/sathyam/media/media_files/2025/02/07/NpLYU1p2bgb3XlxrgubD.jpg)
ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200
മകരം 25
രോഹിണി / ദശമി
2025 ഫിബ്രവരി 7,
വെള്ളി
ഇന്ന്;
*ലോക ബാലെ ദിനം![ world Ballet day : പതിനഞ്ചാം നൂറ്റാണ്ടിൽ യൂറേഷ്യയിൽ രൂപം കൊണ്ട ഒരു നൃത്ത രൂപമാണ് ബാലെ. ഫ്രാൻസിലും റഷ്യയിലുമായാണ് ഇത് വികാസം പ്രാപിച്ചത്. ഇതിലെ നർത്തകർ ഒരു വാക്കുപോലും ഉരിയാടാതെ ആംഗ്യങ്ങൾ കൊണ്ടും നൃത്യം കൊണ്ടും നടത്തുന്ന മനോഹരമായ ഒരു കഥപറച്ചിലാണിത്. ഈ കലാരൂപം കാണാൻ ആസ്വദിയ്ക്കാൻ അടുത്തറിയാൻ ഒരു ദിനം. ]/sathyam/media/media_files/2025/02/07/9f781774-969b-44be-9ed6-da1722cbb071.jpg)
*ദേശീയ നഗ്ന തൊഴിലാളി ദിനം![ National Naked Workers Day സ്വന്തം വീട്ടിലെ ചിരപരിചിതമായ ചുറ്റുപാടുകളുടെ സുഖസൗകര്യങ്ങളിൽ ഇരുന്നു കൊണ്ട്, വിദൂരത്തിലുള്ള ജോലികൾ ചെയ്യുന്നവർക്ക് ഒരു ദിനം. 2010 ൽ തുടങ്ങിയ വീട്ടിലിരുന്നു കൊണ്ട് ജോലി ചെയ്യുക എന്ന ഈ സംസ്കാരം നാടെങ്ങും കൊറാേണ വന്നതോടെയാണ് ഏറെ സ്വീകാര്യമായത് ഈ തൊഴിൽ സംസ്കാരത്തെ കുറിച്ചറിയാൻ ഇത്തരം തൊഴിലാളികളെക്കുറിച്ചറിയാൻ ഒരു ദിവസം.]
* Wave All Your Fingers At Your Neighbors Day
*പീരിയോഡിക് ടേബിൾ ദിനം !.(Periodic Table Day)
* ഗ്രേനഡ: സ്വാതന്ത്ര്യ ദിനം !
* USA;
* അമേരിക്ക: കറുത്ത വർഗ്ഗക്കാരുടെ എയ്ഡ്‌സ് ബോധവൽക്കരണ ദിനം !
* ദേശീയ ഫെറ്റൂസിൻ ആൽഫ്രെഡോ ദിനം![ National Fettuccine Alfredo Day ; ഫ്രഷ് ഫെറ്റൂസിൻ നൂഡിൽസ്, വെണ്ണ, ക്രീം, പാർമെസൻ ചീസ് എന്നിവയിൽ നിന്ന് ഉണ്ടാക്കിയ സമൃദ്ധവും ക്രീം നിറഞ്ഞതുമായ ഒരു വിഭവം രുചിയ്ക്കാൻ അറിയാൻ ഒരു ദിവസം ]/sathyam/media/media_files/2025/02/07/532ef409-9b0a-4a12-857f-cd1e842b64a7.jpg)
* റോസ് ഡേ![ Rose Day : പൂന്തോട്ടത്തിലെ ഏറ്റവും ആകർഷകമായ റോസാപൂക്കളെക്കുറിച്ചറിയാൻ പരിചരിയ്ക്കാൻ ഒരു ദിവസം. ]
*ദേശീയ ബബിൾ ഗം ദിനം!
*ദേശീയ വെയർ റെഡ് ദിനം! [ഹൃദയാരോഗ്യം ഉയർത്തിക്കാട്ടുന്നതിനായി ഊർജ്ജസ്വലമായ ചുവന്ന വസ്ത്രങ്ങൾ ധരിക്കുന്നതിന്ന് ഒരു ദിനം ]
*ദേശീയ സ്ത്രീ ഹൃദയ ദിനം! [സ്ത്രീകളുടെ ഹൃദയാരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ഒരു ദിനം. ]
* സുഹൃത്തിന് ഒരു കാർഡ് അയയ്ക്കുവാൻ ഒരു ദേശീയ ദിനം.! [National Send a Card to a Friend Day :]
. ഇന്നത്തെ മൊഴിമുത്ത്
. ്്്്്്്്്്്്്്്്‌്‌്‌്
'അസാദ്ധ്യമായതിനെ സ്നേഹിക്കുന്നില്ല
നിങ്ങളെങ്കിൽ
ഒന്നിനെയും നിങ്ങൾ സ്നേഹിക്കുന്നില്ല എന്നു വേണം കരുതാൻ.''
. [ -അന്തോണിയോ പോർചിയ ]
/sathyam/media/media_files/2025/02/07/0c66b0f4-b5a3-4838-b7d1-fb42291c04b7.jpg)
. ***********
ഇന്ന് ജന്മദിനം ആചരിയ്ക്കുന്നവർ
************
ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്) നേതാവും 2005 മുതൽ 2015 വരെ സി.പി.ഐ.എമ്മിന്റെ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുകയും നിലവിൽ സിപിഐഎം പോളിറ്റ്ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ടിന്റേയും (1948),
ആൾ ഇന്ത്യ കിസാൻ സഭയുടെ വൈസ് പ്രസിഡൻറും, ഡൽഹി കേന്ദ്രമാക്കി പാർട്ടി പ്രവർത്തനം നടത്തുന്ന സി.പി.ഐ. (എം.) പോളിറ്റ് ബ്യൂറോ അംഗവുമായ എസ്. രാമചന്ദ്രൻ പിള്ളയുടെയും (1938),/sathyam/media/media_files/2025/02/07/3e82048c-f442-4f51-8bf2-42f61fb3e7bb.jpg)
ലണ്ടനിലെ ഇന്ത്യാ ഹൗസിലുൾപ്പെടെ വിദേശത്തും സ്വദേശത്തും നിരവധി ശില്പങ്ങൾ സ്ഥാപിക്കുകയും, നിരവധി പ്രദർശനങ്ങൾ നടത്തുകയും ചെയ്തിട്ടുള്ള പ്രശസ്ഥ ശിൽപ്പി കെ.എസ്. രാധാകൃഷ്ണന്റെയും (1956),
പത്തും പതിനൊന്നും കേരള നിയമ സഭകളിലെ അംഗവും സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ പി.എസ്. സുപാലിന്റേയും (1970),
മൈ ബോസ്, ആമേന്‍, ഒരു ഇന്ത്യന്‍ പ്രണയകഥ, ദൃശ്യം, അയാള്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള, ഫ്‌ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്ത ഉപ്പും മുളകും എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മറിയ, 2017 ലെ സംസ്ഥാന ടെലിവിഷൻ അവാർഡിൽ മികച്ച ജനപ്രിയ നായികക്കുള്ള പുരസ്‌കാരം നേടിയിട്ടുള്ള നടി നിഷ സാരംഗിന്റേയും (1976),/sathyam/media/media_files/2025/02/07/2c3d5db9-0135-445f-8739-0cae53f41e80.jpg)
യെമനിലെ ഒരു പത്രപ്രവർത്തകയും രാഷ്ട്രീയപ്രവർത്തകയും മനുഷ്യാവകാശ പ്രവർത്തകയും അൽ ഇസ്‌ലാഹിന്റെ നേതാവുമായ തവക്കുൽ കർമാൻന്റേയും (1979),
ദി ബ്ലാക്ക്‌ലിസ്റ്റ്, സെക്‌സ്, ലൈസ് ആൻഡ് വീഡിയോടേപ്പ്, ക്രാഷ് തുടങ്ങിയ സിനിമകളിലെയും ടിവി ഷോകളിലെയും വ്യതിരിക്തമായ ശബ്ദത്തിനും വില്ലൻ അല്ലെങ്കിൽ വിചിത്ര കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതിനും പേരുകേട്ട അമേരിക്കൻ നടൻ ജെയിംസ് സ്പേഡറുടേയും (1960),/sathyam/media/media_files/2025/02/07/9aa85b72-0c83-4fe2-b2d2-e5a40c35eba6.jpg)
അമേരിക്കൻ നടൻ, നിർമ്മാതാവ്, സംരംഭകൻ, ദറ്റ് എഴുപതുകളിലെ ഷോ, ടു ആൻഡ് എ ഹാഫ് മെൻ, ജോബ്സ് എന്നിവയിൽ അഭിനയിച്ചതിന് പ്രശസ്തനായ ആഷ്ടൺ കച്ചറുടേയും (1978),
ട്രൂ ബ്ലഡ്, നെറ്റ്ഫ്ലിക്‌സിൻ്റെ ഡെയർഡെവിൾ എന്നീ ടെലിവിഷൻ ഷോകളിൽ അഭിനയിച്ചിട്ടുള്ള അമേരിക്കൻ നടിയും മോഡലുമായ ഡെബോറ ആൻ വോളിന്റെയും (1985),
പ്രമാണങ്ങൾ തയ്യാറാക്കാൻ ഉപയോഗിയ്ക്കുന്ന മാർക്കപ്പ് ഭാഷാ സങ്കേതമായ ലാടെക്ക് വികസിപ്പിച്ച പ്രശസ്തനായ അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ ലിസിലി ലാമ്പോർട്ടിന്റെയും (1941)ജന്മദിനം.!/sathyam/media/media_files/2025/02/07/0beee044-124a-41c0-a0e0-c73f20712cb3.jpg)
**********
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പ്രിയങ്കരരായ പൂർവ്വികരിൽ ചിലർ
************
കെ.വി സൈമൺ ജ.(1883- 1944)
എ.എ. റഹീം ജ. (1920 -1995)
സി.വി. ശ്രീരാമൻ ജ. (1931-2007)
ജി.എസ്.ശിവരുദ്രപ്പ ജ. (1926-2013)
മന്മഥ് നാഥ് ഗുപ്ത ജ. (1908-2000)
സർ തോമസ് മൂർ ജ.(1478 -1535)
ചാൾസ് ഡിക്കൻസ് ജ. (1812-1870)
ജി.എച്ച്. ഹാർഡി ജ. (1877-1947)
പൂയി' (ഷിയാങ്ടോങ് ചക്രവർത്തി) ജ. (1906 - 1967)/sathyam/media/media_files/2025/02/07/60ec8d67-d286-4d07-9c26-97183d5ff7c1.jpg)
പ്രശസ്തമായ ഒട്ടേറെ മലയാള ക്രിസ്തീയ കീർത്തനങ്ങളുടെ രചയിതാവും, നിരവധി ദൈവശാസ്ത്രഗ്രന്ഥങ്ങൾ എഴുതിയ പ്രമുഖ ദൈവശാസ്ത്ര പണ്ഡിതനും, ക്രൈസ്തവ മതപ്രചാരകനും ആയിരുന്ന . കെ.വി സൈമൺ (1883 ഫെബ്രുവരി 7 - 1944 ഫെബ്രുവരി 20 ) ,
മുൻ കേന്ദ്രമന്ത്രി, മേഘാലയയുടെ ഗവർണർ, കേരള നിയമസഭാംഗം കോൺഗ്രസ് പാർട്ടിയുടെ ഉപനേതാവ്, എ.ഐ.സി.സി. അംഗം,കൊച്ചിൻ സർവകലാശാല സെനറ്റംഗം, കേന്ദ്ര സംസ്ഥാന വഖഫ് ബോർഡിലെ അംഗം, കെ.പി.സി.സി. വൈസ് പ്രസിഡന്റ്, ടി.കെ.എം. കോളേജ് ഡയറക്ടർബോർഡ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ച അബൂബക്കർ അബ്ദുൽ റഹീം എന്ന എ.എ. റഹീം (07 ഫെബ്രുവരി 1920 - 31 ഓഗസ്റ്റ് 1995),
/sathyam/media/media_files/2025/02/07/54b2f5cd-2d2f-45aa-b8f9-1aa568736e6c.jpg)
3) അനായാസേന മരണം, റെയിൽവേ പാളങ്ങൾ, എന്നി പ്രശസ്തമായ കഥകള്‍ എഴുതിയ പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റുമായ സി.വി. ശ്രീരാമൻ (1931 ഫെബ്രുവരി 7- 2007 ഒക്ടോബർ10),
ആധുനിക കന്നഡ സാഹിത്യത്തിന്റെ രൂപീകരണത്തിൽ പങ്കു വഹിച്ചവരിൽ പ്രമുഖനും, കവിയും, സാഹിത്യവിമർശകനും, അധ്യാപകനും കൂടെയായിരുന്ന ഗുഗ്ഗാരി ശാന്തവീരപ്പ ശിവരുദ്രപ്പ എന്ന ജി.എസ്.ശിവരുദ്രപ്പ(7 ഫെബ്രുവരി 1926-23 ഡിസംബർ 2013),/sathyam/media/media_files/2025/02/07/85fd4a4e-2bd3-43cb-a78e-0ac3626e7c81.jpg)
ബ്രിട്ടീഷ് ഭരണകാലത്ത് ഒന്നിലധികം തവണ ജയിൽവാസം അനുഭവിക്കുകയും 1925 ലെ കക്കോരി ട്രെയിൻ കൊള്ളയിൽ പങ്കെടുക്കുകയും ചെയ്ത ഇന്ത്യൻ മാർക്സിസ്റ്റ് വിപ്ലവകാരിയും സാഹിത്യകാരനുമായിരുന്ന മന്മഥ് നാഥ് ഗുപ്ത (1908 ഫെബ്രുവരി 7 - 2000 ഒക്ടോബർ 26),
ഹെൻറി എട്ടാമന്റെ സഭാവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ രക്തസാക്ഷിത്യം വരിക്കുകയും ആഗോള കത്തോലിക്കാ സഭ വിശുദ്ധനായി വണങ്ങുകയും, യുട്ടോപ്പ്യ എന്ന ഗ്രന്ഥത്തിന്റെ കർത്താവും, ഇംഗ്ലണ്ടിലെ പ്രഗൽഭനായ നിയമ പണ്‌ഡിതനും എഴുത്തുകാരനും ഹ്യൂമനിസ്റ്റും പ്രസംഗകനും, രാജ്യതന്ത്രജ്ഞനും നിയമജ്ഞനുമായിരുന്ന സർ തോമസ് മൂർ (1478 ഫെബ്റുവരി 7-1535 ജൂലൈ 6),/sathyam/media/media_files/2025/02/07/a43c9c89-0928-4961-b7e5-9e4f900d716c.jpg)
പിക്വിക് പേപ്പേഴ്സ് , ഒളിവർ ട്വിസ്റ്റ്, നിക്കോലാസ് നിക്കിൾബി , എ ക്രിസ്മസ് കരോൾ, ഡേവിഡ് കോപ്പർഫീൽഡ് , ബ്ലീക് ഹൗസ് , ഹാർഡ് റ്റൈംസ്,എ റ്റെയിൽ ഒഫ് ടു സിറ്റീസ് , ഗ്രേറ്റ് എക്സ്പെക്റ്റേഷൻസ് തുടങ്ങിയ കൃതികള്‍ രചിച്ച വിക്ടോറിയൻ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇംഗ്ലീഷ് നോവലിസ്റ്റും സാമൂഹിക പരിവർത്തകനും ആയിരുന്ന ചാൾസ് ജോൺ ഹഫാം ഡിക്കൻസ് എന്ന ചാൾസ് ഡിക്കൻസ് (ഫെബ്രുവരി 7 1812 – ജൂൺ 9 1870),
സംഖ്യാസിദ്ധാന്തത്തിലും വിശ്ലേഷണത്തിലും ഹാർഡി-രാമാനുജൻ അസിംപ്റ്റോട്ടിക് ഫോർമുല മൂലവും അറിയപ്പെടുന്ന കേംബ്രിജിലെ അധ്യാപകനും ഗണിതശാസ്ത്രജ്ഞനുമായിരുന്ന ജി.എച്ച്. ഹാർഡി എന്ന ഗോഡ്ഫ്രെ ഹരോൾഡ് ഹാർഡി(7 ഫെബ്രുവരി 1877 - 1 ഡിസംബർ 1947),/sathyam/media/media_files/2025/02/07/562a189f-cd22-4b1d-8af6-fc75b1292760.jpg)
1908-ൽ ഷിയാങ്ടോങ് ചക്രവർത്തി(Xuantong Emperor , Hsuan Tung Emperor) എന്ന പേരിൽ രണ്ടാം വയസിൽ തന്നെ ചക്രവർത്തിയായി അവരോധിക്കപ്പെട്ടുവെങ്കിലും , ഷിങ്ഹായ് വിപ്ലവത്തിന്റെ ഫലമായി 1912 ഫെബ്രുവരി പന്ത്രണ്ടാം തീയ്യതി സ്ഥാനത്യാഗം ചെയ്യേണ്ടിവന്ന ചൈനയിലെ അവസാന ചക്രവർത്തിയായിരുന്ന 'പൂയി' (1906 ഫിബ്രുവരി 7– 1967 ഒക്റ്റോബർ 17)
ഇന്നത്തെ സ്മരണ … !
********
കെ.കെ നായർ മ. (1931-2013)
ഇ.കെ. ജാനകി അമ്മാൾ മ.(1897- 1984)
പ്രൊഫസർ എരുമേലി പരമേശ്വരൻ പിള്ള മ.( 1932-2014 )
കുമരകം ശങ്കുണ്ണിമേനോന്‍ മ.( 2009)
ഇടയത്ത് ജാനകി ശേഖര്‍ മ. (2014 )
ചവറ പാറുക്കുട്ടി (1944 - 2019)
എ.പി. വർക്കി മ. (1928-2002)
സചീന്ദ്രനാഥ് സന്യാൽ മ. (1890-1942)
ലി വെൻലിയാങ് നേയും. Ma. 1986-2020),
അഡോൾഫ് സാക്സ് മ. (1814-1894)
ജോസഫ് മെൻഗെളെ മ. (1911 - 1979)
ഒൻപതാം പീയൂസ് മാർപ്പാപ്പ മ.(1792-1878)
ഹനബുസ ഇത്ഛോ മ. (1652-1724)/sathyam/media/media_files/2025/02/07/479665f4-4155-464a-b9a1-b27ba026a0e1.jpg)
പത്തനംതിട്ട ജില്ലാ രൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ച മുൻ നിയമസഭാ സാമാജികനായിരുന്ന കെ.കെ നായർ എന്ന കുളപ്പുരയ്ക്കൽ കരുണാകരൻ നായരർ(2 ഫെബ്രുവരി 1931 - 7 ഫെബ്രുവരി 2013),
ബ്രിട്ടീഷ് ഇന്ത്യയിൽ ശാസ്ത്ര വിഷയത്തിൽ ഡോക്ടറേറ്റ് (ഡി.എസ്സി.,D.Sc പി.എച്ച്.ഡിയുടെ പഴയ പേര്)) നേടിയ ചുരുക്കം ഇന്ത്യൻ വനിതകളിലൊരാളും പൗരസ്ത്യ ദേശങ്ങളിൽനിന്നും ആദ്യമായി ബാർബോർ ഫെല്ലോഷിപ്പ് നേടുകയും ചെയ്ത സസ്യശാസ്ത്രജ്ഞയായിരുന്ന ഇടവലത്ത് കക്കാട്ടു ജാനകിയമ്മ എന്ന ഇ.കെ. ജാനകി അമ്മാൾ (1897 നവംബർ 4 - 1984),/sathyam/media/media_files/2025/02/07/552c17c1-5491-4e0a-8397-276c6340d289.jpg)
പ്രശസ്ത സാഹിത്യകാരനും അധ്യാപകനും വിദ്യാഭ്യാസ പ്രവർത്തകനും സാഹിത്യ ചരിത്രകാരനും പുരോഗമന പ്രസ്ഥാന നേതാവും സംഘാടകനും സാംസ്ക്കാരിക സഞ്ചാരിയുമായിരുന്ന പ്രൊഫസർ എരുമേലി പരമേശ്വരൻപിള്ള (1932 ഡിസംബർ 12-ഫെബ്രുവരി7,2014 ) ,
പ്രഗല്‍ഭനായ അഭിഭാഷകന്‍, മികച്ച സാംസ്കാരിക പ്രവര്‍ത്തകന്‍, സി.പി.ഐ നേതാവ്, ഉജ്ജ്വല വാഗ്മി, നല്ല കലാകാരന്‍, നാടക പ്രവർത്തകൻ അതിലുപരി കലാസ്വാദകന്‍ , കുമരകം പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റ്, സംഗീത നാടക അക്കാദമിയുടെ മുന്‍ വൈസ് പ്രസിഡന്റ്, കെ.പി.എ.സിയുടെ മുന്‍ സാരഥി എന്നിങ്ങനെ ബഹുമുഖ പ്രതിഭയുടെ ഉടമസ്ഥന്‍ കുമരകം ശങ്കുണ്ണിമേനോൻ (23 ജനുവരി 1926 -ഫെബ്രുവരി7, 2009),
കമ്മ്യൂണിസ്റ്റ് കാരിയും മഹിളാപ്രവർത്തകയും കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ വൈശിഷ്ട്യവും സവിശേഷതകളും ആർന്ന അനന്യ സാധാരണമായ ഒരു വ്യക്തിത്വത്തിനുടമ ആയിരുന്ന എന്‍ സി ശേഖരിന്റെ പത്നിയുമായിരുന്ന ഇടയത്ത് ജാനകി ശേഖർ (-7 ഫെബ്രുവരി 2014) ,/sathyam/media/media_files/2025/02/07/2185b2d8-ab0d-421f-a94d-f25c4d4b5554.jpg)
പൊതുവേ പുരുഷാധിപത്യം ശീലമായിരുന്ന കഥകളി രംഗത്തെ ആദ്യത്തെ മൂന്ന് സ്ത്രീ സാന്നിധ്യങ്ങളിൽ ഒരാളും, അൻപതു വർഷത്തിലധികം കാലം കപ്ലിങ്ങാടൻ സമ്പ്രദായത്തിലുള്ള കഥകളിയരങ്ങുകളിലെ സജീവ താരമായിരുന്ന ചവറ പാറുക്കുട്ടി (മാർച്ച് 21, 1944- ഫെബ്രുവരി 7, 2019 ),
തുടർച്ചയായി ഇരുപത്തിനാല് വർഷം സി.പി.ഐ.എം എറണാകുളം ജില്ലാ സെക്രട്ടറിയും സി.പി.ഐ.എം സംസ്ഥാന കമ്മറ്റി അംഗവും, എറണാകുളത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുകയും ചെയ്ത ജനകീയനായ നേതാവുമായിരുന്ന എ.പി. വർക്കി (ജനനം: 1928 മരണം :7 ഫെബ്രുവരി 2002),/sathyam/media/media_files/2025/02/07/58699054-3899-47f0-bc7a-ed6f979267d3.jpg)
ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായി സായുധപ്രതിരോധ നടപടികൾ കൈക്കൊണ്ട്, ചന്ദ്രശേഖർ ആസാദ്, ഭഗത് സിംഗ് തുടങ്ങിയ വിപ്ലവകാരികളെ സഹായിച്ച ഒരു ഇന്ത്യൻ വിപ്ലവകാരിയും ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷന്റെ പ്രവർത്തകനുമായിരുന്ന സചീന്ദ്രനാഥ് സന്യാൽ ( ഏപ്രിൽ3, 1890- ഫെബ്രുവരി 7, 1942),
വുഹാൻ സെൻട്രൽ ആശുപത്രിയിൽ 30 ഡിസംബർ 2019 ന് സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം എന്ന രോഗത്തിനോട് സാമ്യമുള്ള ഒരു പകർച്ചവ്യാധി പൊട്ടിപുറപ്പെടാൻ സാധ്യതയുള്ളതായി സഹപ്രവർത്തകർക്ക് ചൈനീസ് മെസേജിങ് ആപ്ലിക്കേഷനായ വീ ചാറ്റിലൂടെ മുന്നറിയിപ്പ് നൽകുകയും പിന്നീട് ഇത് കോവിഡ് -19 ആയി സ്ഥിരീകരിക്കപ്പെടുകയും 'വിസിൽ ബ്ലോവെർ' എന്ന് പിന്നീട് അറിയപ്പെടുകയും അതേ വൈറസ് ബാധിധനായി 33 ആം വയസ്സിൽ മരണമടയുകയും ചെയ്ത വൂഹാൻ സെൻട്രൽ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധനായിരുന്ന ലി വെൻലിയാങ് ( 12 സെപ്റ്റംബർ 1986 – 7 ഫെബ്രുവരി 2020),
/sathyam/media/media_files/2025/02/07/30472db6-d1b9-4942-ab3b-25d11fb7a6b2.jpg)
സംഗീതോപകരണങ്ങളുടെ നിർമ്മാതാവും സാക്‌സോഫോണിൻ്റെ ഉപജ്ഞാതാവുമായ അഡോൾഫ് സാക്സ് ( നവംബർ 6,1814,-1894 ഫെബ്രുവരി 7 ),
രണ്ടാം ലോകമഹായുദ്ധകാലത്തെ ജർമ്മൻ സുരക്ഷാ സംഘടനയിലെ(എസ് എസ്)ഒരു ഉദ്യോഗസ്ഥനും ഓഷ്‌വിറ്റ്സ് ഗ്യാസ് ചേമ്പറിലേക്കു ഇരകളെ തിരഞ്ഞെടുക്കുന്നതിനും തടവുകാരുടെ മേൽ മാരക പരീക്ഷണങ്ങൾ നടത്തുന്നതിനും ചുമതലപ്പെടുത്തപ്പെട്ട സംഘത്തിലെ ഒരു കുപ്രസിദ്ധ വൈദ്യനും റഷ്യൻ ചെമ്പടയുടെ വരവിനു തൊട്ടുമുമ്പേ ഓഷ്‌വിറ്റ്സിൽ നിന്നു പലായനം ചെയ്യുകയും യുദ്ധത്തിനുശേഷം ദക്ഷിണ അമേരിക്കയിലേക്ക് ഒളിച്ചോടുകയും തന്റെ ശിഷ്ടകാലം മുഴുവൻ പിടികൊടുക്കാതെ അവിടെ ജീവിക്കുകയും ചെയ്ത, 'മരണത്തിന്റെ ' മാലാഖ എന്നറിയപ്പെട്ട ജോസഫ് മെൻഗെളെ (16 മാർച്ച് 1911 - 7 ഫെബ്രുവരി 1979),
/sathyam/media/media_files/2025/02/07/a92e752b-a255-4ad8-b52b-0fdf506540d3.jpg)
കത്തോലിക്കാസഭയുടെ ചരിത്രത്തിൽ ഏറ്റവുമധികം കാലം അധികാരത്തിലിരുന്ന മാർപ്പാപ്പയായിരുന്ന ജിയോവാന്നി മരിയ മസ്തായ്-ഫെറേത്തി എന്ന ഒൻപതാം പീയൂസ് മാർപ്പാപ്പ (13 മേയ് 1792 – 7 ഫെബ്രുവരി 1878),
ഒരു ജാപ്പനീസ് ചിത്രകാരനും കാലിയോഗ്രാഫറും ഹൈകു കവിയുമായിരുന് ഹനബുസ ഇത്ഛോ ( 1652 - ഫെബ്രുവരി 7, 1724),
ചരിത്രത്തിൽ ഇന്ന്…
********
1783 - അമേരിക്കൻ വിപ്ലവകാലത്ത് ബ്രിട്ടീഷുകാരോട് പരാജയപ്പെട്ടതിന് ശേഷം ഫ്രാൻസും സ്പെയിനും ചേർന്ന് ജിബ്രാൾട്ടർ ഉപരോധം പിൻവലിച്ചു.
/sathyam/media/media_files/2025/02/07/76414aeb-b891-4074-bf0d-4e9989dce263.jpg)
1984-ൽ അമേരിക്കൻ ബഹിരാകാശയാത്രികനായ ബ്രൂസ് മക്കാൻഡ്‌ലെസ് ആദ്യത്തെ ബഹിരാകാശ നടത്തം നടത്തി.
1613 - മിഖായേൽ റൊമനോവ് (മിഖായേൽ ഒന്നാമൻ) റഷ്യൻ സാർ ചക്രവർത്തിയായി സ്ഥാനമേറ്റു./sathyam/media/media_files/2025/02/07/e71f2144-6914-4c18-8cc2-7518ba81a97c.jpg)
1812 - അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ഭൂകമ്പത്തെത്തുടർന്ന് മിസിസിപ്പി നദിയിൽ സുനാമി ഉയർന്നു.
1853 - ഗൗഡസാരസ്വതരുടെ പൂജാവിഗ്രഹങ്ങൾ ആലപ്പുഴയിലെ അനന്തനാരായണപുരം ക്ഷേത്രത്തിൽ നിന്ന് കൊച്ചിയിലേക്ക് കൊണ്ടുപോയി.
1870 - എറണാകുളം പബ്ലിക് ലൈബ്രറി പ്രവർത്തനം ആരംഭിച്ചു./sathyam/media/media_files/2025/02/07/e47c9f44-ea2d-4cca-9cc1-ad7a4520e836.jpg)
1914 - ഇംഗ്ലീഷ് നടനും ഹാസ്യനടനും ചലച്ചിത്ര നിർമ്മാതാവുമായ ചാർളി ചാപ്ലിൻ കിഡ് ഓട്ടോ റേസ് അറ്റ് വെനീസ് എന്ന ചിത്രത്തിലൂടെ തൻ്റെ ഐതിഹാസിക കഥാപാത്രമായ "ദി ട്രാംപ്" അവതരിപ്പിച്ചു.
1943 - അമേരിക്കയിൽ ഒരാൾക്ക് മൂന്ന് ഷൂവിൽ കൂടുതൽ വാങ്ങാൻ സാധിക്കാത്ത തരത്തിൽ ഷൂ റേഷനിങ് ഉത്തരവ് നിലവിൽ വന്നു.
1962 - അമേരിക്ക ക്യൂബയുമായുള്ള എല്ലാ കയറ്റുമതി ഇറക്കുമതികളും നിരോധിച്ചു./sathyam/media/media_files/2025/02/07/d21a2191-1262-4e72-9301-8e4db8f8a7e8.jpg)
1971 - സ്വിറ്റ്സർലാന്റിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചു.
1974 - മൂന്ന് നൂറ്റാണ്ടുകളുടെ കൊളോണിയൽ ഭരണത്തിന് ശേഷം ഗ്രെനഡ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടി.
1984 - നാസ ബഹിരാകാശ യാത്രികർ ശൂന്യാകാശത്തിൽ നിയന്ത്രണ രഹിതമായ യാത്ര നടത്തി ചരിത്രം സൃഷ്ടിച്ചു.
1986 - 28 വർഷത്തെ കുടുംബ ഏകാധിപത്യ ഭരണത്തിന് ശേഷം ഹെയ്ത്തി പ്രസിഡണ്ട് രാജ്യം വിട്ടു/sathyam/media/media_files/2025/02/07/b1fc963a-e399-408c-ab2a-9af9dda33a3e.jpg)
1991 - ഹൈറ്റിയുടെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ടെ പ്രസിഡണ്ട് ജീൻ ബെർട്രാൻഡ് ആർടിസ്റ്റൈഡ് സ്ഥാനമേറ്റു.
1992 - യുറോപ്യൻ യൂണിയൻ സ്ഥാപിതമായി.
1999 - നാസയുടെ ബഹിരാകാശ വാഹനമായ 'സ്റ്റാർഡസ്റ്റ് ' വിക്ഷേപിച്ചു./sathyam/media/media_files/2025/02/07/d187b803-b2d1-4fa7-b1ee-7fa743077a37.jpg)
1999 - പിതാവ് ഹുസൈൻ്റെ മരണശേഷം അബ്ദുള്ള രണ്ടാമൻ ജോർദാനിലെ രാജാവായി. അയൽരാജ്യങ്ങളിലെ ഭീകരത, ദാരിദ്ര്യം, കലാപങ്ങൾ എന്നിവയ്‌ക്കെതിരെ സാമ്പത്തിക പരിഷ്‌കാരങ്ങൾ കൊണ്ടുവരുന്നതിനും ജോർദാനെ സ്ഥിരപ്പെടുത്തുന്നതിനും അദ്ദേഹം അറിയപ്പെടുന്നു.
1999 - ക്രിക്കറ്റ് ഫീൽഡിലെ അപൂർവ റെക്കാർഡ് അനിൽ കുംബ്ലെ കൈവരിച്ചു. ഒരു ടെസ്റ്റിന്നിങ്ങ്സിലെ 10 വിക്കറ്റും നേടുന്ന ആദ്യ ഏഷ്യക്കാരനും ലോകത്തെ രണ്ടാമനുമായി. ഡൽഹിയിൽ പാക്കിസ്ഥാനെതിരെ ആയിരുന്നു ഈ അപൂർവ നേട്ടം. ഇംഗ്ലണ്ട് കാരനായ ജിം മേക്കറാണ് ഇക്കാര്യത്തിൽ കുംബ്ലെയുടെ ഏക മുൻഗാമി./sathyam/media/media_files/2025/02/07/c2b72464-c86d-439b-a065-dc553df91807.jpg)
2000 - സിക്കിമിലെ കാഞ്ചൻ ജംഗ ബയോസ്ഫിയർ റിസർവ് നിലവിൽ വന്നു.
2005 - അലൻ മാർക്ക് ആർതർ എകനായി 71 ദിവസം 14 മണിക്കുർ, 18 മിനിട്ട്, 33 സെക്കന്റ് ലോകം ചുറ്റി തിരിച്ചു വന്നു ചരിത്രം സൃഷ്ടിച്ചു.
2007 - ഇന്ത്യൻ തപാൽ വകുപ്പ് , സുഗന്ധമുള്ള സ്റ്റാമ്പുകൾ ( Fragrance of Roses) പുറത്തിറക്കി../sathyam/media/media_files/2025/02/07/ac1ea13f-5152-47f8-875e-8571bba4e481.jpg)
2009 - ആസ്ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും കെടുതി നിറഞ്ഞ കാട്ടുതീ തുടങ്ങി.
2010 - ഇന്ത്യ സ്വയം വികസിപ്പിച്ച മധ്യദൂര ബാലിസ്റ്റിക് മിസൈലായ അഗ്നി - 3 ഒറീസയിലെ ബാലസോറിൽ വിജയകരമായി പരീക്ഷിച്ചു.
2014 - ഇംഗ്ലണ്ടിലെ നോർഫോക്കിലെ ഹപ്പിസ്ബർഗിലെ കാൽപ്പാടുകൾ 800,000 വർഷങ്ങൾക്ക് മുൻപ് ആഫ്രിക്കക്ക് പുറത്തുള്ള ഏറ്റവും പഴക്കമുള്ള ഹോമിനിഡ് കാൽപാടുകൾ ആണെന്ന് ശാസ്ത്രജ്ഞർ പ്രസ്‌താവിച്ചു./sathyam/media/media_files/2025/02/07/aab20842-5ac2-4774-b3e8-2f700d1ddbf7.jpg)
2016 - വടക്കൻ കൊറിയ യു.എൻ ഉടമ്പടികൾ ലംഘിച്ചുകൊണ്ട് ക്വാംഗ്മ്യോങ് സോങ് - 4 ബഹിരാകാശത്തേക്ക് വിക്ഷേപിച്ചു.
2018 - ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഹിമാലയത്തിൻ്റെ തെക്കൻ മലനിരകളിൽ നിന്നാണ് എല്ലാ സിട്രസ് പഴങ്ങളും ഉത്ഭവിച്ചതെന്ന് വെളിപ്പെടുത്തൽ /sathyam/media/media_files/2025/02/07/NpLYU1p2bgb3XlxrgubD.jpg)
2018 - ലോകത്തിൽ നിലവിലുള്ള ഏറ്റവും കരുത്തുറ്റ റോക്കറ്റ് ഫാൽക്കൻ ഹെവി സ്വകാര്യ കമ്പനിയായ സ്പെയ്സ് എക്സ് വിജയകരമായി കേപ്കനാവറിൽ നിന്നും വിക്ഷേപിച്ചു.
2021 - ഹിമാലയൻ ഹിമാനി ധൗലിഗംഗ നദിയിൽ പതിച്ചതിനെ തുടർന്ന് ഇന്ത്യൻ സംസ്ഥാനമായ ഉത്തരാഖണ്ഡ് വിനാശകരമായ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടു.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us