ഇന്ന് മാര്‍ച്ച് 22: ലോക ജല ദിനം! കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടേയും ജുവല്‍ ഒറാമിന്റെയും നടി ഷീലയുടെയും ജന്മദിനം: പ്രതിവാര പത്രമായ മലയാള മനോരമ പത്രത്തിന്റെ തുടക്കവും ഇന്ന്' ചരിത്രത്തില്‍ ഇന്ന്

New Update
New Project March 22

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                   ' JYOTHIRGAMAYA '
.                  ്്്്്്്്്്്്്്്്
.                  🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം 1200 
മീനം 8
മൂലം  / അഷ്ടമി
2024 മാർച്ച് 22, 
ശനി

Advertisment

യുഗാദി ദിവസം ശകവർഷം - പുതുവത്സര ദിനം'

ഇന്ന്;

*കൊല്ലൂർ രഥോൽസവം !

*ഇന്ന് ലോക ജല ദിനം!
[World Water Day -  കഴിഞ്ഞ കാലങ്ങളിൽ ന്യൂസിലാൻഡിൽ 170 വർഷം മാവോരികൾ കോർട്ടിൽ പൊരുതി അവരുടെ വാങ്കനൂയ് നദിക്ക് മനുഷ്യ തുല്യ പദവി കൊടുത്തതിനു പുറകെ ഉത്തരാഘണ്ഡ് ഹൈക്കോടതി  ഗംഗ യമുന നദികൾക്ക് ഈ മനുഷ്യ തുല്യ പദവി അംഗീകരിച്ചു. ഭൂമിയുടെ, ശരീരത്തിന്റെ 70 ശതമാനം ജലമാണ്‌ പോലും.  പക്ഷേ, ജലദൗർലഭ്യം രൂക്ഷവും അതിനെ കുറിച്ച് അറിയാൻ ഒരുദിനം.]publive-image

* നിങ്ങളിലെ യൗവനത്തിന്റെ ദിനം ![As Young As You Feel Day ; പ്രായം ഒരു സംഖ്യ മാത്രമാണ്,ഒരു മാനസികാവസ്ഥ, അതൊരു പരിമിതിയല്ല. അത് നിങ്ങൾക്ക് എങ്ങനെ തോന്നുന്നു എന്നതാണ് പ്രധാനം!  നിങ്ങളിലെ  കുട്ടിയെ, കുട്ടിത്തത്തെ അത് ആശ്ലേഷിക്കുകയും ഹൃദയത്തിൽ ചെറുപ്പമായിരിക്കുകയും ചെയ്യുക അതാണ് നിത്യയൗവ്വനത്തിൻ്റെ രഹസ്യം.]

*അന്താരാഷ്ട്ര സീൽ ദിനം ![ Internation seal day -ജിജ്ഞാസ, , വാത്സല്യം എന്നിവ കാരണം പലപ്പോഴും 'കടലിന്റെ നായ്ക്കൾ' എന്ന് വിളിക്കപ്പെടുന്ന ജർമ്മൻ ഭാഷയിൽ കടൽ വേട്ടമൃഗങ്ങൾ എന്നർത്ഥം വരുന്ന സീഹണ്ട്സ് എന്നും അറിയപ്പെടുന്ന സീലുകൾക്കും ഒരു ദിനം.ഈ സമുദ്ര സസ്തനികളെ കുറിച്ച് അറിയാനും,  അവയുടെ ദുരവസ്ഥയെക്കുറിച്ച് പൊതുജനാവബോധം സൃഷ്ടിയ്ക്കാനും ഒരു ദിനം. !]

publive-image

*ലോക മെറ്റ ദിനം![എല്ലാവരിലേക്കും സ്നേഹവും ദയയും പകരുന്നതിനെക്കുറിച്ചാണ് ലോക മെറ്റ ദിനം. "സ്നേഹദയ" എന്നർത്ഥം വരുന്ന മെറ്റ എന്നത് ബുദ്ധമത ആചാരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഉണ്ടായിട്ടുള്ള പദമാണ , ഈ ദിവസം ആളുകളെ നിരുപാധികമായ അനുകമ്പ പ്രകടിപ്പിയ്ക്കാൻ പ്രോത്സാഹിപ്പിക്കുന്നു. ]

* അറബ് ലീഗ് സ്ഥാപിതമായി (1945)
* പ്യുർട്ടൊ റിക്കൊ: വിമോചന ദിനം!

* USA;
*ദേശീയ ബവേറിയൻ ക്രീപ്സ് ദിനം ![National Bavarian Crepes Day ; ബവേറിയൻ ക്രേപ്സ് ഒരു രുചികരമായ, വളരെ നേർത്ത പാൻകേക്ക് പോലെയുള്ള മധുരപലഹാരമാണ്.]

*മണലിൽ നടക്കുവാൻ ഒരു ദിനം![Walk in the Sand -ലോകമെമ്പാടുമുള്ള മണൽ നിറഞ്ഞ തീരങ്ങളിലേക്ക് ഒരു നടത്തം,
 കടൽത്തീരത്ത് നഗ്നപാദരായി നടക്കുന്നതിന്ന് ഒരു ദിനം.]publive-image

*മേപ്പിൾ സിറപ്പ്  ശനിയാഴ്ച![മേപ്പിൾ സിറപ്പ് ഒരു മരത്തിൽ നിന്ന് മറ്റൊരു മേശയിലേക്ക് എങ്ങനെ മാറുന്നുവെന്ന് കാണാൻ നിങ്ങൾ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ? മേപ്പിൾ സിറപ്പ് ശനിയാഴ്ച അതുതന്നെയാണ് വാഗ്ദാനം ചെയ്യുന്നത്, പുതിയതും പ്രാദേശികവുമായ സിറപ്പ് ചേർത്ത പാൻകേക്കുകളുടെ സുഖകരമായ പ്രഭാതഭക്ഷണത്തോടെയാണ് ഇത് ആരംഭിക്കുന്നത്.]

*ദേശീയ ഗുഫ് ഓഫ് ഡേ ![National Goof Off Day; വിശ്രമിക്കാനും ആസ്വദിക്കാനും വിഡ്ഢികളാക്കാനുമുള്ള ദിവസമാണിത്. ]publive-image

* Gryffindor Pride Day![പ്രതീക്ഷയുടെ സൂര്യൻ പ്രതികൂലാവസ്ഥയുടെ ചന്ദ്രനെതിരെ മറഞ്ഞതുപോലെ ഇരുട്ട് നമ്മുടെ മേൽ പടരുന്ന ദിവസങ്ങളുണ്ട്, ആ നിമിഷങ്ങളിൽ അവസാനം ഇരുട്ട് യഥാർത്ഥത്തിൽ വിജയിക്കുമെന്ന് തോന്നുന്നു.
ഈ വെല്ലുവിളി കാണുന്നവരിൽ ഒരാളാണ് നിങ്ങളെങ്കിൽ, ധൈര്യത്തോടെ മുന്നോട്ട് നീങ്ങുകയാണെങ്കിൽ, നിങ്ങളുടെ സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കും പ്രതീക്ഷയുടെ വെളിച്ചം തിരികെ കൊണ്ടുവരാൻ പോരാടുകയാണെങ്കിൽ, അല്ലെങ്കിൽ അത് ചെയ്യേണ്ടത് ശരിയായ കാര്യമാണെന്ന് കരുതി, ഗ്രിഫിൻഡോർ പ്രൈഡ് ഡേ നിങ്ങൾക്കുള്ളതാണ്. ]

         *എ കെ ജി ദിനം !        
[ ആ ജീവിതം മരിക്കാത്ത വിപ്ലവ സൂര്യനായി പ്രകാശിക്കുന്നു ]

.     * ഇന്നത്തെ മൊഴിമുത്ത്‌*
.    ്്്്്്്്്്്്്്്്്്്‌്‌്‌്
"ബഹുജനങ്ങളുടെ സ്നേഹവും വിശ്വാസവും സമ്പാദിക്കാൻ സാധിക്കാത്ത ഒരാൾക്ക്‌ ഒരു നല്ല പൊതുപ്രവർത്തകനായി തീരാൻ സാദ്ധ്യമല്ല. അതത്ര എളുപ്പമുള്ള കാര്യമല്ലതാനും. "

.             [ - എ കെ ജി ]
. ************
ഇന്നത്തെ പിറന്നാളുകാർ
***********
ഇന്ത്യയുടെ ഗ്രാൻഡ് മുഫ്തിയും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറിയുമായ  അറബിയിൽ ശൈഖ് അബൂബക്കർ അഹ്മദ് എന്ന് വിളിക്കുന്ന കോഴിക്കോട് ജില്ലയിലെ കാന്തപുരത്ത് ജനിച്ചു കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്ത് സ്ഥിതിചെയ്യുന്ന മർക്കസു സ്സഖാഫത്തി സുന്നിയയുടെ ജനറൽ സെക്രട്ടറിയും മുസ്‌ലിം പണ്ഡിതൻ, പ്രഭാഷകൻ, എഴുത്തുകാരൻ, ലോക പ്രശസ്ത സംഘാടകൻ, നയതന്ത്ര വിദഗ്ദ്ധൻ, വിദ്യാഭ്യാസ പ്രവർത്തകൻ, എന്നീ നിലകളിൽ അറിയപ്പെടുന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടേയും (1939),publive-image

ഒഡിഷയിലെ, ബി.ജെ.പിയുടെ മുതിർന്ന നേതാവും പതിനാറാം ലോക്സഭയിലെ ആദിവാസി ക്ഷേമ വകുപ്പ് മന്ത്രിയുമായ ജുവൽ ഒറാമിന്റെയും (1961),

ഏകദേശം രണ്ട് പതിറ്റാണ്ട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ നിറസാന്നിദ്ധ്യമായിരുന്ന, ചെമ്മീൻ, കള്ളിച്ചെല്ലമ്മ, വെളുത്ത കത്രീന, വാഴ്‌വേമായം ഒരു പെണ്ണിൻ്റെ കഥ തുടങ്ങിയ സിനിമകളിലെ അഭിനയം കൊണ്ട്  മലയാളത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച അഭിനേത്രികളുടെ നിരയിൽ സ്ഥിരപ്രതിഷ്ഠ നേടിയ ഷീലയുടെയും (1945),

1980ല്‍ പുറത്തിറങ്ങിയ ഇതിലേ വന്നവർ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന് അഗ്നിശരം, ഇടവേള, ഒരു മാടപ്രാവിന്റെ കഥ, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് വാർത്ത തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന അഭിനേത്രി നളിനിയുടേയും (1964),

publive-image

യുവനടന്മാരില്‍ ശ്രദ്ധേയനായ നടനും തിയേറ്റർ ആർട്ടിസ്റ്റുമായ റോഷന്‍മാത്യുവിൻ്റേയും (1992),

സി.പി.ഐ.(എം). ജില്ലാകമ്മറ്റിയംഗം, കർഷകസംഘം, സംസ്ഥാന കമ്മറ്റി യംഗം, കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി, മുക്കം ഇ എം എസ് സഹകരണ ആശുപത്രി പ്രസിഡന്റ് തുടങ്ങിയ പദവികളും നിയമസഭയിൽ തിരുവമ്പാടിയെ പ്രതിനിധീകരിക്കുന്ന ജോർജ്ജ് എം തോമസ്സിന്റെയും (1955),

ഒരു അമേരിക്കൻ വ്യവസായിയും റിയാലിറ്റി ടിവി വ്യക്തിത്വവുമായ ലാസ് വെഗാസിലെ 'വേൾഡ് ഫേമസ് ഗോൾഡ് & സിൽവർ പണയ കട'യുടെ സഹ ഉടമയായി അറിയപ്പെടുന്ന റിക്ക് ഹാരിസൺൻ്റെയും (1965),publive-image

ക്രൈം ത്രില്ലറുകൾക്കും റൊമാൻസ് നോവലുകൾക്കും പ്രശസ്തനായ  ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന അമേരിക്കൻ എഴുത്തുകാരിൽ ഒരാളായ 'അലക്സ് ക്രോസ്', 'വിമൻസ് മർഡർ ക്ലബ്' തുടങ്ങിയ  പുസ്തകങ്ങൾ 300 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റ ജെയിംസ് പാറ്റേഴ്സൺൻ്റെയും  (1947) ജന്മദിനം !!)
***********
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
***********
 ഉത്രാടംതിരുനാൾ മാർത്താണ്ഡവർമ്മ ജ.  (1922 - 2013)
അഡ്വ. എ. നഫീസത്ത് ബീവി  ജ . ( 1924 -  2015)
കടമ്മനിട്ട രാമകൃഷ്ണൻ ജ. (1935- 2008)
ആറന്മുള പൊന്നമ്മ ജ. (1914 - 2011)
ആർ. പ്രകാശം ജ. (1927 - 2012 )
ശേഷയ്യ ശാസ്ത്രി ജ. (1828 – 1903 )
 എം.പി.നാരായണമേനോൻ ജ.(1887-1966)
പി എ തോമസ്സ് ജ.(1922-1995)
എമിലിയോ അഗിനാൾഡൊ ജ. (1869-1964 )

ആലപ്പുഴ നിയമസഭാ മണ്ഡലത്തിൽ ടി വി തോമസിനെ പരാജയപ്പെടുത്തി രണ്ടാം കേരള നിയമസഭയിലെത്തി ഡെപ്യൂട്ടി സ്​പീക്കറായ അഡ്വ. എ. നഫീസത്ത് ബീവി (22 മാർച്ച് 1924 - 11 മെയ് 2015)publive-image

ആദ്യകാല കമ്മ്യൂണിസ്റ്റുകാരനും തൊഴിലാളിനേതാവും കേരളത്തിലെ ആദ്യനിയമസഭയിലെ അംഗവുമായിരുന്ന ആർ. പ്രകാശമിനെയും ( 1927 മാർച്ച് 22- 2012 സെപ്റ്റംബർ 8 ),

തിരുവിതാംകൂറിന്റെയും, പുതുക്കോട്ടയുടെയും ദിവാനായിരുന്ന സർ അമരാവതി ശേഷയ്യ ശാസ്ത്രി  കെ.സി.എസ്.ഐ. എന്ന ശേഷയ്യ ശാസ്ത്രിയെയും(1828 മാർച്ച് 22 – 1903 ഒക്റ്റോബർ 29),

സ്വതന്ത്ര സമര സേനാനിയും കോണ്ഗ്രസ് നേതാവും മലബാറിലെ ഖിലാഫത്ത് സമരങ്ങളിലെ സജീവ സാനിധ്യവും മലബാർ കലാപത്തിൽ പങ്കെടുത്ത വ്യക്തിയുമായിരുന്ന മുതൽപ്പുരേടത്ത് പടിഞ്ഞാറേതിൽ നാരായണമേനോൻഎന്ന എം.പി. നാരായണമേനോനെയും (1887 മാർച്ച് 22‌ - 1966)

publive-image

മലയാളം സിനിമകളിൽ അമ്മവേഷങ്ങൾ ധാരാളമായി ചെയ്യുകയും ദേശീയ പുരസ്കാരം ലഭിക്കുകയും ചെയ്ത പ്രശസ്ത സിനിമ നടി ആറന്മുള പൊന്നമ്മയെയും ( 22 മാർച്ച് 1914 - 21 ഫെബ്രുവരി 2011),

ഹിസ്‌ ഹൈനെസ്സ് ശ്രീ പദ്മനാഭദാസ വഞ്ചിപാല ശ്രീ മാർത്താണ്ഡവർമ്മ കുലശേഖര കിരീടപതി മന്നേ സുൽത്താൻ മഹാരാജ രാജരാജ ബഹദൂർ ഷം ഷേർ ജംഗ്, തിരുവിതാംകൂർ മഹാരാജ എന്ന നാമമുള്ള തിരുവിതാംകൂറിലെ അവസാനത്തെ ഇളയ രാജാവായിരുന്ന  ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മയെയും  ( 22, മാർച്ച് 1922 - 16, ഡിസംബർ 2013),

കേരളത്തിന്റെ നാടോടി സംസ്കാരത്തെയും പടയണിപോലെയുള്ള നാടൻ കലാരൂപങ്ങളെയും സന്നിവേശിപ്പിച്ച രചനാ ശൈലി സ്വീകരിക്കുകയും  ഛന്ദശാസ്ത്രം അടിസ്ഥാനമാക്കിയ കാവ്യരചനയേക്കാൾ നാടോടി കലാരൂപങ്ങളുടെ താളം കവിതയിൽ കൊണ്ടുവന്ന് ആധുനിക രചനാശൈലിയുടെ വക്താവായ കവിയും രാഷ്ട്രീയ, സാസ്കാരിക പ്രവർത്തകനുമായിരുന്ന കടമ്മനിട്ട രാമകൃഷ്ണനെയും (മാർച്ച് 22, 1935- മാർച്ച് 31 2008),

33b2e353-26b6-4cd9-850f-5e29423fe4c4

ഫിലിപ്പീൻ സ്വാതന്ത്യസമരനേതാവും ആദ്യത്തെ പ്രസിഡന്റും ആയിരുന്ന എമിലിയോ അഗിനാൾഡോവിനെയും (1869 മാർച്ച് 22- ഫെബ്രുവരി 6, 1964 ),
*********
ഇന്നത്തെ സ്മരണ !!!
്്്്്്്്്്്്്്്്്്
എ.കെ.ജി.  മ. (1904 - 1977 )
മൂലൂർ എസ്. പത്മനാഭപ്പണിക്കർ മ.(1869 -1931)
സി.കെ. ചന്ദ്രപ്പൻ മ. (1936 - 2012)
പി എൻ സുന്ദരം   മ .(1934- 2016)
ജെമിനി ഗണേശൻ മ. (1920 – 2005)
പി. എൻ. സുന്ദരം മ. (1934-2010)
പ്രേംനാഥ് ദോഗ്ര മ. (1884 -1972 )
വി.എം. താർകുണ്ഡെ മ. (1909 -2004)
പർദുമാൻ സിംഗ് ബ്രാർ മ. (1927-2007)
ഡി.എസ്. സേനാനായകെ മ. (1884-1952)
കെൻസോ ടാഗെ മ. (1913 -2005 )
ചിന്വാ അച്ചേബേ മ. (1930 - 2013)48b8d1fb-481a-4ed0-bd6e-b3ca7071241e

കിരാതം (അമ്മാനപ്പാട്ടുകൾ),  'കവിരാമായണം', നളചരിതം, കൃഷ്ണാർജ്ജുനവിജയം, ആസന്നമരണ ചിന്താശതകം, കുചേലവൃത്തം ആട്ടക്കഥ, കോകിലസന്ദേശം, അവസരോക്തിമാല, തീണ്ടൽ ഗാഥ, മൂന്നു താരാട്ടുകൾ, കവിതാനിരൂപണം, ബാലബോധനം, നീതിസാര സമുചയം, സന്മാർഗ്ഗചന്ദ്രിക, ധർമപദം കിളിപ്പാട്ട്(പരിഭാഷകൾ), സുഭദ്രാഹരണം (നാടകം) തുടങ്ങിയ കൃതികള്‍ രചിച്ച    തിരുവിതാംകൂറിലെ പ്രമുഖസാമൂഹ്യ നായകനും കവിയുമായിരുന്ന സരസകവി മൂലൂർ എസ്. പത്മനാഭപ്പണിക്കർ (.മാർച്ച് 9,1869 - മാർച്ച് 22,1931)

ഇന്ത്യൻ ലോക്സഭയിലെ ആദ്യ കമ്മ്യൂണിസ്റ്റ് പ്രതിപക്ഷനേതാവ്, സ്വാതന്ത്ര്യ സമരസേനാനി, സാമൂഹിക പ്രവർത്തകൻ, തൊഴിലാളി നേതാവ്, ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ എന്നിനിലകളിൽ പ്രവർത്തികുകയും അവശതയനുഭവിക്കുന്ന ഒരു ജനതക്കുവേണ്ടി നടത്തിയ പോരാട്ടങ്ങളെ കണക്കിലെടുത്ത് കമ്മ്യൂണിസ്റ്റ് അനുയായികൾ  ബഹുമാനപൂർവ്വം പാവങ്ങളുടെ പടത്തലവൻ എന്നു വിശേഷിപ്പിക്കുകയും ചെയ്യുന്ന ആയില്യത്ത് കുറ്റ്യാരി ഗോപാലൻ നമ്പ്യാർ എന്ന എ.കെ.ജി.  (ഒക്ടോബർ 1, 1904 - മാർച്ച് 22, 1977 ),88fe2bf0-38a6-4ad6-8112-bb8f49be7211

 മലയാളം, തമിഴ്, തെലുഗു, കന്നഡം ഹിന്ദി ചലച്ചിത്രരംഗത്ത് ഏകദേശം 250 സിനിമകളിൽ ഛായാഗ്രാഹകൻ എന്നനിലക്കും മലയാളത്തിൽ 5 സിനിമകളുടെ സംവിധായകൻ എന്ന നിലക്കും സംഭാവന നൽകിയ പി എൻ സുന്ദരം(18 മാർച്ച് 1934-22 മാർച്ച് 2016 )

സി.പി.ഐ സംസ്ഥാനഘടകത്തിന്റെ സെക്രട്ടറി,സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം,കിസാൻ സഭാ ദേശീയ പ്രസിഡണ്ട്,കെ.ടി.ഡി.സി ചെയർമാൻ, കേരഫെഡ് ചെയർമാൻ, പ്രഭാത് ബുക്ക് ഹൗസിന്റെ ചെയർമാൻ, പ്രഭാത് ബുക്ക് ഹൗസിന്റെ മാനേജിംഗ് ഡയറക്ടർ,എ.ഐ.വൈ.എഫ് ജനറൽ സെക്രട്ടറി,എ.ഐ.വൈ.എഫ് പ്രസിഡന്റ്, എ.ഐ.എസ്.എഫ് അഖിലേന്ത്യ പ്രസിഡന്റ്, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ എ.ഐ.എസ്.എഫിന്റെ സംസ്ഥാന സെക്രട്ടറി തുടങ്ങിയ പദങ്ങൾ അലങ്കരിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് ചീരപ്പൻ ചിറയിൽ കുമാരപ്പണിക്കർ ചന്ദ്രപ്പൻ എന്ന സി.കെ. ചന്ദ്രപ്പൻ(നവംബർ 11 1936 - മാർച്ച് 22 2012)318fd6a8-8ada-4c13-b7f1-3b09c1bad440

ബ്രാഹ്മണ മണ്ഡലിന്റെയും സനാതന ധർമസഭയുടെയും അധ്യക്ഷനും, രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ സംഘചാലക് സ്ഥാനവും ,ഭാരതീയ ജനസംഘത്തിന്റെ പ്രസിഡന്റും ത ഏറെക്കാലം സംസ്ഥാന നിയമസഭയിൽ അംഗവുമായിരുന്ന കാശ്മീരിലെ രാഷ്ട്രീയനേതാവ് പ്രേം നാഥ് ദോഗ്ര (1884 ഒക്റ്റോബർ-1972 മാർച്ച് 22),publive-image

ഇന്ത്യൻ റാഡിക്കൽ ഹ്യൂമനിസ്റ്റ് അസോസ്സിയേഷൻ’’ എന്ന സംഘടന രൂപവത്കരിക്കുകയും ബോംബെ ഹൈക്കോടതിയിലെ അഭിഭാഷക ജോലിയിൽനിന്ന് സ്വമേധയാ വിരമച്ച്  സുപ്രീം കോടതിയിൽ അഭിഭാഷകനാകുകയും  പലപ്പോഴും വളരെ കുറഞ്ഞ ഫീസ് നിരക്കിലോ ഫീസില്ലാതയൊ  പൊതു താത്പര്യ ഹരജികൾ നടത്തുകയും, റാഡിക്കൽ ഹ്യൂമനിസ്റ്റ് എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരാകുകയും, സർക്കാറിതര സംഘടനകളായ സിറ്റിസൺ ഫോർ ഡെമോക്രസി,പീപ്പിൾസ് യൂനിയൻ ഫോർ സിവൽ ലിബർട്ടീസ് (PUCL), ഫോറം ഫോർ ഡെമോക്രസി ആൻഡ് കമ്മ്യുണൽ അമിറ്റി (FDCA) എന്നീ സംഘടനകളെ നയിക്കുകയോ അവയിൽ സജീവമായ പങ്കാളിത്തം വഹിക്കുകയോ ചെയ്യുകയും, സിറ്റിസൺസ് ജസ്റ്റീസ് കമ്മിറ്റി എന്ന സംഘടനയിലൂടെ സിക്ക് വിരുദ്ധ കലാപം, പഞ്ചാബ്, കാശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങൾ എന്നീ വിഷയങ്ങളിലും  സജീവമായി ഇടപെടുകയും ചെയ്ത വി.എം. താർകുണ്ഡെ എന്ന വിതൽ മഹാദേവ് താർകുണ്ഡെ (ജൂലൈ 3, 1909 - മാർച്ച് 22, 2004),421b9663-bc52-42eb-a9bd-b751d32bdbf8

വൈകാരികത കൂടുതലുള്ള വേഷങ്ങളിൽ മികച്ച അഭിനയം കാഴ്ചവച്ച് കാതൽ മന്നൻ എന്ന് അറിയപ്പെട്ടിരുന്ന തമിഴ് ചലച്ചിത്ര വേദിയിലെ  നടനായിരുന്ന ജെമിനി ഗണേശൻ(നവംബർ 17, 1920 – മാർച്ച് 22, 2005),

ഷോട്പുട്, ഡിസ്കസ് ത്രോ എന്നീ ഇനങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ച് ഏഷ്യൻ ഗെയിംസിൽ ഒന്നിലധികം മെഡലുകൾ നേടിയ അപൂർവം പേരിൽ ഒരാളായ പർദുമാൻ സിംഗ് ബ്രാറിനെയും(15 ഒക്ടോബർ 1927 – 22 മാർച്ച് 2007)

ജപ്പാനിലെ പ്രശസ്തനായ ആർക്കിടെക്റ്റും 1987ലെ പ്രിറ്റ്സ്ക്കെർ പ്രൈസ് ജേതാവുമായ കെൻസോ ടാഗെയെയും (1913 സെപ്റ്റംബർ 4-2005 മാർച്ച് 22),

publive-image

നൈജീരിയയിലെ ഇഗ്ബോ വർഗ്ഗത്തിന്റെ പരമ്പരാഗത മത-സംസ്കൃതികളും പാശ്ചാത്യ മിഷനറി ക്രിസ്തുമതവും തമ്മിൽ നടന്ന മുഖാമുഖത്തിന്റെ കഥ പറയുന്ന പ്രശസ്ത കൃതി തിങ്സ് ഫാൾ എപാർട്ട് അടക്കം നിരവധി കൃതികൾ രചിച്ച നൈജീരിയൻ നോവലിസ്റ്റുംകവിയും വിമർശകനും ആയിരുന്ന ആൽബെർട്ട് ചിന്വാലുമോഗു അച്ചേബേ എന്ന ചിന്വാ അച്ചേബേയെയും (16 നവംബർ 1930 - 22 മാർച്ച് 2013)

. ബ്രിട്ടനിൽ നിന്ന് ശ്രീലങ്കയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതിനുള്ള പോരാട്ടങ്ങൾക്ക്  നേതൃത്വം നൽകിയ 1948-ൽ രാജ്യം സ്വതന്ത്രമായപ്പോൾ ആദ്യ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ശ്രീലങ്കയുടെ രാഷ്ട്രപിതാവായ ഡി.എസ്. സേനാനായകെ എന്ന ഡോൺ സ്റ്റീഫൻ സേനാനായകെ(1883 ഒക്ടോബർ 21 – 1952 മാർച്ച് 22publive-image

ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
1794 - മറ്റ് രാജ്യങ്ങളിലേക്ക് അടിമകളെ വിതരണം ചെയ്യുന്നതിൽ നിന്ന് യുഎസ് കപ്പലുകളെ കോൺഗ്രസ് നിരോധിച്ചു.

1809 -  ചാൾസ് പതിമൂന്നാമൻ ഗുസ്താവ് നാലാമൻ അഡോൾഫിൻ്റെ പിൻഗാമിയായി സ്വീഡിഷ് സിംഹാസനത്തിൽ എത്തി.

1822-ൽ NY ഹോർട്ടികൾച്ചറൽ സൊസൈറ്റി സ്ഥാപിതമായി

publive-image

1872 - ജോലിയിൽ ലൈംഗിക സമത്വം ആവശ്യപ്പെടുന്ന ആദ്യത്തെ സംസ്ഥാനമായി ഇല്ലിനോയിസ് മാറി.

1873 - അടിമത്തം അവസാനിപ്പിക്കുന്നതിനുള്ള നിയമം പോർട്ടോ റിക്കോയിലെ സ്പാനിഷ് ദേശീയ അസംബ്ലി അംഗീകരിച്ചു.

1888 - ഫുട്ബോൾ ലീഗ് സ്ഥാപിതമായി.

1890 - പ്രതിവാര പത്രമായി മലയാള മനോരമ പത്രത്തിന്റെ തുടക്കം.publive-image

1895 - ഫ്രഞ്ച് സഹോദരന്മാരായ അഗസ്ത്യ ലൂമിയറും ലൂയിസ് ലൂമിയറും ചേർന്ന് ആദ്യത്തെ ചലിക്കുന്ന ചിത്രം സ്ക്രീനിൽ പ്രദർശിപ്പിച്ചു.

1919 - ആദ്യ അന്തർദേശീയ വിമാനസർവീസ് (പാരീസിനും ബ്രസീലിനുമിടയ്ക്ക്) ആരംഭിച്ചു.

1922 - കേരളത്തിലെ ആദ്യത്തെ തൊഴിലാളി സംഘടനയായ തിരുവിതാംകൂർ ലേബർ അസോസിയേഷൻ രൂപം കൊണ്ടു.

1945 - അറബ് ലീഗ് സ്ഥാപിതമായി.

publive-image

1957 - ശകവർഷ കലണ്ടർ ഇന്ത്യയുടെ ദേശീയ പഞ്ചാംഗമായി പ്രഖ്യാപിക്കപ്പെട്ടു.

1977-ൽ ഇന്ദിരാഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു.

1982 - നാസയുടെ സ്പേസ് ഷട്ടിൽ കൊളംബിയയുടെ മൂന്നാമത്തെ ബഹിരാകാശ യാത്ര.

1993 - ഇന്റൽ കോർപ്പറേഷൻ കോർപ്പറേഷൻ ആദ്യ പെന്റിയം ചിപ്പ് (80586) പുറത്തിറക്കി.publive-image

1995 - 438 ദിവസം ശൂന്യാകാശത്തിൽ തങ്ങി ചരിത്രം സൃഷ്ടിച്ച് വലേരി പൊല്യാകോവ് തിരിച്ചെത്തി.

1996 - ഗൊരാൻ പെർസ്സൺ സ്വീഡന്റെ പ്രധാനമന്ത്രിയായി.

1997 - ഹെയിൽ-ബോപ് എന്ന വാൽനക്ഷത്രം ഭൂമിയോട് ഏറ്റവും അടുത്തെത്തി.publive-image

2004 - ഹമാസിന്റെ സ്ഥാപകനേതാക്കളിൽ ഒരാളായിരുന്ന അഹമ്മദ് യാസിനും കൂട്ടാളികളും, ഗാസ മുനമ്പിൽ വച്ച് ഇസ്രയേൽ വ്യോമാക്രമണത്തിൽ മരിച്ചു.

2006 - കൊൽക്കത്ത മൃഗശാലയിലെ 255 വയസ്സ് പ്രായമുള്ള അദ്വൈത് എന്ന ആമ ചത്തു.

2009 - അമേരിക്കയിലെ അലാസ്ക മൗണ്ട് റിഡൗട്ട് അഗ്നി പർവ്വതം പൊട്ടിത്തെറിച്ചു.publive-image

2020 - കോവിഡ് 19 പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനപ്രകാരം ഇന്ത്യയിൽ ജനതാ കർഫ്യൂ പ്രഖ്യാപിച്ചു.

2020 - ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോട്ടാക്കിസ് , COVID-19 ൻ്റെ വ്യാപനത്തിനെതിരെ പോരാടുന്നതിന് ഒരു ദേശീയ ലോക്ക്ഡൗണും രാജ്യത്ത് ആദ്യമായി സ്വയം ഏർപ്പെടുത്തിയ കർഫ്യൂവും പ്രഖ്യാപിച്ചു .publive-image

2021 - കൊളറാഡോയിലെ ബോൾഡറിൽ ഒരു കൂട്ട വെടിവയ്പ്പിൽ പത്ത് പേർ കൊല്ലപ്പെട്ടു . 

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment