ഇന്ന് സെപ്റ്റംബർ 12, യു.എൻ: തെക്ക് - തെക്ക് സഹകരണ ദിനവും അന്താരാഷ്ട്ര മനഃസാക്ഷി ദിനവും ഇന്ന്, പ്രേം കുമാറിന്റേയും അമല അക്കിനേനിയുടെയും പ്രിയ വാര്യരുടെയും ജന്മദിനം, തിരുവിതാംകൂർ രാജ്യത്തെ ബാങ്കായി ദി ട്രാവൻകൂർ ബാങ്ക് ലിമിറ്റഡ് പ്രവർത്തനമാരംഭിച്ചതും ന്യു യോർക്ക് സിറ്റിയിൽ  9/11 മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നതും ഇതേദിനം തന്നെ, ചരിത്രത്തിൽ ഇന്ന്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
New Project september 12

ചരിത്രത്തിൽ ഇന്ന്, വർത്തമാനവും !
 ' JYOTHIRGAMAYA '
🌅ജ്യോതിർഗ്ഗമയ🌅
 കൊല്ലവർഷം1200  
ചിങ്ങം 27
മൂലം / നവമി
2024 സെപ്റ്റംബർ 12, 
വ്യാഴം

Advertisment

ഇന്ന്;

*യു.എൻ: തെക്ക്‌ - തെക്ക്‌ സഹകരണ ദിനം ![ ഈ യുഎൻ ഇവൻ്റ് പുരോഗതിയുടെ സ്റ്റോക്ക് എടുക്കുകയും ദക്ഷിണ-ദക്ഷിണ സഹകരണത്തിനുള്ള അവസരങ്ങളും വെല്ലുവിളികളും ഉയർത്തിക്കാട്ടുകയും അതുപോലെ ഉയർന്നുവരുന്ന പ്രവണതകൾ ഉയർത്തിക്കാട്ടുകയും ചെയ്യും. ഏറ്റവും രൂക്ഷമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും ദക്ഷിണ-തെക്ക് സഹകരണം എങ്ങനെ വികസിച്ചുവെന്നും കൂടുതൽ ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ ഭാവിയിലേക്ക് പ്രാദേശികവും ആഗോളവുമായ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിച്ചതും എങ്ങനെയെന്ന് മനസിലാക്കാൻ അംഗരാജ്യങ്ങളും യുഎൻ സംവിധാനവും സ്വകാര്യമേഖലയും സിവിൽ സമൂഹവും നടത്തുന്ന ശ്രമങ്ങളെ ചർച്ച ശ്രദ്ധയിൽപ്പെടുത്തും. ]

publive-image

*അന്തഃരാഷ്ട്ര മനഃസാക്ഷി ദിനം ![ mindfulnes day -മൈൻഡ്‌ഫുൾനെസ് ഡേ എന്നത് വരുന്ന ഒരു വാർഷിക പരിപാടിയാണ്,  ആ ദിവസം മൈൻഡ്ഫുൾനസിൻ്റെ അഗാധമായ മൂല്യത്തെക്കുറിച്ചും പ്രയോജനത്തെക്കുറിച്ചും പൊതുജനങ്ങളെ അവബോധം വളർത്തുക എന്ന ഉദ്ദേശ്യത്തോടെ വിവിധതരം വർക്ക്ഷോപ്പുകളും ധ്യാന ഗ്രൂപ്പുകളും നടത്തപ്പെടുന്നു]

* കായികവ്യായാമ ദിനം ![ Gym Day; ഉള്ളിലെ ശക്തിമാനെ കെട്ടഴിച്ചുവിട്ട്‌ കായികക്ഷമത ഉറപ്പുവരുത്തി, പുതിയ ശക്തി /ഊർജ്ജം സംഭരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാനുള്ള ദിനം ]

 *ദേശീയ വനിത പോലീസ്‌ ദിനം ![ National Police Woman Day; 1970കളിൽ ലോകത്ത്‌ 3% ആയിരുന്നു വനിതാ പോലീസിന്റെ പ്രാതിനിധ്യം എങ്കിൽ ഇപ്പോഴും അത്‌ വെറും 13% ശതമാനത്തിൽ ഒതുങ്ങി നിൽക്കുന്നു.  കൂടിയ പ്രാതിനിധ്യത്തിനൊപ്പം വർദ്ധിച്ച സ്നേഹാദരങ്ങളിലേക്കു കൂടി ശ്രദ്ധ ക്ഷണിക്കാനുള്ള ദിവസം ]

publive-image

*പ്രോഗ്രാമർമാരുടെ ദിനം![പ്രിയപ്പെട്ട ആപ്പുകൾ മുതൽ വീഡിയോ ഗെയിമുകളും വെബ്‌സൈറ്റുകളും വരെ സാങ്കേതിക ലോകത്തെ പ്രവർത്തിപ്പിക്കുന്ന പ്രോഗ്രാമർമാർക്ക് വലിയ നന്ദി അറിയിക്കുന്നതിനുള്ള ദിനം.
കംപ്യൂട്ടറുകളും സാങ്കേതികവിദ്യയും അവയുടെ പിന്നിലെ സോഫ്റ്റ്‌വെയറും ആധുനിക ലോകത്തെ ചുറ്റാൻ നിർണായകമാണെന്ന് മിക്കവരും സമ്മതിക്കും. എന്നാൽ നിലവിലുള്ള എല്ലാ ബുദ്ധിമാനായ സോഫ്‌റ്റ്‌വെയറിനും, ഒരു പ്രോഗ്രാമർ (പലപ്പോഴും പ്രോഗ്രാമർമാരുടെ ടീമുകൾ) തിരശ്ശീലയ്ക്ക് പിന്നിലുണ്ട്, സമർത്ഥമായ കോഡ്, ക്ലൗഡ് സുരക്ഷാ പരിഹാരങ്ങൾ, തീവ്രമായ വികസന പദ്ധതികൾ എന്നിവയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നു. ]

publive-image

 * ദേശീയ പ്രോത്സാഹന ദിനം ! [ National Day of Encouragement ; നമുക്കു ചുറ്റുമുള്ളവരെ എത്ര ചെറിയ കാര്യത്തിലാണെങ്കിലും   ഒരു വേള ശ്രവിക്കുന്നതിലൂടെ, ഒരനല്ല വാക്കുകൊണ്ട്‌…, ഒരു പുഞ്ചിരി കൊണ്ട്‌ പ്രോത്സാഹിപ്പിക്കുന്ന നന്മ പഠിക്കാനുള്ള ദിനം ]

*ദേശീയ വീഡിയോ ഗെയിംസ്‌ ദിനം! [ National Video Games Day ; ആധുനിക ലോകത്തെ ആധുനിക  വിനോദോപാധിയായ വീഡിയോ ഗെയിംസ്‌ സകുടംബം ആസ്വദിച്ച്‌ ശീലിക്കുന്നതിനുള്ള ദിനം ]

publive-image

റഷ്യ : ഗർഭം ധരിക്കൽ ദിനം! ( വംശവർദ്ധന ദിനം) ![ഈ ദിനത്തിൽ ഗർഭം ധരിക്കുന്നവർ ജൂൺ 12 നു പ്രസവിക്കുമ്പോൾ കാറും ഫ്രിഡ്ജും ടി വി യും വാഷിങ്ങ് മെഷിനും മറ്റും സമ്മാനമായി പ്രാദേശിക സർക്കാർ നൽകി വരുന്നു.]

*ദേശീയ ചോക്ലേറ്റ് മിൽക്ക് ഷേക്ക്  ദിനം[National Chocolate Milkshake day -ഒരു ചോക്ലേറ്റ് മിൽക്ക് ഷേക്കിനായി പുറത്തുപോകുക, അല്ലെങ്കിൽ ഈ രുചികരമായ ക്രീം ട്രീറ്റുകളിൽ ഒന്ന് സ്വയം ഉണ്ടാക്കുക. ലാക്ടോസ് അസഹിഷ്ണുത? സോയ, ഓട്‌സ് അല്ലെങ്കിൽ നട്ട് മിൽക്ക് എന്നിവ ഉപയോഗിച്ച് പകരം മിൽക്ക് ഷേക്ക് പരീക്ഷിക്കുക.ദേശീയ ചോക്ലേറ്റ് മിൽക്ക് ഷേക്ക്  ദിനം]

publive-image

 *ഇന്നത്തെ മൊഴിമുത്ത്!

 'ആളുകൾ മൂന്നു തരമാണ്‌: കാണുന്നവർ, കാണിച്ചുകൊടുത്താൽ കാണുന്നവർ, കാണാത്തവർ.'[ - ലിയനാർഡോ ഡാ വിഞ്ചി ]മികച്ച ടെലിവിഷന്‍ നടനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍നേടുകയും   18 ചിത്രങ്ങളിലെ നായകവേഷങ്ങളടക്കം 100 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മലയാള ചലച്ചിത്ര നടനും, ടെലിവിഷന്‍ സീരിയല്‍ അഭിനേതാവുമായ പ്രേം കുമാറിന്റേയും (1967),

publive-image

തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ 50 ഓളം ചിത്രങ്ങളിൽ അഭിനയിച്ച അമലഅക്കിനേനിയുടെയും (1968),

2010 ലെ നോബൽ സമ്മാനം ലഭിച്ച ജപ്പാനീസ് രസ തന്ത്രഞ്ജൻ അകിര സുസുക്കിയുടെയും ( 1930) 

ഹിന്ദി ചലചിത്ര നടൻ ആദിത്യ പഞ്ചോളിയുടെയും (1965)

ലോകത്തിലെ ആദ്യത്തെ വനിതാ ബഹിരാകാശ  വിനോദ സഞ്ചാരി, ബഹിരാകാശത്തെത്തിയ ആദ്യത്തെ മുസ്ലിം വനിത, ആദ്യ ഇറാൻ വംശജ എന്നീ ബഹുമതികൾ സ്വന്തമാക്കിയ ഇറാനിയൻ-അമേരിക്കൻ  എഞ്ജിനീയറും പ്രോഡിയ സിസ്റ്റംസിന്റെ  സഹ സ്ഥാപകയും ചെയർ പേഴ്സണുമായ അനൗഷെ അൻസാരിയുടെയും (1966)

ഒരു അഡാർ ലൗ  വിലെ   ഉസ്താദ് പി.എം.എ. ജബ്ബാർ  രചിച്ച   മാണിക്യമലരായ പൂവി എന്ന പാട്ടിലെ   പുരികം  കൊണ്ടും   കണ്ണുകൊണ്ടും  ഉള്ള അഭിനയത്തിലൂടെ  പ്രസിദ്ധയായ ഒരു മലയാള നടി പ്രിയ പ്രകാശ് വാര്യരുടെയും (1999),

publive-image

ഒരുഅമേരിക്കൻ ഗായികയും അഭിനേത്രിയുമായ എമ്മ റോസ്സമ്മിന്റെയും (1986),

 മൂന്ന് പീബോഡി അവാർഡുകൾ, മൂന്ന് ഗ്രാമി അവാർഡുകൾ, ആറ് പ്രൈംടൈം എമ്മി അവാർഡുകൾ,  ഒരു സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡ് തുടങ്ങിയവ ലഭിച്ച ഒരു അമേരിക്കൻ സ്റ്റാൻഡ്-അപ്പ് ഹാസ്യനടനും, ചലച്ചിത്ര അഭിനേ താവും, നിർമ്മാതാവുമായ ലൂയി സി കെ യുടെയും (1967)

publive-image
ഇന്നത്തെ സ്മരണ !!!
എ.ഡി. ഹരിശർമ്മ മ. (1893 -1972 )
കെമൊയ്തീൻ കുട്ടി ഹാജി മ.(1918-1997)
സ്വർണ്ണലത മ. (1976-2010)
പള്ളം മാധവൻ  മ. (1928 -2012 )
മല്ലികാർജുൻ മൻസൂർ മ. (1911-1992 )
വിനോദ് റെയ്‌ന മ. ( 2013)
സ്റ്റീവ് ബികോ മ. (1946 - 1977)
നോർമൻ ബോർലോഗ് മ. (1914-2009)
റേ ഡോൾബി മ. (1933-2013)

publive-image

ആർ. ബാലകൃഷ്ണപിള്ള ജ.(1922 -2013)
ഡോ.കെ.അയ്യപ്പപ്പണിക്കർ ജ. (1930-2006)
വാകയിലച്ചൻ ജ. (1883 -1931 )
കെ.ജി.ചെത്തല്ലൂർ ജ. (1932-2012 )
(പ്രൊഫ. കെ. ഗോപാലകൃഷ്ണൻ)
ഫിറോസ്‌ ഗാന്ധി ജ. (1912-1960)
റോസൻബെർഗ് ജ. (1879 -1947)
ഇറേൻ  ക്യൂറി ജ. (1897-1956 )
ജെസ്സി' ഓവെൻസ്  ജ. (1913-1980) 
പോൾ  വാക്കർ ജ. (1973-2013)

publive-image

*ഇന്നത്തെ സ്മരണദിനങ്ങൾ!

*പ്രധാന ചരമദിനങ്ങൾ!

അമ്പതുവർഷക്കാലം മലയാളഭാഷയേയും സാഹിത്യത്തേയും പോഷിപ്പിക്കുന്നതിനു പ്രയത്നിച്ച കൊങ്കിണി മാതൃഭാഷയായിട്ടുള്ള സംസ്‌കൃത പണ്ഡിതനും, സാഹിത്യകാരനും ജീവചരിത്രകാരനുമായിരുന്ന എ.ഡി. ഹരിശർമ്മ(1893 ഓഗസ്റ്റ് 21-1972 സെപ്റ്റംബർ 12 ),

publive-image

 പബ്ലിക് അക്കൗണ്ട് കമ്മിറ്റിയുടെ ചെയർമാൻ ,  എസ്റ്റിമേറ്റ് കമ്മിറ്റിയുടെ ചെയർമാൻ, കേരള ആഗ്രൊ ഇൻഡസ്ട്രീസ് കോർപരീഷൻ ലിമിറ്റഡിന്റെ ബോർഡംഗം(തവന്നൂർ), മുസ്ലീം ലീഗ് ഹൈപവർ കമ്മിറ്റിയംഗം, മുസ്ലീൽ ലീഗിന്റെ നിയമസഭാകക്ഷി ഉപനേതാവ്, ചീഫ് വിപ്പ്; മുസ്ലീൽ ലീഗിന്റെ കേരള സംസ്ഥാന ഘടകത്തിന്റെ വൈസ് പ്രസിഡന്റ്, മുസ്ലീൽ ലീഗ് സംസ്ഥാന സമിതിയുടെ ജോയിന്റ് സെക്രട്ടറി ഒന്നും, രണ്ടും, മൂന്നും, നാലും, എട്ടും കേരളനിയമസഭകളിൽ തിരൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച  രാഷ്ട്രീയ നേതാവ് എന്നി നിലകളിൽ സേവനം അനുഷ്ഠിച്ച കെ. മൊയ്തീൻ കുട്ടി ഹാജി (1 ജൂലൈ 1918 - 12 സെപ്റ്റംബർ 1997),

publive-image

കാതലനിലെ "മുക്കാല മുക്കാബുല", രംഗീലയിലെ "ഹേ രാമ" തുടങ്ങിയ ജനപ്രിയഗാനങ്ങൾ അടക്കം തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി, ഉറുദുതുടങ്ങിയ ഭാഷകളിൽ ഒട്ടേറെ ഗാനങ്ങൾ പാടിയ പിന്നണി ഗായിക പാലക്കാട്ടുകാരി   സ്വർണ്ണലത(1976-സെപ്റ്റംബർ 12 2010). 

കലാമണ്ഡലത്തിന്റെ വൈസ് പ്രിൻസിപ്പിളും കഥകളി സംഗീതജ്ഞനും ആയിരുന്ന പള്ളം മാധവൻ (1928 -2012 സെപ്റ്റംബർ 12),

publive-image

ബദൽ വിദ്യാഭ്യാസമേഖലയിൽ ശ്രദ്ധേയസംഭാവനകൾ നൽകിയിട്ടുള്ള ഏകലവ്യ എന്ന സംഘടനയ്ക്ക് നേതൃത്ത്വം നൽകുകയും 2009 ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ മുഖ്യശില്പികളിലൊരാളും ജനകീയശാസ്ത്രപ്രസ്ഥാനത്തിന്റെ നായകരിലൊരാളുമായിരുന്ന  വിനോദ് റെയ്‌ന (മരണം : 12 സെപ്റ്റംബർ 2013),

ജയ്പൂർ - അത്രൗളി ഘരാനയിലെ പ്രസിദ്ധനായ  ഹിന്ദുസ്ഥാനി ഗായകന്‍ മല്ലികാർജ്ജുൻ ഭീമരായപ്പ മൻസൂർ എന്ന  മല്ലികാർജുൻ മൻസൂർ  (1911 ജനുവരി 1 -1992 സെപ്റ്റംബര്‍ 12 ),

publive-image

കറുത്ത വർഗ്ഗക്കാരുടെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് ബ്ലാക്ക് കോൺഷ്യസ്നസ്സ് മൂവ്മെന്റ് എന്നൊരു പ്രസ്ഥാനം ആരംഭിക്കുകയും, ദക്ഷിണാഫ്രിക്കയിലെ കുപ്രസിദ്ധമായ അപ്പാർത്തീഡ് നിയമത്തിനെതിരേ പോരാടുകയും ചെയ്ത മനുഷ്യാവകാശ പ്രവർത്തകൻ സ്റ്റീഫൻ ബെന്ദു ബികോ എന്ന സ്റ്റീവ് ബികോ(18 ഡിസംബർ 1946 – 12 സെപ്തംബർ 1977)

publive-image

ഇന്ത്യയിലും പാകിസ്താനിലും ഗോതമ്പുപാടങ്ങളിൽ നൂറു മേനി വിളയിച്ച ഹരിത വിപ്ലവത്തിന്റെ പിന്നിൽ പ്രവർത്തിച്ച കൃഷി ശാസ്ത്രജ്ഞനും, 1970ൽ സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവും,  ഹരിതവിപ്ലവത്തിന്റെ പിതാവും ആയ  നോർമൻ ബോർലോഗ് (മാർച്ച് 25, 1914 – സെപ്റ്റംബർ 12, 2009)

publive-image

ശബ്ദവുമായി ബന്ധപ്പെട്ട് സിനിമയിലും സംഗീതത്തിലും ഇന്ന് ഉപയോഗിക്കുന്ന മിക്ക സാങ്കേതിക വിദ്യകളുടെയും പിതാവും, ശബ്ദസാങ്കേതികരംഗത്തെ അതികായനും ശബ്ദസാങ്കേതികരംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട 'ഡോൾബി' ശബ്ദസംവിധാനത്തിന്റെ ഉപജ്ഞാതാവുമായ റേ ഡോൾബി (ജനുവരി 18, 1933 – സെപ്തംബർ12, 2013)

*പ്രധാന ജന്മദിനങ്ങൾ!

കത്തോലിക്കാസഭയിലെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള ആദ്യപടിയായ ദൈവദാസനായി പ്രഖ്യാപിച്ച ജോർജ് വാകയിൽ എന്ന വാകയിലച്ചനെയും (1883 സെപ്റ്റംബർ 12 -1931 നവംബർ 4),

publive-image
സി.പി.ഐ.യുടെ തിരുവനന്തപുരം ജില്ലാക്കമറ്റിയംഗവും, നിരവധി തൊഴിൽ സമരങ്ങളിൽ നേതൃത്വം നൽകുകയും, ഒന്നാം കേരളാ നിയമസഭയിൽ ആര്യനാട് നിയോജകമണ്ഡലത്തെ അവിഭക്ത കമ്മ്യൂണിസ്റ്റുകാരനായി പ്രതിനിധീകരിക്കുകയും, പിന്നീട് കോൺഗ്രസ്സിൽ ചേരുകയും, .ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്, ഡി.സി.സി. അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയും ആർ. ബാലകൃഷ്ണപിള്ള
(12സെപ്റ്റംബർ1922 -13 നവംബർ 2013),

publive-image

ആധുനികതയെ മലയാള സാഹിത്യലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്ത പ്രഗല്ഭനായ കവിയും, നാടകം, ചിത്രരചന, സിനിമ തുടങ്ങിയ മാധ്യമങ്ങളിൽ സാന്നിധ്യമറിയിക്കുകയും ചെയ് സാഹിത്യ സൈദ്ധാന്തികൻ ഡോ. കെ. അയ്യപ്പപ്പണിക്കർ (സെപ്റ്റംബർ12, 1930 - ഓഗസ്റ്റ്‌ 23, 2006),

publive-image

കത്തോലിക്കാസഭയിലെ ദൈവദാസനാണ്  വാകയിലച്ചൻ എന്നും അറിയപ്പെടുന്ന 2013 സെപ്റ്റംബർ 1-ന് കത്തോലിക്കാസഭ ഇദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചജോർജ് വാകയിൽ (1883 സെപ്റ്റംബർ 12 -1931 നവംബർ 4).

മലബാർ ക്രിസ്‌ത്യൻ കോളേജിലും ശ്രീശങ്കരാചാര്യ സംസ്‌കൃത യൂനിവേഴ്‌സിറ്റിയിലും അധ്യാപകനും, കേരളസാഹിത്യസമിതിയുടെ ജനറൽ സെക്രട്ടറിയും, വളളത്തോൾ വിദ്യാപീഠത്തിന്റെ ജോയിന്റ്‌ സെക്രട്ടറിയും, കവനകൗമുദി മാസിക മാനേജിങ് എഡിറ്ററും,  നാലുകൊല്ലത്തോളം കോഴിക്കോട് പൂർണ പബ്ലിക്കേഷൻസ് എഡിറ്ററും മാനേജരും ആയിരുന്ന മലയാള സാഹിത്യകാരനും പ്രഭാഷകനുമായ കെ.ജി.ചെത്തല്ലൂർ എന്ന  കെ. ഗോപാലകൃഷ്ണൻ( സെപ്റ്റമ്പർ 12, 1932-2012 മേയ് 31 )

publive-image

ദി നാഷണൽ ഹെറാൾഡ്, ദി നവജിവൻ എന്നീ പത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്ന പത്രപ്രവത്തകനും ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും, സ്വാതന്ത്ര്യസമര സേനാനിയും 1950 നും 1952 നും ഇടയിൽ പ്രവിശ്യാ പാർലമെന്റ് അംഗമായും പിന്നീട് ലോക്സാംഗവുമായും മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഭർത്താവും മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ പിതാവും കൂടിയായിരുന്ന ഫിറോസ് ഗാന്ധി എന്ന  ഫിറോസ് ജഹാംഗീറിർ (12സെപ്റ്റംബർ1912 -8 സെപ്റ്റംബർ1960),

കലാ ചരിത്രകാരനും, കലാവസ്തുക്കൾ ശേഖരിക്കുന്നയാളും, പ്രസാധകനും, 20ആം നൂറ്റാണ്ടിലെ ഫ്രെഞ്ച് ചിത്രവിൽപ്പനക്കാരിൽ ആവേശമുണർത്തിയതിലെ പ്രധാന വ്യക്തിയും ആയിരുന്ന ലിയോൻസ് റോസൻബെർഗ്(1879 സെപ്റ്റംബർ 12  - 1947 ജൂലൈ 31),

publive-image

നോബൽ സമ്മാന ജേതാക്കളായ മേരി ക്യൂറിയുടേയുംപിയറി ക്യൂറിയുടേയും മകളും 1935-ലെ രസതന്ത്രത്തിനുളള നോബൽ പുരസ്കാരം  സഹപ്രവർത്തകനും ഭർത്താവുമായ ഫ്രെഡെറിക് ജോലിയോ ക്യൂറിക്കൊപ്പം പങ്കു വെച്ച ഫ്രഞ്ച് ശാസ്ത്രജ്ഞ ഇറേൻ ജോലിയോ ക്യൂറി(1897സെപ്റ്റംബർ 12 -1956, മാർച്ച് 17 ),

1936-ൽ ജർമനിയിലെ ബർലിൻ ഒളിമ്പിക്സിൽ . 100 മീറ്റർ, 200 മീറ്റർ,ലോങ് ജമ്പ്, 4x100 മീറ്റർ റിലേ  എന്നി ഇനങ്ങളിൽ നാല്‌ സ്വർ‌ണ്ണമെഡലുകൾ കരസ്ഥമാക്കുക വഴി ലോകപ്രശസ്തനായ അമേരിക്കൻ ട്രാക്ക് ആൻഡ് ഫീൽഡ് കായികതാരം ജെയിംസ് ക്ലീവ്ലാൻഡ് 'ജെസ്സി' ഓവെൻ സ് (സെപ്റ്റംബർ 12, 1913 – മാർച്ച് 31, 1980),

publive-image

വാഴ്സിറ്റി ബ്ലൂസ്,  എയ്റ്റ് ബിലോ, ഇൻടു ദ ബ്ലൂ, ഷീ'സ് ഓൾ ദാറ്റ്, ടേക്കേഴ്സ് തുടങ്ങിയ ചലച്ചിത്രങ്ങളിലും, ഫാസ്റ്റ് ആൻഡ് ദ ഫ്യൂരിയസ് ചലച്ചിത്രപരമ്പരയിലെ ബ്രയാൻ ഒ'കോണർ (Brian O'Conner) എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനാകുകയും കാലിഫോർണിയയിലെ വലൻസിയയിൽ വെച്ചുണ്ടായ കാറപകടത്തിൽ കൊല്ലപ്പെടുകയും ചെയ്ത അമേരിക്കൻ അഭിനേതാവ് പോൾ വില്ല്യം വാക്കർ (1973 സെപ്റ്റംബർ 12 - 2013 നവംബർ 30),

ചരിത്രത്തിൽ ഇന്ന്
1945 - തിരുവിതാംകൂർ രാജ്യത്തെ ബാങ്കായി ദി ട്രാവൻകൂർ ബാങ്ക് ലിമിറ്റഡ് പ്രവർത്തനമാരംഭിച്ചു.

publive-image

1959 - സോവിയറ്റ് യൂണിയന്റെ ലൂണ - 2 ചന്ദ്രനിലേക്ക് യാത്രയായി ആദ്യമായാണ് ഒരു പേടകം ചന്ദ്രനിൽ ഇറങ്ങുന്നത്.

1980 - ടർക്കിയിൽ സൈനിക അട്ടിമറി

2011 - ന്യു യോർക്ക് സിറ്റിയിൽ  9/11 മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു.

2013 - ഭക്ഷ്യ സുരക്ഷാ ബിൽ രാഷ്ട്രപതി ഒപ്പിട്ടു.

2013 - വോയേജർ 1 പേടകം നക്ഷത്രാന്തര ബഹിരാകാശത്തേക്ക് പ്രവേശിക്കുന്ന ആദ്യത്തെ മനുഷ്യനിർമിത വസ്തുവായി മാറിയെന്ന് നാസ സ്ഥിരീകരിച്ചു

.publive-image

2015 - മധ്യപ്രദേശിലെ പട്ടണമായ പെറ്റ്‌ലവാഡിൽ സമീപത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന ഖനന ഡിറ്റണേറ്ററുകളിൽ പ്രൊപ്പെയ്ൻ ഉൾപ്പെട്ട സ്ഫോടന പരമ്പരയിൽ 105 പേർ കൊല്ലപ്പെടുകയും 150 - ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2019 - തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ സൗരോർജ്ജ ഫാം വിയറ്റ്നാമിൽ ഉദ്ഘാടനം ചെയ്തു. ഹോ ചി മിൻ സിറ്റിയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ടെയ് നിൻ പ്രവിശ്യയിൽ 540 ഹെക്ടർ സ്ഥലത്ത് ഇത് സ്ഥിതിചെയ്യുന്നു.publive-image

2019 - ചൈന മൂന്ന് ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചു (ഒരു റിസോഴ്സ് സാറ്റലൈറ്റ്- ZY-1 02D, രണ്ട് ചെറിയ ഉപഗ്രഹങ്ങൾ)

2021 - സൈബീരിയൻ ലൈറ്റ് ഏവിയേഷൻ ഫ്ലൈറ്റ് 51 കസാച്ചിൻസ്‌കോയി എയർപോർട്ടിൽ റൺവേയ്ക്ക് കുറുകെ തകർന്നുവീണ് നാല് പേർ മരിച്ചു

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment