Advertisment

ഇന്ന് ആഗസ്റ്റ് 31, അന്താരാഷ്‌ട്ര ഓവർഡോസ് അവബോധ ദിനം ഇന്ന്, അജയകുമാറിന്റേയും ജയസൂര്യയുടേയും ജന്മദിനം, ലോകത്തിലെ ആദ്യ റേഡിയോ ന്യൂസ് പ്രക്ഷേപണം ആരംഭിച്ചതും ഉസ്ബെക്കിസ്ഥൻ സ്വതന്ത്രമായതും ഇതേദിനം തന്നെ, ചരിത്രത്തിൽ ഇന്ന്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
New Project agust 31

ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …

 JYOTHIRGAMAYA '

 🌅ജ്യോതിർഗ്ഗമയ🌅

കൊല്ലവർഷം

1200  ചിങ്ങം 15

പൂയം  / ത്രയോദശി

2024  ആഗസ്റ്റ് 31,

ശനി

Advertisment

* International Overdose Awareness Day ![അന്താരാഷ്‌ട്ര ഓവർഡോസ് അവബോധ ദിനം . (ഐഒഎഡി), ഓവർഡോസിനെതിരെയുള്ള വാർഷിക പ്രചാരണ ദിവസമാണിന്ന്. മയക്കുമരുന്ന് അമിതമായി കഴിച്ച് മരണമടഞ്ഞ പ്രിയപ്പെട്ടവരെ ഓർക്കുക , ലഹരിവസ്തുക്കളുടെ ഉപയോഗവും അമിത അളവും മൂലം ആഘാതം നേരിടുന്ന എല്ലാവർക്കും പിന്തുണയും , പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ നടപടിയും ഉറപ്പാക്കുക.]

publive-image

*ആഫ്രിക്കൻ വംശജർക്കുള്ള അന്താരാഷ്ട്ര ദിനം![നൂറ്റാണ്ടുകളായി സാമൂഹികമായി ദുഷ്-പെരുമാറ്റം നേരിടുന്ന ഈ പ്രത്യേക കൂട്ടം മനുഷ്യരുടെ അന്തസ്സിനും സമത്വത്തിനും അവകാശങ്ങൾക്കും വേണ്ടി നിലകൊള്ളാനുള്ള സുപ്രധാന സമയമാണീ ദിനം ഒരു വ്യക്തി ആഫ്രിക്കൻ വംശജനോ മറ്റൊരു പൈതൃകത്തിൽ നിന്നുള്ളവരോ ആകട്ടെ, ആഫ്രിക്കൻ വംശജർ ലോകത്തിൽ ചെലുത്തിയ വൈവിധ്യമാർന്ന സാംസ്കാരിക പശ്ചാത്തലത്തെയും പങ്കിട്ട പൈതൃകത്തെയും ദൂരവ്യാപകമായ സ്വാധീനത്തെയും ബഹുമാനിക്കാനുള്ള സുപ്രധാന സമയമാണിത്.]

*അന്താരാഷ്ട്ര കോസ്പ്ലേ  ദിനം ![പ്രിയപ്പെട്ട കഥാപാത്രങ്ങളെപ്പോലെ വസ്ത്രം ധരിച്ച് സാങ്കൽപ്പിക ലോകങ്ങളിലേക്ക് ചുവടുവെക്കുകയും ഒരു ദിവസം രസകരവും സമാന ചിന്താഗതിക്കാരായ താൽപ്പര്യമുള്ളവരുമായി ബന്ധപ്പെടുകയും ചെയ്യുന്നതിനുള്ള ദിനം]

publive-image

*National Trail Mix Day! [യാത്രകൾക്ക് പോകുമ്പോൾ എടുക്കുന്ന ഉണക്ക പഴങ്ങളുടെയും നട്ട്സിന്റെയും  മിക്സ്നാണ് ട്രയൽ മിക്സ് എന്ന് വിളിക്കുന്നത്‌ ഇപ്രകാരം നട്‌സ്, ഡ്രൈ ഫ്രൂട്ട്‌സ്, ധാന്യങ്ങൾ എന്നിവയാൽ നിറച്ച ട്രയൽ മിക്സ് ശരീരത്തിന് ഏറ്റവും ആവശ്യമുള്ളപ്പോൾ കാർബോഹൈഡ്രേറ്റ് വർദ്ധിപ്പിക്കും.]

*ലവ് ലിറ്റിഗേറ്റിംഗ് ലോയേഴ്‌സ് ഡേ ! [നിയമത്തിനു മുന്നിൽ പൊതുജനത്തെ പ്രതിനിധീകരിക്കാനുള്ള അഭിഭാഷകരുടെ ശ്രമങ്ങളെ അഭിനന്ദിക്കുകയും പൊതു ജനങ്ങൾ അഭിഭാഷകരെ മൊത്തത്തിൽ നോക്കികാണുന്ന രീതി മാറ്റാൻ ശ്രമിയ്ക്കുകയും ചെയ്യേണ്ട ദിവസമാണ് ഇന്ന്. ]

Screenshot 2024-08-30 224147

*ദേശീയ ഈറ്റ് ഔട്ട്‌സൈഡ്  ഡേ ![പ്രകൃതിയുടെ അതിമനോഹരമായ രുചികളിൽ ആനന്ദിക്കുമ്പോൾ സൂര്യപ്രകാശം ആസ്വദിക്കുക. പുറത്ത് ഭക്ഷണം കഴിക്കുന്നത് ഇന്ദ്രിയങ്ങൾക്കും ആത്മാവിനും ഒരു വിരുന്നാണ് എന്നതൊക്കെ തിരിച്ചറിഞ്ഞ് ആസ്വദിക്കുവാൻ ഒരു ദിനം]

*സാമൂഹ്യനീതി ഞായറാഴ്ച ! [ഓസ്‌ട്രേലിയയിൽ ആചരിക്കുന്ന ഒരു പ്രധാനപ്പെട്ട ദിവസമാണ് ഇത്, പ്രധാനപ്പെട്ട സാമൂഹിക വിഷയങ്ങളിൽ പൊതുജനങ്ങൾക്കുള്ള പ്രവർത്തനത്തിനും പ്രതിഫലത്തിനും പ്രചോദനം നൽകുന്നതിന് ഒരു ദിവസം.]

publive-image

* ക്രയ്ഗിസ്ഥാൻ, മലയ, ട്രിനാഡ് &ടൊബാഗൊ എന്നീ രാജ്യങ്ങളുടെ സ്വാതന്ത്ര്യ ദിനം!

* മോൾഡോവ: ദേശീയ ഭാഷ ദിനം!

* ബലൂച് പക്തൂണി ഏകത ദിനം !

*ഇന്നത്തെ മൊഴിമുത്ത് !

"കുട്ടിയുടെ മേൽ നമ്മുടെ പരിപാലനം നിയന്ത്രിയ്ക്കപ്പെടേണ്ടത് അവൻ്റെ കാര്യങ്ങൾ പഠിക്കാനുള്ള ആഗ്രഹം വളർത്തുന്നതിലല്ല, മറിച്ച് ബുദ്ധി എന്ന് വിളിക്കപ്പെടുന്ന ആ പ്രകാശം അവൻ്റെ ഉള്ളിൽ എപ്പോഴും ജ്വലിച്ചുകൊണ്ടേയിരിയ്ക്കാനുള്ള പരിശ്രമം വളർത്തുന്നതിലൂടെയാണ്.[ - മരിയ മോണ്ടിസോറി]

ഇന്ന് ജന്മദിനം ആചരിയ്ക്കുന്ന പ്രമുഖരിൽ ചിലർ

മിമിക്രി ആര്‍ട്ടിസ്റ്റ് ആയി കരിയര്‍ ആരംഭിക്കുകയും കോളേജില്‍ പഠിക്കുന്ന കാലം മുതല്‍  കലോത്സവങ്ങളില്‍ പങ്കെടുത്ത് നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കുകയും മംഗളം മിമിക്‌സ്, നാദിര്‍ഷാസ് കൊച്ചിന്‍ യൂണിവേഴ്‌സല്‍, കോട്ടയം നസീര്‍സ് കൊച്ചിന്‍ ഡിസ്‌കവ്‌റി എന്നിവയില്‍ മിമിക്രി ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുകയും വിനയന്‍ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ സിനിമരംഗത്തേക്കു പ്രവേശിക്കുകയും ചെയ്ത 76 സെന്റിമീറ്റര്‍ മാത്രം ഉയരമുള്ള ഉണ്ടപക്രു, ഗിന്നസ് പക്രു എന്നീ പേരുകളിൽ  അറിയപ്പെടുന്ന അജയകുമാറിന്റേയും (1976),

publive-image

മലയാള ചലച്ചിത്ര അഭിനേതാവ്, നിർമ്മാതാവ്, ഗായകൻ എന്നീ നിലകളിൽ പ്രശസ്തനായ   ജയസൂര്യയുടേയും (1978) 

കപിൽ ദേവിനും ഇഷാന്ത് ശർമ്മക്കും സഹീർഖാനും പുറമേ ടെസ്റ്റ് ക്രിക്കറ്റിൽ ഇരുനൂറിലേറെ വിക്കറ്റു നേടിയ ഇന്ത്യൻ  ഫാസ്റ്റ് ബൗളർ   ജവഗൽ  ശ്രീനാഥിന്റെയും (1969),

മികച്ച നടനുള്ള ദേശീയ പുരസ്കാരം  നേടിയ   ഹിന്ദിയിലെ ഒരു നല്ല ചലചിത്ര നടൻ രാജ് കുമാർ റാവുവിന്റെയും (1984),

publive-image

പാകിസ്താനിലെ ഒരു രാഷ്ട്രീയ, സാമൂഹിക പ്രവർത്തകയും, അധ്യാപികയുമായ   സുബൈദ ജലാൽ ഖാനിന്റെയും (1959),

ലെബനനിലെ ചെറുത്തു നിൽപ്പ്‌ പ്രസ്ഥാനമായ ഹിസ്‌ബുല്ലയുടെ ജനറൽ സെക്രട്ടറി സയ്യദ്   ഹസൻ നസ്റുല്ലയുടെയും  (1960 ),

1970-കളിൽ  സിനിമകളിൽ  അഭിനയിക്കാൻ തുടങ്ങിയ ഒരു അമേരിക്കൻ നടനായ ലുക്കിംഗ് ഫോർ മിസ്റ്റർ ഗുഡ്‌ബാറിൽ (1977) ഒരു സഹകഥാപാത്രവും ഡെയ്‌സ് ഓഫ് ഹെവൻ (1978) എന്ന ചിത്രത്തിലെ പ്രധാന വേഷവും ചെയ്ത അമേരിക്കൻ ഗിഗോളോ (1980) എന്ന സിനിമയിലെ അഭിനയത്തിലൂടെ  ശ്രദ്ധേയനായ റിച്ചാർഡ് ടിഫാനി ഗെരെയുടേയും (1949) ജന്മദിനം !

publive-image

സ്മരണാഞ്ജലി

ഒറ്റശേഖരമംഗലം ജനാർദ്ദനൻ നായർ (1914- 1993)

പി.സി. ചെറിയാൻ മ. (1918-1989)

എ.എ. റഹീം മ. (1920 -1995)

കെ.കെ. ബാലകൃഷ്ണൻ മ. (1927- 2000)

ബി.എ. ചിദംബരനാഥ് മ. (1923-2007)

മറിയാമ്മ ജോൺ (കോത)മ. (1920-2008)

പൂച്ചാലി ഗോപാലൻ മ. (1933-2009)

എസ്. പാവമണി മ. (1932-2010 )

കാരിക്കത്ത് സുഭദ്രാമ്മ മ. (1913-2013)

വി.വി.ദക്ഷിണാമൂർത്തി മ. (1935-2016)

കുറൂർ നിലകണ്oൻ നമ്പൂതിരിപ്പാട് മ. (1896-1981)

കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്‌ മ. (1891-1981)

ബിയാന്ത് സിങ് മ. (1922-1995)

പ്രണബ് മുഖർജി മ ( 1935- 2020 )

വിൽഹെം  വൂണ്ഡ് മ. (1832-1920),

ഡയാന സ്പെൻസർ മ. (1961-1997)

publive-image

നെയ്യാറ്റിൻകര നിയോജകമണ്ഡലത്തിൽ നിന്നായിരുന്നു  ആദ്യ കേരളനിയമസഭയിലേക്കെത്തിയത്[  കമ്മ്യൂണിസ്റ്റുകാരനായ  ഒറ്റശേഖരമംഗലം ജനാർദ്ദനൻ നായർ എന്ന ആർ.ജനാർദ്ദനൻ നായർ (സെപ്റ്റംബർ 1914 - 31 ആഗസ്റ്റ് 1993).

publive-image

കോട്ടയം ഡി.സി.സി. പ്രസിഡന്റും, ഐ.എൻ.റ്റി.യു.സി. നേതാവും, സ്വാതന്ത്ര്യ സമരസേനാനിയും, പുതുപ്പള്ളി നിയോജകമണ്ഡലത്തെ ഒന്നും രണ്ടും കേരള നിയമസഭയിൽ പ്രതിനിധീകരിക്കുകയും ചെയ്ത  പി.സി. ചെറിയാൻ(1918- 31 ഓഗസ്റ്റ് 1989),

മുൻ കേന്ദ്രമന്ത്രി, മേഘാലയയുടെ ഗവർണർ, കേരള നിയമസഭാംഗം  കോൺഗ്രസ് പാർട്ടിയുടെ ഉപനേതാവ്, എ.ഐ.സി.സി. അംഗം,കൊച്ചിൻ സർവകലാശാല സെനറ്റംഗം, കേന്ദ്ര സംസ്ഥാന വഖഫ് ബോർഡിലെ അംഗം,കെ.പി.സി.സി. വൈസ് പ്രസിഡന്റ്, ടി.കെ.എം. കോളേജ് ഡയറക്ടർബോർഡ് ചെയർമാൻഎന്നീ നിലകളിൽ പ്രവർത്തിച്ച  അബൂബക്കർ അബ്ദുൽ റഹീം എന്ന എ.എ. റഹിം(07 ഫെബ്രുവരി 1920 - 31 ഓഗസ്റ്റ് 1995),

publive-image

വൈക്കം നീയോജക മണ്ഡലത്തെ പ്രതിനിധികരിച്ച്, ഹരിജനക്ഷേമം, ജലസേചനം, ഗതാഗതം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്ന കോൺഗ്രസ് നേതാവ്  കെ.കെ. ബാലകൃഷ്ണൻ(ജൂൺ 20, 1927- 2000 ആഗസ്റ്റ് 31)

മലയാളചലച്ചിത്രസംഗീത സംവിധായകനായിരുന്ന ഭൂതപ്പാണ്ടി അണ്ണാവി ചിദംബരനാഥൻ എന്ന ബി.എ. ചിദംബരനാഥൻ (10 ഡിസംബർ 1923 - 31 ഓഗസ്റ്റ് 2007),

publive-image

ചങ്ങനാശ്ശേരി എസ്‌.ബി.കോളേജിൽ തൂപ്പുകാരിയായിരിക്കെ അവിടെ എം.എ.വിദ്യാർത്ഥികൾക്ക്‌ നാടൻ  പാട്ടുകളെക്കുറിച്ച് ക്ലാസെടുത്ത അറിയപ്പെടുന്ന ഒരു ദളിത്‌ നാടൻപാട്ടുകാരിയും മുടിയാട്ട കലാകാരിയുമായിരുന്ന മറിയാമ്മച്ചേടത്തി എന്നറിയപ്പെടുന്ന മറിയാമ്മ ജോൺ (1920-ഓഗസ്റ്റ് 31, 2008)

കണ്ണൂര്‍ സഹകരണ സ്​പിന്നിങ് മില്‍ ചെയര്‍മാനും, സഹകരണ പ്രസ് ഡയറക്ടറും, എളയാവൂര്‍ പഞ്ചായത്ത് പ്രസിഡന്റും, ചൊവ്വ കോര്‍പറേറ്റീവ് ബാങ്ക് പ്രസിഡന്റും, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം മുന്‍ പ്രസിഡന്റും, കായിക അദ്ധ്യാപകനും, കമ്യൂണിസ്റ്റ് നേതാവും, പ്രമുഖ സഹകാരിയുമായ പൂച്ചാലി ഗോപാലൻ(1933-2009 ഓഗസ്റ്റ് 31)

publive-image

വിവിധഭാഷകളിലായി ഇരുന്നൂറിലധികം ചിത്രങ്ങൾ  വിതരണം ചെയ്ത ചലച്ചിത്രവിതരണക്കാരനും മലയാളചലച്ചിത്രനിർമ്മാതാവുമായിരുന്ന എസ്. പാവമണി(1932-2010 ഓഗസ്റ്റ് 31),

തൃശൂർ ശ്രീരാമകൃഷ്ണാശ്രമത്തിലെ അദ്ധ്യാപികയും ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന കാരിക്കത്ത് സുഭദ്രാമ്മ എന്ന സുഭദ്രാമ്മ ടീച്ചർ- (1913-2013 ഓഗസ്റ്റ് 31),

publive-image

സി.പി.എം -ന്റെ സംസ്ഥാന സെക്രട്ടറിയേറ്റംഗമായും കമ്മ്യൂണിസ്റ്റ് പാർട്ടി(മാർക്സിസ്റ്റ്)യുടെ മുഖപത്രമായ ദേശാഭിമാനിയുടെ മുഖ്യ പത്രാധിപരായും പ്രവർത്തിച്ച ഒരു രാഷ്ട്രീയ പ്രവർത്തകനും നിയസഭാ സാമാജികനുമായിരുന്ന  വി.വി.ദക്ഷിണാമൂർത്തി(20 മെയ് 1935 - 31 ഓഗസ്റ്റ് 2016)

ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും ഗാന്ധിയനും ക്വിറ്റ് ഇന്ത്യ ,ഉപ്പു സത്യാഗ്രഹം ,ഗുരുവായൂർ സത്യാഗ്രഹം ,വൈക്കം സത്യാഗ്രഹം ,സ്വദേശി പ്രസ്ഥാനം തുടങ്ങിയ ദേശീയ പ്രസ്ഥാനങ്ങളിൽ നേതൃത്വം വഹിച്ചിട്ടുള്ള  മാതൃഭൂമി പത്രത്തിന്റെ പിറവിക്ക് വഴിതെളിച്ച പ്രമുഖനുമായിരുന്നു കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് .(ജനുവരി, 1896 - ഓഗസ്റ്റ് 31, 1981)

publive-image

കേരളത്തിലെ പ്രസിദ്ധനായ തച്ചുശാസ്ത്രവിദഗ്ദ്ധനായിരുന്നു കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്( 1891 ഏപ്രിൽ 20, :1981 ആഗസ്ത് 31).

കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് പഞ്ചാബിലെ സായുധ കലാപ സമയത്ത് നടന്ന മനുഷ്യാവകാശ ലംഘനങ്ങൾക്ക് പ്രതികാരമായി നടത്തിയ കാർ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട 1992 മുതൽ 1995 വരെ പഞ്ചാബിന്റെ മുഖ്യമന്ത്രി പദം അലങ്കരിച്ച ബിയാന്ത് സിംഗ് (19 ഫെബ്രുവരി 1922 - 31 ഓഗസ്റ്റ് 1995).

 publive-image

2019-ൽ ഭാരതത്തിൻെ്‌റ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന ലഭിച്ച പതിമൂന്നാമത്തെ ഭാരതത്തിൻ്റെ രാഷ്ട്രപതിയായിരുന്നു പ്രണബ് കുമാർ മുഖർജി എന്ന പ്രണബ് മുഖർജി(ഡിസംബർ 11, 1935, -  ആഗസ്റ്റ് 31, 2020) 

പരീക്ഷണോന്മുഖ മനഃശാസ്ത്രത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന ജർമ്മൻകാരനായ മനഃശാസ്ത്രജ്ഞനും ശരീരശാസ്ത്രകാരനും ആയിരുന്ന വിൽഹെം മാക്സിമിലിയൻ വൂണ്ഡ് ( ഓഗസ്റ്റ്16, 1832 – ഓഗസ്റ്റ് 31, 1920),

ചാൾസ് രാജകുമാരന്റെ ആദ്യഭാര്യയും, വിവാഹമോചനം നേടിയ ശേഷം ഒരു കാർ ആക്സിഡൻറ്റിൽ മരണപ്പെട്ട ഡയാന സ്പെൻസർ (01-07-1961- 31-08-1997)

publive-image

ഇന്ന് ജന്മദിനം ആചരിയ്ക്കുന്ന നമ്മുടെയിടയിൽ ഇന്ന് ജീവനോടെയില്ലാത്ത ചില പ്രമുഖർ

കോവുണ്ണി നെടുങ്ങാടി ജ. (1830-1889)

ജഹാംഗീർ ജ. (1569-1627 )

അമൃതാ പ്രീതം ജ. (1919-2005)

ഋതുപർണ ഘോഷ് ജ. (1963-2013)

എഡ്വേർഡ് തോൺഡൈക് ജ. (1874-1949)

തായ്ഷോ ചക്രവർത്തി ജ. (1879-1926)

രമൺ  മാഗ്‌സസെ ജ. (1907-1957)

മരിയ മോൻഡിസ്സറി ജ. (1870-1952)

publive-image

സംസ്കൃത പണ്ഡിതനും 'കേരളകൗമുദി' എന്ന മലയാള വ്യാകരണ കൃതിയുടെ രചയിതാവുമായിരുന്ന കോവുണ്ണി നെടുങ്ങാടി (31 ആഗസ്റ്റ് 1830 - 26 നവംബർ 1889),

പിതാവായ അക്ബറുടെ മരണത്തിന് 8 ദിവസങ്ങൾക്കു ശേഷം ബല പ്രയോഗത്തിലൂടെ അധികാരം പിടിച്ചെടുത്ത മുഗൾ സാമ്രാജ്യത്തിലെ നാലാമത്തെ ചക്രവർത്തി ജഹാംഗീർ (പൂർണ്ണനാമം:നൂറുദ്ദീൻ സലീം ജഹാംഗീർ) (1569 ഓഗസ്റ്റ് 31 – 1627 ഒക്ടോബർ 28),

publive-image

ഠണ്ടിയ കിർണാ, അമൃത ലഹരാ, ജീവൃന്ദാം ജീവൻ, മേം തവാരിഖ് ഹാം ഹിന്ദ്ഹീ, ലോക്പീഡാ സർഘിവേള സുനേഹാരേ, കാഗസ് തേ ക്യാൻവാസ്, ഏക് സൌ ഇക്താലീസ് കവിതായേം തുടങ്ങിയ കാവു സമാഹാരങ്ങൾ രചിച്ച ജ്ഞാനപീഠ പുരസ്കാര ജേതാവും പഞ്ചാബി: ਅਮ੍ਰਿਤਾ ਪ੍ਰੀਤਮ, amritā prītam). പഞ്ചാബിൽ നിന്നുള്ള ആദ്യത്തെ പ്രശസ്തയായ കവയിത്രിയും നോവലിസ്റ്റും ഉപന്യാസകാരിയും ആയിരുന്ന അമൃതാ പ്രീതം(ഓഗസ്റ്റ് 31, 1919 - ഒക്ടോബർ 31, 2005) ,

രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന തന്റെ സിനിമാ ജീവിതത്തിൽ ഘോഷ് പന്ത്രണ്ടോളം ദേശീയപുരസ്ക്കാരങ്ങൾക്ക് അർഹനായ ബംഗാളി ചലച്ചിത്രസംവിധായകനായിരുന്ന ഋതുപർണ ഘോഷ് (ഓഗസ്റ്റ് 31 1963 –മേയ് 30 2013),

publive-image

മൃഗങ്ങളിൽ, പ്രത്യേകിച്ച് പൂച്ചകളിൽ നടത്തിയ ഗവേഷണത്തിൽനിന്ന് ഉദ്ദേശിച്ച ഫലം നൽകുന്ന പ്രതികരണങ്ങൾ മാത്രം സ്വായത്തമാക്കപ്പെടുകയും മറ്റുള്ളവ സ്വായത്തമാക്കപ്പെടുന്നില്ല എന്ന ശ്രമ-പുനഃശ്രമപഠന സിദ്ധാന്തം (Trial and Error Learning Theory) അവതരിപ്പിക്കുകയും    ചോദന-പ്രതികരണ മനഃശാസ്ത്രം (Stimulus-response Psychology) അഥവാ സംബന്ധവാദം (Connection) എന്ന ശാഖക്ക് ജന്മം കൊടുക്കുകയും ചെയ്ത അമേരിക്കൻ മനഃശാസ്ത്രജ്ഞൻ എഡ്വേർഡ് തോൺഡൈക്ൻ്റെയും(1874 ഓഗസ്റ്റ് 31- 1949 ഓഗസ്റ്റ് 9 ),

publive-image

ആഭ്യന്തര രംഗത്ത് പാർലമെന്ററി പ്രവർത്തനങ്ങളുടെ വിപുലീകരണം നടത്തിയ ജപ്പാനിലെ 123-ാമത് ചക്രവർത്തിയായിരുന്ന തായ്ഷോ ചക്രവർത്തിയുടെയും ജന്മദിനമാണ് ഇന്ന്(1879 ഓഗസ്റ്റ് 31 – 1926 ഡിസംബർ 25),

Screenshot 2024-08-30 224432

റിപ്പബ്ലിക്ക് ഓഫ് ഫിലിപ്പൈൻസിന്റെ മൂന്നാമത്തെ പ്രസിഡണ്ടായിരുന്ന രമൺ ഡെൽ ഫിറോ മാഗ്‌സസേയുടെ ജന്മദിനമാണ് ഇന്ന് ' ഇദ്ദേഹത്തിന്റെ ഓര്‍മ്മക്കായാണ് പൊതുസേവനം, സാമുദായിക നേതൃത്വം, പത്ര പ്രവർത്തനം, സർക്കാർ സേവനം, സമാധാനം എന്നിവയ്ക്ക് നൽകപ്പെടുന്ന ഏഷ്യയിലെ നോബൽ പ്രൈസ് എന്നറിയപ്പെടുന്ന  മാഗ്സസെ അവാർഡ്  (ഓഗസ്റ്റ് 31 1907 - മാർച്ച് 17, 1957)

publive-image

കൊച്ചു കുട്ടികളുടെ വിദ്യാഭ്യാസത്തിന് പരിഷ്കൃതമായ രീതിയും ശൈലിയും സമന്വയിപ്പിച്ച് ഒരു പുതിയ വിദ്യാഭ്യാസ രീതി അവിഷ്ക്കരിച്ച ഇറ്റാലിയൻ ഡോക്ടറായിരുന്നു മരിയ മോണ്ടിസോറി. വനിതാ വിമോചന പ്രവർത്തകയും തത്ത്വചിന്തകയും ശാസ്ത്രജ്ഞയും ചികിത്സകയും ആയിരുന്ന മേണ്ടിസോറി (1870 ഓഗസ്റ്റ് 31-1952 മേയ് 06).

publive-image

ചരിത്രത്തിൽ ഇന്ന്…

1056 - ബൈസന്റൈൻ ചക്രവർത്തിനി  തിയോഡോറ രാജ്യാവകാശികളില്ലാതെ മരിക്കുന്നു.  മാസിഡോണിയൻ രാജവംശത്തിന്റെ  അന്ത്യം.

1569 - ജഹാംഗീർ, മുഗൾ ചക്രവർത്തിയുടെ ജനനം (മ. 1627)

publive-image

1920 - ലോകത്തിലെ ആദ്യ റേഡിയോ ന്യൂസ് പ്രക്ഷേപണം ആരംഭിച്ചു.

1947 - പഞ്ചാബിലെ വർഗീയ ലഹള ബാധിത പ്രദേശങ്ങളിൽ നെഹ്റു, പട്ടേൽ, ലിയാക്കത്ത് അലി ഖാൻ എന്നിവർ സംയുക്ത സന്ദർശനം നടത്തി

1956 - ഇന്ത്യയിലെ സംസ്ഥാന പുന സംഘടനാ നിയമത്തിൽ രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് ഒപ്പുവച്ചു.

1957 - മലേഷ്യ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്യം നേടി

publive-image

1991 - ഉസ്ബെക്കിസ്ഥൻ സ്വതന്ത്രമായി.

1997 - ലോക് സഭ 22 മണിക്കുർ തുടർച്ചയായി യോഗം ചേർന്ന് ചരിത്രം സൃഷ്ടിച്ചു

1998 - ഉത്തര കൊറിയ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചു.

1999 - ബ്യൂണസ് അയേഴ്സിലെ ജോർജ് ന്യൂബറി വിമാനത്താവളത്തിൽ നിന്ന് ടേക്ക്ഓഫിനിടെ ഒരു LAPA ബോയിംഗ് 737-200 തകർന്നു , 65 പേർ മരിച്ചു.

publive-image

2002 - 43 വർഷത്തിനിടെ ദക്ഷിണ കൊറിയയെ ബാധിച്ച ഏറ്റവും ശക്തമായ ചുഴലിക്കാറ്റായ റൂസ ചുഴലിക്കാറ്റ് കരയിൽ പതിക്കുകയും 236 പേരെങ്കിലും കൊല്ലപ്പെടുകയും ചെയ്തു. 

2005 -  ബാഗ്ദാദിലെ അൽ -ഐമ്മ പാലത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 953 പേർ മരിച്ചു.

2006 - 2004 ഓഗസ്റ്റ് 22-ന് മോഷ്ടിക്കപ്പെട്ട എഡ്വാർഡ് മഞ്ചിന്റെ പ്രശസ്തമായ ചിത്രം ദി സ്‌ക്രീം നോർവീജിയൻ പോലീസ് നടത്തിയ റെയ്ഡിൽ കണ്ടെടുത്തു.

publive-image

2016 - ബ്രസീൽ പ്രസിഡന്റ് ദിൽമ റൂസഫിനെ ഇംപീച്ച് ചെയ്യുകയും സ്ഥാനത്തു നിന്ന് നീക്കം ചെയ്യുകയും ചെയ്തു .

2019 - നോർവേയിലെ ആൾട്ടയിലെ സ്കോഡേവാരെ പർവതങ്ങളിൽ ഒരു കാഴ്ചാ ഹെലികോപ്റ്റർ തകർന്ന് 6 യാത്രക്കാരും മരിച്ചു.

2020 - ശാസ്ത്രവും സാങ്കേതികവിദ്യയുംഎക്സോപ്ലാനറ്റുകളുടെ കണ്ടെത്തലുകൾ നാസയുടെ ട്രാൻസിറ്റിംഗ് എക്സോപ്ലാനറ്റ് സർവേ സാറ്റലൈറ്റ് TOI-824b കണ്ടെത്തി , അത് കുള്ളൻ നക്ഷത്രമായ TOI-824- നെ പരിക്രമണം ചെയ്യുന്നു, അത് സർസിനസ് നക്ഷത്രസമൂഹത്തിൽ 210 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്നു . (സയൻസ് ന്യൂസ്)

publive-image

2021-ശാസ്ത്രവും സാങ്കേതികവിദ്യയുംറീ-സപ്ലൈ മിഷൻ SpaceX CRS-23- ൽ നിന്നുള്ള ഒരു SpaceX ഡ്രാഗൺ 2, 4,800 പൗണ്ട് വഹിച്ചുകൊണ്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൻ്റെ ഹാർമണി മൊഡ്യൂളുമായി വിജയകരമായി ഡോക്ക് ചെയ്യുന്നു . സാധനങ്ങളുടെ. (SciTechDaily)

publive-image

2022 - അന്താരാഷ്ട്ര ബന്ധങ്ങൾ2022-ൽ ഉക്രെയ്നിലെ റഷ്യൻ അധിനിവേശ സമയത്ത് അന്താരാഷ്ട്ര ഉപരോധംറഷ്യ-യൂറോപ്യൻ യൂണിയൻ ബന്ധംയൂറോപ്യൻ യൂണിയൻ വിദേശകാര്യ മന്ത്രിമാർ റഷ്യയുമായുള്ള വിസ ഫെസിലിറ്റേഷൻ കരാർ താൽക്കാലികമായി നിർത്തിവയ്ക്കാൻ സമ്മതിക്കുന്നു , ഇത് റഷ്യൻ വിനോദസഞ്ചാരികൾക്ക് യൂറോപ്യൻ യൂണിയനിൽ പ്രവേശിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടുള്ളതും ചെലവേറിയതുമാക്കി മാറ്റുന്നു. (അൽ അറബിയ)

.By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '

.       ************

   Rights Reserved by Team Jyotirgamaya

Advertisment