/sathyam/media/media_files/2025/05/10/b1dypiTbSKOTynINQwuj.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
.
കൊല്ലവർഷം 1200
മേടം 27
ചിത്തിര / ത്രയോദശി
2025, മെയ് 10,
ശനി
ഇന്ന്;
. ലോക ല്യൂപ്പസ് ദിനം ![World Lupus Day - സിസ്റ്റമിക് ല്യൂപ്പസ് എറിത്തമറ്റോസസ്
ലൂപ്പസ് ഒരു ഓട്ടോഇമ്മ്യൂൺ രോഗമാണ്, ഇത് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെയും ശരീരത്തിലുടനീളമുള്ള അവയവങ്ങളെയും കലകളെയും (ടിഷ്യു) തകരാറിലാക്കുന്നു. ഇത് നിങ്ങളുടെ ചർമ്മം, സന്ധികൾ, രക്തം, വൃക്ക, ശ്വാസകോശം, ഹൃദയം തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്നു സന്ധികളിൽ വീക്കം ഉണ്ടാക്കുന്നു. ല്യൂപ്പസിന് കാരണമെന്താണെന്ന് കൃത്യമായി അറിയില്ല. ആരോഗ്യപരമായ കാരണങ്ങളാലോ, താമസിക്കുന്ന സ്ഥലത്തെ സംബന്ധിച്ച കാരണങ്ങളാലോ ജനിതകമായ കാരണങ്ങളാലോ ഈ അസുഖം ബാധിയ്ക്കാം.]/sathyam/media/media_files/2025/05/10/7fbf0db7-9537-48c6-92fe-056ed182c8d0-894618.jpg)
*ലോക ദേശാടന പക്ഷി ദിനം![എല്ലാ വർഷവും ഭൂരിപക്ഷം പക്ഷികളും കാലാവസ്ഥാ വ്യതിയാനം, ഭക്ഷണ ദൗർലഭ്യം, കൂടുകെട്ടാനും മുട്ടയിടാനുമുള്ള സ്ഥല സൗകര്യങ്ങൾ എന്നിവയ്ക്കായി ആയിരക്കണക്കിന് മൈലുകൾ സഞ്ചരിക്കുന്നുണ്ട്, ഇവയെയാണ് ദേശാടന പക്ഷികൾ എന്ന് വിളിയ്ക്കുന്നത്. മാറിക്കൊണ്ടിരിയ്ക്കുന്ന ഋതുക്കളുടെ അടയാളമായി നാം ഇതിനെ കണക്കാക്കാറുണ്ട്.എല്ലാ വർഷവും പതിവായി സഞ്ചരിക്കുന്ന കുറഞ്ഞത് 4,000 വ്യത്യസ്ത ഇനം പക്ഷികളെങ്കിലും ഉള്ളതിനാൽ, അവയെ കുറിച്ച് കൂടുതലറിയുന്നതിനും പഠിയ്ക്കുന്നതിനും ലോക ദേശാടന പക്ഷി ദിനം ആഘോഷിക്കുന്നു!]/sathyam/media/media_files/2025/05/10/9c4989e9-a7a8-45d6-8508-1320f0721894-125962.jpg)
*ലോക കൊളാഷ് ദിനം/sathyam/media/media_files/2025/05/10/000a98f7-2f5a-49f0-8759-1b68fd118d1f-699192.jpg)
കൊളാഷ് എന്ന പദം പശ എന്നർഥമുള്ള ഫ്രഞ്ച് പദമായ കൊളി എന്നതിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിൽ ആധുനിക കലയുടെ അവിഭാജ്യ ഘടകമായിമാറിയ കൊളാഷിനു പിന്നിൽ ജോർജു ബ്രാക്കു , പാബ്ലോ പിക്കാസോഎന്നീ പ്രശസ്ത കലാകാരന്മാരാണ് ഉള്ളത്. ഈ കലാരൂപത്തെക്കുറിച്ച് അറിയാൻ പഠിയ്ക്കാൻ നിർമ്മിയ്ക്കാൻ ഒരു ദിനം ]
*ലോക ബെല്ലി ഡാൻസ് ദിനം/sathyam/media/media_files/2025/05/10/1d1506cd-90eb-436a-bc39-9be89714203d-783544.jpg)
നർത്തകിയുടെ ഇടുപ്പിൻ്റെയും വസ്ത്രത്തിൻ്റെയും ചലനങ്ങൾക്കാണ് ബല്ലി ഡാൻസിൽ പ്രാധാന്യം. കൂടാതെ ഈനൃത്തത്തിൽ ഇടുപ്പ്, പെൽവിസ്, മുകൾഭാഗം എന്നിവയുടെ ചലനങ്ങൾക്കും നല്ല പ്രാധാന്യമുണ്ട്. ഇതിനെക്കുറിച്ച് അറിയാൻ പഠിയ്ക്കാൻ കാണാൻ ഒരു ദിനം ]
*ലോക ഫെയർ ട്രേഡ് ദിനം.![ഫെയർ ട്രേഡ് പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങളിലേക്കും നേട്ടങ്ങളിലേക്കും ശ്രദ്ധ ആകർഷിക്കാൻ ലക്ഷ്യമിടുന്ന ഒരു ആഗോള പരിപാടിയാണ് ലോക ഫെയർ ട്രേഡ് ദിനം. ]/sathyam/media/media_files/2025/05/10/1d97a0fd-46eb-4a40-aa54-1defd7421193-896700.jpg)
* അർഗാനിയയുടെ അന്താരാഷ്ട്ര ദിനം! [International Day of Argania ; ഈ പ്രത്യേക ദിനം മൊറോക്കോയിൽ ഏകദേശം 80 ദശലക്ഷം വർഷങ്ങളായി വളർന്നുവരുന്ന പുരാതന ഇനമായ അർഗൻ വൃക്ഷത്തെ ആഘോഷിക്കുന്നു.]
* മാലിദ്വീപ്: ശിശുദിനം !
* എൽ സാൽവദോർ / ഗ്വാട്ടിമാല/ മെക്സിക്കൊ: മാതൃദിനം !
* മൈക്രോനേഷ്യ: ഭരണഘടന ദിനം !
* അസർബൈജാൻ: പുഷ്പ്പോത്സവം !
* റോമാനിയ: സ്വാതന്ത്ര്യ ദിനം ! ( കിങ്ങ്സ് ഡേ )/sathyam/media/media_files/2025/05/10/6ed57231-c4e4-4a99-9d93-7005546e3974-220124.jpg)
*ദേശീയ ചെമ്മീൻ ദിനം ![കടലിൽ നിന്ന് വിളവെടുക്കുന്ന ലോകത്തിൻ്റെ പ്രിയപ്പെട്ട ഭക്ഷണമാണ് ചെമ്മീൻ എന്നതിൽ സംശയമില്ല. സാൽമണിനെക്കുറിച്ചോ ലോബ്‌സ്റ്ററിനെക്കുറിച്ചോ ട്യൂണയെക്കുറിച്ചോ മക്കയെക്കുറിച്ചോ പറഞ്ഞാലും, അവയ്‌ക്കെല്ലാം മുകളിൽ നിൽക്കുന്ന മീനാണ് ചെമ്മീൻ!]
*മാതൃ സമുദ്ര ദിനം ![Mother Ocean Day ;പ്രകൃതിയുടെ അവിശ്വസനീയമായ ശക്തിക്ക് ആദരാഞ്ജലികൾ അർപ്പിക്കുക, അതായത് സമുദ്രം, ഒരു ദശലക്ഷത്തിലധികം വ്യത്യസ്ത ജീവജാലങ്ങളെ ഉൾക്കൊള്ളുന്നു, അവയിൽ പലതും വംശനാശഭീഷണി നേരിടുന്നതോ ഭീഷണി നേരിടുന്നതോ ആണ്.]/sathyam/media/media_files/2025/05/10/5dcb727f-97fd-4076-8d0b-24642d09a99f-740818.jpg)
*ദേശീയ ട്രയിൻ ദിനം![ചരിത്രത്തിന് വളരെയധികം പ്രചോദനം നൽകിയതും ലോകമെമ്പാടുമുള്ള സമ്പദ്‌വ്യവസ്ഥയ്ക്കും വ്യവസായത്തിനും അത്ഭുതകരമായ കാര്യങ്ങൾ ചെയ്തതുമായ ആ ശക്തമായ യന്ത്രങ്ങൾ.ദേശീയ ട്രെയിൻ ദിനം ഈ മനോഹരമായ യന്ത്രങ്ങളെയും നമ്മുടെ ജീവിതത്തിൽ അവ വഹിക്കുന്ന പങ്കിനെയും അനുസ്മരിക്കുന്നു]
*ദേശീയ കാറ്റാടി ദിനം ![കാറ്റാടി മില്ലിന്റെ ഉത്ഭവത്തെയും അത് ഭൂതകാലത്തിൽ നിന്ന് ഭാവിയിലേക്ക് സാങ്കേതികവിദ്യയെയും വ്യവസായത്തെയും എങ്ങനെ രൂപപ്പെടുത്തിയെന്നും അനുസ്മരിക്കുന്നു. ദേശീയ കാറ്റാടി ദിനത്തെക്കുറിച്ച് പഠിക്കാനും ആഘോഷിക്കാനുമുള്ള സമയമാണിത്!]/sathyam/media/media_files/2025/05/10/4c8a2abe-a19d-4547-bfec-aadd30e615c4-984957.jpg)
USA;* Child Care Provider Day[ദേശീയ ശിശുപാലക ദിനം-കുട്ടികൾ സുരക്ഷിതരും കഴിവുള്ളവരുമായ കൈകളിലാണെന്ന് അറിഞ്ഞുകൊണ്ട് അമ്മമാർക്കും അച്ഛന്മാർക്കും വിശ്രമിക്കാൻ കഴിയുന്ന തരത്തിൽ, കുഞ്ഞുങ്ങൾക്കുള്ള ഒരു വിശ്വസനീയ പിന്തുണാ സംവിധാനം.കുട്ടികളെ പരിപാലിക്കുന്നത് ഒരു ബുദ്ധിമുട്ടുള്ള ജോലിയായിരിക്കാം! സ്കൂൾ കഴിഞ്ഞ് കുറച്ച് മണിക്കൂറുകൾക്കുള്ളിലോ അല്ലെങ്കിൽ മാതാപിതാക്കൾക്ക് വാരാന്ത്യത്തിൽ ഒരു അവധിക്കാലം ലഭിക്കാൻ സാധ്യതയുള്ള സമയമായാലും, മാതാപിതാക്കളല്ലാത്ത ഒരു പരിചാരകനെ അവതരിപ്പിക്കുന്നത് ചിലപ്പോൾ ഒരു വെല്ലുവിളി നിറഞ്ഞ റോളായിരിക്കാം. എന്നാൽ അത് വളരെ രസകരവുമാണ്. ]/sathyam/media/media_files/2025/05/10/1737ba69-4c92-47f8-aa13-1dfea00f2494-771082.jpg)
* National Small Business Day ![ദേശീയ ചെറുകിട ബിസിനസ് ദിനം -ചെറുകിട ബിസിനസുകളെയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയിൽ അവ ചെലുത്തുന്ന സ്വാധീനത്തെയും ആദരിക്കുന്നതിനായി വർഷം തോറും ദേശീയ ചെറുകിട ബിസിനസ് ദിനം ആഘോഷിക്കുന്നു. ]
* One Day Without Shoes Day ![കടുത്ത ദാരിദ്ര്യം ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ആളുകളെ, എല്ലാ ദിവസവും ദാരിദ്ര്യം അനുഭവിക്കേണ്ടിവരുന്നവരുടെ സ്ഥാനത്ത് സ്വയം എത്തിക്കാനും, ഈ പ്രശ്നത്തെക്കുറിച്ച് അവബോധം വളർത്താനും, അതിനെ ചെറുക്കാൻ പണം കണ്ടെത്താനും സഹായിക്കുന്നതിനാണ് ഷൂസ് ഇല്ലാത്ത ഒരു ദിവസം ദിനം ആചരിച്ചത്.]/sathyam/media/media_files/2025/05/10/1765d3e3-43b9-4614-85b5-024cdb5cba30-415024.jpg)
*ട്രസ്റ്റ് യുവർ ഇന്റ്യൂഷൻ ദിനം![ട്രസ്റ്റ് യുവർ ഇന്റ്യൂഷൻ ദിനം നമ്മുടെ ആന്തരിക ശബ്ദത്തെയും സഹജാവബോധത്തെയും സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. തീരുമാനങ്ങൾ എടുക്കുമ്പോൾ നമ്മുടെ മനസ്സിലെ വികാരങ്ങളെ വിശ്വസിക്കുന്നതിന്റെ മൂല്യം എടുത്തുകാണിക്കുന്ന ഒരു പ്രത്യേക അവസരമാണിത്.]
ഇന്നത്തെ മൊഴിമുത്തുകൾ
്്്്്്്്്്്്്്്്്്്്്്്്്
1) ''എല്ലാവരും എന്നും വായിക്കേണ്ട രണ്ടു പുസ്തകമുണ്ട്. അവനവനൊന്ന്, ചുറ്റുമുള്ള പ്രകൃതി മറ്റേത്''
2) ''കേട്ടപ്പോൾ കാണാൻ തോന്നി
കണ്ടപ്പോൾ കെട്ടാൻ തോന്നി
കെട്ടിയപ്പോൾ, കഷ്ടം പെട്ടുപൊയെന്നും തോന്നി
തോന്നലാണിതെല്ലാമെന്നതാശ്വാസമെന്നും തോന്നി''
3) ''ജോലി തന്നെ സുഖമെന്നു നിനക്കുന്നോൻ സുഖിക്കുന്നു
സുഖിക്കുവാൻ ജോലി ചെയ്‌വോൻ ദു:ഖിച്ചിടുന്നു''
4) ''മുട്ടായിക്ക് ബുദ്ധിവച്ചാൽ ബുദ്ധിമുട്ടായി
മത്തായിക്ക് ശക്തിവച്ചാൽ ശക്തിമത്തായി''
5) ''വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും
വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും''
. [ -കുഞ്ഞുണ്ണിമാഷ് ]
********
/sathyam/media/media_files/2025/05/10/77bd57d1-e27a-4e64-95a9-d4fcbdc4fef2-558571.jpg)
ഇന്നത്തെ പിറന്നാളുകാർ
**********
കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുണ്ടായിരുന്ന മുൻ മന്ത്രിയും കോൺഗ്രസ്സ് നേതാവും എറണാകുളം മണ്ഡലത്തെ പ്രതിനിധീകരിച്ച മുൻലോകസഭാ അംഗവുമായ കുറുപ്പശ്ശേരി വർക്കി തോമസ് എന്ന കെ വി തോമസ് (1946),
ചെറുകഥാകൃത്തും സാംസ്കാരിക പ്രവർത്തകനും തത്ത്വമസി പുരസ്കാര ജേതാവുമായ വക്കം സുകുമാരൻ(1948)/sathyam/media/media_files/2025/05/10/43da4aa9-175b-4126-bebb-f186be0770dd-562353.jpg)
മലയാളത്തിൽ എൺപതോളം ചലച്ചിത്രങ്ങൾക്ക് കലാ സംവിധാനം നിർവഹിച്ചിട്ടുള്ള,ഗൗരീശങ്കരം, ബനാറസ് തുടങ്ങിയ ചലച്ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുള്ള മലയാളചലച്ചിത്ര വേദിയിലെ ഒരു കലാസംവിധായകനും സംവിധായകനും ചിത്രകാരനുമായ നേമം പുഷ്പരാജ് (1961),
മലയാള, തമിഴ് ചിത്രങ്ങളിൽ1979 റിലീസ് ചെയ്ത 'ഇഷ്ടപ്രാണേശ്വരി' മുതൽ 30 ഓളം ചിത്രങ്ങളും നിരവധി ടെലിവിഷൻ സീരിയലുകളും ടെലിഫിലിമുകളും സംവിധാനം ചെയ്തിട്ടുള്ള ചലച്ചിത്ര സംവിധായകനായ സാജൻ എന്ന സിദ്ദിഖ്(1951),/sathyam/media/media_files/2025/05/10/285ec880-f565-4b59-a7f9-ce959bef4c1d-260873.jpg)
നോവലിസ്റ്റ്, കഥാകൃത്ത്, ശാസ്ത്ര സാഹിത്യ രചയിതാവ് എന്നീ നിലകളിൽ അറിയപ്പെടുന്ന പി.കെ.സുധി എന്ന പി.കെ.സുധീന്ദ്രൻ നായർ (1963),
കേരളത്തിലെ ജെ.എസ്സ്.എസ്സിന്റെ ജനറൽ സെക്രട്ടറിയും പൊതു പ്രവർത്തകനും മുൻ നിയമസഭാംഗവുമായ എ.എൻ. രാജൻ ബാബു (1948),/sathyam/media/media_files/2025/05/10/83d8368a-f3c4-4da1-87bf-716faf73fd61-308606.jpg)
ദേശീയപുരസ്കാരം ലഭിച്ചിട്ടുള്ള കന്നഡ സിനിമ അഭിനേത്രിയും, കോൺഗ്രസ്സ് പാർട്ടി പ്രവർത്തകയും സിദ്ധരാമയ്യയുടെ മന്ത്രിസഭയിൽ മുൻമന്ത്രിയും ആയിരുന്ന ഉമാശ്രീ (1957),
വർക്കല നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് സി.പി.ഐ.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ വി. ജോയ്. (1965 )/sathyam/media/media_files/2025/05/10/75a9fab9-4234-4373-9c4d-1d05aee97f35-578202.jpg)
കായംകുളം നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികയുമായ അഡ്വ.യു.പ്രതിഭ. (1977)
കോൺഗ്രസ് നേതാവും പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് എൽദോസ് കുന്നപ്പിള്ളി (1978)
തുടർച്ചയായി അഞ്ചു തവണ ഡി എം കെ ടിക്കറ്റിൽ ലോകസഭ അംഗമായ മുൻ കേന്ദ്ര ഐടി-വാർത്താവിനിമയ മന്ത്രി എ. രാജ ( 1963) യുടേയും ജന്മദിനം !!!/sathyam/media/media_files/2025/05/10/12ecb87b-3a32-44c3-8118-83a7cad6c44e-613639.jpg)
************
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
***********
കുഞ്ഞുണ്ണി മാഷ് ജ. (1927-2006)
വെണ്ണിക്കുളം ഗോപാലക്കുറുപ്പ് ജ.(1902-1980 )
എൻ. രാജഗോപാലൻ നായർ ജ. (1925-1993)
ഡോ. ടി.എ രാധാകൃഷ്ണൻ ജ.(1939-2013)
പി.എം. സയീദ് ജ. (1941-2005 )
എ.കെ. ലോഹിതദാസ് ജ. (1955-2009)
യുക്തേശ്വര്‍ ഗിരിസ്വാമി ജ. (1855-1936)
ഉമ്മന്നൂർ ഗോപാലകൃഷ്ണൻ ജ. (1948-2021)
ജാക്വസ് നിക്കോളാസ് തിയറി ജ. (1795-1856)
കാൾ ബാർട്ട് ജ. (1886-1968 )
എറിക് ബേൺ ജ. (1910-1970)
ജോൺ വിൽക്കിസ് ബൂത്ത് ജ.(1838-1865)/sathyam/media/media_files/2025/05/10/ae565827-a675-4ae2-afc7-f7a71ca812c4-301321.jpg)
ദാർശനിക മേമ്പൊടിയുള്ള ഹ്രസ്വ കവിതകളിലൂടെ ശ്രദ്ധേയനായ, ആധുനിക കവികളിലൊരാളായ കുഞ്ഞുണ്ണി മാഷ് (മേയ് 10, 1927 - മാർച്ച് 26, 2006)
കേരളശ്രീ, ജഗത് സമക്ഷം, പുഷ്പവൃഷ്ടി, പൊന്നമ്പലമേട്, ഭർതൃപരിത്യക്തയായ ശകുന്തള, മാണിക്യവീണ,മാനസപുത്രി, തുടങ്ങിയ കവിത സമാഹാരങ്ങളും,കാളിദാസന്റെ കണ്മണി, പ്രിയംവദ തുടങ്ങിയ നാടകങ്ങളും, നീലജലത്തിലെ പത്മം,വിജയരുദ്രൻ എന്നി നോവലുകളും, പുണ്യപുരുഷൻ, വഞ്ചിരാജേശ്വരി എന്നി ജീവചരിത്രവും, കഥാനക്ഷത്രങ്ങൾ, സിംഹമല്ലൻ തുടങ്ങിയ ബാലസാഹിത്യവും
തച്ചോളി ഒതേനൻ എന്ന നാടോടികഥയുംകൈരളീകോശം എന്ന നിഘണ്ടുവും, തിരുക്കുറളിന്റെ വിവർത്തനവും ചെയ്ത കവിയും സാഹിത്യക്കാരനുമായ വെണ്ണിക്കുളം ഗോപാലക്കുറുപ്പ്(1902 മെയ് 10-1980 ഓഗസ്റ്റ് 29 ),
/sathyam/media/media_files/2025/05/10/396262a8-b035-49ab-a429-5545ccecd040-267268.jpg)
ഒന്നാംകേരളനിയമസഭയിൽ പത്തനാപുരം നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച കമ്മ്യൂണിസ്റ്റ് പ്രതിനിധി എൻ. രാജഗോപാലൻ നായർ (10 മേയ് 1925 - 2 ജനുവരി 1993),
വിദേശത്ത് വൈദികവൃത്തിയില്‍ ഉന്നത വിദ്യാഭ്യാസം നേടിയശേഷം സ്വന്തം ഗ്രാമത്തില്‍ പ്രാക്ടീസ് ചെയ്യുകയും കഥകളിയില്‍ അതിരറ്റ കമ്പം മൂലം കേരള കലാമണ്ഡലത്തിന്റെ ഉപാധ്യക്ഷനാകുകയും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വ്യാപ്തനാകുകയും മൂന്ന് അനാഥാലയങ്ങള്‍ നടത്തുകയും ചെയ്ത തോപ്പില്‍ ഇഞ്ചോരവളപ്പില്‍ രാധാകൃഷ്‌ണന്‍ എന്ന ഡോ.ടിഎ രാധാകൃഷ്ണൻ (മെയ് 10, 1939-ഫെബ്രുവരി 25, 2013),/sathyam/media/media_files/2025/05/10/ae970458-2ec9-487c-b72e-eb16730473c0-170909.jpg)
ലക്ഷദ്വീപ് ലോകസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് തുടർച്ചയായി പത്ത് തിരഞ്ഞെടുപ്പുകളില്‍ ജയിച്ച് പലവട്ടം കേന്ദ്രമന്ത്രി പദം അലങ്കരിച്ച കോണ്ഗ്രസ് പ്രവര്‍ത്തകന്‍ പി.എം. സയീദ് (1941 മേയ് 10–2005 ഡിസംബർ 18)
ജീവിതഗന്ധിയും തന്മയത്വമുള്ളതുമായ തിരക്കഥകളിലൂടെ രണ്ട് ദശകത്തിലേറെക്കാലം മലയാള ചലച്ചിത്രവേദിയെ ധന്യമാക്കിയ പ്രശസ്തനായ തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന അമ്പഴത്തിൽ കരുണാകരൻ ലോഹിതദാസ് എന്ന എ.കെ. ലോഹിതദാസ് (മേയ് 10, 1955 - ജൂൺ 28, 2009),/sathyam/media/media_files/2025/05/10/6975f2dd-dfe3-4c3b-9544-f490f215ae4d-673914.jpg)
ജ്യോതിഷിയും ക്രീയ യോഗത്തിന്റെ പ്രവർത്താവും ഭഗവദ് ഗീത പണ്ഡിതനും, സത്യാനന്ദ സ്വാമികളുടെയും യോഗാനന്ദ സ്വാമികളുടെ ഗുരു വായിരുന്ന ശ്രീ യുക്തേശ്വര്‍ ഗിരിസ്വാമി (10. മെയ് 1855- 1936 മാർച്ച് 9 ),
നാൾവഴി ചിന്തുകൾ, സൂര്യമുരളിക, പൂക്കുട, മുന്നോട്ട്, സൂര്യവിളക്ക്, വർണച്ചിറകുകൾ, തേൻചിരി, മധുരമണികൾ തുടങ്ങി നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണംചെയ്ത അഞ്ഞൂറിൽപ്പരം ലളിതഗാനങ്ങളുടെ രചയിതാവും പൂന്താനം കാവ്യ പുരസ്കാരം, അബുദാബി പ്രതിഭ അവാർഡ്, ബംഗളൂരു പ്രവാസി പുരസ്കാരം, പുനലൂർ ബാലൻ അവാർഡ്, ഡോ.കെ.ദാമോദരൻ അവാർഡ്, വർഗീസ് മാളിയേക്കൽ അവാർഡ്, സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പ് പ്രശസ്തിപത്രം, മഹാകവി പാലാ അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ നേടുകയും ചെയ്തിട്ടുള്ള ഉമ്മന്നൂർ ഗോപാലകൃഷ്ണൻ (മെയ് 10,1948-2021),
/sathyam/media/media_files/2025/05/10/076448ac-2411-47c5-b1f9-71f86d644587-875505.jpg)
ഹിസ്റ്ററി ഒഫ് ദ് കോൺക്വസ്റ്റ് ഒഫ് ഇംഗ്ലണ്ട് ബൈ ദ് നോർമൻസ് (ഫ്രഞ്ച് മൂലകൃതിയുടെ പരിഭാഷ; മൂന്നു വാല്യം, 1825), നരേറ്റീവ്സ് ഒഫ് ദ് മെരോവിൻജിയൻ ഈറാ (ഫ്രഞ്ച് മൂലകൃതിയുടെ പരിഭാഷ, 1845) തുടങ്ങിയ ചരിത്ര ഗ്രന്ഥങ്ങൾ രചിച്ച ഫ്രഞ്ച് ചരിത്രകാരൻ ജാക്വസ് നിക്കോളാസ് അഗസ്റ്റിൻ തിയറി (മെയ് 10, 1795 - മെയ് 22, 1856),
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ക്രിസ്തീയചിന്തകന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന സ്വിറ്റ്സർലണ്ടുകാരനായ ഒരു പ്രൊട്ടസ്റ്റന്റ് ദൈവ ശാസ്ത്രജ്ഞനായിരുന്ന കാൾ ബാർട്ട് (1886 മേയ് 10 – 1968 ഡിസംബർ 10),
/sathyam/media/media_files/2025/05/10/73740a5d-9f43-49b7-b23e-bcb29fe9a680-795840.jpg)
വിനിമയ അപഗ്രഥനം (Transactional Analysis) എന്ന മനഃശാസ്ത്ര വിശകലന രീതിയുടെ ഉപജ്ഞാതാവും, നിത്യജീവിതത്തിലെ സാഹചര്യവും സന്ദർഭവും വിശകലന വിധേയമാകുന്ന ഗേംസ് പീപ്പിൾ പ്ലേ എന്ന പുസ്തകം എഴുതുകയും, വില്പനയിൽ ബെസ്റ്റ്സെല്ലറാവുകയും ചെയ്ത കാനഡയിൽ ജനിച്ച ലോക പ്രശസ്തനായ മനഃശാസ്ത്ര വിദഗ്ദ്ധൻ എറിക് ബേൺ(1910 മേയ് 10 - 1970 ജൂലൈ 15),
1860-1865 കാലഘട്ടത്തിൽ അമേരിക്കൻ പ്രസിഡന്റായിരുന്ന അബ്രഹാം ലിങ്കന്റെ ഘാതകനായ മെറിലാന്റ് സ്വദേശിയായ ഒരു നാടകനടനായിരുന്ന ഒപ്പം വംശവെറിയനും, അമേരിക്കയിലെ തെക്കൻ സംസ്ഥാനങ്ങളുടെ അനുകൂലിയുമായിരുന്ന ജോൺ വിൽകിസ് ബൂത്ത്(മേയ് 10, 1838-ഏപ്രിൽ 26, 1865)
********
/sathyam/media/media_files/2025/05/10/9967befc-deb9-4143-90a5-79f8195bcd3d-797507.jpg)
ഇന്നത്തെ സ്മരണ!!
*******
എം. കൃഷ്ണൻനായർ മ. (1917-2001)
പി.ആർ. ഫ്രാൻസിസ് മ. (1924-2002)
ആവിലായിലെ വിശുദ്ധയോഹന്നാൻ മ. (1500-1569)
മിഖായേൽ ലാറിയോനോവ് മ.(1881-1964)
ഹാൽ മോഹർ , മ(1894-1974 )
/sathyam/media/media_files/2025/05/10/3370cf6e-04b6-456d-bd60-6b478bb37ea6-874079.jpg)
സംവിധായകനും, കവിയും ഗാനരചയിതാവും മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനും മലയാള സർവ്വകലാശാല വൈസ് ചാൻസലറുമായ കെ. ജയകുമാറുടെ പിതാവും, തമിഴ് സംവിധായകനായ ഭാരതീരാജ, മലയാള സംവിധായകൻ കെ. മധു തുടങ്ങിയ സംവിധായകരുടെ ഗുരുവുമായിരുന്ന എം. കൃഷ്ണൻനായർ (2 നവംബർ 1917 - 10 മേയ് 2001),/sathyam/media/media_files/2025/05/10/cfdee4da-2bc8-412a-aa38-8feed6bb3091-732027.jpg)
ഒല്ലൂർ നിയമസഭാമണ്ഡലത്തെ ഒന്നും, രണ്ടും, നാലും, അഞ്ചും നിയമസഭകളിൽ പ്രതിനിധീകരിച്ച ഒരു കോൺഗ്രസ് നേതാവായിരുന്ന പി.ആർ. ഫ്രാൻസിസ്(1924 - 10 മേയ് 2002)
കത്തോലിക്കാ സഭയിലെ മുപ്പത്തിമൂന്നാമത്തെ വേദപാരംഗതൻ സ്പെയ്ൻകാരൻ ആവിലായിലെ വിശുദ്ധ യോഹന്നാൻ(6 ജനുവരി 1500 – 10 മേയ് 1569),/sathyam/media/media_files/2025/05/10/e1e3f935-c5ee-49f5-987d-64afa955f725-815977.jpg)
റഷ്യൻ റഷ്യൻ ആർട്ട്-ഗാഡ് ചിത്രകാരനായിരുന്ന മിഖായേൽ ഫിയോഡോറോവിച്ച് ലാരിയോനോവ് ( ജൂൺ 3 ,1881 – മെയ് 10, 1964),
ഒരു പ്രശസ്ത സിനിമ ഛായാഗ്രാഹകനായിരുന്ന 1935-ൽ പുറത്തിറങ്ങിയ എ മിഡ്സമ്മർ നൈറ്റ്സ് ഡ്രീം എന്ന ചിത്രത്തിലെ പ്രവർത്തനത്തിന് ഓസ്കാർനേടിയഹാൽമോഹർ , എഎസ്‌സി(ആഗസ്റ്റ് 2, 1894 - മെയ് 10, 1974),/sathyam/media/media_files/2025/05/10/bbb7b83d-7aae-47f6-93f0-c4ff1a86cbe6-792465.jpg)
ചരിത്രത്തിൽ ഇന്ന് …
********
1291-ൽ ഇംഗ്ലീഷ് രാജാവായ എഡ്വേർഡ് ഒന്നാമൻ്റെ അധികാരം സ്കോട്ടിഷ് പ്രഭുക്കന്മാർ അംഗീകരിച്ചു.
1294-ൽ തെമൂർ ഖാനെ യുവാൻ രാജവംശത്തിൻ്റെ ചക്രവർത്തിയായി പ്രഖ്യാപിച്ചു. /sathyam/media/media_files/2025/05/10/cc9aec56-8197-418a-b62a-57803c18f9c3-810687.jpg)
1427-ൽ സ്വിറ്റ്സർലൻഡിലെ ബേണിൽ നിന്ന് ജൂതന്മാരെ പുറത്താക്കി.
1497-ൽ ഇറ്റാലിയൻ പര്യവേക്ഷകനായ അമേരിഗോ വെസ്പുച്ചി പുതിയ ലോകത്തേക്കുള്ള തൻ്റെ ആദ്യ യാത്രയ്ക്കായി പുറപ്പെട്ടു.
/sathyam/media/media_files/2025/05/10/c0a3b13b-8f2c-4325-97c6-76a4cbf24e7c-390792.jpg)
1503-ൽ ക്രിസ്റ്റഫർ കൊളംബസ് കേമാൻ ദ്വീപുകൾ കണ്ടെത്തി.
1655-ൽ ജമൈക്ക ബ്രിട്ടീഷുകാർ പിടിച്ചെടുത്തു.
1774 - ലൂയി പതിനാറാമൻ ഫ്രാൻസിന്റെ രാജാവായി./sathyam/media/media_files/2025/05/10/ba642b5d-bd1d-4a25-bc08-c443a9dd0a10-213852.jpg)
1796-ൽ ലോഡി ബ്രിഡ്ജ് യുദ്ധത്തിൽ നെപ്പോളിയൻ ഓസ്ട്രിയയെ പരാജയപ്പെടുത്തി.
1804-ൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഹെൻറി ആഡിംഗ്ടണിനു പകരം വില്യം പിറ്റ് ദി യംഗർ നിയമിതനായി.
1857 - ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സൈന്യത്തിലെ ശിപായിമാരുടെ ലഹള എന്ന നിലയിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരം ആരംഭിച്ചു.
/sathyam/media/media_files/2025/05/10/e373be3a-c4fd-4945-b62a-1c04456ac848-995194.jpg)
1865-ൽ യൂണിയൻ സൈന്യം ഇർവിൻസ്‌വില്ലെ ജോർജിയയിൽ വച്ച് കോൺഫെഡറേറ്റ് പ്രസിഡൻ്റ് ജെഫേഴ്സൺ ഡേവിസിനെ പിടികൂടി.
1893-ൽ ലണ്ടനിലെ ഇംപീരിയൽ കോളേജ് സ്ഥാപിതമായി.
1940 - രണ്ടാം ലോക മഹായുദ്ധം: ജർമനി ബെൽജിയം, നെതർലാൻഡ്സ്, ലക്സംബർഗ് എന്നീ രാജ്യങ്ങൾ ആക്രമിച്ചു.
/sathyam/media/media_files/2025/05/10/de65469f-3e89-4263-b8cf-be4121c34180-908220.jpg)
1940 - രണ്ടാം ലോക മഹായുദ്ധം: വിൻസ്റ്റൺ ചർച്ചിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റു.
1940 - രണ്ടാം ലോക മഹായുദ്ധം: ബ്രിട്ടൺ ഐസ്‌ലാന്റ് ആക്രമിച്ചു.
1967-ൽ, അൽക്‌മാറിൽ ഫൗണ്ടേഷൻ AZ സോക്കർ ടീം രൂപീകരിച്ചു./sathyam/media/media_files/2025/05/10/f76e16a8-144c-4d53-a040-bf99fd95ed19-803860.jpg)
1973-ൽ, 27-ാമത് NBA ചാമ്പ്യൻഷിപ്പിൽ NY നിക്സ് LA ലേക്കേഴ്സിനെ പരാജയപ്പെടുത്തി.
1974-ൽ, NY നെറ്റ്സ്, 7-ആമത് ABA ചാമ്പ്യൻഷിപ്പിൽ Utah Stars-നെ പരാജയപ്പെടുത്തി.
1983-ൽ, സിറ്റ്‌കോമിൻ്റെ അവസാന എപ്പിസോഡ് 'ലാവർൺ & ഷെർലി' എബിസി ടിവിയിൽ സംപ്രേക്ഷണം ചെയ്തു.
/sathyam/media/media_files/2025/05/10/fe7d578b-f6f2-4046-97d0-6b7a8de48928-418153.jpg)
1996-ൽ ഹെലൻ ഹണ്ടും ബിൽ പാക്‌സ്റ്റണും അഭിനയിച്ച 'ട്വിസ്റ്റർ' ചിത്രം പ്രീമിയർ ചെയ്തു.
1995-ൽ ഡെൽബർട്ട് മാൻ സംവിധാനം ചെയ്ത 'മാർട്ടി' പാം ഡി ഓർ നേടി.
2005 - ജോർജിയയിലെ ടിബിലിസിയിൽ ഒരു ജനക്കൂട്ടത്തോട് പ്രസംഗിക്കുന്നതിനിടെ വ്‌ളാഡിമിർ അരുത്യൂനിയൻ എറിഞ്ഞ കൈ ഗ്രനേഡ് യുഎസ് പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു ബുഷിൽ നിന്ന് 20 മീറ്റർ അകലെ എത്തി , പക്ഷേ അത് തകരാറിലായതിനാൽ പൊട്ടിത്തെറിച്ചില്ല. /sathyam/media/media_files/2025/05/10/e92646e3-43bb-4925-8369-9ade62eb33a9-853227.jpg)
2012 - സിറിയയിലെ ഡമാസ്കസിലെ സൈനിക രഹസ്യാന്വേഷണ സമുച്ചയത്തിന് പുറത്ത് ചാവേർ ബോംബർമാർ പൊട്ടിത്തെറിച്ച ഒരു ജോടി കാർ ബോംബുകൾ ഉപയോഗിച്ചാണ് ഡമാസ്കസ് ബോംബാക്രമണം നടത്തിയത് , 55 പേർ കൊല്ലപ്പെട്ടു.
2013 - ഒരു വേൾഡ് ട്രേഡ് സെന്റർ പടിഞ്ഞാറൻ അർദ്ധഗോളത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായി മാറി . /sathyam/media/media_files/2025/05/10/f76ef7aa-11b3-4f85-9f90-043eb0afc04c-603458.jpg)
2017 - സിറിയൻ ആഭ്യന്തരയുദ്ധം : സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സ് (എസ്‌ഡിഎഫ്) അൽ-തബ്ഖയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവന്റ് (ഐഎസ്‌ഐഎൽ) യുടെ അവസാന പാദങ്ങൾ പിടിച്ചെടുത്തു , തബ്ക യുദ്ധം അവസാനിപ്പിച്ചു. /sathyam/media/media_files/2025/05/10/f468f99a-5d78-42f5-81d3-6748897196b5-332422.jpg)
2022 - എലിസബത്ത് രാജ്ഞി രണ്ടാമൻ 59 വർഷത്തിന് ശേഷം ആദ്യമായി പാർലമെന്റിന്റെ സംസ്ഥാന ഉദ്ഘാടനം നഷ്‌ടപ്പെടുത്തി . വെയിൽസ് രാജകുമാരനും കേംബ്രിഡ്ജ് പ്രഭുവും സംയുക്തമായി പാർലമെന്റിന്റെ പുതിയ സമ്മേളനം ആരംഭിച്ചത് ഇതാദ്യമായാണ്/sathyam/media/media_files/2025/05/10/f4f0e24b-bc72-4b0b-b504-fc9b27986bff-823461.jpg)
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us