Advertisment

ഇന്ന് സെപ്തംബര്‍ 28, അന്താരാഷ്ട്ര വിവരാവകാശ ദിനം ഇന്ന്, ഭ​ഗത് സിങ്ങിന്റേയും ഷെയ്ഖ് ഹസീനയുടെയും രണ്‍ബീര്‍ കപൂറിന്റെയും അഭിനവ് ബിന്ദ്രയുടെയും ജന്മദിനവും ലതാ മങ്കേഷ്‌കറിന്റെ ഓർമദിനവും ഇന്ന്, ആദ്യത്തെ കളര്‍ ടെലിവിഷന്‍ വിപണിയില്‍ ഇറങ്ങിയതും ഇന്തോനേഷ്യ ഐക്യരാഷ്ട്ര സഭയില്‍ അംഗമായതും ഇതേ ദിനം തന്നെ, ചരിത്രത്തിൽ ഇന്ന്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
New Project spetember 28

.ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
 ' JYOTHIRGAMAYA '
🌅ജ്യോതിർഗ്ഗമയ🌅
 കൊല്ലവർഷം 1200 
കന്നി 12
ആയില്യം /ഏകാദശി 
2024/ സെപ്റ്റംബര്‍ 28,
ശനി

Advertisment

ഇന്ന് ;

*ഷിർദ്ദി സായ്‌ ബാബ ജന്മദിനം (1835)

*അന്താരാഷ്ട്ര മുയൽ ദിനം ![സെപ്തംബർ മാസത്തിലെ അവസാന ശനിയാഴ്ച നടത്തപ്പെടുന്ന, നീളമുള്ള ചെവികളുള്ള, കുറിയ വാലുള്ള സസ്തനികളുടെ ഈ വാർഷിക ആഘോഷം, പാശ്ചാത്യ ലോകത്തുടനീളമുള്ള വളർത്തുമൃഗങ്ങളായി വളർത്തുന്ന ദശലക്ഷക്കണക്കിന് മുയലുകളുടെ പേരിൽ മാത്രമല്ല, മൃഗങ്ങളുടെ ക്ഷേമത്തെക്കുറിച്ചുള്ള ഗുരുതരമായ സന്ദേശം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയും ലക്ഷ്യമിടുന്നു. ]

publive-image

* വിശപ്പിൽ നിന്നും മുക്തി ദിനം ! [ Freedom from Hunger day -[സെപ്റ്റംബർ  28. ലോകത്ത് പട്ടിണി ഇല്ലാതാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി, യോലോ കൗണ്ടി സൂപ്പർവൈസേഴ്സ് ബോർഡ് 2006-ൽ ഈ ദിനം പ്രഖ്യാപിച്ചു. കാലിഫോർണിയ സംസ്ഥാനവും ഇത് തങ്ങളുടെ ഔദ്യോഗിക ബോധവത്കരണ ദിനമായും പ്രഖ്യാപിച്ചു. പട്ടിണി ഇല്ലാതാക്കാനും ദാരിദ്ര്യത്തിൽ കഴിയുന്ന സ്ത്രീകളുടെയും കുട്ടികളുടെയും കുടുംബങ്ങളുടെയും ദാരിദ്ര്യം നീക്കി അവരുടെ അന്തസ്സ് ഉയർത്തുന്നതിനും ഉള്ള സ്വയം സഹായ പരിപാടികൾ ആവിഷ്കരിച്ച് സമൂഹത്തിനെ സമൂലം ബാധിച്ചിട്ടുള്ള പട്ടിണിയിൽ നിന്നുമുള്ള വിടുതലിനായി ഉപയോഗിക്കാം എന്നു കണ്ടെത്തി.]

publive-image

* അന്തഃരാഷ്ട്ര വിവരാവകാശ ദിനം ![International Right to know day -എല്ലാവർക്കും തങ്ങളുടെ ചുറ്റുപാടുമുള്ള വിവരങ്ങൾ അറിയാനും അന്വേഷിക്കാനും അവ പങ്കിടാനും അവകാശമുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ആഗോള പ്രതിബദ്ധതയെ ഈ ദിവസം അടയാളപ്പെടുത്തുന്നു. ന്യായമായ സമൂഹങ്ങൾ കെട്ടിപ്പടുക്കുന്നതിനും, അവയ്ക്കുള്ളിൽ അറിവ് വർധിപ്പിക്കുന്നതിനും, അവിടെ സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനും, ഇത്തരം വിവരങ്ങളിലേക്കുള്ള പ്രവേശനം ഒരു താക്കോലാണെന്ന വിശ്വാസത്തിൽ നിന്നാണ് ഈ ദിനാചരണം ഉടലെടുത്തത്.]publive-image

ലോക പേവിഷ ദിനം !  [ world rabies day] -റാബിസ് എന്നത്  പകർച്ചവ്യാധിയായ ഒരു വൈറസ് രോഗമാണ്, ഇത് അന്നും ഇന്നും എപ്പോഴും മാരകമാണ്. ഈ രോഗം മൃഗങ്ങളെയും മനുഷ്യരെയും ഒരു പോലെ ബാധിക്കുന്നതാകയാൽ, ആഫ്രിക്കയിലും ചില ഏഷ്യൻ രാജ്യങ്ങളിലും ഇപ്പോഴും വ്യാപകമായ ഈ രോഗത്തെ ചെറുക്കാൻ ആരോഗ്യ വകുപ്പ് ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്.  ഈ  അവബോധം സമൂഹത്തിലും വ്യക്തികൾക്കിടയിലും ഒരുപോലെ വളർത്തുന്നതിനും രോഗം ഇല്ലാതാക്കുന്നതിനും ഒത്തൊരുമിച്ച് പ്രവർത്തിയ്ക്കുക എന്നതാണ് ലോക റാബിസ് ദിനാചരണം കൊണ്ട് ഉദ്ദേശിയ്ക്കുന്നത് !]

  • publive-image

*അന്താരാഷ്ട്ര ലേസ് ദിനം ![നെയ്ത്തിൻ്റേയും തുന്നലിൻ്റെയും  സൂചിപ്പണികളുടേയും പ്രാധിനിധ്യം സമൂഹത്തിൽ ഉറപ്പിയ്ക്കാൻ ഒരു ദിവസം ] 

* International Poke Day ![ഓൺ. പോക്ക് യഥാർത്ഥത്തിൽ ഹവായിയൻ ലഘുഭക്ഷണമായാണ് ആരംഭിച്ചതെങ്കിലും, കഴിഞ്ഞ ദശകത്തിൽ അക്കായ് ബൗൾസ്, ബബിൾ ടീ തുടങ്ങിയ വിഭവങ്ങൾക്കൊപ്പം ഇത് ജനപ്രിയമായി. അതിനാൽ, ഈ രുചികരമായ ലഘുഭക്ഷണത്തെക്കുറിച്ച് കൂടുതലറിയാൻ ഈ ദിനം ഉപയോഗിക്കാം ]

publive-image

*ദേശീയ പൊതു ഭൂമി  ദിനം ![കമ്മ്യൂണിറ്റി സ്‌പെയ്‌സുകൾ മെച്ചപ്പെടുത്തുന്നത് പാരിസ്ഥിതിക പരിപാലനം പ്രോത്സാഹിപ്പിക്കുകയും പൗരാഭിമാനം പ്രോത്സാഹിപ്പിക്കുകയും എല്ലാവർക്കും വൃത്തിയുള്ളതും കൂടുതൽ ആസ്വാദ്യകരവുമായ പൊതു ഇടങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതിനായി ഒരു ദിനം. ]

*ദേശീയ വേട്ടയുടെയും മത്സ്യബന്ധനത്തിൻ്റെയും ദിനം ! [ദേശീയ വേട്ടയാടൽ, മത്സ്യബന്ധന ദിനം (NHF എന്നും അറിയപ്പെടുന്നു), കായികതാരങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതിനും വേട്ടയാടൽ, മത്സ്യബന്ധനം, ടാർഗെറ്റ് ഷൂട്ടിംഗ് എന്നിവയിലെ അവരുടെ സമ്പന്നമായ പാരമ്പര്യം ആസ്വദിക്കുന്നതിനുമാണ് ഇത് ആഘോഷിക്കുന്നത്. 1971-ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസ് ആരംഭിച്ച ഈ ദിനം മുതൽ എല്ലാ വർഷവും ഇത് അമേരിയ്ക്കയിൽ ആചരിയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്നു. 1972-ൽ അമേരിക്കൻ പ്രസിഡൻ്റ് റിച്ചാർഡ് നിക്സൺ വേട്ടയാടൽ, മത്സ്യബന്ധന ദിനം എന്നിവയുടെ ഉദ്ഘാടന പ്രഖ്യാപനത്തിൽ ഒപ്പുവച്ചു. ]

publive-image

*കുടുംബാരോഗ്യത്തിനും ശാരീരികക്ഷമതയ്ക്കും ഒരു  ദിനം ! [വീടിനുള്ളിൽ ക്ഷേമം പരിപോഷിപ്പിക്കുന്നതിനും ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതിനും സന്തോഷം ഉണ്ടാക്കുന്നതിനും വേണ്ടി ഓരോ കുടുംബാംഗവും സ്വയം ശാരീരികക്ഷമത നേടുകയും അതുവഴി കുടുംബാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയതാണ് ഈ ദിനം ഇത് എല്ലാവർക്കും അനുകൂലമായ കുടുംബാന്തരീക്ഷം ഉറപ്പു നൽകുന്നു. ]

National Drink Beer Day[ദേശീയ പാനീയ (ബിയർ)  ദിനം]ഒരു പുതിയ ബിയർ സാമ്പിൾ ചെയ്യുക, ഒരു ബ്രൂവറി സന്ദർശിക്കുക, അല്ലെങ്കിൽ ലോകത്തിലെ ഏറ്റവും ജനപ്രിയമായ പാനീയങ്ങളിലൊന്ന് പങ്കിടാനും അതിനെ കുറിച്ച് ചർച്ച ചെയ്യാനും സുഹൃത്തുക്കളെ ഒന്നിച്ചുകൂട്ടുക.വർഷത്തിലെ മിക്കവാറും എല്ലാ ദിവസവും ബിയർ പ്രേമികൾക്ക് ബിയർ ആസ്വദിക്കാനാകുമെങ്കിലും, ഇതിനായി ഒരു ദിവസം എന്നത് തീർച്ചയായും ഒരു പ്രത്യേക പ്രത്യേകതയാണ്. ]

publive-image

*National Strawberry Cream Pie Day !
*Remember Me Thursday!
*National Good Neighbor Day !
* China : Confucius Day !
[ This day is also celebrated as Teacher’s Day in China and Taiwan.]
* തൈവാൻ /ഫിലിപ്പൈൻസ്: അദ്ധ്യാപക ദിനം !

ഇന്നത്തെ മൊഴിമുത്ത് 
''ഞാൻ ഒരു തീവ്രവാദിയെപ്പോലെയാണ് പെരുമാറുന്നത് എന്ന് നിങ്ങൾക്ക് തോന്നാം, പക്ഷേ ഞാനൊരു തീവ്രവാദിയല്ല വിപ്ലവകാരിയാണ് ''[ - ഭഗത് സിംഗ് ]
ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ്  മുജിബുർ റഹ്മാന്റെ പുത്രിയും ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായഷെയ്ഖ് ഹസിനയുടെയും (1947),

publive-image

സുപ്രീംകോടതിയുടെ നാല്പത്തിയൊന്നാമത്തെ മുഖ്യ ന്യായാധിപനായിരുന്ന രാജേന്ദ്ര മൽ ലോധ എന്ന ആർ.എം. ലോധയുടെയും  (1949),

പരേതനും പ്രമുഖ ബോളിവുഡ് നടനുമായ റിഷി കപൂറിന്റെയും   ബോളിവുഡ് നടി നീതു സിംഗിന്റേയും പുത്രനും ഒരു ബോളിവുഡ് നടനുമായ രൺബീർ കപൂറിന്റെയും (1982),publive-image

ഒളിമ്പിക്സ് ഗെയിംസിൽ വ്യക്തിഗത സ്വർണ്ണം നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനായ അഭിനവ് ബിന്ദ്രയുടെയും (1982),

publive-image

ഫ്രഞ്ച് അഭിനേത്രിയും, ഫാഷൻ മോഡലും, ദേശീയവാദിയും, ഗായികയും, മൃഗങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുകയും ചെയ്യുന്ന ബ്രിഴിത്ത് ബാർദോയുടെ യും ( 1934)ജന്മദിനം!സ്മരണാഞ്ജലി !!!
കെ മാധവൻ നായർ മ. (1882 -1933 )
സി.എച്ച്. മുഹമ്മദ് കോയ മ. (1927-1983)
ടി.എ. ഷാഹിദ്  മ. (1971-2012 )
ഡോ കെ എം മാത്യു മ. ( 1933 - 2020 ' )
എം.എസ്‌ സ്വാമിനാഥൻ മ. (1925-2023)
സിയ മൊഹിയുദ്ദീൻ ഡാഗർ മ. (1929-1990 )
മുള്‍ക്ക് രാജ് ആനന്ദ് മ. (1905-2004 )
ലൂയി പാസ്ചർ മ. (1822 - 1895)
ഗമാൽ അബ്ദുന്നാസർ മ. (1918 -1970)
ജോൺ പോൾ ഒന്നാമൻ മാർപ്പാപ്പ മ. (1912-1978)
എഡ്വിൻ ഹബ്ബിൾ മ. (1889-1953)
ജയിംസ് ഇ ബർക്ക് മ. (1925 -2012)

90846e9e-d50b-4dab-95f8-960c48d7f9ce

ദേശീയ സ്വാതന്ത്ര്യപ്രവർത്തനം, ഖിലാഫത്ത് പ്രവർത്തനം, അക്കാലത്തെ ദുരിതാശ്വാസ പ്രവർത്തനം, വൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം, മാതൃഭൂമി പത്രത്തിന്റെ ഉത്ഭവം എന്നീ കാര്യങ്ങളിൽ ഒക്കെ പ്രവർത്തിച്ച കാരുതൊടിയിൽ മാധവൻനായർ എന്ന കെ മാധവൻ നായർ (1882 ഡിസംബർ 2-1933 സെപ്റ്റംബർ 28),

ലീഗിന്റെ കേരളത്തിലെ ഏക മുഖ്യമന്ത്രിയും, കഴിവുറ്റ ഭരണാധികാരിയും പ്രശസ്തനായ പത്രപ്രവർത്തകനും ഒരു ഡസനിലേറെ പുസ്തകങ്ങളുടെ കർത്താവും പ്രശസ്ത വാഗ്മിയും രാഷ്ട്രതന്ത്രജ്ഞനും മുസ്ലീം ലീഗിന്റെ സമുന്നതനായ നേതാവുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയ (ജൂലൈ 15, 1927 - സെപ്റ്റംബർ 28, 1983),

13812c1c-4ec6-407f-bb63-770c9f15807b

ഇന്ത്യയെ കാർഷിക സ്വയം പര്യാപ്തതയിലേക്കു നയിച്ച ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന,  ബോർലോഗിന്റെ ഗവേഷണങ്ങൾക്ക് ഇന്ത്യൻ സാഹചര്യങ്ങളിൽ തുടർച്ച നൽകിയ, നമ്മുടെ പരിസ്ഥിതിക്ക് ഇണങ്ങുന്ന അത്യുൽപാദന ശേഷിയുള്ള വിത്തിനങ്ങൾ വികസിപ്പിച്ചെടുക്കുകയും കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്ത കാർഷിക ശാസ്ത്രജ്ഞൻ എം.എസ്. സ്വാമിനാഥൻ (1925 ഓഗസ്റ്റ് 7- 2023 സെപ്റ്റംബർ 28),

a9dfda42-955e-4a08-82e7-23d70897d043

 കേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ മനശാസ്ത്രജ്ഞനും കോളമിസ്റ്റും എഴുത്തുകാരനും നടനുമായിരുന്ന , കേരളത്തിൽ മനഃശാസ്ത്രത്തിൻ്റെയും സെക്സോളജിയുടെയും വിഷയങ്ങൾ ജനകീയമാക്കിയ ഡോ. പി.എം. മാത്യു വെല്ലൂർ എന്നറിയപ്പെടുന്ന പാലക്കൽതാഴെ മത്തായി മാത്യു (ജനുവരി 1933 - 28 സെപ്റ്റംബർ 2020)

തിരക്കഥാകൃത്ത് ടി.എ. റസാക്കിന്റെ സഹോദരനും, നാട്ടുരാജാവ്, രാജമാണിക്യം, താന്തോന്നി, ബാലേട്ടൻ, മാമ്പഴക്കാലം, വേഷം തുടങ്ങി നിരവധി ഹിറ്റുകളുടെ തിരക്കഥ ഒരുക്കിയിട്ടുള്ള തിരക്കഥാകൃത്തായിരുന്ന ടി.എ. ഷാഹിദ് (1971-2012 സെപ്റ്റംബർ 28),

468675a1-79ab-46e1-a8fc-09dd158c0907

ധ്രുപദ് ശൈലി  പിന്തുടർന്നിരുന്ന ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രമുഖ രുദ്രവൈണികരിലൊരാളായിരുന്ന ഡാഗർ സംഗീതകുടുംബത്തിലെ പത്തൊൻപതാം തലമുറയിൽപ്പെട്ട സിയ മൊഹിയുദ്ദീൻ ഡാഗർ(14 മാർച്ച് 1929 -ഉദയ്പൂർ – 28 സെപ്റ്റംബർ1990 ),

ദി വില്ലേജ് , ബ്ളാക്ക് വാട്ടേഴ്സ്  സിക്കിള്‍ , പ്രൈവറ്റ് ലൈഫ് ഓഫ് ആന്‍ ഇന്ത്യന്‍ പ്രിന്‍സ്, അൺടച്ചബിൾസ് തുടങ്ങിയ കൃതികൾ രചിച്ച  ഇംഗ്ളീഷ് ഇന്ത്യൻ എഴുത്തുകാരനായ മുള്‍ക്ക് രാജ് ആനന്ദ്(1905-2004 സെപ്തംബര്‍ 28 )

b4e1bb08-c725-4cb3-a936-a048bce74325

നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പറ്റാത്ത സൂക്ഷ്മ ജീവികളാണ്‌ പകർച്ചവ്യാധികളുണ്ടാക്കുന്നതെന്ന് ആദ്യം തിരിച്ചറിയുകയും  പേവിഷബാധ, ആന്തറാക്സ് എന്നിവയ്ക്കുള്ള ആദ്യ പ്രതിരോധ മരുന്നുകൾ കണ്ടു പിടിക്കുകയും , സൂക്ഷ്മരോഗാണുക്കളെ നശിപ്പിക്കാനുള്ള പാസ്ചുറൈസേഷൻ വിദ്യ കണ്ടുപിടിക്കുകയും ചെയ്ത  പ്രശസ്തനായ ഫ്രഞ്ച് ശാസ്ത്രജ്ഞന്‍ ലൂയി പാസ്ചർ (1822 ഡിസംബർ 27 - 1895 സെപ്റ്റംബർ 28 ), 

അറബ് ദേശീയത, ചേരിചേരായ്മ, സോഷ്യലിസം തുടങ്ങിയ നയങ്ങളിലൂടെ ജനപിന്തുണയും ലോകശ്രദ്ധയും നേടുകയും, അറബ്‌ലോകത്ത് ഒരു വീരനായകനായി വിലയിരുത്തപ്പെടുകയും, ചേരിചേരാനയത്തിന്റെ പേരിൽ അസ്വാൻ  അണക്കെട്ടിനുള്ള ധനസഹായം പിൻവലിച്ച പടിഞ്ഞാറൻ ശക്തികളോട് സൂയസ് കനാൽ ദേശസാത്ക്കരണത്തിലൂടെ പകരം ചോദിക്കുകയും, ജവഹർലാൽ നെഹ്രു, ടിറ്റോ തുടങ്ങിയവരോടൊപ്പം ചേർന്ന് ചേരിചേരാ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയവരിൽ പ്രമുഖനായിരുന്ന ഈജിപ്തിന്റെ രണ്ടാമത്തെ പ്രസിഡന്റ്  ഗമാൽ അബ്ദുന്നാസർ അഥവാ ജമാൽ അബ്ദുന്നാസർ  (1918 ജനുവരി 15–1970 സെപ്റ്റംബർ 28),cdb38ae0-fc92-41d1-981f-86e70ff9412c

1978 ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 28 വരെ റോമൻ കത്തോലിക്കാ സഭയുടെ മാർപ്പാപ്പയായിരുന്ന ആൽബിനോ ലൂച്ചിയാനി എന്ന ജോൺ പോൾ ഒന്നാമൻ മാർപ്പാപ്പ (17 ഒക്ടോബർ 1912 - 28 സെപ്റ്റംബർ 1978),

ലോകം കണ്ട ഏറ്റവും വലിയ ജ്യോതിശാസ്ത്രജ്ഞനുംഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ അമേരിയ്ക്കൻ ജ്യോതിശാസ്ത്രജ്ഞനും,പ്രപഞ്ചത്തെയും, ഗാലക്സികളുടെയും അസ്തിത്വവുമായി ബന്ധപ്പെട്ട 'ഹബിൾ നിയമ'ത്തിന്റെ ഉപജ്ഞാതാവുമായ ഏഡ്വിൻ പവൽ ഹബിൾ (നവംബർ 20, 1889-സെപ്റ്റംബർ 28, 1953)

1976 മുതൽ 1989 വരെ ജോൺസൺ & ജോൺസൺ കമ്പനിയുടെ മേധാവിയായിരുന്നു (CEO) ജെയിംസ് ഇ. ബർക്ക് (ഫെബ്രുവരി 28, 1925 – സെപ്റ്റംബർ 28, 2012)f1eace1f-4f89-41b2-adfa-0184cc007fa3

*ഇന്ന് ജന്മദിനമാചരിയ്ക്കേണ്ടഇപ്പോൾ നമ്മോടൊപ്പമില്ലാത്ത് നമ്മുടെ മുൻഗാമികളിൽ പ്രമുഖർ !

ഷിർദ്ദി സായ്‌ ബാബ ജ. (1835-1918)
ലത മങ്കേഷ്കര്‍ ജ. (1929-2022)
ഭഗത് സിംഗ്  ജ. (1907 -1931)
സർ വില്ലിം ജോൺസ് ജ. (1746 -1794)
എഡ്വേർഡ്  തോംസൺ ജ. (1857-1935 )

 "ആത്മസാക്ഷാത്കാരത്തിന്റെ" പ്രാധാന്യം പ്രസംഗിക്കുകയും "നശിക്കുന്ന വസ്തുക്കളോടുള്ള സ്നേഹത്തെ" വിമർശിക്കുകയും സ്‌നേഹം, ക്ഷമ, മറ്റുള്ളവരെ സഹായിക്കൽ, ദാനധർമ്മം, സംതൃപ്തി, ആന്തരിക സമാധാനം, ദൈവത്തോടും ഗുരുവിനോടുമുള്ള ഭക്തി മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലുള്ള വിവേചനത്തോടുള്ള എതിർപ്പ്‌ എന്നിവയുടെ ധാർമ്മിക മാനദണ്ഡത്തിലും ഹിന്ദു, മുസ്ലീം ആചാരങ്ങൾ അനുഷ്ഠിച്ച, രണ്ട് പാരമ്പര്യങ്ങളിൽ നിന്നുമുള്ള വചനങ്ങളും സൂക്തങ്ങളും പഠിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്ത, ധാരാളം ഹിന്ദു/മുസ്ലീം അനുയായികൾ ശിഷ്യന്മാരും ഭക്തന്മാരുമായി ഉള്ള ഒരു ഇന്ത്യൻ ആത്മീയ ഗുരുവും ഫക്കീറും,  വിശുദ്ധനുമായ  ഷിർദ്ദി സായി ബാബ (28 സെപ്തംബർ 1835 - 15 ഒക്ടോബർ 1918),

മുപ്പത്തിയഞ്ചിലേറെ ഇന്ത്യൻ ഭാഷകളിലും വിദേശഭാഷകളിലുമായി 30,000ത്തിലേറെ ഗാനങ്ങൾ പാടുകയും ഭാരതരത്നം, പത്മവിഭൂഷൺ, പത്മഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ അവാർഡ്, "ക്വീൻ ഓഫ് മെലഡി", "നൈറ്റിംഗേൽ ഓഫ് ഇന്ത്യ", "വോയ്സ് ഓഫ് ദ മില്ലേനിയം", ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ലീജിയൻ ഓഫ് ഓണർ, മൂന്നുവട്ടം മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം  തുടങ്ങിയ ബഹുമതികൾ നേടുകയും എട്ട് പതിറ്റാണ്ടുകൾ നീണ്ട സംഗീത സപര്യയിൽ ഭാരതത്തിന്റെ അതിരുകൾക്കപ്പുറത്ത്‌ ദക്ഷിണേഷ്യയിലെ ജനങ്ങളെ ഒന്നിപ്പിക്കുന്ന ശബ്ദമായി മാറുകയും ചെയ്ത ഭാരത്തിന്റെ വാനമ്പാടി  ലതാ മങ്കേഷ്‌കർ ( 28 സെപ്റ്റംബർ 1929 - 6 ഫെബ്രുവരി 2022) 

ലാഹോറിലെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ ലാഹോർ ഗൂഢാലോചനക്കേസിൽ ബ്രിട്ടീഷ് സർക്കാർ വധശിക്ഷക്ക് വിധേയനാക്കിയ  ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത വിപ്ലവകാരികളിലൊരാളായിരുന്ന ഭഗത് സിംഗ്(28 സെപ്റ്റംബർ 1907 – 23 മാർച്ച് 1931),

a9e2dcb1-5b0c-49e1-9ff2-302223315acf

കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം, ജയദേവന്റെ ഗീതാഗോവിന്ദം, മനുവിന്റെ മനുസ്മൃതി, ഫിർദൌസിയുടെ ഷാ-നാ-മാ എന്നീ കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത ഇംഗ്ലീഷ് ഭാഷാ ശാസ്ത്രജ്ഞനും പുരാതന ഇന്ത്യയിലെ ഒരു പണ്ഡിതനും ആയിരുന്ന സർ വില്ലിം ജോൺസൺ(28 സെപ്റ്റംബർ 1746 – 27 ഏപ്രിൽ 1794),

ചിച്ചൻ ഇറ്റ്സയിലെ മായൻ സംസ്കാരാവശിഷ്ടങ്ങളെക്കുറിച്ചു  പഠനങ്ങൾ നടത്തി   ശ്രദ്ധേയനായ  അമേരിക്കൻ പുരാവസ്തു ഗവേഷകൻ എഡ്വേർഡ് ഹെർബെർട്ട് തോംസൺ ( 28 സെപ്റ്റംമ്പർ 1857- 1935 മേയ് 11 ) .

ചരിത്രത്തിൽ ഇന്ന് …
1785 - നെപ്പോളിയൻ 16 മത് വയസ്സിൽ മിലിട്ടറി അക്കാദമി ബിരുദം നേടി ചരിത്രം സൃഷ്ടിച്ചു.

1887 - ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തം ചൈനയിൽ. ചൈനയുടെ ദു:ഖം എന്നറിയപ്പെടുന്ന ഹൊ യാങ് ഹോ നദിയിലുണ്ടായ വെള്ളപ്പൊക്കം ഒരു കോടിയിലേറെ ജിവൻ അപഹരിച്ചു.

403861ba-f69b-4641-add7-83df19996636

1950 - ഇന്തോനേഷ്യ ഐക്യരാഷ്ട്ര സഭയിൽ അംഗമായി.

1951 - ആദ്യത്തെ കളർ ടെലിവിഷൻ വിപണിയിൽ ഇറങ്ങി

1961- ഡമാസ്കസ് (സിറിയ) സൈനിക വിപ്ലവം., UAR എന്ന ഈജിപ്ത് – സിറിയ സഹകരണം അവസാനിപ്പിച്ചു.

1995 - ഇസ്രയേൽ-പാലസ്തീൻ ഓസ്ല്ലോ കരാർ (taba agreement).

1997 - ഗൂഗിൾ  പ്രവർത്തനമാരംഭിച്ചു.6501e44b-bd01-4e86-909a-b03c7b53f7df

2008 - സ്പെയ്സ് എക്സ്  ആദ്യത്തെ സ്വകാര്യ മേഖലയിലെ ശൂന്യാകാശ പേടകം ഫാൽക്കൻ 1 വിക്ഷേപിച്ചു.

2015 - ആസ്ട്രോസാറ്റ് വിക്ഷേപിച്ചു, ബഹിരാകാശ ടെലസ്കോപ്പായി പ്രവർത്തിക്കുന്നു.
       

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment