ഇന്ന് ആഗസ്റ്റ് 11, പര്‍വ്വത ദിനവും മകന്റേയും മകളുടേയും ദേശീയ ദിനവും ഇന്ന്, ഇടവേള ബാബുവിന്റെയും സുനില്‍ ഷെട്ടിയുടേയും ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റേയും ജന്മദിനം ഇന്ന്, ഹുസൈന്‍ ബിന്‍ തലാല്‍ ജോര്‍ദാന്‍ രാജാവായി സ്ഥാനാരോഹണം ചെയ്തതും ഒളിമ്പിക്സിന്റെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യ ഒരു വ്യക്തിഗത സ്വർണ്ണ മെഡൽ നേടിയതും ഇതേദിനം തന്നെ, ചരിത്രത്തിൽ ഇന്ന്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
New Project agust 11

  ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
 ' JYOTHIRGAMAYA '
🌅ജ്യോതിർഗ്ഗമയ🌅

1199 കർക്കടകം 27 
ചോതി / സപ്തമി
2024 ആഗസ്റ്റ് 11 ,ഞായർ

ഇന്ന്;

* പർവ്വതദിനം!
[പർവതങ്ങളെ അഭിനന്ദിക്കാനും പ്രകൃതിയിലേക്ക് ഇറങ്ങാനുമുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തിനുള്ള ദിനം] 

Advertisment

* പ്ലേ ഇൻ ദി സാൻഡ് ഡേ !
[ഒരു നദിയിലേക്കോ തടാകത്തിലേക്കോ സാൻഡ്‌ബോക്‌സിലേക്കോ  സമുദ്രത്തിലേക്കോ പോയി  കാൽവിരലുകൾ മണലിൽ കുഴിച്ചീ ദിനം ആസ്വദിക്കാം ]

MV5BMTI1Mjg1YzUtYjdkNi00MWFmLTk5ZjctNjE1MDQ2YWYzYmFjXkEyXkFqcGdeQXVyMjkxNzQ1NDI

*ഇംഗർസോൾ ദിനം!
[യുക്തിയും സംവാദവും ചിന്താ സ്വാതന്ത്ര്യവും വളർത്തിയ 19-ാം നൂറ്റാണ്ടിലെ ചിന്തകനും വാഗ്മിയുമായ റോബർട്ട് ജി ഇംഗർസോളിൻ്റെ വിശ്വാസങ്ങളിലേക്കും സ്വാധീനങ്ങളിലേക്കും മുഴുകുന്നതിനുള്ള ദിനം]

*ദേശീയ മകൻ്റെയും മകളുടെയും ദിനം!  [മകനു മകളും എത്രമാത്രം പ്രത്യേകതയുള്ളവരാണെന്ന് അറിയാനും  കുടുംബങ്ങൾക്ക് പ്രത്യേക നിമിഷങ്ങൾ ഒരുമിച്ച് ചെലവഴിക്കാനുള്ള മികച്ച അവസരമാണീ ദിനം]

*പാക്കിസ്ഥാനിൽ പതാകദിനം !
[1947 ആഗസ്ത് 11 ന് ഭരണഘടനാ അസംബ്ലി അംഗീകരിച്ച ദിനം പതാകദിനമായി പാകിസ്ഥാൻ ആഘോഷിക്കുന്നു]

*ചാഡിൽ (Chad) സ്വാതന്ത്ര്യ ദിനം!

Screenshot 2024-08-11 063242

*ഇന്നത്തെ മൊഴിമുത്ത് !
മഴക്കാലം കരുത്തു നേടുന്നു. മഴപെയ്തിറങ്ങുകയാണ്. മേഘങ്ങൾ കനത്തു തടിച്ചൊരു അമ്മയെപ്പോലെയാണ്. ഞാൻ മഴ അനുഭവിക്കുന്നു. നിർന്നിമേഷനായി മഴയെ നോക്കിയിരിക്കയല്ലാതെ മറ്റൊന്നും ചെയ്യാനില്ല എനിക്ക്. [ - ജോൺ എബ്രഹാം ]
1982-ൽ പുറത്തിറങ്ങിയ തന്റെ ആദ്യ ചിത്രമായ 'ഇടവേള'യിലൂടെ ചലച്ചിത്രരംഗത്ത്‌ എത്തുകയും ഇപ്പോൾ അമ്മ എന്ന ചലച്ചിത്ര സംഘടനയുടെ സെക്രട്ടറി സ്ഥാനം വഹിക്കുകയും ചെയ്യുന്ന ഇടവേള ബാബു എന്ന അമ്മനത്ത് ബാബു ചന്ദ്രന്റേയും(1963),

Screenshot 2024-08-11 063252

ഹിന്ദി ചലചിത്ര രംഗത്തെ ഒരു നായകനടനായ സുനിൽ ഷെട്ടിയുടേയും (1961),
കനേഡിയൻ, ശ്രീലങ്കൻ, മലേഷ്യൻ വംശജരായ ഒരു ബഹുജന കുടുംബത്തിലെ അംഗവും 2006 ലെ 'മിസ്സ് യൂണിവേർസ് ശ്രീലങ്ക' കിരീടം നേടുകയും. 2009-ൽ ഇന്ത്യയിൽ മോഡലിംഗ് രംഗത്തും  ബോളിവുഡിൽ അലാഡിൻ എന്ന ചിത്രത്തിൽ അഭിനയിക്കുകയും തുടർന്ന് മർഡഡർ 2, ഹൌസ്ഫുൾ 2, റേസ് 2, കിക്ക്  തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്യുന്ന ഇൻഡോ-ശ്രീലങ്കൻ ചലച്ചിത്ര നടിയായ ജാക്വിലിൻ ഫെർണാണ്ടസിന്റേയും (1985),

Screenshot 2024-08-11 063306

1976-ൽ, ബിസിനസ്സ് പങ്കാളിയായ സ്റ്റീവ് ജോബ്‌സുമായി ചേർന്ന് 'ആപ്പിൾ ഇൻ‌കോർപ്പറേറ്റ്' സ്ഥാപിക്കുകയും 1970 കളിലും 1980 കളിലും ആപ്പിളിലെ  പ്രവർത്തനത്തിലൂടെ, വ്യക്തിഗത- കമ്പ്യൂട്ടർ വിപ്ലവത്തിന്റെ പ്രമുഖ പയനിയർമാരിൽ ഒരാളായി പരക്കെ അംഗീകരിക്കപ്പെടുകയും ചെയ്ത  അമേരിക്കൻ ഇലക്ട്രോണിക്സ് എഞ്ചിനീയർ, കമ്പ്യൂട്ടർ പ്രോഗ്രാമർ, മനുഷ്യസ്‌നേഹി, കണ്ടുപിടുത്തക്കാരൻ , സാങ്കേതിക സംരംഭകൻ സ്റ്റീഫൻ ഗാരി വോസ്നിയാക്കിന്റേയും (1950),

Screenshot 2024-08-11 105736

2004-ൽ ആഭ്യന്തര ക്രിക്കറ്റിലും 2011-ൽ ഇന്ത്യൻ വനിതാ ദേശീയ ക്രിക്കറ്റ് ടീമിലും കളിച്ച വലംകൈയ്യൻ ബാറ്റ്സ്‌ വ്മണും വലംകൈ ഓഫ് സ്പിൻ ബൗളറുമായ നേഹ തൻവറിന്റേയും (1986),

 2008 ൽ ബെയ്ജിങ്ങിലും 2012-ലെ ലണ്ടൻ ഒളിമ്പിക്സിലും സ്വർണം ക്രിസ്റ്റിൻ സ്വന്തം പേരിൽ കുറിച്ചത്. തന്റെ നാല്പത്തിമൂന്നാം വയസ്സിൽ ടൈം ട്രയൽ വിഭാഗത്തിൽ ഒന്നാമതെത്തി മൂന്നാം ഒളിമ്പിക്കിലും സ്വർണ്ണം നേടി ഹാട്രിക്ക്‌ തികച്ച അമേരിക്കൻ വനിതാ സൈക്ലിങ് താരമായ ക്രിസ്റ്റിൻ ആംസ്‌ട്രോങ്ങിന്റേയും(1973)

 Screenshot 2024-08-11 063320

വിരമിച്ച അമേരിക്കൻ  പ്രൊഫഷണൽ ഗുസ്തിക്കാരനായ ഹൾക്ക് ഹോഗൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന  ടെറി ജീൻ ബൊല്ലിയുടേയും ( 1953),

ഒരു അമേരിക്കൻ UFC കളർ കമന്റേറ്റർ , പോഡ്കാസ്റ്റർ, ഹാസ്യനടൻ, മുൻ ടെലിവിഷൻ അവതാരകനുമായ ജോസഫ് ജെയിംസ് റോഗൻ്റെയും(1967),ജന്മദിനം !
ഇന്നത്തെ സ്മരണ !
കെ പി പ്രഭാകരൻ (1926 - 2009 )
കെ. അവുക്കാദർക്കുട്ടി നഹ മ. (1920-1988).
നെല്ലിക്കോട് ഭാസ്ക്കരൻ മ. (1924-1988)
പി. ആർ. രാമവർമ്മരാജ മ. (1904-2001)
വെട്ടൂർ രാമൻ നായർ മ. (1919-2003 )
കൂഴൂർ നാരായണ മാരാർ മ. (1925-2011)
ഡോ. തയ്യിൽ രാധാകൃഷ്ണൻ മ. (- 2014)
ആലപ്പി അയിഷാബീഗം മ. (1943-2015)
സർ വിഎസ് നയ്പോൾ മ. (1932-2018)
അസ്സീസിയിലെ ക്ലാര മ. (1194-1253)
ജോൺ ഹെൻറി ന്യൂമാൻ മ. (1801-1890)
പോൾ ജാക്സൺ പൊള്ളോക്ക് മ.(1912-1956)
ബിൽ വുഡ്ഫുൾ മ. (1987-1965 )
റോബിൻ വില്യംസ് മ. (1951-2014),

Screenshot 2024-08-11 063334

ജോൺ എബ്രഹാം, ജ. (1937 -  1987)
എനിഡ്  ബ്ലൈറ്റൺ, ജ. (1897-1968)
അലക്സ് ഹേലി, ജ. (1921-1992)
ഷാർലറ്റ് മേരി യോങ്കെ ജ.(1823- 1901)
ആൻ റാംസേ ജ. (1929-1988)
പർവേസ് മുഷ്റഫ്  ജ (1943- 2013)

*ഇന്നത്തെ സ്മരണദിനങ്ങൾ!
* പ്രധാന ചരമദിനങ്ങൾ!

ഇന്ത്യയിലെ കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രീയക്കാരനും ട്രേഡ് യൂണിയൻ പ്രവർത്തകനുമായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ മുതിർന്ന നേതാവായിരുന്ന  ഒരു കാലയളവ് കേരളത്തിലെ ആരോഗ്യമന്ത്രിയായി സേവനമനുഷ്ഠിച്ച
കെ പി പ്രഭാകരൻ (1926- 11 ഓഗസ്റ്റ് 2009) ,

Screenshot 2024-08-11 063346

കേരളത്തിന്റെ ഉപമുഖ്യമന്ത്രി, പഞ്ചായത്ത്, സാമൂഹികക്ഷേമവകുപ്പ് മന്ത്രി, തദ്ദേ​ശ സ്വയംഭരണം വകുപ്പ് മന്ത്രി,ഭക്ഷ്യം, എന്നീ പദവികൾ വഹിക്കുകയും, പതിമൂന്നാം നിയമസഭയിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ പി.കെ. അബ്ദുറബ്ബിന്റെ അച്ഛനും, ഒന്നു മുതൽ ഏഴുവരെ ഉണ്ടായിരുന്ന നിയമസഭകളിൽ തിരൂരങ്ങാടി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച മുസ്ലിം ലീഗ് നേതാവ് കെ. അവുക്കാദർക്കുട്ടി നഹ(ഫെബ്രുവരി 1920 - 11 ഓഗസ്റ്റ് 1988), 

മലയാള നാടക - ചലച്ചിത്ര നടനായിരുന്ന നാല്പതു വർഷത്തോളംഅഭിനയരംഗത്തു സജീവമായുണ്ടായിരുന്ന നെല്ലിക്കോട് യഥാർത്ഥമായ ഒരു അഭിനയ ശൈലിയ്ക്കുടമയായിരുന്ന നെല്ലിക്കോട് ഭാസ്കരൻ (1924- 1988 ആഗസ്റ്റ് 11),

Screenshot 2024-08-11 063356

കേരളത്തിന്റെ ചരിത്രപ്രാധാന്യമുള്ള സാമൂഹിക പരിവർത്തനത്തിനും സാമ്പത്തിക പുരോഗതിക്കും തുടക്കം കുറിച്ച വ്യക്തികളിൽ ഒരാളായിരുന്ന പുരാതനമായ പൂഞ്ഞാർ ക്ഷത്രിയ രാജകുടുംബത്തിലെ പ്രമുഖ അംഗം ശ്രീ. പി. ആർ. രാമവർമ്മരാജ(ആഗസ്റ്റ് 25 ,1904 - ആഗസ്റ്റ് 11, 2001

കേരള സാഹിത്യപരിഷത്തിന്റെ വൈസ് പ്രസിഡന്റ്, കേരള ഫിലിം ചേംബറിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം, പാക്കാനാർ മാസികയുടെ പത്രാധിപർ, പാലാ സഹൃദയ സമിതിയുടെ സ്ഥാപക അദ്ധ്യക്ഷൻ, സഹൃദയ ബുക്സിന്റെ എം.ഡി.,   എന്നീ പദവികൾ അലംങ്കരിക്കുകയും, നിരവധി ഇന്ത്യൻ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെടുകയും, കെ.എസ്.സേതുമാധന്റെ സംവിധാനത്തിൽ ചലച്ചിത്രമായി പുറത്തിറങ്ങുകയും, ചെയ്ത  ആദ്യത്തെ നോവലായ "ജീവിക്കാൻ മറന്നുപോയ സ്ത്രീ" അടക്കം പല കൃതികൾ രചിക്കുകയും ചെയ്ത സാഹിത്യകാരൻ വെട്ടൂർ രാമൻ നായർ(1919 ജൂലൈ 5-2003 ഓഗസ്റ്റ് 11 )

ഏഴ്‌ പതിറ്റാണ്ടോളം പൂരപറമ്പുകളിലെ നിറസാന്നിധ്യമായിരുന്ന പഞ്ചവാദ്യ വിദ്വാനായിരുന്ന പദ്മഭൂഷൺ കൂഴൂർ നാരായണ മാരാർ(25 മേയ് 1925 - 11 ഓഗസ്റ്റ് 2011),

Screenshot 2024-08-11 063408

മെഡിക്കൽ വിദ്യാഭ്യാസത്തിനു ശേഷം മുംബൈ ജസ്‌ലോക്, വാഡിയ ആസ്പത്രികളിൽ പ്രവർത്തിക്കുകയും, പാറ്റ്‌നയിൽ വാരികയിൽ റിപ്പോർട്ടറായും പ്രവർത്തിച്ച  ടാഗോർ അവാർഡു നേടിയ ആദ്യ നോവലായ ‘ഷീൻ’ അടക്കം പല നോവലുകളും എഴുതിയ മലയാള സാഹിത്യകാരൻ ഡോ. തയ്യിൽ രാധാകൃഷ്ണൻ(മരണം : 11 ഓഗസ്റ്റ് 2014),

ഏഴുവയസ്സായപ്പോൾ കലാ രംഗത്തേക്ക് പ്രവേശിക്കുകയും, നൃത്തപരിപാടികളിലും മാപ്പിളകലാ വേദികളിലും പിന്നണി പാടി അരങ്ങേറുകയും, ബീവി അസുറ അഥവാ ധീരവനിത' എന്ന ആദ്യ കഥയോടെ മലയാള കഥാപ്രസംഗവേദിയിൽ ശ്രദ്ധിയ്ക്കപ്പെട്ട ഒരു കാഥിക ആകുകയും ചെയ്ത ആലപ്പി അയിഷാബീഗം(1943 - 2015 ഓഗസ്റ്റ് 11)

Screenshot 2024-08-11 105746

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ബംഗാളിൽ നിന്നുള്ള ഒരു സ്വാതന്ത്ര്യ സമര സേനാനിയും പതിനെട്ടാം വയസ്സിൽ തൂക്കിലേറ്റപ്പെടുകയും ചെയ്ത ഖുദിറാം ബോസ്. (3 ഡിസംബർ 1889 - 11 ഓഗസ്റ്റ് 1908) .

ഫ്രാൻസിസ്കൻ പാരമ്പര്യത്തിൽ സ്ത്രീകൾക്കായി "പാവപ്പെട്ട സ്ത്രീകളുടെ സഭ" എന്ന സന്യാസിനീസമൂഹം സ്ഥാപിച്ച ഒരു ഇറ്റാലിയൻ പുണ്യവതിയും ഫ്രാൻസിസ് പുണ്യവാളന്റെ ആദ്യാനുയായികളിൽ ഒരുവളുമായ അസ്സീസിയിലെ ക്ലാര (1194 ജൂലൈ 16- 1253 ആഗസ്റ്റ് 11 ),

പത്തൊൻപതാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിന്റെ മതചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ആത്മീയാചാര്യനും, ഗ്രന്ഥകാരനുമായിരുന്ന ജോൺ ഹെൻറി ന്യൂമാൻ ( 21 ഫെബ്രുവരി 1801- 11 ആഗസ്റ്റ് 1890),

Screenshot 2024-08-11 105755

ആധുനിക ചിത്രകലയെ സ്വാധീനിച്ച ഒരു അമേരിക്കൻ ചിത്രകാരനും അമൂർത്ത എക്സ്പ്രഷനിസ്റ്റ് പ്രസ്ഥാനത്തിലെ ഒരു പ്രധാന പ്രേരക ശക്തിയുമായിരുന്ന പോൾ ജാക്സൺ പൊള്ളോക്ക്(ജനുവരി 28, 1912 - ഓഗസ്റ്റ് 11, 1956),

ക്ഷമയും പ്രതിരോധത്തിലൂന്നിയ ബാറ്റിംഗ് നിപുണതയും, മികച്ച  മുൻ നിര ബാറ്റ്സമാനാക്കുകയും,  ബിൽ പോൺസ്ഫോഡിനോടൊപ്പം ഓപ്പണിംഗ് ജോഡിയായി ചെയ്ത ബാറ്റിങ്ങ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച പ്രകടനമായി ഇപ്പോഴും നിലനിൽക്കുന്ന ക്രിക്കറ്റ് കളിക്കാരൻ വില്ല്യം മാൽഡൺ ബിൽ വുഡ്ഫുൾ(1987 ഓഗസ്റ്റ് 22- 1965 ഓഗസ്റ്റ് 11),

Screenshot 2024-08-11 063419

ഗുഡ്‌മോർണിങ് വിയറ്റ്‌നാം,ജുമാൻജി, മിസിസ് ഡൗട്ട്ഫയർ,നൈറ്റ് അറ്റ് മ്യൂസിയം, അലാഡിൻ, ഹൂക്ക് , ദ വേൾഡ് അക്കോർഡിങ് ടു ഗ്രാപ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച പ്രശസ്തനായ ഹോളിവുഡ് നടൻ റോബിൻ വില്യംസ്(21 ജൂലൈ 1951 – 11 ഓഗസ്റ്റ് 2014),

* പ്രധാന ജന്മദിനങ്ങൾ!

ഒഡേസ എന്ന ജനകീയ കലാ പ്രസ്ഥാനത്തിന്റെ തുടക്കക്കാരനും, ജനശ്രദ്ധ പിടിച്ചുപറ്റുന്ന വളരെ കുറച്ചു സിനിമകൾ ചെയ്ത് മലയാളത്തിലെ മികച്ച ചലച്ചിത്രസംവിധായകരിൽ ഒരാളായി മാറുകയും,  തിരക്കഥാകൃത്ത്,  എഴുത്തുകാരൻ എന്നീ നിലകളിലും ശോഭിക്കുകയും ചെയ്ത ജോൺ എബ്രഹാം (ഓഗസ്റ്റ് 11, 1937 - മേയ് 31, 1987),

നോഡ്ഡി ( Noddy), അഞ്ചു പ്രശസ്തർ,  Famous Five, സപ്ത നിഗൂഢർ Secret Seven, and സാഹസം  Adventure  പരമ്പരകളിലൂടെ പ്രശസ്തയായ ബാല സാഹിത്യകാരി എനിഡ് മേരി ബ്ലൈറ്റൺ (11 ആഗസ്ത് 1897-28 നവമ്പർ 1968)

Screenshot 2024-08-11 063430

റൂട്ട്സ്, ഓട്ടോബയോഗ്രാഫി ഓഫ്‌ മാൽകം എക്സ്, എന്നീ കൃതികൾ രചിച്ച അമേരിക്കൻ സാഹിത്യകാരൻ അലക്സാണ്ടർ മുറെ പാമർ "അലക്സ് ഹേലി " (ഓഗസ്റ്റ് 11, 1921-ഫെബ്രുവരി10,1992)

ഒരു ബ്രിട്ടീഷ് നോവലിസ്റ്റും അനേകം പുസ്തകങ്ങളുടെ രചയിതാവുമായഷാർലറ്റ് മേരി യോങ്കെ( 11 ആഗസ്റ്റ് 1823 – 24 മെയ് 1901)  

ഒരു അമേരിക്കൻ നടിയായിരുന്ന ദ ഗൂണീസ് (1985) എന്ന ചിത്രത്തിലെ മാമാ ഫ്രാട്ടെല്ലി എന്ന കഥാപാത്രത്തിലൂടെയും 1987 ലെ ത്രോ മമ്മ ഫ്രം ദി ട്രെയിൻ (1987) എന്ന ചിത്രത്തിലെ മിസിസ് ലിഫ്റ്റ് ആയും പ്രശസ്തയായആൻ റാംസെ-മൊബ്ലി (മാർച്ച് 27, 1929 - ഓഗസ്റ്റ് 11, 1988),

പാകിസ്താനിലെ മുൻ പ്രസിഡണ്ടും പട്ടാളമേധാവിയുമായിരുന്ന പർവേസ് മുഷാറഫ് (ഓഗസ്റ്റ് 11,1943- ഫെബ്രുവരി 05, 2023),

ചരിത്രത്തിൽ ഇന്ന്…

923 - ബഹ്‌റൈനിലെ ഖർമതിയൻസ് ബസ്ര നഗരം പിടിച്ചടക്കുകയും കൊള്ളയടിക്കുകയും ചെയ്തു

1315 - യൂറോപ്പിലെ മഹാക്ഷാമം ഇംഗ്ലണ്ടിലെ രാജാവിന് പോലും തനിക്കും പരിവാരങ്ങൾക്കും വേണ്ടി റൊട്ടി വാങ്ങാൻ ബുദ്ധിമുട്ടുന്ന തരത്തിൽ രൂക്ഷമായി.

1492 - റോഡ്രിഗോ ഡി ബോർജ കത്തോലിക്കാ സഭയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ടു, പോപ്പ് അലക്സാണ്ടർ ആറാമൻ എന്ന പേര് സ്വീകരിച്ചു.

Screenshot 2024-08-11 063442

1675 - ഫ്രാങ്കോ-ഡച്ച് യുദ്ധം: കോൺസർ ബ്രൂക്ക് യുദ്ധത്തിൽ വിശുദ്ധ റോമൻ സാമ്രാജ്യത്തിന്റെ സേന ഫ്രഞ്ചുകാരെ പരാജയപ്പെടുത്തി.

1675 - ഫ്രാങ്കോ-ഡച്ച് യുദ്ധം : കോൺസർ ബ്രൂക്ക് യുദ്ധത്തിൽ വിശുദ്ധ റോമൻ സാമ്രാജ്യത്തിൻ്റെ സൈന്യം ഫ്രഞ്ചുകാരെ പരാജയപ്പെടുത്തി .

1685 - മോറിയൻ യുദ്ധം : 49 ദിവസത്തെ കൊറോണ ഉപരോധം വെനീഷ്യക്കാർ കീഴടങ്ങുകയും അതിൻ്റെ പട്ടാളത്തെ കൂട്ടക്കൊല ചെയ്യുകയും ചെയ്തു.

1786 - ക്യാപ്റ്റൻ ഫ്രാൻസിസ് ലൈറ്റ് മലേഷ്യയിൽ പെനാങ്ങിൻ്റെ ബ്രിട്ടീഷ് കോളനി സ്ഥാപിച്ചു .

1804 - ഫ്രാൻസിസ് രണ്ടാമൻ ഓസ്ട്രിയയിലെ ആദ്യത്തെ ചക്രവർത്തി എന്ന പദവി ഏറ്റെടുത്തു .

Screenshot 2024-08-11 105805

1812 - പെനിൻസുലർ യുദ്ധം : മജദഹോണ്ട യുദ്ധത്തിൽ ഫ്രഞ്ച് സൈന്യം ബ്രിട്ടീഷ് - പോർച്ചുഗീസ് സേനകളെ ഏർപെടുത്തി .

1813 - കൊളംബിയയിൽ , ജുവാൻ ഡെൽ കോറൽ ആൻ്റിയോക്വിയയുടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു .

1911 - പാരീസിലെ ലോവ്രെ മ്യൂസിയത്തില്‍ നിന്നും മോണ ലിസ മോഷ്ടിക്കപ്പെട്ടു. ഇത് ചിത്രത്തിന്റെ പ്രശസ്തിയും നിഗൂഢതയും പ്രാധാന്യവും വര്‍ദ്ധിപ്പിച്ചു. ലിയനാര്‍ഡോ ഡാ വിഞ്ചി വരച്ച ഒരു സാധാരണ സ്ത്രീയുടെ അര്‍ദ്ധരൂപമാണ് ഇന്ന് ലോകത്തില്‍ ഏറ്റവും പ്രശസ്തവും ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്നതും എറ്റവും കൂടുതല്‍ ഏഴുതപ്പെടുന്നതും ഏറ്റവും കൂടുതല്‍ പാടി പുകഴ്ത്തപ്പെടുന്നതും ഏറ്റവും കൂടുതല്‍ പകര്‍ത്തപ്പെടുന്നതുമായ കലാരൂപം

1942 - അഭിനേത്രി ഹെഡി ലാമറും സംഗീതസംവിധായകൻ ജോർജ് ആന്തേലും ഒരു ഫ്രീക്വൻസി-ഹോപ്പിംഗ് സ്‌പ്രെഡ് സ്‌പെക്‌ട്രം കമ്മ്യൂണിക്കേഷൻ സിസ്റ്റത്തിനുള്ള പേറ്റന്റ് സ്വീകരിച്ചു, അത് പിന്നീട് വയർലെസ് ടെലിഫോണുകൾ, ടു-വേ റേഡിയോ കമ്മ്യൂണിക്കേഷൻസ്, വൈ-ഫൈ എന്നിവയിലെ ആധുനിക സാങ്കേതികവിദ്യകളുടെ അടിസ്ഥാനമായി.

1952 - ഹുസൈൻ ബിൻ തലാൽ ജോർദാൻ രാജാവായി സ്ഥാനാരോഹണം ചെയ്തു.

1959 - റഷ്യയിലെ രണ്ടാമത്തെ വലിയ വിമാനത്താവളമായ ഷെറെമെറ്റീവോ അന്താരാഷ്ട്ര വിമാനത്താവളം തുറന്നു.

1960 - ചാഡ് ഫ്രാൻസിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

1961 -  ഇന്ത്യയിലെ മുൻ പോർച്ചുഗീസ്‌ കോളനി പ്രദേശങ്ങൾ ആയ ദാദ്രയും നാഗർ ഹാവേലിയും  സംയോജിപ്പിച്ച്‌ നാദ്രാ നഗർഹവേലി എന്ന കേന്ദ്ര ഭരണ പ്രദേശം ആക്കി

Screenshot 2024-08-11 063454

1962 - സോവിയറ്റ് ബഹിരാകാശ ഏജൻസി വോസ്റ്റോക്ക് 3 വിക്ഷേപിച്ചു.

1965 - വാട്ട്സ് കലാപം ആരംഭിച്ചു.

1972 - വിയറ്റ്‌നാം യുദ്ധം: യുണൈറ്റഡ് സ്‌റ്റേറ്റ്‌സിന്റെ അവസാന ഗ്രൗണ്ട് കോംബാറ്റ് യൂണിറ്റ് ദക്ഷിണ വിയറ്റ്‌നാം വിട്ടു.

1982 - ജപ്പാനിലെ ടോക്കിയോയിൽ നിന്ന് ഹോണോലുലു, ഹവായിയിലേക്കുള്ള പാൻ ആം ഫ്ലൈറ്റ് 830-ൽ ഒരു ബോംബ് പൊട്ടിത്തെറിച്ചു, ഒരു യാത്രക്കാരൻ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

1992 - മിന്നസോട്ടയിലെ ബ്ലൂമിംഗ്ടണിൽ മാൾ ഓഫ് അമേരിക്ക തുറന്നു.  അക്കാലത്ത് യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ.

2003 - നാറ്റോ അഫ്ഗാനിസ്ഥാനിലെ സമാധാനപാലന സേനയുടെ കമാന്റ് ഏറ്റെടുക്കുന്നു, അതിന്റെ 54 വർഷത്തെ ചരിത്രത്തിൽ യൂറോപ്പിന് പുറത്ത് അതിന്റെ ആദ്യത്തെ പ്രധാന പ്രവർത്തനം അടയാളപ്പെടുത്തി.

Screenshot 2024-08-11 105814

2008 - ഒളിമ്പിക്സിൻറെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യ ഒരു വ്യക്തിഗത സ്വർണ്ണമെഡൽ നേടി.(അഭിനവ് ബിന്ദ്ര 10 മീറ്റർ എയർ റൈഫ്ളിംഗിൽ)

 2012 - ഇറാനിലെ തബ്രിസിനടുത്തുള്ള ഒരു ഭൂകമ്പത്തിൽ 306 പേർ കൊല്ലപ്പെടുകയും 3,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

 2017 - ഈജിപ്‌തിലെ അലക്‌സാൻഡ്രിയയിൽ രണ്ട് പാസഞ്ചർ ട്രെയിനുകൾ  കൂട്ടിയിടിച്ച്  41 പേരെങ്കിലും കൊല്ലപ്പെടുകയും 179 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.

2008 - ഒളിമ്പിക്സിൻറെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യ ഒരു വ്യക്തിഗത സ്വർണ്ണമെഡൽ നേടി.(അഭിനവ് ബിന്ദ്ര 10 മീറ്റർ എയർ റൈഫ്ളിംഗിൽ)

2020 - കോവിഡ്‌  വാക്സിനു  ( സ്പുട്ട്നിക്‌ ) ലോകത്ത്‌ അംഗീകാരം നേടുന്ന ആദ്യ രാജ്യമായി റഷ്യ.

2023 - വോസ്റ്റോക്നി കോസ്മോഡ്രോമിൽ നിന്ന് ലൂണ 25 വിക്ഷേപിച്ചു

By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

.

Advertisment