ഇന്ന് ജൂലൈ 24, ദേശീയ കസിൻസ് ദിനം ഇന്ന്, ശ്രീവിദ്യയുടെയും അനീഷ് ഉപാസനയുടേയും വിജയ് ആന്റണിയുടേയും ജന്മദിനം ഇന്ന്, ചാന്ദ്രദൗത്യം വിജയകരമായി നിർവ്വഹിച്ച അപ്പോളോ 11 യാത്രികർ ഭൂമിയിൽ തിരിച്ചെത്തിയതും ഇതെ ദിനം തന്നെ, ചരിത്രത്തിൽ ഇന്ന്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
New Project544344

.     ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
.      **************

.                         ' JYOTHIRGAMAYA '
.                         ്്്്്്്്്്്്്്്്
.                         🌅ജ്യോതിർഗ്ഗമയ🌅
.                       
1199   കർക്കടകം 9
ചതയം  /ചതുർത്ഥി
2024  ജൂലായ് 24, ബുധൻ

Advertisment

ഇന്ന് ;

*ലോക മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള ദിനം !
[ World Stress Down Day  മനഃശാസ്ത്രത്തിൽ മാനസിക സമ്മർദ്ദം ഒരു തരം മാനസിക വേദനയാണ് . അത്ലറ്റിക് പ്രകടനവും പ്രചോദനവും പരിസ്ഥിതിയോടുള്ള പ്രതികരണവും മെച്ചപ്പെടുത്താൻ കഴിയുന്ന ചെറിയ അളവിലുള്ള സമ്മർദ്ദം ഗുണം ചെയ്യും . എന്നിരുന്നാലും, അമിതമായ സമ്മർദ്ദം പക്ഷാഘാതം , ഹൃദയാഘാതം , അൾസർ , വിഷാദം പോലുള്ള മാനസിക രോഗങ്ങളുടെ അപകടസാധ്യത വർദ്ധിപ്പിക്കും കൂടാതെ നിലവിലുള്ള അവസ്ഥ വഷളാക്കും .]

Screenshot 2024-07-24 072513

*അന്തഃദേശീയ സ്വയം പരിപാലന ദിനം !
 [ International Self Care Day ;ജോലി, കുടുംബം, നിരവധി ഉത്തരവാദിത്തങ്ങൾ എന്നിവ നിങ്ങൾ സന്തുലിതമാക്കുമ്പോൾ, നിങ്ങളുടെ സ്വന്തം ആവശ്യങ്ങൾ അവഗണിക്കരുത്. നിങ്ങളുടെ കുടുംബാംഗങ്ങളോടും പ്രിയപ്പെട്ടവരോടും നിങ്ങൾ നൽകുന്ന അതേ അനുകമ്പയ്ക്കും ശ്രദ്ധയ്ക്കും നിങ്ങൾ അർഹനാണെന്ന് തിരിച്ചറിയുന്നതാണ് സ്വയം പരിചരണം. സ്വയം പരിചരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതിനർത്ഥം ]
*ദേശീയ കസിൻസ്‌ (ഭഗിനി) ദിനം !
[ National Cousins Day ;നിങ്ങളുടെ കസിൻസുമായി ദിവസം ചെലവഴിക്കുക, ജീവിതത്തെക്കുറിച്ച് സംസാരിക്കുക, ഗെയിമുകൾ കളിക്കുക, അല്ലെങ്കിൽ കുടുംബത്തെക്കുറിച്ച് ഗോസിപ്പ് ചെയ്യുക. അവർ അകലെയാണ് താമസിക്കുന്നതെങ്കിൽ, അവർക്ക് ഹൃദയസ്പർശിയായ ഒരു കത്ത് എഴുതുക ]Screenshot 2024-07-24 072526

*ദേശീയ ടെക്കീല ദിനം !
[ National Tequila Day ;  ഐതിഹാസികമായ ഈ മെക്സിക്കൻ സ്പിരിറ്റ് നിരവധി പ്രശസ്തമായ കോക്ക്ടെയിലുകളുടെ താരമാണ്, കൂടാതെ വൈവിധ്യമാർന്ന ഭക്ഷണങ്ങളുമായി നന്നായി ജോടിയാക്കുന്നു.   മെക്സിക്കക്കാർ ദേശീയ ടെക്വില ദിനം ആഘോഷിക്കാൻ ഇഷ്ടപ്പെടുന്നു, അതുപോലെ തന്നെ ലോകമെമ്പാടുമുള്ള ധാരാളം ആളുകൾ!  മെക്സിക്കോയിലെ ചില പ്രദേശങ്ങളിൽ മാത്രമേ ടെക്വില നിർമ്മിക്കാൻ കഴിയൂ എങ്കിലും, ദേശീയ ടെക്വില ദിനം ആർക്കും എവിടെയും ആഘോഷിക്കാം (അതും വേണം 😜)!

*,സമരിയൻസ് അവബോധ ദിനം! 
[ Samaritans Awareness Day ; വൈകാരിക പിന്തുണയുടെയും ശ്രവണത്തിൻ്റെയും പ്രാധാന്യം എടുത്തുകാണിക്കുന്ന ഒരു സുപ്രധാന സംഭവമാണ് സമരിയൻസ് അവബോധ ദിനം. ദുരിതമനുഭവിക്കുന്ന വ്യക്തികൾക്ക് 24 മണിക്കൂറും പിന്തുണ നൽകുന്നതിൽ സമരിയക്കാർ വഹിക്കുന്ന സുപ്രധാന പങ്കിനെക്കുറിച്ച് അവബോധം വളർത്തുകയാണ് ദിനം ലക്ഷ്യമിടുന്നത്.]

Screenshot 2024-07-24 072539

:ബൊളീവിയ, ഇക്ക്വഡോർ, വെനിസു വേല, കൊളംബിയ : ബോളിവർ ദിനം !!!
[തെക്കേ അമേരിക്കൻ വൻകരയിലെ ഒട്ടുമിക്ക രാജ്യങ്ങൾക്കും ബോളിവർ യുദ്ധങ്ങൾ മുഖേന  സ്വാതന്ത്ര്യം വാങ്ങി കൊടുക്കുകയും പല രാജ്യങ്ങളുടെയും പ്രസിഡന്റായിരിക്കുകയും ചെയ്ത ബൊളിവറിന്റെ ജന്മദിനം ]

* USA ; 
^^^^^^^^^
*പയനിയർ ദിനം  !
[ Uta States : Pioneer Day  
പയനിയർ ദിനം ജൂലൈ 24 ന് അമേരിക്കൻ സംസ്ഥാനമായ യൂട്ടയിൽ ആഘോഷിക്കുന്ന ഒരു ഔദ്യോഗിക അവധിക്കാലമാണ്, ചില ആഘോഷങ്ങൾ മോർമോൺ പയനിയർമാരാൽ സ്ഥിരതാമസമാക്കിയ ചുറ്റുമുള്ള സംസ്ഥാനങ്ങളിലെ പ്രദേശങ്ങളിൽ നടക്കുന്നു ]

Screenshot 2024-07-24 072554

ദേശീയ ഡ്രൈവ്-ത്രൂ ദിനം !
[Drive-Thru Day ;വർഷത്തിൽ ഒരു ദിവസം, ദേശീയ ഡ്രൈവ്-ത്രൂ ദിനം കാട്ടുഭാഗത്ത് ജീവിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നു ]

നാഷണൽ ടെൽ ആൻ ഓൾഡ് ജോക്ക്  ഡേ !
[ Tell An Old Joke Day  ;തീർച്ചയായും, ഇത്  പഴയതാണ്, പക്ഷേ ഇത് ഒരു നല്ല കാര്യമാണ്. അതുകൊണ്ടാണ് ഈ മുടന്തൻ തമാശയും അതുപോലുള്ള മറ്റു പലതും ഈ സുപ്രധാന ദിനത്തിൽ അവരുടെ എല്ലാ മഹത്വത്തിലും പുറത്തെടുക്കാൻ അർഹതയുള്ളത്!]

Screenshot 2024-07-24 072610

*  "ഞങ്ങളോട് സംസാരിക്കുക" ദിനം  ! 
[  “Talk to Us”;  ആഘോഷിക്കുന്നത് മാനസികാരോഗ്യം നിലനിർത്തുന്നതിൽ ആശയവിനിമയത്തിനുള്ള നിർണായക പങ്കിനെ എടുത്തുകാണിക്കുന്നു. 2016-ൽ ആരംഭിച്ച"ഞങ്ങളോട് സംസാരിക്കുക" ദിനം, വൈകാരിക പിന്തുണ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച യു.കെ ആസ്ഥാനമായുള്ള ചാരിറ്റി സംഘടന 'സമരിയൻസ്' ആണ്.]

*National Thermal Engineer Day !
*National Amelia Earhart Day !

* ടുണീഷ്യ: അവുസു കാർണിവൽ !
* വാനുവാടു: ശിശു ദിനം !
* യുറ്റാ :അഗ്രഗാമി ദിനം (Pioneer Day)  !
* പോളണ്ട് : പോലീസ് ദിനം !
* വെനിസ്വെല: നാവിക ദിനം!
ഇന്നത്തെ മൊഴിമുത്തുകൾ
്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്             
*''നിങ്ങൾ എല്ലാവരേയും പ്രീതിപ്പെടുത്താൻ ശ്രമിച്ചാൽ, നിങ്ങൾ ആരെയും തൃപ്തിപ്പെടുത്തുകയില്ല. മറ്റുള്ളവരുടെ സന്തോഷത്തിനായി നിങ്ങളുടെ ജീവിതം നയിക്കുക അസാധ്യമാണ്."Screenshot 2024-07-24 072621

* "പ്രവർത്തനരഹിതമായ കാഴ്ച ഒരു സ്വപ്നം മാത്രമാണ്; കാഴ്ചയില്ലാത്ത പ്രവൃത്തി സമയം കടന്നുപോകുന്നു; എന്നാൽ കാഴ്ചയും പ്രവർത്തനവും ഒരുമിച്ച് ലോകത്തെ മാറ്റാൻ കഴിയും."

* നേട്ടങ്ങൾ, അവാർഡുകൾ, ബിരുദങ്ങൾ, പണം എന്നിവയെക്കാളും നല്ല ബന്ധങ്ങളും അനുകമ്പയും മനസ്സമാധാനവും പ്രധാനമാണെന്ന് ജീവിതത്തിലെ എൻ്റെ അനുഭവത്തിലൂടെ ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു."[ - സുധ മൂർത്തി ] 
 മേതിൽ രാധാകൃഷ്ണൻ @ 80 ! നോർവീജിയൻഷിപ്പിങ് സ്ഥാപനത്തിലെ കമ്പ്യൂട്ടർ വിഭാഗത്തിന്റെ അധിപനായും,നെസ്റ്റ് സോഫ്റ്റ്‌വേർ യു.എസ്.എ യുടെ ചെന്നൈ ശാഖയിൽ സീനിയർ സാങ്കേതിക ലേഖകനായും ന്യൂ ഇൻഡ്യൻ എക്സ്പ്രസിലും പ്രവർത്തിച്ചിട്ടുള്ള, ( ജന്തുസ്വഭാവശാസ്ത്രം സംബന്ധീച്ച സ്വനിരീക്ഷണങ്ങൾ ബ്രിട്ടനിലെ എന്റമോളജിക്കൽ സൊസൈറ്റിയുടെ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2014ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്കാരം ലഭിച്ചെങ്കിലും  പുരസ്കാരം നിരസിച്ചു.🌹)ആധുനിക മലയാള ചെറുകഥാകൃത്തുക്കളിൽ പ്രമുഖനും ഉപന്യാസകാരനുമായ  മേതിൽ രാധാകൃഷ്ണന്റേയും (24 ജൂലൈ 1944).

Screenshot 2024-07-24 072633

ദീർഘകാലം കേരള നിയമ സഭാംഗവും എട്ടാം കേരള നിയമ സഭയിലെ ഡെപ്യൂട്ടി സ്പീക്കറും മുൻ സി പി ഐ  നാഷണൽ കൌൺസിൽ അംഗവുമായിരുന്ന   ഭാർഗവി തങ്കപ്പന്റെയും(1942),

മലയാളത്തിൽ  രാജമാണിക്യം, അലി ഭായ്‌, റോക്ക്‌ ആൻഡ്‌ റോൾ,കവി ഉദ്ദേശിച്ചത്‌, തിങ്കൾ മുതൽ വെള്ളി വരെ , കാഞ്ചി, ഒറിസ്സ, ബെസ്റ്റ്‌ വിഷസ്‌, ഫാദേഴ്സ്‌ ഡെ, സമസ്ത കേരളം പി ഒ, കൽക്കത്ത  ന്യൂസ്‌, ദി ഡോൺ തുടങ്ങിയ ചിത്രങ്ങളടക്കം കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, തുളു, ഹിന്ദി എന്നീ ഭാഷകളിലായി 600-ലധികം സിനിമകളിൽ അവർ അഭിനയിച്ചിട്ടുള്ള  സിനിമ/ ടെലിവിഷൻ പരമ്പരകളിലെ നടിയും നിർമ്മാതാവുമായ ചിത്ര ഷേണായിയുടേയും(1971),

Screenshot 2024-07-24 072649

ചലച്ചിത്ര സംവിധായകന്‍, ഫോട്ടോഗ്രാഫര്‍ എന്നീ നിലകളില്‍  പ്രശസ്തനായ. ഫിലിം മാഗസിനില്‍ ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ആയി ചലച്ചിത്രജീവിതം അരംഭിച്ചു,2012ല്‍ പുറത്തിറങ്ങിയ 'മാറ്റിനി'  സംവിധാനം ചെയ്ത (ആദ്യചിത്രം),2014ല്‍ ജയസൂര്യ, വിനയ് ഫോര്‍ട്ട്, വിനായകന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 'സെക്കന്‍സ്' എന്ന ചിത്രം സംവിധാനം ചെയ്ത അനീഷ് ഉപാസനയുടേയും (1979),

2005 ൽ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച്‌, പ്രധാനമായും തമിഴ് ചലച്ചിത്രമേഖലയിൽ സംഗീതസംവിധായകൻ, പിന്നണി ഗായകൻ, നടൻ, ഫിലിം എഡിറ്റർ, ഗാന  രചയിതാവ്, ഓഡിയോ എഞ്ചിനീയർ, ചലച്ചിത്ര നിർമ്മാതാവ് തുടങ്ങി പലേ നിലകളിൽ  പ്രവർത്തിച്ച്‌ പ്രശസ്തനായ ബഹുമുഖ പ്രതിഭ  വിജയ് ആന്റണിയുടേയും (1975),

Screenshot 2024-07-24 072700

ദേശഭക്തി പ്രകടിപ്പിക്കുന്ന ചലചിത്രങ്ങൾ നിർമ്മിക്കുന്നതിലും, അതിൽ അഭിനയിക്കുന്നതിലും പ്രമുഖനായിരുന്ന ബോളിവുഡ് ചലച്ചിത്രനടനും, സംവിധായകനുമായ മനോജ് കുമാറിന്റേയും (1937),

ഇന്ത്യയിലെ ഒരു പ്രമുഖ ബിസ്സിനസ്സുകാരനും വിപ്രോ  കമ്പനിയുടെ ചെയർമാനുമായ അസിം പ്രേംജിയുടെയും (1945),

മുൻ ലോകസഭ സ്പീക്കറും, രാഷ്ട്രീയ പ്രവർത്തകനും ആയിരുന്ന   പി.എ.സാങ്മയുടെ മകളും മുൻ ലോകസഭ അംഗവും മുൻ കേന്ദ്ര സഹമന്ത്രിയും ഇപ്പോൾ മേഘാലയ നിയമസഭാ അംഗവുമായ എൻ സി പി പ്രവർത്തക അഗത സാംഗ്‌മയുടേയും (1980),

aneesh-upasana-mal-20180702115651-305

 പ്രശസ്ത അമേരിക്കൻ നടിയും ഗായികയും ആയ ജെന്നിഫർ ലോപ്പസിന്റേയും (1969),

അക്കാദമി അവാർഡ്  ജേതാവായ കനേഡിയൻ-ന്യൂസിലാൻഡർ അഭിനേത്രി   അന്ന ഹെലൻ പാക്വിനിന്റെയും (1982),

ഇന്ത്യൻ ബില്ല്യാർഡ്സ്‌, സ്നൂക്കർ പ്ലെയർ പങ്കജ്‌ അഡ്വാനിയുടേയും (1985),

ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിന് വേണ്ടി കളിക്കുന്ന  ക്രിക്കറ്റ് കളിക്കാരനും 2022 ഇന്ത്യൻ പ്രീമിയർ ലീഗ് ടൂർണമെന്റിനായുള്ള ലേലത്തിൽ   വാങ്ങിയതിലൂടെ ചെന്നൈ സൂപ്പർ കിംഗ്‌സിനുവേണ്ടി കളിക്കുകയും ചെയ്യുന്ന കെ എം ആസിഫിന്റേയും (1993),

Screenshot 2024-07-24 072752

ഒരു ഇന്ത്യൻ റേസിംഗ് ഡ്രൈവറും  രാജ്യത്തെ ആദ്യത്തെ വനിതാ ദേശീയ റേസിംഗ് ചാമ്പ്യനുമായ അലിഷ അബ്ദുള്ളയുടേയും (1989) ജന്മദിനം !
***********

ഇന്നത്തെ സ്മരണ !!!
*********
സി. മാധവൻ പിള്ള മ. (1905-1980 )
കെ യു അബ്ദുൽ ഖാദർ മ. (-2012)
കെ.ജി. സത്താർ മ. (1928-2015) 
പ്രൊഫസർ യശ്പാൽ മ. (1926-2017)
അമല ശങ്കർ മ. (1919-2020)
ഉത്തം കുമാർ മ. (1926-2980)
യു ആർ റാവു മ. (1932-2017)
ആന്റണി ഡിക്രൂസ് മ. (1932-1979)
സുശീൽറാണി പട്ടേൽ മ. (- 2014)
സർ ജെയിംസ് ചാഡ്‌വിക്ക് മ. (1891-1974)
അകുതാഗാവ ര്യൂനോസുകേ മ. (1892-1927)
ഷിരകാവ (ജപ്പാൻ)ചക്രവർത്തി മ.(1053-1129)
ഗാവ്രിൽ ഇല്ലിസറോവ് മ. (1921-1992 )

ടി പി ബാലകൃഷ്ണൻ നായർ ജ. (1923-1993)
കേശുഭായി പട്ടേൽ ജ. (1928-2020)
ശ്രീവിദ്യ ജ. (1953 - 2006)
സൈമൺ ദെ ബൊളിവർ ജ. (1783-1830)
അമീലിയ എയർഹാർട്ട് ജ. (1897-1937)
അലക്സാണ്ടർ ഡ്യൂമാസ് ജ. (1802-1870)

ഇന്നത്തെ സ്മരണദിനങ്ങൾ
പ്രധാന ചരമദിനങ്ങൾ!!!

നോവൽ, നാടകം, ചെറുകഥ, ഫലിതപ്രബന്ധങ്ങൾ, നിഘണ്ടുക്കൾ തുടങ്ങി സാഹിത്യത്തിന്റെ വിവിധശാഖകളിലായി അമ്പതിൽ‌പരം ഗ്രന്ഥങ്ങളുടെ  മൗലികമായ രചനയ്ക്കു പുറമേ, ഇലിയഡ്,  ഒഡീസി തുടങ്ങിയ വിശ്വസാഹിത്യകൃതികൾ മലയാളത്തിലേക്കു വിവർത്തനം ചെയ്യുക കൂടി ചെയ്ത സി. മാധവൻ പിള്ള (1905 ഏപ്രിൽ 12 - 1980 ജൂലൈ 24 ),

Screenshot 2024-07-24 072804

ലിറിക്കല്‍ റിയലിസ്റ്റിക്ക് രചനാ രീതിയുടെ സ്വഭാവം പുലര്‍ത്തുന്ന അതീവ കാവ്യാത്മകവും ഭാവഭരിതവുമാകുന്ന കഥകൾ എഴുതിയ ചെറുകഥാകൃത്ത് കെ യു അബ്ദുൽ ഖാദർ(- ജൂലൈ 24, 2012)

കണ്ണിന്റെ കടമിഴിയാലെ കിന്നാരം പറയണ പെണ്ണേ','മക്കത്ത് പോണോരെ ഞങ്ങളെ കൊണ്ടു പോകണേ' തുടങ്ങിയ  600ലേറെ മാപ്പിളപ്പാട്ടുകളും ലളിതഗാനങ്ങളും നാടകഗാനങ്ങളും എഴുതി, സംഗീതമിട്ട്, പാടിയ കെ ജി സത്താർ ( 1928- ജൂലൈ 24, 2015),

ഇന്ത്യൻ ശാസ്ത്രരംഗത്തിന് ചിരപരിചിതനായ, എല്ലാ അർത്ഥത്തിലും ഒരു പൂർണ്ണജീവിതം നയിച്ച പ്രതിഭ. പ്രമുഖ ഇന്ത്യൻ ശാസ്ത്രജ്ഞനും ശാസ്ത്ര പ്രചാരകനും അധ്യാപകനും നാഷണൽ കരിക്കുലം ഫ്രെയിംവർക്ക് കമ്മിറ്റി ചെയർമാനും ആയിരുന്നു പ്രൊഫ. യശ്പാൽ. യു.ജി.സി മുൻ ചെയർമാൻ കൂടിയാണ്. (26 നവംബർ  1926- 24 ജൂലൈ 2017),

Screenshot 2024-07-24 073108

ഒരു ഇന്ത്യൻ നർത്തകിയും നർത്തകനും നൃത്തസംവിധായകനുമായ ഉദയ് ശങ്കറിന്റെ ഭാര്യയും സംഗീതജ്ഞൻ ആനന്ദ ശങ്കറിന്റെയും നർത്തകി മമത ശങ്കറിന്റെയും അമ്മയും (പിന്നീട് അവൾ അഭിനേത്രിയായി)  സംഗീതജ്ഞനും സംഗീതസംവിധായകനുമായ രവിശങ്കറിന്റെ ഭാര്യാസഹോദരിയും ആയിരുന്ന ഭർത്താവ് ഉദയ് ശങ്കർ രചനയും സഹനിർമ്മാണവും സംവിധാനവും നിർവ്വഹിച്ച കൽപന എന്ന സിനിമയിൽ അഭിനയിച്ച അമല ശങ്കർ . ( 27 ജൂൺ 1919- 24 ജൂലൈ 2020)

 ഒരു ഇന്ത്യൻ നടൻ, നിർമ്മാതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, സംഗീതസംവിധായകൻ, ഗായകൻ എന്നിവരായിരുന്നു ബംഗാളി സിനിമയിൽ ആയിരുന്നു പ്രധാനമായും പ്രവർത്തിക്കുകയും  ജനപ്രീതി പ്രധാനമായും പശ്ചിമ ബംഗാൾ, ഇന്ത്യ, ബംഗ്ലാദേശ് മേഖലകളിൽ കേന്ദ്രീകരിച്ചിരുന്ന ബംഗാളി സിനിമാ ചരിത്രത്തിലെ ഏറ്റവും വിജയകരമായ നടന്മാരിൽ ഒരാളായിരുന്ന ദേശീയ ചലച്ചിത്ര അവാർഡുകൾ ആരംഭിച്ച ഇന്ത്യൻ സർക്കാർ 1968 ൽ ആദ്യത്തെ  മികച്ച നടനുള്ള ദേശീയ അവാർഡ്‌ ലഭിച്ച,  2012 ൽചരമവാർഷികത്തിൽ, പശ്ചിമ ബംഗാൾ സർക്കാർ സിനിമയിലെ ആജീവനാന്ത നേട്ടത്തിന് കുമാറിന്റെ പേരിലുള്ള "മഹാനായക് സമ്മാൻ" അവാർഡ് ലഭിച്ച ഉത്തംകുമാർ.  ( 3 സെപ്തംബർ 1920 - 24ജൂലൈ 1980)

Screenshot 2024-07-24 073123

   ലോക പ്രശസ്ത ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞനും തിരുവനന്തപുരത്തെ ഐ.ഐ.എസ്.ടി. ചാൻസലറും മുൻ ഐ എസ് ആർ ഒ മേധാവിയും 1976 ൽ ഭാരതസർക്കാർ പദ്മഭൂഷൺ ബഹുമതി യും 2017 ൽ പത്മ വിഭൂഷൺ ലഭിക്കുകയും. സാറ്റ് ഓഫ് സാറ്റലൈറ്റ് പ്രൊഫഷണൽസ് ഇന്റർനാഷണൽ സംഘടിപ്പിച്ച ചടങ്ങിൽ 2013 മാർച്ച് 19 ന് വാഷിംഗ്ടണിലെ സാറ്റലൈറ്റ് ഹാൾ ഓഫ് ഫെയിം എന്ന ബഹുമതിക്ക് അർഹനുമായ ഇതിൽ ഉൾപ്പെട്ട ആദ്യ ഇന്ത്യക്കാരനായി ഇദ്ദേഹം മാറി. 2016 മേയ് 15 ന് അദ്ദേഹം അന്താരാഷ്ട്ര അന്തർവാഹിനിക ഫെഡറേഷനായും തിരഞ്ഞെടുക്കപ്പെട്ട ഡോ  യു ആർ റാവു. (10 മാർച്ച് 1932- 24 ജൂലൈ 2017),

രണ്ടാം കേരള നിയമ സഭയിലെ അംഗവും  പി.എസ്.പി. ടിക്കറ്റിൽ ആര്യനാട് മണ്ഡലത്തിൽ സി.പി.ഐ. യിലെ കെ.സി. ജോർജിനെതിരെ വിജയിച്ചാണ് നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടയാളും ടി.സി. എസ്റ്റേറ്റ് തൊഴിലാളി യൂണിയന്റെ പ്രസിഡന്റും തുറമുഖ തൊഴിലാളി യൂണിയന്റെ സെക്രട്ടറിയുമായിരുന്ന ആൻ്റണി ഡിക്രൂസ്(1932- 24 ജൂലൈ 1979 )

Screenshot 2024-07-24 073135

ആകാശവാണിയിലെ ആദ്യകാല ഗായികമാരിലൊരാളും,ക്ലാസിക്കൽ സംഗീതജ്ഞയും ആദ്യകാല ചലച്ചിത്ര അഭിനേത്രിയുമായിരുന്ന സുശീൽറാണി പട്ടേൽ (-24 ജൂലൈ 2014),

1932-ൽ ന്യൂട്രോൺ കണ്ടെത്തുകയും 1935 -ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടുകയും, 1941-ൽ ഗവൺമെന്റ്, എം.എ.യു.ഡി ബോംബിന്റെ  ഗവേഷണത്തിന്റെ അന്തിമ കരട് തയ്യാറാക്കുകയും, ഭൗതിക ശാസ്ത്രത്തിലെ നേട്ടങ്ങൾക്ക് 1945-ൽ ബ്രിട്ടനിൽ നൈറ്റ് പദവി നേടുകയും, രണ്ടാം ലോകമഹായുദ്ധകാലത്ത് മാൻഹട്ടൻ പദ്ധതിയിൽ ബ്രിട്ടീഷ് ടീമിന്റെ തലവനായി പ്രവർത്തിക്കുകയും ചെയ്ത ഒരു ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞനായിരുന്ന സർ ജെയിംസ് ചാഡ്‌വിക്ക് (20 ഒക്ടോബർ 1891 - 24 ജൂലൈ 1974),

പിന്നീട് വിഖ്യാതമായ ചലച്ചിത്രമായ രാഷോമൻ എന്ന ചെറുകഥ എഴുതുകയും ജാപ്പനീസ് ചെറുകഥയുടെ പിതാവ് എന്നു് പ്രഖ്യാതനായ ചെറുകഥാകൃത്തും കവിയും ഉപന്യാസകാരനുമായ അകുതാഗാവ ര്യൂനോസുക (1മാർച്ച് 1892 - 24 ജൂലൈ 1927),

പരമ്പരാഗത പിന്തുടർച്ച ക്രമമനുസരിച്ച് ജപ്പാൻ്റെ 72 -ആമത്തെ ചക്രവർത്തിയായിരുന്ന ചക്രവർത്തി ശിരകാവ ( Shirakawa- tennō, ) (7 ജൂലൈ 1053 - 24 ജൂലൈ 1129)

Screenshot 2024-07-24 073145
 എല്ലുകളുടെ വൈകല്യം പരിഹരിയ്ക്കുന്നതിനും, എല്ലുകളുടെ നീളം കൂട്ടുന്നതിനും ഇല്ലിസറോവ് അപ്പാരറ്റസ് എന്ന സംവിധാനം കണ്ടുപിടിച്ച സോവ്യറ്റ് ശസ്ത്രക്രിയാ വിദഗ്ദ്ധൻ ഗാവ്രിൽ ഇല്ലിസറോവിൻ (15 ജൂൺ 1921 – 24 ജൂലൈ 1992 ),

* പ്രധാന ജന്മദിനങ്ങൾ!!!
*********
മഹാകാവ്യ പ്രസ്ഥാനം, കേരളോദയ, ഗീതാഗോവിന്ദം, ആശങ്കരാചായ്യർ - ചരിത്രവും തത്വദർശനവും,. രാമകഥ മലയാളത്തിൽ, ആർഷ പ്രകാശം, ഭാഷ പ്രദീപം, പ്രബന്ധ പൂർണ്ണിമ തുടങ്ങിയ കൃതികൾ രചിച്ച നിരുപകനും വിവർത്തകനും ആയിരുന്ന ടി പി ബാലകൃഷ്ണൻ നായർ (ജൂലൈ 24, 1923- ഓഗസ്റ്റ് 27, 1993)

ഗുജറാത്ത് മുൻ മുഖ്യമന്ത്രി, ഏഴ് തവണ ഗുജറാത്ത് നിയമസഭാംഗം, ലോക്സഭാംഗം, രാജ്യസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച ജനസംഘിൻ്റെയും ബി.ജെ.പിയുടേയും മുതിർന്ന നേതാവായിരുന്ന
കേശുഭായ് പട്ടേൽ (ജൂലൈ 24, 1920- ഒക്ടോബർ 29 , 2020)

മലയാള സിനിമയിൽ അവിസ്മരണിയമായ ഒട്ടനവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അഭിനേത്രിയും, ടി വി സീരിയൽ താരവും, പിന്നണി ഗായികയും ആയിരുന്ന ശ്രീവിദ്യ
(1953 ജൂലൈ 24-ഒക്റ്റോബർ 19, 2006),

Screenshot 2024-07-24 073157

തെക്കൻ അമേരിക്കൻവൻ‌കരയിലെ ഒട്ടേറെ രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനു വഴിയൊരുക്കിയ സൈനിക നേതാവും രാഷ്ട്രതന്ത്രജ്ഞനുമായിരുന്ന സൈമൺ ദെ ബൊളിവർ
(ജൂലൈ 24, 1783-ഡിസംബർ 17, 1830)

ഏവിയേഷൻ മേഖലയിൽ ഒട്ടനവധി റെക്കോർഡുകൾ സ്ഥാപിക്കുകയും, തന്റെ വൈമാനിക അനുഭവങ്ങളെ കുറിച്ച് രചിച്ച പുസ്തകങ്ങൾ ബെസ്റ്റ് സെല്ലറുകളാകുകയും, ദി നയന്റി-നയൻസ് എന്ന വനിതാ പൈലറ്റുമാരുടെ സംഘടന രൂപീകരിക്കുന്നതിൽ പ്രമുഖപങ്ക് വഹിക്കുകയും , വനിതകൾക്ക് തുല്ല്യാവകാശം ഉറപ്പ്നൽകുന്ന ഈക്വൽ റൈറ്റ്സ് അമെൻഡ് മെന്റ് എന്ന ഭരണഘടനാഭേദഗതിയുടെ ആദ്യവക്താക്കളിലൊരാളും, അമേരിക്കൻ വൈമാനികയും, എഴുത്തുകാരിയുമായിരുന്ന 
അമീലിയ മേരി എയർഹാർട്ട്(ജൂലൈ 24, 1897 - ജൂലൈ 2, 1937),

Screenshot 2024-07-24 073209

നാടകവേദിക്കുവേണ്ടി ദി ടവർ ഓഫ് നെസ്ലെ അടക്കം നിരവധി നാടകങ്ങൾ എഴുതുകയും, മിക്കവയും വിജയം വരിക്കുകയും,  കൂടാതെ ദി കൗണ്ട് ഒഫ് മോണ്ടി ക്രിസ്റ്റോ അടക്കം നിരവധി നോവലുകളും ചെറുകഥകളും രചിച്ച പ്രശസ്തനായ ഫ്രഞ്ച് നാടക കൃത്തും നോവലിസ്റ്റും ആയിരുന്ന
 അലക്സാണ്ടർ ഡ്യൂമാസ്
 (1802 ജൂലൈ 24 - ഡിസംബർ 2 ,1870),

ചരിത്രത്തിൽ ഇന്ന്…
*********
1132 - അലൈഫിലെ റനൂൾഫ് രണ്ടാമനും സിസിലിയിലെ റോജർ രണ്ടാമനും തമ്മിലുള്ള നോസെറ യുദ്ധം.

Screenshot 2024-07-24 073220

1304 - സ്കോട്ടിഷ് സ്വാതന്ത്ര്യത്തിന്റെ യുദ്ധങ്ങൾ: സ്റ്റിർലിംഗ് കോട്ടയുടെ പതനം: ഇംഗ്ലണ്ടിലെ എഡ്വേർഡ് I രാജാവ് യുദ്ധ ചെന്നായയെ ഉപയോഗിച്ച് ശക്തികേന്ദ്രം ഏറ്റെടുത്തു.

1411 - സ്കോട്ട്ലൻഡിലെ ഏറ്റവും രക്തച്ചൊരിച്ചിലുകളിലൊന്നായ ഹാർലാവ് യുദ്ധം നടന്നു.

1412 – ബെഹ്‌നാം ഹാദ്‌ലോയോ മാർഡിനിലെ സിറിയക് ഓർത്തഡോക്‌സ് പാത്രിയർക്കീസായി.

1487 - വിദേശ ബിയർ നിരോധനത്തിനെതിരെ നെതർലാൻഡിലെ ലീവാർഡൻ പൗരന്മാർ പണിമുടക്കി.publive-image

1534 - ഫ്രഞ്ച് പര്യവേക്ഷകനായ ജാക്വസ് കാർട്ടിയർ ഗാസ്പെ ഉപദ്വീപിൽ ഒരു കുരിശ് സ്ഥാപിക്കുകയും ഫ്രാൻസിലെ ഫ്രാൻസിസ് ഒന്നാമന്റെ പേരിൽ ഈ പ്രദേശം കൈവശപ്പെടുത്തുകയും ചെയ്യുന്നു.

1567 - സ്കോട്ട്സ് രാജ്ഞിയായ മേരിയെ സ്ഥാനമൊഴിയാൻ നിർബന്ധിതയാക്കി, പകരം 1 വയസ്സുള്ള മകൻ ജെയിംസ് ആറാമൻ ആ സ്ഥാനത്ത് അവരോധിതനായി.

1701 - അന്റോയിൻ ഡി ലാ മോഥെ കാഡിലാക്ക് ഫോർട്ട് പോണ്ട്ചാർട്രെയിനിൽ ട്രേഡിംഗ് പോസ്റ്റ് സ്ഥാപിക്കുകയും അത് പിന്നീട് ഡെട്രോയിറ്റ് നഗരമായി.

1783 - ജോർജിയ രാജ്യവും റഷ്യൻ സാമ്രാജ്യവും ജോർജിയേവ്സ്ക് ഉടമ്പടിയിൽ ഒപ്പുവച്ചു.publive-image

1814 - 1812 ലെ യുദ്ധം: ജേക്കബ് ബ്രൗണിന്റെ അമേരിക്കൻ ആക്രമണകാരികളെ തടയാൻ ജനറൽ ഫിനാസ് റിയാൽ നയാഗ്ര നദിയിലേക്ക് നീങ്ങി.

1823 - ചിലിയിൽ അടിമത്തം നിർത്തലാക്കി. ആഫ്രോ-ചിലിയൻ ജനതയെ മോചിപ്പിച്ചു.

1823 - വെനിസ്വേലയിലെ മറാകൈബോയിൽ, മറാകൈബോ തടാക നാവിക യുദ്ധം നടന്നു, അവിടെ അഡ്മിറൽ ഹോസ് പ്രുഡെൻസിയോ പാഡില്ല സ്പാനിഷ് നാവികസേനയെ പരാജയപ്പെടുത്തി, ഗ്രാൻ കൊളംബിയയുടെ സ്വാതന്ത്ര്യത്തിന്റെ പരിസമാപ്തിയിലെത്തി.

1847 - 17 മാസത്തെ യാത്രയ്ക്ക് ശേഷം ബ്രിഗാം യംഗ് 148 മോർമൻ പയനിയർമാരെ സാൾട്ട് ലേക്ക് വാലിയിലേക്ക് നയിച്ചു, അതിന്റെ ഫലമായി സാൾട്ട് ലേക്ക് സിറ്റി സ്ഥാപിക്കപ്പെട്ടു.publive-image

1847 - അമേരിക്കൻ കണ്ടുപിടിത്തക്കാരനായ റിച്ചാർഡ് മാർച്ച് ഹോ, റോട്ടറി തരത്തിലുള്ള അച്ചടിശാലയ്ക്ക് പേറ്റന്റ് നേടി.

1864 - അമേരിക്കൻ ആഭ്യന്തരയുദ്ധം: കെർ‌സ്റ്റടൗൺ യുദ്ധം: കോൺഫെഡറേറ്റ് ജനറൽ ജുബാൽ ജനറൽ ജോർജ്ജ് ക്രൂക്കിന്റെ നേതൃത്വത്തിലുള്ള യൂണിയൻ സൈനികരെ ഷെനാൻഡോഹ് താഴ്‌വരയിൽ നിന്ന് അകറ്റി നിർത്താനുള്ള ശ്രമത്തിൽ പരാജയപ്പെട്ടു.

1866 - പുനർ‌നിർമ്മാണം: അമേരിക്കൻ ആഭ്യന്തരയുദ്ധത്തെത്തുടർന്ന്‌ യൂണിയനിലേക്ക്‌ പ്രവേശിപ്പിച്ച ആദ്യത്തെ യു‌എസ് സംസ്ഥാനമായി ടെന്നസി മാറി.

1901 - ഒ. ഹെൻ‌റി ഒരു ബാങ്കിൽ നിന്ന് തട്ടിപ്പ് നടത്തിയതിന് ഒഹായോയിലെ കൊളംബസിലെ ജയിലിൽ നിന്ന് മൂന്ന് വർഷം തടവിന് ശേഷം മോചിതനായി.

1910 - ഓട്ടോമൻ സാമ്രാജ്യം 1910 ലെ അൽബേനിയൻ കലാപം അവസാനിപ്പിച്ച് ഷ്‌കോഡർ നഗരം പിടിച്ചെടുത്തു.

1911 - ഹിരാം ബിൻ‌ഹാം മൂന്നാമൻ "ഇൻ‌കകളുടെ നഷ്ടപ്പെട്ട നഗരം" എന്ന മച്ചു പിച്ചു വീണ്ടും കണ്ടെത്തി.

publive-image

1915 - ചിക്കാഗോ നദിയിലെ ഒരു കപ്പലിൽ കെട്ടിയിട്ടപ്പോൾ എസ്എസ് ഈസ്റ്റ്ലാൻഡ് എന്ന യാത്രാ കപ്പൽ മറിഞ്ഞു. ഗ്രേറ്റ് തടാകങ്ങളിലെ ഒരൊറ്റ കപ്പൽ തകർച്ചയിൽ നിന്ന് ഏറ്റവും കൂടുതൽ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ 844 യാത്രക്കാരും ജോലിക്കാരും മരിച്ചു.

1922 - ബ്രിട്ടീഷ് മാൻഡേറ്റ് ഓഫ് പലസ്തീന്റെ കരട് കൗൺസിൽ ഓഫ് ലീഗ് ഓഫ് നേഷൻസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു; 1923 സെപ്റ്റംബർ 26 മുതൽ ഇത് പ്രാബല്യത്തിൽ വന്നു.

1923 - ആധുനിക തുർക്കിയുടെ അതിരുകൾ തീർക്കുന്ന ലോസാൻ ഉടമ്പടി സ്വിറ്റ്‌സർലൻഡിൽ ഗ്രീസ്, ബൾഗേറിയ എന്നിവരും ഒന്നാം ലോകമഹായുദ്ധത്തിൽ പോരാടിയ മറ്റ് രാജ്യങ്ങളും ഒപ്പുവച്ചു.

1924 - കേരളത്തിനു മറക്കാനാവാത്ത 99-ലെ വെള്ളപ്പൊക്കം.

1959 - റഷ്യൻ പ്രസിഡണ്ട് നികിത ക്രൂഷ്ചേവും  അമേരിക്കൻ വൈസ് പ്രസിഡണ്ട് റിച്ചാർഡ് നിക്സനും അടുക്കള തർക്കം (Kitchen Debate) എന്ന വിഖ്യാതമായ പോര് നടന്ന ദിനം 

1966 - ആശാൻ സ്മാരകം (തോന്നയ്ക്കൽ) ഉദ്ഘാടനം.

1969 - അപ്പോളോ പ്രോഗ്രാം: അപ്പോളോ 11 പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി താഴേക്ക് തെറിക്കുന്നു.

1969 - ചാന്ദ്രദൗത്യം വിജയകരമായി നിർവ്വഹിച്ച  അപ്പോളോ 11 യാത്രികർ ഭൂമിയിൽ തിരിച്ചെത്തി.

1977 - നാല് ദിവസം നീണ്ട ലിബിയൻ-ഈജിപ്ഷ്യൻ യുദ്ധത്തിന്റെ അവസാനം.

1981 - ചൈനയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ 700 മരണം 

1982 - കനത്ത മഴയിൽ മണ്ണിടിഞ്ഞ് ജപ്പാനിലെ നാഗസാക്കിയിലെ പാലം തകർന്ന് 299 പേർ മരിച്ചു.

1983 -  ബ്ലാക്ക് ജൂലൈ എന്ന പേരിലറിയപ്പെടുന്ന ശ്രീലങ്കൻ കലാപത്തിനു തുടക്കം. ശ്രീലങ്കയിലെ തമിഴ് തീവ്രവാദി സംഘടനയായ  എൽ.ടി.ടി.ഇ  ശ്രീലങ്കൻ സൈന്യത്തിലെ 13 പട്ടാളക്കാരെ കൊലപ്പെടുത്തി. ഇതിനു പകരമായിട്ട് ശ്രീലങ്കൻ തമിഴർക്കുനേരെ വ്യാപകമായ അക്രമങ്ങൾ അരങ്ങേറുകയും ഇന്നേദിനം  രാത്രി തലസ്ഥാന നഗരമായ കൊളംബോയിൽ പൊട്ടിപ്പുറപ്പെട്ട കലാപം പിന്നീട് രാജ്യമൊട്ടാകെ കത്തിപ്പടരുകയും ഏഴു ദിവസത്തോളം നീണ്ടു നിന്ന കലാപത്തിൽ 3000ത്തോളം ആളുകൾ മരിക്കുകയും ചെയ്തു.

1999 - കലാമണ്ഡലത്തെ കൽപിത സർവകലാശാലയായി ഉയർത്തി.

2001 -  ബണ്ഡാരനായികെ എയർപോർട്ട് ആക്രമണം;14  തമിഴ് ടൈഗർ കമാൻഡോകളാൽ നടത്തപ്പെട്ടു.  പതിനൊന്ന് സിവിലിയൻ, സൈനിക വിമാനങ്ങൾ നശിപ്പിക്കപ്പെടുകയും 15 എണ്ണത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.  14 കമാൻഡോകളും വെടിയേറ്റ് മരിച്ചു, ശ്രീലങ്കൻ എയർഫോഴ്‌സിലെ ഏഴ് സൈനികർ കൊല്ലപ്പെട്ടു.  കൂടാതെ, മൂന്ന് സാധാരണക്കാരും ഒരു എഞ്ചിനീയറും മരിക്കുന്നു.  ഈ സംഭവം ശ്രീലങ്കൻ സമ്പദ്‌വ്യവസ്ഥയെ മന്ദഗതിയിലാക്കി.

2008 - കേരള നെൽവയൽ നീർത്തട സംരക്ഷണ ബിൽ നിയമസഭ പാസാക്കി.

2019 - തെരേസയുടെ പിൻഗാമിയായി  ബോറിസ് ജോൺസൺ യുണൈറ്റഡ് കിംഗ്ഡത്തിൽ പ്രധാനമന്ത്രിയായി.

2021 - ടോക്യൊ ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ മെഡൽ  നേടി മീരാബായ് ചാനു. ഭാരോദ്വഹന വിഭാഗത്തിൽ വെള്ളി മെഡൽ ആണ്‌ ചാനു നേടിയത്‌

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment