ഇന്ന് ഫിബ്രവരി 13: ഇന്ത്യ വനിത ദിനവും ലോക റേഡിയോ ദിനവും ഇന്ന് ! സന്തോഷ് വിശ്വനാഥിന്റേയും ഓങ് സാന്‍ സൂചിയുടേയും ജന്മദിനം: പോര്‍ച്ചുഗലിനെ സ്വതന്ത്രരാജ്യമായി സ്‌പെയിന്‍ അംഗീകരിച്ചതും സോവ്യറ്റ് ആവിക്കപ്പലായ ചെല്യുസ്കിൻ ആർട്ടിക് സമുദ്രത്തിൽ മുങ്ങിയതും ഇതേ ദിനം തന്നെ : ചരിത്രത്തില്‍ ഇന്ന്

New Update
New Project february 13

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                   ' JYOTHIRGAMAYA '
.                   ്്്്്്്്്്്്്്്്
.                    🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം1200 
കുംഭം  1
മകം / പ്രതിപദം
2025, ഫിബ്രവരി 13, 
വ്യാഴം

ഇന്ന്;

* ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം സ്ഥാപകദിനം (1925)

Advertisment

* ഇന്ത്യ : വനിത ദിനം ! [ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ നിർണായകമായ പങ്ക് വഹിച്ച വിപ്ലവകാരിയും കവിയും രാഷ്ട്രീയക്കാരിയും ആയ സരോജിനി നായിഡുവിൻ്റെ ജന്മദിനം.]publive-image

* ലോക റേഡിയോ ദിനം! [World Radio Day ; ഭൂതകാലത്തിലെ പ്രധാനപ്പെട്ട വാർത്താവിനിമയ പ്രക്ഷേപണ യന്ത്രമായിരുന്ന  റേഡിയോയ്ക്കും ഒരു ദിനം. അതിലുപരി, റേഡിയോകൾ സംഗീതം, ചർച്ചകൾ, സംവാദങ്ങൾ തുടങ്ങി സാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങളുടെ ലോകത്തിനു മുന്നിൽ തുറന്നു വച്ച ഒരു ജാലകം കൂടിയായിരുന്നു. അത് നിങ്ങളെ അറിയിക്കുകയും വിനോദിപ്പിക്കുകയും ചെയ്യുമായിരുന്നു. അതിനെ കുറിച്ചറിയാൻ ഒരു ദിനം]

*ഡിജിറ്റൽ പഠന  ദിനം! [വിദ്യാഭ്യാസത്തിൽ സാങ്കേതികവിദ്യയുടെ സ്വാധീനത്തെക്കുറിച്ചറിയാൻ ഒരു ദിനം.  ഡിജിറ്റൽ അധ്യാപന രീതികളിലെ പുരോഗതിയെയും ഭാവി തലമുറകൾക്ക് അവ നൽകുന്ന സാധ്യതകളെയും കുറിച്ച് അറിയാനും ചിന്തിക്കാനുള്ള ഒരു അവസരവും കൂടിയാണ് ഈ ദിനാചരണം കൊണ്ട് ഉദ്ദേശിയ്ക്കുന്നത്.]

publive-image

*ഹൃദയദാന  ദിനം! [പ്രാദേശിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി സമൂഹങ്ങളെ ഒന്നിച്ചു കൊണ്ടുവരുന്നതും 24 മണിക്കൂർ നീണ്ടുനിൽക്കുന്നതുമായ ഒരു  ഫണ്ട്‌റൈസിംഗ് പരിപാടിയാണ് ഗിവിംഗ് ഹാർട്ട്സ് ഡേ. !]

*നിരാശ ദിനം! [ആവേശകരവും രസകരവുമായ ഒരു ദിനമാണ് ഡെസ്പറേഷൻ ഡേ, . വാലന്റൈൻസ് ഡേയ്ക്ക് മുമ്പ് നിരശാ കാമുകികാമുകരായ അവിവാഹിതർക്ക് ഒരു അവസരം കൂടി കണ്ടെത്താനുള്ള അവസാന പ്രതീക്ഷ നൽകുക എന്നതാണ് ഈ ദിനാചരണത്തിൻ്റെ പ്രധാന ലക്ഷ്യം.]publive-image

* ദേശീയ ക്ഷമാപണ ദിനം!  [National Apology Day ; തദ്ദേശീയരായ കുട്ടികളെ അവരുടെ കുടുംബങ്ങളിൽ നിന്ന്  സ്വദേശികളല്ലാത്ത കുടുംബങ്ങളിലേക്ക് ദത്തെടുത്ത ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ ഒരു ഇരുണ്ട അദ്ധ്യായം. 2008 ഫെബ്രുവരി 13-ന് പ്രധാനമന്ത്രി കെവിൻ റൂഡ് രാജ്യത്തെ തദ്ദേശീയ ജനങ്ങളോടും മോഷ്ടിക്കപ്പെട്ട തലമുറകളോടും ആദ്യമായി ദേശീയ മാപ്പ് പറഞ്ഞതിൻ്റെ ഓർമ്മ ദിനമാണ്.]

* കറുപ്പിനോടുള്ള സ്നേഹദിനം! [ Black Love Day ;  ആഫ്രിക്കൻ, കറുത്ത സംസ്കാരങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെയും  ബഹുമാനിയ്ക്കാനും സ്നേഹിയ്ക്കാനും ശ്രമിയ്ക്കണമെന്ന് ഉദ്ബോധിപ്പിയ്ക്കാൻ ഒരു ദിനം.   ആഫ്രോ-അമേരിക്കൻ ഹോളിഡേ അസോസിയേഷൻ്റെ സ്രഷ്ടാവായ അയോ ഹാൻഡി-കെണ്ടിയാണ് ബ്ലാക്ക് ലവ് ഡേ സ്ഥാപിച്ചത്.]publive-image

* അന്താരാഷ്ട്ര കോണ്ടം ദിനം ! [ International Condom Day ;  എയ്ഡ്സ് എന്ന മാരക ലൈംഗീക സാംക്രമിക രോഗത്തെ ചെറുക്കാൻ കോണ്ടംസ് ഉപയോഗിയ്ക്കണമെന്ന് ഉദ്ബോധിപ്പിയ്ക്കാൻ ഒരു ദിനം.]

* ചുംബന ദിനം! [ Kiss  Day ; നിങ്ങൾ സ്നേഹിക്കുന്ന ഒരാൾക്ക് ഒരു ചുംബനം നൽകി നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുവാൻ ഒരു ദിനം. ചുംബനത്തിന് മനുഷ്യരാശിയോളം ചരിത്രമുണ്ട് . വർഷത്തിലെ ഏറ്റവും പ്രണയാർദ്രമായ  ദിനമായ  'വാലൻ്റൈൻസ് ഡേ' യ്‌ക്ക് മുമ്പുള്ള ഈ ദിനം പ്രണയിതാക്കൾക്ക് ആഘോഷത്തിൻ്റെ ദിനമാണ്. ]

* സ്വയം പ്രണയ ദിനം ![Self Love Day ;   സെൽഫ് ലവ് ഡേ 2008-ൽ സ്ഥാപിച്ചത് കാലിഫോർണിയൻ സെൽഫ് ഹെൽപ്പ് ഗുരു ക്രിസ്റ്റിൻ ആറിലോയാണ്, 'മാഡ്ലി ഇൻ ലവ് വിത്ത് മി'.  മറ്റുള്ളവരോട് യഥാർത്ഥമായി സ്നേഹം പ്രകടിപ്പിക്കാൻ കഴിയണമെങ്കിൽ, ക്ഷമാപണം കൂടാതെ തന്നെത്തന്നെ സ്നേഹിക്കാൻ ഒരു വ്യക്തി ആദ്യം പ്രാപ്തനാകണം എന്നതാണ് ഇദ്ദേഹത്തിൻ്റെ തത്വശാസ്ത്രം. അതിൻ്റെ ഓർമ്മയ്ക്കായി അവനവനെ ഉള്ളറിഞ്ഞ്  സ്നേഹിയ്ക്കാൻ ഒരു ദിനം]

publive-image

* അന്താരാഷ്ട്ര പ്രകൃതി ദിനം ! [ International Natural Day ; ആത്മ സ്നേഹത്തിൻ്റെ അന്താരാഷ്ട്ര ദിനം എന്നും അറിയപ്പെടുന്നു, നിങ്ങളുടെ വ്യക്തിത്വത്തെ ആശ്ലേഷിക്കുകയും സ്വന്തമാക്കുകയും ചെയ്യുക - നിങ്ങളുടെ അതുല്യമായ ഗുണങ്ങൾ സ്വയം ആഘോഷിക്കുക, നിങ്ങളോട് ദയയോടും ബഹുമാനത്തോടും പെരുമാറാൻ മറക്കരുത്.]

* ഗാലൻ്റൈൻസ് ഡേ !  [ Galentine’s Day ; സ്ത്രീകളെ  സ്ത്രീകളായി ആദരിയ്ക്കുന്നതിനായി ഒരു ദിനം
 ഒരു ബ്രഞ്ചിനായി (പ്രാതലും ഉച്ചഭക്ഷണവും കൂടിയായ ഒരു ഭക്ഷണം) അവരെ ക്ഷണിയ്ക്കുക അവരോടൊപ്പം സമയം ചിലവഴിയ്ക്കുക, സമ്മാനങ്ങൾ കൈമാറുക, നിങ്ങളുടെ സ്ത്രീസുഹൃത്ത് നിങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന സ്നേഹത്തിനും ചിരിക്കും മതിപ്പ് പ്രകടിപ്പിക്കുക. അതിനായി ഒരു ദിനം.]

വ്യത്യസ്‌തമായ ഒരു പേര് നേടാൻ ഒരു ദിനം ! [ Get a Different Name Day ;  നി
ങ്ങളുടെ പേര് തികച്ചും അനുയോജ്യമല്ലെന്ന് നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?ഉണ്ടെങ്കിൽ  അത് മാറ്റുന്നതിനായി ഉള്ള രസകരവും ആവേശകരവുമായ ഒരു ദിനവും മാർഗവുമാണ് ഇന്ന്. ]publive-image

* ജീവനക്കാരുടെ നിയമാവബോധ ദിനം ! [ Employee Legal Awareness Day ;  ജോലി സ്ഥലത്ത് തങ്ങളുടെ  അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് ബോധവാൻമാരാവാനും അതിനെക്കുറിച്ച് ബോധവത്കരണം നടത്താനും ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഒരു ദിനം. അതിലൂടെ ജീവനക്കാരെ ശാക്തീകരിക്കുന്നതിനും തൊഴിലിടങ്ങളിൽ വളരെ നല്ല അന്തരീക്ഷം വളർത്തുന്നതിനും ജീവനക്കാരിൽ നിന്നും പൊതുജനങ്ങങ്ങളിൽ നിന്നും മാന്യമായ പെരുമാറ്റവും പ്രൊഫഷണൽ സമീപനവും ലഭിയ്ക്കാനും അതു വഴി സ്ഥാപനങ്ങൾക്ക് വളർച്ചയും ലാഭവും ഉറപ്പാക്കുകയും ചെയ്യുവാനും ഒരു ദിനം.]

* ഇൻ്റർനാഷണൽ ഫ്ലർട്ടിംഗ് (ശൃംഗാരം )വീക്ക് ! [ International Flirting week (ഫെബ് 11-17), 
തനിയ്ക്ക് പറ്റിയ ഒരു ഇണയെ കണ്ടെത്തി അതിനെ സ്വായത്തമാക്കി
പ്രണയിയ്ക്കാൻ സ്വന്തം വാക്കുകൾ പ്രവൃത്തികൾ പരാജയപ്പെടുമ്പോൾ, കളിയായ പുഞ്ചിരിയും വശീകരിക്കുന്ന കണ്ണിറുക്കലും കൊണ്ട് ഒരു അവസാന ശ്രമം നടത്താൻ ഒരു അവസരം!]

* മ്യാൻമാർ: ശിശു ദിനം!

* USA ; ദേശീയ ചെഡ്ഡാർ ദിനം,! [ National Cheddar day.]

*ഇന്നത്തെ മൊഴിമുത്ത് *
്്്്്്്്്്്്്്്്്്്‌്‌

'' ഈ ഭൂമിയിൽ കര്‍ഷകന്‍ മണ്ണു കൈകാര്യം ചെയ്യുന്നു; വൈദ്യന്‍ ശരീരവും. വിവേകശാലിയായ മനുഷ്യന്‍ സ്വന്തം മനസ്സും കൈകാര്യം ചെയ്യുന്നു.''

.                [ -എപ്പിക്‌റ്റീറ്റസ് ]

   ***********
ഇന്നത്തെ പിറന്നാളുകാർ
*********
കോഴിക്കോട് സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറും മഅ്ദിൻ അക്കാദമി ഡയറക്ടർ ജനറലും പ്രമുഖനായ ഒരു ചരിത്രപണ്ഡിതനും ഗവേഷകനുമായ ഡോ. കെ.കെ.എൻ. കുറുപ്പ് (എം എ, പി.എച്ച്.ഡി- 1939) ന്റേയും,

publive-image

2015ല്‍ പുറത്തിറങ്ങിയ 'ചിറകൊടിഞ്ഞ കിനാവുകള്‍' എന്ന ആക്ഷേപ ഹാസ്യമായി ഒരുക്കിയ ആദ്യ ചിത്രത്തിലൂടെ തന്റെ പ്രതിഭ തെളിയിച്ച ചലച്ചിത്ര സംവിധായകൻ  സന്തോഷ് വിശ്വനാഥിന്റേയും (1976),

സൈമ അവാര്‍ഡ്‌ 2019 (സംഗീതം കുമ്പളങ്ങി നൈറ്റ്‌സ്)നേടുകയും കിസ്മത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ 
അറിയപ്പെടുന്ന, ദ ഡൗണ്‍ ട്രൊഡന്‍സ് എന്ന പ്രശസ്തമായ മെറ്റല്‍ ബാന്റിലെ കീബോർഡിസ്റ്റ് കൂടിയായ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ സുഷിന്‍ ശ്യാമിന്റേയും (1992),

ജനാധിപത്യ പ്രക്ഷോഭത്തിനു നേതൃത്വം നൽകിയതിന്റെ പേരിൽ 1989 ജൂലൈ 20 മുതൽ വിവിധ കാലയളവുകളിലായി 15 വർഷം വീട്ടുതടങ്കലിൽ കഴിഞ്ഞിട്ടുള്ള ഓങ് സാൻ സൂ ചിയുടേയും (1945),publive-image

1982 നവംബറിൽ ആഫ്രിക്കൻ രാജ്യമായ കാമറൂണിന്റെ പ്രസിഡന്റായി സ്ഥനമേൽക്കുകയും 28 വർഷമായി പദവിയിൽ തുടരുകയും ചെയ്യുന്ന പോൾ ബിയയുടേയും (1933),

ഇന്ത്യൻ സൂപ്പർ ലീഗിലെ കേരള ബ്ലാസ്റ്റേഴ്സിനും ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിനുമായി ഗോൾകീപ്പറായി കളിക്കുന്ന  ഇന്ത്യൻ ഫുട്ബോൾ കളിക്കാരൻ റെഹനേഷ് ടി.പിയുടേയും (1993)  ജന്മദിനം !!!
********
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
***********
ബിച്ചു തിരുമല ജ.(1941-2021)
(ശിവശങ്കരൻ നായർ)
പ്രൊഫ. സി.ആർ ഓമനക്കുട്ടൻ (1943-2023)
ഡോ. ആർ ലീലാദേവി ജ.(1932- 1998)
ടി.കെ. ബാലൻ ജ. (1937- 2005)
ഒടുവിൽ ഉണ്ണികൃഷ്ണൻ ജ.(1944- 2006)
മിർസാ ഗുലാം അഹമദ് ജ. (1835-1908)
സരോജിനി നായിഡു, ജ. (1879- 1949)
വില്യം ഷോക്ലി ജ.(1910 -1989)
സാവോ വു-കി ജ. (1920-2013)
ചക്ക് യെഗർ ജ .(1923-2020 )

ഓലത്തുമ്പത്തിരുന്നൂയലാടും, തേനും വയമ്പും, മൈനാകം, രാകേന്ദു കിരണങ്ങൾ, തുടങ്ങിയ ജനപ്രിയ  ഗാനങ്ങൾ രചിച്ച ചലചിത്ര ഗാന രചയിതാവും കവിയും ഡോ. സുകുമാർ അഴീക്കോട്‌ -തത്ത്വമസി  പുരസ്കാരജേതാവുമായ ബി ശിവശങ്കരൻ നായർ എന്ന ബിച്ചു തിരുമല
 ( ഫെബ്രുവരി 13,1941-2021),

publive-image

പത്രപ്രവർത്തകനായി ജീവിതം തുടങ്ങുകയും  സിനിമാ മാസിക , പ്രഭാതം , ഗ്രന്ഥലോകം എന്നീ മാസികകളിൽ പ്രവർത്തിക്കുകയും പിന്നീട്‌ എറണാകുളം മജരാജാസ് കോളേജിലും കോട്ടയം സിഎംഎസ് കോളേജിലും അദ്ധ്യാപകനാകുകയും ചെയ്ത എഴുത്തുകാരനും ഹാസസാഹിത്യ്കാരനും സാംസ്കാരിക പ്രവർത്തകനും 2010-ലെ കേരള സാഹിത്യ അക്കാദമി നർമ്മ പുരസ്കാരജേതാവുമായ (കൃതി; ശ്രീഭൂതനാഥവിലാസം നായർ ഹോട്ടൽ)പ്രൊഫ. സി.ആർ ഓമനക്കുട്ടൻ (ഫെബ്രുവരി 13,1943-2023, സെപ്റ്റംബർ  13),

മുന്നൂറിലധികം കൃതികൾ എഴുതുകയും തർജ്ജമ ചെയ്യുകയും ചെയ്ത അദ്ധ്യാപികയും പിന്നീട്  വിദ്യാഭ്യാസ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ ആയി വിരമിക്കുകയും ചെയ്ത   ഡോ. ആർ ലീലാദേവി(ഫെബ്രുവരി 13, 1932 - മേയ് 19, 1998),

publive-image

കേരള എൻ.ജി.ഒ.യൂണിയൻ ജനറൽ സെക്രട്ടറിയും, പ്രസിഡന്റ്റും, കണ്ണൂർ ജില്ലാ കൗൺസിൽ പ്രസിഡന്റ്റും, സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗവും, സിപിഎം കേന്ദ്ര കൺട്രോൾ കമ്മിഷൻ അംഗവും,  പത്തും പതിനൊന്നും നിയമസഭകളിൽ  അഴീക്കോട് മണ്ഡലത്തെ പ്രതിനിധീകരിച്ച നിയമ സഭാംഗവുമായിരുന്ന  ടി.കെ. ബാലൻ (13 ഫെബ്രുവരി 1937 - 17 ഏപ്രിൽ 2005),

3) ചെറുപ്പത്തിലെ  തബല,  മൃദംഗം   മുതലായ വാദ്യോപകരണങ്ങൾ അഭ്യസിക്കുകയും ചില സംഗിത ട്രൂപ്പുകളിലും പിന്നീട് പ്രസിദ്ധ നാടകവേദിയായ കെ.പി.എ.സി, കേരള കലാവേദിഎന്നിവടങ്ങളിൽ  തബലിസ്റ്റ്  ആയി   പ്രവർത്തിക്കുകയും,  ഹാസ്യത്തിനും അഭിനയത്തിനും പ്രാധാന്യമുള്ള 400 ലധികം ചിത്രങ്ങളില്‍ വേഷങ്ങൾ ചെയ്ത  പ്രശസ്തനായ  നടൻ  ഒടുവിൽ ഉണ്ണികൃഷ്ണൻ  (13 ഫെബ്രുവരി 1944 - 27 മെയ് 2006), 

പ്രതീക്ഷിത മസീഹും മഹദിയും ദൈവനിയുക്തനായ ഖലീഫയുമായി  അനുയായികളായ അഹമദീയർ കരുതുന്ന, എന്നാൽ മുസ്ലിം സമൂഹം വേദവിപരീത ചിന്താഗതിക്കാരനായി പരിഗണിക്കുന്ന അഹമദിയ്യ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ മിർസാ ഗുലാം അഹമ്മദ്(1835 ഫെബ്രുവരി 13 – 1908 മെയ് 26),publive-image

ബാല പ്രതിഭയും സ്വാതന്ത്ര്യ സമര സേനാനിയും,കവയിത്രിയും ,ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ  അദ്ധ്യക്ഷ ആവുന്ന ആദ്യ വനിതയും, ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെ ഗവർണർ ആവുന്ന ആദ്യ വനിതയും ,ഇന്ത്യയുടെ വാനമ്പാടി (ഭാരതീയ കോകില) എന്നറിയപ്പെട്ടിരുന്ന സരോജനി ഛട്ടോപധ്യായ എന്ന സരോജിനി നായിഡു  ( ഫെബ്രുവരി 13,1879 - മാർച്ച് 2,1949), 

കമ്പ്യൂട്ടർ വിപ്ലവം തന്നെ സാദ്ധ്യമാക്കിയ ട്രാൻസിസ്റ്ററുകളുടെ കണ്ടുപിടുത്തം നടത്തിയ ശാസ്ത്രജ്ഞന്മാരിലൊരാളായ വില്യം ഷോക്ലി (ഫെബ്രുവരി 13, 1910 – ഓഗസ്റ്റ് 12, 1989),

ഇംപ്രഷനിസ്റ്റു ശൈലിയിൽ രചിച്ചിരുന്ന  വിഖ്യാതനായ ചൈനീസ് ചിത്രകാരനായിരുന്ന സാവോ വു-കി
 (13 ഫെബ്രുവരി 1920 – 9 ഏപ്രിൽ 2013),publive-image

1947 ഒക്ടോബറിൽ ചരിത്രത്തിലെ ആദ്യത്തെ പൈലറ്റ് ലെവൽ ഫ്ലൈറ്റിൽ ശബ്ദത്തിൻ്റെ വേഗത തകർത്ത് റെക്കോർഡ് സൃഷ്ടിച്ച ഒരു യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സ് ഓഫീസറും   ടെസ്റ്റ് പൈലറ്റുമായിരുന്ന  ചക്ക് എഗർ എന്ന  ബ്രിഗേഡിയർ ജനറൽ ചാൾസ് എൽവുഡ് യെഗർ
 (ഫെബ്രുവരി 13, 1923 - ഡിസംബർ 7, 2020) 

ഇന്നത്തെ സ്മരണ  !!!
******** 
പി. ഗോവിന്ദപ്പിള്ള മ.(1859-1897)
കുട്ടിക്കുഞ്ഞുതങ്കച്ചി മ. (1820-1904)
കോഴിക്കോട് അബ്ദുൽഖാദർ മ. (1915-1977)
ഒ.എൻ.വി കുറുപ്പ് മ.(1931-2016)
അഡ്വ. പി.കെ.ചിത്രഭാനു മ. (1950-2021)
മാത്തി മുത്തി മ. (2014)
ഉസ്താദ് അമീർഖാൻ മ. (1912-1974)
ബാലു മഹേന്ദ്ര മ. (1939-2014 )
റിച്ചാർഡ് വാഗ്നർ മ. (1813-1883)
അഖ്ലാഖ് മുഹമ്മദ് ഖാൻ മ. (1936-2012) 
വെയ്‌ലോൺ ജെന്നിംഗ്‌സ് മ. (1937-2002)publive-image

ആയില്യം തിരുനാളിന്റെ ജീവചരിത്രം, ഗ്രീക്ക് ചരിത്രം തുടങ്ങി നിരവധി കൃതികൾ രചിക്കുകയും തിരുവിതാംകൂർ കൊട്ടാരത്തിൽ സമ്പ്രതിയും,സർവാധി കാര്യക്കാരനും  മലയാളത്തിലെ ആദ്യ ഭാഷാ ചരിത്രകാരനും ആയിരുന്ന  പി. ഗോവിന്ദപ്പിള്ള ( മെയ് 20, 1849- ഫെബ്രുവരി 13, 1897) ,

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകത്തിൽ തിരുവിതാംകൂറിൽ മലയാള സാഹിത്യ രചനയിലേർപ്പെട്ടിരുന്ന അപൂർവ്വം സ്ത്രീകളിലൊരാളും പാർവ്വതീസ്വയംവരം, ശ്രീമതീസ്വയംവരം, മിത്രസഹമോക്ഷം, എന്നീ  മൂന്നു ആട്ടക്കഥകൾ, മൂന്നു കിളിപ്പാട്ടുകള്‍ കുറത്തിപ്പാട്ടുകളിൽ പ്രഥമ സ്ഥാനം നല്‍കാവുന്ന   കിരാതം...,  എഴുതിയ  കുട്ടിക്കുഞ്ഞു തങ്കച്ചി (14 ഫെബ്രുവരി 1820 - 13 ഫെബ്രുവരി 1904), 

"തങ്കക്കിനാക്കൾ ഹൃദയേ വീശും..", "താരകം ഇരുളില് മായുകയോ", "എങ്ങിനെ നീ മറക്കും " തുടങ്ങിയ അനശ്വര ഗാനങ്ങള്‍  പാടിയ 'കേരള സൈഗാൾ' എന്ന ആരാധകര്‍ വിളിച്ചിരുന്ന   കോഴിക്കോട് അബ്ദുൽ ഖാദർ  (1916, ഫെബ്രുവരി 19, – 1977 ഫെബ്രുവരി 13),publive-image

മലയാളത്തിലെ ആധുനികകവിതയ്ക്കു ഭാവുകത്വപരമായ പൂർണ്ണത നൽകുന്നതിലും കവിതയെ സാധാരണ ജനങ്ങളിൽ എത്തിക്കുന്നതിനും മുന്നിൽ നിന്നവരിൽ പ്രമുഖനും, പ്രശസ്ത കവിയും,  നിരവധി സിനിമകൾക്കും നാടകങ്ങൾക്കും ടെലിവിഷൻ സീരിയലുകൾക്കും നൃത്തശിൽപങ്ങൾക്കും  ഗാനങ്ങൾ രചിച്ച ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്ന ഒ.എൻ.വി കുറുപ്പ് ( 27 മെയ് 1931- 13 ഫെബ്രുവരി 2016),

സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം,  സീനിയർ അഭിഭാഷകൻ, കോട്ടയം ബാർ അസോസിയേഷൻ പ്രസിഡന്റ്, പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാൻ, IAL സംസ്ഥാന പ്രസിഡന്റ്, കിസാൻസഭ സംസ്ഥാന വൈസ് പ്രസിഡന്റ്, AIYF സംസ്ഥാന വൈസ് പ്രസിഡന്റ്, AITUC ജില്ലാ പ്രസിഡന്റ്, വിവിധ യൂണിയനുകളുടെ ഭാരവാഹി, എന്നീ സ്ഥാനങ്ങളിൽ നിന്ന് സമുഹത്തിൽ ശക്തമായ സാന്നിദ്ധ്യമായിരുന്ന അഡ്വ. പി.കെ ചിത്രഭാനു (1950- ഫെബ്രുവരി 13,2021),publive-image

ഫോക്ലോർ അക്കാദമി 2004ലെ പുരസ്കാരം നേടിയ , കാണിക്കാരുടെയും മലയരയന്മാരുടെയും സംഗീതശാഖയായ മലമ്പാട്ട്‌ അഥവാ കാണിപ്പാട്ട്‌ പ്രചാരകയും ഗായികയുമായിരുന്ന മാത്തി മുത്തി
 (മരണം : 13 ഫെബ്രുവരി 2014),

 ഹിന്ദുസ്ഥാനി സംഗീത ലോകത്തെ കുലപതികളിലൊരാളായി കരുതപ്പെടുന്ന ഇൻഡോർ ഘരാന സ്ഥാപിച്ച ഉസ്താദ് അമീർഖാൻ (ആഗസ്റ്റ് 15, 1912 – ഫെബ്രുവരി 13, 1974), 

ഛായാഗ്രാഹകനാന്‍ ,ചലച്ചിത്ര സം‌വിധായകൻ,നിർമ്മാതാവ്,തിരക്കഥാകൃത്ത്‌ എന്നി നിലകളില്‍ പ്രസിദ്ധനായിരുന്ന ബാലുമഹേന്ദ്ര എന്ന ബെഞ്ചമിൻ ബാലു മഹേന്ദ്ര(1939 മെയ് 20 -2014 ഫെബ്രുവരി 13),

കാല്പനിക കാലഘട്ടത്തിൽ ജർമനിയിലെ ഏറ്റവും പ്രധാനപ്പെട്ട സംഗീത സം‌വിധായകനും  ഇന്നും ഓപ്പറ ഹൗസുകളിൽ അവതരിക്കപ്പെടുന്ന പത്ത് ഓപ്പറകൾ രചിച്ച   റിച്ചാർഡ് വാഗ്നർ(മേയ് 22, 1813 - ഫെബ്രുവരി 13, 1883),

publive-image

അലിഗഡ് മുസ്ലീം സർവ്വകലാശാലയിലെ ഉറുദു ഡിപ്പാർട്ട്‌മെൻ്റ് തലവനായി വിരമിച്ച ഒരു ഇന്ത്യൻ അക്കാദമിഷ്യനും പ്രമുഖ ഉറുദു കവിയും ഹിന്ദി ചലച്ചിത്ര ഗാനരചയിതാവും എഴുത്തുകാരനും ആയിരുന്ന അഖ്‌ലാഖ് മുഹമ്മദ് ഖാൻ (16 ജൂൺ 1936 - 13 ഫെബ്രുവരി 2012),

നാടൻ സംഗീതത്തിലെ നിയമവിരുദ്ധ പ്രസ്ഥാനത്തിൻ്റെ തുടക്കക്കാരിൽ ഒരാളായി  കണക്കാക്കപ്പെടുന്ന ഒരു അമേരിക്കൻ ഗായകനും ഗാന രചയിതാവും സംഗീതജ്ഞനും നടനുമായിരുന്നു വെയ്‌ലോൺ അർനോൾഡ് ജെന്നിംഗ്‌സ്( ജൂൺ 15, 1937 - ഫെബ്രുവരി 13, 2002),

ചരിത്രത്തിൽ ഇന്ന്
*******
1542 - രാജ്യദ്രോഹം, വ്യഭിചാരം എന്നീ കുറ്റങ്ങൾ ചുമത്തി ഇംഗ്ലണ്ടിലെ ഹെൻറി എട്ടാമൻ രാജാവിൻ്റെ ഭാര്യ കാതറിൻ ഹോവാർഡ് ശിരഛേദം ചെയ്യപ്പെട്ടു.publive-image

1601 - ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യ യാത്ര ജെയിംസ് ലങ്കാസ്റ്ററിൻ്റെ നേതൃത്വത്തിൽ റെഡ് ഡ്രാഗൺ എന്ന കപ്പലിൽ പുറപ്പെട്ടു.

1633 - ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞനായ ഗലീലിയോ ഗലീലി, ഭൂമി സൂര്യനെ ചുറ്റുന്നതായി പ്രഖ്യാപിക്കുന്നതിനുള്ള വിചാരണയ്ക്കായി റോമിലെത്തി.

1668 - പോർച്ചുഗലിനെ സ്വതന്ത്രരാജ്യമായി സ്പെയിൻ അംഗീകരിച്ചു.

1689 - വില്യമും മേരിയും ഇംഗ്ലണ്ടിൻ്റെ സഹഭരണാധികാരികളായി പ്രഖ്യാപിക്കപ്പെട്ടു.publive-image

1880 - തോമസ് ആൽ‌വാ എഡിസൺ, എഡിസൺ പ്രഭാവം കണ്ടെത്തി.

1908 - തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തി.

1920 - നീഗ്രോ നാഷണൽ ലീഗ് രൂപീകരിക്കപ്പെട്ടു.

1925 - വാഗ്ഭടാനന്ദ ഗുരുവിന്റെ നിർദ്ദേശപ്രകാരം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി രജിസ്റ്റർ ചെയ്ത്‌ പ്രവർത്തനം ആരംഭിച്ചു.

1931 - ‘ഹെർബർട്ട് ബേക്കർ, എഡ്വിൻ ല്യൂട്ടിൻ സ് എന്നി ശില്പികൾ നേതൃത്വം നൽകി ശിൽപ്പിച്ച ഡൽഹി നഗരം ഇന്ത്യയുടെ പുതിയ തലസ്ഥാനമായി ലോർഡ് ഇർവിൻ പ്രഖ്യാപിച്ചു.

1934 - സോവ്യറ്റ് ആവിക്കപ്പലായ ചെല്യുസ്കിൻ ആർട്ടിക് സമുദ്രത്തിൽ മുങ്ങി.publive-image

1945 -  സഖ്യസേന രണ്ടാം ലോക മഹായുദ്ധസമയത്ത് ജർമ്മനിയിലെ ഡ്രെസ്ഡൻ നഗരത്തിൽ ബോംബാക്രമണം തുടങ്ങി, 22,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു.

1945 -  സോവിയറ്റ്, റൊമാനിയൻ സൈന്യങ്ങൾ 38,000 സാധാരണക്കാരെ കൊന്നൊടുക്കിയ 50 ദിവസത്തെ ബുഡാപെസ്റ്റ് ഉപരോധത്തിന് ശേഷം ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റ് പിടിച്ചെടുത്തു.

1946 - ഐക്യരാഷ്ട്രസഭ സ്വന്തമായി റേഡിയോ നിലയം ആരംഭിച്ചു.

1948 - മഹാത്മാ ഗാന്ധിയുടെ ചിതാഭസ്മം തിരുനാവായിൽ നിമഞ്ജനം ചെയ്തു.

1960 - ഫ്രാൻസ്, ബ്ലൂ ജേർബോയ എന്നു പേരിട്ട പ്രഥമ അണു പരീക്ഷണം, അൾജീരിയൻ സഹാറ മരുഭൂമിയിൽ വെച്ചു നടത്തി.

1980-ൽ ന്യൂയോർക്കിലെ ലേക്ക് പ്ലാസിഡിൽ XIII വിൻ്റർ ഒളിമ്പിക് ഗെയിംസ് ആരംഭിച്ചു.

1983 - ടൂറിനിലെ ഒരു സിനിമാ സ്റ്റുഡിയോയിലുണ്ടായ തീപിടിത്തത്തിൽ 64 പേർ കൊല്ലപ്പെട്ടു.

1991 - അമേരിക്കൻ വ്യോമസേനയുടെ അമിരിയ ഷെൽട്ടർ ബോംബാക്രമണത്തിൽ 408 സിവിലിയന്മാർ കൊല്ലപ്പെട്ടു, വ്യോമാക്രമണ ഷെൽട്ടർ സൈനിക ആശയവിനിമയത്തിനായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചു.

1996 - നേപ്പാളിൽ ഗവർമെന്റും മാവോയിസ്റ്റുകളും തമ്മിൽ നേരിട്ട് 10 വർഷത്തിലേറെ നീണ്ട യുദ്ധം തുടങ്ങി.

2001 - 400 പേരുടെ മരണത്തിന് കാരണമായ, റിക്ടർ സ്കെയിലിൽ 6.6 രേഖപ്പെടുത്തിയ ഭൂകമ്പം എൽ സാൽ‌വഡോറിൽ സംഭവിച്ചു

2005 - കോഴിക്കോട് ജില്ലയിലെ ചെറുകുളത്തൂർ ഗ്രാമം ഇന്ത്യയിലെ ആദ്യത്തെ നേത്രദാന ഗ്രാമമായി പ്രഖ്യാപിച്ചു.

publive-image

2008 - ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി കെവിൻ റൂഡ്, തങ്ങളുടെ കുട്ടികളെ കുടുംബത്തിൽ നിന്ന് നിർബന്ധിതമായി പുറത്താക്കിയതിന് തദ്ദേശീയരായ ഓസ്‌ട്രേലിയക്കാരോട് ചരിത്രപരമായ മാപ്പ് പറഞ്ഞു.

2009 - ന്യൂയോർക്കിലെ ബഫലോയിൽ യാത്ര വിമാനം തകർന്ന് 50 പേർ കൊല്ലപ്പെട്ടു.

2010 - പൂനെയിൽ പ്രശസ്തമായ ജർമൻ ബേക്കറിയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ 8 പേർ മരിച്ചു.

2011 - ഹോസ്നി മുബാറക്കിന്റെ പതനത്തെത്തുടർന്ന് ഈജിപ്ത് പാർലമെൻറ് പിരിച്ചുവിടുകയും ഭരണഘടന സസ്പെൻഡ് ചെയ്യുകയും ചെയ്തു.

2010 -  ഇന്ത്യയിലെ പൂനെയിൽ ജർമ്മൻ ബേക്കറി സ്ഫോടനം ഉണ്ടായി, 18 പേർ കൊല്ലപ്പെടുകയും 60-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്ലാമിസ്റ്റ് ഭീകരസംഘടനകളായ ലഷ്കർ-ഇ-തൊയ്ബയും ഇന്ത്യൻ മുജാഹിദ്ദീനും ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

2014 - ദയാവധത്തിന് ബെൽജിയം രാജാവ് അനുമതി നൽകി

2017 - ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ്-ഇലിൻ്റെ മൂത്ത മകനും നാടുകടത്തപ്പെട്ടവനുമായ കിം ജോങ്-നാം കൊല്ലപ്പെട്ടത് അദ്ദേഹത്തിൻ്റെ സഹോദരൻ കിം ജോങ്-ഉന്നിൻ്റെ നിർദ്ദേശപ്രകാരമെന്ന്  റിപ്പോർട്ട്.

2019 - 1,000 സിഗ്നലുകൾക്കായി റോവറുമായുള്ള ബന്ധം നഷ്‌ടപ്പെട്ടതിനെത്തുടർന്ന് ഓപ്പർച്യുണിറ്റി ദൗത്യം പൂർത്തിയായതായി നാസ പ്രഖ്യാപിച്ചു.

2021 -  വടക്കേ അമേരിക്കൻ ശീതകാല കൊടുങ്കാറ്റ് ടെക്സസിൻ്റെയും മെക്സിക്കോയുടെയും ചില ഭാഗങ്ങൾ തകർത്തു, ജനസംഖ്യയുടെ പകുതിയെ ബാധിക്കുകയും 290 പേർ കൊല്ലപ്പെടുകയും ചെയ്തു.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment