ഇന്ന് ഫിബ്രവരി 6: പെൺകുട്ടികളുടെ ചേലാകർമ്മത്തിനെതിരെ ലോക അസഹിഷ്ണുത ദിനം ! ശ്രീശാന്തിന്റെയും വി.കെ. ശ്രീരാമന്റെയും നിരഞ്ജന അനൂപിന്റേയും ജന്മദിനം; മൈസൂരിലെ ഹൈദരാലി കണ്ണൂരിലെ ചിറക്കല്‍ കോട്ട പിടിച്ചെടുത്തതും ഇന്ന്: ചരിത്രത്തില്‍ ഇന്ന്

New Update

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                  ' JYOTHIRGAMAYA '
.                  ്്്്്്്്്്്്്്്്
.                  🌅ജ്യോതിർഗ്ഗമയ🌅

Advertisment

കൊല്ലവർഷം 1200 
 മകരം 24
കാർത്തിക/ നവമി 
2025 ഫിബ്രവരി 6, 
വ്യാഴം

ഇന്ന്;

* പെൺകുട്ടികളുടെ ചേലാകർമ്മത്തിനെതിരെ ലോക അസഹിഷ്ണുത ദിനം ! [International Day of Zero Tolerance to Female Genital Mutilation -സ്ത്രീ ജനനേന്ദ്രിയ ഛേദിക്കൽ (FGM) എന്നത് വൈദ്യശാസ്ത്രപരമായ കാരണങ്ങളല്ലാതെ സ്ത്രീ ജനനേന്ദ്രിയത്തിൽ മാറ്റം വരുത്തുകയോ പരിക്കേൽപ്പിക്കുകയോ ചെയ്യുന്ന എല്ലാ ആചാര നടപടിക്രമങ്ങളും അംഗീകരിയ്ക്കാൻ പറ്റാത്തതാണ് എതിർക്കപ്പെടേണ്ടതാണ്. 
കൂടാതെ അന്താരാഷ്ട്രതലത്തിൽ പെൺകുട്ടികളുടെയും സ്ത്രീകളുടെയും മനുഷ്യാവകാശങ്ങൾ , ആരോഗ്യം,  എന്നിവയുടെ ലംഘനമായി ഇത് കണക്കാക്കപ്പെടുന്നു. ]publive-image

* മെക്സിക്കൊ : ഭരണഘടന ദിനം!
* ന്യൂസിലാൻഡ് : വൈതാങ്കി ഡേ!    (സ്ഥാപന ദിനം 1840)
* റഷ്യ, ഫിൻലാൻഡ്, നോർവെ, സ്വീഡൻ:

*പേ എ കോംപ്ലിമെന്റ് ഡേ ! [ ലഭിയ്ക്കുന്ന ഓരോ അഭിനന്ദനങ്ങൾക്കും സമ്മാനങ്ങൾക്കും ഏതൊരാളെയും ഉത്തേജിപ്പിയ്ക്കുവാനാവും ഊർജ്ജസ്വലമാക്കാനാവും. അതുകൊണ്ട് ഏതൊരാളുടെയും ഏതൊരു ചെറിയ കാര്യത്തിനും ചെറിയ പ്രവൃത്തിയ്ക്കും അഭിനന്ദനം നൽകാനും സമ്മാനങ്ങൾ നൽകാനും മറക്കരുത് എന്ന കാര്യം ഓർമ്മിപ്പയ്ക്കാൻ ഒരു ദിനം.  കൂടാതെ അഭിനന്ദനങ്ങൾക്ക് ആത്മാഭിമാനം വർദ്ധിപ്പിക്കാനും, ബന്ധങ്ങൾ നിലനിർത്താനും, ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താനും കഴിയും.]

*ലോക മുവായ് തായ്  ദിനം![തായ് സംസ്കാരത്തിൽ ആഴത്തിൽ വേരൂന്നിയ ഒരു ആയോധനകലയുടെ ആഗോള ആഘോഷമാണ് ലോക മുവായ് തായ് ദിനം. "എട്ട് കൈകാലുകളുടെ കല" എന്നറിയപ്പെടുന്ന മുവായ് തായ് പോരാട്ടത്തിൽ മുഷ്ടി, കൈമുട്ട്, കാൽമുട്ട്, കാലുകൾ എന്നിവ ഉപയോഗിക്കുന്നു. ഈ ദിവസം ലോകമെമ്പാടുമുള്ള പോരാളികളെയും ആരാധകരെയും ഒരുമിച്ച് കൊണ്ടുവന്ന് ഈ കായിക വിനോദത്തെയും അതിന്റെ സാംസ്കാരിക പ്രാധാന്യത്തെയും പ്രചരിപ്പിയ്ക്കാനും പഠിപ്പിയ്ക്കാനും പഠിയ്ക്കാനും പരിശീലിയ്ക്കാനും ശ്രമിയ്ക്കുന്നു.]publive-image

*ശുഭാപ്തിവിശ്വാസ ദിനം![ ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകാം, എന്നാൽ എല്ലാം നല്ലതിന് എന്ന് ചിന്തിച്ച് മുന്നോട്ടു പോവുക.  നമുക്ക് എന്തു സംഭവിച്ചാലും അത് നമ്മുടെ നല്ലതിനാണെന്ന് വിശ്വസിച്ച് ജീവിതം മുന്നോട്ട് നയിയ്ക്കുക അതോടൊപ്പം നാം എത്രയൊക്കെ കഷ്ടപ്പെട്ടാലും അവസാനം നമുക്കായി ഒരു ദിനം പിറക്കുമെന്ന് അന്ന് നമുക്ക് നമ്മുടേതായ നിലയിൽ നിലവാരത്തിൽ ജീവിയ്ക്കാനാവുമെന്നും വിശ്വസിയ്ക്കുക ആ വിശ്വാസം നമ്മളെ എപ്പോഴും സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിയ്ക്കാൻ പഠിപ്പിയ്ക്കും. അതിനായി ഒരു ദിനം ശുഭാപ്തിവിശ്വാസം എന്തെന്നറിയാനും അറിയിയ്ക്കാനും ഒരു ദിനം. ]

* ദേശീയ ശീതീകരിച്ച തൈര് ദിനം ![National Frozen Yogurt ഡേ ; തൈരിന്റെ ഉപയോഗത്തിന്  ഏതാണ്ട് 4000 വർഷത്തിലേറെ പഴക്കമുണ്ട്, ഇന്ത്യയിലും പിന്നീട് മിഡിൽ ഈസ്റ്റിലുമാണ് തൈര് ഒരു ഭക്ഷണ പദാർത്ഥമായി മനുഷ്യൻ ആദ്യം ഉപയോഗിച്ചു തുടങ്ങിയത്. ആ തൈരിനെക്കുറിച്ചറിയാൻ ആസ്വദിയ്ക്കാൻ ഒരു ദിനം .]

publive-image

* ദേശീയ ചോപ്സ്റ്റിക്സ് ദിനം ![National Chopsticks Day ; ഏഷ്യൻ സംസ്കാരത്തിൽ, പ്രത്യേകിച്ച് ചൈനയിൽ, തീൻ മേശയിൽ ചോപ്സ്റ്റിക്കുകളുടെ ഉപയോഗം ഒഴിച്ചു കൂടാനാവാത്തതാണ് ആ ചോപ്സ്റ്റിക്കുകളെ കുറിച്ചറിയാൻ ഒരു ദിനം. ]

* ദേശീയ മുടന്തൻ താറാവ് ദിനം ! [National Lame Duck Day ; ഉത്തരവാദിത്വബോധമില്ലാത്ത ഏൽപ്പിച്ച ജോലികൾ അലക്ഷ്യമായി ചെയ്ത് മറ്റുള്ളവരെ കൂടി സമ്മർദ്ദത്തിലാഴ്ത്തുന്നവരെയാണ് മുടന്തൻ താറാവ് എന്ന് വിളിയ്ക്കാറ് അക്കൂട്ടരെക്കുറിച്ചറിയാൻ അവരെ കൂടി കൂടെ കൂട്ടാൻ അവർക്ക് ഒരവസരം കൂടി കൊടുക്കാൻ ഒരു ദിനം ]

publive-image

*സാമി ദേശീയ  ദിനം ![സാമി സംസ്കാരത്തിന്റെയും സ്വത്വത്തിന്റെയും അനുസ്മരണ ദിനമാണ് ഇന്ന്. നോർവേ, സ്വീഡൻ, ഫിൻലാൻഡ്, റഷ്യ എന്നീ രാജ്യങ്ങളുടെ ചില ഭാഗങ്ങളിൽ താമസിക്കുന്ന സാമി എന്ന ജനതയെക്കുറിച്ചറിയാൽ, അവരുടെ പെെതൃകം പഠിയ്ക്കാൻ ഒരു ദിനം.]

*ദേശീയ വാലന്റൈൻ ഷോപ്പിംഗ് ഓർമ്മപ്പെടുത്തൽ  ദിനം![പ്രണയ ദിനത്തിലേയ്ക്കായി  തയ്യാറെടുക്കുന്നതിനുള്ള ഒരു ഓർമ്മപ്പെടുത്തലാണ് ദേശീയ വാലന്റൈൻ ഷോപ്പിംഗ് ഓർമ്മപ്പെടുത്തൽ ദിനം. വാലന്റൈൻസ് ദിനത്തിന് ഒരു ആഴ്ചയും ഒരു ദിവസവും മുമ്പ് ആഘോഷിക്കുന്ന ഈ ദിവസം, കൃത്യസമയത്ത് എത്തുന്ന സമ്മാനങ്ങൾ വാങ്ങാനോ ഓർഡർ ചെയ്യാനോ നിങ്ങൾക്ക് മതിയായ സമയം ഉറപ്പാക്കാൻ സഹായിക്കുന്നു.നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഏതൊക്കെ പ്രത്യേക ഇനങ്ങൾ ആസ്വദിക്കാൻ കഴിയുമെന്ന് ചിന്തിക്കാൻ തുടങ്ങാനുള്ള ഒരു അവസരമാണിത്, അവസാന നിമിഷം വരെ കാര്യങ്ങൾ മാറ്റിവെക്കുന്നില്ലെന്ന് ഉറപ്പാക്കുക.]publive-image
.                  
           ഇന്നത്തെ മൊഴിമുത്ത്     .
           ്്്്്്്്്്്്്്്്്്്്്‌
''കുട്ടികളെ അമ്മതന്നെ വളർത്തണം. ശാസിക്കുകയും ലാളിക്കുകയും കൂട്ടുകൂടുകയും വേണം. എങ്കിലേ അമ്മ എന്നത് കുട്ടികളുടെ ഭാഗവും കുട്ടികൾ അമ്മയുടെ ഒരു ഭാഗവുമായി തീരുകയുള്ളൂ.'

        [ -ലളിതാംബിക അന്തർജനം ]
       ************
ഇന്ന് ജന്മദിനം ആചരിയ്ക്കുന്നവർ
**********
ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ കളിച്ചിരുന്ന, ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ കളിച്ച ആദ്യ മലയാളി താരവും,  ഒത്തുകളി വിവാദം മൂലം അറസ്റ്റ് ചെയ്യപ്പെടുകയും ബി.സി.സി.ഐ  സസ്പെൻഷനുശേഷം വീണ്ടും കളിക്കാൻ തുടങ്ങിയ  ശ്രീശാന്തിന്റെയും (1983),publive-image

അഞ്ഞൂറോളം അദ്ധ്യായങ്ങളിലൂടെ തുടരുന്ന വേറിട്ടകാഴ്ചകൾ എന്ന പ്രോഗ്രാമിലൂടെ പ്രസിദ്ധനായ  നടൻ, എഴുത്തുകാരൻ, മാധ്യമപ്രവർത്തകൻ എന്നീ രംഗങ്ങളിൽ അറിയപ്പെടുന്ന   വി.കെ. ശ്രീരാമന്റെയും (1953),

മോഹന്‍ലാലും രഞ്ജിത്തും ഒന്നിച്ച ലോഹം എന്ന ചിത്രത്തിലൂടെ  ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുകയും  2017ല്‍ C/O സൈറ ബാനു, ഗൂഢോലോചന, പുത്തന്‍പണം, ബിടെക്, സൈജൂസ് സംവിധാനം ചെയ്ത ഇര, ജിതിന്‍ ജിത്തു സംവിധാനം ചെയ്ത കല വിപ്ലവം പ്രണയം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച നർത്തകിയും നടിയുമായ (മുല്ലശ്ശേരി രാജുവിന്റെ ചെറുമകൾ കൂടിയായ)  നിരഞ്ജന അനൂപിന്റേയും (1999),

ഐക്കണിക് ഹാർഡ് റോക്ക് ബാൻഡ് ഗൺസ് എൻ' റോസസിൻ്റെ സഹസ്ഥാപകനും വ്യതിരിക്തമായ ഉയർന്ന ശബ്ദത്തിന് പേരുകേട്ട അമേരിക്കൻ ഗായകൻ ആക്‌സൽ റോസിൻ്റെയും (1962),publive-image

"നെവർ ഗോണ ഗിവ് യു അപ്പ്" എന്ന നൃത്ത പോപ്പ് ക്ലാസിക്കിലൂടെ പ്രശസ്തനായ ഇംഗ്ലീഷ് ഗായകനായ റിച്ചാർഡ് പോൾ ആസ്റ്റ്ലി എന്ന റിക്ക് ആസ്റ്റ്ലിയുടെയും (1966),

ക്രോണിക്കിൾ, ദി അമേസിങ് സ്പൈഡർമാൻ 2 എന്നീ സൂപ്പർഹീറോ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ പ്രശസ്തനായ അമേരിക്കൻ നടൻ ഡെയ്ൻ ഡിഹാ നിൻ്റെയും (1986),

നെറ്റ്ഫ്ലിക്സ് സീരീസായ സ്‌ട്രേഞ്ചർ തിംഗ്‌സിൽ ജോനാഥൻ ബയേഴ്‌സ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ പ്രശസ്തനായ ഇംഗ്ലീഷ് നടൻ ചാർളി ഹീറ്റണിൻ്റെയും (1994),publive-image

സിംബാബ്‌വെ ക്രിക്കറ്റ് ടീം മുൻ നായകനും ഇപ്പോഴത്തെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനുമായ ബ്രണ്ടൻ റോസ് മുറേ ടെയ്‌ലർ എന്ന ബ്രണ്ടൻ ടെയ്‌ലറിന്റെയും (1986 ) ജന്മദിനം !!!

**********
ഇന്ന് ജന്മദിനമാചരയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പ്രിയങ്കരരായ പ്രമുഖരിൽ ചിലർ
**********
സി.വി. കുഞ്ഞുരാമൻ ജ. (1871-1949)
എം.ഒ.റ്റി. അയ്യങ്കാർ ജ. (1895 -1972)
കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് ജ. (1896-1981)
നവോദയ അപ്പച്ചൻ ജ. (1924-2012 )
കവി പ്രദീപ്  ജ.  (1915-1998)
ടി.കെ. അബ്ദു ജ. (1920-1992)
ഭക്തിസിദ്ധാന്ത സരസ്വതി ഗോസ്വാമി ജ. (1874-1937)
ഖാൻ അബ്ദുൽ ഗാഫർ ഖാൻ ജ. (1890-1988)
ശംഖ ഘോഷ് ജ. (1932-2021)
ആറൺ ബർ ജ. (1756-1836)
വില്യം മർഫി ജ. (1892 )
ബേബ്" റൂത് ജ. (1895 -1948)
സാ സാ ഗാബർ ജ. (1917 -2016) 
 ഫ്രാൻസ്വാ ത്രൂഫോ ജ. (1932- 1984)
ബോബ് മാർലി ജ. (1945 -1981)
റൊണാൾഡ് റീഗൻ ജ. (1911-2004)publive-image

കവി, വിമർശകൻ, കേരള കൗമുദി സ്ഥാപകൻ, എസ്.എൻ.ഡി.പി. യോഗം സെക്രട്ടറി എന്നീ നിലകളിൽ പ്രശസ്തനായ സി.വി. കുഞ്ഞുരാമൻ (1871 ഫെബ്രുവരി 6- 1949) ,

 ‘എപ്പിഡിമിയൊളജി ഓഫ് ഫൈലേറിയാസിസ് ഇൻ ട്രാവൻകൂർ’ എന്ന പേരില്‍ പഠനം പ്രസിദ്ധീകരിക്കുകയും  തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിൽ അയ്യങ്കാർ മന്ത് രോഗ നിയന്ത്രണത്തിനായി അക്ഷീണം പരിശ്രമിക്കുകയും കൊതുകുകളുടെ ജൈവ നിയന്ത്രനത്തിനു  ഉപയോഗിക്കാവുന്ന സീലമോമൈസിസ് ഗ്രൂപ്പിലെ രണ്ടു ഫംഗസുകളെ കണ്ടെത്തുകയും,.‘റൊമാനോ മെർമിസ് അയ്യങ്കാരി’എന്ന ഒരിനം മെർമിത്തിസ് വിരയ്ക്കും ‘ക്യുലക്സ് അയ്യങ്കാരി’എന്ന ഒരിനം കൊതുകിനും പില്‍ക്കാലത്ത്  ബഹുമാനാർഥം  പേര് നല്‍കപെടുകയും  ചെയ്ത    പ്രഗല്ഭനായ വൈദ്യശാസ്ത്ര ഗവേഷകനുംമെഡിക്കൽ എന്റമോളജിസ്റ്റും ആയിരുന്ന   എം.ഒ.റ്റി.  അയ്യങ്കാർ (  6 ഫെബ്രുവരി 1895- 1972 ),publive-image

ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനിയും ഗാന്ധിയനും മാതൃഭൂമി പത്രത്തിന്റെ  പിറവിക്ക് വഴിതെളിച്ച പ്രമുഖനും  'ലോകമാന്യൻ' എന്ന പത്രത്തിന്റെ പത്രാധിപരും   വൈക്കം സത്യാഗ്രഹ സമരവുമായി   ബന്ധപ്പെട്ട് കുറൂർ തടവുശിക്ഷ അനുഭവിക്കുകയും  1930-ലെ ഉപ്പ് സത്യാഗ്രഹത്തിൽ പങ്കെടുത്തതിന്   ക്രൂരമായ പോലീസ് മർദ്ദനമേൽക്കേണ്ടി വരികയും . നിയമലംഘന പ്രസ്ഥാനം, ഗൂരുവായൂർ സത്യാഗ്രഹം, ക്വിറ്റിന്ത്യപ്രക്ഷോഭം എന്നിവയില്‍ പങ്കെടുക്കുകയും ചെയ്ത  കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്  (ഫെബ്രുവരി 6, 1896 -ഓഗസ്റ്റ് 31, 1981)publive-image

 ചലച്ചിത്ര നിർമ്മാതാവും സം‌വിധായകനും   ഇന്ത്യയിലെ ആദ്യത്തെ ത്രിമാന (ത്രി ഡി /സ്റ്റീരിയോ സ്കോപിക്) സിനിമയായ മൈ ഡിയർ കുട്ടിച്ചാത്തന്‍  നിര്‍മ്മിക്കുകയും , ആദ്യത്തെ  വാട്ടർ തീം പാർക്കായ കിഷ്കിന്ധ ആരംഭിക്കുകയും ചെയ്ത  നവോദയ അപ്പച്ചൻ എന്ന പേരിലറിയപ്പെടുന്ന മാളിയംപുരക്കൽ ചാക്കോ പുന്നൂസ് (1924 ഫെബ്രുവരി 6 – 2012 ഏപ്രിൽ 23),publive-image

 ഇന്ത്യാ-ചൈന യുദ്ധത്തിൽ മരണമടഞ്ഞ ഭടന്മാരുടെ സ്മരണക്കായി രചിച്ച "ആയെ മേരെ വതൻ കെ ലോഗോ " എന്ന ദേശഭക്തി ഗാനാം രചിച്ച  പ്രസിദ്ധനായ കവിയും ചലച്ചിത്ര ഗാനരചയിതാവും പിന്നണി ഗായകനുമായിരുന്നു കവി പ്രദീപ് (ഫെബ്രുവരി 6, 1915 - ഡിസംബർ 11, 1998),

അഞ്ചും ആറും ഏഴും കേരള നിയമസഭകളിൽ വടക്കേക്കര മണ്ഡലത്തിൽ നിന്നുള്ള അംഗമായിരുന്ന പ്രമുഖനായ സി.പി.ഐ.എം നേതാവ് ടി.കെ. അബ്ദു  (06 ഫെബ്രുവരി 1920 - 16 മാർച്ച് 1992),publive-image

പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ബംഗാളിലെ വൈഷ്ണവതയുടെ ഏറ്റവും ശക്തമായ പരിഷ്കരണ പ്രസ്ഥാനമായി ഭക്തിവിനോദ ആരംഭിച്ചതും ഭക്തിസിദ്ധാന്ത വികസിപ്പിച്ചെടുത്ത് ലോകത്ത് ഉടനീളം ഗൗഡീയ മഠങ്ങൾ സ്ഥാപിക്കുകയും ചെയ്ത ഭക്തിസിദ്ധാന്ത സരസ്വതി ഗോസ്വാമി (6 ഫെബ്രുവരി 1874 - 1 ജനുവരി 1937)

ഇന്ത്യൻ സ്വാതന്ത്ര്യസമര  നേതാവായിരുന്ന 'അതിർത്തി ഗാന്ധി' എന്ന പേരിൽ അറിയപ്പെടുന്ന ഖാൻ അബ്ദുൽ ഗാഫർ ഖാൻ  ( ഫെബ്രുവരി 1890-1988 ജനുവരി 20),publive-image

2016ൽ ജ്ഞാനപീഠം പുരസ്കാരം ലഭിച്ച ബംഗാളി കവിയും നിരൂപകനുമായ ശംഖ ഘോഷ് (06 ഫെബ്രുവരി 1932 - ഏപ്രിൽ 21, 2021),

അമേരിക്കൻ ഐക്യനാടുകളിലെ മൂന്നാമത്തെ വൈസ് പ്രസിഡന്റും അമേരിക്കൻ രാഷ്ട്രീയക്കാരൻ  അലക്‌സാണ്ടർ ഹാമിൽട്ടണുമായുള്ള വ്യക്തിപരവും രാഷ്ട്രീയവുമായ സംഘർഷം 1804 ജൂലൈ 11-ന് ന്യൂജേഴ്‌സിയിലെ വീഹോക്കനിൽ നടന്ന  ദ്വന്ദ്വയുദ്ധത്തിൽ കലാശിക്കുകയും ഹാമിൽട്ടനെ മാരകമായി മുറിവേൽപ്പിക്കുകയും ചെയ്ത ആറൺ ബർ ജൂനിയർ (ഫെബ്രുവരി 6, 1756-സെപ്റ്റംബർ 14, 1836)publive-image

മാക്റൊ സൈറ്റിക്ക് അനീമിയക്ക്  ചികിത്സ പദ്ധതി രൂപികരിച്ചതിനു 1934 ലെ നോബൽ പ്രൈസ് ജേതാവ് വില്യം പാരി മർഫി (ഫെബ്രുവരി 6, 1892- ഒക്റ്റോബർ 9, 1987),

"ദി ബാംബിനോ", "സ്വാട്ട് സുൽത്താൻ" എന്നീ വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന 1914 മുതൽ 1935 വരെ 22 സീസണുകളിൽ കളിച്ച ഒരു അമേരിക്കൻ പ്രൊഫഷണൽ ബേസ്ബോൾ പ്ലെയറായിരുന്ന ജോർജ്ജ് ഹെർമൻ "ബേബ്" റൂത്തി (ഫെബ്രുവരി 6, 1895 - ഓഗസ്റ്റ് 16, 1948)publive-image

മൗലിൻ റൂജ്, ക്വീൻ ഓഫ് ഔട്ടർ സ്പേസ് തുടങ്ങിയ ജനപ്രിയ ചിത്രങ്ങളിൽ അഭിനയിച്ച ഹംഗേറിയൻ-അമേരിക്കൻ നടിയും സോഷ്യലിസ്റ്റുമായിരുന്ന സാ സാ ഗാബർ (ഫെബ്രുവരി 6, 1917 – ഡിസംബർ 18, 2016) 

ചലച്ചിത്രസംവിധായകൻ, നടൻ, തിര കഥാകൃത്ത് എന്നീ നിലകളിൽ പ്രസിദ്ധനായ  ഫ്രാൻസ്വാ ത്രൂഫോ  ( François Roland Truffaut;)( 6 ഫെബ്രുവരി 1932 – 21 ഒക്ടോബർ 1984),

ഗിറ്റാറിസ്റ്റും ഗാനരചിയിതാവുമായിരുന്ന  ഒരു ജമൈക്കൻ സംഗീതഞ്ജനായ ബോബ് മാർലി എന്ന നെസ്റ്റ റോബർട്ട് ബോബ് മാർലി (1945 ഫെബ് 6-1981 മെയ് 11 ),publive-image

ചലച്ചിത്രനടനും കാലിഫോർണിയയുടെ  ഗവർണറും  അമേരിക്കൻ ഐക്യനാടുകളുടെ നാല്പതാമത് പ്രസിഡന്റ്റും ആയിരുന്ന  റൊണാൾഡ് വിൽസൺ റീഗൻ എന്ന റൊണാൾഡ് റീഗൻ (ഫെബ്രുവരി 6,1911- ജൂൺ 5 , 2004) 
    
ഇന്നത്തെ സ്മരണ!!!
********
ഡോ.ചേലനാട്ട് അച്യുതമേനോൻ മ.(1894-1952 )
ലളിതാംബിക അന്തർജ്ജനം മ.(1909-1987 )
പ്രൊഫ. എസ് ഗുപ്തൻ നായർ മ.(1919-2006)
മടവൂർ വാസുദേവൻ നായർ മ. (1929-2018)
മോത്തിലാൽ നെഹ്രു മ. (1861-1931)
ഋത്വിക് ഘട്ടക് മ. (1925-1976)
സുധീർ തായ്ലാങ്ങ് മ. (1960-2016)
ലതാ മങ്കേഷ്കർ മ. (1929-1922)
ശ്യാമശാസ്ത്രികൾ  മ. (1762-2827)
പ്രോസ്പെറോ ആല്പിനി മ. (1553-1617)
ചാൾസ് രണ്ടാമൻ മ. (1630 -1685)
എമിലിയോ അഗിനാൾഡോ മ.(1869-1964 )
ജോസഫ് പ്രീസ്റ്റലി മ. (1733-1804)
ജോർജ് ആറാമൻ മ. (1895 -1952),
ജാക്ക് കിർബി മ. (1917 -1994)publive-image

ശ്രദ്ധേയനായ ഗദ്യകാരനും, ആദ്യകാല ഫോക് ലോർ പണ്ഡിതനും, ലണ്ടനില്‍ നിന്നും  എഴുത്തച്ഛന്റെ കൃതികളെക്കുറിച്ച് (Ezhuthachan and his age)പഠിച്ച് മലയാളത്തിന് ഒരു വിദേശ സർവകലാശാലയിൽ നിന്ന് കിട്ടുന്ന ആദ്യ ഡോക്ടറേറ്റ്  നേടുകയും ചെയ്ത  ഡോ. ചേലനാട്ട് അച്യുത മേനോൻ (1894 ഏപ്രിൽ 30-1952 ഫെബ്രുവരി 6) ,

  “അഗ്നിസാക്ഷി” എന്ന ഒറ്റ നോവൽ കൊണ്ട് മലയാള   സാഹിത്യ മനസ്സിൽ ലളിതാംബിക അന്തർജ്ജനം ചിര:പ്രതിഷ്ഠ നേടിയ   പ്രശസ്തയായ കഥാകൃത്തും നോവലിസ്റ്റുമായിരുന്ന ലളിതാംബിക അന്തർജ്ജനം (1909 മാർച്ച്‌ 30 - 1987 ഫെബ്രുവരി 6),

publive-image

പ്രമുഖവിമർശകനും, പ്രഭാഷകനും, നിഘണ്ടുകാരനും,   തലശ്ശേരി ബ്രണ്ണൻ കോളേജ്,  പാലക്കാട് വിക്ടോറിയ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് അദ്ധ്യാപകനും, കാലിക്കറ്റ് സർ‌വ്വകലാശാലയിലെ മലയാള വിഭാഗത്തിന്റെ തലവനും  കേരള സർവ്വകലാശാലയിൽ എമിരറ്റസ് പ്രൊഫസറും,  ശ്രീ ചിത്ര ഗ്രന്ഥശാല, മാർഗി, തുടങ്ങി നിരവധി പ്രസ്ഥാനങ്ങളുടെ അദ്ധ്യക്ഷ സ്ഥാനവും, 'മലയാളി', ഗ്രന്ഥാലോകം, വിജ്ഞാന കൈരളി എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരും .  കേരള സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെയും , കേരള സാഹിത്യ അക്കാദമിയുടെയും  പ്രസിഡന്റ്റും ആയിരുന്ന പ്രൊഫസര്‍ എസ്. ഗുപ്തൻ നായർ (ഓഗസ്റ്റ് 22 1919  -  ഫെബ്രുവരി 6 2006),

രൗദ്രവും ശംഗാരവും ഒരു പോലെ സമ്മേളിക്കുന്ന അഭിനയ പ്രധാനമായ തെക്കൻ കളരിസമ്പ്രദായ ചിട്ടകൾ പിൻതുടരുകയും, താടിവേഷങ്ങൾ ഒഴികെ മറ്റെല്ലാ വിഭാഗം കഥകളിവേഷങ്ങളിലും തൻ്റെ പുരാണബോധം, മനോധർമ്മവിലാസം, പാത്രബോധം, അരങ്ങിലെ സൗന്ദര്യ സങ്കൽപ്പനം എന്നിവയാൽ പ്രാഗല്ഭ്യം തെളിയിക്കുകയും ചെയ്ത കേരളത്തിലെ പ്രശസ്തനായ കഥകളി നടനായിരുന്ന മടവൂർ വാസുദേവൻ നായർ(ഏപ്രിൽ 7, 1929 - ഫെബ്രുവരി 6, 2018),publive-image

ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും,] രണ്ടുതവണ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റും, സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ പിതാവും ആയിരുന്ന മോത്തിലാൽ നെഹ്രു (6 മെയ് 1861 – 6 ഫെബ്രുവരി 1931),

ഉന്നതമായ ചലച്ചിത്ര സാങ്കേതികത്തികവും ഭാരതീയ ജീവിതദർശനവും ഒത്തുകൂടുന്ന നാഗരിക്, അജാന്ത്രിക്, കോമൾ ഗാന്ധാർ, സുവർണരേഖ, ജൂക്തി ഥാക്കേ തുടങ്ങിയ ചിത്രങ്ങളുടെ   സം‌വിധായകനും, തിരക്കഥാകൃത്തും പുണെ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിലെ പ്രൊഫസറും പ്രിൻസിപ്പലുംആയിരിന്ന ഋത്വിക് ഘട്ടക്  (നവംബർ 4, 1925 – ഫെബ്രുവരി 6, 1976),

ഇല്യുസ്‌ട്രേറ്റഡ് വീക്ക്ലി ഓഫ് ഇന്ത്യ,നവഭാരത് ടൈംസ്, ഹിന്ദുസ്ഥാൻ ടൈംസ്, ഇന്ത്യൻ എക്‌സ്‌പ്രസ്,​ ടൈംസ് ഓഫ് ഇന്ത്യ , ഏഷ്യൻ ഏജ് തുടങ്ങിയ ആനുകാലികങ്ങളില്‍ സ്ഥിരമായി കാർട്ടൂൺ വരച്ചിരുന്ന സുധീർ തായ്ലാങ്  (1960 ഫെബ്രുവരി 26 -2016 ഫെബ്രുവരി 6)

എട്ട് പതിറ്റാണ്ട് നീണ്ട തൻ്റെ കരിയറിൽ 36 ലധികം ഇന്ത്യൻ ഭാഷകളിൽ ഗാനങ്ങൾ റെക്കോർഡുചെയ്‌ത ഭാരതീയ സംഗീതത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന ലത മങ്കേഷ്ക്കർ (സെപ്റ്റംബർ 28, 1929 - ഫെബ്രുവരി 6, 2022),

publive-image

ആഹരി, ലളിത, ശങ്കരാഭരണം, ധന്യാസി തുടങ്ങിയ രാഗങ്ങളിൽ  ചിട്ടപ്പെടുത്തി രചിച്ച നവരത്നമാലിക, 'ജനനീ നതജനപരിപാലിനീ' തുടങ്ങിയ ഭക്തി കൃതികളിലൂടെ പ്രശസ്തനും 18-19 നൂറ്റാണ്ടിൽ കർണ്ണാടക സംഗീതത്തിലെ ത്രിമൂർത്തികളിൽ ഒരാളായി കണക്കാക്കപ്പെടുന്ന ശ്യാമ ശാസ്ത്രികൾ(26 ഏപ്രിൽ 1762- 1827, 6 ഫെബ്രുവരി  .]

 ഈന്തപ്പനയുടെ പരിപാലനത്തിൽ പുതിയ സിദ്ധാന്തം ആവിഷ്കരിച്ച ഇറ്റലിക്കാരനായ സസ്യശാസ്ത്രജ്ഞനും ശരീര ശാസ്ത്രജ്ഞനുമായിരുന്ന പ്രോസ്പെറോ ആല്പിനി (23 നവംബർ1553 – 6 ഫെബ്രുവരി 1617),publive-image

 1649 മുതൽ 1651 വരെ സ്കോട്ട്ലൻഡിലെ രാജാവും1660 മുതൽ 1685 വരെ മരിക്കുന്നതുവരെ ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, അയർലൻഡ് എന്നിവയുടെ രാജാവുമായിരുന്ന ചാൾസ് രണ്ടാമൻ (29 മെയ് 1630 - 6 ഫെബ്രുവരി 1685),

ഫിലിപ്പീൻ സ്വാതന്ത്യസമരനേതാവും ആദ്യത്തെ പ്രസിഡന്റും ആയിരുന്ന   എമിലിയോ അഗിനാൾഡോ  (  1869 മാർച്ച് 23-1964 ഫെബ്രുവരി 6 ),

publive-image

ഓക്സിജൻ കണ്ടെത്തിയ വ്യക്തിയായി സാധാരണ കണക്കാക്കുന്ന ഒരു ബ്രിട്ടിഷ് ദൈവശാസ്ത്രജ്ഞനും പുരോഹിതനും ശാസ്ത്രജ്ഞനുമായിരുന്ന ജോസഫ് പ്രീസ്റ്റ്ലി (13 മാർച്ച് 1733-1804 ഫെബ്രുവരി 06)

ബ്രിട്ടന്റെ ചക്രവർത്തിയും   അനുബന്ധ രാജ്യങ്ങളുടെയും ബ്രിട്ടീഷ് കോമൺവെൽത്തിന്റെയും നേതൃസ്ഥാനം 1936 ഡിസംബർ 11 മുതൽ 1952 ൽ തന്റെ മരണം വരെ വഹിച്ചിരുന്ന ആളും ആയിരുന്ന ജോർജ് ആറാമൻ( 14 ഡിസംബർ 1895 – 6 ഫെബ്രുവരി 1952),publive-image

മാർവലിൻ്റെ ഫൻ്റാസ്റ്റിക് ഫോർ, ബ്ലാക്ക് പാന്തർ ദി എക്സ്-മെൻ, ഡിസിയുടെ ന്യൂ ഗോഡ്സ് എന്നിവ സൃഷ്ടിക്കുന്നതിലൂടെ പ്രശസ്തനായ അമേരിക്കൻ കോമിക് ബുക്ക് ആർട്ടിസ്റ്റായിരുന്ന ജാക്ക് കിർബി(ഓഗസ്റ്റ് 28, 1917 - ഫെബ്രുവരി 6, 1994),

ചരിത്രത്തിൽ ഇന്ന് …
********
1766 - മൈസൂരിലെ ഹൈദരാലി കണ്ണൂരിലെ ചിറക്കൽ കോട്ട പിടിച്ചെടുത്തു.publive-image

1788 - മസാച്ചുസെറ്റ്സ് അമേരിക്കയുടെ ഭരണഘടന അംഗീകരിക്കുന്ന ആറാമത്തെ സംസ്ഥാനമായി.

1817 - സ്പാനിഷ് ഭരണത്തിൽ നിന്ന് ചിലിയെ മോചിപ്പിക്കുന്നതിനായി തന്റെ സൈന്യവുമായി സാൻ മാർട്ടിൻ ആൻഡസ് പർ‌വതനിരകൾ മുറിച്ചു കടന്നു.

1819 -  സിംഗപ്പൂർ ഉടമ്പടി ഒപ്പുവച്ചു, ഇത് ആധുനിക സിംഗപ്പൂരിന് ജന്മം നൽകി. തോമസ് സ്റ്റാംഫോർഡ് സിംഗപ്പൂർ സ്ഥാപിച്ചു.

publive-image

1840 -  ന്യൂസിലാൻഡിനെ ഒരു ബ്രിട്ടീഷ് കോളനിയായി സ്ഥാപിച്ചുകൊണ്ട് വൈതാങ്കി ഉടമ്പടിയിൽ മാവോറി ജനത ഒപ്പുവച്ചു.

1899 - യുണൈറ്റഡ് സ്റ്റേറ്റ്സ് സെനറ്റ് പാരീസ് ഉടമ്പടി അംഗീകരിച്ചതിനുശേഷം സ്പാനിഷ്-അമേരിക്കൻ യുദ്ധം ഔദ്യോഗികമായി അവസാനിച്ചുpublive-image

1916 - ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി ചടങ്ങിൽ ഗാന്ധിജിയുടെ പ്രസംഗത്തിൽ പ്രതിഷേധിച്ച് ബ്രിട്ടിഷു കാർ വേദി വിട്ട് ഇറങ്ങി പോയി

1918 -  ജനപ്രാതിനിധ്യ നിയമം പാസാക്കി, 30 വയസ്സിന് മുകളിലുള്ള 8.4 ദശലക്ഷം സ്ത്രീകൾക്ക് വോട്ടവകാശം നൽകി.

publive-image

1921 -  ചാർളി ചാപ്ലിൻ്റെ ആദ്യത്തെ ഫീച്ചർ ഫിലിം ദി കിഡ് പുറത്തിറങ്ങി

1922 - ആഷിൽ റാറ്റി, പയസ് പതിനൊന്നാമൻ മാർപ്പാപ്പയായി.publive-image

1932 - കൊൽക്കത്ത സർവകലാശാലയിൽ ബിരുദദാന ചടങ്ങിനെത്തിയ ബംഗാൾ ഗവർണർ സ്റ്റാൻലി ജാക്സിനെ ഛേത്രി സംഘ് പ്രവർത്തകയായ ബീന ദാസ് വധിക്കാൻ ശ്രമിച്ചു.  തുടർന്ന് സ്വാതന്ത്ര്യ സമരചരിത്രത്തിൽ അഗ്നി കന്യ എന്നവരറിയപ്പെടുന്നു.

1936 - ഒളിമ്പിക്സ്: നാലാമത് ശീതകാല ഒളിമ്പിക്സിന്‌ ജർമനിയിൽ തുടക്കം.

1949 - എൻ ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിൽ ആർ.എസ്.പി രൂപീകൃതമായി.publive-image

1952 - ജോർജ്ജ് നാലാമന്റെ മരണത്തോടെ എലിസബത്ത് II ബ്രിട്ടീഷ് രാജ്ഞിയായി.

1958 - മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എട്ടു കളിക്കാർ ഒരു വിമാനാപകടത്തിൽ മ്യൂണിച്ചിൽ വച്ച് കൊല്ലപ്പെട്ടു.

1959 - ടെക്സാസ് ഇൻസ്ട്രുമെന്റ്സിലെ ജാക്ക് കിൽബിഇന്റഗ്രേറ്റഡ് സർക്യൂട്ടിനു വേണ്ടിയുള്ള ആദ്യത്തെ പേറ്റന്റിന്‌ അപേക്ഷ സമർപ്പിച്ചു.

1959 - ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ആയ ടൈറ്റാന്റെ വിജയകരമായ ആദ്യ പരീക്ഷണം ഫ്ലോറിഡയിലെ കേപ് കനാവറാലിൽ വച്ചു നടന്നുpublive-image

1967 - എർണി ടെറലിനെ തോൽപ്പിച്ച് മുഹമ്മദ് അലി തൻ്റെ ലോക ഹെവിവെയ്റ്റ് കിരീടം നിലനിർത്തി

1971 -  അമേരിക്കൻ ബഹിരാകാശ സഞ്ചാരി അലൻ ഷെപ്പേർഡ് ചന്ദ്രനിൽ ഗോൾഫ് പന്ത് തട്ടിയ ആദ്യ വ്യക്തിയായി

1981 -  ബീറ്റിൽസ്-പോൾ മക്കാർട്ട്‌നി, റിംഗോ സ്റ്റാർ & ജോർജ്ജ് ഹാരിസൺ-ജോൺ ലെനനോടുള്ള ആദരാഞ്ജലി രേഖപ്പെടുത്തി

publive-image

1988 -  അമേരിക്കൻ ബാസ്‌ക്കറ്റ്‌ബോൾ ഐക്കണായ മൈക്കൽ ജോർദാൻ ഫ്രീ ത്രോ ലൈനിൽ നിന്ന് തൻ്റെ സിഗ്നേച്ചർ സ്ലാം ഡങ്ക് ചെയ്തു, ഇത് എയർ ജോർദാനെയും ജംപ്‌മാൻ ലോഗോയെയും പ്രചോദിപ്പിച്ചു

1989 - കിഴക്കൻ യുറോപ്പിലെ കമ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിച്ച പോളണ്ട് വട്ടമേശ സമ്മേളനം തുടങ്ങി.

1996 - വാഷിംങ്ടൺ വിമാനത്താവളത്തിന് റൊണാൾഡ് റീഗൻ വിമാനത്തവളം എന്ന് പേര് മാറ്റി.

1998 - വാഷിങ്ടൺ ദേശീയ വിമാനത്താവളത്തിനെ റോണാൾഡ് റീഗൺ ദേശീയവിമാനത്താവളം എന്ന് പുനർനാമകരണം നടത്തി.publive-image

2000 -  രണ്ടാം ചെചെൻ യുദ്ധത്തിൽ റഷ്യ ചെച്നിയയുടെ തലസ്ഥാനമായ ഗ്രോസ്നി പിടിച്ചെടുത്തു

2003 -  അമേരിക്കൻ റാപ്പർ 50 സെൻ്റ് തൻ്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ആൽബമായ "ഗെറ്റ് റിച്ച് അല്ലെങ്കിൽ ഡൈ ട്രയിംഗ്" പുറത്തിറക്കി

2011 - ഷൊർണൂരിൽ പീഡനത്തിനിരയായി ട്രെയിനിൽ നിന്ന് വീണു പരിക്കേറ്റ സൗമ്യ എന്ന പെൺകുട്ടി മരണത്തിന് കീഴടങ്ങി.

publive-image

2018 -  ലോകത്തിലെ ഏറ്റവും ശക്തമായ റോക്കറ്റുകളിലൊന്നായ സ്‌പേസ് എക്‌സിൻ്റെ ഫാൽക്കൺ ഹെവി വിക്ഷേപിച്ചു.

2020 -  അമേരിക്കൻ ബഹിരാകാശ സഞ്ചാരി ക്രിസ്റ്റീന കോച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 328 ദിവസം ചെലവഴിച്ചതിന് ശേഷം ഒരു വനിതാ ബഹിരാകാശ സഞ്ചാരിയുടെ ഏറ്റവും ദൈർഘ്യമേറിയ തുടർച്ചയായ ബഹിരാകാശ യാത്ര പൂർത്തിയാക്കി.publive-image

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment