/sathyam/media/media_files/2025/03/07/ukaRozMqz2vCm7q2GyIP.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
.
കൊല്ലവർഷം 1200
കുംഭം 23
മകയിരം / അഷ്ടമി
2025, മാർച്ച് 7
വെള്ളി
ഇന്ന്;
*ഇസ്റാഅ് മിഅ്റാജ് !ഇസ്‌ലാമികവിശ്വാസപ്രകാരം മുഹമ്മദ് നബി നടത്തിയ ഒരു രാത്രിയാത്രയാണ് ഇസ്റാഉം മിഅ്റാജും. AD.621 പ്രവാചകൻ മക്കയിലെ മസ്ജിദുൽ ഹറമിൽ നിന്ന് മസ്ജിദുൽ അഖ്സാ വരെയുള്ള യാത്രയെ ഇസ്റാഅ് (രാപ്രയാണം) എന്നും അവിടെ നിന്ന് ഏഴാകാശങ്ങൾ അടക്കമുള്ള അദൃശ്യ ലോകങ്ങൾ താണ്ടി അല്ലാഹു നിശ്ചയിച്ച പരിധി വരെയുള്ള പ്രയാണത്തെ മിഅ്റാജ് (ആകാശാരോഹണം) എന്നും പറയപ്പെടുന്നു. ഖുർആനിലെ പതിനേഴാം അദ്ധ്യായമായ ഇസ്റാഅ്-ലും ചില ഹദീസുകളിലും ഈ യാത്രയെക്കുറിച്ച് പരാമർശമുണ്ട്.
* അലക്സാണ്ടർ ഗ്രഹാം ബെൽ ദിനം![ Alexander Graham Bell Day ; ടെലഫോൺ എന്ന ഒരാെറ്റ കണ്ടുപിടുത്തം കൊണ്ട് മനുഷ്യൻ്റെ ചരിത്രം തന്നെ മാറ്റി മറിച്ച വ്യക്തിത്വം അദ്ദേഹത്തെക്കുറിച്ചറിയാൻ ഒരു ദിവസം]
*ഗ്ലോബൽ ഡേ ഓഫ് അൺപ്ലഗ്ഗിംഗ?![എന്താണ് ഗ്ലോബൽ ഡേ ഓഫ് അൺപ്ലഗ്ഗിംഗ്? ശരി, നമുക്ക് ചുറ്റുമുള്ള ലോകവുമായി നമ്മൾ കൂടുതൽ കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു എന്നത് രഹസ്യമല്ല. സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, വൈഫൈ ആക്‌സസ്, ഇന്റർനെറ്റ് എന്നിവ വർഷത്തിലെ എല്ലാ ദിവസവും 24 മണിക്കൂറും ആഴ്ചയിൽ 7 ദിവസവും മുഴുവൻ ലോകവുമായി ബന്ധിപ്പിക്കാൻ നമ്മെ പ്രാപ്തരാക്കുന്നു. ആ സംവിധാനത്തിൽ നിന്ന് സ്വയം അൺപ്ലഗ് ചെയ്ത് സ്വതന്ത്രനായി ഇരിയ്ക്കാൻ ഒരു ദിനം. ]
*ദേശീയ മിഡിൽ നെയിം പ്രൈഡ് ദിനം![ഒരു കുട്ടി ജനിക്കുമ്പോൾ, അവർക്ക് നൽകുന്ന പേരുകൾക്കുള്ള പ്രാധാന്യത്തെക്കുറിച്ച് അറിയാൻ ഒരു ദിനം.!]
* ദേശീയ ക്രൗൺ റോസ്റ്റ് ഓഫ് പോർക്ക് ഡേ! [ National Crown Roast of Pork Day ; പന്നിയിറച്ചി കറിയ്ക്കും ഒരു ദിവസം.]
* പ്ലാൻ്റ് പവർ ഡേ ! [ Plant Power Day ; നിങ്ങളുടെ ഭക്ഷണത്തിൽ മാംസോൽപന്നങ്ങളുടെ ഉപഭോഗം കുറച്ച് പച്ചക്കറികളുടെ ഉപഭോഗം കുട്ടുവാൻ ഒരു ദിവസം. ]
* ദേശീയ ഹോസ്പിറ്റലിസ്റ്റ് ദിനം! [National Hospitalist Day ; ആരോഗ്യ പരിപാലനത്തിനായി അനവരതം പ്രയത്നിയ്ക്കുന്ന ആശുപത്രി ജീവനക്കാർക്കായി ഒരു ദിവസം. ]
* ദേശീയ സ്ലാം ദി സ്കാം ദിനം! [National Slam the Scam Day ; ദുർബലരായ വ്യക്തികളെ ടാർഗെറ്റുചെയ്യുന്ന സാമൂഹിക സുരക്ഷാ കുംഭകോണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുക, നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കുക, ഇത്തരം സംശയാസ്പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുക അതിനായി ഒരു ദിനം.]
*ദേശീയ ധാന്യ ദിനം ![National Cereal Day ; സ്വന്തം ജീവിതത്തിൽ ധാന്യങ്ങൾക്കും ധാന്യ വിഭവങ്ങൾക്കും പ്രാമുഖ്യം കൊടുക്കാൻ ഒരു ദിവസം.]
*ദേശീയ സോക്ക് മങ്കിദിനം ![ National Sock Monkey Day ;കളിപ്പാട്ടങ്ങളുടെയും സമ്മാനങ്ങളുടെയും ലോകത്ത് പുരാതനവും പ്രമുഖവുമായ പ്രാധാന്യമുള്ള സോക്ക് മങ്കി ബെമ്മകൾക്കു ഒരു ദിവസം.]
*ദേശീയ പ്രസംഗ, സംവാദ വിദ്യാഭ്യാസ ദിനം![സ്കൂളുകളിലെ പ്രസംഗ, സംവാദ പരിപാടികളുടെ പ്രാധാന്യം എടുത്തുകാണിക്കുന്നതിനായി ഒരു ദിവസം. വിദ്യാർത്ഥികൾക്കിടയിൽ
ആരോഗ്യപരമായ രീതിയിൽ പ്രസംഗ, സംവാദ മത്സരങ്ങൾ നടത്തി അവരിൽ വിമർശനാത്മക ചിന്തയും, കൃത്യമായ ആശയരൂപീകരണവും വ്യക്തവും ദൃഢവുമായ ആശയവിനിമയവും വളർത്തുന്നതിന് ഒരു ദിവസം.]
* National Flapjack Day !
* National Be Heard Day !
* Name Tag Day !
* അൽബേനിയ: അദ്ധ്യാപക ദിനം !
* ഇറാഖി ഖുർദിസ്ഥാൻ: സുലൈമാനിയ വിമോചന ദിനം !
.
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്്്്്്്
''ജീവിക്കുക എന്നാൽ പ്രശ്നങ്ങൾ ഉണ്ടാകുക എന്നാണ്, അങ്ങനെ ജീവിച്ചുവരവെ അതിൽ നിന്നുണ്ടാവുന്ന പ്രശ്നങ്ങൾ പരിഹരിക്കുക എന്നാൽ ബുദ്ധിപരമായി വളരുക എന്നാണർത്ഥം. "
[—ജെ പി ഗിൽഫോർഡ് ]
***********
ഇന്നത്തെ പിറന്നാളുകാർ
***********
'സ്പെഷ്യൽ 26', 'ബേബി', 'ഹോട്ടൽ മുംബൈ', 'ഉഞ്ചായി' എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ പ്രശസ്തനായ ഇന്ത്യൻ നടനും സംവിധായകനും നിർമ്മാതാവുമായ, പ്രധാനമായും ഹിന്ദി ഭാഷാ സിനിമകളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു, നിരൂപക പ്രശംസ നേടിയ നിരവധി മുൻനിര അല്ലെങ്കിൽ സമാന്തര വേഷങ്ങൾ ഉൾപ്പെടെ നിരവധി കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിട്ടുള്ള രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും എട്ട് ഫിലിംഫെയർ അവാർഡുകളും നേടിയ അനുപം ഖേർ ൻ്റെയും( 1955),
മികച്ച നടിക്കുള്ള കർണാടക സംസ്ഥാന ചലച്ചിത്ര അവാർഡും മികച്ച നടിക്കുള്ള സൗത്ത് ഫിലിംഫെയർ അവാർഡും ലഭിച്ച ഇന്ത്യൻ ടെലിവിഷൻ നടി രാധിക പണ്ഡിറ്റിൻ്റെയും( 1984 ) ,
രണ്ടാം മൻമോഹൻ സിംഗ് സർക്കാരിൽ ആരോഗ്യം കുടുംബക്ഷേമം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മുൻപ്രതിപക്ഷ നേതാവുമായിരുന്ന ഗുലാം നബി ആസാദിന്റെയും (1949),
മുൻ ഇന്ത്യൻ ക്രിക്കറ്റു കളിക്കാരനും ക്യാപ്റ്റനുമായിരുന്ന നരിമാൻ ജംഷഡ്ജി (നരി) കോൺട്രാകറ്ററുടേയും (1934),
51 ഓളം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി 10 കോടി പ്രതികൾ വിറ്റഴിഞ്ഞ ഫിഫ്റ്റി ഷെയ്ഡ്സ് ഓഫ് ഗ്രെ എന്ന രതി ത്രയ നോവൽ എഴുതിയ ബ്രിട്ടീഷ് എഴുത്തുകാരി ഇ.എൽ. ജെയിംസ് എന്ന എറീക്ക മിച്ചലിന്റെയും (1963),
ദ മമ്മി, ദ മമ്മി റിട്ടേൺസ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച അക്കാഡമി അവാർഡ് നേടിയ ഇംഗ്ലീഷ് ചലച്ചിത്ര-നാടക അഭിനേത്രി റേച്ചൽ ഹാന വൈസിന്റെയും (1970),
സൗദിരാജകുടുംബാംഗവും സൗദി രാജാവായ അബ്ദുള്ളയുടെ സഹോദര പുത്രനും പ്രമുഖ വ്യവസായ സംഘാടകനും നിക്ഷേപകനുമായ വലീദ് ബിൻ തലാൽ എന്നറിയപ്പെടുന്ന പ്രിൻസ് അൽവലീദ് ബിൻ തലാൽ ബിൻ അബ്ദുൽ അസീസ് അൽ സഊദിന്റെയും (1955) ജന്മദിനം !!!
*********
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
********
എ.എം. കല്ല്യാണകൃഷ്ണൻ നായർ ജ. (1926- 2008)
ചെമ്മനം ചാക്കോ ജ. (1926- 2018)
കെ. ശിവദാസൻ ജ. (1929 -2007)
എം.എൻ. നമ്പ്യാർ ജ. (1919- 2008)
ടി. വി ശങ്കരനാരായണൻ ജ. (1945-2022)
സച്ചിദാനന്ദ വാത്സ്യായൻ ജ. (1911-1987)
റിച്ചാർഡ് വെർനൺ ജ. (1925-1997)
എഡ് ബൗഷി ജ. (1933 -2013)
മിൽട്ടൺ ആവേരി ജ. (1885-1965)
ടോമാസ് ഗാരിഗ് മസാരിക് ജ.(1850 -1937)
വിർജീനിയ പിയേഴ്സൺ ജ. (1886-1958)
ജെ.പി. ഗിൽഫോർഡ് ജ. (1897-1987)
സ്റ്റാൻലി മില്ലർ ജ. (1930-2007)
ചങ്ങനാശ്ശേരി നഗരസഭയിലെ കൗൺസിലർ, നഗര സേവക് സമിതി (ചങ്ങനാശ്ശേരി) പ്രസിഡന്റ്, കോട്ടയം ജില്ലാ കർഷകത്തൊഴിലാളി കൗൺസിൽ പ്രസിഡന്റ്, അധ്യാപകൻ, എന്നി നിലയിലും മാത്രമല്ല ഒന്നാം കേരളാ നിയമസഭയിൽ ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുകയും ചെയ്ത സി.പി.ഐ. നേതാവായിരുന്ന എ.എം. കല്ല്യാണകൃഷ്ണൻ നായർ (07 മാർച്ച് 1926 - 13 മേയ് 2008),
വിമർശന ഹാസ്യ കവിതകൾ രചിക്കുന്നതിൽ പ്രഗൽഭനായ കവിയും അദ്ധ്യാപകനും കേരളസാഹിത്യ അക്കാദമി പുരസ്കാരജീതവും ആയിരുന്ന ചെമ്മനം ചാക്കൊ(7 മാർച്ച് 1926- 15 ഓഗസ്റ്റ് 2018),
ഒന്നാം കേരളനിയമസഭയിൽ വർക്കല നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച സി.പി.ഐ നേതാവായിരുന്ന കെ. ശിവദാസൻ (7 മാർച്ച് 1929 - 10 ജൂലൈ 2007),
തമിഴ്, തെലുങ്ക്,മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി ആയിരത്തിലധികം ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ചലച്ചിത്രനടനായ എം. എൻ. നമ്പ്യാർ എന്ന പേരിൽ അറിയപ്പെട്ട മഞ്ഞേരി നാരായണൻ നമ്പ്യാർ (മാർച്ച് 7, 1919 -നവംബർ 19, 2008),
പത്മശ്രീ, പദ്മഭൂഷൺ, ശെമ്മാംങ്കുടി ശ്രീനിവാസ അയ്യർ പുരസ്‌കാരം സംഗീത കലാരത്‌ന, കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് മദ്രാസ് മ്യൂസിക്ക് അക്കാദമിയുടെ സംഗീത കലാനിധി തുടങ്ങി നിരവധി ബഹുമാതികളാൽ പുരസ്‌കൃതനും പ്രമുഖനായ കർണാടക സംഗീതജ്ഞനുമായിരുന്ന ടി.വി. ശങ്കരനാരായണൻ എന്ന തിരുവലങ്ങാടു വെമ്പുഅയ്യർ ശങ്കരനാരായൺ( ജ. 7 മാർച്ച് 1945 - 2002 സെപ്റ്റംബർ,2)
ജ്ഞാനപീഠം നേടിയ ഒരു ഹിന്ദി സാഹിത്യകാരനായിരുന്ന അജ്ഞേയ് എന്ന തൂലികാ നാമത്തിൽ കൂടുതലായും അറിയപ്പെട്ടിരുന്ന ഹിന്ദി കവിതയിലും സാഹിത്യത്തിലും നിരൂപണത്തിലും പത്രപ്രവർത്തനത്തിലും ആധുനിക ശൈലിക്ക് തുടക്കമിട്ട സച്ചിദാനന്ദ ഹിരാനന്ദ വാത്സ്യായൻ
(മാർച്ച് 7, 1911 – ഏപ്രിൽ 4, 1987),
നിരവധിഫീച്ചർ ഫിലിമുകളിലും ടെലിവിഷൻ പ്രോഗ്രാമുകളിലും പ്രത്യക്ഷപ്പെട്ട ഒരു ബ്രിട്ടീഷ് നടനായിരുന്ന റിച്ചാർഡ് എവ്‌ലിൻ വെർണൺ (7 മാർച്ച് 1925 - 4 ഡിസംബർ 1997),
ഒരുഅമേരിക്കൻ പ്രൊഫഷണൽ ബേസ്ബോൾ കളിക്കാരനുംആദ്യ ബേസ്മാൻആയിരുന്ന എഡ് ബൌഷി എന്ന എഡ്വേർഡ് ഫ്രാൻസിസ് ബൗച്ചി(മാർച്ച് 7, 1933 - ജനുവരി 23, 2013),
ഒരു അമേരിക്കൻ ആധുനിക ചിത്രകാരനായിരുന്ന മിൽട്ടൺ ക്ലാർക്ക് ആവേരി ( മാർച്ച് 7, 1885 – ജനുവരി 3, 1965 ) ,
ചെക്കോസ്ലോവാക്യയുടെ ആദ്യത്തെ പ്രസിഡൻറായി 1918 മുതൽ 1935 വരെ സേവനമനുഷ്ഠിച്ച ചെക്കോസ്ലോവാക് രാഷ്ട്രതന്ത്രജ്ഞനും രാഷ്ട്രീയ പ്രവർത്തകനും തത്ത്വചിന്തകനുമായിരുന്ന ടോമാസ് ഗാരിഗ് മസാരിക് (7 മാർച്ച് 1850 - 14 സെപ്റ്റംബർ 1937).,
1910 മുതൽ 1932 വരെ നീണ്ടുനിന്ന കരിയറിൽ 51 സിനിമകൾ ചെയ്ത ഒരു അമേരിക്കൻ സ്റ്റേജ്, ചലച്ചിത്ര നടിയായിരുന്ന വിർജീനിയ ബെല്ലെ പിയേഴ്സൺ(മാർച്ച് 7, 1886 - ജൂൺ 6, 1958)
അപഭ്രംശചിന്തയെയും, സംവ്രജന ചിന്തയെയും തമ്മിൽ വേർതിരിച്ചു കാണുന്നതിനുള്ള ശ്രമങ്ങൾ ആദ്യമായി നടത്തിയ, ഒപ്പം മനുഷ്യ ബുദ്ധിയെ അളക്കുന്നതിനുള്ള മാനകങ്ങൾ വികസിപ്പിച്ചെടുക്കുന്നതിലും വലുതായ പങ്കു വഹിച്ചിട്ടുള്ള അമേരിക്കൻ മന:ശാസ്ത്രജ്ഞനായ ജെ.പി ഗിൽഫോർഡ്(മാർച്ച് 07,1897-1987),
ഹരോൾഡ് യുറേയുമായിച്ചേർന്ന് ആദിമ ഭൂമിയിലെ സാഹചര്യങ്ങൾ പരീക്ഷണശാലയിൽ പുനഃ സൃഷ്ടിച്ചുകൊണ്ട് അമോണിയ, മീഥേൻ തുടങ്ങിയ പദാർത്ഥങ്ങളിൽ നിന്ന് അമിനോ ആസിഡുകൾ സംശ്ലേഷിപ്പിച്ച് ജീവന് അടിസ്ഥാനമായ കണങ്ങളെ ആദ്യമായി കൃത്രിമമായി വികസിപ്പിച്ചെടുത്ത യുറേ-മില്ലർ പരീക്ഷണത്തിന്റെ ഉപഞ്ജാതാവും അമേരിക്കൻ ശാസ്ത്രജ്ഞനുമായ
സ്റ്റാൻലി മില്ലർ (7 മാർച്ച് 1930 – 20 മേയ് 2007)
*********
ഇന്നത്തെ സ്മരണ !!!
*********
കപ്പന കൃഷ്ണമേനോന്‍ മ. (1895-1981)
പി കെ ശിവശങ്കരപ്പിള്ള മ. (1911-1986)
ബോംബെ രവി മ. (1926- 2012)
ജി. കാർത്തികേയൻ മ. (1949- 2015)
ഇ കെ നാരായണന്‍ നമ്പ്യാര്‍ മ. (1924-2023)
പരമഹംസ യോഗാനന്ദൻ മ. (1893-1952)
ജി വി പന്ത് മ. (1887-1961)
തൊമസ് അക്വീനാസ് മ. (1225-1274)
സ്റ്റാൻലി കുബ്രിക്ക് മ. (1928-1999)
ഇഡ ബാർണി മ. (1886-1982)
പോൾ വിൻഫീൽഡ് മ. (1939-2004 )
ശങ്കരാചാര്യർ കഥാപാത്രമായി കടന്നു വരുന്ന ഒടുവിലത്തെ ചേരചക്രവർത്തി യാണെന്നു കരുതപ്പെടുന്ന പെരുമാളിനെ സംബന്ധിച്ച ഐതിഹ്യത്തെ ആസ്പദമാക്കി രചിച്ച ചേരമാൻ പെരുമാൾ, വള്ളിയംബ റാണി, കേരളവർമ്മ പഴശ്ശിരാജാ എന്ന ചരിത്രനാടകം എഴുതിയ കപ്പന കൃഷ്ണമേനോൻ(1895 - 1981, മാര്‍ച്ച് 7),
നാടന്‍ കലാരൂപങ്ങള്‍ സംരക്ഷിക്കുക, അവിടെ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുക, കലാമണ്ഡലം സെക്രട്ടറി, കേരള സാഹിത്യ അക്കാദമി അസിസ്റ്റന്റ് സെക്രട്ടറി , കേരള കലാഗ്രാമത്തില്‍ പ്രവര്‍ത്തന അധ്യക്ഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ പ്രവര്ത്തിച്ച പി കെ ശിവ ശങ്കരപ്പിള്ള (1911 -1986 മാർച്ച് 7),
ഹിന്ദി, മലയാളം, തമിഴ്,തെലുഗു, ഗുജറാത്തി ഭാഷകളിലായിഇരുനൂറ്റിഅൻപതോളം ചലച്ചിത്രങ്ങൾക്ക് സംഗീതം പകർന്നിട്ടുള്ള സംഗീത സംവിധായകനായിരുന്ന ബോംബെ രവി എന്ന രവി ശങ്കർ ശർമ്മ (3 മാർച്ച് 1926 - 7 മാർച്ച് 2012),
കോൺഗ്രസ് (ഐ) നേതാവ്, വിദ്യുച്ഛക്തി വകുപ്പ് മന്ത്രി,ഭക്ഷ്യ-പൊതുവിതരണ, സാംസ്‌കാരിക മന്ത്രി, നിയമസഭാ കക്ഷി ഉപനേതാവ്, ചീഫ് വിപ്പ് ,പതിമൂന്നാം കേരള നിയമസഭയിലെ സ്പീക്കര്‍, അരുവിക്കര മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ തുടങ്ങിയ പദങ്ങള്‍ അലങ്കരിച്ച "ജി.കെ."എന്ന ജി. കാർത്തികേയൻ (20 ജനുവരി 1949 - 7 മാർച്ച് 2015),
1946 ഡിസംബര്‍ 30ന് 20ാം വയസ്സിൽ പിതാവ് തളിയന്‍ രാമന്‍ നമ്പ്യാരോടൊപ്പം
കാവുമ്പായി കുന്നില്‍ കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ പങ്കെടുക്കുകയും ജയില്‍ രേഖയില്‍ 'ഡെയ്ഞ്ചര്‍ കമ്യൂണിസ്റ്റ്' എന്ന് രേഖപ്പെടുത്തപ്പെടുകയും സേലം ജയിലിൽ 37 വര്‍ഷം കഠിന അനുഭവിക്കുകയും ജയില്‍ അധികൃതരുടെ പീഡനത്തിനെതിരെ ശബ്ദിച്ച തടവുകാര്‍ക്ക് നേരെ 1952 ഫെബ്രവരി 11ന് ഉണ്ടായ വെടി വെയ്പ്പിൽ പിതാവ് തളിയന്‍ രാമന്‍ നമ്പ്യാര്‍ ഉള്‍പ്പെടെയുള്ളവര്‍ കണ്‍മുന്നിൽ കൊല്ലപ്പെട്ടത് കാണേണ്ടി വരുകയും വെടിവയ്പിലെ 22 വെടി ഉണ്ടകള്‍ ശരീരത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ കഴിയാതെ ജീവിക്കുകയും 1964ല്‍ കമ്മ്യൂണിസ്റ്റ് പാർട്ടി പിളര്‍ന്നപ്പോൾ സിപിഐയ്‌ക്കൊപ്പം നിൽക്കുകയും ചെയ്ത ഇ കെ നാരായണന്‍ നമ്പ്യാർ (1924-2022 മാർച്ച് 7),
പാശ്ചാത്യർക്ക് തന്റെ ആത്മകഥയായ ഓട്ടോബയോഗ്രഫി ഓഫ് എ യോഗി എന്ന കൃതിയിലൂടെ ക്രിയ യോഗയുടെ അടിസ്ഥാന തത്ത്വങ്ങൾ മനസ്സിലാക്കി ക്കൊടുത്ത ഋഷിവര്യനും യോഗിയുമായിരുന്ന ശ്രീ മുകുന്ദലാൽ ഘോഷ് എന്ന പരമഹംസ യോഗാനന്ദൻ (ജനുവരി 5, 1893–മാർച്ച് 7, 1952),
സ്വാതന്ത്ര്യസമരസേനാനിയും ഉത്തർ പ്രദേശിലെ ആദ്യത്തെ മുഖ്യമന്ത്രിയും , ഹിന്ദിയെ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ വലിയ പങ്ക് വഹിക്കുകയും ഭാരതരത്നം ലഭിക്കുകയും ചെയ്ത ഗോവിന്ദ് വല്ലഭ് പന്ത് (1887 ആഗസ്റ്റ് 30 - 1961മാർച്ച് 7),
ക്രൈസ്തവ സിദ്ധാന്തങ്ങളുടെ ദാർശനിക വിശദീകരണത്തിന് ഒരു പുതിയ മാനം നൽകിയ, പ്രസിദ്ധ ക്രൈസ്തവ ദൈവശാസ്ത്രജ്ഞനും അറിയപ്പെടുന്ന സ്കൊളാസ്റ്റിക് ചിന്തകനുമായിരുന്ന തോമസ് അക്വീനാസ് (1225 -മാര്‍ച്ച് 7,1274)
കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളും (ഉദാഹരണം 2001: എ സ്പേസ് ഒഡീസി വിശദാംശങ്ങളിലുള്ള ശ്രദ്ധയും സംഗീതം ഉപയോഗിക്കുന്നതിലെ മികവും കൊണ്ട് ചലച്ചിത്രപ്രേമികളെ വശീകരിക്കുകയും, യുദ്ധചിത്രങ്ങൾ, കുറ്റകൃത്യങ്ങളെ സംബന്ധിച്ചുള്ളവ, കോമഡികൾ, ഭീകരചിത്രങ്ങൾ, ഐതിഹാസികചിത്രങ്ങൾ, സയൻസ് ഫിക്ഷൻ എന്നിങ്ങനെ പല വിഷയങ്ങളും ചലച്ചിത്രമാക്കുകയും ചെയ്ത അമേരിക്കൻ സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തും കാമറാമാനും എഡിറ്ററുമായിരുന്ന സ്റ്റാൻലി കുബ്രിക്ക് (ജൂലൈ 26, 1928 - മാർച്ച് 7, 1999),
150,000 നക്ഷത്രങ്ങളുടെ ആസ്ട്രോമെട്രിക് അളവുകൾ 22 വാല്യങ്ങളായി പ്രസിദ്ധീകരിച്ച
ഒരു അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞ ഇഡ ബാർണി(നവംബർ 6, 1886 – മാർച്ച് 7, 1982) ,
തിയേറ്റർ, ടെലിവിഷൻ, സിനിമകൾ എന്നിവയിൽ അവതരിപ്പിച്ച ഗുണനിലവാരമുള്ള വേഷങ്ങൾക്ക് പേരുകേട്ട ഒരു അമേരിക്കൻ നടൻ. 'ബാറ്റ്മാൻ ബിയോണ്ട്', 'സ്പൈഡർ മാൻ' തുടങ്ങിയ നിരവധി കാർട്ടൂണുകളുടെ വോയ്‌സ് ഓവർ പ്രോജക്ടുകളുടെ ഭാഗമായി മാറിയ പോൾ എഡ്വേർഡ് വിൻഫീൽഡ് (മേയ് 22, 1939 - മാർച്ച് 7, 2004) ,
ചരിത്രത്തിൽ ഇന്ന്…
*********
1600 - പോർട്ടുഗീസ്- സാമൂതിരി സംയുക്ത സൈന്യം കുഞ്ഞാലി മരക്കാർ നാലാമന്റെ കോട്ടയ്ക്കൽ കോട്ട ഉപരോധിച്ചു.
1799 - പാലസ്തീനിലെ ജാഫയെ നെപ്പോളിയൻ ബോണപ്പാർട്ട് പിടിച്ചെടുക്കുകയും അദ്ദേഹത്തിന്റെ സൈന്യം 2,000 അൽബേനിയൻ തടവുകാരെ കൊല്ലുകയും ചെയ്തു.
1814 - ക്രവോൺ യുദ്ധത്തിൽ നെപ്പോളിയൻ വിജയിച്ചു.
1871 - എത്യോപ്യൻ ചക്രവർത്തി യോഹന്നസ് ഈജിപ്തുകാരെ ഗുരയിൽ നടന്ന യുദ്ധത്തിൽ പരാജയപ്പെടുത്തി.
1876 - അലക്സാണ്ടർ ഗ്രഹാം ബെൽ ടെലിഫോണിനുള്ള പേറ്റന്റ് കരസ്ഥമാക്കി.
1900 - ജർമ്മൻ കപ്പലായ എസ്എസ് കൈസർ വിൽഹെം ഡെർ ഗ്രോസ് കരയിലേക്ക് വയർലെസ് സിഗ്നലുകൾ അയച്ച ആദ്യത്തെ കപ്പലായി .
1902 - രണ്ടാം ബോയർ യുദ്ധം : കൂസ് ഡി ലാ റേയുടെ നേതൃത്വത്തിലുള്ള ബോയേഴ്സ് , ട്വീബോഷിൽ യുദ്ധത്തിന്റെ തുടക്കം മുതൽ ബ്രിട്ടീഷുകാർക്കെതിരെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി .
1905 - ആർതർ കോനൻ ഡോയൽ ലണ്ടനിൽ "ദി റിട്ടേൺ ഓഫ് ഷെർലക് ഹോംസ്" ശേഖരം പ്രസിദ്ധീകരിച്ചു
1911 - മെക്സിക്കൻ വിപ്ലവം.
1912 - റോൾഡ് ആമുണ്ട്സെൻ ദക്ഷിണധ്രുവം കണ്ടുപിടിച്ചതായി പ്രഖ്യാപിച്ചു.
1914 - രാജാവെന്ന നിലയിൽ തന്റെ ഭരണം ആരംഭിക്കുന്നതിനായി വൈഡിന്റെ വില്യം രാജകുമാരൻ അൽബേനിയയിലെത്തി .
1931 - ഫിൻലാന്റിലെ ഹെൽസിങ്കിയിൽ പാർലമെന്റ് ഹൗസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു .
1936 - അഡോൾഫ് ഹിറ്റ്‌ലർ റൈൻലാൻഡിലേക്ക് സൈന്യത്തെ അയച്ചുകൊണ്ട് വെർസൈൽസ് ഉടമ്പടി ലംഘിച്ചു.
1941 - രണ്ടാം ലോക മഹായുദ്ധത്തിലെ ഏറ്റവും വിജയകരമായ യു-ബോട്ടുകളിൽ ഒന്നായ ജർമ്മൻ അന്തർവാഹിനി U-47- ന്റെ ഗുന്തർ പ്രിയനും സംഘവും ഒരു തുമ്പും കൂടാതെ അപ്രത്യക്ഷമായി.
1945 - രണ്ടാം ലോകമഹായുദ്ധം: അമേരിക്കൻ സൈന്യം റെമഗനിൽ റൈൻ നദിക്ക് കുറുകെയുള്ള ലുഡെൻഡോർഫ് പാലം പിടിച്ചെടുത്തു .
1950 - ശീതയുദ്ധം : ക്ലോസ് ഫ്യൂച്ച്സ് സോവിയറ്റ് ചാരനായി പ്രവർത്തിച്ചുവെന്ന് നിഷേധിച്ച് സോവിയറ്റ് യൂണിയൻ ഒരു പ്രസ്താവന ഇറക്കി .
1951 - കൊറിയൻ യുദ്ധം : ഓപ്പറേഷൻ റിപ്പർ : ജനറൽ മാത്യു റിഡ്‌വേയുടെ നേതൃത്വത്തിലുള്ള ഐക്യരാഷ്ട്ര സൈന്യം ചൈനീസ് സൈന്യത്തിനെതിരെ ആക്രമണം ആരംഭിച്ചു .
1951 - ഇറാനിയൻ പ്രധാനമന്ത്രി അലി റസ്മാരയെ ഇസ്‌ലാമിക മതമൗലികവാദിയായ ഫദായിയാൻ-ഇ ഇസ്‌ലാമിന്റെ അംഗമായ ഖലീൽ തഹ്‌മസെബി ടെഹ്‌റാനിലെ ഒരു പള്ളിയിൽ വച്ച് കൊലപ്പെടുത്തി.
1953 - ദക്ഷിണാഫ്രിക്കൻ ഓപ്പണിംഗ് ബാറ്റ്‌സ്മാൻ ജാക്കി മക്‌ഗ്ലൂ ന്യൂസിലൻഡിനെതിരായ വെല്ലിംഗ്ടണിൽ നടന്ന ആദ്യ ടെസ്റ്റ് വിജയത്തിൽ പുറത്താകാതെ 255 റൺസ് നേടി.
1955 - തകഴിയുടെ നോവൽ ചെമ്മീൻ ആദ്യമായി കോട്ടയത്ത് സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ചു.
1965 - ബ്ലഡി സൺഡേ : അലബാമയിലെ സെൽമയിൽ 600 പൗരാവകാശ മാർച്ചുകൾ സംസ്ഥാന, പ്രാദേശിക പോലീസ് ക്രൂരമായി ആക്രമിച്ചു.
1967 - ഇന്തോനേഷ്യയുടെ താൽക്കാലിക പാർലമെന്റായ മജെലിസ് പെർമുസ്യവാരതൻ രക്യാത് സെമെന്റാര (എംപിആർഎസ്) ഇന്തോനേഷ്യയുടെ പ്രസിഡന്റായ സുകാർണോയുടെ അധികാരം പിൻവലിച്ചു.
1968 - വിയറ്റ്‌നാം യുദ്ധം : യുണൈറ്റഡ് സ്റ്റേറ്റ്‌സും ദക്ഷിണ വിയറ്റ്‌നാമീസ് സൈന്യവും Mỹ Tho ചുറ്റുമുള്ള പ്രദേശത്ത് നിന്ന് വിയറ്റ് കോംഗ് സേനയെ വേരോടെ പിഴുതെറിയാൻ ഓപ്പറേഷൻ ട്രൂങ് കോങ് ദിൻ ആരംഭിച്ചു .
1969 - ഇസ്രയേലിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ഗോൾഡാ മെയർ തെരഞ്ഞെടുക്കപ്പെട്ടു.
1971 - അന്നത്തെ കിഴക്കൻ പാക്കിസ്ഥാന്റെ (ഇന്നത്തെ ബംഗ്ലാദേശ് ) രാഷ്ട്രീയ നേതാവ് ഷെയ്ഖ് മുജിബുർ റഹ്മാൻ, ധാക്കയിലെ റേസ്‌കോഴ്‌സ് ഫീൽഡിൽ (ഇപ്പോൾ സുഹ്‌റവർഡി ഉദ്യാൻ ) മാർച്ച് 7-ന് തന്റെ ചരിത്രപരമായ പ്രസംഗം നടത്തി .
1986 - ചലഞ്ചർ ഡിസാസ്റ്റർ : യുഎസ്എസ് പ്രിസർവറിൽ നിന്നുള്ള മുങ്ങൽ വിദഗ്ധർ ചലഞ്ചറിന്റെ ക്രൂ ക്യാബിൻ സമുദ്രത്തിന്റെ അടിത്തട്ടിൽ കണ്ടെത്തി.
1987 - ലിയു കൂട്ടക്കൊല : 19 നിരായുധരായ വിയറ്റ്നാമീസ് അഭയാർത്ഥികളെ തായ്‌വാൻ സൈന്യം ഡോങ്‌ഗാങ്, ലിയു, കിൻമെൻ എന്ന സ്ഥലത്ത് വച്ച് കൂട്ടക്കൊല ചെയ്തു .
1987 - സുനിൽ ഗവാസ്‌കർ 10,000 ടെസ്റ്റ് റൺസ് തികയ്ക്കുന്ന ആദ്യ ബാറ്റ്‌സ്മാനായി.
1989 - സൽമാൻ റുഷ്ദിയെയും അദ്ദേഹത്തിന്റെ വിവാദ നോവലായ ദി സാത്താനിക് വേഴ്‌സസിനെയും ചൊല്ലിയുള്ള പോരാട്ടത്തിന് ശേഷം ഇറാനും യുണൈറ്റഡ് കിംഗ്ഡവും നയതന്ത്രബന്ധം വിച്ഛേദിച്ചു .
1993 - യുഎസ്എയിലെ ന്യൂജേഴ്‌സി തീരത്ത് തോമസ് ഹെബർട്ട് എന്ന ടഗ് ബോട്ട് മുങ്ങി .
1996 - പാലസ്തീനിൽ ആദ്യത്തെ ജനാധിപത്യ സർക്കാർ രൂപം കൊണ്ടു.
2006 - ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബ ഇന്ത്യയിലെ വാരണാസിയിൽ സ്‌ഫോടന പരമ്പരകൾ ഏകോപിപ്പിച്ചു .
2007 - ഹൗസ് ഓഫ് ലോർഡ്‌സിന്റെ പരിഷ്‌കാരം : അപ്പർ ചേമ്പറായ ഹൗസ് ഓഫ് ലോർഡ്‌സിനെ 100% തിരഞ്ഞെടുക്കാൻ ബ്രിട്ടീഷ് ഹൗസ് ഓഫ് കോമൺസ് വോട്ട് ചെയ്തു.
2007 - ഗരുഡ ഇന്തോനേഷ്യ ഫ്ലൈറ്റ് 200 ഇന്തോനേഷ്യയിലെ യോഗ്യക്കാർത്തയിലെ പ്രത്യേക മേഖലയിലെ അഡിസുത്ജിപ്‌ടോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തകർന്നുവീണ് 21 പേർ മരിച്ചു.
2009 - റിയൽ ഐറിഷ് റിപ്പബ്ലിക്കൻ ആർമി രണ്ട് ബ്രിട്ടീഷ് സൈനികരെ കൊല്ലുകയും മറ്റ് രണ്ട് സൈനികർക്കും രണ്ട് സിവിലിയന്മാർക്കും മസെറീൻ ബാരക്കിൽ പരിക്കേൽക്കുകയും ചെയ്തു, ദി ട്രബിൾസ് അവസാനിച്ചതിന് ശേഷം വടക്കൻ അയർലണ്ടിലെ ആദ്യത്തെ ബ്രിട്ടീഷ് സൈനിക മരണം.
2017 - ന്യൂയോർക്കിലെ വാൾസ്ട്രീറ്റിൽ "ധീരയായ പെൺകുട്ടി" എന്ന വെങ്കല പ്രതിമ സ്ഥാപിച്ചു.
2019 ൽ, ഗ്രേറ്റ് ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി തൻ്റെ ആദ്യത്തെ ഇൻസ്റ്റാഗ്രാം പോസ്റ്റ് പങ്കിട്ടു, ആൽബർട്ട് രാജകുമാരനും ഗണിതശാസ്ത്രജ്ഞൻ ചാൾസ് ബാബേജും തമ്മിലുള്ള ഒരു കത്ത്.
2021 - ഇക്വറ്റോറിയൽ ഗിനിയയിലെ ബാറ്റയിൽ 2021 ലെ ബാറ്റ സ്ഫോടനത്തിൽ 105 പേർ മരിക്കുകയും 600 പേർക്ക് പരിക്കേൽക്കുകയും ചെയ്തു .
2022 - ജോൺസ് ഹോപ്കിൻസ് കണക്കുകൾ പ്രകാരം കോവിഡ്-19-ൽ നിന്നുള്ള ആഗോള മരണസംഖ്യ 6 ദശലക്ഷം കടന്നു.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya