ഇന്ന് ഫിബ്രവരി 21: അന്താരാഷ്ട്ര മാതൃഭാഷ ദിനം ! അഭിജിത് ബിനായക് ബാനര്‍ജിയുടേയും ബിജു കരുനാഗപ്പള്ളിയുടേയും ടൊവീനോ തോമസിന്റേയും ജന്മദിനം: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നൊവാക് ജോക്കോവിച്ചിന് ലഭിച്ചതും ഫിഡൽ കാസ്ട്രോ കച്ചവടസ്ഥാപനങ്ങൾ ദേശസാൽക്കരിച്ചതും ഇതേ ദിനം തന്നെ : ചരിത്രത്തില്‍ ഇന്ന്

New Update
New Project february 21

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                   ' JYOTHIRGAMAYA '
.                  ്്്്്്്്്്്്്്്്
.                  🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം 1200  
കുംഭം 9
അനിഴം  / അഷ്ടമി
2025, ഫിബ്രവരി 22, 
വെള്ളി
 

Advertisment

ഇന്ന്;

 *അന്തഃരാഷ്ട്ര മാതൃഭാഷ ദിനം ![ International Mother Language Day ;  1952 ഫെബ്രുവരി 21 ന് കിഴക്കൻ പാകിസ്ഥാനിൽ ഉറുദു അടിച്ചേൽപ്പിക്കുന്നതിനെതിരെ ധാക്ക സർവകലാശാലയിലെ വിദ്യാർത്ഥികൾ വലിയ തോതിലുള്ള പ്രതിഷേധം ആരംഭിച്ചു. പാക്ക്പട്ടാളം ആ വിദ്യാർത്ഥികളെ ക്രൂരമായി നേരിട്ടു. സ്വന്തം രാഷ്ട്രത്തിനായുള്ള ബംഗ്ലാദേശിൻ്റെ പോരാട്ടത്തിലെ നിർണായക നിമിഷമായി ഈ ദിവസം ഓർമ്മിക്കപ്പെടുന്നു, ഇപ്പോൾ ഈ ദിനം ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യത്തെ കുറിച്ചുള്ള അവബോധം വളർത്തുന്നതിനും മാതൃഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി അന്താരാഷ്ട്ര മാതൃഭാഷാ ദിനമായി  1999ൽ - യുനെസ്കോ പ്രഖ്യാപിച്ചു. ]

publive-image
 
. *അന്താരാഷ്ട്ര ടൂറിസ്റ്റ് ഗൈഡ്‌ ദിനം!  [International Tourist Guide Day ; ടൂറിസ്റ്റ് ഗൈഡിംഗ് എന്ന തൊഴിലിനെ ആദരിയ്ക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ദിനമാണിത്, ആഗോള തലത്തിൽ ഈ തൊഴിൽ ഹൈലൈറ്റ് ചെയ്യാനും പ്രദർശിപ്പിക്കാനും ഈ ദിനാചരണം  അവസരം നൽകുന്നു.]

*ലോക പരിചരണ  ദിനം ![ഫോസ്റ്റർ കെയറിലുള്ള (പരിചാരകരുടെ കീഴിൽ വളരുന്ന) അല്ലെങ്കിൽ ഫോസ്റ്റർ കെയർ അനുഭവം ഉള്ള കുട്ടികളുടെ ലോകത്തിലെ ഏറ്റവും വലിയ ആഘോഷമായ ലോക കെയർ ദിനം, ഗുണനിലവാരമുള്ള പരിചരണത്തിന്റെ നിരന്തരമായ ആവശ്യകതയെക്കുറിച്ച് അവബോധം വളർത്തുന്നതിനൊപ്പം ഈ കുട്ടികളുടെ ആവശ്യങ്ങൾ നിവർത്തിയ്ക്കുന്നതിനുള്ള സാഹചര്യങ്ങൾ വർദ്ധിപ്പിക്കാനും വേണ്ടി ഒരു ദിനം. ]publive-image

*ഗ്രീറ്റിംഗ് കാർഡ് വായനാ  ദിനം![ആശംസാ കാർഡ് വായനാ ദിനം ആളുകളെ ആശംസാ കാർഡുകൾ വായിക്കാനും അയയ്ക്കാനും പ്രോത്സാഹിപ്പിക്കുന്ന രസകരവും അർത്ഥവത്തായതുമായ ഒരു ദിനം.]

*ദേശീയ സ്റ്റിക്കി ബൺ  ദിനം!

*ദേശീയ ധാന്യ രഹിത  ദിനം![ആരോഗ്യപ്രശ്നങ്ങൾ കാരണം ധാന്യങ്ങൾ ഒഴിവാക്കേണ്ടിവരുന്നവരെ അനുസ്മരിയ്ക്കുന്നതിനും  പിന്തുണയ്ക്കുന്നതിനുമായി ഒരു ദിനം.]

*യൂക്കോൺ പൈതൃക  ദിനം![കാനഡയിലെ യൂക്കോൺ പ്രദേശത്തിന്റെ സമ്പന്നമായ ചരിത്രത്തെയും വൈവിധ്യമാർന്ന സംസ്കാരത്തെയും മനസ്സിലാക്കാൻ ഒരു ദിനം.!]publive-image

* ദക്ഷിണ ആഫ്രിക്ക: സശസ്ത്ര സേനദിനം  !

    ഇന്നത്തെ മൊഴിമുത്ത്‌
 ്്്്്്്്്്്്്്്്്്്്്‌്‌്
"ഋഷിയുടെ കണ്ണ്‌ ശാശ്വതമായ സത്യത്തിന്റെ മേഖലകളിലാണ് സഞ്ചരിക്കുന്നതെങ്കിൽ, 
കവിയുടെ കണ്ണ്‌ നൂതനമായ അനുഭൂതികളുടെ മേഖലയിലായിരിക്കും സഞ്ചരിക്കുക.

പുതിയ സത്യങ്ങളെയല്ല, പുതിയ അനുഭൂതികളെയാണു കവിയുടെ അന്തർനേത്രം അനുധാവനം ചെയ്യുന്നതെന്നു ചുരുക്കം. "

.              [ -ജി.എൻ. പിള്ള ]
+++++++++++++++++++publive-image
ഇന്നത്തെ പിറന്നാളുകാർ
++++++++++++++++++++
ഇന്ത്യൻ വംശജനായ അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനാണ് അഭിജിത് ബിനായക് ബാനർജിയുടേയും ( 1961) ,

കാഴ്ച ഇല്ലാത്തവർക് വേണ്ടി ലോകത്തു ആദ്യമായി സോഫ്ട്‍വെയറും നിർമ്മിച്ചതും, മോണിറ്ററും മൗസും ഇല്ലാതെ കമ്പ്യൂട്ടർ പ്രവർത്തിപ്പിച്ചു ലോക ഐ.ടി ഭൂപടത്തിൽ ഏഷ്യയുടെ സാന്നിദ്യം എത്തിച്ച ഇന്ത്യക്കാരനായ മലയാളി ബിജു കരുനാഗപ്പള്ളിയുടേയും (1984 ), publive-image

മദ്ധ്യപ്രദേശിലെ ആദിവാസികൾക്കിടയിൽ കഴിഞ്ഞ അൻപത് വർഷത്തിലേറെയായി പ്രവർത്തിക്കുന്ന കേരളത്തിൽ നിന്നുള്ള സാമൂഹിക പ്രവർത്തക ദയാബായി എന്ന മേഴ്സി മാത്യുവിന്റെയും (1941),

ലോകസാഹിത്യത്തിലെ വിഖ്യാത നോവലുകളെ മലയാളത്തിന് പരിചയപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിച്ച. വിമർശകൻ, സാഹിത്യ നിരൂപകൻ, പത്രപ്രവർത്തകൻ, അധ്യാ പകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ പി.കെ. രാജശേഖരന്റെയും (1966),publive-image

മോഡലിംഗ്, പരസ്യ ചിത്രങൾ എന്നീ രംഗത്തുനിന്നും തീവ്രം എന്ന ചിത്രത്തിന് വേണ്ടി സഹ സംവിധായകനായി പ്രവർത്തിച്ചുകൊണ്ട്‌ ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുകയും 2012ല്‍ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെ അഭിനേതാവായുള്ള അരങ്ങേറ്റത്തിനുശേഷം ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ യുവ ചലച്ചിത്രതാരം ടൊവീനോ തോമസിന്റേയും (1989),

നടന്‍ സിദ്ധിഖിന്റെ മകനും 2015-ല്‍ പുറത്തിറങ്ങിയ പത്തേമാരി എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്ത മലയാള  ചലച്ചിത്ര നടൻ ഷഹീന്‍ സിദ്ധിഖിന്റേയും(1989),publive-image

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച, ഹിന്ദി സിനിമകളില്‍ സജീവമായ ശശാങ്ക് അറോറയുടേയും(1989),

മലയാളിയെങ്കിലും തെലുങ്കു ചിത്രമായ 'ബോബി' എന്ന ചിത്രത്തിലൂടെ ആദ്യഗാനം ആലപിക്കുകയും പിന്നീട് തമിഴില്‍ 'ഹേയ് പെണ്ണേ' എന്ന ഗാനം, 2005 ല്‍ ഏറെ പ്രശസ്തി നേടിക്കൊടുത്ത 'സുക്രന്‍' എന്ന ചിത്രത്തിലെ സപ്പോസ് എന്ന ഗാനം തുടങ്ങിയവ ആലപിച്ച
ഇന്ത്യന്‍ ചലച്ചിത്ര ഗായകൻ രഞ്ജിത്തിന്റേയും (1977),publive-image

തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, മലയാളം, മറാത്തി ഭാഷകളിലായി ഒട്ടേറെ ഹിറ്റുപാട്ടുകൾ നമുക്ക് നൽകിയിട്ടുള്ള, ഇന്ത്യയുടെ ഓസ്കാർ ഗാനം 'ജെയ് ഹോ' പാടിയ നാല് ഗായകരിൽ ഒരാളുമായ വിജയ് പ്രകാശിന്റേയും (1976),

പതിമൂന്ന്, പതിനാല്, പതിനഞ്ച് ലോക്സഭകളിലെ അംഗവും ഭാരതീയ ജനതാ പാർട്ടി നേതാവും, മുൻ സ്റ്റീൽ വകുപ്പ് സഹമന്ത്രിയും  ബി ജെ പിയുടെ ഛത്തീസ്ഗഡ്  സംസ്ഥാന അധ്യക്ഷനുമായ   വിഷ്ണു ദേവ് സായ് യുടെയും (1964 ),publive-image

 ഭൂട്ടാൻ രാജ്യത്തിൻ്റെ രാജാവ്. അദ്ദേഹത്തിൻ്റെ പിതാവ് ജിഗ്മെ സിംഗ്യെ വാങ്‌ചുക്ക് സിംഹാസനം ഉപേക്ഷിച്ചതിനുശേഷം, 2006 ഡിസംബർ 9-ന്  രാജാവായ ജിഗ്‌മേ ഖേസർ നാംഗ്യേൽ വാങ്‌ചുക്കിൻ്റെയും ( സോങ്ക : ഡ്രാഗൺ കിംഗ്) (1980),

 ഒരു അമേരിക്കൻ നോവലിസ്റ്റായ തൻ്റെ കൃതിയെ അതിരുകടന്ന ഫിക്ഷൻ എന്ന് വിശേഷിപ്പിക്കുന്ന ചാൾസ് മൈക്കൽ " ചക്ക് " പലാഹ്‌നിയുക്കിൻ്റെയും(1962 ),publive-image

അമേരിക്കൻ നടൻ, നർത്തകൻ, മോഡൽ, സിനിമ നിർമ്മാതാവ്, ഗാന രചയിതാവ് എന്നീ നിലകളിൽ അറിയപ്പെടുന്ന കോർബിൻ ബ്ലൂവിന്റെയും (1989),

പ്രതിഭാധനനായ ഒരു ചലച്ചിത്രകാരനും ഹാസ്യനടനുമായ"മാഡ് ടിവി" എന്ന കോമഡി ഷോയിലെ അഭിനേതാക്കളായാ്  ആദ്യം ശ്രദ്ധ നേടിയ പിന്നീട്, കീഗൻ-മൈക്കൽ കീയ്‌ക്കൊപ്പമുള്ള "കീ & പീലെ" എന്ന ചിത്രത്തിലെ  പ്രവർത്തനങ്ങൾ നിരവധി ആരാധകരെ നേടിയ ജോർദാൻ പീലെുടേയും ( 1979)  ജന്മദിനം !!!publive-image

ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
************
ടി.ടി. സൈനോജ്  ജ. (1977-2009)
സൂര്യകാന്ത് ത്രിപാഠി 'നിരാല' ജ. (1899-1961)
ശാന്തി സ്വരൂപ്‌ ഭട്‌നഗർ ജ. (1894-1955)
അനെയ്സ് നിൻ അനെയ്സ് ജ. (1903-1977)
ജോൺ ഹെൻറി ന്യൂമാൻ ജ. (1801-1890)
ലിയോ ഡെലിബെസ് ജ. (1836-1891)
റോബർട്ട് ഗബ്രിയേൽ മുഗാബെ ജ. ( 1924 - 2019)
നീന സിമോൺ ജ( 1933-2003)
അലൻ സിഡ്നി പാട്രിക് റിക്ക്മാൻ ജ. (1946-2016)
ഡേവിഡ് ഫോസ്റ്റർ വാലസ് ജ. (1962-2008)

publive-image

ഇവർ വിവാഹിതരായാൽ എന്ന മലയാള ചിത്രത്തിലെ "എനിക്ക് പാടാനൊരു പാട്ടിനുണ്ടൊരു പെണ്ണ്..." എന്നു തുടങ്ങുന്ന  ഗാനം  ആലപിച്ച   ചലച്ചിത്ര  പിന്നണിഗായകൻ, രക്താർബുദത്തെ തുടർന്ന് മരണമടഞ്ഞ ടി.ടി. സൈനോജ്  (1977 ഫെബ്രുവരി 21 - 2009 നവംബർ 22),

ആധുനിക ഹിന്ദി സാഹിത്യരംഗത്തെ ഒരു പ്രമുഖ വ്യക്തിയും, കവി, നോവലിസ്റ്റ്, ഉപന്യാസകാരൻ, കഥാകൃത്ത് എന്നീ നിലകളിൽ  ശ്രദ്ധേയനുമായിരുന്ന സൂര്യകാന്ത് ത്രിപാഠി 'നിരാല' (1899 ഫെബ്രുവരി 21-1961 ഒക്ടോബർ 15),

publive-image

3) കഴിവുറ്റ ഒരു ശാസ്‌ത്രജ്‌ഞനെന്നതിനൊപ്പം തന്നെ ഭാരതത്തിലെ ശാസ്‌ത്ര-സാങ്കേതിക സ്ഥാപനങ്ങളുടെ ആസൂത്രണം, സംഘാടനം എന്നിവയിൽ മികവ്‌ തെളിയിച്ച പ്രതിഭാശാലിയായിരുന്ന ശാന്തി സ്വരൂപ്‌ ഭട്‌നഗർ(ഫെബ്രുവരി 21, 1894 - ജനുവരി 1, 1955),

അനുവാചകരെ വളരെയേറെ ആകർഷിച്ച കുറിപ്പുകൾ ' ദ് ഡയറി ഒഫ് അനെയ്സ് നിൻ ' എന്ന പേരിൽ പത്തുവാല്യങ്ങൾ പ്രസിദ്ധീകരിച്ച ഫ്രഞ്ച് സാഹിത്യകാരി  അനെയ്സ് നിൻ  (1908 ഫെബ്രുവരി 21-1977 ജനുവരി 14),publive-image

പത്തൊൻപതാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിന്റെ മതചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ആത്മീയാചാര്യനും, ഗ്രന്ഥകാരനുമായിരുന്ന ജോൺ ഹെൻറി ന്യൂമാൻ ( 21 ഫെബ്രുവരി 1801- 11 ആഗസ്റ്റ് 1890),

ലാക്‌മെ  ഓപ്പറ, ബാലെ സംഗീതമായ കോപ്പെലിയ , സിൽവിയ എന്ന പുരാവൃത്ത സംബന്ധിയായ ബാലെ,   ബുക്ക് ഓഫ് സോംഗ്സ് തുടങ്ങി നിരവധി ഇമ്പമാർന്ന ഗാനസഞ്ചയങ്ങൾ രചിച്ചിട്ടുള്ള   ഫ്രഞ്ചു  സംഗീതജ്ഞൻ ലിയോ ഡെലിബെസ്(1836 ഫെബ്രുവരി 21-1891 ജനുവരി 16),publive-image

പ്രത്യയശാസ്ത്രപരമായി ഒരു ആഫ്രിക്കൻ ദേശീയവാദിയായും,1970 കളിലും 1980 കളിലും ഒരു മാർക്സിസ്റ്റ്-ലെനിനിസ്റ്റായും 1990കൾക്ക് ശേഷം ഒരു സോഷ്യലിസ്റ്റായും അറിയപ്പെടുകയും 1980 മുതൽ സിംബാബ്‌വെയുടെ പ്രധാനമന്ത്രിയായും 1987 മുതൽ 2017 വരെ പ്രസിഡൻ്റായും സേവനം അനുഷ്ഠിച്ച റോബർട്ട് ഗബ്രിയേൽ മുഗാബെ ( 21,ഫെബ്രുവരി 1924 - 6 സെപ്റ്റംബർ 2019), 

ക്ലാസിക്കൽ, ഫോക്ക്, ഗോസ്പൽ, ബ്ലൂസ്, ജാസ്, ആർ ആൻഡ് ബി, പോപ്പ് തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ സംഗീതം സൃഷ്ടിച്ച അമേരിക്കൻ ഗായികയും പൗരാവകാശ പ്രവർത്തകയുമായ നീന സിമോൺ(ഫെബ്രുവരി 21 , 1933-2003 ഏപ്രിൽ 21) publive-image

ഡൈ ഹാർഡിലെ ഹാൻസ് ഗ്രുബർ, ഹാരി പോട്ടർ പരമ്പരയിലെ സെവേറസ് സ്നേപ്പ് എന്നീ ഐതിഹാസിക കഥാപാത്രങ്ങളായ വൈദഗ്ധ്യത്തിനും തീവ്രമായ പ്രകടനത്തിനും പേരുകേട്ട ഇംഗ്ലീഷ് നടൻ അലൻ സിഡ്നി പാട്രിക് റിക്ക്മാൻ (21 ഫെബ്രുവരി 1946 - 14 ജനുവരി 2016)

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതും നൂറ്റാണ്ടിലെ ഏറ്റവും മികച്ച നോവലുകളിലൊന്നായ ഇൻഫിനിറ്റ് ജെസ്റ്റിനും പേരുകേട്ട അമേരിക്കൻ എഴുത്തുകാരനായഡേവിഡ് ഫോസ്റ്റർ വാലസ് (ഫെബ്രുവരി 21, 1962 - സെപ്റ്റംബർ 12, 2008) publive-image

ഇന്നത്തെ സ്മരണ !!!
********
ജി.എന്‍ പിള്ള മ. (1930-1993 )
ആറന്മുള പൊന്നമ്മ മ. (1914-2011)
മോസ്കൊ ഗോപാലകൃഷ്ണൻ മ.(1931-2011)
കിത്തൂർ റാണി ചെന്നമ്മ മ. (1778- 1829)
നൂതൻ മ. (1936-1991)
ബറൂക്ക് സ്പിനോസ മ.(1632- 1677)
ഹെയ്കെ  ഓൺസ്  മ. (1853-1926)
ഫ്രെഡെറിക് ബാന്റിങ്ങ് മ. (1891-1941)
മാൽക്കം എക്സ്  മ. (1925-1965)
മിഹായേൽ  ഷോളഖോഫ് മ.(1905-1984)
ജെർട്രൂഡ് ബെല്ലേ എലിയോൺ മ.(1918-1999)
ഇങ്ങെ ലെഹ്‌മാൻ  മ. (1888-1993)
ബില്ലി ഗ്രഹാം മ. (1918-2018)
മാജിക് സ്ലിം മ.(1937-2013)
ജെത്രോ ടുൾ മ. (1674=1741 ) publive-image

ആദ്യകാലത്ത് സോഷ്യലിസ്റ്റ് പ്രവർത്തകനും പിന്നീട് സംസ്കൃതം ഹിന്ദി ബംഗാളി സാഹിത്യത്തിൽ തൽപ്പരൻ ആകുകയും മനശാസത്രം പഠിക്കയുo മാതൃഭൂമിയിൽ അസിസ്റ്റൻറ്റ് എഡിറ്റർ ആകുകയും ഗീത ക്ലാസ് നടത്തുകയും 1936  ഭൂതശുദ്ധി,  പാപമുക്തി, ശോധി, ബോധിയെക്കുറിച്ചുമെല്ലാം
ഉള്‍വെളിച്ചം പകരുന്ന "ശ്രദ്ധ" എന്ന ദർശന സംമ്പുടം എഴുതുകയും, കോഴിക്കോട്ട്‌  പ്രതിഭ കലാകേന്ദ്രം സ്ഥാപിക്കുകയും ചെയ്ത ആത്മീയാചാര്യനും ദാര്‍ശനികനുമായിരുന്ന ജി.എന്‍ പിള്ള
(1936 എപ്രിൽ 24-1993 ഫെബ്രുവരി 21) ,

മലയാളം സിനിമകളിൽ അമ്മവേഷങ്ങൾ ധാരാളമായി  ചെയ്തിട്ടു ആറന്മുള പൊന്നമ്മ  ( 22 മാർച്ച് 1914 - 21 ഫെബ്രുവരി 2011) ,

publive-image

റഷ്യന്‍ ഭാഷയില്‍ നിന്ന് 56 ഓളം കൃതികൾ ശുദ്ധവും കാവ്യ സുന്ദരവുമായ മലയാളത്തില്‍ മൊഴിമാറ്റം നടത്തിയതിലൂടെ ഏറെ ശ്രദ്ധേയനായ കെ ഗോപാലകൃഷ്ണൻ നായർ എന്ന മോസ്‌കോ ഗോപാലകൃഷ്ണൻ ( 29 നവംബർ 1930-  ഫെബ്രുവരി 21 , 2011),

ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ക്കെതിരെ  കലാപം നയിച്ചതിനു, അറസ്റ്റ് ചെയ്ത് തടവിലാക്കിയ  ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ പ്രതീകമായി അറിയപ്പെടുന്ന കിത്തൂരിലെ (ഇപ്പോൾ കർണാടക) റാണിയായിരുന്ന കിത്തൂർ റാണി ചെന്നമ്മ( 1778 ഒക്ടോബർ 23-  21 ഫെബ്രുവരി 1829),publive-image

അഞ്ചു തവണ മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ച 1950-60 കാലഘട്ടത്തിൽ  ബോളിവുഡ് ചലച്ചിത്ര മേഖലയിലെ നടിയായിരുന്ന നൂതൻ (ജൂൺ 4, 1936 - ഫെബ്രുവരി 21, 1991), 

പതിനേഴാം നൂറ്റാണ്ടിലെ വലിയ യുക്തി ചിന്തകന്മാരിൽ ഒരാളായി പതിനെട്ടാം നൂറ്റാണ്ടിലെ ജ്ഞാനോദയത്തിനും ആധുനിക  ബൈബിൾ നിരൂപണത്തിനും പശ്ചാത്തലമൊരുക്കിയ  നെതർലന്റ്സിൽ ജീവിച്ചിരുന്ന ബറൂക്ക് സ്പിനോസ (നവംബർ 24, 1632-ഫെബ്രുവരി 21, 1677),publive-image

വസ്തുക്കളെ കേവല പൂജ്യത്തിനടുത്ത് തണുപ്പിക്കുമ്പോൾ അവ എങ്ങനെ പെരുമാറുന്നു എന്നു പഠിക്കാൻ ഹാംസൺ-ലിൻഡെ ചക്രം ഉപയോഗപ്പെടുത്തുകയും,  ഹീലിയത്തിനെ ദ്രാവക രൂപത്തിലേക്ക് ആദ്യമായി മാറ്റുകയും ചെയ്ത നോബൽ സമ്മാന ജേതാവായ ഒരു ഡച്ച് ഭൗതികശാസ്ത്രജ്ഞൻ ആയിരുന്ന  ഹെയ്കെ കാമർലിംഗ് ഓൺ സിൻ(21 സെപ്റ്റംബർ 1853 - 21 ഫെബ്രുവരി 1926),

ആദ്യമായി  ഇൻസുലിൻ മനുഷ്യനിൽ ഉപയോഗിച്ച കാനഡക്കാരനായ മെഡിക്കൽ ശാസ്ത്രജ്ഞനും ശരീരശാസ്ത്ര വിദഗ്ദ്ധനും ചിത്രകാരനും നോബൽ സമ്മാന ജേതാവും ആയ ഫ്രെഡെറിക് ബാന്റിങ് (നവംബർ 14, 1891 – ഫെബ്രുവരി 21, 1941) ,publive-image

കറുത്തവർക്കെതിരായ വിവേചനത്തെതിരെ സമരം നടത്തിയ മഹാൻ എന്ന് അനുയായികളാൽ വാഴ്ത്തപ്പെടുമ്പോൾ, എതിരാളികളാൽ വംശീയവാദി എന്നാരോപിക്കപ്പെടുന്ന  ഒരു ആഫ്രോ അമേരിക്കൻ  സാമൂഹ്യ പ്രവർത്തകനായിരുന്ന മാൽക്കം എക്സ്  എന്നും അൽഹാജ് മാലിക് അൽ ശഹ്ബാസ്  എന്നും അറിയപ്പെടുന്ന  മാൽക്കം ലിറ്റിൽ (മെയ് 19, 1925 – ഫെബ്രുവരി  21, 1965),

2) സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച റഷ്യൻ സാഹിത്യകാരനായ മിഹായേൽ അലക്സാന്റ്റോവിച്ച് ഷോളഖോഫ് ( 1905 മെയ് 24 - 1984 ഫെബ്രുവരി 21),publive-image

എയ്ഡ്സ് (AIDS) പോലുളള മാരകരോഗങ്ങൾക്കായുളള ഔഷധങ്ങളെ സംബന്ധിച്ച പഠനത്തിനു 1988-ലെ വൈദ്യശാസ്ത്രത്തിനുളള നോബൽ സമ്മാനത്തിന് അർഹയായ ശാസ്ത്രജ്ഞ ഗെർട്രൂഡ് ബി. എലിയൺ (23 ജനവരി 1918-21 ഫെബ്രുവരി 1999),

ഒരു ഡാനിഷ് ഭൂകമ്പ ശാസ്ത്രജ്ഞയും ജിയോഫിസിസ്റ്റുമായിരുന്ന ഇംഗെ ലേമാൻ ഫോർമെംആർഎസ്(13 മെയ് 1888 - 21 ഫെബ്രുവരി 1993),

ഒരു അമേരിക്കൻ സുവിശേഷകനും നിയുക്ത സതേൺ ബാപ്റ്റിസ്റ്റ് മന്ത്രിയും പൗരാവകാശ അഭിഭാഷകനുമായിരുന്ന വില്യം ഫ്രാങ്ക്ലിൻ ഗ്രഹാം ജൂനിയർ( നവംബർ 7 ,1918 - ഫെബ്രുവരി 21,2018),

publive-image

 ബ്ലൂസ്' എന്ന അമേരിക്കൻ- ആഫ്രിക്കൻ നാടൻപാട്ട് രീതിയെ ജനകീയമാക്കിയ ഗായകനും ഗിറ്റാർ വിദഗ്ദ്ധനുമായിരുന്നു 'മാജിക് സ്ലിം ' എന്നറിയപ്പെടുന്ന  മോറിസ് ഹോൾ ടിനെ (7 ആഗസ്റ്റ് 1937 - 21 ഫെബ്രുവരി 2013),

18-ാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് കാർഷിക വിപ്ലവം കൊണ്ടുവരാൻ സഹായിച്ച ബെർക്ക്‌ഷെയറിൽ നിന്നുള്ള ഒരു ഇംഗ്ലീഷ് കർഷകനായിരുന്ന ജെത്രോ ടുൾനേ (30 മാർച്ച് 1674 - 21 ഫെബ്രുവരി 1741 ) publive-image

ചരിത്രത്തിൽ ഇന്ന്…
******** 
1440 - പ്രഷ്യൻ കോൺഫെഡെറേഷൻ രൂപീകൃതമായി.

1613 - റൊമാനോവ് രാജവംശം ആരംഭിച്ച് മിഖായേൽ ഒന്നാമൻ റഷ്യയുടെ സാർ ആയി തിരഞ്ഞെടുക്കപ്പെട്ടു.

1804 - ബ്രിട്ടീഷ് മൈനിംഗ് എഞ്ചിനീയറും കണ്ടുപിടുത്തക്കാരനുമായ റിച്ചാർഡ് ട്രെവിത്തിക്ക് ആദ്യമായി സ്വയം ഓടിക്കുന്ന സ്റ്റീം ലോക്കോമോട്ടീവ് അവതരിപ്പിച്ചു.publive-image

1848 - കാൾ മാർക്സും ഫ്രെഡറിക് ഏംഗൽസും ലണ്ടനിൽ "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" പ്രസിദ്ധീകരിച്ചു.

1916 - ഒന്നാം ലോകമഹായുദ്ധത്തിലെ ഏറ്റവും മാരകവും ദൈർഘ്യമേറിയതുമായ യുദ്ധങ്ങളിലൊന്നായ വെർഡൂൺ യുദ്ധം  ജർമ്മൻ ആക്രമണത്തോടെ ആരംഭിച്ചു.publive-image

1921 -  ഒരു ഇറാനിയൻ സൈനിക ഉദ്യോഗസ്ഥനും രാഷ്ട്രീയക്കാരനുമായ റേസ ഷാ വിജയകരമായ ഒരു അട്ടിമറിക്ക് നേതൃത്വം നൽകി, ഇറാൻ്റെ ഇംപീരിയൽ സ്റ്റേറ്റ് ഓഫ് പഹ്‌ലവിയുടെ ആദ്യത്തെ ഷാ ആയി.

1925 -  പ്രശസ്ത അമേരിക്കൻ വാരികയായ 'ന്യൂയോർക്കർ ' അതിൻ്റെ ആദ്യ ലക്കം പ്രസിദ്ധീകരിച്ചു.publive-image

1948 - അമേരിക്കൻ ഓട്ടോ റേസിംഗ് സാങ്ഷനിംഗ് ആൻഡ് ഓപ്പറേറ്റിംഗ് കമ്പനിയായ നാസ്കാർ (NASCAR) ബിൽ ഫ്രാൻസ് സീനിയർ സ്ഥാപിച്ചു..

1952  -  കിഴക്കൻ പാകിസ്ഥാനിൽ (ഇന്നത്തെ ബംഗ്ലാദേശ് ) ഉറുദു അടിച്ചേൽപ്പിക്കുന്നതിന് എതിരെ ധാക്ക സർവകലാശാലയിലെ വിദ്യാർത്ഥികൾ വലിയ തോതിലുള്ള പ്രതിഷേധം ആരംഭിച്ചു. പട്ടാളം നിരവധി വിദ്യാർത്ഥികളെ ക്രൂരമായി നേരിട്ടു.

1953 - ഫ്രാൻസിസ് ക്രിക്ക്, ജെയിംസ് ഡി വാട്സൺ എന്നിവർ ചേർന്ന് ഡി.എൻ.ഏയുടെ ഘടന കണ്ടെത്തി.

publive-image

1960 - ക്യൂബൻ നേതാവ് ഫിഡൽ കാസ്ട്രോ കച്ചവടസ്ഥാപനങ്ങൾ ദേശസാൽക്കരിച്ചു.

1965 - ഒരു അമേരിക്കൻ ആക്ടിവിസ്റ്റും കറുത്ത ദേശീയവാദിയും ഇസ്ലാമിക നേതാവുമായ മാൽക്കം എക്സിനെ നേഷൻ ഓഫ് ഇസ്ലാം അംഗങ്ങൾ കൊലപ്പെടുത്തി.

1972 - അമേരിക്കൻ പ്രസിഡൻ്റ് റിച്ചാർഡ് നിക്‌സൺ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന സന്ദർശിച്ചതോടെ രാജ്യങ്ങൾ തമ്മിലുള്ള 21 വർഷത്തെ അകൽച്ച അവസാനിപ്പിച്ചു.publive-image

1980 - പാൽ ഉൽപ്പാദകരുടെ സഹകരണ സംരംഭമായ മിൽമ തിരുവനന്തപുരത്ത് സ്ഥാപിതമായി.

1995 - അമേരിക്കൻ വ്യവസായിയും വൈമാനികനുമായ സ്റ്റീവ് ഫോസെറ്റ് ഒരു ബലൂണിൽ പസഫിക് സമുദ്രത്തിന് കുറുകെ ഒറ്റയ്ക്ക് പറക്കുന്ന ആദ്യത്തെ വ്യക്തിയായി.publive-image

1999 - ഇന്ത്യയുടെ അടൽ ബിഹാരി വാജ്‌പേയിയും പാക്കിസ്ഥാൻ്റെ നവാസ് ഷെരീഫും തമ്മിൽ ആണവായുധ പ്രയോഗം സംബന്ധിച്ച് ലാഹോർ പ്രഖ്യാപനം ഒപ്പുവച്ചു.

2003 - അമേരിക്കൻ രാഷ്ട്രീയ നിരൂപകനായ ബിൽ മഹറിൻ്റെ ടോക്ക് ഷോ "റിയൽ ടൈം വിത്ത് ബിൽ മഹർ" HBO-യിൽ അരങ്ങേറി

publive-image

2021 - ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നൊവാക് ജോക്കോവിച്ചിന് ലഭിച്ചു.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment