/sathyam/media/media_files/2025/07/08/new-project-july-8-2025-07-08-06-48-11.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200
മിഥുനം 24
തൃക്കേട്ട / ത്രയോദശി
2025 ജൂലൈ 8,
ചൊവ്വ
ഇന്ന്;
* 1988ൽ ഇതേ ദിവസം 105 പേരുടെ ജീവൻ അപഹരിച്ച പെരുമൺ ദുരന്തം., കൊല്ലം ജില്ലയിൽ അഷ്ടമുടി കായലിൽ എലൻഡ് എക്സ്പ്രസ്സ് മറിഞ്ഞതിൻ്റെ അനുസ്മരണ ദിനം.!
* അന്താരാഷ്ട്ര കണക്ക് 2.0 ദിവസം [ Math 2.0 ഡേയ്‌സ് ; കണക്കും സാങ്കേതികവിദ്യയും ഒരുമിച്ച് ചേരുന്ന ഒരു അതുല്യമായ ആഘോഷമാണ് മാത്ത് 2.0 ഡേ, സാങ്കേതികവിദ്യയുടെ പുരോഗതിയിലും നമ്മുടെ ദൈനംദിന ജീവിതത്തിലും ഗണിതശാസ്ത്രം വഹിക്കുന്ന പങ്കിനെ കുറിച്ച് അനുസ്മരിയ്ക്കാനാണ് ഈ ദിനം ആചരിയ്ക്കുന്നത്.]
USA ;
* ദേശീയ വീഡിയോ ഗെയിം ദിനം,! [ National Video Game Day ; ഒൺലൈൻ ഗെയിമുകളുടെ കാലത്ത് നിന്നു കൊണ്ട്
വീഡിയോ ഗെയിമുകൾ നൽകിയിരുന്ന പണ്ടത്തെ വിനോദവിസ്മയങ്ങളെ അനുസ്മരിയ്ക്കാൻ ഒരു ദിവസം.]
* ദേശീയ SCUD ദിനം! [ SCUD Day stands for Savor the Comic, Unplug the Drama Day ; ജീവിതത്തിലെ നാടകീയതയുടെയും നിഷേധാത്മകതയുടെയും സമ്മർദ്ദങ്ങളെ അവഗണിച്ച് കുറച്ചു നേരം വിശ്രമിക്കാനും ചിരിക്കാനുമുള്ള സമയം കണ്ടെത്തുവാനും, ദൈനംദിന ജീവിതത്തിൽ നർമ്മത്തിൻ്റെ സന്ദർഭങ്ങളെ അടിയ്ക്കടി കൊണ്ടുവരുവാനും വേണ്ടി ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന്ന് ഒരു ദിവസം.]
* ദേശീയ ഫ്രീസർ പോപ്പ് ദിനം ! [ National Freezer Pop Day ; ചൂടുള്ള വേനൽക്കാല ദിവസങ്ങളിൽ കുട്ടികൾക്ക് ഉന്മേഷദായകമായ മധുര പലഹാരങ്ങൾ നൽകാൻ ഒരു ദിവസം. ]
* Be a Kid Again Day ! [വീണ്ടും ഒരു കുട്ടിയാകുവാൻ ഒരു ദിവസം. കുട്ടികളായി ഈ ലോകത്തിൽ ജീവിക്കുമ്പോൾ നമുക്കു കിട്ടുന്ന സന്തോഷം ഇവിതത്തിലെ മറ്റൊരു സന്ദർഭത്തിലും നാം അനുഭവിയ്ക്കുന്നില്ല ! അതിനാൽത്തന്നെ
വീണ്ടും ഒരു പ്രാവശ്യം കൂടി ഒരു കുട്ടിയാവുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ശിശുസമാനമായ ആ അവസ്ഥയെ സ്വീകരിക്കാനും വീണ്ടും ഒരു കുട്ടിയാകുന്നതിന്റെ അതുല്യമായ ആ ആനന്ദം ആസ്വദിക്കുവാനുമുള്ള ഒരു സമയമാണ് ഇത്. ]
* National Chocolate with Almonds Day !
* ഉക്രെയ്ൻ: വായുസേന ദിനം !
*ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്്
'''നമുക്ക് പ്രായമാകുന്നതുകൊണ്ടല്ല നാം കളി നിർത്തുന്നത്; മറിച്ച്, നമ്മൾ കളിനിർത്തുന്നതുകൊണ്ടാണ്, നമുക്ക് പ്രായമാകുന്നത്. "
[-ജോർജ്ജ് ബെർണാഡ് ഷാ ]
*********
ഇന്നത്തെ പിറന്നാളുകാർ
**********"
ഓഹരി, ക്രിക്കറ്റ്, സ്റ്റോക്ക് എക്സ്ചേഞ്ച് തുടങ്ങിയ വ്യതിരിക്തമായ നോവലുകളിലൂടെ പ്രശസ്തനായ മലയാളനോവലിസ്റ്റും
കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവും കേന്ദ്രസർക്കാർ ജീവനക്കാരനും പത്രാധിപരുമായിരുന്ന കെ.എൽ. മോഹനവർമ്മ. .( 1936)
20 വർഷത്തിലധികം ചലച്ചിത്രമേഖലയിൽ പ്രവർത്തന പരിചയവും അഞ്ച് പ്രാവശ്യം മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് നേടുകയും തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിക്കുകയും ചെയ്തിട്ടുള്ള അഭിനേത്രിയും സംവിധായകയും (2002-ൽ മിത്ര് ) ആയ രേവതി മേനോൻ എന്ന ആശാ കേളുണ്ണിയുടേയും (1966),
റെക്സ്ബാൻഡ് എന്നൊരു സംഗീതഗ്രൂപ്പിന്റെ ലീഡ് ഗിത്താറിസ്റ്റും ഗായകനുമായിരുന്ന, 'ജലോത്സവം' എന്ന ചിത്രത്തിലെ കേരനിരകളാടും എന്ന ഗാനത്തിന് കേരള സർക്കാരിന്റെ ഫിലിം ക്രിട്ടിക്സ് പുരസ്കാരവും നേടിയ മലയാള സിനിമയിലെ സംഗീത സംവിധായകനും ഗായകനുമായ അല്‍ഫോണ്‍സ് ജോസഫിന്റെയും (1973),
8 വയസ്സുള്ളപ്പോൾ ബേബി സോണിയ എന്ന പേരിൽ ചലച്ചിത്രാഭിനയം ആരംഭിക്കുകയും .1983 വരെ 50-ഓളം ചലച്ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും 1980-ൽ സഹ അഭിനേതാവായ ഋഷികപൂറിനെ വിവാഹം ചെയ്യുകയും വിവാഹത്തിനുശേഷം ചലച്ചിത്രരംഗം ഉപേക്ഷിക്കുകയും 26 വർഷത്തെ ഇടവേളയ്ക്കുശേഷം ലൗവ് ആജ് കൽ (2009), ദോ ദൂനി ഖർ (2010), ജബ് തക് ഹായ് ജാൻ (2012) എന്നീ ചലച്ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ട് തിരിച്ചുവരവ് നടത്തുകയും ചെയ്ത ഹിന്ദി ചലച്ചിത്ര അഭിനേത്രി നീതു സിംഗ് ന്റെയും (1958),
ഇന്ത്യയിൽ നിന്നുള്ള മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ താരവും നായകനുമായിരുന്ന, ദാദാ എന്നാണ് സ്നേഹപൂർവം അറിയപെടുന്ന ഇടംകയ്യൻ ബാറ്റസ്മാനും നിലവിൽ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ചന്ദീദാസ് ഗാംഗുലിയുടേയും ( 1972) ,
മുൻ ദേശീയ വനിത കമ്മീഷൻ ചെയർപേഴ്സനും, പതിനഞ്ചാം ലോക്സഭയിലെ നഗരദാരിദ്ര്യ നിർമ്മാർജ്ജന വകുപ്പ് മന്ത്രി യായിരുന്ന ഗിരിജ വ്യാസിനെയും (1946),
മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ രസതന്ത്രവിഭാഗം പ്രൊഫസറും നാനോടെക്ണോളജി യിൽ പ്രഗല്ഭ ശാസ്ത്രജ്ഞനുമായ ഡോ.ടി. പ്രദീപിന്റെയും (1963),
2009-ലെ മിസ് വേൾഡ് പട്ടം നേടിയ ജിബ്രാൾട്ടർകാരി കിയാനെ അൽഡോറിനോയുടെയും (1986),
ഐർലൻഡിനും ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ അത്‌ലറ്റിക്കോ ഡി കൊൽക്കത്തക്കുവേണ്ടി കളിച്ച ഫുട്‌ബോൾ താരമായ റോബി കീൻ എന്ന റോബർട്ട് ഡേവിഡ് കീനിന്റെയും (1980)ജന്മദിനം !
***********
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ !!!
************
സഖാവ് കുഞ്ഞാലി ജ. (1924 - 1969)
പുത്തൻപറമ്പിൽതൊമ്മച്ചൻ ജ. (1836-1901)
ജ്യോതി ബസു ജ. ( 1914-2010)
വൈ.എസ്. ആർ റെഡ്ഡി ജ. (1949-2009)
ജോൺറോക്ക് ഫെല്ലർസീനിയർ ജ.(1839-1937)
മുഹമ്മദ് അസം ഷാ ജ. (1653 - 1707)
ഗിരിരാജ് കിഷോർ ജ. (1937 - 2020)
ഉമൈദ് സിംഗ് ജ. (1903 -1947)
സിറോ മലബാർ സഭയിൽ ദൈവദാസ പദവി ലഭിക്കുന്ന പ്രഥമ അൽമായനും കേരളത്തിലെ ഫ്രാൻസിസ്കൻ മൂന്നാം സഭയുടെ സ്ഥാപകനുമായ കേരള അസീസി എന്നറിയപ്പെട്ടിരുന്ന പുത്തൻപറമ്പിൽ തൊമ്മച്ചൻ (1836 ജൂലൈ 8 - 1901 നവംബർ 1),
ഏറനാട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തുടക്കമിടുകയും നിലമ്പൂരിന്റെ പ്രഥമ എം.എൽ.എ.യും, അജ്ഞാതരുടെ വെടിയേറ്റു മരിക്കുകയും ചെയ്ത(ആര്യാടൻ മുഹമ്മദ് കേസിലെ ഒന്നാം പ്രതി ആയിരുന്നെങ്കിലും കേസിൽ പങ്കില്ലെന്ന് പറഞ്ഞ് കോടതി വെറുതെ വിട്ടു.) സഖാവ് കുഞ്ഞാലി എന്ന പേരിൽ അറിയപ്പെടുന്ന കരിക്കാടൻ കുഞ്ഞാലി ( 8 ,ജൂലൈ 1924 - 28, ജൂലൈ 1969)
സി.പി.ഐ(എം) കേന്ദ്രകമ്മിറ്റി അംഗം, പോളിറ്റ് ബ്യൂറോ പ്രത്യേക ക്ഷണിതാവ് എന്നീ നിലകളിലു പ്രവർത്തിക്കുകയും സ്വാതന്ത്രാനന്തരം, മരണം വരെ എല്ലാ തിരഞ്ഞെടുപ്പിലും ജയിച്ച് വെസ്റ്റ് ബംഗാൾ നിയമസഭാംഗമാകൂകയും 1957 മുതൽ 1967 വരെ ബംഗാൾ നിയമസഭയിൽ പ്രതിപക്ഷ നേതാവും 1967 ലും 1969 ലും ഉപമുഖ്യമന്ത്രിയും, പിന്നീട് 1977 ജൂൺ 21 മുതൽ 2000 നവംബർ 6 വരെ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസു ( ജൂലൈ 8,1914- ജനുവരി 17 2010)
കടപ്പ മണ്ഡലത്തിൽ നിന്നും 9, 10, 11, 12 എന്നീ ലോകസഭകളിൽ അംഗം,പുലിവെണ്ടുല മണ്ഡലത്തിൽ നിന്ന് അഞ്ച് പ്രാവശ്യം ആന്ധ്രാപ്രദേശ് നിയമസഭ അംഗം, 2003-ൽ മൂന്ന് വർഷം നീണ്ട ഒരു പദയാത്ര അന്ധ്രാപ്രദേശിലെ ജില്ലകളിലൂടെ നടത്തുകയും, ഇതേത്തുടർന്ന് 2004-ൽ ഉണ്ടായ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിക്ക് വൻവിജയം നേടിക്കൊടുക്കുകയും ചെയ്ത ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന യെടുഗുരി സന്തിന്തി രാജശേഖര റെഡ്ഡി എന്ന വൈ.എസ്. ആർ (ജൂലൈ 8, 1949 - സെപ്റ്റംബർ 2, 2009)
സ്റ്റാൻഡാർഡ് ഓയിൽ കമ്പനിയുടെ സ്ഥാപകനും, പെട്രോളിയം വ്യവസായത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരികയും റോക്ക് ഫെല്ലർ ഫൌണ്ടേഷൻ മുഖാന്തരം പരോപകാര തൽപ്പരതക്ക് പുതിയ മാനങ്ങൾ സൃഷ്ടിക്കയും ചെയ്ത ജോൺ ഡേവിസൺ
റോക്ക് ഫെല്ലർ സീനിയർ(ജൂലൈ 8, 1839 – മെയ് 23, 1937) ,
ഇന്ത്യയുടെ ഏഴാമത്തെ മുഗൾ ചക്രവർത്തിയും ആറാമത്തെ മുഗൾ ചക്രവർത്തിയായ ഔറംഗസീബിൻ്റെ മൂത്ത മകനായിരുന്ന
മുഹമ്മദ് അസം ഷാ(8 ജൂലൈ 1653 - 20 സെപ്റ്റംബർ 1707),
ധായി ഘർ എന്ന കൃതിക്ക് 1992-ൽ സാഹിത്യ അക്കാദമി അവാർഡ് നേടുകയും മഹാത്മാഗാന്ധിയുടെ ആഫ്രിക്കയിലെ താമസത്തെ അടിസ്ഥാനമാക്കി എഴുതിയ ഗിർമിതിയ എന്ന ആദ്യ നോവലിലൂടെ , പ്രത്യേക അംഗീകാരം നേടുകയും ചെയ്ത പ്രശസ്ത ഹിന്ദി നോവലിസ്റ്റും ശക്തനായ കഥാകൃത്തും നാടകകൃത്തും നിരൂപകനുമായിരുന്ന ഗിരിരാജ് കിഷോർ(8 ജൂലൈ 1937 - 9 ഫെബ്രുവരി 2020),
ജോധ്പൂരിൻ്റെ വികസനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുകയും തൻ്റെ ഭരണകാലത്ത് തൻ്റെ പ്രജകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്ത ജോധ്പൂർ മഹാരാജാവ് ഉമൈദ് സിംഗ് (8 ജൂലൈ 1903 - 9 ജൂൺ 1947),
*********
ഇന്നത്തെ സ്മരണ !
********
പപ്പൻ നെല്ലിക്കോട് മ. (1928- 2018)
അച്ചാണി രവി മ.(1933 - 2023)
ടി.സി. അച്യുതമേനോൻ മ. (1864-1942)
പി.എസ്. ശ്രീനിവാസൻ മ. (1923-1997)
ചന്ദ്രശേഖർ സിംഗ് മ. (1927-2007 )
രാജാ റാവു മ. (1908-2006)
സുന്ദരി ഉത്തംചന്ദാനി മ. (1924-2013)
പത്രോസ് സന്യാസി മ. (1046-1115)
ഷിൻഇചിറോ ടോമോനാഗ മ. (1906-1979)
പെഴ്സി ബിഷ് ഷെല്ലി മ. (1792 - 1822)
ആകാശവാണി റേഡിയോ നിലയത്തിൽ നിരവധി നാടകങ്ങൾ അവതരിപ്പിക്കുകയും വാരിക്കുഴി, വളർത്തു മൃഗങ്ങൾ തുടങ്ങിയ സിനിമകളിലും വേഷമിടുകയും മൂന്ന് കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുള്ള പഴയകാല നാടക-സിനിമാനടനും നാടകകൃത്തും കവിയും ആയിരുന്ന പപ്പൻ നെല്ലിക്കോട് (1928- 2018 ജൂലൈ 8),
മലയാള സിനിമയെ ലോകത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ അടയാളപ്പെടുത്തിയ ഒരു ഡസനിലേറെ ചിത്രങ്ങളുടെ നിർമ്മാതാവുംസാംസ്കാരിക പ്രവർത്തകനും വ്യവസായപ്രമുഖനുമായിരുന്ന കെ.രവീന്ദ്രനാഥൻ നായർ എന്ന അച്ചാണി രവി. രവിമുതലാളി, ജനറൽ പിക്‌ചേഴ്‌സ് രവി എന്നീ പേരുകളിലും അറിയപ്പെട്ടിരുന്ന കെ.രവീന്ദ്രനാഥൻ നായർ
(ജൂലെ 3,1933 - ജൂലൈ 8,2023)
മലയാളത്തിലെ ആദ്യത്തെ സംഗീതനാടകമായ സംഗീത നൈഷധത്തിന്റെ കർത്താവും സുപ്രഭാതം, ചിത്രഭാനു, ഭാരതി എന്നിങ്ങനെ മൂന്ന് വാരികകൾ സ്വന്തം ഉടമസ്തതയിലും പത്രാധിപത്യത്തിലും പല സമയങ്ങളിലായി കുറേക്കാലം പ്രസിദ്ധീകരിക്കുകയും ചെയ്ത ടി.സി. അച്യുതമേനോൻ (1864 - ജൂലൈ 8,1942)
നിന്നും രണ്ടും മൂന്നും, നാലും, അഞ്ചും ആറും എട്ടും ഒമ്പതും കേരള നിയമസഭയിൽ അംഗവും വൈദ്യുതി, ഗതാഗതം,വ്യവസായം, വനം, റവന്യൂ, ഫിഷറീസ്, വിനോദസഞ്ചാരം തുടങ്ങിയ വകുപ്പുകൾ മന്ത്രിയായി കൈകാര്യം ചെയ്യുകയും ചെയ്ത പി.എസ്. ശ്രീനിവാസൻ (1923 സെപ്തംബർ - 1997 ജൂലൈ 8 )
പാർലമെന്റിന്റെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് പ്രവർത്തിക്കുന്നതിൽ എന്നും അതീവ ശ്രദ്ധാലുവും,1995 ഇൽ ഏറ്റവും മികച്ച പാർലമെന്റ് അംഗത്തിനുള്ള അവാർഡ് ലഭിക്കുകയും വി.പി. സിംഗിനോടൊപ്പം ജനതാദൾ മന്ത്രിസഭയിൽ അംഗമായിരുന്നപ്പോൾ ജനതാദൾ പിളർത്തി പുതിയ ഒരു പാർട്ടി രൂപവത്കരിക്കുകയും, കോൺഗ്രസ് പിന്തുണയോടെ പുതിയ മന്ത്രിസഭ രൂപവത്കരിച്ച് ഇന്ത്യയുടെ 8-)മത്തെ പ്രധാനമന്ത്രിയായ ചന്ദ്രശേഖർ ( 1927 ജൂലൈ 1-2007 ജൂലൈ 8 ),
സർപന്റ് ആന്റ് ദ റോപ്, കാന്തപുര, കൗ ഒഫ് ദി ബാരിക്കേഡ്‌സ്, ക്യാറ്റ് ആന്റ് ഷേക്‌സ്പിയർ, ചെസ്മാസ്റ്റർ, ഹിസ് മൂവ്‌സ് തുടങ്ങിയ കൃതികൾ രചിച്ച പ്രസിദ്ധനായ ഇന്തോ-ആംഗ്ലിയൻ നോവലിസ്റ്റ് രാജാ റാവു(നവംബർ 8, 1908 – ജൂലൈ 8, 2006),
കിരൺദാർ ദീവാറൊ, അമൻ സാദെ പെയൊ, പ്രീത് പുരാനി രീത് നിരാളി, മുർക്ക് തെ മാനാ തുടങ്ങി ധാരാളം കൃതികൾ സിന്ദി ഭാഷയിൽ രചിച്ചിട്ടുള്ള അക്കാദമി അവാർട് ജേതാവും എ ജെ ഉത്തം എന്ന സാഹിത്യകാരന്റെ ഭാര്യയും ആയ സുന്ദരി ഉത്തംചന്ദാനി (28 സെപ്റ്റംബർ 1924 – 8 ജൂലൈ 2013)
വിശുദ്ധനാടുകളുടെ വിമോചനം ലക്ഷ്യമാക്കി പാശ്ചാത്യ ക്രിസ്തീയത നടത്തിയ ആദ്യത്തെ കുരിശുയുദ്ധത്തിന്റെ മുഖ്യപ്രേരകനായി പറയപ്പെടുന്ന ഫ്രാൻസിലെ ആമിയൻസിൽ നിന്നുള്ള ഒരു ക്രിസ്തീയ പുരോഹിതൻ പത്രോസ് സന്യാസി (മരണം:1115 ജൂലൈ 8),
ക്വാണ്ടം ഇലക്ട്രോഡൈനമിക്സിൽ അടിസ്ഥാന കണികകളെക്കുറിച്ചുള്ള മൗലിക ഗവേഷണ ഫലങ്ങൾക്ക് 1965-ലെ നോബൽസമ്മാന ജേതാവ് ജാപ്പനീസ് ഭൗതികശാസ്ത്രജ്ഞൻ ഷിൻഇചിറോ ടോമോനാഗ ( 1906 മാർച്ച് 31 - 1979 ജൂലൈ 8)
ഇംഗ്ലീഷ് ഭാഷയിലെ മുൻനിര ഭാവകവികളിൽ ഒരാളും കാല്പനിക യുഗത്തിലെ പ്രമുഖ കവികളിൽ ഒരാളുമായിരുന്ന പി. ബി ഷെല്ലി എന്ന പെഴ്സി ബിഷ് ഷെല്ലി ( ആഗസ്റ്റ് 4, 1792 – ജൂലൈ 8 1822).
ചരിത്രത്തിൽ ഇന്ന്…
*********
1099 - ഒന്നാം കുരിശുയുദ്ധകാലത്ത്, 15,000 ക്രിസ്ത്യൻ സൈനികർ ജറുസലേം ഉപരോധം ആരംഭിച്ചു, ഇത് മതപരവും സൈനികവുമായ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷമാണ്.
1283 - സിസിലിയൻ വെസ്പർ യുദ്ധം; മാൾട്ട യുദ്ധം നടന്നു.
1497-ൽ, വിഖ്യാത പോർച്ചുഗീസ് പര്യവേക്ഷകനായ വാസ്കോഡ ഗാമ തൻ്റെ ആദ്യ യാത്ര ആരംഭിച്ചു, കടൽ മാർഗം ഇന്ത്യയിലെത്തിയ ആദ്യത്തെ യൂറോപ്യൻ ആയിത്തീർന്നു, ഇത് കണ്ടെത്തൽ യുഗത്തിലെ ഒരു സ്മാരക സംഭവമായിരുന്നു.
1680 - ലോകത്തിൽ ആദ്യമായി രേഖപ്പെടുത്തിയ ടൊർണാഡോ അമേരിക്കയിലെ മസാച്ചുസെറ്റ്സിൽ.
1693 - ന്യൂയോർക്ക് പോലീസിൻ്റെ യൂണിഫോം അംഗീകരിച്ചു.
1695 - ഡച്ച് ഗണിതശാസ്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനും എഞ്ചിനീയറും ജ്യോതിശാസ്ത്രജ്ഞനും കണ്ടുപിടുത്തക്കാരനുമായ ക്രിസ്റ്റ്യൻ ഹ്യൂഗൻസ് അന്തരിച്ചു.
1776 - ഫിലാഡൽഫിയയിലെ പെൻസിൽവാനിയ സ്റ്റേറ്റ് ഹൗസിൻ്റെ (ഇപ്പോൾ ഇൻഡിപെൻഡൻസ് ഹാൾ) ടവറിൽ നിന്ന് ഇപ്പോൾ "ലിബർട്ടി ബെൽ" എന്നറിയപ്പെടുന്ന 2,000 പൗണ്ട് ചെമ്പ്-ആൻഡ്-ടിൻ മണി മുഴങ്ങുന്നു, ഫിലാഡൽഫിയയിൽ കേണൽ ജോൺ നിക്‌സൺ നടത്തിയ സ്വാതന്ത്ര്യ പ്രഖ്യാപനത്തിൻ്റെ ആദ്യ പൊതു വായന.
1833 - റഷ്യയും തുർക്കിയും സുരക്ഷാ ഉടമ്പടിയിൽ ഒപ്പുവച്ചു.
1858 - ഗ്വാളിയോർ കോട്ടയുടെ പതനത്തിനുശേഷം കാനിംഗ് പ്രഭു സമാധാനം പ്രഖ്യാപിച്ചു.
1889 - അമേരിക്കൻ പത്രമായ വാൾസ്ട്രീറ്റ് ജേർണൽ പ്രസിദ്ധീകരണം ആരംഭിച്ചു.
1894 - പ്രമുഖ റഷ്യൻ ഭൗതികശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ പിയോറ്റർ കപിത്സയുടെ ജനനം.
1895 ജൂലൈ 8 - പ്രമുഖ സോവിയറ്റ് ഭൗതികശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ ഇഗോർ ടാംമിന്റെ ജനനം.
1897 - വാസ്കോഡ ഗാമ യൂറോപ്പിൽ നിന്ന് 170 അംഗ സംഘവുമായി കടൽ മാർഗം ഇന്ത്യയിലെത്തി.ാ
1889 - വാൾ സ്ട്രീറ്റ് ജേർണലിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങി.
1918 - ഇന്ത്യൻ ഭരണഘടന പരിഷ്കരിക്കുന്നതിനായി മൊണ്ടാഗു ചെംസ്ഫോർഡ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചു.
1932 - യുഎസ് ഓഹരി സൂചികയായ ഡൗ ജോൺസ്, ഗ്രേറ്റ് ഡിപ്രഷനിൽ 81 പോയിൻ്റ് താഴ്ന്ന നിലയിലെത്തി.
1937 - ഗിരിരാജ് കിഷോർ, ഒരു ഇന്ത്യൻ എഴുത്തുകാരൻ ജനിച്ചു.
1958 – പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ലോകത്തിലെ ഏറ്റവും വലിയ കനാലായ പഞ്ചാബിലെ ഭക്ര-നംഗലിൽ ജലവൈദ്യുത പദ്ധതി ആരംഭിച്ചു.
1975 - മ്യാൻമറിലെ ബഗാനിലുണ്ടായ ഭൂകമ്പത്തിൽ ആയിരക്കണക്കിന് ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെടുകയും വൻ ജീവനും സ്വത്തിനും നാശനഷ്ടം സംഭവിക്കുകയും ചെയ്തു.
1979 - അമേരിക്കൻ ഓർഗാനിക് കെമിസ്റ്റും നോബൽ സമ്മാന ജേതാവുമായ റോബർട്ട് ബേൺസ് വുഡ്വാർഡ് അന്തരിച്ചു.
1979 - ജാപ്പനീസ് ഭൗതികശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ സിൻ-ഇറ്റിറോ ടോമോനാഗ അന്തരിച്ചു .
1982 - മുൻ ഇറാഖി പ്രസിഡണ്ട് സദ്ദാം ഹുസൈനെതിരെ ദുജാലിയിൽ ആദ്യത്തെ വധശ്രമം.
1988 -പെരുമൺ ദുരന്തം:കൊല്ലം ജില്ലയിൽ അഷ്ടമുടി കായലിൽ തീവണ്ടി മറിഞ്ഞു.
1988 - യുഎസ് എയർഫോഴ്സിൽ വനിതകളുടെ റിക്രൂട്ട്മെൻ്റ് ആരംഭിച്ചു.
1992 - തോമസ് ക്ലെസ്റ്റിൽ ഓസ്ട്രിയയുടെ പ്രസിഡൻ്റായി.
1994 - ജപ്പാനിലെ ആദ്യത്തെ വനിതാ ബഹിരാകാശയാത്രികയായി ഷിമാക്കി മുക്കായ്.
1997 - നോർത്ത് അറ്റ്ലാൻ്റിക് ട്രീറ്റി ഓർഗനൈസേഷൻ (നാറ്റോ) പോളണ്ട്, ഹംഗറി, ചെക്ക് റിപ്പബ്ലിക് എന്നിവയെ സംഘടനയിൽ ചേരാൻ ക്ഷണിച്ചു.
1999 - പാപുവ ന്യൂ ഗിനിയ (പസഫിക് രാജ്യങ്ങൾ) പ്രധാനമന്ത്രി ബിൽ സ്കോട്ട് രാജിവച്ചു.
1999 - നാറ്റോ(NATO) ചെക്ക് റിപ്പബ്ലിക്ക്,ഹംഗറി,പോളണ്ട് എന്നീ രാജ്യങ്ങളെ സംഖ്യമുണ്ടാക്കാൻ ശ്രമിച്ചു.
2001 - ബംഗ്ലാദേശ് ബാറ്റ്‌സ്മാൻ മുഹമ്മദ് അഷ്‌റഫുൾ ശ്രീലങ്കയ്‌ക്കെതിരെ 17 വയസ്സുള്ളപ്പോൾ സെഞ്ച്വറി നേടി. സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബംഗ്ലാദേശ് ബാറ്റ്‌സ്മാനാണ് അദ്ദേഹം.
2002 - ദക്ഷിണാഫ്രിക്കയിൽ കറുത്തവർഗ്ഗക്കാരായ ക്രിക്കറ്റ് താരങ്ങൾക്കുള്ള ക്വാട്ട സമ്പ്രദായം അവസാനിച്ചു.
2003 - സുഡാൻ എയർവെയ്‌സ് 39 വിമാനം തകർന്നു. 116 പേർ മരണമടഞ്ഞു. 2 വയസ്സുള്ള ഒരു കുട്ടി മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു.
2003 - ഇറാനിൽ, തലയിൽ ഘടിപ്പിച്ച രണ്ട് സഹോദരിമാരായ ലാലെയെയും ലദാൻ ബിജാനിയെയും വേർപെടുത്താനുള്ള ഓപ്പറേഷൻ പരാജയപ്പെട്ടതിനെത്തുടർന്ന് അവർ മരിച്ചു.
2005 - കാലാവസ്ഥാ വ്യതിയാനം എന്ന വിഷയത്തിൽ ഗ്രൂപ്പ് 8 രാജ്യങ്ങൾ സമ്മതിച്ചു.
2008 - ബംഗ്ലാദേശിലെ വിവാദ എഴുത്തുകാരി തസ്ലീമ നസ്രീന് പാരീസ് സർക്കാർ ഓണററി പൗരത്വം നിർദ്ദേശിച്ചു.
2011 - യുഎസ് സ്‌പേസ് ഷട്ടിൽ പ്രോഗ്രാമിന്റെ അവസാന ദൗത്യത്തിൽ സ്‌പേസ് ഷട്ടിൽ അറ്റ്‌ലാന്റിസ് വിക്ഷേപിച്ചു .
2013 - ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്‌റോയിൽ പ്രതിഷേധക്കാർക്കെതിരെ സൈന്യം നടത്തിയ വെടിവയ്പിൽ 42 പേർ കൊല്ലപ്പെട്ടു.
2014 - ജർമ്മൻ ഫുട്ബോൾ ടീമിൻ്റെ മിറോസ്ലാവ് ക്ലോസെ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതിൻ്റെ ലോക റെക്കോർഡ് സ്ഥാപിച്ചു.
2014 - മൂന്ന് ഇസ്രായേലി കൗമാരക്കാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനെത്തുടർന്ന് വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ഇസ്രായേൽ ഗാസയിൽ ആക്രമണം ആരംഭിച്ചു .
2021 - അഫ്ഗാനിസ്ഥാനിലെ യുദ്ധത്തിൽ യുഎസ് പങ്കാളിത്തത്തിന്റെ ഔദ്യോഗിക സമാപനം 2021 ഓഗസ്റ്റ് 31-ന് ആയിരിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു .
2022 - ജപ്പാൻ്റെ പ്രധാനമന്ത്രിയും ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ (എൽഡിപി) പ്രസിഡൻ്റുമായി സേവനമനുഷ്ഠിച്ച ജാപ്പനീസ് രാഷ്ട്രീയക്കാരനായ ഷിൻസോ ആബെ കൊല്ലപ്പെട്ടു.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya