/sathyam/media/media_files/2025/04/07/Pvodfm3vhSkpjUUxyjqu.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
.
കൊല്ലവർഷം 1200
മീനം 24
ആയില്യം / ദശമി
2025 ഏപ്രിൽ 7,
തിങ്കൾ
ഇന്ന്;
* ലോകാരോഗ്യ ദിനം![ World Health Day ; ലോകാരോഗ്യ സംഘടനയുടെ സ്ഥാപക ദിനമായ ഏപ്രില്‍ 7 എല്ലാ വര്‍ഷവും ലോക ആരോഗ്യ ദിനമായി ആഘോഷിക്കുന്നു.ലോകാരോഗ്യ സംഘടന പറയുന്നത്, നിങ്ങളുടെ ആരോഗ്യം ശ്രദ്ധയ്ക്കുക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ ഉടനെ ആരംഭിക്കുക:
ഒരു ജിമ്മിൽ/യോഗയിൽ ഉടനെ ചേരുക, വിറ്റാമിനുകൾ കഴിക്കാൻ തുടങ്ങുക, പച്ചക്കറികൾ കൂടുതൽ ഉപയോഗിക്കുക ]
* അന്താരാഷ്ട്ര നീർനായ് ദിനം! [ International Beaver Day ; കാനഡയുടെ ദേശീയമൃഗമായ ബീവറുകൾക്ക് ഒരു ദിനം. പ്രകൃതിദത്ത അണക്കെട്ടുകൾ സൃഷ്ടിക്കുന്നതിനും വെള്ളം ശുദ്ധീകരിക്കാൻ സഹായിക്കുന്നതിനും പരിസ്ഥിതിയ്ക്ക് ഉപകാരിയും ആയ ബീവറുകളുടെ പ്രാധാന്യം ശ്രദ്ധേയമാണ്. വംശനാശം നേരിടുന്ന ഈ ജീവികൾക്കുള്ള ജീവൽഭീഷണികളെക്കുറിച്ച് അവബോധം നൽകാൻ ഒരു ദിവസം.]
* മെട്രിക് സിസ്റ്റം ദിനം! [ Metric System Day ; എന്നത് ഏതാണ്ട് സാർവത്രികമായ അളവെടുപ്പ് സമ്പ്രദായത്തിൻ്റെ വാർഷിക ആചരണമാണ്. ഈ സിസ്റ്റം മീറ്ററുകൾ, കിലോഗ്രാം, ലിറ്റർ എന്നിങ്ങനെയുള്ള സ്റ്റാൻഡേർഡ് യൂണിറ്റുകൾ ഉപയോഗിക്കുന്നു. ലോകമെമ്പാടുമുള്ള അളവുകൾ ലളിതമാക്കുന്നതിനും ഏകീകരിക്കുന്നതിനും ഇത് അനുയോജ്യമാണ്.]
* പെൺകുട്ടി, മീ ടൂ ഡേ! [ Girl, Me Too Day; സ്ത്രീകളെ ശാക്തീകരിക്കുവാൻ ഒരു ദിവസം.]
* ദേശീയ ഷ്വ ദിനം!(National Schwa Day ; ഷ്വ', ഇംഗ്ലീഷിലെ എ എന്ന സ്വരാക്ഷരം. ഭാഷാപരമായ സൂക്ഷ്മതയുടെയും ഉച്ചാരണ വ്യത്യാസത്തിൻ്റെയും സൂക്ഷ്മമായ ഭാഷാശാസ്ത്രത്തിൻ്റെ ഹൃദയഭാഗത്ത് നിഗൂഢമായ ശബ്ദം കണ്ടെത്തുക. ഒരു പ്രാദേശിക ഇംഗ്ലീഷ് സംസാരിക്കുന്ന ആളായാലും അല്ലെങ്കിൽ അത് രണ്ടാം ഭാഷയായി പഠിച്ച ആളായാലും, ഇംഗ്ലീഷ് ഭാഷയിൽ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ശബ്ദം ആഘോഷിക്കാനുള്ള അവസരം ]
* നാഷണൽ ബിയർ ഡേ![National Beer Day -ലോകത്തെ ഏറ്റവും പഴക്കമേറിയതും പ്രചാരമേറിയതുമായ ഒരു മദ്യമാണ് ബിയർ. ബാർലി, ഗോതമ്പ്, ചോളം, അരി തുടങ്ങിയ അന്നജം അടങ്ങിയ പദാർത്ഥങ്ങൾ പുളിപ്പിച്ചാണ് ഇതു ഉണ്ടാക്കുന്നത്. ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ ഉരുളക്കിഴങ്ങിൽ നിന്നും ബിയർ ഉണ്ടാക്കുന്നുണ്ട്.]
*ദേശീയ വീട്ടുജോലി വിശ്രമദിനം ![National No Housework Day ; ഏപ്രിൽ 7 സന്തോഷിക്കാനുള്ള അവസരമാണ്. അലക്കാനുള്ള സാധനങ്ങൾ താഴെ വയ്ക്കുക, ചെയ്യേണ്ടവയുടെ പട്ടിക പുറത്തെടുക്കുക. ഈ ഒരു ദിവസത്തേക്ക്, നമുക്ക് സ്വയം വിശ്രമിക്കാം, വീടിന് ചുറ്റും നമുക്ക് ആവശ്യമുള്ളത് ചെയ്യാം.]
* നാഷണൽ മേക്കിംഗ് ദി ഫസ്റ്റ് മൂവ് ഡേ ![National Making The First Move Day ; ആജീവനാന്ത ഭീഷണിപ്പെടുത്തലിലൂടെ കുറ്റകൃത്യങ്ങളുടെ ഇര. അതിജീവിതയായ ഗ്രെഷുൺ ഡി ബൗസിൻ്റെ ഏറ്റവും സമീപകാല ക്രിമിനൽ ഇരയാക്കൽ അനുഭവങ്ങളിൽ നിന്നും ജനിച്ച എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു അവധിക്കാലമാണ്.ലോകമെമ്പാടുമുള്ള കുട്ടികളെയും കുടുംബങ്ങളെയും തുടർന്നും ബാധിക്കുന്ന ഭീഷണിപ്പെടുത്തലും ഭീഷണിപ്പെടുത്തുന്ന പാൻഡെമിക് കാരണമാണ് ഈ ദിവസം സൃഷ്ടിക്കപ്പെട്ടത്.]
* National Coffee Cake Day "
* സ്ലോവേനിയ: പതാക ദിനം ! [1994-ലെ റുവാണ്ടൻ വംശഹത്യയുടെ ഓർമ്മ ദിനം]
* അർമേനിയ: മാതൃത്വത്തിന്റേയും
സൌന്ദര്യത്തിന്റെയും ദിനം !
ഇന്നത്തെ മൊഴിമുത്തുകൾ
. ്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്
''ആദർശങ്ങളും ലക്ഷ്യങ്ങളും തത്വങ്ങളും നാം മറക്കുമ്പോൾ മാത്രമാണ് പരാജയം സംഭവിക്കുന്നത്''
'' ഒരാൾ വാങ്ങുന്ന ശമ്പളമോ, ധരിക്കുന്ന വസ്ത്രമോ, പാർക്കുന്ന ഭവനമോ അല്ല അയാളുടെ യോഗ്യത നിശ്ചയിക്കുന്നത്''
''രാജ്യത്തിന്റെ സേവനത്തിൽ പൗരത്വം അടങ്ങിയിരിക്കുന്നു'
[ -ജവഹർലാൽ നെഹ്രു ]
********
ഇന്നത്തെ പിറന്നാളുകാർ
**********
നാലുതവണ സംസ്ഥാന അവാർഡ് നേടിയ, തമിഴ്‌നാട് സംസ്ഥാന അവാർഡ് ജേതാവുകൂടിയായ, 1500ഓളം ചലച്ചിത്രങ്ങളിൽ ഡബ്ബിംഗ് ചെയ്തിട്ടുള്ള തെന്നിന്ത്യയിലെ പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയും 'ഡോ. സുകുമാർ അഴീക്കോട് തത്ത്വമസി' അവാർഡ് ജേതാവുമായ ശ്രീജ രവിയുടേയും (1965),
' ഔട്ട് ഓഫ് സിലബസ്' എന്ന മലയാള ചിത്രത്തിലൂടെ മലയാള ചലച്ചിത്രലോകത്ത് ആരംഭം കുറിച്ച പ്രശസ്‌ത നടി പാർവ്വതി തിരുവോത്തിന്റേയും (1988),
ബോളിവുഡിലെ പഴയ കാലത്തെ പ്രസിദ്ധ അഭിനേതാവും തുഷാർ കപൂറിന്റെയും ഏകതാ കപൂറിന്റെയും അച്ഛനുമായ രവികപൂർ എന്ന ജിത്തേന്ദ്രയുടെയും (1942),
കുൻഫു എന്ന അയോധനകല ലോകത്ത് തെളിഞ്ഞു വന്നതിൽ വളരെയധികം പങ്കുവഹിച്ച ഹോളിവുഡ് ആക്ഷൻ കോമഡി ചലച്ചിത്ര അഭിനേതാവും സംവിധായകനുമായ ചാൻ കോങ്ങ് സാങ്ങ് എന്ന ജാക്കി ചാനിന്റെയും (1954) ജന്മദിനം !
*********
ഇന്ന് പിറന്നാൾ ആഘോഷിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രിയങ്കരരായ പ്രമുഖരിൽ ചിലർ
**********
പ്രേംനസീർ ജ. (1929 - 19891)
മടവൂർ വാസുദേവൻ നായർ ജ.(1929 - 2018)
കൊല്ലം അജിത് ജ. (1962-2018)
പണ്ഡിറ്റ് രവിശങ്കർ ജ. (1920 -2012 )
ഫ്രാൻസിസ് സേവ്യർ. (1506 – 1552)
ജയന്തി പട്നായിക് ജ.(1932-2022)
ഡൗ ഗെറിറ്റ് ജ. (1613 -1675 )
മിഷേൽ അഡൻസൺ ജ.(1727-1806)
ഗബ്രിയേലാ മിസ്ത്രെൽ ജ. (1889 -1957)
മലയാള ചലച്ചിത്രരംഗത്തെ നിത്യഹരിത നായകൻ ആയ ചിറിഞ്ഞിക്കൽ അബ്ദുൾ ഖാദർ എന്ന പ്രേം നസീർ
(1929 ഏപ്രിൽ 7 - 1989 ജനുവരി 16)
രൗദ്രവും ശംഗാരവും ഒരു പോലെ സമ്മേളിക്കുന്ന അഭിനയ പ്രധാനമായ തെക്കൻ കളരിസമ്പ്രദായ ചിട്ടകൾ പിൻതുടർന്നിരുന്ന പ്രശസ്ത കഥകളി നടൻ മടവൂർ വാസുദേവൻ നായർ (ഏപ്രിൽ 7, 1929 - ഫെബ്രുവരി 6, 2018)
തൊണ്ണൂറുകളിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടുകയും 500-ലധികം ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങളിലും നിരവധി ടെലിവിഷൻ പരമ്പരകളിലും അഭിനയിക്കുകയും രണ്ട് സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുള്ള നടൻ കൊല്ലം അജിത്. (7ഏപ്രിൽ 1962-2018 ഏപ്രിൽ 5)
പൗരസ്ത്യ, പാശ്ചാത്യ സംഗീത ശാഖകളെ തന്റെ സിത്താർ വാദനത്തിലൂടെ ഇണക്കി ചേര്‍ത്ത ലോക പ്രസിദ്ധനായ ഇന്ത്യൻ സംഗീതഞ്ജനായിരുന്ന പണ്ഡിറ്റ് രവിശങ്കർ (1920 ഏപ്രിൽ 7-2012 ഡിസംബർ 11),
നവാരെ രാജ്യത്ത് (ഇപ്പോൾ സ്പെയിൻ- ഫ്രാൻസ്) ജനിച്ച ഒരു റോമൻ കത്തോലിക്ക മിഷനറിയും ഈശോസഭയുടെ സ്ഥാപകരിൽ ഒരാളും ആയിരുന്ന ഫ്രാൻസിസ് സേവ്യർ (7 ഏപ്രിൽ 1506 – 3 ഡിസംബർ 1552) ,
ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരിയും സാമൂഹിക പ്രവർത്തകയുമായിരുന്ന ദേശീയ വനിതാ കമ്മീഷൻറെ ആദ്യ ചെയർപേഴ്സണായിരുന്ന ജയന്തി പട്നായിക് (7 ഏപ്രിൽ 1932 - 28 സെപ്റ്റംബർ 2022)
അനേക വിഷയങ്ങളെക്കുറിച്ച് ചിത്രങ്ങൾ വരച്ചുവെങ്കിലും ഭവനങ്ങളുടെ ഉൾഭാഗം ചിത്രീകരിക്കുന്നതിൽ പ്രത്യേകിച്ച്, കൃത്രിമ വെളിച്ചത്തിൽ തിളങ്ങുന്ന ഗൃഹോപകരണങ്ങൾ അതിസൂക്ഷ്മമായി വരച്ച് കൂടുതൽ വൈദഗ്ദ്ധ്യം കാട്ടിയ ഡച്ച് ചിത്രകാരൻ ഡൗ ഗെറിറ്റ് (1613 ഏപ്രിൽ 7 -1675 ഫെബ്രുവരി 9),
സ്കോട് ലാൻഡ് വംശജനായ ഫ്രഞ്ച് പ്രകൃതിശാസ്ത്രജ്ഞൻ ആയിരുന്ന മിഷേൽ അഡൻസൺ
(7 ഏപ്രിൽ 1727 – 3 ഓഗസ്റ്റ് 1806),
ലാറ്റിൻ അമേരിക്കക്ക് സാഹിത്യത്തിനുളള ആദ്യത്തെ നോബൽ സമ്മാനം നേടിക്കൊടുത്ത ചിലിയൻ കവയിത്രിയായിരുന്ന ഗബ്രിയേലാ മിസ്ത്രെൽ എന്ന തൂലികാനാമത്തിൽ എഴുതിയിരുന്ന ലൂസിലാ ഗൊദോയ്അൽ കായേഗ (1889 ഏപ്രിൽ 7-1957 ജനുവരി 10)
********
ഇന്നത്തെ സ്മരണ !!!
********
ജി.എൻ. രാമചന്ദ്രൻ മ. (1922 - 2001),
കെ.കെ. മുഹമ്മദ് കരീം മ. (1932-2005)
ബാലകൃഷ്ണൻ മങ്ങാട് മ. (1947-2005)
അബ്ദുൽ ഹമീദ് മ. (1725-1789)
വില്യം ഗോഡ്വിൻ മ. (1756 - 1836)
ഹെൻറി ഫോർഡ് മ. (1863 - 1947 )
ജിം തോംസൺ മ. (1906 -1977)
ചാൾസ് ഏട്ടമൻ മ.(1470-1498)
ശരീരത്തിൽ കാണുന്ന കൊളാജൻ -പ്രോട്ടീൻ- ഘടന ട്രിപ്പിൾ ഹെലിക്‌സ് മാതൃകയിലാണെന്ന് ശാസ്‌ത്രലോകത്തെ അറിയിച്ച പ്രശസ്‌ത ഭാരതീയ ശാസ്‌ത്രജ്ഞൻ ഗോപാലസമുദ്രം നാരായണയ്യർ രാമചന്ദ്രൻ എന്ന ജി.എൻ. രാമചന്ദ്രൻ (ഒക്ടോബർ 8, 1922 - ഏപ്രിൽ 7, 2001),
സ്വാതന്ത്ര്യ സമരചരിത്രം, കേരള മുസ്ലിം ചരിത്രം, ഇസ്ലാമിക ചരിത്രം, ജീവചരിത്രം, പൈതൃക സംരക്ഷണം എന്നീ മേഖലകളിൽ ശ്രദ്ധേയമായ 82 കൃതികൾ പ്രസിദ്ധീകരിച്ചിട്ടുള്ള ചരിത്രഗവേഷകനും, ഗ്രന്ഥകാരനും, മാപ്പിള സാഹിത്യകാരനും ആയിരുന്ന കെ.കെ. മുഹമ്മദ് അബ്ദുൽ കരീം(1932 ജൂൺ 1-2005 എപ്രിൽ 7),
ചാമരം എന്ന സിനിമയ്ക്ക് കഥയും ഇന്ത്യൻ പനോരമയിലും 13 അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലും പ്രവേശനം നേടിയ സമ്മോഹനം എന്ന സിനിമയ്ക്കും കാഴ്ചകൾ, ഉച്ചവെയിൽ എന്നീ ടി.വി. സീരിയലുകൾക്കും തിരക്കഥ എഴുതുകയും എഡിൻബർഗ്ഗ് ചലച്ചിത്രോത്സവത്തിൽ ബെസ്റ്റ് ഓഫ് ദ് ഫെസ്റ്റിവൽ അവാർഡും ജപ്പാനിലെ ഫുകോകോ ചലച്ചിത്രോത്സവത്തിൽ വിധികർത്താക്കളുടെ പ്രത്യേക പരാമർശം നേടുകയും പത്രപ്രവര്‍ത്തക രംഗത്ത് സുദൃഢമായ നവീനത കാഴ്ചവെച്ച കഥാകൃത്തും സാഹിത്യകാരനുമായിരുന്ന ബാലക്യഷ്ണന്‍ മങ്ങാട്ട് (1947-2005 ഏപ്രിൽ 7),
തുർക്കിയിലെ ഇംപീരിയൽ നേവൽ എൻജിനീയറിങ് സ്കൂൾ, അച്ചുകൂടം, ബേയിലർബെയി, മിർഗൂൻ എന്നീ പള്ളികൾ, നിരവധി സ്കൂളുകൾ, വായനശാലകൾ തുടങ്ങിയവ സ്ഥാപിച്ച തുർക്കിയിലെ 27-ആമത്തെ ഒട്ടോമൻ സുൽത്താനായിരുന്ന അബ്ദുൽ ഹമീദ് (മാർച്ച് 12 -1725-1789 ഏപ്രിൽ 7),
ആധുനിക അരാജകവാദത്തിന്റെ ഉപജ്ഞാതാവായി കരുതപ്പെടുന്ന ഇംഗ്ലീഷ് എഴുത്തുകാരനും തത്വചിന്തകനും നോവലിസ്റ്റുമായിരുന്ന വില്യം ഗോഡ്വിൻ (1756 മാർച്ച് 3- ഏപ്രിൽ 7, 1836),
ആദ്യത്തെ മോട്ടോർ കാർ നിർമ്മിക്കുകയും പതിനൊന്നു വർഷത്തിനു ശേഷം “ഫോർഡ് മോട്ടോർ കമ്പനി” സ്ഥാപിക്കുകയും ചെയ്ത ഹെൻറി ഫോർഡ് (1863 ജൂലൈ 30- 1947 ഏപ്രിൽ 7) ,
ദ് കില്ലർ ഇൻസൈഡ് മി, ദ് നത്തിങ് മാൻ, ദി ആൽക്കഹോളിക്ക്സ് തുടങ്ങിയ നോവലുകൾ രചിച്ച അമേരിക്കൻ നോവലിസ്റ്റായിരുന്ന ജിം തോംസൺ (1906 സെപ്റ്റംബർ 27-1977 ഏപ്രിൽ 7),
1483 മുതൽ 1498-ൽ 27 വയസ്സിൽ മരിക്കുന്നതുവരെ ഫ്രാൻസിൻ്റെ രാജാവായിരുന്ന അഫബിൾ എന്ന് വിളിക്കപ്പെടുന്ന ചാൾസ് എട്ടാമൻ (30 ജൂൺ 1470 - 7 ഏപ്രിൽ 1498),
ചരിത്രത്തിൽ ഇന്ന് …
********
1348 - മദ്ധ്യ യൂറോപ്പിലെ ആദ്യ യൂണിവേഴ്‌സിറ്റി ആയ പ്രാഗ് യൂണിവേഴ്‌സിറ്റി സ്ഥാപിതമായി.
1456 - ലൂയി വാൻ ബർബൺ ലൂയിക്കിൻ്റെ പ്രിൻസ്-ബിഷപ്പായി.
1509 - ഫ്രാൻസ് വെനീസിനെതിരെ യുദ്ധം പ്രഖ്യാപിച്ചു.
1521 - പോർച്ചുഗീസ് പര്യവേക്ഷകനായ ഫെർഡിനാൻഡ് മഗല്ലൻ്റെ കപ്പൽ സംഘം സെബുവിലെത്തി.
1625 - ആൽബ്രെക്റ്റ് വോൺ വാലൻസ്റ്റീൻ ജർമ്മൻ പരമോന്നത കമാൻഡറായി നിയമിതനായി.
1645 - മൈക്കൽ കാർഡോസോ ബ്രസീലിലെ ആദ്യത്തെ ജൂത അഭിഭാഷകനായി.
1795 - മീറ്റർ, ദൂരം അളക്കുന്നതിനുള്ള അടിസ്ഥാന ഏകകമായി ഫ്രാൻസ് അംഗീകരിച്ചു.
1798 - മിസിസിപ്പി ടെറിട്ടറി സംഘടിപ്പിച്ചു.
1827 - ഇംഗ്ലീഷ് രസതന്ത്രഞ്ജൻ ജോൺ വാക്കർ തീപ്പെട്ടി കൊള്ളി കണ്ടു പിടിച്ചു.
1859 - ആത്മ സുഹൃത്ത് മാൻസിങ്ങിന്റെ ചതിയാൽ, ഒന്നാം സ്വാതന്ത്ര്യ സമര പോരാളി രാമചന്ദ്ര പാണ്ഡുരംഗെ എന്ന താന്തിയാ തോപ്പിയെ ബ്രിട്ടിഷുകാർ പിടികൂടി.
1879 - ഒന്നാം സ്വാതന്ത്ര്യ സമരത്തോടനുബന്ധിച്ച് ബ്രിട്ടീഷുകാർ നേപ്പാളിലേക്ക് നാടുകടത്തിയ ബീഗം ഹസ്രത്ത് മഹൽ അവിടെ അന്തരിച്ചു.
1895 - ധ്രുവ പര്യവേക്ഷകൻ Fridtjof Nansen ഉത്തര ധ്രുവത്തിനു ഏറ്റവും അടുത്തെത്തുന്ന ആദ്യ പര്യവേക്ഷകൻ ആയി.
1906 - ലോകത്തെ ആദ്യ ആനിമേറ്റഡ് കാർട്ടൂൺ, ജെ.സ്റ്റുവർട് ബ്ലാക്ക്‌ട്ടൻ സംവിധാനം ചെയ്ത “Humorous Phases of Funny Faces” റിലീസ് ചെയ്തു.
1921- സൻ യാട് സെൻ ചൈനയുടെ ആദ്യ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ആയി.
1934 - മഹാത്മാഗാന്ധി തൻ്റെ നിയമലംഘനം നിർത്തിവച്ചു.
1940 - ബുക്കർ ടി. വാഷിങ്ടൺ, അമേരിക്കയിൽ തപാൽ സ്റ്റാമ്പിൽ മുദ്രണം ചെയ്യപ്പെടുന്ന ആദ്യ അഫ്രിക്കൻ അമേരിക്കൻ വംശജനായി.
1946 - സിറിയ, ഫ്രാൻസിൽ നിന്നും സ്വതന്ത്രമായത് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു.
1948 - ഐക്യരാഷ്ട്രസഭയുടെ കീഴിൽ ലോകാരോഗ്യസംഘടന നിലവിൽ വന്നു.
1953 - UN സെക്രട്ടറിയായി സ്വീഡന്റെ ഹമ്മർ ഷിൽഡ് തെരഞ്ഞെടുക്കപ്പെട്ടു.
1963 - യൂഗോസ്ലാവിയ ഒരു സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി. ജോസിപ് ബ്രോസ് ടിറ്റോ ആയുഷ്കാല പ്രസിഡണ്ടായി.
1969 - ഇന്റർനെറ്റിന്റെ പ്രതീകാത്മകമായ ജന്മദിനം: ആർ.എഫ്.സി.-1 പ്രസിദ്ധീകരിച്ചു.
1970 - 42-ാമത് അക്കാദമി അവാർഡിൽ "മിഡ്‌നൈറ്റ് കൗബോയ്" എന്ന ചിത്രത്തിന് മാഗി സ്മിത്തും ജോൺ വെയ്നും ഓസ്കാർ നേടി.
1970 - ജോവാന വുഡ്‌വാർഡ് അഭിനയിച്ച ''ദ എഫക്റ്റ് ഓഫ് ഗാമാ റേസ് ഓൺ മാൻ-ഇൻ-ദി-മൂൺ മാരിഗോൾഡ്സ്'', NYC-യിൽ പ്രീമിയർ ചെയ്തു.
1978 - ന്യൂട്രോൺ ബോംബിന്റെ നിർമ്മാണപ്രവർത്തനങ്ങൾ, അമേരിക്കൻ പ്രസിഡണ്ട് ജിമ്മി കാർട്ടർ തടഞ്ഞു.
1989 - സോവിയറ്റ് അന്തർവാഹിനി കോംസോമോലെറ്റ്സ്, നാല്പ്പത്തിരണ്ട് നാവികരുമായി നോർവേ തീരത്ത് മുങ്ങി.
1992 - ബോസ്നിയൻ സെർബ് രാജ്യം സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
2000 - ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഹാൻസി ക്രോണിയെ ഇന്ത്യയ്‌ക്കെതിരായ ഏകദിന മത്സരങ്ങൾ ഒത്തുകളിച്ചതിന് ഡൽഹി പോലീസ് കുറ്റം ചുമത്തി.
2013 - സ്വീഡൻ 2013-ലെ ലോക പുരുഷ കേളിംഗ് ചാമ്പ്യൻഷിപ്പ് നേടി.
2001 - Mars Odyssey ഉപഗ്രഹം വിക്ഷേപിച്ചു.
2003 - അമേരിക്കൻ സൈന്യം ബാഗ്ദാദ് പിടിച്ചടക്കി.
2003 - 65-ാമത് NCAA പുരുഷന്മാരുടെ ബാസ്‌ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ 81-78 എന്ന സ്‌കോറിന് സിറാക്കൂസ് കൻസാസിനെ പരാജയപ്പെടുത്തി.
2003 - ടോബി കീത്തും മാർട്ടിന മക്‌ബ്രൈഡും 37-ാമത് CMT ഫ്ലേം യോഗ്യമായ വീഡിയോ മ്യൂസിക് അവാർഡുകൾ നേടി.
2009 - മുൻ പെറുവിയൻ പ്രസിഡന്റ് അൽബെർട്ടോ ഫ്യൂജിമോറിയെ 25 വർഷത്തെ തടവിന് വിധിച്ചു.
2016 - 26 അടി നീളമുള്ള പെരുമ്പാമ്പിനെ മലേഷ്യയിലെ പേനാങ്ങിൽ ഇന്ന് പിടികൂടി. ലോകത്തു ഇതുവരെ പിടിയിലായതിൽ ഏറ്റവും വലുത്.
2018 - കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ കരുണ-കണ്ണൂർ മെഡിക്കൽ കോളജ് ബിൽ നിയമവിരുദ്ധം എന്ന കാരണത്താൽ ഗവർണർ സദാശിവം ഒപ്പിടാതെ മടക്കി.
2020 - COVID-19 പാൻഡെമിക് : ചൈന വുഹാനിലെ ലോക്ക്ഡൗൺ അവസാനിപ്പിച്ചു .
2020 - COVID-19 പാൻഡെമിക്: USS തിയോഡോർ റൂസ്‌വെൽറ്റിലെ COVID-19 പാൻഡെമിക് കൈകാര്യം ചെയ്തതിനും ബ്രെറ്റ് ക്രോസിയറെ പിരിച്ചുവിട്ടതിനും നേവിയുടെ ആക്ടിംഗ് സെക്രട്ടറി തോമസ് മോഡ്‌ലി രാജിവച്ചു .
2021 - COVID-19 പാൻഡെമിക്: SARS-CoV-2 ആൽഫ വേരിയൻ്റ് യുണൈറ്റഡ് സ്റ്റേറ്റ്സിലെ COVID-19 ൻ്റെ പ്രധാന സ്‌ട്രെയിനായി മാറിയെന്ന് സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പ്രഖ്യാപിച്ചു .
2022 - കേതൻജി ബ്രൗൺ ജാക്‌സൺ യുണൈറ്റഡ് സ്റ്റേറ്റ്‌സിൻ്റെ സുപ്രീം കോടതിയിലേക്ക് സ്ഥിരീകരിക്കപ്പെട്ടു , ആദ്യത്തെ കറുത്ത സ്ത്രീ ജസ്റ്റിസായി.
****************
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya