/sathyam/media/media_files/2024/12/05/xjMSsneK7oIjrXzyKS9W.jpg)
.. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
1200 വൃശ്ചികം 20
ഉത്രാടം / ചതുർത്ഥി
2024 ഡിസംബർ 5, വ്യാഴം
**********
ഇന്ന്;.
*ഡിസ്കവറി ഡേ. ! [കൊളംബസ് 1492 ൽ ഹെയ്ത്തിയിൽ ഇറങ്ങിയ ദിനം]
*അരബിന്ദോ മഹാസമാധിദിനം !
* ലോക മണ്ണ് ദിനം![International Soil Day ; സസ്യങ്ങളും മൃഗങ്ങളും മനുഷ്യരും തഴച്ചുവളരുന്ന ഭൂമിയിൽ ജീവന്റെ അടിത്തറ. അതില്ലാതെ നമുക്ക് ഭക്ഷണമോ ശുദ്ധവായുവോ വെള്ളമോ ലഭിക്കില്ല അതിനെക്കുറിച്ചറിയാൻ പഠിയ്ക്കാൻ ഒരു ദിവസം."Caring for Soils: Measure, Monitor, Manage". എന്നതാണ് 2024 ലെ ഈ ദിനത്തിലെ തീം ]
* അന്തഃരാഷ്ട്ര സന്നദ്ധസേവന ദിനം ![International Volunteer day for Economic & Social Development -
ആവശ്യമുള്ളവർക്ക് സൗജന്യമായി ഒരു കൈ സഹായം നൽകുക, ലക്ഷ്യം നേടുവാൻ, ഒരു ടീമായി പ്രവർത്തിക്കുക. ഇങ്ങനെ ലോകമെമ്പാടുമുള്ള ജനങ്ങളുടെ ക്ഷേമത്തിനായി ആരോഗ്യകരമായ തരത്തിൽ സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ വഹിക്കുന്ന സുപ്രധാനമായ പങ്കിനെക്കുറിച്ച് അറിയാനും അവരെ പ്രോത്സാഹിപ്പിയ്ക്കാനും അവരുടെ പ്രവർത്തനങ്ങളെ കുറിച്ച് സമൂഹത്തിൽ അവബോധം വളർത്താനും ആയി ഒരു ദിനം. "The contribution of volunteers to the Sustainable Development Goals (SDGs)" എന്നതാണീ ദിനത്തിലെ തീം ]/sathyam/media/media_files/2024/12/05/08bf19f5-8017-4f80-b8b9-785f5aadacc0.jpeg)
* അന്തഃരാഷ്ട്ര ഒളിപ്പോരാളി ദിനം ![ International Nija DEy ; സെൻഗോകു കാലഘട്ടത്തിൽ ജീവിച്ച ജപ്പാനിലെ ഇഗാ പ്രവിശ്യയിലെ യോദ്ധാക്കളായിരുന്നു യഥാർത്ഥ നിൻജകൾ. ഈ യോദ്ധാക്കൾ ഗ്രാമപ്രദേശങ്ങളിലെ അടിസ്ഥാന ജനങ്ങളിൽ നിന്ന് കണ്ടെടുത്തവരായിരുന്നു. ശരിയായ കവചങ്ങളോ ആയുധങ്ങളോ ഇല്ലാതെ , സ്വന്തം കഴിവുകളിലും സാധ്യതകളിലും മാത്രം ആശ്രയിച്ച് പ്രവർത്തിച്ചവർ. ഒരു വലിയ സ്ലീവിലോ ബെൽറ്റിലോ മാത്രം ഒതുക്കാവുന്നത്ര ചെറുതായ കുറച്ച് പ്രധാന ആയുധങ്ങളുമായി പ്രതിരോധത്തിലൂന്നിയ കായിക പരിശീലനം നടത്തിയവർ അവരെക്കുറിച്ചറിയാനും പഠിയ്ക്കാനും ഒരു ദിനം.]
*National Communicate with your kids day![എല്ലാ വർഷവും ഡിസംബർ 5-ന് ആഘോഷിക്കുന്ന ഒരു നല്ല ആഘോഷമാണ് സ്വന്തം കുട്ടികളുമായി ദേശീയ ആശയവിനിമയം നടത്തുക എന്നത്.
മാതാപിതാക്കളും കുട്ടികളും തമ്മിൽ ശക്തവും വ്യക്തവുമായ ആശയവിനിമയ നടത്തേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് ഓർമ്മിപ്പിയ്ക്കുന്നതിന് അതിനെക്കുറിച്ച് അവബോധം ഉണ്ടാക്കിയെടുക്കുന്നതിന് ഒരു ദിവസം. ]
* സുരിനാം : ശിശുദിനം!
* ഹെയ്ത്തി / ഡോമിനിക്കൻ റിപ്പബ്ലിക്ക്
* ക്രാമ്പുസ്നാച്ച് ![Krampusnacht ; "ക്രാമ്പസ് നൈറ്റ്"
സെന്റ് നിക്കോളാസിന്റെ പെരുന്നാളുമായി ഈ ആഘോഷം ബന്ധപ്പെട്ടിരിക്കുന്നു , ഈ ദിവസം ജർമ്മനിയിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ആരംഭിച്ചതായി വിശ്വസിക്കപ്പെടുന്നു. എന്നാൽ ഇപ്പോൾ പല യൂറോപ്യൻ നഗരങ്ങളിലും വികൃതികളായ കുട്ടികളെ പേടിപ്പിയ്ക്കുന്നതിനുള്ള അത്ര രസകരമല്ലാത്ത ആചാരമായി ഇത് ആഘോഷിക്കപ്പെടുന്നു!ക്രാമ്പസ് ഒരു പുരാണ കഥാപാത്രമാണ്. ഒരുതരം കൊമ്പുള്ള, ചെകുത്താൻ, രോമമുള്ള ശരീരവും നീളമുള്ള നാവും, ചങ്ങലകളും ധരിച്ച് ഒരു രാക്ഷസനായി ഇയാൾ ഇന്നേ ദിവസം സമൂഹമദ്ധ്യത്തിൽ പ്രത്യക്ഷപ്പെടുന്നു.
ക്രാമ്പസിന്റെ യഥാർത്ഥ ഉത്ഭവം 7-ാം നൂറ്റാണ്ടിലാണെങ്കിലും, യൂറോപ്പിലെ ക്രിസ്ത്യൻ ശീതകാല ആഘോഷങ്ങളിൽ സെന്റ് നിക്കോളാസുമായി ഈ കഥാപാത്രത്തെ കൂട്ടിച്ചേർക്കുന്നത് 17-ാം നൂറ്റാണ്ടിലാണ്. ക്രിസ്മസ് അവധിക്ക് മുന്നോടിയായി കളിയ്ക്കാനിറങ്ങുന്ന കുട്ടികളെ ഭയപ്പെടുത്തുന്നതിനുള്ള ഒരു മാർഗമായി ഈ രൂപത്തെ ഉപയോഗിച്ചു വരുന്നു, ചിലപ്പോൾ കുട്ടികളെ അടിക്കാനായി കമ്പുകളുടെ ഒരു കെട്ടും ഇതിൻ്റെ കൈയ്യിൽ കാണും.]/sathyam/media/media_files/2024/12/05/09fe643a-af27-49e0-b052-a0220570ceca.jpeg)
*ബാത്ത് ടബ് പാർട്ടി ദിനം ![Bathtub Party Day ; സുഹൃത്തുക്കളോട് ഒപ്പമോ ഒറ്റയ്ക്കോ , കുമിളകൾ നിറഞ്ഞ ചൂടുള്ള വെള്ളത്തിൽ കിടക്കുന്നതു പോലെ സുഖകരമായ മറ്റൊന്നില്ല. അതിനു മാത്രമായി ഒരു ദിനം!]/sathyam/media/media_files/2024/12/05/00de7b2c-16e6-46f2-acd1-949f64ece1d0.jpeg)
*സാച്ചർ-ടോർട്ടെ ദിനം!
[Sacher-Torte Day ; സമൃദ്ധമായ ചോക്ലേറ്റും വിവിധ പഴങ്ങളുടെ മധുരത്തിന്റെ സ്വാദും സമന്വയിപ്പിച്ച്, രുചികളുടെ ഒരു സിംഫണി സൃഷ്ടിക്കുന്ന ഒരു മധുരപലഹാരം കഴിക്കാൻ ഒരു ദിനം]/sathyam/media/media_files/2024/12/05/84f9d93c-a317-42d1-84a9-16befed5e0a5.jpeg)
* അമേരിക്ക: റിപ്പീൽ ഡേ! [1913 ൽ നല്ല ഉദ്ദേശത്തോടെ പ്രാബല്യത്തിൽ വന്ന മദ്യവർജ്ജന നിയമം സമൂഹത്തിൽ വിപരീത ഫലം ഉണ്ടാക്കിയതിനോടനുബന്ധിച്ച് 1933ൽ ഇന്നേ ദിവസം റദ്ദാക്കിയതിനെ കുറിച്ച് ഓർക്കുന്നതിന് ഒരു ദിനം; National Repeal Day .1913 ജനുവരി 5നും 1933 ഡിസംബർ 5 നും ഇടയിൽ അമേരിക്ക വറ്റിവരണ്ടു. അധികം മഴ ലഭിച്ചില്ല എന്നല്ല ഇതുകൊണ്ട് അർത്ഥമാക്കുന്നത്, ഈ വർഷങ്ങളിൽ അമേരിയ്ക്കയിൽ ആകെ മദ്യപാനം നിരോധിച്ചിരുന്നു എന്നതാണ്. ഇത് അമേരിയ്ക്കയിലാകെ മദ്യപാന ശീലം അവസാനിപ്പിക്കുകയും കുറ്റകൃത്യങ്ങൾ തടയുകയും ചെയ്യേണ്ടതായിരുന്നു - എന്നാൽ, വിധിവൈപരീത്യം മൂലം അത് ഈ നിയമലംഘനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാൽ പ്രശ്നം കൂടുതൽ വഷളാക്കിയേയുള്ളൂ. മദ്യം നിരോധിച്ചെങ്കിലും, മദ്യത്തിന് ആവശ്യക്കാരേറെയുണ്ടായിരുന്നു, അതിനാൽ ചിലർ ഇത് സ്വയം നിർമ്മിയ്ക്കാനും ആവശ്യക്കാർക്ക് എത്തിയ്ക്കാനുമുള്ള സംവിധാനം ഒരുക്കാൻ തുടങ്ങിയതോടെ കാര്യങ്ങൾ നിയന്ത്രണാധീതമായി. ഇതിനോടനുബന്ധച്ച്, സംഘടിതമായ കച്ചവട താല്പര്യങ്ങളും കുറ്റകൃത്യങ്ങളും വർദ്ധിച്ചതോടെ ആ നിയമം പിൻവലിച്ചു. അതിൻ്റെ ഓർമ്മയ്ക്കായാണ് ഈ ദിനം ആചരിയ്ക്കുന്നത്.]/sathyam/media/media_files/2024/12/05/7be40e8f-d810-4c2c-aba1-7b04a1703e8c.jpeg)
ഇന്നത്തെ മൊഴിമുത്ത്
“നിങ്ങൾ ആഗ്രഹിക്കുന്ന ഒരു ഭാഷയിൽ നിങ്ങൾ ഒരു മനുഷ്യനോട് സംസാരിക്കുകയാണെങ്കിൽ, അത് അയാളുടെ തലയിലേക്ക് പോകുന്നു. നിങ്ങൾ അയാളുടെ ഭാഷയിൽ സംസാരിക്കുകയാണെങ്കിൽ, അത് അയാളുടെ ഹൃദയത്തിലേക്ക് പോകുന്നു.'' [ - നെൽസൺ മണ്ടേല ]
************
ഇന്ന് ജന്മദിനമാചരിയ്ക്കുന്നവർ
****"""
2010 ൽ 'മിസ്സ്. കർണ്ണാടക', 'മിസ്സ് നാവിക ക്വീൻ' എന്നീ ടൈറ്റിൽ സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ള ഒരു ഇന്ത്യൻ മോഡലും നടിയും അബുദാബിയിലെ ഒരു മലയാളി കുടുംബാംഗവും ആയ പാർവ്വതി നായർ എന്ന പാർവതി വേണുഗോപാൽ നായരുടേയും (1992),/sathyam/media/media_files/2024/12/05/5ad2e1fa-9fe4-4ce8-9df0-8f4ba865bfca.jpeg)
മലയാളത്തിലെ നിരവധി ശാസ്ത്ര ലേഖനങ്ങളുടെയും ശാസ്ത്ര പുസ്തകങ്ങളുടെയും രചയിതാവും മാധ്യമപ്രവർത്തകയും, അദ്ധ്യാപികയും 2016ൽ വിവർത്തന വിഭാഗത്തിൽ കേരള ശാസ്ത്രസാഹിത്യ പുരസ്കാരജേതാവും എഴുത്തുകാരിയുമായ സീമ ശ്രീലയത്തിന്റേയും(1978),/sathyam/media/media_files/2024/12/05/2c6be9a7-6261-44ba-a398-54ed5cadc2c6.jpeg)
ഷൂട്ടിങ്ങ് ഇനത്തിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള അഞ്ജലി മന്ദർ ഭഗവതിന്റെയും (1969),
തമിഴ് സിനിമാ സംവിധായകനും നടനുമായ അമീർ സുൽത്താന്റെയും (1966),
ഭാഗവതർ, മദ്ദള-ചെണ്ട വാദകൻ, ഗ്രന്ഥകർത്താവ്, നൃത്ത കലാകാരൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള യക്ഷഗാന കലാകാരൻ ഗോപാലകൃഷ്ണക്കുറുപ്പിന്റെയും (1935),/sathyam/media/media_files/2024/12/05/54724b7d-24c8-4db8-8b0b-1f59f9ce8c98.jpeg)
മുൻ കേന്ദ്രമന്ത്രി അന്തരിച്ച മുരശൊലി മാരന്റെ മകനും കരുണാനിധിയുടെ മരുമകനുമായ മുൻ കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി ദയാനിധി മാരന്റെയും (1966),
വലം കൈ മീഡിയം ഫാസ്റ്റ് ബൗളറും വലംകൈ ബാറ്റ്സ്മാനുമായ ഭുവനേശ്വർ കുമാറിന്റെയും (1990 ),
/sathyam/media/media_files/2024/12/05/94456b2d-a41d-4872-b172-077d32e7d537.jpeg)
ഇന്ത്യൻ പത്രപ്രവർത്തകനും രമൺ മഗ്‌സസെ അവാർഡ് ജേതാവുമായ രവീഷ് കുമാറിന്റെയും (1974),
അക്രമണോത്സുകനായ ഇടം കയ്യൻ ബാറ്റ്സ്മാനും, വലം കയ്യൻ ഓഫ് സ്പിൻ ബൗളറുമായ ശിഖർ ധവന്റെയും (1985) ജന്മദിനം !/sathyam/media/media_files/2024/12/05/473b6fec-4356-4391-9c6e-1f637773dd36.jpeg)
സ്മരണാഞ്ജലി !!!
്്്്്്്്്്്്്്
മോനിഷ ഉണ്ണി മ. (1971-1992)
കെ. തായാട്ട് മ. (1927 -2011 )
എം. രാമുണ്ണി മ.( 1927 - 2005)
പി. സീതി ഹാജി മ. (1932-1991)
ജോസ് പെല്ലിശ്ശേരി മ. (1950-2004)
അരബിന്ദോ മ. (1872 - 1950 )
ജെ. ജയലളിത മ. (1948-2016)
അബനീന്ദ്രനാഥ ടാഗോർ മ. (1871-1951)
അമൃത ഷേർഗിൽ മ. (1913-1941)
കെ.എസ്.ദുലീപ് സിങ്ങ് മ. (1905-1959)
അലക്സാണ്ടർ ഡ്യൂമാസ് മ. (1802 -1870)
ജൂഡി ഗാർലാൻഡ് മ. (1926 - 2008)
നെൽസൺ മണ്ടേല മ. (1918 - 2013 )
മൊസാർട്ട് മ. (1756-1791)
അകാലത്തില്‍ പൊലിഞ്ഞുപോയ, ആദ്യസിനിമയിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ തന്നെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടി തന്റെ പ്രതിഭ തെളിയിച്ച പ്രശസ്ത മലയാള ചലച്ചിത്ര താരം മോനിഷ ഉണ്ണി (1971 നവംബർ 30-1992 ഡിസംബർ 5), /sathyam/media/media_files/2024/12/05/575ce4c6-0ed5-421f-81b0-4ba2e0c2b6cd.jpeg)
സാഹിത്യകാരനും, നാടകനടനും, നാടകകൃത്തു മായിരുന്ന തായാട്ട് കുഞ്ഞനന്തൻ എന്ന കെ.തായാട്ട് (1927 ഫെബ്രുവരി 17-2011 ഡിസംബർ 5),
സൗത്ത് വയനാട് നിയമസഭാമണ്ഡലത്തിൽ നിന്നും എസ്.എസ്.പി. സ്ഥാനാർഥിയായി വിജയിച്ച് മൂന്നാം കേരളനിയമസഭയിൽ അംഗമായ എം. രാമുണ്ണി ( ജൂലൈ 1927 - 05 ഡിസംബർ 2005)/sathyam/media/media_files/2024/12/05/83310e9c-c3c7-452f-80f8-24870c779602.jpeg)
മലയാള സിനിമയിലെ പ്രമുഖ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അച്ഛനും മലയാളത്തിലെ പഴയകാല സ്വഭാവ നടനും ആയിരുന്ന ജോസ് പെല്ലിശ്ശേരി(1950- 5 ഡിസംബർ 2005)/sathyam/media/media_files/2024/12/05/44452b25-e705-44b0-923a-8db31cb91548.jpeg)
നിരുപാധികമായ സമ്പൂർണ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രകടമായി നിലകൊണ്ട ആദ്യ രാഷ്ട്രീയ പ്രവർത്തകൻ , വിദേശവസ്തു ബഹിഷ്ക്കരണം, സ്വദേശവസ്തു ഉപയോഗം, സഹനസമരവും നിസ്സഹകരണവും ദേശീയ വിദ്യാഭ്യാസത്തിന് കൊടുക്കേണ്ട പ്രഥമസ്ഥാനം, നിയമപരമായ തർക്കങ്ങൾ കോടതിയിൽ പോകാതെ ജനകീയകോടതിയിൽ വച്ച് പരിഹാരം കാണൽ എന്നീ വിഷയങ്ങൾ തൂലികക്ക് വിഷയമാക്കിയ എഴുത്തുകാരൻ എന്നിനിലകളിൽ അറിയപ്പെടുന്ന സ്വാതന്ത്രസമര സേനാനിയും, പിന്നീട് അദ്ധ്യാത്മികതയിലേക്ക് തിരിയുകയും അമ്മ' എന്ന പേരിൽ പിന്നീട് പ്രസിദ്ധയായ മീര റിച്ചാർഡ് എന്ന ഫ്രഞ്ചുകാരി ശിഷ്യയുടെ ഉത്സാഹത്താൽ പോണ്ടിച്ചേരിയിൽ അരബിന്ദോ ആശ്രമം" സ്ഥാപിക്കുകയും, ദിവ്യ ജീവിതം (The Life Divine), യോഗസമന്വയം (The Synthesis Of Yoga), ഗീതയെക്കുരിച്ചുള്ള ഉപന്യാസങ്ങൾ (Essays On The Gita),ഭാരത സംസ്കാരത്തിന്റെ ആധാരശിലകൾ (The Foundations Of Indian Culture), ഭാവികവിത (The Future Poetry), ദ് ഹ്യൂമൻ സർക്കിൾ (The Human Cycle), മാനവ ഐക്യം എന്ന ആദർശം(The Ideal Of Human Unity),കവിതകളുടെയും നാടകങ്ങളുടെയും സമാഹാരങ്ങൾ (Collected Poems and Plays), സാവിത്രി ( Savitri) തുടങ്ങിയ ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്ത അരവിന്ദഘോഷ് അഥവാ ശ്രീ അരൊബിന്ദോ
(1872 ഓഗസ്റ്റ് 15 – 1950 ഡിസംബർ 5),/sathyam/media/media_files/2024/12/05/37948155-04eb-4ea6-a675-5d6d214578cd.jpeg)
അഞ്ചും ആറും ഏഴും എട്ടും ഒൻപതും കേരള നിയമസഭകളിലെ അംഗവും 1991 ലെ കെ. കരുണാകരൻ മന്ത്രിസഭയിൽ ചീഫ് വിപ്പുമായിരുന്ന പത്തായക്കോടൻ സീതി ഹാജി എന്ന പി. സീതി ഹാജി (16 ഓഗസ്റ്റ് 1932 - 05 ഡിസംബർ 1991), /sathyam/media/media_files/2024/12/05/2785edb6-6ced-4839-9aa3-ff5bb697ca4d.jpeg)
ഇന്ത്യയിൽ എന്നല്ല ഏഷ്യയിൽ തന്നെ ആദ്യമായി തന്റെ 19-ാം വയസ്സിൽ പാരീസിലെ ഗ്രാന്റ് സലൂണിൽ അംഗത്വം ലഭിച്ച കലാകാരിയും ,സ്ത്രീയുടെ കബന്ധം', 'കുളിച്ചുകൊണ്ടിരിക്കുന്ന സ്ത്രീ', 'വധുവിന്റെ ചമയം', 'യാചകർ', 'ഗ്രാമീണർ', 'ഭാരതമാതാ', 'ബ്രഹ്മചാരികൾ', 'ഹൽദി തയ്യാറാക്കുന്നവർ', 'സിക്കുഗായകർ ' തുടങ്ങിയ പ്രസിദ്ധ ചിത്രങ്ങൾ വരക്കുകയും തന്റെ 29ാം വയസ്സിൽ മരിക്കുകയും ചെയ്ത അമൃത ഷേർഗിൽ (ജനുവരി 30, 1913 - ഡിസംബർ 5, 1941)/sathyam/media/media_files/2024/12/05/bfaeea7a-9adc-4bd1-857e-8e4dcd139762.jpeg)
ഇന്ത്യൻ ചിത്രകലയെ ആഗോളതലത്തിൽ ശ്രദ്ധേയമാക്കിയ ആദ്യകാല ചിത്രകാരന്മാരിൽ പ്രമുഖനും,രബീന്ദ്രനാഥ ടാഗൂറിന്റെ അനന്തരവനുമായ അബനീന്ദ്രനാഥ് ടാഗൂർ
(7 ഓഗസ്റ്റ് 1871 - 5 ഡിസംബർ 1951),
പുരട്ച്ചി തലൈവി എന്നും അമ്മ എന്നും പാർട്ടി പ്രവർത്തകർ വിളിച്ചിരുന്ന തമിഴ് നാടിന്റെ മുൻ .മുഖ്യമന്ത്രി ജ ജയലളിത (ഫെബ്രുവരി 24, 1948 — ഡിസംബർ 5, 2016),
സംഗീതത്തിലെ ക്ലാസിക്ക് കാലഘട്ടത്തിൽ യൂറോപ്പിൽ ആസ്ട്രീയയിൽ ജീവിച്ചിരുന്ന പ്രശസ്തനായ ഒരു സംഗീത രചയിതാവായിരുന്ന ജൊഹാന്ന് ക്രിസോസ്തോം വൂൾഫ്ഗാങ് അമാദ്യൂസ് മൊസാർട്ട് എന്ന പൂർണ്ണനാമമുള്ള വ മൊസാർട്ട്(27 ജനുവരി 1756 – 5 ഡിസംബർ 1791).
പ്രശസ്തനായ ഫ്രഞ്ച് നാടക കൃത്തും നോവലിസ്റ്റും 'ദി കൗണ്ട് ഒഫ് മോണ്ടി ക്രിസ്റ്റോ' എന്ന പ്രശസ്ത കൃതിയുടെ കർത്താവും ആയിരുന്ന അലക്സാണ്ടർ ഡ്യൂമാസ് (1802 ജൂലൈ 24-1870 ഡിസംബർ 5),
മൈത്രീ സൺസിലും, ഡോട്ടി വെസ്റ്റിലും അഭിനയിച്ച അമേരിക്കൻ സിനിമ ടെലിവിഷൻ അഭിനേത്രിയും, ബിസിനസ്സ്കാരിയും ഹോട്ടൽ ഉടമയും ആയിരുന്ന ജൂഡി ബിവർലി ഗാർലാൻഡ് (ഒക്റ്റോബർ 17, 1926 – ഡിസംബർ 5, 2008) ,/sathyam/media/media_files/2024/12/05/f55889f1-6feb-43a5-b822-ceddcc0341e2.jpeg)
ദക്ഷിണാഫ്രിക്കയിലെ വർണ്ണ വിവേചനത്തിനെതിരെ പോരാടിയ പ്രമുഖനേതാവും, വർണ്ണ-വംശ വ്യത്യാസമില്ലാതെ ദക്ഷിണാഫ്രിക്കയിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങളേയും ഉൾപ്പെടുത്തി നടത്തിയ ആദ്യത്തെ ജനാധിപത്യരീതിയിലുള്ള തിരഞ്ഞെടുപ്പിൽ വിജയിച്ചു പ്രസിഡണ്ടാകുകയും സമാധാനത്തിനുള്ള നോബൽ സമ്മാനം ഫ്രഡറിക് ഡിക്ലർക്കിനോടൊപ്പം പങ്കിടുകയും, ഭാരതത്തിലെ ഏറ്റവും ഉയർന്ന ദേശീയബഹുമതിയായ ഭാരതരത്ന പുരസ്കാരത്താൽ ബഹുമാനിതനാകുകയും ചെയ്ത നെൽസൺ മണ്ടേല
(1918 ജൂലൈ 18 - 2013 ഡിസംബർ 5),
******
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
*******
ഷെയ്‌ക്ക് മുഹമ്മദ് അബ്ദുള്ള ജ. (1905- 1982)
അർനോൾഡ് സൊമ്മർഫെൽഡ് ജ.(1868 -1951)
ഹാരി പിൽസ്ബറി ജ. ( 1872 – 1906)
വാൾട്ട് ഡിസ്നി ജ. (1901 - 1966)
ജോർജ്ജ് ആംസ്ട്രോങ്ങ് കസ്റ്റർ ജ. 1839-1876)
ജോസഫ് പിൽസുഡ്സ്കി ജ. (1867-1935)
ഫ്രിറ്റ്സ് ആന്റൺ ലാങ്ങ് ജ. (1890-1976)
റിച്ചാർഡ് വെയ്ൻ പൊന്നിമാൻ ജ. (1932-2020)
ഭൂമിബോൾ അതുല്യദേജ് ജ. (1927-2016)
ഇന്ത്യൻ ദേശീയ നേതാവും മുൻ ജമ്മു-കാശ്മീർ പ്രധാനമന്ത്രിയുമായിരുന്ന ഷെയ്‌ക്ക് മുഹമ്മദ് അബ്ദുല്ല
( 1905 ഡിസംബർ 5 -1982 സെപ്റ്റംബർ 8 )/sathyam/media/media_files/2024/12/05/bd414301-8cd8-4005-84c0-77d8f910cc4d.jpeg)
അമേരിക്കൻ ആഭ്യന്തരയുദ്ധത്തിലും അമേരിക്കൻ ഇന്ത്യൻ വാർസിലും പങ്കെടുത്ത യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമി ഓഫീസറും കുതിരപ്പട കമാൻഡറുമായിരുന്ന ജോർജ്ജ് ആംസ്ട്രോങ് കസ്റ്റർ
(ഡിസംബർ 5, 1839 - ജൂൺ 25, 1876)
സൈനിക നേതാവും , ആധുനിക പോളണ്ടിന്റെ സ്ഥാപക പിതാവും, പോളണ്ടിന്റെ ചീഫ് ഓഫ് സ്റ്റേറ്റ്, ഫസ്റ്റ് മാർഷൽ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുള്ള
ജോസെഫ് പിൽസുഡ്സ്കി ( 5 ഡിസംബർ 1867 - 12 മെയ് 1935)
ജർമ്മൻ ഭൗതികശാസ്ത്രജ്ഞനും, സെക്കന്റ് ക്വാണ്ടം നംബറും(അസിമുതൽ ക്വാണ്ടം നംബർ) നാലാമത്തെ ക്വാണ്ടം നംബറും(സ്പിൻ ഖ്വാണ്ടം നംബറും)അവതരിപ്പിക്കുകയും വഴി ആറ്റം, ക്വണ്ടം ഫിസിക്സിന്റെ ആദ്യകാല വളർച്ചയ്ക്ക് അമൂല്യമായ സംഭാവനകൾ നല്കുകയും .എക്സറേ തരംഗ സിദ്ധാന്തത്തിന്റെയും ഫൈൻ സ്റ്റ്രക്ച്ചർ കോൻസ്റ്റന്റെയും ആദ്യമായി അവതരിപ്പിച്ച വ്യക്തികളിൽ ഒരാളായിരുന്ന അർനോൾഡ് സൊമ്മർഫെൽഡ്ൻ (1868 ഡിസംബർ 5-1951 ഏപ്രിൽ 26),
.
എക്സ്പ്രഷനിസ്റ്റ് ചിത്രങ്ങളായ മെട്രോപോളിസ്, എം എന്നിവയിലൂടെ അറിയപ്പെടുന്ന ഓസ്ട്രിയൻ-അമേരിക്കൻ ചലച്ചിത്രകാരനും,സംവിധായകനും നിർമ്മാതാവും ,, തിരക്കഥാകൃത്തുമായ ഫ്രെഡ്‌റിക്ക് ക്രിസ്റ്റ്യൻ ആന്റൺ ലാങ് എന്ന ഫ്രിറ്റ്‌സ് ലാങ് ( ഡിസംബർ 5, 1890 - ഓഗസ്റ്റ് 2, 1976),
ബോർഡുകാണാതെയുള്ള ചെസ്സ് കളിയിൽ പ്രഗല്ഭനും, അമേരിക്കൻ ചെസ്സ് ദേശീയ ചാമ്പ്യനുമായിരുന്ന ഹാരി നെൽസൺ പിൽസ്ബറി(ഡിസംബർ 5, 1872 – ജൂൺ 17, 1906)
മിക്കി മൌസ് ഉള്‍പ്പെടെ ലോകത്തിലെ ഏറ്റവും പ്രശസ്തമായ കാൽപനിക കഥാപാത്രങ്ങളിൽ പലതിനേയും സൃഷ്ടിച്ച ചലച്ചിത്ര നിർമാതാവും, സംവിധായകനും, തിരക്കഥാകൃത്തും, അനിമേറ്ററും, സംരംഭകനുമായിരുന്ന വാൾട്ടർ എലിയാസ് ഡിസ്നി എന്ന വാള്‍ട്ട് ഡിസ്നി(1901 ഡിസംബർ 5 -1966 ഡിസംബർ 15), /sathyam/media/media_files/2024/12/05/df02f12a-ae23-458f-95a1-5481527540ce.jpeg)
തന്റെ ഹിറ്റ് ഗാനങ്ങളായ ടുട്ടി ഫ്രൂട്ടി, ലോംഗ് ടാൾ സാലി എന്നിവയിലൂടെ റോക്ക് എൻ റോൾ സംഗീത വിഭാഗത്തിന് അടിത്തറയിട്ട അമേരിക്കൻ ഗായകനായിരുന്ന റിച്ചാർഡ് വെയ്ൻ പെന്നിമാൻ എന്ന ലിറ്റിൽ റിച്ചാർഡ്( ഡിസംബർ 5, 1932 – മെയ് 9, 2020)
2016-ൽ മരിക്കുന്നതുവരെ 70 വർഷം ഭരിച്ചിരുന്ന തായ്‌ലൻഡിലെ ചക്രി രാജവംശത്തിലെ ഒമ്പതാമത്തെ രാജാവായിരുന്ന ഭൂമിബോൾ അതുല്യ ദേജ് (5ഡിസംബർ 1927 - 13 ഒക്ടോബർ 2016)
ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
771-ൽ, വിശുദ്ധ റോമൻ ചക്രവർത്തിയായ ചാൾമാഗ്നെ തന്റെ സഹോദരൻ കാർലോമാന്റെ മരണശേഷം ഫ്രാൻസിന്റെ ഏക രാജാവായി./sathyam/media/media_files/2024/12/05/a3bcc553-3613-4c40-aedd-95ed36de9046.jpeg)
1492 - ക്രിസ്റ്റഫർ കൊളംബസ് ഹിസ്പാനിയോളയിൽ കാലുകുത്തുന്ന ആദ്യ യൂറോപ്യനായി.
1717 - കുപ്രസിദ്ധമായ ഇംഗ്ലീഷ് കടൽക്കൊള്ളക്കാരനായ ബ്ലാക്ക്ബേർഡ്, മാർഗരറ്റ് എന്ന കച്ചവടക്കപ്പലിനെ ആക്രമിക്കുകയും അതിന്റെ ക്യാപ്റ്റൻ ഹെൻറി ബോസ്റ്റോക്കിനെ 8 മണിക്കൂർ തടവിലാക്കി, പിന്നീട് കടൽക്കൊള്ളക്കാരന്റെ പേരും രൂപവും സംബന്ധിച്ച ആദ്യ വിവരണം നൽകി.
1812 - തിരുവിതാം കൂറിൽ അടിമ വ്യാപാരം നിർത്തലാക്കി റാണി ഗൗരി ലക്ഷ്മി ബായ് ഉത്തരവ് പുറപ്പെടുവിച്ചു .
1932 - ആൽബർട്ട് ഐൻസ്റ്റൈന് അമേരിക്കൻ വിസ ലഭിച്ചു
1933 - 1920ൽ 13 മത് ഭരണഘടനാ ഭേദഗതി പ്രകാരം അമേരിക്കയിൽ നടപ്പാക്കിയ സമ്പൂർണ്ണ മദ്യനിരോധനം 21മത് ഭേദഗതി പ്രകാരം റദ്ദാക്കി.
1947 - അമേരിക്കൻ ബോക്‌സിംഗ് ഇതിഹാസം ജോ ലൂയിസ് ജേഴ്‌സി ജോ വാൽക്കോട്ടിനെ പരാജയപ്പെടുത്തി ഹെവിവെയ്റ്റ് ബോക്‌സിംഗ് കിരീടം നേടി.
1950 - സിക്കിം ഇന്ത്യയുടെ സംരക്ഷക രാജ്യമായി മാറി.
1952- കട്ടിയുള്ള പുകമഞ്ഞിന്റെ മാരകമായ പാളി ലണ്ടനെ മൂടാൻ തുടങ്ങി, ഇത് ആയിരക്കണക്കിന് മരണങ്ങൾക്ക് കാരണമാവുകയും നഗരത്തിലെ മലിനീകരണം നിയന്ത്രിക്കുന്നതിന് 1956-ലെ ശുദ്ധവായു നിയമത്തിന് കാരണമാവുകയും ചെയ്തു./sathyam/media/media_files/2024/12/05/5a1510f0-7d3e-4079-84e3-f882ca12ac74.jpeg)
1954 - കുട്ടനാട്ടിനെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷിക്കുന്നതിനായി നിർമ്മിച്ച തോട്ടപ്പള്ളി സ്പിൽവേയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പട്ടം എ താണുപിള്ള നിർവഹിച്ചു
1955 - റോസ പാർക്ക്‌സ്, മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ, മറ്റ് പൗരാവകാശ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ അലബാമയിലെ മോണ്ട്‌ഗോമറിയിൽ ചരിത്രപരമായ ബസ് ബഹിഷ്‌കരണം ആരംഭിച്ചു
1956 - സോവിയറ്റ് ജിംനാസ്റ്റ് ലാരിസ ലാറ്റിനിന മെൽബൺ ഒളിമ്പിക്‌സിൽ ഫ്ലോർ എക്‌സൈസ് വിഭാഗത്തിൽ വനിതാ വോൾട്ട് നേടി സ്വർണ്ണ മെഡലിന് തുല്യയായി.
1958 - ദീർഘദൂര കോളുകൾക്കായുള്ള സബ്‌സ്‌ക്രൈബർ ട്രങ്ക് ഡയലിംഗ് (STD) ടെലിഫോൺ സേവനം യുണൈറ്റഡ് കിംഗ്ഡത്തിൽ പ്രാബല്യത്തിൽ വന്നു. എലിസബത്ത് രാജ്ഞി ബ്രിസ്റ്റോളിൽ നിന്ന് എഡിൻബർഗിലേക്ക് ആദ്യ കോൾ ചെയ്തു
1974 - മോണ്ടി പൈത്തണിന്റെ ഫ്ലയിംഗ് സർക്കസിന്റെ അവസാന എപ്പിസോഡ് ബിബിസി ടിവിയിൽ സംപ്രേക്ഷണം ചെയ്തു.
1977 - ട്രിപ്പൊളി കരാറിൽ പ്രതിഷേധിച്ച് പ്രസിഡണ്ട് അൻവർ സാദത്തിന്റെ നിർദേശപ്രകാരം ഈജിപ്ത് അറബ് രാജ്യങ്ങളുമായി നയതന്ത്ര ബന്ധം വിച്ഛേദിച്ചു.
1990 - ബ്രിട്ടീഷ് ഇന്ത്യൻ നോവലിസ്റ്റ് സൽമാൻ റുഷ്ദി, സാത്താനിക് വേഴ്‌സസ് എന്ന പുസ്തകത്തിലൂടെ പ്രശസ്തനായി, ഇറാൻ തന്റെ കൊലപാതകത്തിന് ആഹ്വാനം ചെയ്തതിന് ശേഷം രണ്ട് വർഷത്തിന് ശേഷം ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു.
1999 - ഇന്ത്യൻ മോഡൽ യുക്ത മുഖി ലോകസുന്ദരി മത്സരത്തിൽ വിജയിച്ചു.
2001 - ജോർജ്ജ് ക്ലൂണി, ബ്രാഡ് പിറ്റ്, മാറ്റ് ഡാമൺ, ജൂലിയ റോബർട്ട്സ് എന്നിവർ അഭിനയിച്ച സ്റ്റീവൻ സോഡർബർഗിന്റെ എ-ലിസ്റ്റ് ഹീസ്റ്റ് ഫിലിം ഓഷ്യൻസ് ഇലവൻ പ്രീമിയർ ചെയ്തു
2005 - 2004 ലെ സിവിൽ പാർട്നർഷിപ്പ് ആക്ട് ബ്രിട്ടനിൽ നിലവിൽ വന്നു.
2008 - മുൻ എൻഎഫ്എൽ താരവും ആരോപിക്കപ്പെടുന്ന ഇരട്ട കൊലപാതകിയുമായ ഒജെ സിംപ്‌സണെ തട്ടിക്കൊണ്ടുപോകലിനും സായുധ കൊള്ളയ്ക്കും 33 വർഷത്തെ തടവിന് ശിക്ഷിച്ചു.
2013 - യെമനിലെ സനായിൽ പ്രതിരോധ മന്ത്രാലയത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ 52 പേർ കൊല്ലപ്പെടുകയും 167 പേർക്ക് പരിക്കേൽക്കുകയും ചെയ്തു/sathyam/media/media_files/2024/12/05/4d580f04-fa88-4d6b-8786-fbee37b2a791.jpeg)
2014 - വിന്റർ ഒളിമ്പിക്‌സ് ഉത്തേജക വിവാദത്തിന്റെ വെളിച്ചത്തിൽ 2018 ലെ വിന്റർ ഒളിമ്പിക്‌സിൽ മത്സരിക്കുന്നതിൽ നിന്ന് 2017 ൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി റഷ്യയെ വിലക്കി.
2015 - വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് തറക്കല്ലിട്ടു.
2019 ൽ, സൗദി അരാംകോ അതിന്റെ ആദ്യത്തെ പൊതു ഓഹരി ഓഫറിംഗിലൂടെ 25.6 ബില്യൺ ഡോളർ സമാഹരിച്ചതിന് ശേഷം 1.7 ട്രില്യൺ ഡോളറിന് ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മാറി.
2020 - ലോക അത്‌ലറ്റിക് സംഘടന 2020 ലെ ഏറ്റവും മികച്ച അത്‌ലറ്റുകളായി സ്വീഡന്റെ അർമാൻഡ് ഡ്യുപ്ലന്റിസിനെയും (പോൾവോൾട്ട്) വെനസ്വേലയുടെ യൂലിമർ റോഹസിനെയും (ട്രിപ്പിൾ ജംപ്) തിരഞ്ഞെടുത്തു.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us