ഇന്ന് ജൂലൈ 21, ദേശീയ ജങ്ക് ഫുഡ് ദിനം ഇന്ന്, നടി ആനിയുടെയും കുടമാളൂര്‍ ജനാര്‍ദ്ദനന്റെയും ഭരത്തിന്റേയും ജന്മദിനം, ഡയൊക്ലീഷ്യന്‍ മാക്‌സിമിയനെ സീസറായി അവരോധിച്ചതും റഷ്യ - ടര്‍ക്കി യുദ്ധം അവസാനിച്ചതും ഇതെദിനം തന്നെ, ചരിത്രത്തിൽ ഇന്ന്

New Update
New Project july 21

.  ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

Advertisment

.                     ' JYOTHIRGAMAYA '
.                    ്്്്്്്്്്്്്്്്
.                    🌅ജ്യോതിർഗ്ഗമയ🌅

കൊല്ലവർഷം 1200 
കർക്കടകം 5
രോഹിണി  / ഏകാദശി
2025  ജൂലൈ 21, 
തിങ്കൾ

ഇന്ന് ;

* അന്താരാഷ്ട്ര മയക്കുമരുന്ന് ഉപയോക്താക്കളുടെ അനുസ്മരണ ദിനം! [ മയക്കുമരുന്ന് ഉപയോഗം കൊണ്ട്, അല്ലെങ്കിൽ മയക്കുമരുന്നുകളുടെ മേലുള്ള മോശം നയം കൊണ്ട് അല്ലെങ്കിൽ അന്യായമായ മയക്കുമരുന്ന് നിയമം കൊണ്ട് പ്രത്യക്ഷമായോ പരോക്ഷമായോ മരണമടഞ്ഞവരെ അനുസ്മരിക്കുന്നതിനാണ് ഇത് ദിനം ലക്ഷ്യമിടുന്നത്.]

2e8cd45f-79ee-42e7-8dd5-41901cdee73a

* ദേശീയ 'എന്തെങ്കിലും ഒരാളാകൂ' ദിനം! [ National Be Someone Day ;  'ജൂലൈ 21 ന് നാഷണൽ ബി സംവൺ ദിനം ആചരിക്കുന്നു. സമൂഹം കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് അവബോധം വളർത്തുന്നതിനും അത് തിരിച്ചറിഞ്ഞ് അതിനെതിരെ റിപ്പോർട്ട് ചെയ്യാൻ മുതിർന്നവരെ പ്രേരിപ്പിക്കുന്നതിനുമായി ഒരു ദിവസം. നാഷണൽ ഡേ കലണ്ടറും പ്രോജക്റ്റ് ഹാർമണിയും ചേർന്നാണ് ഈ ദിനം സ്ഥാപിച്ചത്.] 

* ദേശീയ ജങ്ക് ഫുഡ് ഡേ! [ National Junk Food Day; രുചിക്കായി കൃത്രിമ വസ്തുക്കൾ ചേർത്തിട്ടുള്ളതും പോഷകാംശം തീരെ കുറഞ്ഞതുമായ ഭക്ഷണങ്ങളാണ് ജങ്ക് ഫുഡ്. പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവ് കൂടുതൽ ഉള്ളതിനാൽ ഉയർന്ന കലോറിമൂല്യം ഉള്ള എന്നാൽ അനാരോഗ്യകരമായ ഭക്ഷണ പദാർത്ഥങ്ങളാണ് ജങ്ക് ഫുഡ് ഇതിനെക്കുറിച്ചറിയാൻ ഇതിനെതിരെ ജാഗരൂകരാകാൻ ഒരു ദിവസം]

978e29dd-55b3-403b-91e9-8be06249dcde

* സിംഗപ്പൂർ ; വംശീയ സൗഹാർദ്ദ ദിനം [1964-ലെ വംശീയ കലാപങ്ങളെ അനുസ്മരിക്കുകയും വംശീയ സൗഹാർദ്ദമുള്ള രാഷ്ട്രമെന്ന നിലയിൽ രാജ്യത്തിൻ്റെ വിജയത്തെ ആഘോഷിക്കുകയും ചെയ്യുന്നതിന് ഒരു ദിനം.]

ഗുവാം ; ലിബറേഷൻ ഡേ ! [ രണ്ടാം ലോകമഹായുദ്ധസമയത്ത് അമേരിക്കൻ സൈന്യം ഗ്വാമിനെ ജാപ്പനീസ് അധിനിവേശത്തിൽ നിന്ന് മോചിപ്പിച്ച ദിവസത്തെ ഇത് അടയാളപ്പെടുത്തുന്നു.]

* ബെൽജിയൻ ദേശീയ ദിനം! [ബെൽജിയത്തിൻ്റെ സ്വാതന്ത്ര്യവും അവരുടെ ആദ്യ രാജാവായ ലിയോപോൾഡ് ഒന്നാമൻ്റെ കിരീടധാരണവും ഈ ദിനാചരണം കൊണ്ട് അനുസ്മരിയ്ക്കുന്നു, ആഘോഷിക്കുന്നു.]

224f93fc-7cdd-46d6-8627-be91e38a0745
         
* സിംഗപ്പുരിൽ റേഷ്യൽ ഹാർമണി ഡേ !
* ഗുവാം: വിമോചന ദിനം !
* സിംഗപൂർ: റേഷ്യൽ ഹാർമൊണി ഡേ !
* റഷ്യ കസൻക്കായ ( ഔർ ലേഡി ഓഫ് കസാന്റ ഗ്രീഷ്മോത്സവം)
* Australia : National Lamington Day !

* വിശുദ്ധ ഡാനിയൽ പ്രവാചകൻ [ റോമൻ കത്തോലിക്കാ മതം]
.                  
  ഇന്നത്തെ മൊഴിമുത്തുകൾ
    ്്്്്്്്്്്്്്്്്്്്
"ജൂൺ മാസത്തിൽ വിടർന്നുവന്ന,
ചെമ്പനീർപ്പൂവാണെന്റെ ഓമന.
ഈണത്തിൽ മധുരമായി പാടിയ,
രാഗമാണെന്റെ ഓമന."

"അയലത്തെ തോട്ടത്തിൽ ഒരു സുന്ദരിയെ കണ്ടതോടെ പ്രേമം ത്രികോണമിതിയെ ഓടിച്ചുവിട്ടു."

[ -റോബർട്ട് ബേൻസ്]
***********

98d9ab5a-12ee-4e8d-80be-c3402072e2c6
ഇന്നത്തെ പിറന്നാളുകാർ
***********
പതിമൂന്നാമത് ഗുജറാത്ത് നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനായ ശങ്കർസിങ് വഗേലയേയേയും ( 1940),

വിക്രമാദിത്യന്‍, കെഎല്‍ പത്ത്, മഹേഷിന്റെ പ്രതികാരം, എബി, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ ഗാനങ്ങള്‍  ആലപിച്ച പിന്നണിഗായികയായ സൗമ്യ രാമകൃഷ്ണന്‍(1984)ന്റേയും,

പ്രശസ്തനായ പുല്ലാങ്കുഴൽ വിദഗ്ദ്ധൻ കുടമാളൂർ ജനാർദ്ദനന്റെയും(1969),

ഇപ്പോൾ അമൃത ടിവിയിൽ ആനിസ് കിച്ചൻ  എന്ന പ്രോഗ്രാം നടത്തുന്ന  പ്രമുഖ ചലച്ചിത്രനടി   ആനി എന്ന ചിത്ര ഷാജി കൈലാസിന്റെയും (1975),

28efffbb-c66a-4afa-b5b6-1fb90e5be040

സി ഐ ഡി സീരിയലിലും സത്യ, ബ്ലാക് ഫ്രൈഡേ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത പ്രമുഖ നടനും ടെലിവിഷൻ നടനുമായ ആദിത്യ ശ്രീവാസ്തവയുടെയും (1968) ,

2003ല്‍ പുറത്തിറങ്ങിയ 'ബോയ്‌സ്' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരിയിൽ എത്തുകയും തുടര്‍ന്ന് തമിഴ്, മലയാളം, തെലുങ്ക് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്യുന്ന ദക്ഷിണേന്ത്യൻ ചലച്ചിത്ര നടൻ ഭരത്തിന്റേയും (1983),

റാംബോ ചലച്ചിത്ര പരമ്പരയിലൂടെ പ്രശസ്തനായ അമേരിക്കൻ ചലച്ചിത്ര നടനും സംവിധായകനും തിരകഥാകൃത്തുമായ സിൽവെസ്റ്റർ ഗാർഡനെസ്സിയോ സ്റ്റാലോണിന്റെയും   (1946),

5caeaa51-dda0-4c2a-b283-7168a0f5a92f

സൗരയൂഥേതര ഗ്രഹങ്ങളെ കുറിച്ചും അവയുടെ അന്തരീക്ഷത്തെ കുറിച്ചുമുള്ള പഠനത്തിലൂടെ പ്രശസ്തയായ   അമേരിക്കൻ - കനേഡിയൻ ജോതിശാസ്ത്രജ്ഞയും ഗോള ശാസ്ത്രജ്ഞയുമായ സാറ സീഗറിന്റെയും (1971),

ഇന്ത്യൻ ഫുട്ബോൾ ടീമിലെയും കേരള ബ്ലാസ്റ്റേഴ്സിന്റെയും പ്രതിരോധ നിരയിലെ പ്രമുഖൻ ചണ്ഡിഗഡിൽ ജനിച്ച സന്ദേശ്  ജിങ്കന്റെയും (1993),

ബ്രിട്ടണിലെ ഒരു പ്രശസ്ത പോപ്ഗായകനും വിദ്യാഭ്യാസ പ്രവർത്തകനും മനുഷ്യ സ്നേഹിയുമായ കാറ്റ് സ്റ്റീവൻസ്   എന്ന യൂസഫ് ഇസ്ലാമിന്റെയും (1948)ജന്മദിനം !!!
*********
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
**********

8f160cc2-143d-49ca-a3a6-a0d00ffa51c6
ടി.കെ. എം ബാവ മുസ്ലിയാർ ജ. (1931-2013)
അമർ സിംഗ് ചംകില ജ. (1961 -1988  )
ആനന്ദ് ബക്ഷി ജ. (1930-2002)
സബിത ചൗധരി  ജ. (1940-2017)
പോൾ റോയറ്റർ ജ. (1816-1899)
ഏണസ്റ്റ് ഹെമിങ്‌വേ ജ. (1899-1961),
മാർഷൽ മക്‌ലൂഹൻ ജ. (1911-1980), 
റോബിൻ വില്യംസ് ജ. (1951-2014) 
ഉമാശങ്കർ ജോഷി ജ.(1911-1988)
ചേതൻ പ്രതാപ് സിംഗ് ചൗഹാൻ ജ. (1947-2020)

സമൂഹത്തിലെ ഏറ്റവും താണതലത്തിലുള്ള മനുഷ്യരെ കഥാപാത്രങ്ങളാക്കുകയും ഏറ്റവും നിസാരമെന്നു തോന്നുന്ന സംഭവങ്ങൾ പോലും കഥയ്ക്ക് വിഷയമാക്കുകയും ചെയ്ത പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും തൊഴിലാളി പ്രസ്ഥാന പ്രവർത്തകനുമായിരുന്ന ' പി. കേശവദേവ് ( 21 ജൂലൈ1904- ജുലൈ 1,1983),

6f8b1a53-133d-47dc-b723-75e0d516a2b7

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ്, കാസര്‍കോട് ജില്ലാ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി, പ്രസിഡന്റ്, മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ട്രഷറര്‍, സമസ്ത ഫത്‌വാ കമ്മിറ്റി അംഗം മാലിക് ദീനാര്‍ ജുമാമസ്ജിദിന്റെ ഖാസി തുടങ്ങിയ പദവികൾ വഹിക്കുകയും മസ്ജിദിന്റെ കീഴിലുള്ള അനാഥാലയത്തിന്റെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നടത്തിപ്പിലും വളര്‍ച്ചയിലും മുഖ്യപങ്ക് വഹിക്കുകയും ചെയ്ത ഖാസി  ടി.കെ. എം ബാവ മുസ്ലിയാർ (ജൂലൈ 21, 1931-15 ജൂൺ 2013)

പ്രശസ്തനായ  പഞ്ചാബി ഗായകനും ഗാന രചയിതാവും സംവിധായകനും ആയിരുന്ന അമർ സിംഗ് ചംകില (1961 ജൂലൈ 21-1988 മാർച്ച് 8 ),

638 സിനിമകളിൽ 3500 ഓളം പാട്ടുകൾ രചിച്ച ഹിന്ദി സിനിമാ ലോകത്തെ പ്രസിദ്ധ ഗാന രചയിതാവ് ആനന്ദ് ബക്ഷി( 21 ജൂലൈ 1930- മാർച്ച് 30, 2002)

സംഗീത സംവിധായകൻ സലിൽ ചൗധരിയുടെ ഭാര്യയും പ്രമുഖ ബംഗാളി, ഹിന്ദി, മലയാള ചലച്ചിത്ര പിന്നണി ഗായികയുമായിരുന്ന സബിത ചൗധരി ( ജൂലൈ 21, 1940- ജൂൺ 29, 2017)

03b51ea8-e96a-40ef-8511-0484cb8156c2

ടെലിഗ്രാഫി ഉപയോഗിച്ച് ന്യൂസ് റിപ്പോർട്ടിങ്ങ് ആദ്യമായി നടപ്പാക്കുകയും റോയട്ടർ വാർത്ത എജൻസിയുടെ സ്ഥാപകനും ആയിരുന്ന പോൾ ജൂലിയസ് ഫ്രെഹർ റോയറ്റർ (21 ജൂലൈ 1816 – 25 ഫെബ്രുവരി 1899),

ഓൾഡ് മാൻ ആന്റ് ദ് സീ , .ദ് സൺ ഓൾസോ റൈസസ് , എ ഫേർ‌വെൽ റ്റു ആംസ് , റ്റു ഹാവ് ഏൻഡ് ഹാവ് നോട്ട്  തുടങ്ങിയ നോവലുകളും, ദ് ഫിഫ്ത് കോളം  എന്ന നാടകവും എഴുതി സ്വന്തമായി ഒരു ശൈലി തന്നെ സൃഷ്ടിച്ച നോബൽ സമ്മാന ജേതാവായ  അമേരിക്കൻ കഥാകൃത്ത് ഏണസ്റ്റ് ഹെമിങ്‌വേ (ജൂലൈ 21, 1899 - ജൂലൈ 2, 1961),

മാധ്യമമാണ്‌ സന്ദേശം (the medium is the message),ആഗോള ഗ്രാമം(global village) എന്നീ പ്രശസ്ത വാചകങ്ങളുടെ കർത്താവും, ആശയവിനിമയ സാങ്കേതികവിദ്യയും മാധ്യമങ്ങളും ആധുനിക സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനത്തെപ്പറ്റി പ്രവചന സ്വഭാവത്തോടെ  എഴുതുകയും ചെയ്ത കനേഡിയൻ വിദ്യാഭ്യാസ വിചക്ഷണനും,  തത്വജ്ഞാനിയും പണ്ഡിതനും ആയ മാർഷൽ മക്‌ലൂഹൻ(ജൂലൈ 21, 1911 – ഡിസംബർ 31, 1980),

ഗുഡ്‌മോർണിങ് വിയറ്റ്‌നാം,ജുമാൻജി, മിസിസ് ഡൗട്ട്ഫയർ,നൈറ്റ് അറ്റ് മ്യൂസിയം, അലാഡിൻ, ഹൂക്ക് , ദ വേൾഡ് അക്കോർഡിങ് ടു ഗ്രാപ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച പ്രശസ്തനായ ഹോളിവുഡ് നടൻ റോബിൻ വില്യംസ് (21 ജൂലൈ 1951 – 11 ഓഗസ്റ്റ് 2014),

b875035e-7d1b-449c-8e20-143d6f68d60d

ജ്ഞാനപീഠ പുരസ്‌കാര ജേതാവും ഗുജറാത്തി ഭാഷയിലെ പ്രശസ്ത എഴുത്തുകാരനുമായ. 'വാസുകി' എന്ന വിളിപ്പേരുളള ഉമാശങ്കർ ജോഷി (21 ജൂലൈ 1911 - 19 ഡിസംബർ 1988), 

 ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി 40 ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള ഒരു ഇന്ത്യൻ ക്രിക്കറ്റ് താരം
ചേതൻ പ്രതാപ് സിംഗ് ചൗഹാൻ (21 ജൂലൈ 1947 - 16 ഓഗസ്റ്റ് 2020),
********"
ഇന്നത്തെ സ്മരണ !!!
*********
ചിത്രമെഴുത്ത് കെ.എം.വർഗീസ് മ. (1888-1962 )
ടി കെ പരീക്കുട്ടി മ. (1909-1969)
പി.ആർ ശ്യാമള മ. (1931-1990)
ഡോ. ടി കെ രാമചന്ദ്രൻ മ. (1949-2008)
പറവൂർ ശ്രീധരൻ തന്ത്രികൾ മ. (1925-2011) 
ശിവാജി ഗണേശൻ മ. (1927-2001)
റോബർട്ട് ബേൺസ്  മ. (1759-1796)
എല്ലൻ ടെറി‍‍ മ. (1847-1928)
ജോർജ്ജ്  ട്രെവെല്യൻ  മ. (1876-1962)
വോമേഷ് ചന്ദ്ര ബാനർജി  മ(1844-1906)
ഗംഗുബായ് ഹംഗൽ മ(1913-2009)

f4ed5f04-150b-4329-89b9-2c13abeb44b1

കേരളവർമ്മ വലിയ കോയിത്തമ്പുരാൻ,  കൊച്ചി മഹാരാജാവ്, വട്ടശ്ശേരിൽ തിരുമേനി, ശ്രീനാരായണ ഗുരു, കെ.സി. മാമ്മൻ മാപ്പിള തുടങ്ങിയവരുടേതടക്കം 120-ഓളം ഛായാചിത്രങ്ങൾ വരയ്ക്കുകയും, അനേകം പാരിതോഷികങ്ങൾ കരസ്ഥമാക്കുകയും മലയാളത്തിൽ ആദ്യമായി ഗദ്യകവിത രചിക്കുകയും,  അഞ്ച് ചരിത്രകഥകളും രണ്ട് നോവലുകളും രണ്ട് ചരിത്രഗ്രന്ഥങ്ങളും ഗദ്യകവിത, കഥാ സമാഹാരങ്ങളുമുൾപ്പെടെ ചെറുതല്ലാത്ത സാഹിതീസമ്പത്തിന്റെ ഉടമയും, ഇതിനു പുറമേ മഗ്ദലന മറിയം എഴുതാൻ മഹാകവി വളളത്തോളിനു പ്രേരണ നൽകുകയും, ആ ഖണ്ഡകാവ്യത്തിന് അവതാരികയും ടിപ്പണിയും എഴുതുകയും ചെയ്ത ചിത്രമെഴുത്തുകാരൻ, സാഹിത്യ വിമർശകൻ, ചെറുകഥാകൃത്ത്, നോവലിസ്റ്റ്, ചരിത്ര ഗവേഷകൻ, ഗദ്യകവി തുടങ്ങിയ നിലകളിലെല്ലാം പ്രശസ്തനായിരുന്ന ചിത്രമെഴുത്ത് കെ.എം.വർഗീസ്(ഏപ്രിൽ 22, 1888 - 21 ജൂലൈ, 1962 ),

നീലക്കുയിൽ ,രാരിച്ചൻ എന്ന പൗരൻ , നാടോടികൾ, മുടിയനായ പുത്രൻ, മൂടുപടം, തച്ചോളി ഒതേനൻ ,ഭാർഗ്ഗവീ നിലയം കുഞ്ഞാലിമരയ്ക്കാർ തുടങ്ങിയ സിനിമകൾ നിർമ്മിച്ച, ബോട്ടുടമയും, ട്രാൻസ്പോർട്ടിംഗ് കോൺട്രാക്ടറും , ആയിരുന്ന ടി കെ പരീക്കുട്ടി (1909- ജുലൈ 21, 1969),

e2d82e24-ed30-4be1-b60e-4b01cf57c287

കഥകളും നോവലുകളുമായി മുപ്പത്തിനാലു കൃതികൾ പ്രസിദ്ധപ്പെടുത്തുകയും, തിരുവനന്തപുരം ആകാശവാണി നിലയത്തിൽ പരിപാടികൾ അവതരിപ്പിക്കുകയും, കുങ്കുമം വാരികയിലെ വനിതാപംക്തി (കുങ്കുമശ്രീ) കുറച്ചുകാലം കൈകാര്യം ചെയ്യുകയും, ശാന്ത പുഷ്പഗിരി എന്ന തൂലികാനാമത്തിൽ കുറെ പാചകക്കുറിപ്പുകൾ എഴുതുകയും , സ്ത്രീ പീഡനത്തെക്കുറിച്ച് ട്രയൽ വാരികയിൽ അറിയപ്പെടാത്ത പീഡനങ്ങൾ എന്ന ലേഖനമെഴുതുകയും ചെയ്ത പ്രശസ്തയായ  എഴുത്തുകാരി പി ആർ ശ്യാമള (1931 ജൂലൈ 4 - ജൂലൈ 21 1990), 

മതമൌലികവാദത്തിനെതിരായി ശക്തമായി പ്രമീകരിക്കുകയും, മലയാളികൾക്ക് വില്യം റൈച്ച്, തിയോഡോർ അടോർണൊ തുടങ്ങിയ ഫ്രാങ്ക്ഫർട്ട് സ്കൂളിലെ ചിന്തകരെ പരിചയപ്പെടുത്തുകയും, ഒരു മാർക്സിയൻ ചിന്താഗതികാരൻ ആയിരുന്നെങ്കിലും മുഖ്യധാര കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അംഗമല്ലാതിരുന്ന സാമുഹിക പ്രവർത്തകനും, സാഹിത്യകാരനും, അദ്ധ്യാപകനും, മാനുഷിക മൂല്യങ്ങളെ ഉയർത്തി പിടിച്ച ചിന്തകനും ആയിരുന്ന ഡോ ടി കെ രാമചന്ദ്രൻ(1949- ജുലൈ 21, 2008), 

കേരളത്തിലെ അതിപ്രസിദ്ധനായ ഒരു താന്ത്രികാചാര്യനും, ജ്യോതിഷ പണ്ഡിതനും ശ്രീനാരായണ താന്ത്രിക് റിസർച്ച് വിദ്യാലയം സ്ഥാപകനുമായിരുന്ന പറവൂർ കെ.എം. ശ്രീധരൻ തന്ത്രികൾ (ഒക്ടോബർ 9, 1925 - ജൂലൈ 21, 2011). 

e00b75a3-bbff-4684-a28f-0c7c8f30aead

തമിഴ് ചലച്ചിത്ര രംഗത്തെ  ഐതിഹാസിക നടനായിരുന്ന നടികർതിലകം ശിവാജി ഗണേശൻ എന്ന ചിന്നൈയ്യ പിള്ളൈ ഗണേശൻ (ഒക്ടോബർ 1, 1927 - ജൂലൈ 21, 2001),

കാല്പനികപ്രസ്ഥാനത്തിന്റെ ആരംഭകരിൽ ഒരാളും, സ്കോട്ട്‌ലണ്ടിന്റെ ദേശീയകവിയും, ഓൾഡ് ലാങ്ങ് സിൻ (Auld Lang Syne - Old Long Since) എന്ന വർഷാവസാന ദിനം പാടുന്ന കവിതയും, സ്കോട്ട്സ് വാ ഹേ (Scots Wha Hae - Scots Who Have) എന്ന  ഏറെക്കാലം സ്കോട്ട്‌ലണ്ടിന്റെ ദേശീയ ഗാനമായിരുന്ന കവിതയും, ചുവന്നു ചുവന്നൊരു റോസപ്പൂവ് (A Red, Red Rose); അ മേൻ ഈസ് എ മേൻ ഫോർ ഓൾ ദാറ്റ് (A Man's A Man for A' That); പേനിനോട് (To a Louse); ചുണ്ടെലിയോട് (To a Mouse) തുടങ്ങിയവ പ്രസിദ്ധമായ ഗാനങ്ങൾ രചിക്കുകയും സ്കോട്ട്‌ലണ്ടിലെ നാടൻ പാട്ടുകൾ ശേഖരിക്കുകയും ചെയ്ത റോബർട്ട് ബേൺസ് (25 ജനുവരി 1759-21 ജൂലൈ 1796),

1875-ൽ ഷെയ്ക്സ്പിയറുടെ മർച്ചന്റ് ഒഫ് വെനീസിലെ പോർഷ്യയെ അവതരിപ്പിച്ചുകൊണ്ട് നാടക ലോകത്ത് എത്തുകയും 27 കൊല്ലം ഷേക്സ്പിയർ നാടകങ്ങൾക്കു പുറമേ, ശുഭാന്ത നാടകങ്ങളിലും കാല്പനിക നാടകങ്ങളിലും  അഭിനയിച്ച  ഇംഗ്ലീഷ് നാടക നടി ഡെയിം എല്ലൻ ടെറി‍(1847 ഫെബ്രുവരി 27-1928 ജൂലൈ 21 ),

da2280e2-d626-4281-8756-0eff3c4031fc

ചരിത്രഗതിയെ ഉപരിവർഗ്ഗത്തേക്കാൾ അധികം സ്വാധീനിക്കുന്നത് സാധാരണജനങ്ങളാണെന്നും സമൂഹപുരോഗതിക്ക് കൂടുതൽ ഉതകുന്നത് ജനാധിപത്യഭരണം ആണെന്നുമുള്ള നിലപാടെടുത്തിരുന്ന ഇരുപതാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് ചരിത്രകാരനായിരുന്ന ജോർജ്ജ് മക്കാളെ ട്രെവെല്യൻ (16 ഫെബ്രുവരി 1876 [1] –  21 ജൂലൈ 1962),

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ആദ്യ പ്രസിഡൻ്റും കൽക്കട്ട ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനുമായ വോമേഷ് ചന്ദ്ര ബാനർജി (29 ഡിസംബർ 1844 - 21 ജൂലൈ 1906), 

ഇന്ത്യയിലെ പ്രശസ്ത ഖയാൽ ഗായിക. ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിലെ കിരാന ഘരാനയെ പ്രതിനിധീകരിക്കുന്ന ഗംഗുഭായ് ഹംഗൽ ജാതിയുടെ അതിർവരമ്പുകൾ കടന്ന് അരനൂറ്റാണ്ടിലേറെയായി സംഗീതരംഗത്ത് സംഭാവനകൾ നൽകിയിട്ടുള്ള ഗംഗുബായ് ഹംഗൽസ് (5 മാർച്ച് 1913 - 21 ജൂലൈ 2009),
 
ചരിത്രത്തിൽ ഇന്ന് …
********
356 ബിസി - ഹിറോസ്ട്രാറ്റസ് എന്ന ചെറുപ്പക്കാരൻ സപ്താത്ഭുതങ്ങളിൽ ഒന്നായ എഫസസിലെ ആർട്ടിമിസ് ക്ഷേത്രത്തിന് തീവച്ചു.

d15963b0-e8d4-4eac-a98d-cb3b51b88cd7

എഡി 285- റോമൻ ചക്രവർത്തി ഡയോക്ലെഷ്യൻ മാക്സിമിയനെ തൻ്റെ സഹഭരണാധികാരിയായും സീസറിനെ റോമൻ സാമ്രാജ്യത്തിൻ്റെ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷമായും നിയമിച്ചു.

1403 -ലെ ഷ്രൂസ്ബറി യുദ്ധം ഇംഗ്ലണ്ടിലെ ഹെൻറി നാലാമൻ്റെ ഭരണകാലത്തെ ഒരു നിർണായക സംഘട്ടനമായിരുന്നു,

1774 - 1768-ൽ ആരംഭിച്ച റഷ്യ-ടർക്കി  യുദ്ധം അവസാനിച്ചു.

1796  - സ്കോട്ടിഷ് കവിയും ഗാനരചയിതാവുമായ  റോബർട്ട് ബേൺസ് അന്തരിച്ചു.

cb35618e-0a8a-4578-aa7e-6055c44f1743

1798 - പിരമിഡ് യുദ്ധത്തിൽ നെപ്പോളിയൻ ബോണപാർട്ടിൻ്റെ സൈന്യം ഈജിപ്തിൽ വിജയിച്ചു,

1831  - ആധുനിക ബെൽജിയം രാജ്യത്തിൻ്റെ തുടക്കം കുറിക്കുന്ന ദിവസമായി കണക്കാക്കപ്പെടുന്നു.

1830 - ബെൽജിയം സ്വതന്ത്രമായി യൂറോപ്പിന്റെ  കോക്പിറ്റ് എന്നാണ് ഈ രാജ്യം അറിയപ്പെടുന്നത്.

1861-ൽ, യുഎസ് ആഭ്യന്തരയുദ്ധത്തിലെ ആദ്യത്തെ പ്രധാന യുദ്ധമായ ബുൾ റൺ യുദ്ധം, വിർജീനിയയിലെ മനസ്സാസിനടുത്ത് നടന്ന ഒരു കോൺഫെഡറേറ്റ് വിജയത്തിന് കാരണമായി. 

1899  - അമേരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തും പത്രപ്രവർത്തകനും നോബൽ സമ്മാന ജേതാവുമായ ഏണസ്റ്റ് ഹെമിംഗ്വേ ജനിച്ചു.

6692bf99-9679-4c70-b7b7-5e0b44d811d6

1904 - ട്രാൻസ് സൈബീരിയൻ റെയിൽവേ ഉദ്ഘാടനം ചെയ്തു.

1911 - മാർഷൽ മക്ലൂഹാൻ - ഒരു കനേഡിയൻ പ്രൊഫസർ, തത്ത്വചിന്തകൻ, ആശയവിനിമയ സൈദ്ധാന്തികൻ, ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള മാധ്യമ സൈദ്ധാന്തികരിൽ ഒരാളായിത്തീർന്നു.

1923  - കാനഡയിൽ ജനിച്ച രസതന്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ റുഡോൾഫ് എ. മാർക്കസ് ജനിച്ചു.

1944  - ബ്രസീലിയൻ സാംബ ഗായികയും ഗാനരചയിതാവുമായ ജോവെലിന പെറോള നെഗ്ര ജനിച്ചു.

1947  - ഭരണഘടന ഈ ദിവസം ദേശീയ പതാക അംഗീകരിച്ചു.

c7fb9775-c8e1-4c28-b00e-51e9e27806e9

1960  - ശ്രീലങ്കയിൽ (അന്ന് സിലോൺ), സിരിമാവോ ബണ്ഡാരനായകെ ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി.

1962  - ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിയിൽ ഒരു യുദ്ധം നടന്നു.

1963  - കാശി വിദ്യാപീഠത്തിന് സർവ്വകലാശാല പദവി ലഭിച്ചത് ഇതേ ദിവസമാണ്.

1967 - ഗാന്ധിജിയുടെ സഹനസമരത്തിലൂടെയും ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ പോരാടിയ ആൽബർട്ട് ലുഥലി  ട്രെയിൻ അപകടത്തിൽ കൊല്ലപ്പെട്ടു.

1969  - നീൽ ആംസ്ട്രോങ് ചന്ദ്രനിൽ കാലുകുത്തി. 

1983 - ഭൂമിയിലെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും താണ താപനില −89.2 °C (−129 °F) അന്റാർട്ടിക്കയിലെ വോസ്റ്റോക് സ്റ്റേഷനിൽ രേഖപ്പെടുത്തി.

1988  - ഇൻസാറ്റ് സംവിധാനത്തെ പൂർണമായി പ്രാപ്തമാക്കുന്നതിനായി 1988-ൽ കോരുവിൽ നിന്ന് 93.5° കിഴക്ക് സ്ഥാനത്തേക്ക് ഇൻസാറ്റ്-1സി വിക്ഷേപിച്ചു.

2004  - അമേരിക്കൻ ജനിതക ശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ എഡ്വേർഡ് ബട്ട്‌സ് ലൂയിസ് അന്തരിച്ചു .

 2007 - പ്രതിഭാ പാട്ടീൽ ഇന്ത്യയുടെ ആദ്യ വനിതാ രാഷ്ട്രപതിയായി.

aa1c2220-cf58-46a0-a24a-80d8f88b0709

2007 - ഹാരി പോട്ടർ പരമ്പരയിലെ അവസാന പുസ്തകമായ 'ഹാരി പോട്ടർ ആൻഡ് ഡെത്ത്‌ലി ഹാലോസ്' പ്രസിദ്ധീകരിക്കപ്പെട്ടു. ലോക വ്യാപകമായി ഇതിന്റെ 4.4 കോടി പതിപ്പുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. പരമ്പരയിലെ ഏറ്റവും കുറവ് പതിപ്പുകൾ വിൽക്കപ്പെട്ട പുസ്തകം ഇതാണ്.

2008 - നേപ്പാളി കോൺഗ്രസിൻ്റെ മുതിർന്ന നേതാവ് രാംബരൺ യാദവ് നേപ്പാളിൻ്റെ ആദ്യ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു.

2009 -  വെസ്റ്റിൻഡീസിനെതിരെ ബംഗ്ലാദേശ് നേടിയ ടെസ്റ്റ് വിജയത്തോടെ ചരിത്രത്തിലാദ്യമായി ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര കരസ്ഥമാക്കി.

2010 - പ്രസിഡന്റ് ബരാക് ഒബാമ ഡോഡ്-ഫ്രാങ്ക് വാൾസ്ട്രീറ്റ് പരിഷ്കരണവും ഉപഭോക്തൃ സംരക്ഷണ നിയമവും ഒപ്പുവച്ചു .

2011 - നാസയുടെ കെന്നഡി സ്‌പേസ് സെന്ററിൽ എസ്ടിഎസ് -135 എന്ന ദൗത്യത്തിൽ ബഹിരാകാശവാഹനമായ അറ്റ്‌ലാന്റിസിന്റെ ലാൻഡിംഗോടെ നാസയുടെ സ്‌പേസ് ഷട്ടിൽ പ്രോഗ്രാം അവസാനിച്ചു . 

2012 - എർഡൻ എറൂക് ലോകത്തിലെ ആദ്യത്തെ സോളോ മനുഷ്യശക്തിയുള്ള പ്രദക്ഷിണം പൂർത്തിയാക്കി.

2019 - യുവാൻ ലോംഗ് ആക്രമണം അല്ലെങ്കിൽ ഹോങ്കോങ്ങിൽ "721 സംഭവം". പോലീസ് നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ ട്രയാഡ് അംഗങ്ങൾ പ്രതിഷേധത്തിൽ നിന്ന് മടങ്ങുന്ന സാധാരണക്കാരെ വിവേചനരഹിതമായി മർദ്ദിച്ചു . 

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya

Advertisment