ഇന്ന് ഡിസംബര്‍ 14: ലിമ ബാബുവിന്റേയും ശ്യാം ബനിഗലിന്റെയും ജന്മദിനം: അലബാമ ഇരുപത്തിരണ്ടാമത്തെ സംസ്ഥാനമായി അമേരിക്കന്‍ ഐക്യനാടുകളില്‍ ചേര്‍ക്കപ്പെട്ടതും നോർവേ പര്യവേക്ഷകൻ റോൾഡ് അമുൻഡ്സണും സംഘവും ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ മനുഷ്യരായതും ഇതേ ദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്

New Update
New Project dec 14

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                 ' JYOTHIRGAMAYA '
.                ്്്്്്്്്്്്്്്്
.                🌅ജ്യോതിർഗ്ഗമയ🌅

Advertisment

കൊല്ലവർഷം 1200
 വൃശ്ചികം 29
രോഹിണി / ചതുർദശി
2024 ഡിസംബർ 14, 
ശനി

ഇന്ന്;

*അന്താരാഷ്ട്ര ഷെയർവെയർ ദിനം![ഷെയർവെയർ എന്നത് ഒരു തരം കുത്തക സോഫ്‌റ്റ്‌വെയറാണ് , അത് തുടക്കത്തിൽ ട്രയൽ ഉപയോഗത്തിനായി ചെറിയതോ ചെലവോ ഇല്ലാതെ ഉടമ പങ്കിട്ടുകൊടുക്കുമ്പോൾ, ഉപയോക്താവ് സോഫ്‌റ്റ്‌വെയർ ഡെവലപ്പർക്ക് പേയ്‌മെൻ്റ് അയക്കുന്നത് വരെ സോഫ്‌റ്റ്‌വെയറിന് പരിമിതമായ പ്രവർത്തനക്ഷമതയോ അപൂർണ്ണമായ ഡോക്യുമെൻ്റേഷനോ ഉണ്ടായിരിക്കും.  ഷെയർവെയർ പലപ്പോഴും ഒരു വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ആയി നൽകാറുണ്ട് . 
ഷെയർവെയർ ഫ്രീവെയറിൽ നിന്ന് വ്യത്യസ്തമാണ് , ഇത് പൂർണ്ണമായും ഫീച്ചർ ചെയ്ത സോഫ്‌റ്റ്‌വെയറാണ് ഉപയോക്താവിന് യാതൊരു ചെലവും കൂടാതെ സോഴ്‌സ് കോഡ് ലഭ്യമാക്കാതെ വിതരണം ചെയ്യുന്നു; കൂടാതെ സ്വതന്ത്രവും ഓപ്പൺ സോഴ്‌സ് സോഫ്‌റ്റ്‌വെയറും , അതിൽ ആർക്കും പരിശോധിക്കാനും മാറ്റാനും സോഴ്‌സ് കോഡ് സൗജന്യമായി ലഭ്യമാണ്.
ഇതിനെ കുറിച്ച് അറിയാനും അനുസ്മരിയ്ക്കാനും ഒരു ദിവസം ]publive-image
.           
അന്താരാഷ്ട്ര കുരങ്ങൻ ദിനം! [ International monkey day ; കുരങ്ങുകൾ, അതുപോലെ ലെമറുകൾ, ടാർസിയറുകൾ, മറ്റ് മനുഷ്യേതര പ്രൈമേറ്റുകൾ എന്നിവ ഉൾപ്പെടുന്നവയെ അറിയാൻ അനുസ്മരിയ്ക്കാൻ ഒരു ദിവസം.  ]
           
*ഇൻഡ്യ : ദേശീയ ഊര്‍ജ്ജസംരക്ഷണ ദിനം.[ ഇന്നത്തെ ആഗോള ആവശ്യമായ ഊര്‍ജ്ജ സംരക്ഷണത്തെ കുറിച്ച് അറിയാൻ അനുസ്മരിയ്ക്കാൻ ഒരു ദിവസം. ഈ രംഗത്ത് തികഞ് പ്രൊഫഷണലുകളെ സൃഷ്ടിക്കുക. ഊര്‍ജ്ജ സംരക്ഷണം സംബന്ധിച്ച പ്രൊജക്ടുകള്‍, നയം, വിശകലനം, സാമ്പത്തികം, കാര്യക്ഷമതയുള്ള പദ്ധതികള്‍ എന്നിവയില്‍ യോഗ്യരായവരും ഗുണമേന്‍മയുള്ളവരുമായ വിദഗ്ധരെ സൃഷ്ടിക്കുക , ഊര്‍ജ്ജത്തിന്‍റെ ഉപയോഗം സംബന്ധിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുക, ഊര്‍ജ്ജ ഉപയോഗം പരിമിതപ്പെടുത്തുക. അനാവശ്യ ഊര്‍ജ്ജ ഉപയോഗം ഇല്ലാതാക്കുക, പാരമ്പര്യേതര ഊര്‍ജ്ജ സംവിധാനങ്ങളും ഊര്‍ജ്ജമാര്‍ഗ്ഗങ്ങളും ഉപയോഗപ്പെടുത്തുക തുടങ്ങിയവയും നമ്മെ ഓര്‍മ്മപ്പെടുത്തുവാൻ ഒരു ദിനം]publive-image

*സുസ്ഥിര സംരംഭകത്വ  ദിനം |   [പാരിസ്ഥിതിക ചിന്താഗതിയുള്ളതും സാമൂഹിക ബോധമുള്ളതുമായ സ്റ്റാർട്ട്-അപ്പ് ബിസിനസുകളെ കുറിച്ച് അറിയാനും അനുസ്മരിയ്ക്കാനും ഒരു ദിനം. ]

* ബംഗ്ലദേശ്: രക്തസാക്ഷികളായ ബുദ്ധിജീവികളുടെ ദിനം![Martyred Intellectuals Day ;  1971 ഡിസംബർ 14 ന്‌ പാകിസ്ഥാൻ സൈന്യവും അവരുടെ പ്രാദേശിക സഹകാരികളും (പ്രത്യേകിച്ച് തീവ്ര വലതുപക്ഷ മിലീഷ്യ ഗ്രൂപ്പായ അൽ-ബദർ) 1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ ബംഗാളി വംശഹത്യയുടെ ഭാഗമായി  ബുദ്ധിജീവികളെ ആസൂത്രിതമായി  തട്ടിക്കൊണ്ടു പോകുകയും പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തു. അക്കാര്യം ലോകം മുഴുവൻ അറിയാനും അനുസ്മരിയ്ക്കാനും ഒരു ദിനം ]publive-image

* ജപ്പാൻ: 47റോനിൻ ഓർമ്മ ദിനം![യജമാനന്റെ മരണം കാരണം അനാഥരായി അലയേണ്ടി വന്ന നാൽപ്പത്തേഴ് ജപ്പാൻ സമുറായ് പടയാളികളുടെ പ്രതികാരത്തിന്റെ ഓർമദിനം ! ]

*ദേശീയ Bouillabaisse  ദിനം![യഥാർത്ഥത്തിൽ ഫ്രാൻസിൽ നിന്ന് വന്ന ഒരു മീൻ പായസം അല്ലെങ്കിൽ മീൻസൂപ്പാണ് ബോയിലാബൈസ് അതിനെക്കുറിച്ച് അറിയാനും അനുഭവിയ്ക്കാനും ഒരു ദിനം. ]publive-image

*ഹാൽസിയോൺ ഡേയ്സ്![ജെയിംസ് ഹേഗ് എഡിറ്റ് ചെയ്ത് 1997-ൽ പ്രസിദ്ധീകരിച്ചഒരു ഡിജിറ്റൽ പുസ്തകമാണ് ഹാൽസിയോൺ ഡേയ്‌സ്: ഈ പുസ്തകരെക്കുറിച്ച് അറിയാൻ അനുസ്മരയ്ക്കാൻ പഠിയ്ക്കാൻ ഒരു ദിനം. ഇൻ്റർവ്യൂ വിത്ത് ക്ലാസിക് കമ്പ്യൂട്ടർ ആൻഡ് വീഡിയോ ഗെയിം പ്രോഗ്രാമർമാർ. ഈ പുസ്തകം യഥാർത്ഥത്തിൽ HTML ഉപയോഗിച്ച് ഫോർമാറ്റ് ചെയ്യുകയും മെയിൽ-ഓർഡർ വഴി വിറ്റഴിക്കുകയും ചെയ്തു. ]

publive-image

* അലബാമ: അലബാമ ദിനം! [1819 ഡിസംബർ 14-ന് അലബാമ 22-ാമത് സംസ്ഥാനമായി യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ യൂണിയനിൽ പ്രവേശിച്ചതിൻ്റെ സ്മരണാർത്ഥമാണ് അലബാമ ദിനം ആചരിയ്ക്കുന്നത്.]

* USA;* സൗജന്യ ഷിപ്പിംഗ് ദിനം ![Free Shipping Day ; 2008-ലാണ് സൗജന്യ ഷിപ്പിംഗ് ദിനം ആദ്യമായി ആരംഭിച്ചത് . ലൂക്ക്, മൈസി നോൾസ് എന്നിവർ ചേർന്നാണ് ഇത് ആരംഭിച്ചത്, ഈ കാര്യം അനുസ്മരിയ്ക്കാൻ ഓരോ വർഷവും നടക്കുന്ന ഒരു ആഗോള ഇവന്റായി ഈ ദിനം മാറി.]publive-image

* വറുത്ത ചെസ്റ്റ്നട്ട് ദിനം ! [Roast Chestnuts Day;]

* ദേശീയ സ്ക്രൂഡ്രൈവർ ദിനം ![National Screwdriver Dayv; ]

ഇന്നത്തെ മൊഴിമുത്ത്* 
        ്്്്്്്്്്്്്്്്‌്‌്‌്‌്
''എന്നില്‍ ഒരു ആരാധനാപാത്രത്തെ കാണാന്‍ നിങ്ങള്‍ ശ്രമിക്കരുത് . ദാഹമുള്ളവര്‍ ഈ പാത്രത്തിലെ വെള്ളം കുടിക്കട്ടെ . പക്ഷെ പാത്രത്തെ ആരാധിക്കരുത് .''       [ - ജെ.കൃഷ്ണമൂര്‍ത്തി ]publive-image

2010ല്‍ പുറത്തിറങ്ങിയ രസികം സീമണെ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നുവരികയും  മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുള്ള ഇന്ത്യന്‍ ചലച്ചിത്ര നടി ലിമ ബാബുവിന്റേയും (1996),publive-image

ഹിന്ദി സിനിമ ലോകത്തെ പ്രസിദ്ധ സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബനഗലിന്റെയും (1934),

അമേരിക്കൻ രസതന്ത്രജ്ഞയും മുൻ അമേരിക്കൻ വ്യോമസേനയുടെ ഓഫീസറും, മുൻ നാസ ബഹിരാകാശ യാത്രികയുമായ കാതറിൻ ഗ്രേസ് "കാഡി" കോൾമാന്റെയും (1960),

ബ്രസീലിന്റെ മുൻ പ്രസിഡന്റും, ലോകത്തിൽ ആദ്യമായി കുറ്റാരോപണ വിധേയയായി പുറത്താക്കപ്പെട്ട  ജനാധിപത്യ വ്യവസ്ഥയിൽ  തിരഞ്ഞെടുക്കപ്പെട്ട വനിത പ്രസിഡൻറും, സാമ്പത്തിക വിദഗ്‌ധയും,   ഉരുക്കു വനിത  എന്നറിയപ്പെടുന്ന പഴയ തീവ്ര കമ്മ്യൂണിസ്റ്റുകാരിയുമായ ദിൽമ റൗസഫിന്റെയും (1960),publive-image

അമേരിക്കൻ നടിയും ഗായികയുമായ വനേസ ആൻ ഹഡ്ജൻസിന്റെയും (1988),

ലിവർപൂൾ, റിയൽ മഡ്രിഡ്, ന്യൂകാസിൽ യുണൈറ്റഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, സ്റ്റോക്ക് സിറ്റി എന്നീ ക്ലബ്ബുകൾക്കുo കൂടാതെ ഇംഗ്ലണ്ട് ദേശീയ ടീമിനു വേണ്ടിയും കളിച്ചിട്ടുള്ള ഇഗ്ലീഷ് ഫുട്ട്ബാൾ താരം മൈക്കൽ ഓവന്റെയും (1979),publive-image

മുൻ ഇന്ത്യൻ ടെന്നീസ് കളിക്കാരനും, കായിക വ്യാഖ്യാതാവും, നടനുമായ വിജയ് അമൃതരാജിന്റെയും (1953)ജന്മദിനം .!'

സ്മരണാഞ്ജലി !!!
്്്്്്്്്്്്്
പി. ബാലചന്ദ്ര മേനോൻ മ. (1911-1984)
കെ. കുഞ്ഞമ്പു മ. (1924 -1991)
കുസുമം ജോസഫ് മ. (1926 -1991)
ആർ. രാമചന്ദ്രൻ നായർ.  മ'( 1931-2007 )
സി.ഐ. പോൾ മ. (1944 -2005 )
സി.എൻ കരുണാകരൻ മ. (1940-2013)
ശൈലേന്ദ്ര മ. 1921-1967
നിർമൽജിത് സിങ് സെഖോൻ മ. (1945-1971)
കുരിശിന്റെ യോഹന്നാൻ മ. (1542-1591) 
ജോർജ്ജ്‌ വാഷിംഗ്ടൺ മ. (1732-1799), മ. 1932-2013publive-image

ഒന്നും രണ്ടും കേരളാ നിയമസഭയിൽ ചിറ്റൂർ നിയ-മസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച കമ്മ്യൂണിസ്റ്റ്  രാഷ്ട്രീയ പ്രവർത്തകനായിരുന്ന  പി. ബാലചന്ദ്ര മേനോൻ (മാർച്ച് 1911 - 14 ഡിസംബർ 1984),

കേരളത്തിലെ മുൻ മന്ത്രിയും, ഒന്നും, രണ്ടും കേരളനിയമസഭകളിൽ പൊന്നാനി നിയോജകമണ്ഡലത്തേയും, ഒൻപതാം കേരളനിയമസഭയിൽ ഞാറക്കൽ നിയോജകമണ്ഡലത്തേയും പ്രതിനിധീകരിച്ച ഒരു കോൺഗ്രസ് നേതാവും, രണ്ടാം കേരള നിയമസഭയിലെ ജലസേചന വകുപ്പ്, പിന്നോക്ക വികസന വകുപ്പുകളുടെ മന്ത്രിയും,  1977-79, 1980-84, 1984-89 കാലഘട്ടത്തിൽ ലോകസഭയിൽ അംഗവും, എ.ഐ.സി.സി. അംഗവും, ഗുരുവായൂർ ദേവസ്വംബോർഡ് ചെയർമാനും, കെ.പി.സി.സി. വൈസ് പ്രസിഡന്റും, ആക്ടിംഗ് പ്രസിഡന്റും, കണ്ണൂർ ഡി.സി.സി പ്രസിഡന്റും, പിന്നോക്ക ക്ഷേമവികസന ബോർഡ് ചെയർമാനും  ആയിരുന്ന കെ. കുഞ്ഞമ്പു (01 ജൂൺ 1924 - 14 ഡിസംബർ 1991),publive-image

ഒന്നും, രണ്ടും കേരളനിയമസഭകളിൽ കരിക്കോട് , നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു കോൺഗ്രസ് നേതാവായിരുന്ന കുസുമം ജോസഫ്(13 ഏപ്രിൽ 1926 - 14 ഡിസംബർ 1991),

.കേരളത്തിലെ ഒരു പൊതുപ്രവർത്തകനും സംസ്ഥാനത്തെ മുൻ‌ ആരോഗ്യമന്ത്രിയുമാണ് ആർ. രാമചന്ദ്രൻ നായർ.(22 ഡിസംബർ 1931-2007 ഡിസംബർ 14)publive-image

മുന്നൂറിൽപ്പരം ചലച്ചിത്രങ്ങളിലും അനവധി ടെലിവിഷൻ സീരിയലികളിലും അഭിനയിച്ച മലയാളചലച്ചിത്ര-ടെലിവിഷൻ നടനായിരുന്ന സി.ഐ. പോൾ(1944 ഓഗസ്റ്റ് 21-2005 ഡിസംബർ 14),

കലാചാതുരിക്കും വർണ്ണങ്ങളിലെ വൈവിധ്യത്തിനും ലോകപ്രശസ്തനും, കേരള ലളിതകലാ അക്കാദമിയുടെ അദ്ധ്യക്ഷനും, അശ്വത്ഥാമാവ്,ഒരേ തൂവൽ പക്ഷികൾ,അക്കരെ, പുരുഷാർത്ഥം തുടങ്ങിയ ചിത്രങ്ങളുടെ കലാസംവിധാനം നിര്‍വഹിക്കുകയും ചെയ്ത ലോക പ്രശസ്ത ചിത്രകാരന്‍ സി.എൻ. കരുണാകരൻ (1940 -2013 ഡിസംബർ 14), publive-image

സലീല്‍ ചൌധരി, ശങ്കര്‍ ജയകീഷന്‍, സച്ചിന്‍ദേവ് ബര്‍മന്‍ , രവിശങ്കര്‍ മുതലായ സംഗീത സംവിധായകരുടെ സിനിമക്ക് സുന്ദരമായ ഗാനങ്ങള്‍ എഴുതിയ ശങ്കര്‍ദാസ് കേസരിലാല്‍ എന്ന ശൈലേന്ദ്ര (30 ഓഗസ്റ്റ്‌ 1921 - 14 ഡിസംബര്‍ 1967 ),

1971 ൽ നടന്ന ഇന്ത്യ-പാക് യുദ്ധത്തിനിടക്ക് കാശ്മീരിൽ ശ്രീനഗറിൽ ഉണ്ടായ പാകിസ്താൻ വ്യോമസേനയുടെ മിന്നലാക്രമണത്തിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ ആസ്ഥാനത്തെ ഒറ്റായാൾ പട്ടാളമായി പൊരുതി വീരമൃത്യു വരിക്കുകയും  സൈനികർക്ക് നൽകി വരുന്ന പരമോന്നത ബഹുമതിയായ പരം വീർചക്ര ലഭിക്കുകയും ചെയ്ത  വൈമാനികനായിരുന്ന നിർമൽ ജിത് സിങ് സെഖോനി( 17 ജൂലൈ 1945 -14 ഡിസംബർ 1971),publive-image

പൊട്ടസ്റ്റന്റ് നവീകരണത്തെ തുടർന്നു നടന്ന കത്തോലിക്കാ പ്രതിനവീകരണ പ്രസ്ഥാനത്തിന്റെ മുഖ്യനേതാക്കളി ലൊരാളും, സ്പാനിഷ്മിസ്റ്റിക്ക് കവിയും, കർമ്മലീത്താ സന്യാസിയും, കത്തോലിക്കാ പുരോഹിതനും ആയിരുന്നയുവാൻ ഡി യെപെസ് ആൽവരസ്ആയി ജനിച്ച   കുരിശിന്റെ യോഹന്നാൻ  (San Juan de la Cruz )(ജൂൺ 24 1542 – ഡിസംബർ 14 1591),

അമേരിക്കൻ ഐക്യനാടുകളുടെ ആദ്യത്തെ പ്രസിഡൻറ്റും, അമേരിക്കൻ  സ്വാതന്ത്ര്യ     യുദ്ധത്തിന്റെ സർവ സൈന്യാധിപനും ആയിരുന്ന ജോർജ്  വാഷിംഗ്‌ടൺ  (1732 ഫെബ്രുവരി 22, – 1799 ഡിസംബർ 14)

 publive-image

ലാറെന്‍സ് ഓഫ് അറേബ്യ, ബെക്കറ്റ്, ഗുഡ് ബൈ മിസ്ടര്‍ ചിപ്സ്, മാന്‍ ഓഫ് ല മാന്‍ചാ, തുടങ്ങിയ ഇംഗ്ലീഷ് സിനിമകളില്‍ അവിസ്മരണീയ കഥാപാത്രങ്ങളെ കാഴ്ച വച്ച ബ്രിട്ടീഷ്-ഐറിഷ് നാടക സിനിമാനടന്‍ പീറ്റര്‍ സീമസ്    ഒട്ടുല്‍ എന്ന ( Peter O'toole)( 2 ഓഗസ്റ്റ്‌ 1932 - 14 ഡിസംബര്‍    2013 ),

*******
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പൂർവ്വികരിൽ ചിലർ
******
സി.പി. ശ്രീധരൻ ജ. (1932-1996)
ബി.കെ.എസ് അയ്യങ്കാർ ജ. (1918-2014)
രാജ്‌ കപൂർ, ജ. (1924-1988)
സഞ്ജയ് ഗാന്ധി ജ. (1946-1980)
ഫ്രഡെറിക് ബാന്റിംഗ്‌ ജ. (1891-1941)
ടൈക്കോ ബ്രാഹെ ജ. (1546 -1601 )
നോസ്ട്രാഡമസ് ജ. (1503-1566)
കാനിങ് പ്രഭു ജ. (1812-1862)publive-image

കേരളത്തിലെ പ്രമുഖ സാഹിത്യ - സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന സി.പി. ശ്രീധരൻ ( : 14 ഡിസംബർ 1932 - 24 ഒക്ടോബർ1996),

"അയ്യങ്കാര്‍ യോഗ" എന്ന യോഗാസ്റ്റൈലിന്റെ ഉപജ്ഞാതാവും, ലോകത്ത് ചൈനയില്‍ പ്രത്യേകിച്ചും (അവര്‍ അദ്ദേഹത്തിന്‍റെ പടമുള്ള സ്റ്റാമ്പ് ഇറക്കിയിട്ടുണ്ട്) യോഗ പ്രചരിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച പദ്മവിഭൂഷന്‍ ബെല്ലുര്‍ കൃഷ്ണമാചാര്‍ സുന്ദരരാജ അയ്യങ്കാര്‍ എന്ന ബി കെ എസ് അയ്യങ്കാർ
(14 ഡിസംബര്‍ 1918 - 20 ഓഗസ്റ്റ്‌ 2014),

publive-image

“ഇന്ത്യയുടെ ചാർളിചാപ്‌ളിൻ“ എന്ന്‍ അറിയപ്പെടുന്ന പ്രശസ്ത ഹിന്ദി നടനും നിർമ്മാതാവും സം‌വിധായകനുമായിരുന്ന രൺബീർ രാജ് കപൂർ എന്ന രാജ്‌ കപൂർ ( 1924 ഡിസംബർ 14 -1988 ജൂണ്‍ 2 ),

ഒരു ഇന്ത്യൻ രാഷ്ട്രീയനേതാവും നെഹ്രുകുടുംബത്തിലെ ഒരംഗവുമായിരുന്ന സഞ്ജയ് ഗാന്ധി (14 ഡിസംബർ 1946 – 23 ജൂൺ1980),publive-image

 1922 - ചാൾസ് ബെസ്റ്റുമായി സഹകരിച്ച് ഇൻസുലിൻ കണ്ടുപിടിക്കുകയും ആദ്യമായി മനുഷ്യശരീരത്തിൽ പരീക്ഷിക്കുകയും ചെയ്ത കാനഡക്കാരനായ മെഡിക്കൽ ശാസ്ത്രജ്ഞനും ശരീരശാസ്ത്ര വിദഗ്ദ്ധനും ചിത്രകാരനും നോബൽ സമ്മാന ജേതാവുമായ സർ ഫ്രഡറിക് ബാന്റിംഗ് ( നവംബർ 14, 1891 – ഫെബ്രുവരി 21, 1941),

ഭാവിയെക്കുറിച്ചുള്ള വ്യക്തമായതും, കണിശവുമായ പ്രവചനങ്ങളിലൂടെ  പ്രശസ്തനായ ഫ്രഞ്ച് ജ്യോതി ശാസ്ത്രകാരൻ മൈക്കൽ ഡെ നോസ്ട്രഡാമെ എന്ന നോസ്ട്രഡാമസ് (14 ഡിസംബർ 1503 - 2 ജൂലൈ 1566)

ദൂരദർശിനി പോലും കണ്ടുപിടിയ്ക്കപ്പെടുന്നതിനു മുൻപ് ചൊവ്വയെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുകയും, സൂര്യന്റെയും ഗ്രഹങ്ങളുടെയും സ്ഥാനചലനപ്പട്ടികകൾ വളരെ കൃത്യതയോടെ രേഖപ്പെടുത്തുകയും, വർഷത്തിന്റെ നീളം കൃത്യമായി കണക്കാക്കുകയും ചെയ്ത 16-ആം നൂറ്റാണ്ടിലെ പ്രശസ്തനായ   ജ്യോതിശാസ്ത്രജ്ഞൻ ടൈക്കോ ബ്രാഹെ(1546 ഡിസംബർ 14-1601 ഒക്റ്റോബർ 24),

publive-image

1857-ലെ ഇന്ത്യൻ ലഹള അടിച്ചമർത്തി ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് സർക്കാർ നേരിട്ട് ഏറ്റെടുത്തപ്പോൾ ഇന്ത്യയുടെ ആദ്യത്തെ വൈസ്രോയിയായി തീർന്ന ബ്രിട്ടീഷ് ഇന്ത്യയുടെ ഗവർണർ ജനറലായിരുന്ന ഒരു ഇംഗ്ലീഷ് രാഷ്ട്രീയക്കാരനായ കാനിങ് പ്രഭു എന്നറിയപ്പെടുന്ന ചാൾസ് ജോൺ കാനിങ് ( 1812 ഡിസംബർ 14 – 1862 ജൂൺ 17) 

*******
ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്

1819 - അലബാമ ഇരുപത്തിരണ്ടാമത്തെ സംസ്ഥാനമായി അമേരിക്കൻ ഐക്യനാടുകളിൽ ചേർക്കപ്പെട്ടു.

publive-image

1899 - ബ്രിട്ടിഷ്-ബൂവർ യുദ്ധത്തിൽ പെട്ടവരെ സഹായിക്കാൻ ഗാന്ധിജി ആംബുലൻസ് സംഘം രൂപീകരിച്ചു..

1911 - നോർവേ പര്യവേക്ഷകൻ റോൾഡ് അമുൻഡ്സണും സംഘവും ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ മനുഷ്യരായി.

1918 - പോര്ടുഗീസ് പ്രസിഡന്റ്‌ സിദ്നിയോ പൈസ് കൊല്ലപ്പെട്ടു.

1939 - ശീതയുദ്ധം - ഫിൻലൻഡ്‌ ആക്രമിച്ചതിനെ തുടർന്ന് സോവിയറ്റ് യൂണിയനെ ലീഗ് ഓഫ് നേഷൻസിൽ നിന്നും പുറത്താക്കി.publive-image

1946 - ഐക്യരാഷ്ട്ര പൊതുസഭയുടെ ആസ്ഥാനം ന്യൂയോർക്കിൽ സ്ഥാപിക്കുവാൻ അംഗരാജ്യങ്ങൾ വോട്ടെടുപ്പിലൂടെ തീരുമാനിക്കുന്നു.

1955 - അൽബേനിയ, ഓസ്ട്രിയ, ബൾഗേറിയ, കംബോഡിയ, സിലോൺ, ഫിൻലാന്റ്, ഹംഗറി, അയർലണ്ട്, ഇറ്റലി, ജോർദാൻ, ലാവോസ്, ലിബിയ, നേപാൾ, പോർച്ചുഗൽ,റുമാനിയ,സ്പെയിൻ എന്നീ രാജ്യങ്ങൾ ഐക്യരാഷ്ട്രസഭയിൽ അംഗമായി.

1958 - ദക്ഷിണാ ധ്രുവത്തിൽ നിന്നും 878 കി.മീ ദൂരമുള്ള മനുഷ്യന് ഒരിക്കലും കീഴ്പ്പെടുത്താൻ സാധിക്കില്ല എന്ന് കരുതിയ ( താപനില മൈനസ് 58 ഡിഗ്രി ) Southern Pole of inaccessibilitiy എന്നറിയപ്പെടുന്ന സ്ഥലത്ത് Yevgeny Tolstikov ന്റെ നേതൃത്വത്തിലുള്ള USSR സംഘം എത്തിചേർന്നു..

1961 - ടാൻസാനിയ UNൽ ചേർന്നു..publive-image

1962 - നാസയുടെ മറൈനെർ-2 , ശുക്രനിലൂടെ പറക്കുന്ന ആദ്യ ബഹിരാകാശ പേടകം ആയി .

1999 - വെനെസ്വേലയിലെ വർഗാസിൽ ഉണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ പതിനായിരക്കണക്കിനു പേര് മരണപ്പെടുകയും ആയിരത്തിലധികം വീടുകൾ നഷ്ടപ്പെടുകയും ചെയ്തു.

2003 - രണ്ടാം ഗൾഫ് യുദ്ധത്തിനു ശേഷം ഇറാഖിന്റെ മുൻ പ്രസിഡന്റ് സദ്ദാം ഹുസൈൻ ഒളിവറയിൽ നിന്നും അമേരിക്കൻ പിടിയിലാകുന്നു.

2007 - ക്ലബ്‌ എഫ്‌.എം ആരംഭം.

publive-image

2012 - സാൻഡി ഹുക്ക് എലിമെന്ററി സ്കൂൾ വെടിവയ്പ്പ് : കണക്റ്റിക്കട്ടിലെ സാൻഡി ഹുക്കിൽ തോക്കുധാരി ഉൾപ്പെടെ 28 പേർ കൊല്ലപ്പെട്ടു .

2013 - ദക്ഷിണ സുഡാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ട അട്ടിമറി ശ്രമം തുടരുന്ന പോരാട്ടത്തിനും നൂറുകണക്കിന് ആളപായത്തിനും കാരണമായി.

2017 - വാൾട്ട് ഡിസ്നി കമ്പനി 52.4 ബില്യൺ ഡോളറിന് 20th സെഞ്ച്വറി ഫോക്സ് മൂവി സ്റ്റുഡിയോ ഉൾപ്പെടെ 21st സെഞ്ച്വറി ഫോക്സിനെ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചു .publive-image

2020 - ദക്ഷിണ പസഫിക് സമുദ്രം, തെക്കേ തെക്കേ അമേരിക്ക, തെക്കൻ അറ്റ്ലാന്റിക് സമുദ്രം എന്നിവയുടെ ഭാഗങ്ങളിൽ നിന്ന് പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമായി. 

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment