ഇന്ന് ഫിബ്രവരി 16: നവീകരണ ദിനം! മായങ്ക് അഗര്‍വാളിന്റേയും വസീം ജാഫറുടെയും ജന്മദിനം: ആദ്യത്തെ കമ്പ്യൂട്ടര്‍ ബുള്ളറ്റിന്‍ ബോര്‍ഡ് സിസ്റ്റം ആരംഭിച്ചതും ഹിസ്‌ബുല്ല സ്ഥാപിക്കപ്പെട്ടതും ഇന്നേ ദിനം തന്നെ ;ചരിത്രത്തില്‍ ഇന്ന്

New Update
New Project february 16

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

Advertisment

.                   ' JYOTHIRGAMAYA '
.                  ്്്്്്്്്്്്്്്്
.                  🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം1200
 കുംഭം 4
അത്തം / ചതുർത്ഥി
2025, ഫിബ്രവരി 16, 
ഞായർ

ഇന്ന്;

* നവീകരണ ദിനം! [ Innovation Day ; സമൂഹം മാറുന്നതിനനുസരിച്ച്, സാങ്കേതികവിദ്യയുടെ ഉപയോഗവും കൂടുന്നു, കൂടാതെ, നിലവിലുള്ള സാങ്കേതികവിദ്യ പോലും മാറുന്നു. 
പഴയ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുള്ള പ്രവൃത്തികൾക്ക് കൂടുതൽ അനുയോജ്യമായ പുതിയ പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ  തുടങ്ങി. ഇതിനെക്കുറിച്ചറിയാൻ ഒരു ദിനം.]publive-image

*ലോക തിമിംഗല  ദിനം![വിശാലമായ നീലക്കടലിൽ പാടുകയും നൃത്തം ചെയ്യുകയും നീന്തുകയും ജീവിയ്ക്കുകയും ചെയ്യുന്ന ഭീമാകാരമായ ജീവികളാണ് തിമിംഗലങ്ങൾ. അവയെക്കുറിച്ചറിയാൻ പഠിയ്ക്കാൻ ഒരു ദിനം.]publive-image

*ക്യോട്ടോ പ്രോട്ടോക്കോൾ  ദിനം![ആഗോള പരിസ്ഥിതി ശ്രമങ്ങളിലെ ഒരു സുപ്രധാന സംഭവമാണ് ക്യോട്ടോ പ്രോട്ടോക്കോൾ ദിനം. ഹരിതഗൃഹ വാതക ഉദ്‌വമനം കുറയ്ക്കുന്നതിനുള്ള രാജ്യങ്ങളുടെ കൂട്ടായ പ്രതിബദ്ധതയെ ഇത് അനുസ്മരിയ്ക്കും. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിൽ അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രാധാന്യം ഈ ദിവസം ഊന്നിപ്പറയുന്നു. വിവിധ പ്രവർത്തനങ്ങളിലൂടെയും പരിപാടികളിലൂടെയും, ആരോഗ്യകരമായ ഒരു ലോകം സംഭാവന നൽകാൻ വ്യക്തികളെയും സംഘടനകളെയും ഈ ദിവസം പ്രചോദിപ്പിക്കുന്നു. ]publive-image

*ദേശീയ ദിനങ്ങൾ !

*നാഷണൽ ഡൂ എ ഗ്രൗച്ച് എ ഫേവർ ഡേ![ National Do a Grouch a Favor Day.]

* ദേശീയ ബദാം ദിനം ![ National Almond Day ;]

*ദേശീയ ടിം ടാം ദിനം [ National Tim Tam Day ; സ്വാദിഷ്ടമായ ഒരു ചോക്ലേറ്റ് ട്രീറ്റ് നെ കുറിച്ചറിയാൻ
ആസ്വദിയ്ക്കാൻ ഒരു ദിവസം.]

* ദാദാസാഹിബ് ഫാൽക്കെ: ചരമദിനം.!
*ഉ.കൊറിയ: (കിം ജോങ് ഇല്ലിന്റെ ജന്മദിനം)!
* ലിത്വാനിയ: രാഷ്ട്രപദവി പുനഃസ്ഥാപന ദിനം!publive-image
.            
        ഇന്നത്തെ മൊഴിമുത്ത്
      ്്്്്്്്്്്്്്്്്്്്്്
''വ്യക്തമായിട്ടെഴുതുന്നവർക്കു വായനക്കാരുണ്ടാവും, ദുർഗ്രാഹ്യമായിട്ടെഴുതുന്നവർക്കു വ്യാഖ്യാതാക്കളും.''

.         [ - ആൽബർട്ട് കാമ്യു ]
       **********
ഇന്നത്തെ പിറന്നാളുകാർ
********
കനേഡിയൻ പോപ്പ് ഗായകനും നടനുമായ ഈ ദശാബ്ദത്തിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കലാകാരന്മാരിൽ ഒരാളും, കൂടാതെ "ബ്ലൈൻഡിംഗ് ലൈറ്റ്സ്", "സ്റ്റാർബോയ്", "ഐ വാസ് നെവർ ദേർ" എന്നീ ഹിറ്റ് ഗാനങ്ങൾക്ക് പേരുകേട്ടതുമായ ദ വീക്കെൻഡിൻ്റെയും (1990 ),publive-image

ഇന്ത്യൻ ക്രിക്കറ്റ്‌ താരം മായങ്ക്‌ അഗർവാളിൻ്റേയും (1991) ,

കാലിഫോർണിയയിൽ ജനിച്ചു വളർന്ന നടനായ  അഭിനയത്തോടുള്ള തൻ്റെ അഭിനിവേശം നേരത്തെ തന്നെ കണ്ടെത്തിയ മഹർഷല അലിയുടെയും (1974) ,

വലംകയ്യൻ ബാറ്റ്സ്മാനും വലംകയ്യൻ ഓഫ് സ്പിന്നറുമായ ഇൻഡ്യൻ ക്രിക്കറ്റ് കളിക്കാരൻ വസീം ജാഫറുടെയും (1979) ,publive-image

3 വിംബിൾഡൺ, 4 യു.എസ്. ഓപ്പൺ  അടക്കം 7ഗ്രാൻഡ് സ്ളാം വ്യക്തിഗത കിരീടങ്ങൾ നേടിയ   അമേരിയ്ക്കൻ  ടെന്നീസ് കളിക്കാരനായിരുന്ന ജോൺ പാട്രിക് മക്കൻറോയുടെയും (1959),

മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ സൂപ്പർഹീറോ വാണ്ട മാക്സിമോഫ്/സ്കാർലറ്റ് വിച്ച് എന്ന
കഥാപാത്രത്തിലൂടെ പ്രശസ്തയായ അമേരിക്കൻ നടി എലിസബത്ത് ഓൾസെൻറേയും (1989) ജന്മദിനം !publive-image

*****
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
********
ഞരളത്ത് രാമപ്പൊതുവാൾ ജ.(1916-1996)
സി. ശരത്ചന്ദ്രൻ ജ. (1958 -2010)
പി. ശ്രീധരൻ ജ. (1939-2011)
ഹെന്റ്റി ആഡംസ്  ജ. (1838-1918)
ജോർജ്ജ്  ട്രെവെല്യൻ ജ. (1876 -1962)
ഹ്യൂഗോ ഡീവ്രീസ് ജ. (1848-1935)
കിം ജോങ് ഇൽ  ജ. (1942-2011)
ഫ്രാൻസിസ് ഗാൽട്ടൺ ജ. (1822 - 1911 )publive-image

ക്ഷേത്രങ്ങളിൽ ഭജനമോ പ്രാർത്ഥനയോ ആയി അവതരിപ്പിക്കപ്പെട്ടു വന്ന സോപാനസംഗീതത്തിന് 'ജനഹിത സോപാനം' എന്ന ജനകീയ രൂപം ആവിഷ്കരിച്ച പ്രശസ്തനായ  അഷ്ടപദി/സോപാന സംഗീത  കലാകാരനായിരുന്ന ഞരളത്ത് രാമപ്പൊതുവാൾ (ഫെബ്രുവരി16,  1916 - ഓഗസ്റ്റ് 13, 1996),

കേരളത്തിലെ പ്രമുഖ ഡോക്യുമെന്ററി സംവിധായകനും പരിസ്ഥിതി പ്രവർത്തകനും സിനിമ-ആക്ടിവിസ്റ്റുമായിരുന്ന സി. ശരത്ചന്ദ്രൻ(ഫെബ്രുവരി 16 1958 - ഏപ്രിൽ 1 2010),publive-image

1965 മുതല്‍ തൃശ്ശൂര്‍ എക്‌സ്പ്രസ്സില്‍ പത്രത്തിൽ അസിസ്റ്റന്റ് എഡിറ്ററായും പിന്നീട് എഡിറ്ററായും എക്‌സ്പ്രസ് വാരികയുടെ പത്രാധിപരായും പ്രവര്‍ത്തിക്കുകയും തുടർന്ന് മലയാളം ന്യൂസ്, മനീഷ, ടെലഗ്രാഫ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളും കോളങ്ങളുമെഴുതുകയും 'അടുത്തും അകന്നും' , 'നമ്പ്യാര്‍ പിന്നെയും മുന്നില്‍ നില്‍ക്കുന്നു'  എന്നീ പുസ്തകങ്ങളുടെ ഗ്രന്ഥകര്‍ത്താവുമായിരുന്ന പി ശ്രീധരൻ  (1949, ഫിബ്രവരി 16, 1939- 2011 മാര്‍ച്ച് 24 ), 

യു.എസ്സിന്റെ ചരിത്രം (History of the United States During the Administration of Jefferson and Madison )  ഒൻപതു വാല്യങ്ങളിലായി രചിച്ച  യു.എസ്. ചരിത്രകാരനും നോവലിസ്റ്റുമായിരുന്ന  ഹെന്റ്റി ആഡംസ് (1838 ഫെബ്രുവരി 16-1918 മാർച്ച് 27)publive-image

ചരിത്രഗതിയെ ഉപരിവർഗ്ഗത്തേക്കാൾ അധികം സ്വാധീനിക്കുന്നത് സാധാരണജനങ്ങളാണെന്നും സമൂഹ പുരോഗതിക്ക് കൂടുതൽ ഉതകുന്നത് ജനാധിപത്യഭരണം ആണെന്നുമുള്ള നിലപാടെടുത്തിരുന്ന ഇരുപതാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് ചരിത്രകാരനായിരുന്ന ജോർജ്ജ് മക്കാളെ ട്രെവെല്യൻ (16 ഫെബ്രുവരി 1876  –  21 ജൂലൈ 1962),

ജീവികളിൽ ആകസ്മികമായുണ്ടാകുന്നതും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടാവുന്നതുമായ മാറ്റങ്ങളാണ് ജീവപരിണാമത്തിലേക്ക് നയിക്കുന്നത് എന്ന സിദ്ധാന്തമായ ഉൽപരിവർത്തന സിദ്ധാന്തത്തിന്റെ (മ്യൂട്ടേഷൻ തിയറി ) ഉപഞ്ജാതാവായ ഹ്യൂഗോ ഡീവ്രീസ് (16 ഫെബ്രുവരി 1848 – 21 മേയ് 1935)publive-image

കൊറിയൻ തൊഴിലാളി പാർട്ടിയുടെ ജനറൽ സെക്രട്ടറി, ദേശീയ പ്രതിരോധ കമ്മീഷന്റെ ചെയർമാൻ, സൈന്യത്തിന്റെ സുപ്രീം കമാൻഡർ എന്നീ പദവികൾ വഹിച്ചിരുന്ന ഉത്തര കൊറിയയുടെ പരമോന്നത നേതാവായിരുന്ന കിം ജോങ് ഇല്ലിൻ ( 1942 ഫെബ്രുവരി 16 -2011 ഡിസംബർ 17),

പോളിമത്തും വിക്ടോറിയൻ കാലഘട്ടത്തിലെ പെരുമാറ്റ ജനിതക പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവുമായിരുന്ന ഫ്രാൻസിസ് ഗാൽട്ടൺ (16 ഫെബ്രുവരി 1822 - 17 ജനുവരി 1911 ) publive-image

ഇന്നത്തെ സ്മരണ !!!
********
കുറിച്ചി കുഞ്ഞൻപണിക്കർ   മ.(1886 -  1967).
ഡോ. എൽ.എ രവിവർമ്മ മ. (1884-1958)
ദാദസാഹിബ് ഫാൽക്കെ മ. (1870-1944)
മേഘനാഥ്‌ സാഹ മ. (1893-1956)
വീർ സവർക്കർ മ. (1883-1966)
ആക്ഷംശദീൻ മ. (1389-1459)
ഗിയോസുയെ കാർദുച്ചി മ. (1835-1907)
എഡ്വേർഡ് ബഗ്രിറ്റ്സ്കി മ. (1895-1934)
ചിയെൻ ഷിയുങ് വു മ. (1912-1997)
ബുട്രോസ്‌ ബുട്രോസ്‌ ഗാലി (1923-2016)

പ്രസിദ്ധനായ കഥകളി കലാകാരനായിരുന്നു കുറിച്ചി കുഞ്ഞൻപണിക്കർ(1886 - 16 ഫെബ്രുവരി 1967).publive-image

ചെറുപ്പത്തിൽ ആയുർവേദം പഠിക്കുകയും  പിന്നിട് മദിരാശി മെഡിക്കൽ കോളേജിൽ നിന്നും 1911 എം.ബി.ബി.എസ് നേടുകയും, കോട്ടയം ജില്ലാ ആശുപത്രിയിൽ കുറേ നാൾ ജോലി ചെയ്ത ശേഷം1921ൽ ലണ്ടനിൽ നിന്നും DOM (Mooefield Hospital) നേടുകയും  തിരുവനന്തപുരം കണ്ണാശുപത്രിയിൽ 1940 വരെ ജോലി നോക്കുകയും, കടൽ കടന്നു യൂറോപ്പിൽ പോയതിനാൽ സമുദായ ഭ്രഷ്ടനാക്കപ്പെടുകയും  ചിത്തിര തിരുനാളും അമ്മ മഹാറാണിയും കടൽ കടന്നതിനു ശേഷം ഭ്രഷ്ട് മാറ്റപ്പെടുകയും ഭാഷാ പഠനത്തിനും പ്രാചീന വട്ടെഴുത്ത് കോലെഴുത്ത് പഠനങ്ങൾക്കും റിട്ടയർമെൻറിനു ശേഷം സമയം കണ്ടെത്തുകയും, വേദം ഉപനിഷത്ത് എന്നിവയ്ക്കു വ്യാഖ്യാനങ്ങൾ എഴുതുകയും, 1940-42 കാലത്ത് മാനുസ്ക്രിപ്റ്റ് ലൈബ്രറി ക്യൂറേറ്റർ ആകുകയും , കുട്ടികളുടെ ചികിൽസയിൽ കുമാരഭൃത്യം എന്ന ഗ്രന്ഥം രചിക്കുകയും, ഐൻസ്റ്റീനു വേണ്ടി ഭഗവത് ഗീത മൊഴിമാറ്റം നടത്തിക്കൊടുക്കുകയും   ആയുർവേദ ഡയറക്ടർ ആകുകയും  ചെയ്ത,  കണ്ണൂ വൈദ്യൻ തമ്പുരാൻ, കേൾവി കുറവായതിനാൽ പൊട്ടൻ തമ്പുരാൻ എന്നൊക്കെ  പൊതു ജനം വിളിച്ചിരുന്ന നാട്ടുകാരുടെ പ്രിയംകരനായ തമ്പുരാൻ  ഡോ.എൽ.ഏ.രവിവർമ്മ  (1884 ഒക്ടോബർ 29-ഫെബ്രുവരി 16, 1958),

publive-image

ഭാരതീയ ചലച്ചിത്രത്തിന്റെ പിതാവായി ഗണിക്കപ്പെടുന്ന ചലച്ചിത്ര പ്രതിഭ ചലച്ചിത്ര നിർമ്മാതാവ്, സം‌വിധായകൻ, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളിൽ പ്രശസ്തനായ    ദാദസാഹിബ് ഫാൽക്കെ  എന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെ (30 ഏപ്രിൽ 1870 - 16 ഫെബ്രുവരി 1944) ,

ജ്യോതിർ ഭൗതികത്തിലെ ഒരു പ്രധാന സംഭാവനയായി കരുതുന്ന 'സാഹയുടെ താപ അയണീകരണ സമവാക്യം' (Saha's Thermo-lonisation equation) (ഒരു പദാർത്ഥം വളരെ ഉയർന്ന താപനിലയിലേക്ക് എത്തുമ്പോൾ, ഇതിന്റെ ഇലക്‌ട്രോണുകൾക്ക്‌ ആറ്റത്തിന്റെ പുറത്തുകടക്കാനുള്ള ഊർജ്ജം ലഭിക്കും (അയണീകൃതമാകും, ഇങ്ങനെയുള്ള പ്രവർത്തനമാണ്‌ താപഅയണീകരണം എന്നറിയപ്പെടുന്നത്‌. സൂര്യനുൾപ്പെടെയുള്ള നക്ഷത്രങ്ങളെ കുറിച്ചുള്ള പഠനത്തിന്‌ ഇത്‌ പുതിയ ദിശാബോധം നൽകി. സാഹ സമവാക്യം ഉപയോഗിച്ച്‌ നക്ഷത്രങ്ങളുടെ വർണരാജി അപഗ്രഥിച്ചാൽ അതിൻറെ താപനില അറിയാൽ സാധിക്കുമെന്നത്‌ അസ്‌ട്രോഫിസിക്‌സിന്റെ വളർച്ചയുടെ നാഴികകല്ലായി) കണ്ടു പിടിച്ച ഭാരതീയ ശാസ്‌ത്രജ്ഞൻ മേഘനാഥ്‌ സാഹ(ഒക്ടോബർ 6, 1893 - ഫെബ്രുവരി 16, 1956),publive-image

 ഹിന്ദുത്വ സൈദ്ധാന്തികൻ എന്ന നിലയിൽ അറിയപ്പെട്ട  സ്വാതന്ത്ര്യസമര സേനാനി  ആധുനിക ഹിന്ദുത്വ സംഘടനകളുടെ ആരാധ്യപുരുഷനും പ്രചോദകനുമായി കണക്കാക്കപ്പെടുന്ന വിനായക് ദാമോദർ സവർക്കർ എന്ന വീർ സവർക്കർ(മെയ്യ് 28, 1883 -1966 ഫെബ്രുവരി 26),

 കവി, ആധ്യാത്മിക ഗ്രന്ഥ രചയിതാവ്, ഭിഷഗ്വരൻ, ശാസ്ത്ര നിരീക്ഷകൻ എന്ന നിലയിൽ പ്രസിദ്ധനായിരുന്ന പതിനാലാം നൂറ്റാണ്ടിൽ തുർക്കിയിൽ ജീവിച്ച പ്രമുഖ സൂഫി സന്യാസി  ആക്ഷംശദീൻ എന്ന പേരിൽ അറിയപ്പെട്ട മുഹമ്മദ് ഷംസ് അൽ ദീൻ ബിൻ ഹംസ(1389- 1459 ഫെബ്രുവരി 16),publive-image

1906 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ഇറ്റാലിയൻ കവി ഗിയോസുയെ കാർദുച്ചി ( 27 ജൂലൈ 1835 – 16 ഫെബ്രുവരി 1907) ,

റഷ്യയിലെ ഒഡേസ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച നവകാല്പനിക കവിയും ജ്ഞാനനിർമ്മിതിവാദിയും ആയിരുന്ന എഡ്വേർഡ് ബഗ്രിറ്റ്സ്കി ( നവംബർ 3 1895 – ഫെബ്രുവരി 16, 1934)

publive-image

ഗേസിയസ് ഡിഫ്യൂഷൻ വഴി യുറേനിയത്തിൽ നിന്ന് യുറേനിയം-238 ഐസോടോപ്പ്സ്, യുറേനിയം-235 എന്നിവ വേർതിരിക്കാനുള്ള മാൻഹാട്ടൻ പ്രോജക്റ്റിനുവേണ്ടി പ്രവർത്തിക്കുകയും, ലോ ഓഫ് കോൺസെർവേഷൻ ഓഫ് പാരിറ്റിയുമായി എതിരിടേണ്ടിവരുന്ന വു പരീക്ഷണങ്ങൾ  സംഘടിപ്പിക്കുന്നതിന് 1957 -ലെ ഭൗതികശാസ്ത്രത്തിന്റെ നോബൽ പുരസ്കാരം കിട്ടിയ ചൈനീസ് അമേരിക്കൻ എക്സിപിരിമെന്റൽ ഫിസിസിസ്റ്റ് ചിയെൻ ഷിയുങ് വുവ്(1912, മെയ് 31 -1997 ഫെബ്രുവരി 16),publive-image

1977-നും 1979-നും ഇടയിൽ ഈജിപ്തിലെ വിദേശകാര്യ ആക്ടിംഗ് മന്ത്രിയും 1922 ഫെബ്രുവരി 16 മുതൽ,  യുഗോസ്ലാവിയയുടെ തകർച്ചയും റുവാണ്ടൻ വംശഹത്യയും ഉൾപ്പെടെ നിരവധി ലോക പ്രതിസന്ധികളുമായി പൊരുത്തപ്പെടുന്ന ഒരു കാലഘട്ടത്തിൽ  ഐക്യരാഷ്ട്രസഭയുടെ  സെക്രട്ടറി ജനറലായി പ്രവർത്തിച്ച ബൂട്രോസ്-ഘാലി (Boutros Boutros-Ghali : (14 നവംബർ 1922 -2016 ഫെബ്രുവരി 16),publive-image

ചരിത്രത്തിൽ ഇന്ന്…
******** 
1930 -  റൊമാനിയ ഫുട്ബോൾ ഫെഡറേഷൻ ഫിഫയിൽ ചേർന്നു.

1936 - സ്പെയിനിൽ പൊതു തിരഞ്ഞെടുപ്പ്: പോപ്പുലർ ഫ്രണ്ട് അധികാരത്തിലേറി.publive-image

1947 -  കാനഡയിലെ ജനങ്ങൾക്ക് 80 വർഷത്തെ ബ്രിട്ടീഷ് ഭരണത്തിനുശേഷം കാനഡയിലെ പൗരത്വം ലഭിച്ചു.

1978 - ആദ്യത്തെ കമ്പ്യൂട്ടർ ബുള്ളറ്റിൻ ബോർഡ് സിസ്റ്റം ആരംഭിച്ചു.

1985 - ഹിസ്‌ബുല്ല സ്ഥാപിക്കപ്പെട്ടു.publive-image

2005 - കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഉടമ്പടിയുടെ ഭേദഗതിയായ 'ക്യോട്ടോ പ്രോട്ടോക്കോൾ' നിലവിൽ വന്നു.  ക്യോട്ടോ ഉടമ്പടി  ലോകത്തിലെ പല പ്രമുഖ രാജ്യങ്ങളും അംഗീകരിച്ച് ഏഴ് വർഷത്തിന് ശേഷമാണ്.

2010 - 2004-ൽ തന്റെ കന്നി യാത്രയ്ക്ക് ശേഷം ക്വീൻ മേരി 2 ചൈനയിലെ ആദ്യത്തെ പോർട്ട് കോൾ ചെയ്യുന്നത് ഷാങ്ഹായ് തുറമുഖത്താണ്.

publive-image

2011 - ലാൻസ് ആംസ്ട്രോങ് പ്രൊഫഷണൽ സൈക്ലിംഗിൽ നിന്ന് ഔദ്യോഗിക വിരമിക്കൽ പ്രഖ്യാപിച്ചു.

2012 - രണ്ട് തവണ പുലിറ്റ്‌സർ സമ്മാന ജേതാവും ന്യൂയോർക്ക് ടൈംസിന്റെ മിഡിൽ ഈസ്റ്റ് ലേഖകനുമായ ആന്റണി ഷാദിദ് 43-ാം വയസ്സിൽ ആസ്ത്മ ബാധിച്ച് മരിച്ചു.

2013 - പാകിസ്താനിൽ, ക്വറ്റയിലെ ഹസര ടൗണിൽ ഒരു മാർക്കറ്റിൽ ഉണ്ടായ ഒരു ബോംബ് സ്ഫോടനത്തിൽ 80 ലധികം ആളുകൾ കൊല്ലപ്പെടുകയും 190 പേർക്ക് പരിക്കേൽക്കുകയും
 ചെയ്തു.publive-image

2014 - 11 അനധികൃത സ്വർണ്ണ ഖനിത്തൊഴിലാളികളെ തകർന്ന തണ്ടിൽ നിന്ന് രക്ഷപ്പെടുത്തി, രക്ഷിച്ചവരെ ഉടൻ അറസ്റ്റ് ചെയ്തുവെന്നറിഞ്ഞ് ബാക്കിയുള്ളവർ പുറത്തുവരാൻ വിസമ്മതിച്ചു. 200-ലധികം ഖനിത്തൊഴിലാളികൾ ഇപ്പോഴും ഷാഫ്റ്റിൽ അവശേഷിക്കുന്നു

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya