Advertisment

ഇന്ന് ഫെബ്രുവരി 5 : ചൗരി ചൗരാ ദിനം ! തിണക്കല്‍ പത്മനാഭന്റേയും അഭിഷേക് ബച്ചന്റെയും ജന്മദിനം: ഇറ്റലിയിലെ കാലാബ്രിയയില്‍ വിനാശകരമായ ഭൂകമ്പങ്ങള്‍ ഉണ്ടായതും ചാർളി ചാപ്ലിന്റെ അവസാന നിശ്ശബ്ദ ചിത്രമായ മോഡേൺ ടൈംസ് പുറത്തിറങ്ങിയതും ഇതേ ദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്

New Update
New Project february 5

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

Advertisment

.                   ' JYOTHIRGAMAYA '
.                   ്്്്്്്്്്്്്്്്
.                    🌅ജ്യോതിർഗ്ഗമയ🌅

കൊല്ലവർഷം 1200  
മകരം 23
ഭരണി / അഷ്ടമി
2025 ഫെബ്രുവരി 5, 
ബുധൻ

ഇന്ന്;
   
 *ചൗരി ചൗരാ ദിനം !    [1922 ഫെബ്രുവരി 5-ന് ഉത്തർ‌പ്രദേശിലെ ചൗരി ചൗരായിൽ വച്ച് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ഒരു ജാഥയിൽ പങ്കെടുത്ത ജാഥാംഗങ്ങളും അതു കാണാൻ വന്ന പൊതുജനങ്ങളുമടക്കം നിരവധി ആളുകൾക്കെതിരെ പോലീസ് വെടിവെയ്പു നടത്തുകയും തുടർന്ന് ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ച് തീയിടുകയും ചെയ്ത സംഭവമാണ് ചൗരി ചൗരാ സംഭവം എന്ന പേരിൽ ഇന്ത്യൻ ചരിത്രത്തിൽ അറിയപ്പെടുന്നത്. ഈ സംഭവത്തിൽ മൂന്ന് സിവിലിയന്മാരും 22 പോലീസുകാരും കൊല്ലപ്പെട്ടു. ഇതിൻ്റെ അനുസ്മരണാർത്ഥം ഒരു ദിനം]publive-image
         
*ഗ്ലോബൽ സ്കൂൾ പ്ലേ  ഡേ! [ഗ്ലോബൽ സ്കൂൾ പ്ലേ ദിനം വിദ്യാഭ്യാസത്തിലെ കളികളുടെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിയ്ക്കാൻ ഒരുദിനം. ]

*ലോക നുട്ടെല്ല ദിനം!] [World Nutella Day ;  ചെമ്പങ്കായ അഥവാ ഹെസെൽനട്ടും കൊക്കോ പൊടിയും ചേർത്തുണ്ടാക്കുന്ന ബ്രെഡ് സ്പ്രെഡ് ആയ നൂട്ടെല്ല എന്ന ഭക്ഷ്യ പദാർത്ഥത്തിന് ഒരു ദിനം.]

* പടിഞ്ഞാറൻ മൊണാർക്ക് ദിനം ! [Western Monarch Day ; വെസ്റ്റേൺ മോണാർക്ക് എന്ന ചിത്രശലഭത്തെക്കുറിച്ച് അറിയാനും പഠിക്കാനുമായി ഒരു ദിനം.  ഈ ചിത്രശലഭം ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിക്കുന്ന ഒരു തരം പൂമ്പാറ്റയാണ്, മിയ്ക്കവാറും ഇക്കാലത്ത് ഈ ദിവസം അത് മധ്യ കാലിഫോർണിയ തീരത്തേക്ക് സഞ്ചരിക്കുന്നുണ്ടാവും. ലോകത്തിൽ മറ്റുജീവികളെ അപേക്ഷിച്ച് മൊണാർക്ക് ബട്ടർഫ്ലൈയ്ക്ക് വംശനാശ ഭീഷണി വലിയ തോതിൽ നേരിടുന്നുണ്ട്]publive-image

*ദേശീയ പ്രിംറോസ് ദിനം! [National Primrose Day ]

*ദേശീയ കാലാവസ്ഥാ  ദിനം! [National Weatherperson’s Day ;]

*റൂൺബെർഗ് ദിനം! [ഫിൻലാൻ്റിൻ്റെ പ്രിയ കവി ജോഹാൻ ലുഡ്‌വിഗ് റൂൺബെർഗിൻ്റെ സ്മരണയ്ക്കായി ഒരു ദിനം. .]

*ദേശീയ ഫാർട്ട് ദിനം ! [National Fart Day ;]

*ദേശീയ പെൺകുട്ടികളും സ്ത്രീകളും കായിക  ദിനം

*ദേശീയ ഒപ്പിടൽ  ദിനം! [കായിക പ്രേമികൾക്ക്, പ്രത്യേകിച്ച് യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ കോളേജ് സ്‌പോർട്‌സുമായി ഏർപ്പെട്ടിരിക്കുന്ന അല്ലെങ്കിൽ അടുത്ത് പിന്തുടരുന്നവർക്ക്, ദേശീയ സൈനിംഗ് ദിനം ഉൾപ്പെട്ടിരിക്കുന്ന എല്ലാവർക്കും ആവേശകരമായ സമയമാണ്! കോളേജുകളും സർവ്വകലാശാലകളും മുതൽ പരിശീലകരും ഹൈസ്‌കൂൾ വിദ്യാർത്ഥികളും വരെ, ഭാവി അത്‌ലറ്റുകൾക്ക് അടുത്ത വർഷത്തേക്ക് അവർ ഉദ്ദേശിക്കുന്ന സ്‌കൂളിൽ ഒപ്പിടാൻ കഴിയുന്ന ആദ്യ ദിവസമാണിത് - അത് പലപ്പോഴും അടുത്ത നാല് വർഷമായി മാറുന്നു.publive-image

NCAA-യിലെ മിക്ക കോളേജ് സ്‌പോർട്‌സിനും ഏതെങ്കിലും തരത്തിലുള്ള സൈനിംഗ് ഡേ ഉണ്ടെങ്കിലും, ഈ ദേശീയ സൈനിംഗ് ദിനത്തിൽ അവതരിപ്പിക്കപ്പെടുന്നതും ഏറ്റവും കൂടുതൽ ഹൈപ്പ് നേടുന്നതും അമേരിക്കൻ ഫുട്‌ബോളാണ്!]

*ദേശീയ ചോക്ലേറ്റ് ഫോണ്ട്യു ദിനം! National Chocolate Fondue Day ; 

*ദേശീയ അപ്രൻ്റീസ്ഷിപ്പ് ആഴ്ച ![National Apprenticeship Week ;  Feb 5th, 2024 - 11th, 2024 നൈപുണ്യമുള്ള പ്രൊഫഷണലുകളെ രൂപപ്പെടുത്തുകയും നാളത്തെ വ്യവസായങ്ങളെ രൂപപ്പെടുത്തുകയും ചെയ്യുന്ന പ്രതിഭകളെ ആദരിക്കുകയും ചെയ്യുക, പരിശീലനത്തിലൂടെ വൈദഗ്ദ്ധ്യം ഉണ്ടാക്കുക ചെയ്യുന്നതിന് ഒരു ദിവസം
* മെക്സിക്കൊ: ഭരണഘടന ദിനം!
* സാൻ മരീന : വിമോചന ദിനം!
* ബർഗുണ്ടി : ഏകത ദിനം!
* പാകിസ്ഥാൻ: കാശ്മീർ സോളിഡാരിറ്റി ഡേ ! [പാക്കിസ്ഥാനിൽ പൊതു ഒഴിവ്,
കാശ്മീരിനെ ഇൻഡ്യയിൽ നിന്നും സ്വതന്ത്രമാക്കാൻ പാക്കിസ്ഥാന്റെ പിന്തുണ പ്രകടിപ്പിക്കുന്ന ദിനം]publive-image

           * ഇന്നത്തെ മൊഴിമുത്ത് *
.         ്്്്്്്്്്്്്്്്്്്്്്
''എല്ലാ എഴുത്തുകാരെയും,നല്ലവരെയും മോശക്കാരെയും നിങ്ങൾ രണ്ടുതവണ വായിക്കണം. ആദ്യത്തെ കൂട്ടരെ നിങ്ങൾ തിരിച്ചറിയും, രണ്ടാമത്തവരുടെ മുഖം മൂടികൾ നിങ്ങൾക്കു കണ്ടെടുക്കുകയും ചെയ്യാം.''

.                 [ -കാൾ ക്രാസ്‌ ]
************
ഇന്ന് ജന്മദിനം ആചരിയ്ക്കുന്നവർ
***********
സത്യം, സ്നേഹം, ദയ, സഹാനുഭൂതി, ത്യാഗം, സമത്വം തുടങ്ങിയ മാനവിക മൂല്യങ്ങൾ ഉണർത്തുന്ന ഒപ്പം ലളിത കൽപ്പനകളിലൂടെയും അനവദ്യ സുന്ദരമായ ചമൽക്കാരങ്ങളിലൂടെയും കഥയെഴുത്തിൽ തനതായ സരണിയും നവഭാവുകത്വവും  സൃഷ്ടിച്ച ആധുനിക മലയാളസാഹിത്യത്തിലെ പ്രശസ്തനായ ചെറുകഥാകൃത്ത്‌  ടി. പത്മനാഭൻ എന്ന തിണക്കൽ പത്മനാഭന്റേയും (1931),publive-image

പ്രമുഖ സി.പി.ഐ.(എം) നേതാവും ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ വി.കെ.സി മമ്മദ്. കോയയുടേയും (1940)

ഹിന്ദിയിലെ പ്രശസ്ത നടനായ   അമിതാഭ് ബച്ചന്റെയും നടിയായാ ജയ ബച്ചന്റേയും പുത്രനും നടനും ഐശ്വര്യ റായ് യുടെ ഭർത്താവും ആയ അഭിഷേക് ബച്ചന്റെയും(1976),

മോഡലിംഗിലൂടെ രംഗപ്രവേശനം നടത്തുകയും സ്വിംഗിംഗ് സിക്സ്റ്റീസിന്റെ (60 കളുടെ മദ്ധ്യംവരെ യു.കെ.യിൽ നടന്നിരുന്ന യുവ സാംസ്കാരിക വിപ്ലവം) യുവ ഐക്കൺ ആയി മാറുകയും  പിന്നീട് ഒരു ഫാഷൻ ഐക്കണും കാവ്യ പ്രതിഭയുമായി അറിയപ്പെടുകയും ചെയ്ത ഇംഗ്ലീഷ് നടിയും മോഡലും ഗായികയുമായ  ടെസ്സ ഷാർലറ്റ് റാമ്പ്ലിംഗിന്റേയും (1946),publive-image

വെസ്റ്റേൺ ആൻഡ് കോമഡിസ് ഉൾപ്പെടെ ടെലിവിഷനിലും സിനിമയിലും വിവിധ തരത്തിലുള്ള വേഷങ്ങൾ അവതരിപ്പിച്ചു കൊണ്ട് ഈ രംഗത്ത് 50 വർഷത്തിലേറെയായി സജീവമായ   അമേരിക്കൻ നടി ബാർബറ സീഗൽ  എന്നും ബാർബറ ഹെർഷേ  എന്നും അറിയപ്പെടുന്ന ബാർബറ ലിൻ ഹെർസ്സ്റ്റീന്റെയും (1948),

ന്യൂസിലൻഡിനു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് മൽസരങ്ങൾ കളിക്കുന്ന  ഇടംകൈയൻ സ്പിന്നറും ഇടംകൈയൻ ബാറ്റ്സ്മാനുമായ  മിച്ചൽ സാന്റ്നറുടേയും(1992),

പോർച്ചുഗൽ ദേശീയ ടീമിനു വേണ്ടിയും സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡിനു വേണ്ടിയും കളിക്കുന്ന ലോകത്തെ എക്കാലത്തെയും മികച്ച ഫുട്ട്ബാൾ കളിക്കാരിൽ ഒരാളായ   ക്രിസ്റ്റ്യാനോ റൊണാൾഡോ ദോസ് സാന്റോസ് അവേരിയോ എന്ന   ക്രിസ് റൊണാൾഡോയുടെയും (1985),publive-image

ചങ്ങനാശ്ശേരി എസ്.ബി. കോളേജ് ഗണിതവിഭാഗം അദ്ധ്യാപകനായി 25 കൊല്ലം പ്രവര്‍ത്തിക്കുകയും ഭാഷയും ആധിപത്യവും,പ്രതി സംസ്‌കൃതിയിലേക്ക്: ഫാദര്‍ കാപ്പന്റെ ചിന്തകളിലൂടെ, ഭാഷയുടെ അബോധ സഞ്ചാരങ്ങള്‍, മറിയാമ്മച്ചേടത്തിയുടെ മാണിക്കം പെണ്ണ്, ഫാദര്‍ സെബാസ്റ്റ്യന്‍ കാപ്പന്റെ മാര്‍ക്‌സിയന്‍ ദര്‍ശനത്തിന് ഒരാമുഖം, അക്രൈസ്തവനായ യേശുവിനെ തേടി, യേശുവിന്റെ മോചനം സഭകളില്‍ നിന്ന്,  Divine Challenge and Human Response, Towards a Holistic Cultural Paradigm, Hindutva and Indian Religious Traditions, Marx Beyond Marxism,  Ingathering, and What the Thunder says? (എഡിറ്റര്‍) തുടങ്ങി നിരവധി രചനകളുടെ ഗ്രന്ഥകർത്താവും ഇപ്പോള്‍ ഏറ്റുമാനൂര്‍ കാവ്യവേദിയുടെ കണ്‍വീനറും ഋതം മാസികയുടെ എഡിറ്ററുമായ സെബാസ്റ്റ്യന്‍ വട്ടമറ്റത്തിന്റേയും (1945),

ആൻഡ് അറ്റാരി, ഇൻക് സ്ഥാപിക്കുന്നതിന് "ഇലക്‌ട്രോണിക് ഗെയിമിൻ്റെ പിതാവ്" ആയി കണക്കാക്കുന്ന അമേരിക്കയിലെ  വ്യവസായിയും കണ്ടുപിടുത്തക്കാരനുമായ നോളൻ ബുഷ്‌നെൽ പോങിൻ്റെയും (1943),

ഹീറ്റ്, ദി ഇൻസൈഡർ, കൊളാറ്ററൽ തുടങ്ങിയ തനതായ വിഷ്വൽ അപ്പീലിനും ത്രില്ലർ ചിത്രങ്ങൾക്കും പേരുകേട്ട അമേരിക്കൻ ചലച്ചിത്രകാരൻ മൈക്കൽ മാനിൻ്റെയും (1943),publive-image

ഓങ്-ബാക്ക് ചലച്ചിത്ര പരമ്പരയിലൂടെ അറിയപ്പെടുന്ന തായ് ആയോധന കലാകാരനും, നടനും, നൃത്തസംവിധായകനും, ആയ ടോണി ജായുടെയും (1976)

ഇന്ത്യൻ ക്രിക്കറ്റ് സ്വിംഗ് ബൗളറും ദേശീയ ടീമിൻ്റെ മുൻനിര വിക്കറ്റ് വേട്ടക്കാരനുമായ
ഭുവനേശ്വർ കുമാറിൻ്റെയും (1990),

തൻ്റെ വേഗത, ഫീൽഡ് തിയറ്ററുകൾ, ഗോൾ സ്കോറിംഗ് കഴിവ് എന്നിവയ്ക്ക് പേരുകേട്ട ബ്രസീലിയൻ ഫുട്ബോൾ കളിക്കാരൻ, നെയ്മറിൻ്റെയും (1992)
 ജന്മദിനം !
*********
ഇന്ന് ജന്മദിനം ആചരിയ്ക്കണ്ടേ ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പ്രിയങ്കരായ പ്രമുഖര
**********
ഡോ. എ. അയ്യപ്പൻ  ജ. (1905-1988)
കെ. ദാമോദരൻ ജ. (1912-1976)
ജി.ബാലകൃഷ്ണൻനായര്‍ ജ. (1923 -2012)
മേലൂർ ദാമോദരൻ ജ. (1934-2021)
എ.സി. ജോസ്  ജ. (1937-2016)
ഖുർഷിദ് ആലംഖാൻ ജ. (1919 -2013)
ജോൺ ഡൺലപ് ജ. (1840-1921)
റോബർട്ട് ഹോഫ്സ്റ്റാഡർ ജ. (1915-1990)
ഹാങ്ക് ആരോൺ ജ. (1934-2021)publive-image

മദ്രാസ് സർ‌വ്വകലാശാലയിലെ നരവംശ ശാസ്ത്ര വിഭാഗത്തിന്റെ തലവനും   ചെന്നൈ മ്യൂസിയം ആൻഡ് ആർട്ട് ഗാലറിയുടെ ഡയറക്ടർ,കോർൺൽ യൂനിവേഴ്സ്റ്റിയിലെ വിസിറ്റിംഗ് പ്രൊഫസർ, ഉത്കൽ സർ‌വ്വകലാശാലയിലെ നരവംശ ശാസ്ത്രവിഭാഗം മേധാവി, ട്രൈബൽ റിസർച്ച് ബ്യൂറോ ഓഫ് ഒറീസ്സയുടെ ഡയറക്ടർ, ഡിപ്പാർട്ട്മെന്റ് ഓഫ് റൂറൽ വെൽഫയർ ഓഫ് ഒറീസ്സയുടെ ഡയറക്ടർ ൻ കേരള സർ‌വകലാശാല വൈസ്ചാൻസലര്‍  എന്നീ പദവികള്‍ വഹിച്ച  നരവംശ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്ന  ഡോ. എ. അയ്യപ്പൻ  (ഫെബ്രുവരി 5 1905-ജൂൺ 28 1988), 

'പാട്ടബാക്കി' എന്ന നാടകരചനയിലൂടെ  പ്രശസ്തനും കേരള മാർക്സ് എന്നറിയപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ   കേരളത്തിലെ  സ്ഥാപക നേതാക്കളിൽ ഒരാളും   മാർക്സിസ്റ്റ് സൈദ്ധാന്തികനും  എഴുത്തുകാരനുമായിരുന്ന കെ. ദാമോദരൻ(ഫെബ്രുവരി 05, 1912 -ജൂലൈ 3, 1976),

വേദാന്ത ആചാര്യനും ഭഗവദ്ഗീതയുടെയും   ശ്രീനാരായണ  കൃതികളുടെയും വ്യാഖ്യാതാവും ആത്മീയ പ്രഭാഷകനും ശിവ ഗിരിമഠം മുൻ ആചാര്യനും സംസ്‌കൃതാധ്യാപകനുമായിരുന്ന  ജി. ബാലകൃഷ്ണൻ നായർ (1923, ഫെബ്രുവരി 5 - 2011 ഫെബ്രുവരി 4),publive-image

കവിയും, എഴുത്തുകാരനും തമിഴ്നാട് നായർ സർവീസ് സഹകരണ സംഘത്തിന്റെ "കുലപതി" എന്ന അനു കാലികത്തിന്റെ എഡിറ്ററുമായിരുന്ന മേലൂർ ദാമോദരൻ ( ഫെബ്റുവരി 5,1934- സെപ്റ്റംബർ 15, 2006 )

കോൺഗ്രസ് വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ കേരള രാഷ്ട്രീയത്തിന്റെ നേതൃനിരയിലെത്തുകയും  കേരള വിദ്യാർത്ഥി യൂണിയന്റെ രണ്ടാമത്തെ സംസ്ഥാന പ്രസിഡന്റാകുകയും, യുത്ത് കോൺഗ്രസ്സ് സംസ്ഥാന ട്രെഷറർ, കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം, എ.ഐ.സി.സി അംഗം,   ലോക്സഭാംഗം,  കേരള നിയമസഭ സ്പീക്കർ, തുടങ്ങിയ പദവികൾ അലങ്കരിച്ച എ.സി. ജോസ് ( ഫെബ്രുവരി 5, 1937 - ജനുവരി 23, 2016) ,

ഇന്ദിര, രാജീവ് മന്ത്രിസഭകളിൽ  വിദ്യാഭ്യാസം, ടെക്‌സ്റ്റൈൽ, ടൂറിസം, ഗതാഗതം, വിദേശകാര്യം എന്നീ വകുപ്പുകളിലെ സഹമന്ത്രിയും ഉത്തർപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗവും ,  ലോക്‌സഭാംഗവും , ഗോവ, കർണാടകം എന്നിവിടങ്ങളിൽ ഗവർണറും, ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയുടെ മുൻ ചാൻസലറും  മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ഖുർഷിദ് ആലംഖാൻ
5 ഫെബ്രുവരി 1919 - 20 ജൂലൈ 2013)

publive-image

ലോകത്തെ ഏറ്റവും വലിയ ടയർ നിർമ്മാണ കമ്പനികളിൽ ഒന്നുമായ ഡൺലപ് കമ്പനി സ്ഥാപിക്കുകയും വായു നിറച്ച ടയർ ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കുകയും ചെയ്ത സ്കോട്ടിഷ് മൃഗഡോക്ടരായിരുന്ന ജോൺ ബോയ്ഡ് ഡൺലപ്(1840 ഫെബ്രുവരി 5- 1921 ഒക്ടോബർ 23),,

ഇലക്ട്രോൺ സ്കാറ്ററിംഗിനെക്കുറിച്ചുള്ള പഠനത്തിന് 1961 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ അമേരിക്കൻ ഭൗതികശാസ്ത്രജ്ഞൻ റോബർട്ട് ഹോഫ്സ്റ്റാഡർ (ഫെബ്രുവരി 5, 1915 - നവംബർ 17, 1990)

 കായികരംഗത്തെ ഏറ്റവും മികച്ച ഹിറ്ററുകളിൽ ഒരാളായി കണക്കാക്കപ്പെടുന്ന അമേരിക്കൻ ബേസ്ബോൾ കളിക്കാരനായ ഹാങ്ക് ആരോൺ എന്ന  ഹെൻറി ലൂയിസ് ആരോൺ (ഫെബ്രുവരി 5, 1934 - ജനുവരി 22, 2021) 
************

publive-image
ഇന്നത്തെ സ്മരണ
********
വി. കൃഷ്ണൻ തമ്പി മ.  (1890-1938)
എസ്.എ. ജമീൽ മ. (1936-2011 )
രാമവർമ്മ കൊച്ചനിയൻ തമ്പുരാൻ മ. ( 1912-2014 )
കാവാലം രംഭ മ. (1940-2015)
ഷാൻ ജോൺസൺ മ. (1987-2016)
മിർ ജാഫർ  മ. (1691-1765)
മഹര്‍ഷി മഹേഷ്‌ യോഗി മ. (1918- 2008)
തോമസ് കാർലൈൽ മ. (1795-1881)
ജോസഫ് എൽ മാൻകിവിച്ച്ഫെസ് മ (1909-1993)
ബ്രയാൻ ജെയ്ക്ക്സ് മ. (1939-2011).
കിർക്ക് ഡഗ്ലസ് മ. (1916-2020)
ക്രിസ്റ്റഫർ പ്ലമ്മർ മ. (1929-2021)

താടകാവധം, വല്ലീകുമാരം, ചൂഡാമണി എന്നീ ആട്ടക്കഥയുടെ കർത്താവും, കഥകളി ക്ലബ് സമ്പ്രദായത്തിന്റെ ഉപജ്ഞതാവും, തിരുവനന്തപുരം സംസ്കൃത കോളേജ് പ്രിൻസിപ്പാളും കവി, ഗദ്യകാരൻ, നാടകകൃത്ത്, ഗായകൻ, ഗാനരചയിതാവ് എന്നിനിലകളിലും ശോഭിച്ച വടശ്ശേരി കൃഷ്ണൻ തമ്പി എന്ന വി. കൃഷ്ണൻ തമ്പി(1890 ജനുവരി 9- ഫെബ്രുവരി 5,1938),publive-image

മാപ്പിളപ്പാട്ട് ഗായകനും മലയാളത്തിലെ കത്തുപാട്ടുകളുടെ ശില്പിയും പെയിൻററും മനഃശാസ്ത്ര ചികിത്സകനും    "മുടിയനായ പുത്രൻ" , "പുതിയ ആകാശം പുതിയ ഭൂമി", "ലൈലാ മജ് നു" എന്നീ സിനിമകളിൽ പാടുകയും  ലൈലാ മജ് നുവിൽ അഭിനയിക്കുകയും ചെയ്ത  സയ്യിദ് അബ്ദുൽജമീൽ എന്ന എസ്.എ. ജമീൽ (1936 - 2011 ഫെബ്രുവരി 5),

രാജവാഴ്ച അവസാനിച്ചതിനു ശേഷം ഒമ്പതാമത്തെ വല്യ തമ്പുരാനും, നല്ല ക്രിക്കറ്റ് കളിക്കാരനും, ടെന്നീസ് കളിക്കാരനും ആയിരുന്ന രാമവർമ്മ കൊച്ചനിയൻ തമ്പുരാൻ( 1912 ജൂൺ 2− 2014 ഫിബ്രവരി 5),

കുട്ടനാട്ടിലെ കാർഷിക പാട്ടുകളായ ഞാറ്റുപാട്ട്‌, ചക്രപ്പാട്ട്‌, കൊയ്‌ത്തുപാട്ട്‌, അമ്മാനം, കോലംതുള്ളൽപാട്ട്, മരമുടിയാട്ടം, വഞ്ചിപ്പാട്ട്, നടിച്ചിൽപാട്ട്, തെയ്യാട്ടം എന്നീ വിഭാഗങ്ങളിൽപെടുന്ന നാടൻപാട്ടുകളുടെ വലിയ ശേഖരത്തിന്റെ ഉടമയും നാടൻ കലാരൂപങ്ങളായ മുടിയാട്ടം, തെയ്യാട്ടം, കോലംതുള്ളൽ എന്നിവയിലും പ്രാവീണ്യമുണ്ടായിരുന്ന  നാടൻ പാട്ട് ഗായിക കാവാലം രംഭ  (മരണം :5 ഫെബ്രുവരി 2015),publive-image

സംഗീത സംവിധായകൻ ജോൺസണിൻ്റെ മകളും ഗായികയുമായിരുന്ന ഷാൻ ജോൺസൺ( 1987- ഫെബ്രുവരി 5, 2016),

പ്ലാസി യുദ്ധത്തിൽ ബംഗാൾ നവാബ് സിറാജ് ഉദ് ദൗളയെ ഒറ്റിക്കൊടുത്ത്  ബ്രിട്ടീഷുകാർക്ക് ബംഗാൾ കീഴടക്കാൻ അനുവദിച്ച ഇന്ത്യൻ മിലിട്ടറി ജനറലും രാജ്യദ്രോഹിയുമായ മിർ ജാഫർ അലി ഖാൻ (1691–ഫെബ്രുവരി 5,1765),

അമ്പത് വര്ഷം ലോകത്തിനു  അതിന്ദ്രിയ ധ്യാനം പഠിപ്പിച്ച് ആരോഗ്യ ശാസ്ത്ര രംഗത്തിന്റെ അഭിനന്ദനത്തിന് പാത്രമാകുകയും ബീറ്റില്‍സ് നെപോലുള്ള ശിഷ്യ സമ്പത്ത് സമ്പാദിക്കുകയും ചെയ്ത  മഹര്‍ഷി മഹേഷ്‌ യോഗി(1917 ജനുവരി 12 - ഫെബ്രുവരി 5,2008),

ദി ഫ്രഞ്ച് വിപ്ലവം: എ ഹിസ്റ്ററിയിലൂടെ പ്രശസ്തനായ സ്കോട്ടിഷ് ഉപന്യാസകാരനും, ചരിത്രകാരനും, തത്ത്വചിന്തകനും, തോമസ് കാർലൈൽ(ഡിസംബർ 4 1795 – ഫെബ്രുവരി 5 1881),publive-image

ക്ലിയോപാട്ര, ഓൾ എബൗട്ട് ഈവ്, ജൂലിയസ് സീസർ തുടങ്ങിയ ക്ലാസിക്കുകൾ സംവിധാനം ചെയ്ത ഒരു അമേരിക്കൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമായിരുന്നു ജോസഫ് ലിയോ മാൻകിവിച്ച് സ്( ഫെബ്രുവരി 11, 1909 - ഫെബ്രുവരി 5, 1993),

തൻ്റെ റെഡ്‌വാൾ സീരീസ് നോവലുകൾക്കും കാസ്റ്റ്‌വേയ്‌സ് ഓഫ് ദി ഫ്ലയിംഗ് ഡച്ച്‌മാൻ സീരീസിനും പേരുകേട്ട ഒരു ഇംഗ്ലീഷ് എഴുത്തുകാരനായിരുന്ന ജെയിംസ് ബ്രയാൻ ജാക്വസ് (15 ജൂൺ 1939 - 5 ഫെബ്രുവരി 2011)
'
സ്പാർട്ടക്കസ്, പാത്ത്സ് ഓഫ് ഗ്ലോറി തുടങ്ങിയ ചിത്രങ്ങളിലെ പ്രധാന വേഷങ്ങളിലൂടെ പ്രശസ്തനായ അമേരിക്കൻ നടനും ഹോളിവുഡ് ഐക്കണുമായ കിർക്ക് ഡഗ്ലസ് (ഡിസംബർ 9, 1916-ഫെബ്രുവരി 5, 2020)publive-image

സിനിമകളിലും നാടകങ്ങളിലും ടെലിവിഷനിലും ഏഴ് പതിറ്റാണ്ട് നീണ്ട തൻ്റെ പ്രവർത്തനത്തിന് പേരുകേട്ട കനേഡിയൻ നടൻ, ആർതർ ക്രിസ്റ്റഫർ ഓർമെ പ്ലമ്മർ എന്ന  ക്രിസ്റ്റഫർ പ്ലമ്മർ (ഡിസംബർ 13, 1929 - ഫെബ്രുവരി 5, 2021)

 ചരിത്രത്തിൽ ഇന്ന്…
********
എ ഡി 62 - ഇറ്റലിയിലെ പോംപേയിൽ ഭൂചലനം.

1597 - "26 രക്തസാക്ഷികൾ" എന്ന് പിന്നീട് അറിയപ്പെട്ട ആദ്യകാല ജാപ്പനീസ് ക്രിസ്ത്യാനികളുടെ ഒരു കൂട്ടം ജപ്പാനിലെ  ജാപ്പനീസ് സമൂഹത്തിന് ഒരു ഭീഷണിയായി കണക്കാക്കി പുതിയ ഗവൺമെന്റിനാൽ വധിക്കപ്പെട്ടു.

1783 - ഇറ്റലിയിലെ കാലാബ്രിയയിൽ വിനാശകരമായ ഭൂകമ്പങ്ങൾ ഉണ്ടായി, 30,000-ത്തിലധികം ആളുകൾ മരിച്ചു.

publive-image

1852 - റഷ്യയിലെ സെൻ്റ് പീറ്റേഴ്‌സ്ബർഗിലുള്ള ന്യൂ ഹെർമിറ്റേജ് മ്യൂസിയം, ലോകത്തിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ മ്യൂസിയങ്ങളിൽ ഒന്ന്,  പൊതുജനങ്ങൾക്കായി തുറന്നു.

1887 - 15 വർഷത്തിനിടെ ഗ്യൂസെപ്പെ വെർഡിയുടെ ആദ്യ ഓപ്പറ, "ഒറ്റെല്ലോ", ഇറ്റലിയിലെ ലാ സ്കാലയിൽ പ്രദർശിപ്പിച്ചു.

1901 - പനാമയിലൂടെ കപ്പലുകൾക്ക് യാത്ര ചെയ്യാൻ കഴിയുന്ന ഒരു കനാൽ വെട്ടാൻ അമേരിക്കയും ബ്രിട്ടണും ചേർന്ന് ഹെയ്പോൺസ്ഫോട്ട് സന്ധി ഒപ്പു വച്ചു.

1907 - ബെൽജിയൻ രസതന്ത്രജ്ഞനായ ലിയോ ബെയ്‌ക്‌ലാൻഡ് ലോകത്തിലെ ആദ്യത്തെ സിന്തറ്റിക് പ്ലാസ്റ്റിക് ആയ ബേക്കലൈറ്റ് സൃഷ്ടിക്കുന്നതായി പ്രഖ്യാപിച്ചു.publive-image

1913 - ബാൽക്കൻ യുദ്ധസമയത്ത് ഗ്രീക്ക് വൈമാനികരായ മൈക്കൽ മൗട്ടൂസിസും അരിസ്റ്റീഡിസ് മൊറൈറ്റിനിസും ചേർന്നാണ് ചരിത്രത്തിലെ ആദ്യത്തെ നാവിക വ്യോമ ദൗത്യം നടത്തിയത്.

1917 -  മെക്സിക്കോയുടെ നിലവിലെ ഭരണഘടന അംഗീകരിച്ചു.

1919 - ചാർളി ചാപ്ലിൻ, ഡഗ്ലസ് ഫെയർബാങ്ക്‌സ്, മേരി പിക്ക്‌ഫോർഡ്, ഡി.ഡബ്ല്യു ഗ്രിഫിത്ത് എന്നിവർ ചേർന്ന് ഹോളിവുഡ് ഫിലിം സ്റ്റുഡിയോ യുണൈറ്റഡ് ആർട്ടിസ്റ്റ്‌സ് സ്ഥാപിച്ചു.

1921 - റീഡേഴ്സ്  ഡൈജസ്റ്റ് ന്യൂയോർക്കിലെ ഗ്രീൻവിച്ച് ഗ്രാമത്തിൽ നിന്നു  പ്രസിദ്ധീകരണം തുടങ്ങി.,

1922 -  പ്രശസ്തമായ റീഡേഴ്സ് ഡൈജസ്റ്റ് മാസിക ആദ്യമായി പ്രസിദ്ധീകരിച്ചു.

1922 - ചൗരി ചൗരാസംഭവം ഉത്തർപ്രദേശിലെ ഗൊരഖ്പൂർ  ജില്ലയിലുള്ള ചൗരി ചൗരാ പോലീസ് സ്റ്റേഷൻ സമരക്കാർ ആക്രമിച്ചു തീയിടുകയും 22 പോലീസുകാരെ അഗ്നിക്കിരയാക്കുകയും ചെയ്തു.publive-image

1936 - ചാർളി ചാപ്ലിന്റെ അവസാന നിശ്ശബ്ദചിത്രമായ മോഡേൺ ടൈംസ് പുറത്തിറങ്ങി.

1958 - ടൈബീ ബോംബ് എന്നറിയപ്പെടുന്ന ഒരു ഹൈഡ്രജൻ ബോംബ് ജോർജിയയിലെ സാവന്നാ തീരത്തു വച്ച്, അമേരിക്കൻ വായുസേനയുടെ പക്കൽ നിന്നും കാണാതായി. ഇത് ഇതേവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

1962 - ഫ്രഞ്ച് പ്രസിഡണ്ട് ചാൾസ് ഡി ഗ്വാൾ, ഫ്രഞ്ചു കോളനിയായിരുന്ന അൾജീരിയ സ്വതന്ത്രമായതായി പ്രഖ്യാപിച്ചു.

1963 - ഡച്ച് ജ്യോതിശാസ്ത്രജ്ഞനായ മാർട്ടെൻ ഷ്മിഡ്റ്റ് ക്വസാറുകളുടെ അരുണ ഭ്രംശം ആദ്യമായി അളന്നു.

1964 - റുവാണ്ടയിൽ നൂറുകണക്കിന് ടുട്ട്സി  ഗോത്രവർഗ്ഗക്കാരെ ഹുടുഗോത്രവർഗക്കാർ കൂട്ടക്കൊല ചെയ്തു.

1971 - നാസയുടെ അപ്പോളോ 14 മൂന്ന്‌ യു.എസ്. ശാസ്ത്രജ്ഞരുമായി ചന്ദ്രനിലിറങ്ങി.

1783 - തെക്കൻ ഇറ്റലിയിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ 34000 പേർ മരിച്ചു.publive-image

2008 - തെക്കൻ അമേരിക്കൻ ഐക്യനാടുകളിൽ ഉണ്ടായ ഒരു വലിയ ചുഴലിക്കാറ്റിൽപ്പെട്ട് 57 പേർ കൊല്ലപ്പെട്ടു.

2017 - ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വിമാന സർവീസ് എന്ന റെക്കോർഡ് നേടിയ ഖത്തർ എയർവേയയ്സിന്റെ ക്യൂ. ആർ. 920 ബോയിംഗ് 777-220 എൽ.ആർ. വിമാനത്തിൻറെ യാത്ര ദോഹയിൽ നിന്നും ഓക്ലാന്റിലേയ്ക്കായിരുന്നു  ആയിരുന്നു.

2014 -  ഗൂഗിൾ വൈസ് പ്രസിഡൻ്റ് സൂസൻ വോജിക്കിയെ യൂട്യൂബിൻ്റെ സിഇഒ ആയി തിരഞ്ഞെടുത്തു.

2019 - ഫ്രാൻസിസ് മാർപാപ്പ അബുദാബി സന്ദർശന വേളയിൽ അറേബ്യൻ പെനിൻസുല സന്ദർശിച്ച് പാപ്പാ കുർബാന നടത്തുന്ന ചരിത്രത്തിലെ ആദ്യത്തെ മാർപാപ്പയായി.publive-image

ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌

***അരിവില വർദ്ധനയ്ക്ക് കാരണം കേന്ദ്രനയമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജിആർ അനിൽ.

 സംസ്ഥാനത്തിനുള്ള ടൈഡ് ഓവര്‍ വിഹിതം വര്‍ദ്ധിപ്പിക്കാത്തതും, ഓപ്പൺ മാർക്കറ്റ് സെയിൽസ്  സ്കീമിൽ പങ്കെടുക്കുന്നതിന് സര്‍ക്കാരിനും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്കും വിലക്കയറ്റമുണ്ടാക്കുന്നു. ഈ നിലപാട് തിരുത്തണമെന്ന് ജിആർ അനിൽ അവശ്യപ്പെട്ടു

***അഞ്ചുവയസുകാരിയെ ബലാത്സം​ഗം ചെയ്ത കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവ്. 2,80,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.publive-image

നരിക്കുനി വരിങ്ങലോറമ്മേൽ ദിനേശനെയാണ് (50) കോഴിക്കോട് അതിവേഗ പോക്‌സോ കോടതി ജഡ്ജി രാജീവ് ജയരാജ് ശിക്ഷിച്ചത്. വിവിധ വകുപ്പുകളിൽ മൊത്തം 57 വർഷം കഠിനതടവും പിഴയും വിധിച്ചിട്ടുണ്ട്. തടവ് ഒന്നിച്ചനുഭവിച്ചാൽ മതി.

***കേരള ഗാന വിവാദം; പാട്ട് കണ്ടിട്ടേയില്ലെന്ന് ലീലാവതി, തീരുമാനമായിട്ടില്ലെന്ന് മന്ത്രി, നടപടിയിൽ അടിമുടി ദുരൂഹത

publive-image

ശ്രീകുമാരൻ തമ്പിയുടെ കേരള ഗാനം തള്ളിയ കേരള സാഹിത്യ അക്കാദമി നടപടിയിൽ അടിമുടി ദുരൂഹത. ഡോ.എം. ലീലാവതി ഉൾപ്പെട്ട വിദഗ്ധ സമിതിയാണ് ശ്രീകുമാരൻ തമ്പിയുടെ പാട്ട് തള്ളി ഹരിനാരായണന്‍റെ പാട്ട് തെരഞ്ഞെടുത്തതെന്നായിരുന്നു അദ്ധ്യക്ഷൻ കെ. സച്ചിദാനന്ദന്‍റെ വിശദീകരണം. എന്നാല്‍, പാട്ട് താൻ കണ്ടിട്ടേയില്ലെന്നാണ് ഡോ.എം ലീലാവതി പ്രതികരിച്ചത്.  കേരള ഗാനം ഏതെന്ന് നിശ്ചയിക്കുന്നത് സംബന്ധിച്ച് സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

പ്രാദേശികം
*****

***സച്ചിദാനന്ദന്‍ സ്വയം പ്രഖ്യാപിത 'അന്താരാഷ്ട്ര കവി'; പ്രതികാരം തീര്‍ക്കുന്നു: ശ്രീകുമാരന്‍ തമ്പി

ചെയര്‍മാന്‍ കെ.സച്ചിദാനന്ദനെതിരെ രൂക്ഷ വിമര്‍ശനവുമായി കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. സച്ചിദാനന്ദന്‍ തന്നോട് പ്രതികാരം തീര്‍ക്കുകയാണ്. സ്വയം പ്രഖ്യാപിത ‘അന്താരാഷ്ട്ര കവി’ ആണ് അദ്ദേഹമെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. സര്‍ക്കാരിനായി ശ്രീകുമാരന്‍ തമ്പി എഴുതിയ കേരളഗാനത്തില്‍ ക്ലീഷേ പ്രയോഗങ്ങളാണെന്ന സച്ചിദാനനന്ദന്‍റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

publive-image

***ഹൈക്കോടതി കളമശ്ശേരിയിലേക്ക്, ഉയരുന്നത് വിശാലമായ ജുഡീഷ്യൽ സിറ്റി; സംയുക്ത സ്ഥല പരിശോധന 17ന്

മുഖ്യമന്ത്രി പിണറായി വിജയൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി എന്നിവർ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. കളമശ്ശേരി കേന്ദ്രമായി ജുഡീഷ്യൽ സിറ്റി സ്ഥാപിക്കുന്നതിനുള്ള തുടർ നടപടികൾക്ക് കൊച്ചിയിൽ ചേർന്ന യോഗം രൂപം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

***പ്രൊപ്പഗാൻഡ സിനിമകളെ പ്രതിരോധിക്കണം': നന്ദിത ദാസ്publive-image

 മനുഷ്യര്‍ വിവിധ സാഹചര്യങ്ങളില്‍ പ്രതികരിക്കുന്ന രീതികളെ സ്വാധീനിക്കാന്‍ കലയ്ക്ക് സാധിക്കുമെന്ന് ചലച്ചിത്ര നിര്‍മ്മാതാവും നടിയുമായ നന്ദിതാ ദാസ്. എന്നാൽ കല എല്ലായ്‌പ്പോഴും സമൂഹത്തെ അനുകൂലമായ വിധത്തിൽ സ്വാധീനിക്കണമെന്ന് നിർബന്ധമില്ലെന്നും അവർ ചൂണ്ടിക്കാട്ടി. ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ ഭാഗമായി സംഘടിപ്പിച്ച പബ്ലിക് ടോക്കില്‍ സംസാരിക്കുകയായിരുന്നു അവര്‍.

***10 വർഷത്തിനിടയിൽ പൊതുമരാമത്ത് റോഡുകൾ വളർന്നത് 6,280 കിലോമീറ്റർ; മുൻവർഷങ്ങളെ അപേക്ഷിച്ച് വൻ കുതിപ്പ്. സാമ്പത്തിക സർവ്വേ റിപ്പോർട്ട്.publive-image

2016-17 കാലത്ത് 3998.42 കോടി രൂപയായിരുന്നു റോഡുകളുടെ വികസനത്തിനായി സംസ്ഥാന ബജറ്റ് നീക്കിവെച്ച ഫണ്ട്. ഇത് 2021-22ൽ 5939.41 കോടി രൂപയായി വർദ്ധിച്ചു.  കിഫ്ബി വഴി ഇതിനെക്കാളധികം തുക റോഡുവികസനത്തിനായി ഇറങ്ങിയിട്ടുണ്ട്. 2023 മാർച്ച് 31 വരെ 37512.43 കോടി രൂപയുടെ പദ്ധതികൾക്കാണ് കിഫ്ബി അംഗീകാരം കൊടുത്തതെന്ന് സാമ്പത്തിക സർവ്വേ പറയുന്നു.

***സാമൂഹ്യനീതി വകുപ്പിന്റെ മുഖാമുഖം സദസ് 26ന് തിരുവനന്തപുരത്ത്

നവകേരള സദസ്സിന്റെ തുടർച്ചയായി മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന സാമൂഹ്യനീതി വകുപ്പിന്റെ മുഖാമുഖം സദസ്സ് ഈ മാസം 26ന് തിരുവനന്തപുരത്ത് നടക്കുമെന്ന് മന്ത്രി ഡോ.ആർ ബിന്ദു അറിയിച്ചു. പരിപാടിയുടെ സംഘാടകസമിതി രൂപീകരണ യോഗം ആറിന് ഉച്ചക്ക് 2.30ന്  തിരുവനന്തപുരം പി എം ജിയിലെ കേരള സംസ്ഥാന സയൻസ് ടെക്‌നോളജി മ്യൂസിയം കോൺഫറൻസ് ഹാളിൽ ചേരും.

***വികസനവാദികള്‍ സ്വപ്നം കാണാത്ത  പദ്ധതികള്‍ മന്ത്രി  രാജീവ് ഇവിടെ നടപ്പാക്കി; അഭിനന്ദനവുമായി 'കൊച്ചി' publive-image

വാട്ടര്‍ മെട്രോ യാഥാര്‍ത്ഥ്യമാക്കിയതിലും ഇന്ത്യയിലെ ആദ്യത്തെ ഗ്രഫീന്‍ ഇന്നൊവേഷന്‍ സെന്റര്‍ കളമശേരിയില്‍ സ്ഥാപിക്കുന്നതിലും എറണാകുളം  സ്റ്റാന്‍ഡ് നിന്നിടത്ത് പുതിയ മൊബിലിറ്റി ഹബ്ബ് നടപ്പാക്കുന്നതിലും മുടങ്ങിക്കിടന്ന കൊച്ചി ക്യാന്‍സര്‍ സെന്റര്‍ പൂര്‍ത്തീകരണ ഘട്ടത്തിലെത്തിച്ചതിലും പി രാജീവിന്റെ പങ്ക് വളരെ വലുത് തന്നെയാണ്. 

 ***ഇന്ത്യയുടെ ഭരണഘടനതന്നെ മാറ്റാനുള്ള ശ്രമങ്ങളാണ്‌ രാജ്യത്ത്‌ നടക്കുന്നതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്‌.

കെ ടി മാത്യു അനുസ്‌മരണ സമ്മേളനവും എൻഡോവ്‌മെന്റ് വിതരണവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

publive-image

ഇന്ത്യ ഒരുമതരാഷ്‌ട്രമായി പ്രഖ്യാപിക്കപ്പെടുമ്പോൾ പ്രാബല്യത്തിൽ വരുത്താനുദ്ദേശിക്കുന്ന  ഭരണഘടനയുടെ കരട്‌ തയ്യാറായി എന്നാണ്‌ കേൾക്കുന്നത്‌. ഈ ഭരണഘടന മനുസ്‌മൃതിയെ അടിസ്ഥാനപ്പെടുത്തിയാണ്‌. മഹാഭൂരിപക്ഷം വരുന്ന ഹിന്ദുവും സംഘപരിവാറിന്റെ മത സങ്കൽപ്പത്തിന്റെയും മനുസ്‌മൃതിയുടെ പരിഗണനയുടെയും പുറത്താണ്‌. 

***പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട് ഒരു കുടുംബത്തിലെ രണ്ട് കുട്ടികളടക്കം 3 പേർ മുങ്ങിമരിച്ചു

ഉദിമൂട് സ്വദേശി അനിൽകുമാർ, മകൾ നിരജ്ഞന, അനിൽകുമാറിന്റെ സഹോദരീപുത്രൻ ​ഗൗതം എന്നിവരാണ് ഒഴുക്കിൽപെട്ട് മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാലു മണിയോടെ റാന്നി മുണ്ടപ്പുഴ ചന്തക്കടവിന് സമീപമുള്ള കയത്തിലാണ് ഒഴുക്കിൽപെട്ടത്

***അപൂര്‍വ രോഗ പരിചരണത്തിനായി കെയര്‍ ( Kerala Against Rare Diseases) എന്ന പേരില്‍ സമഗ്ര പദ്ധതി ആരംഭിക്കുവാന്‍ ഒരുങ്ങി സംസ്ഥാന ആരോഗ്യ വകുപ്പ്.publive-image

കെയര്‍ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും 61 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെയും 31 ഐസൊലേഷന്‍ വാര്‍ഡുകളുടെയും സംസ്ഥാനതല ഉദ്ഘാടനം ഈ മാസം ആറിന് തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

ദേശീയം
*****

***രാമക്ഷേത്രം രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ആവശ്യം,  പ്രതിഷേധിക്കേണ്ടതില്ല ; മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ.

 രാമക്ഷേത്രം രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ്.  ബഹുസ്വര സമൂഹത്തിൽ ഓരോരുത്തരുടെയും വിശ്വാസം അനുസരിച്ച് ജീവിക്കാൻ നമ്മുടെ രാജ്യത്ത് സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ നിലവില്‍ വന്ന ക്ഷേത്രം, കോടതിവിധിയുടെ അടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ കാത്തിരിക്കുന്ന ബാബരി മസ്ജിദ്. ഇതു രണ്ടും ഇന്ത്യയുടെ ഭാഗമാണ്. രണ്ടും ഇന്ത്യയുടെ മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന മികച്ച ഉദാഹരണങ്ങളാണെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. അത് കര്‍സേവകര്‍ തകര്‍ത്തത് നമുക്കറിയാം. നമുക്കതില്‍ പ്രതിഷേധമുണ്ടായിരുന്നു അക്കാലത്ത്. പക്ഷെ അവിടെ അതിനെ സഹിഷ്ണുതയോടെ നേരിടാന്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കു കഴിഞ്ഞു എന്നുളളതാണ് യാഥാർഥ്യം.publive-image

***രാജ്യത്ത് ഇലക്ട്രിസിറ്റി ബില്ല് അടയ്ക്കേണ്ടതില്ലാത്ത സ്ഥിതി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

 എല്ലാ വീടുകൾക്കും സൗജന്യമായി വൈദ്യുതി ലഭിക്കുന്ന പദ്ധതികൾ നടപ്പാക്കാൻ  തയ്യാറെടുക്കുകയാണ് സർക്കാർ. അസമിലെ ഗുവാഹത്തിയില്‍ 11,599 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

***ഉത്തർപ്രദേശില്‍ 27 വയസുകാരിയായ വനിത ജഡ‍്ജിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം ; കുടുംബം.

വനിത ജഡ്ജിയെ കൊലപ്പെടുത്തിയതാണെന്നാണ് കുടുംബത്തിൻ്റെ പരാതി. ബദായുവിലെ സിവില്‍ ജ‍ഡ‍്ജ് ജ്യോത്സന റായിയെ ആണ് ഇന്നലെ ഔദ്യോഗിക വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബത്തിൻ്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഉത്തർപ്രദേശ് പൊലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കി.publive-image

***ബിജെപിയിൽ ചേർക്കാനാണ് ശ്രമം, ഒരിക്കലും ചേരില്ല'; താൻ ജയിലിൽ പോയാലും ദില്ലിയിൽ വികസനം തുടരുമെന്ന് കെ‍ജ്രിവാൾ

വിവിധ കേസുകളിൽ ആംആദ്മി പാർട്ടിക്കെതിരെ ഇഡിയും ദില്ലി പോലീസും നടപടികൾ കടുപ്പിച്ചതിന് പിന്നാലെയാണ് കെജ്രിവാളിന്റെ വെളിപ്പെടുത്തൽ. ദില്ലി മന്ത്രി അതിഷി മർലേനയുടെ വീട്ടിലും ഇന്ന് ദില്ലി ക്രൈംബ്രാഞ്ച് എത്തി നോട്ടീസ് നൽകി.

***തണ്ണീർകൊമ്പന്റെ ശരീരത്തിൽ പെല്ലറ്റ്‌ കൊണ്ടുള്ള മുറിവും പാടുകളും

പലരോഗങ്ങളും കൊമ്പനെ അലട്ടിയിരുന്നുവെന്ന കണ്ടെത്തലിനൊപ്പമാണ്‌ പെല്ലറ്റുകൾ കൊണ്ടുള്ള  മുറിവുകളും പോസ്‌റ്റ്‌മോർട്ടം പരിശോധനയിൽ കണ്ടത്‌. ശരീരത്തിലെമ്പാടും പരിക്കുണ്ടായിരുന്നു. എയർ ഗൺ, തെറ്റാലി എന്നിവയിൽനിന്നുള്ള പെല്ലറ്റുകളാണെന്നാണ്‌ നിഗമനം.

അന്തർദേശീയം
*******

***അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് 1.5 കോടി ദിർഹത്തിന്റെ (33.89 കോടി രൂപ)​ സമ്മാനം.

ബിഗ് ടിക്കറ്റിന്റെ 260-ാമസ് സീരീസ് നറുക്കെടുപ്പിലാണ് അൽ ഐനിൽ താമസിക്കുന്ന മലയാളിയായ രാജീവ് അരിക്കാട്ടിന് സ്വപ്ന സമ്മാനം ലഭിച്ചത്. ആർക്കിടെക്‌ചറൽ ഡ്രാഫ്‌റ്റ്‌സ്മാനായി ജോലി ചെയ്യുകയാണ് രാജീവ്. ഭാര്യക്കും എട്ടും അഞ്ചും വയസുള്ള മക്കൾക്കും ഒപ്പമാണ് രാജീവ് താമസിക്കുന്നത്. ഗ്രാൻഡ് പ്രൈസ് നേടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന്  രാജീവ് പ്രതികരിച്ചു.publive-image

***ഇറാഖിനും സിറിയക്കും പിന്നാലെ യെമനിലും അമേരിക്കൻ സൈനിക നടപടി, ഹൂതി ശക്തി കേന്ദ്രങ്ങളിൽ വ്യോമാക്രമണം

യെമനിലെ ഹൂതികളുടെ ശക്തി കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി അമേരിക്കയും ബ്രിട്ടനും. ഇറാഖിലും സിറിയയിലും നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് യെമനിലും അമേരിക്കയുടെ സൈനിക നടപടി. ഇറാൻ ഭരണകൂടത്തിന്റെ പിന്തുണയുള്ള സായുധ സംഘങ്ങൾ അമേരിക്കയ്ക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്

കായികം
****

***റായ്പൂര്‍: രഞ്ജി ട്രോഫിയില്‍ ഛത്തീസ്ഗഡിനെതിരായ മത്സരത്തില്‍ പിടിമുറുക്കി കേരളം.

മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ 2 വിക്കറ്റിന് 69 റണ്‍സെന്ന നിലയിലാണ് കേരളം. എട്ട് വിക്കറ്റുകള്‍ ശേഷിക്കെ കേരളത്തിന് 107 റണ്‍സിന്റെ ലീഡുണ്ട്. നായകനെന്ന നിലയില്‍ സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ പ്രകടനമാണ് കണ്ടത്. ബൗളിങ് ചെയ്ഞ്ചുകൊണ്ടും ഫീല്‍ഡിങ് വിന്യാസംകൊണ്ടും കൈയടി നേടിയ സഞ്ജു കേരളത്തിന് ലീഡും നേടിക്കൊടുത്തു.

വാണിജ്യം
****

***മാസത്തിലെ താഴ്ന്ന നിലവാരത്തിലെത്തി സ്വര്‍ണംpublive-image

 ഫെബ്രുവരിമാസത്തില്‍ ആദ്യ രണ്ട് ദിവസം സ്വര്‍ണ വില മുന്നോട്ടായിരുന്നു. ഒന്നാം തീയതി 120 രൂപ വര്‍ധിച്ച് 46,520 രൂപയിലായിരുന്നു സ്വര്‍ണ വില. രണ്ടാം തീയതിയും 120 രൂപ വര്‍ധിച്ചതോടെ സ്വര്‍ണ വില 46,640 രൂപയിലെത്തി. ശനിയാഴ്ച, ഫെബ്രുവരി മൂന്നിന് സ്വര്‍ണ വില ഇടിയുകയായിരുന്നു.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment