 )
തോമസ് വാട്സൺ സീനിയർ ജ.(1874-1956)
അഗ്നിയ ബാർട്ടോ ജ. (1906- 1981)
ആലിസൺ ഹർഗ്രീവ്സ് ജ. (1962- 1995)/sathyam/media/media_files/2025/02/17/7ef2d29f-f294-4a99-b643-9bb8c6ed47ec-253307.jpeg)
പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ സ്ഥാപകനും,ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിലെ കീഴാളജനങ്ങളുടെ കഷ്ടപ്പാടുകളെ ഗാനരൂപത്തിൽ പൊതുജനങ്ങൾക്കിടയിൽ അവതരിപ്പിക്കുകയും ചെയ്ത സാമൂഹികനേതാവായിരുന്ന പൊയ്കയിൽ യോഹന്നാൻ എന്നും പൊയ്കയിൽ അപ്പച്ചൻ എന്നും അറിയപ്പെടുന്ന പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ (1878 ഫിബ്രവരി 17 -1938),
ഏഴു ഖണ്ഡകാവ്യങ്ങളും അനേകം കവിതകളും , മാത്റു സ്മരണ എന്ന വിലാപകാവ്യവും മാരുത സന്ദേശം എന്ന സന്ദേശ കാവ്യവും എഴുതിയ കവി സി എ ജോസഫ് (1910 ഫെബ്രുവരി 17 - 1994 ജൂലൈ 3),
/sathyam/media/media_files/2025/02/17/148ddc8b-0b46-4108-8240-ed4ff03f6ef2-226769.jpeg)
കഥ,കവിത, നാടകം, ബാലസാഹിത്യം, പുനരാഖ്യാനം എന്നീ മേഖലകളിൽ 42 ഗ്രന്ഥങ്ങൾ രചിച്ച, സാഹിത്യകാരനും, നാടകനടനും, നാടകകൃത്തുമായിരുന്ന തായാട്ട് കുഞ്ഞനന്തൻ എന്ന കെ.തായാട്ട്(ഫെബ്രുവരി 17, 1927 - 2011 ഡിസംബർ 5)
ഇൻറർനാഷണൽ ബിസിനസ് മെഷീൻസ് (IBM) എന്ന ലോക പ്രശസ്ത കമ്പ്യൂട്ടർ കമ്പനിയുടെ സ്ഥാപകൻ എന്ന നിലയിലും ആദ്യകാല കമ്പ്യൂട്ടർ നിർമ്മാണ ശ്രമങ്ങൾക്ക് നൽകിയ പിന്തുണയുടെ പേരിലും കമ്പ്യൂട്ടർ ലോകത്ത് അനശ്വരനായ തോമസ് വാട്സൺ സീനിയർ (ഫെബ്രുവരി 17,1874 - ജൂൺ 19, 1956 ),
/sathyam/media/media_files/2025/02/17/92758572-7d06-4968-8acd-f8abfcbae30d-896608.jpeg)
സ്നേഹത്തെയും വിപ്ലവത്തെയും കുറിച്ച് കവിതകൾ രചിച്ച സോവിയറ്റ് റഷ്യൻ കവിയും കുട്ടികളുടെ എഴുത്തുകാരിയും ആയിരുന്ന അഗ്നിയ ബാർട്ടോ (17ഫെബ്രുവരി 1906- ഏപ്രിൽ 1, 1981 )
മറ്റാരുടെയും സഹായമോ ഓക്സിജൻ സിലിണ്ടറോ ഇല്ലാതെ എവറസ്റ്റ് കൊടുമുടി കീഴടക്കിയ ബ്രിട്ടീഷ് പർവ്വതാരോഹക ആലിസൺ ജെയ്ൻ ഹർഗ്രീവ്സ് (1962 ഫെബ്രുവരി 17 - 1995 ഓഗസ്റ്റ് 13)
ഇന്നത്തെ സ്മരണ !!!
********
എൻ ശ്രീധരൻ മ. (1928-1985)
ജിദ്ദു കൃഷ്ണമൂർത്തി മ.(1895-1986)
തോമസ് പോൾ മ. (1883-1933)
ടി എം ചുമ്മാർ മ.(1899-1987 )
കൊട്ടറ ഗോപാലകൃഷ്ണൻ മ.(1943-2003)
കെ.ഗോവിന്ദപിള്ള മ. ( 1926-2008)
സി.പി. രാജശേഖരൻ. മ.( 1949 - 2019).
അക്‌ബർ കക്കട്ടിൽ മ. (1954-2016)
ആലി മുസലിയാർ മ. (1864-1922)
മോളിയർ മ. (1622-1673)
ജെറോനിമോ മ .(1829-1909)
സീബർട്ട് ടാറാഷ് മ(1862- 1934)
അഗ്നൺ മ. (1888-1970 )
വാസുദേവ് ബൽവന്ത് ഫാഡ്കെ മ.(1845-1883)
അമർ കാന്ത് മ. (1925-2014)/sathyam/media/media_files/2025/02/17/92758572-7d06-4968-8acd-f8abfcbae30d-896608.jpeg)
മധ്യതിരുവിതാംകൂറിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല സംഘാടകരിൽ ഒരാളും, മുൻ കായംകുളം ഡി.സി. സെക്രട്ടറി, കാർത്തികപ്പള്ളി താലൂക്ക് സെക്രട്ടറി, ആലപ്പുഴ, കൊല്ലം ജില്ലാ സെക്രട്ടറി, സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയും ചെയ്ത 'എൻ.എസ്' എന്ന പേരിൽ അറിയപ്പെട്ടിരുന്ന എൻ. ശ്രീധരൻ (1928 - 17 ഫെബ്രുവരി1985)
“എഡ്യുക്കേഷൻ ആൻറ് ദ സിഗ്നിഫിക്കൻസ് ഓഫ് ലൈഫ്”(Education and the significance of life) “ദ ഫസ്റ്റ് ആൻറ് ലാസ്റ്റ് ഫ്രീഡം”(The first and last freedom) “ദ ലഗസി ഓഫ് ചേഞ്ച്”(The legacy of change)അറിഞ്ഞതിൽനിന്നുളള മോചനം(Freedom from the known) ജനങ്ങളെ മനശാസ്ത്രപരമായി മോചിപ്പിക്കുവാനും ജനങ്ങൾക്ക് സമാധാനപരമായ ജീവിതം കണ്ടെത്തുന്നതിനും വേണ്ടി പ്രയത്നിച്ച പ്രശസ്തനായ ഒരു ദാർശനികനും പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന ജിദ്ദു കൃഷ്ണമൂർത്തി (മേയ് 12, 1895 – ഫെബ്രുവരി 17, 1986) ,/sathyam/media/media_files/2025/02/17/9c4e90df-ec21-44c9-8248-55aad982737c-327920.jpeg)
സാഹിത്യ പ്രണയികൾ എന്ന് മലയാള സാഹിത്യകാരന്മാരെ പറ്റി നാലു ഭാഗങ്ങളായി പുസ്തകം രചിച്ച തോമസ് പോൾ ( ജൂൺ 15, 1889-ഫെബ്രുവരി 17 , 1933),
നിരൂപണം, വ്യാഖ്യാനം, സാഹിത്യ ചരിത്രം എന്നീ മേഘലകളിൽ മലയാളത്തിനു വിലപ്പെട്ട സംഭാവനകൾ നൽകിയ സാഹിത്യനിപുണന്‍ ടി എം ചുമ്മാർ (1899 ഒക്റ്റോബർ 13-1987 ഫെബ്രുവരി 17),
കവിയും അഭിനേതാവും എഴുത്തുകാരനും, അരവിന്ദന്റെ തമ്പ്, കുമ്മാട്ടി, പോക്കുവെയിൽ, ഒരിടത്ത്, ഷാജി എൻ.കരുണിന്റെ പിറവി, സ്വം എന്നീ സിനിമകളിൽ അഭിനയിക്കുകയും, ഗാനങ്ങൾ രചിക്കുകയും പാടുകയും ചെയ്തിട്ടുള്ള കോൺഗ്രസ് നേതാവും നാലാം കേരള നിയമസഭയിലെ അംഗവുമായിരുന്ന കൊട്ടറ ഗോപാലകൃഷ്ണൻ(1943 - 17-02-2003),/sathyam/media/media_files/2025/02/17/6cccd3b2-ca14-49a7-9e71-bd36473a1c6e-393727.jpeg)
സി.അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായും, പ്രശസ്ത സാഹിത്യകാരനും മന്ത്രിയുമായിരുന്ന ജോസഫ് മുണ്ടശേരിയുടെ പ്രൈവറ്റ് സെക്രട്ടറിയായും സേവനം അനുഷ്ഠിച്ച, സി.പി.ഐയുടെ പ്രമുഖ നേതാക്കളില്‍ ഒരാളായ കെ.ഗോവിന്ദപിള്ള (1925-2008, ഫെബ്രുവരി 17) ,
1987 ൽ നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച പ്രമുഖ മലയാള നാടകകൃത്താണ് സി.പി. രാജശേഖരൻ. (9 സെപ്റ്റംബർ 1949 - 17 ഫെബ്രുവരി 2019). /sathyam/media/media_files/2025/02/17/5680aa9e-649a-45f9-8e41-21c8896a0e46-765322.jpeg)
കഥ, നോവൽ, ഉപന്യാസം എന്നീ വിഭാഗങ്ങളിലായി നിരവധി രചനകൾ നടത്തുകയും, ‘അദ്ധ്യാപക കഥകൾ’ എന്നൊരു പ്രസ്ഥാനത്തിനു തന്നെ മലയാളത്തിൽ രൂപം നൽകുന്നതിൽ മുഖ്യപങ്കു വഹിക്കുകയും ചെയ്ത അക്‌ബർ കക്കട്ടിൽ (7 ജൂലൈ 1954 - 17 ഫെബ്രുവരി 2016)
ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ കേരളത്തിലെ മലബാർ കേന്ദ്രമാക്കി അരങ്ങേറിയ മാപ്പിള കലാപങ്ങൾക്ക് നേതൃനിരയിലുണ്ടായിരുന്ന പ്രമുഖ ഖാദിരിയ്യ സൂഫിയും, ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ വക്താവും ഇസ്ലാമിക പണ്ഡിതനുമായിരുന്ന ആലി മുസ്‌ലിയാർ (1864-1922 ഫെബ്രുവരി 17),
/sathyam/media/media_files/2025/02/17/7eda95f8-e616-4ee8-acb0-3b00cb398f99-384763.jpeg)
മനുഷ്യസഹജമായ ദൌർബല്യങ്ങൾ, സാധാരണക്കാരായ മിക്ക മനുഷ്യരുടെയും പെരുമാറ്റത്തിലെ അനാശാസ്യത, പല മനുഷ്യരും പ്രകടിപ്പിക്കാറുള്ള സ്വഭാവവൈകൃതങ്ങൾ തുടങ്ങിയവ അവിസ്മരണീയമായ രീതിയിൽ ചിത്രീകരിക്കുകയും യൂറോപ്യൻ നാടകവേദിയിലെ ആധുനിക കാലഘട്ടത്തിന് തുടക്കം കുറിക്കുകയും ചെയ്ത പ്രശസ്ത ഫ്രഞ്ച് നാടകകൃത്ത് മോളിയേർ എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെട്ട ജീൻ-ബാപ്റ്റിസ്റ്റ് പോക്വെലിൻ(15 ജനുവരി 1622 - 17 ഫെബ്രുവരി 1673)
അമേരിക്കൻ സർക്കാർ ചിരിക്കാഹുവാ ഗോത്രവർഗത്തെ അവരുടെ പരമ്പരാഗത വാസസ്ഥലങ്ങളിൽ നിന്നും സാൻ കാർലോസിലേക്ക് പറിച്ചു നടാൻ ശ്രമിച്ചപ്പോൾ ആഞ്ഞടിക്കുകയും തുടർന്നുള്ള പത്തുവർഷക്കാലം ഇടക്കിടെയുള്ള ആക്രമണങ്ങൾ കൊണ്ട് വെള്ളക്കാരെ പൊറുതിമുട്ടിക്കുകയും ചെയ്ത അരിസോണയിൽ ജനിച്ച ചിരിക്കാഹുവാ അപ്പാച്ചീ-ഇന്ത്യൻ ഗോത്രനേതാവായിരുന്ന ജെറോനിമോ (1829 ജൂൺ 16-1909 ഫെബ്റുവരി 17),
‘’The Game of Chess‘’ തുടങ്ങി ചെസ്സിൽ ആധികാരികമായ പല ഗ്രന്ഥങ്ങളും രചിച്ച ചെസ്സ് കളിക്കാരനായിരുന്ന പ്രഷ്യയിൽ(ജർമ്മനി) ജനിച്ച സീബർട്ട് ടാറാഷ് ( മാർച്ച് 5 1862 – 17 ഫെബ്രുവരി 1934)
/sathyam/media/media_files/2025/02/17/fb310851-4168-413b-a98d-3c5c80009ecb-900279.jpeg)
1966-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം പ്രമുഖനായ എബ്രായ നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്ന അഗ്നൺ സാമുവെൽ ജോസഫ്(1888 ജൂലൈ 17-1970 ഫെബ്രുവരി 17),
മഹാരാഷ്ട്രയിലെ കോലി, ഭീൽ, ധൻഗർ സമുദായങ്ങളുടെ സഹായത്തോടെ വാസുദേവ് റമോഷി എന്ന പേരിൽ ഒരു വിപ്ലവ സംഘത്തിന് രൂപം നൽകി പ്രവർത്തിച്ച ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും വിപ്ലവകാരിയും ആയിരുന്ന വാസുദേവ് ബൽവന്ത് ഫഡ്കെ(4 നവംബർ 1845 - 17 ഫെബ്രുവരി 1883),
പത്രപ്രവർത്തകനും ഒരു സ്വാതന്ത്ര സമര പോരാളിയും ജ്ഞാനപീഠം അടക്കമുള്ള നിരവധി ബഹുമതികൾ നേടിയിട്ടുള്ള പ്രശസ്തനായ ഒരു ഹിന്ദി സാഹിത്യകാരനുമായിരുന്ന അമർ കാന്ത്
(1925 - 2014 ഫെബ്രുവരി 17),
ചരിത്രത്തിൽ ഇന്ന് …
********
197 - റോമൻ ചക്രവർത്തിയായ സെപ്റ്റിമിയസ് സെവറസ് എതിരാളിയായ ക്ലോഡിനെസ് ആൽബിനസിനെ തോൽപ്പിച്ച് അധികാരം ഉറപ്പിച്ചു./sathyam/media/media_files/2025/02/17/f6927c34-35dd-498e-b343-7300e67309c1-276294.jpeg)
1500 – ഹെമ്മിങ്സ്റ്റെഡ് യുദ്ധം
1510 - പോർച്ചുഗീസ് അഡ്മിറൽ അഫോൻസോ ഡി ആൽബുകുർക് ഗോവ പിടിച്ചടക്കി.
1600 - കോപ്പർനിക്കസിന്റെ ശാസ്ത്ര തത്വങ്ങൾ പ്രചരിപ്പിച്ച് മതവിശ്വാസത്തിനെതിരെ പ്രവർത്തിച്ചു എന്ന് ആരോപണമുന്നയിച്ചു തത്വചിന്തകൻ ജിയോർദാനോ ബ്രൂണോയെ മതമേലധികാരികൾ ജീവനോടെ ചുട്ടു കൊന്നു.
1739 - മറാത്തകളും പോർച്ചുഗീസുകാരും തമ്മിൽ വസായ് യുദ്ധം ആരംഭിച്ചു./sathyam/media/media_files/2025/02/17/ae80f29d-335f-4948-ace8-76319b5fea72-494959.jpeg)
1753 - സ്വീഡൻ ജൂലിയൻ കലണ്ടറിൽ നിന്ന് ജോർജിയൽ കലണ്ടറിലേക്ക് പരിവർത്തനം നടത്തി. മാർച്ച് 1-നു ശേഷം ഫെബ്രുവരി 17 വന്നു.
1814 - മോർമാൻസ് യുദ്ധം.
1815 - 1812-ലെ യുദ്ധം അവസാനിപ്പിക്കാൻ യുണൈറ്റഡ് സ്റ്റേറ്റ്സും യുണൈറ്റഡ് കിംഗ്ഡവും തമ്മിലുള്ള ഗെൻ്റ് ഉടമ്പടി അംഗീകരിച്ചു./sathyam/media/media_files/2025/02/17/f3b09e63-3787-46b7-9bbf-4e5141e8973d-973744.jpeg)
1843 - ബ്രിട്ടീഷുകാർ മിയാനി യുദ്ധത്തിൽ വിജയിക്കുകയും പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യ സ്വന്തമാക്കുകയും ചെയ്തു.
1864 - അമേരിക്കൻ ആഭ്യന്തര യുദ്ധസമയത്ത്, എച്ച്.എൽ. ഹൺലി, യു.എസ്.എസ്. ഹൂസറ്റോണിക് എന്ന യുദ്ധക്കപ്പലിൽ ഇടപെട്ട് മുക്കിയ ആദ്യത്തെ അന്തർവാഹിനിയായി.
1867 - സൂയസ് കനാലിലൂടെ ആദ്യ കപ്പൽ സഞ്ചരിച്ചു./sathyam/media/media_files/2025/02/17/e6b06692-3244-4532-b9a0-6ecbdf1b8449-271668.jpeg)
1871 - ഫ്രാങ്കോ-പ്രഷ്യൻ യുദ്ധം വിജയിച്ച് പ്രഷ്യൻ സേന പാരീസിലൂടെ പരേഡ് നടത്തി
1913 - ന്യൂയോർക്ക് നഗരത്തിൽ ആർമറി ഷോ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു, പിന്നീട് ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ഏറ്റവും സ്വാധീനിച്ച ചിത്രകാരന്മാരായി മാറിയ കലാകാരന്മാരുടെ സൃഷ്ടികൾ പ്രദർശിപ്പിച്ചു.
1936 - ലോകത്തിലെ ആദ്യത്തെ സൂപ്പർഹീറോ, ദി ഫാൻ്റം, ലീ ഫോക്കിൻ്റെ കാർട്ടൂൺ സ്ട്രിപ്പ് കോമിക്സിൽ അരങ്ങേറ്റം കുറിച്ചു.
/sathyam/media/media_files/2025/02/17/c996d760-cccb-40a0-995b-385357a8c312-503520.jpeg)
1944 - പസഫിക്കിലെ കാന, കാമേലിയ ദ്വീപുകളിൽ യുഎസ് സൈന്യം ഇറങ്ങിയതോടെ എനിവെറ്റോക്കിലെ രണ്ടാം ലോകമഹായുദ്ധത്തിൻ്റെ പ്രധാന യുദ്ധം ആരംഭിച്ചു.
1947 - വോയ്സ് ഓഫ് അമേരിക്ക, സോവിയറ്റ് യൂണിയനിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ചു.
1959 - മേഘപാളികളുടെ വിതരണം അളക്കുന്നതിനായി ആദ്യ കാലാവസ്ഥാനിരീക്ഷണോപഗ്രഹമായ വാൻഗ്വാർഡ്-2 വിക്ഷേപണം നടത്തി.
1962 - പശ്ചിമജർമ്മനിയിലെ ഹാംബർഗിലുണ്ടായ ഒരു കൊടുങ്കാറ്റിൽ മുന്നൂറിലധികം പേർ മരിച്ചു.
1969 - ഗോൾഡ മേർ ഇസ്രായേലിന്റെ ആദ്യ വനിതാ പ്രധാനമന്ത്രി ആയി സ്ഥാനമേറ്റു
1972 - ബ്രിട്ടീഷ് പാർലമെൻ്റ് യൂറോപ്യൻ കോമൺ മാർക്കറ്റിൽ ചേരാൻ വോട്ട് ചെയ്തു.
1979 - സോവിയറ്റ് യൂണിയനുമായുള്ള വർദ്ധിച്ചുവരുന്ന ബന്ധത്തിനും ഖമർ റൂജ് ഭരിക്കുന്ന കംബോഡിയയിൽ ഇടപെടുന്നതിനും ചൈന വിയറ്റ്നാമിനെ ആക്രമിച്ചു.
1979 – ചൈന-വിയറ്റ്നാം യുദ്ധം ആരംഭിച്ചു./sathyam/media/media_files/2025/02/17/d22b7f4f-2d74-47f4-8deb-3ad5780e9d4a-676001.jpeg)
1992-ൽ, അമേരിക്കൻ സീരിയൽ കില്ലറും നരഭോജിയുമായ ജെഫ്രി ഡാഹ്‌മറിനെ ഒന്നിലധികം ക്രൂരമായ കൊലപാതകങ്ങൾക്ക് തുടർച്ചയായി 15 ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
1995 - ഐക്യരാഷ്ട്രസഭയുടെ ഇടപെടലിലൂടെ നടപ്പാക്കിയ ഒരു വെടിനിർത്തലിലൂടെ പെറുവും ഇക്വഡോറും തമ്മിൽ നടന്ന സെനെപ യുദ്ധത്തിന് അറുതിയായി.
1996 - ഫിലാഡെൽഫിയയിൽ വച്ച് ലോകചാമ്പ്യൻ ഗാരി കാസ്പറോവ്, ഡീപ് ബ്ലൂ സൂപ്പർ കമ്പ്യൂട്ടറിനെ ഒരു ചെസ് മൽസരത്തിൽ പരാജയപ്പെടുത്തി.
2000 - മൈക്രോസോഫ്റ്റിന്റെ വിൻഡോസ് 2000 പുറത്തിറങ്ങി.
2008 - കൊസോവോ, സെർബിയയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
2011 - അറബ് വസന്തം: ബഹ്‌റൈനിൽ , മനാമയിലെ പേൾ റൗണ്ട്എബൗട്ടിൽ പ്രതിഷേധക്കാർക്ക് നേരെ സുരക്ഷാ സേന മാരകമായ ആക്രമണം നടത്തി ; ഈ ദിവസം പ്രാദേശികമായി ബ്ലഡി വ്യാഴം എന്നാണ് അറിയപ്പെടുന്നത് ./sathyam/media/media_files/2025/02/17/d74b8148-41ff-45ed-8e50-d8d14caa32c3-879404.jpeg)
2015 - ഹെയ്തിയിലെ മാർഡി ഗ്രാസ് പരേഡിൽ തിക്കിലും തിരക്കിലും പെട്ട് 18 പേർ കൊല്ലപ്പെടുകയും 78 പേർക്ക് പരിക്കേൽക്കുകയും ചെയ്തു .
2016 - തുർക്കിയിലെ അങ്കാറയിൽ തുർക്കി സായുധ സേനയുടെ ബാരക്കിന് പുറത്ത് സൈനിക വാഹനങ്ങൾ പൊട്ടിത്തെറിച്ചു , കുറഞ്ഞത് 29 പേർ കൊല്ലപ്പെടുകയും 61 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2017 - ദക്ഷിണ പസഫിക്കിൽ ഒരു പുതിയ, കൂടുതലും വെള്ളത്തിനടിയിൽ ഉള്ള ഭൂഖണ്ഡമായ സീലാൻഡിയയുടെ കണ്ടെത്തൽ പ്രഖ്യാപിച്ചു.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us