ഇന്ന് ഒക്ടോബര്‍ 10: ലോക കഞ്ഞി ദിനവും വധശിക്ഷക്ക് എതിരായ ലോക ദിനവും ഇന്ന്. ജി. സുധാകരന്റെയും നടി രേഖയുടെയും സഞ്ജന ഗില്‍റാണിയുടേയും ജന്മദിനം. അറുപത് രാജ്യങ്ങൾ ചേർന്ന് ജനുവരി 27-ന് ഒപ്പുവെക്കപ്പെട്ട ശൂന്യാകാശ ഉടമ്പടി പ്രാബല്യത്തിൽ വന്നതും പാപ്പുവ ന്യൂ ഗിനിയ ഐക്യരാഷ്ട്രസഭയിൽ ചേർന്നതും ഇതേദിനം തന്നെ. ചരിത്രത്തില്‍ ഇന്ന്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
New Project october 10

ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
' JYOTHIRGAMAYA '
 🌅ജ്യോതിർഗ്ഗമയ🌅
. കൊല്ലവർഷം 1200 
കന്നി 24
പൂരാടം / സപ്തമി
2024 / ഒക്ടോബര്‍ 10, 
വ്യാഴം

Advertisment

ഇന്ന്;

*പൂജ വയ്പ്!
*ദുർഗ്ഗാ പൂജ !
* ലോക പൊറിഡ്ജ്‌ ( കഞ്ഞി) ദിനം ! [കഞ്ഞിയുടെ ഗുണങ്ങളെക്കുറിച്ച് അറിയുക, സ്വയം കുറച്ച് കഴിക്കുക, നാരുകളാൽ സമ്പുഷ്ടമായ ഈ വിഭവത്തിനായി സമർപ്പിച്ചിരിക്കുന്ന ഇന്നേ ദിവസം വിശക്കുന്നവർക്ക് ഭക്ഷണം നൽകാൻ സന്നദ്ധത കാണിയ്ക്കുക 2024ലെ ലോക കഞ്ഞി ദിനത്തിൻ്റെ പ്രമേയം പോഷകസമൃദ്ധവും വേഗം ഉണ്ടാക്കാനും കഴിയ്ക്കാനും കഴിയുന്ന ഒരു ഭക്ഷ്യവസ്തു എന്ന നിലയിൽ കഞ്ഞിയുടെ പ്രാധാന്യത്തെക്കുറിച്ചും അതിലെ പോഷകാംശത്തെക്കുറിച്ചും മറ്റുള്ളവരെ അറിയിയ്ക്കാനായി പരിശ്രമിയ്ക്കാം എന്നതാണ് ]publive-image

*ലോക മാനസികാരോഗ്യദിനം![മാനസികാരോഗ്യപ്രശ്നങ്ങളുമായി നടക്കുന്ന ആളുകളെകുറിച്ചും അവർ അഭിമുഖീകരിക്കുന്ന മാനസീകപ്രശ്‌നങ്ങളെക്കുറിച്ചും സമൂഹത്തിലെ എല്ലാവരെയും ബോധവാന്മാരാക്കുന്നതിനും ആ പ്രശ്‌നത്തിന് ഒരു പരിഹാരം നിർദ്ദേശിയ്ക്കുന്നതിനുമുള്ള  മികച്ച ഒരു മാർഗമായാണ് ലോക മാനസീകാരോഗ്യ ദിനത്തെ നാം കാണേണ്ടത്. സമൂഹത്തിലെ ആളുകൾക്ക് എത്ര മാത്രം ഇതിനെ കുറിച്ച് അറിവുണ്ടാവുന്നുവോ  അത്രയധികം അവർക്ക് ഇതിനെ പ്രതിരോധിയ്ക്കാനും സഹായിയ്ക്കാനും കഴിയും. വേൾഡ് ഫെഡറേഷൻ ഫോർ മെൻ്റൽ ഹെൽത്ത് ആണ് 1992-ൽ ലോക മാനസികാരോഗ്യ ദിനം ആചരിയ്ക്കാൻ നിർദ്ദേശിച്ചത്. "Mental Health at Work." എന്നതാണ് ഈ വർഷത്തെ ഈ  ദിനത്തിൻ്റെ തീം]

publive-image

  • ലോക കാഴ്ച ദിനം![കാഴ്ചയും കണ്ണുകളും മനുഷ്യൻ്റെ ദൈനംദിന ജീവിതത്തിന് എത്രമാത്രം പ്രധാന്യമേറിയതാണ് എന്ന കാര്യം നമ്മെ ഓർമ്മിപ്പിയ്ക്കുന്നതിന് ഒരു ദിവസം. "Love Your Eyes: Children " എന്നതാണ് 2024 ലെ തീം]
    * വധശിക്ഷക്ക്‌ എതിരായ ലോക ദിനം![ World day against Death penalty]-വധശിക്ഷയ്‌ക്കെതിരായ ലോക ദിനം ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് സമാധാനപരമായി വധശിക്ഷയെ എതിർക്കാനുള്ള അവസരമാണ് ഇന്ന്. ലോകമെമ്പാടും നടക്കുന്ന ഒരു പോരാട്ടത്തിൻ്റെ ശക്തമായ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഇന്ന്.ആധുനീകതയെ കുറിച്ച് സംസാരിയ്ക്കുന്ന നമ്മുടെയിടയിൽ ഇപ്പൊഴും നിലനിൽക്കുന്ന ഈ പുരാതന കാലത്തെ ഈ കിരാതശിക്ഷാ സമ്പ്രദായത്തെ ലോകമെമ്പാടും  നിർത്തലാക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് ഇതിൻ്റെ സംഘാടകർ ശക്തമായി ആവശ്യപ്പെടുന്നു. "The death penalty protects no one" എന്നതാണ് 2024 ലെ ഈ ദിനത്തിൻ്റെ തീം]
  • publive-image
          
    * ലോക ഭവനരഹിത ദിനം[World homeless day] -ഭവനരഹിതരുടെ ആഗോള സർവേയ്ക്ക് ഐക്യരാഷ്ട്രസഭ അവസാനമായി ശ്രമിച്ചപ്പോൾ (2005-ൽ), ഭവനരഹിതർ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന സ്ഥിതിവിവരക്കണക്കുകൾ കണ്ടെത്തി. വാസ്‌തവത്തിൽ, ലോകമെമ്പാടുമുള്ള 100 ദശലക്ഷത്തിലധികം ആളുകൾ ഇന്നും ഭവനരഹിതരാണെന്നും കുറഞ്ഞത് 1.5 ബില്യൺ ആളുകൾക്കെങ്കിലും മതിയായ പാർപ്പിടം ഇല്ലെന്നും കണ്ടെത്തിയപ്പോൾ
    ഐക്യരാഷ്ട്ര സംഘടന അത്തരം ഭവനരഹിതർക്ക് പിന്തുണ പ്രഖ്യാപിയ്ക്കാൻ തീരുമാനിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് ഇന്നേ ദിവസം ലേക ഭവനരഹിത ദിനമായി ആചരിയ്ക്കാൻ തുടങ്ങിയത്. "Give Hope, Create Opportunities" എന്നതാണ് 2024 ലെ ഈ ദിനത്തിൻ്റെ തീം ]publive-image

*ലോക ഗുലാബ് ജാമുൻ ദിനം![ഈ സ്വാദിഷ്ടമായ മധുരപലഹാരത്തോടുള്ള താല്പര്യം പ്രകടിപ്പിക്കുന്നതിനും അത് ലോകത്തിന് പ്രദാനം ചെയ്യുന്ന മനോഹരവും സമ്പന്നവുമായ രുചികൾ ആഘോഷിക്കുന്നതിനും വേണ്ടിയാണ് ലോക ഗുലാബ് ജാമുൻ ദിനം ആചരിയ്ക്കുന്നത് ]

*സാംസ്കാരിക വൈവിധ്യത്തോടുള്ള ആദരവിൻ്റെ ദിനം![സാംസ്കാരിക വൈവിധ്യത്തോടുള്ള ആദരവിൻ്റെ ദിനം ലോകമെമ്പാടുമുള്ള സമ്പന്നമായ സംസ്കാരങ്ങളെ എടുത്തുകാണിക്കുന്നു. ഓരോ സംസ്കാരത്തെയും അദ്വിതീയമാക്കുന്ന ഈ വ്യത്യാസങ്ങളെ വിലമതിക്കാനും ബഹുമാനിക്കാനും ഇത് ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. സാംസ്കാരിക വ്യത്യാസങ്ങളെ ബഹുമാനിക്കുന്നത് എല്ലാം ഉൾക്കൊള്ളുന്ന ഒരു ലോകം സൃഷ്ടിക്കുന്നതിന് തുല്യമാണ്. വൈവിധ്യത്തെ ആശ്ലേഷിക്കുന്നതിലൂടെ, നമ്മുടേതിൽ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടുകളിൽ മൂല്യം കാണാൻ നമ്മൾ പഠിക്കുന്നു എന്നതാണ് ഈ ദിനാചരണം കൊണ്ടുള്ള ഗുണം. ]publive-image

* Hug A Drummer Day[ഒരു മ്യൂസിക്ബാൻഡിൽ അംഗമായിട്ടുള്ള മിക്കവാറും എല്ലാവർക്കും അറിയാം, ഒരു ഡ്രമ്മർ ആ ബാൻ്റിൻ്റെ മുഴുവൻ താളവും  വാഗ്ദാനം ചെയ്യുന്നു എന്നത് കൂടാതെ, അത് മുഴുവൻ ബാൻഡിനെയും ശരിയായ താളക്രമത്തിൽ നിലനിർത്തുന്നു! അതുകൊണ്ട് അവർക്ക് (ആ ഡ്രമ്മർക്ക്) അർഹമായ അംഗീകാരങ്ങൾ എല്ലായ്‌പ്പോഴും ലഭിയ്ക്കണമെന്നില്ല എങ്കിൽ, അത് മാറ്റാനുള്ള ഒരു മികച്ച സമയമാണ് നാഷണൽ ഹഗ് എ ഡ്രമ്മർ ഡേ. ]publive-image

*  USA 
* National Handbag Day !
* ചൈന: ഡബിൾ ടെൻ ഡേ 
* ഫിജി:  ഫിജി ദിനം (സ്വാതന്ത്ര്യ ദിനം) !
* ക്യൂബ : സ്വാതന്ത്ര്യ ദിനം !
* ഉത്തര കൊറിയ: പാർട്ടി സ്ഥാപന ദിനം !

ഇന്നത്തെ  മൊഴിമുത്ത് 
''നന്നായി ഉറങ്ങണമെന്നുള്ളവർ അന്യരെപ്പറ്റി ഉള്ളിൽ വിദ്വേഷവുമായി നടക്കുകയില്ല "[- ലോറൻസ് സ്റ്റേൺ ]
ജന്മദിനം
സി പി ഐ എം നേതാവും (2006-2011) കാലത്ത് വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ സഹകരണ മന്ത്രിയുമായിരുന്നു ജി. സുധാകരന്റെയും (1948),publive-image

മാതൃഭൂമിയിൽ തിങ്കളാഴ്ചതോറും തിരുവനന്തപുരം എഡിഷനിൽ എഴുതിയിരുന്ന 'നഗരപ്പഴമ' എന്ന പംക്തിയിലൂടെ ശ്രദ്ധേയനായ മുതിർന്ന മലയാള പത്രപ്രവർത്തകനും നിരവധി ചരിത്ര പുസ്തകങ്ങളുടെ രചയിതാവുമായ മലയിൻകീഴ് ഗോപാലകൃഷ്ണൻ്റേയും(  1948).

പ്രമുഖ എഴുത്തുകാരനും മുപ്പതാം വർഷത്തിലെത്തിയ  ഇൻലൻഡ് മാസികയുടെ പത്രാധിപരുമായ മണമ്പൂർ രാജൻബാബുവിന്റേയും (1948),publive-image

 മലയാളം അടക്കം നിരവധി ദക്ഷിണേന്ത്യൻ ഭാഷകളിൽ അഭിനയിക്കുന്ന കന്നട നടി സഞ്ജന ഗിൽറാണിയുടേയും (1989),

ഉസ്താദ് ഹോട്ടൽ എന്ന  ആദ്യ മലയാള ചലച്ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെടുകയും തുടർന്ന് 'കോഴി കൂവുത്' എന്ന തമിഴ് ചലച്ചിത്രത്തിലും  2013-ൽ എൻട്രി,  നീ കൊ ഞാ ച, അന്നയും റസൂലും എന്നീ മലയാള ചലച്ചിത്രങ്ങളിലും അഭിനയിച്ച സിജ റോസ് (1994)ന്റേയും,publive-image

തമിഴിലെ പ്രമുഖ നടനായ ജമനിഗണേശന്റെയും തെലുങ്ക് ചലച്ചിത്ര നടിയായ പുഷ്പവല്ലിയുടെയും മകളും പ്രശസ്ത ഹിന്ദിനടിയുമായ രേഖയുടേയും (1954),

തമിഴ് ചലച്ചിത്ര മേഖലയിലെ പ്രശസ്ത  ഹാസ്യ സ്വഭാവ നടനായ വടിവേലുവിൻ്റെയും (1960)

ഇന്ത്യൻ സിനിമ കണ്ട വൻ ഹിറ്റുകളിൽ ഒന്നായ ബാഹുബലി, ഈഗ, മഗധീര, ആർ ആർ ആർ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ എസ്‌ എസ്‌ രാജമൗലിയുടേയും (1973),

publive-image

പ്രധാനമായും തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളിൽ പ്രവർത്തിക്കുന്ന,  ഒരു ഇന്ത്യൻ നടിയും മോഡലുമായ രാകുൽ പ്രീത് സിംഗ്(1990)ന്റേയും,

അമേരിക്കക്കാരിയായ രസതന്ത്രജ്ഞ  കരോലിൻ ആർ ബെർടോസ്സിയുടെയും (1966) 

ലത്തീൻ കത്തോലിക്കാസഭ ഭാരത ഹയറാർക്കിയിൽ പെടുന്ന വരാപ്പുഴ അതിരൂപതയുടെ അഞ്ചാമത്തെ തദ്ദേശീയ മെത്രാപ്പോലീത്ത ഫ്രാൻസിസ് കല്ലറക്കലിന്റെയും (1941) ജന്മദിനം !publive-image

സ്മരണാഞ്ജലി !!!
പ്രൊഫ. പി.സി. ദേവസ്യ മ. (1906-2006)
ആർച്ച്‌ ബിഷപ്പ്‌ ബെനഡിക്റ്റ്‌ മാർ ഗ്രിഗോറിയോസ്‌ മ. (1916- 1994)
ലീലാ ദാമോദര മേനോൻ മ. (1923 -1995) സി.വി. ശ്രീരാമൻ മ. (1931- 2007)
ഡോ. എ അച്യുതൻ മ. (1931-2022)
എന്‍. കൃഷ്ണന്‍നായർ മ. (1938- 2010)
കുമരകം രാജപ്പൻ മ. (1943- 2002)
നവാബ് രാജേന്ദ്രൻ മ. (1950 - 2003)‍
ധീരപാലൻ ചാളിപ്പാട്ട്‌, മ. ( 1934- 2008)
എം.വി. കാമത്ത് മ. (1921 - 2014)
ഗുരു ദത്ത് മ. (1925- 1964 ) 
മനോരമ മ. (1937 - 2015)
മുലയംസിംഗ്‌ യാദവ്‌ മ. (1939-2022)
ജഗ്ജീത് സിങ്  മ. (1941-2011)
ലളിത് സൂരി മ. (1946 - 2006)
ഓർസൺ വെൽസ് മ. (1915-1986)
സിരിമാവോ ബണ്ഡാരനായകെ മ.(1916- 2000)
യൂൾ ബ്രിന്നർ മ. (1920 - 1985)
മിൽട്ടൺ ഒബോട്ട മ. (1925 -2005)publive-image

കവിത, കഥ, ഉപന്യാസം, വ്യാകരണം എന്നീ മേഖലകളിലെ കൃതികളിലൂടെ മലയാളത്തിലും സംസ്കൃതത്തിലും  വ്യക്തിമുദ്ര പതിപ്പിക്കുകയും 1980ൽ "ക്രിസ്തുഭാഗവതം"എന്ന സംസ്കൃത മഹാകാവ്യത്തിന് മികച്ച സംസ്കൃത കൃതിയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും 1993ൽ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും നേടിയ സംസ്കൃത - മലയാളസാഹിത്യകാരൻ മഹാകവി പ്രൊഫസർ പി.സി. ദേവസ്യ(1906 മാർച്ച് 24-ഒക്റ്റോബർ 10, 2006),

publive-image

 സീറോ -മലങ്കര കത്തോലിക്കാ സഭയുടെ രണ്ടാമത്തെ മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്പായിരുന്ന ബെനഡിക്ട് മാർ ഗ്രിഗോറിയോസ് (1 ഫെബ്രുവരി 1916 - 10 ഒക്ടോബർ 1994)

കോൺഗ്രസ് നിയമസഭാപാർട്ടി ഖജാൻജി , എ.ഐ.സി.സി.യുടെ കൺവീനർ, മദ്രാസ് സർവകലാശാല സെനറ്റംഗം, കേരളസർവകലാശാല സെനറ്റംഗം, മനുഷ്യാവകാശ കമ്മീഷന്റെ ഇന്ത്യൻ പ്രതിനിധി, മനുഷ്യാവകാശ കമ്മീഷന്റെ (ഇന്ത്യ) വൈസ് ചെയർമാൻ, അഖിലേന്ത്യ വനിതാ കോൺഫറൻസിന്റെ ജനറൽ സെക്രട്ടറി,ഒന്നും, രണ്ടും കേരളനിയമസഭകളിൽ കുന്ദമംഗലം നിയോജക മണ്ഡലത്തേയും എട്ടാം നിയമസഭയിൽ പട്ടാമ്പി നിയോജകമണ്ഡലത്തേയും പ്രതിനിധീകരിച്ച എംഎൽ എ എന്നി നിലകളിൽ പ്രവർത്തിച്ച ലീലാ ദാമോദര മേനോൻ(4 ജനുവരി 1923 - 10 ഒക്ടോബർ 1995),publive-image

അനായാസേന മരണം, റെയിൽ‌വേ പാളങ്ങൾ, എന്നി പ്രശസ്തമായ കഥകള്‍ എഴുതിയ  പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റുമായ  സി.വി. ശ്രീരാമൻ (1931 ഫെബ്രുവരി 7- 2007 ഒക്ടോബർ10)

 കേരളത്തിലെ പരിസ്ഥിതി പോരാട്ടങ്ങളുടെ മുൻനിര പോരാളികളിൽ ഒരാളും പ്ലാച്ചിമട ജനകീയാന്വേഷണ കമ്മിഷൻ, എൻഡോസൾഫാൻ അന്വേഷണ കമ്മിഷൻ, ഇഎംഎസ് ഭവനനിർമാണ കമ്മിറ്റി എന്നിവയുടെ അധ്യക്ഷനായിരുന്ന, പെരിയാർവാലി പദ്ധതിയുടെ അന്വേഷണസമിതിഅംഗവുമായിരുന്നു ബിലാത്തിക്കുളം അമൂല്യത്തിൽ ഡോ.എ.അച്യുതൻ (1931- 10 ഒക്ടോബർ 2022)

 പത്രപ്രവര്‍ത്തകനും കവിയുമായ ധീരപാലൻ ചാളിപ്പാട്ട്‌, ( 22.8.1934 - ഒക്ടോബർ 10, 2008)

 publive-image

മുഖ്യമന്ത്രിയുടെ വിശിഷ്ടസേവാ മെഡല്‍, പ്രശസ്ത സേവനത്തിനുള്ള പൊലീസ് മെഡല്‍ എന്നിവ നേടിയിട്ടുള്ളമുന്‍ ഡിജിപിയും വിലങ്ങുകളില്ലാതെ എന്ന ആത്മകഥയും, വിലങ്ങുകളേ വിട, പ്രലോഭനങ്ങളേ പ്രണാമം, അമാവാസി എന്നീ നോവലുകളും എഴുതിയിട്ടുള്ള  എന്‍. കൃഷ്ണന്‍നായർ(  1938- ഒക്റ്റോബർ 10, 2010),

 ചെറുപ്പത്തിൽ കമ്യൂണിസ്റ്റ് വേദികളിൽ പാട്ടുപാടുകയും പിന്നീട് പ്രമുഖ നാടക-സിനിമാ സംഗീത സംവിധായകനാകുകയും പശ്ചാത്തല സംഗീതക്കാരെ നാടക സംഘത്തിന്റെ കൂട്ടത്തിൽ നിന്ന് മാറ്റി കാസറ്റ് രീതിക്ക് തുടക്കമിടുകയും, മലയാള നാടക ചരിത്രത്തിലെ പശ്ചാത്തല സംഗീതത്തിന്റെ ആദ്യത്തെ മുഴുനീള നാദരേഖ തയ്യാറാക്കുകയും ചെയ്ത  കുമരകം രാജപ്പൻ   (1943-10 ഒക്ടോബർ 2002)publive-image

തൃശ്ശൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന "നവാബ്‌" എന്ന പത്രത്തിലുടെ   പൊതുപ്രവർത്തന രംഗത്തേക്ക്‌ കടന്നുവരികയും അക്കാലത്തു നടന്ന അഴിമതികളേയും, അധർമ്മങ്ങളേയും കുറിച്ച് "നവാബ്‌" പത്രത്തിൽ വിമർശന രൂപത്തിലുള്ള ലേഖനങ്ങൾ  പ്രസിദ്ധീകരിക്കുകയും, പിന്നീട്‌ അനീതിക്ക്‌ എതിരായി  നിയമങ്ങളിലൂടെയും, കോടതികളിലൂടെയും പോരാടുകയും  പല പൊതു താൽപര്യ ഹർജികളിലും അനുകൂലമായ വിധി സംമ്പാദിക്കുകയും ചെയ്ത നവാബ് രാജേന്ദ്രൻ എന്ന  ടി എ രാജേന്ദ്രൻ(1950 – ഒക്ടോബർ 10, 2003)‍,

സൺഡെ ടൈംസിലും പിന്നീട് ടൈംസ് ഓഫ് ഇന്ത്യയുടെ വാഷിങ്ടൺ ലേഖകനായും, ഇന്ത്യൻ ഇലസ്‌ട്രേറ്റഡ് വീക്ക്‌ലിയുടെ എഡിറ്ററായും പ്രവർത്തിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ളതുൾപ്പെടെ വിവിധ വിഷയങ്ങളിലായി നാല്പതിലേറെ പുസ്തകങ്ങൾ രചിക്കുകയും ചെയ്ത മാധവ വിഠൽ കാമത്ത് എന്ന എം.വി. കാമത്ത് (7 സെപ്റ്റംബർ 1921 - 10 ഒക്ടോബർ 2014),

publive-image

പ്യാസ, കാഗസ് കാ ഫൂൽ, ചൗദഹ് വിൻ കാ ചാങ്, സാഹിബ് ബീബി ഔർ ഗുലാം. തുടങ്ങി നവസിനിമയുടെ സന്ദേശവും വ്യാപാരസിനിമയുടെ സൗന്ദര്യവും ഒത്തുചേർന്ന ഏതാനും ചിത്രങ്ങൾക്ക് രൂപം നല്കിയ പ്രസിദ്ധനായ ഹിന്ദി നടനും സംവിധായകനും നിർമ്മിതാവും ആയിരുന്ന ഗുരു ദത്ത്(9 ജൂലൈ 1925- 10 ഒക്റ്റോബർ 1964 )

50 വർഷത്തിൽ കൂടുതൽ തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിന്ന , കോമഡി വേഷങ്ങളിൽ കഴിവ് തെളിയിച്ച, ആന വളർത്തിയ വാനമ്പാടി, ആകാശ കോട്ടയിലെ സുൽത്താൻ തുടങ്ങിയ മലയാളം സിനിമയിലും,തമിഴിനു പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിൽ 1500-ലധികം ചിത്രങ്ങളിൽ അഭിനയിച്ച ഒരു തമിഴ് ചലച്ചിത്ര അഭിനേത്രി ആച്ചി എന്ന മനോരമ (യഥാർത്ഥ പേര്‌ ഗോപി ശാന്ത) (26 മേയ് 1937 - 10 ഒക്ടോബർ 2015),

ഭാരതത്തിൻ്റെ മുൻ പ്രതിരോധ വകുപ്പ് മന്ത്രി, ഏഴു തവണ ലോക്സഭാംഗം, മൂന്ന് തവണ ഉത്തർപ്രദേശ് മുഖ്യമന്ത്രി, പത്ത് തവണ നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച ഉത്തർപ്രദേശിൽ നിന്നുള്ള മുതിർന്ന സമാജ്വാദി പാർട്ടി നേതാവായിരുന്നു. മുലായംസിംഗ് യാദവ് (22 നവംബർ 1939- 2022 ഒക്ടോബർ 10)

ഹോത്തോം സേ ചൂലോ തുമ് മേരാ ഗീത് അമർ കർ ദോ,തും ഇത്തന ജോ മുസ്‌കര രഹേ ഹോ, ആപ്‌നി മർസി സേ കഹാൻ ആപ്‌നെ സഫർ കി ഹം ഹേൻ, പെഹലേ ഹർ ചീസ് തി ആപ്‌നി മഗർ ആബ് ലഗ്താ ഹേ, ആപ്‌നെ ഹി ഖർ മേൻ കിസി ദൂസരേ ഖർ കെ ഹം ഹേൻ, മേരി സിന്ദഗി കിസി ഓർ കി മേരാനാം കാ കോയി ഔർ ഹ, ഹോഷ്വാലോ  കോ ഖബർ തുടങ്ങിയ പ്രസിദ്ധ ഗസലുകൾ പാടിയ പ്രശസ്ത ഗസൽ ഗായകനും സംഗീതജ്ഞനുമായിരുന്ന  ജഗ്ജീത് സിങ്(ഫെബ്രുവരി 8, 1941 - ഒക്ടോബർ 10, 2011),

publive-image

ഇപ്പോൾ ലാലിറ്റ് എന്നറിയപ്പെടുന്ന ഭാരത് ഹോട്ടൽസ് ശൃംഖലയുടെ ചെയർമാനായിരുന്ന, 1600 മുറികളുള്ള ഏറ്റവും വലിയ ഹോട്ടൽ ഉടമയായിരുന്ന മുംബൈ, ഗോവ, ബാംഗ്ലൂർ, ശ്രീനഗർ, ഉദയ്പൂർ, ഖജുരാഹോ എന്നിവിടങ്ങളിലെ മറ്റ് ആറ് ഗ്രാൻഡ് ഹോട്ടലുകൾക്കൊപ്പം ഡൽഹിയിലെ മുൻനിര ഇൻ്റർകോണ്ടിനെൻ്റൽ ദി ഗ്രാൻഡ് ഉൾപ്പെടെ ഏഴ് ഹോട്ടലുകളുടെയും ഉടമയായിരുന്ന ലളിത് സൂരി(19 നവംബർ 1996--2006 ഒക്‌ടോബർ 10)

എക്കാലത്തെയും ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന  തന്റെ ആദ്യത്തെ ചിത്രമായ സിറ്റിസൻ കെയ്ൻ (1941) ന്റെ നടനും സംവിധായകനും സഹതിരക്കഥാ രചയിതാവും ആയിരുന്ന കലാകാരനും പിന്നിട് . ദ തേഡ് മേൻ (1949), മോബിഡിക്ക് (1956), ട്രഷർ ഐലൻഡ് (1972) തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച അമേരിക്കൻ സംവിധായകൻ ഓർസൺ വെൽസ്( 1915 മേയ് 6 -1986 ഒക്ടോബർ 10),

പ്രധാനമന്ത്രിസ്ഥാനത്തെത്തുന്ന ലോകത്തിലെ ആദ്യവനിതയായിരുന്ന   ശ്രീലങ്കയുടെ മുൻ പ്രധാനമന്ത്രി   സിരിമാവോ രത്വാത് ഡയസ് ബണ്ഡാരനായകെ എന്ന സിരിമാവോ ബണ്ഡാരനായകെ(17 ഏപ്രിൽ 1916 - 10 ഒക്ടോബർ 2000)publive-image

1956 ൽ സെസിൽ ബി.ഡെമില്ലെയുടെ പ്രശസ്തമായ ടെൻ കമാൻഡ്മെൻഡ്സ് എന്ന സിനിമയിൽ ഫറൊവ റാമെസെസ് രണ്ടാമനെയും ദ കിംഗ് ആന്റ് ഐ എന്ന ചലച്ചിത്രത്തിൽ സയാമിലെ മോംഗ്കുട് രാജാവിനേയും അവതരിപ്പിച്ച സവിശേഷമായ ശബ്ദവും മുണ്ഡനം ചെയത ശിരസ്സും  വ്യക്തിമുദ്രകളായിരുന്ന റഷ്യൻ വംശജനായ വിഖ്യാത അമേരിക്കൻ സിനിമാ നാടക നടൻ യൂൾ ബ്രിന്നർ (ജൂലായ് 11, 1920 – ഒക്ടോബർ 10, 1985),

ഉഗാണ്ടയെ ബ്രിട്ടീഷ് അധീനതയിൽ നിന്നും മോചിപ്പിക്കാൻ നടത്തിയ സമരപോരാട്ടങ്ങളെ നയിച്ച രാഷ്ട്രീയപ്രവർത്തകനും 1962 മുതൽ 1966 പ്രധാനമന്ത്രിയും 1966 മുതൽ 1971 വരെ പ്രസിഡന്റുമായിരുന്നു മിൽട്ടൺ ഒബോട്ടെ .(1928 ഡിസം: 1925 – 10 ഒക്ടോ: 2005) 
*ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ മുൻഗാമികളിൽ പ്രമുഖരായ ചിലർ !

publive-image

കൈനിക്കരപത്മനാഭപിള്ള ജ. (1898-1976)
ചങ്ങമ്പുഴ കൃഷ്ണപിള്ള ജ(1911-1948)
കടവനാട് കുട്ടികൃഷ്ണൻ ജ. (1925 -1992)
ഖാലിദ് ജ. (1930 - 1994).
പള്ളിപ്രം ബാലൻ ജ(1939-2017)
ബദറുദ്ദീൻ തയ്യബ്ജി ജ. (1844 -1906)
എസ് .എ ഡാങ്കേ ജ. (1899-1991)
ആർ.കെ. നാരായൺ ജ. (1906-2001)
ശിവരാമകാരന്ത് ജ. (1902-1997)
ഹെന്റി കാവന്ഡിഷ് ജ. ( 1731-1810)
എറിക് അകാറിയസ് ജ. (1757 – 1819)
പോൾ ക്രൂഗർ ജ. (1825 -1904) 
ഫ്രിഡ്ചോഫ് നാൻസെൻ ജ. (1861-1930) 
ഹാരോൾഡ്‌ പിന്റർ ജ. ( 1930 -2008 )
കെൻ സാരോ വിവ ജ. 1941-1995)

കൈനിക്കര കുമാരപിള്ളയുടെ സഹോദരനും   പ്രഭാഷകൻ, വിദ്യാഭ്യാസ വിചക്ഷണൻ, ഭരണാധികാരി, ചിന്തകൻ തുടങ്ങി നിരവധി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച , നാടക നടനും  നാടക പൂർണ്ണിമ എന്ന സൈദ്ധാന്തിക കൃതിയുടെ രചയിതാവും നാടകകൃത്തും രാഷ്ട്രീയ ചിന്തകനും ആയിരുന്ന കൈനിക്കര പത്മനാഭ പിള്ള
 (1898 ഒക്റ്റോബർ 10 -  1976 ),

publive-image

മലയാള കവിയും ഗദ്യകാരനുമായിരുന്നു   രമണൻ അടക്കം നിരവധി പ്രശസ്ത കാവ്യകൃതികളുടെ രചയിതാവും മലയാളികളെ ഏറ്റവും കൂടുതൽ സ്വാധീനിച്ച കവിയുമായചങ്ങമ്പുഴ എന്നറിയപ്പെടുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ള.(1911 ഒക്ടോബർ 10- 17 ജൂൺ 1948)

കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി മുൻചെയർമാനും,   പൊതു പ്രവർത്തകനും സി.പി.ഐ. നേതാവുമായ പള്ളിപ്രം ബാലൻ (10 ഒക്ടോബർ1939-29 ഏപ്രിൽ 2017),

പൗരശക്തി , ജനവാണി  ഹിന്ദ്, മാതൃഭൂമി, മനോരമ തുടങ്ങിയ പത്രങ്ങളിൽ ജോലി ചെയ്ത  പൊന്നാനി സാഹിത്യതറവാട്ടിലെ ശക്തനായ ഒരു  കവിയായിരുന്ന കടവനാട് കുട്ടികൃഷ്ണൻ ( 1925 ഒക്ടോബർ 10- 1992 ഓഗസ്റ്റ് 19 ),

publive-image

തുറമുഖം, സിംഹം, ബനാറസി ബാബു, അടിമകൾ ഉടമകൾ,  അല്ലാഹുവിന്റെ മക്കൾ തുടങ്ങിയ കൃതികൾ രചിച്ച പ്രമുഖ നോവലിസ്റ്റ്  ഖാലിദ്(10 ഒക്ടോബർ 1930 - 1 ഒക്ടോബർ 1994),

ഒരു ഇന്ത്യൻ അഭിഭാഷകനും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റുമായിരുന്നു ബദറുദ്ദീൻ തയ്യിബ്‌ജി (10 ഒക്ടോബർ 1844 – 19 ഓഗസ്റ്റ് 1906).

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (സിപിഐ) സ്ഥാപക അംഗവും ഇന്ത്യൻ ട്രേഡ് യൂണിയൻ  പ്രവർത്തനങ്ങളുടെ പേരിൽ അധികാരികൾ  അറസ്റ്റ് ചെയ്യുകയും മൊത്തത്തിൽ 13 വർഷം തടവിലിടുകയും ചെയ്ത ശ്രീപദ് അമൃത് ഡാങ്കെ എന്ന എസ് എ ഡാങ്കേ(10 ഒക്ടോബർ 1899 - 22 മെയ് 1991)

publive-image

 ജ്ഞാനപീഠപുരസ്കാരം നേടിയ കന്നട സാഹിത്യകാരനും, സാമൂഹിക പ്രവർത്തകനും, പരിസ്ഥിതി പ്രവർത്തകനുമായിരുന്ന, 1968-ലെ പത്മഭൂഷൺ അവാർഡ് നൽകപ്പെട്ടിരുന്നെങ്കിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച്  ആ അവാർഡ് തിരിച്ചുനൽകുകയും ചെയ്ത കോട ശിവറാം കാരന്ത്  (ഒക്ടോബർ 10, 1902 - ഡിസംബർ 9, 1997) 

നിത്യജീവിതത്തിന്റെ ഹാസ്യവും ഊർജ്ജവും ആഘോഷിച്ച് സ്നേഹപൂർണ്ണമായ മനുഷ്യത്വത്തിൽ അധിഷ്ടിതമായി മാൽഗുഡി ഡെയ്‌സ്, ഗൈഡ് തുടങ്ങിയ നോവലുകൾ  ഇംഗ്ലീഷ് ഭാഷയിൽ രചിച്ച ഇന്ത്യൻ നോവലിസ്റ്റുകളിൽ  പ്രശസ്തനായ ആർ.കെ. നാരായൺ എന്ന രാശിപുരം കൃഷ്ണസ്വാമി അയ്യർ നാരായണസ്വാമി (ഒക്റ്റോബർ 10, 1906-മെയ് 13, 2001),publive-image

കത്തുന്ന വാതകമായ ഹൈഡ്രജനും, പ്രാണവായുവായ ഓക്സിജനും ചേർന്നാണ് ജലം ഉണ്ടാകുന്നതെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്തുകയും ഭൂമിയുടെ സാന്ദ്രത ആദ്യമായി നിർണ്ണയിക്കുകയും ചെയ്ത ബ്രിട്ടീഷ് രസതന്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനുമാണ്‌ ഹെൻ‌റി കാവൻഡിഷ്(ഒക്ടോബർ 10, 1731 - ഫെബ്രുവരി 24,1810).

ലൈക്കനുകളെ (കുമിൾ ജീവിവർഗ്ഗവും പായൽ ജീവിവർഗ്ഗവും ഒന്നിച്ചുജീവിക്കുന്ന ജീവിതക്രമം) (ലിച്ചനുകൾ - ബ്രിട്ടീഷ് ഇംഗ്ലീഷ്) തരംതിരിക്കാനായി ആദ്യം ശ്രമിച്ച സ്വീഡങ്കാരനായ സസ്യശാസ്ത്രജ്ഞൻഎറിക് അകാറിയസ് (10 ഒക്ടോബർ 1757 – 14 ആഗസ്റ്റ് 1819),publive-image

ഓറഞ്ച് ഫ്രീ സ്റ്റെയ്റ്റിനും ട്രാൻസ്വാലിനും (സൌത്ത് ആഫ്രിക്കൻ റിപ്പബ്ലിക്ക് ) വേണ്ടി ബോർ യുദ്ധത്തിൽ ബ്രിട്ടിഷ്കാർക്ക് എതിരെ പൊരുതുകയും സൌത്ത് ആഫ്രിക്കൻ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് ആകുകയും ചെയ്ത സ്റ്റീഫനസ് ജോഹനസ് പൗളസ് "പേൗൾ " ക്രൂഗറി ( 10 ഒക്റ്റോബർ 1825 – 14 ജൂലൈ 1904) ,

publive-image

1888ൽ ഗ്രീൻലാൻഡ് ൻറെ അറിയപ്പെടാത്ത ഉൾഭാഗങ്ങളിലേക്ക് ഇ പര്യവേഷണം നയിക്കുകയും ആ സമയത്ത് മനുഷ്യൻ എത്തിയ ഭൂമിയുടെ ഏറ്റവും വടക്ക് ഉള്ള പ്രദേശമായിരുന്ന 86°14′ എന്ന അക്ഷാംശ രേഖാപ്രദേശത്ത് ആദ്യമായി എത്തിയതിന്റെ ബഹുമതി  കരസ്ഥമാക്കുകയും, 1921 ൽ ലീഗ് ഓഫ് നേഷൻസ് ന്റെ ഹൈകമ്മീഷണർ ഓഫ് റെഫ്യൂജീസ് ആകുകയും, ഒന്നാം ലോകമഹായുദ്ധത്തിൻറെ ഇരകളായ അവനധി അഭയാർഥികളെ പുനരധിവസിപ്പിക്കാൻ  അക്ഷീണം പ്രയത്നിക്കുകയും, ഈ പ്രവർത്തനങ്ങൾക്ക്  1922 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കുകയും ചെയ്ത നോർവെക്കാരനും  സാഹസിക യാത്രികൻ, ശാസ്ത്രജ്ഞൻ, നയതന്ത്രജ്ഞൻ, മനുഷ്യാവകാശ പ്രവർത്തകൻ എന്നീ നിലകളിൽ പ്രസിദ്ധനായിരുന്ന ഫ്രിഡ്ചോഫ് നാൻസെൻ ( 10-ഒക്ടോബർ 1861 - 13 മേയ് 1930)  ,publive-image

നാടകത്തെ അതിന്റെ അടിസ്ഥാന ഘടനകളിലേക്ക്‌ മടക്കിക്കൊണ്ടുവന്ന മഹാൻ എന്നാണ്‌ നോബൽ പുരസ്കാര കമ്മിറ്റി വിശേഷിപ്പിച്ച   ഇംഗ്ലീഷ്‌ നാടകകൃത്തും സംവിധായകനുമായ   ഹാരോൾഡ്‌ പിന്റർ(ഒക്ടോബർ 10, 1930,  - ഡിസംബർ 24, 2008 )

നൈജീരിയൻ എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനും ടെലിവിഷൻ നിർമ്മാതാവും "ഗോൾഡ്‌മാൻ എൻ‌വിറോണ്മെന്റൽ പ്രൈസ്" ജേതാവുമാണ്‌ കെൻ സാരോ വിവ എന്ന കെനുൽ കെൻ ബീസൻ സാരോ വിവ (ഒക്‌ടോബർ 10, 1941- നവംബർ 10,1995).

ചരിത്രത്തിൽ ഇന്ന് …
680 - കർബാല യുദ്ധം യസീദ് ഒന്നാമന്റെ കീഴിലുള്ള ഉമയാദുകൾ വിജയിച്ചു.publive-image

1575 - ഹെൻറി ഒന്നാമന്റെ കീഴിലുള്ള റോമൻ കത്തോലിക്കാ സേന, ഡ്യൂക്ക് ഓഫ് ഗ്യൂസ് പ്രൊട്ടസ്റ്റന്റുകാരെ പരാജയപ്പെടുത്തി, ഫിലിപ്പ് ഡി മോർനെ പിടിച്ചെടുത്തു.

1580 - രണ്ടാം ഡെസ്മണ്ട് കലാപത്തെ പിന്തുണയ്ക്കാൻ 600 -ലധികം പാപ്പൽ സൈന്യം അയർലണ്ടിൽ ഇറങ്ങി.

1780 - 1780 ലെ മഹാ ചുഴലിക്കാറ്റ് കരീബിയനിൽ 20,000–30,000 പേരെ കൊന്നു.

1845 - അമ്പത് വിദ്യാർത്ഥികളും ഒമ്പത് അധ്യാപകരുമായി അനാപൊളിസിലെ നാവിക അക്കാദമി പ്രവർത്തനമാരംഭിച്ചു.

1846 - നെപ്റ്റ്യൂൺ ഗ്രഹത്തിലെ ഏറ്റവും വലിയ ഉപഗ്രഹമായ ട്രൈറ്റൺ ഇംഗ്ലീഷ് ജ്യോതിശാസ്ത്രജ്ഞനായ വില്യം ലാസൽ കണ്ടെത്തി.

publive-image

1868 - ക്യൂബയിൽ സ്പാനിഷ് ഭരണത്തിനെതിരെ പത്ത് വർഷത്തെ യുദ്ധം ആരംഭിച്ചു.

1928-ചിയാങ് കൈ-ഷെക്ക് റിപ്പബ്ലിക് ഓഫ് ചൈനയുടെ ചെയർമാനായി.

1954 - ഫ്രഞ്ച് സൈന്യം പിൻ വാങ്ങിയതിനെ തുടർന്ന് വിയറ്റ്നാം നേതാവ് ഹോചിമിൻ ഹാനോയിൽ തിരിച്ചെത്തി.

1957 - ലോകത്തിലെ ആദ്യ ന്യൂക്ലിയർ പവർ സ്റ്റേഷൻ അപകടം ഇംഗ്ലണ്ടിലെ Cumbaria യിൽ നടന്നു.

1962 - കേരളത്തിൽ ആർ. ശങ്കർ‍ മന്ത്രിസഭയിൽ നിന്ന് പി.എസ്.പി. മന്ത്രിമാർ രാജിവച്ചു. പി. എസ്. പി. സംയുക്ത കക്ഷിയിൽ നിന്നു പിന്മാറി.

1963 - ഫ്രാൻസ് ബിസേർട്ടെ നാവിക താവളത്തിന്റെ നിയന്ത്രണം ടുണീഷ്യയ്ക്ക് വിട്ടുകൊടുത്തു.

publive-image

1963 - ഭാഗിക ആണവ പരീക്ഷണ നിരോധന ഉടമ്പടി പ്രാബല്യത്തിൽ വന്നു.

1964 - ഏഷ്യയിലെ ആദ്യ ഒളിമ്പിക്സ് ജപ്പാനിലെ ടോക്കിയോയിൽ തുടങ്ങി… രണ്ടാം ലോക മഹായുദ്ധത്തിലെ രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് ഹിരോഷിമ ബോംബാക്രമണ ദിനമായ ആഗസ്ത് 6 ന് ജനിച്ച യോഷിനോരി സകായി ഒളിമ്പിക് ദീപം തെളിയിക്കുന്നതിനുള്ള മുൻനിര ദീപ വാഹകരായി.

1965- 1440 ൽ പ്രസിദ്ധീ കരിച്ച USA മാപ്പ് Viniland Map വീണ്ടു കിട്ടി.

1967 - അറുപത് രാജ്യങ്ങൾ ചേർന്ന് ജനുവരി 27-നു ഒപ്പുവെക്കപ്പെട്ട ശൂന്യാകാശ ഉടമ്പടി പ്രാബല്യത്തിൽ വന്നു.

1970.. ഫസഫിക് ദ്വീപ് രാജ്യമായ ഫിജി ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടി.

1971 - അരിസോണയിലെ ലേയ്ക്ക് ഹവാസു സിറ്റിയിൽ ‘ലണ്ടൻ ബ്രിഡ്ജ് ‘ പുനനിർമ്മാണം പൂർത്തിയായി.

1975 - വിവാഹമോചിതരായി 16 മാസങ്ങൾക്ക് ശേഷം റിച്ചാർഡ് ബർട്ടനും എലിസബത്ത് ടൈലറും ആഫ്രിക്കയിൽ വെച്ച് രഹസ്യമായി വീണ്ടും വിവാഹിതരായി.

1975 - പാപ്പുവ ന്യൂ ഗിനിയ ഐക്യരാഷ്ട്രസഭയിൽ ചേർന്നു.

1980 - 7.1 മെഗാവാട്ട് എൽ അസ്നാം ഭൂകമ്പം വടക്കൻ അൾജീരിയയെ പിടിച്ചുകുലുക്കി, 2,633 പേർ കൊല്ലപ്പെടുകയും 8,369 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

1986 - 5.7 മെഗാവാട്ട് സാൻ സാൽവഡോർ ഭൂകമ്പം എൽ സാൽവഡോറിൽ കുലുങ്ങി 1500 പേർ മരിച്ചു.

1992 - ഇന്ത്യയിലെ ഏറ്റവും വലിയ പാലം ( ഉദ്ഘാടന സമയത്ത്) ഹൂഗ്ലി നദിക്ക് കുറുകെ വിദ്യാസാഗർ സേതു രാഷ്ട്രത്തിന് സമർപ്പിച്ചു.

1997 - ഓസ്ട്രൽ ലീനിയസ് ഏരിയാസ് വിമാനം 2553 ഉറുഗ്വേയിൽ തകർന്നുവീണ് 74 പേർ മരിച്ചു.publive-image

2006- ബാലവേല നിരോധന നിയമം ഇന്ത്യയിൽ പ്രാബല്യത്തിൽ വന്നു.

2009 - അർമേനിയയും തുർക്കിയും ബന്ധങ്ങൾ സാധാരണ നിലയിലാക്കാൻ ഉദ്ദേശിച്ചുള്ള സൂറിച്ച് പ്രോട്ടോക്കോളുകളിൽ ഒപ്പുവച്ചു.  എന്നിരുന്നാലും, അവ ഒരിക്കലും ഇരുവശത്തും അംഗീകരിക്കപ്പെടുന്നില്ല.

2015 - തുർക്കി തലസ്ഥാനമായ അങ്കാറയിൽ നടന്ന ഇരട്ട ബോംബ് സ്ഫോടനങ്ങളിൽ 109 പേർ കൊല്ലപ്പെടുകയും 500+ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
********

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment