ഇന്ന് ജൂലൈ 7, ലോക ചോക്ലേറ്റ് ദിനവും ആഗോള ക്ഷമാ ദിനവും ഇന്ന്, ധോണിയുടെ ജന്മദിനവും പ്രകാശാനന്ദ സ്വാമി സമാധി ദിനവും ഇന്ന് തന്നെ, യൂറോപ്യൻ രാജ്യമായ ലിത്വാനിയയിൽ നാസികൾ അയ്യായിരം ജൂതന്മാരെ കൊന്നതും ഇതേ ദിനം തന്നെ, ചരിത്രത്തിൽ ഇന്ന്

New Update
New Project july 7

.  ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

Advertisment

.                    ' JYOTHIRGAMAYA '
.                    ്്്്്്്്്്്്്്്്
.                    🌅ജ്യോതിർഗ്ഗമയ🌅

കൊല്ലവർഷം 1200
 മിഥുനം 23
അനിഴം / ദ്വാദശി
2025  ജൂലൈ 7, 
തിങ്കൾ

ഇന്ന്;

* ആഗോള ക്ഷമാ ദിനം ! [ Global Forgiveness Day ;  ക്ഷമിയ്ക്കാനും ക്ഷമിയ്ക്കപ്പെടാനുമുള്ള ഒരു ദിവസം, ക്ഷമാപൂർവ്വം കാര്യങ്ങൾ ചെയ്യാനും ഒരുദിനം. പകയുടെയും കോപത്തിൻ്റെയും ഭാരം ഇറക്കിവച്ച് നിങ്ങളോട് തെറ്റ് ചെയ്തവരോട് പോലും ക്ഷമിക്കാൻ ശ്രമിയ്ക്കുക, അല്ലെങ്കിൽ സ്വയം ക്ഷമിക്കാൻ ശ്രമിയ്ക്കുവാൻ ഒരു ദിവസം.]

0baea11b-0c4a-4a96-8f7f-65af0771f135

ലോക 'കിസ്വാഹിലി ' ഭാഷാ ദിനം[ World Kiswahili Language Day; കിഴക്കൻ ആഫ്രിക്കയിലെ സാംസ്കാരികസമ്പന്നമായ ഭാഷയായ കിസ്വാഹിലിയ്ക്കും ഒരു ദിവസം. ഒരു പ്രദേശത്തിൻ്റെ സാംസ്കാരിക വൈവിധ്യത്തെയും ചരിത്രത്തെയും മൊത്തം പ്രതിഫലിപ്പിക്കുന്ന ഈ ഭാഷയുടെ പങ്ക് തിരിച്ചറിയുന്നതിന് ഒരു ദിസം.]

*അന്താരാഷ്ട്ര സമാധാന, സ്നേഹ  ദിനം![സമാധാനവും സ്നേഹവുമില്ലാത്ത മനുഷ്യത്വം നഷ്ടപ്പെട്ടതായി തോന്നുന്ന ഇനത്തെക്കാലത്ത,  വീണ്ടും ഒന്നിക്കാനുള്ള സൗമ്യമായ ആഹ്വാനമായാണ് അന്താരാഷ്ട്ര സമാധാന-പ്രണയ ദിനം ആചരിയ്ക്കുന്നത്. നിയന്ത്രണത്തോടെയല്ല, ശ്രദ്ധയോടെ നയിക്കാനാണ് അത് ആളുകളോട് ആവശ്യപ്പെടുന്നത്.]

1d9da3af-4939-4d85-81f7-e393945e96da

* ലോക ചോക്ലേറ്റ് ദിനം ! [World Chocolate Day ; ലോകത്തിലെ പ്രിയപ്പെട്ട പലഹാരങ്ങളിൽ ഒന്നായ ചോക്ലേറ്റ് ആസ്വദിക്കാനും അഭിനന്ദിക്കാനും ഉള്ള ഒരു ദിവസം.]

 * ദേശീയ റോക്ക് എൻ റോൾ ദിനം! [ Natinal Day of Rock ‘n’ roll  ; എൽവിസ് പ്രെസ്ലി, ചക്ക് ബെറി, ബീറ്റിൽസ് തുടങ്ങിയ ഇതിഹാസങ്ങൾ 'റോക്ക് എൻ റോൾ എന്ന ഒരു കലാരൂപത്തെ ഈ ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തി. ഇതിനെക്കുറിച്ച് പുതിയ തലമുറയിലെ ജനങ്ങൾ കൂടി അറിയാൻ ഒരു ദിനം.]

449cd2a4-ad37-4f1b-b192-f84968cf8de4

സ്പെയിൻ : 
* ദേശീയ ഡോറ ദിനം ! [ National Dora Day;  എല്ലാവരുടെയും പ്രിയപ്പെട്ട സ്പാനിഷ് സംസാരിക്കുന്ന സാഹസികയായ ഡോറ എക്സ്പ്ലോററിനെ കുറിച്ച് അറിയാൻ ഒരു ദിനം. ]

ജപ്പാൻ : 
* ദേശീയ കോയി ദിനം ! [ National Koi Day ; 
കുളങ്ങളിലും ശുദ്ധജലാശയങ്ങളിലും വളർത്തുന്ന അലങ്കാര മത്സ്യ ഇനത്തിൽപ്പെട്ട കോയി മത്സ്യ ഇനങ്ങൾക്കും ഒരു ദിനം. 'കോയി' എന്ന വാക്കിന് ജാപ്പനീസ് ഭാഷയിൽ കരിമീൻ എന്നാണ് അർത്ഥം, ]

77d85466-d135-4dc0-98b9-28c51eb1c2c6

USA ; 
* സത്യം പറയുക! [ Tell the Truth Day ;  സത്യസന്ധതയ്ക്കും തുറന്ന ആശയവിനിമയത്തിനും വേണ്ടി  ഒരു ദിവസം.]

* ദേശീയ സ്ട്രോബെറി സൺഡേ ദിനം![National Strawberry Sundae Day ; സ്ട്രോബെറി സൺഡേയുടെ മധുര പലഹാരം ആസ്വദിയ്ക്കാൻ ഒരു ദിനം.]

* ദേശീയ ഡൈവ് ബാർ ദിനം ! [ National Dive Bar Day ; പ്രാദേശിക ഡൈവ് ബാറുകളുടെ അതുല്യമായ മനോഹാരിതയെയും സ്വഭാവത്തെയും ബഹുമാനിക്കുന്നതിന് ഒരു ദിനം.]

73d46969-ec36-4ea2-abf8-5f6be7c78d91

* നാഷണൽ ഫാദർ ഡോട്ടർ ടേക്ക് എ വാക്ക് ഡേ! [National Father Daughter Take a Walk Day ;  ഒരുമിച്ചു നല്ല സമയം ചെലവഴിക്കാൻ അച്ഛനെയും പെൺമക്കളെയും പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ദിവസം.]

* സോളമൻ ദ്വീപുകളുടെ സ്വാതന്ത്ര്യ ദിനം !
* ടാൻസാനിയ : സാബ സാബ ഡേ!
 (ഏഴ് ഏഴ് ദിനം, Tanganyka African
  National Union എന്ന പാർട്ടിയുടെ
  സ്ഥാപന ദിനം)

    * ഇന്നത്തെ മൊഴിമുത്ത് 
    ്്്്്്്്്്്്്്്്്്്്
 " പല കാരണങ്ങൾ കൊണ്ട് പല കേന്ദ്രങ്ങളും താമസ്കരിക്കാൻ ശ്രമിച്ച നേതാവാണ് സി. അച്യുതമേനോൻ.  കൃഷിക്കാരന് കൃഷിഭൂമിയും തൊഴിലാളികൾക്ക് ഗ്രാറ്റിവിറ്റിയും പാവങ്ങൾക്ക് ലക്ഷം വീടും കൊടുത്ത ഗവർമെന്റിനെ ഇടതുപക്ഷ ഗവണ്മെന്റായി അംഗീകരിക്കാൻ കൂട്ടാക്കാത്ത ചില ചരിത്ര വ്യാഖ്യാഥാക്കൾക്ക് മറച്ചുവെക്കാൻ കഴിയാത്ത കമ്മ്യൂണിസ്റ്റ്‌ ശോഭയുടെ പേരാണ് അച്യുതമേനോൻ "

.        [ - ബിനോയ്‌ വിശ്വം ]
     ***********

64a47963-7a08-4b59-9095-f7da6dd4fe7e
ഇന്നത്തെ പിറന്നാളുകാർ
***********
ബോളിവുഡ് സിനിമ പിന്നണിഗായകൻ, . സംഗീതരചയിതാവ്, സംഗീത സംവിധായകന്‍ എന്നീ നിലകളിലും ഒപ്പം ഭാരത നാടോടിസംഗീതത്തിലും സൂഫി സംഗീതത്തിലും പ്രശസ്തനും ഹിന്ദി, പഞ്ചാബി, തമിഴ്, തെലുഗു, കന്നഡ, ഉര്‍ദു, രാജസ്ഥാനി എന്നീ ഭാഷകളില്‍  ഗാനങ്ങള്‍ ആലപിക്കുകയും ചെയ്യുന്ന.  കൈലാഷ് ഖേര്‍(1973)ന്റേയും,

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെയും (1981),

24b8f13b-6b97-4a81-a089-1b6d950c4474

നേപ്പാളിന്റെ അവസാന രാജാവ് ഗ്യാനേന്ദ്ര ബീർ ബിക്രം ഷാ ദേവിന്റെയും (1947),

ഇക്വഡോറിയൻ അമേരിക്കൻ കവയത്രി  കരിന ഗാൽവസിനെയും  (1964)ജന്മ ദിനം!

***********

11eea041-546d-49cd-b481-593f838087ce
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
************
സികെ ഗോവിന്ദൻ നായർ ജ. (1897-1964)
ഐ.വി. ദാസ്  ജ. (1932-2010)
അക്‌ബർ കക്കട്ടിൽ ജ. (1954-2016)
അനിൽ ബിശ്വാസ് ജ. (1914-2003)
കേദാർനാഥ് സിങ് ജ. (1934-2018)
മാധവി സർദേശായി ജ. (1962-2014)
പെമ്പ ഡോമ ഷേർപ്പ ജ. (1970-2007),
കർട്ട് ഡ്യൂകേസി ജ. (1881-1969)
ഗുരു ഹർ കിഷൻ സിംഗ് ജ. (1656- 1664)
രൺധീർ സിംഗ് ജ.  (1878 - 16 1961)
ചന്ദ്രധർ ശർമ്മ ഗുലേരി ജ. (1883 - 1922), 
മുഹമ്മദ് ബർകത്തുള്ള ജ. (1854- 1927)

6fb53b49-ec41-43c7-9013-2c37604abbfe

വർഗീയ ശക്തികളുമായും സാമുദായിക സംഘടനകളുമായും കോൺഗ്രസ് പുലർത്തേണ്ട ബന്ധത്തിന് ലക്ഷ്മണരേഖ വേണം" എന്ന അഭിപ്രായക്കാരനും, 1950 ൽ കെ. കേളപ്പനെ തോൽപ്പിച്ച് കെ.പി.സി.സി പ്രസിഡന്റായും, സെക്രട്ടറിയായും പ്രവർത്തിക്കുകയും, ചെയ്ത സ്വാതന്ത്ര്യ സമര സേനാനിയും രാജ്യസഭാംഗവും മുൻ കെപിസിസി പ്രസിഡന്റുമായിരുന്നു സി.കെ.ജി. എന്നറിയപ്പെട്ടിരുന്ന സി.കെ. ഗോവിന്ദൻ നായർ (7 ജൂലൈ 1897 - 27 ജൂൺ 1964),

4a48c4c0-f94a-443f-9027-3ff250df4753

ദേശീയപ്രസ്ഥാനത്തിന്റെയും വാഗ്ഭടാനന്ദനും മറ്റും നേതൃത്വം നൽകിയ സാമൂഹ്യപരിഷ്‌ക്കരണ പ്രസ്ഥാനത്തിന്റെയും ആശയ ധാരയിൽനിന്നും കരുത്തെടുത്തു കൊണ്ട് കമ്യൂണിസ്റ്റ് പാർട്ടിയിലെ മുഴുവൻ സമയപ്രവർത്തകനും നേതാവുമായി ഉയർ രുകയും, പത്രപ്രവർത്തനത്തിലെ കമ്പം മൂലം അധ്യാപകനായിരിക്കെ കണ്ണൂരിലും തലശ്ശേരിയിലും ചില സായാഹ്ന പത്രങ്ങൾ നടത്തുകയും, ലീവെടുത്ത് ദേശാഭിമാനി ദിനപത്രത്തിൽ സബ് എഡിറ്ററായും,  തായാട്ട് ശങ്കരനുശേഷം ദേശാഭിമാനി വാരികയുടെ പത്രാധിപത്യം ഏറ്റെടുക്കാൻ വളണ്ടറി റിട്ടയർമെന്റെടുക്കുകയും, പത്ത് വർഷത്തോളം ലൈബ്രറി കൗൺസിൽ സെക്രട്ടറിയായും ഇരുന്ന ഐ.വി. ദാസ് എന്ന ഐ.വി ഭുവനദാസ്(ജൂലൈ 7, 1932-2010 ഒക്റ്റോബർ 30)

899d0097-4811-4fb3-9c77-fbba7e65850b

നർമ്മം കൊണ്ട് മധുരമായ ശൈലിയിൽ   കഥ, നോവൽ, ഉപന്യാസം എന്നീ വിഭാഗങ്ങളിലായി നിരവധി രചനകൾ നടത്തുകയും ‘അദ്ധ്യാപക കഥകൾ’ എന്നൊരു പ്രസ്ഥാനത്തിനു തന്നെ മലയാളത്തിൽ രൂപം നൽകുന്നതിൽ മുഖ്യപങ്കു വഹിക്കുകയും, മലയാളത്തിലെ ആദ്യത്തെ അധ്യാപക സർവീസ് സ്റ്റോറിയായ പാഠം 30  എഴുതുകയും   കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കുകയും ചെയ്ത അക്‌ബർ കക്കട്ടിൽ(7 ജൂലൈ 1954 - 17 ഫെബ്രുവരി 2016),

ഈസ്റ്റേൺ ആർട്ട് സിൻഡിക്കേറ്റ്, നാഷണൽ സ്റ്റുഡിയോ എന്നീ സ്ഥാപനങ്ങളിലും പിന്നീട് ബോംബെ ടാക്കീസിലും സംഗീത സംവിധായകനായി സേവനമനുഷ്ഠിക്കുകയും, ഗ്യാൻ മുഖർജിയുടെ കിസ്മത്തിലും മെഹ്ബൂബിന്റെ ആദ്യകാല ചിത്രങ്ങളിലും സംഗീതം കൈകാര്യം ചെയ്തു ഹിന്ദി സിനിമാരംഗത്തെ ശ്രദ്ധേയനായ സംഗീത സംവിധായകനാകുകയും കെ.എ.അബ്ബാസിന്റെയും മഹേശ് കൗളിന്റെയും ചിത്രങ്ങൾക്കു വേണ്ടിയും ദൂരദർശന്റെ ഹംലോഗ് എന്ന പരമ്പരയ്ക്കും ഒട്ടേറെ ഫിലിംസ് ഡിവിഷൻ ഡോക്യുമെന്ററികൾക്കും സംഗീതം പകർന്ന ആദ്യകാല ബംഗാളി-ഹിന്ദി സംഗീത സംവിധായക നായിരുന്ന, അനിൽ ബിശ്വാസ് (7 ജൂലൈ 1914 - 31 മെയ് 2003),

b292f4f4-5da3-40fa-8a46-e4a924c3992e

2013ൽ ജ്ഞാനപീഠ നേടിയ ഹിന്ദി കവിയും എഴുത്തുകാരനുമായ   കേദാർനാഥ് സിങ്(7 ജൂലൈ 1934-19 മാർച്ച് 2018 )

കൊങ്കിണി സാഹിത്യ മാസിക ജാഗിന്റെ പത്രാധിപരും, ലോക്‌മത് ദിനപത്രത്തിന്റെ ഗോവ എഡിഷൻ പത്രാധിപർ രാജു നായികിന്റെ ഭാര്യയും, ജ്ഞാനപീഠ ജേതാവ് രവീന്ദ്ര കേൽക്കറിന്റെ മരുമകളും മൻതാൻ, ഭാസ - ഭാസ്, ഏക വിതാരചി ജീവിത കഥ,മൻകുള്ളോ രാജ് കുൻവർ (Mankullo Raj Kunvor) തുടങ്ങിയ കൃതികൾ രചിച്ച കൊങ്കിണി സാഹിത്യകാരി മാധവി സർദേശായി (7 ജൂലൈ 1962 - 22 ഡിസംബർ 2014),

മൌണ്ട് എവറസ്റ്റിൽ വടക്കെ ഭാഗാത്ത് നിന്നും കയറിയ ആദ്യത്തെ നേപ്പാളി പർവതാരോഹയും, വടക്കും തെക്കും ഭാഗത്തു കൂടെ കയറിയ രണ്ടാമത്തെ ആളും, രണ്ടു പ്രാവിശ്യം എവറസ്റ്റ് കീഴടക്കിയ ആറു സ്ത്രീകളിൽ ഒരാളും  ആയിരുന്ന പെമ്പ ഡോമ ഷേർപ്പ(7 ജൂലൈ 1970 – 22 മെയ് 2007),

ac4cc801-ff1a-4364-979f-7e68f6c32506

തത്ത്വശാസ്ത്രപഠനത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയ ഡ്യൂകേസിയുടെ  ജ്ഞാനസിദ്ധാന്തം, കാരണവാദം, മനസ്സും പ്രകൃതിയും ആധാരമാക്കിയുള്ള പ്രപഞ്ചത്തിന്റെ പ്രതിഭാസങ്ങളുടെ വിശകലനം  തുടങ്ങിയ സിദ്ധാന്തങ്ങൾ നൽകുകയും,  പ്രപഞ്ചം കാര്യ കാരണങ്ങളാൽ ബന്ധപ്പെട്ടിരിക്കുന്നു വെന്നും പ്രകൃതിയാണ് എല്ലാറ്റിന്റേയും നിയാമശക്തിയെന്നും വെളിപ്പെടുത്തുകയും,  തന്റെ ഗ്രന്ഥരചനാകാലത്തുടനീളം ടെലിപ്പതി, അതീന്ദ്രിയ ജ്ഞാനം, പൂർവജ്ഞാനം തുടങ്ങിയ മാനസിക പ്രതിഭാസങ്ങളെപ്പറ്റി വിശദമായിത്തന്നെ എഴുതുകയും ചെയ്ത അമേരിക്കൻ തത്ത്വചിന്തകനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന കർട്ട് ജോൺ ഡ്യൂകേസി(1881 ജൂലൈ 7 - 1969 സെപ്റ്റംമ്പർ 3),

a63175a7-8bb8-463d-a274-e9ce5e25757b

വളരെ അറിവുള്ളവനും ഹിന്ദു വേദഗ്രന്ഥമായ ഭഗവദ്ഗീതയുടെ അറിവുമായി തൻ്റെ അടുക്കൽ വരുന്ന ബ്രാഹ്മണരെ വിസ്മയിപ്പിക്കുമായിരുന്ന സിഖുകാരുടെ എട്ടാമത്തെ ഗുരു, ഗുരു ഹർ കിഷൻ സിംഗ് (ജൂലൈ 7 1656 - 30 മാർച്ച് 1664),

ഇരുപത് വയസ്സ് തികയുന്നതിന് മുമ്പ്, ജയ്പൂരിലെ നിരീക്ഷണാലയത്തിൻ്റെ പുനരുദ്ധാരണത്തിനും അനുബന്ധ ഗവേഷണ പ്രവർത്തനങ്ങൾക്കുമായി രൂപീകരിച്ച ഗ്രൂപ്പിൽ  തിരഞ്ഞെടുക്കപ്പെടുകയും ക്യാപ്റ്റൻ ഗാരറ്റുമായി ചേർന്ന് "ദി ജയ്പൂർ ഒബ്സർവേറ്ററിയും അതിൻ്റെ നിർമ്മാതാക്കളും" എന്ന പേരിൽ ഒരു ഇംഗ്ലീഷ് പുസ്തകം രചിക്കുകയും ചെയ്ത  ഹിന്ദി സാഹിത്യത്തിലെ പ്രശസ്ത സാഹിത്യകാരൻ ചന്ദ്രധർ ശർമ്മ ഗുലേരി(  ജൂലൈ 7,1883 - 1922), 

73043132-0b6c-4df4-9074-eaa73aefc065

പ്രശസ്ത സിഖ് നേതാവും വിപ്ലവകാരിയും. തൊട്ടുകൂടായ്മയുടെ എതിരാളിയും സ്ത്രീകളുടെ അവകാശങ്ങളുടെ പിന്തുണക്കാരനുമായിരുന്ന  രൺധീർ സിംഗ് (7 ജൂലൈ 1878 - 16 ഏപ്രിൽ 1961), 

ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും  ബ്രിട്ടീഷ് വിരുദ്ധ സാമ്രാജ്യത്വ വിരുദ്ധ വിപ്ലവകാരിയായിരുന്ന മുഹമ്മദ് ബർകത്തുള്ള( 1854 ജൂലൈ 7 - 20 സെപ്റ്റംബർ 1927), ഓർമ്മിക്കുന്നു !!!
*********

3974402a-b2eb-4792-9f47-4481bc72ffd7
ഇന്നത്തെ സ്മരണ !!!
********
സി കേശവൻ മ. (1891-1969 )
ഡോ.ടി.പി. സുകുമാരൻ മ. (1934-1996)
മൂര്‍ക്കോത്ത് രാമുണ്ണി മ. (1915 - 2009)
ആർട്ടിസ്റ്റ്‌ നമ്പൂതിരി മ. (1927-2023)
സ്വാമി പ്രകാശാനന്ദ മ. (1923-2021)
വിക്രം ബത്ര മ. (1974 -1999)
ഡോ.ഗോവിന്ദപ്പവെങ്കടസ്വാമി മ.(1918-2006)
ആനി മക്ലാരൻ മ. (1927-2007)
സർ ആർതർകോനൻ ഡോയൽ മ.(1859 -1930)
ജോർജി ദിമിത്രോവ്  മ. (1882-1949 )
മദൻ ലാൽ മധു മ. (1925 -2014) 
അബ്ദുൾഖാവി ദേശ്‌നാവി മ.(1930-2011

677964eb-be04-4e39-8c00-23c3159491ba

1951 മുതൽ 1952 വരെ തിരു ക്കൊച്ചിയുടെ മുഖ്യമന്ത്രിയും, കേരളത്തിലെ സ്വാതന്ത്ര്യസമര സേനാനികളിൽ പ്രമുഖനും, എസ്.എൻ.ഡി.പി. യോഗം സെക്രട്ടറിയും,  നിവർത്തന പ്രക്ഷോഭത്തിന്റെ നേതൃത്വം വഹിക്കുകയും ചെയ്ത സി കേശവൻ
(1891 മെയ് 23-1969 ജൂലൈ 7) 

നാടകം, അദ്ധ്യാപനം, സംഗീത ശാസ്ത്രം, നാടോടിവിജ്ഞാനം, ചിത്രകല, പരിസ്ഥിതിപഠനം, സാഹിത്യവിമർശനം തുടങ്ങി നിരവധി മണ്ഡലങ്ങളിൽ പ്രാഗല്ഭ്യം തെളിയിച്ചപ്രമുഖനായ മലയാള നാടകകൃത്തും സാംസ്കാരിക പ്രവർത്തകനുമായിരുന്ന ഡോ.ടി.പി. സുകുമാരൻ(6 ഒക്ടോബർ 1934 - 7 ജൂലൈ 1996),

631435b8-1690-4221-bb93-09e0f9894c3c

നല്ല ക്രിക്കറ്റ്/ ഹോക്കി കളിക്കാരൻ, കേരളത്തിൽ നിന്നും റോയൽ എയർ ഫോർസ്സിലെ ആദ്യത്തെ പൈലറ്റ്, നയതന്ത്ര വിദഗ്ദൻ, റിട്ടയർഡ് വിങ്ങ് കമാൻഡർ, ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഉപദേശകന്‍, നാഗാലാന്റ് ലഫ്റ്റനന്റ് ഗവര്‍ണര്‍,  ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ച മൂര്‍ക്കോത്ത് രാമുണ്ണി (സെപ്റ്റംബർ 15 1915 - ജൂലൈ 7 2009),

കേരളത്തിലെ പ്രശസ്തനായ ചിത്രകാരനുംശില്പിയുമായ 2003-ലെ രാജാ രവിവർമ്മ പുരസ്കാരം ലഭിച്ച കെ.എം. വാസുദേവൻ നമ്പൂതിരി അഥവാ ആർട്ടിസ്റ്റ് നമ്പൂതിരി( 15 സെപ്റ്റംബർ 1925 - 7 ജൂലൈ 2023)

351910eb-93f7-452a-beb9-11cbc7c62b71

ദീർഘകാലം ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് അധ്യക്ഷനായിരുന്ന  1995-97 കാലഘട്ടത്തിലും 2006 മുതൽ 2016വരെയും ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിന്റായിരുന്ന 1970ലും 1977ലും ജനറൽ സെക്രട്ടറിയായ  സ്വാമി പ്രകാശാനന്ദ(1922 ഡിസംബർ - 2021 ജൂലൈ 7)

1999ലെ കാർഗിൽ യുദ്ധത്തിൽ കാട്ടിയ വീരോചിതമായ സേവനത്തിനു മരണാനന്തര ബഹുമതിയായി ഏറ്റവും വലിയ സൈനിക   ബഹുമതിയായ പരമവീര ചക്രം നേടിയ വീര യോദ്ധാവായ ക്യാപ്‌ടൻ വിക്രം ബത്ര (1974 സെപ്റ്റംബർ 9- ജൂലൈ 7, 1999),

049180dc-5dc4-4f58-8b80-bb3ab119e0da

ലോകത്തിലെ ഏറ്റവും ബൃഹത്തായ കണ്ണാശുപത്രിശൃംഖലയായ അരവിന്ദ് നേത്രചികിത്സാലയം സ്ഥാപിച്ച  പ്രശസ്തനായിരുന്ന  നേത്രശസ്ത്ര ക്രിയാവിദഗ്ദനായിരുന്ന ഡോ. വി. എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഡോ. ഗോവിന്ദപ്പ വെങ്കടസ്വാമി (ഒക്ടോബർ 1, 1918- ജൂലൈ 7,2006),

 ഒരു ബ്രിട്ടീഷ് ശാസ്ത്രജ്ഞയായിരുന്ന  വികസന ജീവശാസ്ത്രത്തിലെ മുൻനിര വ്യക്തിയായിരുന്ന ഡേം ആൻ ലോറ ഡോറിൻതിയ മക്ലാരൻ (26 ഏപ്രിൽ 1927 - 7 ജൂലൈ 2007) 

ക്രൈം ഫിക്ഷൻ ഫീൽഡിലെ ഏറ്റവും പുതുമ നിറഞ്ഞ ഒന്നായിട്ട്  പരിഗണിക്കുന്ന വിഖ്യാതമായ  ഷെർലക് ഹോംസ് ഡിറ്റക്റ്റീവ് കഥകളടക്കം, സയൻസ് ഫിക്ഷൻ കഥകൾ, ചരിത്ര നോവലുകൾ, നാടകങ്ങൾ, കവിതകൾ, ഫിക്ഷനിതര കൃതികൾ എന്നിങ്ങനെ വളരെയധികം മേഖലകളിൽ  എഴുതിയ, ഭിഷഗ്വരൻ കൂടി ആയിരുന്ന   സ്കോട്ടിഷ് എഴുത്തുകാരൻ സർ ആർതർ  ഇഗ്നേഷ്യസ് കോനൻ ഡോയൽ(22 മേയ് 1859-7 ജുലൈ 1930),.

b297283e-b4d8-46ab-b109-b686a1f2b2a0

പ്രഗല്ഭനായ രാജ്യതന്ത്രജ്ഞനും സമർഥനായ സംഘാടകനും സോഷ്യലിസത്തിന്റെ മാർഗ്ഗത്തിൽക്കൂടി സ്വന്തം രാജ്യത്തെ വികസിപ്പിക്കുവാനും യത്നിക്കുകയും, ഫാസിസത്തിന്റെ സാമൂഹ്യ-സാമ്പത്തിക അടിത്തറയും വിപത്തിന്റെ ആഴവും സംബന്ധിച്ച ഗഹനമായ പഠനങ്ങൾ നടത്തുകയും യൂണിറ്റി ഒഫ് ദ് വർക്കിങ് ക്ലാസ് എഗയ്ന്സ്റ്റ് ഫാസിസം (1935), യൂത്ത് എഗയ്ന്സ്റ്റ് ഫാസിസം (1935), ഫാസിസം ഈസ് വാർ (1937) തുടങ്ങി ഇരുപത്തിയഞ്ചോളം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്ത കമ്യൂണിസ്റ്റ് നേതാവും ബൾഗേറിയൻ പീപ്പിൾസ് റിപ്പബ്ലിക്കിന്റെ ആദ്യത്തെ പ്രധാനമന്ത്രിയുമായിരുന്ന ജോർജി ദിമിത്രോവ്(1882,ജൂൺ 18-1949 ജൂലൈ 7 ),

e7bd84e7-91e4-4414-8208-ea14d47ec920

മോസ്കോയിലെ പ്രമുഖ പ്രസിദ്ധീകരണ ശാലയായ പ്രോഗ്രസ് ആൻഡ് റഡുഗ പബ്ലിക്കേഷൻസിൽ ഏകദേശം നാല് പതിറ്റാണ്ടോളം, ഹിന്ദി,റഷ്യൻ സാഹിത്യത്തിൽ  'എഡിറ്റർ-ട്രാൻസ്ലേറ്റർ'  എന്ന നിലയിൽ, പുഷ്കിൻ, മായകോവ്സ്കി, ടോൾസ്റ്റോയ്, ഗോർക്കി, ചെക്കോവ്, തുർഗനേവ് തുടങ്ങിയവരുടെ ക്ലാസിക്കുകൾ ഉൾപ്പെടെ നൂറിലധികം ക്ലാസിക് റഷ്യൻ പുസ്തകങ്ങൾ വിവർത്തനം ചെയ്ത മദൻ ലാൽ മധു  
(22 മെയ് 1925 - 7 ജൂലൈ 2014), 

ഒരു പ്രശസ്ത എഴുത്തുകാരനും, ഉറുദു കവിയും നിരൂപകനും ഭാഷാ പണ്ഡിതനും ആയിരുന്ന  അബ്ദുൾഖാവി ദേശ്‌നാവ്
 (1930 - ജൂലൈ 7,2011)

f67f1383-83c0-4c8b-bf61-fe4cc9b7cf31

ചരിത്രത്തിൽ ഇന്ന്…
********
1456-ൽ ഈ ദിവസം, 'ജോവാൻ ഓഫ് ആർക്ക്'  മരണാനന്തരം പാഷണ്ഡതയിൽ നിന്ന് കുറ്റവിമുക്തയായി, വധശിക്ഷയ്ക്ക് 25 വർഷത്തിനുശേഷം, അവരുടെ പാരമ്പര്യത്തിൻ്റെ വിവരണത്തിൽ മാറ്റം വരുത്തി. 

1534 - ഫ്രഞ്ചുകാരും അമേരി-ൻഡിയൻമാരും തമ്മിലുള്ള വ്യാപാരത്തിൻ്റെ ആദ്യ പ്രവർത്തനത്തിന് തുടക്കമിട്ടുകൊണ്ട് ഇന്നത്തെ കാനഡയിലെ തദ്ദേശവാസികളുമായി ജാക്വസ് കാർട്ടിയർ തൻ്റെ ആദ്യ സമ്പർക്കം പുലർത്തി. 

1543 - ഫ്രഞ്ചു പട ലക്സംബർഗിൽ കടന്നു.

f7ff4faa-8496-47eb-9dfe-f4fcb2a2c9df

1668 - കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ നിന്ന് ഐസക് ന്യൂട്ടൺഎം.എ. ബിരുദം നേടി.

1763 - മിർ ജാഫർ ബംഗാളിലെ നവാബായി വീണ്ടും നിയമിതനായി.

1799 - മഹാരാജ രഞ്ജിത് സിംഗ് ഈ ദിവസം ലാഹോർ പിടിച്ചെടുത്തു.

1807 - ഫ്രാൻസും റഷ്യയും തമ്മിലുള്ള ആദ്യത്തെ ടിൽസിറ്റ് ഉടമ്പടി ഒപ്പുവച്ചു, ഇത് നാലാം സഖ്യത്തിൻ്റെ യുദ്ധത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുതയ്ക്ക് അന്ത്യം കുറിച്ചു. 

f0bfbdd7-ac28-4ba1-a8f0-e5caa9c85f05

1843 - ഇറ്റാലിയൻ ഫിസിഷ്യനും, സൈറ്റോളജിസ്റ്റും, നോബൽ സമ്മാന ജേതാവുമായ കാമില്ലോ ഗോൾഗി ജനിച്ചു.

1887  - മാർക്ക് ചഗൽ - ഒരു റഷ്യൻ ഫ്രഞ്ച് കലാകാരന് - ജനിച്ചു.

1901  - ജാപ്പനീസ് സ്പെഷ്യൽ ഇഫക്റ്റ് സംവിധായകനും ചലച്ചിത്ര നിർമ്മാതാവും ഛായാഗ്രാഹകനുമായ എയ്ജി സുബുരായ ജനിച്ചു.

1915 - ഒന്നാം ലോകമഹായുദ്ധം: ഒന്നാം ഇസൊൻസോ യുദ്ധത്തിന്റെ അവസാനം.

eff763b1-7274-46dc-bf99-7c54de05c2b7

1917 - റഷ്യൻ വിപ്ലവം: സാർ നിക്കോളാസ് രണ്ടാമനെ സ്ഥാനഭ്രഷ്ടനാക്കി ജോർജി യെവ്ഗെനിവിച് വോവ് രാജകുമാരൻ താൽക്കാലിക സർക്കാരിന്‌ രൂപം കൊടുത്തു.

1934 - കേദാർനാഥ് സിംഗ് , ഒരു ഇന്ത്യൻ കവി ജനിച്ചു.

e864f70f-f7e5-494e-954c-3eab4431ba3c

1937 - ചൈന-ജപ്പാൻ യുദ്ധം: ലുഗോവു പാലത്തിലെ യുദ്ധം. ജപ്പാൻ സേന ബെയ്ജിങിലെത്തി

1941 - യൂറോപ്യൻ രാജ്യമായ ലിത്വാനിയയിൽ നാസികൾ അയ്യായിരം ജൂതന്മാരെ കൊന്നു.

1941 - രണ്ടാം ലോകമഹായുദ്ധം: ജർമനിയുടെ അധിനിവേശത്തെ തടുക്കാൻ അമേരിക്കൻ പട്ടാളം ഐസ്‌ലന്റിലെത്തി.

d871dc5c-79ee-454d-bf36-f19f8d2076fe

1948  - ദാമോദർ വാലി കോർപ്പറേഷൻ സ്ഥാപിതമായത് ഈ ദിവസമാണ്.

1948  - സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ്യ പദ്ധതി നടന്നു.
1979 - കിഴക്കൻ കസാഖിൽ സോവിയറ്റ് യൂണിയൻ ആണവ പരീക്ഷണം നടത്തി.

1967 - ബയാഫ്രയിൽ ആഭ്യന്തരകലാപത്തിനു തുടക്കം.

1974 - പശ്ചിമജർമ്മനി ഫിഫ ഫുട്ബോൾ ലോകകപ്പ് നേടി.

1978 - സോളമൻ ദ്വീപുകൾ ബ്രിട്ടണിൽനിന്ന് സ്വതന്ത്രമായി.

1980 - ഇറാനിൽ ശരി അത്തിന്റെസ്ഥാപനം.

ccbeeb5c-6818-4a8c-a987-868a9bf09ae4

1985 - വിംബിഡൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം നേടുന്ന ആദ്യത്തെ സീഡുചെയ്യപ്പെടാത്ത കളിക്കാരൻ, ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ (ആ സമയത്തെ), ആദ്യ ജർമ്മനിക്കാരൻ എന്ന മൂന്നു ബഹുമതികൾ ബോറിസ് ബെക്കർതനിക്ക് 17 വയസും 7 മാസവുമുള്ളപ്പോൾ സ്വന്തമാക്കി.

1991 - യൂഗോസ്ലാവ് യുദ്ധം: ബ്രിയോണി കരാറോടു കൂടി സ്ലോവേനിയ യുഗോസ്ലാവിയയിൽ നിന്നും സ്വാതന്ത്ര്യം നേടുന്നതിനു വേണ്ടിയുള്ള പത്തു ദിവസം നീണ്ട യുദ്ധം അവസാനിച്ചു.

1994 - യെമന്റെപുനരേകികരണത്തിന്റെ അവസാനം.

1998 - പിടി. വിശ്വമോഹൻ ഭട്ടിന് യു.എൻ. ഈ ദശാബ്ദത്തിലെ പ്രശസ്തമായ അമേരിക്കയുടെ ഏറ്റവും ആദരിക്കപ്പെടുന്ന വ്യക്തി എന്ന ബഹുമതി ലഭിച്ചു.

2003 - ഈ ദിവസമാണ് യുണൈറ്റഡ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് അർമേനിയ രൂപീകരിച്ചത്.

fe848680-6456-4986-89c9-41411162f1c7

2005 - ലണ്ടനിൽ നാലിടങ്ങളിൽ തീവ്രവാദികളുടെആത്മഹത്യാബോംബാക്രമണം. 52 പേരും ബോംബു വഹിച്ചിരുന്ന നാല്‌ തീവ്രവാദികളും സംഭവത്തിൽ മരണമടഞ്ഞു.

2007 - ലോകത്തിലെ 11 സ്ഥലങ്ങളിൽ ആദ്യത്തെ ലൈവ് എർത്ത് ബെനിഫിറ്റ് കൺസേർട്ട് നടന്നു.

2007 – യു.എസ് ടെലികമ്മ്യൂണിക്കേഷൻ ഉപഗ്രഹമായ ഡയറക്റ്റ് വി-10 റഷ്യയുടെ പ്രോട്ടോൺ-എം റോക്കറ്റ് വിക്ഷേപിച്ചു.

2011 - ഹാരി പോട്ടർ സീരീസിലെ അവസാന ചിത്രമായ ഹാരി പോട്ടർ ആൻഡ് ദ ഡെത്ത്‌ലി ഹാലോസ് രണ്ടാം ഭാഗം ലണ്ടനിൽ പ്രദർശിപ്പിച്ചു.

2012 - റഷ്യയിലെ ക്രാസ്നോദർ ക്രൈ മേഖലയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ 172 പേർ മരിച്ചു .

2013 - വിംബിൾഡൺ ടെന്നീസ് ടൂർണമെൻ്റിൻ്റെ ഫൈനലിൽ നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തിയ ശേഷം, 1936 ന് ശേഷം ആൻഡി മുറെ ഇംഗ്ലണ്ടിൽ നിന്ന് കിരീടം നേടുന്ന ആദ്യ കളിക്കാരനായി.

2013 - അലാസ്കയിലെ സോൾഡോട്ട്നയിൽ ഡി ഹാവിലാൻഡ് ഒട്ടർ എയർ ടാക്സി തകർന്ന് പത്ത് പേർ മരിച്ചു.

2016 - മുൻ യുഎസ് ആർമി സൈനികൻ മൈക്ക സേവ്യർ ജോൺസൺ ടെക്സസിലെ ഡൗണ്ടൗൺ ഡൗണ്ടൗണിൽ പോലീസ് വിരുദ്ധ പ്രതിഷേധത്തിനിടെ പതിനാല് പോലീസുകാരെ വെടിവച്ചു , അവരിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. പിന്നീട് റോബോട്ട് നൽകിയ ബോംബ് ഉപയോഗിച്ച് അദ്ദേഹം കൊല്ലപ്പെടുന്നു.

2019 - ഫ്രാൻസിലെ ലിയോണിൽ നടന്ന 2019 ഫിഫ വനിതാ ലോകകപ്പ് ഫൈനലിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് വനിതാ ദേശീയ ഫുട്ബോൾ ടീം നെതർലാൻഡിനെ 2-0ന് പരാജയപ്പെടുത്തി .

2022 - 2022 ജൂലൈയിലെ യുണൈറ്റഡ് കിംഗ്ഡം ഗവൺമെന്റ് പ്രതിസന്ധിയുടെ സമയത്ത് പാർലമെന്റ് അംഗങ്ങളുടെ (എംപിമാരുടെ) ദിവസങ്ങളുടെ സമ്മർദ്ദത്തെത്തുടർന്ന് ബോറിസ് ജോൺസൺ കൺസർവേറ്റീവ് പാർട്ടിയുടെ നേതാവ് സ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ചു . 

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.      **************
   *Rights Reserved by Team Jyotirgamaya

Advertisment