/sathyam/media/media_files/2025/07/28/new-project-july-28-2025-07-28-06-43-23.jpg)
. ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
. **************
. ' JYOTHIRGAMAYA '
. ്്്്്്്്്്്്്്്്
. 🌅ജ്യോതിർഗ്ഗമയ🌅
.
കൊല്ലവർഷം1200
കർക്കടകം 12
പൂരം / ചതുർത്ഥി
2025 ജൂലായ് 28,
തിങ്കൾ
ഇന്ന് ;
* ലോക പ്രകൃതി സംരക്ഷണ ദിനം! [ "പ്രകൃതിയുമായി യോജിച്ച് സുസ്ഥിരമായി ജീവിക്കുക" എന്നതാണ് പ്രകൃതി സംരക്ഷണ ദിനാചരണം കൊണ്ട് ഉദ്ദേശിയ്ക്കുന്നത്. ഭൂമി നമ്മുടെ വീടാണ്. അന്യജീവികൾ, പ്രകൃതി വിഭവങ്ങൾ, മരങ്ങൾ, സമുദ്രങ്ങൾ, പർവതങ്ങൾ ജലം വായു എന്നിവയുടെ സമൃദ്ധി കൊണ്ട് നമുക്ക് ജീവിയ്ക്കാനുതകുന്ന ഒരേയാെരു താവളമായി പ്രകൃതിയിൽ ആകെയുള്ളത് ഭൂമിയാണ്. അതിനെ വരും തലമുറയ്ക്കായി കൂടി സംരക്ഷിച്ചു നിർത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. അക്കാര്യം ഓർമ്മിപ്പിയ്ക്കുവാൻ ഒരു ദിവസം.]
*ദേശീയ ഫുട്ബോൾ ദിനം![തൊണ്ണൂറ് മിനിറ്റ് പുൽമേടിനു ചുറ്റും പന്ത് തട്ടുന്ന ചില കാലുകൾ ഇത് ഇത്ര രസകരമാകുമെന്ന് ഇന്ന് എല്ലാവർക്കുമറിയാം? അത് ശരിക്കും എല്ലാവർക്കും ഇഷ്ടമായ കളികളിൽ ഒന്നാണ്!
ഒരു വ്യക്തിയായാലും ലോകമെമ്പാടുമുള്ള 300-ലധികം പ്രൊഫഷണൽ ഫുട്ബോൾ ലീഗുകളിൽ ഒന്നിലെ ഒരു ക്ലബ്ബായാലും, ഫുട്ബോൾ, കോടിക്കണക്കിന് ആളുകൾ ഇഷ്ടപ്പെട്ട് പങ്കെടുക്കുന്ന ഒരു കായിക വിനോദമാണ്. ലോകത്തിലെ ഏറ്റവും ജനപ്രിയമായ കായിക ഇനങ്ങളിൽ ഒന്ന്, അതിനെക്കുറിച്ച് കൂടുതലറിയുകയും പഠിയ്ക്കുകയും ആസ്വദിയ്ക്കുകയും ചെയ്യുവാൻ ഒരു ദിവസം. ]
*ദേശീയ രക്ഷാകര്‍തൃദിനം ! [ National Parents’ Day ; ജൂലൈ മാസത്തിലെ നാലാമത്തെ ഞായറാഴ്ച രക്ഷാകർതൃദിനമായി ആഘോഷിക്കുന്നു. രക്ഷാകര്‍ത്താക്കളായ അച്ഛനേയും അമ്മയേയും ഒരു കുടുംബത്തിലെ പ്രധാനികളാക്കുന്ന ദിനം കൂടിയാണ് ഇന്ന്. എല്ലാ ദിവസവും നമ്മുടെ ദൈവങ്ങളായി കണ്ട് തന്നെ അച്ഛനേയും അമ്മയേയും ബഹുമാനിക്കുകയും സ്‌നേഹിക്കുകയും വേണം. എന്നാല്‍ ഈ പ്രത്യേക ദിനത്തില്‍ അച്ഛനമ്മമാര്‍ക്ക് ഒരു പ്രത്യേക കരുതലും സ്‌നേഹവും നല്‍കേണ്ടതാണ്. ]
*ലോക കരൾവീക്ക ദിനം ! [ World Hepatitis Day; ശരീരത്തിലെ കരള്‍ കോശങ്ങളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് കരള്‍ വീക്കം അഥവാ വൈറല്‍ ഹെപ്പറ്റൈറ്റിസ് (Viral Hepatitis). മറ്റു പലകാരണങ്ങള്‍കൊണ്ടും കരള്‍വീക്കം ഉണ്ടാകാമെങ്കിലും വൈറസ് ബാധമൂലമുള്ള കരള്‍വീക്കം വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു.! ലോകാരോഗ്യ സംഘടനയുടെ 8 പൊതുജന ആരോഗ്യ ദിനങ്ങളിൽ ഒന്നാണിത്. ]
*സാൻ മറിനോ വിമോചന ദിനം ! [ഏറ്റവും ശാന്തമായ റിപ്പബ്ലിക് ഓഫ് സാൻ മറിനോ എന്നറിയപ്പെടുന്ന, ഇറ്റലിയാൽ ചുറ്റപ്പെട്ട ഒരു യൂറോപ്യൻ മൈക്രോസ്റ്റേറ്റ് ആണ് സാൻ മറിനോ. അപെനൈൻ പർവതനിരകളുടെ വടക്കുകിഴക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സാൻ മറിനോ ലോകത്തിലെ ഏറ്റവും ചെറിയ അഞ്ചാമത്തെ രാജ്യം കൂടിയാണ്. 62 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണമുളള ഈ രാജ്യത്തിലെ ജനസംഖ്യ 30,800 ആണ്. ഈ രാജ്യത്തെക്കുറിച്ച് അറിയാൻ ഒരു ദിവസം.]
. *ദേശീയ വൃക്ഷ ദിനം!.[ നമ്മുടെ ജീവിതത്തിൽ വൃക്ഷങ്ങളുടെ പ്രാധാന്യത്തിനായി സമർപ്പിച്ചിരിക്കുന്ന ദിവസമാണിന്ന്. മരങ്ങളുടെ ആവശ്യവും ഗുണങ്ങളും മനസ്സിലാക്കാൻ ഒരു ദിവസം. വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാനും വരും തലമുറയ്ക്കായി അവയെ പരിപാലിയ്ക്കാനും ഒരു ദിനം. ]
* ബഫല്ലോ സോൾജേഴ്‌സ് ഡേ! [ Buffalo Soldiers Day ;അമേരിക്കയിലെ ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ സൈനികരുടെ പൈതൃകത്തെ ആദരിക്കുന്നതിന് ഒരു ദിനം]
*ദേശീയ വാട്ടർപാർക്ക് ദിനം.
*ദേശീയ മിൽക്ക് ചോക്ലേറ്റ് ദിനം!
* പെറു : സ്വാതന്ത്ര്യ ദിനം !
* സാൻ മരീനൊ : വിമോചന ദിനം!
* കാനഡ: commemoration of Great upheaval day. !
[അക്കാഡിയൻമാരെ പുറത്താക്കിയത് ബ്രിട്ടൻ സമ്മതിച്ചതിന്റെ ഓർമ്മക്കായ് ]
************
ഇന്നത്തെ മൊഴിമുത്ത്
**********
''ഞാൻ ഭക്ഷണം കഴിച്ചതിനേക്കാൾ കൂടുതൽ പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. എൻ്റെ എഴുത്തിൻ്റെ കാര്യം അവിടെ നിന്നാണ്. എഴുത്ത് എന്നെ സംബന്ധിച്ചിടത്തോളം സജീവതയാണ് .''
[മഹാശ്വേതാ ദേവി.]
***********
ഇന്നത്തെ പിറന്നാളുകാർ
***********
കേരളത്തിൻ്റെ ധനകാര്യ വകുപ്പ് മന്ത്രിയും കൊട്ടാരക്കര എംഎൽഎ യും സി.പി.ഐ.(എം) നേതാവും കേരളത്തിൽ നിന്നുള്ള മുൻ രാജ്യസഭാംഗവുമായ കെ.എൻ. ബാലഗോപാലിന്റേയും (1963),
'കളിയാട്ട'ത്തിലെ 'എന്നോടെന്തിനീ പിണക്കം' എന്ന ഗാനത്തിലൂടെ 1997-ൽ മികച്ച ഗായികയ്‌ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച, കേരള സർവ്വകലാശാലയിൽ നിന്നും സംഗീതത്തിൽ ഡോക്ടറേറ്റ് നേടിയ കർണ്ണാടക സംഗീതജ്ഞയും മലയാളി പിന്നണി ഗായികയും കൊല്ലം എസ്.എൻ. കോളേജിൽ അസോസിയേറ്റ് പ്രഫസറുമായ ഭാവന രാധാകൃഷ്ണന്റേയും (1961),
ഉസ്താദ് ഹോട്ടൽ. ചാർളീസ്, ഒ കെ കണ്മണി , മഹാനടി, കുറുപ്പ്, ഹേയ് സിനാമിക, സീതാരാമം തുടങ്ങി നിരവധി ചിത്രങ്ങളിൽ നായകനും നടൻ മമ്മൂട്ടിയുടെ മകനും ആയ ദുൽഖർ സൽമാന്റേയും (1986),
തുള്ളുവതൊ ഇളമൈ, കാതൽ കൊണ്ടേൻ, ആടുകളം, പൊല്ലാതവൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ നായകനും സംവിധായകൻ കസ്തൂരിരാജയുടെ മകനും നടൻ രജനീകാന്തിന്റെ മകൾ സൗന്ദര്യയുടെ ഭർത്താവും ആയ ധനുഷിന്റേയും (1983),
1986 - ഹുമ ഖുറേഷി - ( മലയാളത്തിൽ മമ്മുട്ടിക്ക് ഒപ്പം 'വൈറ്റ് ' തമിഴിൽ രജനിക്കൊപ്പം ' കാല ' തുടങ്ങി നിരവധി ഹിന്ദി ചിത്രങ്ങളിൽ വേഷമിട്ട നടി ഹുമ സലിം ഖുറേഷിയുടേയും (1986),
മലയാളത്തിലെ യുവ നടനും, നടൻ മമ്മൂട്ടിയുടെ സഹോദരന്റെ മകനും കൂടിയായ മക്ബൂൽ സൽമാന്റേയും (1987),
ഗോപു നന്തിലത്ത് വ്യാപാര സ്ഥാപനങ്ങളുടെ ഗ്രൂപ്പ് ചെയർമാൻ ആയ ഗോപു നന്തിലത്തിന്റേയും (1961),
പ്രമാദമായ സൂര്യനെല്ലി, പന്തളം പെൺവാണിഭ കേസുകളിൽ അഡീഷണൽ സ്പെഷ്യൽ പ്രൊസിക്യൂട്ടറും കെവിൻ ദുരഭിമാന കൊലക്കേസിൽ സ്പെഷ്യൽ പ്രൊസിക്യൂട്ടറും ആയിരുന്ന, നിലവിൽ തൊടുപുഴയിൽ 7 വയസ്സുകാരൻ ആര്യനെ രണ്ടാനച്ഛൻ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കുകയും ഭിത്തിയിലിടിച്ചു മൃഗീയമായി കൊലപ്പെടുത്തുകയും ചെയ്ത അര്യൻ കൊലക്കേസിലും കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതക കേസിലും സ്പെഷ്യൽ പ്രോസിക്യൂട്ടറുമായ പ്രശസ്ത അഭിഭാഷകൻ സി.എസ് അജയന്റേയും (1964),
1980-90 കാലഘട്ടത്തിൽ നായിക നടിയായിട്ട് ധാരാളം ചിത്രങ്ങളിൽ അഭിനയിക്കുകയും പിന്നീട് ഒരു ഇടവേളക്ക് ശേഷം 2005 ൽ സഹനടിയുടെ രൂപത്തിൽ അഭിനയത്തിലേക്ക് തിരിച്ചുവരികയും ചെയ്ത ആയിഷ ഝുൽക്കയുടെയും (1972),
രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഒളിപ്പോരാളികൾ നടത്തിയ ആഭ്യന്തരയുദ്ധം നേരിടുന്നതിൽ വിജയം കൈവരിച്ചെങ്കിലും ഇതേ യുദ്ധത്തിന്റെ പേരിൽത്തന്നെ സ്വേച്ഛാധിപതിയുടെയും മനുഷ്യാവകാശ ധ്വംസകന്റെയും ആരോപണം കൂടി നേരിട്ട് 25 വർഷത്തേക്ക് ജയിൽ ശിക്ഷ അനുഭവിക്കുന്ന പെറുവിലെ രാഷ്ട്രീയനേതാവും മുൻ പ്രസിഡണ്ടുമായിരുന്ന ആൽബർട്ടോ കെന്യ ഫ്യൂജിമോറിയുടെയും (1938 ) ,
ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ പ്രമുഖൻ വെസ്റ്റ് ഇൻഡീസ് കളിക്കാരനായ ഗാരി സോബേഴ്സിന്റെയും (1936),
ഒരു ഇഗ്ലീഷ് പോപ്പ് ഗായികയും രചയിതാവും റാപ് സിങ്ങറും മോഡലുമായ ഷേർ ലോയ്ഡിന്റെയും (1993)ജന്മദിനം !
**********
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പം ഇല്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
*************
കണ്ഠരര് മഹേശ്വരര് ജ. (1927-2018)
ജാക്വിലിൻ കെന്നഡി ജ. (1929-1994)
മേരി ആൻഡേഴ്സൺ ജ. (1859 -1940)
മാർസൽ ഡുഷാംപ് ജ. (1887-1968)
കാൾ റെയ്മണ്ട് പോപ്പർ ജ. (1902-1994)
ആൽബർട്ട് നമാത്ത്ജീര ജ. (1902-1959)
മെൽബ ഹെർണാണ്ടസ് ജ. (1921-2014)
ഹ്യൂഗോ ഷാവെസ് ജ. (1958 -2013)
ശബരിമല ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായിരുന്ന (തന്ത്രി) കണ്ഠരര് മഹേശ്വരരു (28 ജൂലൈ1927-2018 മെയ് 13)
അമേരിക്കൻ ഐക്യനാടുകളുടെ മുപ്പത്തിയഞ്ചാമത്തെ പ്രസിഡൻറായിരുന്ന ജോൺ എഫ്. കെന്നഡിയുടെ ഭാര്യയും 1961 മുതൽ പ്രസിഡൻറ് കൊല്ലപ്പെടുന്നതുവരെ (1963) പ്രഥമവനിതയുമായിരുന്ന ജാക്വിലിൻ ലീ "ജാക്കീ" കെന്നഡി ഒനാസിസ്( ജൂലൈ 28, 1929 – മെയ് 19, 1994),
ആസ് യു ലൈക് ഇറ്റ് എന്ന ഷെയ്ക്സ്പിയർ നാടകത്തിൽ റോസലിൻഡ് എന്ന കഥാപാത്രമായും ഡബ്ലിയു.എസ്. ഗിൽബർടിന്റെ പിഗ്മാലിയണും ഗലാത്യയും എന്ന നാടകത്തിലെ ഗലാത്യയുടെ വേഷവും, ഷെയ്ക്സ്പിയറുടെ ദ് വിന്റേഴ്സ് ടെയിൽ എന്ന നാടകത്തിലെ ഹെർമൈനി, പെർഡിറ്റാ എന്നീ വേഷങ്ങളും ലേഡീ മക്ബത്ത്, അയോൺ എന്നീ കഥാപാത്രങ്ങളും ആയി അഭിനയിച്ച പ്രശസ്തയായ അമേരിക്കൻ നാടകനടി മേരി ആൻഡേഴ്സൺ ( 1859 ജൂലൈ 28 -1940 മേയ് 29 ) ,
എണ്ണത്തിൽ കുറവാണെങ്കിലും തനതായ ക്യൂബിസവും ഫ്യൂച്ചറിസവും സംയോജിക്കുന്ന ശൈലിയിലൂടെ ജനശ്രദ്ധയെ ആകർഷിച്ച ഫ്രഞ്ച് അമേരിക്കൻ ചിത്രകാരനാണ് മാർസൽ ഡുഷാംപ് (28 ജൂലൈ 1887 – 2 ഒക്ടോബർ 1968),
രാഷ്ട്രീയ-സാമ്പത്തിക മേഖലകളിൽ, അപ്രാപ്യമായ 'അന്തിമപരിഹാരങ്ങളിൽ' (final solutions) ആശവയ്ക്കുന്നതിനു പകരം സാമൂഹ്യയന്ത്ര ശാസ്ത്രത്തിന്റെ (social engineering) ക്രമാനുഗതമായ മാർഗ്ഗം പിന്തുടരുകയാണ് മനുഷ്യസമൂഹങ്ങൾ ചെയ്യേണ്ടതെന്ന് വാദിക്കുകയും, സംഘർഷരഹിതമായ ആദർശസമൂഹത്തെ സംബന്ധിച്ച അമൂർത്തസങ്കല്പങ്ങളേയും അവയുടെ പേരിൽ മനുഷ്യവ്യക്തികളെ നിയന്ത്രിക്കാൻ ശ്രമിച്ച ഇടം-വലം പക്ഷങ്ങളിലെ സമഗ്രാധിപത്യങ്ങളുടെ അസഹിഷ്ണുതയേയും വിമർശിച്ച ബ്രിട്ടീഷ് ദാർശനികൻ കാൾ റെയ്മണ്ട് പോപ്പർ(ജൂലൈ 28, 1902-1994 സെപ്റ്റംബർ 17),
സെൻട്രൽ ആസ്റ്റ്രേലിയൻ ലാൻഡ്സ്കേപ്പ് (1936), ആജന്റ്സി വാട്ടർ ഹോൾ (1937), റെഡ് ബ്ളഫ് (1938), സെൻട്രൽ ആസ്റ്റ്രേലിയൻ ഗോർഗ് (1940) തുടങ്ങിയ മധ്യ ഓസ്ട്രേലിയയുടെ പ്രകൃതി സൗന്ദര്യത്തെ ആസ്പദമാക്കി വരച്ച ജലച്ചായചിത്രങ്ങൾ മൂലം പ്രശസ്തനായ ഓസ്ട്രേലിയായിലെ അരാന്റെ ആദിഗോത്രത്തിൽപ്പെട്ട ചിത്രകാരൻ ആൽബർട്ട് നമാത്ത്ജീര(28 ജൂലൈ 1902 – 8 ഓഗസ്റ്റ് 1959) ,
ഫുൾജെൻസിയോ ബാറ്റിസ്റ്റസർക്കാരിനെ പുറത്താക്കാൻ ഫിഡൽ കാസ്‌ട്രോയുടെ നേതൃത്വത്തിൽ നടന്ന ആദ്യശ്രമത്തിൽ കൂടെയുണ്ടായിരുന്ന രണ്ടു വനിതാ നേതാക്കളിൽ ഒരാളായിരുന്ന ക്യൂബൻ വിപ്ലവ നായിക മെൽബ ഹെർണാണ്ടസ് (28 ജൂലൈ 1921 – 9 മാർച്ച് 2014),
വൻശക്തിയായ അമേരിക്കയെ തുറന്നെതിർത്തുകൊണ്ട്, ഇടതുപക്ഷാഭിമുഖ്യമുള്ളബൊളിവേറിയൻ വിപ്ലവം എന്ന ആശയം മുന്നോട്ടുവെച്ച് സോഷ്യലിസത്തിലേക്കുള്ള ലാറ്റിനമേരിക്കൻ പാത അഥവാ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സോഷ്യലിസം എന്ന ആശയം നടപ്പാക്കാൻ ശ്രമിച്ച വെനസ്വേലയുടെ പ്രസിഡന്റായിരുന്നു ഊഗോ റാഫേൽ ചാവെസ് ഫ്രയസ് എന്ന ഊഗോ ചാവേസ് ( ഹ്യൂഗോ ഷാവെസ് എന്ന് മലയാളികൾക്ക് പരിചിതമായ പേര് ) ( 28 ജൂലൈ 1958 - 5 മാർച്ച് 2013),
***********
ഇന്നത്തെ സ്മരണ !!!
*********
വിശുദ്ധ അൽഫോൻസാമ്മ മ(1910-1946)
കരിക്കാടൻ കുഞ്ഞാലി മ.(1924 -1969)
പി.എൻ. ദാസ് മ.(1947-2019)
ചാരു മംജുദാർ മ. (1918-1972)
വസുന്ധര കൊംകാലി മ. (1940-2015 )
സുനിതി സോളമൻ മ. (1940 -2015)
മഹാശ്വേതാ ദേവി മ. (1926 -2016)
സുദിനി ജയ്പാൽ റഡ്ഡി മ. (1942-2019)
ഡോൺകുപർ റോയ് മ. (1954 - 2019)
ജോഹാൻ ബാക്സ് മ. (1685-1750)
ആൾവാർ ഗുൾസ്റ്റ്രാന്റ് മ. (1862-1930
സീറോ മലബാർ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധയും ഭാരതത്തിൽനിന്ന് വിശുദ്ധ പദവിയിലേയ്ക്ക് ഉയർത്തപ്പെട്ട ആദ്യ വനിതയുമായ വിശുദ്ധ അൽഫോൻസാമ്മ എന്നറിയപ്പെടുന്ന അൽഫോൻസാ മുട്ടത്തുപാടം (1910 ഓഗസ്റ്റ് 19 – 1946 ജൂലൈ 28 ),
ഏറനാട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തുടക്കമിടുകയും നിലമ്പൂരിന്റെ പ്രഥമ എം.എൽ.എ.യും, അജ്ഞാതരുടെ വെടിയേറ്റു മരിക്കുകയും ചെയ്ത (ആര്യാടൻ മുഹമ്മദ് കേസിലെ ഒന്നാം പ്രതി ആയിരുന്നെങ്കിലും കേസിൽ പങ്കില്ലെന്ന് പറഞ്ഞ് കോടതി വെറുതെ വിട്ടു.) സഖാവ് കുഞ്ഞാലി എന്ന പേരിൽ അറിയപ്പെടുന്ന കരിക്കാടൻ കുഞ്ഞാലി ( 8 ,ജൂലൈ 1924 - 28, ജൂലൈ 1969),
തുള്ളിവെളിച്ചം എന്ന കൃതിക്ക് 2014 ലെ വൈദികസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ കെ.ആർ.നമ്പൂതിരി എൻഡോവ്‌മെന്റ് അവാർഡ് നേടിയിട്ടുള്ള എഴുത്തുകാരനും പ്രസക്തി (മാസിക) യുടെയും വൈദ്യശസ്ത്രം മാസികയുടെയും പത്രാധിപരുമായിരുന്ന പി.എൻ ദാസ് (1947 - 28 ജൂലൈ 2019),
ഇന്ത്യൻ കമ്യൂണിസ്റ്റ് വിപ്ലവകാരിയും, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്)-ന്റെ സ്ഥാപകനേതാവും,സായുധ സമരത്തിലൂടെ തൊഴിലാളിവർഗ്ഗവിമോചനം ലക്ഷ്യമാക്കി നിരവധി രക്തരൂഷിതമായ സമരങ്ങൾക്ക് നേതൃത്വം നല്കുകയും,പോലീസ് കസ്റ്റഡിയിൽ മർദ്ദനവും പീഡനവും സഹിച്ച് ആസ്ത്‌മാരോഗത്തിനു ചികിത്സ ലഭിക്കാതെ മരിച്ച ചാരു മംജുദാർ( 1918-1972 ജൂലൈ 28),
കുമാർ ഗന്ധർവ്വയുടെ ഭാര്യയും, അദ്ദേഹത്തോടൊപ്പം നിരവധി സംഗീത സദസ്സുകളിൽ പങ്കെടുക്കുകയും, ഭജൻ ആലാപനത്തിൽ മികവു കാണിച്ച്, പത്മശ്രീ പുരസ്കാരവും കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരവും ലഭിച്ച ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതജ്ഞ വസുന്ധര കൊംകാലി ( - 2015 ജൂലൈ 28)
ഇന്ത്യയിൽ ആദ്യമായി എച്ച്.ഐ.വി. വൈറസ് കണ്ടെത്തിയ ഡോക്ടറും, രാജ്യത്തെ ആദ്യത്തെ എയ്ഡ്‌സ് പരിശോധനാ കേന്ദ്രമായ ചെന്നൈയിലെ വൈ.ആർ. ഗൈറ്റോണ്ടെ സെന്റർ ഫോർ എയ്ഡ്‌സ് റിസർച്ച് ആൻഡ് എജുക്കേഷൻ സ്ഥാപിക്കുകയും ചെയ്ത ഡോ.സുനിതി സോളമൻ(1940 -2015 ജൂലൈ 28)
ആദിവാസികൾ അനുഭവിയ്ക്കേണ്ടി വന്ന ക്രൂരമായ അടിച്ചമർത്തലുകൾ, ജാതിപരമായ ഉച്ചനീചത്വങ്ങൾ, അഴിമതിക്കാരായ ഉദ്യോഗസ്ഥർ തുടങ്ങിയവയെ വരച്ചു കാട്ടുന്ന നിരവധി കൃതികൾ രചിച്ച പ്രമുഖ ബംഗാളി എഴുത്തുകാരിയും ജ്ഞാനപീഠം ജേതാവും സാമൂഹിക പ്രവർത്തകയുമായിരുന്ന മഹാശ്വേതാ ദേവി
(1926 ,ജനുവരി 14-2016 ജൂലൈ 28)
കോൺഗ്രസ്സ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന സുദിനി ജയ്പാൽ റഡ്ഡി (16 ജനുവരി 1942- 28 ജൂലൈ 2019)
മേഘാലയ നിയമസഭയിലെ മുൻസ്പീക്കറും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഡോൺകുപർ റോയ് ജെ (10 നവംബർ 1954-28 ജൂലൈ 2019)
ഉപകരണസംഗീതത്തിലെ താളലയങ്ങൾ വിദേശസംഗീതത്തിൽനിന്നുള്ളവയുമായി, പ്രത്യേകിച്ച് ഇറ്റാലിയൻ, ഫ്രഞ്ച് സംഗീതത്തിൽനിന്നുള്ളവയുമായി, അനുരൂപപ്പെടുത്തി സമഞ്ജസമായി അവതരിപ്പിച്ച് അക്കാലത്ത് നിലവിലിരുന്നതിൽനിന്ന് വിപരീതമായ ഒരു സമ്പ്രദായം രൂപപ്പെടുത്തി ജർമൻ സംഗീതത്തെ പോഷിപ്പിച്ച ജർമൻ സംഗീതരചയിതാവും ഓർഗനിസ്റ്റുമായ ജോഹാൻ സെബാസ്റ്റ്യൻ ബാക്സ് (മാർച്ച് 31,1685 –ജൂലൈ 28 or 24, 1750),
സ്വീഡനിലെ ഉപ്പ്സാല സർവകലാശാലയിൽ നേത്രരോഗ വിദഗ്ദ്ധനും പ്രൊഫസ്സറും കണ്ണട നിർമ്മാണ വിദഗ്ദ്ധനുമായിരുന്ന ആൾവാർ ഗുൾസ്റ്റ്രാൻ്റിൻ്റെയും(5 ജൂൺ 1862 – 28 ജൂലൈ 1930),
ചരമദിനം
ഓർമ്മിക്കാം !!!ചരിത്രത്തിൽ ഇന്ന്…
********
1586 - ബ്രിട്ടനിൽ ആദ്യത്തെ ഉരുളക്കിഴങ്ങ് എത്തി.
1635 – എൺപത് വർഷത്തെ യുദ്ധത്തിൽ സ്‌പെയിനുകാർ തന്ത്രപ്രധാനമായ ഡച്ച് കോട്ടയായ ഷെങ്കൻഷാൻസ് പിടിച്ചെടുത്തു.
1808 – മഹമ്മൂദ് II ഓട്ടോമൻ സാമ്രാജ്യത്തിന്റെ സുൽത്താനും ഇസ്ലാമിന്റെ ഖലീഫയും ആയി.
1809 – പെനിൻസുലാർ യുദ്ധം: തലവേര യുദ്ധം: സർ ആർതർ വെല്ലസ്ലിയുടെ ബ്രിട്ടീഷ്, പോർച്ചുഗീസ്, സ്പാനിഷ് സൈന്യം ജോസഫ് ബോണപാർട്ടിന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സൈന്യത്തെ പരാജയപ്പെടുത്തി.
1821 - പെറു: ജോസ് ഡി സാൻ മാർട്ടിൻ സ്പെയിനിൽ നിന്നുള്ള സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി.
1858 - വിരലടയാളം തിരിച്ചറിയൽ മാർഗ്ഗമായി ഉപയോഗിച്ചു. ഗഞ്ചിപ്പൂരിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്ന വില്യം ഹെർഷൽ ആണ് ആദ്യമായി വിരലടയാളം രേഖയായി സ്വീകരിച്ചത്.
1868 – യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഭരണഘടനയുടെ 14-ആം ഭേദഗതി ആഫ്രിക്കൻ അമേരിക്കൻ പൗരത്വം സ്ഥാപിക്കുകയും നിയമപ്രക്രിയ ഉറപ്പു നൽകുകയും ചെയ്യുന്നു.
1883 – ഇറ്റാലിയൻ ദ്വീപായ ഇഷിയയിൽ 4.3–5.2 തീവ്രത രേഖപ്പെടുത്തിയ ഒരു മിതമായ ഭൂകമ്പത്തിൽ 2,300 പേർ മരിച്ചു.
1896 – മിയാമി, ഫ്ലോറിഡ നഗരം സംയോജിപ്പിച്ചു.
1914 - ഒന്നാം ലോകയുദ്ധം ആരംഭിച്ചു.
1921 - വിദേശ വസ്തുക്കൾ ബഹിഷ്കരിക്കാൻ ഗാന്ധിജി ആഹ്വാനം ചെയ്തു.
1915 – യുണൈറ്റഡ് സ്റ്റേറ്റ്സ് ഹെയ്തിയിൽ 19 വർഷത്തെ അധിനിവേശം ആരംഭിച്ചു.
1933 - സോവിയറ്റ് യൂണിയനും സ്പെയിനും തമ്മിലുള്ള നയതന്ത്ര ബന്ധം ആരംഭിച്ചു.
1957 - ജപ്പാനിലെ ഇസഹായയിൽ ശക്തിയായ മഴയിൽ 992 പേർ കൊല്ലപ്പെട്ടു.
1984 - ലോസ് ആഞ്ചലസിൽ ഒളിമ്പിക്സ് മത്സരങ്ങൾ ആരംഭിച്ചു, സോവിയറ്റ് ചേരി രാഷ്ട്രങ്ങൾ ബഹിഷ്കരിച്ചു.
1997 - കേരളത്തിൽ ബന്ദ് നിയമവിരുദ്ധമാക്കി ഹൈക്കോടതി വിധി
1914 - ഒന്നാം ലോകയുദ്ധം ആരംഭിച്ചു
1915 – യുണൈറ്റഡ് സ്റ്റേറ്റ്സ് ഹെയ്തിയിൽ 19 വർഷത്തെ അധിനിവേശം ആരംഭിച്ചു.
2005 - പ്രൊവിഷണൽ ഐറിഷ് റിപ്പബ്ലിക്കൻ ആർമി(PIRA) തങ്ങളുടെ മുപ്പത് വർഷം നീണ്ടു നിന്ന വടക്കേ അയർലണ്ടിലെ ക്യാമ്പ് അവസാനിപ്പിച്ചു.
2005 - ഇംഗ്ലണ്ടിലെ ബ്രിമിംഗ്‌ഹാമിൽ ടൊർണേഡോ വീശിയടിച്ചു.
2010 - പാക്കിസ്ഥാനിലെ ഇസ്ലാമാബാദിന് വടക്ക് മാർഗല്ല കുന്നിലേക്ക് എയർബ്ലൂ ഫ്ലൈറ്റ് 202 തകർന്ന് 152 പേർ മരിച്ചു. പാക്കിസ്ഥാൻ ചരിത്രത്തിലെ ഏറ്റവും ഭീകരമായ വ്യോമയാന അപകടമാണിത്.
2017 – പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അഴിമതി ആരോപണങ്ങളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പാകിസ്ഥാൻ സുപ്രീം കോടതി ആജീവനാന്ത പദവിയിൽ നിന്ന് അയോഗ്യനാക്കി.
2018 - ഓസ്‌ട്രേലിയൻ വെൻഡി ടക്ക് ക്ലിപ്പർ റൗണ്ട് ദി വേൾഡ് യാച്ച് റേസിൽ വിജയിക്കുന്ന ആദ്യ വനിതാ ക്യാപ്റ്റനായി
. By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
. ************
Rights Reserved by Team Jyotirgamaya