/sathyam/media/media_files/2025/07/26/new-project-july-26-2025-07-26-06-59-57.jpg)
. ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
. **************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
.
കൊല്ലവർഷം 1200
കർക്കടകം 10
ആയില്യം / ദ്വിതീയ
2025 ജൂലായ് 26,
ശനി
ഇന്ന്;
*കാർഗിൽ വിജയ് ദിവസ് ![ 72 ദിവസം നീണ്ടുനിന്ന യുദ്ധത്തിൽ പാകിസ്ഥാൻ പട്ടാളത്തെ തുരത്തി ഇന്ത്യൻ സൈന്യം 'കാർഗിൽ' വീണ്ടെടുത്ത ദിവസം ഈ ദിനം രാജ്യമൊട്ടാകെ 'കാർഗിൽ വിജയദിന'മായി ആചരിക്കുന്നു.]
*ഐ.എൻ.എസ്. അരിഹന്ത് ദിനം ![ഇന്ത്യയുടെ ആദ്യത്തെ തദ്ദേശ നിർമ്മിതമായ ആണവ അന്തർവാഹിനിയായ ഐ.എൻ.എസ് 'അരിഹന്ത്'ന് ഇന്ന് 15വയസ്സ്.]
* സഖാവ് കുഞ്ഞാലി എം എൽ എ വെടിയേറ്റു വീണ ദിവസം. 1969 28 ന് ആശുപത്രിയിൽ വച്ച് അന്തരിച്ചു.
* വി. അന്ന /വി. ജൊവാക്കി[ പരിശുദ്ധ മറിയത്തിന്റെ അമ്മയായ വി. അന്നയുടെ ഓർമ്മത്തിരുനാൾ കത്തോലിക്ക സഭ ആചരിക്കുന്ന ദിവസമാണ് ജൂലായ് 26. ക്രിസ്തീയ ഇസ്ലാമിക വിശ്വാസങ്ങൾ പ്രകാരം കന്യാമറിയത്തിന്റെ അമ്മയും യേശുവിന്റെ മാതാമഹിയും ആണ് വിശുദ്ധ അന്ന. സാമുവേലിന്റെ അമ്മ ഹന്നയുടേതുമായി സാദൃശ്യമുള്ളതാണ് വിശുദ്ധ അന്നയുടേയും ജീവിത കഥ. ഇരുവർക്കും കുറേക്കാലം സന്താനങ്ങളൊന്നുമില്ലാതിരുന്നതിനു ശേഷമാണ് മക്കളുണ്ടാകുന്നത്. ഇക്കാരണത്താൽ അമ്മയാകുവാൻ ആഗ്രഹിക്കുന്ന, എന്നാൽ അതിനുള്ള ഭാഗ്യം ലഭിക്കാത്തവരുടേയും ഒപ്പം മരപ്പണിക്കാർ, മുത്തശ്ശന്മാർ, വീട്ടമ്മമാർ, ലേസ് നിർമാതാക്കൾ കളഞ്ഞ് പോയ വസ്തുക്കൾ എന്നിവർക്കൊക്കെ മദ്ധ്യസ്ഥയായി വിശുദ്ധ അന്നയെ വിശ്വസിക്കുന്നു.]
* അന്തഃരാഷ്ട്ര കണ്ടൽ ദിനം ! . [കരയ്ക്കും കടലിനുമിടയിൽ, നമ്മുടെ നിർദയമായ അത്യാഗ്രഹത്താൽ മുറിവേറ്റു കിടക്കുന്ന കണ്ടൽ മരങ്ങളെ സംരക്ഷിക്കുന്നതിനുള്ള ദിനം ]
* ദേശീയ അമ്മായി/ അമ്മാവൻ ദിനം ! [ National Aunt and Uncle Dayനിങ്ങൾക്കുള്ള അമ്മായിമാരെയും അമ്മാവന്മാരെയും അനുസ്മരിയ്ക്കാൻ ഒരു ദിവസം.]
* ക്യൂബ: ദേശീയ പ്രക്ഷോഭ ദിനം ! . [ക്യൂബൻ വിപ്ലവത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ജൂലൈ 26.
1953-ൽ ഇതേ ദിവസമാണ് ഫിദൽ കാസ്ട്രോയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭകാരികൾ ക്യൂബയിലെ മൊൻകാഡ ബാരക് (Moncada Barracks) ആക്രമിച്ചത്.ഈ പ്രക്ഷോഭമാണ് പിന്നീട് ക്യൂബൻ വിപ്ലവത്തിനു തന്നെ തുടക്കമിട്ടത്അതിൻ്റെ സ്മരണ പുതുക്കുന്നതിനായാണ് ഈ ദിനം ക്യൂബൻ ദേശീയ പ്രക്ഷോഭ ദിനമായി ക്യൂബ ആചരിക്കുന്നത്.]
*അമേരിക്ക ; * ഹൊളിസ്റ്റിക് തെറാപ്പി ദിനം! [ നിങ്ങളുടെ മനസ്സും ശരീരവും ആത്മാവും ശക്തിപ്പെടുത്തുകയും സമഗ്രമായ ഒരു ജീവിതശൈലി നയിക്കുകയും ചെയ്യുന്നതിന് ഒരു ദിവസം.]
* വിഭിന്നശേഷി സ്വാതന്ത്ര്യ ദിനം !
*: ദേശീയ വോയ്സ് ദിനം !
* സിസ്റ്റം അഡ്മിൻ ദിനം !
*: ദേശീയ ടോഫു ദിനം !
* ദേശീയ എലിവേറ്റർ സംസാര ദിനം !
[National Talk in an Elevator Day ;
* ബാർബഡോസ്: ദേശീയ സാർത്ഥക ദിനം !
* ലൈബീരിയ/മാലിദ്വീപ്: സ്വാതന്ത്യ ദിനം!
*ഇന്നത്തെ മൊഴിമുത്ത് *
്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്
*'മറ്റുള്ളവർ തെറ്റ് ചെയ്യുമ്പോൾ ശരിയാകുക എന്നതാണ് എന്റെ പ്രത്യേകത .!
[ - ബർണാഡ് ഷാ ]
**********
ഇന്നത്തെ പിറന്നാളുകാർ
***********
മലയാളം. തമിഴ്, തെലുങ്ക് , കന്നട എന്നീ ഭാഷാച്ചിത്രങ്ങളിൽ അഭിനയിക്കുന്ന ദിവ്യ ഗോപികുമാർ എന്ന അഭിരാമിയുടെയും (1983),
മമ്മൂട്ടി നായകനായ വൈറ്റ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്നുവന്ന ഇന്ത്യൻ അഭിനേത്രിയും മോഡലുമായ ഹുമ ഖുറേഷിയുടേയും (1986),
കസ്തൂരിമാന്‍ എന്ന ടെലിവിഷന്‍ പരമ്പരയിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെടുകയും മിന്നാമിനുങ്ങ്, ഒരു സിനിമാക്കാരന്‍, തിരുവമ്പാടി തമ്പാന്‍ തുടങ്ങി സിനിമകളിൽ അഭിനയിച്ചിട്ടുള്ള പ്രശസ്ത ചലച്ചിത്ര-ടെലിവിഷന്‍ നടി റബേക്ക സന്തോഷിന്റേയും (1998),
ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിൽ രാഷ്ട്രീയ സാമ്പത്തികശാസ്ത്രം പ്രഫസറും അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനും നോബൽ പുരസ്കാര ജേതാവുമായ എഡ്മണ്ട് സ്ട്രോതർ ഫെൽപ്സിന്റേയും(1933) ജന്മദിനം
*********
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
*************
കോഴിപ്പുറത്ത് മാധവമേനോൻ ജ. (1897-1971)
രജനികാന്ത സെൻ ജ. (1865-1910)
തെയ്‌ബ് മേത്ത ജ. (1925-2009)
ഗുരുദാസ് ബാനർജി (1844 - 1918),
വിദ്യാവതി 'കോകിൽ' ജ. (1914 - 1962),
ബുദഗുരു രാമകൃഷ്ണയ്യ പന്തുലു ജ. (1910 - 1974),
കാൾ ഗുസ്താഫ് യുങ്ങ് ജ. (1865-1961)
ആൽഡസ് ഹക്സിലി ജ. (1894-1963)
ജോർജ്ജ് ബർണാർഡ് ഷാ ജ. (1856-1950)
സ്റ്റാൻലി കുബ്രിക് ജ. (1928-1999)
അന്റോണിയോ മച്ചാദോ ജ. (1875-)
ജോ ജാക്സൺ ജ. (1928-2018)
ഛത്രപതി ഷാഹുമഹാരാജ് ജ.(1874 -1922),
സ്വതന്ത്രസമര നേതാവും കോൺഗ്രസ്സ് പ്രവർത്തകനും മദ്രാസ് സംസ്ഥാനത്തിലെ മലബാർ ജില്ലയെ പ്രതിനിധീകരിച്ച് മൂന്ന് തവണ മന്ത്രിസ്ഥാനം വഹിക്കുകയും ചെയ്ത കോഴിപ്പുറത്ത് മാധവമേനോൻ
(1897ജൂലൈ 26-1871സെപ്റ്റംബർ 1)
ഇന്ത്യയിലെ ഒരു പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും ജഡ്ജിയും ഹെയർ സ്കൂൾ, 1888-ൽ കൽക്കട്ട ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. 1890-1893 കാലഘട്ടത്തിൽ അദ്ദേഹം കൊൽക്കത്ത സർവകലാശാലയുടെ വൈസ് ചാൻസലറായിരുന്നു. 1902-ൽ അദ്ദേഹം "ഇന്ത്യൻ യൂണിവേഴ്സിറ്റി കമ്മീഷൻ" അംഗമായി. 1904-ൽ സർക്കാർ സർവീസിൽ നിന്ന് വിരമിച്ച അതേ വർഷം നൈറ്റ്ഹുഡ് ("സർ") ലഭിച്ചു. "വിദ്യാഭ്യാസത്തെക്കുറിച്ച് കുറച്ച്" എന്ന പുസ്തകം അദ്ദേഹം രചിച്ചു. ഗുരുദാസ് ബാനർജി (26 ജൂലൈ 1844 - 2 ഡിസംബർ 1918),
ഇന്ത്യയിലെ ഒരു പ്രശസ്ത കവിയിത്രി.പ്രണയത്തിൻ്റെയും പുരോഗതിയുടെയും ജീവിതാനുഭവത്തിൻ്റെയും ഹൃദയസ്പർശിയായ ഗാനങ്ങളുടെ ഒരു ശേഖരത്തിൻ്റെ രൂപത്തിൽ ആദ്യ കവിതാസമാഹാരം പ്രസിദ്ധീകരിച്ചു. കോകിൽ ജി യഥാർത്ഥത്തിൽ ഒരു ഗാന രചയിതാവായിരുന്നു. ഗീത-തത്ത്വത്തിൻ്റെ സഹജമായ ദ്രവ്യത അവരുടെ കവിതകളുടെ ആന്തരിക സവിശേഷതയാണ്. സുഹാഗ് ഗീത്' (നാടോടിപ്പാട്ടുകളുടെ ശേഖരം) പ്രസിദ്ധീകരിച്ചത് 1953-ലാണ്. 'റീയൂണിയൻ' 1956-ൽ പുറത്തിറങ്ങി. ജീവിതകാലം മുഴുവൻ ആരുടെ നിഴലിനു പിന്നിൽ ഓടിനടന്ന ആ പ്രിയതമയുടെ യഥാർത്ഥ ഐക്യത്തിൻ്റെ സ്പർശമാണ് ഈ ഗാനങ്ങളിൽ രചയിതാവിന് ലഭിച്ചത്. വിദ്യാവതി 'കോകിൽ' (26 ജൂലൈ 1914 - 27 ഒക്ടോബർ 1962),
ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകൻ, നിർമ്മാതാവ്, നടൻ. കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ സിനിമ സംവിധാനം ചെയ്തി ശ്രീകൃഷ്ണദേവരായ, സ്കൂൾമാസ്റ്റർ, കിറ്റൂർ ചന്നമ്മ, കർണൻ, വീരപാണ്ഡ്യ കട്ടബൊമ്മൻ എന്നിവയാണ് അദ്ദേഹത്തിൻ്റെ ഏറ്റവും ജനപ്രിയ ചിത്രങ്ങൾ. 1936-ൽ കന്നഡ സിനിമയായ സംസാര നൗക എന്ന നാടകത്തിലൂടെ ആദ്യമായി നടനായി അരങ്ങേറ്റം കുറിച്ചു, പദ്മിനി പിക്‌ചേഴ്‌സിൻ്റെ ബാനറിൽ ദക്ഷിണേന്ത്യൻ ഭാഷകളിലായി 57 സിനിമകൾ നിർമ്മിച്ച് സംവിധാനം ചെയ്തിട്ടുണ്ട്..ബുദഗുരു രാമകൃഷ്ണയ്യ പന്തുലു (26 ജൂലൈ 1910 - 8 ഒക്ടോബർ 1974),
ഇന്ത്യയിലെ ഒരു യഥാർത്ഥ ജനാധിപത്യവാദിയും സാമൂഹിക പരിഷ്കർത്താവും. കോലാപ്പൂരിൻ്റെ ചരിത്രത്തിൽ അമൂല്യമായ രത്‌നമായി ഇന്നും പ്രസിദ്ധൻ . ഛത്രപതി സാഹു മഹാരാജ് രാജാവായിരുന്നിട്ടും അധസ്ഥിതരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും കഷ്ടപ്പാടുകൾ മനസ്സിലാക്കുകയും അവരോട് എന്നും അടുപ്പം പുലർത്തുകയും ചെയ്ത വ്യക്തി. സാഹു മഹാരാജ് ജ്യോതിബ ഫൂലെയാൽ സ്വാധീനിക്കപ്പെട്ടു, കൂടാതെ ദീർഘകാലം ഫൂലെ രൂപീകരിച്ച 'സത്യ ശോധക് സമാജ്' എന്ന സംഘടനയുടെ രക്ഷാകർതൃത്വത്തിലും ഉണ്ടായിരുന്നു. സമൂഹത്തിലെ ഒരു വിഭാഗത്തോടും ഒരു തരത്തിലുള്ള വെറുപ്പും അദ്ദേഹത്തിനുണ്ടായിരുന്നില്ല. സാഹു മഹാരാജിന് അധസ്ഥിത വിഭാഗത്തോട് അഗാധമായ സ്നേഹമുണ്ടായിരുന്നു. സാമൂഹിക മാറ്റത്തിനായി അദ്ദേഹം സ്വീകരിച്ച വിപ്ലവകരമായ നടപടികൾ ചരിത്രത്തിൽ സ്മരിക്കപ്പെടും. ഛത്രപതി ഷാഹു മഹാരാജ് ജ. (26 ജൂലൈ 1874 - 10 മെയ് 1922),
ധാരാളം ദേശഭക്തിഗാനങ്ങളും, ഭക്തിഗാനങ്ങളും രചിച്ചബംഗാളി കവിയും സംഗീതജ്ഞനും ആയിരുന്ന രജനികാന്ത സെൻ (26 ജൂലൈ1865 –13 സെപ്റ്റംബർ 1910),
2008 ജൂണിൽ ക്രിസ്റ്റീസ് ചിത്രപ്രദർശന ലേലത്തിൽ ഒരു ഇന്ത്യൻ ചിത്രകാരന്റെ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ലേലത്തുകയായ 20 ലക്ഷം ഡോളർ ലഭിച്ച ചിത്രം ഉൾപ്പടെ പല ചിത്രങ്ങളും വൻതുകക്ക് വിറ്റഴിച്ച പ്രമുഖ ഇന്ത്യൻ ചിത്രകാരൻ തെയ്‌ബ് മേത്ത (ജൂലൈ 26, 1925 - ജൂലൈ 2, 2009) ,
സിഗ്മണ്ട് ഫ്രോയ്ഡിനു ശേഷം ലോകത്ത് ഏറ്റവും പ്രശസ്തനായ, മനശാസ്ത്രജ്ഞനും, ലോകപ്രശസ്ത ചിന്തകനും, വിശകലന മനഃശാസ്ത്രത്തിന്റെ (അനലിറ്റിക്കൽ സൈക്കോളജി) പിതാവും ആയിരുന്ന സ്വിറ്റ്സർലൻഡുകാരനായ കാൾ ഗുസ്താഫ് യുങ്(1865 ജൂലൈ 26 - 1961 ജൂൺ 6 ),
ബ്രെവ് ന്യൂ വേൾഡ്, ഐലെസ്സ് ഇൻ ഗാസ, തുടങ്ങിയ നിരവധി നോവലുകളും, ചെറുകഥകളും, തിരക്കഥകളും, പദ്യകൃതികളും,സഞ്ചാര വിവരണങ്ങളൂം എഴുതിയ ഇംഗ്ലണ്ടിലെ ഏറ്റവും പ്രമുഖരായ എഴുത്തുകാരിൽ ഒരാളായിരുന്ന ആൽഡസ് ലിയോനാർഡ് ഹക്സിലി (26 ജൂലായ് 1894 – 22 നവം: 1963),
വിദ്യാഭ്യാസം, വിവാഹം, മതം, ഭരണ സംവിധാനം, ആരോഗ്യം, സാമൂഹ്യ ഉച്ചനീചത്വങ്ങൾ എന്നിങ്ങനെ സാമൂഹ്യജീവിതത്തിന്റെ എല്ലാമേഖലകളെയും ഹാസ്യാത്മകമായി വിമർശിക്കുന്ന ശുഭപര്യവസായികളായ കൃതികൾ എഴുതുകയും, സ്ത്രീപുരുഷ അസമത്വത്തിനും തൊഴിലാളിവർഗ്ഗ ചൂഷണങ്ങൾക്കുമെതിരെ നിരവധി പ്രഭാഷണങ്ങളും നടത്തുകയും സാഹിത്യത്തിനു നോബൽ സമ്മാനവും മികച്ച തിരക്കഥയ്ക്ക് ഓസ്ക്കാർ അവാർഡും നേടിയ ഒരേ ഒരു വ്യക്തിയും ആയ പ്രശസ്ത ആംഗ്ലോ-ഐറിഷ് നാടകകൃത്ത് ജോർജ്ജ് ബർണാർഡ് ഷാ (1856 ജൂലൈ 26 –1950 നവംബർ 2),
"2001: എ സ്പേസ് ഒഡീസി" പോലെ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളും , വിശദാംശങ്ങളിലുള്ള ശ്രദ്ധയും സംഗീതം ഉപയോഗിക്കുന്നതിലെ മികവും കൊണ്ട് ചലച്ചിത്രപ്രേമികളെ വശീകരിക്കുകയും, യുദ്ധചിത്രങ്ങൾ, കുറ്റകൃത്യങ്ങളെ സംബന്ധിച്ചുള്ളവ, കോമഡികൾ, ഭീകരചിത്രങ്ങൾ, ഐതിഹാസിക ചിത്രങ്ങൾ, സയൻസ് ഫിക്ഷൻ എന്നിങ്ങനെ പല വിഷയങ്ങളും ചലച്ചിത്രമാക്കുകയും ചെയ്ത അമേരിക്കൻ സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തും കാമറാമാനും എഡിറ്ററുമായിരുന്ന സ്റ്റാൻലി കുബ്രിക്ക് (ജൂലൈ 26, 1928 - മാർച്ച് 7, 1999),
സ്പാനിഷ് കവിയും 'തൊണ്ണൂറ്റിയെട്ടാം തലമുറ 'എന്നറിയപ്പെടുന്ന ആധുനിക സ്പാനിഷ് സാഹിത്യ പ്രസ്ഥാനത്തിലെ പ്രമുഖ വ്യക്തിത്വവുമായിരുന്ന അന്തോണിയോ മച്ചാദോ .(1875 ജൂലൈ 26 - ഫെബ്രുവരി 22, 1939).
പ്രശസ്തമായ ജാക്സൺ സംഗീത കുടുംബത്തിലെ കാരണവരുമാണ് ജോസഫ് വാൾട്ടർ "ജോ" ജാക്സൺ ( ജൂലൈ 26, 1928 - 27,ജൂൺ 2018),
*********"
ഇന്നത്തെ സ്മരണ !!!
********
കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണ്ണി ത്തമ്പുരാൻ മ. (1858-1926 )
ഷെവലിയാർ ഡോ. പി.ജെ. തോമസ് മ. (1897 -1965)
ഐ.കെ. കുമാരൻ മ. (1903-1999)
അഭയദേവ് മ. (1913-2000)
(പള്ളം അയ്യപ്പൻ പിള്ള)
ടി ആർ (ടി. രാമചന്ദ്രൻ) മ. (1944-2000 )
കീഴ്പ്പടം കുമാരൻ നായർ മ. (1915-2007)
ടി.ഒ. ബാവ മ. (1919 - 2007)
ശാന്ത പി. നായർ മ. (1929-2008)
പൈങ്കുളം ദാമോദരചാക്യർ മ. (1935-2017)
കെ.ഇ. മാമ്മൻ മ. (- 2017)
ടി.എച്ച്.പി ചെന്താരശ്ശേരി മ. (1928-2018)
ആറ്റൂർ രവിവർമ്മ മ. (1930-2019)
നാഗഞ്ചേരി മന വാസുദേവൻ നമ്പൂതിരി മ. (1912 - 2019)
വാസുദേവ് ശരൺ അഗർവാൾ മ. (1904- 1966)
ജി എസ് രാം ചന്ദ് മ. (1927-2003)
ബിജോയ് കൃഷ്ണ ഹാൻഡിക് മ. (1934-2015)
ചാൾസ് ആഡംസ് മ. (1835 -1902 )
ഇവ പെറോൺ മ. (1919-1952)
മലയാളത്തിൽ മുപ്പതോളം കൃതികൾ രചിച്ച, കൊടുങ്ങല്ലൂർ ഗുരുകുലത്തിലെ പ്രശസ്ത പണ്ഡിതനും കവി സാർവ്വഭൗമൻ എന്ന ബഹുമതിപ്പേരും നേടിയ കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണ്ണിത്തമ്പുരാൻ (1858 മാർച്ച് 29 - 1926 ജൂലൈ 26),
1945 മുതൽ 48 വരെ ഇന്ത്യാ ഗവണ്മെന്റിന്റെ സാമ്പത്തിക ഉപദേഷ്ടാവും, മലയാളത്തിലെ ആദ്യത്തെ സാമ്പത്തികശാസ്ത്ര ഗ്രന്ഥമായ ധനതത്ത്വശാസ്ത്രം എന്ന കൃതി രചിക്കുകയും രാജ്യസഭയിലും മദ്രാസ് നിയമ നിർമ്മാണസഭയിലും അംഗമായിരിക്കുകയും ഐക്യരാഷ്ട്രസഭയുടെ ആദ്യ സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധി സഭാംഗമായിരിക്കുകയും ചെയ്ത സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്ന ഷെവലിയർ ഡോ. പി.ജെ. തോമസ് (25 ഫെബ്രുവരി 1897 - 26 ജൂലൈ 1965),
മയ്യഴിയുടെ വിമോചനത്തിന് നേതൃത്വം നല്കിയ മഹാജനസഭയുടെ നേതാവായിരുന്ന മയ്യഴി ഗാന്ധി എന്ന ഐ.കെ. കുമാരൻ (1903 സെപ്റ്റംബർ 17 - ജൂലൈ 26 1999),
വിശ്വഭാരതി എന്നൊരു ഹിന്ദി മാസികയുടെ പ്രസിദ്ധീകരണം ആരംഭിക്കുകയും, ഏക്താരാ, ഭുമികന്യാസീത, ഗുരുപൂജ തുടങ്ങിയ കൃതികൾ ഹിന്ദിയിൽനിന്നും മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുകയും, ജീവിക്കാൻ മറന്നുപോയ സ്ത്രീ, അവൻ വീണ്ടും വരുന്നു എന്നീ മലയാളകൃതികളുടെ ഹിന്ദിവിവർത്തനം നിർവഹിക്കുകയും, 50 ൽ അധികം ചലചിത്രങ്ങൾക്കും നിരവധി നാടകങ്ങൾക്കും ഗാനങ്ങൾ രചിക്കുകയും, ഹിന്ദി-മലയാളം ബൃഹത് നിഘണ്ടു രചിക്കുകയും ചെയ്ത ചലച്ചിത്രഗാന രചയിതാവും, ഹിന്ദിപണ്ഡിതനും, നിഘണ്ടുകാരനും ആയിരുന്ന കെ.കെ അയ്യപ്പൻ പിള്ള എന്ന അഭയദേവ് (1913 ജൂൺ 25- ജൂലൈ 26, 2000),
രണ്ടു വർഷം തേവര സേക്രഡ് ഹാർട്ട് കോളജിൽ ഇംഗ്ലീഷ് അധ്യാപകനായും, പിന്നീട് സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിൽ ഓഫീസറായും, ടൈംസ് ഒഫ് ഇന്ത്യയിൽ പത്ര പ്രവർത്തകനായും, അതിനു ശേഷം ദീർഘകാലം എറണാകുളം മഹാരാജാസ്, തലശ്ശേരി ബ്രണ്ണൻ, മടപ്പള്ളി ഗവ. കോളജ്, പാലക്കാട് വിക്‌ടോറിയ, തൃപ്പൂണിത്തുറ സംസ്‌കൃത കോളജ് എന്നിവിടങ്ങളിൽ ഇംഗ്ലീഷ് അധ്യാപകനാകുകയും കൊരുന്ന്യോടത്ത് കോമുട്ടി, നാം നാളെയുടെ നാണക്കേട്, ജാസ്സക്കിനെ കൊല്ലരുത്, ചിത്രകലയും ചെറുകഥയും ഒരു പഠനം തുടങ്ങിയ കൃതികൾ എഴുതുകയും ലാറ്റിനമേരിക്കൻ നോവലുകളെക്കുറിച്ചും, ചെറുകഥയുടെ ആഖ്യാനതന്ത്രങ്ങളെക്കുറിച്ചും , പാശ്‌ചാത്യ, പൗരസ്‌ത്യ നോവലുകളെ ഉദാഹരിച്ച് വിവിധ കോണുകളിലൂടെയുളള ആഖ്യാനരീതിയെപ്പറ്റി വിശദമായ പഠനങ്ങൾ തയ്യാറാക്കുകയും ചെയ്‌ത ടി ആർ എന്ന ടി രാമചന്ദ്രൻ (1944 ഒക്‌ടോബർ 26-2000 ജൂലൈ 26 ),
അവധിയില്ലാത്ത സാധന, കലയെക്കുറിച്ചു മാത്രമുള്ള ചിന്ത, കലയിലേക്കു മാത്രം കണ്ണയച്ചുള്ള ജീവിതം , എന്ന് പദ്മ സുബ്രഹ്മണ്യം വിശേഷിപ്പിച്ച പട്ടിക്കാ° തൊടിയുടെ ശിഷ്യനും, കഥകളി നടനും അദ്ധ്യാപകനും,ഏറ്റവും പ്രശസ്ത കഥാപാത്രം ഹനുമാൻ അടക്കം കത്തി, പച്ച, മിനുക്ക് വേഷങ്ങളിൽ 60 വർഷങ്ങളോളം കഥകളിയാടുകയും, തമിഴ് സിനിമയില്‍ “കെ. ആർ. കുമാര്‍” എന്ന പേരില്‍ നൃത്ത സംവിധായകനായും സൂപ്പര്‍ സ്റ്റാറായ രഞ്ചനും മറ്റുനടന്മാര്‍ക്കും അഭിനയവും നൃത്തചലനങ്ങ്ളും പഠിപ്പിച്ചു കൊടുത്ത ആചാര്യനും, ഭരതനാട്യം പഠിച്ച്, കഥകളിയും ഭരതനാട്യവും സമ്മേളിപ്പിച്ച് ധാരാളം നൃത്തനാടകങ്ങൾ സംവിധാനം ചെയ്ത കീഴ്പ്പടം കുമാരൻ നായർ(1915-2007 ജൂലൈ 26),
ഒന്നും രണ്ടും കേരളാ നിയമ സഭകളിൽ ആലുവ മണ്ഡലത്തെ പ്രതിനിധീകരിച്ച കോൺഗ്രസുകാരനായ രാഷ്ട്രീയ പ്രവർത്തകന്‍,എറണാകുളം ജില്ലാ സഹകരണബാങ്കിന്റെ ഡയറക്ടർ, എറണാകുളം ജില്ല ഖാദിഗ്രാമ വ്യവസായ ബോർഡിന്റെ ചെയർമാൻ, കെ.പി.സി.സി. പ്രസിഡന്റ് എന്നി നിലകളില്‍ സേവനമനുഷ്ടിച്ച ടി.ഒ. ബാവ (20 ജനുവരി 1919 - 26 ജൂലൈ 2007) ,
നൂറിലധികം ചിത്രങ്ങളിൽ "തുമ്പീ തുമ്പീ വാ വാ" തുടങ്ങിയ ഇരുനൂറിലേറെ ഗാനങ്ങൾ ആലപിച്ചിട്ടുള്ള പ്രമുഖ ചലച്ചിത്ര പിന്നണിഗായിക ശാന്ത പി. നായർ (1929 – 26 ജൂലൈ 2008),
ചാക്യാർകൂത്ത്, കൂടിയാട്ടം എന്നീ കലകളുടെ നവോത്ഥാന നായകൻ എന്ന നിലയിൽ പ്രസിദ്ധനായ പൈങ്കുളം ദാമോദര ചാക്യാർ ((1935-2017 ജൂലൈ 26)
ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയും സാമൂഹികപ്രവർത്തകനുമായിരുന്ന കെ.ഇ. മാമ്മൻ എന്ന കണ്ടത്തിൽ ഈപ്പൻ മാമ്മൻ(31 ജൂലൈ, 1921 - 26 ജൂലൈ, 2017)
കേരളത്തിന്റെ ഗതിമാറ്റിയ അയ്യൻ കാളി ,ചാതുർ വർണ്ണ്യവും അംബേദ്ക്കറിസവും, History of Indigenous Indian, തുടങ്ങിയ കൃതികൾ രചിച്ച ചരിത്രകാരൻ ? തിരുവൻ ഹീര പ്രസാദ് ചെന്താരശ്ശേരി എന്ന ടി.എച്ച്.പി. ചെന്താരശ്ശേരി (29 ജൂലൈ1928-26 ജൂലൈ 1918),
മലയാളത്തിലെ പ്രമുഖനായ കവിയും, വിവർത്തകനുമായ കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ആറ്റൂർ രവിവർമ്മ (1930-2019 ജൂലൈ 26),
കേരളത്തിലെ ഒരു നാടുവാഴിയും ഇരിങ്ങോൾക്കാവിന്റെ അവസാന ഊരാൺമ അവകാശിയുമായിരുന്നു നാഗഞ്ചേരി മന വാസുദേവൻ നമ്പൂതിരി (1912 - 2019 ജൂലൈ 26).,
ഇന്ത്യയിലെ ഒരു പ്രശസ്ത പണ്ഡിതനായിരുന്നു. ഇന്ത്യയുടെ ചരിത്രം, സംസ്കാരം, കല, സാഹിത്യം, പൗരസ്ത്യ ശാസ്ത്രം എന്നിവയിൽ വിദഗ്ധനായിരുന്നു. 'ദി ഹിന്ദി എൻസൈക്ലോപീഡിയ എഡിറ്റോറിയൽ ബോർഡിലെ' പ്രമുഖ അംഗമായിരുന്നു. 'സാഹിത്യ അക്കാദമി' പുരസ്‌കാരം നൽകിയ ഹിന്ദി ഗദ്യ എഴുത്തുകാരനും സാഹിത്യത്തിൻ്റെ സഹായത്തോടെ അദ്ദേഹം ഇന്ത്യയിൽ വീണ്ടും ഗവേഷണം നടത്തി, അതിൽ അദ്ദേഹം ശാസ്ത്രീയവും യുക്തിസഹവുമായ രീതികൾ ഉപയോഗിച്ചു. (വാസുദേവ് ശരൺ അഗർവാൾ ) (1904- 1966 ജൂലൈ 26 )
1959-60 ൽ ഭാരത ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ ആകുകയും ആസ്ട്രേലിയൻ ടീമിനെ തോൽപ്പിക്കുകയും ചെയ്ത ജി എസ് രാം ചന്ദ് ഗുലാബ്റായ് സിപിഹാമലാനി രാംചന്ദ്(26 ജൂലൈ1927- 9 സെപ്റ്റംബർ 2003),
ആസാമിലെ ജോർഹാത് മണ്ഡലത്തിൽ നിന്നു തുടർച്ചയായി അഞ്ച് തവണ ലോക സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും കേന്ദ്രമന്ത്രിസഭയിൽ രാസവസ്തു, വളം, പാർലമെന്ററി കാര്യം എന്നീ വകുപ്പുകളുടെ സഹമന്ത്രിയും,ഖനനം, വടക്കു കിഴക്കൻ മേഖലാ വികസനം എന്നീ വകുപ്പുകളുടെ ചുമതലയും വഹിച്ചിരുന്ന ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് അംഗമായിരുന്ന ബിജോയ് കൃഷ്ണ ഹാൻഡിക് (1 ഡിസംബർ 1934 – 26 ജൂലൈ 2015),
യൂറോപ്യൻ സെമിനാർ രീതിയിലുള്ള വിദ്യാഭ്യാസക്രമം യു.എസ്സിൽ ആവിഷ്കരിക്കുന്നതിൽ മുൻകൈയെടുത്ത യു.എസ്. ചരിത്രകാരനായിരുന്ന ചാൾസ് കെൻഡൽ ആഡംസ് (1835 ജനുവരി 24-1902 ജൂലൈ 26 ),
അർജൻറ്റിനയുടെ പ്രസിഡന്റ് ആയിരുന്ന യുവാൻ പെറോണിന്റെ ഭാര്യയും തൊഴിലാളികളുടെ അവകാശങ്ങൾക്കു വേണ്ടി സംസാരിക്കുകയും ആരോഗ്യവും തൊഴിൽ വകുപ്പ് കൈകാര്യം ചെയ്യുകയും, സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുകയും ഫീമെയ്ൽ പെറോണിസ്റ്റ് പാർട്ടി രൂപികരിക്കുകയും അർജൻറ്റൈൻ കോൺഗ്രസ്സ് രാജ്യത്തിന്റെ അദ്ധ്യാത്മിക നേതാവായി പ്രഖ്യാപിക്കുകയും ചെയ്ത മാരിയ ഇവ ഡു വാർട്ടെ ഡി പെറോൺ എന്ന ഇവ പെറോണെ (7 മെയ് 1919 – 26 ജൂലൈ 1952),
ചരിത്രത്തിൽ ഇന്ന് …
********
811 - പ്ലിസ്ക യുദ്ധം : ബൈസൻ്റൈൻ ചക്രവർത്തി നിക്കെഫോറോസ് ഒന്നാമൻ കൊല്ലപ്പെടുകയും അദ്ദേഹത്തിൻ്റെ അനന്തരാവകാശിയായ സ്റ്റൗറാക്കിയോസിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
920 - വാൽഡെജുങ്കെറ യുദ്ധത്തിൽ മുസ്ലീങ്ങൾക്കെതിരെ നവാരേ , ലിയോൺ എന്നിവിടങ്ങളിൽ നിന്നുള്ള ക്രിസ്ത്യൻ സൈനികരുടെ സഖ്യം പരാജയപ്പെട്ടു .
1309 - വിശുദ്ധ റോമൻ ചക്രവർത്തി ഹെൻറി ഏഴാമനെ റോമാക്കാരുടെ രാജാവായി ക്ലെമൻ്റ് അഞ്ചാമൻ മാർപ്പാപ്പ അംഗീകരിച്ചു .
1509 - കൃഷ്ണദേവരായ ചക്രവർത്തി സിംഹാസനത്തിൽ കയറി, വിജയനഗര സാമ്രാജ്യത്തിൻ്റെ പുനരുജ്ജീവനത്തിന് തുടക്കം കുറിച്ചു .
1529 - ഫ്രാൻസിസ്കോ പിസാറോ ഗോൺസാലസ് , സ്പാനിഷ് ജേതാവ്, പെറുവിലെ ഗവർണറായി നിയമിതനായി
1788 - ന്യൂയോർക്ക് യുണൈറ്റഡ് സ്റ്റേറ്റ്സ് ഭരണഘടന അംഗീകരിക്കുകയും യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ പതിനൊന്നാമത്തെ സംസ്ഥാനമായി മാറുകയും ചെയ്തു.
1803 - ലോകത്തിലെ ആദ്യത്തെ പൊതു റെയിൽവേ , യുണൈറ്റഡ് കിംഗ്ഡത്തിലെ സൗത്ത് ലണ്ടനിൽ സറേ അയൺ റെയിൽവേ തുറന്നു.
1814 - സ്വീഡിഷ്-നോർവീജിയൻ യുദ്ധം ആരംഭിച്ചു.
1847 - ലൈബീരിയ ആഫ്രിക്കയിലെ ആദ്യ സ്വതന്ത്ര രാജ്യമായി. USA യിൽ നിന്ന് മോചിപ്പിക്കപ്പെട്ട അടിമകൾക്കായാണ് ഈ രാജ്യം സൃഷ്ടിച്ചത്
1856 - ചാന്നാർ സ്ത്രീകൾക്ക് മാറു മറയ്ക്കുവാൻ അവകാശം നല്കി ക്കൊണ്ടുള്ള രാജകീയവിളംബരം പുറപ്പെടുവിച്ചു.
1943 - ഇറ്റലിയിൽ മുസ്സോളിനി അധികാരത്തിൽ നിന്നും പുറത്തായി.
1945 - രണ്ടാം ലോക മഹായുദ്ധത്തിന്റെ സമാപനം (ജപ്പാൻ കീഴടങ്ങൽ) പ്രഖ്യാപിച്ച് പോസ്റ്റ് ഡാം പ്രഖ്യാപനം.
1956 - ഈജിപ്ഷ്യൻ പ്രസിഡണ്ട് നാസറിന്റെ നേതൃത്വത്തിൽ സൂയസ് കനാൽ ദേശസാൽക്കരിച്ചു.
1959 - സ്വേച്ഛാധിപതിയായ ബാറ്റിസ്റ്റയെ പുറത്താക്കി ഫിദൽ കാസ്ട്രോയുടെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികൾ ഭരണം പിടിച്ചെടുത്തു.
1963- ആദ്യത്തെGeo synchronomous communication satellite (Syncom2) NASA വിക്ഷേപിച്ചു.
1965- ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപുരാഷ്ട്രമായ മാലിദ്വീപ് ബ്രിട്ടണിൽ നിന്നും സ്വാതന്ത്ര്യം പ്രാപിച്ചു.
1969 - നിലമ്പൂർ ചുള്ളിയോട് പാർട്ടി ഓഫിസിൽ നിന്നു പുറത്തിറങ്ങി വാഹനത്തിലേയ്ക്കു നടക്കുമ്പോൾ സഖാക്കളുടെ മുഖത്തേയ്ക്ക് എതിർഭാഗത്തെ കോൺഗ്രസ് പാർട്ടി ഓഫിസിൽ നിന്ന് ഒരു ടോർച്ച് വെളിച്ചം അടിക്കുന്നു. ‘ആരാടാ’ എന്ന കുഞ്ഞാലിയുടെ ഉറച്ച ചോദ്യത്തിനു മറുപടിയായി വന്നത് ഒരു തോക്കിൽ നിന്നു തുപ്പിയ തീയുണ്ട. സഖാവ് കുഞ്ഞാലി വെടിയേറ്റു വീണു. 1969 ജൂലൈ 26 നാണ് കുഞ്ഞാലി വെടിയേറ്റു വീണത്. 28 ന് ആശുപത്രിയിൽ മരിച്ചു.
1986 - എം.വി രാഘവൻ സി.എം.പി എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു.
1990- ഭിന്നശേഷി വിവേചന വിരുദ്ധ നിയമം അമേരിക്ക അംഗീകരിച്ചു.
1994 - ഇസ്രായേലിലെ ലണ്ടൻ എംബസിയിൽ സ്ഫോടനം.
1999 - കാർഗിൽ യുദ്ധം അവസാനിച്ചു.
2005 - മുംബൈയിൽ ഉണ്ടായ പേമാരിയിൽ നഗരം വെള്ളത്തിനടിയിലായി ആയിരത്തിലേറെ മരണം
2008 - അഹമ്മദാബാദിൽ സ്ഫോടനപരമ്പര 30 മരണം
2009 - ഇന്ത്യയുടെ ആദ്യത്തെ തദ്ദേശ നിർമ്മിതമായ ആണവ അന്തർവാഹിനിയായ ഐ.എൻ.എസ്. അരിഹന്ത് പ്രധാനമന്ത്രി മൻമോഹൻസിംഗും ഭാര്യ ഗുരുഗരൺ കൗറും ചേർന്ന് രാഷ്ട്രത്തിന് സമർപ്പിച്ചു.
2016 - ജപ്പാനിലെ കനഗാവ പ്രിഫെക്ചറിൽ സഗമിഹാര കുത്തേറ്റത് . പത്തൊമ്പത് പേർ കൊല്ലപ്പെടുന്നു.
2016 - ഫിലാഡൽഫിയയിൽ നടന്ന ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനിൽ ഹിലരി ക്ലിൻ്റൺ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് പ്രസിഡൻ്റായി ഒരു പ്രധാന രാഷ്ട്രീയ പാർട്ടി നോമിനേറ്റ് ചെയ്യുന്ന ആദ്യ വനിതയായി .
2016 - സൗരോർജ്ജം ഉപയോഗിച്ച് ഭൂമിയെ പ്രദക്ഷിണം ചെയ്യുന്ന ആദ്യത്തെ വിമാനമായി സോളാർ ഇംപൾസ് 2 മാറി.
2024- പാരിസ് ഒളിമ്പിക്സ് '2024' ആരംഭം
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya