ഇന്ന് ഏപ്രിൽ 14; കേരളത്തിന്റെ കാർഷികോത്സവമായ വിഷു, നടൻ സായികുമാറിന്റെയും നടി ശാരിയുടേയും നടി നിമിഷ സുരേഷിന്റേയും ജന്മദിനം, ഫ്രാൻസും ഇംഗ്ലണ്ടും തമ്മിൽ സൂസ ഉടമ്പടി ഒപ്പുവച്ചതും ഇതേ ദിനം തന്നെ, ചരിത്രത്തിൽ ഇന്ന്

New Update
New Project april 14

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

Advertisment

.                    ' JYOTHIRGAMAYA '
.                   ്്്്്്്്്്്്്്്്
.                    🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം 1200  
മേടം 1
ചോതി  / പ്രഥമ
2025 ഏപ്രിൽ 14, 
തിങ്കൾ

അശ്വതി ഞാറ്റുവേല ആരംഭം
ഇന്ന്;

 *വിഷു :  പുതുവത്സരദിനം ![മേടം ഒന്ന് വിഷു  ; കേരളത്തിലെ പുതുവത്സര ദിനവും കാർഷികോത്സവവുമാണ്‌ വിഷു. രാവും പകലും തുല്യമായ ദിവസമാണ് വിഷു‌. അടുത്ത ഒരു കൊല്ലത്തെ ഫലത്തെ കുറിച്ചും ഇക്കാലയളവിൽ ജനങ്ങൾ ചിന്തിക്കുന്നു.]publive-image

. *അംബേദ്കർ ജയന്തി ![ ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയും  അടിസ്ഥാനവർഗ്ഗ ജനതയുടെ നവോത്ഥാന നായകനും ഇന്ത്യൻ നിയമജ്ഞനും പണ്ഡിതനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായിരുന്ന ഡോ. ഭീംറാവു റാംജി യുടെ ജന്മദിനം!]
.          
.  * ദേശീയ ജല ദിനം ![ജലവിഭവ വികസനത്തിന് ഡോ ബി ആർ അംബേദ്കർ നൽകിയ സംഭാവന പരിഗണിച്ചാണ് ഏപ്രിൽ 14 ദേശീയ ജലദിനമായി ആചരിക്കാൻ 2016 ൽ അന്നത്തെ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത്. അന്നത്തെ ജലവിഭവ മന്ത്രി ഉമാഭാരതിയാണ് പ്രഖ്യാപനം നടത്തിയത്]publive-image

* അന്താരാഷ്ട്ര ചിരി ദിനം!![ International Moment of Laughter Day;ഹൃദ്യമായ ചിരി പങ്കിടുന്നത് മാനസികാവസ്ഥയെ ലഘൂകരിക്കുന്നു, ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നു, ഒപ്പം ജീവിതത്തിൻ്റെ ഉയർച്ച താഴ്ചകളിലേക്ക് പോസിറ്റിവിറ്റിയുടെ നവോന്മേഷം പകരുന്നു.]

* ലോക 'ചഗാസ് 'രോഗ ദിനം![ World Chagas Disease Day ; രോഗം  വീക്കവും പനിയും ഉണ്ടാക്കാം, അത് വളരെക്കാലം നീണ്ടുനിൽക്കും.  ചികിത്സിച്ചില്ലെങ്കിൽ, ഇത് ഹൃദയസ്തംഭനത്തിന് കാരണമാകും.
1909-ൽ ബ്രസീലിയൻ ഭിഷഗ്വരനായ കാർലോസ് ചാഗാസ് ഈ രോഗത്തിൻ്റെ ആദ്യ കേസ് കണ്ടെത്തിയ തീയതി ഈ ദിവസമാണ്. ഇന്ത്യയിൽ  പ്രതിവർഷം അയ്യായിരത്തിൽ താഴെ കേസുകൾ കാണപ്പെടുന്നു. ]publive-image

* ദേശീയ മുൻ ദാമ്പത്യ പങ്കാളി ദിനം! [ National Ex Spouse Day;  എല്ലാ വർഷവും ഏപ്രിൽ 14-ന് ആഘോഷിക്കുന്ന ദേശീയ മുൻ പങ്കാളി ദിനം അവസാനിച്ച ബന്ധങ്ങളെക്കുറിച്ച് വ്യത്യസ്തമായി ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന ഒരു സവിശേഷ ദിനമാണ്. നെഗറ്റീവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, കഴിഞ്ഞ വിവാഹങ്ങളിൽ നിന്നും പങ്കാളിത്തത്തിൽ നിന്നുമുള്ള പോസിറ്റീവുകൾ പ്രതിഫലിപ്പിക്കാൻ ഈ ദിവസം നമ്മെ പ്രോത്സാഹിപ്പിക്കുന്നു.]

*ദേശീയ ഡോൾഫിൻ ദിനം ![National Dolphin Day : എല്ലാ വർഷവും ഏപ്രിൽ 14-ന് ദേശീയ ഡോൾഫിൻ ദിനം വെള്ളത്തിലെ സാമൂഹികവും ബുദ്ധിപരവുമായ സസ്തനികളെ അംഗീകരിക്കുന്നു. ]publive-image

*ദേശീയ പൂന്തോട്ട ദിനം ![National Gardening Day ;ഏപ്രിൽ 14 -ലെ ദേശീയ പൂന്തോട്ട ദിനം പ്രോത്സാഹനത്തിൻ്റെ ഒരു ദിവസമാണ്, തോട്ടക്കാർക്ക് അവരുടെ പൂന്തോട്ടപരിപാലന യാത്ര ആരംഭിക്കാൻ ഒരു കോരികയും  നൽകുന്നതിനായി സൃഷ്ടിച്ച ഒരു ദിവസം ]

*ദേശീയ തലത്തിൽ ആകാശ ദിനം ![National Look Up at the Sky Day  !ദേശീയ തലത്തിൽ ആകാശ ദിനത്തിൽ നോക്കാനും പ്രകൃതിയുടെ അത്ഭുതങ്ങൾ കാണാനും ഒരുദിനം]publive-image

* ദേശീയ അഗ്നിശമന സേനാ ദിനം ! [ ബോംബെ ഡോക്ക്‌യാർഡിൽ 1944 ഏപ്രിൽ 14 ന് നടന്ന തീപിടിത്തത്തിൽ മരിച്ച 66 അഗ്നിശമന ജീവനക്കാരുടെ പാവന സ്മരണയ്ക്ക്.]

* കഴിയുന്നത്ര ഉയരത്തിലേക്ക്,  ദേശീയ ദിനം![ National Reach as High as You Can Day ;ഇന്ധനമെന്ന നിലയിൽ നിശ്ചയ ദാർഢ്യത്തോടെ, ആവേശകരമായ സാഹസികതയിൽ ഏർപ്പെടുക, വെല്ലുവിളികളെ കീഴടക്കുക, സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുക, ഒരു സമയം ഒരു നാഴികക്കല്ല്.]publive-image

* അമേരിക്ക: പാൻ അമേരിക്ക ദിനം![അമേരിക്കൻ സംസ്ഥാനങ്ങളുടെ ആദൃ അന്തരാഷ്ട്ര സമ്മേളനത്തിന്റെ ഓർമ്മക്ക്]

* ടൈറ്റാനിക് ദുരന്തത്തിന്റെ 110- മത് ഓർമ്മ ദിനം !

* തമിഴ്നാട്  :  പുത്താണ്ട് (പുതുവത്സര ദിനം)
* തുളുവ (കർണാടക ):  ബിസു 
* ആസ്സാം  : 'ബോഹാഗ് ബിഹു'
* ബംഗാൾ : 'പോഹല ബൊയ്സാഘ്'
* ഹിന്ദു സിഖ് : ബൈസാഖി
* ഒറീസ: പന സംക്രാന്തി 

* മിഥില പ്രദേശം:  ജുഡ് ശീതൽ 
* നേപ്പാൾ : നവ ബർഷ വൈശാഖ് ഏക്
* ബർമ്മ :  തിങ്ക്യൻ
* ശ്രീലങ്ക : അലുത് അവുറുധു 
* കംബോഡിയ  :  ചോൽച് നാം ത് മെ 
* ലാവൊസ്‌ : സോങ്ങ്കാൻ 
* മാലെ :  അലത്തു അഹരുദ്ധവസ്  [മാലദ്വീപിലും ലക്ഷദീപിലും]
* തായ്ലാൻഡ് :  സോങ്ങ് ക്രാൻ 

* ജോർജ്ജിയ : ഭാഷ ദിനം !
* മാലി ദ്വീപ്: ദിവേഹി ഭാഷ ദിനം !
* പടിഞ്ഞാറൻ ആഫ്രിക്ക: എൻകൊ
   അക്ഷരമാല ദിനം !
* അങ്കോള: യുവത ദിനം !
* ജപ്പാൻ: താക്കയാമ വസന്തോത്സവം !

* ദക്ഷിണ കൊറിയ:  കരി ദിനം!
[വാലൻറ്റയിൻസ് ദിനത്തിലും ശ്വേതദിനത്തിലും ( മാർച്ച് 14) ഉപഹാരങ്ങൾ ഒന്നും ലഭിക്കാത്ത ഒറ്റപ്പെട്ടു പോയവർ ഈ ദിനം ഒന്നിച്ചുകൂടി കറുത്ത സോസും ന്യൂഡിലും കഴിക്കുന്നു]

* ഇറാക്കി കുർദിസ്ഥാൻ: അൻഫൽ
  വംശഹത്യയുടെ ഓർമ്മ ദിനം !
* റഷ്യ: മൊളോഗ ദിനം !
 [വെള്ളത്തിൽ മുങ്ങിപ്പോയ മൊളോഗ പട്ടണത്തിന്റെ ഓർമ്മ ദിനം]publive-image

.  ഇന്നത്തെ മൊഴിമുത്ത്
***********
"ഹിന്ദുമതമാണ്‌ നിങ്ങളുടെ പൂർവ്വികരെ അവമതിയുടെ ജീവിതം നയിക്കാൻ നിർബന്ധിതമാക്കിയതും ദരിദ്രരും അജ്ഞരുമാക്കി നിലനിർത്തിയതും എന്ന വസ്തുതയിരിക്കെ എന്തിനാണ്‌ നിങ്ങൾ അത്തരത്തിൽ പൈശാചികമായൊരു മതത്തിനു കീഴിൽ തുടരുന്നത്‌? നിങ്ങളുടെ പൂർവ്വികരെ പോലെ നിങ്ങളും അധഃപ്പതിച്ചതും നീചമായതും അപമാനം നിറഞ്ഞതുമായ സ്ഥിതി തുടരുവാനാണു തീരുമാനിക്കുന്നതെങ്കിൽ നിങ്ങൾ തുടർന്നും വെറുക്കപ്പെടും. ആരും നിങ്ങളെ ബഹുമാനിക്കില്ല, സഹായിക്കില്ല.''

.        [  - ഡോ. അംബേദ്കർ ]
  ************]
ഇന്നത്തെ പിറന്നാളുകാർ
***********
പഴയ അഭിനേതാവ് കൊട്ടാരക്കര ശ്രീധരൻ നായരുടെ മകനും,  നിരവധി ഗൗരവപൂർവ്വമായ കഥാപാത്രങ്ങൾക്കും ഹാസ്യ കഥാപാത്രങ്ങൾക്കും വില്ലൻ കഥാപാത്രങ്ങൾക്കും  ജീവൻ നൽകികൊണ്ടിരിക്കുന്ന  സായികുമാറിന്റെയും (1963),publive-image

പി. പത്മരാജൻ സം‌വിധാനം ചെയ്ത 'ദേശാടനക്കിളി കരയാറില്ല ' എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുകയും തുടർന്ന് ധാരാളം നല്ല ചലച്ചിത്രങ്ങളിലൂടെ  1980-1990 കാലഘട്ടങ്ങളിൽ മലയാളചലച്ചിത്ര വേദിയിൽ സജീവവുമായിരുന്ന പ്രശസ്ത മലയാള ചലച്ചിത്ര നടി ശാരിയുടേയും (1963),

കമൽ സംവിധാനം ചെയ്ത 'പച്ചക്കുതിര' എന്ന ചിത്രത്തിലൂടെ അരങ്ങേറുകയും തുടർന്ന് മായാവി, മേരിക്കുണ്ടൊരു കുഞ്ഞാട്, ഇതു നമ്മുടെ കഥ, മേക്കപ്പ് മാൻ, ഡോക്ടർ ലൌ തുടങ്ങി നിരവധി സിനിമകളിലും. 'നിനൈത്തത് യാരോ' എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുള്ള മലയാള ചലച്ചിത്ര നടി നിമിഷ സുരേഷിന്റേയും (1989),

publive-image

'മൈ ലൈഫ് പാര്‍ട്ട്ണര്‍' എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തുകയും ആദ്യ സിനിമയില്‍ തന്നെ മികച്ച നടന്നുള്ള കേരള സ്റ്റേറ്റ് അവാര്‍ഡ് കരസ്ഥമാക്കുകയും  തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്ത ഇന്ത്യന്‍ ചലച്ചിത്ര നടൻ സുദേവ് നായരുടേയും (1985),

ടെലിവിഷൻ അവതാരകയും ചലചിത്ര അഭിനേത്രിയുമായ ശ്രിത ശിവദാസ് എന്ന പാർവ്വതി ശിവദാസിന്റെയും (1991),

publive-image

സീറോ മലബാർ സഭയിലെ മലയാളിയല്ലാത്ത ആദ്യബിഷപ്പും,   തമിഴ്നാട്ടിൽ സ്ഥിതി ചെയ്യുന്ന തക്കല രൂപതയുടെ രണ്ടാമതു മെത്രാനുമായ   ജോർജ് രാജേന്ദ്രന്റെയും (1968),

 കോശങ്ങൾ വിഭജിക്കുമ്പോൾ റപ്ലിക്കേഷൻ നടക്കുന്ന ക്രോമസോമുകളെ സഹായിക്കുന്ന പ്രോട്ടീൻ സംയുകതങ്ങളെപ്പറ്റി പഠിച്ചു എഴുതിയ കോശത്തിന്റെ തന്മാത്രാ ജീവശാസ്ത്രം എന്നപുസ്തകത്തിന്റെ രചയിതാവായ അമേരിക്കൻ ജീവരസ ശാസ്ത്രജ്ഞൻ ബ്രൂസ് അൽബെർട്സിന്റെയും (1938) ,publive-image

ഫിലാഡൽഫിയയിലെ ഇറ്റ്‌സ് ഓൾവേസ് സണ്ണി എന്ന പരമ്പരയിലെ റൊണാൾഡ് "മാക്" മക്‌ഡൊണാൾഡിൻ്റെ പ്രകടനത്തിലൂടെ പ്രശസ്തനായ ഒരു അമേരിക്കൻ നടനും നിർമ്മാതാവും വ്യവസായിയുമായ റോബ് മക്എൽഹെന്നിയുടേയും(1977),

നാല് തവണ WWE വനിതാ ഗുസ്തി ചാമ്പ്യനുമായ മനോഭാവ കാലഘട്ടത്തിൻ്റെ ഐക്കൺ എന്ന പദവി  നേടിയ  ഒരു മൃഗക്ഷേമ പ്രവർത്തക Lita എന്ന ആമി ഡുമാസിൻ്റെയും (1975),publive-image

ഒരു അമേരിക്കൻ നടനും നിർമ്മാതാവും സംവിധായകനുമായ 'ദി ഡെഡ് സോൺ' എന്ന ടിവി സീരീസിലെ 'ജോണി സ്മിത്ത്' എന്ന നായക വേഷത്തിലൂടെ പ്രശസ്തനായ അന്തോണി മൈക്കൽ ഹാൾൻ്റെയും(1968),

ദക്ഷിണാഫ്രിക്കൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനായ ജീൻ-പോൾ ഡുമിനിയുടെയും (ജെ.പി. ഡുമിനി) (1984) ജന്മദിനം !!!
**********
ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ പൂർവികരുടെ ജന്മദിനങ്ങൾ !!!
**********
ജോസ് പ്രകാശ് ജ. (1925 -2012)
കവിയൂർ രേവമ്മ ജ. (1892-1957)
ഡോ.എം എസ്.ജയപ്രകാശ് ജ.(1950-2013) 
പി.സി.ജോഷി ജ. ( 1907-  1980)
ബാബസാഹിബ് അംബേദ്കർ ജ. (1889-1956)
ഷംഷാദ് ബീഗം ജ. (1919 - 2013)
അബ്ദുല്ല യൂസഫ് അലി ജ. (1872-1953)
എ.ജെ. ടോയൻബി ജ. (1889-1975)
ഇബ്നു റുഷ്ദ്  ജ. (1126-1198 ),
ആനി സള്ളിവൻ. ജ. (1866-1936)
'ഗോർഡൻ ചൈൽഡ് ജ. (1892-1957)publive-image

മലയാളചലച്ചിത്രപിന്നണിഗായികയും കർണാടക സംഗീതജ്ഞയുമായിരുന്ന കവിയൂർ രേവമ്മ എന്നറിയപ്പെടുന്ന ഡോ. സി.കെ. രേവമ്മ(14 ഏപ്രിൽ 1930 - 12 മേയ് 2012),

 ഇംഗ്ലീഷ് ഭാഷക്കാർക്കിടയിൽ വ്യാപകമായി വായിക്കപ്പെടുന്ന ഖുർആനിന്റെ ഇംഗ്ലീഷ് വിവർത്തനത്തിലൂടെ പ്രസിദ്ധനായ ഇന്ത്യക്കാരനായ ഇസ്‌ലാമിക പണ്ഡിതൻ ഹാഫിസ് അബ്ദുല്ല യൂസഫ് അലി(14 ഏപ്രിൽ 1872 – 10 ഡിസംബർ 1953),

publive-image

സംഭവങ്ങളുടെ ഉത്ഭവം,വളർച്ച , പതനം എന്ന ചാക്രിക പ്രക്രിയയെ അടിസ്ഥാനപ്പെടുത്തി ചരിത്രത്തെ ഒരു ആഗോള പരിപ്രേക്ഷ്യത്തിൽ പരിശോധിക്കുന്ന "എ സ്റ്റഡി ഓഫ് ഹിസ്റ്ററി" (ചരിത്രത്തെ കുറിച്ചുള്ള ഒരു പഠനം) എന്ന ലോകചരിത്രം എഴുതിയ ബ്രിട്ടീഷ് ചരിത്രകാരൻ എ.ജെ. ടോയൻബി എന്ന അർണോൽഡ് ജോസഫ് ടോയൻബി(ഏപ്രിൽ 14, 1889 – ഒക്ടോബർ 22, 1975)

പശ്ചിമ യൂറോപ്പിലെ മതനിരപേക്ഷതയുടെ സ്ഥാപകനായും യൂറോപ്പിന്റെ ആത്മീയ പിതാക്കളിലൊരാളായും കണക്കാക്കപ്പെടുന്ന യൂറോപ്യൻ ലോകത്ത് അവിറോസ് (Averroes) എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അന്തലുസിയനായ മുസ്‌ലിം ബഹുശാസ്ത്ര പണ്ഡിതനായിരുന്ന ഇബ്നു റുഷ്ദ് എന്ന അബുൽ വാഹിദ് മുഹമ്മദ് ഇബ്നു അഹ്മദ് ഇബ്നു റുഷ്ദി (1126 ഏപ്രിൽ 14 –1198 ഡിസംബർ 10),publive-image

കേരള യൂനിവേഴ്സിറ്റി റിസർച്ച് ഗൈഡും കോളേജ് പ്രൊഫസറും,ചരിത്രകാരനും, സാമൂഹിക പ്രവർത്തകനും, ഗ്രന്ഥകർത്താവും ആയിരുന്ന ഡോ. എം.എസ്. ജയപ്രകാശ്(ഏപ്രിൽ 14 1950-മേയ് 10 2013) ,

953ൽ റിലീസായ ശരിയോ തെറ്റോ എന്നാ സിനിമയിൽ ഗായകൻ ആയിട്ട് വന്ന്‍ 100 ല്‍ കൂടുതല്‍ ചിത്രങ്ങളില്‍ പ്രധാനമായും വില്ലന്‍ വേഷങ്ങള്‍ ചെയ്ത ജോസഫ് എന്ന ജോസ് പ്രകാശ് (ഏപ്രിൽ 14 1925 - മാർച്ച് 24 2012),

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിലൊരാളും, അന്ന് നിലനിന്നിരുന്ന സമാന ചിന്താഗതിക്കാരായ ഇടതുപക്ഷ സംഘടനകളെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്ന സംഘടനക്കു കീഴിൽ കൊണ്ടു വരുന്നതിൽ പ്രധാനപ്പെട്ട പങ്കു വഹിക്കുകയും അതിന്റെ പ്രഥമ ജനറൽ സെക്രട്ടറി സ്ഥാനം വഹിക്കുകയും ചെയ്ത പൂർണ്ണ ചന്ദ്ര ജോഷി എന്ന പി.സി.ജോഷി( ഏപ്രിൽ 14, 1907-  നവംബർ 9, 1980),publive-image

ഒരു ബുദ്ധമത നവോത്ഥാന നായകനും ഇന്ത്യൻ നിയമജ്ഞനും പണ്ഡിതനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവും ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയുമായിരുന്ന ഡോ. ഭീംറാവു റാംജി അംബേദ്കർ എന്ന ബാബ സാഹിബ് അംബേദ്കർ (ഏപ്രിൽ 14, 1891 — ഡിസംബർ 6, 1956),

കജറാ മുഹബ്ബത്ത് വാല, ലേക്കെ പഹല പഹല പ്യാർ, മേരെ പിയ ഗയ രഗൂൺ, തുടങ്ങിയ ഗാനങ്ങൾ ആലപിച്ച ഹിന്ദി ചലച്ചിത്രരംഗത്തെ ആദ്യകാല പിന്നണിഗായികയായിരുന്ന ഷംഷാദ് ബീഗം (ഏപ്രിൽ 14, 1919 - ഏപ്രിൽ 23, 2013),

publive-image

കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട്‌ സ്വന്തം വൈകല്യങ്ങളെ തോൽപിച്ച ഇംഗ്ലീഷ്‌ വനിതയായിരുന്ന ഹെലൻ കെല്ലറെ വിജ്ഞാനത്തിൻറെ ലോകത്തിലേക്ക് കൈപ്പിടിച്ചുയർത്തിയ അധ്യാപിക എന്ന നിലയിൽ ഏറെ പ്രശസ്തി നേടിയ ലോക പ്രശസ്തയായ  ആനി സള്ളിവൻ. എന്ന ആനി മൻസ്ഫീൽഡ് സള്ളീവൻ മേസ് (ഏപ്രിൽ 14, 1866 – ഒക്ടോബർ 20, 1936),

സ്കോട്ട്ലാന്റിലെ ദ്വീപ് സമൂഹമായ ഓർക്നി(Orkney)യിലെ സ്കാര ബ്രയ് (Skara Brae) എന്ന നിയോലിതിക് (ആധുനിക ശിലായുഗം) പുരാവസ്തുകേന്ദ്രത്തിൽ നടത്തിയ ഖനനത്തിലൂടെയും ചരിത്രാതീത കാലഘട്ടത്തെ കുറിച്ച് മാർക്സിസ്റ്റ് കാഴ്ചപ്പാട് പുലർത്തിയ ആളെന്ന നിലയിലും പുരാവസ്തുശാത്രത്തിൽ പ്രത്യേക പഠനം നടത്തിയ ആസ്ട്രേലിയൻ ഭാഷാ ശാസ്തജ്ഞനായിരുന്ന ചൈൽഡ് എന്ന് അറിയപ്പെട്ട വിരെ ഗോർഡൻ ചൈൽഡ്(14 ഏപ്രിൽ 1892- 19 ഒക്ടോബർ 1957) .

സ്മരണാഞ്ജലി പ്രധാനചരമദിനങ്ങൾ !!
*******
എ.വി. കുട്ടിമ്മാളു അമ്മ മ. (1905-1985)
ഒ.ടി. ശാരദ കൃഷ്ണൻ. (1905-1973)
കെ.പി. വള്ളോൻ മ. (1894 -1940),
പി.ബി. ശ്രീനിവാസ്  മ. (1930-2013)
ആർ പി ഗോയങ്ക മ. (1930-2013)
എം വിശ്വേശ്വരയ്യ മ. (1861- 1962),
ഫ്രെഡെറിക് ഹാൻഡൽ മ. (1685 -1759)
സിമോൺ ദ ബൊവ മ. (1908-1986)
വാൾട്ടർ ബ്രൂണിങ് മ. (1896-2011)
രമണ മഹർഷി മ(1879-1950)
രാഹുൽ സംകൃത്യായൻ മ(1893-1963)
ഡൊറോത്തി സ്ക്വയേഴ്സ് മ(1915-1998)
ആൻ്റണി ന്യൂലി,മ(1931-1999)
ബെറിറ്റ് എലിസബറ്റ് ആൻഡേഴ്സൺ മ. (1935-2019)publive-image

ഇന്ത്യൻ സ്വാതന്ത്ര്യസമരരംഗത്തേക്ക് കേരളത്തിൽ നിന്നു കടന്നു ചെന്ന നേതൃപാടവമുള്ള അപൂർവം വനിതകളിൽ ഒരാളായിരുന്ന എ.വി. കുട്ടിമ്മാളു അമ്മ (1905 ഏപ്രിൽ 23- 1985 ഏപ്രിൽ 14),

കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു സന്ന്യാസിയായിരുന്ന ഹൈന്ദവസമൂഹത്തിന്റെ ചില വിഭാഗങ്ങളിൽ ഇദ്ദേഹത്തെ ഒരു മഹാഗുരുവായി കരുതപ്പെടുന്ന രമണ മഹർഷി(30 ഡിസംബർ 1879-14 ഏപ്രിൽ 1950)

ഒന്നും, രണ്ടും കേരളനിയമസഭകളിൽ കോഴിക്കോട് ഒന്ന് നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു കോൺഗ്രസ്സ് നേതാവായിരുന്ന ഒ.ടി. ശാരദ കൃഷ്ണൻ (22 ഫെബ്രുവരി 1905 - 14 ഏപ്രിൽ 1973),publive-image

1931 ലെ കൊച്ചി നിയമസഭയിലേക്ക് അധഃകൃത വിഭാഗത്തിൽ നിന്ന് നോമിനേറ്റ് ചെയ്യപ്പെട്ട എം.എൽ.സിയായതോടെ "വള്ളോനെമ്മൽസി' എന്ന് അറിയപ്പെടുകയും   കൊച്ചി പുലയർ മഹാസഭയുടെ പ്രസിഡന്റ്, എം.എൽ.സി എന്നീ നിലകളിൽ സ്വസമുദായ മുന്നേറ്റത്തിനുവേണ്ടി . നിരവധി പ്രവർത്തനങ്ങൾ നടത്തുകയും ചെയ്ത കെ.പി. വള്ളോൻ (2 ജനുവരി 1894 - 14 ഏപ്രിൽ 1940),

മാമലകൾക്കപ്പുറത്ത് മരതകപട്ടുടുത്ത് മലയാളമെന്നൊരു നാടുണ്ട്...' എന്ന ഗാനമടക്കം തെലുങ്ക്, ഹിന്ദി, കന്നഡ, തമിഴ്, മലയാളം എന്നീ ഭാഷകളിൽ നിരവധി ചലച്ചിത്രഗാനങ്ങൾ ഗാനങ്ങളാലപിച്ച പ്രമുഖ ചലച്ചിത്രപിന്നണി കവിയും സംഗീത പണ്ഡിതനും ഗായകനുമായിരുന്ന പി.ബി. ശ്രീനിവാസ്(22 സെപ്റ്റംബർ 1930 - 14 ഏപ്രിൽ 2013),

publive-image

ഒരു ഇന്ത്യൻ സിവിൽ എഞ്ചിനീയറും , ഭരണാധികാരിയും 1912 മുതൽ 1918 വരെ മൈസൂരിലെ 19-ാമത് ദിവാനായി സേവനമനുഷ്ഠിക്കുകയും വിശ്വേശ്വരയ്യ എന്നപേരിൽ ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുകയും ചെയ്ത എം വിശ്വേശ്വരയ്യ എന്ന സർ മോക്ഷഗുണ്ടം വിശ്വേശ്വരയ്യ KCIE , FASc (15 സെപ്റ്റംബർ 1861 - 12/14 ഏപ്രിൽ 1962),

പ്രമുഖ വ്യവസായിയും ആർ.പി.ജി എൻറർപ്രൈസസ് ഗ്രൂപ്പിന്റെ ഉടമയുമായിരുന്നു രാമപ്രസാദ് ഗോയങ്ക.( 1930 മാർച്ച് 1- 2013 ഏപ്രിൽ 14),

ജർമ്മൻ-ബ്രിട്ടീഷ് സംഗീത രചയിതാവായിരുന്ന ജോർജ്ജ് ഫ്രെഡെറിക് ഹാൻഡൽ (23 ഫെബ്രുവരി 1685 – 14 ഏപ്രിൽ 1759),

ഫ്രഞ്ച് എഴുത്തുകാരിയും അസ്തിത്വവാദചിന്തകയും സ്ത്രീവാദിയും സാമൂഹികസൈദ്ധാന്തികയും സ്ത്രീയുടെ അടിച്ചമർത്തപ്പെടലിനെയും സമകാലീന സ്ത്രീവാദത്തിന്റെ അടിത്തറയെയും വിശദമായി അപഗ്രഥിക്കുന്ന  ദ സെക്കൻഡ് സെക്സ്. എന്ന കൃതിയുടെ രചയിതാവും ആയ  സിമോൺ ദ ബൊ  (Simone de Beauvoir) (ജനുവരി 9, 1908 – ഏപ്രിൽ 14, 1986),publive-image

ലോകത്ത് ഏറ്റവും കൂടുതൽ കാലം ജീവിച്ച പുരുഷനും ഏറ്റവും പ്രായമുള്ള രണ്ടാമത്തെ വ്യക്തിയുമായ 
വാൾട്ടർ ബ്രൂണിങ്(സെപ്റ്റംബർ 21,1896–ഏപ്രിൽ14,2011),)

 ദേശാടകനായ ഒരു ഇന്ത്യൻ എഴുത്തുകാരനും പണ്ഡിതനും ആയിരുന്ന മഹാപണ്ഡിറ്റ് രാഹുൽ സാംകൃത്യായൻ (ഏപ്രിൽ 9, 1893 – ഏപ്രിൽ 14, 1963),

 ഒരു വെൽഷ് ഗായികയായിരുന്നഡൊറോത്തി സ്ക്വയേഴ്സ്(  25 മാർച്ച് 1915 - 14 ഏപ്രിൽ 1998) 

ഒരു ഇംഗ്ലീഷ് നടനും ഗായകനും ഗാനരചയിതാവും ചലച്ചിത്ര നിർമ്മാതാവുമായിരുന്ന ആൻ്റണി ന്യൂൽ
 (24 സെപ്റ്റംബർ1931 -14 ഏപ്രിൽ1999)publive-image

പ്രൊഫഷണലായി ബീബി ആൻഡേഴ്സൺ  എന്നറിയപ്പെടുന്ന  Bmargma kerange സിനിമയിലൂടെ കൂടുതൽ അറിയപ്പെടുന്ന ഒരു സ്വീഡിഷ് നടിയായിരുന്ന ബെറിറ്റ് എലിസബറ്റ് ആൻഡേഴ്സൺ(11 നവംബർ 1935 - 14 ഏപ്രിൽ 2019 

ചരിത്രത്തിൽ ഇന്ന്…
********
193 - ലൂസിയസ് സെപ്റ്റിമിയസ് സെവേറസ് റോമിൻ്റെ ചക്രവർത്തിയായി. 

1629 - ഫ്രാൻസും ഇംഗ്ലണ്ടും തമ്മിൽ സൂസ ഉടമ്പടി ഒപ്പുവച്ചു. 

1818 - യുഎസ് മെഡിക്കൽ കോർപ്സ് രൂപീകരിച്ചു. publive-image

1836 - യുഎസ് കോൺഗ്രസ് വിസ്കോൺസിൻ പ്രദേശം രൂപീകരിച്ചു.

1847 - ഓട്ടോമൻ തുർക്കിയും പേർഷ്യയും തമ്മിൽ എർസുറത്തിൻ്റെ രണ്ടാമത്തെ ഉടമ്പടി ഒപ്പുവച്ചു. 

1849 - ഹംഗറി ഓസ്ട്രിയയിൽ നിന്ന് സ്വതന്ത്രമായി പ്രഖ്യാപിച്ചു.publive-image

1865 - അമേരിക്കൻ പ്രസിഡണ്ട് എബ്രഹാം ലിങ്കണ്‍ ഫോർഡ് തിയറ്ററിൽ വച്ച് വെടിയേറ്റു. ജോൺ വിൽക്സ് ബൂത്ത ആണ്‌ ലിങ്കണെ വെടിവച്ചത്. അടുത്തദിവസം രാവിലെ അദ്ദേഹം അന്തരിച്ചു.

1910 - യുഎസ് പ്രസിഡൻ്റ് വില്യം ഹോവാർഡ് ടാഫ്റ്റ് ബേസ്ബോൾ സീസണിൻ്റെ ഉദ്ഘാടന ദിനത്തിൽ ആചാരപരമായ ആദ്യ പിച്ച് എറിയുന്ന പാരമ്പര്യം ആരംഭിച്ചു.

1915 - തുർക്കി, അർമേനിയയിൽ അധിനിവേശം നടത്തി.publive-image

1937 - ജീവൽ സാഹിത്യ സംഘടന ആരംഭം 

1944 - ബോംബെയിൽ "ഫോർട്ട് സ്റ്റൈക്കൈൻ" എന്ന ചരക്കുകപ്പൽ പൊട്ടിത്തെറിച്ച് 1,376-ലധികം ആളുകൾ കൊല്ലപ്പെട്ടു

1962 - ജോർജസ് പോമ്പിഡോ ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.publive-image
 
1965 -  അമേരിക്ക നെവാഡ ടെസ്റ്റ് സൈറ്റിൽ ആണവ പരീക്ഷണം നടത്തി.

1969 - ക്ലിഫ് റോബർട്ട്‌സണും കാതറിൻ ഹെപ്‌ബേണും 41-ാമത് അക്കാദമി അവാർഡിൽ "ഒലിവർ" എന്ന ചിത്രത്തിന് ഓസ്കാർ നേടി.

 publive-image

1980 - ഡസ്റ്റിൻ ഹോഫ്മാനും സാലി ഫീൽഡും 52-ാമത് അക്കാദമി അവാർഡുകളിൽ "ക്രാമർ vs ക്രാമർ" എന്ന ചിത്രത്തിന് ഓസ്കാർ നേടി. 

1980 -  നോർമൻ മെയിലറിന് പുലിറ്റ്‌സർ പുരസ്‌കാരം ലഭിച്ചു. 

1985 - അഹമ്മദ് സലാ ആദ്യ ലോകകപ്പ് മാരത്തണിൽ വിജയിച്ചു.publive-image

1995 -  ഷാർജയിൽ നടന്ന ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ ജേതാക്കളായി.

1986 - ഏകദേശം ഒരു കിലോഗ്രാം വീതം ഭാരമുള്ള ആലിപ്പഴം പെയ്ത് ബംഗ്ലാദേശിലെ ഗോപാൽഗഞ്ച് ജില്ലയിൽ 92 പേർ മരിച്ചു. ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഭാരമേറിയ ആലിപ്പഴം വീഴ്ചയായിരുന്നു ഇത്.

1999 - ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ കനത്ത ആലിപ്പഴ വർഷത്തിൽ 2.3 ബില്യൺ ഡോളർ ഇൻഷ്വർ ചെയ്ത നാശനഷ്ടം സംഭവിച്ചു , ഓസ്‌ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ പ്രകൃതി ദുരന്തം.publive-image

2002 - വെനസ്വേലൻ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് രണ്ട് ദിവസത്തിന് ശേഷം അധികാരത്തിൽ തിരിച്ചെത്തി, രാജ്യത്തിന്റെ സൈന്യം അറസ്റ്റ് ചെയ്തു.

2003 - 99.99 ശതമാനം കൃത്യതയിൽ മനുഷ്യ ജനിതകഘടനയുടെ 99 ശതമാനവും ക്രോഡീകരിച്ച്, മനുഷ്യ ജീനോം പദ്ധതി പൂർത്തീകരിച്ചു.

publive-image

2003 - 1985 ൽ ഹൈജാക്ക് ചെയ്യപ്പെട്ട ക്രൂയിസ് ലൈനറിൽ ഒരു അമേരിക്കക്കാരനെ കൊലപ്പെടുത്തിയ ഫലസ്തീൻ  ഗ്രൂപ്പിന്റെ നേതാവ് അബു അബ്ബാസിനെ ബാഗ്ദാദിലെ യുഎസ് സൈന്യം പിടികൂടി .

2005 - മൾട്ട്‌നോമാ കൗണ്ടി ഒരു വർഷം മുമ്പ് സ്വവർഗ ദമ്പതികൾക്ക് നൽകിയ വിവാഹ ലൈസൻസുകൾ ഒറിഗൺ സുപ്രീം കോടതി അസാധുവാക്കി .

2006 - ഡൽഹിയിലെ ജുമാമസ്ജിദ് പള്ളിയിൽ അസർ പ്രാർത്ഥനയ്ക്കിടെ ക്രൂഡ് ബോംബ് സ്ഫോടനത്തിൽ 13 പേർക്ക് പരിക്കേറ്റു.

publive-image

2014 - നൈജീരിയയിൽ, ബോക്കോ ഹറാം അബുജയിൽ ഇരട്ട സ്‌ഫോടനങ്ങൾ നടത്തുകയും ചിബോക്കിൽ ഇരുന്നൂറ്റി എഴുപത്തിയാറ് സ്‌കൂൾ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു . 

2016 - ജപ്പാനിൽ കുമാമോട്ടോ ഭൂകമ്പത്തിന്റെ പ്രകമ്പനം ഉണ്ടായി.

2018 - കോച്ചെല്ല മ്യൂസിക് ഫെസ്റ്റിവലിൻ്റെ തലപ്പത്തിരിക്കുന്ന ആദ്യത്തെ കറുത്ത വർഗ്ഗക്കാരിയായി ബിയോൺസ് മാറി.

publive-image

2022 - ഉക്രെയ്നിലെ റഷ്യൻ അധിനിവേശം: റഷ്യൻ യുദ്ധക്കപ്പൽ മോസ്ക്വ മുങ്ങി . 

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya