ഇന്ന് സപ്റ്റംബര്‍ 29, ലോക ഹൃദയ ദിനം, പി.സി. ചാക്കോയുടേയും, ഗോകുല്‍ സുരേഷിന്റേയും ഖുശ്ബു സുന്ദറിന്റെയും ജന്മദിനം, അമേരിക്കന്‍ ബിസിനസുകാരന്‍ ജോണ്‍ ഡി. റോക്ക്‌ഫെല്ലര്‍ ആദ്യ ശത കോടീശ്വരനായതും കീവിലെ 33771 നടുത്ത് സോവിയറ്റ് ജൂതരെ നാസികള്‍ കൂട്ടക്കൊല ചെയ്തതും ഇതേദിനം തന്നെ, ചരിത്രത്തില്‍ ഇന്ന്

New Update
VvaZzBErrhZ8id5KuRrZ

.     ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
      **************

.                      ' JYOTHIRGAMAYA '
.                     ്്്്്്്്്്്്്്്്
.                     🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം 1201
കന്നി 13
മൂലം  / സപ്തമി
2025 / സെപ്റ്റംബര്‍ 29, 
തിങ്കൾ

Advertisment

ഇന്ന് ;

നവരാത്രി 7ാം ദിവസം

 *ലോക ഹൃദയ ദിനം ![ഹൃദ്രോഗത്തെയും സ്‌ട്രോക്ക് പ്രതിരോധത്തെയും കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനുള്ള ഒരു അന്താരാഷ്ട്ര കാമ്പെയ്‌നിൻ്റെ ഭാഗമാണ് ഹാർട്ട് ഡേ ആചരിയ്ക്കുവാൻ നിർദ്ദേശിയ്ക്കുന്നത്. പുകവലി ഉപേക്ഷിക്കാനും വ്യായാമം ചെയ്യാനും ആരോഗ്യകരമായ ഭക്ഷണം കഴിക്കാനും തുടങ്ങേണ്ട നല്ല ദിവസമാണിത് - എല്ലാം നിങ്ങളുടെ ഹൃദയത്തെ നല്ല പ്രവർത്തന ക്രമത്തിൽ നിലനിർത്തുന്നതിനും ലോകമെമ്പാടുമുള്ള ആളുകളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ്."ഒരു ബീറ്റ് പോലും നഷ്ടപ്പെടുത്തരുത്" എന്നതാണ് 2025 ലെ തീം ]

1f28ed46-dc8f-4986-857a-29fa6c8935fa

* ഭക്ഷണനഷ്ടവും ഭക്ഷണദുർവ്യയവും; ബോധവത്‌കരണത്തിനുള്ള അന്തഃദേശീയ ദിനം ![International Day of Awareness of Food Loss and Waste -ദശലക്ഷക്കണക്കിന് ആളുകൾ ഓരോ വർഷവും പട്ടിണിയെയും ഭക്ഷ്യ അരക്ഷിതാവസ്ഥയെയും അഭിമുഖീകരിക്കുന്നുവെന്ന് കണക്കുകൾ കാണിക്കുന്നു, എന്നിരുന്നാലും, ലോകത്തിൽ പാഴായിപ്പോകുന്നതും വെറുതെ നഷ്ടപ്പെടുത്തുന്നതുമായ ഭക്ഷണത്തിൻ്റെ ഗൗരവതരമായ പ്രശ്നമുണ്ട്. ചില സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത് ലോകത്തിലെ ഭക്ഷണത്തിൻ്റെ 13% വിളവെടുപ്പിന് ശേഷം അത് റീട്ടെയിൽ സ്റ്റോറുകളിൽ എത്തിക്കുന്നതിന് മുമ്പാണത്, മറ്റ് 17% പലചരക്ക് കടകളിലും റെസ്റ്റോറൻ്റുകളിലും വീടുകളിലും എത്തിയതിന് ശേഷവും നഷ്ടപ്പെടുന്നു. ഭൂമി കൃത്യവും വ്യക്തവും സുസ്ഥിരവുമല്ലാത്ത ഭക്ഷ്യോത്പാദന സംവിധാനങ്ങളാൽ കൈകാര്യം ചെയ്യപ്പെട്ടു കൊണ്ടിരിയ്ക്കുന്നതിനാൽ  ധാരാളം ആളുകൾ ഭക്ഷ്യക്ഷാമം അനുഭവിക്കുന്നു, ആ ഭക്ഷ്യനഷ്ടത്തിൻ്റെയും ഭക്ഷണം പാഴാക്കലിൻ്റെയും പ്രശ്നം ഇനിയും പരിഹരിക്കേണ്ടതുണ്ട്. ഇത് കണക്കിലെടുത്താണ്, ഈ ഭക്ഷ്യനഷ്ട- ഭക്ഷ്യദുർവ്യയങ്ങളെ കുറിച്ചുള്ള അന്താരാഷ്ട്ര അവബോധ ദിനം ആചരിക്കുന്നത്.]

*അന്താരാഷ്ട്ര ബിഡ്‌സ് ആൻഡ് പ്രൊപ്പോസൽ ദിനം![ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളിലെയും ഉള്ള എല്ലാ ബിസിനസ്സുകളുടെയും എല്ലാ വ്യവസായങ്ങളുടെയും ആധുനിക ആന്തരിക പ്രവർത്തനങ്ങളുടെ അവിഭാജ്യഘടകമാണ്, ബിഡുകളും അതിനുള്ള തയ്യാറെടുപ്പുകളും നിർദ്ദേശങ്ങളും. ഇത് ലോകത്തിൻ്റെ എല്ലാ കോണുകളിലെയും ദൈനംദിന ജീവിതത്തിൽ സുപ്രധാന സ്വാധീനം ചെലുത്തുന്നു. ശരിയായ കരാർ ശരിയായ വിതരണക്കാരന് നൽകപ്പെടുമ്പോൾ അതിനർത്ഥം കമ്മ്യൂണിറ്റിയിലെ എല്ലാവർക്കും ഭക്ഷണം, ഗതാഗതം, സ്‌കൂൾ വിദ്യാഭ്യാസം, കൂടാതെ അവർക്ക് ആവശ്യമുള്ളതും അവർക്ക് ആസ്വദിക്കുന്നതിനും വേണ്ട നിരവധി കാര്യങ്ങളിലേക്ക് ഈ പ്രക്രിയ മികച്ച പ്രവേശനം ലഭിക്കുന്നതിന് സഹായിയ്ക്കുന്നു. 
ഇപ്രകാരം ബിസിനസ്സ് ലോകത്തെ നിരന്തരം ചലിപ്പിക്കുന്ന ഈ വ്യക്തികൾക്കും ഇതിനായി അക്ഷീണം പ്രവർത്തിയ്ക്കുന്ന ഇതു പോലുള്ള ടീമുകൾക്കും അഭിനന്ദനം പ്രകടമാക്കുന്നതിനാണീ ദിനം]

4f57e94b-8168-4684-9ce2-a83c67ec02b5

*ദേശീയ പോലീസ് സ്മാരക  ദിനം - UK ![ പോലീസ് സേനയുടെ ത്യാഗങ്ങളെ ആദരിച്ചുകൊണ്ട്, സേവനത്തിനിടയിൽ വീണു പോയ ധീരരായ സേനാംഗങ്ങൾക്ക്,  നിശബ്ദമായ ഒരു സല്യൂട്ട്, അവരുടെ ധൈര്യം പ്രവർത്തനമികവ് എന്നിവ ഓർമ്മയിൽ ശാശ്വതമായി നിലനിൽക്കാൻ വേണ്ട നടപടികൾ എന്നിവയ്ക്കായി ഒരു ദിനം.യുണൈറ്റഡ് കിംഗ്ഡത്തിൽ കഴിഞ്ഞ 180 വർഷത്തിനിടെ 5,000-ത്തിലധികം പോലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കിടെ മരിച്ചു. ദേശീയ പോലീസ് സ്മാരക ദിനം സ്ഥാപിക്കപ്പെടുന്നതുവരെ ഈ മഹത്തായ ത്യാഗം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോയി. അപ്രകാരം നടക്കാതിരിയ്ക്കാൻ കൂടിയാണ് ഈ ദിനം ആചരിയ്ക്കുന്നത്]

*ദേശീയ കാപ്പി  ദിനം ! [നല്ല ഒരു കപ്പ് കാപ്പി എല്ലാ ദിവസവും നമ്മുടെ ജീവിതത്തെ ശരീരത്തെ മനസ്സിനെ പ്രകാശമാനമാക്കും!ഒരു കപ്പ് കാപ്പി എന്ന് കേൾക്കുമ്പോൾ എല്ലാവർക്കും അത് ഒരു സാധാരണ കാര്യമാണെന്ന് തോന്നുമെങ്കിലും, കാപ്പി പ്രേമികൾക്ക് ഇത് ഒരു മനോഹരമായ അവസ്ഥയാണ്! ഈ സ്വാദിഷ്ടമായ പാനീയം അവരിൽ കൊണ്ടുവരാൻ കഴിയുന്ന സന്തോഷവും (ഊർജ്ജവും!) നിരന്തരം ഓർക്കാൻ ദേശീയ കോഫി ദിനം ആഘോഷിക്കുന്നു. ]

4bf9544c-bc39-4558-923e-90b81fcd8db9

*ദേശീയ സ്റ്റാർബക്സ്  ദിനം![സുഗന്ധവും ഉന്മേഷദായകവുമായ നിങ്ങളുടെ ഒരു ദിവസം ക്വിക്ക്സ്റ്റാർട്ട് ചെയ്യുന്നതിനുള്ള ഒരു മികച്ച മാർഗ്ഗമാണ് സ്റ്റാർബക്സ് എന്ന, ഈ ജനപ്രിയ പാനീയം പലരുടെയും ദൈനംദിന ദിനചര്യകളുടെ ഒരു പ്രധാന ഭാഗവുമാണിത്. നടക്കുകയോ വാഹനമോടിക്കുകയോ ഡെലിവറിക്ക് ഓർഡർ ചെയ്യുകയോ പലചരക്ക് കടയിൽ നിന്ന് വാങ്ങുകയോ ചെയ്താലും, സ്വാദിഷ്ടമായ ഒരു കപ്പ് സ്റ്റാർബക്സ് കോഫി ആസ്വദിക്കാനുള്ള ദിവസമാണിത്. ]

*ദേശീയ നിശ്ശബ്ദ ചലച്ചിത്ര ദിനം![ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിക്കുന്ന, ആംഗ്യങ്ങളിലൂടെയും ഭാവങ്ങളിലൂടെയും മാത്രം സിനിമകൾ സംസാരിച്ചിരുന്ന ഒരു കാലഘട്ടത്തിന് ഈ ദിവസം ആദരവ് അർപ്പിക്കുന്നു.ദേശീയ നിശ്ശബ്ദ ചലച്ചിത്ര ദിനം ആഘോഷിക്കുന്നത് ഒരു ചലച്ചിത്രനിർമ്മാണ ശൈലി പുനരുജ്ജീവിപ്പിക്കാൻ മാത്രമല്ല; അത് സംരക്ഷിക്കുന്നതിനെക്കുറിച്ചു കൂടി ഉദ്ദേശിച്ചാണ്. ദുഃഖകരമെന്നു പറയട്ടെ, 80% അമേരിക്കൻ നിശ്ശബ്ദ സിനിമകളും കാലപ്പഴക്കത്താലും മറ്റ് ഘടകങ്ങളാലും  നഷ്ടപ്പെട്ടുപോയി.]

2e31d633-c175-44b5-a8cc-0ca43bb6b365

*വിഎഫ്‌ഡബ്ല്യു ദിനം ![വിദേശ യുദ്ധങ്ങളിലെ വെറ്ററൻസ് എന്ന സംഘടനയെ ആദരിക്കുന്നതാണ് VFW ദിനം. വിദേശ യുദ്ധങ്ങളിൽ സേവനമനുഷ്ഠിച്ചവരെ പിന്തുണയ്ക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഒരു സംഘടനയാണിത്. വെറ്ററൻസിന് ഒരു ആദരാഞ്ജലി എന്നതിലുപരി, പരസ്പരം, അവരുടെ സമൂഹങ്ങൾക്കുള്ള അവരുടെ തുടർച്ചയായ സമർപ്പണത്തിന്റെ ആഘോഷമാണിത്.]

*മദ്ധ്യ - ശരത്കാല ഉത്സവം ![Mid-Autumn Festival - മൈക്കിൾമാസ്- പ്രധാന ദൂതൻ മൈക്കിളിനെ ആദരിക്കുകയും ശരത്കാലത്തിലേക്കുള്ള ഋതു പരിവർത്തനം അടയാളപ്പെടുത്തുകയും ചെയ്യുന്ന ഒരു ദിനം.ഇരുട്ടിനെതിരെയുള്ള സംരക്ഷകനായി അറിയപ്പെടുന്ന മൈക്കൽ, രാത്രികൾ നീണ്ടുനിൽക്കുമ്പോൾ ധൈര്യത്തെ പ്രതിനിധീകരിക്കുന്നു. ക്രിസ്ത്യൻ പാരമ്പര്യത്തിൽ ആഴത്തിൽ വേരൂന്നിയ ഈ ദിവസം, മൈക്കൽ സാത്താനുമായി ധീരമായി പോരാടിയപ്പോൾ, തിന്മയെ ജയിക്കുന്ന നന്മയുടെ പ്രതീകമായി മാറി. മൈക്കിൾമാസ് ഒരു ആത്മീയ പ്രതിബിംബം മാത്രമല്ല, വിളവെടുപ്പിൻ്റെ അവസാനത്തെ സൂചിപ്പിക്കുന്ന കാർഷിക കലണ്ടറുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. ]

4f36abfc-e8e9-4281-94ce-dbc1ff1514b2

* International Happy Goose  Day ![അന്താരാഷ്ട്ര ഹാപ്പി ഗൂസ്  ദിനം സന്തോഷവാനായ ഒരു വാത്തയായി മാറൂ, ഈ അതുല്യവും സ്വാദിഷ്ടവുമായ പക്ഷിയെ ആഘോഷിക്കാൻ അവസരം നൽകുന്ന ഈ ആനന്ദകരമായ പരിപാടി ആഘോഷിക്കൂ. അന്താരാഷ്ട്ര ഹാപ്പി വാത്ത ദിനത്തിൽ പങ്കുചേരാനുള്ള സമയമാണിത്!]

* China : Confucius Day !  [Sept 26-29]
* Australia : Save the Koala Day !
* Germany : German Butterbrot Day
  [A simple piece of toast and  high-quality  butter. ]
* റഷ്യ : യന്ത്ര നിർമ്മാണ വ്യവസായ  തൊഴിലാളികളുടെ ദിനം !
* അർജൻറ്റീന : ഇൻവെന്റേഴ്സ്‌ ഡേ !

5abf088d-f402-419c-a4dd-416675bf9227

       ഇന്നത്തെ മൊഴിമുത്ത് 
          ്്്്്്്്്്്്്്്്്്്്
''വേലചെയ്യുന്നതഖിലം
കാലത്തിന്നൊത്തിരിക്കണം.
പാലേറ്റം രക്ഷയെന്നാലും
കാലം നോക്കിക്കുടിക്കണം.
പലർക്കുമുള്ള പക്ഷങ്ങൾ
പലതും കേട്ടുകൊള്ളണം.
കുലധർമ്മം മറക്കാതെ
വിലയുള്ളതെടുക്കണം.
മുടങ്ങും കാര്യമെന്നോർത്തു
തുടങ്ങീടാതിരിക്കൊലാ.
പിടിക്കും ദീനമെന്നോർത്തു
കിടക്കാറില്ലൊരുത്തനും.
ഏറുമാപത്തിലും ശീലം
മാറാ സജ്ജനമെന്നുമേ.
എറെത്തിളപ്പിച്ചെന്നാലും
ക്ഷീരം മധുരമെപ്പോഴും.
കുറച്ചു മാത്രം ഗുണമങ്ങുചെയ്താൽ
പെരുത്തു നൽകും പകരം മഹാന്മാർ.
ചെറുപ്പകാലത്തു നനച്ച തെങ്ങു
തരുന്നു നൽ‌സ്വാദുജലത്തെയെന്നും.''

  [ -ആറ്റൂർ കൃഷ്ണപ്പിഷാരടി ]   (നീതിസാരത്തിൽ നിന്ന്)
           ***********

88b9bdaf-339c-41a3-b6aa-2922e7dae320
  ഇന്നത്തെ പിറന്നാളുകാർ
.......................
കോൺഗ്രസ്സിലെ മുതിർന്ന നേതാവുംനാലു തവണ ലോക്സഭാംഗവും  2021 മാർച്ച് പത്തിന് കോൺഗ്രസ് പാർട്ടി നേതൃത്വത്തിൽ നിന്ന് രാജി വെച്ച്‌  2021 മാർച്ച് 16ന് എൻ.സി.പിയിൽ ചേരുകയും എൻ.സി.പി സംസ്ഥാന പ്രസിഡന്റുമായിരുന്ന പി.സി. ചാക്കോ (1946)യുടേയും,

തൃശൂർ എം പി യും  മലയാള സിനിമാ നടനുമായ സുരേഷ് ഗോപിയുടെ മകനും ചലച്ചിത്ര അഭിനേതാവുമായ ഗോകുൽ സുരേഷിന്റേയും (1993),

92e979d8-94cc-4781-9989-7082de228fa7

സ്വന്തം പേരിൽ സാരി ബ്രാൻഡും ഇഡ്ഡലിയും കൂടാതെ ആരാധകർ തിരുച്ചിറപ്പള്ളിയിൽ  ക്ഷേത്രവും പണിതിട്ടുള്ള   നടിയും, നിർമ്മാതാവും, ടെലിവിഷൻ അവതാരകയുമായ ഖുശ്‌ബു ഖാൻ എന്ന പേരിൽ ജനിച്ച ഖുശ്‌ബു സുന്ദറിന്റെയും(1970),  

ഒരു മലയാള തമിഴ്‌ചലച്ചിത്ര അഭിനേത്രിയായ മാനസ രാധാകൃഷ്ണൻന്റേയും (1995),

82d793da-6759-45cc-b8c7-92736a762237

 മുൻ പോളണ്ട് പ്രസിഡന്റും (1990 മുതൽ 1995 വരെ)  സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവും, പോളിഷ് തൊഴിലാളി സംഘടനയായ   സോളിഡാരിറ്റിയുടെ സ്ഥാപക നേതാക്കളിൽ ഒരാളുമായ ലേക് വലേൻസയുടെയും(1943),

കഥക്, ഛാവു, കളരിപ്പയറ്റ്, യോഗ, മല്ലാഖംബ് തുടങ്ങിയ മേഖലകളിൽ പ്രവീണയും, അഭിനേത്രിയുമായ ഇഷ ഷർവാണിയുടെയും(1984)

6ad4e389-9c18-43b9-abb0-13662b6368c1

ചെറിയ പ്രായത്തിൽ (20കളിൽ) തന്നെ സംഗീത ലോകത്ത്‌ തന്റേതായ സ്ഥാനം ഉറപ്പിച്ച ഹാൽസിയുടേയും( Ashley Nicolette Frangipane-1994) 

വിനോദ വ്യവസായരംഗത്ത്‌ വിവിധ മേഖലകളിൽ അസാമാന്യ കഴിവുകളുള്ള ബഹുമുഖ പ്രതിഭയും അഭിനേതാവും ഗായകനുമായ സക്കറി ലെവിയുടേയും (Zachary Levi -1980),

242e18cd-4811-478a-b64e-97610ebe5aa1

ലോകത്തിലെ തന്നെ പ്രമുഖ ബാസ്കറ്റ്‌ ബോൾ കളിക്കാരിൽ ഒരാളായ കെ.ഡി എന്നറിയപ്പെടുന്ന കെവിൻ ഡുറാന്റിന്റേയും (1988) ജന്മദിനം !.
..................................
*ഇന്ന് ജന്മദിനം ആചരിയ്ക്കുന്ന ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ മുൻഗാമികളിൽ പ്രമുഖർ !
...............................

531bbdb1-5b6b-4c81-9501-6389185392b5
ആറ്റൂർ കൃഷ്ണപ്പിഷാരടി ജ. (1876 -1964)
ഡോ. സി പി ശിവദാസൻ ജ. (1940-2010 )
കെ ടി മുഹമ്മദ് ജ. (1927-2008)
സി.എസ്. ചെല്ലപ്പ  ജ. (1912-1998)
എൻറികോ ഫെർമി ജ. (1901-1954)
ടിന്റോറെറ്റൊ ജ. (1518 -1594  )
മൈക്കൽ ദ സാങ്ക്‌റ്റിസ്‌ ജ. (1559-1625)
എലിസബത്ത് ഗാസ്ക്കൽ ജ.( 1810- 1865)
മൈക്കലാഞ്ചലോ അന്റോണിയോണി ജ. ( 1912-2007‌)
അനീറ്റ എക്ബർഗ് ജ. (1931-2015)
സത്യവ്രത ശാസ്ത്രി ജ. (1930- 2021)

518dc606-1bbd-46e1-9765-155661ef760a

കേരളശാകുന്തളം എന്നപേരിലുള്ള ശാകുന്തളവിവർത്തനവും സംഗീതചന്ദ്രിക എന്ന സംഗീതശാസ്ത്രഗ്രന്ഥവും രചിച്ച ഗവേഷകൻ, പ്രസാധകൻ, മലയാള-സംസ്കൃത പണ്ഡിതൻ, കവി, വിവർത്തകൻ, സംഗീതജ്ഞൻ, എന്നിങ്ങനെ വിവിധനിലകളിൽ പ്രശസ്തനായ ആറ്റൂർ കൃഷ്ണപ്പിഷാരടി (1876 സെപ്റ്റംബർ 29- 1964 ജൂൺ 5)

കേരള സാഹിത്യ അക്കാഡമി അംഗവും കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കെറ്റ് അംഗവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റിയിലും വിസിറ്റിങ്ങ് പ്രഫസറും ഇഗ്ലീഷ് സാഹിത്യ വിമർശകനും, സാഹിത്യകാരനും ആയിരുന്ന ഡോ. സി പി ശിവദാസൻ(1940 സെപ്റ്റംബർ 29- 2010 ആഗസ്റ്റ് 17),

473f548e-9366-4102-a920-84e67a0b119a

20 ഓളം മലയാള സിനിമകള്‍ക്ക് കഥകളും. 'ഇത് ഭൂമിയാണ്'  എന്ന പ്രശസ്തമായ നാടകം ഉൾപ്പടെ 40 ഓളം നാടകങ്ങളും രചിച്ചിട്ടുള്ള നാടകകൃത്ത്, സിനിമ സംവിധായകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായ കെ.ടി. മുഹമ്മദ് (സെപ്റ്റംബർ 29, 1927-മാർച്ച്‌ 25,2008)

തമിഴിലെ മികച്ച നവീന നോവലുകളിലൊന്നായി പരിഗണിക്കപ്പെടുന്ന 'ജീവനാംശം' എഴുതിയ സ്വാതന്ത്ര്യ സമര സേനാനിയും, പത്ര പ്രവർത്തകനും ഗദ്യസാഹിത്യകാരനും ആയിരുന്ന ചിന്നമാനൂർ സുബ്രമണ്യം ചെല്ലപ്പ എന്ന സി.എസ്. ചെല്ലപ്പ (29 സെപ്റ്റംബർ 1912- 18 ഡിസംബർ 1998),

289fa394-0b64-42b7-a5ed-14b3f7205195

സംസ്‌കൃതഭാഷയിലെ പ്രഥമ ജ്ഞാനപീഠ ജേതാവും  കവിയും പണ്ഡിതനും മൂന്ന് മഹാകാവ്യങ്ങളുടേയും, മൂന്നു ഖണ്ഡ കാവ്യങ്ങളുടേയും ഒരു പ്രബന്ധ കാവ്യത്തിന്റേയും രചയിതാവുമായ [രാമകീർത്തി മഹാകാവ്യം, ബൃഹത്തരം ഭാരതം, ശ്രീബോധിസത്വചരിതം, വൈദികവ്യാകരണം എന്നിവയാണ് പ്രധാന കൃതികൾ.] ഡോ. സത്യവ്രത ശാസ്ത്രി(29 സെപ്തംബർ 1930- 14നവംബർ 2021)

 ഒരു ഇറ്റാലിയൻ ഭൗതികശാസ്ത്രജ്ഞനും ലോകത്തിലെ ആദ്യ ആണവ റിയാക്ടറിന്റെ പിന്നിലെ പ്രവർത്തനം, ക്വാണ്ടം സിദ്ധാന്തം, ആണവോർജ്ജശാസ്ത്രം, കണികാ ഭൗതികം, സ്റ്റാറ്റിസ്റ്റികൽ മെക്കാനിക്ക്‌സ് എന്നീ മേഖലകളിലെ സംഭാവനകൾ നല്കിയഎൻറികോ ഫെർമി (സെപ്റ്റംബർ 29, 1901 - നവംബർ 28, 1954)

535b0f64-3ab9-4d79-842b-dc972286e98b

കാൻവാസിൽ രചിക്കപ്പെട്ടിട്ടുള്ള ഏറ്റവും വലിയ പെയിന്റിങ്ങായ കൊറൊണേഷൻ ഓഫ് ദ് വിർജിൻ ഓർ പാരഡൈസ് (1588) എന്ന ചിത്രമടക്കം എണ്ണമറ്റ പ്രശസ്ത എണ്ണച്ചായ ചിത്രങ്ങൾ വരച്ച ഇറ്റാലിയൻ ചിത്രകാരൻ ടിന്റോറെറ്റൊ (1518 സെപ്റ്റംബർ 28-1594 മേയ് 31 ),

നിഷ്‌ക്കളങ്ക ജീവിതത്തിന്റെ വക്താവും അത്യത്ഭുതകരമായ ധ്യാനത്തിന്റെ ഉടമയുമായ റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനായ മൈക്കൽ ദ സാങ്ക്‌റ്റിസ്‌(സെപ്റ്റംബർ 29, 1591 – ഏപ്രിൽ 10, 1625),

 ഒരു ഇംഗ്ലീഷ് നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നഎലിസബത്ത് ക്ലെഘോൺ ഗാസ്കൽ  (29 സെപ്റ്റംബർ 1810 – 12 നവംബർ 1865),

49616328-b099-47d4-b7d7-43350e858263

സമകാലിക സമൂഹത്തിന്റെ അന്യവത്കരണവും ദുരന്തവും പ്രമേയമാക്കി സിനിമകൾ നിർമ്മിച്ച നിയോറിയലിസത്തിന്റെ വക്താക്കളിലൊരാളായ ഇറ്റാലിയൻ ചലച്ചിത്ര സം‌വിധായകനായ മൈക്കലാഞ്ചലോ അന്റോണിയോണിയെ(സെപ്റ്റംബർ 29 1912 – ജൂലൈ 30 2007‌),

ലാ ഡോൾചെ വിറ്റ (La Dolce vita) എന്ന ഫെഡറികോ ഫെല്ലിനിയുടെ ചലച്ചിത്രത്തിലൂടെ സിനിമാരംഗത്ത് പ്രശസ്തയായ സ്വീഡനിൽ നിന്നുള്ള ഒരു അഭിനേത്രിയും, മോഡലുമായിരുന്ന കെഴ്സ്റ്റീൻ അനീറ്റ മറിയൻ എക്ബർഗ് എന്ന അനീറ്റ എക്ബർഗ (29 സെപ്റ്റംബർ 1931 – 11 ജനുവരി 2015) 
*********

സ്മരണാഞ്ജലി !!!
്്്്്്്്്്്്
ബാലാമണിയമ്മ മ. (1909 -2004)
എം.കെ പ്രേംനാഥ്‌ മ. (1949-2023)
ഖരഗ്‌ സിംഘ്‌ വാൽദിയ മ. (1937-2020)
ഡബ്യു എച്ച് അഡൻ മ. (1907 -1973)
2017- ടോം ആൾട്ടർ മ. (1950-2017)
2017- മഖൻലാൽ ഫോത്തേ ദാർ മ.(1932-2017)

4447a80f-d480-4a8c-aa13-132f21b964d1

ലളിതവും പ്രസന്നവുമായ ശൈലിയിൽ മനുഷ്യമനസ്സിന്റെ അഗാധതയെ പ്രതിഫലിപ്പിക്കുന്നതും, മാതൃത്വവും നിഷ്കളങ്കമായ ശൈശവഭാവവും മുന്നിട്ടുനിന്ന കവിതകൾ രചിക്കുകയും, കൊച്ചി മഹാരാജാവായിരുന്ന പരീക്ഷിത്തു തമ്പുരാനിൽനിന്ന് 1947-ൽ ‘സാ‍ഹിത്യനിപുണ‘ബഹുമതി നേടുകയും, മാതൃഭൂമി മാനേജിങ് ഡയറക്ടറും മാനേജിങ് എഡിറ്ററുമായിരുന്ന വി.എം. നായരുടെ ഭാര്യയും മലയാളത്തിലെയും ഇംഗ്ലീഷിലെയും പ്രശസ്ത സാഹിത്യകാരിയായിരുന്ന കമലാ സുരയ്യ എന്ന മാധവിക്കുട്ടിയുടെ അമ്മയും ആയിരുന്ന പ്രശസ്ത പ്രശസ്ത കവയിത്രി ബാലാമണിയമ്മ (ജൂലൈ 19, 1909 - സെപ്റ്റംബർ 29, 2004),

തികഞ്ഞ സോഷ്യലിസ്റ്റും എൽജെഡി സംസ്ഥാന വൈസ് പ്രസിഡന്റും വടകര മുൻ എംഎൽഎയും ആയിരുന്ന അഡ്വ. എം കെ പ്രേംനാഥ് (1949-2023),

ശാസ്ത്ര - സാങ്കേതിക മേഖലകളിലെ സംഭാവനകൾക്ക് 2007 ൽ പത്മശ്രീയും 2015 ൽ പത്മഭൂഷണുമടക്കം നിരവധിപുരസ്കാങൾ നേടിയിട്ടുള്ള, ജിയോ ഡൈനാമിക്സ് ശാഖയിൽ നിരവവധി സംഭാവനകൾ നൽകിയിട്ടുള്ള ജിയോളജിസ്റ്റും കുമയൂൺ സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഖരഗ് സിങ് വാദിയ
 (1937-2020),

2488bb33-3f60-4b27-b04c-ac84a89a7c36

കാലാപാനി, ഒരേ തൂവൽ പക്ഷികൾ, 1921 തുടങ്ങിയ മലയാളം സിനിമയടക്കം അനേകം ഹിന്ദി  സിനിമകളിലും നാടകങ്ങളിലും സീരിയലുകളിലും പ്രവർത്തിച്ചിട്ടുള്ള  ആൾട്ടർ (22 ജൂൺ 1950-29 സെപ്റ്റംബർ 2017 ),

ഒരു കാശ്മീരി പണ്ഡിറ്റ് നേതാവും മുൻ കോൺഗ്രസ് കേന്ദ്ര  മന്ത്രിയുമായിരുന്ന മഖൻലാൽ ഫോത്തേ ദാർ (മാർച്ച് 5, 1932 - 29 സെപ്റ്റംബർ 2017 )

ഫുണറൽ ബ്ലൂസ്, ഷീൽഡ് ഓഫ് അക്കിലീസ് തുടങ്ങിയ പ്രസിദ്ധ കവിതകൾ രചിച്ച ബ്രിട്ടീഷ് അമേരിക്കൻ കവി വിസ്റ്റാൻ ഹ്യു ഔഡൻ (21 ഫെബ്രുവരി 1907 - 29 സെപ്റ്റംബർ 1973),
.........................
ചരിത്രത്തിൽ ഇന്ന് …
്്്്്്്്്്്്്്്്്്
1885 - ഇംഗ്ലണ്ടിലെ ബ്ലാക്ക്‌പൂളിൽ  പൊതുജനോപയോഗത്തിനുള്ള ആദ്യത്തെ വൈദ്യുത ട്രാം വേ പ്രവർത്തനമാരംഭിച്ചു.

811d2f2c-930a-4ece-859b-1c596ae83007

1889- General Conferance on weight & measures 1 മീറ്റർ നീളം എന്നതിനെ നിർവചിക്കുന്നു.. (Length of 1mtr is the distance between two lines on a standard bar of an alloy of platinum with ten percent iridium measured at melting point of ice)

1913 - ഫ്രഞ്ച് ജർമൻ ശാസ്ത്രജ്ഞനും ഡീസൽ എൻജിൻ ഉപജ്ഞാതാവുമായ റുഡോൾഫ് ഡീസൽ ഇംഗ്ലിഷ് ചാനലിൽ ദുരൂഹമായി അപ്രത്യക്ഷനായി.

1916 - അമേരിക്കൻ ബിസിനസ് കാരൻ ജോൺ ഡി. റോക്ക്ഫെല്ലർ ആദ്യ ശത കോടീശ്വരനായി.

1941 - ബാബി യർ കൂട്ടക്കൊല ( Babi yar massacre)  കീവിലെ 33771 നടുത്ത് സോവിയറ്റ് ജൂതരെ നാസികൾ കൂട്ടക്കൊല ചെയ്തു.

abc6a890-83fa-4f3c-b53e-94bc6c8867a3

1954 - 12 യൂറോപ്യൻ രാജ്യങ്ങൾ ചേർന്ന് CERN (European Organisation for nuclear research) സ്ഥാപിച്ചു.

1959- ഭാരതി സാഹ ഇംഗ്ലിഷ് ചാനൽ നീന്തിക്കടന്ന പ്രഥമ ഇന്ത്യക്കാരിയായി മാറി.

1960 - സോവിയറ്റ് നേതാവ് നികിത ക്രൂഷ്‌ചേവ് ഐക്യരാഷ്ട്രസഭാ സമ്മേളനം അലങ്കോലപ്പെടുത്തി.

1962 - കൊൽക്കത്തയിലെ ബിർല പ്ലാനിറ്റോറിയം പ്രദർശനത്തിനു തുറന്നു.

1972 - 'Aloultte' കാനഡ ആദ്യമായി വിക്ഷേപിച്ച ഉപഗ്രഹമായി.

1991 - ഹെയ്ത്തിയിൽ പട്ടാള വിപ്ലവം

1992 - ചിലവുകുറഞ്ഞ ഗൃഹനിർമാണ രീതിയുടെ ഉപജ്ഞാതാവ് ലാറി ബേക്കറിന് ലോക പാർപ്പിട അവാർഡ് ലഭിച്ചു.

bba3d175-2ee6-4c65-8b36-913f8a972194

1994 - ബാൾട്ടിക്ക് സമുദ്രത്തിൽ M S Estonia കപ്പൽ മുങ്ങി.

1997 -IRS ID വിക്ഷേപണം

1998- തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ കൂറുമാറ്റ വിരുദ്ധ നിയമം നിലവിൽ വന്നു.

2006 - ബ്രസീലിലെ ആമസോൺ വനപ്രദേശത്ത് GILL എയർലൈൻസിന്റെ വിമാനം തകർന്ന് 155 മരണം

2008 - ഗുജറാത്തിലെ മദോസയിലും മഹാരാഷ്ട്രയിലെ മലേഗാവിലും സ്ഫോടനം.

2010 - രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും തിരിച്ചറിയൽ നമ്പർ നൽകുന്ന ആധാർ പദ്ധതി നിലവിൽവന്നു. മഹാരാഷ്ട്രയിൽ നന്ദർബാറിൽ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും സോണിയ ഗാന്ധിയും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്.

2014 - ഒ. പനീർശെൽവം   തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

2016 - പാക്കധിനിവേശ കാശ്മിരിൽ (POK ) ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക്.

2017 - മുംബൈയിലെ എൻഫിൻസ്റ്റൺ റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലത്തിലുണ്ടായ തിക്കിലും തിരക്കിലും 23 പേർ മരിച്ചു.

cf7b611c-b81c-41d3-b5fc-e232d8f2985c

2020-  ESA യുടെ മാർസ് എക്സ്പ്രസ് ബഹിരാകാശ പേടകത്തിലെ റഡാർ ഉപയോഗിച്ച് ചൊവ്വയിൽ മൂന്ന് പുതിയ ഭൂഗർഭ തടാകങ്ങളുടെ സാന്നിധ്യം ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു.

2023- ന്യൂയോർക്ക് നഗരത്തിലെ ചരിത്രപരമായ മഴയുടെ അളവ് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമായി, 100 വർഷത്തിനിടയിലെ ഏറ്റവും മഴയുള്ള സെപ്റ്റംബറിൽ സബ്‌വേ സംവിധാനത്തിന്റെ പകുതിയും അടച്ചുപൂട്ടി.

2024 - നേപ്പാളിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കുറഞ്ഞത് 148 പേർ മരിച്ചു, കൂടുതൽ പേരെ കാണാതായി, തലസ്ഥാനമായ കാഠ്മണ്ഡു വെള്ളത്തിനടിയിലായി

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment