ഇന്ന് സെപ്റ്റംബര്‍ 22, ഗുരു നാനാക്കിന്റെ ചരമദിനം, ഉണ്ണി മുകുന്ദന്റെയും റിമി ടോമിയുടെയും ജന്മദിനം. രാജാ കേശവദാസ് തിരുവിതാംകൂറിലെ ദിവാനായി നിയമിതനായതും ബള്‍ഗേറിയക്ക് സ്വാതന്ത്ര്യം ലഭിച്ചതും ഇതേദിനം തന്നെ, ചരിത്രത്തിൽ ഇന്ന്

New Update
New Project

  ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
   **************

.                  ' JYOTHIRGAMAYA '
.                 ്്്്്്്്്്്്്്്്
.                 🌅ജ്യോതിർഗ്ഗമയ🌅
.                       

Advertisment

കൊല്ലവർഷം 1201 
കന്നി 6
ഉത്രം / പ്രഥമ
2025/ സെപ്റ്റംബര്‍ 22, 
തിങ്കൾ

ഇന്ന് ;

 നവരാത്രി ആരംഭം

 ഗുരു നാനാക്കിന്റെ ചരമദിനം.! (1539)
        

* ശരത്കാല വിഷുദിനം ![Autumnal Equinox ; കന്നി-തുലാം സന്ധി]

* ലോക നാർകോലെപ്സി ദിനം ![World Narcolepsy Day ; അമിതമായി ഉറക്കം ഉളവാക്കുന്ന ഒരു രോഗം]

1b9cc9e0-fe6a-4037-9afc-e01f87467071

*ലോക റോസ്‌ ഡേ ! [കാൻസർ ബാധിതരുടെ ക്ഷേമദിനം. , കാനഡയിൽ 'മെലിൻഡ റോസ്‌' എന്ന പന്ത്രണ്ടു വയസ്സുകാരിക്ക്‌ അപൂർവ്വമായ 'അസ്കിൻസ്‌ ട്യൂമർ' എന്ന കാൻസർ സ്ഥിരീകരിക്കപ്പെട്ട ദിനം.  അവൾ ആറുമാസത്തിനുശേഷം മരിച്ചുവെങ്കിലും അതിനുള്ളിൽ ഉത്സാഹവതിയായി മറ്റു കാൻസർ രോഗികളെ പരിചരിക്കുകയും  സന്തോഷിപ്പിക്കുകയും ചെയ്തിരുന്നു. ഒപ്പം കവിതകളെഴുതിയും രോഗികളുടെ പരിചാരകർക്കും ബന്ധുക്കൾക്കും കത്തുകളും ഇ- മെയിലുകളുമൊക്കെ അയച്ചും ബോധവത്കരണം നടത്തുകയും ചെയ്തു. ആ കുട്ടിയുടെ ഓർമ്മയിൽ ' ലോക റോസ്‌ ഡേ' ഇന്ന് ആചരിക്കുന്നു. ]

3b71e45a-9ff6-4b66-8cb5-78aa6475eaa3

*ലോകനദികളുടെ ദിനം![ലോകമെമ്പാടുമുള്ള മിക്കവാറും എല്ലാ രാജ്യങ്ങളിലും കുറഞ്ഞത് ഒരു നദിയെങ്കിലും ഒഴുകുന്നുണ്ടാവും. കൂടാതെ മറ്റ് പ്രധാനപ്പെട്ട ജലപാതകളും ഉണ്ടാവാം.
 ഈ സുപ്രധാന ജലസ്രോതസ്സുകൾ സംരക്ഷിയ്ക്കപ്പെടുന്നതും വിലമതിക്കപ്പെടുന്നതും ഉറപ്പാക്കാൻ ആണ്, ലോകനദികൾക്കായുള്ള ഈ ദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നത്, കൂടാതെ ലോകമെമ്പാടുമുള്ള എല്ലാ ജലപാതകളും  നമുക്ക് എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് ആളുകളെ ഓർമ്മിപ്പിക്കുക കൂടിയാണ് ഈ ദിനാരണം കൊണ്ട് ഉദ്ദേശിയ്ക്കുന്നത്.]

2d1efdc8-9056-42a5-8b56-ca970d64f469

*  ലോക കാണ്ടാമൃഗ ദിനം !. [World Rhino Day - ]വന്യജീവികളിൽ വച്ച് ആഴത്തിൽ വംശനാശഭീഷണി നേരിടുന്ന ഈ മൃഗത്തെ അതിൻ്റെ ഈ ദുരവസ്ഥയിൽ സഹായിക്കാൻ വേണ്ടി നാം എന്തെങ്കിലും ചെയ്തില്ലെങ്കിൽ പെട്ടെന്ന് തന്നെ ആ ജീവി, വംശനാശത്തിലേക്കുള്ള പാതയിലേയ്ക്ക് പോകും. അതിനാൽ ഈ അപൂർവ്വ ജീവിയുടെ വംശം സംരക്ഷിക്കുന്നതിനും അതിനെക്കുറിച്ചുള്ള അവബോധം സമൂഹത്തിൽ വളർത്തുന്നതിനും  വേണ്ടിയാണ് ലോക കാണ്ടാമൃഗ ദിനം ആചരിയ്ക്കപ്പെടുന്നത്.]

02e54a1e-f038-4590-ae9f-e5a513a24219

*  International day of radiant Peace ![സെപ്റ്റംബർ 22ലോകമെമ്പാടുമുള്ള റേഡിയൻ്റ് പീസ് പ്രോജക്ടുകൾ പ്രോത്സാഹിപ്പിക്കുന്നതിനും പ്രസരണ സമാധാനത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും. റേഡിയൻ്റ് പീസ് ഫൗണ്ടേഷൻ ഇൻ്റർനാഷണലാണ് ഈ ദിനം സ്ഥാപിച്ചത്, ഫ്ലോറിഡയിലെ സെൻ്റ് പീറ്റേഴ്‌സ്ബർഗിലാണ് ഇതിൻ്റെ ഉത്ഭവം.  ഇത് അന്താരാഷ്ട്ര ധാരണയും സഹകരണവും പ്രോത്സാഹിപ്പിക്കുന്നു എല്ലാ ജീവിതവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു, നമ്മൾ ഒന്നാണെന്ന ആശയത്തെ പിന്തുണയ്ക്കുന്നു വിദ്യാഭ്യാസത്തിലൂടെയും ഗവേഷണത്തിലൂടെയും പ്രസന്നമായ സമാധാനത്തെക്കുറിച്ച് വ്യാപകമായ ധാരണ വികസിപ്പിക്കുന്നു  ലോകമെമ്പാടുമുള്ള റേഡിയൻ്റ് പീസ് പ്രോജക്റ്റുകൾക്ക് പ്രചോദനവും പ്രോത്സാഹനവും നൽകുന്നു ]

0b9ffdc7-83ed-4c6e-9c00-91d85f7cfe5f

* ഓൺ വെബ്  ഡേ ! [ഇന്റർനെറ്റ് ബോധവൽക്കരണ ദിനം -വൺ വെബ് ഡേ . സ്ഥാപക സൂസൻ പി. ക്രോഫോർഡിൻ്റെ പ്രഖ്യാപിത ലക്ഷ്യം ഇൻ്റർനെറ്റിൻ്റെ ഭാവിയെക്കുറിച്ച് ശ്രദ്ധിക്കുന്ന ഒരു ആഗോള നിയോജകമണ്ഡലത്തെ പരിപോഷിപ്പിക്കുകയും ദൃശ്യമാക്കുകയും ചെയ്യുക എന്നതാണ് ] 

 ലോക കാർ ഫ്രീ ഡേ ![ Car free day; ഒരു ദിവസം കാർ ഉപയോഗിക്കാതെ സൈക്കിൾ  സമൂഹ വാഹനങ്ങൾ (ബസ്സ്‌, ട്രെയിൻ, മെട്രൊ തുടങ്ങിയവ) എന്നിവ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന ദിനം.]

5c704a4d-1d68-4ea8-b84c-e7b5a89a8523

*പ്രിയപ്പെട്ട ഡയറി  ദിനം ![ഒരു ചരിത്ര വ്യക്തിയുടെ ഡയറി വായിക്കുക, അല്ലെങ്കിൽ നിങ്ങളുടെ ചിന്തകളും അനുഭവങ്ങളും രേഖപ്പെടുത്താൻ, നിങ്ങളുടെ ജീവിതത്തിലൂടെ ചിന്തിക്കാൻ, നിങ്ങളുടെ മനസ്സിനെ കേന്ദ്രീകരിക്കാൻ സ്വന്തമായി ഒരു ഡയറി ആരംഭിക്കാമീ ദിനം]

* ബൾഗേറിയ/ മാലി : സ്വാതന്ത്ര്യ ദിനം !
* അമേരിക്ക;  ബിസിനസ്സ് വുമൺ'സ്‌ ഡേ !
* Native American Day
* National Elephant Appreciation Day
* National White Chocolate Day
* National Ice Cream Cone Day
* National States and Capitals Day 
* National Centenarian’s Day
* National Girls’ Night
* National Legwear Day
* Autumnal Equinox
* Chainmail Day
* Dear Diary Day
* Hobbit Day
* National Doodle Day
* Love Note Day !
******

52ecf54b-da7e-443e-9911-fdb790d420d0

            ഇന്നത്തെ മൊഴിമുത്ത് 
             ്്്്്്്്്്്്്്്്്്്്
''സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവർ നിങ്ങളോടു കൂടുതൽ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക; അതു വഴി അവരെയും നേടാൻ നിങ്ങൾക്കു കഴിയും" 

           [ - ബെഞ്ചമിൻ ഫ്രാൻക്ലിൻ ]
             *********
ഇന്നത്തെ പിറന്നാളുകാർ
.............................
ബാങ്കോക്ക് സമ്മർ, ബോംബെ മാർച്ച് 12, തൽസമയം ഒരു പെൺകുട്ടി,   മല്ലുസിംഗ് തുടങ്ങിയ  സിനിമകളിൽ അഭിനയിച്ച യുവനടൻ ഉണ്ണി മുകുന്ദന്റെയും (1987),

9fec70c2-0482-4937-99ed-0a2abc8c3507

“ചിങ്ങമാസം വന്നുചേർന്നാൽ” എന്ന ആദ്യത്തെ ഗാനത്തോടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച പിന്നണി ഗായികയും ടെലിവിഷൻ അവതാരകയുമായ റിമി ടോമിയുടെയും (1983),

2019 ലെ  പൊതുതെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി അംഗമായി ഛത്തീസ്ഗഡിലെ മഹാസമുന്ദിൽൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചുന്നി ലാൽ സാഹുവിന്റേയും (1968) ജന്മദിനം !

6f11d07f-254e-46d7-9a06-31e8d066ff57
........................
ഇന്ന് ജന്മദിനമാചരിയ്ക്കേണ്ടവരും ഇപ്പോൾ നമ്മോടൊപ്പമല്ലാത്തവരുമായ നമ്മുടെ മുൻഗാമികളിൽ പ്രമുഖർ
....................
എൻ. കൃഷ്ണപിള്ള ജ. (1916 -1988)
എം ഐ ഷാനവാസ്. ജ (1951- 2018)
പി.ബി. ശ്രീനിവാസ് ജ. (1930-2013)
ഖാൻ ബഹാദൂർ സർ മുഹമ്മദ് ഹബീബുള്ള  ജ. (1869 -1948)
അശോകമിത്രൻ  ജ. (1931 - 2017)
അബ്ദുൽ ഹമീദ് II.  ജ. (1842-1918 )
ആയത്തുള്ള ഖുമൈനി ജ. (1902- 1989)
മൈക്കേൽ ഫാരഡേ ജ. (1791 - 1867 )
ജുങ്കോ താബെയ് ജ. (1939- 2016)
മാർട്ടിൻ ക്രോ ജ. (1962-2016)
മാർത്ത എല്ലെൻ സ്കോട്ട് ജ. (1912-2003)

6c0752cc-b216-4743-909e-8d2d5969188a

ഒന്നും, രണ്ടും കേരളനിയമസഭകളിൽ വിളപ്പിൽ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച പൊന്നറ ജി. ശ്രീധർ (22 സെപ്റ്റംബർ 1898 - 27 ഫെബ്രുവരി 1966). 

സി.വി. രാമൻപിള്ളയുടെ നോവലുകളിലെ കഥാപാത്രങ്ങളുടെ സംഭാഷണ ശൈലിയെപ്പറ്റിയുള്ള ഒരാധികാരികമായ പഠനമായ 1987-ലെ സാഹിത്യ അക്കാമി അവാർഡ്  ലഭിച്ച 'പ്രതിപാത്രം ഭാഷണഭേദം'എന്ന ഗ്രന്ഥമടക്കം നിരവധി പഠനങ്ങളും നാടകങ്ങളും ജീവചരിത്രവും എഴുതിയ സാഹിത്യപണ്ഡിതൻ, ഗവേഷകൻ, നാടകകൃത്ത്, അദ്ധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനായ കേരള ഇബ്സൻ  വിളിക്കുന്ന  എൻ. കൃഷ്ണപിള്ള (1916 സെപ്തംബർ 22- ജുലൈ 10, 1988),

68acb9fe-9c75-4fb4-ace0-c05c500d0aa6

2009-ലെ തെരഞ്ഞെടുപ്പിൽ  കേരളത്തിൽ നിന്നും ഏറ്റവും അധികം ഭൂരിപക്ഷത്തോടെ വിജയിച്ച് ലോകസഭയിലെത്തിയ കോൺഗ്രസ്സ് നേതാവ്  എം.ഐ. ഷാനവാസ് (22 സെപ്റ്റംബർ 1951- നവംബർ 21, 2018)

ആർക്കോട്ട് രാജകുടുംബത്തിലെ അംഗമായിരുന്നുപൊതുപ്രവർത്തകനും ഭരണകർത്താവും 1934 മുതൽ 1936 വരെ തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ദിവാനും  ആയിരുന്ന നവാബ് ഖാൻ ബഹാദൂർ സർ മുഹമ്മദ് ഹബീബുള്ള കെ.സി.എസ്.ഐ. കെ.സി.ഐ.ഇ. ( 1869 സെപ്റ്റംബർ 22 - 1948 മേയ് 16),

578dbb46-9828-40ab-bfef-d96d1243397b

തമിഴിൽ നിരവധി നോവലുകളും നോവെല്ലകളും ചെറുകഥകളും രചിച്ചിട്ടുള്ള സാഹിത്യകാരൻ അശോകമിത്രൻ എന്ന തൂലികാ നാമത്തിലെഴുതിയിരുന്ന ജെ. ത്യാഗരാജൻ ( 22 സെപ്റ്റംബർ 1931 - 23 മാർച്ച് 2017),

എവറസ്റ്റ്‌ കൊടുമുടി കീഴടക്കിയ ആദ്യത്തെ വനിത ജപ്പാൻകാരി   ജുങ്കോ താബെയ്  (22 സെപ്തംബർ1939-2016),

0359a0fb-0255-48ad-8ed5-04990adf3334

ആദ്യത്തെ ഒട്ടോമൻ ഭരണഘടന  പ്രഖ്യാപിക്കുകയും ഇതനുസരിച്ച് ദ്വിമണ്ഡല നിയമസഭ നിർമ്മിക്കുകയും ചെയ്ത തുർക്കിയിലെ 36-ആമത്തെ ഒട്ടോമൻ സുൽത്താനായിരുന്ന ‍അബ്ദുൽ ഹമീദ് (1842 സെപ്റ്റംബർ 22-1918 ഫെബ്രുവരി 10),

075aef55-9c25-4467-9ea6-6aba4c430e20

മുഹമ്മദ്‌ രിസാ പഹ്‌ലവിയെ സ്ഥാനഭ്രഷ്ടനാക്കിയ ഇസ്ലാമിക വിപ്ലവത്തിന്റെ രാഷ്ട്രീയ-ആത്മീയ ആചാര്യനും,വിപ്ലവം വിജയിച്ചതു മുതൽ മരണം വരേ ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്റെ നേതാവും ആയിരുന്ന സയ്യിദ് മൂസവി ഖുമൈനി എന്ന   ആയത്തുള്ള ഖുമൈനി(22 സെപ്തം‌ബർ 1902 - 3 ജൂൺ 1989),

68c6545d-23a1-4207-8522-add991d4f3c1

വൈദ്യുതി കൃത്രിമമായി ഉല്പാദിപ്പിക്കുവാനുള്ള വഴി കണ്ടു പിടിച്ച വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്ന ഇംഗ്ലീഷ് ശാസ്ത്രജ്ഞൻ മൈക്കേൽ ഫാരഡേ(1791 സെപ്റ്റംബർ 22 - 1867 ഓഗസ്റ്റ് 25)

അക്കാദമി പുരസ്കാരം നേടിഅമേരിക്കൻ അഭിനേത്രിയായിരുന്ന  മാർത്ത എല്ലെൻ സ്കോട്ട് ( സെപ്റ്റംബർ 22, 1912 - മെയ് 28, 2003)

3326e4d8-7955-40af-8200-16c398263197

മുൻ ന്യൂസിലൻഡ് ക്രിക്കറ്റ് താരവും ,കമന്റേറ്ററുമായിരുന്നു മാർട്ടിൻ ഡേവിഡ് ക്രോ എന്ന മാർട്ടിൻ ക്രോ(22 സെപ്റ്റംബർ 1962-3 മാർച്ച് 2016 ) 
.......................

b6d9439f-e33e-48e0-a680-7ee6a7db2971
സ്മരണാഞ്ജലി !!!
്്്്്്്്്്്
വിജയൻ (1944 - 2007 )
മുന്‍ഷി രാമക്കുറുപ്പ് മ. (1848- 1897)
കേരളവർമ്മ വലിയ കോയിത്തമ്പുരാൻ മ. (1845-1914)
പുത്തേഴത്ത്‌ രാമൻമേനോൻ മ. (1973-1891)
കീലേരി കുഞ്ഞിക്കണ്ണൻ മ. (1858-1939)
ളാഹ ഗോപാലൻ  മ ( 1950- 2021)
ഗുരു നാനാക്ക്‌ മ. (1469 - 1539 )
മൻസൂർ അലി ഖാൻ പട്ടൗഡി മ. (194-2011)
ജോഹാൻ അഗ്രിക്കോള മ. (1494 -1566)
വ്ലാഡിമിർ ദാൾ മ. (1801-1872)
അബുൽ അ‌അ്‌ലാ മൗദൂദി മ. (1903-1979)
ദുർഗാ ഖോട്ടെ മ. (1905−1991)

ae4c61ee-16df-4804-9bab-908245220076

1970 കളുടെ അവസാനത്തിലും 1980 കളുടെ തുടക്കത്തിലും തമിഴ് , മലയാളം സിനിമകളിൽ നായകനായി അഭിനയിച്ച,  2007 ൽ ആയുധം സെയ്വോം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച  മുൻ കേരള മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ജേഷ്ടൻ്റെ മരുമകളുടെ ഭർത്താവുമായിരുന്ന തിരൂർ വിജയൻ്റെയും (1944-2007).

തൻ്റെ ഒരു നാടകത്തിലൂടെ അന്നത്തെ നാടക പ്രവർത്തകരേയും നാടക രചയിതാക്കളേയും കളിയാക്കിക്കൊണ്ടു്‌ എഴുതിയ, ‘ചക്കി ചങ്കരം’എന്ന  കൃതിയുടെ രചയിതാവായ തിരുവനന്തപുരത്തെ മഹാരാജ കോളേജില്‍ മലയാളം പണ്ഡിറ്റായിരുന്ന  മുന്‍ഷി രാമക്കുറുപ്പ് (മെയ് 30, 1848- സെപ്റ്റംബർ 22, 1897) 

a32fbd3c-f78d-414a-852f-b8878b09acf9

മണിപ്രവാളശാകുന്തളം (വിവർത്തനം), മയൂരസന്ദേശം, ദൈവയോഗം, അമരുകശതകം, അന്യാപദേശശതകം, സന്മാർഗ്ഗ സമഗ്രഹം ,വിജ്ഞാന മഞ്ജരി സന്മാർഗ്ഗ പ്രദീപം,അക്ബർ തുടങ്ങിയ കൃതികൾ രചിച്ച മലയാളഭാഷയിലെ പ്രശസ്തനായ കവിയും ഉപന്യാസകാരനുമായിരുന്ന കേരളകാളിദാസൻ എന്ന അപരനാമധേയത്തിൽ അറിയപ്പെട്ടിരുന്ന കേരളവർമ്മ വലിയ കോയിത്തമ്പുരാൻ (1845 ഫെബ്രുവരി 19 - 1914 സെപ്റ്റംബർ 22),

ഉപന്യാസകാരൻ, ചെറുകഥാകൃത്ത് , നോവലിസ്റ്റ്, ജീവചരിത്രകാരൻ, ഹാസ്യസാഹിത്യകാരൻ എന്നീ നിലകളിൽ അറിയപ്പെടുന്ന പുത്തേഴത്ത്‌ രാമൻ മേനോൻ( 1891 ഒക്ടോബര്‍ 19- 1973 സെപ്റ്റംബർ 22),

682802e2-523a-4013-a713-a5d63d1e3e29

മാമലകൾക്കപ്പുറത്ത് മരതകപട്ടുടുത്ത് മലയാളമെന്നൊരു നാടുണ്ട്...' എന്ന ഗാനമടക്കം തെലുങ്ക്, ഹിന്ദി, കന്നഡ, തമിഴ്, മലയാളം എന്നീ ഭാഷകളിൽ നിരവധി ചലച്ചിത്രഗാനങ്ങൾ ഗാനങ്ങളാലപിച്ച പ്രമുഖ ചലച്ചിത്രപിന്നണി കവിയും സംഗീത പണ്ഡിതനും ഗായകനുമായിരുന്ന പി.ബി. ശ്രീനിവാസ് (22 സെപ്റ്റംബർ 1930 - 14 ഏപ്രിൽ 2013),

കേരളത്തിലെ ഒരു ആദിവാസി പ്രവർത്തകനും, ചെങ്ങറ സമരനായകനുമായിരുന്നു ളാഹ ഗോപാലൻ (1950 ഏപ്രിൽ 4- സെപ്റ്റംബർ 22 2021). 

b17bfbfe-8603-4678-b13d-f75889d04c5c

തുല്യത, സാഹോദര്യം, സ്നേഹം, നന്മ എന്നിവ അടിസ്ഥാനമാക്കിയുള്ള ഒരു ആത്മീയ, സാമൂഹിക, രാഷ്ട്രീയ പ്രസ്ഥാനമായ സിക്ക് മതത്തിലെ പത്തു ഗുരുക്കളിൽ ഒന്നാമനും മത സ്ഥാപകനും പുണ്യ ഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബിലടങ്ങുന്ന 974 പുണ്യ ഗീതങ്ങൾ രചിച്ച ഗുരു നാനക്ക് (1469 ഏപ്രിൽ 15 – 1539 സെപ്റ്റംബർ 22),

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും  ഇന്ത്യയിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളും ആയ  ടൈഗർ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന മൻസൂർ അലി ഖാൻ പട്ടൗഡി (5 ജനുവരി 1941 -:22 സെപ്റ്റംബർ 2011),

baladaughter-1669134417

ദൈവകൃപയുടെ പശ്ചാത്തലത്തിൽ വിശ്വാസികൾ സദാചാരനിയമങ്ങൾക്ക് അതീതരാണെന്ന് അനുശാസിക്കുന്ന  ആന്റിനോമിയാനിസത്തിന്റെ വക്താവും  ജർമനിയിലെ ഒരു മതപരിഷ്കർത്താവും  ജർമൻ പഴമൊഴികളുടെ ഒരു സമാഹാരം ആദ്യമായി പ്രസിദ്ധീകരിക്കുകയും ചെയ്ത ജോഹാൻ അഗ്രിക്കോള ( 1494 ഏപ്രിൽ 20-1566 സെപ്റ്റമ്പർ 22),

ഏറ്റവും പ്രശസ്തനായ റഷ്യൻ നിഘണ്ടുകാരൻ ആയിരുന്ന വ്ലാഡിമിർ ദാൾ എന്ന വ്ലാഡിമിർ ഇവനൊവിച്ച് ദാള് (നവംബർ 10, 1801 – സെപ്റ്റംബർ 22, 1872),

1941-ൽ സ്ഥാപിതമായ ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകനും ആദ്യത്തെ അമീറും പ്രമുഖനായ ഇസ്‌ലാമിക ചിന്തകനും പത്രപ്രവർത്തകനുമായിരുന്ന അബുൽ അ‌അ്‌ലാ മൗദൂദി(സെപ്റ്റംബർ 25, 1903 - സെപ്റ്റംബർ 22, 1979),

ദു ഒരു ഇന്ത്യൻ അഭിനേത്രിയായിരുന്ന ർഗ ഖോട്ട് (14 ജനുവരി 1905 - 22 സെപ്റ്റംബർ 1991) 

c002543b-8614-4b54-b4c4-f6ed33f15f48
..........................
ചരിത്രത്തിൽ ഇന്ന് …
്്്്്്്്്്്്്്്

1789 - രാജാ കേശവദാസ് ‍തിരുവിതാംകൂറിലെ ദിവാനായി നിയമിതനായി

1862 - ജനുവരി ഒന്നിനകം എല്ലാ അടിമകളേയും സ്വതന്ത്രരാക്കുമെന്ന് പ്രസിഡണ്ട് ലിങ്കന്റെ പ്രഖ്യാപനം

c61174d3-975d-4cd1-8e79-0981a6c03666

1908 - ബൾഗേറിയൻ സ്വാതന്ത്ര്യ ദിനം.!

1914 - ആധുനിക മലയാള ഗദ്യ പ്രസ്ഥാനത്തിൻറെ ജനയിതാവ് കേരളവർമ്മ വലിയകോയിത്തമ്പുരാൻ കാറപകടത്തിൽ മരണപ്പെട്ടു.

1957 - കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം തിരുവനന്തപുരത്തുനിന്നും തൃശൂരിലേക്ക്‌ മാറ്റി.

1960 - മാലി (ആഫ്രിക്ക ) ഫ്രാൻസിൽ നിന്ന് സ്വാതന്ത്ര്യം നേടി

1965 - ഇന്ത്യാ-പാക്ക് വെടി നിർത്തൽ ആവശ്യപ്പെട്ട് യു എൻ പ്രമേയം കാശ്മീരിനെ ചൊല്ലിയുണ്ടായ രണ്ടാം ഇന്ത്യാ - പാകിസ്താൻ യുദ്ധം ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ അവസാനിച്ചു.

df8f34d1-7cdf-4972-8f63-c53589b369e4

1980 - ഇറാക്ക് ഇറാനെ ആക്രമിച്ച് കടന്നു കയറുന്നു

2003 - ഗ്രഹാം സ്റ്റെയിൻസിനേയും രണ്ടു മക്കളെയും ചുട്ടുകൊന്നവർക്ക് സിബിഐ കോടതി വധശിക്ഷ വിധിച്ചു. 

2012 - കബനി നദിക്കരയിൽ പനമരത്തിനടുത്ത് തലയ്ക്കൽ ചന്തു സ്മാരകം ഉദ്ഘാടനം ചെയ്തു. 

2014 - നാസയുടെ മാവേൻ പര്യവേഷണ പേടകം ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തി.

f2b16a1a-162a-4915-ac8e-9dd24a6824ba

2019 "ഹൗഡി മോദി!" ടെക്സസിലെ ഹൂസ്റ്റണിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുവേണ്ടി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരു ബഹുജന റാലി നടത്തി.

2019-  "പോസ്" എന്ന നാടക പരമ്പരയിലെ പ്രധാന നടനുള്ള എമ്മി അവാർഡ് നേടിയ ബില്ലി പോർട്ടർ, ഈ പരമ്പരയിലെ ആദ്യ സ്വവർഗാനുരാഗിയായി മാറി.

2021- വായു മലിനീകരണത്തിനെതിരെ അടിയന്തര നടപടി ആവശ്യമാണെന്ന് WHO മുന്നറിയിപ്പ് നൽകി.

faeecf19-0721-4047-8895-6c7b4e009547

2024 -ശ്രീലങ്കയിൽ ഇടതുപക്ഷ ചായ്‌വുള്ള അനുര കുമാര ദിസനായകെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു 

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment