ഇന്ന് ജൂലൈ 13, അന്താരാഷ്ട്ര പാറ ദിനം, പ്രണവ് മോഹൻലാലിന്റേയും വൈരമുത്തുവിന്റെയും സോനു നിഗമിന്റേയും ജന്മദിനം ഇന്ന്, ലോകത്ത് ആദ്യമായി ടെലഗ്രാഫ് സന്ദേശം വാഷിംഗ്ടണിൽ നിന്ന് ബാൾട്ടിമോറിലേക്ക് അയച്ചതും ഇന്നേ ദിനം തന്നെ, ചരിത്രത്തിൽ ഇന്ന്

New Update
New Project july 13

.  ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************

Advertisment

.                     ' JYOTHIRGAMAYA '
.                    ്്്്്്്്്്്്്്്്
.                    🌅ജ്യോതിർഗ്ഗമയ🌅

കൊല്ലവർഷം 1200 
മിഥുനം 29
അവിട്ടം / തൃതീയ
2025  ജൂലൈ 13, 
ഞായർ
 

ഇന്ന് ;

*അന്താരാഷ്ട്ര പാറ ദിനം ! [ International Rock Day : ലോകമെമ്പാടും ലഭ്യമായ വ്യത്യസ്ത തരം പാറകളെക്കുറിച്ചും ഈ പാറകളുടെ വ്യത്യസ്ത ഉപയോഗങ്ങളെക്കുറിച്ചും അറിയാൻ പഠിയ്ക്കാൻ ഗവേഷണം നടത്തുവാൻ ഒരു ദിവസം .

1329fb80-6e7e-4ba5-83f3-69e40c607709

 

 

*ദേശീയ ബാർബർഷോപ്പ് സംഗീത അഭിനന്ദന ദിനം ![National Barbershop Music AppreciationDay;ബാർബർഷോപ്പ് സംഗീത അഭിനന്ദന ദിനം എല്ലാ വർഷവും ജൂലൈ 13 ന് ആഫ്രോ- അമേരിയ്ക്കർ ആചരിക്കുന്നു. ബാർബർഷോപ്പ് എന്നറിയപ്പെടുന്ന കാപ്പെല്ല സംഗീതത്തിന്റെ തനതായ ശൈലി ആഘോഷിക്കുന്നതിനും 1945 ൽ സ്ഥാപിതമായ സ്വീറ്റ് അഡെലൈൻസ് ഇന്റർനാഷണലിന്റെ വാർഷികം ആഘോഷിക്കുന്നതിനുമുള്ള ഒരു ദിവസമാണിത്. 2005 ൽ സ്വീറ്റ് അഡെലൈൻസ് ഇന്റർനാഷണൽ അവരുടെ 60-ാം വാർഷികം ആഘോഷിക്കുന്നതിനായി ഈ ദിനം സ്ഥാപിച്ചു. ]

*ദേശീയ ഫ്രെഞ്ച്‌ ഫ്രൈ ഡേ ![ National French Fry Day :  ഇന്ന് ഏറ്റവും ജനപ്രിയമായികൊണ്ടിരിയ്ക്കുന്ന ഫാസ്റ്റ് ഫുഡ് ഇനങ്ങളിൽ ഒന്നായ ഫ്രഞ്ച് ഫ്രൈയ്ക്കും ഒരു ദിവസം.]

59883bce-f9a2-4844-bffc-9a1e2865ab96

*ഗ്രണ്ട്ലെഡ് വർക്കേഴ്സ് ഡേ ![ജൂലൈ 13-ന് ഗ്രണ്ട്ലെഡ് വർക്കേഴ്സ് ദിനം ആഘോഷിക്കുന്നു, ജോലിയിൽ സംതൃപ്തരും തങ്ങൾ സംതൃപ്തരാണെന്ന് സ്വയം തിരിച്ചറിയുന്നവരുമായ ജീവനക്കാരെ അംഗീകരിക്കുന്നതിനും അഭിനന്ദിക്കുന്നതിനുമായി സമർപ്പിച്ചിരിക്കുന്ന ഒരു ദിവസമാണിത്.ഇപ്രകാരം സന്തുഷ്ടരായ സംതൃപ്തരായ തൊഴിലാളികളുടെ തൊഴിൽ ശക്തിയുടെ ഗുണപരമായ സ്വാധീനം എടുത്തുകാണിക്കുന്നതിന് ഒരു ദിവസം.

തങ്ങളുടെ ജോലിയിൽ യഥാർത്ഥത്തിൽ സംതൃപ്തി തോന്നുന്നവരെയാണ് ഗ്രണ്ട്ലെഡ് വർക്കേഴ്സ് ഡേ ആഘോഷിക്കുന്നത്. തങ്ങളുടെ ജോലി ആസ്വദിക്കുകയും ഓരോ ദിവസവും ലക്ഷ്യം കണ്ടെത്താൻ തീരുമാനിക്കുകയും ചെയ്യുന്ന ആളുകൾക്ക് ഇത് രസകരവും ഉത്സാഹഭരിതവുമായ ഒരു ആദരവുമാണ്. ]

51781a5b-b142-41c5-a139-43b75256c33a

*ദേശീയ ഡെലവെയർ ദിനം ![ National Delaware Day  ; ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച ആദ്യത്തെ സംസ്ഥാനത്തെ അംഗീകരിക്കുന്നു. ചരിത്രത്തിൽ സമ്പന്നമായ ഡെലവെയറിൻ്റെ ഭൂമി ഒരിക്കൽ ന്യൂയോർക്കിലും പിന്നീട് പെൻസിൽവാനിയയിലുമായിരുന്നു ]

*വിഡ്ഢികളുടെ പറുദീസ  ദിനം![ fool ' s paradise day -ദൈനംദിന സമ്മർദങ്ങളിൽ നിന്നുള്ള മധുരമായ ഒരു രക്ഷപ്പെടലോടെയാണ് വിഡ്ഢികളുടെ പറുദീസ ദിനം ആരംഭിക്കുന്നത്. സസന്തോഷം വാഴുന്ന ഒരു സുഖകരമായ മാനസിക ലോകത്തേക്ക് ചുവടുവെക്കാൻ ഇത് നിങ്ങളെ ക്ഷണിക്കുന്നു. ]

* National Beans ‘N’ Franks Day !

442d121f-8c84-4379-91f8-ffa15f4da7da

* മോണ്ടിനെഗ്രൊ: രാഷ്ട്ര സ്ഥാപന ദിനം!

     ഇന്നത്തെ മൊഴിമുത്ത് .     
     ്്്്്്്്്്്്്്്്്്്്്    
''ഇതു രണ്ടാം ദിവസമാണ്. ആദ്യത്തെ ദിവസം അതായത് മിനിഞ്ഞാന്ന്, അത് വന്ന് രണ്ടാം നിലയിലെ ജനലിലൂടെ രാജീവൻ കിടക്കുന്നത് നോക്കി. പിൻകാലിൽ നിന്ന് കൊണ്ടാണ് നോക്കിയത്. കുറിയ മുൻകാലുകൾ പുറത്തെ ചുമരിൽ അമർത്തിപ്പിടിച്ചുവെന്നാണ് അവൻ പറയുന്നത്. ഇരുപതടി ഉയരമുണ്ട്.പക്ഷേ അതൊരു കുട്ടിദിനോസറായിരുന്നു. കൗതുകമുള്ള മുഖം. രാജീവന് അതിനെ ഉമ്മ വക്കാൻ തോന്നി. പക്ഷേ വെച്ചില്ല, അറിയില്ലല്ലോ അതിന് ഉമ്മ ഇഷ്ടമാവുമോ എന്ന്''

  [ - ഇ.ഹരികുമാര്‍ ]  *********
ഇന്നത്തെ പിറന്നാളുകാർ
***********

57bdf1c1-4833-4cdb-8789-02a0e65731b7
തമിഴ് , മലയാളം , തെലുങ്ക് , കന്നഡ സിനിമകളിൽ അഭിനയിച്ചിട്ടുള്ള  ഒരു പ്രശസ്ത ചലച്ചിത്ര നടിയും നിർമ്മാതാവും പ്രശസ്ത തമിഴ് സിനിമാ നടനും സംവിധായകനുമായ പാർത്ഥിപൻ്റെ മുൻ ഭാര്യയും  കണ്ണത്തിൽ മുത്തമിട്ടാൽ എന്ന സിനിമയിലെ അഭിനയം കൊണ്ട് തമിഴകത്ത് ശ്രദ്ധയയായ പി.എസ്. കീർത്തനയുടെ അമ്മയുമായ സൈരന്ധ്രി എന്ന സീതയുടെയും (1967)

2002-ൽ തമ്പി കണ്ണന്താനം  സംവിധാനം ചെയ്‌ത ഒന്നാമൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുകയും മോഹൻലാൽ നായകനായി അഭിനയിച്ച സാഗർ ഏലിയാസ്‌ ജാക്കി എന്ന ചിത്രത്തിൽ ഒരു അതിഥി താരമായി  അഭിനയിക്കുകയും ചെയ്ത, നടൻ മോഹൻലാലിന്റെ  മകനും അഭിനേതാവും സഹസംവിധായകനുമായ പ്രണവ് മോഹൻലാലിന്റേയും (1990 ),

ഏറ്റവും നല്ല ഗാനരചയിതാവ് എന്ന ഗണത്തിൽ 7തവണ ദേശീയ ചലച്ചിത്രപുരസ്കാരം നേടിയ പ്രസിദ്ധ തമിഴ് കവി വൈരമുത്തുവിന്റെയും (1953),

37c8dbb2-83ae-4ac1-aada-1152ff23f094

2004-ൽ മികച്ച ഗായകനുള്ള ദേശീയ അവാർഡ് നേടുകയും ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മലയാളം, മറാത്തി തുടങ്ങിയ ഭാഷകളിലായി നിരവധി ഗാനങ്ങൾ ആലപിച്ചിക്കുകയും ചെയ്തിട്ടുള്ള ഇന്ത്യയിലെ പ്രശസ്ത പിന്നണി ഗായകൻ 'സോനുനിഗമിന്റേയും (1973), 

2004 ല്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ സ്റ്റേറ്റ് അവാര്‍ഡ് കരസ്ഥമാക്കുകയും തമിഴ്, മലയാളം, കന്നട, തെലുങ്ക് എന്നീ ഭാഷകളിൽ ടെലിവിഷന്‍ സീരിയല്‍ അഭിനയ രംഗത്തും ചലച്ചിത്ര നിര്‍മ്മാണ രംഗത്തും പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ചലച്ചിത്ര നടി സീതയുടേയും (1964),

ഫ്രീ സോഫ്റ്റ് വെയറിന്റെ വക്താക്കളിൽ പ്രധാനിയും,  സോഫ്റ്റ്‌വെയർ ഫ്രീഡം ലോ സെന്റർ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും ഡയറക്ടർ കൗൺസലും ചെയർമാനുമായ എബൻ മോഗ്ലനെയും (1959), 

5edf379b-f445-4975-b663-e699d8aaa909

14-ാം വയസ്സിൽ ഗ്രാൻഡ്മാസ്റ്റർ പട്ടം കരസ്ഥമാക്കിയ ഒരു ചെസ്സ് പ്രതിഭയും എലോ റേറ്റിംഗ് 2600 കടക്കുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ കളിക്കാനും  കൂടിയായ നിഹാൽ സരിൻ ന്റേയും ( 2004 ),

തൻ്റെ വൈവിധ്യമാർന്ന കഴിവുകൾ പ്രകടിപ്പിക്കുന്ന ഒരു പ്രശസ്ത ഡോക്ടറിൽ നിന്ന് "ദി ഹാംഗ് ഓവർ" പരമ്പരയിലെ അഭിനയത്തിലൂടെ ഹോളിവുഡിൽ ജനപ്രീതി നേടിയ ഒരു നടനും ഹാസ്യനടനുമായി മാറിയ കെൻ ജിയോങ് ന്റേയും (Ken Jeong -1969), 

4f744fc5-754f-48e6-b5f9-820f1a29e783

ഇൻഡ്യാന ജോൺസ്, സ്റ്റാർ വാർസ്, ബ്ലേഡ് റണ്ണേർസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച പ്രശസ്ത ഹോളിവുഡ് നടൻ ഹാരിസൺ ഫോർഡിന്റെയും (1942) ജന്മദിനം !!!
*************
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പ്രമുഖരായ പൂർവ്വികരിൽ ചിലർ
**************
ഇ ഹരികുമാർ ജ. (1943-2020) 
കേസർബായ് കേർകർ ജ. (1892-1977)
പ്രകാശ് മെഹറ ജ. (1939-2009)
ആൽബർട്ടോ അസ്കാരി ജ. (1918-1955)
നീയസ് ജൂലിയസ്അഗ്രിക്കോള ജ.(40-93)
ടി കൽപ്പനാ ദേവി ജ. ( 1941 -  2016),
ബീന റായ് (കൃഷ്ണ സരിൻ) ജ.(1931-2009)
സുനിത ജെയിൻ ജ. (1940-2017)

1fca6a06-313d-41e5-a683-88687310049b

കവി ഇടശ്ശേരി ഗോവിന്ദൻ നായരുടേയും ഇ. ജാനകിഅമ്മയുടേയും മകനായി പൊന്നാനിയിൽ ജനിച്ച്, പൊന്നാനി എ. വി. ഹൈസ്കൂൾ, കൽക്കട്ട സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നടത്തി, 1960 മുതൽ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ജോലി ചെയ്തു ശേഷം, കമ്പ്യൂട്ടർ ടൈപ്പ് സെറ്റിംഗ്, പുസ്തക പ്രസിദ്ധീകരണം എന്നീ മേഖലകളിൽ പ്രവർത്തിച്ചുവന്നിരുന്ന, പ്രസിദ്ധ കഥാകൃത്തും നോവലിസ്റ്റും കേരള സാഹിത്യ അക്കാദമി സെക്രട്ടറിയും, അക്കാദമി പുരസ്കാര ജേതാവുമായ ഈ. ഹരികുമാറിന്റെയും( 13 July 1943 - 24 March 2020)

1a493ea5-38c3-4aad-8be6-d521298f4a6a

രവീന്ദ്രനാഥ ടാഗോർ ഇവരുടെ ആരാധകനാണെന്ന് പ്രസ്താവിക്കുകയും, സ്വരശ്രീ എന്നു വിശേഷിപ്പിക്കുകയും ചെയ്ത ജയ്പൂർ- അത്രൗളി ഘരാനയിലെ പ്രശസ്തയായ ഹിന്ദുസ്ഥാനി സംഗീതജ്ഞ കേസർബായ് കേർകർ(ജൂലൈ13, 1892 – സെപ്റ്റംബർ16,1977),

അമിതാബ് ബച്ചന്റെ നമക്ക് ഹലാൽ, ലാവാരിസ്, ശരാബി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ പുറകിൽ പ്രവർത്തിച്ച പ്രശസ്ത ഹിന്ദി സിനിമ നിർമിതാവും സംവിധായകനും ആയിരുന്ന പ്രകാശ് മെഹറ (ജൂലൈ 13, 1939-മെയ് 17, 2009),

b4e1ba93-0bcd-4e2c-a766-69fb593899e1

ഇറ്റാലിയൻ, ഫോർമുല വൺ റെസ് ഡ്രൈവറും ലോക ചാമ്പ്യനും ആയിരുന്ന ആൽബർട്ടോ അസ്കാരി ( 13 ജൂലൈ 1918 – 26 മെയ്1955) ,

വെസ്പേസിയൻ ചക്രവർത്തിയുടെ കാലത്ത് (9-79) ബ്രിട്ടനിലെ റോമൻസേനയുടെ അധിപനാകുകയും  77-ൽ അവിടത്തെ ഗവർണറാകുകയും വെയിൽസിലും സ്കോട്‌ലണ്ടിലും ആക്രമണങ്ങൾ നടത്തിയശേഷം 84-വരെ ബ്രിട്ടനിലെ ഗവർണറായി സേവനം അനുഷ്ഠിക്കുകയും ഇക്കാലത്ത് ബ്രിട്ടനിൽ പല കോട്ടകളും പണികഴിപ്പിക്കുകയും ചെയ്ത റോമൻ ജനറലും ഗവർണറും ആയിരുന്ന നീയസ് ജൂലിയസ് അഗ്രിക്കോള  (July 13, 40 - ഓഗസ്റ്റ് 23, 93),

d7f24262-9519-410c-9fc3-e4e683d4e180

ആന്ധ്രാപ്രദേശിൽ നിന്നുള്ള ഒരു ഡോക്ടറും രാഷ്ട്രീയനേതാവും എട്ടാം ലോക്‌സഭയിലെ അംഗവുമായിരുന്ന ടി കൽപ്പനാ ദേവി(13 ജൂലൈ 1941  - 29 മെയ് 2016),

ഹിന്ദി സിനിമകളിലെ പ്രശസ്തയായ അഭിനേത്രിയും .  അമ്പതുകളിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളും സിനിമാ നിർമാതാവും ആയിരുന്ന ബീന റായ്  എന്ന കൃഷ്ണ സരിൻ (13 ജൂലൈ 1931 - 6 ഡിസംബർ 2009), 

ഹിന്ദിയിലും, ഇംഗ്ലീഷിലും ആധുനിക കഥാകാരിയും നോവലിസ്റ്റും കവയിത്രി, വിമർശക, ക്രിയാത്മക വിവർത്തക എന്ന നിലയിലെല്ലാം  പ്രശസ്തയും വിദ്യാഭ്യാസത്തിൻ്റെയും സാഹിത്യത്തിൻ്റെയും 'പത്മശ്രീ' പുരസ്‌കാരം  നേടുകയും ചെയ്ത സുനിത ജെയിൻ(13 ജൂലൈ 1940  -11 ഡിസംബർ 2017),
***********
ഇന്നത്തെ സ്മരണ
*******
തലയൽ എസ് കേശവൻനായർ മ. (1930-2015)
മനോഹരി സിങ്ങ്  മ. (1931-2010)
ആശാപൂർണ്ണാ ദേവി മ. (1909-1995)
ഫ്രീഡ്റിച്ച് കെക്കുലെ മ. (1829-1896 )
ഫ്രിഡ കാഹ്‌ലോ മ. (1907 -1954 )
ദേവയാനി ചൗബൽ മ. (1942 - 1995)
കെ കെ മഹാജൻ (1944 - 2007)

c51e8d5e-0975-497a-b430-b307d3a5bf6b

യക്ഷിക്കഥകളും തമ്പുരാൻ കഥകളും പാടിയിരുന്ന വില്പാട്ടിൽ മാറ്റം വരുത്തി നിരവധി പുതുമകളോടെ കുമാരനാശാന്റെയും വള്ളത്തോളിന്റെയും കവിതകളും സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ ജീവിത കഥയും വില്പാട്ടിലൂടെ വേദികളിൽ അവതരിപ്പിച്ച വിൽപ്പാട്ട് കലാകാരൻ മാത്രമല്ല ,അഭിഭാഷകൻ, ആധ്യാത്മിക പ്രഭാഷകൻ, നടൻ, പത്രപ്രവർത്തകൻ, ജനപ്രതിനിധി, കവി, കഥാഗാന രചയിതാവ്, പ്രസാധകൻ, സാമൂഹ്യപ്രവർത്തകൻ എന്നിങ്ങനെ വ്യത്യസ്തമായ തലങ്ങളിൽ സഫലമായ ജീവിതത്തിന്റെ ഉടമയായിരുന്ന തലയൽ എസ്.കേശവൻനായർ( 1930-13 ജൂലൈ 2015),

ഗാത്താ രഹേ മേരാ ദിൽ എന്ന പാട്ടിനു എസ് ഡി ബർമ്മനു വേണ്ടിയും പിന്നീട് മകന് ആർ ഡി യു ടെ എല്ലാ സിനിമക്കും വേണ്ടി മെയിൻ മ്യൂസിക്ക് അറേഞ്ചറും സാക്‌സാഫോൺ വായനക്കാരനും ആയിരുന്ന മനോഹരി സിങ്  (മാർച്ച് 8, 1931 – ജൂലൈ 13, 2010) ,

b419eb99-b229-4f04-b015-f6fd01707831

ബംഗാളിയിലെ പ്രമുഖ ഇന്ത്യൻ നോവലിസ്റ്റും കവയിത്രിയും ഭാരതസർക്കാർ ജ്ഞാനപീഠ പുരസ്കാരവും പത്മശ്രീയും നൽകി ആദരിക്കുകയും ചെയ്ത ആശാപൂർണ ദേവി( ജനുവരി 8, 1909- 1995 ജൂലൈ 13,),

തൻമാത്രകളുടെ രാസഘടനയെ സംബന്ധിക്കുന്ന സൈദ്ധാന്തിക ദർശനത്തിൻറെ ഉപജ്ഞാതാവും 1865-ൽ ബെൻസീൻ തൻമാത്രയുടെ വലയ ഘടന (Ring Structure) കണ്ടെത്തിയതിലൂടെ ലോക പ്രശസ്തനായ ജർമ്മനിയിൽ ജനിച്ച പ്രശസ്ത രസതന്ത്ര ശാസ്ത്രജ്ഞൻ ഫ്രീഡ്റിച്ച് ഓഗസ്റ്റ് കെക്കുലെ(1829 സെപ്റ്റംബർ 7 - 1896 ജൂലൈ 13),

b69da2d2-e13c-4e83-ac30-7714f5e61d27

തന്റെ രാജ്യമായ മെക്സിക്കോയുടെ തനതായ സംസ്കാരത്തെ റിയലിസം, ബിംബാത്മകത, സര്‌റിയലിസം എന്നിവ സംയോജിപ്പിച്ച ഒരു ശൈലിയിൽ വരച്ച ചിത്രകാരിയും , കമ്യൂണിസ്റ്റ് അനുഭാവിയും, ചുവർ ചിത്ര (മ്യൂറലിസ്റ്റ്) - ക്യൂബിസ്റ്റ് ചിത്രകാരനായ ഡിയേഗോ റിവേരയുടെ ഭാര്യയും,  ബിംബാത്മകതയിലൂടെ (സിംബോളിസം) തന്റെ ശാരീരിക വേദനയും കഷ്ടതയും പ്രകടിപ്പിക്കുന്ന തരത്തിലുള്ള സ്വന്തം ഛായാചിത്രങ്ങൾ വരച്ചു പ്രശസ്തയാകുകയും, അവരുടെ ജീവിതത്തെ ആസ്പദമാക്കി 2002-ൽ പുറത്തിറങ്ങിയ ഫ്രിഡ എന്ന ചലച്ചിത്രം  യൂറോപ്പിലും അമേരിക്കയിലും അവരുടെ ജീവിതത്തെയും കലയെയും കുറിച്ചുള്ള താല്പര്യവും ചർച്ചകളും പുനരുജ്ജീവിപ്പിക്കുകയും ചെയ്ത ഫ്രിഡ കാഹ്‌ലോ (ജൂലൈ 6,1907 - ജൂലൈ 13, 1954)

1960-കളിലും 1970-കളിലും പ്രശസ്ത ബോളിവുഡ് ചലച്ചിത്ര മാസികയായ സ്റ്റാർ ആൻഡ് സ്റ്റൈലിലെ "ഫ്രാങ്ക്ലി സ്പീക്കിംഗ്" എന്ന തൻ്റെ രണ്ടാഴ്ചയിലൊരിക്കൽ കോളത്തിലൂടെ കൂടുതൽ അറിയപ്പെടുകയും, ഈവ്സ് വീക്കിലി തുടങ്ങിയവയിലും എഴുതിയിരുന്ന ഒരു ഇന്ത്യൻ പത്ര പ്രവർത്തകയും കോളമിസ്റ്റുമായിരുന്ന ദേവയാനി ചൗബൽ  (1942 - 13 ജൂലൈ 1995).

b54fec44-1733-4896-8099-7447b3c0f11d

സമാന്തര സിനിമയിലെ പ്രവർത്തനത്തിലൂടെ കൂടുതലായി അറിയപ്പെട്ടിരുന്ന, നാല് ദേശീയ ചലച്ചിത്ര അവാർഡുകൾ നേടുകയും കുമാർ ഷഹാനി, മണി കൗൾ, ബസു ചാറ്റർജി, മൃണാൾ സെൻ എന്നിവരുൾപ്പെടെയുള്ള ചലച്ചിത്ര നിർമ്മാതാക്കൾക്കൊപ്പമുള്ള പ്രവർത്തനത്തിലൂടെയും കൂടുതൽ ശ്രദ്ധേയനാകുകയും ചെയ്ത ഇന്ത്യൻ സിനിമയിലെ ഛായാഗ്രാഹകനായിരുന്ന കെ കെ മഹാജൻ  (2 ഒക്ടോബർ 1944 - 13 ജൂലൈ 2007),

ചരിത്രത്തിൽ ഇന്ന് …
********

da9d52eb-9cb6-44a1-a8d9-4ac869080e07

1174-  സ്കോട്ട്ലൻഡിലെ വില്യം ഒന്നാമൻ, ഇംഗ്ലണ്ടിലെ ഹെൻറി രണ്ടാമൻ്റെ വിശ്വസ്തരായ സൈന്യം അൽൻവിക്കിൽ വെച്ച് പിടികൂടി, 1173-1174 ലെ കലാപത്തിലെ ഒരു സുപ്രധാന നിമിഷം. 

1522 - ഉട്രെക്റ്റിലെ സ്ത്രീകളുടെ വിശപ്പുള്ള അപേക്ഷ

1558 - ഗ്രേവ്‌ലൈൻസ് യുദ്ധത്തിൽ  ഫ്രാൻസ്, സ്പാനിഷ് സൈന്യം എഗ്മോണ്ടിലെ കൗണ്ട് ലാമോറലിൻ്റെ നേതൃത്വത്തിൽ മാർഷൽ പോൾ ഡെസ് തെർമെസിൻ്റെ ഫ്രഞ്ച് സൈന്യത്തെ ഗ്രേവ്‌ലൈൻസിൽ പരാജയപ്പെടുത്തി.

1643  - റൌണ്ട്വേ ഡൗണിലെ യുദ്ധത്തിൽ  റോയലിസ്റ്റുകൾ പാർലമെൻ്ററി സൈന്യത്തെ തോൽപിച്ചു.

62721e29-f0d2-4e26-8d97-99678413275a

1700 - കോൺസ്റ്റാൻ്റിനോപ്പിൾ ഉടമ്പടി,  റുസ്സോ-തുർക്കി യുദ്ധത്തിനുശേഷം സമാധാനം സ്ഥാപിക്കപ്പെട്ടു.

1772 - ക്യാപ്റ്റൻ ജെയിംസ് കുക്ക്, ടെറ ഓസ്‌ട്രാലിസിൻ്റെ (ദക്ഷിണ ഭൂഖണ്ഡം) സെറാച്ചിൽ, തെക്കൻ കടലിലേക്കുള്ള പ്രമേയത്തിൽ രണ്ടാം യാത്ര ആരംഭിച്ചു.

1787 - അടിമത്തം ഒഴിവാക്കുന്ന വടക്കുപടിഞ്ഞാറൻ പ്രദേശം കോൺഗ്രസ് സ്ഥാപിച്ചു.

1787  - ആദ്യത്തെ സംഘടിത യുഎസ് പ്രദേശം സ്ഥാപിക്കുന്ന യുഎസിൻ്റെ ഓർഡിനൻസ് പാസായി.

1794 - വോസ്ജസ് യുദ്ധം . ഫ്രഞ്ച് സേനയ്ക്കും പ്രഷ്യയ്ക്കും ഓസ്ട്രിയയ്ക്കും ഇടയിലാണ് ഇത് നടന്നത്.

a60e66f2-ecec-4d73-9ea6-5c95e1df7a17

1803 ജൂലൈ 13 - രാജാറാം മോഹൻ റോയിയും അലക്സാണ്ടർ ഡഫും ചേർന്ന് അഞ്ച് വിദ്യാർത്ഥികളുമായി സ്കോട്ടിഷ് ചർച്ച് കോളേജ് ആരംഭിച്ചു.

1822 - ഗ്രീക്ക് സ്വാതന്ത്ര്യയുദ്ധം: തെർമോപൈലയിൽ വച്ച് ഗ്രീക്കുകാൾ ഒട്ടോമൻ സേനയെ പരാജയപ്പെടുത്തി.

1830 -  ഇന്ത്യയിൽ ഒരു ക്രിസ്ത്യൻ മിഷനറിയായിരുന്ന രാജാറാം മോഹൻ റോയിയും അലക്സാണ്ടർ ഡഫും ചേർന്ന് സ്കോട്ടിഷ് ചർച്ച് കോളേജ് സ്ഥാപിച്ചു .

1832 - ഹെന്രി റോവ് സ്കൂൾക്രാഫ്റ്റ്, മിസിസിപ്പി നദിയുടെ ഉൽഭവസ്ഥാനം കണ്ടെത്തി.

de1a3682-46f5-49c3-9de4-eae2a62970fa

 

1832 - അമേരിക്കൻ ഭൂമിശാസ്ത്രജ്ഞനായ ഹെൻറി സ്കൂൾക്രാഫ്റ്റ് മിസിസിപ്പി നദിയുടെ  ഉറവിടം കണ്ടെത്തി.

1835  - ജോൺ എറിക്സൺ,  ഒരു സ്വീഡിഷ്-അമേരിക്കൻ കണ്ടുപിടുത്തക്കാരൻ തൻ്റെ സ്ക്രൂ പ്രൊപ്പല്ലർ ഡിസൈനിനുള്ള പേറ്റൻ്റിനായി ഫയൽ ചെയ്തു

1836 - ലോക്കോമോട്ടീവ് വീലുകൾക്കുള്ള യുഎസ് പേറ്റൻ്റ് #1\

fbf46288-40cd-42ad-adba-331ec788b0dd

1837  - ഇന്നത്തെ ബക്കിംഗ്ഹാം കൊട്ടാരത്തിൽ താമസിക്കുന്ന ആദ്യത്തെ രാജാവ് വിക്ടോറിയ രാജ്ഞി ആയിരുന്നു.

1851  - കിഴക്കൻ ഇന്ത്യൻ ദ്വീപായ ബില്ലിട്ടണിൽ ജോൺ എഫ് ലൗഡൺ ടിൻ കണ്ടെത്തി.

1844 - ലോകത്ത് ആദ്യമായി ടെലഗ്രാഫ് സന്ദേശം വാഷിംഗ്ടണിൽ നിന്ന് ബാൾട്ടിമോറിലേക്ക്  അയച്ചു.

1854  - ഗ്വാമാസ് യുദ്ധം. ഈ യുദ്ധത്തിൽ, മെക്സിക്കോ ജനറൽ ജോസ് മരിയ യാനെസ്, കൗണ്ട് ഗാസ്റ്റൺ ഡി റൂസെറ്റ് ബോൾബൻ്റെ നേതൃത്വത്തിൽ ഫ്രഞ്ച് അധിനിവേശം നിർത്തുന്നു.

 1863-ൽ ന്യൂയോർക്ക് സിറ്റി ഡ്രാഫ്റ്റ് ലഹളയുടെ തുടക്കവും ഈ ദിവസം കണ്ടു, ഇത് അക്രമത്തിൻ്റെയും നാശത്തിൻ്റെയും തോത് കാരണം യുഎസ് ചരിത്രത്തിലെ ഏറ്റവും മോശമായതായി കണക്കാക്കപ്പെടുന്നു. 

1878 - ബെർലിൻ ഉടമ്പടി: ബാൾക്കൺ  മേഖലയിലെ സെർബിയ, മോണ്ടിനെഗ്രോ, റൊമാനിയ എന്നിവ ഒട്ടോമാൻ സാമ്രാജ്യത്തിൽ നിന്നും പൂർണ്ണമായും സ്വതന്ത്രമായി.

1905 - ബംഗാളി വാരികയായ സഞ്ജീവനിയാണ് ബ്രിട്ടീഷ് സാധനങ്ങൾ ഹോളി കത്തിക്കാൻ ആദ്യമായി നിർദ്ദേശിച്ചത്.

1905 - കൽക്കട്ടയിലെ പ്രതിവാര പത്രമായ 'സഞ്ജീവനി' ആദ്യം ബ്രിട്ടീഷ് സാധനങ്ങൾ ബഹിഷ്കരിക്കാൻ നിർദ്ദേശിച്ചു.

fdaa4f4e-10c8-4b3e-923c-cfcafb585bc5

1908  - നാലാമത്തെ ആധുനിക ഒളിമ്പിക് ഗെയിംസ് ലണ്ടനിൽ ഈ ദിവസം നടന്നു.

1912 - മൗലാന അബ്ദുൾ കലാം ആസാദ്  തന്റെ വിഖ്യാതമായ അൽ ഹിലാൽ എന്ന ഉർദ്ദു വാർത്താപത്രിക പുറത്തിറക്കി.

1918  - തകയാമ ഉൾക്കടലിൽ ഒരു ജാപ്പനീസ് യുദ്ധക്കപ്പൽ പൊട്ടിത്തെറിച്ചു. അതിൽ 500 പേർ മരിച്ചു.

1920 - പനാമ കനാൽ  ഔപചാരികമായി തുറന്നു.

 1923 - കാലിഫോർണിയ നഗരമായ ലോസ് ഏഞ്ചൽസിലെ മൗണ്ട് ഹിൽസിനടുത്തുള്ള ഭൂമിയുടെ വില വർധിപ്പിക്കാനുള്ള പ്രചാരണത്തിനായി 'ഹോളിവുഡ്' എഴുതിയതാണ്.

1929  - ജതീന്ദ്ര നാഥ് ദാസ് ചരിത്രപരമായ നിരാഹാര സമരം ആരംഭിച്ചു.

f2b07c38-2894-49df-ac17-b340f9a0a3e9

1931  -  കാശ്മീർ രക്തസാക്ഷി ദിനം . ആധുനിക കശ്മീരിൻ്റെ ചരിത്രത്തിലെ ആദ്യത്തെ സംഘടിത വർഗീയ കൂട്ടക്കൊല നടന്നത് 1931 ജൂലൈ 13-നാണ്. 

1933  - ഇംഗ്ലീഷ് നാടകകൃത്തും നോബൽ സമ്മാന ജേതാവുമായ ഡേവിഡ് സ്റ്റോറി ജനിച്ചു.

1945  - മെക്സിക്കൻ മരുഭൂമിയിൽ പരീക്ഷണത്തിനായി ആദ്യത്തെ അണുബോംബ് കൊണ്ടുവന്നു.

 1945 - 'ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്റ്റ് ബ്രിട്ടീഷ് പാർലമെൻ്റിൽ പാസാക്കി.

1954 - വിയറ്റ്നാം വിഭജനം ജനീവയിൽ വച്ച് അമേരിക്കയും ബ്രിട്ടനും ഫ്രാൻസും അംഗീകരിച്ചു.

1947  - ഈ ദിവസം ഹെഡിംഗ്ലിയിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ആദ്യ ഏകദിനം കളിച്ചു.

1947 – അടിയന്തരാവസ്ഥക്കാലത്ത് പൊതു ബഹുമതികളായ ഭാരതരത്‌ന, പത്മവിഭൂഷൺ തുടങ്ങിയവ പിൻവലിച്ചു.

1959 - വിമോചനസമരത്തിന് ഭാഗമായി അങ്കമാലിയിൽ പോലീസ് സ്റ്റേഷൻ ആക്രമിച്ചു. പോലീസ് വെടിവെയ്പിൽ മരണം.

1995 - വ്യാഴ ഗ്രഹത്തിന്റെ  അന്തരീക്ഷത്തിൽ പ്രവേശിച്ച നാസയുടെ ഗലീലിയോ പേടകം ദൗത്യം ആരംഭിച്ചു.

1966  - ന്യൂയോർക്ക് സിറ്റിയിൽ എസി ഭക്തിവേദാന്ത സ്വാമി പ്രഭുപാദയാണ് ഇൻ്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ് (ഹരേ കൃഷ്ണ പ്രസ്ഥാനം) സ്ഥാപിച്ചത്.

1998 - ബ്രസീൽ സിടിബിടിയും എൻപിടിയും ഈ ദിവസം ഒപ്പുവച്ചു.

 2000 - യുഎസും വിയറ്റ്നാമും പ്രധാന വ്യാപാര കരാറുകളിൽ ഒപ്പുവച്ചു.

df9e7861-9d70-4886-92d2-b95fb4966997

2000  -  ജാൻ കാർസ്കി - ഒരു പോളിഷ് സൈനികനും പ്രതിരോധ-പോരാളിയും രണ്ടാം ലോകമഹായുദ്ധസമയത്ത് നയതന്ത്രജ്ഞനും - മരിച്ചു.

 2000 - മഹേന്ദ്ര ചൗധരിയടക്കം 18 ബന്ദികളെ വിട്ടയച്ചു.

 2001 - 2008 ഒളിമ്പിക് ഗെയിംസിൻ്റെ ആതിഥേയത്വം ചൈനയ്ക്ക് (ബെയ്ജിംഗ്) കൈമാറി.

2005 - പാകിസ്താനിലെ ഘോട്കിയിൽ മൂന്നു തീവണ്ടികൾ കൂട്ടിയിടിച്ച് നൂറ്റമ്പതിലേറെപ്പേർ മരിച്ചു.

 2006 - ഒരു അണുബോംബ് സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട ഇറാൻ കേസ് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ സമർപ്പിച്ചു.

 2011 – രാജ്യത്തിൻ്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ ട്രിപ്പിൾ ബോംബ് സ്‌ഫോടനങ്ങളിൽ നടുങ്ങി മുംബൈയിലെ സവേരി ബസാർ, ഓപ്പറ ഹൗസ്, ദാദർ എന്നിവിടങ്ങളിലാണ് സ്‌ഫോടനങ്ങൾ നടന്നത്.

2011 - ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയം 1999 അംഗീകരിച്ചു, ഇത് ദക്ഷിണ സുഡാനെ ഐക്യരാഷ്ട്രസഭയുടെ അംഗത്വ പദവിയിലേക്ക് അംഗീകരിച്ചു.

 2014 - ദക്ഷിണാഫ്രിക്കൻ എഴുത്തുകാരിയും രാഷ്ട്രീയ പ്രവർത്തകയുമായ നദീൻ ഗോർഡിമർ അന്തരിച്ചു.

2016 - യുണൈറ്റഡ് കിംഗ്ഡം പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ രാജിവച്ചു.

2017 - മഹാരാഷ്ട്രയിലെ മാട്ടുംഗ സബർബൻ റെയിൽവേ സ്റ്റേഷൻ രാജ്യത്തെ ആദ്യ വനിതാ റെയിൽവേ സ്റ്റേഷൻ ആയി ചരിത്രത്തിൽ ഇടം പിടിച്ചു.

2017 -ഫിഫ U-17 ഇന്ത്യയിൽ നടന്നു.

.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   *Rights Reserved by Team Jyotirgamaya

Advertisment