/sathyam/media/media_files/2025/06/27/new-project-june-27-2025-06-27-06-56-21.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
1200 മിഥുനം 12
അവിട്ടം / ദ്വിതീയ
2025 ജൂൺ 27,
വെള്ളി
ഇന്ന്;
* ഹെലൻ കെല്ലർ ഡേ! [ഇന്ന് ഹെലൻ കെല്ലറുടെ ജന്മദിനം അവരുടെ ജന്മദിനത്തിൽ അവർക്ക് ജന്മനാ ഉണ്ടായരുന്ന കോട്ടങ്ങളെ നേട്ടങ്ങളാക്കി അവർ ഈ സമൂഹത്തിൽ ഉയർന്നു വന്ന രീതി ചൂണ്ടിക്കാണിച്ചു കൊടുത്തു കൊണ്ട് അവരെ ആദരിക്കലും അതോടൊപ്പം തന്നെ അവരെപ്പോലെ കാഴ്ചശക്തിയും ശ്രവണശേഷിയും ഇല്ലാത്തവർക്കായി അവരെക്കുറിച്ചുള്ള അവബോധം വളർത്തുകയും ചെയ്യുന്നതിന് ഒരു ദിനം.]
*ബഹുസാംസ്കാരിക ദിനം![സമൂഹങ്ങൾക്കുള്ളിൽ കാണപ്പെടുന്ന സമ്പന്നവും വൈവിധ്യവുമായ ആഘോഷമാണ് ബഹുസാംസ്കാരിക ദിനം. സമൂഹത്തെ സവിശേഷമാക്കുന്ന സംസ്കാരങ്ങൾ, ഭാഷകൾ, പാരമ്പര്യങ്ങൾ എന്നിവയുടെ മിശ്രിതത്തെ ഇത് എടുത്തുകാണിക്കുന്നു. കൂടുതൽ ഉൾക്കൊള്ളുന്നതും മനസ്സിലാക്കുന്നതുമായ ഒരു ലോകത്തിന് സംഭാവന ചെയ്യുന്ന വ്യത്യസ്ത പശ്ചാത്തലങ്ങളെ അഭിനന്ദിക്കാൻ ഈ ദിവസം എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു. ]
*ലോക വ്യാവസായിക തൊഴിലാളി ദിനം ![Industrial Workers Of The World Day ; ലോകമെമ്പാടുമുള്ള വ്യാവസായിക തൊഴിലാളികളെയും അവരുടെ കഠിനാധ്വാനത്തെയും സംഭാവനകളെയും ആദരിക്കുന്നതിനും അംഗീകരിക്കുന്നതിനുമായി നീക്കിവച്ചിരിക്കുന്ന ഒരു പ്രത്യേക ദിനമാണ് ജൂൺ 27.]
*പി.ടി.എസ്.ഡി അവബോധ ദിനം![പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) എന്നത് വളരെ സമ്മർദ്ദകരമോ ഭയാനകമോ ആയ ഒരു സംഭവത്തിന്റെ ഭാഗമാകുകയോ അതിന് സാക്ഷ്യം വഹിക്കുകയോ ചെയ്യുന്നതിന്റെ ഫലമായി ഉണ്ടാകുന്ന ഒരു മാനസികാഘാത അനാരോഗ്യ അവസ്ഥയാണ്. ഭൂതകാല ചിന്തകൾ, പേടിസ്വപ്നങ്ങൾ, കടുത്ത ഉത്കണ്ഠ, ആ സംഭവത്തെക്കുറിച്ചുള്ള അനിയന്ത്രിതമായ ചിന്തകൾ എന്നിവ ഇതിൻ്റെ രോഗ ലക്ഷണങ്ങളിൽ ചിലതാണ്. ഇതിനെ കുറിച്ചുള്ള പൊതുജനാവബോധം സൃഷ്ടിയ്ക്കാൻ ഒരു ദിനം. ]
*സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ദിനം ![Micro, Small & Medium Enterprises Dayസുസ്ഥിര വികസനത്തിനും ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും ചെറുകിട വ്യവസായങ്ങളുടെ സംഭാവനയെക്കുറിച്ച് അവബോധം വളർത്തുവാൻ ഒരു ദിനം.]
*അന്തഃരാഷ്ട്ര കൈതച്ചക്ക ദിനം![International Pineapple Day ; അന്താരാഷ്ട്ര പൈനാപ്പിൾ ദിനം 2024: ഈ ദിവസം ഉഷ്ണമേഖലാപ്രദേശത്തെ കായ് ഫലമായ പൈനാപ്പിളിനും അതിൻ്റെ പോഷകപരവും സാമ്പത്തികവും സാംസ്കാരികവുമായ നേട്ടങ്ങൾക്കുമായി സമർപ്പിച്ചിരിക്കുന്നു]
*UK ; ബിംഗോ ഡേ ![ Bingo Day ; ക്രമരഹിതമായി എഴുതപ്പെട്ട സംഖ്യകൾ തുല്യമായ ചതുരങ്ങൾക്കുള്ളിൽ അക്കമിട്ടെഴുതി തുടർച്ചയായി അഞ്ച് ചതുരങ്ങൾ കവർ ചെയ്ത് വിജയിയ്ക്കേണ്ട ഒരു കണക്കിലെ കളിയാണ് ബിംഗാേ
ഈ കളിയ്ക്കും ഒരു ദിവസം.യുകെയിൽ മാത്രം 5 ദശലക്ഷത്തിലധികം ആളുകൾ ബിങ്കോ കളിക്കുന്നുണ്ട്, ലോകമെമ്പാടുമുള്ള 100 ദശലക്ഷത്തിലധികം ആളുകൾ ഇത് ഓൺലൈനിൽ കളിക്കുന്നു, ബിങ്കോ വ്യവസായം £1 ബില്യൺ സംഭാവന ചെയ്യുന്നുവത്ര. യുകെ സമ്പദ്‌വ്യവസ്ഥയിൽ നെറ്റ്ഫ്ലിക്സും സ്‌പോട്ടിഫൈയും ചേർന്നതിനേക്കാൾ കൂടുതലാണത്രെ ഇതിൽ നിന്നുള്ള വരുമാനം. ]
*ജിബൂട്ടിയുടെ സ്വാതന്ത്ര്യദിനം ![ആഫ്രിക്കൻ വൻകരയുടെ കിഴക്കേ മുനമ്പിൽ സ്ഥിതിചെയ്യുന്ന ഒരു രാജ്യമാണ് ജിബൂട്ടി, സ്വയം നിർണ്ണയത്തിനും പരമാധികാരത്തിനുമുള്ള യാത്രയിലെ സുപ്രധാന നിമിഷത്തെ അടയാളപ്പെടുത്തിക്കൊണ്ട് ജൂൺ 27 ന് അതിൻ്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു.]
USA ;
*ദേശീയ ഉള്ളി ദിനം ![ ഉള്ളിയുടെ പാചക പ്രാധാന്യം ആഘോഷിക്കുന്നതിനുള്ള ഒരു ദിവസം.]
* ദേശീയ സൺഗ്ലാസ് ദിനം![ഹാനികരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാൻ സൺഗ്ലാസുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു.]
* ഐസ്ക്രീം കേക്ക് ദിനം! [ഈ മധുര ദിനത്തിൽ ഐസ്ക്രീമിൻ്റെയും കേക്കിൻ്റെയും സംയോജനം ആസ്വദിക്കുന്നു.]
* ഓറഞ്ച് ബ്ലോസം ഡേ![ ഫ്ലോറിഡയുടെ സംസ്ഥാന പുഷ്പവും അതിൻ്റെ പ്രാധാന്യവും തിരിച്ചറിയുന്നു]
*ലോക ചാരായ ദിനം ![World Arak Day ; 2023-ൽ ടെറ സാങ്‌റ്റ ട്രേഡിംഗ് കമ്പനിയാണ് ചാരായ ദിനം സ്ഥാപിച്ചത്. ലെവൻ്റിൽ നിന്നുള്ള അനീസ് രുചിയുള്ള ചാരായത്തിൻ്റെ സംസ്കാരവും ചരിത്രവും പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം. പ്രാദേശികമായും ലോകമെമ്പാടുമുള്ള ലെവൻ്റിലെ ജനങ്ങൾക്ക് അവരുടെ പൈതൃകം ആഘോഷിക്കാനുള്ളതാണ് ഈ ദിനം.]
* ദേശീയ "മാനസീകാഘാത അനന്തര ക്ലേശരോഗ " ബോധവൽക്കരണ ദിനം!
* താജ്കിസ്ഥാൻ: ഏകത ദിനം !
* ബ്രസീൽ: ബഹു (സങ്കര) വംശ ദിനം!
* അമേരിക്ക: ദേശീയ എച്ച് ഐ വി ടെസ്റ്റിഗ് ദിനം!
* അമേരിക്ക: NationalPTSD Awareness Day !
* ജിബൂട്ടി : സ്വാതന്ത്ര്യ ദിനം !
* ചെക്ക് റിപ്പബ്ലിക് : കമ്മ്യൂണിസ്റ്റ് ഭരണത്തിന് ഇരയായവരുടെ ഓർമ്മ ദിനം!
* USA;
*National Orange Blossom Day ![ഓറഞ്ച് പൂക്കളുടെ സുഗന്ധം നിറഞ്ഞ ദേശീയ ഓറഞ്ച് പുഷ്പ ദിനം, ഈ മനോഹരമായ പൂവിന്റെ ആഘോഷത്തെ അടയാളപ്പെടുത്തുന്നു. ]
*ദേശീയ എച്ച്ഐവി പരിശോധനാ ദിനം ![ദേശീയ എച്ച്ഐവി പരിശോധനാ ദിനം എല്ലാവരെയും അവരുടെ എച്ച്ഐവി സ്റ്റാറ്റസ് അറിയാൻ പ്രോത്സാഹിപ്പിയ്ക്കുന്നതിന് ഒരു ദിനം. സ്വന്തം ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള ആദ്യപടി അറിവാണെന്ന ശക്തമായ ഓർമ്മപ്പെടുത്തലാണിത്!]
*National Ice Cream Cake Day ![ദേശീയ ഐസ്ക്രീം കേക്ക് ദിനംഐസ്ക്രീമിന്റെ ക്രീമിന്റെ രുചിയും കേക്കിന്റെ തൃപ്തികരമായ ക്രഞ്ചും സംയോജിപ്പിക്കുന്ന ഒരു മധുരപലഹാരം തിരയുകയാണോ? ഈ ട്രീറ്റ് നിങ്ങൾക്ക് അനുയോജ്യമാണ്!
തീർച്ചയായും, ഒരു ദേശീയ ഐസ്ക്രീം ദിനമുണ്ടെന്ന് എല്ലാവർക്കും അറിയാം , ഒരു ദേശീയ കേക്ക് ദിനവുമുണ്ട് , എന്നാൽ ഈ മനോഹരവും രുചികരവുമായ രണ്ട് ട്രീറ്റുകൾ ഒന്നായി സംയോജിപ്പിക്കാൻ കഴിയുന്ന ഒരു ദിവസമാണ് ദേശീയ ഐസ്ക്രീം കേക്ക് ദിനമായി ആഘോഷിക്കുന്നത്!]
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്
വന്ദേ മാതരം!
സുജലാം സുഫലാം, മലയജശീതളാം,
സസ്യ ശ്യാമളാം, മാതരം!
ശുഭ്രജ്യോത്സ്ന പുളകിതയാമിണിം,
ഫുല്ലകുസുമിത ദ്രുമതല ശോഭിണിം,
സുഹാസിനിം, സുമദുര ഭാഷിണിം,
സുഖദാം, വരദാം, മാതരം!
വന്ദേ മാതരം !
. [ - ബങ്കിം ചന്ദ്ര ചാറ്റർജി ]
*********
ഇന്നത്തെ പിറന്നാളുകാർ
**********
ഇന്ത്യൻ ഒളിമ്പിക് അസ്സോസിയേഷൻ പ്രസിഡന്റും ഗോൾഡൻ ഗേൾ എന്നു വിളിക്കപ്പെടുന്ന ഇന്ത്യയിലെ മികച്ച കായിക താരങ്ങളിൽ ഒരാളും, എക്കാലത്തെയും മികച്ച ഓട്ടക്കാരിയും ആയ പിലാവുള്ളകണ്ടി തെക്കേപ്പറമ്പിൽ ഉഷ എന്ന പി.റ്റി ഉഷയുടെയും (1964),
തമിഴ്, മലയാളം ചലച്ചിത്രനടി രാധയുടെ (നടി അംബികയുടെ സഹോദരി) മൂത്ത മകളും നടിയുമായ കാർത്തിക നായരുടെയും (1992),
ഇംഗ്ലണ്ട് ക്രിക്കറ്റ് ടിമിനു വേണ്ടി കളിക്കുന്ന ക്രിക്കറ്റ് കളിക്കാരൻ കെവിൻ പീറ്റേഴ്സണിന്റെയും (1980),
ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി കളിക്കുന്ന ക്രിക്കറ്റ് കളിക്കാരൻ ഡെയിൽ വില്യം സ്റ്റെയ്ൻ എന്ന ഡെയ്ൽ സ്റ്റെയ് നിന്റെയും (1983),
റോയൽ സൗദി എയർഫോഴ്സ് പൈലറ്റും, അമേരിക്കയുടെ ബഹിരാകാശ ദൗത്യമായ എസ്.ടി.എസ്-51-ജി യിലെ അംഗവുമായിരുന്ന സുൽത്താൻ ബിൻ സൽമാൻ ബിൻ അൽ സൗദിന്റെയും (1956),
അറിയപ്പെടുന്ന ഒരു അമേരിക്കൻ മാധ്യമ പ്രവർത്തകനും സംരംഭകനും "കീപ്പിംഗ് അപ്പ് വിത്ത് ദി കർദാഷിയൻസ്" എന്ന റിയാലിറ്റി ടിവി ഷോയിലൂടെ പ്രശസ്തി നേടിയ ക്ലോയി കർദാഷിയാൻ്റെയും (1984 ),
2002-ൽ പുറത്തിറങ്ങിയ സൂപ്പർഹീറോ ചിത്രമായ "സ്പൈഡർ മാൻ" എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ശ്രദ്ധ നേടിയ അമേരിക്കൻ നടനായ ടോബി മഗ്വയർ ൻ്റെയും (1975) ജന്മദിനം !!
********
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
*******"
മുൻഷി പരമുപിള്ള ജ. (1894-1962)
വിദ്വാൻ പി.കേളുനായർ ജ. (1901-1929 )
ക്യാപ്റ്റൻ രാജു ജ. (1950-2018)
അകിലൻ പി.വി.അഖിലാണ്ഡം ജ(1922-1988)
ആർ.ഡി. ബർമ്മൻ ജ. (1939- 1994)
സുനന്ദ പുഷ്കർ ജ. (1962-2014 ),
അഗസ്റ്റസ് ഡി മോർഗൻ ജ. (1806 -1871 )
മേ ഇർവിൻ ജ. (1862-1938)
ഹെലൻ കെല്ലർ ജ. (1880 -1968)
ആദ്യകാല മലയാള ചലച്ചിത്രങ്ങളുടെ കഥാ - തിരക്കഥാകൃത്തും നാടകകൃത്തും പത്ര പ്രവർത്തകനുമായിരുന്ന മുൻഷി പരമുപിള്ള എന്നറിയപ്പട്ടിരുന്ന ആർ.കെ. പരമേശ്വരൻ പിള്ള(1894 ജൂൺ 27- 16 ജൂൺ 1962),
ഗാന്ധിജിയും സ്വാതന്ത്ര്യസമരവും വിപ്ലവാദർശങ്ങളും, അക്കാലത്ത് നിലനിന്നിരുന്ന തൊട്ടുകൂടായ്മ, ജാതിസ്പർദ്ധ ഇവയ്ക്കെതിരായി തന്റെ തൂലിക ഉപയോഗിച്ചു നാടകം നടത്തുകയും, കിട്ടിയിരുന്ന തുക സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലേക്ക് ചിലവഴിക്കുകയും 27-മത്തെ വയസ്സിൽ ആത്മഹത്യ ചെയ്യുകയും മലയാള സംഗീത നാടക പ്രസ്ഥാനത്തിന് നിരവധി സംഭാവനകൾ നൽകുകയും ചെയ്ത വിദ്വാൻ പി.കേളുനായർ(1901 ജൂൺ 27 -1929 ഏപ്രിൽ 18 ),
മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ 500 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള രാജു ഡാനിയേൽ എന്ന ക്യാപ്റ്റൻ രാജു(27 ജൂൺ 1950-175ep 2018),
ഒരു പ്രശസ്ത തമിഴ് സാഹിത്യകാരനായ അകിലൻ എന്ന തൂലികാനാമത്തിൽ കൂടുതലും അറിയപ്പെടുന്ന പി.വി. അഖിലാണ്ഡം (ജൂൺ 27, 1922-1988)
ഗായകനും ബോളിവുഡിലെ തന്നെ സംഗീത രചിയിതാവുമായ സച്ചിൻ ദേവ് ബർമ്മന്റെയും (എസ്.ഡി. ബർമ്മൻ) മീരയുടേയും ഏക മകനും, പ്രശസ്ത ഗായികയായ ആശാബോസ്ലെയുടെ ഭർത്താവും ആയിരുന്ന പ്രശസ്ത ബോളിവുഡ് സംഗീതജ്ഞൻ പഞ്ചംദ എന്നും പഞ്ചം എന്നും ചുരുക്കനാമത്തിൽ വിളിക്കപെട്ടിരുന്ന ആർ.ഡി. ബർമ്മൻ എന്ന രാഹുൽ ദേവ് ബർമ്മൻ(ജൂൺ 27, 1939-ജനുവരി 4, 1994),
ജമ്മു കശ്മീരിലെ ബോമൈ സ്വദേശിനിയും കരസേനയിൽ ലഫ്.കേണലായിരുന്ന പുഷ്‌കർദാസ് നാഥിന്റെയും പരേതയായ ജയാ ദാസിന്റെയും പുത്രിയും, മുന്മന്ത്രിയും കോൺഗ്രസ് എം പിയുമായ ശശി തരൂരിന്റെ പത്നിയും ആയിരുന്ന സുനന്ദ പുഷ്കർ( 1964 ജൂൺ 27 – 2014 ജനുവരി 17),
ഗണിതശാസ്ത്രത്തിൽ വിശ്ലേഷണം (Analysis), തർക്കശാസ്ത്രം (Logic) തുടങ്ങിയ മേഖലകളിൽ നിരവധി സംഭാവനകൾ നൽകുകയും, തർക്കശാസ്ത്രത്തിന്റെ പരമ്പരാഗത സിദ്ധാന്തങ്ങളെ ഗണിതശാസ്ത്ര രീതികളിലൂടെ പരിഷ്കരിച്ചുകൊണ്ട് തർക്കശാസ്ത്രത്തിനു പുതിയൊരു രൂപം നൽകുകയും, ലണ്ടൻ മാത്തമാറ്റിക്കൽ സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാളും അതിന്റെ ആദ്യത്തെ പ്രസിഡന്റും, റോയൽ അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ സെക്രട്ടറിയും ആയിരുന്ന മധുരയിൽ ജനിച്ച ഒരു ബ്രിട്ടിഷ് ഗണിതശാസ്ത്രജ്ഞനായ അഗസ്റ്റസ് ഡി മോർഗൻ(1806 ജൂൺ 27-1871 മാർച്ച് 18 ),
ലോകത്തിലെ ആദ്യകാല ചലച്ചിത്രങ്ങളിലൊന്നായ ദ കിസ്സിൽ മേ അഭിനയിച്ച ഒരു കനേഡിയൻ നടിയും ഗായികയും ആയിരുന്ന ജോർജ്ജീന മേയ് ക്യാമ്പൽ എന്ന മേ ഇർവിൻ(ജൂൺ 27, 1862 – ഒക്ടോബർ 22, 1938),
പത്തൊൻപതുമാസം മാത്രം പ്രായമുള്ളപ്പോൾ കാഴ്ചശക്തിയും കേൾവിശക്തിയും നഷ്ടപ്പെടുകയും സ്വപ്രയത്നം കൊണ്ട് സാഹിത്യം, സാമൂഹ്യപ്രവർത്തനം, അധ്യാപനം എന്നീ രംഗങ്ങളിൽ കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട് സ്വന്തം വൈകല്യങ്ങളെ തോൽപിച്ച അമേരിക്കൻ വനിതയായ ഹെലൻ ആദംസ് കെല്ലർ(ജൂൺ 27, 1880 - ജൂൺ 1,1968),
*********
ഇന്നത്തെ സ്മരണ !
*********
സി.കെ.ഗോവിന്ദൻ നായർ മ.(1897-1964)
എ എൻ ഇ സുവർണ്ണവല്ലി മ. (1935-2006)
ചോമൻ മൂപ്പൻ മ. (1926-2006)
എ.സി. ഷൺമുഖദാസ് മ. (1939-2013)
ജനറൽ സാം മനേക്ഷ മ. (1914-2008)
ക്രിസ്ത്യൻ ഏൺബെർഗ് മ. (1795-1876)
സർ ജോൺ ലോറൻസ് മ. (1811-1879)
ഫ്രെഡി അയർ മ. (1910-1989)
ഗിൽബെർട് ആഷ് വെൽ മ. (1916-2014)
ജോ. ജാക്സൺ മ. (1928-2018)
മഹാരാജ രഞ്ജിത് സിംഗ് മ.(1780-1839)
വർഗീയ ശക്തികളുമായും സാമുദായിക സംഘടനകളുമായും കോൺഗ്രസ് പുലർത്തേണ്ട ബന്ധത്തിന് ലക്ഷ്മണരേഖ വേണം" എന്ന അഭിപ്രായക്കാരനും, 1950 ൽ കെ. കേളപ്പനെ തോൽപ്പിച്ച് കെ.പി.സി.സി പ്രസിഡന്റായും, സെക്രട്ടറിയായും പ്രവർത്തിക്കുകയും, ചെയ്ത സ്വാതന്ത്ര്യ സമര സേനാനിയും രാജ്യസഭാംഗവും മുൻ കെപിസിസി പ്രസിഡന്റുമായിരുന്നു സി.കെ.ജി. എന്നറിയപ്പെട്ടിരുന്ന സി.കെ. ഗോവിന്ദൻ നായർ (7 ജൂലൈ 1897 - 27 ജൂൺ 1964).
എ എൻ ഇ സുവർണ്ണവല്ലി എന്ന പേരിൽ നാടകങ്ങളും കവിതയും രചിച്ചിരുന്ന എ നാരായണൻ എബ്രാന്തിരി (മെയ് 1, 1935- ജൂൺ 27, 2006)
കേരളത്തിലെ ആദ്യ ആദിവാസി നേതാവും, സി.പി.ഐ(എം.എൽ) ജില്ലാ കമ്മററി അംഗവും ആദിവാസി ഭൂസംരക്ഷണവേദി കൺവീനറും, അടിമ വേലയ്ക്കെതിരെയും കൂലി വർധനയ്ക്കു വേണ്ടിയും നടന്ന സമരങ്ങളിലെ മുന്നണിപ്പോരാളിയും, തൃശിലേരി, തിരുനെല്ലി കലാപത്തിന്റെ പേരിൽ എട്ടു വർഷം ജയിലിൽ കിടന്ന കൊല്ലപ്പെട്ട നക്സലൈറ്റ് നേതാവ് വർഗ്ഗീസിന്റെ അനുയായി ചോമൻ മൂപ്പൻ (1926-2006 ജൂൺ 27),
കെ.എസ്.യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംസ്ഥാന സെക്രട്ടറി, കോഴിക്കോട്,മലപ്പുറം ഡി.സി.സി സെക്രട്ടറി, കോഴിക്കോട് ഡിസിസി പ്രസിഡന്റ്, കെ.പി.സി.സി. സെക്രട്ടറി, കെ.പി.സി.സി. പ്രസിഡൻറ്, ജനറൽ സെക്രട്ടറി കോൺഗ്രസ് എസ് അഖിലേന്ത്യാ ട്രഷറർ, പാർലമെന്ററി പാർട്ടി നേതാവ്,എൻ.സി.പി. ദേശീയ പ്രവർത്തകസമിതി അംഗം, സംസ്ഥാന പ്രസിഡന്റ്,മലബാർ മേഖലാ കാൻഫെഡ് ചെയർമാൻ, സികെജി സിംപോസിയം സ്ഥിരംസമിതി അംഗം, കേരള ഗ്രന്ഥശാലാ സംഘം കൺട്രോൾ ബോർഡ് അംഗം തുടങ്ങിയ പദവികൾ വഹിക്കുകയും തുടർച്ചയായി 25 വർഷം എം.എൽ.എ. ആകുകയും, 32 വർഷം ബാലുശ്ശേരി മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുകയും ചെയ്ത കേരളത്തിലെ ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്ന എ.സി.ഷൺമുഖദാസ്(5 ജനുവരി 1939 - 27 ജൂൺ 2013),
ഇന്ത്യ-പാക്ക് യുദ്ധത്തിൽ പ്രമുഖമായ പങ്ക് വഹിക്കുകയും, ഇന്ത്യൻ കരസേനയുടെ പരമോന്നത പദവിയായ ഫീൽഡ് മാർഷൽ (കരസൈന്യാധിപൻ) എന്ന പദവിയിലെത്തിയ ആദ്യ വ്യക്തിയും ആയിരുന്ന സാം ഹോർമുസ്ജി "സാം ബഹാദൂർ" ജംഷെഡ്ജി മനേക്‌ഷാ എന്ന സാം മാനേക്ഷ (ഏപ്രിൽ 3, 1914 - ജൂൺ 27, 2008),
പ്രകൃതിശാസ്ത്രജ്ഞൻ, ജന്തു ശാസ്ത്രജ്ഞൻ, ഭൗമതന്ത്രജ്ഞൻ, മൈക്രോസ്കോപ്പിസ്റ്റ് എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന ജർമ്മൻ ശാസ്ത്രജ്ഞനായ ക്രിസ്ത്യൻ ഗോട്ട്ഫ്രൈഡ് ഏൺബെർഗ് (ഏപ്രിൽ 19, 1795 – ജൂൺ 27, 1876),
ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയി, ജലന്ധർ ദൊവാബിന്റെ ചീഫ് കമ്മീഷണർ, പഞ്ചാബ് ഭരണബോർഡ് അംഗം, പഞ്ചാബിന്റെ ചീഫ് കമ്മീഷണർ, ലെഫ്റ്റനന്റ് ഗവർണർ ലണ്ടനിലെ ഇന്ത്യൻ കൗൺസിലിൽ അംഗം തുടങ്ങിയ പദവികൾ വഹിച്ചിരുന്ന ബ്രിട്ടീഷ് ഇന്ത്യയിലെ പ്രമുഖനായ ഒരു ഭരണാധികാരിയായിരുന്ന സർ ജോൺ ലോറൻസ് എന്ന ജോൺ ലൈർഡ് മൈർ ( 1811 മാർച്ച് 4 – 1879 ജൂൺ 27),
ഭാഷയും സത്യവും തർക്കശാസ്ത്രവും, അറിവ് എന്ന പ്രശ്നം, തുടങ്ങിയ പുസ്തകങ്ങളിലൂടെ താർക്കിക സത്യസന്ധത യുടെ പ്രചാരകനായിരുന്ന സർ ആൽഫ്രട് ജൂൾസ് ഫ്രെഡി അയർ(29 ഒക്ടോബർ 1910-27 ജൂൺ 1989),
യു എസിലെ ദേശീയ ആരോഗ്യ ഇൻസ്റ്റിട്യൂട്ടിലെ ജീവരസതന്ത്രജ്ഞനും, ദേശീയ ശാസ്ത്ര അക്കാദമിയുടെ അദ്ധ്യക്ഷനും, കോശ റിസപ്റ്റർ ആദ്യമായി വേർതിരിച്ചെടുത്ത ശാസ്ത്രജ്ഞനും ആയിരുന്ന ഗിൽബെർട് ആഷ് വെൽ (ജൂലൈ 16, 1916 - ജൂൺ 27, 2014),
ഒരു അമേരിക്കൻ ടാലന്റ് മാനേജറും പ്രശസ്തമായ ജാക്സൺ സംഗീത കുടുംബത്തിലെ കാരണവരുമായ
സംഗീതജ്ഞർ മൈക്കൽ ജാക്സൺ, ജാനറ്റ് ജാക്സൺ എന്നിവരുടെ പിതാവായ ജോസഫ് വാൾട്ടർ "ജോ" ജാക്സൺ ( ജൂലൈ 26, 1929- 27,ജൂൺ 2018),
സിഖ് സാമ്രാജ്യത്തിലെ ഏറ്റവും പ്രശസ്തനായ "ഷേർ-ഇ പഞ്ചാബ്" എന്ന് അറിയപ്പെടുന്ന മഹാരാജ രഞ്ജിത് സിംഗ് (13 നവംബർ 1780 - 27 ജൂൺ 1839
ചരിത്രത്തിൽ ഇന്ന്…
*********
1358 - , ഇപ്പോൾ ഡുബ്രോവ്നിക് എന്നറിയപ്പെടുന്ന റഗുസ റിപ്പബ്ലിക്ക് സ്ഥാപിതമായി, അത് ഒരു ശ്രദ്ധേയമായ സമുദ്ര റിപ്പബ്ലിക്കായി സ്വയം സ്ഥാപിച്ചു.
1574 - ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനും വാസ്തുശില്പിയുമായ ജോർജിയോ വസാരി അന്തരിച്ചു.
1693 - ആദ്യത്തെ വനിതാ മാസിക "ലേഡീസ് മെർക്കുറി" ലണ്ടനിൽ പ്രസിദ്ധീകരിച്ചു.
1743-ഓസ്ട്രിയൻ പിന്തുടർച്ച അവകാശത്തിൻ്റെ യുദ്ധസമയത്ത് ഡെറ്റിംഗൻ യുദ്ധത്തിന് സാക്ഷ്യം വഹിച്ചു, അവിടെ സേനയെ യുദ്ധത്തിലേക്ക് നയിച്ച അവസാനത്തെ ബ്രിട്ടീഷ് രാജാവായി ജോർജ്ജ് രണ്ടാമൻ മാറി.
1806 - ബ്രിട്ടീഷുകാർ ബ്യൂണസ് അയേഴ്സ് പട്ടണം പിടിച്ചെടക്കി.
1869 - ഹാൻസ് സ്പെമാൻ (ജ.) ഒരു ജർമ്മൻ ഭ്രൂണശാസ്ത്രജ്ഞനായിരുന്നു.
ഹാൻസ് സ്പെമാന് ഫിസിയോളജി
1935-ൽ മെഡിസിൻ നോബൽ സമ്മാനം ലഭിച്ചു.
1941 - ജൂത ചരിത്രത്തിലെ ഏറ്റവും അക്രമാസക്തമായ വംശഹത്യകളിൽ ഒന്നായ റൊമാനിയയിലെ ദാരുണമായ ഇയാസി വംശഹത്യയാൽ അടയാളപ്പെടുത്തി
1946 - കനേഡിയൻ പാർലമെൻ്റ് 1946 ലെ കനേഡിയൻ പൗരത്വ നിയമത്തിൽ കനേഡിയൻ പൗരത്വം നിർവചിച്ചു.
1950 - കൊറിയൻ യുദ്ധമുന്നണിയിലേക്ക് സൈന്യത്തെ അയക്കാൻ അമേരിക്ക തീരുമാനിച്ചു.
1950 - ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയം അംഗീകരിച്ചു.
1953 - ജോസഫ് ലാനിയൽഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.
1954 - ലോകത്തിലെ ആദ്യത്തെ അണുശക്തി നിലയം മോസ്കോക്ക് സമീപം ഓബ്നിൻസ്കിൽ പ്രവർത്തനമാരംഭിച്ചു.
1957 - പുകവലി ശ്വാസകോശ അർബുദത്തിന് കാരണമാകുമെന്ന് സൂചിപ്പിക്കുന്ന ഒരു റിപ്പോർട്ട് ബ്രിട്ടനിലെ മെഡിക്കൽ റിസർച്ച് കൗൺസിൽ പുറത്തിറക്കി. 25 വർഷത്തെ ഗവേഷണത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്.
1967 - ലോകത്തെ ആദ്യ എ.ടി.എം. ലണ്ടനിലെ എൻഫീൽഡിൽ സ്ഥാപിച്ചു.
1974 - അമേരിക്കൻ പ്രസിഡണ്ട് റിച്ചാർഡ് നിക്സൻ സോവിയറ്റ് യൂണിയൻ സന്ദർശിച്ചു.
1976 - എയർ ഫ്രാൻസിന്റെ 139 നമ്പർ വിമാനം പാരീസിലേക്കുള്ള യാത്രാമദ്ധ്യേ പി.എൽ.ഒ. പോരാളികൾ റാഞ്ചി, ഉഗാണ്ടയിലെ എന്റെബ്ബെയിൽ ഇറക്കി.
1977 - ഫ്രാൻസ് അതിന്റെ കോളനിയായിരുന്ന ജിബൗട്ടിക്ക് സ്വാതന്ത്ര്യം നൽകി.
1979 - മുഹമ്മദ് അലി ബോക്സിങ് രംഗത്തു നിന്നും വിരമിച്ചു.
1998 - മലേഷ്യയിലെ ക്വലാലമ്പൂർ അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം തുടങ്ങി.
2002 - ആണവായുധങ്ങൾ നശിപ്പിക്കാനുള്ള റഷ്യൻ പദ്ധതിക്ക് G8 രാജ്യങ്ങൾ സമ്മതിച്ചു.
2003 - അമേരിക്കൻ ഐക്യനാടുകളിലെ സ്വവർഗരതിയുടെ നിരോധനം പിൻവലിച്ചു.
2004 - യുഎസും യൂറോപ്യൻ യൂണിയനും ഈ ദിവസം GPS ഗലീലിയോ വികസനത്തിൽ സഹകരണം സംബന്ധിച്ച ഒരു കരാറിൽ ഒപ്പുവച്ചു.
2007 - ജെയിംസ് ഗാർഡൻ ബ്രൗൺ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റു. ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ തൻ്റെ രാജിക്കത്ത് എലിസബത്ത് രാജ്ഞിക്ക് കൈമാറി.
2008 - ഇറാനിൽ നിന്ന് വരുന്ന ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി കമ്മീഷൻ ചെയ്യുന്നതിനുള്ള തടസ്സങ്ങൾ ഇന്ത്യയും പാകിസ്ഥാനും പരിഹരിച്ചു.
2013 - നാസ , സൂര്യനെ നിരീക്ഷിക്കുന്നതിനുള്ള ബഹിരാകാശ പേടകമായ ഇന്റർഫേസ് റീജിയൻ ഇമേജിംഗ് സ്പെക്ട്രോഗ്രാഫ് വിക്ഷേപിച്ചു.
2014 - ഇന്ത്യയിലെ ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിൽ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ പൈപ്പ് ലൈൻ പൊട്ടിത്തെറിച്ച് പതിനാല് പേർ മരിച്ചു .
2015 - ഇന്ത്യയുടെ ചലച്ചിത്ര ചരിത്രത്തിൽ സവിശേഷമായ സ്ഥാനമുള്ള സത്യജിത് റേയുടെ ചിത്രം ആസ്ഥാനത്ത് പ്രദർശിപ്പിക്കാൻ ഐക്യരാഷ്ട്രസഭ തീരുമാനിച്ചു.
2015 - ഫോർമോസ ഫൺ കോസ്റ്റ് തീ : തായ്‌വാനിലെ ഒരു വിനോദ വാട്ടർ പാർക്കിൽ പൊടിപടലങ്ങളുണ്ടായി ,
15 പേർ കൊല്ലപ്പെടുകയും 497 പേർക്ക് പരിക്കേൽക്കുകയും ചെയ്തു,199 പേർ ഗുരുതരാവസ്ഥയിൽ.
2017 - ഉക്രേനിയൻ ഓർഗനൈസേഷനുകളുടെയും ലോകമെമ്പാടുമുള്ള ഉക്രേനിയൻ കണക്ഷനുകളുള്ള എതിരാളികളുടെയും പെത്യ മാൽവെയർ ടാർഗെറ്റ് വെബ്‌സൈറ്റുകൾ ഉപയോഗിച്ച് ശക്തമായ സൈബർ ആക്രമണങ്ങളുടെ ഒരു പരമ്പര .
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya