/sathyam/media/media_files/2025/01/24/cTJKXgV3Wgk5IGMmQpAH.jpg)
. ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200
മകരം 11
അനിഴം / ദശമി
2025, ജനുവരി 24,
വെള്ളി
ഇന്ന്;
ഭാരതം: ദേശീയ ബാലിക ദിനം![ 1966 ൽ ഇന്നേ ദിവസം ആദ്യമായി ഒരു വനിത, ( ഇന്ദിരാഗാന്ധി ) ഇന്ത്യൻ പ്രധാനമന്ത്രിയായി അധികാരമേറ്റതിന്റെ ഓർമ്മയ്ക്കായാണ് 2008 മുതൽ ഇന്ത്യയിൽ ഈ ദിനം ആചരിച്ചു വരുന്നത്.]
/sathyam/media/media_files/2025/01/24/c2f00b84-4365-4464-885d-290fc3fddff4.jpeg)
* സുകുമാർ അഴിക്കോടിൻ്റെ ചരമദിനം!
* റോമാനിയ : ഏകീകരണ ദിനം!
*അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനം! [ ജാതിമത വർണ്ണ വർഗ്ഗ ലിംഗവ്യത്യാസമില്ലാതെ ലോകത്തിലെ എല്ലാ പ്രായത്തിലുമുള്ള വ്യക്തികൾക്കുംമുന്നിൽ അറിവിൻ്റെ വിദ്യാഭ്യാസത്തിൻ്റെ വാതിൽ മലർക്കെ തുറന്നിടണം എന്നും ആവശ്യമുള്ള ആർക്കും വിദ്യാഭ്യാസം നേടാൽ ആരിൽ നിന്നും ഒരു തടസ്സവും ലോകത്ത് ഉണ്ടാവരുതെന്നുമുള്ള ചിന്തയിൽ നിന്നും പിറന്നതാണ് അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനാചരണം എന്ന ആശയം.
ഇത് വെറുമൊരു ദിവസമല്ല. മാനവികതയുടെ മെച്ചപ്പെട്ട ഭാവിയുടെ അടിത്തറ ഇളകാതിരിയ്ക്കാനുള്ള പരിശ്രമത്തിൻ്റെ അനുസ്മരണാ ദിനമാണ്. ]
/sathyam/media/media_files/2025/01/24/beb733fe-6897-41fc-a4bb-2458518eaf25.jpeg)
* ഗ്ലോബൽ ബെല്ലി ലാഫ് ഡേ ![Global Belly Laugh Day; സ്വയം ഉള്ളുതുറന്ന് ചിരിയ്ക്കുവാനും മറ്റുള്ളവരെ ചിരിപ്പിയ്ക്കുവാനും ഉള്ള സിദ്ധി നഷ്ടപ്പെട്ടുപോകാതിരിയ്ക്കാൻ ഒരു ദിവസം. സ്വയം സംതൃപ്തിയോടെയും സന്തോഷത്തോടെയും ജീവിയ്ക്കാനും തൻ്റെ സാമീപ്യം കൊണ്ട് അന്യർക്ക് സന്തോഷവും സംതൃപ്തിയും നൽകാൻ കഴിയുന്നതിനും വേണ്ടി പരിശ്രമിയ്ക്കുന്നതിന് ഒരു ദിനം.]
* USA;
* ഒരു ഗ്രിസ്‌ഡ് പ്രോസ്പെക്ടർ ദിനം പോലെയുള്ള ദേശീയ സംസാരം ! [National Talk Like A Grizzled Prospector Day ;ഓരോ അമേരിയ്ക്കക്കാരൻ്റെയും ഉള്ളിൻ്റെ ഉള്ളിലെ അവരുടെ പൂർവ്വികരായ കൗബോയ് അല്ലെങ്കിൽ കൗഗേളിനെ സ്വയം പുറത്തു കൊണ്ടുവരുവാനും അതു വഴി സ്വന്തം പാരമ്പര്യത്തെക്കുറിച്ച് അറിയാനും വരും തലമുറയെ അറിയിയ്ക്കാനും ഒരു ദിനം ]/sathyam/media/media_files/2025/01/24/ba2ecccb-7741-497b-a4bf-ad78a0d19512.jpeg)
* ദേശീയ ലോബ്സ്റ്റർ തെർമിഡോർ ദിനം ![ National Lobster Thermidor Day ; കൊഞ്ച് കൊണ്ടുള്ള ഈ ഫ്രഞ്ച് വിഭവത്തെക്കുറിച്ച് അറിയാനും. അതീവ വിചിത്രമായ ഈ കടൽമത്സ്യത്തെ പിടിച്ച് പാചകം ചെയ്യുന്ന രീതിയെ അനുഭവിയ്ക്കാനും ഒരു ദിനം.]
* പോൾ പിച്ചർ ഡേ ![Paul Pitcher Day ;.]
* ദേശീയ പീനട്ട് ബട്ടർ ദിനം ![National Peanut Butter Day; നമ്മുടെ ഭക്ഷണ കലവറകളിലെ ഒരുപ്രധാന അമേരിക്കൻ ഭക്ഷണമായ പീനട്ട് ബട്ടറിനെ അറിയാനും അനുഭവിക്കാനും ഒരു ദിനം.]/sathyam/media/media_files/2025/01/24/a1ab9f8d-6e30-4df4-97e4-0903e935cb93.jpeg)
* ബിയർ കാൻ അഭിനന്ദന ദിനം ! [National Beer Can Appreciation Day ; 1935-ൽ ബിയർ ആദ്യമായി ക്യാനുകളിൽ വില്പനയ്ക്കുവച്ച ദിനത്തെ കുറിച്ച് സ്മരിക്കുവാൻ ഒരു ദിനം]
* മാക്കിന്റോഷ് കമ്പ്യൂട്ടർ ദിനം ![Macintosh Computer Day ; 1984 ൽ ആപ്പിൾ മേധാവി ആദ്യ മക്കിൻ്റോഷ് കമ്പ്യൂട്ടർ വില്പനക്കായി വച്ചതിൻ്റെ ഓർമയ്ക്കായി ഒരു ദിനം ]
* “അത് ചെയ്യൂ” ദിനം ![National Just Do It Day ; 2015-ലാണ് ദേശീയ "ജസ്റ്റ് ഡു ഇറ്റ്" ദിനം. പുതിയ കാര്യങ്ങൾ ചെയ്യാനോ അല്ലെങ്കിൽ കുറച്ചുകാലമായി നമ്മൾ നീട്ടിവെക്കുന്ന ഒരു കാര്യം ചെയ്തുതീർക്കാനോ നമ്മെ പ്രേരിപ്പിക്കുന്നതിന്നായി ദിവസം ]/sathyam/media/media_files/2025/01/24/b54ad62d-a0f8-4b0d-9fe4-4d32ec5bf4e9.jpeg)
*ദേശീയ അനുമോദന ദിനം! [ആത്മാർത്ഥതയോടെ കഠിനാധ്വാനം ചെയ്യുന്നവരെ അനുമോദിയ്ക്കാൻ, ഒരു ദിനം. സഹായക മനസ്കതയെ അംഗീകരിയ്ക്കാൻ ഒരു ദിനം. നാം മറ്റുള്ളവരെയും മറ്റുള്ളവർ നമ്മളെയും അനുമോദിയ്ക്കുമ്പോഴാണ് നാം ഇരു കൂട്ടരും സ്വയം അംഗീകരിയ്ക്കപ്പെടുന്നതിൻ്റെ മൂല്യം മനസ്സിലാക്കുന്നത്. ആ മൂല്യം തിരിച്ചറിയുന്നതിന് ഒരു ദിനം ]
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
"ശ്രീ നാരായണ ഗുരു പറഞ്ഞു "മതമേതായാലും മനുഷ്യൻ നന്നായാൽ മതി "എന്ന് എന്താണതിൻ്റെ അർത്ഥം ?!
മതം കൊണ്ട് നന്നാവാനായിരുന്നെങ്കിൽ മനുഷ്യൻ എന്നേ നന്നായേനെ എന്നും അതിന് ഒരു മതം മാത്രം പോരായിരുന്നോ എന്നുമല്ലെ ?!
/sathyam/media/media_files/2025/01/24/c07a7017-4c5c-4be8-9553-5118d3ebece2.jpeg)
ഇന്ന് നമുക്ക് പറയാവുന്നത് മതമേതായാലും മനുഷ്യനെ കൂടുതൽ ചീത്തയാക്കാതിരുന്നാൽ മതി എന്നാണ്
കാരണം സ്വതവെ ചീത്തയായ മനുഷ്യനെകൂടുതൽ കൂടുതൽ ചീത്തയാക്കിക്കൊണ്ടിരിയ്ക്കുകയാണ് ഇപ്പോൾ ഓരോ മതങ്ങളും ചെയ്തു കൊണ്ടിരിയ്ക്കുന്നത്. "
. [ - ഡോ.സുകുമാർ അഴീക്കോട് ]
. ************
ഇന്ന് ജന്മദിനമാചരിയ്ക്കുന്നവർ
**********
തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുള്ള പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര സംഗീത സംവിധായകൻ ഡി ഇമ്മന്റേയും(1982),/sathyam/media/media_files/2025/01/24/ede27500-1fa8-4993-89f1-e4aeedc47f54.jpeg)
അഭിനേത്രിയും മോഡലുമായ റിയ സെന്നിന്റെയും (1981),
ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവ്, ഹിന്ദി ചലച്ചിത്ര വ്യവസായത്തിലെ ഏറ്റവും മികച്ച ചലച്ചിത്ര നിർമ്മാതാക്കളിൽ ഒരാളും, കൂടാതെ പർദേസ്, താൽ, രാം ലഖൻ എന്നീ ജനപ്രിയ സിനിമകൾ നിർമ്മിച്ചിട്ടുള്ള സുഭാഷ് ഘായിയുടെയും (1945)
വാലി ഓഫ് ദ ഡോൾസ്, ദി റെക്കിംഗ് ക്രൂ എന്നീ ചിത്രങ്ങളിൽ അഭിനയിച്ച അമേരിക്കൻ നടിയും മോഡലുമായ ഷാരോൺ ടേറ്റിൻ്റെയും (1943),
/sathyam/media/media_files/2025/01/24/e8a93f37-0edd-4d74-bd99-314eee408f8e.jpeg)
ദി ഓഫീസ്, വെക്കേഷൻ, ദി ഹാംഗ് ഓവർ തുടങ്ങിയ സിനിമകളിലും ടിവി ഷോകളിലും ഹാസ്യ വേഷങ്ങൾക്ക് പേരുകേട്ട അമേരിക്കൻ നടൻ എഡ് ഹെൽംസിൻ്റെയും (1974),
ലോകമെമ്പാടും130 ദശലക്ഷത്തിലധികം റെക്കോർഡുകൾ വിറ്റു, "സ്വീറ്റ് കരോലിൻ," "ഐ ആം ഐ സെഡ്", "ക്രാക്ക്ലിൻ റോസി" എന്നീ ഗാനങ്ങൾക്ക് പേരുകേട്ട അമേരിക്കൻ ഗായകൻ നീൽ ഡയമണ്ടിൻ്റെയും (1941),
സാഹസിക പ്രകടനങ്ങൾക്ക് പ്രസിദ്ധനായ അമേരിക്കൻ സാഹസികൻ നിക്കോളാസ് വാലൻഡയുടെയും (1979),
ഉറുഗ്വേൻ ഫുട്ബോൾ കളിക്കാരനും, മികച്ച പാസിംഗിനും ഫിനിഷിംഗ് കഴിവുകൾക്കും പേരുകേട്ട ലൂയിസ് സുവാരസിൻ്റെയും (1987) ജന്മദിനം !/sathyam/media/media_files/2025/01/24/fb61cd5f-dbbc-4396-a8a1-9feb09a120ea.jpeg)
*********
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
**********
മോനിഷ ജ. (1971-1992)
ജഗതി എൻ കെ ആചാരി ജ.(1924-1997)
സി.ബി. മുത്തമ്മ ജ. (1924-2009)
ഗ്യാനേന്ദ്ര മോഹൻ ടാഗുർ ജ. (1826-1890)
എസ്. കെ. സിങ് ജ. (1932 2009)
ജോൺ ആദം ബെലുഷി ജ. 1949-1982)
ചാൾസ് ആഡംസ് ജ. (1835-2002)
എഡിത് വാർട്ടൺ ജ. (1862- 1927)
അകാലത്തില്‍ പൊലിഞ്ഞുപോയ, ആദ്യസിനിമയിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ തന്നെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടി തന്റെ പ്രതിഭ തെളിയിച്ച പ്രശസ്ത മലയാള ചലച്ചിത്ര താരം മോനിഷ ഉണ്ണി (1971 ജനുവരി 24-1992 ഡിസംബർ 5),
/sathyam/media/media_files/2025/01/24/503218cf-ca8a-4367-8195-b44877cc7e05.jpeg)
മലയാള റേഡിയോ നാടകങ്ങൾ ഉൾപ്പെടെ നിരവധി നാടകങ്ങൾ രചിക്കുകയും റേഡിയോ നാടകങ്ങൾക്ക് ശബ്ദം നൽകുകയും. ആകാശവാണിയിൽ പ്രോഗ്രാം എക്സിക്യൂട്ടിവും, കലാനിലയം നാടകസമിതിയുടെ പാർട്ണറും കായംകുളം കൊച്ചുണ്ണി, കടമറ്റത്ത് കത്തനാർ തുടങ്ങിയ നാടകങ്ങളിൽ മാത്രമല്ല മൂന്നാം പക്കം, ദേശാടനക്കിളി കരയാറില്ല, വേലുത്തമ്പി ദളവ തുടങ്ങിയ ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്ത മലയാളത്തിലെ ഒരു നാടക അഭിനേതാവും രചയിതാവും മലയാളചലച്ചിത്രനടനായ ജഗതി ശ്രീകുമാറിന്റെ അച്ഛനുമായിരുന്ന ജഗതി കൃഷ്ണവിലാസത്തിൽ നാരായണൻ കൃഷ്ണൻ ആചാരി എന്ന ജഗതി എൻ.കെ. ആചാരി (1924 ജനുവരി 24–1997 ഏപ്രിൽ 13),
സ്വതന്ത്ര ഇന്ത്യയിലെ ആദ്യവനിതാ നയതന്ത്രജ്ഞയും അംബാസിഡറും സിവിൽ സർവീസിലെ ലിംഗ വിവേചനത്തിനെതിരെ പോരാടുകയും ചെയ്ത കൂര്‍ഗ്കാരി സി.ബി. മുത്തമ്മ (ജനുവരി 24, 1924-ഒക്ടോബർ 14, 2009),
/sathyam/media/media_files/2025/01/24/2933d6f2-d7c6-4be4-9f68-6f3eea9be7ff.jpeg)
ഇന്ത്യയുടെ മുൻ വിദേശകാര്യ സെക്രട്ടറിയും, അരുണാചൽ പ്രദേശ് ഗവർണറും ആയിരുന്ന എസ്. കെ. സിങ് എന്ന് അറിയപ്പെടുന്ന ശൈലേന്ദ്ര കുമാർ സിങ്( 1932 ജനുവരി 24 - 2009 ഡിസംബർ 1),
യൂറോപ്യൻ സെമിനാർ രീതിയിലുള്ള വിദ്യാഭ്യാസക്രമം യു.എസ്സിൽ ആവിഷ്കരിക്കുന്നതിൽ മുൻകൈയെടുത്ത യു.എസ്. ചരിത്രകാരനായിരുന്ന ചാൾസ് കെൻഡൽ ആഡംസ്( 1835 ജനുവരി 24-1902 ജൂലൈ 26 ),
പുലിറ്റസർ പ്രൈസ് ജേതാവും,1927, 1928, 1930 വർഷങ്ങളില് നോബല് സമ്മാനത്തിനു പരിഗണിക്കപ്പെട്ടിരുന്ന അമേരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തും ആലേഖന കലാകാരിയുമായിരുന്ന എഡിത് വാർട്ടൺ(ജനുവരി 24, 1862 – ആഗസ്റ്റ് 11, 1937),/sathyam/media/media_files/2025/01/24/937360e4-49b6-4ca4-9bcd-1bf641dc9657.jpeg)
അമേരിക്കൻ ചലച്ചിത്ര താരവും കോമേഡിയനും സംഗീതജ്ഞനും ആയിരുന്ന ജോൺ ആദം ബെല്യൂഷി(ജനുവരി 24, 1949 – മാർച്ച് 5, 1982)
ഇന്നത്തെ സ്മരണ !!!
്്്്്്്്്്്്്്്്്്
ഡോ. സുകുമാർ അഴിക്കോട് മ. (1926-2012)
ഫാ. അലോഷ്യസ് ഡി. ഫെർണാണ്ടസ് മ. (1947-2013)
പി.എസ് കാർത്തികേയൻ മ. (1918-1983)
പി. പത്മരാജൻ മ. (1945-1991)
ഭരണിക്കാവ് ശിവകുമാർ മ.(1949- 2007)
പി.പി ജോർജ്ജ് (കോട്ടയം) മ. (-1978)
കിഴാനെല്ലൂർ പരമേശ്വരൻ നമ്പൂതിരിപ്പാട് മ. (1920 -2013)
ഹോമി ഭാഭാ മ.(1909-1966)
പണ്ഡിറ്റ് ഭീംസെൻ ജോഷി മ. (1922-2011)
കലിഗുല മ (12 - 41 AD),
സർ വിൻസ്റ്റൺ ചർച്ചിൽ മ. (1874-1965)
തുർഗുഡ്" മാർഷൽ മ. (1908-1993)
റോൺ ഹബ്ബാർഡ് മ. (1911-1986)
ടെഡ് ബണ്ടി മ. (1946 -1989)/sathyam/media/media_files/2025/01/24/728535fc-3620-4d53-b5dc-4e197ed301fc.jpeg)
വാഗ്ഭടാനന്ദ ശിക്ഷ്യനുംആരോടും വിധേയത്വം പുലർത്താതിരിക്കുകയും ധീരതയോടെ നിശിതമായി വിമർശിക്കുകയും ചെയ്യുന്നതിനാൽ കേരളത്തിന്റെ സഞ്ചരിക്കുന്ന മനഃസാക്ഷി എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള saamoohika- സാംസ്കാരിക വിമർശകനും സാമൂഹിക- സാംസ്കാരിക സ്ഥാപനമായ നവഭാരത വേദിയുടെ സ്ഥാപകനും അദ്ധ്യക്ഷനും, ദീനബന്ധു, മലയാള ഹരിജൻ, ദേശമിത്രം, നവയുഗം, ദിനപ്രഭ, തുടങ്ങിയ പല പത്രങ്ങളിലും ജോലിചെയ്യുകയും 1993 മുതൽ 1996 വരെ നാഷണണൽ ബുക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയർമാനായിരിക്കുകയും, വർത്തമാനം എന്ന ദിനപത്രത്തിന്റെ പത്രാധിപനും സമസ്ത കേരള സാഹിത്യപരിഷത്ത് അദ്ധ്യക്ഷനുംകേരളത്തിലെ പ്രശസ്തനായ ഒരു സാഹിത്യവിമർശകനും ഗ്രന്ഥകാരനും വിദ്യാഭ്യാസചിന്തകനും പ്രഭാഷണ കലയുടെ കുലപതിയായും അറിയപ്പെട്ടിരുന്ന ഡോ. സുകുമാർ അഴിക്കോട്(മേയ് 12 1926 - ജനുവരി 24, 2012 ),/sathyam/media/media_files/2025/01/24/a1259c08-27aa-492e-bca3-31ed2e7523d8.jpeg)
കേരളത്തിലെ വിമോചന ദൈവശാസ്ത്ര പ്രസ്ഥാനത്തിന്റെ ആദ്യ പഥികരിലൊരാളും പിന്നീട് ക്രൈസ്തവ സഭയുടെ നയങ്ങളിൽ കലഹിച്ച് വൈദികവൃത്തിയുപേക്ഷിച്ച് മതനിരപേക്ഷ മാനവികതയുടെ വ്യക്താവായി മാറുകയും, മൂന്നു ദശാബ്ദങ്ങളായി ദളിത് - മത്സ്യത്തൊഴിലാളി സമൂഹങ്ങളുടെ ജിഹ്വയായി, മനുഷ്യവിമോചന ശബ്ദമായി പ്രസിദ്ധീകരിച്ചുവരുന്ന 'ഓറ' (ഓര്‍ഗന്‍ ഫോര്‍ റാഡിക്കല്‍ ആക്ഷന്‍) മാസികയുടെ സ്ഥാപകാംഗം; തുടര്‍ന്ന് മാനേജിംഗ് എഡിറ്റര്‍, പിന്നീട് മാസികയുടെ മുഖ്യഉപദേഷ്ടാവ് തുടങ്ങിയ നിലകളിൽ പ്രവര്‍ത്തിക്കുകയും ക്രിസ്തു ദര്‍ശനത്തിലെ മാര്‍ക്‌സിയന്‍ ചിന്താധാരകളെയും മാര്‍ക്‌സിയന്‍ പ്രത്യയശാസ്ത്രത്തിലെ ക്രിസ്തു ദര്‍ശനങ്ങളെയും മനുഷ്യ വിമോചനത്തിനായി സമന്വയിപ്പിച്ചു വളര്‍ത്തിയ വിമോചന ദൈവശാസ്ത്ര വക്താവ്, പരമ്പരാഗത മത്സ്യ-കർഷക തൊഴിലാളികളുടെയും സമൂഹത്തിലെ അവശത അനുഭവിക്കുന്ന ജന വിഭാഗങ്ങളുടെയും അവകാശ- വിമോചന പോരാട്ടങ്ങളില്‍ അവരോടൊപ്പം നടന്നുനീങ്ങിയ പോരാളി എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ക്ക് ഉടമയായിരുന്ന ഫാ അലോഷ്യസ് ഡി. ഫെർണാണ്ടസ് ( 1947 ആഗസ്റ്റ് 29 - 2012 ജനുവരി 24),
ഒന്നും രണ്ടും കേരളാ നിയമസഭകളിൽ അരൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച കോൺഗ്രസ് MLA ആയിരുന്ന പി.എസ്. കാർത്തികേയൻ (ജനുവരി 1918 - 24 ജനുവരി 1983),/sathyam/media/media_files/2025/01/24/656ad6f3-8cdc-429a-ae0d-82db4ade0d36.jpeg)
ഒരിടത്തൊരു ഫയൽവാൻ , അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ , നമുക്കു പാർക്കാൻ മുന്തിരി ത്തോപ്പുകൾ , തൂവാനത്തമ്പികൾ , മൂന്നാം പക്കം, ഞാൻ ഗന്ധർവ്വൻ തുടങ്ങിയ മറക്കാനാവാത്ത ചിത്രങ്ങള്‍ നമുക്ക് നല്‍കിയ ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, സാഹിത്യകാരൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്ന പി. പത്മരാജൻ (മേയ് 23, 1945 – ജനുവരി 24, 1991) ,
മഹാകവിഅഴകത്ത് പത്മനാഭക്കുറുപ്പിന്റെ ചെറുമകനും മലയാളത്തിലും തമിഴിലും ഹിന്ദിയിലും പാട്ടുകളെഴുതുകയും നാടകം, തിരക്കഥ, നോവൽ എന്നിവരചിക്കുകയും ചെയ്ത സിനിമാ നിർമ്മാതാവും സംവിധായകനും ഗാന രചയിതാവുമായിരുന്ന ഭരണിക്കാവ് ശിവകുമാർ (17 ജൂൺ 1949 - 24 ജനുവരി 2007) ,/sathyam/media/media_files/2025/01/24/656fcfd6-c312-42fe-973e-e2dbad57c441.jpeg)
മദ്ധ്യ തിരുവിതാംകൂറിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും ബഹുജന പ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും ദീർഘകാലം സി. പി ഐ കോട്ടയം ജില്ലാ സെക്രട്ടറിയും കോട്ടയം എം. എൽ. എ യുമായിരുന്ന സ. പി. പി ജോർജ് (- 1978 - 24 ജനുവരി ),
സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ്, പഞ്ചാബി, മറാഠി, ഗുജറാത്തി, പുസ്തൊ, ബലൂചി, പാലി മുതലായ ഭാഷകളിലും പരിജ്ഞാനം ഉണ്ടായിരുന്ന വൈദിക സാഹിത്യ സംബന്ധിയായി നിരവധി ലേഖനങ്ങൾ രചിച്ച പ്രമുഖനായ സംസ്കൃത- വേദപണ്ഡിതനായിരുന്ന കിഴാനെല്ലൂർ പരമേശ്വരൻ നമ്പൂതിരിപ്പാട് (ജൂൺ 1920 - 24 ജനുവരി 2013).
/sathyam/media/media_files/2025/01/24/51981156-450e-49d8-9213-233e2845aed3.jpeg)
2) ഇന്ത്യയിലെ അണുശക്തി ഗവേഷണങ്ങൾക്ക് അടിത്തറയിട്ട മഹാനായ ഭാരതീയ ശാസ്ത്രജ്ഞനും ഇന്ത്യൻ ആണവ ശാസ്ത്രത്തിന്റെ പിതാവ് എന്ന അറിയപ്പെടുന്ന ഹോമി ജഹാംഗീർ ഭാഭ (ഒക്ടോബർ 30, 1909 – ജനുവരി 24, 1966)
ഖാൻ സാഹിബ് അബ്ദുൾകരീം ഖാന്റെ പ്രശസ്തമായ കിരാന ഘരാനയുടെ പ്രയോക്താവും സംഗീതക്കച്ചേരികൾക്കും പഠനത്തിനും ഗവേഷണത്തിനും പ്രചരണത്തിനും ശിഷ്യന്മാരെ അഭ്യസിപ്പിക്കുന്നതിനുമൊക്കെയായി ജീവിതം ഉഴിഞ്ഞു വച്ച ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിൽ, വിശേഷിച്ച് ഖയാൽ വായ്പ്പാട്ടിൽ വിശാരദനായ സംഗീതജ്ഞനായിരുന്ന ഭീംസെൻ ഗുരുരാജ് ജോഷി( ഫെബ്രുവരി 14, 1922 - ജനുവരി 24, 2011),/sathyam/media/media_files/2025/01/24/76555186-587c-454d-afbe-8b20c46852a2.jpeg)
തന്റെ ഹ്രസ്വമായ 4 വർഷത്തെ ഭരണകാലത്ത് ക്രൂരതയ്ക്കും സ്വേച്ഛാധിപത്യത്തിനും പേരുകേട്ട , മൂന്നാമത്തെ റോമൻ ചക്രവർത്തിയായിരുന്ന കലിഗുല(31 ആഗസ്റ്റ് 12 – 24 ജനുവരി 41 AD),
(കലിഗുലയുടെ ഭരണത്തെപ്പറ്റി വളരെക്കുറച്ചു രേഖകളേ ലഭ്യമായിട്ടുള്ളു. ഇതിനുശേഷം ചില കേന്ദ്രങ്ങൾ അദ്ദേഹത്തിന്റെ ക്രൂരത, സാഡിസം, ധൂർത്ത്, ലൈംഗികവ്യതിയാനം തുടങ്ങിയവയെപ്പറ്റി വിവരിച്ചശേഷം അദ്ദേഹത്തെ ഒരു ഭ്രാന്തനും നിഷ്ഠുരനുമായ സ്വേച്ഛാധിപതിയായി ചിത്രീകരിക്കുന്നു. അദ്ദേഹം തന്റെ ആഡംബര ജീവിതത്തിനായുള്ള സ്ഥാപനങ്ങളും ചില വലിയ എടുപ്പുകളും നിർമ്മിക്കുന്നതിൽ മുഴുകി. റോമിലെ രണ്ടു നിർമ്മിതികളായ അക്വാ ക്ലോഡിയ, അനിയോ നൊവസ് എന്നീ ജലനിർഗ്ഗമനപാലങ്ങൾ നിർമ്മിക്കാനായി തുടക്കമിട്ടു. )/sathyam/media/media_files/2025/01/24/b46d45dd-4180-44bc-8f0e-0ecbf59d884a.jpeg)
പ്രമുഖ രാഷ്ട്രീയ നേതാവും പ്രാസംഗികനും തന്ത്രജ്ഞനു ബ്രിട്ടീഷ് കരസേനയിൽ സൈനികനും 1940 മുതൽ 1945 വരെയും 1951 മുതൽ 1955 വരെയും ബ്രിട്ടീഷ് പ്രധാനമന്ത്രിയും ആയിരുന്ന സർ വിൻസ്റ്റൺ ലിയൊനാർഡ് സ്പെൻസർ-ചർച്ചിൽ (1874 നവംബർ 30 – 1965 ജനുവരി 24),
അമേരിക്കൻ സിവിൽ റൈറ്റ്സ് അഭിഭാഷകനും നിയമജ്ഞനും ആദ്യത്തെ കറുത്ത സുപ്രീം കോടതി ജഡ്ജിയുമായായിരുന്ന തറോഗുഡ് "തുർഗുഡ്" മാർഷൽ (ജൂലൈ 2, 1908 – ജനുവരി 24, 1993)/sathyam/media/media_files/2025/01/24/6bf13ba5-a193-470a-9a95-e22bfa278b27.jpeg)
തന്റെ കരിയറിലെ ആദ്യകാലങ്ങളിൽ പൾപ്പ് സയൻസ് ഫിക്ഷന്റെയും ഫാന്റസി നോവലുകളുടെയും പ്രഗൽഭനായ എഴുത്തുകാരൻ, 1950-ൽ ഡയാനെറ്റിക്സ്: ദി മോഡേൺ സയൻസ് ഓഫ് മെന്റൽ ഹെൽത്ത് എഴുതുകയും ഡയാനിറ്റിക്സ് സാങ്കേതിക വിദ്യകൾ പ്രോത്സാഹിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി സംഘടനകൾ സ്ഥാപിക്കുകയും, പാപ്പരത്തത്തിൽ ഡയാനറ്റിക്‌സിനെക്കുറിച്ചുള്ള തന്റെ സാഹിത്യത്തിന്റെ ബൗദ്ധിക അവകാശങ്ങൾ നഷ്‌ടപ്പെട്ടതിന് ശേഷം 1952-ൽ ഒരു ആരാധന, ഒരു പുതിയ മതപ്രസ്ഥാനം, അല്ലെങ്കിൽ ഒരു ബിസിനസ്സ് എന്നിങ്ങനെ പലവിധത്തിൽ വിവരിക്കപ്പെടുന്ന സയന്റോളജി സൃഷ്‌ടിക്കുകയും ചെയ്ത ലഫായെറ്റ് റൊണാൾഡ് ഹബ്ബാർഡ് (മാർച്ച് 13, 1911 – ജനുവരി 24, 1986)/sathyam/media/media_files/2025/01/24/8f66c4fd-8d76-4fc9-be2c-d892092e05ee.jpeg)
1970-കളിൽ നിരവധി സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അമേരിക്കൻ സീരിയൽ കില്ലറായിരുന്ന തിയോഡോർ റോബർട്ട് ബണ്ടി ( നവംബർ 24, 1946 - ജനുവരി 24, 1989),
ചരിത്രത്തിൽ ഇന്ന്…
്്്്്്്്്്്്്്്്്്
41 AD - റോമൻ ചക്രവർത്തി കാലിഗുളയെ അംഗരക്ഷകർ കൊന്ന് പകരം അമ്മാവൻ ക്ലാഡിയസിനെ രാജാവായി വാഴിക്കുന്നു.
1556 - ചൈനയിലെ ഷെൻസി (ഷാൻസി) പ്രവിശ്യയിലുണ്ടായ ഒരു വിനാശകരമായ ഭൂകമ്പത്തിൽ 8,30,000 പേർ മരിച്ചു.
/sathyam/media/media_files/2025/01/24/4a689a37-eeb5-441c-9308-4ea3c5e64675.jpeg)
1835 - ബ്രസിൽ അടിമത്തം അവസാനിപ്പിച്ചു.
1840 - അമേരിക്കൻ പര്യവേക്ഷകൻ ചാൾസ് വിൽക്കും സംഘവും അന്റാർട്ടിക്ക പ്രത്യേക ഭൂഖണ്ഡമായി കണ്ടു പിടിച്ചു.
1848 - അമേരിക്കൻ മരപ്പണിക്കാരനായ ജെയിംസ് വിൽസൺ മാർഷൽ, സാക്രമെന്റോയ്ക്ക് സമീപമുള്ള സട്ടേഴ്‌സ് മില്ലിൽ സ്വർണ്ണം കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തതിന് ശേഷം കാലിഫോർണിയ ഗോൾഡ് റഷിന് തുടക്കമിട്ടു.
/sathyam/media/media_files/2025/01/24/18f6bffa-42de-46be-9319-d9bcf460ee96.jpeg)
1857 - സൌത്ത് ഏഷ്യയിലെ ആദ്യത്തെ സമ്പൂർണ സർവ്വകലാശാലയായ 'കൽക്കട്ട യൂണിവേഴ്സിറ്റി' യുടെ തുടക്കം.
1907 - റോബർട്ട് ബേഡൻ പവൽ ബോയ്സ് സ്കൌട്ട് സ്ഥാപിച്ചു.
1908 - ലെഫ്റ്റനന്റ് ജനറൽ റോബർട്ട് ബേഡൻ-പവൽ ഔട്ട്ഡോർ സ്കൗട്ട്, സ്വയം മെച്ചപ്പെടുത്തൽ എന്നിവയിൽ സ്വയം പഠിപ്പിക്കുന്നതിന് "സ്കൗട്ടിംഗ് ഫോർ ബോയ്സ്" എന്ന മാനുവൽ പ്രസിദ്ധീകരിച്ചതിന് ശേഷമാണ് ബോയ് സ്കൗട്ട് പ്രസ്ഥാനം വ്യാപിച്ചത് /sathyam/media/media_files/2025/01/24/5cf721d7-4cfd-4086-b846-31947d06cac4.jpeg)
1924 - പെട്രോഗ്രാഡിനെ ലെനിൻഗ്രാഡ് എന്നു പുനർനാമകരണം ചെയ്തു.
1927 - പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് ആൽഫ്രഡ് ഹിച്ച്‌കോക്കിന്റെ സംവിധായകനെന്ന നിലയിൽ അരങ്ങേറ്റം കുറിച്ച ചിത്രം, ദി പ്ലഷർ ഗാർഡൻ പുറത്തിറങ്ങി.
1935 - ന്യൂജേഴ്‌സിയിലെ നെവാർക്കിലെ ഗോട്ട്‌ഫ്രൈഡ് ക്രൂഗർ ബ്രൂയിംഗ് കമ്പനിയാണ് ആദ്യത്തെ ടിന്നിലടച്ച ബിയറും ക്രൂഗേഴ്‌സ് ക്രീം അലെയും ക്രൂഗറിന്റെ ഏറ്റവും മികച്ച ബിയറും വിൽപ്പനയ്‌ക്കെത്തിയത്.
1936 - ആൽബർട്ട് സറൌട്ട് ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി./sathyam/media/media_files/2025/01/24/98cd9247-47a1-479f-982f-4154981a447c.jpeg)
1946 - യു.എൻ ജനറൽ അസംബ്ലി ആദ്യ പ്രമേയം പാസാക്കി. UNAEC (യുനൈറ്റഡ് നാഷൻസ് അറ്റോമിക് എനർജി കമ്മിഷൻ ) സ്ഥാപിക്കാൻ തീരുമാനിച്ചു.
1950 - വന്ദേമാതരം ദേശിയ ഗീതമായും, ജനഗണമന ദേശീയ ഗാനമായും അംഗീകരിച്ചു. ഭരണ ഘടനയുടെ കയ്യെഴുത്ത് പ്രതിയിൽ 284 അംഗങ്ങൾ ഒപ്പുവച്ചു.
1957 - വി.കെ. കൃഷ്ണമേനോന്റെ 8 മണിക്കൂർ നീണ്ട യു എൻ പ്രസംഗത്തിന്റെ രണ്ടാമത് ദിവസം.
1966 - എയർ ഇന്ത്യയുടെ ബോയിൻ 707 വിമാനം ഇറ്റലി-ഫ്രാൻസ് അതിർത്തിയിലെ മോണ്ട് ബ്ലാങ്കിൽ തകർന്നു വീണു. 117 മരണം./sathyam/media/media_files/2025/01/24/388a3268-265e-4e65-983c-4295a56fba8d.jpeg)
1976 - അമേരിക്കൻ ബോക്‌സിംഗ് ഇതിഹാസം ജോർജ്ജ് ഫോർമാൻ ബോക്‌സിംഗിലെ ഏറ്റവും മികച്ച തിരിച്ചുവരവുകളിൽ ഒന്ന് നേടിയത്, നാലാം റൗണ്ടിൽ രണ്ട് തവണ പരാജയപ്പെട്ടതിന് ശേഷം അഞ്ചാം റൗണ്ടിൽ റോൺ ലൈലിനെ പുറത്താക്കി
1984 - Apple Computer inc മേധാവി സ്റ്റീവ് ജോബ്‌സ് തകർപ്പൻ Macintosh പേഴ്സണൽ കമ്പ്യൂട്ടർ അവതരിപ്പിച്ചു
1989 - 1970-കളിൽ 30 സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അമേരിക്കൻ സീരിയൽ കില്ലർ ടെഡ് ബണ്ടിയെ വൈദ്യുതക്കസേരയിലിരുത്തി വധിച്ചു
1990 - ജപ്പാൻ ചാന്ദ്ര പര്യവേക്ഷണ വാഹനം വിക്ഷേപിച്ചു./sathyam/media/media_files/2025/01/24/179b71f9-db48-40f5-bbba-832ec53044f5.jpeg)
2002 - ഇൻ സാറ്റ് 3 സി വിക്ഷേപിച്ചു.
2006 - വാൾട്ട് ഡിസ്നി സിഇഒ ബോബ് ഇഗർ 7.4 ബില്യൺ ഡോളറിന് ഐക്കണിക് ആനിമേഷൻ സ്റ്റുഡിയോ പിക്സറിനെ വാങ്ങുന്നതായി പ്രഖ്യാപിച്ചു
2011 - ബ്രിട്ടീഷ് പോപ്പ് ഗായിക അഡെലെ തന്റെ രണ്ടാമത്തെ ആൽബം "21" പുറത്തിറക്കി, അത് ഗ്രാമി, ബിൽബോർഡ് ആൽബമായി മാറി
2016 - പ്രിയപ്പെട്ട സയൻസ് ഫിക്ഷൻ ഫാന്റസി ക്രൈം ഡ്രാമ ടെലിവിഷൻ പരമ്പരയായ എക്‌സ്-ഫയലുകൾ 13 വർഷത്തിന് ശേഷം സ്‌ക്രീനുകളിൽ തിരിച്ചെത്തി, പ്രധാന അഭിനേതാക്കളായ ഡേവിഡ് ഡുചോവ്‌നിയെയും ഗില്ലിയൻ ആൻഡേഴ്‌സണെയും വീണ്ടും ഒന്നിച്ചു/sathyam/media/media_files/2025/01/24/480b6c9a-ef33-4002-aff6-7f4bdfdade86.jpeg)
2018 - മുൻ യുഎസ് ഒളിമ്പിക് ജിംനാസ്റ്റ് ടീം ഡോക്ടർ ലാറി നാസർ 150 ലധികം പെൺകുട്ടികളെ പീഡിപ്പിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തി 175 വർഷം വരെ തടവിന് ശിക്ഷിക്കപ്പെട്ടു.
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us