ഇന്ന് ജൂലൈ 9, അർജൻ്റീനിയൻ സ്വാതന്ത്ര്യ പ്രഖ്യാപന ദിനം ഇന്ന്,​ അനുരാധ ശ്രീരാമിന്റെയും ​ഉണ്ണികൃഷ്ണന്റേയും ജന്മദിനം, ഛായാഗ്രാഹകൻ വിക്ടർ ജോർജ്ജ് ഉരുൾ പൊട്ടലിൽ മരിച്ചതും ഇന്നേ ദിനം തന്നെ, ചരിത്രത്തിൽ ഇന്ന്

New Update
New Project july 9

.  ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

Advertisment

.                      ' JYOTHIRGAMAYA '
.                     ്്്്്്്്്്്്്്്്
.                     🌅ജ്യോതിർഗ്ഗമയ🌅

കൊല്ലവർഷം1200 
മിഥുനം 25
മൂലം / ചതുർദശ്ശി
2025  ജൂലൈ 9, 
ബുധൻ

ഇന്ന്;

*ചമ്പക്കുളം വള്ളംകളി !

World Misophonia awareness day *ഒരു വ്യക്തി ദൈനംദിന ശബ്ദങ്ങളോട് ശക്തമായി പ്രതികരിക്കുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? വെള്ളം കുടിയ്ക്കുക, ഭക്ഷണം ചവയ്ക്കുക, പെൻസിൽ ടാപ്പ് ചെയ്യുക തുടങ്ങിയ ശബ്‌ദങ്ങൾ ആളുകളെ ശല്യപ്പെടുത്തുകയും അവയോട് ശക്തമായി പ്രതികരിക്കുകയും ചെയ്യുന്നത് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ ? സെലക്ടീവ് സൗണ്ട് സെൻസിറ്റിവിറ്റി സിൻഡ്രോം (SSSS അല്ലെങ്കിൽ 4S) എന്നറിയപ്പെടുന്ന ഇതാണ് മിസോഫോണിയ .

0c2ac8e3-76fc-4010-a045-9090d0207405

ഒരാൾക്ക് മിസോഫോണിയ ഉണ്ടെങ്കിൽ, അയാൾ കേൾക്കുന്ന ദൈനംദിന നിസ്സാര ശബ്‌ദങ്ങളിൽ പോലും അസ്വസ്ഥനാകാനോ പ്രകോപിതനാകാനോ പരിഭ്രാന്തനാകാനോ സാധ്യതയുണ്ട്. ഈ ശബ്ദങ്ങൾ ആക്രമണാത്മക പ്രതികരണത്തിനും കാരണമായേക്കാം. മിസോഫോണിയ വളരെ അപൂർവമായ രോഗാവസ്ഥയാണ്, പക്ഷേ ഇത് വർഷങ്ങളോളം നീണ്ടുനിൽക്കുകയും ആജീവനാന്ത രോഗമായി മാറുകയും ചെയ്യാം. എന്നാൽ മിസോഫോണിയയെ മാനസിക വൈകല്യങ്ങളുടെ കീഴിൽ തരംതിരിച്ചിട്ടുമില്ല അതുമായി അടുത്ത ബന്ധമുണ്ട് താനും, ഉത്കണ്ഠയും കോപവും ഒപ്പം അതുണ്ടാക്കുന്ന പ്രശ്നങ്ങളും കൂടി ഈ ശല്യപ്പെടുത്തുന്ന ശബ്ദങ്ങൾ കേൾക്കുമ്പോൾ ഒരാളെ വൈകാരികവും ചില സന്ദർഭങ്ങളിൽ ശാരീരികവുമായ പ്രതികരണങ്ങൾ ഉണ്ടാക്കുവാൻ  നിർബ്ബന്ധിതനാക്കും ഇതാണ് മിസോ ഫോണിയ. എന്നാൽ ആ സാഹചര്യം കാണുന്ന ആളുകൾക്ക് അത് യുക്തിരഹിതമാണെന്ന് തോന്നിയേക്കാം, എന്നാലും നിങ്ങൾ ആക്രമണോത്സുകമോ പരിഭ്രാന്തരോ പ്രകോപിതരോ ആയിത്തീരുന്നു. ഇതിനെക്കുറിച്ച് അറിയാൻ പൊതുജനാവബോധം വളർത്താൻ ഒരു ദിനം. 

57bc7b6b-61fd-4262-b0f9-e39918f455cb

ഇപ്രകാരം മനഃശാസ്ത്ര, വൈദ്യശാസ്ത്ര മേഖലകളിൽ അടുത്തിടെ ചർച്ചാവിഷയമായി വരുന്ന ഒരു രോഗമായ മിസോഫോണിയ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുകയും വ്യാപകമായി രോഗനിർണയം നടത്താതിരിക്കുകയും ചെയ്യപ്പെടുന്നുണ്ട്. ലോക മിസോഫോണിയ അവബോധ ദിനം ഈ അവസ്ഥയെക്കുറിച്ചുള്ള അറിവ് പകരാൻ പൊതു ജനങ്ങളെ ഒരുപാട് സഹായിക്കും. ]

* ഫാഷൻ ദിനം ! [ Fashion Day ; എല്ലാ വർഷവും ജൂലൈ 9 ന് ഫാഷൻ ദിനം ആഘോഷിക്കുന്നു. എല്ലാവർക്കും തങ്ങളുടെ ഫാഷനബിളായ വശം ലോകസമക്ഷം പ്രദർശിപ്പിക്കാനും, ലോകം അവരുടെ അതുല്യമായ സൗന്ദര്യബോധം, അത് വസ്ത്രങ്ങളിലൂടെയോ ആഭരണങ്ങളിലൂടെയോ പ്രദർശിപ്പിയ്ക്കാൻ അനുവദിക്കുന്നതിനുമുള്ള ഒരു അവസരമാണ് ഈ ദിനം പ്രദനം ചെയ്യുന്നത്.]

54add0b4-5081-430a-b9d5-580d38f6141e

*കോൾ ഓഫ് ദി ഹൊറൈസൺ ദിനം ! [Call of the Horizon  Day വർഷം തോറും ജൂലൈ 9 ന് ആഘോഷിക്കുന്നു. ചക്രവാളത്തെക്കുറിച്ച് അറിയാൻ നിരീക്ഷിയ്ക്കാൻ അതിൻ്റെ ഭംഗി ആസ്വദിയ്ക്കാൻ ഒരു ദിവസം. ]

* ദേശീയ നുണക്കുഴി ദിനം ! [ National Dimples Day ; കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും പലപ്പോഴും നുണക്കുഴി ഉണ്ടാകാറുണ്ട്. ലോകജനസംഖ്യയുടെ 20-30% പേർക്ക് മാത്രമേ ഈ ഡിംപിളുകൾ ഉള്ളൂ. മിക്ക ആളുകൾക്കും രണ്ട് ഡിംപിളുകൾ ഉണ്ടെങ്കിലും, അപൂർവം ചിലർക്ക് പുഞ്ചിരിക്കുമ്പോൾ ഒന്ന് മാത്രമേ ഉണ്ടാകൂ.

36df850e-4ab1-43ca-aef1-97cf4dc5ac26

ഡിംപിളുകളെ ഒരു ജനിതക സ്വഭാവമായി കണക്കാക്കുന്നു. സാധാരണയായി, ഒരു കുടുംബത്തിലെ ഒരാൾക്ക് ഡിംപിളുകൾ ഉണ്ടെങ്കിൽ, അത് മറ്റൊരു കുടുംബാംഗത്തിന് ഉണ്ടാകാൻ സാധ്യതയുണ്ട്. ചില ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത് നമുക്ക് ഡിംപിളുകൾ പാരമ്പര്യമായി ലഭിക്കുന്നു എന്നാണ്. എന്നിരുന്നാലും, ഡിംപിളുകൾ ആളുകൾക്ക് ഉണ്ടാകുന്ന ഒരു ക്രമരഹിത സ്വഭാവമാണെന്ന് മറ്റ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. കൂടുതൽ ഗവേഷണം ലഭ്യമാകുന്നതുവരെ, ഏത് ജീനുകളാണ് ഡിംപിളുകൾ ഉത്പാദിപ്പിക്കുന്നതെന്ന് ആർക്കും അറിയില്ല.]

* അർജൻ്റീനിയൻ സ്വാതന്ത്ര്യ പ്രഖ്യാപന ദിനം![ സ്പാനിഷ് ഭരണത്തിൽ നിന്ന് റിയോ ഡി ലാ പ്ലാറ്റയുടെ (ഇന്നത്തെ അർജൻ്റീന) യുണൈറ്റഡ് പ്രവിശ്യകളുടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച ചരിത്രപരമായ വസ്തുതയെയാണ് അർജൻ്റീനിയൻ സ്വാതന്ത്ര്യ പ്രഖ്യാപനം കൊണ്ട് സൂചിപ്പിക്കുന്നത്. 1816 ജൂലൈ 9 ന് അർജൻ്റീനിയൻ സ്വാതന്ത്ര്യം ലോകത്തിനു മുന്നിൽ അംഗീകരിക്കപ്പെട്ടു. ]

13e01dfb-ca39-42b5-8cbe-db5b0d931416

*നുനാവുത് ദിനം ! [Nunavut Dayകാനഡയിലെ ഏറ്റവും വലുതും വടക്കേ അറ്റത്തുള്ളതുമായ പ്രദേശമാണ് നുനാവട്ട്. 1999 ഏപ്രിൽ 1 ന്, നുനാവട്ട് ആക്ട്, നുനാവട്ട് ലാൻഡ് ക്ലെയിംസ് എഗ്രിമെന്റ് ആക്ട്, എന്നിവ പ്രകാരം ഇത് കാനഡയുടെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ നിന്ന് ഔദ്യോഗികമായി വേർപെടുത്തി , ഈ പ്രദേശം ഇന്യൂട്ടുകൾക്ക് മാത്രം സ്വയംഭരണത്തിനായി നൽകി. 1993 ൽ ഇവിടെ അതിർത്തികൾ വരച്ചു. 1949 ൽ ന്യൂഫൗണ്ട്‌ലാൻഡ് പ്രവിശ്യ (ഇപ്പോൾ ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ) അംഗീകരിക്കപ്പെട്ടതിനുശേഷം അര നൂറ്റാണ്ടിനുശേഷം കാനഡയുടെ രാഷ്ട്രീയ ഭൂപടത്തിൽ ആദ്യത്തെ പ്രധാന മാറ്റത്തിന് നുനാവട്ട് കാരണമായി.

എല്ലാ വർഷവും ജൂലൈ 9 ന്,  നുനാവുത് ദിനം ആഘോഷിക്കുന്നു - കാനഡയിലെ പാർലമെൻ്റ് നുനാവത്ത് നിയമം പാസാക്കിയ ദിവസം. നുനാവത്ത് ലാൻഡ് ക്ലെയിംസ് ഉടമ്പടിക്കൊപ്പം, നോർത്ത് വെസ്റ്റ് ടെറിട്ടറികളിൽ നിന്ന് നിയമപരമായി വേറിട്ടുനിൽക്കുന്ന ഒരു പ്രത്യേക പ്രദേശമായി ഇതിനെ കണക്കാക്കണമെന്ന് കണ്ട് കാനഡ ഈ ഉത്തരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.]

07ff2734-450e-4d29-9f74-325a938f8d5e

ബ്രസിൽ;കലാപ ദിനം ![Brazil: State Rebellion Dayബ്രസീലിയൻ സംസ്ഥാനമായ സാവോ പോളോ 1932 ലെ ഭരണഘടനാ വിപ്ലവത്തെ എല്ലാ വർഷവും ജൂലൈ 9 ന് സംസ്ഥാന കലാപ ദിനമായി ആചരിക്കുന്നു.]

USA ;
* ദേശീയ ഷുഗർ കുക്കി ദിനം ![ജനപ്രിയവും രുചികരവുമായ ഷുഗർ കുക്കിയെ ആദരിക്കുന്നതിനായി ജൂലൈ 9 ന് ആചരിക്കുന്നു.]

 *ദേശീയ  എല്ലാ മുട്ടകളും ഒരു ഓംലെറ്റിൽ ഇടരുത് ദിനം ![National Don’t Put all your Eggs in One Omelet Day;  "എല്ലാ മുട്ടകളും ഒരു കൊട്ടയിൽ വയ്ക്കരുത്" എന്നത് ഒരു  ചൊല്ലാണ്. ആരും തങ്ങളുടെ എല്ലാ ആശയങ്ങളും പ്രതീക്ഷകളും ഒരു സംരഭത്തിൽ സമർപ്പിയ്ക്കരുത് എന്നതാണ് ഇതിൻ്റെ അർത്ഥം .]

2eae4a0b-fa91-41c9-bb93-9d9287bf8a99
                
*കംബോഡിയ : വൃക്ഷാരോപണ ദിനം !
*ആസ്ട്രേലിയ, പലാവു, ഭരണഘടന ദിനം!
*ദക്ഷിണ സുഡാൻ, അർജൻറ്റീന: സ്വാതന്ത്ര്യ ദിനം !
*അസർബൈജാൻ: നയതന്ത്ര സേവന കാര്യാലയത്തിൽ ജോലി ചെയ്യുന്നവരുടെ ദിനം 

  ഇന്നത്തെ മൊഴിമുത്ത്
   ്്്്്്്്്്്്്്്്്്്്്്     
''സ്വന്തം വീട്ടിൽ അഴുക്കു കേറുമ്പോൾ അന്യന്റെ വീടു വൃത്തിയാക്കാൻ പോകുന്നൊരാളാണ്‌ മനഃശാസ്ത്രജ്ഞൻ.''

.   [ - കാൾ ക്രാസ്‌ ]
   ************

5c1d0579-3802-4ca9-aed7-a5019ebbda99
ഇന്നത്തെ പിറന്നാളുകാർ
**********
നടി, ഗായിക, സംഗീതസംവിധായക, നർത്തകി, ശബ്ദകലാകാരി എന്നീ നിലകളിൽ പ്രാവീണ്യം തെളിയിച്ച, തമിഴ്, മലയാളം, കന്നഡ, തെലുങ്ക് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള,അഴകു, തിരുപ്പതി തിരുകുടൈ തിരുവിഴ എന്നി രണ്ട് വൈഷ്ണവ ഭക്തിഗാന ആൽബങ്ങൾ സംഗീതസംവിധാനം ചെയ്തിട്ടുള്ള, ടി.വി. സീരിയലുകളിൽ അഭിനയിച്ചിരുന്ന, തെന്നിന്ത്യൻ മുൻനിര നായകനടി സുകന്യയുടെയും(1969 ജൂലൈ 9 )

"ഇഷ്‌ക് ബിനാ ക്യാ ജീനാ..." ,"ഓ പോട്... ", "കറുപ്പുതാൻ എനക്ക് പുടിച്ച കളറ്...", "വാളടുത്താൽ അങ്കക്കലി... " തുടങ്ങിയ ഗാനങ്ങൾ പാടിയ അനുരാധ ശ്രീരാമിന്റെയും (1970),

1d6287a5-deeb-4de7-a4af-491fa47b1fc0

'കാതലൻ' എന്ന തമിഴ് ചലച്ചിത്രത്തിൽ പാടിയ ആദ്യ ഗാനത്തിന് ദേശീയ അവാർഡ് നേടിയിട്ടുള്ള ചലച്ചിത്രപിന്നണി  ഗായകൻ ഉണ്ണികൃഷ്ണന്റേയും (1966),

ബോളിവുഡ് അഭിനേത്രിയും മോഡലും, മുൻ ക്രിക്കറ്റർ മുഹമ്മദ് അസറുദ്ദിന്റെ ഭാര്യയുമായ സംഗീത ബിജ്ലാനിയുടെയും (1965),

മുൻ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന്റെ പുത്രനും 2009 മുതൽ 2017 വരെ പഞ്ചാബിൻ്റെ ഉപമുഖ്യമന്ത്രിയായും ഇന്ത്യൻ രാഷ്ട്രീയക്കാരനും ശിരോമണി അകാലിദളിൻ്റെ പ്രസിഡൻ്റുമായ സുഖ്ബീർ സിംഗ് ബാദലിന്റേയും (1962), 

2ea516d6-199b-499d-89a2-48acc18260ca

പ്രശസ്തിയുടെ ഉയർച താഴ്ച്ചകളിലൂടെ  സംഗീതത്തിലും അഭിനയത്തിലും വിജയിച്ചു, എന്നുമാത്രമല്ല പൊതുജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയ വ്യക്തിപരമായ പോരാട്ടങ്ങളും ജീവിതത്തിൻ്റെ റോളർകോസ്റ്ററാക്കിയ ഒരു ഗായികയും ഗാനരചയിതാവും നടിയും സ്വന്തം വ്യക്തിത്വത്തിനും പേരുകേട്ട കോർട്ട്നി ലവിന്റേയും (1964),

2010-ൽ അഡൽറ്റ് ഫിലിമുകളിലേക്ക് ഗണ്യമായ കുതിച്ചുചാട്ടം നടത്തുന്നതിന് മുമ്പ് ഒരു സ്ട്രിപ്പറായി ( ഉരിയുന്ന -വസ്ത്രം) ജോലി ചെയ്തുകൊണ്ട്  യാത്ര ആരംഭിക്കുകയും കരിയറിൽ ഉടനീളം  നേടിയ പ്രവർത്തനത്തിന്  അംഗീകരിക്കപ്പെടുകയും  2014-ലെ ഫീമെയിൽ പെർഫോമർ ഓഫ് ദി ഇയർക്കുള്ള XBIZ അവാർഡും 2016-ലെ AVN അവാർഡും പോലെയുള്ള  അഭിമാനകരമായ 40-ലധികം ബഹുമതികൾ നേടിയ റിലേ റീഡിനേയും ( 1991),ജന്മദിനം !!!
**********

0503a9eb-cb87-4fe8-b6fd-ac64bfa21839

ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ !!!]

എസ്.സുകുമാരൻ പോറ്റി ജ(1932-2023)
കോവിലൻ ജ. (1923 - 2010)
ഗുരു ദത്ത് ജ. (1925- 1964 )
സഞ്ജീവ് കുമാർ ജ. (1938-1985 )
കെ.ബാലചന്ദർ ജ.  (1930 -2014)
തോമസ് ഡാവെൻപോർട്ട് ജ. (1802-1851)
ബാർബറാ കാർട്ട്ലാൻഡ് ജ.(1900–2000)
സത്യ നാരായൺ സിൻഹ ജ(1900-1983), 
യു. ജി കൃഷ്ണമൂർത്തി ജ.(1918 - 2007)
ഒലിവർ സാക്സ് ജ. (1933-2015)

b09b18d3-a9ea-41b1-891a-ac0103dfb561

കേരള സാഹിത്യ അക്കാദമിയുടേയും ഈവി സ്‌മാരക സമിതിയുടേയും പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള കാർട്ടൂണിസ്റ്, ഹാസ സാഹിത്യകാരൻ, ഹാസ്യചിത്രകാരൻ എന്നീ നിലകളിൽ പ്രശസ്‌തനും 'സുകുമാർ ' എന്ന പേരിലെഴുതുകയും ചെയ്യുന്ന എസ്. സുകുമാരൻ പോറ്റി(9 ജൂലൈ 1932-30 സപ്റ്റംബർ 2023)

തോറ്റങ്ങൾ, ശകുനം, ഏ മൈനസ് ബി, ഏഴമെടങ്ങൾ, താഴ്വരകൾ,ഭരതൻ ഹിമാലയം, തട്ടകം തുടങ്ങിയ കൃതികൾ രചിച്ച മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റായിരുന്ന കോവിലൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കണ്ടാണിശ്ശേരി വട്ടോമ്പറമ്പിൽ വേലപ്പൻ അയ്യപ്പൻ (1923 ജൂലൈ 9 - 2010 ജൂൺ 2),

a0836148-dde3-42e2-a9a2-29b9b185e74d

പ്യാസ, കാഗസ് കാ ഫൂൽ, ചൗദഹ് വിൻ കാ ചാങ്, സാഹിബ് ബീബി ഔർ ഗുലാം. തുടങ്ങി നവസിനിമയുടെ സന്ദേശവും വ്യാപാരസിനിമയുടെ സൗന്ദര്യവും ഒത്തുചേർന്ന ഏതാനും ചിത്രങ്ങൾക്ക് രൂപം നല്കിയ പ്രസിദ്ധനായ ഹിന്ദി നടനും സംവിധായകനും നിർമ്മിതാവും ആയിരുന്ന ഗുരു ദത്ത്(9 ജൂലൈ 1925- 10 ഒക്റ്റോബർ 1964 )

ദുഃഖ രംഗങ്ങൾ തന്മയത്വത്തോടെ അവതരിപ്പിക്കുവാൻ  അസാമാന്യ പാടവം ഉണ്ടായിരുന്ന പ്രശസ്ത ബോളിവുഡ് നടൻ ഹരി ജരിവാല എന്ന സഞ്ജീവ് കുമാർ(1938 ജൂലൈ 9 - 1985 നവംബർ 6)

a473a43e-164f-42de-a14e-edee1c92ae93

കമലഹാസൻ, രജനികാന്ത്, പ്രകാശ് രാജ്, വിവേക് തുടങ്ങി തുടങ്ങി ഒട്ടേറെ പ്രശസ്ത നടന്മാരെ സിനിമയിൽ അവതരിപ്പിച്ച ചലച്ചിത്ര നിർമ്മാതാവും സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന കെ.ബാലചന്ദർ ‍(9 ജൂലൈ 1930 - 23 ഡിസംബർ 2014),

വൈദ്യുത മോട്ടോർ ആദ്യമായി നിർമിക്കുകയും ലാഭകരമായി വിപണനം ചെയ്യുകയും ചെയ്ത ഒരു അമേരിക്കൻ ശാസ്ത്രജ്ഞനായിരുന്ന തോമസ് ഡാവെൻപോർട്ട് (1802 ജൂലൈ 9- ജൂലൈ 6,1851),

a8e0f263-fe01-4867-8e42-c33b92582222

ഒരു വർഷം എറ്റവും കൂടുതൽ നോവൽ എഴുതി പ്രസിദ്ധീകരിച്ച റെക്കോർഡ് സൃഷ്ടിക്കുകയും, 36 ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ട 723 ൽ പരം കാൽപ്പനിക പ്രണയ നോവലുകൾ എഴുതിയ മേരി ബാർബറ ഹാമിൽട്ടൺ എന്ന ഡെയ്ം ബാർബറാ കാർട്ട്ലാൻഡിൻ (9 ജൂലൈ 1901 – 21 മെയ് 2000),

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രമുഖ നേതാവും പാർലമെൻ്ററികാര്യ മന്ത്രിയും. 'ആൾ ഇന്ത്യാ കോൺഗ്രസ് കമ്മിറ്റി'യിൽ വർഷങ്ങളോളം അംഗവും ഒന്ന്, രണ്ട്, മൂന്ന്, നാല് ലോക്‌സഭകളിൽ അംഗമായിരിക്കുകയും 1971 മുതൽ 1977 വരെ മധ്യപ്രദേശ് ഗവർണറായി സേവനമനുഷ്ഠിക്കുകയും ചെയ്ത സത്യനാരായണ സിൻഹ(9 ജൂലൈ 1900 -1983 ജൂലൈ 26), 

ആത്മീയ വിമോചനത്തിൻ്റെ അവസ്ഥയെ ചോദ്യം ചെയ്ത ഒരു തത്ത്വചിന്തകനും വാഗ്മിയുമായിരുന്ന , (ജ. ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണം ) യു ജി കൃഷ്ണമൂർത്തി എന്ന ഉപ്പലൂരി ഗോപാല കൃഷ്ണമൂർത്തി ( 9 ജൂലൈ 1918- 2007 മാർച്ച്,  22), 

6789f9d9-cfab-4b6e-9e8c-84b798772676

എ ലെഗ് ടു സ്റ്റാൻഡ് ഓൺ,ദ മാൻഹു മിസ്ടുക്ക് ഹിസ് വൈഫ് ഫോർ എ ഹാറ്റ്,സീയിങ് വോയ്സസ്,ആൻ എ ആന്ത്രോപ്പോളജിസ്റ്റ് ഓൺ മാർസ്,ദ ഐലൻഡ് ഓഫ് ദ കളർ ബ്ലൈൻഡ്, അങ്കിൾ ടങ്സ്റ്റൺ,ഒക്സാസാ ജേണൽ, മ്യൂസിക്കോഫീലിയ,ദ മൈൻറല് ഐ തുടങ്ങിയ പ്രസിദ്ധ കൃതികൾ രചിച്ച്  ന്യൂറോളജിയെ ജനകീയമാക്കിയ ബ്രിട്ടീഷ് മസ്തിഷ്ക ശാസ്ത്രജ്ഞൻ  ഒലിവർ സാക്സ്
( ജൂലെ 9,1933- 30 ആഗസ്റ്റ് 2015)
********
ഇന്നത്തെ ഓർമ്മ
*******
എം.എം. ജേക്കബ് (1928 -  2018)
കെ എ  കേരളീയൻ മ. (1910-1994)
മൂർക്കോത്ത് രാമുണ്ണി മ.  (1915- 2009)
ബി മാധവമേനോൻ മ. (1922-2010)
വിക്ടർ ജോർജ്ജ് മ. (1955- 2001)
എം എന്‍ കുറുപ്പ് മ.(1927-2005)
സി.രാമസ്വാമി മുതലിയാർ മ(1905 - 1997)
ഫാത്തിമ ജിന്ന മ. (1893 -1967)
വെറോനിക്ക ഗീലിയാനി മ. (1620-1727 )
സഖാരി ടെയ്‌ലർ മ.  (1784-1850)
ബാബ് മ. (1819-1850)
വിശുദ്ധ അമാൻഡിന മ. (1872-1900)
റഫീഖ് സകരിയ മ. (1920-2005)
കിംഗ് ക്യാമ്പ് ഗില്ലറ്റ് മ. (1855-1932)

7075cea6-796c-435d-8449-bab6913c1f57

 1995-ലും 2000ലും  മേഘാലയയുടെ ഗവർണറായും 1996 മുതൽ കുറച്ചു നാൾ  അരുണാചൽ പ്രദേശിന്റെ ഗവർണർ സ്ഥാനവും വഹിച്ചിരുന്ന ഇൻഡ്യൻ നാഷണൽ കോൺഗ്രസിൽ അംഗമായ ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്ന എം എം ജേക്കബ് എന്ന  മുണ്ടക്കൽ മാത്യു ജേക്കബ് ( 9 ഓഗസ്റ്റ്  1928 -2018 ജൂലൈ, 9) ,

നാൽപ്പതുകളിലും അമ്പതുകളിലും മലബാറിൽ കർഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുഖ്യമായ പങ്കുവഹിച്ചവരിൽ ഒരാളും സ്വാതന്ത്ര്യസമരസേനാനിയും കേരളത്തിലെ കർഷക പ്രസ്ഥാനത്തിന്റെ തുടക്കക്കാരിൽ പ്രമുഖനും നവയുഗം, ജനയുഗം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതി അംഗവുമായിരുന്ന കെ എ  കേരളീയൻ എന്ന കടയപ്രത്ത് കുഞ്ഞപ്പനമ്പ്യാർ(1910-1994 ജൂലൈ 9 )

3156d95c-8150-4f3e-8fec-58ce14f0367e

നയതന്ത്ര വിദഗ്ദ്ധനും വ്യോമസേനയിലെ ആദ്യ മലയാളി പൈലറ്റും റിട്ടയേഡ് വിങ് കമാൻഡറും എഴുത്തുകാര‍ൻ, ഭരണ തന്ത്രജ്ഞൻ, സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനുമായ മുർക്കോത്ത് കുമാരൻ്റെ ഇളയമകൻ മൂർക്കോത്ത് രാമുണ്ണി (സെപ്റ്റംബർ 15, 1915-2009 ജൂലൈ 9),

തകർന്ന ബന്ധങ്ങൾ, ഇരയും ഇണയും, ദേശാന്തരം, സ്‌നേഹങ്ങളും കലഹങ്ങളാം തുടങ്ങിയ കൃതികൾ എഴുതിയ ചെറുകഥാകൃത്തും നോവലിസ്റ്റും ആയിരുന്ന ബി മാധവമേനോൻ (1922സെപ്റ്റംബർ 15 -2010 ജൂലൈ 9 ),

മനോരമയിൽ ജോലി ചെയ്തിരുന്ന  നിശ്ചലച്ചിത്ര ഛായാഗ്രാഹകനും ഉരുൾപൊട്ടലിൽ മണ്ണിടിഞ്ഞു മരിക്കുകയും ചെയ്ത വിക്ടർ ജോർജ്(ഏപ്രിൽ 10, 1955-ജൂലൈ 9, 2001),,

833dabe5-ac4f-4182-bd3f-385d6bcd802b

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ (പു.ക.സ.) സ്ഥാപക നേതാവും, കവിയും പത്രപ്രവര്‍ത്തകനും ദേശാഭിമാനിയുടെ  പത്രാധിപരും എഴുത്തുകാരനുമായിരുന്ന എം എന്‍ കുറുപ്പ് (1927 - ജൂലൈ 9,2005)

ഒരു ഇന്ത്യൻ വ്യവസായിയും പൊതുപ്രവർത്തകനും രാഷ്ട്രീയക്കാരനും കുംഭകോണത്ത് നിന്നുള്ള ലോക്‌സഭാംഗം കൂടിയായിരുന്ന സി. രാമസ്വാമി മുതലിയാർ (1905 - 1997, ജൂലൈ 9)

മൊഹമ്മദ് അലി ജിന്നയുടെ സഹോദരിയും ഡെൻറ്റൽ സർജിയണും , ജീവചരിത്രകാരിയും രാഷ്ട്രീയ നേതാവും പാക്കിസ്ഥാൻ സ്ഥാപകരിൽ ഒരാളും രാജ്യത്തിന്റെ അമ്മ (മാദർ എ മില്ലത്ത് ) എന്നും ലേഡി ഓഫ് പാക്കിസ്ഥാൻ (ഖാത്തൂൻ എ പാക്കിസ്ഥാൻ) എന്നും അറിയപ്പെടുന്ന ഫാത്തിമ ജിന്ന( 30 ജൂലൈ 1893 – 9 ജൂലൈ 1967)

679ec36b-7573-4304-82d7-10918f2f802c

1694 -ൽ യേശുവിന്റെ മുൾമുടി ധാരണത്തിന്റെ അനുഭവം ശിരസിനുണ്ടാകുകയും,1697-ലെ ദുഃഖവെള്ളിയാഴ്ച യേശുവിന്റെ അഞ്ചു തിരുമുറിവുകൾ ദൃശ്യവും സ്ഥിരവുമായി ലഭിക്കുകയും, ബിഷപ്പിന്റെ നിർദ്ദേശ പ്രകാരം ചികിത്സയ്‌ക്ക്‌ വിധേയായെങ്കിലും ഈ അവസ്ഥയിൽ നിന്നും മുക്തി നേടുവാൻ സാധിക്കാഞ്ഞ റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധയാണ് ഇറ്റലിക്കാരിയായ വെറോനിക്ക ഗീലിയാനി (1620-1727 ജൂലൈ 9 )

മധ്യ അമേരിക്കയിലൂടെ നിർമ്മിക്കുന്ന തോടുകളുടെയും റെയിൽവേയുടെയും നിയന്ത്രണം സംബന്ധിച്ച് ബ്രിട്ടനുമായി ഒപ്പുവച്ച ക്ലേറ്റൺ-ബുൾവർ ഉടമ്പടി (1850) സമയം അമേരിക്കയുടെ  (12-ആമത്തെ ) പ്രസിഡന്റായിരുന്ന സഖാരി ടെയ്‌ലർ
 (1784 നവംബർ 24-1850 ജൂലൈ 9 ),

be0f6a23-41fc-46cf-9f52-9019a79da24e

ബഹായിസത്തിന്‍റെ ആത്മീയ ആചാര്യനും ബാബിസം എന്ന ഒരു പുതിയ മത സംഹിതക്ക് തുടക്കമിട്ടതിന് ഇരാണിലെ ഷിയാകളാൽ  തന്റെ ആയിരക്കണക്കിന് അനുയായികളെ പീഢിപ്പിക്കുകയും കൊല്ലുകയും സ്വയം രക്തസാക്ഷി യാകുകയും ചെയ്ത സിയ്യിദ് അലി മുഹമ്മദ് എന്ന ബാബ് (1819 ഒക്ടോബര്‍ 20 - 1850 ജൂലൈ 9 ),

ചൈനയിൽ മികച്ച ആതുരസേവനം നടത്തുകയും  ജനങ്ങൾ  ചിരിക്കുന്ന വിദേശി എന്നു വിളിക്കുകയും, നാളുകൾക്കു ശേഷംതായ്‌വാനിലുണ്ടായ ബോക്‌സർ വിപ്ലവകാലത്ത്‌  തുറുങ്കിലടക്കപ്പെടുകയും ആറു സഹോദരിമാർക്കൊപ്പം രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത റോമൻ കത്തോലിക്കാ സഭയിലെ  പുണ്യവതിയായ വിശുദ്ധ അമാൻഡിന (1872 ഡിസംബർ, 28 - 1900 ജൂലൈ, 9),

f9d9ee23-cf38-4725-85cd-78c971f250f8

മഹാരാഷ്ട്രയിലെ കാബിനറ്റ് മന്ത്രിയായും  ലോകസഭാംഗമെന്ന നിലയിൽ കോൺഗ്രസിന്റെ ഡെപ്യൂട്ടി ലീഡറായും, പിന്നീട്, നിരവധിരാജ്യങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും, ഐക്യരാഷ്ട്രസഭയിൽ 1965,1990,1996 എന്നീ വർഷങ്ങളിൽ ഇന്ത്യയുടെ പ്രതിനിധിയായും, തന്റെ മണ്ഡലമായ ഔറംഗബാദിൽ നിരവധി സ്കൂളുകളും കോളേജുകളും സ്ഥാപിക്കുകയും ചെയ്ത ഒരു രാഷ്ട്രീയ പ്രവർത്തകനും ഇസ്ലാമിക പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന റഫീഖ് സകരിയ(ഏപ്രിൽ 5, 1920, — ജൂലൈ 9, 2005 ), 

ഒരു ശല്യവും ചിലപ്പോൾ അപകടകരവും ആയിരുന്ന  ഷേവിങ്ങിന് (ഷൌരം)1901-ൽ  ഗില്ലറ്റ് സേഫ്റ്റി റേസർ കമ്പനി സ്ഥാപിക്കുകയും രണ്ട് വർഷത്തിന് ശേഷം ഡിസ്പോസിബിൾ ബ്ലേഡുകൾ ഉപയോഗിച്ച് സുരക്ഷാ റേസറുകൾ വിൽക്കാൻ തുടങ്ങുകയും മുക്കാൽ നൂറ്റാണ്ടിലേറെയായി അമേരിക്കയിലും ലോകത്തിൻ്റെ മറ്റു ഭാഗങ്ങളിലും ദൈനംദിന ജീവിതത്തിൻ്റെ ഭാഗമായി മാറുകയും ചെയ്ത സുരക്ഷാ റേസറുകളുടെ ഉപജ്ഞാതാവും  വ്യവസായിയും എഴുത്തുകാരനും ആയിരുന്ന കിംഗ് ക്യാമ്പ് ഗില്ലറ്റ്  (1855 ജനുവരി 5  - 1932 ജൂലൈ 9 )

fcc0dabd-e6fc-4f72-9677-ec139549313c


ചരിത്രത്തിൽ ഇന്ന്…
*********
1386 - സെംപാച്ചിൽ നടന്ന യുദ്ധത്തിൽ സ്വിസ് ഓസ്ട്രിയയിലെ ഡ്യൂക്ക് ലിയോപോൾഡ് മൂന്നാമനെ പരാജയപ്പെടുത്തി.

1536 - ഫ്രഞ്ച് നാവികനായ ജാക്വസ് കാർട്ടിയർ കാനഡയിൽ നിന്ന് സെൻ്റ്-മാലോയിലേക്ക് മടങ്ങി.

1672 - വില്യം മൂന്നാമൻ ഹോളണ്ടിൻ്റെയും സീലൻഡിൻ്റെയും വൈസ്രോയിയായി ഉദ്ഘാടനം ചെയ്തു.

1686 - ജർമ്മനി, സ്വീഡൻ, സ്പെയിൻ എന്നിവർ ഓഗ്സ്ബർഗിലെ ഫ്രഞ്ച് വിരുദ്ധ ലീഗ് ഒപ്പുവച്ചു.

1755 - ഫോർട്ട് ഡ്യുക്വസ്നെ (പിറ്റ്സ്ബർഗ്) യുദ്ധത്തിൽ ഫ്രഞ്ച് സൈന്യം ബ്രിട്ടീഷുകാരെ പരാജയപ്പെടുത്തി

f987dbe7-7f1a-47b5-8be3-40d9ee24ed76

1762 - കാതറിൻ ദി ഗ്രേറ്റ് പീറ്റർ മൂന്നാമനെ 1762 ജൂലൈ 9 ന് പുറത്താക്കി റഷ്യയുടെ ചക്രവർത്തിയായി അവളുടെ ഭരണം ആരംഭിച്ചു, യൂറോപ്പിൻ്റെ രാഷ്ട്രീയ സാംസ്കാരിക ജീവിതത്തിൽ പൂർണ്ണ പങ്കാളിത്തം നേടുകയും റഷ്യൻ പ്രദേശം വിപുലീകരിക്കുകയും ചെയ്തു.

1776 - ന്യൂയോർക്കിൽ സ്വാതന്ത്ര്യ പ്രഖ്യാപനം ജോർജ്ജ് വാഷിംഗ്ടണിൻ്റെ സൈനികർക്ക് വായിച്ചു.

1780 - ഡെൻമാർക്ക് നിഷ്പക്ഷത പ്രഖ്യാപിച്ചു, അത് ഷിപ്പിംഗിനെ സംരക്ഷിക്കുന്നതിനായി സായുധ നിഷ്പക്ഷതയുടെ ആദ്യ ലീഗിൽ ചേരുന്നു.

 1815 – അമേരിക്കയിലെ ആദ്യത്തെ പ്രകൃതി വാതക കിണർ കണ്ടെത്തി.

f154dad2-0da4-4b91-b899-327c98a31156

1816 - ടുകുമാൻ കോൺഗ്രസിൽ സ്പെയിനിൽ നിന്ന് അർജൻ്റീന സ്വാതന്ത്ര്യം പ്രഖ്യാപിച്ചു .

1816 – തെക്കേ അമേരിക്കൻ രാജ്യമായ അർജൻ്റീന സ്പെയിനിൽ നിന്ന് സ്വാതന്ത്ര്യം നേടി.

1856 - ഭ്രമണം ചെയ്യുന്ന കാന്തികക്ഷേത്രവും ഒന്നിടവിട്ട-നിലവിലെ യന്ത്രസാമഗ്രികളുടെ അടിസ്ഥാനവും കണ്ടുപിടിച്ച ഒരുസെർബിയൻ അമേരിക്കൻ കണ്ടുപിടുത്തക്കാരനും ഗവേഷകനുമായ നിക്കോള ടെസ്‌ല ഈ ദിവസമോ അടുത്ത ദിവസമോ ക്രൊയേഷ്യയിലെ സ്മിൽജാനിൽ ജനിച്ചു. 

1868 - സൗത്ത് കരോലിനയിലെ ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ കാബിനറ്റ് അംഗം, ഫ്രാൻസിസ് എൽ കാർഡോസോ സ്റ്റേറ്റ് സെക്രട്ടറിയായി.

1868 - പൗരാവകാശങ്ങൾ ഉറപ്പുനൽകുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് ഭരണഘടനയുടെ 14-ാം ഭേദഗതി അംഗീകരിക്കാൻ ലൂസിയാനയും സൗത്ത് കരോലിനയും ആയിരുന്നു ഏറ്റവും പുതിയ സംസ്ഥാനങ്ങൾ.

1875 - ഇന്ത്യയിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായത് ഈ ദിവസമാണ്.

1877 -   ആദ്യത്തെ വിംബിൾഡൺ ടെന്നീസ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചു - ആദ്യത്തെ ഔദ്യോഗിക ലോൺ ടെന്നീസ് ടൂർണമെൻ്റ് - പുരുഷ സിംഗിൾസ് മാത്രം.

1877 – ആദ്യത്തെ വിംബിൾഡൺ ടെന്നീസ് ടൂർണമെൻ്റ് നടന്നു.

e728a3d9-cce0-4b73-b37f-1f483eded4d4

1878 - ഒരു അമേരിക്കൻ കണ്ടു പിടുത്തക്കാരനായ ഹെൻറി ടിബ്ബെ മെച്ചപ്പെട്ട കോൺകോബ് പൈപ്പ് രൂപകൽപ്പനയ്ക്ക് പേറ്റൻ്റ് നൽകി.

1889 – അമേരിക്കൻ പത്രമായ ദി വാൾ സ്ട്രീറ്റ് ജേർണൽ പ്രസിദ്ധീകരണം ആരംഭിച്ചു.

1900 - കോമൺവെൽത്ത് ഓഫ് ഓസ്‌ട്രേലിയ ബ്രിട്ടീഷ് ഹൗസ് ഓഫ് കോമൺസ് സ്ഥാപിച്ചു.

1911 - അണുബോംബിൻ്റെ സൈദ്ധാന്തിക വികസനത്തിൽ ഏർപ്പെട്ടിരിക്കുന്ന ആദ്യത്തെ അമേരിക്കൻ,ഭൗതികശാസ്ത്രജ്ഞനും  തമോദ്വാരം എന്ന പദത്തിൻ്റെ ഉപജ്ഞാതാവുമായ ജോൺ ആർക്കിബാൾഡ് വീലറും ജനിച്ചു.

1916 - അറ്റ്ലാൻ്റിക് കടക്കുന്ന ആദ്യത്തെ കാർഗോ അന്തർവാഹിനി ജർമ്മനിയിൽ നിന്ന് യു.എസിലെത്തി.

 1944 – ഇന്ത്യയെ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് മോചിപ്പിക്കാൻ നേതാജി സുഭാഷ് ചന്ദ്രബോസ് ആസാദ് ഹിന്ദ് ഫൗജിൻ്റെ നേതൃത്വം സ്വീകരിച്ചു.

1947 - സ്പെയിൻ ഫ്രാങ്കോ രാജവാഴ്ചയ്ക്ക് വോട്ട് ചെയ്തു.

de2b23ae-50e6-40e7-9000-a2b5508ed0f7

1951 – ഇന്ത്യയുടെ ആദ്യത്തെ പഞ്ചവത്സര പദ്ധതി (1951-56) ഈ ദിവസമാണ് ആരംഭിച്ചത്.

1953 - ആദ്യത്തെ ഹെലികോപ്റ്റർ പാസഞ്ചർ സർവീസ് (NYC).

1955 - ആഴ്ചയിൽ 5 ദിവസത്തെ ജോലിക്കായി ബെൽജിയത്തിൽ പണിമുടക്ക് 

1957 - മൂലകം 102  (നൊബേലിയം) കണ്ടെത്തൽ പ്രഖ്യാപിച്ചു.

1960 - യുഎസ് ആണവശക്തിയുള്ള ആക്രമണ അന്തർവാഹിനികളുടെ ഒരു ക്ലാസിലെ ആദ്യത്തേത് ത്രെഷർ വിക്ഷേപിച്ചു.

1962 - സ്റ്റാർഫിഷ് പ്രൈം ഭ്രമണപഥത്തിന്റെ ഉയരത്തിൽ ഒരു ആണവ പരീക്ഷണത്തിന്റെ ഫലങ്ങൾ പരീക്ഷിച്ചു .

c53681c9-72cc-407d-8923-1c24918e4f56

1963-ൽ ചരിത്രത്തിലെ ഏറ്റവും വലിയ അന്തർവാഹിനി അപകടത്തിൽ അത് മുങ്ങി.

1968 - "പോർട്ടബിൾ ബീം ജനറേറ്റർ" എന്നതിനായുള്ള യുഎസ് പേറ്റൻ്റ് #3,392,261, ഒരു ഹാൻഡ്-ഹെൽഡ് ലേസർ റേ ഗൺ എന്നും അറിയപ്പെടുന്നു , ഇത് കണ്ടുപിടുത്തക്കാരനായ ഫ്രെഡറിക് ആർ. ഷെൽഹാമറിന് ലഭിച്ചു.

1969 – വന്യജീവി ബോർഡ് സിംഹത്തെ രാജ്യത്തിൻ്റെ ദേശീയ മൃഗമായി തിരഞ്ഞെടുത്തു.

1972 - USSR ഭൂഗർഭ ആണവ പരീക്ഷണം നടത്തി.

1972 - താൽക്കാലിക ഐആർഎയും ബ്രിട്ടീഷ് സൈന്യവും തമ്മിലുള്ള വെടിനിർത്തൽ അവസാനിച്ചു.

1975 - സെനഗലിൻ്റെ ദേശീയ അസംബ്ലി ഒരു നിയമം പാസാക്കി, ഇത് ഒരു മൾട്ടി-പാർട്ടി സംവിധാനത്തിന് വഴിയൊരുക്കുന്നു.

1977 –  ആലിസ് പോൾ, 20-ാം നൂറ്റാണ്ടിലെ സ്ത്രീകളുടെ അവകാശ പ്രസ്ഥാനത്തിൻ്റെ ഏറ്റവും പ്രമുഖ പ്രവർത്തകരിലൊരാൾ മരിച്ചു.

1977 - ചിലിയിലെ പിനോഷെ സ്വേച്ഛാധിപത്യം ഫ്രാങ്കോയിസ്റ്റ് സ്പെയിനിനെ അനുസ്മരിപ്പിക്കുന്ന ആചാരപരമായ ചടങ്ങായ ആക്റ്റോ ഡി ചാക്കറിലാസിന്റെ യുവജന പരിപാടി സംഘടിപ്പിച്ചു . 

1979 - വോയേജർ 2 വ്യാഴത്തെ മറികടന്നു.

1979 - ഫ്രാൻസിലെ അവരുടെ വീടിന് പുറത്ത് " നാസി വേട്ടക്കാരുടെ " സെർജിന്റെയും ബീറ്റ് ക്ലാർസ്‌ഫെൽഡിന്റെയും ഉടമസ്ഥതയിലുള്ള റെനോ മോട്ടോർ കാർ ഒരു കാർ ബോംബ് പരാജയപ്പെട്ടു .

1982 - പാൻ ആം ഫ്ലൈറ്റ് 759 ലൂസിയാനയിലെ കെന്നറിൽ തകർന്ന് വിമാനത്തിലുണ്ടായിരുന്ന 145 പേരും നിലത്തിരുന്ന എട്ട് പേരും മരിച്ചു.

1984 - സ്വീഡനിൽ നിന്നുള്ള ഇവോൺ റൈഡിംഗ് 33-ാമത് മിസ് യൂണിവേഴ്സ് കിരീടം നേടി.

1986 - 16 വയസും അതിൽ കൂടുതലുമുള്ള പുരുഷന്മാർക്കിടയിൽ ഉഭയ സമ്മതത്തോടെയുള്ള ലൈംഗികബന്ധം നിയമവിധേയമാക്കുന്ന സ്വവർഗരതി നിയമ പരിഷ്കരണ ബിൽ ന്യൂസിലൻഡ് പാർലമെൻ്റ് പാസാക്കി.

1991 - മുപ്പതുവർഷങ്ങൾക്കു ശേഷം ദക്ഷിണാഫ്രിക്കയെ ഒളിമ്പിക്സിലേക്ക് തിരിച്ചെടുത്തു.

c6e57cca-d5ad-421c-abf2-880498aa4130

1991 - "എ ലിറ്റിൽ നൈറ്റ് മ്യൂസിക്" ന്യൂയോർക്ക് സ്റ്റേറ്റ് തിയേറ്ററിൽ NYC യിൽ 7 പ്രകടനങ്ങൾക്കായി പേനകൾ

1992 - സ്‌പേസ് ഷട്ടിൽ STS 50 (കൊളംബിയ 13) ഇറങ്ങി
2002 - എത്യോപ്യയിലെ അഡിസ് അഡബയിൽ ആഫ്രിക്കൻ യൂണിയൻ സ്ഥാപിതമായി, ആദ്യത്തെ ചെയർമാൻ ദക്ഷിണാഫ്രിക്കൻ പ്രസിഡൻ്റ് താബോ എംബെക്കി ആയിരുന്നു.

1995 - ശ്രീലങ്കൻ വ്യോമസേന നേവാലി പള്ളി ബോംബാക്രമണം നടത്തി 125 തമിഴ് സിവിലിയൻ അഭയാർത്ഥികളെ കൊലപ്പെടുത്തി.

1997 - ബ്രസീലിയൻ എയർലൈൻ TAM- ൽ നിന്നുള്ള ഒരു ഫോക്കർ 100, എഞ്ചിനീയർ ഫെർണാണ്ടോ കാൽഡെയ്‌റ ഡി മൗറ കാംപോസിനെ 2,400 മീറ്റർ ഫ്രീ ഫാൾ, ഒരു സ്‌ഫോടനത്തെത്തുടർന്ന് വിമാനത്തെ തളർത്തി. 

1999 - ടെഹ്‌റാൻ സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ ഡോർമിറ്ററി ഇറാനിയൻ പോലീസും കടുത്ത നിലപാടുകാരും ആക്രമിച്ചതിനെത്തുടർന്ന് വിദ്യാർത്ഥി പ്രതിഷേധത്തിന്റെ ദിവസങ്ങൾ ആരംഭിച്ചു .
 
2002 – ഓർഗനൈസേഷൻ ഓഫ് ആഫ്രിക്കൻ യൂണിറ്റി ആഫ്രിക്കൻ യൂണിയൻ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.

 2003 – ബ്രസീലിയൻ അക്കാദമിക്, പൊളിറ്റിക്കൽ ലാൻഡ്‌സ്‌കേപ്പുകളിലെ ശ്രദ്ധേയനായ വിർജീനിയ ലിയോൺ ബികുഡോ - അന്തരിച്ചു.

 2004 - ഏഷ്യൻ ഡെവലപ്‌മെൻ്റ് ബാങ്ക് അതിൻ്റെ 42 അംഗ രാജ്യങ്ങൾക്കായി തീവ്രവാദത്തിനെതിരെ പോരാടുന്നതിന് ഒരു ഫണ്ട് സൃഷ്ടിച്ചു.

2006 - S7 എയർലൈൻസ് ഫ്ലൈറ്റ് 778 , ഒരു എയർബസ് A310 പാസഞ്ചർ ജെറ്റ്, നനഞ്ഞ അവസ്ഥയിൽ സൈബീരിയയിലെ ഇർകുട്സ്ക് എയർപോർട്ടിൽ ഇറങ്ങുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറി നൂറ്റി ഇരുപത്തിയഞ്ച് പേർ മരിച്ചു .

2008 – ഈ ദിവസം ഇറാൻ ഒമ്പത് ദീർഘദൂര മിസൈലുകൾ പരീക്ഷിച്ചു.

2011 - ദക്ഷിണ സുഡാൻ സ്വാതന്ത്ര്യം നേടുകയും സുഡാനിൽ നിന്ന് വേർപെടുത്തുകയും ചെയ്തു .

2011 - രാജ്യത്ത് നീതിയുക്തമായ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് മലേഷ്യയിലെ ക്വാലാലംപൂരിൽ ഒരു റാലി നടന്നു .

2017 - സിഇഒ എലോൺ മസ്‌ക് ടെൽസയുടെ ആദ്യത്തെ മാസ്-മാർക്കറ്റ് ഇലക്ട്രിക് കാറിൻ്റെ ആദ്യ ഉടമയാണ് - മോഡൽ 3.

2018 - ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജൈവ നിറമാണ് തിളങ്ങുന്ന പിങ്ക് . മൗറിറ്റാനിയയിലെ തൗഡെനി തടത്തിൽ നിന്നുള്ള 1.1 ബില്യൺ വർഷം പഴക്കമുള്ള മറൈൻ ഷെയ്ൽ പാറയിൽ ചെറിയ സയനോബാക്ടീരിയയാണ് ഇത് ഉത്പാദിപ്പിച്ചത്.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment