ഇന്ന് ആഗസ്റ്റ് 23, ദേശീയ ബഹിരാകാശ ദിനം, വിനീതിന്റേയും സൈറ ബാനുവിന്റെയും ജന്മദിനം ഇന്ന്, സ്‌കോട്ടിഷ് ദേശീയവാദി വില്യം വാലസ് വധശിക്ഷക്ക് വിധേയനായതും മെയ്ദിങ്‌നു പമെയ്ബ മണിപ്പൂരിന്റെ രാജാവായതും ഇതേദിനം തിന്നെ, ചരിത്രത്തിൽ ഇന്ന്

New Update
New Project august 23

' ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
. °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

Advertisment

.                ' JYOTHIRGAMAYA '
.                   °=°=°=°=°=°=°=°=°
.               🌅ജ്യോതിർഗ്ഗമയ🌅

കൊല്ലവർഷം 1201
 ചിങ്ങം 7
മകം / അമാവസി
2025 ആഗസ്റ്റ് 23
ശനി
°°°°°°°°°°°°°°°°°°°°

ഇന്ന്
*ദേശീയ ബഹിരാകാശ ദിനം ! [2023 ഓഗസ്റ്റ് 23 ന് സോഫ്റ്റ് ലാൻഡിംഗിന് ശേഷം പ്രഗ്യാൻ റോവറിൻ്റെ വിജയകരമായ വിന്യാസം നടന്ന ദിവസമാണിന്ന്. ലാൻഡിംഗ് സൈറ്റിന് 'ശിവശക്തി' പോയിൻ്റ് (സ്റ്റാറ്റിയോ ശിവശക്തി) എന്ന് നാമകരണം ചെയ്യുകയും ഓഗസ്റ്റ് 23 " ആയി പ്രഖ്യാപിക്കുകയും ചെയ്തു. 2024 ഓഗസ്റ്റ് 23 ന് ഇന്ത്യ അതിൻ്റെ ആദ്യ ദേശീയ ബഹിരാകാശ ദിനം ആഘോഷിക്കുന്നു]

0f910550-65b6-41a6-bb8f-b97148f1bf53

*സ്റ്റാലിനിസത്തിന്റെയും നാസിസത്തിന്റെയും ഇരയായവരെ  ഓർമ്മിക്കുന്ന  ദിനം ! [റൊമാനിയയിൽ കിങ്ങ് മൈക്കൽ, നാസി ജർമ്മൻ സർക്കാറിനോടു കുറു പ്രഖ്യാപിച്ച ഇയോൺ അന്തോണിസ്കു വിന്റെ സർക്കാറിനെ മിലിട്ടറി കൂ നടത്തി വിമോചി'പ്പിച്ച ദിനം]

3f40dfb7-f544-4887-963b-3af095d6cf8e

*അന്താരാഷ്ട്ര അടിമക്കച്ചവടം നിർത്തലാക്കിയതിന്റെ ഓർമ്മ ദിനം ![International Day for the Remembrance of the Slave Trade and its Abolition, -മനുഷ്യൻ്റെ അടിമത്തം ഇല്ലായ്മ ചെയ്യുന്നതിനും, ലോകത്തിൽ എല്ലായിടത്തും എല്ലാ വ്യക്തികൾക്കും നീതി, മനുഷ്യാവകാശങ്ങൾ, അന്തസ്സ് എന്നിവയ്ക്കുള്ള ആഗോള പ്രതിബദ്ധത ആവശ്യമായതിനാലും.മനുഷ്യൻ്റെ പരസ്പരം ഉള്ള ചൂഷണം എന്നെന്നേക്കുമായി നിർത്തലാക്കാനും ഓരോ വ്യക്തിയുടെയും തുല്യവും നിരുപാധികവുമായ അന്തസ്സ് തിരിച്ചറിയേണ്ട ദിവസവുമാണിന്ന്.1791 ആഗസ്ത് 22-ന് രാത്രിയിലും ആഗസ്ത് 23-നും ഹെയ്തിയിൽ നടന്ന ഒരു പ്രധാന പ്രക്ഷോഭത്തെ ആദരിക്കുന്നതിനാലാണ് ഈ തീയതി ഇതിനായി ആഘോഷിക്കാൻ തീരുമാനിച്ചത്.]

*അന്താരാഷ്ട്ര ഹാഷ്‌ടാഗ്  ദിനം![ഒരു നല്ല ഹാഷ്‌ടാഗ് ഉൾക്കൊള്ളുന്ന ഒരു പരിപാടി, ഒരു ദിവസം അല്ലെങ്കിൽ ഒരു അനുഭവത്തേക്കാൾ മികച്ചതായി മറ്റെന്താണ്?ഓൺലൈനിൽ കാര്യങ്ങൾ വൈറലാകുന്നതിന് ഭാഗികമായി കാരണമായേക്കാവുന്ന ഈ ചെറിയ കഥാപാത്രത്തെ ആഘോഷിക്കാനും ശ്രദ്ധിക്കാനുമാണ് അന്താരാഷ്ട്ര ഹാഷ്‌ടാഗ് ദിനം]

6cc7cb04-9084-4349-b9d3-f4053677a094

*ദേശീയ ക്യൂബൻ സാൻഡ്‌വിച്ച് ദിനം.![ഇത് തൊഴിലാളികൾക്കുള്ള ബജറ്റ്-സൗഹൃദ ഉച്ചഭക്ഷണമായ ബിസിനസ്സ് സാൻഡ്‌വിച്ച് ആസ്വദിക്കാനും അതിനെ അഭിനന്ദിക്കാൻ ഏറ്റവും നല്ല സമയമായ ദിനം ] 

*വിലകുറഞ്ഞ ഫ്ലൈറ്റ്  ദിവസം![ ശരത്കാല ഫ്ലൈറ്റുകളിലും യാത്രാ നിരക്കുകളിലും അവധിക്കാലങ്ങളിലും ഡീലുകളും കിഴിവുകളും തിരയുന്നവർക്ക്, തിരക്ക് ഒഴിവാക്കാനും കുറച്ച് പണം ലാഭിക്കാനും യാത്രാ ജ്വരത്തിൽ കയറാനും പറ്റിയ സമയമാണീ ദിനം]

4b7f91b5-13c0-4b74-85e1-2f5f431192f6

*ദേശീയ സ്‌പോഞ്ച് കേക്ക്  ദിനം ![കനംകുറഞ്ഞതും മൃദുവായതും മധുരമുള്ളതുമായ സ്പോഞ്ച് കേക്ക് തീർച്ചയായും തൃപ്തിപ്പെടുത്തുന്ന വൈവിധ്യമാർന്ന കേക്ക് ആണ്. അതാസ്വദിക്കുന്നതിനുള്ള ദിനം]

*ബ്ലാക്ക് റിബൺ  ദിനം![ബ്ലാക്ക് റിബൺ ദിനം സംസാരിക്കുന്നത് ഒന്നിനും കഴിയാത്തവർക്കുവേണ്ടിയാണ്. തൊഴിലാളികൾ, അധ്യാപകർ, മാതാപിതാക്കൾ എന്നിങ്ങനെ ദൈനംദിനം ആളുകൾ ക്രൂരമായ അധികാരത്തിന്റെ പിടിയിൽ അകപ്പെട്ടു കിടക്കുന്ന ഒരു കാലത്തെയാണ് ഇത് അടയാളപ്പെടുത്തുന്നത്.
അവർ പ്രശസ്തി ആഗ്രഹിച്ചിട്ടില്ല, മഹത്വത്തിനായി പോരാടിയിട്ടില്ല. മിക്കവരും സമാധാനത്തോടെ ജീവിക്കാൻ മാത്രം ആഗ്രഹിച്ചു. ഈ ദിവസം അവരെ ഓർമ്മിക്കുന്നതിനുള്ളതാണ്. ഒരു പുസ്തകത്തിലെ അക്കങ്ങളോ പേരുകളോ ആയിട്ടല്ല, മറിച്ച് സ്വന്തം ജീവിതത്തിൽ നിന്നും മോഷ്ടിക്കപ്പെട്ടതും  വെട്ടിക്കുറച്ചതുമായ പ്രതീക്ഷകളെകുറിച്ച് വേവലാതിപ്പെടുന്ന യഥാർത്ഥ ആളുകൾക്കായി മാത്രം ഒരു ദിവസം. ]

3c78eea7-7b96-4658-b3db-4a16ecc79852

*ദേശീയ റൈഡ് ദി വിൻഡ് ഡേ ! [ കാറ്റ് പല തരത്തിൽ ചലനത്തെ ശക്തിപ്പെടുത്തുന്നു, വായുവിലൂടെയും വെള്ളത്തിലൂടെയും സഞ്ചരിക്കാൻ കഴിയുന്നത് പോലെ  വീടുകളിൽ ഉപയോഗിക്കാനുള്ള ഊർജ്ജവും മനസ്സിനു നൽകുന്നതാകട്ടെയീ ദിനം]
                      ******

* ഇന്നത്തെ മൊഴിമുത്ത് !

യന്ത്രം കറക്കുന്ന തന്ത്രം ചവയ്ക്കുന്ന
മന്ത്രം ജപിക്കുന്ന മന്ത്രിമാരുരുളാത്ത,
കുടിലും കുലങ്ങളും ചുടുചാമ്പലാക്കാത്ത,
കുടിലിന്‍റെ പൂക്കളുടെ മാനം കെടുത്താത്ത
കുലടയുടെ വേദാന്തപടുമൊഴികളോതാത്ത,
തളരും മനുഷ്യന്‍റെ തലവെട്ടി വില്ക്കാത്ത,
കുതറും മനുഷ്യന്‍റെ കുടല്‍മാല കീറാത്ത,
കുടിലതകളില്ലാത്ത, കുന്നായ്മയില്ലാത്ത,
കുശുകുശുപ്പറിയാത്ത, കൂടോത്രമില്ലാത്ത,
കരളുകള്‍ കരയാത്ത, കണ്ണുനീരുറയാത്തൊ-
രെന്‍റെ നാടെന്റെ നാടെവിടെന്റെ മക്കളേ?

          [ - കെ അയ്യപ്പപ്പണിക്കർ ]
+++++++++++++++++++

6e234d56-ce5e-4be9-937d-dfd4477ea97c

ഇന്നത്തെ പിറന്നാളുകാർ
+++++++++++++++++++++
2010-ലെ ഊർജ്ജതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച റഷ്യക്കാരനായ ഒരു ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞൻ   കോൺസ്റ്റന്റൈൻ സെർജീവിച്ച് നോവോസെലോവിന്റെയും (1974),

916cbd09-7593-4a4b-8b7a-c68ecfe7a6fa

അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയറും മുൻ ഇംഗ്ലീഷ് ക്രിക്കറ്റ് കളിക്കാരനുമായ   റിച്ചാഡ് കെയ്ത്ത് ഇല്ലിങ്‌വർത്തിന്റെയും  (1963)

മലയാളം കൂടാതെ തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ ഭാഷാചിത്രങ്ങളിലും അഭിനയിക്കുന്ന ചലച്ചിത്ര താരവും നർത്തകനുമായ വിനീതിൻ്റെയും (1969) ,

546b9be7-2e3c-4319-9ba8-e0bb96c1631d

2010 ലെ കേരള സാഹിത്യ അക്കാദമിയുടെ   കനകശ്രീ പുരസ്കാരം ലഭിച്ച കവയത്രി സൂര്യ ബിനോയ് യുടെയും (1986)

ദിലീപ് കുമാറിന്റെ ഭാര്യയും ബോളിവുഡ്  ചലച്ചിത്രരംഗത്തെ 1960-80 കാല ഘട്ടത്തിലെ ഒരു പ്രമുഖ നടി യുമായിരുന്ന  സൈറ ബാനുവിന്റെയും   (1944),

9a0a03ae-23be-43fe-880b-db52903923ee

രാഷ്ട്രീയ, സാമൂഹിക പ്രവർത്തകയും തെഹ്രി ഗർവാളിന്റെ ഇപ്പോഴത്തെ രാജ്ഞിയും  ഉത്തരാഖണ്ഡിലെ തെഹ്രി ഗർവാൾ മണ്ഡലത്തിൽ നിന്നുള്ള  പാർലമെന്റ് അംഗവുമായ  മാല രാജ്യലക്ഷ്മി ഷായുടേയും  (1950),

 ചലച്ചിത്ര നടനും, നിർമ്മാതാവുമായ  മോഹൻ ശർമയുടേയും ( 1956)

സിംഗപ്പൂരിലെ മുൻ മന്ത്രിയും മുൻ സ്പീക്കറും ഇപ്പോൾ പ്രസിഡന്റുമായ ഇന്ത്യൻ വംശജ ഹലീമ യാക്കൂബിന്റെയും  ( 1954) ജന്മദിനം !
++++++++++++++++

8f613346-f377-4b38-bd25-8bd7b592070f
നമുക്ക് മുന്നേ നടന്ന് നമ്മെ വേർപിരിഞ്ഞു പോയ ചില പ്രമുഖരുടെ ജന്മദിനം!
++++++++++++++++++++++
എം.പി.എം. അഹമ്മദ് കുരിക്കൾ
ജ. ( 1923 -  1968).
അന്ന മാണി. ജ( 1918-2001)
കെ.പി.നാരായണ പിഷാരോടി ജ (1909 - 2004)
ടി പ്രകാശം  ജ( 1872 –  1957), 
ജി വെങ്കിടസുബയ്യ  ജ.( 1913- 2021) )
വിന്ദാ കരന്ദികർ ജ ( 1918 -  2010)
ബൽറാം ജാക്കർ ജ ( 1923 –  2016)

c8b1ad0b-e5f9-42a9-b17c-a5bb0610c19e

ഒന്നും, രണ്ടും കേരള നിയമസഭകളിൽ കോണ്ടോട്ടി നിയമ സഭാമണ്ഡലത്തേയും മൂന്നാം കേരള നിയമസഭയിൽ മലപ്പുറം നിയോജകമണ്ഡലത്തിനേയും പ്രതിനിധീകരിച്ച് മൂന്നാം കേരള നിയമസഭയിലെ പഞ്ചായത്ത്, സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന എം.പി.എം. അഹമ്മദ് കുരിക്കൾ(23 ഓഗസ്റ്റ് 1923 - 24 ഓക്ടോബർ 1968). 

മലയാളിയായ ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞയും കാലാവസ്ഥാ ശാസ്ത്രജ്ഞയും ആയിരുന്നു അന്ന മാണി. 
(23 ഓഗസ്റ്റ് 1918-16 ഓഗസ്റ്റ് 2001) (

d28c10de-08a7-4e8e-b7b2-ab33fcb471b1

നാട്യശാസ്ത്രം (തർജ്ജമ), ശ്രീകൃഷ്ണവിലാസം കാവ്യപരിഭാഷ, കുമാരസംഭവം വിവർത്തനം, ആശ്ചര്യചൂഡാമണി വിവർത്തനം, ശ്രീകൃഷ്ണചരിതം മണീപ്രവാളം വ്യാഖ്യാനം,ആറ്റൂർ (ജീവചരിത്രം), തുഞ്ചത്ത് ആചാര്യൻ (ജീവചരിത്രം),സ്വപ്നവാസവദത്തം പരിഭാഷ,കേശവീയം (സംസ്കൃത വിവർത്തനം),നാരായണീയം വ്യാഖ്യാനം, ആട്ടപ്രകാരവും ക്രമദിപികയും തുടങ്ങിയ കൃതികൾ രചിച്ച സംസ്കൃത-മലയാളഭാഷകളിൽ പണ്ഡിതനും അദ്ധ്യാപകനും ഗ്രന്ഥകാരനുമായിരുന്ന കെ.പി.നാരായണ പിഷാരോടി (ഓഗസ്റ്റ് 23, 1909 - മാർച്ച് 20, 2004),

രാഷ്ട്രീയ നേതാവും, സ്വാതന്ത്ര്യ സമരപ്രവർത്തകനും ആന്ധ്രപ്രദേശിന്റെ പ്രഥമ മുഖ്യമന്ത്രിയും ആന്ധ്ര കേസരി എന്നറിയെപ്പെടുന്ന  തങ്കുതൂരി പ്രകാശം പണ്ടുലു എന്ന ടി പ്രകാശം ( 23 ഓഗസ്റ്റ് 1872 –  20 മേയ് 1957), 

cfe7f9d2-ccdd-4da7-b7cf-01b332cce343

കന്നഡ എഴുത്തുകാരനും വ്യാകരണ പണ്ഡിതനും ലെക്സിക്കോഗ്രാഫറും സാഹിത്യ വിമർശകനുമാണ്   കന്നടസാഹിത്യത്തിൻെറ സഞ്ചരിക്കുന്ന എൻസൈക്ലോപീഡിയ എന്നറിയപ്പെടുന്ന  പത്മ ശ്രീ ജേതാവും കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഭാഷാ സമ്മാനും നേടിയിട്ടുള്ള ജി വെങ്കിടസുബയ്യ (23 ആഗസ്റ്റ് 1913-19 ഏപ്രിൽ 2021)

കവിത, ഉപന്യാസം, നിരൂപണം. പരിഭാഷ തുടങ്ങിയ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചി ഇന്ത്യയിലെ ഏറ്റവും ഉന്നതമായ സാഹിത്യ പുരസ്കാരങ്ങളായ സാഹിത്യ അക്കാദമി ഫെല്ലോഷിപ്പും (1996-ൽ) ജ്ഞാനപീഠ പുരസ്കാരവും (2003-ൽ) ലഭിച്ച മറാത്തി സാഹിത്യകാരന്‍ ഗോവിന്ദ് വിനായക കരന്ദികർ എന്ന വിന്ദാ കരന്ദർ (:ഓഗസ്റ്റ് 23, 1918 -:മാർച്ച് 14, 2010),

cb274a1f-c643-4819-a457-edc3774454a4

പാർലമെൻറ്റേറിയനും രാഷ്ട്രീയ നേതാവും, മുൻലോക സഭ സ്പീക്കറും, മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന ബലറാം ജാക്കർ (23 ഓഗസ്റ്റ് 1923 – 3 ഫെബ്രുവരി 2016 )
++++++++++++++++++
സ്മരണാഞ്ജലി
++++++++++

c2729148-99a0-4efb-914f-0c364feb665b

ആർച്ച് ഡിക്കൻ ഉമ്മൻ മാമ്മൻ മ ( 1830- 1904 ) 
വക്കം അബ്ദുൽ ഖാദർ മ (1912 -1976)
റൂബി ദാനിയേൽ  മ(1912 -  2002)
ഡോ. കെ. അയ്യപ്പപ്പണിക്കർ മ (1930 - 2006)
എസ്‌. വി. വേണുഗോപൻ നായർ
മ.( 1945 -  2022. )
ഡോ. കെ. എസ് ഡേവിഡ് മ.  (1948-2018)
നീയസ് ജൂലിയസ് അഗ്രിക്കോള  മ(40 -93)
ചാൾസ് അഗസ്റ്റിൻ കൂളോം മ.( 1736- 1806)
അബ്ദുൽ മജീദ് മ. ( 1868 -  1944 )
ജോൺ  കെൻഡ്രു മ  ( 1917 -  1997)

5052f699-d362-432b-80dc-f06acba67116

ആദ്യമായി ഔപചാരിക സൺഡെ സ്കൂൾ 1880 ൽ മല്ലപ്പള്ളിയിൽ തുടങ്ങിയ ആർച്ച് ഡിക്കൻ ഉമ്മൻ മാമ്മൻ ( 3 മാർച്ച്,1830- ഓഗസ്റ്റ് 23, 1904 )

534295b0-9e31-4ead-8088-62460ff5217f

തൂലികാചിത്രങ്ങൾ, ജീയും ഭാഷാകവികളും, വിമർശനവും വിമർശകന്മാരും, വിചാരവേദി, സാഹിതീദർശനം, പുരോഗതിയും സാഹിത്യകലകളും, പ്രതിഭാശാലികൾ തുടങ്ങിയ കൃതികൾ എഴുതുകയും മുഹമ്മദ് അബ്ദുർറഹ്മാൻ സാഹിബിന്റെ അൽ അമീനിലും പ്രഭാതം, മാപ്പിള റിവ്യൂ, ഭാരതചന്ദ്രിക, ദക്ഷിണഭാരതി എന്നീ പത്രങ്ങളിലും പ്രവർത്തിക്കുകയും പ്രതിധ്വനി, സുബോധിനി, തൂലിക എന്നീ മാസികകൾ സ്വന്തമായി നടത്തുകയും സ്വദേശാഭിമാനി പത്രത്തിന്റെ ചരിത്രവും അതു നിരോധിക്കാനിടയായ സാഹചര്യങ്ങളും പ്രമേയമാക്കി സ്വദേശാഭിമാനി എന്ന നാടകം  രചിക്കുകയും ചെയ്ത നിരൂപകനും ഗ്രന്ഥകാരനും സ്വതന്ത്ര ചിന്തകനുമായിരുന്ന വക്കം അബ്ദുൽ ഖാദർ(1912 മെയ് 2- ആഗസ്റ്റ് 23 1976),

കേരളത്തിലെ ജൂതർക്കിടയിൽ സ്ത്രീകൾ പാടിയിരുന്ന 'പെൺപാട്ടു'കൾ ശേഖരിച്ചു പ്രസിദ്ധീകരിച്ച ജൂത വംശജയായ കേരളീയ വനിത റൂബി ദാനിയേൽ(1912 - 23 ഓഗസ്റ്റ് 2002),

58494a20-5112-4066-ba2f-aadf58a1e85b

ആധുനികതയെ മലയാള സാഹിത്യലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്ത പ്രഗല്ഭനായ കവിയും, നാടകം, ചിത്രരചന, സിനിമ തുടങ്ങിയ മാധ്യമങ്ങളിൽ സാന്നിധ്യമറിയിക്കുകയും ചെയ് സാഹിത്യ സൈദ്ധാന്തികൻ ഡോ. കെ. അയ്യപ്പപ്പണിക്കർ ( സെപ്റ്റംബർ 12, 1930 - ഓഗസ്റ്റ്‌ 23, 2006),

മലയാള സാഹിത്യകാരനും ചെറുകഥയ്ക്കു കേരളസാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ എസ്‌. വി. വേണുഗോപൻ നായർ( 1945 ഏപ്രിൽ 18- 23 ആഗസ്ത് 2022. )

36583a5d-c56d-465a-bfcb-6c80deb744a1

വെസ്പേസിയൻ ചക്രവർത്തിയുടെ കാലത്ത് (9-79) ബ്രിട്ടനിലെ റോമൻസേനയുടെ അധിപനാകുകയും  77-ൽ അവിടത്തെ ഗവർണറാകുകയും വെയിൽസിലും സ്കോട്‌ലണ്ടിലും ആക്രമണങ്ങൾ നടത്തിയശേഷം 84-വരെ ബ്രിട്ടനിലെ ഗവർണറായി സേവനം അനുഷ്ഠിക്കുകയും ഇക്കാലത്ത് ബ്രിട്ടനിൽ പല കോട്ടകളും പണികഴിപ്പിക്കുകയും ചെയ്ത റോമൻ ജനറലും ഗവർണറും ആയിരുന്ന നീയസ് ജൂലിയസ് അഗ്രിക്കോള  (ജൂലൈ 13, 40 - ഓഗസ്റ്റ്23, 93),

ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞനായിരുന്ന, വൈദ്യുതാകർഷണത്തിലെ അടിസ്ഥാന നിയമമായ കൂളോം നിയമം കണ്ടെത്തിയ ചാൾസ് അഗസ്റ്റിൻ കൂളോം(14 ജൂൺ 1736-23 ഓഗസ്റ്റ് 1806)

8673a79f-4d21-45c2-8f85-b2efe3bb30b0

തുർക്കിയിലെ ഒട്ടോമൻ (ഉസ്മാനിയ) വംശത്തിലെ അവസാനത്തെ ഖലീഫയായിരുന്നു അബ്ദുൽ മജീദ്  ( 1868 മേയ് 30-ന്  1944 ആഗസ്റ്റ് 23)

അമിനോ അംളങ്ങൾ ചേർന്ന നൂറുകണക്കിന് ഘടകങ്ങളും ആയിരകണക്കിന് ആറ്റങ്ങളുമുള്ള പ്രോട്ടീൻ തന്മാത്രയുടെ ത്രിമാനഘടന  കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ജോൺ കൗഡറി കെൻഡ്രു (മാർച്ച് 24 , 1917 - ഓഗസ്റ്റ് 23, 1997)

d9734ae4-3fae-4bd4-b9f2-3f92cc8593c5

പ്രശസ്ത മനോരോഗ വിദഗ്ധനും ഗ്രന്ഥകാരനും ഇടത് സഹയാത്രികനുമായിരുന്ന ഡോ. കെ.എസ് ഡേവിഡ് കേരളത്തിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവമായിരുന്നു. മനശാസ്ത്ര വിഷയങ്ങളിൽ ഡോ. ഡേവിഡിന്റെ നിരീക്ഷണങ്ങളും ലേഖനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. രാഷ്ട്രീയത്തിന് അതീതമായി വിപുലമായ സുഹൃദ് ബന്ധത്തിന് ഉടമ കൂടിയായിരുന്നു ഡോ. ഡേവിഡ്.  (1948-2018 ആഗസ്ത് 23,) 
++++++++++++++++
ചരിത്രത്തിൽ ഇന്ന്
.***********

eb7c1b1c-4d3f-4a79-a518-c42151829402

1305 - സ്കോട്ടിഷ് ദേശീയവാദി വില്യം വാലസ് വധശിക്ഷക്ക് വിധേയനായി.
1708 - മെയ്ദിങ്നു പമെയ്ബമണിപ്പൂരിന്റെ രാജാവായി.
1839 - ചൈനക്കെതിരെയുള്ളയുദ്ധത്തിന്‌ സൈനികകേന്ദ്രമാക്കുന്നതിനായി, യു.കെ.ഹോങ് കോങ് പിടിച്ചെടുത്തു.

e4c22126-023d-4c2d-bdc6-b5e54acc82e2
1866 - പ്രേഗ് ഉടമ്പടിയോടെ ഓസ്ട്രോ-പ്രഷ്യൻ യുദ്ധത്തിന്‌ അന്ത്യമായി.
1889 - കപ്പലിൽ നിന്ന് കരയിലേക്കുള്ള ആദ്യ കമ്പിയില്ലാക്കമ്പി സന്ദേശം അയക്കപ്പെട്ടു.
1914 - ഒന്നാം ലോകമഹായുദ്ധം: ജപ്പാൻജർമ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. തുടർന്ന് ചൈനയിലെ ക്വിങ്ഡാവോയിൽ ബോംബാക്രമണം നടത്തി.

dbdd5957-b070-41ba-84b2-578fa6b1f3e4
1939 - രണ്ടാം ലോകമഹായുദ്ധം: ജർമ്മനിയും സോവിയറ്റ് യൂണിയനുംമോളോടോവ്-റിബ്ബെൺട്രോപ്പ് സന്ധി എന്ന ഒരു വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടു. കരാറിലെ ഒരു രഹസ്യവ്യവസ്ഥയനുസരിച്ച് ബാൾട്ടിക് രാജ്യങ്ങളായ ഫിൻലന്റ്, റൊമാനിയ, പോളണ്ട് എന്നിവ രണ്ടു രാജ്യങ്ങളും പങ്കുവെച്ചെടുത്തു.
1942 - രണ്ടാം ലോകമഹായുദ്ധം: സ്റ്റാലിൻഗ്രാഡ് യുദ്ധം ആരംഭിച്ചു.

d8908fb4-eef6-4f1d-b2e8-b36c35efb6d2
1943 - രണ്ടാം ലോകമഹായുദ്ധം: ഖാർകോവ് സ്വതന്ത്രമായി.
1944 - രണ്ടാം ലോകമഹായുദ്ധം: മാഴ്സെയിൽ സ്വതന്ത്രമായി.
1944 - രണ്ടാം ലോകമഹായുദ്ധം: റൊമാനിയയിലെ മൈക്കൽ രാജാവ്, നാസി പക്ഷക്കാരനായ ജനറൽ അന്റോണിസ്ക്യൂവിന്റെ സർക്കാരിനെ പിരിച്ചുവിട്ട് അദ്ദേഹത്തെ തടവിലാക്കി. റൊമാനിയ അച്ചുതണ്ട് ശക്തികളുടെപക്ഷത്തു നിന്നും സഖ്യകക്ഷികളുടെപക്ഷത്തേക്ക് മാറി.

f2d10e3e-4407-4c51-b1a6-d31a6fc5df6d

1948 - വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് രൂപീകൃതമായി.
1952 - അറബ് ലീഗ് സ്ഥാപിതമായി.
1975 - ലാവോസിൽ അട്ടിമറീയിലൂടെ കമ്മ്യൂണിസ്തുകൾ അധികാരത്തിലേറി.

f03948d4-de98-415a-b129-9389b9a61a7e
1990 - അർമേനിയ സോവിയറ്റ് യൂണിയനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
1990- പശ്ചിമജർമ്മനിയുംപൂർ‌വ്വജർമ്മനിയും ഒക്ടോബർ 3-ന്‌ ഒരുമിക്കുമെന്ന് പ്രഖ്യാപനം നടത്തി.

fcde479a-a25e-4b17-96eb-802f4196728e

1990- അർമേനിയ USSR ൽ നിന്ന് പിരിഞ്ഞ് സ്വതന്ത്ര രാഷ്ട്രമായി…

2004- മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (MGNREGS) ലോക്സഭ അംഗീകരിച്ചു

fddba789-02fa-43c9-a4ed-aedff523b2b6

By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya
.

Advertisment