ഇന്ന് ജൂലൈ 27: 29 പേരുടെ ജീവന്‍ പൊലിഞ്ഞ കുമരകം ബോട്ടു ദുരന്തത്തിന് ഇന്ന് 23 വര്‍ഷം, കെ.എസ് ചിത്രയുടെയും ഷിബു ബേബി ജോണിന്റെയും ജന്മദിനം, എപിജെ അബ്ദുൾ കലാമിന്റെ ഓർമകൾക്ക് ഇന്ന്‌ 10 വയസ്, ഇന്‍സുലിന്‍ കണ്ടുപിടിച്ചതായി പ്രഖ്യാപിച്ചതും എഫ്-15 യുദ്ധ വിമാനം ആദ്യമായി പറന്നതും ഇതെദിനം തന്നെ, ചരിത്രത്തിൽ ഇന്ന്

New Update
New Project july 27

.      ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
.      **************
.         
.                   ' JYOTHIRGAMAYA '
.                   🌅ജ്യോതിർഗ്ഗമയ🌅
.              ്്്്്്്്്്്്്്്്്്്്്

Advertisment

കൊല്ലവർഷം 1200 
കർക്കടകം 11
മകം/തൃതീയ
2025 ജൂലൈ 27/ 
ഞായർ

ഇന്ന്;

*  അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷം!

* 29 പേരുടെ ജീവൻ പൊലിഞ്ഞ കുമരകം ബോട്ടപകടത്തിന്‌ ഇന്ന് 23 വർഷം ![ 22 വർഷത്തെ ദുരന്തസ്മരണകളും പേറി കുമരകം ബോട്ടപകടം. 2002 ജൂലായ് 27-ന് ഉണ്ടായ ഈ ദുരന്തത്തിൽ 29 ജീവനുകളാണ് പൊലിഞ്ഞത്. ദുരന്തത്തിന് കാരണമായ മൺതിട്ടകൾ നീക്കംചെയ്യണമെന്ന കമ്മിഷന്റെ ശുപാർശ ഫലപ്രദമായി നടപ്പാക്കാത്തതുമൂലം പ്രതികൂല കാലാവസ്ഥയിലെ കായൽയാത്ര ഇപ്പോഴും ദുഷ്കരമാണ്. വേമ്പനാട് കായലിന്റെ ഏറ്റവും ദൈർഘ്യംകൂടിയ ജലപാതയാണിത്. കാറ്റിലും കോളിലും ബോട്ടിന് ദിശതെറ്റിയാൽ ഈ മൺതിട്ടകളിൽ ഇടിച്ച്‌ അപകടം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ]

0d0af01e-efaa-4300-904d-271c7e804b00

*ലോക മുത്തശ്ശിമാർ!ക്കും മുത്തശ്ശന്മാർക്കും വേണ്ടി ഒരു ദിനം [പ്രായമായവരോടുള്ള വിലമതിപ്പ് പ്രകടിപ്പിക്കാനും, മുൻഗാമികളെ ശ്രദ്ധിക്കാൻ അവരെ പഠിക്കാനും, അവർക്ക് അർഹമായ ബഹുമാനവും ആദരവും പരിഗണനയും നൽകാനുമായി ഒരു ദിവസം ]

*അന്താരാഷ്ട്ര അലങ്കാര ദിനം ! [ കഴിയുന്നത്ര സാധനങ്ങൾ ഉപയോഗിച്ച് സ്വയം അലങ്കരിക്കാൻ തയ്യാറാകുന്നതിന് ഒരു ദിവസം ]

1df93cc0-d236-42fa-b51b-37258aa1d395

വിയറ്റ്നാം : ഓർമ്മ  ദിനം ![രക്തസാക്ഷികളെയും യുദ്ധത്തിൽ പരുക്കു പറ്റിയവരെയും ഓർമ്മിക്കുവാൻ ഈ ദിനം ആചരിക്കുന്നത്.]

* ദേശീയ സ്കോച്ച് ദിനം ![ National Chicken Finger Day; എല്ലാ വർഷവും  ജൂലൈ 27 ന് ആചരിക്കുന്ന ദേശീയ സ്കോച്ച് ദിനം ഈ ഐക്കണിക് വിസ്കിയെ അറിയാനും ആസ്വദിയ്ക്കാനും ആഘോഷിക്കാനുമായി ആണ് ഉദ്ദേശിച്ചിട്ടുള്ളത്. ഒരു ഡ്രിങ്ക് ഒരു സ്കോച്ച് ആയി കണക്കാക്കണമെങ്കിൽ, അത് ശ്രേഷ്ഠവും വ്യതിരിക്തവുമായ സ്പിരിറ്റ് ആയിരിയ്ക്കണം, സ്കോട്ട്ലൻഡിൽ തന്നെ നിർമ്മിക്കണം. കൂടാതെ മാൾട്ടഡ് ബാർലിയിൽ നിന്ന് തന്നെ പുളിപ്പിച്ചതായിരിക്കണം, ഓക്ക് ബാരലുകളിൽ കുറഞ്ഞത് മൂന്ന് വർഷമെങ്കിലും വച്ച് പഴക്കമുള്ളതും ABV അല്ലെങ്കിൽ ആൽക്കഹോൾ അംശം ഉള്ളതുമാകണം എന്നതാണ് ഇതെിനെ ഇത്ര വിശേഷപ്പെട്ടതാക്കുന്നത്.]

1dd27da5-0dbe-4bea-b5c6-8c72a4b4e8ad

 *ദേശീയ സ്നേഹം ദയയുള്ള ദിനം ! [ ഗാർഹിക പീഡനങ്ങളിൽ നിന്നും രക്ഷപ്പെട്ടവരെ ആദരിയ്ക്കുന്നതിനുള്ള ഒരു ദിനമാണിത്. ഇത്തരം ദുരുപയോഗ ബന്ധങ്ങളിൽ നിന്നോ സാഹചര്യങ്ങളിൽ നിന്നോ ഉള്ള സ്വാതന്ത്ര്യമാണ് നമ്മൾ ഈ ദിനത്തിൽ ആഘോഷിക്കുന്നത്.]

*അന്താരാഷ്ട്ര സുരക്ഷിത തൊഴിലിട  ദിനം ![ചില ജോലികൾ ജോലിക്കാർക്ക് ആനുകൂല്യങ്ങൾ നൽകുന്നു, മറ്റുള്ള ജോലികൾ അവർക്ക് മനസ്സമാധാനം നൽകുന്നു. അന്താരാഷ്ട്ര തൊഴിലിട സുരക്ഷിത ദിനം ആ രണ്ടാമത്തെ കാര്യത്തിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് -
തൊഴിലിടങ്ങൾ എപ്പോഴും ആളുകൾക്ക് സ്വതന്ത്രമായി ജോലി ചെയ്യാനും  സംസാരിക്കാനും, തെറ്റുകൾ കണ്ടാൽ ചോദ്യം ചെയ്യാനും, വിയോജിക്കാനും, ഭയമില്ലാതെ സ്വയം ജീവിക്കാനും തോന്നുന്ന ഇടങ്ങളായി മാറണം. എല്ലാ തൊഴിലിടങ്ങളിലും ഈ സ്വാതന്ത്ര്യം ശരിയായി ലഭിക്കുന്നില്ല. എന്നാൽ അങ്ങനെ ലഭിയ്ക്കുന്ന തൊഴിലിടങ്ങൾ ചെയ്യുന്നവ ജോലിയുടെ സ്വഭാവം തന്നെ മാറ്റും. ]

1a5db769-8917-40d5-88f8-de41330920d0

* കറുത്തസ്ത്രീകളുടെ തുല്യവേതന ദിനം. [ശമ്പള തുല്യത യാഥാർത്ഥ്യമാക്കാൻ ' ധീരരായ കറുത്ത സ്ത്രീ പ്രവർത്തകർക്കൊപ്പം ഒരൊറ്റ ശബ്ദത്തിൽ അണിനിരക്കാൻ അനുഭാവം പ്രകടിപ്പിയ്ക്കാൻ ഒരു ദിനം ]

*ദേശീയ ക്രീം ബ്രൂലി  ദിനം ![ National Crème Brûlée Dayസമൃദ്ധമായ, ക്രീം നിറത്തിലുള്ള കസ്റ്റാർഡ് മുകളിൽ ക്രഞ്ചി കാരാമലൈസ്ഡ് പഞ്ചസാര: നിങ്ങളുടേതായ ക്രീം ബ്രൂലി ഉണ്ടാക്കി നോക്കൂ അല്ലെങ്കിൽ ഒരു നല്ല അത്താഴത്തിന് ശേഷം സ്വയം ഒരു മധുരപലഹാരം കഴിക്കൂ.]

*നോർഫോക്ക് ദിനം  ![ Norfolk Day നിങ്ങൾ നോർഫോക്കിലാണ് താമസിക്കുന്നതെങ്കിൽ, സന്തോഷിക്കുക! ഇല്ലെങ്കിൽ, ഇംഗ്ലണ്ടിലെ ഈ മനോഹരമായ പ്രദേശത്തെക്കുറിച്ച് മനസിലാക്കുക, അതിന് അതിൻ്റേതായ ദിവസം ലഭിക്കുന്നത് എന്തുകൊണ്ടാണെന്ന് കാണാൻ അവിടേയ്ക്കു ഒരു യാത്ര ആസൂത്രണം ചെയ്യുക. അതിനായി ഒരു ദിവസം. പാ]

0fcded69-53fb-4ff9-8d28-f459979d00fb

* ബാഗ് പൈപ്പ് അപ്രീസിയേഷൻ ഡേ. [  ബാഗ് പൈപ്പ് എന്നറിയപ്പെടുന്ന  പുരാതനമായ ഈ സംഗീത ഉപകരണത്തെ അറിയുന്നതിനും ആസ്വദിയ്ക്കുന്നതിന്നും ഒരു ദിവസം. . ഈ സംഗീതോപകരണം ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതും സ്കോട്ടിഷ് പാരമ്പര്യത്തിൻ്റെ ഭാഗവുമാണ്. യുദ്ധങ്ങൾ, ശവസംസ്കാരം, പരേഡുകൾ, വിവാഹങ്ങൾ, രാജകീയ ആഘോഷവേളകൾ എന്നിവയിൽ ഇത് ഇന്നും ഉപയോഗിച്ചുവരുന്നു]

*ക്രോസ് അറ്റ്ലാൻ്റിക് കമ്മ്യൂണിക്കേഷൻ ദിനം ! [ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ടെലിഗ്രാഫ് ലൈനുകളെക്കുറിച്ചറിയാൻ അത്ഭുതപ്പെടാർ ബഹുമാനിക്കാൻ ഇന്ന് നമുക്ക് ക്രോസ് അറ്റ്ലാൻ്റിക് കമ്മ്യൂണിക്കേഷൻ ദിനം ആഘോഷിക്കാം.]

23aa4722-f958-49e6-8892-e719dc72e9ee

 

* National Walk On Stilts Day !
* Veterans Armistice Day !
* National New Jersey Day !

* വടക്കൻ കൊറിയ: പിതൃഭൂമി വിമോചന   യുദ്ധത്തിന്റെ വിജയ ദിനം !
* ഫിലിപ്പൈൻസ്: ഇഗ്ലേസ്യ ക്രാസ്റ്റൊ    ദിനം !
* പുർട്ടൊ റിക്കൊ: ജോസ് ബാർബോസ   ഡേ !

ഇന്നത്തെ മൊഴിമുത്തുകൾ
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌
''സ്വപ്‌നങ്ങളും ലക്ഷ്യങ്ങളുമില്ലാത്തത് കുറ്റമാണ്.''

''വലിയ സ്വപ്‌നാടകരുടെ വലിയ സ്വപ്‌നങ്ങള്‍ എപ്പോഴും വിജയത്തിലെത്തിയിട്ടുണ്ട്.''

''കഠിനാധ്വാനത്തിലൂടെ മാത്രമേ വിജയം നേടാനാവു.''

.  [ -  എ.പി.ജെ. അബ്ദുൽ കലാം]
   *************

4e4455fe-d0c9-4a2e-8539-02c174b53ee6
ഇന്നത്തെ പിറന്നാളുകാർ
**********
ഗൈനക്കോളജിസ്റ്റ്,സര്‍ജന്‍ എന്നൊക്കെ അറിയപ്പെടാതെ, “ആരോഗ്യ ബോധവല്‍ക്കരണ പ്രവര്‍ത്തകന്‍” എന്ന വിശേഷണത്താല്‍  അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന,  മലയാളത്തിലെ തല മുതിര്‍ന്ന മെഡിക്കല്‍ ജേര്‍ണലിസ്റ്റുകളില്‍ പ്രമുഖനായ , ആകാശവാണിയില്‍ കാല്‍ ശതാബ്ദക്കാലം  തുടര്‍ച്ചയായി ആരോഗ്യ ബോധവല്‍ക്കരണ പരിപാടികള്‍ അവതരിപ്പിച്ച, തരിസാപ്പള്ളി ശാസനത്തിലെ ഒളിച്ചു വയ്ക്കപ്പെട്ട നാടന്‍ സാക്ഷിപ്പട്ടിക ആദ്യമായി മലയാളത്തില്‍ പ്രസിദ്ധീകരിച്ച ഡോ കാനം ശങ്കരപ്പിള്ളയുടേയും (1944),

32c94927-284f-4f80-b396-72361f854f31

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ,   ഹിന്ദി,   ബംഗാളി,   ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി പതിനെണ്ണായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുള്ള പ്രസിദ്ധ ഗായിക കെ.എസ് ചിത്രയുടെയും (1963),

ആർ.എസ്. പി.യുടെ സമുന്നത നേതാക്കളിലൊരാളും ദീർഘകാലം സംസ്ഥാന മന്ത്രിയുമായിരുന്ന ബേബി ജോണിന്റെ മകനും, മുൻ മന്ത്രിയും   ആർ.എസ്.പി-യുടെ സംസ്ഥാനസെക്രട്ടറിയേറ്റ് അംഗവുമായ ഷിബു ബേബി ജോണിന്റെയും (1963),

13a4b965-3c8a-4c6b-a7ae-a0b5ad559039

ഇൻഡ്യൻ കലാമൂല്യ സിനിമയുടെ സുപ്പർ സ്റ്റാർ എന്ന് ടൈം മാഗസിൻ വിശേഷിപ്പിച്ച സിനിമ നടനും, റഗ്ബി കളിക്കാരനും, സംവിധായകനും, തിരക്കഥാകൃത്തും, സാമുഹൃപ്രവർത്തകനും ആയ രാഹുൽ ബോസിന്റെയും (1967),

മറാഠി വംശീയതയിൽ ഊന്നിയ ശിവസേന എന്ന തീവ്ര-വലത് രാഷ്ട്രീയ പാർട്ടിയുടെ പാർട്ടിയുടെ സ്ഥാപകനും പിതാവുമായ ബാൽ താക്കറെയിൽ നിന്ന്‌  സ്ഥാനം ഏറ്റെടുത്ത,  ഇപ്പോൾ മഹരാഷ്ട്രയുടെ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയുടെയും (1960),

8d4026ce-8895-40a7-b7c8-5d4b17731b90

റിങ് നാമമായ 'ട്രിപ്പിൾ എച്ച്‍ ' എന്ന പേരിൽ  അറിയപ്പെടുന്ന ഒരു അമേരിക്കൻ പ്രൊഫഷണൽ റെസ്‌ലറും ചലച്ചിത്രനടനുമായ പോൾ മൈക്കൽ ലെവിസ്ക്യു (1969) വിന്റേയും,

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനായി അക്രമിക്കുന്ന മിഡ്ഫീൽഡർ ആയി കളിക്കുന്ന ഒരു ഇന്ത്യൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനായ സാമുവൽ ലാൽ മുവാൻപുയ (1998)യുടേയും ജന്മദിനം !
**********
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രധാനികളായ ചിലർ
**********

41daab61-f856-49aa-b0a3-297939ae10ca

എം.എ. ആന്റണി ജ. (1919-1988)
കൽപ്പന ദത്ത ജ. (1913-1995)
ഡെനിസ് ഡേവിഡോവ് ജ. (1784-1839)
അലക്സാണ്ടർ ഡ്യൂമാസ് (ഫിൽസ്) ജ. (1824-1895)
ഗിയോസുയെ കാർദുച്ചിയ ജ.(1835-1907) 
ഫ്രീഡ്റിക് ഏൺസ്റ്റ്ഡോൺ ജ.(1848-1916)
ഏൺസ്റ്റ് വോൺ ഡോനാനി ജ.(1877-1960)

മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കോതകുളങ്ങര പഞ്ചായത്ത് ബോർഡംഗം, അങ്കമാലി കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്നിനിലകളിൽ ഫെഡറൽ ബാങ്കിന്റെ രൂപീകരണത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുകയും കോതകുളങ്ങര നിയമസഭാ മണ്ഡലത്തിൽ നിന്നും കോൺഗ്രസ് പ്രതിനിധിയായി ഒന്നും രണ്ടും കേരളാനിയമസഭയിൽ അംഗമായിരുന്ന എം.എ. ആന്റണി (27 ജൂലൈ 1919 - 22 ജൂലൈ 1988)

83c582b6-a613-4b1d-81e1-fc40f0fc9462

സായുധ സമരത്തിന്റെ ഭാഗമായി ചിറ്റഗോംഗ് ആയുധശാല ആക്രമണത്തിൽ പങ്കെടുത്ത  ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും വിപ്ലവകാരിയുമായിരുന്ന കൽപ്പന ദത്ത (കൽപ്പന ജോഷി) (27 ജൂലൈ 1913 – 8 ഫെബ്രുവരി 1995),

റഷ്യൻ സാഹിത്യത്തിൽ ഹുസ്സാർ എന്ന പ്രസ്ഥാനം കൊണ്ടുവന്ന റഷ്യൻ സൈനികനായ കവി ഡെനിസ് ഡേവിഡോവ് ( 27 ജൂലൈ 1784 – 4 മെയ് 1839),

074f3bd6-e6a7-4b62-96a5-78d7e4846569

സുപ്രസിദ്ധ ഫ്രഞ്ച് സാഹിത്യ കാരനായ അലക്സാണ്ടർ ഡ്യൂമാസ് ന്റെ പുത്രനും (ഒരേ പേരുകാരായ പിതാവിനേയും പുത്രനേയും തിരിച്ചറിയുന്നതിനു വേണ്ടി അച്ഛന്റെ പേരിനോടൊപ്പം പിയെ (Pere-പിതാവ്) എന്നും മകന്റെ പേരിനോടൊപ്പം ഫിൽ (Fils- പുത്രൻ) എന്നും ചേർക്കാറുണ്ട്.)  കാമിലെ ,ലെ ഡെമി-മോൻഡെ,ല ക്വെസ്ച്യൻഡ് ആർജെന്റ്, ലെഫിൽ   നാച്വെറൽ, ഫ്രാൻസിലോൻ തുടങ്ങിയ പ്രസിദ്ധ നാടകങ്ങൾ എഴുതിയ  ഫ്രഞ്ച് നാടകകൃത്തും നോവലിസ്റ്റുമായിരുന്ന  അലക്സാണ്ടർ ഡ്യൂമാസ് (ഫിൽസ്)  
(1824 ജൂലൈ 27-1895 നവംബർ 27),,

1906 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ഇറ്റാലിയൻ കവി ഗിയോസുയെ കാർദുച്ചി(27 ജൂലൈ 1835 – 16 ഫെബ്രുവരി 1907) ,

58bb5c94-76fd-4884-85db-68e844628e1b

പ്രകാശികം, വൈദ്യുതി, വികിരണങ്ങൾ, റേഡിയോ ആക്റ്റീവത എന്നീ മേഖലകളിൽ ഗവേഷണം നടത്തുകയും, 1878-ൽ ഡോൺ പ്രഭാവം (Dorn effective) എന്ന പ്രതിഭാസവും, 1900-ൽ റഡോൺ എന്ന മൂലകവും  കണ്ടുപിടിച്ച ജർമൻ ഭൗതിക ശാസ്ത്രജ്ഞൻ ഫ്രീഡ്റിക് ഏൺസ്റ്റ് ഡോൺ (1848 ജൂലൈ 27 – 1916 ഡിസംബർ 16),

f1e0522c-cf55-40cb-97db-6cfbbab65ace

സിംഫണി ഇൻ എഫ് (1896-ൽ ഹംഗേറിയൻ മില്ലെനിയം പ്രൈസ് നേടിയകൃതി), പിയാനോ ക്വിൻറ്ററ്റ് ഇൻസിമൈനർ, വേരിയേഷൻസ് ഫോർ പിയാനോ, കൺസെർട്ടോ ഫോർ പിയാനോ തുടങ്ങിയ സംഗീത കൃതികൾ ചിട്ടപ്പെടുത്തിയ  ഹംഗേറിയൻ പിയാനിസ്റ്റും സംഗീത രചയിതാവുമായിരുന്ന ഏണസ്റ്റ് വോൺ ഡോനാന (1877 ജൂലൈ 27 -1960 ഫെബ്രുവരി 9 ),
*********

47e76f25-b49c-4b30-a4f6-07fa97a38b80
ഇന്നത്തെ സ്മരണ !!!
********
ഡോ.എ.പി.ജെ.അബ്ദുൽ കലാം മ. (1931-2015)
പട്ടം താണുപിള്ള മ. (1885-1970)
കാമ്പിശ്ശേരി കരുണാകരൻ മ.(1922-1977)
വി.പി.ശിവകുമാർ മ. (1947-1993)
ജ്ഞാനക്കൂത്തൻ (ആർ.രംഗനാഥൻ) മ. (1938-2016)
അംജദ് ഖാൻ മ. (1940 -1992  )
വാമൻ ദത്താത്രേയ പട്‌വർദ്ധൻ മ.(1917-2007)
ജോൺ ഡാൽട്ടൻ മ. (1766-1844)
കെവിൻ കാർട്ടർ മ. (1960-1994)
ബോബ് ഹോപ് മ. (1903-2003)

 

96ae85a0-5af9-4adc-8f65-5333d4669842

ബഹിരാകാശ എൻജിനീയറിംഗ് പഠനത്തിന് ശേഷം പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (DRDO), ബഹിരാകാശ ഗവേഷണ കേന്ദ്രം (ISRO) തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിക്കുകയും ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും, ബാലിസ്റ്റിക് മിസൈലിന്റേയും വികസനത്തിനും ഏകോപനത്തിനും മറ്റും വിലപ്പെട്ട സംഭാവനകൾ നൽകുകയും, മിസ്സൈൽ സാങ്കേതികവിദ്യയിലെ സംഭാവനകൾ കണക്കിലെടുത്ത് ഇന്ത്യയുടെ മിസ്സൈൽ മനുഷ്യൻ എന്ന്  വിശേഷിപ്പിച്ച,  ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്ന അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാം (1931 ഒക്ടോബർ 15 – 2015 ജൂലൈ 27),

5161a1c0-fbd7-47dd-9db7-32714da8f542

തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ സ്ഥാപക നേതാക്കളിൽ സമുന്നതനും, സ്വാതന്ത്ര്യ സമരത്തിലെ മുന്നണി പ്പടയാളിയും, ഭരണതന്ത്രജ്ഞനും മുപ്പതുവർഷത്തിലധികം നിയമസഭാ സാമാജികനും, തിരുവിതാംകൂറിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ  മുഖ്യമന്ത്രിയും, തിരു-കൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും,  കേരളത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയും   പഞ്ചാബ് ഗവർണറും,  ആന്ധ്രാപ്രദേശ് ഗവർണറും ആയിരുന്ന  പട്ടം താണുപിള്ള (ജൂലൈ-15, 1885 - ജൂലൈ-27, 1970) ,

ദീർഘകാലം ജനയുഗം വാരികയുടെയും,പത്രത്തിന്റെയും, സിനിരമയുടെയും മുഖ്യ പത്രാധിപരായും മാനേജിംഗ് എഡിറ്ററായും പ്രവർത്തിച്ച പ്രമുഖ മലയാള പത്രാധിപരും സിനിമാ - നാടക നടനും രാഷ്ട്രീയ പ്രവർത്തകനു മായിരുന്ന കാമ്പിശ്ശേരി കരുണാകരൻ (31 മാർച്ച് 1922 – 27 ജൂലൈ 1977),

1673e568-0355-4756-8fb4-3c4ce70a268d

ബോർഹെസ്സിന്റെ സ്വാധീനം പ്രകടമാക്കിയ രചനകളെഴുതി, അസ്തിത്വവാദികളായ ആധുനികരെ പിന്തുടർന്നുവന്ന തലമുറയിൽപ്പെട്ട കഥാകാരനും, ആധുനിക  മലയാള  സാഹിത്യത്തിലെ ചെറുകഥാ കൃത്തുക്കളിൽ‌ പ്രമുഖനും ആയിരുന്ന വി.പി.ശിവകുമാർ (മേയ് 15, 1947 - ജൂലൈ 27, 1993),

ആധുനിക തമിഴ് കവിതയുടെ തുടക്കക്കാരിലൊരാളായിരുന്നു ജ്ഞാനക്കൂത്തൻ എന്ന പേരിലെഴുതിയിരുന്ന ആർ. രംഗനാഥൻ (1938-2016 ജൂലൈ 27) ,

ജയന്തിന്റെ മകനും  ഹിന്ദി സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായ ഷോലെ"യിലെ ഗബ്ബർസിംഗ് എന്ന വില്ലൻ കഥാപാത്രം അവിസ്മരണീയമാക്കുകയും  130 ഓളം സിനിമയിൽ അഭിനയിക്കുകയും ചെയ്ത അംജദ് ഖാൻ (1940 നവംബർ 12  -1992 ജൂലായ്‌ 27 ),

208c6383-5c4e-4f23-a352-3c6b010ddcab

എക്സ്പ്ളോസീവ് റിസർച്ച് ആൻഡ് ഡവലപ്പ്മെന്റ് ലബോറട്ടറിയുടെ (ഇന്ന് ഹൈ എനർജി മെറ്റീരിയൽസ് റിസർച്ച് ലബോറട്ടറി(HERML)) സ്ഥാപക ഡയറക്ടറും, ഇന്ത്യയുടെ ആണവ രസതന്ത്രശാസ്ത്രജ്ഞനും പ്രതിരോധ ശാസ്ത്രജ്ഞനും വിസ്ഫോടന എഞ്ചിനീയറിങ്ങ് വിദഗ്ദനുമായ വാമൻ ദത്താത്രേയ പട്‌വർദ്ധൻ (ജനുവരി 30, 1917 - ജൂലൈ 27, 2007),

ആധുനിക ഭൗതികശാസ്ത്രത്തിനും രസതന്ത്രത്തിനും അടിത്തറയിട്ട പരമാണു സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ഇംഗ്ലീഷ് ഭൗതികശാസ്ത്രജ്ഞൻ ജോൺ ഡാൽട്ടൺ (സെപ്റ്റംബർ 6, 1766 - ജൂലൈ 27, 1844),

406c5492-c230-408f-ac73-e4003382d1ad

തെക്കൻ സുഡാനിൽ ഒരു പ്രദേശത്ത് വച്ച് എടുത്ത വിശന്നു വലഞ്ഞുവീഴുന്ന ഒരു കുട്ടിയുടെയും അതിനടുത്ത് വന്ന് നിൽക്കുന്ന കഴുകന്റെയും പടം നൽകി ലോകത്തെ നടുക്കുകയും, തനിക്കു രക്ഷപ്പെടുത്താൻ കഴി‍ഞ്ഞേക്കാമായിരുന്ന ആ കുഞ്ഞിന്റെ ഓർമ്മകൾ മൂലം വിഷാദ രോഗത്തിന് അടിമപ്പെടുകയും, തന്റെ 33 ആമത്തെ വയസ്സിൽ ആത്മഹത്യ ചെയ്യുകയും ചെയ്ത 1994 ലെ പുലിറ്റ്സർ പ്രൈസ് ജേതാവായ തെക്കേ ആഫ്രിക്കകാരനായ പത്ര ഛായാഗ്രഹകൻ കെവിൻ കാർട്ടർ (സെപ്റ്റംബർ 13,1960 - ജൂലൈ 27, 1994),

അമേരിക്കൻ കലാലോകത്ത് 80 വർഷത്തോളം തിളങ്ങി നിന്ന ഹാസ്യ അഭിനേതാവും, ഗായകനും, നർത്തകനും, കായിക കലാകാരനും, എഴുത്തുകാരനും, എറ്റവും കൂടുതൽ പ്രാവിശൃം അക്കാഡമി അവാർഡ്  വിതരണ ചടങ്ങിനു ആതിഥ്യം വഹിക്കുകയും (19 തവണ ) ചെയ്ത ലെസ്ലി ടൌൺസ് ബോബ് ഹോപ്
 (മെയ് 29, 1903 – ജൂലൈ 27, 2003), 

e4e06de4-8b82-49c9-9374-bb7e79256327

ചരിത്രത്തിൽ ഇന്ന്… 
********
1054 - നോർത്തുംബ്രിയയിലെ പ്രഭുവായ സിവാർഡ് സ്കോട്ട്ലൻഡ് ആക്രമിക്കുകയും സ്കോട്ട്ലൻഡിലെ രാജാവായ മക്ബെത്തിനെ പരാജയപ്പെടുത്തുകയും ചെയ്തു . ഇത് ഡൺസിനേൻ യുദ്ധം എന്നാണ് അറിയപ്പെടുന്നത് .

1189 - മൂന്നാം കുരിശുയുദ്ധകാലത്ത് സെർബിയൻ രാജാവായ സ്റ്റെഫാൻ നെമാഞ്ചയുടെ തലസ്ഥാനമായ നിസിൽ ഫ്രെഡറിക് ബാർബറോസ എത്തി .

e5d8296a-828b-4d11-8855-771be6eb0aaf

1202 - ജോർജിയൻ-സെൽജുക്ക് യുദ്ധങ്ങൾ : ബാസിയാൻ യുദ്ധത്തിൽ ജോർജിയ രാജ്യം റം സുൽത്താനേറ്റിനെ പരാജയപ്പെടുത്തി .

1794 - ഫ്രഞ്ച് വിപ്ലവം : 17,000-ത്തിലധികം "വിപ്ലവത്തിൻ്റെ ശത്രുക്കളെ" വധിക്കാൻ പ്രോത്സാഹിപ്പിച്ചതിന് ശേഷം മാക്സിമിലിയൻ റോബെസ്പിയറെ അറസ്റ്റ് ചെയ്തു .

1816 – സെമിനോൾ യുദ്ധങ്ങൾ: യുഎസ് നേവി ഗൺബോട്ട് നമ്പർ 154 ഉതിർത്ത ഒരു ചൂടുള്ള ഷോട്ട് പീരങ്കി ബോൾ ഫോർട്ടിൻ്റെ പൗഡർ മാഗസിൻ പൊട്ടിത്തെറിച്ചപ്പോൾ നീഗ്രോ ഫോർട്ട് യുദ്ധം അവസാനിച്ചു, ഏകദേശം 275 പേർ കൊല്ലപ്പെട്ടു. 

fccef184-02a0-4608-9940-5d2be9966b17

1857 - ഇന്ത്യൻ കലാപം: 2,500 മുതൽ 3,000 വരെ കലാപകാരികളായ ശിപായിമാർക്കും 8,000 ക്രമരഹിത സേനകൾക്കും എതിരെ അറുപത്തിയെട്ട് പേർ എട്ട് ദിവസം നീണ്ടുനിന്നു .

1865 - വെൽഷ് കുടിയേറ്റക്കാർ അർജൻ്റീനയിലെ ചുബുട്ടിൽ എത്തി .

1866 - അയർലണ്ടിലെ വലെൻ്റിയ ദ്വീപ് മുതൽ ന്യൂഫൗണ്ട്‌ലാൻഡിലെ ഹാർട്ട്‌സ് കണ്ടൻ്റ് വരെ നീളുന്ന ആദ്യത്തെ സ്ഥിരമായ അറ്റ്ലാൻ്റിക് ടെലിഗ്രാഫ് കേബിൾ വിജയകരമായി പൂർത്തിയാക്കി .

1880 - രണ്ടാം ആംഗ്ലോ-അഫ്ഗാൻ യുദ്ധം : മൈവാന്ദ് യുദ്ധം : മുഹമ്മദ് അയൂബ് ഖാൻ്റെ നേതൃത്വത്തിലുള്ള അഫ്ഗാൻ സൈന്യം അഫ്ഗാനിസ്ഥാനിലെ മൈവന്ദിനടുത്തുള്ള യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തെ പരാജയപ്പെടുത്തി

cda0a0a6-fe7c-4b83-984f-1afafbc0188d

1890 - വിൻസെൻ്റ് വാൻ ഗോഗ് സ്വയം വെടിവെച്ച് രണ്ട് ദിവസത്തിന് ശേഷം മരിച്ചു.

1921- ഇൻസുലിൻ കണ്ടു പിടിച്ചതായി പ്രഖ്യാപനം

1939 - ഭാരതത്തിൽ CRPF സ്ഥാപിതമായി 

1953 - ഉത്തര ദക്ഷിണ കൊറിയകൾ തമ്മിലുള്ള യുദ്ധം മുപ്പത്തിയെട്ടാം സമാന്തരരേഖ അതിർത്തിയായി അംഗീകരിച്ചുകൊണ്ട് അവസാനിപ്പിച്ചു.

1972 - എഫ്-15 യുദ്ധ വിമാനം ആദ്യമായി പറന്നു.

c33d98cd-9eb5-458f-af9f-37675b291573

1976 ജാപ്പാനീസ് മുൻ പ്രധാനമന്ത്രി ടനാക്ക യെ ലോക്ഹീഡ് വിമാന കോഴ കേസിൽ അറസ്റ്റു ചെയ്തു.

1985- ഉഗാണ്ടയിൽ സൈനിക വിപ്ലവം.

1997 - ബന്ദ്‌  നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധമാണെന്ന് കേരള ഹൈക്കോടതി വിധിച്ചു. 

a21d4a1a-efb3-47d1-bf91-b045dc336bbc

2002 - വേമ്പനാട്ട് കായലിൽ കുമരകത്തിന് സമീപം 29 പേരുടെ മരണത്തിനിടയാക്കിയ കുമരകം ബോട്ടപകടം നടന്നു. 

2002 - ഉക്രെയ്ൻ എയർഷോ ദുരന്തം: ഉക്രെയ്നിലെ ലിവിൽ ഒരു എയർ ഷോയ്ക്കിടെ ഒരു സുഖോയ് സു -27 യുദ്ധവിമാനം തകർന്നു 77 പേർ കൊല്ലപ്പെട്ടു. 

2012 – ഐസിൽസ് ഓഫ് വണ്ടർ എന്നറിയപ്പെട്ട ലണ്ടൻ ഒളിമ്പിക്സ് ഉദ്ഘാടനം

7782d338-c0f8-4f3f-8edf-0d197b2e4eaa

2015 - പഞ്ചാബിലെ ഇന്ത്യൻ പോലീസ് സ്‌റ്റേഷനിൽ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു .

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya
TG Vijayakumar Adv Jayakumar Theertham Umadevi Thurutheri Vikraman PN

Advertisment