/sathyam/media/media_files/2024/12/10/gYhUJ9ro3uWcklKvWLnq.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200
വൃശ്ചികം 25
ഉത്രട്ടാതി / ദശമി
2024 ഡിസംബർ 10,
ചൊവ്വ
ഇന്ന്;
ലോക മനുഷ്യാവകാശ ദിനം ! [Human Rights Day ; എല്ലാവർക്കും തുല്യമായ അന്തസ്സിനെ പ്രോത്സാഹിപ്പിക്കുന്ന, ഈ അടിസ്ഥാന ആശയം മാനവികതയുടെ അടിസ്ഥാന മൂല്യങ്ങളായ അനുകമ്പയും, നീതിയുമായി പ്രതിധ്വനിക്കുകയും ഓരോ വ്യക്തിയുടെയും മൂല്യത്തെ പരസ്പരം അംഗീകരിക്കുകയും ചെയ്യുന്നു. 1948 ൽ UN General Assembly മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയതിന്റെ ഓർമക്കാണ് ഇന്ന് തന്നെ ഈ ദിനം ആചരിയ്ക്കുന്നത്. Our Rights, Our Future, Right Now”. എന്നതാണ് 2024 ലെ ഈ ദിനവുമായി ബന്ധപ്പെട്ട തീം]/sathyam/media/media_files/2024/12/10/6ee24f49-6a40-42ec-9f29-c38ad6643ce1.jpg)
* അന്താരാഷ്ട്ര മൃഗാവകാശ ദിനം ! [International Animal Rights Day; ഉപദ്രവം, ക്രൂരത, അവഗണന എന്നിവയിൽ നിന്ന് മുക്തമായി ജീവിക്കാനുള്ള മൃഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഒരു ദിവസം. എല്ലാ മൃഗങ്ങൾക്കും കൂടുതൽ അനുകമ്പയും കൂടുതൽ നീതിയും ലഭിയ്ക്കുന്ന ഒരു ലോകം സൃഷ്ടിക്കാൻ വേണ്ടി പരിശ്രമിയ്ക്കണമെന്ന് ചിന്തിയ്ക്കാൻ പ്രയത്നിയ്ക്കാൻ ഒരു ദിനം.
“ ലോകം അവരുടെ വീടും കൂടിയാണ് ,” എന്നതാണ് 2024 ലെ ഈ ദിനവുമായി ബന്ധപ്പെട്ട തീം]/sathyam/media/media_files/2024/12/10/3efd8f39-b765-4da4-a4a1-d2f8f7848982.jpg)
* നോബൽ സമ്മാന ദിനം ! [Nobel Prize Day ; ആൽഫ്രഡ് നൊബേലിന്റെ അഞ്ചാം ചരമവാർഷികമായ 1901 ഡിസംബർ 10-നായിരുന്നു ആദ്യത്തെ നൊബേൽ സമ്മാനങ്ങൾ വിതരണം ചെയ്തത്. സ്വീഡിഷ്ശാസ്ത്രജ്ഞനും കണ്ടുപിടുത്തക്കാരനും വ്യവസായിയുമായിരുന്ന നോബൽ, നാടകവും കവിതയും എഴുതുന്നതിൽ അഭിനിവേശമുള്ളയാളമായിരുന്നു. ഡൈനാമൈറ്റിന്റെയും മറ്റ് ഉയർന്ന സ്ഫോടകവസ്തുക്കളുടെയും ഉപജ്ഞാതാവ് എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനായി, കൂടാതെ അദ്ദേഹത്തിന്റെ ജീവിതകാലത്ത് അദ്ദേഹത്തിൻ്റെ കയ്യിൽ 350-ലധികം പേറ്റന്റുകൾ കൈവശം ഉണ്ടായിരുന്നു. 1895-ൽ ആൽഫ്രഡ് നോബൽ തന്റെ വിൽപത്രം എഴുതിയപ്പോൾ, ശാസ്ത്രം, വൈദ്യം, സാഹിത്യം, സമാധാനം എന്നീ മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചവരെ അനുസ്മരിക്കാനും ആദരിക്കാനും എല്ലാ വർഷവും സമ്മാനങ്ങൾ നൽകുവാനും തീരുമാനിച്ചത് ഇന്നേ ദിവസമാണ്.]
/sathyam/media/media_files/2024/12/10/5d5b941e-3a63-4442-9975-31856c528d7e.jpg)
*ഡേവി ഡെസിമൽ സിസ്റ്റം ദിനം ! [ലൈബ്രറികളിൽ പുസ്‌തകങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള ഒരു സമർത്ഥമായ രീതിയാണ് ഡ്യൂയി ഡെസിമൽ സിസ്റ്റം. അതിനെ അനുസ്മരിയ്ക്കാനായി ഒരു ദിനം. . 1876-ൽ ഈ സംവിധാനം കണ്ടുപിടിച്ച മെൽവിൽ ഡേവിയുടെ ബഹുമാനാർത്ഥമാണ് ഈ ദിനം ആചരിയ്ക്കുന്നത്. ഒരു നൂറ്റാണ്ടിലേറെയായി ലൈബ്രറികൾ ക്രമത്തിലും നാവിഗേറ്റ് ചെയ്യാൻ എളുപ്പത്തിലും നിലനിർത്തുന്നതിന് ഈ സംവിധാനം ചെറുതല്ലാത്ത സഹായം ചെയ്തിട്ടുണ്ട് എന്ന് അനുസ്മരിയ്ക്കുന്നതിനും ഈ ദിനം ഉപയോഗിയ്ക്കുന്നു. ]/sathyam/media/media_files/2024/12/10/4a6327dd-1bbc-4922-ae04-1af3428d711b.jpg)
*മരണപ്പെട്ട തിമിംഗലങ്ങളുടെ ആത്മാക്കൾക്കുള്ള ഉത്സവം! [ചത്ത തിമിംഗലങ്ങളുടെ ആത്മാക്കൾക്കുള്ള അനുസ്മരണ ദിനം . തിമിംഗലവേട്ട, മലിനീകരണം തുടങ്ങിയ മനുഷ്യത്വരഹിത പ്രവർത്തനങ്ങൾ കാരണം ചത്തു പോയ തിമിംഗലങ്ങളെ ആദരിക്കുന്നതിന് ഒരു ദിനം. മനുഷ്യർ സമുദ്രജീവികളുടെ ജീവിതത്തിൽ ചെലുത്തിയ ദു:സ്വാധീനത്തെ പ്രതിഫലിപ്പിക്കുന്നതിന് ഒരു ദിനം. ഈ ജീവികളെയും സമുദ്രത്തിൻ്റെ ആവാസവ്യവസ്ഥയ്‌ക്ക് അവർ നൽകിയ സംഭാവനകളെയും അനുസ്മരിക്കാനുള്ള ഒരു ദിനം. എന്നിങ്ങനെ പല കാരണങ്ങളാൽ ഈ ഉത്സവം ആഘോഷിക്കപ്പെടുന്നു..]
* അന്താരാഷ്ട്ര ബാല പ്രക്ഷേപണ ദിനം !
* തൈലാൻഡ്: ഭരണഘടന ദിനം!
* സ്വീഡൻ: ആൽഫ്രഡ് നോബൽ ഡേ!
* USA;
ദേശീയ ലഗർ ദിനം ! [National Lager Day; പിൽസ്നർ, ഡോപ്പൽബോക്ക് എന്നിവ പോലെയുള്ള തണുത്തതും പുളിപ്പിച്ചതുമായ പാനീയങ്ങൾ ആസ്വദിക്കുന്നതിന് ഒരു ദിനം. അല്ലെങ്കിൽ ഒരു കിറ്റിന്റെ സഹായത്തോടെ വീട്ടിൽ തന്നെ രുചികരമായ ബിയർ ഉണ്ടാക്കാൻ ശ്രമിക്കുന്നതിന് ഒരു ദിനം.]
/sathyam/media/media_files/2024/12/10/7ea98634-2d67-48bc-ade8-59abadfc1639.jpg)
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്
“കാണേണമെന്‍കണ്ണിലോമനക്കണ്ണനെ,-
ക്കാരുണ്യരാശിയാം കാര്‍വര്‍ണ്ണനെ,
പീലികള്‍ ചാര്‍ത്തിയ വാര്‍മുടിയുള്ളോനെ,
ച്ചേലില്‍ കിരീടം ധരിച്ചവനെ,
വായ്‌പുറ്റനെറ്റിമേല്‍ തൊട്ടോരു പൊട്ടൊട്ടു
വേര്‍പ്പിനാല്‍ മാഞ്ഞുവിളങ്ങുവോനെ''
[ -സർദ്ദാർ കെ എം പണിക്കർ ]
(പണ്ഡിതൻ, പത്രപ്രവർത്തകൻ, ചരിത്രകാരൻ, നയതന്ത്രപ്രതിനിധി, ഭരണജ്ഞൻ എന്നീ നിലകളിൽ പ്രസിദ്ധനാണ് സർദാർ കെ.എം പണിക്കർ. സർദാർ കാവാലം മാധവ പണിക്കർ എന്നാണ് പൂർണ്ണ നാമം.)
************
ഇന്ന് ജന്മദിനമാചരിയ്ക്കുന്നവർ
********
മിമിക്രിയിലൂടെ കലാരംഗത്ത് എത്തുകയും പിന്നീട് മലയാളത്തിലും തമിഴിലും പല ഹിറ്റ് ചിത്രങ്ങളിലും നായകനായി അഭിനയിക്കുകയും, അനായാസമായി കൈകാര്യം ചെയ്യുന്ന ഹാസ്യകഥാപാത്രങ്ങൾ കൂടുതൽ ജനശ്രദ്ധേയനാക്കുകയും 2011ൽ രാജ്യം പത്മശ്രീ ബഹുമതി നൽകി ആദരിക്കുകയും ചെയ്ത ഒരു ചെണ്ട വിദ്വാൻ കൂടിയായ ജയറാം എന്ന ജയറാം സുബ്രഹ്മണ്യന്റെയും (1964 ),/sathyam/media/media_files/2024/12/10/07dd8e85-9ed1-4599-8bcc-c92704aff81e.jpg)
കേരള സർക്കാരിന്റെ മികച്ച പിന്നണിഗായകനുള്ള പുരസ്കാരം 1990, 1998, 2004 വർഷങ്ങളിൽ കരസ്ഥമാക്കിയിട്ടുള്ള, കവിതകൾക്ക് സംഗീതം നൽകി ആലപിക്കുന്ന ഒരു പുതിയ രീതിയ്ക്ക് തുടക്കം കുറിച്ചു കൊണ്ട് കാവ്യരാഗം എന്ന ആൽബവും പുറത്തിറക്കിയിട്ടുള്ള മലയാളം തമിഴ് തെലുങ്ക് ചിത്രങ്ങളിൽ പിന്നണി ഗായകനായ ജി വേണു ഗോപാലിന്റെയും (1961),
ഹിന്ദി, ഉർദു, തമിഴ്, കന്നട, തെലുങ്ക് ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ച് പ്രശസ്തയായ രതി അഗ്നിഹോത്രിയുടെയും (1960),
/sathyam/media/post_attachments/cBi2P86mpzOMMNGmSRx3.jpg)
ഓർമ്മക്കുറിപ്പുകളിലൂടെയും, സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ഇടപെടലുകളിലൂടെയും വിവാദപരമായ സാഹിത്യ സാഹിത്യ- സാംസ്കാരിക പ്രവർത്തനങ്ങളിലൂടെയും ശ്രദ്ധേയയായ ദീപ നിശാന്തിന്റെയും (1981),
അമേരിക്കൻ ബാസ്ക്കറ്റ് അസോസിയേഷനിൽ (NBA) കളിക്കുന്ന ആദ്യ ഇന്ത്യക്കാരനായ സത്‌നം സിംഗ് ഭാംറയുടേയും (1995) ,/sathyam/media/media_files/2024/12/10/4c77c58c-ad45-4b3b-8bf4-903054200d88.jpg)
ബെൽഫാസ്റ്റ്, ഹാംലെറ്റ് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഐറിഷ്-ബ്രിട്ടീഷ് നടനും ചലച്ചിത്ര നിർമ്മാതാവുമായ സർ കെന്നത്ത് ചാൾസ് ബ്രനാഗിന്റെയും (1960) ജന്മദിനം !
സ്മരണാഞ്ജലി !!!
്്്്്്്്്്്്്്
സർദ്ദാർ കെ.എം പണിക്കർ മ. (1895 -1963)
എം. പി. അപ്പൻ മ. (1913 - 2003)
കെ.കെ. ചെല്ലപ്പൻ മ. (1933 - 2014)
ഹാഫിസ് അലി മ. (1872 - 1953)
അശോക് കുമാർ മ. (1911-2001)
അവിറോസ് (ഇബ്നു റുഷ്ദ് ) മ. (1126 -1198)
ആൽഫ്രഡ് നോബൽ മ. (1833 -1896)
എൻ ഗരിൻ മ. (1852-1906)
ലൂയി പിരാന്തല്ലോ മ. (1867-1936 )
തോമസ് മെർട്ടൺ മ. (1915 - 1968)
കാൾ ബാർട്ട് മ. (1886-1968 )
ആഗസ്റ്റൊ പിനോഷെ മ. (1915 - 2006 )
സർദാർ തർലോക് സിങ് മ. (1913-2005)/sathyam/media/media_files/2024/12/10/4c77c58c-ad45-4b3b-8bf4-903054200d88.jpg)
പണ്ഡിതൻ, പത്രപ്രവർത്തകൻ, ചരിത്രകാരൻ, നയതന്ത്രപ്രതിനിധി, ഭരണജ്ഞൻ എന്നീ നിലകളിൽ പ്രസിദ്ധനായ സർദാർ കാവാലം മാധവ പണിക്കർ എന്ന സർദാർ കെ.എം പണിക്കർ(ജൂൺ 3 ,1895- ഡിസംബർ 10, 1963),
ഉദ്യാനസൂനം, വെള്ളിനക്ഷത്രം, സുവർണ്ണോദയം തുടങ്ങിയ കവിതാസമാഹാരങ്ങള്‍ എഴുതിയ മഹാകവി എം. പി. അപ്പൻ(1913 - 2003 ഡിസംബര്‍ 10),/sathyam/media/media_files/2024/12/10/6cd97cde-e02e-4629-992a-a5dc616ce26a.jpg)
സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, സി.ഐ.ടി.യു ദേശീയ വർക്കിങ് കമ്മിറ്റി അംഗം, ദേശീയ ജനറൽ കൗൺസിൽ അംഗം, തുടങ്ങി പല സ്ഥാനങ്ങളും വഹിച്ചിട്ടുള്ള മുതിർന്ന കമ്യൂണിസ്റ്റ് - ട്രേഡ് യൂണിയൻ നേതാവായിരുന്ന കെ.കെ. ചെല്ലപ്പൻ(1933 - 10 ഡിസംബർ 2014) ,
ഇംഗ്ലീഷ് ഭാഷക്കാർക്കിടയിൽ വ്യാപകമായി വായിക്കപ്പെടുന്ന ഖുർആനിന്റെ ഇംഗ്ലീഷ് വിവർത്തനത്തിലൂടെ പ്രസിദ്ധനായ ഇന്ത്യക്കാരനായ ഇസ്‌ലാമിക പണ്ഡിതൻ ഹാഫിസ് അബ്ദുല്ല യൂസഫ് അലി (14 ഏപ്രിൽ 1872 – 10 ഡിസംബർ 1953),/sathyam/media/media_files/2024/12/10/1cc2060b-d9cf-407b-8aca-cbf0adbdf0a5.jpg)
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു മികച്ച നടനായിരുന്ന കുമുദാൽ കുഞ്ഞിലാൽ ഗാംഗുലി എന്ന അശോക് കുമാർ (ഒക്ടോബർ 13, 1911– ഡിസംബർ 10, 2001) ,
പശ്ചിമ യൂറോപ്പിലെ മതനിരപേക്ഷതയുടെ സ്ഥാപകനായും യൂറോപ്പിന്റെ ആത്മീയ പിതാക്കളിലൊരാളായും കണക്കാക്കപ്പെടുന്ന യൂറോപ്യൻ ലോകത്ത് അവിറോസ് (Averroes) എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അന്തലുസിയനായ മുസ്‌ലിം ബഹുശാസ്ത്ര പണ്ഡിതനായിരുന്ന ഇബ്നു റുഷ്ദ് എന്ന അബുൽ വാഹിദ് മുഹമ്മദ് ഇബ്നു അഹ്മദ് ഇബ്നു റുഷ് ദിനെ(1126 ഏപ്രിൽ 14 –1198 ഡിസംബർ 10),
/sathyam/media/media_files/2024/12/10/1fcaa58f-ece1-4b64-8d53-ccd6234ead4b.jpg)
പ്രശസ്തനായ രസതന്ത്രജ്ഞനും, എഞ്ചിനീയറും, ഡൈനാമിറ്റ് എന്ന സ്ഫോടകവസ്തു കണ്ടുപിടിക്കുകയും. ബോഫോഴ്സ് എന്ന ആയുധനിർമ്മാണ കമ്പനി തുടങ്ങുകയും, വിവിധ മേഖലകളിലെ ഏറ്റവും ഉന്നതപുരസ്കാരം എന്നു വിശേഷിപ്പിക്കപ്പെടുന്ന നോബൽ സമ്മാനത്തിന്റെ ഉപജ്ഞാതാവായ ആൽഫ്രഡ് നോബൽ(1833ഒക്ടോബർ 21 - 1896 ഡിസംബർ 10),
ത്യോമായുടെ കുട്ടിക്കാലം, Practical Training തുടങ്ങിയ കൃതികൾ എൻ ഗരിൻ എന്ന തുലിക നാമത്തിൽ എഴുതിയ റഷ്യയിലെ എഴുത്തുകാരനും പ്രബന്ധകാരനും എഞ്ചിനീയറും ആയിരുന്ന നികൊലായ് ഗരിൻ മിഖൈലോവ്സ്കി(ഫെബ്രുവരി 20 1852 – ഡിസംബർ10 1906)/sathyam/media/media_files/2024/12/10/9dd04454-732b-49ff-af95-11ab3b1081d9.jpg)
ലോക പ്രശസ്തനായ ഇറ്റാലിയൻ സാഹിത്യകാരനും, സാഹിത്യത്തിനുള്ള നൊബേൽ സമ്മാന വിജെതാവും, "എഴുത്തുകാരനെത്തേടി ആറു കഥാപാത്രങ്ങൾ" (Six Charactors in Search of an Author) ഉൾപ്പെടെ സാഹിത്യ ലോകത്തു അത്ഭുതം സൃഷ്ടിച്ച നിരവധി കൃതികളുടെ രചയിതാവും ആയിരുന്ന ലൂയി പിരാന്തല്ലോ ( 1867 ജൂൺ 28-1936 ഡിസംബർ 10 ) ,
ആദ്ധ്യാത്മികത, സാമൂഹ്യനീതി, വിശ്വശാന്തി എന്നീ വിഷയങ്ങളിൽ എഴുപതോളം ഗ്രന്ഥങ്ങൾക്കു പുറമേ ഒട്ടേറെ ഉപന്യാസങ്ങളും, നിരൂപണങ്ങളും ഏറെ ജനപ്രീതി നേടുകയും, രണ്ടാം ലോകമഹായുദ്ധത്തിലെ വിമുക്ത സൈനികരും വിദ്യാർത്ഥികളും ഉൾപ്പെടെ ഒട്ടേറെ അമേരിക്കൻ യുവാക്കളെ സന്യാസജീവിതം തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്തദ സെവൻ സ്റ്റോറി മൗണ്ടൻ എന്ന ആത്മകഥയും എഴുതിയ അമേരിക്കൻ കത്തോലിക്കാ സന്യാസിയും എഴുത്തുകാരനുമായിരുന്ന തോമസ് മെർട്ടൺ (ജനുവരി 31, 1915 - ഡിസംബർ 10, 1968) ,/sathyam/media/media_files/2024/12/10/44e33d62-15bb-4d7e-855d-887406ef1101.jpg)
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ക്രിസ്തീയ ചിന്തകന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന സ്വിറ്റ്സർലണ്ടുകാരനായ ഒരു പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രജ്ഞ നായിരുന്ന കാൾ ബാർട്ട് (1886 മേയ് 10 – 1968 ഡിസംബർ 10),
തിരഞ്ഞെടുത്ത ഭരണാധികാരി യായിരുന്ന സാൽവഡോർ അലിൻഡേയെ അട്ടിമറിയിലൂടെ പുറത്താക്കി ചിലിയിൽ ഭരണം പിടിച്ചെടുത്ത സൈന്യാധിപനും രാഷ്ട്രപതിയുമായിരുന്ന ആഗസ്റ്റോ ജോസ് റാമൺ പിനോഷെ ഉഗാർട്ടെ എന്ന ആഗസ്റ്റൊ പിനോഷെ( 1915 നവംബർ 25, - 2006 ഡിസംബർ 10),
/sathyam/media/media_files/2024/12/10/616e9123-4546-454e-8a29-c276a9b2522f.jpg)
ഇന്ന് ജന്മദിനമാചരിയ്ക്കണ്ടേ ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
*********
എം എന്‍ ഗോവിന്ദന്‍നായർ ജ.(1910- 1984)
സി രാജഗോപാലാചാരി ജ. (1878 - 1972)
ബി.എ.ചിദംബരനാഥ് ജ. (1923 -2007)
പ്രൊ. അമ്പലപ്പുഴ രാമവർമ്മ ജ.(1926 -1913 )
അശോകൻ പുറനാട്ടുകര ജ. (1952-2014)
അഗസ്റ്റ അഡ കിംഗ്, കൗണ്ടസ് ഓഫ് ലവ്‌ലേസ് ജ. (1815-1852)
മെൽവിൽ ഡ്യൂയി ജ. (1851-1931)
സർ ആർതർ ക്നാപ്പ് ജ. (1870 - 1954)
മൈക്കൽ ക്ലാർക് ഡങ്കൻ ജ. (1957 -2012 )
പ്രഫുല്ല ചാക്കി ജ. (1888-1908)
/sathyam/media/media_files/2024/12/10/47644929-535d-44a6-b687-e46b3ad9e81c.jpg)
ലക്ഷംവീട് പദ്ധതി'' യുടെയും ഇടുക്കിജല വൈദ്യുതി പദ്ധതിയുടെയും ഉപജ്ഞതാവും, കൃഷിമന്ത്രി എന്ന നിലയില്‍ കാര്‍ഷികമേഖലയ്ക്ക് ജനപങ്കാളിത്തത്തോടെയുള്ള ചൈതന്യാത്മകമായ മുന്നേറ്റം നൽകുകയും, കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ചരിത്രത്തില്‍ സ്ഥാനം നേടിത്തരുകയും ചെയ്ത എം എന്‍ ഗോവിന്ദന്‍നായർ ( ഡിസംബർ 10,1910 - നവംബർ 2 , 1984),
മലയാള ചലച്ചിത്ര സംഗീത സംവിധായകനായിരുന്ന ഭൂതപ്പാണ്ടി അണ്ണാവി ചിദംബരനാഥൻ എന്ന ബി.എ. ചിദംബരനാഥ് (10 ഡിസംബർ 1923 - 31 ഓഗസ്റ്റ് 2007),
കഥകളി നിരൂപകനും ഗ്രന്ഥകാരനു മായിരുന്ന പ്രൊ. അംമ്പലപ്പുഴ രാമവർമ്മ (1926 ഡിസംബര്‍ 10- 1913 ഡിസംബർ 31 ),
/sathyam/media/media_files/2024/12/10/759f4935-ce5a-467f-be25-b525bdd1e944.jpg)
കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സംസ്കൃത മാസികയായ 'ഭാരതമുദ്ര'യുടെ സ്ഥാപകനും ദീർഘകാല പത്രാധിപരും ആയിരുന്ന പ്രമുഖനായ സംസ്കൃത പണ്ഡിതനും സംസ്കൃതഭാഷാ ശാസ്ത്രജ്ഞനുമായിരുന്ന അശോകൻ പുറനാട്ടുകര (1952 ഡിസംബർ 10 - 2014 മേയ് 9),
ബ്രിട്ടീഷ്ഇന്ത്യയുടെ അവസാനത്തെയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെയും ഗവർണർ ജനറലായിരുന്ന, സ്വാതന്ത്ര്യ സമരസേനാനിയും വാഗ്മിയും രാഷ്ട്ര തന്ത്രജ്ഞനും ഗ്രന്ഥകാരനുമായ ചക്രവർത്തി രാജഗോപാലാചാരി എന്ന സി. രാജഗോപാലാചാരി (1878 ഡിസംബർ 10 - 1972 ഡിസംബർ 25),
/sathyam/media/media_files/2024/12/10/9af2848b-b631-4205-b512-5f8c81b4eaf0.jpg)
ഇന്ത്യൻ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുയെന്ന ഉദ്യമത്തിൽ ബ്രിട്ടീഷ് കൊളോണിയൽ ഉദ്യോഗസ്ഥർക്കെതിരായി കൊലപാതകങ്ങൾ നടത്തിയ ജുഗന്തർ വിപ്ലവകാരികളുമായി ബന്ധപ്പെട്ട ഒരു ബംഗാളി വിപ്ലവകാരിയായിരുന്ന പ്രഫുല്ല ചാക്കി (10 ഡിസംബർ 1888 മുതൽ 2 മേയ് 1908)
ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പഠിച്ച,ഇന്ത്യൻ സിവിൽ സർവീസിന്റെയും 1 ആസൂത്രണ കമ്മീഷന്റെയും അംഗവും, ഇന്ത്യയുടെ ആദ്യ പഞ്ചവത്സര പദ്ധതി എഴുതുകയും ചെയ്ത തർലോക് സിംഗ് (1907-10 ഡിസംബർ 2005)/sathyam/media/media_files/2024/12/10/ab375f2f-a144-48af-a0cd-54525c1108c2.jpg)
ശുദ്ധമായ കണക്കുകൂട്ടലിന് അപ്പുറത്തുള്ള ആപ്ലിക്കേഷനുകൾ മെഷീനിൽ ഉണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞ ഒരു ഇംഗ്ലീഷ് ഗണിത ശാസ്ത്രജ്ഞയും എഴുത്തുകാരിയും ലോകത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാമർ എന്ന നിലയിൽ അംഗീകാരം നേടുകയും ചെയ്ത അഗസ്റ്റ അഡ കിംഗ്, കൗണ്ടസ് ഓഫ് ലവ്ലേസ്നൻ ( 10 ഡിസംബർ 1815 - 27 നവംബർ 1852)
ഒരു അമേരിക്കൻ ലൈബ്രേറിയനും, ഗ്രന്ഥശാലകളിൽപുസ്തക ക്രമീകരണത്തിന് ഉപയോഗപ്പെടുത്തുന്ന ഡ്യൂയി ഡെസിമൽ വർഗ്ഗീകരണ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിൽ പ്രശസ്തനായിത്തീർന്ന മെൽവിൽ ഡ്യൂയി (1851 ഡിസംബർ 10 -1931 ഡിസംബർ 26),/sathyam/media/media_files/2024/12/10/ab375f2f-a144-48af-a0cd-54525c1108c2.jpg)
മദിരാശി (മദ്രാസ്) എക്സിക്യൂട്ടിവ് കൗൺസിലിൽ റവന്യു മെംബറും, മലബാർ ജില്ലയുടെ അസിസ്റ്റന്റ് കളക്ടറും മജിസ്ട്രേട്ടുമായിരുന്ന ബ്രിട്ടീഷ് സിവിൽ ഉദ്ദ്യോഗസ്ഥൻ സർ ആർതർ റൗളൻഡ് ക്ണാപ്
(ഡിസംബർ 10, 1870 — മെയ് 22, 1954),
പ്ലാനറ്റ് ഓഫ് ദി ഏപ്‌സ്, ബദർ ബെയർ, ഡെൽഗോ, സിൻ സിറ്റി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത പ്രശസ്ത ഹോളിവുഡ് നടൻ മൈക്കൽ ക്ലാർക് ഡങ്കൻ (1957 ഡിസംബർ 10-2012 സെപ്റ്റംബർ 03)
ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്്
1582 - ഫ്രാൻസ് ഗ്രിഗോറിയൻ കലണ്ടർ ഉപയോഗിക്കാൻ തുടങ്ങി.
1768 - എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ ആദ്യ പതിപ്പ് പുറത്തിറങ്ങി./sathyam/media/media_files/2024/12/10/cedb6c46-a91a-470f-bb3e-0811ed38a427.jpg)
1817 - മിസിസിപ്പി അമേരിക്കൻ ഐക്യനാടുകളിലെ ഇരുപതാമത് സംസ്ഥാനമായി ചേൽത്തു.
1869 - യു. എസ്. സംസ്ഥാനമായ വയോമിങ് വനിതകൾക്ക് വോട്ടവകാശം നൽകി.
1884 - പ്രശസ്ത അമേരിക്കൻ എഴുത്തുകാരൻ മാർക്ക് ട്വെയ്‌ന്റെ ക്ലാസിക് നോവൽ ദി അഡ്വഞ്ചേഴ്‌സ് ഓഫ് ഹക്കിൾബെറി ഫിൻ ആദ്യമായി പ്രസിദ്ധീകരിച്ചു
1898 - സ്പെയിനിലെയും അമേരിക്കയിലെയും ഗവൺമെന്റുകളുടെ പ്രതിനിധികൾ പാരീസ് ഉടമ്പടിയിൽ ഒപ്പുവച്ചു, സ്പാനിഷ്-അമേരിക്കൻ യുദ്ധം അവസാനിപ്പിച്ചു./sathyam/media/media_files/2024/12/10/e7d06037-dd1f-4525-a29c-f50ff4c4927a.jpg)
1901- ജർമ്മൻ ഭൗതിക ശാസ്ത്രജ്ഞനായ വിൽഹെം റോണ്ട്ജെന് എക്സ്-റേ കണ്ടുപിടിച്ചതിന് ഭൗതികശാസ്ത്രത്തിനുള്ള ആദ്യത്തെ നോബൽ സമ്മാനം ലഭിച്ചു.
1909 - സ്വീഡിഷ് എഴുത്തുകാരി സെൽമ ലാഗർലോഫ് സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടുന്ന ആദ്യ വനിതയായി.
1913 - ഇന്ത്യൻ എഴുത്തുകാരനും കവിയുമായ രവീന്ദ്രനാഥ ടാഗോർ തന്റെ ഗീതാഞ്ജലി എന്ന കൃതിക്ക് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിക്കുന്ന ആദ്യത്തെ യൂറോപ്യൻ ഇതര വ്യക്തിയായി.
1922 - ഡാനിഷ് ഭൗതിക ശാസ്ത്രജ്ഞനായ നീൽസ് ബോറിന് ആറ്റങ്ങളുടെ ഘടനയെക്കുറിച്ചുള്ള പരീക്ഷണത്തിന് ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.
1930 - ഇന്ത്യൻ ശാസ്ത്രജ്ഞനായ ചന്ദ്രശേഖര വെങ്കിട രാമന് പ്രകാശ വിസരണം സംബന്ധിച്ച ഗവേഷണത്തിന് ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. ശാസ്ത്ര നൊബേൽ നേടുന്ന ആദ്യ ഏഷ്യക്കാരനും വെള്ളക്കാരനും അല്ലാത്ത വ്യക്തിയായി./sathyam/media/media_files/2024/12/10/e941a856-8467-422a-ab48-8e43066e2e57.jpg)
1935 - ന്യൂട്രോൺ കണ്ടുപിടിച്ചതിന് ജെയിംസ് ചാഡ്വിക്കിന് ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.
1938 - ഇറ്റാലിയൻ-അമേരിക്കൻ ശാസ്ത്രജ്ഞനായ എൻറിക്കോ ഫെർമിക്ക് റേഡിയോ ആക്ടിവിറ്റി കുറയ്ക്കുന്നതിനുള്ള തന്റെ പ്രവർത്തനത്തിന് ഭൗതിക
ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.
1947 - അമേരിക്കൻ ഫിസിയോളജിസ്റ്റുമാരായ ജോസഫ് എർലാംഗറിനും ഹെർബർട്ട് ഗാസറിനും നാഡീ പ്രവർത്തനത്തെക്കുറിച്ചുള്ള ഗവേഷണത്തിന് ശരീര ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.
1948 - ഐക്യരാഷ്ട്ര പൊതുസഭ സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം നടത്തി.
1950 -ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിൽ മധ്യസ്ഥനായി പ്രവർത്തിച്ചതിന് സമാധാനത്തിനുള്ള നോബൽ സമ്മാനം നേടുന്ന ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കക്കാരനായി റാൽഫ് ബഞ്ചെ മാറി.
1954-ൽ അമേരിക്കൻ രസതന്ത്രജ്ഞനായ ലിനസ് പോളിങ്ങ് കെമിക്കൽ ബോണ്ടുകളെക്കുറിച്ചും അവയുടെ പ്രയോഗങ്ങളെക്കുറിച്ചും നടത്തിയ പ്രവർത്തനത്തിന് രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടി.
1960 - അമേരിക്കൻ രസതന്ത്രജ്ഞനായ വില്ലാർഡ് ലിബി, പുരാവസ്തു, പാലിയന്റോളജി മേഖലകളിൽ വിപ്ലവം സൃഷ്ടിച്ച റേഡിയോകാർബൺ ഡേറ്റിംഗിന്റെ തുടക്കക്കാരന് രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടി.
1962 - പീറ്റർ ഒ ടൂൾ അഭിനയിച്ച ബ്രിട്ടീഷ് ചരിത്ര ഇതിഹാസമായ ലോറൻസ് ഓഫ് അറേബ്യ പ്രദർശിപ്പിച്ചു.
1963 - സാൻസിബാർ ബ്രിട്ടണിൽ നിന്ന് സ്വാതന്ത്ര്യം നേടി.
1964 - സമാധാനത്തിനുള്ള നോബൽ സമ്മാനം അമേരിക്കൻ പൗരാവകാശ പ്രവർത്തകനായ ഡോ. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന് സമ്മാനിച്ചു.
1978 - ഇസ്രായേൽ പ്രധാനമന്ത്രി മനാചെം ബെഗിനും ഈജിപ്ത് പ്രസിഡന്റ് അൻവർ സാദത്തും ഓസ്ലോയിൽ സമാധാനത്തിനുള്ള നോബൽ സമ്മാനം സ്വീകരിച്ചു.
1993 - , തകർപ്പൻ ഫസ്റ്റ്-പേഴ്‌സൺ ഷൂട്ടർ വീഡിയോ ഗെയിം ഡൂം ഐഡി സോഫ്റ്റ്‌വെയർ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്തു./sathyam/media/media_files/2024/12/10/jYCoV9YYTIOYsmLm1x82.jpg)
1998 - ഇന്ത്യൻ പ്രൊഫസറായ അമർത്യ സെന്നിന് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു.
2007 - ക്രിസ്റ്റീന ഫർണാണ്ടസ് അർജന്റീനയുടെ പ്രഥമ വനിതാ പ്രസിഡണ്ടായി..
2009 - യുഎസ് പ്രസിഡന്റ് ബരാക് ഒബാമ, അന്താരാഷ്ട്ര നയതന്ത്രവും ഐക്യവും ശക്തിപ്പെടുത്തുന്നതിനുള്ള സംഭാവനകൾക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം സ്വീകരിച്ചു.
2016 -ബോബ് ഡിലന് സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത് അദ്ദേഹം പങ്കെടുക്കാത്ത ഒരു ചടങ്ങിലാണ്.
.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us