/sathyam/media/media_files/2025/02/19/umfIXzkpnZdd2OQQPfs5.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
.
കൊല്ലവർഷം 1200
കുംഭം 7
ചോതി / സപ്തമി
2025ഫിബ്രവരി 19,
ബുധൻ
ഇന്ന് 1218 PM- ന്
ചതയം ഞാറ്റുവേലാരംഭം
*ഛത്രപതി ശിവാജി ജയന്തി !!! [മുഗൾ ചക്രവർത്തിയായിരുന്ന ഔറംഗസേബിനെതിരെ ശക്തമായ പ്രതിരോധം തീർക്കുകയും മറാത്ത സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്ത ഇന്ത്യയുടെ ധീരനായ ഭരണാധികാരികളിൽ ഒരാളായാണ് ഛത്രപതി ശിവജി കണക്കാക്കപ്പെടുന്നത്. ശിവജിയുടെ ജന്മദിനം വളരെ ആഡംബരത്തോടെയും ആവേശത്തോടെയുമാണ് മറാട്ടകൾ ആഘോഷിയ്ക്കുന്നത്.]/sathyam/media/media_files/2025/02/19/0abfb675-2520-49cb-83f3-75a1bc44823d-450065.jpeg)
* അന്തർദേശീയ വടംവലി ദിനം ![International Tug of War Dayഒരു വടത്തിൻ്റെ ഇരുവശത്തും രണ്ട് സംഘങ്ങളായി ചേരിതിരിഞ്ഞ് നിന്ന് ബലപരീക്ഷണം നടത്തുന്ന ഒരു തരം കായികവിനോദമാണ് വടംവലി. ആ വടംവലിയെക്കുറിച്ചറിയാൻ പഠിയാൻ കളിയ്ക്കാൻ ഒരു ദിനം.]
* റൊമാനിയ : കോൺസ്റ്റാൻ്റിൻ ബ്രാങ്കൂസി ദിനം![Constantin Brancusi Day :
പ്രശസ്ത ശിൽപി കോൺസ്റ്റാൻ്റിൻ ബ്രാങ്കൂസിയുടെ 144മത് ജന്മദിനമാണ് ഇന്ന് റൊമാനിയ മുഴുവനും ഇത് ഇന്ന് ആഘോഷിക്കുന്നു, ബ്രങ്കൂസിയെക്കുറിച്ചറിയാൻ ഒരു ദിനം.]/sathyam/media/media_files/2025/02/19/23ea750d-8d11-4572-afe6-cef9a120cae7-469657.jpeg)
* ടർക്‌മെനിസ്ഥാൻ: പതാകദിനം!
* മെക്സിക്കൊ: സശസ്ത്ര സേനാ ദിനം !
* ദേശീയ അറേബ്യൻ കുതിര ദിനം!National Arabian Horse Day ; അറേബ്യയിലെ ഗോത്രവർഗക്കാരായ ബെഡൂയിൻസാണ് അറേബ്യൻ കുതിരകളെ ആദ്യമായി ഇണക്കി വളർത്തിയെടുത്തതെന്ന് വിശ്വസിക്കപ്പെടുന്നു. സമാധാനത്തിൻ്റെ കാലത്തും യുദ്ധത്തിൻ്റെ കാലത്തും ഇതിനെക്കൊണ്ടുള്ള ഉപയോഗം ആദ്യമായി കണ്ടെത്തി അത് ശരിയായ രീതിയിൽ ഉപയോഗിച്ചവരും ഇതേ ജനവിഭാഗമാണ് അതിനെക്കുറിച്ചറിയാൻ പഠിയ്ക്കാൻ ഒരു ദിനം. ]/sathyam/media/media_files/2025/02/19/37d5819c-cd69-4cd7-ab40-ad5d9a114f63-557991.jpeg)
* ദേശീയ ഹിക്കി ദിനം[National Hickey Day ; വാക്കുകൾക്കതീതമായി സ്നേഹം വാത്സല്യം പ്രണയം എന്നിവ പ്രകടിപ്പിയ്ക്കാൻ അതിൻ്റെ മുദ്രയായി ഒരു അടയാളം (hickey ) നൽകാൻ ഒരു ദിനം]
* ദേശീയ വെറ്റ് ഗേൾസ് റൈസ് ദിനം![ National Vet Girls RISE Day ; യു. എസ് മിലിട്ടറിയിലെ വനിതാ വെറ്ററൻമാരുടെ സംഭാവനകളെക്കുറിച്ച് അവബോധം നൽകുന്നതിനും വനിതാ വെറ്ററൻസിന് അവരുടെ സേവനത്തിനിടയിൽ അവർ രൂപീകരിച്ച ബന്ധങ്ങൾ ആഘോഷിക്കാൻ അവസരം നൽകുന്നതിനുമായി 2019 ഫെബ്രുവരി 19-ന് വെറ്റ് ഗേൾസ് റൈസ്, ദേശീയ വെറ്റ് ഗേൾസ് റൈസ് ദിനം ആരംഭിച്ചു.]
/sathyam/media/media_files/2025/02/19/94ef0ffc-6348-48f0-81c3-90e5e42a35eb-217551.jpeg)
*കോപ്പിയടി തടയൽ ദിനം![യഥാർത്ഥ രചനകളെ ബഹുമാനിക്കുന്നതിനും എഴുത്തിൽ സത്യസന്ധത നിലനിർത്തുന്നതിനുമുള്ള ഒരു ഓർമ്മപ്പെടുത്തലായി കോപ്പിയടി തടയൽ ദിനം പ്രവർത്തിക്കുന്നു. വർഷം തോറും ആഘോഷിക്കുന്ന ഇത്, യഥാർത്ഥ ഉള്ളടക്കത്തിന്റെ സ്രഷ്ടാക്കൾക്ക് ക്രെഡിറ്റ് നൽകേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നു.
കോപ്പിയടിയെക്കുറിച്ച് അവബോധം വളർത്തുന്നതിനും അത് എങ്ങനെ ഒഴിവാക്കാമെന്ന് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനുമാണ് ഈ ദിനം ലക്ഷ്യമിടുന്നത്.]/sathyam/media/media_files/2025/02/19/6d60c8f5-277a-4cd5-8b21-9fae7eaed127-198501.jpeg)
*ദേശീയ വിപ്പറ്റ് ദിനം![മണിക്കൂറിൽ 35 മൈൽ വരെ വേഗതയിൽ ഓടുന്ന ഇവർ, സോഫ പൊട്ടറ്റോ പോലെ സമയം ആസ്വദിക്കുന്നവരാണ്. ശ്രദ്ധിയ്ക്കപ്പെടേണ്ട നായ്ക്കളുടെ ആകർഷകമായ ഇനമാണ് വിപ്പറ്റുകൾ. !]
*ദേശീയ എയർബോട്ട് ദിനം![ഫ്ലോറിഡയിലെ തണ്ണീർത്തടങ്ങളിൽ എയർബോട്ടുകൾ ചെയ്യുന്ന അതുല്യമായ സഹായത്തിൻ്റെ അനുസ്മരണമാണ് ദേശീയ എയർബോട്ട് ദിനം കൊണ്ട് ഉദ്ദേശിയ്ക്കുന്നത്.]
/sathyam/media/media_files/2025/02/19/1e75614d-8435-437a-8159-fc49cbdde2ac-131436.jpeg)
* ദേശീയ കൺപീലി ദിനം![National Lash Day ; കണ്പീലികളുടെ ഭംഗിയും പ്രവർത്തനവും ശ്രദ്ധിയ്ക്കുന്നതിന് ഒരു ദിനം!]
*ഇവോ ജിമ ദിനം![രണ്ടാം ലോക മഹായുദ്ധത്തിലെ ഏറ്റവും തീവ്രമായ യുദ്ധങ്ങളിൽ ഒന്നിൽ പോരാടിയ യുഎസ് മറീനുകളുടെ ധീരതയെയും ത്യാഗത്തെയും ആദരിയ്ക്കാൻ ഒരു ദിനം.]/sathyam/media/media_files/2025/02/19/7e94761b-2b9a-421a-8fc1-e18a9273781e-609655.jpeg)
* National Chocolate Mint Day![ദേശീയ ചോക്ലേറ്റ് പുതിന ദിനം - ഉന്മേഷദായകവും സമ്പന്നവും രുചികരവുമായ ഒരു മധുര മിശ്രിതം, തണുത്ത പുതിനയുടെയും മിനുസമാർന്ന കൊക്കോയുടെയും സംയോജനം കൊണ്ട് ആസ്വദിയ്ക്കാവുന്ന ഒരു മധുരപലഹാര സമ്മിശ്രണം അതിനെക്കുറിച്ചറിയാൻ രുചിയ്ക്കാൻ ഒരു ദിനം. ]
കാൻസർ പ്രതിരോധ പ്രവർത്തന വാരം![ Cancer Prevention Action WeekFeb 19th - Feb 25ത് ; അറിവിലൂടെയും ജീവിതശൈലിയിലൂടെയും ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുക അതോടൊപ്പം, കാൻസറിനെപ്പോലെയുള്ള ഒരു ഭീമാകാരമായ എതിരാളിക്കെതിരെ സ്വന്തം സുരക്ഷിതത്വം ഉറപ്പാക്കുക എന്നതിനെ കുറിച്ച് പഠിയ്ക്കാനായി ഒരു ദിവസം. ]/sathyam/media/media_files/2025/02/19/438ac139-0ac6-4026-bd9f-6bed8a82a1fd-105600.jpeg)
* കേരളത്തിൽ പഞ്ചായത്ത് ദിനം !
[ ബല്‍വന്ത് റായ് മേത്ത പഞ്ചായത്ത് രാജിന് നല്‍കിയ സംഭാവന കണക്കിലെടുത്ത് അദ്ദേഹത്തിന്‍റെ ജന്മദിനമായ ഫെബ്രുവരി 19 കേരളത്തില്‍ പഞ്ചായത്ത് ദിനമായി ആചരിക്കുന്നു.]
ഇന്നത്തെ മൊഴിമുത്ത്
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
''കണ്ണട മാറ്റി നീളമുള്ള പാതി മങ്ങിയ കണ്ണുകൾ വെളിപ്പെടുത്തി അയാൾ എന്നെ നോക്കി മന്ദഹസിച്ചു. പുരുഷൻ താൻ സ്നേഹിക്കുന്ന സ്ത്രീയെ നോക്കുന്ന നോട്ടമാണത് എന്ന് ഞാൻ വിഭ്രമിച്ചു. അപ്പോൾ മനസ്സാക്ഷി പ്രത്യക്ഷപ്പെട്ടില്ല; മരണത്തിന് ശേഷം എന്റേയും, നാമവും ജീവിതവും ഭാരതത്തിലും മുഴുവൻ ലോകത്തും അനശ്വരമായിത്തീരുമെങ്കിൽ അത് ഹൃദയ രക്തം ചീന്തി മാത്രം സാക്ഷാൽക്കരിക്കാൻ സാധിക്കുന്ന ഈ നശിച്ച പ്രണയത്തിന്റെ പേരിലായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതുമില്ല.''/sathyam/media/media_files/2025/02/19/864af9e9-45de-49b1-8bee-a04fac8cbedd-142537.jpeg)
. [ -കെ ആര്‍ മീര ]
***********
ഇന്നത്തെ പിറന്നാളുകാർ
+++++++++++++++++++++
2013-ലെ ഓടക്കുഴൽ പുരസ്കാരം , 2014-ലെ വയലാർ പുരസ്കാരം, 2013-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം, 2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം എന്നിവ ലഭിച്ച 'ആരാച്ചാർ' എന്ന നോവൽ എഴുതിയ കെ ആർ മീരയുടെയും (1970),
പ്രശസ്ത ബാലസാഹിത്യകാരൻ 'യുറേക്ക മാമൻ' എന്ന് അറിയപ്പെടുന്ന പ്രൊ. എസ് ശിവദാസിന്റെയും (1940),/sathyam/media/media_files/2025/02/19/706ab2bb-570d-441f-8275-ee81e83c20f2-298578.jpeg)
ഉമ്മൻ ചാണ്ടിയുടെമന്ത്രിസഭയിൽ ഫിഷറീസ് മന്ത്രിയായിരുന്ന കോൺഗ്രസ് നേതാവും, കേരള നിയമസഭാംഗവുമായ ഡൊമിനിക് പ്രസന്റേഷന്റെയും (1949),
ഫ്രോസന്‍, പീപ്‌ലി ലൗ, ഓട്ടം, ലയേഴ്‌സ് ഡൈസ്, കില, ഫയര്‍ഫൈഌ്, ഗി ന്യൂ ക്ലാസ്സ്‌മേറ്റ്‌സ് തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവായ അലന്‍ മാക് അലക്‌സിന്റേയും (1976),/sathyam/media/media_files/2025/02/19/518da6d4-adde-40d1-9e35-ef139f537c5d-229832.jpeg)
2022-ലെ മികച്ച സംവിധായകനുള്ള (ജോജി) സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ മലയാള ചലച്ചിത്ര സംവിധായകനും അഭിനേതാവുമായ ദിലീഷ് പോത്തന്റേയും (1981),
മലയള ചലച്ചിത്ര സംവിധായകന്‍, അഭിനേതാവ് എന്നീ നിലകളില്‍ പ്രശസ്തനായ ഖാലിദ് റഹ്മാന്റേയും (1986),
/sathyam/media/media_files/2025/02/19/796ab295-a448-4bac-b636-1817c7c327f6-109934.jpeg)
മലയാളം, ഹിന്ദി, തമിഴ്, തെലുഗു, കന്നട സിനിമകളിൽ അഭിനയിച്ചിരുന്ന ശരണ്യ മോഹന്റെയും (1989),
മുൻ അർജന്റീന പ്രസിഡന്റ് നെസ്റ്റർ ക്രിച്ച്നറുടെ വിധവയും അർജന്റീനയുടെ ആദ്യ വനിതാ പ്രസിഡന്റുമായ ടേയും (1953) ജന്മദിനം !
++++++++++++++++++++
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
++++++++++++++++++++++++++
/sathyam/media/media_files/2025/02/19/0920ae45-421b-4bf6-bd6f-2532716f8f93-302971.jpeg)
കേരളവർമ്മ വലിയ കോയിത്തമ്പുരാൻ ജ. (1845 -1914)
സയ്യിദ് അബ്ദുറഹ്മാൻ ബാഫക്കി തങ്ങൾ ജ. (1906 -1973)
കുഞ്ചാക്കോ ജ. (1912-1976)
കോഴിക്കോട് അബ്ദുൽഖാദർ ജ. (1916-1977)
കെ. വിശ്വനാഥ് ജ. (1930-2023).
ഛത്രപതി ശിവാജി മഹാരാജ് ജ.(1627-1680)
ഗുരുജി ഗോൾവർക്കർ ജ. (1906-1973)
ലാലാ ഹൻസ് രാജ് ജ. (1864 -1938)
ബൽവന്ത്റായ് മേത്ത ജ. (1899- 1965)
നിക്കോളാസ് കോപ്പർനിക്കസ് ജ.(1473-1543)
ബ്രാൻകുസി ജ. (1876- 1957)
/sathyam/media/media_files/2025/02/19/237d6a34-6ff7-42ea-94b1-e562008c9091-564547.jpeg)
മണിപ്രവാളശാകുന്തളം (വിവർത്തനം), മയൂരസന്ദേശം, ദൈവയോഗം, അമരുകശതകം, അന്യാപദേശശതകം, സന്മാർഗ്ഗ സമഗ്രഹം, വിജ്ഞാന മഞ്ജരി സന്മാർഗ്ഗ പ്രദീപം, അക്ബർ തുടങ്ങിയ കൃതികൾ രചിച്ച മലയാളഭാഷയിലെ കവിയും ഉപന്യാസകാരനുമായിരുന്ന, കേരള കാളിദാസൻ എന്ന അപരനാമധേയത്തിൽ അറിയപ്പെട്ടിരുന്ന കേരളവർമ്മ വലിയ കോയിത്തമ്പുരാൻ (1845 ഫെബ്രുവരി 19 - 1914 സെപ്റ്റംബർ 22),
മുസ്ലീം ലീഗിന്റെയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും പ്രമുഖ നേതാവും മുന്നണിരാഷ്ട്രീയം എന്ന ആശയത്തിനു രൂപം നൽകിയവരിൽ പ്രധാനിയും ആയിരുന്ന സയ്യിദ് അബ്ദുറഹ്മാൻ ബാഫക്കി തങ്ങൾ(19 ഫെബ്രുവരി 1906 - 19 ജനുവരി 1973),/sathyam/media/media_files/2025/02/19/0abfb675-2520-49cb-83f3-75a1bc44823d-450065.jpeg)
ഒരു ചലച്ചിത്രനിർമ്മാതാവും സംവിധായകനും കയർ വ്യവസായിഉയും 1946-ൽ ചലച്ചിത്ര രംഗത്തേക്കു കടന്ന കേരളത്തിലെ ആദ്യ ചലച്ചിത്ര സ്റ്റുഡിയോ ആയിരുന്ന ഉദയാ സ്റ്റുഡിയോയുടെ സഹസ്ഥാപകനുമായ കുഞ്ചാക്കോ (1910 ഫെബ്രുവരി 19 – 1976 ജൂൺ 15),
"തങ്കക്കിനാക്കൾ ഹൃദയേ വീശും..", "താരകം ഇരുളില് മായുകയോ", "എങ്ങിനെ നീ മറക്കും " തുടങ്ങിയ അനശ്വര ഗാനങ്ങള്‍ പാടിയ 'കേരള സൈഗാൾ' എന്ന ആരാധകര്‍ വിളിച്ചിരുന്ന കോഴിക്കോട് അബ്ദുൽഖാദർ (1916, ഫെബ്രുവരി 19, – 1977 ഫെബ്രുവരി 13) ,/sathyam/media/media_files/2025/02/19/ae5075b4-90ea-4284-a841-0977004fbcba-729695.jpeg)
"കലാതപസ്വി" എന്നറിയപ്പെടുന്ന, ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും ഗാനരചയിതാവും അഭിനേതാവുമായിരുന്ന തെലുങ്ക് സിനിമയിലെ ഏറ്റവും മികച്ച എഴുത്തുകാരിൽ ഒരാളായ കാസിനാധുനി വിശ്വനാഥ് (19 ഫെബ്രുവരി 1930 - 2 ഫെബ്രുവരി 2023),
മറാത്തി സാമ്രാജ്യത്തിന്റെ സ്ഥാപകനും മറാത്തികളുടെ ആരാധ്യ നേതാവും ആയ ഛത്രപതി ശിവാജി മഹാരാജ് എന്ന ശിവാജി ഭോസ് ലെ (ഫെബ്രുവരി 19, 1627 – ഏപ്രിൽ 3, 1680),
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ രണ്ടാമത്തെ സർസംഘചാലക് ആയിരുന്ന അനുയായികൾക്കിടയിൽ ഗുരുജി എന്നറിയപ്പെട്ടിരുന്ന മാധവ സദാശിവ ഗോൾവൽക്കർ (ഫെബ്രുവരി 19, 1906-ജൂൺ 5, 1973) ,/sathyam/media/media_files/2025/02/19/15186890-8a03-4f87-8991-f5673c1914ea-355255.jpeg)
ആര്യസമാജത്തിന്റെ അനുയായിയും, ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രവർത്തകനും ആംഗ്ലോ വേദിക് സ്കൂൾ സമ്പ്രദായം ആവിഷ്കരിച്ച് നടപ്പാക്കുകയും ചെയ്ത ലാലാ ഹൻസ്രാജ്എന്ന മഹാത്മാ ഹൻസ് രാജ്(1864 ഫെബ്രുവരി 19 - 1938 നവംബർ ),
സ്വാതന്ത്ര്യസമര പോരാളി,സാമുഹിക പ്രവർത്തകൻ,പഞ്ചായത്തീ രാജിന്റെ പിതാവ്, ബർദോളി സത്യാഗ്രഹത്തിന്റെ ഒരു പടയാളി ഭാരതത്തിലെ നാട്ടു രാജ്യങ്ങളിലെ ജനങ്ങളുടേ സ്വയംഭരണത്തിനും ജനാധിപത്യപരമായ അധികാര വികേന്ദ്രീകരണത്തിനും വേണ്ടി പൊരുതുകയും ഗുജറാത്ത് സംസ്ഥാനത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയാകുകയും ചെയ്ത ബൽവന്ത്റായ് മേത്ത(ഫെബ്രുവരി 19,1899-സെപ്റ്റംബർ 19,1965), /sathyam/media/media_files/2025/02/19/a1467cd5-35aa-4eac-a271-da7b9885c49c-564046.jpeg)
ഗണിതശാസ്ത്രജ്ഞൻ, ജ്യോതിഷ പണ്ഡിതൻ, ഭാഷാജ്ഞാനി എന്നീ നിലകളിൽ പ്രശസ്തനും, സൂര്യൻ നിശ്ചലമാണെന്നും ഭൂമിയും മറ്റു ഗ്രഹങ്ങളും അതിനെ ചുറ്റി സഞ്ചരിക്കുകയാണെന്നും തെളിയിക്കുകയും, ധനതത്വശാസ്ത്രത്തിലെ ഗ്രഷാംസ് എന്ന നിയമത്തിന്റെ ഉപജ്ഞാതാവും ആയിരുന്ന നിക്കോളാസ് കോപ്പർനിക്കസ് (ഫെബ്രുവരി 19, 1473 – മേയ് 24, 1543),
ആധുനിക ശിൽപകലയുടെ പിതാവ്എന്ന് അറിയപ്പെടുന്ന റോമാനിയൻ ശിൽപ്പിയും ചിത്രമെഴുത്തുകാരനും, ഫോട്ടോഗ്രാഫറും ആയിരുന്ന കോൺസ്റ്റാന്റിൻ ബ്രാൻകുസ് (ഫെബ്രുവരി 19, 1876- മാർച്ച് 16 1957) /sathyam/media/media_files/2025/02/19/a69f4830-77a3-4343-ad44-ef11ecfd648e-964969.jpeg)
ഇന്നത്തെ സ്മരണ !!!
**********.
എം എസ് അനന്തരാമൻ മ. (1924-2018)
ആചാര്യ നരേന്ദ്ര ദേവ് മ. (1889-1956)
വാഴേങ്കട കുഞ്ചുനായർ മ. (1909-1981)
സുരേഷ് ബാബു മ. (1953- 2011)
ഉമ്മന്നൂർ ഗോപാലകൃഷ്ണൻ മ. 1946-2029)
ആർ.കെ. ശ്രീകണ്ഠൻ മ. (1920-2014)
ബുലുറോയ് ചൌധരി മ. (1934- 2016)
ഗോപാലകൃഷ്ണ ഗോഖലെ മ.(1866-1915)
മയില്‍സാമി മ. (1965-2023)
വി. ബി ജെയിംസ് മാസ്റ്റർ മ. ( - 2019)
ന്യൂട്ട് ഹാംസൺ മ. (1859-1952)
ജൊഹാൻ ഫ്രെഡറിക് സ്റ്റാൾ മ.(1930- 2012)
ഡെങ് സിയാവോ പിങ് മ. (1904-1997)
ഉമ്പെർട്ടോ എക്കോ മ. (1932-2016)
മാക്‌സ് ഡെസ്‌ഫോർ മ.(1913-2018)
ജൊഹാൻ ഫ്രെഡറിക് (ഫ്രിറ്റ്സ്) സ്റ്റാൾമ. (1930-2012)
ഹാർപർ ലീയേയും മ ( 1926-2016)
ഏണസ്റ്റ് മാക് (1838 – 1916)
തിമൂർ മ. (1336 - 1405 ),/sathyam/media/media_files/2025/02/19/5341c930-6cfa-4e19-bd00-595ced8d0afa-463688.jpeg)
പ്രമുഖ വയലിൻ വാദകനായിരുന്ന മൈലാപ്പൂർ സുന്ദരം അയ്യർ അനന്തരാമൻ എന്ന
എം എസ് അനന്തരാമൻ (1924-2018 ഫെബ്രുവരി 19) ,
ഇന്ത്യയിലെ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും പത്രപ്രവർത്തകനും സാഹിത്യകാരനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന കോൺഗ്രസ് സമാജ്‌വാദി പാർട്ടിയുടെ പ്രധാന സൈദ്ധാന്തികനായിരുന്ന ആചാര്യ നരേന്ദ്ര ദേവ് (1889, ഒക്ടോബർ 31-1956 ഫിബ്രവരി 19) ,/sathyam/media/media_files/2025/02/19/069066b0-1950-429c-8523-006f7a3276d8-487900.jpeg)
കലാമണ്ഡലത്തിന്റെ ആദ്യത്തെ പ്രധാനാദ്ധ്യാപകനും കഥകളിയെക്കുറിച്ച് നിരവധി ലേഖനങ്ങളും എഴുതിയിട്ടുള്ള ആളും പദ്മശ്രീ ബഹുമതി നേടുകയും ചെയ്ത പ്രശസ്തനായ കഥകളിനടനും ആചാര്യനുമായിരുന്ന വാഴേങ്കട കുഞ്ചുനായർ (1909 സെപ്റ്റംബർ 9-1981 ഫെബ്റുവരി 19 ),
ലോംഗ് ജമ്പ്, ട്രിപ്പിൾ ജംബ്, ഹൈ ജംബ്എന്നീ മത്സര ഇനങ്ങളിൽ മത്സരിച്ച് രണ്ടു തവണ ഏഷ്യൻ ഗെയിംസിൽമെഡൽ നേടിയിട്ടുള്ള സുരേഷ് ബാബു (10 ഫെബ്രുവരി 1953 - 2011 ഫെബ്രുവരി 19),/sathyam/media/media_files/2025/02/19/1932c567-0281-4a12-8d91-92dde8cee216-189396.jpeg)
നാള്‍വഴി ചിന്തുകള്‍, സൂര്യമുരളിക, പൂക്കുട, മുന്നോട്ട്, സൂര്യവിളക്ക്, വര്‍ണച്ചിറകുകള്‍, തേന്‍ചിരി, മധുരമണികള്‍ തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ കർത്താവും , ആകാശവാണി പ്രക്ഷേപണംചെയ്ത അഞ്ഞൂറില്‍പ്പരം ലളിതഗാനങ്ങLuടെ രചയിതാവും പൂന്താനം കാവ്യ പുരസ്‌കാരം, അബുദാബി പ്രതിഭ അവാര്‍ഡ്, ബംഗളൂരു പ്രവാസി പുരസ്‌കാരം, പുനലൂര്‍ ബാലന്‍ അവാര്‍ഡ്, ഡോ.കെ.ദാമോദരന്‍ അവാര്‍ഡ്, വര്‍ഗീസ് മാളിയേക്കല്‍ അവാര്‍ഡ്, സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പ് പ്രശസ്തിപത്രം, മഹാകവി പാലാ അവാര്‍ഡ് എന്നിവകളാൽ പുരസ്‌കൃതനും ആയിരുന്ന കവിയും എഴുത്തുകാരനുമായ ഉമ്മന്നൂർ ഗോപാലകൃഷ്ണൻ (1946-19 ഫെബ്രുവരി 2019),
കർണാടകത്തിലെ ശെമ്മാങ്കുടി എന്നറിയപ്പെട്ടിരുന്ന പ്രശസ്തനായ കർണ്ണാടക സംഗീതജ്ഞനായിരുന്ന രുദ്രപട്ടണ കൃഷ്ണശാസ്ത്രി ശ്രീകണ്ഠൻ എന്ന ആർ.കെ. ശ്രീകണ്ഠൻ (1920-2014 ഫെബ്രുവരി 19),
/sathyam/media/media_files/2025/02/19/4704fa9c-3fa2-4707-bd60-c3e404793248-207487.jpeg)
അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ പാര്‍ലമെന്ററി പാര്‍ടി ഓഫീസില്‍ സേവനം അനുഷ്ഠിച്ചിരുന്ന കാലം സഖാവ് സി കെ ചന്ദ്രപ്പൻ വിവാഹം കഴിച്ച എഐടിയുസി ദേശീയ കൌണ്‍സില്‍ അംഗമായിരുന്ന ബുലുറോയ് ചൌധരി (1934- 2016 ഫെബ്രുവരി 19),
ഇന്ത്യൻ സ്വാതന്ത്ര്യ സമര നേതാവും മഹാത്മാഗാന്ധിയുടെ രാഷ്ട്രീയഗുരുവും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റും,സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി എന്ന സംഘടനയ്ക്കു രൂപംകൊടുക്കുകയും ചെയ്ത ഗോപാലകൃഷ്ണ ഗോഖലെ(മേയ് 9, 1866–ഫെബ്രുവരി 19, 1915),/sathyam/media/media_files/2025/02/19/f020c0d8-be92-4ce4-bdc3-d9662b40f404-893642.jpeg)
നിരവധി തമിഴ് സിനിമകളില്‍ കോമഡി വേഷങ്ങളിലും സ്വഭാവ വേഷങ്ങളിലും അഭിനയിച്ച നടൻ മയില്‍സാമിമയില്‍സാമി (1965-2023 ,ഫിബ്രവരി, 19)
ഹംഗർ, ഗ്രോത്ത് ഓഫ് ദി സോയിൽ, ഡ്രീമേഴ്സ്, ചിൽഡ്രൻ ഓഫ് ദി ഏജ്, വിമൻ അറ്റ് പമ്പ്, ലാസ്റ്റ് ചാപ്റ്റർ തുടങ്ങിയ കൃതികൾ രചിച്ച 1920 നോബൽ സമ്മാനിതനായ നോർവീജിയൻ കവി ന്യൂട്ട് ഹാംസൺ (1859 ആഗസ്റ്റ് 4- 1952 ഫെബ്രുവരി 19),
ബെർക്കിലിയിലെ യൂനിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയയിലെ ഫിലോസഫി ആന്റ് സൗത്ത് & സൗത്ത് ഈസ്റ്റ് ഏഷ്യൻ സ്റ്റഡീസിന്റെ മുൻ പ്രൊഫസറായിരുന്ന ജൊഹാൻ ഫ്രെഡറിക് (ഫ്രിറ്റ്സ്) സ്റ്റാൾ (നവംബർ 3, 1930 -ഫെബ്രുവരി 19, 2012),/sathyam/media/media_files/2025/02/19/b5e52557-17f1-4bd7-a7e2-0288db7ea530-271913.jpeg)
ചൈനീസ് വിപ്ലവകാരിയും രാഷ്ട്രീയക്കാരനുമായിരുന്ന പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ( പിആർസി) പരമാധികാര നേതാവായിരുന്ന ഡെങ് സിയാവോ പിംഗ് (22 ഓഗസ്റ്റ് 1904 - 19 ഫെബ്രുവരി 1997),
പ്രശസ്തനായ ഇറ്റാലിയൻ നോവലിസ്റ്റും, തത്വചിന്തകനും, സിമിയോട്ടിഷ്യനും (പ്രതീകശാസ്ത്ര വിദഗ്ദ്ധൻ), മദ്ധ്യകാലപണ്ഡിതനുമായ ഉംബർട്ടോ എക്കോ (ജനുവരി 5 1932- 2016 ഫെബ്രുവരി 19 ),
പുലിറ്റ്‌സർ പ്രൈസ് നേടിയ അമേരിക്കൻ ഛായാഗ്രാഹകനായിരുന്ന മാക്‌സ് ഡെസ്‌ഫോർ( നവംബർ8, 1913 – ഫെബ്രവരി:19, 2018) /sathyam/media/media_files/2025/02/19/f0cbd062-22fd-44c8-b73a-7b9e96da3010-656177.jpeg)
ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതും പുലിറ്റ്സർ സമ്മാനം നേടിയതുമായ നോവൽ
' ടു കിൽ എ മോക്കിംഗ് ബേർഡ്' എഴുതിയ അമേരിക്കൻ നോവലിസ്റ്റ് ഹാർപർ ലീ(ഏപ്രിൽ 28, 1926 -2016 ഫെബ്രുവരി 19)
ആഘാത തരംഗങ്ങളെക്കുറിച്ചും (Shock Waves) ശബ്ദത്തിൻ്റെ വേഗതയെയും കുറിച്ചുമുള്ള പഠനങ്ങൾക്ക് പേരുകേട്ട ഓസ്ട്രിയൻ ഭൗതിക ശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായിരുന്ന ഏണസ്റ്റ് മാക്ക് (18 ഫെബ്രുവരി 1838 – 19 ഫെബ്രുവരി 1916),/sathyam/media/media_files/2025/02/19/c9b426f2-f8c6-46e7-af41-e5cde3d5230d-807661.jpeg)
വടക്കേ ഇന്ത്യ മുതൽ തുർക്കി വരെ വിസ്തൃതമായിരുന്ന തിമൂറി സാമ്രാജ്യത്തിന്റെ സ്ഥാപകനും മദ്ധ്യേഷ്യയിൽ ചക്രവർത്തിയുമായിരുന്ന കർക്കശ സ്വഭാവിയായ ഭരണാധിപനും ആക്രമണകാരിയും ആയിരുന്ന'തിമൂർ ' എന്ന തിമൂർ ബിൻ തരഘായ് ബർലാസ് (9 ഏപ്രിൽ 1336 - 1405 ഫെബ്രുവരി 19),
ചരിത്രത്തിൽ ഇന്ന്…
*********
197 - റോമൻ ചക്രവർത്തി സെപ്റ്റിമിയസ് സെവറസ് ലഗ്ദനം യുദ്ധത്തിൽ ക്ലോഡിയസ് അൽബിനസിന്റെ തോല്പിച്ചു. റോമൻ സൈന്യങ്ങൾ തമ്മിലുള്ള ഏറ്റവും രൂക്ഷമായ യുദ്ധമായിരുന്നു ഇത്.
/sathyam/media/media_files/2025/02/19/f00aaf9f-a525-4436-92fb-2a185e0da384-130459.jpeg)
1600 - പെറുവിയൻ സ്ട്രാറ്റോ വോൾക്കാനോ ഹുയ്‌നാപുട്ടിന പൊട്ടിത്തെറിച്ചു, തെക്കേ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും അക്രമാസക്തമായ സ്‌ഫോടനത്തിന് കാരണമായി, 1,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും കാലാവസ്ഥയെ സാരമായി ബാധിക്കുകയും ചെയ്തു.
1649 - ബ്രസീലിലെ രണ്ടാം ഗ്വാറപെസ് യുദ്ധത്തിനുശേഷം പോർച്ചുഗീസുകാർ ഡച്ച് കോളനിവൽക്കരണ ശ്രമങ്ങൾ അവസാനിപ്പിച്ചു.
1674 - ഇംഗ്ലണ്ട്- ഹോളണ്ട് മൂന്നാം ആഗ്ലോ ഡച്ച് യുദ്ധം സമാപിച്ചു… യുദ്ധ കരാറനുസരിച്ച് ഡച്ച് കോളനിയായിരുന്ന ന്യൂ ആംസ്റ്റർഡാം ഇംഗ്ലണ്ടിന് കൈമാറി. ഈ നഗരമാണ് പിന്നിട് ന്യൂയോർക്ക് ആയി മാറിയത്./sathyam/media/media_files/2025/02/19/cc1f20d0-9f2a-4b67-b723-1f2f3c1c16d3-354612.jpeg)
1700 - ഡെന്മാർക്കിൽ ജൂലിയൻ കലണ്ടർ പ്രകാരമുള്ള അവസാന ദിവസം.
1819 - ബ്രിട്ടീഷ് പര്യവേഷകൻ വില്യം സ്മിത്ത്, ദക്ഷിണ ഷെറ്റ്ലന്റ് ദ്വീപ് കണ്ടെത്തി.
1847 - അമേരിക്കയിലെ സീറോ നവോദ മലനിരകളിൽ കുടുങ്ങിയ കുടിയേറ്റക്കാരിൽ അവശേഷിച്ചവരെ രക്ഷപ്പെടുത്തി. ഈ സംഭവം ചരിത്രത്തിൽ ഡോണർ പാർട്ടി എന്നറിയപ്പെടുന്നു.
1861 - റഷ്യയിൽ സെർഫ്ഡോം ജന്മിത്വവ്യവസ്ഥ നിർത്തലാക്കി.
1878 - എഡിസൺ ഫോണോഗ്രാഫിന് പേറ്റന്റ് നേടി.
1881 - എല്ലാ ആൽക്കഹോൾ പാനീയങ്ങളും നിരോധിക്കുന്ന ആദ്യ അമേരിക്കൻ സംസ്ഥാനമായി കൻസാസ് മാറി.
1913 - പെഡ്രോ ലാസ്‌ക്യൂറൈൻ 45 മിനിറ്റ് മെക്‌സിക്കോയുടെ പ്രസിഡൻ്റായി, ഏതൊരു രാജ്യത്തിൻ്റെയും പ്രസിഡൻ്റിൻ്റെ ഏറ്റവും കുറഞ്ഞ കാലാവധി.
1915 - ഒന്നാം ലോകമഹായുദ്ധം: ഗാലിപോളി യുദ്ധം ആരംഭിച്ചു./sathyam/media/media_files/2025/02/19/fbad92c9-465a-4ac2-91a8-ca9cbe7ca85e-859439.jpeg)
1942 - രണ്ടാം ലോകമഹായുദ്ധം: ഇരുനൂറ്റമ്പതോളം ജപ്പാനീസ് യുദ്ധവിമാനങ്ങൾ വടക്കൻ ഓസ്ട്രേലിയൻ നഗരമായ ഡാർവിൻ ആക്രമിച്ചു. 243 പേർ ഈ ആക്രമണത്തിൽ മരിച്ചു.
1942 - അമേരിക്കൻ പ്രസിഡൻ്റ് ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റ് പേൾ ഹാർബർ ആക്രമണത്തിന് ശേഷം രാജ്യത്ത് താമസിക്കുന്ന എല്ലാ ജാപ്പനീസ് അമേരിക്കക്കാരെയും തടവിലാക്കാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചു.
1943 - രണ്ടാം ലോകമഹായുദ്ധം: ടുണീഷ്യയിൽ കാസ്സറൈൻ പാസ്സ് യുദ്ധം ആരംഭിച്ചു.
1945 - രണ്ടാം ലോക മഹായുദ്ധത്തിൻ്റെ അവസാന ഘട്ടത്തിൽ ജപ്പാനിൽ നിന്ന് നിയന്ത്രണം പിടിച്ചെടുക്കാൻ 30,000 യുഎസ് നാവികർ തന്ത്രപ്രധാനമായ ദ്വീപായ ഇവോ ജിമ ആക്രമിച്ചു.
1948 - സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്ന തെക്കുകിഴക്കൻ ഏഷ്യയിലെ യുവജനങ്ങളുടെയും വിദ്യാർത്ഥികളുടെയും സമ്മേളനം കൽക്കട്ടയിൽ ചേർന്നു .
1949 - ബോളിംഗൻ ഫൗണ്ടേഷനും യേൽ സർവ്വകലാശാലയും കവിതയ്ക്കുള്ള ആദ്യത്തെ ബോളിംഗൻ സമ്മാനം എസ്ര പൗണ്ടിന് നൽകി ./sathyam/media/media_files/2025/02/19/f490d965-ffca-4e4a-82d2-0c8db6f89084-470888.jpeg)
1953 - യുണൈറ്റഡ് സ്റ്റേറ്റ്സിൽ പുസ്തക സെൻസർഷിപ്പ് : ജോർജിയ ലിറ്ററേച്ചർ കമ്മീഷൻ സ്ഥാപിതമായി.
1954 - ക്രിമിയയുടെ കൈമാറ്റം : സോവിയറ്റ് യൂണിയൻ്റെ സോവിയറ്റ് പൊളിറ്റ്ബ്യൂറോ ക്രിമിയൻ ഒബ്ലാസ്റ്റിനെ റഷ്യൻ എസ്എഫ്എസ്ആറിൽ നിന്ന് ഉക്രേനിയൻ എസ്എസ്ആറിലേക്ക് മാറ്റാൻ ഉത്തരവിട്ടു .
1959 - യു.കെ. സൈപ്രസിന് സ്വാതന്ത്ര്യം നൽകി.
1963 - സോവിയറ്റ് യൂണിയൻ , ക്യൂബയിൽ നിന്നുള്ള സൈനിക പിൻമാറ്റം പ്രഖ്യാപിച്ചു.
1963 - ബെറ്റി ഫ്രീഡൻ്റെ ദി ഫെമിനിൻ മിസ്റ്റിക് പ്രസിദ്ധീകരിച്ചു, ഇത് യുണൈറ്റഡ് സ്റ്റേറ്റ്സിൽ രണ്ടാം തരംഗ ഫെമിനിസത്തിന് കാരണമായി.
1978 - ഈജിപ്ഷ്യൻ സൈന്യം സൈപ്രസ് അധികൃതരുടെ അനുമതിയില്ലാതെ ഒരു ഹൈജാക്കിംഗിൽ ഇടപെടാൻ ലാർനാക്ക ഇൻ്റർനാഷണൽ എയർപോർട്ടിൽ റെയ്ഡ് നടത്തി. 15 ഈജിപ്ഷ്യൻ കമാൻഡോകളെ പോലീസ് വധിച്ചു.
1984 - ഒളിമ്പിക്സിൽ ഒരേ ഇനത്തിൽ സ്വർണവും വെള്ളിയും നേടിയ ആദ്യ സഹോദര ജോഡിയായി ഫിലും സ്റ്റീവ് മഹ്രെ-സലോമും മാറി./sathyam/media/media_files/2025/02/19/f8787248-87ae-4b43-94d4-ba4563f681ae-762820.jpeg)
1985 - ബ്രിട്ടീഷ് സോപ്പ് ഓപ്പറ ഈസ്റ്റ് എൻഡേഴ്‌സ് ബിബിസിയിൽ പ്രദർശിപ്പിച്ചു.
1986 - സോവ്യറ്റ് യൂണിയൻ, മിർ ശൂന്യാകാശനിലയം വിക്ഷേപിച്ചു.
2002 - നാസയുടെ മാർസ് ഒഡീസി ബഹിരാകാശ പേടകം അതിൻ്റെ തെർമൽ എമിഷൻ ഇമേജിംഗ് സിസ്റ്റം ഉപയോഗിച്ച് ചൊവ്വയുടെ ഉപരിതലം മാപ്പ് ചെയ്യാൻ തുടങ്ങി .
2003 - ഇൽയുഷിൻ Il-76 സൈനിക വിമാനം ഇറാനിലെ കെർമന് സമീപം തകർന്ന് 275 പേർ മരിച്ചു.
2003 - വയനാട്ടിലെ മുത്തങ്ങ ആദിവാസി കോളനി വെടിവപ്പ്. ആൻറണി സർക്കാരിനെ പിടിച്ചു കുലുക്കിയ സംഭവം, പോലീസുകാരൻ വിനോദ് ചോര വാർന്ന് മരിച്ച സംഭവം, ആദിവാസികളും കൊല്ലപ്പെട്ടു.
2006 - മെക്സിക്കോയിലെ ന്യൂവ റോസിറ്റയ്ക്കടുത്തുള്ള കൽക്കരി ഖനിയിൽ മീഥേൻ പൊട്ടിത്തെറിച്ച് 65 ഖനിത്തൊഴിലാളികൾ മരിച്ചു .
2007 - ജനപ്രിയ ബ്ലോഗിംഗ് വെബ്‌സൈറ്റ് Tumblr ഡേവിഡ് കാർപ്പ് സ്ഥാപിച്ചു.
2007 - ഇന്ത്യയിൽ നിന്ന് പാകിസ്താനിലേക്ക് പുറപ്പെട്ട സംലോസാ തീവണ്ടിയിൽ ഇരട്ട സ്ഫോടനം 66 മരണം
2008 - ക്യൂബയുടെ കമാൻഡർ ഇൻ ചീഫ്, പ്രസിഡന്റ് പദവികളിൽ നിന്ന് ഫിഡൽ കാസ്ട്രോ രാജിവെച്ചു.
2011 - ലോകകപ്പ് ക്രിക്കറ്റ് മത്സരം ധാക്കയിൽ തുടങ്ങി. ഇന്ത്യ- ബംഗ്ലാദേശ്.. ശ്രീലങ്ക സംയുക്ത ആതിഥേയർ.
2011 - ഒരു സ്ഥലത്ത് കണ്ടെത്തിയ ടാങ് രാജവംശത്തിൻ്റെ ഏറ്റവും വലിയ ശേഖരം ഉൾക്കൊള്ളുന്ന ബെലിറ്റംഗ് കപ്പൽ തകർച്ചയുടെ ആദ്യ പ്രദർശനം സിംഗപ്പൂരിൽ ആരംഭിച്ചു .
2012 - മെക്സിക്കോയിലെ ന്യൂവോ ലിയോണിലെ അപ്പോഡാക്കയിൽ ജയിലിൽ നടന്ന സംഘർഷത്തിൽ 44 പേർ കൊല്ലപ്പെട്ടു .
2018 - വ്യോമസേനയുടെ യുദ്ധവിമാനം ആദ്യമായി ഒറ്റയ്ക്ക് പറത്തിയ ഇന്ത്യൻ വനിതയെന്ന ബഹുമതി അവനി ചതുർവേദിയ്ക്ക്.
2021 - 2021-ലെ മ്യാൻമർ അട്ടിമറിക്ക് മറുപടിയായി രൂപംകൊണ്ട അട്ടിമറി വിരുദ്ധ പ്രക്ഷോഭങ്ങളുടെ അറിയപ്പെടുന്ന ആദ്യത്തെ അപകടകാരിയായി 19 വയസ്സുള്ള ഒരു പ്രതിഷേധക്കാരനായി മ്യാ ത്വെ ത്വെ ഖൈൻ മാറി .
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us