ഇന്ന് ഒക്ടോബര്‍ 20, പാചക വിദഗ്ദരുടെ അന്താരാഷ്ട്ര ദിനം: വി.എസ്. അച്യുതാനന്ദന്റെയും വീരേന്ദർ സേവാഗിന്റേയും കമല ഹാരിസിന്റേയും ജന്മദിനം: ഇംഗ്ലീഷുകാര്‍ ഫ്രഞ്ചുകാര്‍ക്ക് മയ്യഴി തിരികെ കൊടുത്തതും ഒന്നാം ലോക മഹായുദ്ധം സമാപിച്ചതും ഇതേദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്

New Update
New Project october 20

ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
 ' JYOTHIRGAMAYA '
🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200 
തുലാം 4
കാർത്തിക / ത്രിതീയ
2023 / ഒക്ടോബര്‍ 20,
 ഞായർ

Advertisment

ഇന്ന് ;

*ശ്രീ സത്യസായി ബാബ അവതാര പ്രഖ്യാപന ദിനം!
  
*  National Solidarity Day ![പൗരന്മാർക്കിടയിൽ ഐക്യവും അഖണ്ഡതയും പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വർഷവും ഒക്ടോബർ 20 ന് ഇന്ത്യയിൽ ദേശീയ സോളിഡാരിറ്റി ദിനം ആചരിയ്ക്കുന്നു . 1962-ൽ ഇന്ത്യ-ചൈന യുദ്ധത്തിന് ശേഷം രാജ്യത്തിൻ്റെ കൂട്ടായ ശക്തിയെയും പ്രതിരോധശേഷിയെയും ബഹുമാനിക്കുന്നതിനായി ഇത് ആദ്യമായി ആചരിച്ചു.]

publive-image

*ലോക അസ്ഥിചയാപചയ രോഗ  (ഓസ്റ്റിയോപൊറോസിസ് )ദിനം ! [ലോകമെമ്പാടുമുള്ള ഏതൊരു വ്യക്തിയെയും ബാധിക്കുന്ന അസ്ഥികളുടെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ആഗോള തലത്തിൽ അവബോധം വളർത്തുന്നതിനായി ആരംഭിച്ചതാണ് ലോക ഓസ്റ്റിയോപൊറോസിസ് ദിനം. ഓസ്റ്റിയോപൊറോസിസിൻ്റെ പ്രതിരോധം, രോഗനിർണയം, ചികിത്സ എന്നിവയെക്കുറിച്ചുള്ള അറിവും വിദ്യാഭ്യാസവും വർദ്ധിപ്പിക്കുന്നതിന് ഇത് പ്രവർത്തിക്കുന്നു .Say No to Fragile Bones എന്നതാണീ വർഷത്തിലെ ദിനത്തിൻ്റെ തീം]

*പാചക വിദഗ്ദരുടെ അന്തഃരാഷ്ട്ര ദിനം ![International Chefs Day -  സ്വാദിഷ്ടമായ ഭക്ഷണപദാർത്ഥങ്ങൾക്കു പിന്നിൽ പ്രവർത്തിക്കുന്ന പാചകക്കാരെ ആദരിയ്ക്കുന്നതിന് ഒരു ദിനം.
 മികച്ച പാചകരീതി ആസ്വദിക്കാൻ ഏവർക്കും അവസരം ലഭിക്കുന്നതിന് ഒരു ദിവസം. പാചകം ഇഷ്ടപ്പെടുന്ന ഓരോരുത്തർക്കും എങ്ങനെ പാചകം ചെയ്യണമെന്നും അവരുടെ പ്രാദേശിക പ്രദേശത്തെ പാചകക്കാരുമായി എങ്ങനെ ബന്ധപ്പെടാമെന്നും പഠിക്കാൻ കഴിയുന്ന മികച്ച അവസരങ്ങളിൽ ഒന്നാണിത്. കുട്ടികളെ എങ്ങനെ പാചകം ചെയ്യാമെന്ന് പഠിപ്പിക്കാനും പാചകക്കാരാകാൻ അവരെ പ്രചോദിപ്പിക്കാനുമുള്ള ഒരു മികച്ച അവസരം കൂടിയാണിത്.,"Growing A Healthy Future " എന്നതാണീ വർഷത്തെ വിശേഷ ദിന തീം]publive-image

*ലോക കളിപ്പാട്ട ക്യാമറ ദിനം! [ ലോകമെമ്പാടും ഒക്ടോബർ 20 ന് അല്ലെങ്കിൽ ഒക്ടോബർ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ആചരിയ്ക്കുന്ന ഒരു ദിനമാണ് കളിപ്പാട്ട ക്യാമറ ദിനം . Take silly, low-quality pictures and share them with the world. എന്നതാണ് 2024 ലെ ഈ ദിന തീം]

*അനാവശ്യമായി ശേഖരിക്കപ്പെടുന്ന വൃത്താന്തങ്ങളുടെ ദിനം[ Information Overload Day] ഇൻഫർമേഷൻ ഓവർലോഡ് ദിനം അഥവാ ആവശ്യമായി ശേഖരിയ്ക്കപ്പെടുന്ന വൃത്താനങ്ങളുടെ ദിനം നമ്മെ എന്നും ഓർമ്മിപ്പിക്കുന്നത് ഈ വിശാലമായ ലോകത്ത് മിനക്കെട്ട് അന്വേഷിച്ചു നടന്നാൽ വളരെയധികം വിവരങ്ങൾ ഉണ്ടെന്നും ചിലപ്പോൾ അവ നമ്മുടെ സന്തോഷത്തെയും ഉൽപ്പാദനക്ഷമതയെയും പ്രതികൂലമായി ബാധിക്കും എന്നുമാണ്. ആ ബോധം നമ്മിൽ ഓരോരുത്തരിലും ഉണർത്താനാണ് ഈ ദിനം ആചരിയ്ക്കുന്നത്.]publive-image

* Community Media Day ![കമ്മ്യൂണിറ്റി മീഡിയയുടെ പ്രാധാന്യം] - വിവരങ്ങൾ പരസ്പരം പങ്കിടുന്നതിനും സമൂഹത്തിനകത്തും പുറത്തും ചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നതിനും, പരസ്പരം അറിയാൻ ശ്രമിയ്ക്കാനും, പ്രാദേശിക പ്രദേശങ്ങളിലെ ആളുകളെ മികച്ച പൗരന്മാരായി ജീവിക്കാനും ജോലി ചെയ്യാനും പഠിപ്പിയ്ക്കുന്നതിന് ഒരു ദനം]

*Office Chocolate Day !

* International day of air traffic controller !
[1961 ഒക്ടോബർ 20 ന് സ്ഥാപിതമായ IFATCA (ഇൻ്റർനാഷണൽ ഫെഡറേഷൻ ഓഫ് എയർ ട്രാഫിക് കൺട്രോളേഴ്‌സ് അസോസിയേഷൻ) യുടെ വാർഷികം എല്ലാ വർഷവും ഒക്ടോബർ 20 ന് ആഘോഷിക്കുന്നു ]

publive-image

USA ;
*ദേശീയ യുവാക്കളുടെ ആത്മവിശ്വാസ ദിനം!

*സൺഡേ സ്കൂൾ ടീച്ചർ അപ്രീസിയേഷൻ ഡേ!  [ സൺഡേ സ്കൂളുകളിൽ പഠിപ്പിക്കുന്നവരോട് നന്ദി പറയാനുള്ള ഒരു പ്രത്യേക ദിവസം.]

*National day on writing!

*National Brandied Fruit Day!

*Suspender’s Day !
*  വിയറ്റ്നാം : വനിത ദിനം !
*  കെനിയ : നായക ദിനം! / Heros Day !
*  ഗ്വാട്ടിമാല : വിപ്ലവ ദിനം !

ഇന്നത്തെ മൊഴിമുത്തുകൾ
'' ഒരു മനുഷ്യനും അയാൾ നയിക്കുന്ന ജീവിതവും തമ്മിലുള്ള പൊരുത്തത്തെയല്ലാതെ മറ്റെന്തിനെയാണു നാം ആനന്ദം എന്നു വിളിക്കുക?''[ - ആൽബർട്ട് കാമ്യു ]publive-image
ജന്മദിനം
*സ. വി.എസ്‌ അച്യുതാനന്ദൻ ഇന്ന് നൂറ്റി  ഒന്നിൻ്റെ നിറവിലേയ്ക്ക്‌ !!! കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും ജനസമ്മതിയുള്ള നേതാവും   സിപിഎമ്മിന്റെ  കേന്ദ്ര കമ്മിറ്റി അംഗവും മുൻ മുഖ്യമന്ത്രിയും ആയ വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ  അഥവാ  സഖാവ് വി.എസ്. അച്യുതാനന്ദന്റെയും (1923),

' ഇനി വരുന്നൊരു തലമുറയ്ക്ക് …''അശ്വാരൂഢൻ എന്ന ചിത്രത്തിലെ അഴകാലിലെ മഞ്ഞച്ചരടിലെ പൂത്താലി..''മിറുഗം പോലാവെടാ കുഞ്ഞാ മനുഷേനാവാണ്ടെ … '  തുടങ്ങി നിരവധി രചനകളിലൂടെ ശ്രദ്ധേയനായമലയാളചലച്ചിത്രഗാന രചയിതാവും കവിയുമായ ഇഞ്ചക്കാട് ബാലചന്ദ്രൻ എന്ന പേരിലെഴുതുന്ന പി.കെ. ബാലചന്ദ്രന്റേയും (1954), publive-image

അമേരിക്കൻ ഐക്യ നാടുകളുടെ 49-മത് ഉപരാഷ്ട്രപതിയും  ഈ സ്ഥാനത്ത് എത്തുന്ന ആദ്യ വനിതയും, ആദ്യ കറുത്ത വർഗത്തിൽ പെട്ടവളും, ആദ്യ ഇന്ത്യൻ വംശജയുമായ വരാൻ പോകുന്ന അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി കമല ദേവി ഹാരിസിന്റേയും (1964),

നജാഫ്ഗർഹിന്റെ രാജകുമാരൻ എന്നും വിളിപ്പേരുള്ള,  വീരു എന്ന് സ്നേഹത്തോടെ വിളിക്കുന്ന, ആധുനിക യുഗത്തിലെ വിവിയൻ റിച്ചാർഡ്സൺ ആയിട്ട് പല പ്രമുഖരും വിലയിരുത്തുന്ന  ഡൽഹിയിൽ നിന്നുള്ള ഇന്ത്യൻ ക്രിക്കറ്റർ വീരേന്ദർ സേവാഗിന്റേയും(1978),

ഭാരതീയ ജനതാ പാർട്ടി നേതാവും ലോകസഭാ അംഗവും ട്രൈബൽ അഫയേഴ്സ് സഹമന്ത്രിയും, സാമൂഹ്യക്ഷേമ വകുപ്പിന്റെ മുൻസഹമന്ത്രിയുമായ   സുദർശൻ ഭഗത്തിന്റേയും (1969),publive-image

ഷാലോ ഗ്രേവ്, ട്രെയിൻസ് പോട്ടിങ്ങ്, 28 ഡേയ്സ് ലേറ്റർ,   മില്യൺസ്,   സൺഷൈൻ,127 അവേർസ്  തുടങ്ങിയ സിനിമയുടെ സംവിധായകനും സ്ലംഡോഗ് മില്യണെയർ എന്ന സിനിമയുടെ സംവിധാനത്തിനു  ഓസ്ക്കാർ അവാർഡ് നേടിയ ഡാനി ബോയിലിന്റെയും (1956),

2016-ൽ അമേരിക്കൻവ്യാപാര മാസികയായ ഫോബ്സ് ഏറ്റവും കൂടുതൽ സമ്പാദിക്കുന്ന മോഡലുകളുടെ പട്ടിക തയ്യാറാക്കിയതിൽ 8-ാംസ്ഥാനം കരസ്ഥമാക്കിയ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള മോഡൽ ആയ കാൻഡിസ് സ്വേൻപോളിന്റെയും (1988),

ഭ്രൂണത്തിന്റെ ആദ്യദശയിലുളള വികസനത്തെ പറ്റിയുള്ള ഗവേഷണത്തിനു വൈദ്യശാസ്ത്രത്തി 1995-ലെ നോബൽ പുരസ്കാരം നേടിയ  ക്രിസ്റ്റിയേൻ നുസ്സെലൈൻ വോൽഹാഡിന്റെയും(1942),publive-image

ഓഫീസ് എന്ന എൻബിസി ദൃശ്യപരമ്പരയിലെ ജിം ഹാൽപെർട്ട് എന്ന കഥാപാത്രത്തിലൂടെ  ശ്രദ്ധേയനായ ഒരു അമേരിക്കൻ നടനും ചലച്ചിത്ര നിർമ്മാതാവുമായ ജോൺ ക്രസിൻസ്കിയുടെയും ( 1979),

ഡോ. ഡ്രെയുടെ ആദ്യ സോളോ സിംഗിൾ "ഡീപ് കവർ" എന്നതിലും പിന്നീട് ഡ്രെയുടെ ആദ്യ സോളോ ആൽബമായ ദി ക്രോണിക് എന്നതിലും പാടിയ ഒരു അമേരിക്കൻ റാപ്പറും നടനുമായ
സ്‌നൂപ് ഡോഗ് (മുമ്പ് സ്‌നൂപ് ഡോഗി ഡോഗ്, ചുരുക്കത്തിൽ സ്‌നൂപ് ലയൺ) എന്നറിയപ്പെടുന്ന കാൽവിൻ കോർഡോസർ ബ്രോഡസ് ജൂനിയറിന്റെയും (1971) ,ജന്മദിനം.!publive-image       

സ്മരണാഞ്ജലി !!!
വി.സി ബാലകൃഷ്ണപ്പണിക്കർ മ. (1869-1912)
കെ. വാസുദേവൻ മൂസ്സത്  മ.(1888-  1965 )
സി.എച്ച്. കണാരൻ മ. (1909 -1972)
കവിയൂർ മുരളി മ. (1931-2001 )
കവി ശങ്കര്‍ജി മറ്റം മ. (1923 -2006)  
വല്ലച്ചിറ മാധവൻ മ. (1934 - 2013 )
തുറവൂർ വിശ്വംഭരന്‍ മ. (1943 -2017)
ടി.പി രാധാമണി മ. (1952-2019)
പി.ബി. അബ്ദുൾ റസാഖ്‌ മ. (1955 - 2018).
ആനി സള്ളിവൻ മ. (1866 -1936)
പോൾ ഡിറാക്  മ. (1902-1984)
ലോറൻസ് ക്ളീൻ മ. ( 1920 - 2013).
റെനെ ബറി മ. (1933,?- 2014)
ജുങ്കോ താബേ മ. (1939-2016)
കേണൽ ഖദ്ദാഫി മ (1942 - 2011)publive-image

പരിനിഷ്ഠിതമായ ജീവിതചര്യകൊണ്ടും വിദ്യാദാനംകൊണ്ടും ധന്യനായ പ്രസിദ്ധ സംസ്കൃതപണ്ഡിതനും ഭാഷാശാസ്ത്രജ്ഞനും സാഹിത്യകാരനുമായിരുന്ന കെ. വാസുദേവൻ മൂസ്സത് (1888- ഒക്റ്റോബർ 20, 1965 )

ഒന്നാം കേരളാ നിയമസഭയിൽ   നാദാപുരം നിയോജക മണ്ഡലത്തെ  പ്രതിനിധീകരിച്ച ഒരു സി പി ഐ നേതാവായിരുന്ന   സി.എച്ച്. കണാരൻ(1909 - 20 ഒക്ടോബർ 1972) publive-image

ദലിതർക്കെഴുതിയ സുവിശേഷം', 'പുറനാനൂറ്- ഒരു പഠനം', 'ദലിത് ഭാഷ', 'അയ്യങ്കാളിപ്പട', 'ദലിത് സാഹിത്യം', 'മ്യൂണിസംക', 'ദലിത് ഭാഷാനിഘണ്ടു' തുടങ്ങിയ കൃതികൾ രചിച്ചു കേരള നവോത്ഥാനത്തെ സംബന്ധിച്ച് അക്കാദമിക്ക് സമൂഹവും പൊതുസമൂഹവും പുലർത്തിപ്പോന്നിരുന്ന പല ധാരണകളേയും ദലിത് പക്ഷ വായനയുടെ രീതിശാസ്ത്രമുപയോഗിച്ച് ചോദ്യം ചെയ്ത ചിന്തകനും, ഏറ്റവും ശ്രദ്ധേയരായ ദലിത് പണ്ഡിതന്മാരിലൊരാളായിരുന്ന കവിയൂർ മുരളി(മാർച്ച് 19 1931-2001 ഒക്ടോബർ 20 )

ബോംബെ നാവിക കലാപത്തില്‍ പങ്കെടുത്ത  കവി ശങ്കര്‍ജി മറ്റം ( 1923 ഫെബ്രുവരി 1-2006 ഒക്ടോബർ 20)

 publive-image

ആത്മസഖി  യുദ്ധഭൂമി, ക്രിസ്തുവിനെ തറച്ച കുരിശ്, പാനപാത്രത്തിലെ വീഞ്ഞ്, അച്ചാമ്മ, എന്റെ ജീവിതത്തോണി തുടങ്ങി. പ്രണയവും  അധികവും വിഷയമായ 400 ഓളം കൃതികൾ രചിക്കുകയും, അച്ചാമ്മ എന്ന നോവൽ സ്‌കൂൾ ലൈബ്രറിക്കായി അംഗീകരിക്കപ്പെട്ടിരുന്നെങ്കിലും  കന്യാസ്ത്രീ വേശ്യയായി തെരുവിൽ ജീവിക്കാനൊരുങ്ങുന്ന  ഉള്ളടക്കമായിരുന്നതിനാൽ സർക്കാർ കണ്ടുകെട്ടി നിരോധിക്കുകയും, ചന്ദ്രഹാസൻ, നിർമ്മല, ചിത്രശാല, ഫിലിംസ്റ്റാർ എന്നീ പത്രങ്ങളുടെ പത്രാധിപസ്ഥാനവും  വഹിച്ചിരുന്ന   നോവലിസ്റ്റ് വല്ലച്ചിറ മാധവൻ (1934 മേയ് 17 - 2013 ഒക്ടോബർ 20),

എഴുത്തുകാരൻ,അദ്ധ്യാപകൻ മഹാഭാരത വ്യാഖ്യാതാവ് എന്നീ നിലകളിൽ പ്രശസ്തനായ പ്രൊഫ. തുറവൂർ വിശ്വംഭരൻ ( സെപ്റ്റംബർ 4 1943 - ഒക്ടോബർ 20 2017)publive-image

മുസ്ലീം ലീഗ് കാസർഗോഡ് ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റുo,പതിമൂന്ന്, പതിനാല് കേരള നയമ സഭകളിൽ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച അംഗവുമായിരുന്ന പി.ബി. അബ്ദുൾ റസാഖ് (01 ഒക്ടോബർ 1955 - 20 ഒക്ടോബർ 2018)

ഉത്തരായനം, യാത്രാമൊഴി തുടങ്ങിയ മലയാളം, തമിഴ് സിനിമകളിൽ അഭിനയിച്ച  നടിടി.പി രാധാമണി (1952- 20, ഒക്റ്റോബർ 2019)

കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട്‌ സ്വന്തം വൈകല്യങ്ങളെ തോൽപിച്ച ഇംഗ്ലീഷ്‌ വനിതയായിരുന്ന ഹെലൻ കെല്ലറെ വിജ്ഞാനത്തിൻറെ ലോകത്തിലേക്ക് കൈപ്പിടിച്ചുയർത്തിയ അധ്യാപിക എന്ന നിലയിൽ ഏറെ പ്രശസ്തി നേടിയ ലോക പ്രശസ്തയായ  ആനി സള്ളിവൻ. എന്ന ആനി മൻസ്ഫീൽഡ് സള്ളീവൻ മേസി (ഏപ്രിൽ 14, 1866 – ഒക്ടോബർ 20, 1936),publive-image

സൈദ്ധാന്തികഭൗതികത്തിന് സംഭാവനകൾ നൽകിയ പ്രമുഖനായ ഇംഗ്ളീഷ് ഭൗതികശാസ്ത്രജ്ഞൻ പോൾ അഡ്രിയൻ മോറിസ് ഡിറാക്കി(8 ആഗസ്റ്റ് 1902-20 ഒക്ടോബർ 1984).

പെൻസിൽവാനിയ സർവ്വകലാശാലയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിൽ സാമ്പത്തിക പ്രവണതകൾ പ്രവചിക്കുന്നതിനായി കമ്പ്യൂട്ടർ മോഡലുകൾ സൃഷ്ടിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രവർത്തനത്തിന് , 1980 ൽ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സ്മാരക സമ്മാനം ലഭിച്ച ഒരു അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന ലോറൻസ് റോബർട്ട് ക്ലീൻ (സെപ്റ്റംബർ 14, 1920 - ഒക്ടോബർ 20, 2013) 

മാർക്‌സിസ്റ്റ് വിപ്ലവകാരി ചെ ഗുവേരയുടെയും വിഖ്യാത ചിത്രകാരൻ പാബ്ലോ പിക്കാസോയുടെയും അത്യപൂർവ്വ ചിത്രങ്ങൾ പകർത്തിയ സ്വിസ് ഫോട്ടോഗ്രാഫറായിരുന്ന റെനെ ബറി(9 ഏപ്രിൽ 1933 – 20 ഒക്ടോബർ 2014).

 ഒരു ജാപ്പനീസ് പർവതാരോഹകയും എഴുത്തുകാരിയും  അദ്ധ്യാപികയുമായിരുന്ന, എവറസ്റ്റ് കൊടുമുടിയിലെത്തുകയും എല്ലാ ഭൂഖണ്ഡത്തിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടി കയറി ഏഴ് കൊടുമുടികൾ കയറുകയും ചെയ്ത ആദ്യ വനിതയായ ജുങ്കോ താബേ(22 സെപ്റ്റംബർ 1939 - 20 ഒക്ടോബർ 2016)

1951-ൽ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം  രാജാവായിരുന്ന ഇദ്രീസിനെതിരെ 1969-ൽ പട്ടാള വിപ്ലവം നടത്തി അധികാരമേറ്റെടുത്തതു മുതൽ 42 വർഷക്കാലം ലിബിയയെ അടക്കി ഭരിക്കുകയും ഒരു കാലത്ത് ഗ്രീസിന്റെയും റോമിന്റെയും തുർക്കിയുടെയും ഇറ്റലിയുടെയുമെല്ലാം കോളനിയായിരുന്ന ലിബിയ   അഭിവൃദ്ധി പ്രാപിപ്പിക്കുകയും അവസാനം  ദേശീയ പരിവർത്തന സേന നടത്തിയ ആക്രമണത്തിൽ തലയ്ക്ക് വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്ത,  മുമദ് അബു മിൻയാർ അൽ-ഖദ്ദാഫി എന്ന കേണൽ ഖദ്ദാഫി(ജൂൺ 7 1942- 20, ഒക്റ്റോബർ 2011) ,publive-image
*ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ മുൻഗാമികളിൽ ചിലർ !
വി.എം കുട്ടികൃഷ്ണമേനോൻ ജ. (1907-1995)
 ടി കെ ചന്ദൻ ജ. (1921-1989 )
സിദ്ധാർഥ ശങ്കർ റേ ജ. ( 1920 - 2010)
ക്രിസ്റ്റഫർ റെൻ ജ. (1632-1723)
ബാബ്‌ (മിർസ അലി മുഹമ്മദ്‌) ജ. (1819-1850)
ജോൺ ഡ്യൂയി ജ. (1859-1952) 
സർ ജയിംസ് ചാഡ്വിക്ക് ജ. (1891-1974 )
സുഗിയാമ യാസുശി ജ. & മ. (1909–1993) 
സ്റ്റിഫേൻ ഹെസ്സൽ ജ. (1917 -2013)
ആർട്  ബുച്വാൾഡ് ജ. (1925 - 2007)
ഡെന്നീസ് ജോസഫ് (1957 -2021)

publive-image
അഷ്ടാംഗഹൃദയത്തിന്‍റെ ആറു അദ്ധ്യായങ്ങള്‍  സാധാരണക്കാര്‍ക്ക് മനസിലാകുന്ന വിധം വിവര്‍ത്തനം ചെയ്യുകയും,  വിഷ ചികത്സ പ്രത്യേകിച്ചും പാമ്പ്‌ കടിക്കുള്ള ശുശ്രുഷ പ്രതിപാദിക്കുന്ന  "ക്രീയ കൌമുദി" എന്നൊരു ഗ്രന്ഥo  എഴുതുകയും, തൃപ്പൂണിത്തുറ സംസ്‌കൃത കോളേജിൽ ഇംഗ്ലീഷ് അധ്യാപകനായും എറണാകുളം മഹാരാജാസ് കോളേജിൽ മലയാളം അധ്യാപകനായും ജോലി ചെയ്യുകയും,  ആദ്യത്തെ സാഹിത്യ പരിഷത്തിന്റെ സജീവ പങ്കാളിയും, കൃഷിഗീതയുടെ അഞ്ച്‌ പാഠഭേദങ്ങളും സമാഹരിക്കാന്‍ വാമൊഴിയായി ചൊല്ലികൊടുത്ത് സഹായിക്കുകയും,'മംഗളോദയ'ത്തിന്റെ പത്രാധിപസമിതിയംഗവും, അപ്പൻ തമ്പുരാന്റെ 'ഭൂതരായർ' സിനിമയാക്കാൻ സംഘടിപ്പിച്ച കേരള സിനിടോണിന്റെ ഡയറക്ടറും, തൃശൂർ വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റും ആയിരുന്ന വി എം കുട്ടികൃഷ്ണ മേനോനൻ ( 1907 ഒക്റ്റോബർ 20- ആഗസ്റ്റ് 16, 1995),

 ചീമേനി, തിമിരി, കൊടക്കാടു് എന്നിവിടങ്ങളിൽ കർഷകസംഘവും, കമ്മ്യൂണിസ്റ്റു് പാർട്ടിയും   കെട്ടിപടുക്കുന്നതിൽ പ്രധാന പങ്കു വഹിച്ച സി.പി.ഐ.(എം)   കാസർഗോഡ് ജില്ലാക്കമ്മിറ്റി അംഗമായിരുന്ന ടി കെ ചന്ദൻ (1921 ഒക്ടോബർ 20 ‌- 1989 മാർച്ച് 23)

ബംഗാൾ മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, പഞ്ചാബ് ഗവർണ്ണർ, അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ എന്നീ പദവികൾ അലങ്കരിച്ചിട്ടുള്ള പശ്ചിമ ബംഗാളിൽ നിന്നുള്ള പ്രമുഖനായ ഒരു കോൺഗ്രസ് നേതാവും നിയമജ്ഞനുമായിരുന്ന സിദ്ധാർഥ ശങ്കർ റേ  (20 ഒക്ടോബർ 1920 – 6 നവംബർ 2010),publive-image

ഒരു ഇംഗ്ലീഷ് വാസ്തുശില്പിയും ജ്യോതിശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനുമായിരുന്ന സർ ക്രിസ്റ്റഫർ റെൻ FRS ​​ (20 ഒക്ടോബർ 1632 – 8 മാർച്ച് 1723 )

1844- ൽ മാനവരാശി ഇപ്പോൾ ഒരു നവയുഗത്തിന്‍റെ പൂമൂഖത്ത് എത്തി നില്‍ക്കുകയാണെന്നും ദൗത്യം, ലോകത്തെ സര്‍വ്വമതങ്ങളും വാഗ്ദാനം ചെയ്തിട്ടുള്ള സമാധാനവും നീതിയും പ്രദാനം ചെയ്യുന്ന ഒരു യുഗത്തിന്‍റെ അവതാര പുരുഷനാണ്‌ താനെന്നും 'ബാബിസം' അവതരിപ്പിച്ചുകൊണ്ട്‌  
ബഹായിസത്തിന്‍റെ ആത്മീയ ആചാര്യനും ബാബിസം എന്ന ഒരു പുതിയ മത സംഹിതക്ക് തുടക്കമിടുകയും ചെയ്തതിന് ഇറാനിലെ ഷിയാകളാൽ  തന്റെ ആയിരക്കണക്കിന് അനുയായികൾ പീഢിപ്പിക്കുകയും കൊല്ലപ്പെടുകയും സ്വയം രക്തസാക്ഷിയാകുകയും ചെയ്ത സിയ്യിദ് അലി മുഹമ്മദ് എന്ന ബാബ് (1819 ഒക്ടോബര്‍ 20 - 1850 ജൂലൈ 9 ) 

പ്രശസ്ത അമേരിക്കൻ വിദ്യാഭ്യാസ ചിന്തകനും പ്രായോഗികവാദത്തിൻ്റെ ഉപജ്ഞാതാവും പ്രവർത്തനത്തിലൂടെ പഠിക്കുക എന്ന ആശയം ലോകത്തിനു മുമ്പാകെ അവതരിപ്പിച്ച ജോൺ ഡ്യൂയി (1859 ഒക്ടോബർ 20-ജൂൺ 1, 1952)

ആറ്റത്തിലെ ന്യൂട്രോൺ കണിക കണ്ടുപിടിച്ചതിനു1935ൽ  നോബൽ സമ്മാനം ലഭിച്ച  ഇംഗ്ലണ്ടിൽ ജീവിച്ചിരുന്ന ഭൗതികശാസ്ത്ജ്ജൻ സർ ജെയിംസ് ചാഡ്വിക്(1891 ഒക്ടോബർ 20-1974 ജൂലൈ 24 ),

ഷോവ / ഹൈസെയ് യുഗത്തിലെ നിഹോങ്ക ശൈലിയിൽ ജലഛായ ചിത്രരചന നടത്തിയിരുന്ന ജാപ്പാനിസ് ചിത്രകാരൻ  സുഗിയാമ യാസുശി( 20 ഒക്റ്റോബർ 1909–20 ഒക്റ്റോബർ 1993) ,

ജനപ്രിയ ഫ്രഞ്ച് സാഹിത്യകാരനും നയതന്ത്രവിദഗ്ദ്ധനും മനുഷ്യാവകാശ പ്രവർത്തകനുമായിരുന്ന സ്റ്റിഫേൻ ഹെസ്സൽ(20 ഒക്ടോബർ 1917 - 27 ഫെബ്രുവരി 2013)

വാഷിങ്‌ടൺ പോസ്റ്റിൽ ദീർഖ കാലം രാഷ്ട്രീയ ആക്ഷേപഹാസ്യ പ്രദമായ ഒരു പംക്തി കൈകാര്യം ചെയ്യിരുന്ന അമേരിക്കൻ ഹാസ്യസാഹിത്യകാരനും രണ്ടു പ്രാവിശ്യം പുലിറ്റ്സർ പുരസ്ക്കാര ജേതാവുമായിരുന്ന ആർതർ " ആർട് " ബുച്വാൾഡ് (ഒക്ടോബർ 20, 1925 – ജനുവരി 17, 2007) ,publive-image

ഹാർട്ട് ബ്രേക്കേഴ്സ്, മഡ്ക്രച്ച് എന്നീ റോക്ക് ബാൻഡുകളുടെ നേതാവും, 
 1980-കളുടെ അവസാനത്തിൽ ട്രാവലിംഗ് വിൽബറിസ് എന്ന സൂപ്പർഗ്രൂപ്പിലെ  അംഗവും, കൂടാതെ ഒരു സോളോ ആർട്ടിസ്റ്റെന്ന നിലയിൽ വിജയിക്കുകയും ചെയ്ത ഒരു അമേരിക്കൻ സംഗീതജ്ഞനായിരുന്ന തോമസ് എർൾ പെറ്റി (ഒക്‌ടോബർ 20, 1950 –ഒക്‌ടോബർ 2, 2017) ,  

1985-ൽ ജേസി സംവിധാനംചെയ്ത 'ഈറൻ സന്ധ്യ' എന്ന ചലച്ചിത്രത്തിനു തിരക്കഥ എഴുതി സിനിമാരംഗത്ത് പ്രവേശിച്ച, മനു അങ്കിൾ എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായ, കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ 1957 ഒക്ടോബർ 20ന് എം.എൻ. ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനിച്ച. മലയാളത്തിലെ ന്യൂഡൽഹി രാജാവിൻ്റെമകൻ എന്നീ എണ്ണം പറഞ്ഞ സിനിമകൾക്ക് തിരക്കഥയെഴുതിയഡെന്നീസ് ജോസഫിൻ്റയും ജന്മദിനം

ചരിത്രത്തിൽ ഇന്ന് …
1740 - മരിയ തെരേസ ഓസ്ടിയൻ ഭരണാധികാരിയായി. ഇത് ഓസ്ട്രിയൻ പിന്തുടർച്ചക്കായുള്ള യുദ്ധത്തിനു വഴിവെച്ചു.publive-image

1765 - ഇംഗ്ലീഷുകാർ ഫ്രഞ്ചുകാർക്ക് മയ്യഴി തിരികെ കൊടുത്തു.

1818 - അമേരിക്കൻ ഐക്യനാടുകളും യുണൈറ്റഡ് കിങ്ഡവും കാനഡയുടെ അതിർത്തിയെക്കുറിച്ച്1818-ലെ കൺ‌വെൻഷനിൽ വെച്ച് ധാരണാപത്രം ഒപ്പുവെച്ചു.

1863 - ഗ്രനഡയുടെ  പ്രധാനമന്ത്രിയായിരുന്ന മൗറിസ് ബിഷപ്പ്  സായുധസേനയുടെ വെടിയേറ്റ് മരിച്ചു.
1864- പ്രസിഡണ്ട് ലിങ്കൺ thanks giving day അമേരിക്കയിൽ national holiday ആയി പ്രഖ്യാപിക്കുന്നു.. ,

1911 -  നോർവേക്കാര നായ ആമുണ്ട് സെൻ ദക്ഷിണ ധ്രുവ പര്യടനം തുടങ്ങി…

1918 - ഒന്നാം ലോക മഹായുദ്ധം സമാപനം.

1940 - പുട്ടപർത്തി എന്ന ഗ്രാമത്തിൽ പെദ്ദ വേങ്കമ്മ രാജുവിന്റെയും ഈശ്വരമ്മയുടെയും അഞ്ചുമക്കളിൽ നാലാമനാyi ജനിച്ച സത്യനാരായണരാജു   1940 ഒക്ടോബർ 20-ന് താൻ ഷിർദ്ദി സായിബാബയുടെ പുനർജന്മമാണെന്ന് സത്യൻ പ്രഖ്യാപിച്ചു.

1944 - യൂഗോസ്ലാവ് പാർട്ടിസാൻസും റഷ്യൻ കരസേനയും ചേർന്ന് യൂഗോസ്ലാവിയൻ തലസ്ഥാനമായ ബെൽഗ്രേഡ് മോചിപ്പിച്ചു.

1947 - U N പതാക പൊതുസഭ അംഗീകരിച്ചു.

1957 - ലസ്റ്റർ ബി പിയർ സണ് സൂയസ് പ്രശ്നം കൈകാര്യം ചെയ്തതിന് സമാധാന നോബൽ. ഇത് ലഭിക്കുന്ന ആദ്യ കാനഡക്കാരൻ

1962- ഹിമാലയത്തിൽ ചൈനീസ് കടന്ന് കയറ്റം. യുദ്ധത്തിന് തുടക്കം.

1962 -  അതിർത്തിയിലുള്ള ഇന്ത്യൻ സേനാതാവളങ്ങൾക്കു നേരെ ചൈനീസ് പട്ടാളം ആക്രമണം തുടങ്ങി.

1963 - സൗത്ത് ആഫ്രിക്കയിലെ വർണ വെറിയൻ ഭരണകൂടം നെൽസൺ മണ്ഡേലയെ ജയിലിലടക്കാനായി കുറ്റവിചാരണ തുടങ്ങി

1968 - മുൻ അമേരിക്കൻ പ്രധമ വനിത ജാക്വുലിൻ കെന്നഡി, ഗ്രീക്ക് കപ്പൽ മുതലാളി അരിസ്റ്റോട്ടിൽ ഒനാസിസിനെ വിവാഹം കഴിച്ചു.publive-image

1969 - സോമാലിയയിൽ സൈനിക വിപ്ലവം

1973 - ലോക പൈതൃക പട്ടികയിൽ UNESC0 ഉൾപ്പെടുത്തിയ ആസ്ത്രേലിയയിലെ സിഡ്നി ഓപ്പറ ഹൗസ് പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തു.

1983 - General agreement of weight and measures 1 meter എന്നത് re define ചെയ്തു.

1994 - കേരളത്തിൽ ഏറെ വിവാദം സൃഷ്ടിച്ച ചാരക്കേസിന് തുടക്കം കുറിച്ച് മറിയം റഷീദയുടെ അറസ്റ്റ്’..

2004 - എഡ്യുസാറ്റ് വിക്ഷേപിച്ചു.

2004 - ഉബുണ്ടു ലിനക്സിന്റെ ആദ്യ വെർഷൻ പുറത്തിറങ്ങി.

2011 - ലിബിയൻ ഏകാധിപതി കേണൽ ഗദ്ദാഫി കൊല്ലപ്പെട്ടു.

2017 - ലോകത്തിലെ ഏറ്റവും വേഗം കുറഞ്ഞ ജന്തുവെന്ന തരത്തിൽ സ്ലോത്തുകൾ തിരിച്ചറിയപ്പെട്ടു.

*************

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment