ഇന്ന് ഒക്ടോബര്‍ 15: ലോക വിദ്യാര്‍ത്ഥി ദിനം: മീരാ നായരുടേയും ആര്‍. രാമചന്ദ്രന്റേയും നിവേദ തോമസിന്റെയും ജന്മദിനം: ഗ്രിഗറി പതിമൂന്നാമന്‍ മാര്‍പാപ്പ ഗ്രിഗോറിയന്‍ കലണ്ടര്‍ നടപ്പിലാക്കിയതും യു എസ് പ്രസിഡണ്ട് ജോര്‍ജ് വാഷിങ്ങ്ടണിന്റെ ചരിത്ര പ്രധാനമായ പ്രഥമ ഇംഗ്ലണ്ട് സന്ദര്‍ശനം തുടങ്ങിയതും ഇതേദിനം തന്നെ. ചരിത്രത്തില്‍ ഇന്ന്

New Update
New Project

.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

.                  ' JYOTHIRGAMAYA '
.                 ്്്്്്്്്്്്്്്്
.                   🌅ജ്യോതിർഗ്ഗമയ🌅
.                       
കൊല്ലവർഷം1201 
കന്നി 29
പൂയം  / നവമി
2025/ ഒക്ടോബര്‍ 15, 
ബുധൻ

Advertisment

ഇന്ന്;             

* ലോക വിദ്യാർത്ഥി ദിനം ![ഭാരതത്തിലെ ജനകീയനായ രാഷ്ട്രപതിയും ഇന്ത്യയിലെയും ലോകത്തിലെയും യുവജനങ്ങളെ സ്വപ്നം കാണുവാൻ പഠിപ്പിക്കുകയും ചെയ്ത ഇന്ത്യയുടെ മിസൈൽ മാൻ ഡോ എ.പി. ജെ. അബ്ദുൽ കലാമിന്റെ ജന്മദിനം (1931) "Empowering Students as Agents of Innovation and Change " എന്നതാണീ വർഷത്തെ തീം]

4f66a404-f8c8-4b3e-837b-14f28bbc9796

* തമിഴ്നാട് : യുവ നവോത്ഥാന ദിനം!

*ഗ്രാമീണ വനിതകൾക്കായുള്ള അന്താരാഷ്ട്ര ദിനം !(International Day For Rural Women -തങ്ങളുടെ കമ്മ്യൂണിറ്റികൾക്ക് ഭക്ഷ്യ സ്രോതസ്സുകൾ നൽകുകയും കാലാവസ്ഥാ പ്രതിരോധത്തിലൂടെ പരിസ്ഥിതി സംരക്ഷണം കെട്ടിപ്പടുക്കുകയും അവരുടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥ വളർത്തുകയും ചെയ്യുന്നതിനാൽ ലോകമെമ്പാടുമുള്ള ഗ്രാമീണ സ്ത്രീകൾ അത്യന്താപേക്ഷിതമാണ്. എന്നിരുന്നാലും, ചില സ്ഥലങ്ങളിൽ സാമൂഹിക മാനദണ്ഡങ്ങളും വിവേചനപരമായ നിയമങ്ങളും ഉൾപ്പെടെയുള്ള ലിംഗ അസമത്വങ്ങളുണ്ട്, അതായത് ഗ്രാമീണ സ്ത്രീകളുടെ മുഴുവൻ കഴിവുകളും പരിമിതപ്പെടുത്തുകയും കുറയ്ക്കുകയും ചെയ്യുന്നുണ്ട്. ഈ സ്ത്രീകൾ വഹിക്കുന്ന നിർണായക പങ്കിനെക്കുറിച്ച് വെളിച്ചം വീശാനും ലോകത്തിൻ്റെ എല്ലാ കോണുകളിലും ഈ സ്ത്രീകളോട് പെരുമാറുന്ന രീതിയുടെ നിലവാരം ഉയർത്താനും ഗ്രാമീണ സ്ത്രീകളുടെ അന്താരാഷ്ട്ര ദിനം ആചരിയ്ക്കണം ."Rural Women Cultivating Good Food for All" എന്നതാണ് 2024 ലെ ഈ ദിനത്തിൻ്റെ തീം]

6bed1fc3-f745-4cd7-bf60-4e223d096b7d

*ആഗോള അന്തസ്സ്  ദിനം![Global Dignity day -യുവാക്കളേ, ലക്ഷ്യങ്ങൾ വെക്കാനും നിങ്ങൾക്ക് എന്താണ് പ്രധാനമെന്ന് പരിഗണിക്കാനും കുറച്ച് സമയമെടുക്കുക. ആഗോള അന്തസ്സ് ദിനം എന്നത് നമുക്ക് എന്താണ് അന്തസ്സ് കൊണ്ടുവരുന്നതെന്ന് വിലയിരുത്താനും പരിഗണിക്കാനുമുള്ള സമയമാണ്.യുവാക്കളെ ബോധവൽക്കരിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനും അവരുടെ ആത്മാഭിമാനവും ലക്ഷ്യങ്ങളും മനസ്സിലാക്കാൻ സഹായിക്കുന്നതിനും, ഭൂമിയിൽ ജീവിക്കുന്ന ഓരോ വ്യക്തിയുടെയും ഉൾപ്പെടുത്തലിന്റെയും പങ്കിട്ട മനുഷ്യത്വത്തിന്റെയും മൂല്യത്തെക്കുറിച്ച് അവരെ ഓർമ്മിപ്പിക്കുന്നതിനുമുള്ള ഒരു സംരംഭമാണ് ആഗോള അന്തസ്സ് ദിനം. ]

5d1c8cc3-f68e-4061-a412-b114d51179b9

*അന്താരാഷ്ട്ര ഗർഭധാരണ-ശിശു നഷ്ട ഓർമ്മ  ദിനം ![International Pregnancy and Infant Loss Remembrance Day -വളരെ നേരത്തെ വേർപിരിഞ്ഞ ആർദ്ര ആത്മാക്കളെ ആദരിക്കാൻ ഹൃദയങ്ങൾ ഒത്തുകൂടുന്നു, ദുഃഖിതർക്ക് പിന്തുണയും രോഗശാന്തിയും നൽകുന്നു.ഒരു ഗർഭധാരണമോ കുഞ്ഞിന്റെയോ നഷ്ടം ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു അനുഭവമാണ്, പലപ്പോഴും അത് അറ്റാച്ചുചെയ്തിരിക്കുന്ന ദുഃഖം തിരിച്ചറിയാതെ തന്നെ സംഭവിക്കുന്നു. വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അറിയൂ, നഷ്ടം കൂടുതൽ സ്വകാര്യമാണ്, ഗർഭധാരണത്തിന്റെ ആദ്യകാല നഷ്ടത്തിന്റെ കാര്യത്തിൽ ഇത് പ്രത്യേകിച്ചും സത്യമാണ്. അവർ ബോധവാന്മാരാണെങ്കിൽ പോലും, അത്തരമൊരു നഷ്ടം അനുഭവിച്ച ഒരു വ്യക്തിയെ എങ്ങനെ പ്രതികരിക്കണം അല്ലെങ്കിൽ പരിപാലിക്കണം എന്ന് അറിയാൻ പലരും പാടുപെടുന്നു. ]

5a177554-1b84-4c15-969d-197376ba347f

* ആഗോള കൈ കഴുകൽ ദിനം ![ Global Handwashing Day -പതിവായി കൈകഴുകുന്നത് ശീലമാക്കുന്നതിലൂടെ രോഗം തടയാൻ സഹായിക്കുക, മറ്റുള്ളവരെ ഇത് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനും ആഗോള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും അവബോധം വളർത്തുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ഒരു ദിനാചരണം."Why are clean hands still important?" എന്നതാണ് 2024 ലെ ഈ ദിനത്തിൻ്റെ തീം ]

4fd5f895-82a4-416b-82c8-25b0532f7404

*ലോക വെള്ളച്ചൂരൽ (White Cane) ദിനം ![1964 മുതൽ എല്ലാ വർഷവും ഒക്ടോബർ 15- ന് യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു ദേശീയ ആചരണമാണ് വൈറ്റ് കെയിൻ സേഫ്റ്റി ഡേ. അന്ധതയോ കാഴ്ച വൈകല്യമോ ഉള്ള ആളുകളുടെ നേട്ടങ്ങളും അന്ധതയുടെ പ്രധാന പ്രതീകവും സ്വാതന്ത്ര്യത്തിനുള്ള ഉപകരണവും തിരിച്ചറിഞ്ഞ് ആദരിയ്ക്കുന്നതിനാണ് ഈ ദിനാചരണം നിശ്ചയിച്ചിരിക്കുന്നത്. ,Promoting Inclusion: Celebrating Abilities and Advocating Access for People ..എന്നതാണ് 2024 ലെ ഈ ദിനത്തിൻ്റെ തീം]

7b618000-f8b4-467a-a2a8-f6f4d6fd43a1

* ഗർഭകാല-നവജാത ശിശു മരണം  അനുസ്മരണ ദിനം!  [International Pregnancy & Infant Loss  Remembrance Day -ഗർഭത്തിൻറെയോ ശിശുവിൻ്റെയോ നഷ്ടം ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന ഒരു അനുഭവമാണ്, അത് പലപ്പോഴും ഒരു കൊലപാതകത്തിന് തുല്യവുമാണ്  എന്ന കാര്യം നമ്മിൽ പലർക്കും അറിയില്ല ആ അറിവ് പങ്കുവയ്ക്കാനും അത്തരമൊരു കാര്യം ആരുടെ ജീവിതത്തിലും ഉണ്ടാകാതിരിയ്ക്കാനും ഉദ്ദേശിച്ചു കൊണ്ട് ആചരിച്ചു തുടങ്ങിയതാണ് ഇത് ."Honouring the Memory of Babies" എന്നതാണ് 2024 ലെ ഈ ദിനത്തിൻ്റെ തീം]

25a0296c-439f-456e-b89c-f1942b6892d0

* USA ;
National Chicken Cacciatore Day National Mushroom Day ![ 14,000-ലധികം വ്യത്യസ്‌ത ഇനം കൂണുകളുള്ള ഈ ലോകത്ത്, ദേശീയ കൂൺ ദിനത്തിൽ കൂടുതൽ ശ്രദ്ധയോടെ പരിഗണിക്കേണ്ട ഒരു നല്ല ഭക്ഷണമാണ് കൂൺ, കൂണിൽ കലോറി കുറവാണ്, കൂടാതെ മനുഷ്യർക്ക് ആരോഗ്യകരവും സമീകൃതവുമായ ഒരു പോഷകാഹാരം കൂടിയാണിത്. അതിനാൽ ധാരാളം കൂൺ കഴിക്കുക അതിനായി എല്ലാവരെയും പ്രോൽസാഹിപ്പിക്കുക അതാണ് ഈ ദിനത്തിൻ്റെ ലക്ഷ്യം ]

9ccad4bb-ba77-49df-96af-556a42af8400

*സൈലൻ്റ് സോളിഡാരിറ്റിയുടെ പ്രോ-ലൈഫ് ദിനം![ഗർഭച്ഛിദ്രത്തെക്കുറിച്ചുള്ള അവബോധം വളർത്താൻ ലക്ഷ്യമിട്ടുള്ള ശക്തമായ, ഒരു ഇവൻ്റാണ് സൈലൻ്റ് സോളിഡാരിറ്റിയുടെ പ്രോ-ലൈഫ് ഡേ. ഈ ദിവസം, ലോകമെമ്പാടുമുള്ള സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നുമുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഒരു നിമിഷം നിശബ്ദത പാലിക്കാൻ തിരഞ്ഞെടുക്കുന്നു. ഗർഭച്ഛിദ്രം മൂലം നഷ്ടപ്പെട്ട ഗർഭസ്ഥ ശിശുക്കളുടെ ശബ്ദത്തെയാണ് ഈ നിശബ്ദത കൊണ്ട് പ്രതീകപ്പെടുത്തുന്നത്.പങ്കെടുക്കുന്നവർ പലപ്പോഴും അവരുടെ നിലപാട് വ്യക്തമാക്കുന്നതിന് "ലൈഫ്" എന്ന  ചുവന്ന ആംബാൻഡുകളോ ടേപ്പുകളോ ധരിക്കുന്നു. പല വിദ്യാർത്ഥികളും അവരുടെ മൗനത്തിനു പിന്നിലെ അർത്ഥം വിശദീകരിക്കാനും സംഭാഷണങ്ങൾ ഉണർത്താനും അവരുടെ കാരണത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കാനും ഫ്ലയറുകളും കൈമാറുന്നു.]

6da4caa7-e9a5-447c-ae37-3cc92157c8b7

National Latino AIDS Awareness Day ![ദേശീയ ലാറ്റിനോ എയ്ഡ്‌സ് അവബോധ ദിനം (NLAAD) ഹിസ്പാനിക്, ലാറ്റിനോ കമ്മ്യൂണിറ്റികളിൽ എച്ച്ഐവിയുടെ ആഘാതം പരിഹരിക്കുന്നതിനുള്ള ഒരു നിർണായക ശ്രമത്തിൻ്റെ ഭാഗമായാണ് ഈ ദിനാചരണം. പ്രതിരോധം, പരിശോധന, ചികിത്സ എന്നിവയുടെ  ആവശ്യകതയിലേക്ക് ഇത് വെളിച്ചം വീശുന്നു. അവരുടെ അപകടസാധ്യത മനസ്സിലാക്കാനും അതിനെ കുറിച്ച് പരിശോധന നടത്താനും അതിലേയ്ക്കായി ചികിത്സകൾ ചെയ്യാനും  ദിവസവും ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ദിനാചരണം കൊണ്ട് ഉദ്ദേശിയ്ക്കുന്നത്. എച്ച്ഐവിയെ ചുറ്റിപ്പറ്റിയുള്ള കളങ്കം അപമാനം എന്നിവ കുറയ്ക്കുന്നതിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ]

38f2c10b-88cc-42ca-8531-80c447472067

*National Shawarma Day ![ദേശീയ ഷവർമ  ദിനം -സാവധാനത്തിൽ വറുത്തതും ചെറുതായി അരിഞ്ഞതുമായ രുചികരമായ മാംസത്തിൽ നിന്ന് നിർമ്മിയ്ക്കുന്ന ഷവർമ , ആട്, കോഴി ബീഫ് അല്ലെങ്കിൽ ടർക്കി എന്നിവയുൾപ്പെടെ പലതരം മാംസങ്ങളിൽ നിന്ന് ഉണ്ടാക്കാം. പരമ്പരാഗതമായി ലംബമായ റൊട്ടിസെറിയിൽ വറുക്കുന്ന ഈ ടർക്കിഷ് തനത് വിഭവം ആസ്വദിയ്ക്കാൻ ദേശീയ ഷവർമ ദിനത്തിൽ എല്ലാവരേയും ക്ഷണിക്കുന്നു!]

94af4870-a3ae-4973-89e5-268778e938c3

*  യൂറോപ്പ് : സ്തനാർബുദത്തിനെ തിരെ ജീവിത ശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ദിനം (Breast healthday)

* ബ്രസിൽ : അദ്ധ്യാപക ദിനം 
* ബർക്കിനൊ ഫാസൊ : മിലിട്ടറിഅട്ടിമറി ദിനം (Coup 1987) ദേശീയ ചിക്കൻ കാസിയേറ്റർ ദിനം!
National Cheese Curd Day !
*National Grouch Day !
*ദേശീയ റോസ്റ്റ് ഫെസൻ്റ്  ദിനം !
**************

89f7995d-0f0a-4b6a-836f-43f556bbb4b7
.     *ഇന്നത്തെ മൊഴിമുത്തുകൾ
്്്്്്്്്്്്്്്്്്്്്്്്്്്്്
''ഒരോ കുട്ടിയും വ്യത്യസ്തനാവാൻ സ്വയം ശ്രമിച്ചുകൊണ്ടിരിക്കും. എന്നാൽ ലോകരാവട്ടെ, അവരെ മറ്റുള്ളവരെ പോലെ ആക്കിയാലേ അടങ്ങൂ എന്നു ശഠിക്കുന്നു''

"ഇന്ത്യ തന്റേടത്തോടെ തലയുയർത്തി നിന്നാലെ ബഹുമാനിക്കപ്പെടൂ. ഈ ലോകത്ത് ഭയപ്പെടുത്തലുകൾക്ക് യാതൊരു സ്ഥാനവുമില്ല. ശക്തരെ മാത്രമേ ശക്തർ പോലും ബഹുമാനിക്കുകയുള്ളൂ."

     [ - എ.പി.ജെ. അബ്ദുൽ കലാം ]
.       ^^^^^^^^^****

82a64959-dfac-4e01-ac2f-8e55b695bc60
ഇന്നത്തെ പിറന്നാളുകാർ
****
ആദ്യ ചലച്ചിത്രമായ 'സലാം ബോംബെ'യിലൂടെ 1988 ലെ കാൻ ചലച്ചിത്രമേളയിൽ ഗോൾഡൻ ക്യാമറ നേടിയെടുക്കുകയും കൂടാതെ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കാർ നോമിനേഷനും നേടുകയും ഈ സിനിമയിൽ നിന്ന് കിട്ടിയ വരുമാനം കൊണ്ട് തെരുവ് കുട്ടികളുടെ ക്ഷേമത്തിനായുള്ള 'സലാം ബാലക് ട്രസ്റ്റ്‌' എന്ന സംഘടന സ്ഥാപിക്കുകയും  2012-ൽ ഭാരതത്തിലെ പദ്മഭൂഷൺ പുരസ്കരാം തുടങ്ങി നിരവധി അന്തഃരാഷ്ട്ര പുരസ്കാരങ്ങളുടെ തിളക്കത്തിലും അന്തഃരാഷ്ട്ര പ്രശസ്തമായ സിനിമകളുടെ സംവിദായകയും നിർമ്മാതവും തിരക്കഥാകൃത്തുമൊക്കെയായി അറിയപ്പെടുന്ന മീരാ നായരുടേയും (1957),

16ാം വയസ്സിൽ മ്യൂസികിലേക്ക് കടന്നു വരുകയും 1991ല്‍ ഇലക്ഷന്‍ ക്യാമ്പയിനു വേണ്ടി ഗാനങൾ ഒരുക്കുകയും 2002 ല്‍ എആര്‍ റഹ്മാനൊപ്പം തമിഴ്‌ സിനിമയില്‍ ഗാനങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്ത ഇന്ത്യന്‍ പിന്നണി ഗായകനും  പ്രശസ്ത റാപ് ആര്‍ട്ടിസ്റ്റുമായ ബ്ലേസിന്റെയും (1975),

58ed33e0-81b2-458a-92ce-a635ce4ca7bc

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ നേതാവും  സി.പി.ഐ. മുൻ കൊല്ലം ജില്ലാ സെക്രട്ടറിയും പാർട്ടി സംസ്ഥാന സമിതി അംഗവും  2016 മുതൽ നിയമസഭയിൽ കരുനാഗപ്പള്ളി നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുകയും  കൊല്ലം ജില്ലാ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ്‌ . ഇടതുപക്ഷ ജനാധിപത്യ മുന്നണി കൊല്ലം ജില്ലാ കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്ന ആർ. രാമചന്ദ്രൻ (1952)ന്റേയും

മലയാളം തമിഴ് തെലുഗുഭാഷകളിൽ ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ച നിവേദ തോമസിന്റെയും (1995),

തമിഴ്, മലയാളം, ബോജ്പുരി ഭാക്ഷകളിലായി പത്തിലധികം ചിത്രങ്ങളില്‍ അഭിനയിച്ച, ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി സ്വാതി വര്‍മ്മയുടെയും (1981),

861b141c-df3e-48e0-a844-1124e6614d08

മിനിക്കഥകളിലൂടെ മലയാള സാഹിത്യ രംഗത്ത് ശ്രദ്ധേയനായ എഴുത്തുകാരൻ അഹമ്മദ് എന്ന പി കെ പാറക്കടവിന്റെയും (1952),

ഇക്കണോമിസ്റ്റ്‌, ചാർട്ടേർഡ്‌ എക്കൗണ്ടന്റ്‌, സെഫൊലൊഗിസ്റ്റ്‌, ജേർണലിസ്റ്റ്‌, ഗ്രന്ഥകാരൻ എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിക്കുകയും ഇന്ത്യയിലെ ആദ്യത്തെ സ്വതന്ത്ര വാർത്താ ചാനലായ എൻ.ഡി.ടി.വി യുടെ സ്ഥാപകനും തലവനുമായ പ്രണോയ് എൽ.റോയ്‌ Phd. യുടേയും.(1949),

064996f1-76f2-4684-9a60-83aec60293b1

ജെയിംസ് ബോണ്ട് ചലച്ചിത്രമായ 'എ വ്യൂ റ്റു കിൽ' എന്ന ചിത്രത്തിലെ സ്റ്റേസി സട്ടൺ, ദാറ്റ് സെവന്റീസ് ഷോ  എന്നതിലെ മിഡ്ജ് പിൻസിയോട്ടി എന്നീ വേഷങ്ങളിലൂടെ പ്രസിദ്ധയായ അമേരിക്കൻ അഭിനേത്രിയും നിർമ്മാതാവുമായ  വിക്ടോറിയ ലെയ് ബ്ലം എന്ന ടാന്യ റോബർട്സിന്റയും   (1955), 

ജർമ്മനിയുടെയും നിലവിൽ ആഴ്സണലിന്റെയും മധ്യനിര ഫുട്ബാൾ കളിക്കാരൻ  മെസ്യൂട്ട് ഓസിലിന്റെയും (1988) ജന്മദിനം !
******
*ഇന്ന് ജന്മദിനമാചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ മുൻഗാമികളിൽ പ്രമുഖർ !
*******

46353aeb-c96d-41f9-ade3-e22c8113e91d
മദർ ഏലിശ്വ ജ. (1831 -1913  )
എസ്. ചട്ടനാഥ കരയാളർ ജ. (1896 -1972)
എം.എസ്. ദേവദാസ് ജ. (1912 -1987)
പി.ടി.ഭാസ്കരപ്പണിക്കർ ജ. (1922-1997)
എൻ രമണി ജ. (1934 - 2015 )
അക്ബർ ചക്രവർത്തി ജ.(1542  - 1605 )
മനുഭായ് പഞ്ചോലി ജ.(1914-2001).
പർദുമാൻ സിംഗ് ബ്രാർ ജ. (1927-2027)
ഡോ. എ.പി.ജെ. അബ്ദുൽകലാം ജ. (1931-2015)
ഫ്രീഡ്രിക്ക് നീച്ച  ജ. (1844 - 1900)
വില്യം ടെമ്പിൾ ജ. (1881-1944)
മുഹമ്മദ് സഹീർ ഷാ ജ. (1914- 2007 )
ഇറ്റാലൊ കൽവീനൊ ജ. (1923 -1985)
ടാന്യ റോബർട്സ്  ലെയ് ബ്ലം ജ.(1949-2021)

4471f021-dbce-4046-a7e2-ce31c4e1a4ae

കേരളകത്തോലിക്കാസഭയിലെ ആദ്യത്തെ സന്യാസിനിയും, വനിതാ സ്വയംതൊഴിൽ പരിശീലകയും, ഇന്ത്യയിലെ ആദ്യ സന്യാസിനിസഭയുടെ സ്ഥാപകയുമായ വൈപ്പിനിലെ ഓച്ചന്തുരുത്ത് സ്വദേശി  ദൈവദാസി മദർ ഏലിശ്വ(1831 ഒക്‌ടോബർ 15-1913 ജൂലൈ 18 ),

തിരുവിതാംകൂറിൽ നിയമസഭാംഗവും നിരവധി നിയമ നിർമ്മാണ സമിതികളിൽ അംഗവും ജില്ലാ ജഡ്ജിയുമായിരുന്ന ചട്ടനാഥ കരയാളർ(1896 ഒക്റ്റോബർ 15- 30 സെപ്റ്റംബ‍ർ 1972). 

മലയാള സാഹിത്യനിരൂപകനും പത്രപ്രവർത്തകനും ദേശാഭിമാനിയുടെ പത്രാധിപരും ആയിരുന്ന എം.എസ്. ദേവദാസ് ( 1912 ഒക്ടോബർ 15-ഡിസംബർ 25 1987),

0876833d-7bdb-4081-9f9a-c79a98d1600c

ഗ്രന്ഥശാലാ പ്രസ്ഥാനം, ശാസ്ത്ര സാഹിത്യ പ്രസ്ഥാനം എന്നിവയുടെ സ്ഥാപക നേതാക്കളിലൊരാളും പ്രമുഖ സാമൂഹികപ്രവർത്തകനും എഴുത്തുകാരനുമായിരുന്ന പി.ടി.ഭാസ്കരപ്പണിക്കർ (ഒക്ടോബർ 15, 1922- ഡിസംബർ 30, 1997),

പ്രശസ്ത പുല്ലാങ്കുഴൽ വാദകനായ നടേശൻ രമണി എന്ന എൻ രമണി (1934 ഒക്റ്റോബർ 15- 2015 ഒക്റ്റോബർ 9 )

a11eac60-8c25-4895-8163-a30ec8422f5f

മുഗൾ സാമ്രാജ്യത്തിന്റെ മഹാശിൽ‌പിയും മതപരമായ സഹിഷ്ണുത പുലർത്തിയ ചക്രവർത്തിയും, ഭരണ നിപുണനും കലയെയും സാഹിത്യത്തെയും പ്രോൽ സാഹിപ്പിക്കുകയും ചെയ്ത മുഗൾ സാമ്രാജ്യത്തിന്റെ മൂന്നാമത്തെ ചക്രവർത്തിയാണ് മഹാനായ അക്ബർ എന്ന് അറിയപ്പെടുന്ന ജലാഅലുദ്ദിൻ മുഹമ്മദ് അക്‌ബർ (1542 ഒക്ടോബർ 15 - 1605 ഒക്ടോബർ 12),

ഗുജറാത്ത് നിയമസഭയിൽ 1967 മുതൽ 1971 വരെ വിദ്യാഭ്യാസ മന്ത്രിയും1981 മുതൽ 1983 വരെ ഗുജറാത്തി സാഹിത്യ പരിഷത്തിന്റെ പ്രസിഡന്റും ആയിരുന്ന സ്വാതന്ത്ര്യസമരസേനാനിയും ഗുജറാത്തിനോവലിസ്റ്റും ആയിരുന്ന    മനുഭായ് പഞ്ചോലി(1914 ഒക്റ്റോബർ 15-2001 ഓഗസ്റ്റ് 29 ).,

acc429cf-dae5-4d1f-b1b5-bf1375bf326d

ഷോട്പുട്, ഡിസ്കസ് ത്രോ എന്നീ ഇനങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ച് ഒന്നിലധികം എഷ്യൻ ഗെയിംസിൽ മെഡലുകൾ നേടിയിട്ടുള്ള ഒരു ഇന്ത്യൻ കായിക താരമായ പർദുമാൻ സിംഗ് ബ്രാർ(15 ഒക്ടോബർ 1927 – 22 മാർച്ച് 2007)

ബഹിരാകാശ എൻജിനീയറിംഗ് പഠനത്തിന് ശേഷം പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (DRDO), ബഹിരാകാശ ഗവേഷണകേന്ദ്രം (ISRO) തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിക്കുകയും ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും, ബാലിസ്റ്റിക് മിസൈലിന്റേയും വികസനത്തിനും ഏകോപനത്തിനും മറ്റും വിലപ്പെട്ട സംഭാവനകൾ നൽകുകയും, മിസ്സൈൽ സാങ്കേതികവിദ്യയിലെ സംഭാവനകൾ കണക്കിലെടുത്ത് ഇന്ത്യയുടെ മിസ്സൈൽ മനുഷ്യൻ എന്ന്  വിശേഷിപ്പിച്ച ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്ന അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാം (1931 ഒക്ടോബർ 15 – 2015 ജൂലൈ 27),

42042613-45c3-412a-88b0-b0755411d042

സരത്തുസ്ട്രാ അങ്ങനെ പറഞ്ഞു " എന്ന വിഖ്യാത കൃതിയടക്കം  മതം, സന്മാർഗം, സംസ്കാരം, തത്ത്വചിന്ത, ശാസ്ത്രം എന്നീ വിഷയങ്ങളിൽ അനേകം ഗ്രന്ഥങ്ങൾ രചിക്കുകയും  ക്രിസ്തുമതത്തേയും, അംഗീകൃതചിന്തകന്മാരായ പ്ലേറ്റോ, കാന്റ് തുടങ്ങിയവരേയും ദൈവദൂഷണസമാനം പ്രകോപനപരമായ ശൈലിയിൽ വിമർശിക്കുകയും, "ചുറ്റികകൊണ്ട് തത്ത്വവിചാരം നടത്തുന്നവൻ " (Philosopher of the hammer) എന്ന്  സ്വയം വിശേഷിപ്പിക്കുകയും ചെയ്ത ജർമ്മൻ തത്ത്വചിന്തകനും ക്ലാസ്സിക്കൽ ഭാഷാശാസ്ത്രജ്ഞനും ആയ ഫ്രീഡ്രിക്ക് വിൽഹെം നീച്ച (ഒക്ടോബർ 15, 1844 – ഓഗസ്റ്റ് 25, 1900),

ഇംഗ്ലണ്ടിന്റെ ക്രൈസ്തവ സഭാധ്യക്ഷനും, ക്രൈസ്തവ വിശ്വാസത്തിന് സാർവജനീനമായ ഒരു കാഴ്ചപ്പാടു നൽകുകയും ചെയ്ത കാന്റർബറിയിലെ ആർച്ച് ബിഷപ്പ് ആയിരുന്ന വില്യം ടെമ്പിൾ (1881 ഒക്ടോബർ 15-1944 ഒക്ടോബർ 26 ),

02378256-36ba-4fe4-a897-26657bb6a0e1

അഫ്ഗാനിസ്താന്റെ രാഷ്ട്രപിതാവും, രാജ്യത്തെ അവസാനത്തെ രാജാവുമായിരുന്ന മുഹമ്മദ് സഹീർ ഷാ(1914 ഒക്ടോബർ 15-2007 ജൂലൈ 23),

ക്യൂബയിൽ ജനിച്ച കോസ്മികോമിക്സ്, ഇൻവിസിബിൾ സിറ്റീസ്,ഇഫ് ഓൺ എ വിന്റെഴ്സ്നൈറ്റ് എ ട്രാവലർ, യ ദ പാത്ത് റ്റു ദ നെസ്റ്റ് ഓഫ് സ്പൈഡേഴ്സ് തുടങ്ങിയ കൃതികൾ രചിച്ച ഇറ്റാലിയൻ ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന ഇറ്റാലൊ കൽവീനൊ(ഒക്ടോബർ 15 1923-സെപ്റ്റംബർ 19 1985)

afbc6095-4cfd-4dc4-b8fb-620a696d165f

ജെയിംസ് ബോണ്ട് ചലച്ചിത്രമായ എ വ്യൂ റ്റു കിൽ (1985) എന്ന ചിത്രത്തിലെ സ്റ്റേസി സട്ടൺ, ദാറ്റ് സെവന്റീസ് ഷോ (1998-2004) എന്നതിലെ മിഡ്ജ് പിൻസിയോട്ടി എന്നീ വേഷങ്ങളിലൂടെ അറിയപ്പെടുന്ന ഒരു അമേരിക്കൻ അഭിനേത്രിയും നിർമ്മാതാവുമായിരുന്ന വിക്ടോറിയ ലെയ് ബ്ലo എന്ന ടാന്യ റോബർട്സ് ( ഒക്ടോബർ 15, 1955 ജനുവരി 4, 2021) 
******
സ്മരണാഞ്ജലി !!!
്്്്്്്്്്്്്്
റാണി പത്മിനി (1962-1986)
വി.കെ. ഗോവിന്ദൻ നായർ മ(1903 -1977)
അക്കിത്തം അച്യുതൻ നമ്പൂതിരി. മ. (1926-2020 )
ഷിർദ്ദി സായിബാബ മ. ( -1918) 
കൈഖോസ്രു ഷാപുർജി സോറാബ്ജി മ. (1892-1988)
സൂര്യകാന്ത് ത്രിപാഠി'നിരാല' മ. (1899-1961)
1999- ദുർഗാവതി ദേവി മ. (1907-1999)
ജയന്ത ഹസാരിക മ. (1943 -1977)
ആൻഡ്രിയാ വാസലിൻ മ. (1514-1564) 
മാത ഹാരി മ. (1876-1917)

be31a65c-45a2-4a3a-b4ab-b37e7f9c0bcd

1980 കളിൽ മലയാള, തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലെ പ്രമുഖ അഭിനേത്രിയായിരുന്നു റാണി പത്മിനിയുടെയും . (1962 - 1986 ഒക്ടോബർ 15)

ശ്രീകൃഷ്ണാവതാരത്തെ ചുറ്റിപ്പറ്റി എഴുതിയ മുക്തകങ്ങളുടെ  സമാഹാരമായ 'അവിൽപ്പൊതി' എഴുതിയ കവി വി.കെ. ഗോവിന്ദൻ നായർ (4 ഫെബ്രുവരി 1903 - 15 ഒക്ടോബർ 1977),

കവിത, ചെറുകഥ, നാടകം, വിവർത്തനം, ഉപന്യാസം  എന്നിങ്ങനെയായി   മലയാള സാഹിത്യത്തിൽ 46-ഓളം കൃതികൾ രചിച്ച. മഹാകവി അക്കിത്തം (അച്യുതൻ നമ്പൂതിരി ) (മാർച്ച് 18,1926 - ഒക്റ്റോബർ 15, 2020)

രോഗബാധിതതാരായവര്‍ക്ക് രോഗശമനവും ജീവിതം തിരിച്ച് നല്‍കുകയും ചെയ്യുക, ദുഖിതരെ ആശ്വസിപ്പിക്കുക, അപകടങ്ങളില്‍ നിന്ന് രക്ഷയേകുക, സന്താനങ്ങളില്ലാത്തവര്‍ക്ക് സന്താനലബ്ധി നല്‍കുക, സാമ്പത്തിക ദുരിതങ്ങളില്‍ നിന്ന് മോചനം നല്‍കുക, ശാന്തിയും സമാധാനവും നല്‍കുക തുടങ്ങി തന്‍റെ ഭക്തരെ പലവിധത്തില്‍ ഷ ആശ്വസിപ്പിക്കുകയും, ജാതി മത ഭേദമേന്യെ ധാരാളം പേർ ആരാധിക്കുന്ന ഒരു മഹാത്മാവും സത്ഗുരുവും അദ്ധ്യാത്മീക ഗുരുവും ആയിരുന്ന ഷിരിഡിയിലെ സായി ബാബ( -1918, ഒക്റ്റോബർ 15) ,

b8abbafb-7389-4edd-9119-30e1226546a8

ഇഗ്ലീഷ് സംഗീതരചയിതാവും, സംഗീത നിരുപകനും ,പിയാനിസ്റ്റും, എഴുത്തുകാരനും ധാരാളം പിയാനൊ കൃതികളുടെ രചയിതാവു് ആയിരുന്ന ഇൻഡ്യൻ വംശജൻ ആയിരുന്ന ബ്രിട്ടീഷ് സംഗീതജ്ഞൻ  ലിയോ ഡഡ്ലി സോറാബ്‌ജി എന്ന കൈഖോസ്രു ഷാപുർജി സോറാബ്ജി( 14 ഓഗസ്റ്റ് 1892 – 15 ഒക്ടോബർ 1988),

ആധുനിക ഹിന്ദി സാഹിത്യരംഗത്തെ ഒരു പ്രമുഖ വ്യക്തിയും, കവി, നോവലിസ്റ്റ്, ഉപന്യാസകാരൻ, കഥാകൃത്ത് എന്നീ നിലകളിൽ  ശ്രദ്ധേയനുമായിരുന്ന സൂര്യകാന്ത് ത്രിപാഠി 'നിരാല'(1899 ഫെബ്രുവരി 21-1961 ഒക്ടോബർ 15),

ഭഗത് സിംഗിനെയും രാജ്ഗുരുവിനെയും ട്രെയിനിൽ ഒളിച്ചുകടക്കാൻ സഹായിച്ച ഒരു ഇന്ത്യൻ വിപ്ലവകാരിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ദുർഗ്ഗാവതി ദേവി (1907 ഒക്ടോബർ 7 - 1999 ഒക്ടോബർ 15).

ഭൂപൻ ഹസാരികയുടെ ഇളയ സഹോദരനും, നിരവധി ചലച്ചിത്രഗാനങ്ങൾക്ക്  സംഗീത സംവിധാനം നിർവ്വഹിച്ച ആസ്സാമീസ് ഗായകനും ഗാനരചയിതാവുമായിരുന്ന ജയന്ത ഹസാരിക (20 സപ്തംബർ1943- 15 ഒക്ടോബർ1977),

b4faa830-f98a-42aa-a7f6-2fe6ed74f157

ശരീരശാസ്ത്രജ്ഞനും ഭിഷഗ്വരനും എന്ന നിലയിൽ ആധുനിക വൈദ്യശാസ്ത്രമേഖലയ്ക്ക് ഏറെ സംഭാവനകൾ നൽകിയിട്ടുള്ള ബെൽജിയൻ ശാസ്ത്രജ്ഞൻ ആൻഡ്രെയാസ് വിസേലിയസ് (31 ഡിസംബർ 1514 – 15 ഒക്ടോബർ 1564)

ഒന്നാം ലോക മഹായുദ്ധത്തിനിടെ ഇരട്ടച്ചാരവൃത്തി ആരോപിച്ച് ഫ്രെഞ്ച് അധികാരികൾ വെടിവെച്ചുകൊന്ന നെഥർലൻഡ്സുകാരി മാദകനർത്തകിയും പരിവാരവനിതയുമായ (courtesan) മർഗരീതാ ഗീർട്രൂഡിനാ സെല്ലെ എന്ന മാത ഹാരി( 7 ആഗസ്റ്റ്, 1876-15 ഒക്ടോബർ 1917),

e0d57a28-c489-41e9-93ad-9dbb5c2fbc8f

********
ചരിത്രത്തിൽ ഇന്ന് …
*********
1582 - ഗ്രിഗറി പതിമൂന്നാമൻ മാർപാപ്പ ഗ്രിഗോറിയൻ കലണ്ടർ നടപ്പിലാക്കി.

1789 - യു എസ് പ്രസിഡണ്ട് ജോർജ് വാഷിങ്ങ്ടണിന്റെ ചരിത്ര പ്രധാനമായ പ്രഥമ ഇംഗ്ലണ്ട് സന്ദർശനം തുടങ്ങി.

1815 - നെപ്പോളിയൻ ബോണപ്പാർട്ടിനെസെന്റ് ഹെലെന ദ്വീപിലേക്ക് നാടുകടത്തി.

ebcfbefe-5175-4265-aa18-7f8f97aedb94

1878 - എഡിസൺ ഇലക്ട്രിക് കമ്പനി (ഇപ്പോഴത്തെ ജെനറൽ ഇലക്ട്രിക്കൽസ്) പ്രവർത്തനമാരംഭിച്ചു.

1917 - ഒന്നാം ലോകമഹായുദ്ധകാലത്ത് ജർമ്മനിക്ക് വേണ്ടി ചാരപ്പണി നടത്തി എന്ന കുറ്റത്തിന് ഡച്ച് നർത്തകി മാതാ ഹരിയെ വെടി വെച്ച് കൊന്നു.

1924 - അമേരിക്കയുടെ ദേശീയ സ്മാരകമായ സ്റ്റാച്യു ഓഫ് ലിബർട്ടി അംഗീകരിച്ചു.

1932 - ടാറ്റ എയർലൈൻസ് (ഇപ്പോഴത്തെ എയർ ഇന്ത്യ) ആദ്യത്തെ വിമാന സർവീസ് ആരംഭിച്ചു.

1937 - സഖാവ് ഇ.എം.എസ് വിവാഹിതനായി കോട്ടയം കുടമാളൂർ തെക്കേടത്തു മനയ്ക്കലെ രാമൻ ഭട്ടതിരിപ്പാടിന്റെ  മകൾ ആര്യ  അന്തർജനം ആയിരുന്നു വധു.

1940 - ഹിറ്റ്‌ലറെ നിശിതമായി വിമർശിക്കുന്ന ചാർളി ചാപ്ലിന്റെ ദ്‌ ഗ്രേറ്റ് ഡിക്റ്റേറ്റർ പ്രദർശിപ്പിച്ചു.

efcd3e47-fe08-4f7f-a38e-4ea8f94e5276

1951- മെക്സിക്കൻ ശാസ്ത്രജ്ഞൻ ലൂയിസ് ഇ മിറാ മോണ്ട്സ് ഗർഭ നിരോധന ഗുളിക കണ്ടു പിടിച്ചു.

1956 - കേരളസാഹിത്യ അക്കാദമി ഉത്ഘാടനം (തിരുവനന്തപുരം)

1964 - ക്രൂഷ്ചേവിനെ പുറത്താക്കി ബ്രഷ്നേവ് സോവിയറ്റ് പ്രസിഡൻറായി.

1971- പ്രഥമ ലോകകപ്പ് ഹോക്കി ബാർസലോണയിൽ തുടങ്ങി.

1989 - ആലപ്പുഴ-എറണാകുളം തീവണ്ടിപ്പാത കേന്ദ്ര റെയിൽവേ മന്ത്രി മാധവറാവു സിന്ധ്യ ഗതാഗതത്തിനായി തുറന്നു.

1990 - യു.എസ്.എസ്.ആർ. പ്രസിഡന്റ് മിഖായൽ ഗോർബച്ചേവിന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.

1993 - നെൽസൺ മണ്ഡേലക്കും ദക്ഷിണാഫ്രിക്കൻ പ്രസി ഡണ്ട് പി. ഡബ്ലു ബോത്തക്കും സംയുക്തമായി സമാധാന നോബൽ …

1994 - PSLV Rocket IRSP2 വിക്ഷേപിച്ചു.

f55f2599-4901-4d4d-a179-2bbb9e441f6b

1997 - 'The god of small things'ന് അരുന്ധതി റോയിക്ക് മാൻ ബുക്കർ സമ്മാനം കിട്ടി.

1996 - മുംബൈയിലെ മസഗൺ ഡോക്ക് കപ്പൽ നിർമാണ ശാലയിൽ നിർമിച്ച INS നീലഗിരി കടലിലിറക്കി.

1999 - പാക്കിസ്ഥാൻ പ്രസിഡന്റ് പർവേസ് മുശറഫ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

2000 - സച്ചിൻ ടെൻഡുൽക്കർ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന കളിക്കാരനായി.

ff2540db-3c31-404e-a849-0eebcf6b3093

2005 - അമേരിക്കയിൽ വിൽമ കൊടുങ്കാറ്റ് കനത്ത നാശം വിതച്ചു.

2008 - ലോക കൈ കഴുകൽ ദിനം - കൊലയാളി രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ പ്രചരണ പരിപാടിയായി യു.എൻ  ആഹ്വാനം ചെയ്തു.

2020- ജനാധിപത്യ അനുകൂല പ്രതിഷേധങ്ങളും രാജാവിനെതിരായ വിമർശനങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, തായ്‌ലൻഡ് സർക്കാർ പൊതുസമ്മേളനങ്ങൾ നിരോധിച്ചുകൊണ്ട് അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചു.

f9344b18-5c63-4b38-8d3b-914e6f319492

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment