/sathyam/media/media_files/2025/03/31/nREBsCAth0Lm9w6SQshQ.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
.
കൊല്ലവർഷം 1200
മീനം 17
അശ്വതി / തൃതീയ
2025 മാർച്ച് 31,
തിങ്കൾ
ഇന്ന്;
* ഈദുൽ ഫിത്തർ !
*വേദവ്യാസ ജയന്തി
* 2024 സാമ്പത്തിക വർഷത്തിന്റെ അവസാന ദിനം !
*തിരുവിതാംകൂറിലെ ആദ്യ ട്രേഡ് യൂണിയന് (ലേബർ യൂണിയൻ)103വയസ്.[1922ൽ തിരുവിതാംകൂറിലെ പ്രധാനപ്പെട്ട വ്യവസായകേന്ദ്രമായിരുന്ന ആലപ്പുഴയിലെ കയർ ഫാക്ടറി തൊഴിലാളികൾ വാടപ്പുറം ബാവയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ ലേബർ അസോസിയേഷൻ സ്ഥാപിച്ച ദിനമാണ് ഇന്ന്]/sathyam/media/media_files/2025/03/31/56c5cc66-ec4a-477f-a6a8-d56f0fa51842-266038.jpeg)
* അന്താരാഷ്ട്ര ട്രാൻസ്‌ജെൻഡർ ദിനം! [ International Transgender Day of Visibilityമനുഷ്യ സ്വത്വത്തിൻ്റെയും ആവിഷ്കാരത്തിൻ്റെയും പൂർണ്ണ സ്പെക്ട്രം അംഗീകരിക്കാനും ആഘോഷിക്കാനുമുള്ള ദിവസമാണിന്ന്. !]
* ദേശീയ ടാറ്റർ ദിനം! [National Tater Day ; ഉരുളക്കിഴങ്ങിനെ സ്നേഹപൂർവ്വം "ടേറ്റേഴ്സ്" എന്ന് വിളിയ്ക്കുന്നതിൻ്റെ അനുസ്മരണം .]
* ഓറഞ്ച്, നാരങ്ങ ദിനം! [Oranges And Lemons Day ; 1919-ൽ സെൻ്റ് ക്ലെമൻ്റ് ഡെയ്ൻസ് പള്ളിയിൽ റെവറൻ്റ് വില്യം പെന്നിംഗ്ടൺ-ബിക്ക്ഫോർഡിൻ്റെ മണികൾ പുനഃസ്ഥാപിച്ചതിൻ്റെ അനുസ്മരണ ദിനം.]/sathyam/media/media_files/2025/03/31/d12da4c6-b02e-47fd-a80f-5c9794940df7-125499.jpeg)
*അനസ്തേഷ്യ ടെക് ദിനം![വൈദ്യശാസ്ത്ര ലോകത്ത് അനസ്തേഷ്യ ടെക്നീഷ്യന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും നിർണായക പങ്കിനെ കുറിച്ച് അനുസ്മരിയ്ക്കുന്നതിന് ഒരു ദിനം. ]
*ഈഫേൽ ടവർ ദിനം ![Eiffel Tower Day ;1889 മാർച്ച് 31-നാണ് ഈഫൽ ടവർ ലോകത്തിന് മുന്നിൽ സമർപ്പിക്കപ്പെട്ടത്.
ഗുസ്റ്റാവേയും ഫ്രഞ്ച് പ്രധാന മന്ത്രിയായ പിയറി ടിറാഡും ചേർന്നാണ് ടവർ ഉദ്ഘാടനം ചെയ്തത് അതിൻ്റെ അനുസ്മരണത്തിന് ഒരു ദിനം.]
/sathyam/media/media_files/2025/03/31/50a68174-46d1-4b25-8822-95cda70a3b73-680968.jpeg)
*ലോക ബാക്കപ്പ് ദിനം ![World Backup Day; ഡിജിറ്റൽ ലോകത്ത് സൈബർ ഭീഷണികൾ തുടർച്ചയായി വികസിക്കുകയും ബിസിനസ്സ് പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ, ലോക ബാക്കപ്പ് ദിനം ഡിജിറ്റൽ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു ഓർമ്മപ്പെടുത്തലാണ്]
* വിർജിൻ ഐലൻഡ് കൈമാറ്റ ദിനം ![Transfer day; ഡെൻമാർക്കിൽ നിന്നും അമേരിക്കക്ക് കൈമാറിയ ദിനം]/sathyam/media/media_files/2025/03/31/cd97134f-d705-467a-86c6-e283a8e2b6fc-562780.jpeg)
*സീസർ ചാവേസ് ദിനം![തൊഴിൽ പ്രസ്ഥാന പ്രവർത്തകനായ സീസർ ഷാവേസിൻ്റെ ജനനവും പാരമ്പര്യവും ഈ അവധി ആഘോഷിക്കുന്നു.]
*ദേശീയ പ്രോം ദിനം ![National Prom Day ; പ്രോം (ഒരിനം നൃത്തം) മികച്ച വസ്ത്രം ധരിക്കുക, മുടി സ്റ്റൈൽ ചെയ്യുക, നിങ്ങളുടെ സുഹൃത്തുക്കളോടൊപ്പം രാത്രി നൃത്തം ചെയ്യാൻ തയ്യാറാകൂ!]/sathyam/media/media_files/2025/03/31/44cc14d9-0161-414c-9b66-6803ec411cb9-429754.jpeg)
* മാൾട്ട: സ്വാതന്ത്ര്യ ദിനം !
*National Crayon Day ![ദേശീയ ക്രയോൺ ദിനത്തിൽ ഈ ലളിതമായ മെഴുക് സ്റ്റിക്കുകൾ ലോകത്തിന് നൽകിയ തിളക്കമാർന്നതും വർണ്ണാഭമായതുമായ കൂട്ടിച്ചേർക്കലിനെ ആഘോഷിക്കാൻ മികച്ച അവസരമാണ്]
*ദേശീയ കർഷക തൊഴിലാളി ദിനം ![നമ്മുടെ കാർഷിക സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്ന കഠിനാധ്വാനികളെ പിന്തുണയ്ക്കുന്നതിനും നമ്മുടെ കടകളിലെ ഭക്ഷണത്തിനും വേണ്ടി കർഷകരെ സഹായിക്കുന്ന ചാരിറ്റികൾക്ക് ധനസമാഹരണത്തിന് സഹായിക്കുക അല്ലെങ്കിൽ സംഭാവന ചെയ്യുക.ദേശീയ കർഷക തൊഴിലാളി ദിനം ആഘോഷിക്കാനും പുതിയ ഭക്ഷണം ലഭിക്കുന്നതിനായി കർഷകർ ചെയ്യുന്ന എല്ലാ കഠിനാധ്വാനത്തിനും നന്ദി പറയാനുമുള്ള ഒരു ദിവസമാണ്. ]/sathyam/media/media_files/2025/03/31/dfb6d721-21bf-475e-9059-5b74dfc83c65-609314.jpeg)
* എഡിൻബർഗ് സയൻസ് ഫെസ്റ്റിവൽ![ ശനി മാർച്ച് 30, 2024 - ഞായർ ഏപ്രിൽ; സ്കോട്ടിഷ് തലസ്ഥാനത്തെ എല്ലാ വർഷവും രണ്ടാഴ്ചത്തേക്ക് ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും നവീകരണങ്ങളും കൊണ്ട് അലയടിക്കുന്ന ഒരു പഠന കേന്ദ്രമാക്കി മാറ്റുന്നു.]
. ഇന്നത്തെ മൊഴിമുത്ത്
. .്്്്്്്്്്്്്്്്്്്്്
"വെള്ളയും മഞ്ഞയും കൂടിക്കലര്‍ന്ന് കലങ്ങിപ്പോയ മുട്ട പോലെയുള്ള പുലര്‍കാലവേളയുടെ അവ്യക്തതയിലും എന്റെ സ്വപ്നാടക കരാംഗുലികള്‍ നിന്റെ ശരീരമധ്യത്തേക്ക് നിസ്സന്ദേഹമായും ആധികാരികമായും നീങ്ങുമ്പോള്‍ നാം വിവിധ ജന്മങ്ങളിലൂടെ ഒന്നിച്ചുകഴിയാന്‍ വിധിക്കപ്പെട്ട ഇണകളാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു"/sathyam/media/media_files/2025/03/31/00d56738-757d-4a7e-89ec-325d58c4a53b-882262.jpeg)
- മാധവിക്കുട്ടി
(ജീനിയസ്സിന്റെ ഭാര്യ)
***********
ഇന്നത്തെ പിറന്നാളുകാർ
***********
1988 മുതൽ കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട്, 94ൽ പരിയാരം മെഡിക്കൽ കോളജ് സ്ഥാപക പ്രിൻസിപ്പൽ, സഹകരണ മേഖലയിൽ കളമശ്ശേരിയിൽ തുടങ്ങിയ മെഡിക്കൽ കോളജിന്റെ സ്ഥാപക പ്രിൻസിപ്പൽ, പാരിപ്പള്ളി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ തുടങ്ങി പുതുതായി പദ്ധതിയിട്ട ഇടുക്കി, കോന്നി, മഞ്ചേരി, കാസർകോഡ്, തിരുവനന്തപുരം ജനറൽ ആശുപത്രി മെഡിക്കൽ കോളജ് എന്നിവയുടെയെല്ലാം സ്പെഷൽ ഓഫിസർ വരെയുള്ള തിരക്കു പിടിച്ച കർമമണ്ഡലത്തിൽ നിറഞ്ഞാടിയ കർമയോഗി, ഡോക്ടർമാരുടെ ബ്രഹ്മാവ്, മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ പെരുന്തച്ചൻ എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ഡോ. പി ജി ആർ പിള്ളയുടെയും (1940),/sathyam/media/media_files/2025/03/31/fa1f470e-b3e2-42a0-ade5-87f29288a678-587778.jpeg)
വിവിധ ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങള്‍ പാടിയിട്ടുള്ള പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക സുജാത മോഹന്‍ എന്ന സുജാതയുടേയും (1963),
ഡോ. സുകുമാർ അഴീക്കോട് - തത്ത്വമസി പുരസ്കാര ജേതാവും അദ്ധ്യാപികയും കവിയും എഴുത്തുകാരിയുമായ ഡോ. ഇ. സന്ധ്യ എന്ന സന്ധ്യ എടുക്കുന്നിയുടേയും (1964),
/sathyam/media/media_files/2025/03/31/44bca538-0b9f-43ef-9608-d66aa923f3b9-957620.jpeg)
മുൻ പ്രസിഡന്റും, ഉപപ്രധാനമന്ത്രിയും പ്രമുഖ ദലിത് നേതാവുമായിരുന്ന ബാബു ജഗ്ജീവൻറാമിന്റെ മകളും ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിൽ ആദ്യത്തെ വനിതാ സ്പീക്കറും ആയിരുന്ന മീര കുമാറിന്റെയും (1945),
പായും പുലി,കെന്നഡി ക്ലബ്, ജീവ തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകൻ സുശീന്തിരന്റേയും (1978),
കോസലി ഭാഷയിൽ കവിതകൾ രചിക്കുന്ന ഒഡീഷ കവിയും എഴുത്തുകാരനുമായ 'ലോക് കവിരത്ന ' എന്ന് അറിയപ്പെടുന്ന ഹൽദാർ നാഗിന്റെയും (1950),
/sathyam/media/media_files/2025/03/31/1ba4ddef-92f7-4779-ad00-256dbc712c8b-394989.jpeg)
2007 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ മുൻ അമേരിക്കൻ വൈസ് പ്രസിഡൻ്റായ അൽ ഗോറിൻ്റെയും ( 1948),
2013-ൽ ഏഷ്യൻ ഷൂട്ടിങ്ങിൽ ചാമ്പ്യൻഷിപ്പിലും 2014ൽ ലോകകപ്പിലും വെള്ളി നേടിയ കേരളത്തിൽ നിന്നുള്ള , ഇന്ത്യൻ ഷൂട്ടർ എലിസബത്ത് കോശിയുടെയും (1996),
ദക്ഷിണ ആഫ്രിക്കൻ ക്രിക്കറ്റ് കളിക്കാരൻ ഹാഷിം അംലയുടെയും (1983) ജന്മദിനം !
**********,
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
**********
/sathyam/media/media_files/2025/03/31/f7a34d42-05b7-4f63-9680-bd10bdbbdade-765762.jpeg)
കമലാ സുരയ്യ ജ. (1934-2009)
തേമ്പാട്ട് ശങ്കരന്‍ നായർ ജ. (1918-2010)
കാമ്പിശ്ശേരി കരുണാകരൻ ജ.(1922-1977)
സി.എൻ ശ്രീകണ്ഠൻനായർ ജ.(1928-1976)
സ്കറിയ തോമസ് ജ.( 1943- 2021),
അംഗദ്ഗുരു ജ. (1504 - 1552 )
യൊഹാൻ സെബാസ്റ്റ്യൻ ബാഹ് ജ.(1685-1750)
സീസർ ചാവേസ് ജ. (1927-1993)
സെർജ് പാവ്ലോവിക്ക് ഡയാഗിലേവ് ജ. (1872-1929)
ഷിൻഇചിറോ ടോമോനാഗ ജ(1906-1979)
/sathyam/media/media_files/2025/03/31/b2aa34f2-fdc9-4a7a-95aa-04d29bf0e37c-341430.jpeg)
മലയാളത്തിലും ഇംഗ്ലീഷിലുമായി കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെ നിരവധി സാഹിത്യ സൃഷ്ടികൾ പ്രസിദ്ധീകരിച്ചിട്ടുള്ള മലയാളി സാഹിത്യകാരിയും, അനാഥരായ അമ്മമാരെയും സ്ത്രീകളെയും സംരക്ഷിക്കുവാനും മനുഷ്യത്വ പ്രവർത്തനങ്ങൾക്കുമായി ലോൿസേവാ ചാരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടന ആരംഭിക്കുകയും ചെയ്ത മാധവിക്കുട്ടി എന്ന കമലാദാസ് അഥവ കമലാ സുരയ്യ (മാർച്ച് 31, 1934 - മേയ് 31, 2009) ,
അഖിലകേരള അക്ഷരശ്ലോക പരിഷത്തിന്റെ മുഖപത്രമായ ‘കവനകൗതുകം’ മാസികയുടെ പത്രാധിപരും, ഉണ്ണുനീലി സന്ദേശ വ്യാഖ്യാനം, മധുരാവിജയം (വിവർത്തനം), ശ്ലോകരാമായണം, അറിവുംതേടി ഒറ്റയ്‌ക്ക് തുടങ്ങിയ പന്ത്രണ്ടോളം കൃതികൾ പ്രസിദ്ധപ്പെടുത്തുകയും പത്ര പ്രവര്‍ത്തനം, മുദ്രണം, അധ്യാപനം, അധ്യാപക സംഘടന പ്രവര്‍ത്തനം, പത്രാധിപത്യം സര്‍ഗാത്മക രചന , വിവര്‍ത്തനം തുടങ്ങി ഒട്ടേറെ മേഖലകളില്‍ വിഹരിച്ചിരുന്ന തേമ്പാട്ട് ശങ്കരന്‍ നായർ (1918 മാർച്ച് 31 - ജൂലൈ 31, 2010),
ദീർഘകാലം ജനയുഗം വാരികയുടെയും, പത്രത്തിന്റെയും, സിനിരമയുടെയും മുഖ്യപത്രാധിപരായും മാനേജിംഗ് എഡിറ്ററായും പ്രവർത്തിച്ച പ്രമുഖ മലയാള പത്രാധിപരും സിനിമാ - നാടക നടനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന കാമ്പിശ്ശേരി കരുണാകരൻ(31 മാർച്ച് 1922 – 27 ജൂലൈ 1977),/sathyam/media/media_files/2025/03/31/6632d1ea-b070-44ea-b184-d0128d6a110b-795876.jpeg)
വിദ്യാർത്ഥി കോൺഗ്രസ്, ആർ.എസ്.പി. എന്നീ സംഘടനകളുടെ പ്രവർത്തകനും , കൗമുദി വാരിക, കൗമുദി ദിനപ്പത്രം, ദേശബന്ധു വാരിക, കേരളഭൂഷണം എന്നിവയുടെ പത്രാധിപരും ജില്ലാ ഇൻഫർമേഷൻ ഓഫീസറും, സാകേതം, ലങ്കാലക്ഷ്മി, കാഞ്ചനസീത എന്നീ നാടകത്രയങ്ങൾ അടക്കം പല നാടകങ്ങളും എഴുതിയ പ്രശസ്തനായ നാടകകൃത്ത് ആയിരുന്ന സി.എൻ. ശ്രീകണ്ഠൻ നായർ(1928 മാർച്ച് 31 -1976 ഡിസംബർ 17),
1977 മുതൽ 1984 വരെ കോട്ടയത്ത് നിന്നുള്ള ലോക്സഭാംഗവും കേരള കോൺഗ്രസിൻ്റെ മുതിർന്ന നേതാവുമായിരുന്ന സ്കറിയ തോമസ് (31 മാർച്ച് 1943-18 മാർച്ച് 2021),
രണ്ടാമത്തെ സിക്കുഗുരുവും ഗ്രന്ഥ് സാഹിബ് (വിശുദ്ധമായ ഗ്രന്ഥം) എന്ന സിക്കുകാരുടെ മതഗ്രന്ഥത്തിൽ, ഗുരുവായ നാനാക്കിന്റെ സിദ്ധാന്തങ്ങളെ സമാഹരിച്ച് അനശ്വരമാക്കുകയും തന്റേതായ ചില പുതിയ ആശയങ്ങളും ഇതിൽ ഉൾപ്പെടുത്തുകയും, ഈ ഗ്രന്ഥത്തിന്റെ വിശുദ്ധ സ്വഭാവം വ്യക്തമാക്കുന്നതിന് ഒരു പുതിയ ലിപിയായ ഗുരുമുഖി ഏർപ്പെടുത്തുകയും ചെയ്ത അംഗദ്ഗുരു (31 മാർച്ച് 1504 - 28 മാർച്ച് 1552)/sathyam/media/media_files/2025/03/31/80a1a27d-2230-43bc-8b50-9aebf3ac5e4c-210835.jpeg)
ഉപകരണസംഗീതത്തിലെ താളലയങ്ങൾ വിദേശസംഗീതത്തിൽ നിന്നുള്ളവയുമായി, പ്രത്യേകിച്ച് ഇറ്റാലിയൻ, ഫ്രഞ്ച് സംഗീതത്തിൽ നിന്നുള്ളവയുമായി, അനുരൂപപ്പെടുത്തി സമഞ്ജസമായി അവതരിപ്പിച്ച് അക്കാലത്ത് നിലവിലിരുന്നതിൽനിന്ന് വിപരീതമായ ഒരു സമ്പ്രദായം രൂപപ്പെടുത്തി ജർമൻ സംഗീതത്തെ പോഷിപ്പിച്ച ജർമൻ സംഗീതരചയിതാവും ഓർഗനിസ്റ്റുമായിരുന്ന യൊഹാൻ സെബാസ്റ്റ്യൻ ബാഹ്(മാർച്ച് 31, 1685 – ജൂലൈ 28, 1750),
അമേരിക്കൻ കർക്ഷക തൊഴിലാളിയും, തൊഴിലാളി നേതാവും, പൌരാവകാശ പ്രവർത്തകനും ആയിരുന്ന സീസർ ചാവേസ്(മാർച്ച് 31 , 1927- ഏപ്രിൽ 23, 1993),
റഷ്യൻ കലാ നിരൂപകനും, പുരസ്‌കർത്താവും, ബാലേനൃത്തക്കാരനും, പല പ്രശസ്ത നർത്തകരും, കൊറിയോഗ്രാഫറുകളും ഉയർന്നു വന്ന ബാലെ റുസ്സെസിന്റെ നിർമ്മാതാവുമായിരുന്ന, റഷ്യയ്ക്ക് പുറത്ത് സെർജ് എന്നറിയപ്പെടുന്ന സെർജ് പാവ്ലോവിക്ക് ഡയാഗിലേവ് (31 മാർച്ച് 1872 – 19 ഓഗസ്റ്റ് 1929),/sathyam/media/media_files/2025/03/31/642b6ef3-5dba-487f-83ca-15e3d6a37061-180285.jpeg)
ക്വാണ്ടം ഇലക്ട്രോഡൈനമിക്സിൽ അടിസ്ഥാന കണികകളെ ക്കുറിച്ചുള്ള മൗലിക ഗവേഷണ ഫലങ്ങൾക്ക് 1965-ലെ നോബൽസമ്മാനം ജേതാവായ ജാപ്പനീസ് ഭൗതികശാസ്ത്രജ്ഞൻ ഷിൻഇചിറോ ടോമോനാഗ ( 1906 മാർച്ച് 31 - 1979 ജൂലൈ 08)
********
ഇന്നത്തെ സ്മരണ !!!
********
കടമ്മനിട്ട രാമകൃഷ്ണൻ മ.(1935-2008)
അമ്പലപ്പുഴ രാമവർമ്മ മ. (1926-2013)
സാറാ തോമസ് മ. (1934-2023)
മീനാകുമാരി മ. (1932-1972)
ജോൺ ഡൺ മ. (1572-1631)
എമിൽ ബെയ്റിങ്ങ് മ. (1854-1917)
ജെസ്സി' ഓവെൻസ് മ. (1913-1980)
കേരളത്തിന്റെ നാടോടി സംസ്കാരത്തെയും പടയണിപോലെയുള്ള നാടൻ കലാരൂപങ്ങളെയും സന്നിവേശിപ്പിച്ച രചനാ ശൈലി സ്വീകരിക്കുകയും ഛന്ദശാസ്ത്രം അടിസ്ഥാനമാക്കിയ കാവ്യരചനയേക്കാൾ നാടോടി കലാരൂപങ്ങളുടെ താളം കവിതയിൽ കൊണ്ടുവന്ന് ആധുനിക രചനാശൈലിയുടെ വക്താവായ കവിയും രാഷ്ട്രീയ, സാസ്കാരിക പ്രവർത്തകനുമായിരുന്ന കടമ്മനിട്ട രാമകൃഷ്ണൻ (മാർച്ച് 22, 1935- മാർച്ച് 31 2008),
പേരെടുത്ത അധ്യാപകനും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന പ്രൊഫ. അമ്പലപ്പുഴ രാമവര്‍മ്മ (1926 ഡിസംബര്‍ 10 -2013 മാർച്ച് 31),
/sathyam/media/media_files/2025/03/31/a47f763e-4ba1-4265-99bb-cdc4d7d561be-997302.jpeg)
ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളിൽ ശ്രദ്ധേയയായ മലയാളം എഴുത്തുകാരിയായിരുന്ന സാറാ തോമസ് (1934 സെപ്റ്റംബർ 14-2023 മാർച്ച് 31),
ബൈജു ബാവ്ര, മേരെ അപ്നെ, പക്കീസ, തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച മികച്ച നടിയും ഉർദു ഭാഷയിൽ കവയിത്രിയും ആയിരുന്ന മഹ്ജബീൻ ബാനോ എന്ന മീന കുമാരി (ഓഗസ്റ്റ് 1, 1932 - മാർച്ച് 31, 1972),
ഭാവഗീതങ്ങളും, പ്രേമഗീതങ്ങളും, നർമ്മോക്തികളും, വിലാപകാവ്യങ്ങളും, ആക്ഷേപഹാസ്യവും, പ്രഭാഷണങ്ങളും, ലത്തീനിൽ നിന്നുള്ള പരിഭാഷകളും രചിച്ച ഇംഗ്ലീഷ് ജാക്കോബിയൻ കവിയും പ്രഭാഷകനും ആയിരുന്ന ജോൺ ഡൺ (1572 – മാർച്ച് 31, 1631),
ശിശുമരണത്തിനു കാരണമായിരുന്ന ഡിഫ്തീരിയാ(തൊണ്ടമുള്ള്) രോഗത്തിനു പ്രതിരോധമരുന്ന് കണ്ടുപിടിച്ചതിന് നൊബേൽ സമ്മാനം ലഭിച്ച ശിശുക്കളുടെ രക്ഷകൻ എന്ന്‍ വിളിച്ചിരുന്ന ജർമ്മൻ ശരീരശാസ്ത്രജ്ഞന്‍ എമിൽ വോൺ ബെയ്റിങ് (15 മാർച്ച് 1854 – 31 മാർച്ച് 1917),
/sathyam/media/media_files/2025/03/31/87d0746e-f2a3-4ba2-bb17-c50a81b17bf2-531505.jpeg)
1936-ൽ ജർമനിയിലെ ബർലിൻ ഒളിമ്പിക്സിൽ 100 മീറ്റർ, 200 മീറ്റർ, ലോങ് ജമ്പ്, 4x100 മീറ്റർ റിലേ എന്നി ഇനങ്ങളിൽ നാല് സ്വർണ്ണമെഡലുകൾ കരസ്ഥമാക്കുക വഴി ലോകപ്രശസ്തനായ അമേരിക്കൻ ട്രാക്ക് ആൻഡ് ഫീൽഡ് കായികതാരം ജെയിംസ് ക്ലീവ്ലാൻഡ് 'ജെസ്സി' ഓവെൻസ് (സെപ്റ്റംബർ 12, 1913 – മാർച്ച് 31, 1980),
*******
ചരിത്രത്തിൽ ഇന്ന്…
*********
1866 - സ്പാനിഷ് നാവികർ, ചിലിയിലെ വാല്പരൈസോ തുറമുഖത്ത് ബോംബിട്ടു./sathyam/media/media_files/2025/03/31/431bffdf-56c4-475e-a0f2-d0907a199140-641276.jpeg)
1889 - ഫ്രാൻസിലെ ഈഫൽ ഗോപുരം ഉദ്ഘാടനം ചെയ്തു.
1917 - വെസ്റ്റ് ഇൻഡീസിലെ വെർജിൻ ദ്വീപ്, ഡെന്മാർക്കിൽ നിന്നും അമേരിക്ക 25 ദശലക്ഷം ഡോളറിന് കൈവശപ്പെടുത്തി.
1922 - ആലപ്പുഴയിൽ തിരുവിതാംകൂറിലെ ആദ്യ ട്രേഡ് (ലേബർ യൂണിയൻ) രൂപീകരിച്ചു. വാടപ്പുറം ബാവ (ജനറൽ സെക്രെട്ടറി) അഡ്വ. പി.കെ മുഹമ്മദ് ( അദ്ധ്യക്ഷൻ) എന്നിവർ നേതൃത്വം കൊടുത്തു. ശ്രീനാരായണ ഗുരുവിന്റെ ശിക്ഷ്യനായ സ്വാമി സത്യവൃതനും പങ്കെടുത്തിരുന്നു./sathyam/media/media_files/2025/03/31/e2987d86-c61d-40a4-b2de-a1b79f84607b-688641.jpeg)
1931 - നിക്കരാഗ്വേയിലെ മനാഗ എന്ന പട്ടണം ഒരു ഭൂകമ്പം മൂലം തകർന്നു.
2000 പേരോളം കൊല്ലപ്പെട്ടു.
1946 - ഗ്രീസിൽ രണ്ടാം ലോകമഹാ യുദ്ധത്തിനു ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പ്.
1957 - കെ.എസ്.ഇ.ബി (KSEB) ആരംഭം.
/sathyam/media/media_files/2025/03/31/e2775bac-4534-431c-96df-82451dc054ea-129796.jpeg)
1959 - പതിനാലാമത് ദലൈലാമ, ടെൻസിൻ ഗ്യാത്സോ രാഷ്ട്രീയ അഭയത്തിനായി ഇന്ത്യയിലെത്തി.
1966 - ആദ്യമായി ചന്ദ്രനെ വലം വച്ച ശൂന്യാഹാശവാഹനമായ ലൂണാ 10സോവ്യറ്റ് യൂണിയൻ വിക്ഷേപിച്ചു.
1979 - മാൾട്ടാദ്വീപിൽ ബ്രിട്ടീഷ് ഭരണത്തിന്റെ അവസാനം. മാൾട്ടാ സ്വാതന്ത്ര്യദിനം./sathyam/media/media_files/2025/03/31/cbf7c0cd-ae7a-4b3c-bab7-23aa10a20e52-785731.jpeg)
1994 - മനുഷ്യപരിണാമത്തിലെ നാഴികക്കല്ലായ ആസ്ത്രെലപ്പിക്കസ് അഫാറെൻസിസ്-ന്റെ തലയോട് കണ്ടെത്തിയതായി നാച്വർ മാസിക റിപ്പോർട്ട് ചെയ്തു.
1998 - നെറ്റ്സ്കേപ്പ് അതിന്റെ ബ്രൌസറിന്റെ സോഴ്സ്കോഡ് സ്വതന്ത്ര സോഫ്റ്റ്വെയറായി പ്രസിദ്ധീകരിച്ചു. ഇത് മോസില്ലയുടെ നിർമ്മിതിക്ക് വഴിതെളിച്ചു./sathyam/media/media_files/2025/03/31/d10a1c1f-260a-49fb-9761-c7adb19f3f4a-126605.jpeg)
2004 - അൻബാർ പ്രവിശ്യയിലെ ഇറാഖ് യുദ്ധം : ഇറാഖിലെ ഫലൂജയിൽ ബ്ലാക്ക് വാട്ടർ യുഎസ്എയിൽ ജോലി ചെയ്യുന്ന നാല് അമേരിക്കൻ സ്വകാര്യ സൈനിക കരാറുകാരെ പതിയിരുന്ന് കൊലപ്പെടുത്തി .
2016 - നാസ ബഹിരാകാശയാത്രികൻ സ്കോട്ട് കെല്ലിയും റോസ്കോസ്മോസ് ബഹിരാകാശ യാത്രികൻ മിഖായേൽ കോർണിയെങ്കോയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഒരു വർഷത്തെ ദൗത്യത്തിന് ശേഷം ഭൂമിയിലേക്ക് മടങ്ങി .
2018 - 2018 അർമേനിയൻ വിപ്ലവത്തിൻ്റെ തുടക്കം ./sathyam/media/media_files/2025/03/31/de881b42-ad4c-41cb-9ea8-dfcb54fa426a-181725.jpeg)
2023 - മിഡ്‌വെസ്റ്റിലും വടക്കൻ തെക്കും ചരിത്രപരമായ ഒരു ചുഴലിക്കാറ്റ് പൊട്ടിപ്പുറപ്പെട്ടു.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us